mal-9
mal-9
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
താങ്കൾ കേരള രാഷ്ട്രീയത്തിലേക്കു് കടന്നുവരുമ്പോൾ കേരളത്തിനെന്തു് ഗുണം എന്നു് ഞാനടക്കമുള്ള ചിലർ ചോദിച്ചേക്കാം . അതിനുള്ള മറുപടി കൂടി ബ്ലോഗിലൂടെ താങ്കൾ എഴുതണം .
പുതിയ ലേഖനം എഴുതുവാന്‍ തുടങ്ങുന്നതിനുമുമ്പ് ചെയ്യേണ്ട ഒരു കാര്യമുണ്ട് . വിക്കിയില്‍ ഒരു അംഗത്വമെടുക്കുക എന്നതാണത് . വലിയ ചടങ്ങുകളൊന്നുമില്ല . ഒരു * യൂസര്‍നെയിം * * , പാസ്‌വേഡ് * , നിങ്ങളുടെ ഇ - മെയില്‍ വിലാസം ഇത്രമാത്രമേ ആവശ്യമുള്ളൂ .
എന്റെ കയ്യില്‍ നിന്നും ഫോണ്‍ താഴേക്കുതിര്‍ന്നു വീണു . ആ ഞെട്ടലില്‍ എന്റെ മടിയിലുണ്ടായിരുന്ന അവളുടെ മഹത്തായ ഹൈപോതെസിസ് എഴുതിപ്പിടിപ്പിച്ച പേപ്പറുകള്‍ ബൈന്ടിങ്ങിന്റെ ബന്ധനത്തില്‍ നിന്നും വേര്‍പ്പെട്ടു നിലത്തേക്ക് വീണു റൂമില്‍ പാറിക്കളിച്ചു . അവയിലെ അക്ഷരങ്ങള്‍ ആരെ കൊഞ്ഞനം കുത്തി കാണിക്കണം എന്നറിയാതെ പരുങ്ങുന്നതായി എനിക്ക് തോന്നി .
നമ്മുടെ നാട്ടിൽ കളയായി വളരുന്ന എന്നാൽ വളരെയധികം ഔഷധമൂല്യമുള്ള പത്തു ചെടികളാണ് ദശപുഷ്പത്തിൽ പെടുന്നത് . കർക്കിടകക്കഞ്ഞിയിൽ ചേർക്കാനും ഇത് ഉപയോഗിക്കാറുണ്ട് . ധനുമാസത്തിലെ തിരുവാതിരയ്ക്കും ദശപുഷ്പം ചൂടുന്ന ചടങ്ങുണ്ട് . രക്തസംബദ്ധമായ ഹീമോഫീലിയ എന്ന അസുഖം ദശപുഷ്പം കഴിച്ചു നിശേഷം മാറിയൊരാള്‍ ഞങ്ങളുടെ നാട്ടിലുണ്ട് . ദശപുഷ്പത്തിൽ പെടുന്ന ചെടികളെ അറിയാതവർക്കായി ഇവിടെ ഓരോന്നായി പരിചയപ്പെടുത്താമെന്ന് കരുതി . സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഡി . പി . ഇ . പി പാഠ്യപദ്ധതിയില്‍ പഠിക്കുന്ന 3 - ം ക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുണ്ടിത് . അതു കാരണം അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഈ ചെടികള്‍ അറിയില്ലെങ്കില്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ഇതെല്ലാം വളരെ പരിചിതമാണ് . കഴിയുമെങ്കില്‍ നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ ഇത്തരം ചെടികള്‍ പറഞ്ഞു പരിചയപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരിക്കും . ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ ഓരോ ചെടിയുടെയും കൂടുതൽ ചിത്രങ്ങളുള്ള പോസ്റ്റുകളിൽ പോവാം . നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലും ചെടി വേറെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതു കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരിക്കും . 1 . പൂവാങ്കുറുന്തൽ / പൂവാംകുരുന്നില - Vernonia cinerea പൂവാംകുരുന്നിലയും കറിവേപ്പിലയും ചേർത്തരച്ചു കഴിച്ചാൽ ചുമ മാറാൻ നല്ലതാണ് . പൂവാംകുരുന്നിലയുടെ പൂവ് 2 . മുയൽചെവിയൻ . - Emilia sonchifolia പലർക്കും മുയൽചെവിയനും പൂവാംകുരുന്നിലയും തമ്മിൽ തെറ്റി പോവാറുണ്ട് . ഇലകൾ ശ്രദ്ധിച്ചാൽ അതൊഴിവാക്കാം . രണ്ടിനും എകദേശം ഒരേ നിറത്തിലെ പൂക്കളാണെങ്കിൽ കൂടി മുയൽചെവിയന്റെ ഇലകൾ പൊതുവെ നിലത്തോട് പറ്റി ചേർന്നാണ് നിക്കാറ് . കൂടാതെ ഇലയ്ക്ക് മുയലിന്റെ ചെവിയോടു സാമ്യമുള്ളതു കൊണ്ടാണ് ഈ പേരു തന്നെ വരുവാൻ കാരണം . മുയല്‍ചെവിയന്റെ പൂക്കള്‍ 3 . മുക്കുറ്റി . Biophytum sensitivum മുക്കുറ്റിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല . മുകളിലെ മുക്കുറ്റി ചിത്രത്തിന്റെ ഛായാഗ്രാഹകൻ - മോഹനം 4 . കയ്യോന്നി / കയ്യുണ്യം . Eclipta alba എണ്ണകാച്ചി തലയിൽ തേച്ചാൽ തലമുടി നന്നായി വളരുമെന്ന് കേട്ടിട്ടുണ്ട് . 5 . കറുക Cynodon dactylon ഞരമ്പുസംബദ്ധമായ രോഗങ്ങൾക്കും ഓർമ്മശക്തി വർദ്ധിപ്പിക്കാനും അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ഇതിന്റെ നീര് ഉത്തമം . 6 . ചെറൂള Aerva lanata മൂത്രസംബന്ധമായ രോഗങ്ങള്‍ക്ക് ചെറൂള വിശേഷപ്പെട്ടതാണ് . 7 . നിലപ്പന - Curculigo orchioides നിലപ്പനക്കിഴങ്ങ് ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കാറുണ്ട് . കിഴങ്ങ് എലിക്കും പ്രിയപ്പെട്ടതാണെന്ന് തോന്നുന്നു . നട്ടു പിടിപ്പിച്ചതു മുഴുവൻ ഉഴുതുമറിച്ച് തിന്നിട്ടു പോയി ഒരു ചെടി പോലും വീട്ടിലില്ലാത്ത അവസ്ഥയാണിപ്പോ . ഇനിയുള്ള മൂന്നെണ്ണം തപ്പിപ്പിടിച്ചു ഫോട്ടോയെടുത്തതാണ് . 8 . ഉഴിഞ്ഞ - Cardiospermum halicacabum ഇതിൽ വെളുത്ത പൂക്കളാണുണ്ടാവുന്നത് . വള്ളിച്ചെടിയാണ് . ഇതിന്റെ വിത്തിൽ ലൗവ് സൈൻ പോലെ അടയാളവും പുറത്ത് കൂട പോലെയും ഉളളതിനാൽ ലൗവ് ഇൻ എ പഫ് എന്നും ഹാർട്ട് സീഡ് എന്നുമാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് . 9 . വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി . - Evolvulus alsinoides ഇത് മണ്ണിൽ പടർന്നു വളരുന്ന ചെടിയാണ് . ഔഷധസസ്യങ്ങൾ എന്ന പുസ്തകത്തിൽ പുഷ്പങ്ങൾ നീല , വെള്ള , പാടലം എന്നീ നിറങ്ങളിലുണ്ടാവുമെന്ന് പറയുന്നു . എനിക്ക് കിട്ടിയത് മഞ്ഞ നിറത്തിലെ പൂക്കളുള്ളതാണ് . 10 . തിരുതാളി . - ipomoea sepiaria ഈ ചെടി നിന്ന വീട്ടിലെ വീട്ടുകാർ പറഞ്ഞത് തിരുതാളി വേറെ തരവും ഉണ്ടെന്നാണ് . എനിക്കിതിനെ കുറിച്ച് അറിയില്ല . അറിയാവുന്നവർ പറഞ്ഞു തന്നാൽ അല്ലെങ്കിൽ ആരെങ്കിലും കുറച്ചു ഫോട്ടോകൾ ( തിരുതാളി , ഉഴിഞ്ഞ , വിഷ്ണുക്രാന്തി എന്നിവയുടെ ) പോസ്റ്റിയാൽ ഉപകാരമായേനേ . Ref : ഔഷധസസ്യങ്ങള്‍ - ഡോ . എസ് . നേശമണി . www . aluka . org www . davesgarden . com ഒരു പ്രത്യേക അറിയിപ്പേ - ആരെങ്കിലും ദശപുഷ്പത്തിനെ കുറിച്ച് വിശദമായി എഴുതാൻ തയ്യാറുണ്ടെങ്കിൽ ചിത്രങ്ങൾ സപ്ലേ ചെയ്യാൻ ഞാൻ റെഡി ! update 10 / 08 / 08 ഈ പോസ്റ്റ് വായിക്കുന്നവർ കാന്താരിക്കുട്ടിയുടെ ഈ കമന്റ് കാണാതെ പോവരുതെന്നു കരുതി അതു കൂടി ഇവിടെ ചേർക്കുന്നു . കാന്താരിക്കുട്ടി said . . . ചിര പരിചിതമായ 10 ഔഷധ സസ്യങ്ങള് ആണ് ദശ പുഷ്പങ്ങള് . എന്നാല് ഇവയെ ഇന്നു തിരഞ്ഞു കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു . വിശേഷാവസരങ്ങളില് ദശ പുഷ്പം ചൂടുന്ന പതിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ് . ഇതിനെ കുറിച്ച് എഴുതാന് തോന്നിയ ആഷക്കു എല്ലാ വിധ അഭിനന്ദനവും . . ഞാന് ഒരു പോസ്റ്റ് ആക്കാന് വേണ്ടി വെച്ചിരുന്ന ഈ ഭാഗം ഇവിടെ കമന്റ് ആയി ഇടട്ടെ ഞാന് . മുക്കുറ്റി ജെറാനിയെസിയെ കുടുംബത്തില് പെടുന്ന ഒരു കുറ്റി ചെടി ആണ് ഇത് . മുക്കുറ്റി ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠ കരമാണ് . ഇല അരച്ചുമുറിവില് പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും . ഗര്‍ഭാശയ ശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ലതാണ് . എല്ലാത്തരത്തിലുള്ള ശ്വാസ കോശ രോഗങ്ങള്‍ക്കും മുക്കുറ്റിയില തേനില് ചാലിച്ചു സേവിക്കുന്നതു നല്ലതാണ് . വളം കടിക്കു ഇതിന്റെ ഇല അരച്ചു പാദത്തില് പുറ്രട്ടുന്നു . മൈഗ്രെയിനില് നിന്നു ആശ്വാസം ലഭിക്കാന് മുക്കുറ്റി ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു . ഉഴിഞ്ഞ ഇന്ദ്രവല്ലരി എന്ന അപരനാമത്തില് അറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ . ഉഴിഞ്ഞ വള്ളി കൊണ്ട് മുടി കെട്ടി വെച്ചാല് മുടി നീളത്തില് വളരും ! ! ! ! മുടി കൊഴിച്ചിലും തടയാം . നീലിഭൃംഗാദി എണ്ണയുടെ നിറ്മ്മാണത്തില് ഒഴിച്ചു കൂടാനാവാത്ത ചേരുവ ആണിത് . വാത സംബന്ധമായ രോഗങ്ങള്‍ക്ക് വിശേഷിച്ചും സന്ധി വേദനക്ക് ആവണക്കെണ്ണയില് വേവിച്ച ഉഴിഞ്ഞ ഇല അരച്ചു പുരട്ടുന്നതു നല്ലതത്രെ ! മുയല് ചെവിയന് ഇതിന്റെ പച്ച ഇല പരലുപ്പും ചേര്‍ത്ത് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാല് അസുഖം മാറും . കൃമി രോഗത്തിനും ഇതിന്റെ ഇല പിഴിഞ്ഞെടുത്തു 3 ദിവസം കഴിച്ചാല് മതിയാകും ചെറൂള ബലികര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുന്ന ഈ ചെടി ചൂടിയാല് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് . മൂത്രാശയ രോഗങ്ങള് ശമിപ്പിക്കുവാന് ചെറൂള സമൂലം കഷായം വെച്ചു രാവിലെയും വൈകുന്നേരവും സേവിച്ചാല് മതി . പാലിലും നെയ്യിലും ചെറൂള ഇല കാച്ചി കഴിച്ചാലും മൂത്രാശയ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും കയ്യോന്നി കേശ ഔഷധമാണ് ഇതു . കയ്യോന്നി ചേര്‍ത്തു കാച്ചിയ എണ്ണ കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു ഉത്തമം ആണ് . കയ്യോന്നി അരച്ചെടുത്ത നീര് എള്ളെണ്ണയില് കാാച്ചി പതിവായി തലയില് പുരട്ടിയാല് തല വേദനയും കണ്ണിന്റെ അസുഖങ്ങള്‍ഊം മുടി കൊഴിച്ചിലും ശമിക്കും തിരുതാളി പടര്‍ന്നു കയറുന്ന ഈ വള്ളി ചെടിയുടെ ഔഷധ യോഗ്യമായ ഭാഗം അതിന്റെ വേര് ആണ് . സ്ത്ര്രീകളിലെ വന്ധ്യതാ ചികിത്സക്കു തിരുതാളി ഉപയോഗിക്കുന്നു . കൂടാതെ ശരീരബലം വര്‍ധിപ്പിക്കുവാനും ഈ ചേറ്റി നല്ലതത്രേ ! ! കറുക പുല്‍ത്തകിടി നിര്‍മ്മിക്കാന് ആണു നമ്മള് ഇപ്പോള് ഈ ചെടിയെ ഉപയോഗിക്കുന്നതു ! ! ! പരിപാവനത കല്‍പ്പിക്കപ്പെടുന്ന ഈ ചെടി മതപരമായ പല ആചാരങ്ങളിലും ഉപയോഗിക്കുന്നു . മുറിവില് നിന്നും രക്ത സ്രാവം തടയാനായി കറുക അരച്ചു കെട്ടാറുണ്ട് . നാഡീ ബലം വര്‍ധിപ്പിക്കുന്നതിനു കറുക നീരു രാവിലെയും വൈകുന്നേരവും കഴിക്കുന്നതു നല്ലതാണ് . മനസിക രോഗ ചികിത്സയിലും ഉപയോഗിക്കുന്നു . കറുകയെ കുറിച്ചുള്ള എന്റെ ദീപ്തമായ ഓര്‍മ്മ കുട്ടികള്‍ക്കു കൊതി വരുമ്പോള് അച്ഛാച്ഛന് വെളിച്ചെണ്ണയില് കറുക ഇലയും ഉപ്പും ചേര്‍ത്ത് " ഓതി " തരുമായിരുന്നു . . കൊതി മൂലം ഉള്ള ശര്‍ദ്ദി ഠപ്പേ ന്നു നില്‍ക്കുനതിനു ഞാന് സാക്ഷി . ഒരു മന്ത്രം ആണ് ഓതുന്നത് . . അച്ഛാച്ഛന്റെ മരണത്തോടെ ആ മന്ത്രവും പോയി ! പൂവാം കുറുന്നില ഇതു സമൂലം ഉപയോഗിക്കുമ്പോള് പനി പമ്പ കടക്കുമത്രെ . സ്ത്ര്രീകളില് മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാന് ഇതു നല്ലതാണ് . അമിത രക്ത സ്രാവത്തിനു നല്ല മരുന്നാണ് , നേത്ര രൊഗ ചികിത്സയില് ഇതിന്റെ ഇല ഉപയോഗിക്കുന്നു വിഷ്ണു ക്രാന്തി നിലത്തു പടര്‍ന്നു വളരുന്ന വിഷ്ണു ക്രാന്തി യുടെ ഇലകള്‍ക്ക് ചെറിയ എലിയുടെ ആകൃതിയാണ് . പനി മാറ്റാന് അത്യുത്തമം . സമൂലം കഷായം വെച്ചു 2 നേരം സേവിച്ചാല് പനി മാറും . തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ഉത്തമം . ഓര്‍മ്മ കുറവു . . ബുദ്ധി മാന്ദ്യം എന്നിവക്കു ഈ ചേറ്റി സമൂലം പിഴിഞ്ഞെടുത്ത് നെയ്യുമായി ചേര്‍ത്ത് കഴിക്കണം . ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും അമിത രക്ത സ്രാവത്തിനും ഇതു ഉപയോഗിക്കുന്നു . നിലപ്പന ഇതിന്റെ കിഴങ്ങ് ആണ് മരുന്നായി ഉപയോഗികുന്നത് . Jul 9 , 2008 8 : 48 : 00 PM
രാമസേതുവിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല . 1 . രാമസേതു ആര്‍ക്കും അറിയാത്ത ഒന്നല്ല . ചിലയിടങ്ങളില്‍ മൂന്നടിമാത്രം താഴ്ചയുള്ള രാമസേതു നാസ പറഞ്ഞിട്ടുവേണോ നമ്മളറിയാന്‍ . എന്നിട്ട് എത്രപേര്‍ക്ക് ഇതിനെക്കുറിച്ചറിയാമായിരുന്നു . രാമസേതു എന്നൊന്നുണ്ട് എന്ന് ഇപ്പോഴല്ലേ നമ്മളറിഞ്ഞത് . എന്തുകൊണ്ട് ? 2 . രാമേശ്വരം പുണ്യസ്ഥലമായി കരുതിയവര്‍ എന്തുകൊണ്ട് രാമസേതുവിന് അത്ര പ്രാധാന്യം കൊടുക്കാതെ പോയീ . ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ രാമസേതുവില്‍ ബോട്ടിറങ്ങി റിപ്പോര്‍ട്ടു ചെയ്യുന്നതു കണ്ടു . എന്തുകൊണ്ട് ഇക്കാലമത്രയും രാമസേതുവിലേയ്ക്ക് ഒരു തീര്‍ത്ഥയാത്രയോ മറ്റോ സംഘടിപ്പിച്ചിട്ടില്ല ? ( ഇതുവരെ അങ്ങനെയൊന്നു സംഭവിച്ചതായി എനിയ്ക്കറിയില്ല . ) 3 . ആരെങ്കിലും രാമേശ്വരം ഞങ്ങള്‍ക്ക് പുണ്യസ്ഥലമാണ് അതുകൊണ്ട് ഇവിടെ റോഡുപണിയാല്‍ പറ്റില്ല എന്നു പറഞ്ഞിട്ടൂട്ടോ , അയോധ്യയില്‍ റോഡു പണിയാന്‍ പാടില്ലെന്നു പറഞ്ഞോ . 48 കിലോമീറ്ററിന്റെ ഒരു ഭാഗം യാത്രയ്ക്കായി ഒരുക്കിയാല്‍ അത് എപ്രകാരമാണ് ആരുടെയെങ്കിലും വിശ്വാസത്തെ വൃണപ്പെടുത്തുക . 4 . ആഴം കുറഞ്ഞ ഭാഗങ്ങള്‍ ( 3 അടി ) പുണ്യസ്ഥലമായി സംരക്ഷിച്ചുകൊണ്ട് ആഴം കൂടിയ ഭാഗങ്ങള്‍ ( 30 അടി ) ഏതായാലും മറ്റു പ്രയോജനമൊന്നുമില്ല , കപ്പല്‍ യാത്ര അതിലൂടെ നടന്നുകൊള്ളട്ടെ എന്നു കരുതിയാല്‍ അതില്‍ തെറ്റുണ്ടോ ?
മതവിശ്വാസത്തെയും മതഗ്രന്ഥങ്ങളില്‍ പറഞ്ഞ കാര്യങ്ങളെയും കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ സംശയത്തോടെ കാണുന്ന ഒരാളുടെ കുറിപ്പുകളാണു ഈ ബ്ലോഗിലെ ഉള്ളടക്കം . ഇതിലെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളോട് വയനക്കാര്‍ക്ക് പ്രതികരിക്കാം . കമന്റുകള്‍ അയച്ച് ഈ ബ്ലോഗിനെ സംവാദ വേദിയാക്കാം . എന്റെ വീക്ഷണങ്ങളിലെ അബദ്ധങ്ങള്‍ തിരുത്താന്‍ വായനക്കാരുടെ സഹായം അഭ്യര്‍ഥിക്കുന്നു . വൈകാരിക പ്രതികരണങ്ങല്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കട്ടെ . എന്റെ സത്യാന്വേഷണയാത്രയില്‍ എന്നോടൊത്ത് ഇടക്ക് ഇത്തിരി നേരമെങ്കിലും ചിലവഴിച്ചു കൂടെ ?
ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രഗത്ഭവ്യവസായിയും പത്രാധിപരുമായിരുന്ന രാമനാഥ് ഗോയങ്കയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രശൃംഖലയുടെ സ്ഥാപകന്‍ . അധികാരിവര്‍ഗ്ഗത്തെ വെല്ലുവിളിക്കുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു . ഒരു ദശാബ്ദം മുന്‍പ് കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച് തുടങ്ങി . തിരുവനന്തപുരം പതിപ്പ് 1995 ഒക്ടോബര്‍ 7 - ാം തീയതി പുറത്തിറങ്ങി . ഗോയങ്ക മരിച്ചതോടെ സ്ഥാപനം 2 ആയി ഭാഗം വയ്ക്കപ്പെട്ടു . തെക്കന്‍മേഖലയ്ക്കും , വടക്കന്‍ മേഖലയ്ക്കും വെവ്വേറെ മാനേജ്മെന്റുകളാണിപ്പോള്‍ .
ബൈജുമാഷേ , വിശ്രമത്തിലല്ല , വയസ്സുകാലത്ത് ഒരു വിദ്യാഭ്യാസമാണ് . അതുകാരണം സമയമില്ലാത്തതാണ് പ്രശ്നം , എന്നിട്ടും ബ്ലോഗിന്റെ വിളി സഹിക്കാതായപ്പോള്‍ അപരാധിച്ചു പോയതാണ്‍ ` . നന്ദി . പാമരന്‍ മാഷുടെ വരികള്‍ കണ്ടപ്പോല്‍ പിടീച്ചാല്‍ കിട്ടുന്നില്ല അങു പാടിപ്പോയി
സോമാലിയ ഡെമോക്രാറ്റിക് റിപ്പബ്ളിക് എന്നാണ് ഔദ്യോഗികനാമം . ഔദ്യോഗിക ഭാഷ അറബിയും നാണയം ഷില്ലിംഗുമാണ് . മെഗാഡിഷുവാണ് രാഷ്ട്രത്തിന്റെ തലസ്ഥാനം . പൊതുവെ വരണ്ട ഉഷ്ണപ്രദേശമാണ് സോമാലിയ . സാമ്പത്തികമായ പുരോഗതിയില്ലാത്ത രാജ്യമാണ് . മുഖ്യപ്രകൃതിവിഭവങ്ങളായ ഇരുമ്പ് , ജിപ്സം , ബോക്സൈറ്റ് തുടങ്ങിയവ ഖനനം ചെയ്തുവരുന്നു . മൊത്തം ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിംകളും ചെറിയൊരു ശതമാനം ക്രിസ്ത്യാനികളും രാജ്യത്ത് ജീവിക്കുന്നു . 24 ശതമാനം മാത്രമാണ് രാഷ്ട്രത്തെ ദേശീയ സാക്ഷരതാ നിരക്ക് . വിദ്യാഭ്യാസപരമായി വളരെ പിറകിലാണ് ഈ രാജ്യം . കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും വിദ്യാഭ്യാസമേഖലയില്‍ നടക്കുന്നില്ല . സ്കൂളുകളും കോളേജുകളും രാജ്യത്ത് വളരെ അപൂര്‍വമായി കാണപ്പെടുന്നു . പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കിയുടെ കീഴിലായിരുന്നു സോമാലിയ . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇറ്റലിയും ബ്രിട്ടനും ചേര്‍ന്ന് കീഴ്പ്പെടുത്തിയ ബ്രിട്ടീഷ് സോമാലിലാന്റും , ഇറ്റലിയുടെ ടെറിട്ടറി ഓഫ് സോമാലിയയും ചേര്‍ന്ന് 1960 ല്‍ സോമാലി റിപ്പബ്ളിക് സ്ഥാപിച്ചു . നബി ( സ ) യുടെ കാലത്ത് അബ്സീനിയയിലേക്ക് ഹിജ്റ പോയപ്പോള്‍ അവര്‍ ഇടത്താവളമാക്കിയത് സോമാലിയയെ ആയിരുന്നു . ആഭ്യന്തര പോരാട്ടങ്ങളും ഗറില്ലാ ആക്രമണങ്ങളും രാജ്യത്തെ സാമ്പത്തികമായി വളരെയേറെ തളര്‍ത്തി . ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു . സോമാലിയയുടെ ആഭ്യന്തര പ്രശ്നങ്ങളെ ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ പരിഹാരം തേടുകയാണ് .
ഒന്നുകൂടി തെളിയിച്ചു പറഞ്ഞാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മതവിരുദ്ധജനാധിപത്യമായിരുന്നില്ല . ലോകത്ത് ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലൊന്നും മതത്തെയും അതിന്റെ മൂല്യങ്ങളേയും മാറ്റിനിര്‍ത്തിയുള്ള ഒരു ജനാധിപത്യം പുലരുന്നുമില്ല . മതവിരുദ്ധമായ ജനാധിപത്യം തുടക്കത്തില്‍ മനുഷ്യന് വിതച്ച ദുരിതം മുന്നില്‍ കണ്ടുകൊണ്ട് അതേ ദുരന്തം ഇന്ത്യയിലും പാകിസ്ഥാനിലും ആവര്‍ത്തിക്കരുതെന്ന് വിഭജനം യാഥാര്‍ഥ്യമാകാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മൗലാനാ മൗദൂദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി . എന്നാല്‍ ഇന്ത്യയില്‍ പുലര്‍ന്നത് മതനിരപേക്ഷമായ ജനാധിപത്യമായിരുന്നു . അതിനാല്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ തിക്താനുഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല എന്നതാണ് പിന്‍കാല യാഥാര്‍ഥ്യം .
അദ്ദേഹം എവിടെയായിരുന്നാലും ശത്രുക്കള്‍ തേടിയെത്തുമെന്നും അവരോട് യുദ്ധം ചെയ്യേണ്ടി വരുമെന്നുമുള്ള ധ്വനിയാണിതില്‍ യഥാര്‍ത്ഥത്തില്‍ വായിക്കാന്‍ സാധിക്കുക . - - അവര്‍ തേടിയെത്തുകയായിരുന്നില്ല , മുഹമ്മദ് അവരുടെ കച്ചവട സംഘങ്ങളെ അന്യായമായും അകാരണമായും ആക്രമിച്ച് കൊള്ള ചെയ്യുകയായിരുന്നു . നിവൃത്തിയില്ലാത്ത ഒരു ഘട്ടത്തില്‍ മാത്രമാണ് അവര്‍ പ്രതിരോധത്തിനു മുതിര്‍ന്നത് .
എബ്രായബൈബിളിലെ ആദ്യഖണ്ഡമായ " പഞ്ചഗ്രന്ഥി " അഥവാ ' തോറ ' - യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18 , 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് രേഖാ പരികല്പന ( Documentary Hypothesis ) . മോശെയുടെ പേരിൽ അറിയപ്പെടുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ , സ്വതന്ത്രവും , അവയിൽ തന്നെ സമ്പൂർണ്ണവും , ഒന്നൊന്നിനു സമാന്തരവുമായിരുന്ന പൂർവരേഖകൾ സമന്വയിപ്പിച്ച് , സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന . മൂലരേഖകളുടെ എണ്ണം നാല് ആയിരുന്നെന്നാണ് സാധാരണ പറയാറ് . എന്നാൽ ഈ സംഖ്യ , രേഖാപരികല്പനയുടെ അവശ്യഘടകമല്ല . ജർമ്മൻ പണ്ഡിതനായ ജൂലിയസ് വെൽഹാവ്സന്റെ പേരു പിന്തുടർന്ന് , " വെൽഹാവ്സൺ പരികല്പന " എന്നു കൂടി ഈ സിദ്ധാന്തത്തിനു പേരുണ്ട് . ഇത് ആദ്യമായി മുന്നോട്ടു വച്ചത് വെൽഹാവ്സൻ ആയിരുന്നില്ലെങ്കിലും ഇതിന്റെ പൊതുവേ സ്വീകാര്യത കിട്ടിയ അന്തിമരൂപം അദ്ദേഹത്തിന്റെ സംഭാവനയാണ് . [ 1 ]
കാന്‍ , ലണ്ടന്‍ മേളകളില്‍ പുരസ്‌കാരം നേടി . ഹിപ്പി ജീവിതത്തിന്റെ ദ്രുതതാളത്തില്‍ ചിട്ടപ്പെടുത്തിയ ഈ ചിത്രം വേഗമേറിയ അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് പറയുന്നു . ഒരു തലമുറയുടെ ഭാഗധേയം നിര്‍ണ്ണയിച്ച സംഗീതോത്സവത്തിന്റെ നേര്‍ക്കാഴ്ചകളാണിതില്‍ .
ഏതെങ്കിലുമൊരു സമുദായത്തിനു വേണ്ടി ' ലീഡര്‍ ' മുന്‍ കൈ എടുത്ത് നടപ്പാക്കിയ തീരുമാനമോ ആനുകൂല്യമോ ആണെങ്കില്‍ പിന്നെ മറ്റാരും അതിന് എതിര് പറയില്ല . ആധുനിക കേരളം പൂര്‍ണമായും ' മതേതരം ' ആയി രൂപപ്പെട്ടതിനു പിന്നില്‍ കരുണാകരന്റെ കഠിന പ്രയത്നം കാണാനാവും . ചന്ദനക്കുറിയും തൊപ്പിയും കുരിശും അണിഞ്ഞവരെ ഒരേ പോലെ കണ്ട് തോളില്‍ കയ്യിട്ടു നടക്കുന്ന വേറൊരു നേതാവുണ്ടോ കരുണാകരനെപ്പോലെ ?
ബോധന സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനവിധി 2011 ചര്‍ച്ച സംഘടിപ്പിക്കുന്നു . തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ചുള്ള പ്രബന്ധങ്ങള്‍ സുരേഷ് കോടൂര്‍ , അജിത് കുമാര്‍ എന്നിവര്‍ അവതരിപ്പിക്കും . ബി ഇ എല്‍ സി ഐ ടി യു ഹാളില്‍ വച്ച് നടക്കുന്ന പരിപാടി ഏപ്രില്‍ മൂന്നിന് വൈകീട്ട് മൂന്നു മണിയോടെ തുടങ്ങും . ബോധന ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തതായി കോ ഓര്‍ഡിനെടര്‍ അര്‍ വി ആചാരി അറിയിച്ചു .
ഇവര്‍ ഇപ്പോള്‍ മെയില്‍ അയച്ചു പലരോടും കാര്യമായ ഭീഷണിയാണ് . ഇംഗ്ലീഷില്‍ ഇവര്‍ക്കെതിരെ എഴുതുന്ന പോസ്റ്റുകള്‍ എല്ലാം താഴെ എടുക്കണം എന്നൊക്കെ പറഞ്ഞു കൊണ്ടു . അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ കൂടുതല്‍ പോസ്റ്റുകള്‍ ഇവര്‍ ചെയ്തതിനെതിരെ അവനവന്റെ ബ്ലോഗില്‍ വെച്ചാല്‍ അത് നല്ലതാവും . 1 . നിങ്ങളുടെ കണ്ടന്റ് മോഷ്ടിക്കപ്പെട്ടില്ലെങ്കിലും ഇംഗ്ലീഷില്‍ കേരള്‍സ് . കോം ചെയ്തതിനെതിരെ ഒരു പോസ്റ്റ് വെക്കുക . 2 . കണ്ടന്റ് മോഷ്ടിക്കപ്പെട്ടവര്‍ ആഡ്‌സെന്‍സിന്റെ ലിങ്കില്‍ ( മുകളിലെ ഒരു കമന്റില്‍ കൊടുത്തത് ) നിങ്ങളുടെ കണ്ടന്റ് ക്ലെയിം ചെയ്യുക . അവര്‍ക്കെതിരെ നിങ്ങളുടെ ബ്ലോഗിലെ ലിങ്കുകള്‍ സഹിതം എഴുതുക . 3 . ഇവരുടെ ഐ . എസ് . പി theplanet . com ആണെന്ന് ആ കമ്പനി എന്നോട് കണ്‍ഫേം ചെയ്തു . അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി . abuse @ theplanet . com , copyright @ theplanet . com , legal @ theplanet . com ഈ മൂന്ന് അഡ്രസ്സിലേക്കും ഇവരുടെ വയലേഷന്‍ കാണിച്ചും നിങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് കാണിച്ചും മെയില്‍ അയക്കുക . ഇങ്ങിനെയുള്ള കോപ്പീഡ് കണ്ടന്റിനു ഉത്തരവാദികള്‍ സൈറ്റ് ഹോസ്റ്റ് ചെയ്യുന്നവരാണ് . ഇവര്‍ക്ക് വേണ്ട നടപടികള്‍ എടുക്കാന്‍ സാധിക്കും . മഴത്തുള്ളി . കോ ല്‍ തുളസിയുടെ നാലഞ്ച് ഫോട്ടോകളും ഉണ്ട് . അവിടെ മറ്റാരുടെയെങ്കിലും ഫോട്ടോകള്‍ ഉണ്ടോയെന്ന് നോക്കുക . അതും അവരുടെ തന്നെ സൈറ്റ് ആണ് . സജീ : പ്ലാനെറ്റ് എങ്ങിനെ കിട്ടിയെന്ന് പറയുന്ന വെബ സൈറ്റ് അഡ്രസ്സ് ഏതാണെന്ന് പറയുമോ ? ഭാവിയിലും അതു പലര്‍കും ഉപകാരമാവും .
പാരീസില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണു ' വേലിബ് " നടപ്പിലാക്കിയത് . അതിനു ഖജനാവില്‍ നിന്ന് കാശൊന്നും ചെലവായില്ല . ഒരു പോസ്റ്റര്‍ പരസ്യക്കമ്പനിയായിരുന്നു സൈക്കിളുകള്‍ വാങ്ങി നല്‍കിയത് . പകരം പാരീസ് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പരസ്യം പതിക്കാന്‍ മേയര്‍ അവര്‍ക്ക് അനുമതി കൊടുത്തു . രാത്രി ഒരു മണിക്ക് ശേഷമാണത്രേ സൈക്കില്‍ സവാരിക്കാര്‍ ഏറുന്നത് . അതിനു ഒന്നിലധികം കാരണങ്ങളുണ്ടു . ആ സമയത്ത് , രാത്രിപാര്‍ട്ടികള്‍ കഴിഞ്ഞ് പൂസ്സായി വണ്ടിഓടിച്ചാല്‍ പൊലീസ് പിടിക്കും . അപ്പോള്‍ അഭികാമ്യമായത് , സൈക്കിളെടുത്ത് വീട്ടിലേക്ക് ചവിട്ടുക തന്നെ ! പിന്നെയും സൌകര്യങ്ങളുണ്ടു . ഹെല്‍മറ്റ് വേണ്ട . പൊല്യൂഷന്‍ മാസ്ക് ധരിക്കേണ്ട .
സിക്രിയിലെ ചുവപ്പുകോട്ടയിലെ ജാലകങ്ങളില്‍ തോരണങ്ങളായി പറന്നു കളിച്ചിരുന്ന നിറമുള്ള പട്ടുതിരശ്ശീലകള്‍ വെയിലില്‍ തിളങ്ങി . കറുപ്പു തിന്നു മയങ്ങുന്നതിനിടയില്‍ കാണുന്ന മായക്കാഴ്ച പോലെയായിരുന്നു അത് . രാജാവ് , വീണ്ടും പീലിവിരിച്ച മയില്‍പ്പക്ഷികളുടെയും നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളുടെയും കൂടെ കൊട്ടാരത്തിലാണ് . യുദ്ധം കീറിമുറിച്ച ലോകം പരുക്കന്‍ സത്യമാണെങ്കില്‍ സിക്രി അതിമനോഹരമായ നുണയാണ് . പുകവലിക്കാരന്‍ ഹുക്കയുടെ അടുത്തേയ്ക്ക് മടങ്ങുന്നതു പോലെ ചക്രവര്‍ത്തി കൊട്ടാരത്തിലേയ്ക്ക് മടങ്ങുന്നു . ചക്രവര്‍ത്തി ഊര്‍ജ്ജസ്വലനാണ് . അദ്ദേഹം ഇവിടിരുന്ന് ഒരു പുതിയ ലോകത്തെ ആവാഹിക്കുന്നു . മതത്തിനും , പ്രാദേശികതയ്ക്കും , പദവിയ്ക്കും , ഗോത്രത്തിനും അതീതമായ ഒരു ലോകം . ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീകള്‍ ഇവിടെയായിരിക്കും . അവരെല്ലാം അദ്ദേഹത്തിന്റെ പത്നിമാരായിരിക്കും . ഈ ഖണ്ഡത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ ഇവിടെ ഒത്തുകൂടുന്നു . അവരില്‍ നിന്നുള്ള ഒന്‍പതു പേര്‍ . നവരത്നങ്ങള്‍ , മികച്ചവരില്‍ വച്ച് മികച്ചവര്‍ . പ്രതിഭകളില്‍ വച്ച് പ്രതിഭകള്‍ . അവരുടെ സഹായത്തോടെ ഈ ലോകത്തില്‍ അദ്ദേഹത്തിന് നേടാനൊന്നുമില്ലാത്തതായിരിക്കുന്നു . പിന്നെ ബീര്‍ബല്‍ . . ഒന്‍പതുപേരില്‍ ഏറ്റവും സമര്‍ത്ഥന്‍ . മിടുക്കന്മാരുടെ കൂട്ടത്തില്‍ സര്‍വശ്രേഷ്ഠന്‍ ! ചക്രവര്‍ത്തിയുടെ ഒന്നാമത്തെ മന്ത്രി . ഏറ്റവും അടുത്ത ചങ്ങാതി . ആനക്കൊമ്പു കൊണ്ടു നിര്‍മ്മിച്ച ഹിരണ്‍ മിനാറില്‍ വച്ച് ചക്രവര്‍ത്തി , കാലഘട്ടത്തിലെ ഏറ്റവും രസികനും ബുദ്ധിശാലിയുമായ മന്ത്രിയുടെ അഭിവാദ്യം സ്വീകരിച്ചു . ബീര്‍ബലിനെ കണ്ടയുടന്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുസൃതിയുണര്‍ന്നു . " ബീര്‍ബല്‍ " കുതിരയില്‍ നിന്നിറങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു . " താങ്കള്‍ നമ്മുടെ ഒരു ചോദ്യത്തിന് ഉത്തരം തരണം . കുറേക്കാലമായി നാം ആലോചിക്കുന്നതാണ് . " ബീര്‍ബല്‍ വിനയാന്വിതനായി തലകുനിച്ചു . " അങ്ങയുടെ ആഗ്രഹം പോലെ ജഹാം പനാഹ് . ലോകത്തിന്റെ അഭയസ്ഥാനമേ . " " ശരി " ഏതാണ് ആദ്യമുണ്ടായത് , കോഴിയോ മുട്ടയോ ? " കോഴി " ബീര്‍ബല്‍ ഒരു നിമിഷം പോലുമെടുക്കാതെ പറഞ്ഞു . " അത്രയ്ക്കുറപ്പിച്ചു പറയാന്‍ എങ്ങനെ പറ്റും ? " " ഹുസൂര്‍ " ബീര്‍ബല്‍ വിനയാന്വിതനായി മൊഴിഞ്ഞു . " അടിയന്‍ ഒരു ചോദ്യത്തിനുത്തരം നല്‍കാമെന്നേ ഉണര്‍ത്തിച്ചിട്ടുള്ളൂ . " അക്‍ബറും ബീര്‍ബലും ആകാശത്തില്‍ ചുറ്റിപ്പറക്കുന്ന കാക്കകളെ നോക്കി പുറമതിലിന്റെ കെട്ടില്‍ നില്‍ക്കുകയായിരുന്നു . അവിടെ നിന്നാല്‍ നഗരം കാണാം . " ബീര്‍ബല്‍ " അക്‍ബര്‍ എന്തോ ആലോചിച്ചുകൊണ്ട് ചോദിച്ചു . " നമ്മുടെ സാമ്രാജ്യത്തില്‍ എത്ര കാക്കകളുണ്ടാവും ? " " ജഹാം പനാഹ് . " ബീര്‍ബല്‍ ഞൊടിയിടയില്‍ ഉത്തരം പറഞ്ഞു . " കൃത്യം ഒന്‍പതുലക്ഷത്തിതൊണ്ണൂറ്റി ഒന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് . " അക്‍ബര്‍ കുഴങ്ങി . " എങ്കില്‍ എണ്ണിനോക്കേണ്ടി വരും . ചിലപ്പോള്‍ കൂടുതലുണ്ടെങ്കിലോ ? " അദ്ദേഹം ചോദിച്ചു . " അതു സാരമാക്കാനില്ല " . ബീര്‍ബല്‍ പറഞ്ഞു . " അയല‌്പക്ക രാജ്യങ്ങളില്‍ നിന്ന് കുറേ കാക്കകള്‍ അവരുടെ ബന്ധുക്കളെ കാണാന്‍ ഇവിടെ വന്നിട്ടുണ്ട് . " " കാക്കകളുടെ എണ്ണം കുറവാണെങ്കിലോ ? " " നമ്മുടെ കുറേ കാക്കകള്‍ ലോകം കാണാന്‍ വേണ്ടി വിദേശത്തു പോയിട്ടുണ്ടാവും . " വിദൂരമായ പശ്ചിമനാട്ടില്‍ നിന്ന് ഒരു ബഹുഭാഷാപണ്ഡിതന്‍ അക്‍ബറിന്റെ സദസ്സില്‍ വന്നിരുന്നു , മുന്‍പ് . പന്ത്രണ്ടു ഭാഷകളില്‍ സംസാരിക്കാനും തര്‍ക്കിക്കാനും കഴിവുള്ള ഒരു ജെസ്യൂട്ട് പാതിരി . തന്റെ മാതൃഭാഷ കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു ചോദിച്ച് അദ്ദേഹം ചക്രവര്‍ത്തിയെ വെല്ലുവിളിച്ചു . ചക്രവര്‍ത്തി വന്നുപെട്ട പുതിയ തലവേദനയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമമന്ത്രി എഴുന്നേറ്റ് ചെന്ന് പണ്ഡിതനെ വലം വച്ച് കാലുപൊക്കി അയാളുടെ ചന്തിയ്ക്ക് ശക്തമായ ഒരു തൊഴി വച്ചുകൊടുത്തു . പാതിരിയുടെ വായില്‍ നിന്ന് ഒരു പിടി ' സൂക്തങ്ങള്‍ ' അറിയാതെ പുറത്തു വന്നു . ഒന്നും പോര്‍ത്തുഗീസിലല്ല , എല്ലാം ഇറ്റാലിയനില്‍ . " കണ്ടില്ലേ ജഹാം പനാഹ് , ബീര്‍ബല്‍ പറഞ്ഞു . " അപമാനമേല്‍ക്കുന്ന മനുഷ്യന്‍ തന്റെ മാതൃഭാഷയെ തന്നെ തെരഞ്ഞു പിടിക്കുന്നു . " " നിങ്ങള്‍ നിരീശ്വരവാദിയായിരുന്നെങ്കില്‍ ലോകത്തിലെ മഹത്തായ മതങ്ങളിലെ വിശ്വാസികളോടെല്ലാം നിങ്ങള്‍ എന്തു പറയുമായിരുന്നു , ബീര്‍ബല്‍ ? തന്റെ മന്ത്രിയെ പരീക്ഷിക്കാനെന്ന മട്ടില്‍ അക്‍ബര്‍ ഒരിക്കല്‍ ചോദിച്ചിരുന്നു . ബീര്‍ബല്‍ ത്രിവിക്രം പൂരിലെ മതഭക്തനായ ഒരു ബ്രാഹ്മണനായിരുന്നു . എന്നാല്‍പ്പോലും ഉത്തരത്തിനായി ഒരു നിമിഷം പോലും ബീര്‍ബല്‍ ആലോചിച്ചു നിന്നില്ല . " അവരെല്ലാം തന്നെ തികഞ്ഞ നിരീശ്വരവാദികളാണെന്ന് അവരോട് പറയും . വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലായി ദൈവത്തെ അവര്‍ അവിശ്വസിക്കുകയാണ് ചെയ്യുന്നത് . " " എങ്ങനെ ? " " എല്ലാ വിശ്വാസികള്‍ക്കും അവരുടെയല്ലാത്ത ദൈവത്തെ അവിശ്വസിക്കാന്‍ മതിയായ കുറേയേറേ കാരണങ്ങളുണ്ട് . " ബീര്‍ബല്‍ പറഞ്ഞു . " അതുകൊണ്ട് ദൈവമേയില്ല എന്ന അടിയന്റെ വിശ്വാസത്തേക്കാള്‍ ശക്തമാണ് അന്യദൈവരാഹിത്യത്തിലുള്ള അവരുടെ വിശ്വാസം . അതാണ് ഒന്നിലും വിശ്വസിക്കാതിരിക്കാനുള്ള കാരണങ്ങള്‍ അടിയനു നല്‍കുന്നത് . ഇതാണ് അവരോടു പറയാനുള്ളത് . " ക്വാബ്‌ഗാഹിലെന്ന സ്വപ്നമന്ദിരത്തില്‍ , രാജാവിന്റെ സ്വകാര്യസ്നാനക്കുളത്തിലെ നിശ്ചലമായ ജലോപരിതലം നോക്കി നില്‍ക്കുകയായിരുന്നു , അക്‍ബറും ബീര്‍ബലും . നിര്‍മ്മിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച നീന്തല്‍ക്കുളമാണത് . മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്തത് . അനൂപ് തലോവ് എന്നായിരുന്നു അതിന്റെ പേര് . രാജ്യം അപകടത്തില്‍പ്പെടുമ്പോള്‍ അതിലെ ജലം താക്കീതു നല്‍കും എന്നൊരു പറച്ചിലു തന്നെയുണ്ടായിരുന്നു , കൊട്ടാരത്തിലെ ആശ്രിതജനങ്ങള്‍ക്കിടയില്‍ . " ബീര്‍ബല്‍ " അക്‍ബര്‍ വിളിച്ചു . " നമ്മുടെ ഏറ്റവും പ്രിയപ്പെട്ട റാണിയ്ക്ക് ശരീരമില്ലെന്ന ദൌര്‍ഭാഗ്യകരമായ കാര്യം താങ്കള്‍ക്ക് അറിയാം . എന്നിട്ടും നാം അവരെ മറ്റെല്ലാവരെയുംകാള്‍ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു . നഷ്ടപ്പെട്ട കോഹ് - ഇ - നൂറിനേക്കാള്‍ വിലമതിക്കുന്നു . എന്നിട്ടും അവളെ ആശ്വസിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല . " നിങ്ങളുടെ മോശപ്പെട്ട , വഴക്കാളിയായ ഭാര്യ പോലും മാംസവും രക്തവും കൊണ്ട് നിര്‍മ്മിച്ചവളാണ് . ' എനിക്ക് അവരുമായി മത്സരിക്കാന്‍ കഴിയില്ലല്ലോ . " എന്നു പറഞ്ഞാണ് അവള്‍ വിഷമിക്കുന്നത് . സത്യമല്ലേ ? " " ജഹാം പനാഹ് , അവരുടെ മഹത്വം എന്താണെന്ന് ഏറ്റവും ഒടുവില്‍ മാത്രമേ എല്ലാര്‍വക്കും മനസ്സിലാവുകയുള്ളൂ എന്ന് റാണിയോട് അങ്ങ് പറയണം . " ഒന്നാമത്തെമന്ത്രി ഉപദേശിച്ചു . " റാണിയേക്കാള്‍ കൂടുതല്‍ കാലം അന്തഃപുരത്തിലെ ഒരു ലാവണ്യവും നിലനില്‍ക്കാന്‍ പോകുന്നില്ല . ആയുഷ്കാലം മുഴുവന്‍ അങ്ങയുടെ സ്നേഹം അവര്‍ക്ക് നുകരാം . അവരുടെ പ്രശസ്തി കാലാന്തരങ്ങള്‍ക്കു വേണ്ടിയുള്ളതാണ് . സത്യത്തില്‍ അവര്‍ നിലനില്‍ക്കുന്നില്ല എന്നതു വാസ്തവമാണെങ്കില്‍ അവര്‍ മാത്രമാണ് ജീവിക്കുന്നത് എന്നതും വാസ്തവമാണ് . അവര്‍ മിഥ്യയാണെങ്കില്‍ , ഇല്ലെങ്കില്‍ ദാ അവിടെ ആ ഉയര്‍ന്ന ജാലകത്തിനപ്പുറത്ത് അങ്ങയുടെ മടക്കവും കാത്തിരിക്കുന്ന ആരും തന്നെ യഥാര്‍ത്ഥത്തിലുള്ളവരല്ല . "
ആര്‍ എസ് സി ഷാര്‍ജ സോണല്‍ സാഹിത്യോത്സവ് അബൂശാഖാറ യുണിറ്റ് ജേതാക്കൾ
ചെയ്യേണ്ടതു ചെയ്യെണ്ട നേരത്തു പത്തുരൂപ മുടക്കിയാണേലും ചെയ്താല്‍ നൂറു രൂപ പൊവില്ലാന്നു എനിക്കു പണ്ടു തോന്നിയതുപോലെ ശ്രീജിത്തിനു ഇപ്പോള്‍ തോന്നിയതിനാല്‍ ഞാനൊന്നു ചിലയ്കട്ടെ ഒത്തിരി ജന്മദിനാശംസകള്‍ സത്യമേവ ജയതേ
സാജന്റെ ഒരു കമന്റ് ഡീലീറ്റ് ചെയ്തിട്ടുണ്ട് . ഇവിടെ ചര്‍ച ചെയ്യുന്ന വിഷയത്തില്‍നിന്ന് ബഹുദൂരം അകന്നുപോകും എന്നതുകൊണ്ടാണ് അത് ഡീലീറ്റ് ചെയ്തത് . ഇന്നേ വരെ ഉസൈര്‍ ദൈവപുത്രനാണ് എന്ന് യഹൂദര്‍ ഒരു അവകാശവാദം നടത്തിയതായി കേട്ടിട്ടില്ല എന്നതിന് മറുപടിയായി കുഞ്ഞുമോന്‍ നല്‍കിയ മറുപടി മതിയായതാണ് . മുസ്ലിംകളുടെയോ ഖുര്‍ആന്റെയോ ഒരു വാദം മാത്രമല്ല അത് എന്ന് അതിലൂടെ വ്യക്തമാകും . പിന്നെ ജൂതന്‍മാര്‍ യേശുവിനെ ക്രൂശിച്ചത് ദൈവപുത്രനെന്ന് പറഞ്ഞതുകൊണ്ടാണ് എന്നൊക്കെ ഊഹിക്കുയാണ് . ഇവിടെ വിഷയം ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ എന്നാണ് . മറുപടി പറയുന്നവര്‍ ആ ചോദ്യത്തെ അഭിമുഖീകരിക്കുകയും അവിടെ നിന്ന് തുടങ്ങുകയും ചെയ്യേണ്ടതുണ്ട് .
ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേന്‍ . . . . ഈ പഞ്ച് ഡയലോഗിനെ അനുസ്മരിപ്പിയ്ക്കുന്ന ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് . സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം കൂടുതല്‍ ആരോഗ്യവാനായി ജൂലൈ 13ന് രജനി തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയേക്കുമെന്നാണ് അറിയുന്നത് . വൃക്ക സംബന്ധമായ ചികിത്സയ്ക്കായി മേയ് അവസാനം സിംഗപ്പൂരിലേക്ക് പോയ അദ്ദേഹം സുഖം പ്രാപിച്ചു കഴിഞ്ഞു . രജനിയുടെ തിരിച്ചുവരവ് മരുമകന്‍ ധനുഷും സ്ഥിരീകരിച്ചിട്ടുണ്ട് . മകള്‍ ഐശ്വര്യയ്്‌ക്കൊപ്പമാവും എത്തുക . ജൂലായ്
വിഷപ്പും വികാരവും മനുഷ്യന്റെ സഹജ സ്വഭാവങ്ങളാണ് . അവയോട് നിഷേധാത്മക നയം സ്വീകരിക്കുന്നത് മനുഷ്യത്വത്തോടുള്ള നിരാസമാണ് . എന്നാല്‍ ഇവ രണ്ടിലും ആണ്ടുപോവുന്നത് മനുഷ്യനെ കേവലം വാലില്ലാത്ത ഒരു മൃഗം മാത്രമാക്കി അധ : പതിപ്പിക്കും . മാനുഷികമായ ഇത്തരം അനിവാര്യതകള്‍ക്ക് ആത്മിക പരിവേഷം നല്‍കുന്ന ഇസ്‌ലാം പൗരോഹിത്യത്തെയും സന്യാസത്തെയും നിരുത്സാഹപ്പെടുത്തുകയും സെക്‌സും ഫുഡ്ഡും ജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്ന ഫ്രോയിഡിന്റെയും മാര്‍ക്‌സിന്റെയും വികല വീക്ഷണങ്ങളോട് കര്‍ശനമായി വിയോജിക്കുകയും ചെയ്യുന്നു . വിശക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷിക്കുക വിവാഹ പ്രായമെത്തുമ്പോള്‍ മാന്യമായ രീതിയില്‍ അതു നിര്‍വഹിക്കുക . " നിങ്ങള്‍ തിന്നുക , കുടിക്കുക , പക്ഷെ അമിതമാവരുത് " ഇതാണിസ്‌ലാമിന്റെ വീക്ഷണം .
ഓഫ് പോലെയൊന്നു് : ആകാരാദി എന്ന പറയുമ്പോള്‍ ആ എന്ന അക്ഷരം ആദിയായവ എന്നു് തന്നെയല്ലേ . അക്ഷരമാല ആ യിലാണു് തുടങ്ങുന്നതെങ്കില്‍ അതു് ആ പ്രയോഗിച്ച സ്ഥാനത്തിനു് ചേര്‍ന്നതുമാണു് . നമ്മുടെ കഷ്ടകാലത്തിനു് അ യിലാണു് അക്ഷരമാല തുടങ്ങുന്നതു് . അതിനാല്‍ അകാരാദിയല്ലേ ആകാരാദിയേക്കാള്‍ ഭംഗി ? പ്രത്യേകിച്ചു് അക്ഷരമാലാക്രമത്തെക്കുറിച്ചു് സംസാരിക്കുന്നിടത്തെങ്കിലും . .
സഹോദരീ , നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശാപം എല്ക്കണോ ? വൃദ്ധയാകുമ്പോള്‍ മാത്രം ചുക്കിചുളിഞ്ഞു ആ൪ക്കും വേണ്ടാത്ത ശരീരം പ൪ദ്ദയില്‍ പൊതിഞ്ഞു നടന്നാല്‍ മതിയെന്നാണോ തീരുമാനം ? പശ്ചാത്താപവും പ൪ദ്ദയും നാളെയാകാമെന്ന് കരുതി മാറ്റിവെച്ചാല്‍ ആ നാളെ നിങ്ങള്‍ ഉണ്ടായികൊള്ളണമെന്നില്ല .
ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു ? ( കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത് , ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു് ? )
അപ്പൂ . . . അതി മനോഹരം . . എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാനി സുഹൃത്തിന്റെ കൂടുകാരന്റെ ബന്ധുവിന്റെ അനന്തിരവന്റെ ആരുടെയോ ആരോ ( ആ . . ) ഇവിടെ ഷേക്ക് പാലസില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നുണ്ട് . അവന്‍ മുഖേന എന്റെ സുഹൃത്തിനു കിട്ടിയതില്‍ നിന്നും എനിക്കു കിട്ടിയ ' റുത്താബും ' , ' തമറും ' . . . ഹോ എന്റെ അപ്പൂ അത്രയും സ്വാദുള്ള ഈന്തപ്പഴങ്ങള്‍ ഞാന്‍ ഇന്നു വരെ കഴിച്ചിട്ടില്ല . : ) ഇതില്‍ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും എനിക്കു പുതിയ അറിവാണ് . നന്ദി അപ്പൂ . . ഇനി റോഡരികില്‍ നില്‍ക്കുന്ന ഈന്തപ്പനകളെ ഒന്നു കൂടി ശ്രദ്ധിക്കണം ( ഹേയ് . . . പെണ്ണാണോ എന്നറിയാനല്ല , സത്യം . . )
എൻ96ൽ കാൾ സെയിസ് ഒപ്റ്റിക്സ് ഉപയോഗിക്കുന്ന അഞ്ച് മെഗാപിക്സലിന്റെ ക്യാമറ , ഡ്യൂയൽ എൽഇഡി ഫ്ലാഷ് , വീഡിയോ ലൈറ്റ് എന്നിവയുണ്ട് . ഡിവിഡി - സമാന ഗുണമേന്മയുള്ള വീഡിയോ നിമിഷത്തിൽ 30 ഫ്രെയിം എന്ന കണക്കിന് ക്യാപ്ച്ചർ ചെയ്യാനാവും . മികച്ച മ്യൂസിക് പ്ലെയർ ആണുള്ളത് . മീഡിയ കീസ് , 3 . 5 എംഎം ഹെഡ്‌ഫോൺ കണക്ടർ , ബിൽട്ട് - ഇൻ ത്രീഡി സ്റ്റീരിയോ സ്പീക്കേഴ്സ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ . കളിഭ്രാന്തന്മാരായ ഉപയോക്താക്കൾക്ക് ' എൻ - ഗേജ് അരീന ' യിൽ പ്രവേശിച്ച് പലവിധ ഗെയിമുകളിൽ ലോകത്തെ മുഴുവനുമോ തിരഞ്ഞെടുത്ത ഗെയിമർമാരെയോ വെല്ലുവിളിക്കാനും മത്സരക്കളി കളിക്കാനും ആവും . പ്രിയ കളികളെക്കുറിച്ച് ബ്ലോഗ് ചെയ്യാനും ഓൺലൈനായി ചാറ്റ് ചെയ്യാനും സൗകര്യമുണ്ട് .
മുനീര്‍ എന്ന ഒരു ഗ്ലാമര്‍ പയ്യനെ ഈ വണ്ടിയിലെ എല്ലാ ബോഗിയിലും കയറി പാട്ടു പാടാന്‍ പാണകാട്ടെ കണ്ട്രോള്‍ റൂം അനുമതി കൊടുത്തിട്ടുണ്ട് . കുറച്ചു മുമ്പ് സ്വന്തമായി കംപോസ് ചെയ്ത ' രാജി , രാജി … എന്ന് തുടങ്ങുന്ന ഗാനമായിരുന്നു പാടിയിരുന്നത് . ഇപ്പോള്‍ അത് മാറ്റിയിട്ടുണ്ട് , ' മന്ത്രീ , മന്ത്രീ … എന്ന് തുടങ്ങുന്ന പുതിയ ഗാനമാണ് പാടുന്നത് .
വാസ്‌കോണ്‍ എന്ന പേരില്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്‍സള്‍ട്ടന്‍സി വിഭാഗം കേരള വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചു . ശുദ്ധജല വിതരണ മേഖലയില്‍ മികവുറ്റ സാങ്കേതിക പരിജ്ഞാനം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാസ്‌കോണ്‍ സ്ഥാപിച്ചത് .
ചെന്നൈ : തെന്നിന്ത്യന്‍ താരസുന്ദരി ഭൂമിക വിവാഹമോചനം തേടുന്നു . ഭര്‍ത്താവ് യോഗ ഗുരുവായ ഭരത് ടാക്കൂറുമായുള്ള വിവാഹജീവിതം അവസാനിപ്പിക്കുന്നതിന് കോടതിയെ സമീപിച്ചുകഴിഞ്ഞു ഭൂമിക . മൂന്ന് വര്‍ഷംമാത്രം നീണ്ട ദാമ്പത്യജീവിതത്തിന് ഇതോടെ അവസാനമാകുന്നത് . ടഢഢഥ ഒക്‌ടോബര്‍ 27 നായിരുന്നു ഇവരുടെ വിവാഹം . ഭ്രമരത്തിലൂടെ മലയാളികളുടെയും ഇഷ്ടനായികയാണ് ഭൂമിക ചവ്‌ല . വിവാഹത്തോടെ അഭിനയരംത്തുനിന്നും വിട്ടുനിന്നിരുന്ന ഭൂമിക ഇപ്പോള്‍ ചലച്ചിത്ര മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് . ഭൂമികയും ടാക്കൂറും ചേര്‍ന്ന് മുമ്പ് സിനിമാ നിര്‍മാണം ഉള്‍പ്പെടെ പല ബിസിനസ് സംരംഭങ്ങളും തുടങ്ങിയെങ്കിലും ഒന്നും വിജയിച്ചില്ല . ഇതാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയതെന്നാണ് സൂചന .
ഇത് ഒരു വിളഞ്ഞ വിത്ത് തന്നെ . ആയിഷുമ്മയെ കടത്തി വെട്ടും . കളിയിലും കേമനായിരുന്നു കുഞ്ഞാലി . സ്‌കൂളില്‍ ചേരും മുമ്പേ അയല്‍പ്പക്കത്തെ കുട്ടികളുടെ നേതാവായി അവന്‍ . കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ആയിഷുമ്മയുടെ മകന്‍ വളര്‍ന്നു . അവന് അഞ്ച് വയസ് കഴിഞ്ഞു . കൊണ്ടോട്ടിയിലെ പ്രൈമറി സ്‌കൂളില്‍ അവനെ ആയിഷുമ്മ കൊണ്ടുപോയി ചേര്‍ത്തി .
നാലുമാസം കഴിഞ്ഞാൽ സന്ധിയില്ലാ സമരം നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ആ മുശ്‌രിക്കുകളെപ്പറ്റിയാണ് പറയുന്നത് . അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്ത്നിന്ന് ഒരു കരാറും നടത്തപ്പെടുവാനുളള യാതൊര് അർഹതയും അവർക്കില്ല . അവരുടെ ഇതപര്യന്തമുളള ചെയ്തികളും , കരാറ് ലംഘനങ്ങളും , അല്ലാഹുവിനോടും റസൂലിനോടും അവർ അനുവർത്തിച്ചുകൊണ്ടിാരുന്ന നയങ്ങളുമെല്ലാം നിലവിലിരിക്കെ , അതിന് അവർക്ക് എങ്ങിനെ അർഹതയുണ്ടാ്കുവാനാണ് ? ! പക്ഷെ , മസ്ജിദുൽ ഹറാമിന്റെ ( കഅ്ബ യുടെ ) പരിസരത്തിൽവെച്ചുസന്ധിനടത്തിയിട്ടുളള ചിലർ തങ്ങളുടെ സന്ധി വ്യവസ്ഥ ലംഘിക്കാത്തവരായിട്ടുണ്ട് . അവർ അതേ നിലക്ക് ചൊവ്വിന്നിലക്കൊളളുന്ന കാലത്തോളം അവർക്ക് ഈ പ്രഖ്യാപനം ബാധകമാകുകയില്ല . അവരിൽ നിന്ന് വല്ല ലംഘനവും ഉണ്ടാകകാത്ത കാലത്തോളം അവരോടങ്ങോട്ടും വ്യവസ്ഥ പ്രകാരം ചൊവ്വിൻപെരുമാറുക തന്നെ വേണം എന്ന് സാരം .
കുണിയ : " റമളാന്‍ വിശുദ്ദിയുടെ തണല്‍ " എന്ന പ്രമേയത്തില്‍ എസ് . എസ് . എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കുണിയ യൂനിറ്റ് എസ് . എസ് . എഫ് സംഘടിപ്പിക്കുന്ന ബദര്‍ അനുസ്മരണവും ഇഫ്‌താര്‍ സംഗമവും
അനുസരണയില്‍ ഇവനെ വെല്ലാന്‍ വേറെ ഒരു ഇനം കാണില്ല . . അത്രമാത്രം ഉടമയെ അനുസരിക്കുന്ന ഒരിനമാണിത് . ഇടത്തരം വലിപ്പമുള്ള ഈ ഇനം എപ്പോഴും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന നായ ആണ് . . പഠിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുക ഇവയുടെ പ്രത്യേകതയാണ് . അല്പം പൊങ്ങിയ ചെവിയും ശരാശരിയില്‍ കൂടുതല്‍ നീളമുള്ള രോമങ്ങളും നീണ്ട താഴ്ത്തിയിട്ട വാലുമുള്ള ഇവ ആടിനെയോ , താറവിനെയോ , കോഴിയെ മാത്രമല്ല പശുക്കളെയും കൂട്ടത്തോട് കൊണ്ടുനടക്കാന്‍ കഴിവുള്ളവയാണ് . . കുട്ടികള്‍ കുറെ അടുത്തുവന്നാല്‍ അവരെയും അതുപോലെ കൊണ്ടു നടന്നു എന്നിരിക്കും . . ഇരുപത്തിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തിമൂന്നു കിലോവരെ തൂക്കവും വയ്ക്കും . . എന്തെങ്കിലും പരിചയമില്ലാത്തത് കണ്ടാല്‍ കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം എങ്കിലും രക്ഷയ്ക്ക് എന്ന ഉദ്ദേശത്തില്‍ വളര്‍ത്താന്‍ ആവില്ല . . എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ ബ്രിട്ടീഷ്കാരനായ നായയ്ക്ക് പതിനഞ്ച് വയസ്സ് വരെ ആയുസ്സുണ്ട് . . ഇവയുടെ ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട് . . " ഹെര്‍ഡിംഗ് " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .
* അനാവശ്യമായി അവയെ ഉപദ്രവിക്കരുത് . ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം . ( അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക )
സുനിലെ , അതു ശരിയാണെന്ന് തോന്നുന്നു . ലാവലിനെപ്പറ്റി കാര്യമായി ഇനി ചര്‍ച്ച ചെയ്യാനൊന്നുമില്ല . നാനൂറിനടുത്ത കോടികളുമായി തുടങ്ങി അവസാനം 80 ഇല്‍ എത്തി നില്‍ക്കുന്നു , അതും സാമ്പത്തിക തിരുമറി ഒന്നും ഇല്ലെന്നും പറഞ്ഞല്ലോ . മുന്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് ഓരോ സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചാല്‍ ഇഷ്ടം പോലെ വാര്‍ത്തകളും ആകും . മാണിക്യം , ചേച്ചീ , സത്യത്തില്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി കാണുന്നതാണ് ഇദ്ദേഹത്തിന്റെ കഥകള്‍ . ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും ടിയാന് കോളാണ് . ചിന്തകന്‍ , ആഭ്യന്തര മന്ത്രിക്ക് ഇതില്‍ റോളൊന്നും കൊടുക്കണ്ട . : ) സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം വിദേശ യാത്ര നടത്തണമെങ്കില്‍ മുന്‍ കൂര്‍ അനുമതി വേണം , ലീവ് മാത്രം പോരാ . അത് പ്യൂണ്‍ തസ്തികയായാലും അങ്ങിനെ തന്നെ . ലീവെടുത്ത് ഒരുപാട് ആളുകള്‍ വിദേശയാത്ര നടത്തി വരാറുണ്ട് , പക്ഷെ അത് പിടിക്കപ്പെട്ടുകഴിഞ്ഞാല്‍ നടപടി വരാം . പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ഉള്ളതിനാല്‍ തടി തപ്പാന്‍ പറ്റില്ല . ഇവിടെയാകട്ടെ ഇദ്ദേഹം സ്വയം ന്യായീകരിക്കുകയാണ് ഇപ്പോഴും . വീ . കെ , എന്തു കാണാന്‍ ! പൂച്ച എങ്ങിനെ വീണാലും നാലുകാലില്‍ തന്നെ നില്‍ക്കും . പിന്നെ ഈ സസ്പെന്‍ഷന്‍ എന്നത് ഒരു ശിക്ഷയല്ലെന്ന് അറിയില്ലെ ? കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം നല്‍കി തിരിച്ചെടുക്കും . കുഞ്ഞന്‍ ഭായ് , ഏതു വിഷയത്തിലും ജനായത്ത സഭയുടെ തീരുമാനമാണ് ഏറ്റവും മുകളില്‍ വരിക . തച്ചങ്കരിക്ക് മാപ്പ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ അത്ര എളുപ്പമല്ല . ഏതായാലും പ്രവാസികള്‍ പണം കായ്ക്കുന്ന മരമാണെന്ന ധാരണ എല്ലാ പിരിവുകാര്‍ക്കും ഉണ്ടെന്നത് ഒരു വസ്തുതയാണ് . ചാനല്‍ പരിപാടികളായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും പണം പിരിക്കാന്‍ അങ്ങോട്ട് പോകുന്നുണ്ട് . ഒരു പക്ഷെ രൂപയുടെ വിനിമയ മൂല്യം കൂടി കണക്കിലെടുത്തായിരിക്കാം . പ്രവാസി മലയാളികളുടെ കാര്യത്തില്‍ ഒരു പ്രാദേശിക സര്‍ക്കാരിനെക്കൊണ്ടാവുന്ന തരത്തില്‍ എല്ലാം നിലവിലെ ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക ? കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വരട്ടെ , പ്രായോഗികമായവ സ്വീകരിക്കപ്പെടും എന്നു തന്നെയാണ് എന്റെ വിശ്വാസം . പിന്നെ സര്‍ക്കാര്‍ ഓഫീസുകളിലെ പരിഗണന . അതിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വക്കാന്‍ ആകുമോ ? ബന്ധപ്പെട്ട ബോഡികളില്‍ ആ നിര്‍ദ്ദേശം നമുക്ക് അവതരിപ്പിക്കുകയെങ്കിലും ചെയ്യാം എന്ന് എനിക്ക് ഉറപ്പുണ്ട് . ഉദാഹരണമായി , വ്യവസായ സംരഭങ്ങള്‍ക്കായി ഏകജാലക സംവിധാനം ഉണ്ട് , അതുപോലെ എന്തെങ്കിലും .
സൂപ്പര്‍നോവയെകുറിച്ചുള്ള ലേഖനത്തില്‍ പറഞ്ഞതു പോലെ ഭീമന്‍ നക്ഷത്രങ്ങളില്‍ ഇന്ധനം തീര്‍ന്ന് നക്ഷത്രം അതിന്റെ ദ്രവ്യത്താല്‍ തകര്‍ന്ന അടിയുന്ന ഘട്ടത്തിലാണല്ലോ സൂപ്പര്‍നോവ ഉണ്ടാകുന്നത് . പക്ഷെ ജ്യോതി ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ SN 2006gy എന്ന സൂപ്പര്‍നോവയ്ക്ക് കാരണമായ പ്രചോദനം മറ്റു ചില കാരണങ്ങള്‍ ആണെന്നാണ് . ചില പ്രത്യേക സാഹചര്യത്തില്‍ ഒരു ഭീമന്‍ നക്ഷത്രത്തിന്റെ കാമ്പ് ഗാമാ റേ കിരണത്തിന്റെ രൂപത്തില്‍ വളരെയധികം ഊര്‍ജ്ജം പുറപ്പെടുവിക്കും . ഇതില്‍ നിന്നു ഒരു ചെറിയ ശതമാനം പാര്‍ട്ടിക്കിള്‍ - ആന്റി പര്‍ട്ടിക്കിള്‍ പെയര്‍ ആയി മാറും . ഇതുമൂലമുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം നക്ഷത്രത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം . ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പഠനഫലം പുറത്തു വരുംപ്പോള്‍ ലഭിയ്ക്കും എന്നു കരുതുന്നു .
ഒരു പ്രവര്‍ത്തകന്റെ മനോഭാവം ആ സംഘടനയില്‍നിന്ന് ലഭിച്ചതാകുമല്ലോ . പ്രിയ ലത്തീഫ് , ഒരു പ്രവർത്തകനായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും സംഘടനയുടെ അനുവാദത്തോടെ അല്ലാതെ അങ്ങനെ ഒരു വെബ്സൈറ്റ് ആരംഭിക്കുകയില്ല .
അത് ലാന്തിക് , പസിഫിക് സമുദ്രങ്ങള്‍ക്ക് മധ്യേ ലോകത്തെ പ്രധാന വാണിജ്യപാതയിലാണ് വടക്കേ അമേരിക്കയുടെ സ്ഥാനം . വന്‍കരയുടെ തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന പനാമാ കനാല്‍ ഈ സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു . ന്യൂയോര്‍ക്ക് സിറ്റി , ന്യൂ ഓര്‍ലിയന്‍സ് , ഹഡ്സണ്‍ എന്നിവ അത് ലാന്തിക് തീരത്തെ പ്രമുഖ തുറമുഖങ്ങള്‍ ആകുന്നു ; വാല്‍ഡെസ് ഹാര്‍ബര്‍ , അലാസ്ക , വാന്‍കൂവര്‍ , ബ്രിട്ടീഷ് , കൊളംബിയ , ലോംഗ് ബീച്ച് , കാലിഫോര്‍ണിയ എന്നിവയാണ് പസിഫിക് തീരത്തെ പ്രധാന തുറമുഖങ്ങള്‍ .
നോട്ട് പാഡില്‍ ചെയ്തതിനു ശേഷം ഫൈനല്‍ വേര്‍ഷന്‍ ബ്ലോഗില്‍ കയറ്റുന്നതല്ലേ ബുദ്ധി ? new post ക്ലിക്കുന്ന സമയമാണെന്നു തോന്നുന്നു പോസ്റ്റിന്റെ സമയം . ഞാന്‍ ഡ്രാഫ്റ്റ് 4 ദിവസം കഴിഞ്ഞ് പോസ്റ്റിയിട്ടുണ്ട് . വേറെ കുഴപ്പമൊന്നുമുണ്ടായില്ല . . ആരും കണ്ടില്ല എന്നു മാത്രം . . താഴെ പോയിക്കിടന്നു . . . തനിമലയാളത്തിലും ചിന്തയിലുമൊക്കെ . . പഴയ പോസ്റ്റ് എന്നു വിചാരിച്ച് ആരും വായിച്ചില്ല . ( പുതിയതാണേല്‍ പിന്നെ ഭയങ്കര തിരക്കാണല്ലോ ) : ) : (
ആദ്യമായി താങ്കളെ വായിക്കുകയായിരുന്നു . ഒറ്റ വാക്കിന്റെ മാജിക്ക് എനിക്കറിയില്ല . സ്വപ്നങ്ങള്‍ക്കും ജീവീതത്തിനുമിടയ്ക്കുള്ള വാക്കുകളുടെ ശില്‍പമാകാം നല്ല രചനകള്‍ , തീര്‍ച്ചയായും നിരാശപ്പെടുത്തുനില്ല .
കാസര്‍കോട് : നിയമങ്ങള്‍ ദുരുപയോഗം ചെയ്‌ത് പുരുഷന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതികളിലെത്തുന്ന
കണ്ണില്‍ കഴിയുന്നതും സ്പര്‍ശിക്കാതിരിക്കുക . കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക . യാത്ര കഴിഞ്ഞ് വരുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നത് ശീലമാക്കാം . വെള്ളം തളിച്ച് കഴുകുന്നതാണ് ഉത്തമമായ രീതി . പലതരം അണുക്കള്‍ കൈകളിലൂടെ കണ്ണിനെ ബാധിക്കാനിടയുണ്ട് . ആദ്യം കൈകള്‍ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം . എന്നിട്ടേ കണ്ണുകള്‍ കഴുകാനൊരുങ്ങാവൂ .
ചരിത്രം പഠിപ്പിക്കുമ്പോള്‍ കംമ്മ്യുണിസ്റ്റുകാര്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തതിന്റെ ചരിത്രം കൂടി പഠിപ്പിക്കുമോ
സിസേറിയന്‍ ആയാല്‍ സാധാരണ പ്രസവത്തെക്കാൾ ശാരീക പരിചരണവും വിശ്രമവും കൂടുതലായി വേണമെന്ന് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കാറുണ്ട് . ഈ സിസേറിയന്‍ നടത്തിയ എത്ര പേര്‍ കൂലി വേല ചെയ്തു അന്നന്നത്തെ അന്നത്തിനു വേണ്ടി പാട് പെടുന്നവര്‍ ആയിരിക്കുമെന്ന് . ഡോക്ടര്‍ മാര്‍ എന്നു വിളിക്കുന്ന ഗൈനക്കോളജിറ്റെന്ന മുഖം മൂടിയണിഞ്ഞവർ ചിന്തിച്ചിരുന്നുവെങ്കിൽ … … … … . . സിസേറിയന്‍ ആവശ്യമുള്ള കേസുകള്‍ ഉണ്ട് . കുഞ്ഞിന്റേയും അമ്മയുടെയും ജീവന്‍ അപകടമാവുന്ന ഘട്ടം വരുമ്പോഴും ശാരീരികമായ മറ്റു പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സിസേറിയൻ വേണ്ടി വരും . അത് മനുഷ്യ നന്മക്കായി നമ്മുടെ വൈദ്യ ശാസ്ത്രം കൈവരിച്ച ഏറ്റവും വലിയ നേട്ടം തന്നെയാണ് . എന്നാല്‍ ഇത് വളരെയധികം ദുരുപോയോഗം ചെയ്യപ്പെടുന്നു എന്നതാണ് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നത് . അതാവട്ടെ ഏറെ ആശങ്കാ ജനകവും .
ഇപ്പോള്‍ ഹൈസ്കൂളില്‍ എത്തി . ഇതേവരെ പഠിച്ചതിനേക്കാളൊക്കെ ഒരുപാട് സംഗതികള്‍ അധികം പഠിക്കാനുണ്ട് . പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ മുമ്പത്തേക്കാള്‍ അധികം ഉണ്ട് . വലിയ ക്ലാസായതുകൊണ്ട് കുറേകൂടി കാര്യഗൌരവം കാണിക്കണം . 10ഇല്‍ പൊതു പരീക്ഷയാണ് . ഇപ്പൊഴേ തുടങ്ങിയാലേ ഫുള്‍ എ + കിട്ടൂ . പഠിക്കാനുള്ള കാര്യങ്ങളിലൊക്കെ മാഷമ്മാര്‍ വേണ്ടതൊക്കെ സഹായമായി തരും . പഠിക്കാന്‍ പറയുന്ന - ചെയ്യാന്‍ പറയുന്ന സംഗതികളൊക്കെ പറഞ്ഞ സമയത്തിന്നുള്ളില്‍ തന്നെ ചെയ്തെങ്കിലേ കാര്യങ്ങള്‍ നേരെയാവൂ . പ്രോജക്ട് , അസൈന്മെന്റ് തുടങ്ങിയവയൊക്കെ ചെറിയക്ലാസുകളിലേതിനേക്കാള്‍ നന്നായി ചെയ്യേണ്ടിവരും . നന്നായി അധ്വാനിക്കേണ്ടിവരും . ക്ലാസ് ടെസ്റ്റ് , പരീക്ഷകള്‍ എന്നിവ കുറേകൂടി നന്നായി ചെയ്യേണ്ടിവരും . എന്നാലേ മികവ് പുലര്‍ത്താനാവൂ . അധികസമയം പഠനത്തിന്നായി നീക്കിവെക്കേണ്ടിവരും . വീട്ടില്‍ ചെന്നാല്‍ പഠിക്കാനുള്ള എല്ലാ സൌകര്യവും ഉണ്ട് / ഇനിയും ഒരുപാട് സൌകര്യം ഉണ്ടാക്കണം / ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല മാത്രമല്ല ; കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്തു / കുറച്ചുമാത്രം പ്രവര്‍ത്തനങ്ങള്‍ ചെയ്തു / പലപ്പോഴും ഒന്നും ചെയ്തില്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ പഠിച്ചതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് / കുറെയൊക്കെ മനസ്സിലായിട്ടുണ്ട് / വേണ്ടത്ര മനസ്സിലായിട്ടില്ല ചില വിഷയങ്ങള്‍ നന്നായി മനസ്സിലായിട്ടുണ്ട് / ചിലത് ഒന്നും മനസ്സിലായിട്ടില്ല / ചില വിഷയങ്ങളില്‍ നല്ല ആത്മവിശ്വാസം ഉണ്ട് / ചില വിഷയങ്ങളിലെ പേടി ഇപ്പൊഴും മാറിയിട്ടില്ല . ചിലര്‍ നല്ല മാഷമ്മാരായിരുന്നു - നല്ല ഇഷ്ടമായിരുന്നു / ചിലര്‍ മോശം മാഷമ്മാരായിരുന്നു - പേടിയായിരുന്നു / ചിലര്‍ ഒരക്ഷരം പോലും പഠിപ്പിച്ചില്ല - ഒരു വര്‍ക്കും ചെയ്യിച്ചിട്ടില്ല .
മുസ്ലിംകളെല്ലാവരും വിശ്വസിക്കുന്നത് അവര്‍ അല്ലാഹുവിലേക്കുള്ള വഴിയിലാണെന്നും അവനിലേക്കുള്ള അടുപ്പം പരിശീലനം ചെയ്തിട്ടുള്ള ധാരാളം മാര്‍ഗങ്ങളുണ്ടെന്നുമാണ് . സൂഫിജ്ഞാനികളുടെ മുഖ്യ ലക്ഷ്യം അല്ലാഹുവിനെ അറിയലും സ്വന്തത്തെ പരുവപ്പെടുത്തലുമാണ് . നബി ( സ്വ ) വ്യക്തമാക്കിപ്പറഞ്ഞ മൂന്ന് സരണികളിലായിട്ടാണ് സൂഫി പന്ഥാവ് കടന്ന് പോകുന്നത് . ശരീഅത്ത് എന്റെ വാക്കുകളാണ് , ത്വരീഖത്ത് എന്റെ പ്രര്‍വര്‍ത്തനങ്ങളാണ് , ഹഖീഖത്ത് എന്റെ ആന്തരികാവസ്ഥകളാണ് . ഇവ മൂന്നും പരസ്പര ബന്ധിതമാണ് . ശരീഅത്തെന്ന പ്രധാന വഴിയില്‍ നിന്ന് ഉടലെടുത്ത മറ്റൊരു വഴിയാണ് ത്വരീഖത്ത് . ശരീഅത്തിന്റെ വിധിവിലക്കുകള്‍ യഥാവിധി അനുധാവനം ചെയ്തിട്ടില്ലെങ്കില്‍ സൂഫി പാതയൊരിക്കലും മനസ്സിലാവുകയില്ല . ത്വരീഖത്തിന്റെ - വഴി - ഇടുങ്ങിയതും അത്യധികം പ്രയാസപ്പെട്ട് നടക്കേണ്ടതുമാണ് .
നമ്മളിൽ അലിഞ്ഞു ചേർന്ന പൂക്കൾ . . . ഓർമ്മകളുടെ വസന്തം സമ്മാനിച്ചു ഈ ചിത്രങ്ങൾ
അറിവിന്റെ ശേഖരണം പലഭാഷകളിലായാണ് നടക്കുന്നത് . ഒരു പക്ഷേ ഭാഷയുടെ അടിസ്ഥാനധര്‍മ്മങ്ങളിലൊന്നാണത് . ലോകത്തിന്ന് ഏകദേശം 7000 ത്തോളം ഭാഷകളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു . 83 ഭാഷകളാണ് ലോകത്തിലെ 80 ശതമാനത്തോളം പേര്‍ ഉപയോഗിക്കുന്നത് . പക്ഷേ പലഭാഷകളുടെയും നിലനില്പ് അപകടത്തിലുമാണ് . ഓരോ രണ്ട് ആഴ്ചയിലും ഒരു ഭാഷ വീതം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ അടുത്തു നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു . ഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം അതുപയോഗിക്കുന്നവരിലൂടെയാണ് . സംസാരത്തിലൂടെ എഴുത്തിലൂടെ , സാഹിത്യത്തിലൂടെ . . . പക്ഷേ അതുപയോഗിക്കുന്നവരുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുമ്പോള്‍ അത് അവരുടെ ഭാഷയെയും ബാധിക്കുന്നു . ആഗോളീകരണത്തിന്റെ പുതിയ ലോകത്ത് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് നാം ചേക്കേറുമ്പോള്‍ നാം ഉപേക്ഷിച്ച് പോകുന്നത് നമ്മുടെ ഭാഷ മാത്രമല്ല , പരമ്പരയായി നേടിയ നമ്മുടെ അറിവുകളാണ് . ഭാഷ നഷ്ടപ്പെടുന്നത് അറിവ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന് ഈ രംഗത്തു പഠനം നടത്തിയ ഡേവിഡ് ഹാരിസണ്‍ എന്ന ലിംഗ്വിസ്റ്റിക്സ് വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു . ലിവിങ്ങ് ടങ്ങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഗ്രിഗറി ഡി എസ് ആന്‍ഡേഴ്സണ്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു : " ഭാഷയ്ക്ക് പരിക്കേല്ക്കുന്നത് അതുപയോഗിക്കുന്നവര്‍ ആ ഭാഷ പുരോഗമനത്തിന് തടസ്സമാണെന്ന് കരുതുമ്പോഴാണ് . ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം " . ഇതിനുള്ള ആദ്യപടി , വരും തലമുറയും ഇനിയുള്ള കാലഘട്ടങ്ങളില്‍ നമ്മളും ഉപയോഗിക്കാന്‍ പോകുന്ന വിവരസാങ്കേതിക വിദ്യകള്‍ക്കായി നമ്മുടെ ഭാഷയെ സജ്ജമാക്കുകയെന്നതാണ് . നിയതമായ ലിപിയോ രചനകളോ നിഘണ്ടുവോ ഇല്ലാതെ മരിച്ചുപോയ ഭാഷകള്‍ നമ്മള്‍ കടലാസുകളുടെ കാലഘട്ടത്തില്‍ കണ്ടു . ഡിജിറ്റല്‍ യുഗത്തില്‍ വേണ്ടത്ര സാങ്കേതിക മുന്നേറ്റം നടത്താത്ത ഒരു ഭാഷയുടെയും ഗതി അതാണ് എന്ന് നാം വളരെ നേരത്തെ തന്നെ മനസ്സിലാക്കണം .
പുരാണകഥകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കവിതയുടെയും പണ്ഡിതനും മികവുറ്റ കഥപറച്ചിലുകാരനും ചെണ്ടകൊട്ടുകാരനുമാണ് മൈക്കല്‍ മീഡ് . അദ്ദേഹം പറഞ്ഞ മുത്തശ്ശിക്കഥകളുടെ സമാഹാരമായ ജീവജല ( The Water of Life ) ത്തില്‍ കഥകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ചില വിചാരങ്ങള്‍ : * * * കഥയ്ക്കുള്ളിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ വിശദാംശത്തെ വേണം പിന്തുടരാന്‍ . അഥവാ , വിശദാംശം വന്നു വിളിയ്ക്കുമ്പോള്‍ കൂടെപ്പോകണം . കഥ മുഴുവന്‍ മനസ്സ്സിലാക്കേണ്ട കാര്യമില്ല . വാസ്തവത്തില്‍ , മുഴുവന്‍ മനസ്സിലാക്കപ്പെട്ടു കഴിഞ്ഞ കഥ പിന്നെ ജീവിക്കില്ല . ഈ പഴംകഥകള്‍ ജീവിച്ചിരിക്കുന്നത് ആര്‍ക്കും അവയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് . കഥ ഒരു കലവറയാണ് , കാലങ്ങള്‍ കൊണ്ട് മനുഷ്യമനസ്സിനെപ്പറ്റി ജനങ്ങള്‍ നേടിയ അറിവുകള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്നു . കഥയ്ക്കുള്ളില്‍ , പഴക്കം ചെന്നവരും മറക്കപ്പെട്ടവരുമായ ദൈവങ്ങളുടെയും ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ജീവികളുടെയും വസ്തുക്കളുടെയും പിറുപിറുപ്പുകള്‍ അടക്കം ചെയ്തിരിക്കുന്നു . കഥനത്തിന്റെ വഴിയേ നടന്നെത്താന്‍ തയ്യാറുള്ളവരുടെ കാലൊച്ചകള്‍ കേട്ടുണരാന്‍ വേണ്ടി അവ കാത്തുകിടക്കുന്നു . * * * കഥപറയാന്‍ കാരണങ്ങള്‍ പലതുണ്ട് . കഥയിലെ വാക്കുകളുടെയും ബിംബങ്ങളുടെയും കേവലാനന്ദത്തിനുവേണ്ടി കഥ പറയാം , ഒരു അന്വേഷണത്തിന്റെ ഭാഗമായി കഥപറച്ചിലിലേര്‍പ്പെടാം , പഴമയുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ വേണ്ടിയും കഥ പറയാം . വീണ്ടും വീണ്ടും പറയപ്പെടുന്ന കഥകള്‍ക്ക് പഴക്കമേറിയ ഒരു ഉള്‍ക്കാമ്പുണ്ടായിരിക്കും . എന്നാല്‍ , ജീവിച്ചിരിക്കാന്‍ വേണ്ടി അവ സ്വയം പുതുക്കിക്കൊണ്ടുമിരിക്കും . ഒരിക്കല്‍ പറഞ്ഞതുപോലെ ഒരു കഥ വീണ്ടും പറയുക സാധ്യമല്ല . പൊളിയ്ക്കുകകയും പണിയുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ഒരു കഥ , എന്നാല്‍ പഴയ ഒന്നിന്റെ ആവര്‍ത്തനവുമാണ് . ഒരര്‍ത്ഥത്തില്‍ , രണ്ടിടത്തുനിന്നു പുറപ്പെട്ടാണ് അത് ഇവിടെയെത്തിച്ചേരുന്നത് . ഓര്‍മ്മയുടെ നാട്ടില്‍നിന്ന് ഉറവെടുത്ത് , നാവില്‍നിന്നു പുറപ്പെടാന്‍ കുതിയ്ക്കുന്ന ഒരു പുഴപോലെയാണത് . എന്നാല്‍ , പ്രചോദനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നാട്ടില്‍ നിന്നും പുറപ്പെടുന്ന ഒരു കൈവഴി കൂടി അതില്‍ ചേരുന്നുണ്ട് . കഥയില്‍ പണ്ടുപണ്ടേയുണ്ടായിരുന്നതിനോടൊപ്പം ഇപ്പോള്‍മാത്രം നടന്നുകൊണ്ടിരിക്കുന്നതും കൂടിക്കലരുന്നു . ഈ രണ്ടുനദികളും നാവിന്‍തുമ്പിന്റെ മലഞ്ചെരുവില്‍ കൂടിക്കലര്‍ന്ന് പുറംലോകത്തേക്കു കുതിയ്ക്കുന്നു . കുറഞ്ഞപക്ഷം , അങ്ങനെയാണ് എന്റെ അപ്പൂപ്പന്‍ പറഞ്ഞത് , അതിനുമുമ്പ് എന്റെ അപ്പൂപ്പന്റെ അപ്പൂപ്പനും . അവര്‍ക്ക് അറിവില്ലെന്നുണ്ടെങ്കില്‍ , നിങ്ങള്‍ പറയൂ , ആര്‍ക്കാണ് അറിവുള്ളതെന്ന് . * * * കഥയെ മനസ്സിനുള്ളില്‍ നടക്കുന്ന ഒന്നായും കാണാം . അപ്പോള്‍ , കഥയുടെ ഭാഗങ്ങള്‍ മനസ്സിന്റെ ഭാഗങ്ങളായി മാറുന്നു . കഥയിലുള്ള ഓരോ സംഗതിയെയും നമ്മുടെ മനസ്സിലുള്ള ബിംബങ്ങളോടും ഓര്‍മ്മകളോടും വികാരങ്ങളോടും ചേരുംപടി ചേര്‍ത്താണു നാം ഒരു കഥ കേള്‍ക്കുന്നത് . വളരെ പെട്ടെന്നു നടക്കുന്നതുകൊണ്ട് നാം ഇത് അറിയാറുപോലുമില്ല . എങ്കിലും , കഥയുടെ നദികള്‍ കേള്‍വിക്കാരന്റെ സര്‍ഗ്ഗപരമായ കേഴ്‌വിയോടു കലരുന്നിടത്താണ് വാസ്തവത്തില്‍ കഥ നടക്കുന്നത് . പുതുമ മെനയാന്‍ ഇഷ്ടപ്പെടുന്ന മനസ്സ് , കഥ എന്ന ഈ കളി ഇഷ്ടപ്പെടുന്നു . നമുക്ക് അറിവും ബോദ്ധ്യവുമുള്ള കാര്യങ്ങളുമായി ചേര്‍ത്തുവെക്കുമ്പൊഴേ ഓരോ വ്യക്തിയും കഥയിലെ വാക്കുകള്‍ കേള്‍ക്കുന്നുള്ളൂ . അതുകൊണ്ട് , ഒരര്‍ത്ഥത്തില്‍ ഇത്തരം കഥകള്‍ വാസ്തവത്തെക്കാളും വാസ്തവമാണെന്നു വേണം പറയാന്‍ . * * * ഒരു കഥ ഒരുപാടു ദൂരം സഞ്ചരിക്കുമ്പോഴും , ഒരുപാടു കാര്യങ്ങളെപ്പറ്റി പറയുമ്പോഴും , അതിന്റെ രഹസ്യങ്ങള്‍ വിശദാംശങ്ങളിലാണു കുടികൊള്ളുന്നത് . കഥയില്‍ നിന്ന് അറിവുനേടണമെങ്കില്‍ , അതിന്റെ ഉള്ളില്‍ കടക്കണം . അതിന്റെ ഉള്ളില്‍ കടക്കാനുള്ള വഴി വിശദാംശങ്ങളെ തുറന്നുനോക്കുക എന്നതാണ് . കഥ മുഴുവന്‍ അറിയുന്നതില്‍ വലിയ കാര്യമൊന്നുമില്ല . എന്നാല്‍ , വിശദാംശങ്ങളുടെ കവാടങ്ങള്‍ എങ്ങനെ തുറക്കാമെന്നറിയുന്നവനു മുമ്പില്‍ കഥ അതിന്റെ ഉള്‍പ്രപഞ്ചം തുറന്നിടുന്നു . വിശദാംശത്തിനു തൊടാന്‍ വേണ്ടി നിന്നുകൊടുക്കുമ്പോള്‍ നാം കഥയെ നമ്മുടെ ഉള്ളിലേക്കു പ്രവേശിക്കാനനുവദിക്കുന്നു . * * * സങ്കല്‍പ്പിക്കാനാവാത്തവിധം കേമമായിട്ടാണ് കഥകള്‍ അവസാനിക്കാറ് . എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും ന്യായവും നീതിയും വിജയിക്കുകയും ചെയ്യുന്നത് പഴങ്കഥകളിലെ ഏറ്റവും വലിയ അദ്ഭുതങ്ങളിലൊന്നാണ് . പക്ഷേ , കഥയുടെ അവസാനമല്ല പ്രധാനം . കഥയുടെ നടുവില്‍ , കഥയിലൂടെയുള്ള സഞ്ചാരത്തിന്റെ ദുര്‍ഗമപഥങ്ങളിലാണ് പ്രധാനസംഗതികള്‍ നടക്കുന്നത് . വാസ്തവത്തില്‍ , ആത്മാവിന്റെ യഥാര്‍ത്ഥ വെല്ലുവിളികളെയും അവസ്ഥാവിശേഷങ്ങളെയും അഭിമുഖീകരിച്ചതിന്റെ പ്രതിഫലമായിട്ടാണ് കഥാന്ത്യത്തിലെ ആനന്ദം കൈവരുന്നത് . ' പഴങ്കഥകള്‍ എപ്പോഴും സന്തോഷകരമായി അവസാനിക്കുന്നു , ജീവിതം അങ്ങനെയല്ല ' എന്ന് പലരും പറയാറുണ്ട് . ജീവിതത്തിന്റെ പ്രതിബിംബമായിരിക്കുക എന്നതല്ല പഴങ്കഥകളുടെ ജോലി . ആത്മാവിന്റെ വിഷമസന്ധികളെ വേണ്ടപോലെ നേരിടുമ്പോള്‍ ജീവിതം വീണ്ടും മുന്നോട്ടൊഴുകും എന്ന് ഓര്‍മ്മിപ്പിക്കുകയാണ് അവയുടെ ജോലി . അവസാനത്തിലെ സൗന്ദര്യം കഥാമദ്ധ്യത്തിലെ ദുരിതങ്ങളുടെ സമ്മാനവുമാണ് . * * * പണ്ടു പണ്ടൊരു കാലത്ത് , ഇന്നത്തെ കാലത്തല്ല , എന്നാല്‍ , ഇന്നത്തെ കാലത്തോടു സദൃശമായിരുന്നിരിക്കാവുന്ന മുന്‍പൊരു കാലത്ത് . . . ( ഒരു കഥയുടെ തുടക്കം ) < < കടലാസുകപ്പല്‍
ചോള കാലഘട്ടത്തിലെ ജനസംഖ്യ , ജനസാന്ദ്രത എന്നിവയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായുള്ളൂ . [ 117 ] പ്രധാനപ്പെട്ട ചോള പ്രദേശങ്ങളിലെ സുസ്ഥിരത ജനങ്ങളെ ഉൽപ്പാദനക്ഷമവും സമൃദ്ധവുമായ ജീവിതം ജീവിക്കുവാൻ പ്രാപ്തരാക്കി . ചോള ഭരണകാലത്ത് ഒരു ലഹള മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ . [ 118 ] എന്നാൽ , പ്രകൃതിജന്യമായ ദുരന്തങ്ങൾ കൊണ്ട് ഉണ്ടായ വ്യാപകമായ ക്ഷാമങ്ങളുടെ വിവരങ്ങൾ ലഭ്യമാണ് . [ 119 ] [ 120 ]
തങ്ങള്‍ക്ക് മനസ്സമാധാനത്തിനായി ആകാശത്തുനിന്നും ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ ദൈവത്തോടു പ്രാര്‍ഥിക്കണമെന്ന് അവരില്‍ ചിലര്‍ ആവശ്യപ്പെട്ടു . ഈസ ( അ ) യുടെ പ്രാര്‍ഥന പ്രകാരം അല്ലാഹു അതും ഇറക്കിക്കൊടുത്തു . എന്തൊക്കെ തെളിവുകള്‍ നല്‍കിയിട്ടും വളരെ കുറച്ചുപേര്‍മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ . ഈസ ( അ ) ക്കെതിരില്‍ , റോമ ഭരിച്ചിരുന്ന സീസര്‍ ചക്രവര്‍ത്തിയെ തിരിച്ചുവിടാന്‍ അന്നത്തെ മതമേധാവികള്‍ക്കു കഴിഞ്ഞു . പട്ടാളം ഈസ ( അ ) യെ തെരഞ്ഞു നടന്നു ഈ സമയത്ത് അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി . ഖുര്‍ആന്‍ പറയുന്നു : " അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കുയര്‍ത്തി . ' ' ജനനംപോലെ സവിശേഷമായിത്തന്നെയാണ് അദ്ദേഹത്തിന്റെ ഭൂമിയിലെ ജീവിതം അവസാനിച്ചതും .
ഇരുപത് ശതമാനം കൂടുതല്‍ വിലയുള്ള കാറുകളുടെ വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം ആഡംബര സെസാണ് ബജറ്റ് ശുപാര്‍ശ ചെയ്യുന്നത് . നാലായിരം ചതുരശ്ര അടി മുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് രണ്ട് ശതമാനം സെസ്സും പിരിക്കും . മദ്യം , പുകയില എന്നിവയുടെ നികുതിയും കൂട്ടി .
ഈ യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട് . ബ്ലോഗില്‍ എഴുതും എന്ന അറിവോടെയുള്ള ആദ്യ യാത്രയാണ് ഇത് . അതുകൊണ്ട് തന്നെ കൂട്ടുകാര്‍ " അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ " ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു ! ! !
ദൈവികമെന്ന് ഉദ്ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുത്തി . അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്‍പ്പങ്ങളോ ആയിരുന്നില്ല . അങ്ങനെ ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു . അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചികസത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത് . പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു .
അവന്റെ സഹായം കൊണ്ട് ഒരു ജോലി തരപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു . ആഴ്ചയിലെ വലിയൊരു വിടവ് പോലെയുള്ള ഞായറാഴ്ചകളില്‍ മാത്രമായി ഞങ്ങളുടെ ഒത്തുചേരല്‍ . അവന് ഭ്രാന്താണെന്ന് തീരുമാനിക്കാന്‍ തോന്നിയ നിമിഷങ്ങളില്‍ എന്നിലേയ്ക്ക് ഭ്രാന്ത് പകര്‍ന്ന് തന്ന് എന്‍ ഫീല്‍ഡ് ബുള്ളറ്റിന്റെ കനത്ത ശബ്ദത്തോടൊപ്പം നഗരവീഥികളിലേയ്ക്ക് അവന്‍ മുങ്ങാങ്കുഴിടും .
വെള്ളെഴുത്തിന്റെ ലേഖനം : ദൈവമേ . . . . . . . . . . . ദൈവം ഒരു മൂലകാരണമാണ് . അല്ലെങ്കില്‍ മൂല്യസഞ്ചയമാണ് . അതുമല്ലെങ്കില്‍ ഒരു അതീതത്വമാണ് . ' ദൈവത്തെക്കുറിച്ച് നാം ആലോചിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ മറ്റൊരു തത്ത്വം നിലനില്‍ക്കുന്നില്ല എന്നാണ് നാം അര്‍ത്ഥമാക്കുന്നത് ' സെന്റ് ആന്‍സ്‌ലെം പറയുന്നു . മനുഷ്യബുദ്ധിയ്ക്ക് അപ്രാപ്യമായ ഒരു അപരിമേയത്വത്തെയാണ് ദൈവസത്ത എന്നു വിളിക്കുന്നത് . പരിപൂര്‍ണ്ണതയെ . പ്രാര്‍ത്ഥനയപ്പോള്‍ അത്തരമൊരു അവസ്ഥയിലേയ്ക്കു കുതിക്കാനുള്ള സഹജമായ ത്വരകൂടിയല്ലേ ? ഒരിക്കലും സാഫല്യത്തിലെത്താന്‍ നിര്‍വാഹമില്ലാത്ത , എന്നാല്‍ അങ്ങനെയൊരിക്കലും ബോധത്തില്‍ തിരിച്ചറിയാത്ത ത്വര ? മതഗ്രന്ഥങ്ങള്‍ ശീലിക്കാന്‍ ഒത്താശ ചെയ്തു തരുന്ന ആത്മീയതയ്ക്കു വിരുദ്ധമാണീ സംഗതി . ' ഞാന്‍ ' എന്നും ' എന്റേതെന്നു ' മുള്ള ബോധമാണ് സകല തിന്മയ്ക്കും കാരണം എന്നാണ് ആത്മീയത ഉപദേശിക്കുന്നത് . പ്രപഞ്ചമനസുമായുള്ള താദാത്മ്യത്തിലാണ് യഥാര്‍ത്ഥമോക്ഷം കുടിയിരിക്കുന്നത് . ' ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് , ഞാന്‍ നിന്നില്‍ ലയിച്ച് നീ മാത്രമായി അവശേഷിക്കുന്ന അവസ്ഥ . ഒന്നും ഒന്നും കൂടെ കൂടിയ ഇമ്മിണി ബല്യ ഒന്ന് . ' അഹമേവ വിശ്വതനു ' . അനല്‍ ഹക്ക് . ' ഞാന്‍ ' എന്ന ബോധത്തിന്റെ നാശത്തിലാണ് ആ അവസ്ഥയുടെ ജനനം . എന്നാല്‍ ' അഹം ' ബോധമില്ലാത്തവന് സംഘര്‍ഷമെവിടെ ? എത്തേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് എവിടെ ? അവിടെയ്ക്കുള്ള വഴി അന്വേഷിക്കേണ്ട ആവശ്യമെവിടെ ? പ്രാര്‍ത്ഥനയെവിടെ ? . . . . അവിടെ ഇട്ട ആദ്യ ' ചൊറി ' കമന്റ് ഇതാണ് . എന്നാല്‍ വെള്ളെഴുത്ത് മാഷ് ഇങ്ങനെ പറഞ്ഞത് കൊണ്ട് ഈ കമന്റ് ഇട്ടു : പ്രിയ വെള്ളെഴുത്ത് മാഷേ , " കണ്ണൂസേ അതു നന്നായി . നളനും സൂരജിനും കാര്യങ്ങള്‍ പറയാമായിരുന്നു . . . " ശരി . . . റൈറ്റ് . . . എന്റെ അറിവുകളുടെ പരിമിതിയെ വച്ച് ജാമ്യമെടുത്തോണ്ട് ഇതാ ഇത്തിരി സൈക്കോ ന്യൂറോളജി തുടങ്ങാന്‍ പോകുന്നു - എല്ലാരും ശ്രദ്ധിച്ചിരിക്കണം . . ആരും ഉറക്കം തൂങ്ങരുത് . . . തൂങ്ങിയാല്‍ ഗെറ്റ് ഔട്ട് അടിക്കുമേ . . . ബോറഡിച്ചാല്‍ തിരിച്ചടിച്ചോണം : ) മനുഷ്യന്റെ തലച്ചോറില്‍ - നമ്മുടെ ചെവികളുടെ സ്ഥാനത്തിനു മുകളിലായി - ഉള്ള ഭാഗമാണ് പാര്‍ശ്വദളങ്ങള്‍ അഥവാ Temporal Lobe - കള്‍ . പാര്‍ശ്വദളങ്ങളില്‍ നിന്നും ഉളവാകുന്ന സിഗ്നലുകളുടെ അമിതപ്രഭാവത്താല്‍ ഉണ്ടാകുന്ന അപസ്മാരമാണ് ടെമ്പറല്‍ ലോബ് എപ്പിലെപ്സി . ഇത്തരം രോഗികളില്‍ kindling അഥവാ ഉദ്ദീപനം എന്നൊരു പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു . ഈ kindling മൂലം ഇവരുടെ തലച്ചോറിലെ വികാര - ക്ഷേത്രങ്ങളില്‍ ( emotional centers ) സാധാരണക്കാരുടേതിലും കൂടുതല്‍ ആത്മനിഷ്ഠവും തീവ്രവുമായ വികാരങ്ങളാണ് ഉണ്ടാകുക . ഇത് അവരുടെ വ്യക്തിത്വത്തെ തന്നെ ഉടച്ചുവാര്‍ക്കുന്നതും പതിവാണ് . ഇതിനേക്കുറിച്ചുള്ള കൂലങ്കഷമായ പഠനങ്ങള്‍ , തലച്ചോറില്‍ ഒരു ' ആത്മീയ - സെന്റര്‍ ' ഉണ്ടെന്ന സ്തോഭജനകമായ സാധ്യതയാണ് നമുക്കു മുന്നില് തുറന്നു വച്ചത് . ആത്മീയമായ / ആധ്യാത്മികമായ വികാരങ്ങളുടെ ഇരിപ്പിടമാണിതെന്ന് ലളിതമായി പറയാം . നാമിടപെടുന്ന പരിത : സ്ഥിതി , വ്യക്തികള്‍ , ദൈനം ദിന സംഭവങ്ങള്‍ തുടങ്ങി കല്ല് കരട് കാഞ്ഞിരക്കുറ്റിയും , മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും വരെയുള്ള സകലതിനും അപാരമായ ഒരു ആധ്യാത്മിക പ്രാധാന്യവും ആഴവും ഉണ്ട് എന്ന് മസ്തിഷ്കത്തിലെ ഈ ' ആത്മീയ - കേന്ദ്രം ' നമ്മെ വിശ്വസിപ്പിക്കുന്നു / തോന്നിപ്പിക്കുന്നു . ( വികാരങ്ങളുടെ relay കേന്ദ്രമായ Papez - limbus - circuit - ലെ ഒരു ഭാഗമായ അമിഗ് ഡാല ആണ് ഈ ' ദൈവ - സെന്റര്‍ ' എന്നു വിശ്വസിക്കാന്‍ തെളിവുകളുണ്ട് . ) ആനന്ദം , ക്രോധം , ലൈംഗികത തുടങ്ങിയ വികാരങ്ങള്‍ പ്രോസസ് ചെയ്യുന്ന രീതിക്കു തന്നെയാണ് ശരീരം ഈ ' ആത്മീയത ' യെയും കൈകാര്യം ചെയ്യുന്നത് . [ ടെമ്പറല്‍ ലോബ് അപസ്മാര രോഗികളില്‍ ഇതിന്റെ തീവ്രമായ ഭാവമാണ് ഉണ്ടാകുക എന്നേയുള്ളൂ - സാധാരണ മനുഷ്യരിലും ഈ കേന്ദ്രം അതിന്റേതായ ജോലികള്‍ ചെയ്യുന്നുണ്ട് ] . ഈ ആത്മീയതയെ ' മതാത്മകത ' യായി തെറ്റിദ്ധരിക്കരുത് . സ്വന്തം സത്ത , നാം കരുതുന്നതിലും വളരെ വളരെ പ്രധാനമാണ് എന്നും അതിനു പ്രപഞ്ചത്തിന്റെ ഓരോ കണികയുമായും ബന്ധമുണ്ട് എന്നുമുള്ള ഒരു തരം profound sense of self - importance ആണ് മസ്തിഷ്കത്തിലെ ആത്മീയതയുടെ കാതല്‍ . അതിന്റെ ഉപോല്‍പ്പന്നം മാത്രമാണ് മതപരമായ ചടങ്ങുകളിലുള്ള ആവേശവും , പുതുതായി രൂപം നല്‍കുന്ന ആചാരങ്ങളും ( ഉദാഹരണത്തിന് ഒരു പുതിയ രീതിയിലുള്ള പൂജ , അല്ലെങ്കില്‍ അനുഗ്രഹ രീതി എന്നിങ്ങനെ ) , ആധ്യാത്മിക സിദ്ധാന്തങ്ങളുമൊക്കെ . തലച്ചോറിനകത്ത് ഇത്തരമൊരു ഭാഗത്തിന്റെ ആവശ്യമെന്താണ് ? പാരിണാമിക മന : ശാസ്ത്രം അഥവാ evolutionary psychology എന്ന ശാസ്ത്രവിഭാഗം പറയുന്ന ചില സാധ്യതകള്‍ നോക്കൂ :
സിദ്ധിക്ക് ലാലിന്‍റെ ചിത്രമായ വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തിനിടെയാണ് ഒരു സംഭവം . ആലപ്പുഴയിലാണ് ഇതിന്‍റെ സെറ്റ് . കെ . പി . എ . സി ലളിത അമ്മയായും കനക മകളായും അഭിനയിക്കുന്നു . വിയറ്റ്നാം കോളനിയിലെ ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ ചെന്നവരാണ് ഞങ്ങള്‍ . അതായത് കൃഷ്ണമൂര്‍ത്തിയും കെ . കെ . ജോസഫും . ലാല്‍ കൃഷ്ണ മൂര്‍ത്തി ഞാന്‍ കെ . കെ . ജോസഫ് .
ഈ പറയുന്നതൊക്കെ മനസ്സിലാക്കാന്‍ മാത്രം തലയില്‍ വല്ലതുമുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു മാത്ര വെറുതേ നിനച്ചുപോയി ചന്ത്രക്കാരാ … : )
26 . ഇഷ്ടപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രം ? പൊതുവില്‍ ടൂര്‍ പോകുമ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒഴിവാക്കുകയാണു പതിവ് . പെട്ടെന്ന് ഒരു സ്ഥലം പറയാന്‍ പറഞ്ഞിട്ട് ഒന്നും ഓര്‍മ്മ വരുന്നില്ല .
കാര്‍ഷിക കടാശ്വാസ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും താത്കാലികമായ ആശ്വാസം മാത്രമാണ് . കൃഷിക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കിട്ടുന്ന വിധത്തിലുള്ള നടപടികള്‍ ഉണ്ടാകണം . സര്‍ക്കാരിന്റെ ഇറക്കുമതി നയം കര്‍ഷകന് അനുകൂലമല്ല .
വക്കാരീ , എക്സെപ്ഷന്‍സിനെ ജെനറലൈസ് ചെയ്യാന്‍ പാടില്ലെന്നു തന്നെയാണ് അഭിപ്രായമെന്നു നൂറുവട്ടം പറയണോ ? താങ്കള്‍ എക്സെപ്ഷനായി കാണുന്നത് എനിക്ക് അങ്ങനെ കാണാന്‍ പറ്റില്ലെന്നതു കൊണ്ടാണ് ഈ പോസ്റ്റിട്ടതെന്നും പറഞ്ഞും . ഇനിയെന്തു വേണമെന്നാണ് ? എക്സെപ്ഷന്‍സിനെപ്പറ്റി പറയാന്‍ കൃഷ്ണതൃഷ്ണയുടെ പോസ്റ്റിനെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ ആ പോസ്റ്റിലെ വിഷയത്തെപ്പറ്റി താങ്കളൊരു നെടുങ്കന്‍ വാചകമെഴുതിയിരുന്നു . അത് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലാത്തതു കൊണ്ടും തെറ്റിദ്ധാരണയുണ്ടാക്കുമെന്നതു കൊണ്ടും അതേപ്പറ്റി ഇവിടെ സംസാരിക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടുമാണ് അവിടെ സംസാരിക്കാമായിരുന്നില്ലേയെന്നു ചോദിച്ചത് . ഉദ്ദേശിച്ചത് മനസ്സിലാക്കുന്നതിനെപ്പറ്റിയും പോസ്റ്റ് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെപ്പറ്റിയുമൊക്കെ അവിടെ വിശദമായി പറഞ്ഞിട്ടുണ്ടേ . എല്ലാ പേരും യോജിച്ചുവെന്നൊന്നും ഞാന്‍ പറഞ്ഞതുമില്ല . അങ്ങനൊരു അതിമോഹവുമില്ല , കുറഞ്ഞ പക്ഷം ബ്ലോഗെഴുതുമ്പോഴെങ്കിലും . പിന്നെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഊഹിക്കാനുള്ള കുത്തകാവകാശം താങ്കള്‍ക്കു മാത്രമായി ആരാണാവോ പതിച്ചു തന്നത് ? ബാക്കിയുള്ളവരും കുറച്ചൊക്കെ ഊഹിച്ചോട്ടെന്ന് .
അതും വേണം . എത്ര വേണം എന്നു ചോദിക്കരുത് . വലിയ തോതില്‍ സംഘടിപ്പിക്കുന്ന അത്തരം മേളകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു പ്രസിദ്ധീകരിക്കുന്നത് ബ്ലോഗിങ്ങിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് . പിന്നെ , നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഓരോ മീറ്റ് നടത്തുന്നതും നല്ലതാണ് . ഉദാഹരണത്തിന് നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് നാളെ എറണാകുളം വരെ പോകണമെന്നിരിക്കട്ടെ . എറണാകുളത്തുള്ള ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ട് ബ്ലോഗ് മീറ്റ് ആസൂത്രണം ചെയ്യാം . ചായയും കടിയും ഊണും ഒക്കെയായി എറണാകുളത്തെ ചെലവുകള്‍ അവിടുള്ള ബ്ലോഗര്‍മാരുടെ അക്കൗണ്ടില്‍ സാധിക്കാം . ആവശ്യം നടത്താന്‍ ഇവരിലേതെങ്കിലും ബ്ലോഗറുടെ വാഹനവും ഉപയോഗിക്കാം . എല്ലാവരുടെയും ഫോട്ടോ എടുത്ത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്നു മാത്രം .
" താവദ്വൈകണ്ഠകാമേതര കരജഘന പ്രൌഢഭൂഷായമാണം ദ്യപ്യദ്ദൈത്യേന്ദ്രകക്ഷരദസ്യഗനുലിംഗാഗ്ര പിംഗീകൃതാശം "
വര്‍ഷങ്ങള്‍ക്കുമുമ്പൊരു ജനുവരി 10 - ന് , എന്‍റെ പത്തൊമ്പതാം പിറന്നാളില്‍ , " എനിക്കു വയസ്സാകുന്നു " വെന്നും " ജനുവരിയിലെ തണുത്ത പ്രഭാതങ്ങള്‍ ഇപ്പോള്‍ എന്നെ ' വയസ്സാ ' എന്നാണ് വിളിക്കുന്നതെന്നും " ഞാന്‍ ഒരു കവിതയിലൂടെ പരിതപിച്ചിരുന്നു . ലാഭനഷ്ടങ്ങളുടെ കണക്കെടുത്ത് , 19 വര്‍ഷം കൊണ്ട് ഒന്നും നേടാനെനിക്കായില്ലായെന്ന് പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ ഞാന്‍ പറഞ്ഞുവച്ചു . അക്കാലമെല്ലാം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങളും ഒരു വ്യാഴവട്ടവും കടന്നു പോയി . ലാഭനഷ്ടങ്ങള്‍ കണക്കാക്കാന്‍ പുതിയ മാനദണ്ഢങ്ങളായി . ജീവിതത്തിനും , ചിന്തയ്ക്കും , മനസ്സിനും , ശരീരത്തിനും , മറ്റും മറ്റും മാറ്റങ്ങള്‍ വന്നു . ആ മാറ്റങ്ങളില്‍ ചിലതെല്ലാം സാന്‍പില്‍ . കോമില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ലഭ്യമാണ് . ഇനിയുമെന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ടെന്ന തോന്നലിനുമാത്രം മാറ്റം വന്നിട്ടില്ല . ഒരു പക്ഷേ , ഈ തോന്നലില്‍ ഞാനൊറ്റയ്ക്കാവില്ല . ഭൂജിതന്‍മാരുടെയും ഉള്ളിലിരുപ്പ് ഇതുതന്നെയാവാം . ഈയടുത്തുകണ്ട ഒരു സിനിമയില്‍ പറയും പോലെ ,
ചില കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിത്തിരുന്നു എന്നത് ആശങ്കാജനകമാണ് . ഇടതുപക്ഷത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തേ മതിയാവൂ എന്ന് ശഠിക്കുന്ന സംഭവങ്ങള്‍ . ഇടതുപക്ഷത്തിന്റെ പോസിറ്റീവ് ആയ മാറ്റം ആവുമായിരുന്ന , സാമ്പത്തിക നയങ്ങളില്‍ ഒരു റീതിങ്കിങ് പ്രായോഗികമായി പരാജയപ്പെടുമ്പോള്‍ വീണ്ടും പുറകോട്ടടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ് .
പതിനാല് നൂറ്റാണ്ട് ദൈര്‍ഘ്യമുള്ള ഇസ്ലാമിക ചരിത്രത്തിലുടനീളം ഒട്ടേറെ നവോത്ഥാന നായകരെയും പരിഷ്കരണ സംരംഭങ്ങളെയും കാണാന്‍ കഴിയും . എന്നാല്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരും മുജദ്ദിദായി ( പരിഷ്കര്‍ത്താവ് ) വിശേഷിപ്പിക്കപ്പെടാറില്ല . ഒട്ടേറെ മേഖലകളില്‍ അനന്യമായ സ്വാധീനം ചെലുത്തിയ ഏതാനും പേര്‍ക്കുമാത്രമേ ആ വിശേഷണം നല്‍കപ്പെട്ടിട്ടുള്ളൂ . അതുപോലെ , നവോത്ഥാന സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നത് എപ്പോഴും വ്യക്തികള്‍ മാത്രമായിക്കൊള്ളണമെന്നില്ല . വ്യക്തികളുടെ കൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം അതാകാവുന്നതാണ് . ഇസ്ലാമിക ചരിത്രത്തില്‍ രണ്ടിനും മാതൃകകളുണ്ട് .
" എനിക്കു പാടണം " നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ആയപ്പോള്‍ മന്ത്രിമുഖ്യന്‍ മഹാരാജാവിനെ വിവരം അറിയിച്ചു . " ശരി , വരാന്‍ പറയൂ " മൃദംഗം , ഷെഹണായ് , സിത്താര്‍ , തബല , മോര്‍ശംഖ് , വയലിന്‍ , ചെല്ലോ തുടങ്ങിയ വാദ്യവിശേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പക്കമേളക്കാര്‍ വട്ടമിട്ടിരുന്ന വേദിയില്‍ ചമ്രം പടിഞ്ഞിരുന്ന് മഹാരാജാവിനേയും സദസ്സിനേയും താണു വണങ്ങിയതിനുശേഷം ഗര്‍ദ്ദഭം സദിരു തുടങ്ങി . കച്ചേരി കര്‍ണ്ണകഠോരമായപ്പോള്‍ രാജാവു കല്‍പ്പിച്ചു . " നിനക്കൊന്നുമറിയില്ല . നീ ഗര്‍ദ്ദഭമാണു . വെറും കഴുത " " പോകൂ രാജസദസ്സില്‍ നിന്നു " ഭൃത്യന്‍മാര്‍ സംഗീതജ്ഞനെ തള്ളിപ്പുറത്താക്കി . " പോകൂ . വല്ല ചുമടെടുക്കാനും പോകൂ " തോല്ക്കുകയോ ? അരുത് . തന്റെ മനോഗതം ജല്‍പ്പിച്ചു . വലിയ കരഘോഷങ്ങള്‍ കേട്ട് നോക്കിയപ്പോള്‍ കണ്ടത് രാജകുമാരന്‍മാര്‍ കുതിരപ്പന്തയം നടത്തുന്നതാണു . എനിക്കും ഒരു കൈ നോക്കണം . ഗര്‍ദ്ദഭം കുതിരപ്പന്തയത്തിന്റെ ഭാരവാഹിത്വം വഹിക്കുന്ന മന്ത്രിയെ മുഖം കാണിച്ച് ഇംഗിതമറിയിച്ചു . " ശരി " എന്നരുളിച്ചെയ്തതുകേട്ട് ഗര്‍ദ്ദഭത്തിന്റെ മനം കുളിര്‍ത്തു . " അടുത്ത റേസിനു തയ്യാറായിക്കോളൂ " ഏഴു ട്രാക്കുകളായിരുന്നു പന്തയമൈതാനത്തുണ്ടായിരുന്നത് . ആറിലും കുതിരകള്‍ ; ഏഴാം ട്രാക്കില്‍ ഗര്‍ദ്ദഭം നിലകൊണ്ടു . വെടി പൊട്ടി . കുതിരക്കുളമ്പുകളില്‍നിന്നുതിര്‍ന്ന ധൂളിയില്‍ ഗര്‍ദ്ദഭം അപ്രത്യക്ഷനായി . കുതിരകളാറും ഓട്ടം കഴിഞ്ഞു മുതിര തിന്നാന്‍ തുടങ്ങിയിട്ടും ഗര്‍ദ്ദഭം ലക്ഷ്യ്സ്ഥാനത്തെത്തിയില്ല . അകലെനിന്നു ഓടി വരുന്ന ഗര്‍ദ്ദഭത്തോട് മന്ത്രി ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞു . " നിനക്കു ദ്രുതവേഗതയില്ല . നീ വെറും ഗര്‍ദ്ദഭം . കടന്നു പോകൂ . വല്ല ചുമടും ചുമന്നു ജീവിക്കാന്‍ പറ്റുമോ എന്നു നോക്കൂ " റേസ്ട്രാക്കില്‍ നിന്നു നിഷ്കാസിതനായ അവന്‍ സ്വയം പറഞ്ഞു . " ഇല്ല . ഞാന്‍ തോല്‍ക്കുകയില്ല " പിന്നീട് ഒരു വടവൃക്ഷത്തിന്റെ തണലിലിരുന്നു ഗര്‍ദ്ദഭം ഒരു SWOT analysis നടത്തി . Strength , Weakness , Opportunities , Threat ഇവയില്‍ തന്റെ Strength എന്ത് എന്നു അവന്‍ ആലോചിച്ചു . ദീര്‍ഘമായ പര്യാലോചനക്കുശേഷം തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി . " എന്റെ പക്കല്‍ ആ മുടിഞ്ഞ കുന്ത്രാണ്ടമുണ്ടല്ലോ . അതു തന്നെ എന്റെ ശക്തി ! " എന്താണത് ? അതെ അതു തന്നെ . നിങ്ങളുദ്ദേശിച്ചതു തന്നെ . ആളൊഴിഞ്ഞ ഇടവഴികളില്‍ നിന്നു അതു കാട്ടി അവന്‍ സ്ത്രീകളേയും പെണ്ണുങ്ങളേയും പേടിപ്പിച്ചു . പകര്‍പ്പവകാശം : ആവനാഴി
ഇതുകൂടാതെ പ്രതികള്‍ക്കു കേസുമായി ബന്ധപ്പെട്ട മറ്റു ചില രേഖകളും നല്‍കുമെന്നും സിബിഐ വ്യക്തമാക്കി .
ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ ( പ്രോട്ടീന്‍ ) , അന്നജമോ ( കാര്‍ബോഹൈഡ്രെറ്റ് ) , കൊഴുപ്പോ ( ഫാറ്റ് ) , റൈബോ ന്യൂക്ലിക് ആസിഡുകളോ ( ജനിതകവസ്തുവിന്റെ പ്രധാനഘടകം ) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് . അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല . അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും , എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല . ( ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം . )
പനാജി : ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് സംവിധാനം ചെയ്ത മോനേര്‍ മാനുഷ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി . സുനില്‍ ഗംഗോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരു ബാവൂള്‍ ഗായകന്റെ ജീവിതം ബംഗാളിന്റെ ഗ്രാമപശ്ചാത്തലത്തിലൂടെ പറഞ്ഞ ചിത്രമാണ് മോനേര്‍ മാനുഷ് . പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്നത് . 2000 ത്തില്‍ ജയരാജ് സംവിധാനം ചെയ്ത മലയാളം ചിത്രം കരുണം ആണ് സുവര്‍ണമയൂരം നേടിയ അവസാന ഇന്ത്യന്‍ ചിത്രം . ലോകസിനിമാ വിഭാഗത്തിലാണ് മോനേര്‍ മാനുഷ് പ്രദര്‍ശിപ്പിച്ചത് . സെലിം ദെമിര്‍ഡെലിന്‍ സംവിധാനം ചെയ്ത തുര്‍ക്കിയില്‍ നിന്നുള്ള ദ ക്രോസിങ് ആണ് മികച്ച രണ്ടാമത്തെ ചിത്രം . ജസ്റ്റ് അനദര്‍ ലവ് സ്‌റ്റോറി എന്ന കൗശിക് ഗാംഗുലിയുടെ ചിത്രത്തിന് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു . ലിറ്റില്‍ റോസ് എന്ന പോളണ്ടില്‍ നിന്നുള്ള ചിത്രത്തിലെ അഭിനയത്തിന് മഗ്ദലീന ബൊക്‌സാര്‍ക മികച്ച നടിയായും ദ ക്രോസിങിലെ അഭിനയത്തിന് ഗുവാന്‍ കിറാക് മികച്ച നടനുമുള്ള പുരസ്കാരം നേടി . സംവിധായിക ഋതുപര്‍ണഘോഷ് മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രമാണിത് . പോളിഷ് സംവിധായിക ജെര്‍സി ആന്‍ട്‌സാക്ക് ചെയര്‍മാനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത് . സ്വീഡനില്‍ നിന്നുള്ള ചിത്രമായ ഇന്‍ എ ബെറ്റര്‍ വേള്‍ഡ് സംവിധാനം ചെയ്ത സൂസന്‍ ബെയര്‍ ആണ് മികച്ച സംവിധായിക . പുരസ്കാരങ്ങള്‍ ഗോവയിലെ മുഖ്യവേദിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു . ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ മുഖ്യാതിഥിയായി . ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് , കേന്ദ്ര വാര്‍ത്താപ്രക്ഷേപണ സഹമന്ത്രി സി . എം . ജഠ്‌വ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു . നടന്‍ സെയ്ഫ് അലിഖാന്‍ മുഖ്യാതിഥിയായി . നടന്‍ അര്‍ജുന്‍ രാംപാല്‍ , നടിമാരായ പത്മപ്രിയ , പ്രിയാമണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു . ജൂറി അംഗം രേവതി ജഡ്ജിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വായിച്ചു . തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു .
9 . പാശ്ചാത്യശാസ്ത്രത്തില്‍ വിഭാഗീയകൂറ് പ്രകടമാണ് . ഇസ്ലാമികശാസ്ത്രജ്ഞന്റെ കൂറ് ദൈവത്തോടും തദ്വാരാ സമസൃഷ്ടികളോടുമാണ് . ദൈവത്തിന്റെ ആയത്തുകള്‍ കണ്ടുപിടിക്കുന്നതിലൂടെ സൃഷ്ടികളുടെ - മനുഷ്യന്റെ , ജന്തുക്കളുടെ , പരിസ്ഥിതിയുടെ - ഭാഗധേയവും നിലവാരവും നന്നാക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത് .
ഷൂട്ടിംഗിന്‍റെ ഇടവേളകളില്‍ ഒന്നിലായിരുന്നു ലാല്‍ എന്‍റെ മറുപടിയില്‍ അത്ഭുതം കൂറി എന്നെ അഭിനന്ദിച്ചതും അതി ഭയങ്കരനായ ബുദ്ധിമാനാണെന്ന് സമ്മതിച്ചതും . ആ സംഭവം കൂടി പറയാം .
ഹാവൂ . . . അപ്പൊ തിരിച്ചെത്തീ അല്ലേ . വലീംകൊണ്ടാ എത്തീതല്ലേ . ഈ പുകവലി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒന്ന് പരീക്ഷിച്ചതാ . ചുമച്ച് ഒരു പരുവമായി . അതിനുശേഷം ഇതുവരെ ഇത് ഇഷ്ടമേ അല്ലാ . അതുപോലെ തന്നെ ഇഷ്ടമില്ലാത്ത് ഒന്നാണ് വായില്‍ ചുണ്ടിനിടയില്‍ തിരുകി കയറ്റുന്ന ' സാദാ / തംബാക്കു ' എന്നു പറയുന്ന സാധനം . ഈ നാറുന്ന സാധനമൊക്കെ വായില്‍ വെച്ചുകൊണ്ടു നടക്കുന്നവരെ സമ്മതിക്കണം .
ബലിഷ്ഠരും വിനോദപ്രിയരുമായ മോന്‍പാജാതിക്കാരാണ് അംഗസംഖ്യയില്‍ മുന്നിട്ടുനില്ക്കുന്നത് . കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കഴിക്കുന്ന മോന്‍പാവര്‍ഗം കരിങ്കല്‍ ഭിത്തികളുള്ള ഉറപ്പായ ഗൃഹങ്ങളുണ്ടാക്കി സ്ഥിരമായി പാര്‍ക്കുന്നവരാണ് . പരിശ്രമശീലരായ ഇവര്‍ സാഹസികരും ചിത്രമെഴുത്ത് തുടങ്ങിയ സുകുമാരകലകളില്‍ തത്പരരുമാണ് . മോന്‍പാ വര്‍ഗക്കാരുടെ വസ്ത്രങ്ങളിലും ഗൃഹോപകരണങ്ങളിലും ഭവനങ്ങളുടെ ഭിത്തികളിലുമെല്ലാം ചിത്രപ്പണികള്‍ കാണാം . ഗ്രാമപരിഷത്തുകള്‍വഴി സ്വയംഭരണം നടത്തുന്ന സാമൂഹികവ്യവസ്ഥയാണ് ഇവര്‍ക്കിടയില്‍ നിലവിലുള്ളത് . ഇവര്‍ ബുദ്ധമതാനുയായികളാണ് .
ബിന്ദു , പഴയ ഓര്‍മകള്‍ ആരും വിട്ടുപോകണ്ട എന്ന വാശിലാണല്ലോ . നന്നായി . എന്നെ എന്റെ അച്ഛനാണ് എഴുത്തിനിരുത്തിയത് . തുടര്‍ന്ന് അശാന്‍ പള്ളികൂടം , അഥവാ കുടിപ്പള്ളിക്കൂടം . ഓര്‍മകളധികമില്ല , എങ്കിലും അമ്മയോടു ചോദിക്കട്ടെ , ഞാന്‍ എങ്ങിനെ ആയിരുന്നു എന്നു .
ശരിയാണ് വികലാംഗനായ അയാള്‍ , ശാരീരികമായ അദ്ധ്വാനം ആവശ്യമായ ജോലികള്‍ എങ്ങനെ ചെയ്യാനാണ് ?
ബൈബിള്‍ ശരിയെന്നും കുര്‍ ആന്‍ തെറ്റെന്നും ഞാന്‍ പറഞ്ഞില്ല . ബൈബിളില്‍ കുര്‍ ആന്‍ പോലെത്തന്നെ വൈരുദ്ധ്യങ്ങളും അവ്യക്തതകളും ധാരാളമുണ്ട് . കന്യാമറിയത്തിന്റെ പിതാവ് ഹേലിയാണെന്നു വ്യാഖ്യാനമുണ്ട് . ഭര്‍ത്താവായ യോസഫിന്റെ പിതാവാണു ഹേലിയെന്നും പറയുന്നു . എന്തായാലും ഇമ്രാന്റെ പുത്രിയാകാന്‍ നിവൃത്തിയില്ല . കാരണം ഇമ്രാന്‍ മൂസയുടെ പിതാവാണ് ബൈബിള്‍ പ്രകാരം . ഹാറൂന്‍ മൂസയുടെ സഹോദരനായിരിക്കെ മറിയത്തെ കുര്‍ ആന്‍ ഹാറൂന്റെ സഹോദരീ എന്നു വിളിക്കുന്നതും ശരിയാവില്ല . നബിയുടെ കാല്‍ത്തു തന്നെ ഈ തെറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നുവത്രേ . അപ്പോള്‍ അദ്ദേഹം വീണതു വിദ്യയെന്നോണം ചില വ്യാഖ്യാനങ്ങള്‍ പറഞ്ഞ് ഒപ്പിക്കുകയാണു ചെയ്തത് . സഹോദരി എന്നാല് ആ വംശപരംബരയില്‍ പെട്ടവള്‍ എന്നാണുദ്ദേശ്യമെന്നോ മറ്റോ ആയിരുന്നു വിശദീകരണം . ഇബ്രാഹിമിന്റെ പിതാവിന്റെ പേര്‍ ബൈബിള്‍ തെറ്റായി കൊടുത്തു എന്ന ആലിക്കോയയുടെ വാദം വിചിത്രമാണ് . ഈ ചര്‍ച്ച ഇനി മുഖ്യ വിഷയത്തിലേക്കു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട് .
ഞാനും ഒരു കമ്മന്റ് വെച്ചിരുന്നു . . " ആ പൂവല്ലേ അതു മുതപ്പന്‍ കൊണ്ടു പോക്കൊട്ടെ എന്നു വിചാരിചു ല്ലേ . . ? : (
ടൂറിന്റെ സമയം , പോകുന്നതിനുമുൻപ് റൂട്ടുമാപ്പ് കാണിച്ച് പ്രിൻസിപ്പളിന്റെ സൈൻ ( sign ) വാങ്ങണം . ഗോവയ്ക്ക് പോകുന്നവർ റൂട്ടുമാപ്പുമായി ഗോപാലന്റെ അടുക്കൽ ചെന്നു . നോക്കി ഒപ്പിട്ട ശേഷം ഗോപാലൻ " ഇനി റൂട്ടുമാപ്പ് കാണീക്കുമ്പോൽ ഫുൾ ഫോമും ( Full form ) കൂടി എഴുതണം . " മാപ്പിൽ GOA ( ഗോവ ) എന്ന് മാർക്കുചെയ്തിരുന്നു , ഗോപാലൻ വിചാരിച്ചു അത് ഏതോ സ്തലത്തിന്റെ ഷോർട്ട് ഫോം ( short form ) ആണെന്ന് .
ഏവിടെയോ എന്തോ ആ പാട്ടുകള് പ്രെശ്നം ഉണ്ടാക്കുന്നു . സ്വയം ആശ്വസിക്കുക . ഒക്കെ പാടുവാന് കഴിവില്ലെനിക്കഗ്ഗതികേടിന്നു മാപ്പു ചോദിപ്പു ഞാന് . വേണു .
കോട്ടയിലെത്തും വരെ അവര്‍ ഇടയ്ക്കിടെ കളിയ്ക്കും . ഇടവേളകളില്‍ അവരവരുടെ സ്വകാര്യങ്ങളില്‍ അലയും . പ്രഭു , ദൈവാസ്തിത്വത്തെ , മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെ തിരക്കി അലഞ്ഞുകൊണ്ട് . മരണം , മറ്റു മരിപ്പു കര്‍ത്തവ്വ്യങ്ങളില്‍ കടുകിടെ തെറ്റാതെ മുഴുകിക്കൊണ്ട് .
പൊള്ളലേറ്റ് മരിച്ചു കുഴല്‍മന്ദം : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു . കുത്തനൂര്‍ ചെമ്പുകാട് കുമ്പന്‍കുഴി കളത്തില്‍ രാമചന്ദ്രന്റെ ഭാര്യ സരസ്വതി ( 55 ) ആണ് മരിച്ചത് . ഏപ്രില്‍ 20ന് വൈകീട്ട് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വിളക്ക് തട്ടിമറിഞ്ഞ് സാരിയിലേക്ക് തീപിടിച്ചാണ് സരസ്വതിക്ക് പൊള്ളലേറ്റത് . തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ് പത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കയായിരുന്നു . മക്കള്‍ : ലക്ഷ്മണന്‍ , അംബിക . കുഴല്‍മന്ദം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി .
ഇന്‍ഫോ മാധ്യമം സ്ഥിരമായി കാണാറുണ്ട് . ബൂലോകത്തേക്കൂള്ള ഇന്‍ഫോ മാധ്യമത്തിന്റെ ആഗമനത്തിന് മനം നിറഞ്ഞ സ്വാഗതം . പത്രത്താളുകളിലെ ഇന്‍ഫോ മാധ്യമത്തിന്റെ അച്ചടിവായനയില്‍ നിന്ന് ഈ ഇ - വായനയിലേക്കുള്ള പുതിയ ചുവടുവെപ്പിന് ഹൃദ്യമായ ആശംസകളും . കൂടുതല്‍ മികവുറ്റ ഇന്‍ഫോ ഫീച്ചറുകള്‍ ഈ ബ്ലോഗിലൂടെ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു .
ആ സന്ദര്‍ഭമാകട്ടെ , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ ഇടത്ത് നിന്ന് സി പി എമ്മും വലത്തു നിന്ന് മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും . ` ` ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ . പക്ഷേ , ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്‌ടീയപ്രസ്ഥാനമായി രംഗത്ത് വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും ' ' എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത് .
ഖുര്‍ആന്‍ , സുന്നത്ത് , ഇജ്മാഅ് , ഖിയാസ് , ഇസ്തിഹ്സാന്‍ എന്നീ അടിസ്ഥാനങ്ങളെയാണ് ഇമാം തന്റെ മദ്ഹബിന്റെ നിദാനങ്ങളായി സ്വീകരിച്ചത് . ഇതിനെത്തുടര്‍ന്ന് ഒരടിസ്ഥാനമായി ഇജ്തിഹാദിനെയും അതിലൂടെ രൂപപ്പെടുന്ന അഭിപ്രായത്തെയും അദ്ദേഹം എണ്ണി . മസ്ലഹമുര്‍സലഃ ഇമാം ഒരടിസ്ഥാനമായി എണ്ണിപ്പറഞ്ഞിട്ടില്ലെങ്കിലും ഹനഫീ ഫിഖ്ഹ് അതിന്റെ കൂടി സ്വാധീനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് . ഇമാം അബൂ ഹനീഫ തന്റെ ഫിഖ്ഹിന്റെ ക്രോഡീകരണത്തിനായി ചില പ്രത്യേക അടിസ്ഥാന തത്വങ്ങള്‍ മുന്നോട്ടുവെച്ചു .
എറമുള്ളാന് 10 മക്കള്‍ . പത്താമന്‍ ഒന്നാം ക്ലാസ്സിലും ഒന്നാമന്‍ പത്താം ക്ലാസ്സിലും പഠിക്കുന്നു . നോട്ടീസ് കിട്ടി പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു കുടുംബഫോട്ടോ എടുക്കാനായി എറമുള്ളാന്‍ തന്റെ 10 മക്കളെയും ഭാര്യയെയും കൂട്ടി താലൂക്കാപ്പീസ് മാര്‍ച്ച് നടത്തി .
ബാലാനന്ദന്റെ പരാതിക്ക് അന്ന് ഒരു വിലയും ഉണ്ടായില്ല എന്ന് മാത്രമല്ല തുടര്‍ന്ന നടന്ന പാലക്കാട് സമ്മേളനത്തില്‍ ബാലനന്ദനും ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എന്താണ് സംഭവിച്ചത് എന്നും പ്രസ്തുത പി . കെ പ്രകാശ് ലേഖനം ഇങ്ങനെ പറയുന്നു
ഇന്നലെ സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനോടൊപ്പം വിവിധ പാഠഭാഗങ്ങളില്‍ നിന്നായി കപീഷ് എന്ന പേരിലെഴുതിയ ബ്ലോഗര്‍ കുറേ നല്ല ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടു കാണുമല്ലോ . കണ്ണന്‍ സാര്‍ സൂചിപ്പിച്ചതു പോലെ അതെല്ലാം ബ്ലോഗിന്റെ ഇ - മെയില്‍ ഐഡിയായ mathsekm @ gmail . com ലേക്ക് അയച്ചു തരികയായിരുന്നെങ്കില്‍ പി . ഡി . എഫ് രൂപത്തില്‍ നമുക്ക് പ്രസിദ്ധീകരിക്കാമായിരുന്നു . ഇംഗ്ലീഷ് ചോദ്യങ്ങള്‍ കുറവാണ് എന്ന പരാതി പരിഹരിക്കാന്‍ കൂടി അത് സഹായിച്ചേനെ . എന്തായാലും ഈ സ്പിരിറ്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്നലെ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ നമുക്കയച്ചു തന്ന മാവേലിക്കരയിലെ അനൂപ് രാജ സാര്‍ എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മോഡല്‍ ചോദ്യപേപ്പര്‍ അയച്ചു തന്നിരിക്കുന്നു . കുറേ നല്ല ചോദ്യങ്ങള്‍ കാണാന്‍ കഴിഞ്ഞത് കൊണ്ട് തന്നെ ഒട്ടും വൈകാതെ അവ പ്രസിദ്ധീകരിക്കുന്നു . സ്വപ്ന ടീച്ചര്‍ സൂചിപ്പിച്ച പോലെ , ശനി , തിങ്കള്‍ ദിവസങ്ങളില്‍ സ്പെഷല്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് ഇത്തവണ തന്നെ അവ വിനിയോഗിക്കാമല്ലോ . താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം
ജൂണ്‍ പത്തൊന്‍പത് വായനാദിനവും ഒപ്പം അച്ഛന്‍മ്മാര്‍ക്ക് വേണ്ടിയുള്ള ദിനം കൂടിയാണ് . എല്ലാ അച്ഛന്‍മ്മാര്‍ക്കും വായനയെ ഗൌരവമായി കാണുന്ന എല്ലാ നല്ലവരായ എല്ലാ വായനക്കാര്‍ക്കും ഒരുമിച്ചൊരു അച്ഛന്‍ദിന - വായനാദിനാശംസകള്‍ ഈ വായനാദിനത്തില്‍ എനിക്ക് ആദ്യം ഓര്‍മ്മയില്‍ വരിക എപ്പോഴും എന്റെ പപ്പാ തന്നെയാണ് . എന്റെ വായനയുടെ ആദ്യഘട്ടം തുടങ്ങുന്നത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് . അന്നാണ് ആദ്യമായി എന്റെ പപ്പാ എനിക്ക് മാര്‍ത്തോമ്മ സഭയിലെ വലിയതിരുമേനിയുടെ ( അലക്സാണ്ടര്‍ വലിയ തിരുമേനി - ജീവിതപ്രകാശം ) ജീവചരിത്രം ( 68 പേജ് ) വാങ്ങിത്തന്നത് . അന്ന് [ . . . ]
' തിരുപ്പന്‍ ' എന്ന പേരില്‍ ഞാനെഴുതിയ പുരാണം , ' വിലാസിനീവിലാസ ' മാക്കാന്‍ പറഞ്ഞ ബൂലോഗത്തെ മഞ്ഞമല ശ്രീ . കുറുമാനോട് അകൈതവമായ നന്ദി പറഞ്ഞുകൊണ്ട് , ഓണത്തിനായി നാട്ടില്‍ പോകുന്ന കുറുമേന്നും ഇടിവാളിനുമായി ഞാന് ഈ പുരാണം സമര്‍പ്പിക്കുന്നു .
ഭൂമിയില്‍വച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും . രേഖകള്‍ , സാക്ഷികള്‍ , നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പിക്കുക . " ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രികജീവിതത്തിലേക്ക് നയിക്കപ്പെടുന്നു . ആരുടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം മഹാഗര്‍ത്തമാകുന്നു . എന്താണതെന്നോ , അതിതപ്തമായ നരകം ! ' ' ( 101 : 6 - 11 ) . അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല : " ആര്‍ അണു അളവ് നന്മചെയ്തിട്ടുണ്ടോ , അതവന്‍ പരലോകത്ത് കാണുന്നതാണ് . ആര്‍ അണു അളവ് തിന്മചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ് . ' ' ( 99 : 7 - 8 ) .
പേർഷ്യക്കാരായ മാർഗിയാനയിലെ ഫ്രാദയും പെഴ്സിസിലെ വാഹ്യാസ്‌ദാതയും ബർദിയക്കെതിരെ ശക്തമായ കലാപമുയർത്തി . അറാകോസിയ അടക്കം ഇറാനിയൻ പീഠഭൂമിയുടെ തെക്കുഭാഗം മുഴുവൻ പെട്ടെന്ന് തന്നെ വാഹ്‌യാസ്‌ദാത തന്റെ നിയന്ത്രണത്തിലാക്കി .
ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവേശം ലോകത്തെ അധികാരികള്‍ക്ക് എന്നും അനിഷ്ടകരമായ വസ്തുതയായിരുന്നു . എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ പരീക്ഷണത്തിനും പീഡനത്തിനും വിധേയമായത് തങ്ങളുടെ രാഷ്ട്രീയ പ്രവേശന വേളയിലാണ് . സിറിയയിലെ ഇഖ്വാനും ഇതില്‍നിന്ന് അപവാദമല്ല . നിരന്തരപീഡനത്തിന്റെ താണ്ഡവം തന്നെ ഇഖ്വാനികള്‍ ഏറ്റുവാങ്ങുകയുണ്ടായി . അഫ്ഗാന്‍ , ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ലോകഭീകരന്‍ അമേരിക്ക തിട്ടൂരം ആവര്‍ത്തിച്ചപ്പോള്‍ ദമസ്കസ് നഗരം പ്രതിഷേധാഗ്നിയില്‍ ആളിക്കത്തി . സിറിയയെ ഇസ്റായേലിന്റെ സുരക്ഷക്ക് വേണ്ടി തെമ്മാടി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുകയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇഖ്വാനികളെ ഗവണ്‍മെന്റ് നേരിട്ടത് ടിയര്‍ഗ്യാസ് കൊണ്ടും ലാത്തികൊണ്ടുമായിരുന്നു . ഒടുവില്‍ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു .
ത്വക്കിനെ മാത്രം ബാധിക്കുന്ന രോഗങ്ങള്‍ ആണ് അവസാനത്തെ വിഭാഗം . മുഖക്കുരു , സോറിയാസിസ് എന്നിവ ഉദാഹരണങ്ങളാണ് . ചില ത്വഗ്രോഗങ്ങള്‍ ശരീരത്തെ ആകമാനം ബാധിക്കുന്നതാകാം ; മറ്റു ചിലതാകട്ടെ സ്ഥാനീയവും . അപൂര്‍വം ചില ചര്‍മരോഗങ്ങള്‍ക്ക് പാരമ്പര്യ ഘടകങ്ങള്‍ കാരണമാകുന്നുണ്ട് . പരിപൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാവുന്നവയും പൂര്‍ണമായ ശമനസാധ്യതയില്ലാത്തതുമായ ചര്‍മരോഗങ്ങളും കണ്ടുവരുന്നു .
എനിക്കു വരാന്‍ സാധിക്കില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ . വെന്യൂ മാറ്റിയതു കൊണ്ടൊന്നുമല്ല . മറ്റു ചില ഔദ്യോഗിക കാരണങ്ങള്‍ . മീറ്റിന് എല്ലാ ആശംസകളും .
എഴുത്തില്‍ ചില ബോറടി വരുന്നോന്ന് ചില സംശയങ്ങള്‍ ഇല്ലാതില്ല . എങ്കിലും താങ്കളിലെ സ്വത : സിദ്ധമായ എഴുത്തില്‍ നമിക്കുന്നു \ പിന്നെ ആ മൈക്ക് ടൈസന്‍ റെ ചെവികടിച്ചു പറിച്ചത് ! ! ! താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്നത്തന്നെ . സ്നേഹപൂര്‍വ്വം ഇരിങ്ങല്‍
ഗുഹാക്ഷേത്രങ്ങള്‍ മടവൂര്‍ പാറ , വിഴിഞ്ഞം എന്നിവയാണ് തിരുവനന്തപുരത്തെ മനുഷ്യനിര്‍മ്മിത ഗുഹാ ക്ഷേത്രങ്ങള്‍ . വലിയപാറ തുരന്ന് സമചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ മറ്റ് അനുയോജ്യമായ ആകൃതിയിലോ അറയുണ്ടാക്കി അതിനുള്ളില്‍ വിഗ്രഹം വെച്ചു പൂജിക്കുന്ന ഒരു സമ്പ്രദായം ദക്ഷിണ ഭാരതത്തില്‍ പണ്ടുണ്ടായിരുന്നു . നെയ്യാറ്റിന്‍കര പെരുങ്കടവിള ഗുഹ ശിലാഗുഹയ്ക്ക് ഉദാഹരണമാണ് . പള്ളിക്കലിലെ ബുദ്ധന്റെ ശിലാവിഗ്രഹം ബുദ്ധമതത്തിന് തിരുവനന്തപുരത്തുണ്ടായിരുന്ന സ്വാധീനം വെളിവാക്കുന്നു . തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം , തിരുവല്ലത്തെ പരശുരാമക്ഷേത്രം എന്നിവ ദ്രാവിഡശില്പ ശൈലിക്ക് മകുടോദാഹരണങ്ങളാണ് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ കല്ലറകള്‍ , കല്‍മാടങ്ങള്‍ , കല്‍ത്തൂണുകള്‍ , കല്‍വേലികള്‍ , പലതരം കളിമണ്‍ പാത്രങ്ങള്‍ ദ്രവിച്ച ഇരുമ്പായുധങ്ങള്‍ , കല്‍മുത്തുകള്‍ മുതലായവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .
ഈയാഴച്ച ശരാശരിനിലവാരത്തില്‍ നിന്നുയര്‍ന്ന ഒന്നും ബ്ലോഗില്‍ നിന്നു വായിക്കാന്‍ കിട്ടിയില്ലന്നോര്‍ത്തു വിഷമിച്ചിരിക്കേയാണ് 14 വായിച്ചത് . അഭിനന്ദനങ്ങള്‍ . അനുഭവങ്ങള്‍ ആര്‍ജിക്കുകയും അവയെ അനുവാചകരിലേക്കു ഒരു നൊമ്പരമായി എത്തിക്കുകയും ചെയ്യുക മഹത്തായ സിദ്ധി തന്നെ .
രൂക്ഷമായ വിലക്കയടം നിലനില്‍ക്കുന്ന സാഹചര്യത്തിലാന്നു ഇപ്പോള്‍ പഞ്ചസാര കയടുമതിയെ പടിയുള്ള വാര്‍ത്തകള്‍ വരുന്നത് . അതോടൊപ്പം കുത്തകകള്‍ക്ക് കൂടുതല്‍ ചൂഷണത്തിന് വഴിയോരുക്കിക്കൊന്റ്റ് കേന്ദ്രം ജനന്ങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു .
സ്വന്തം പേരു് ഇഷ്ടമില്ലാഞ്ഞിട്ടും മാറ്റാന്‍ പറ്റാഞ്ഞ എല്ലാവര്‍ക്കും അനുശോചനങ്ങള്‍ . അടുത്ത ജന്മത്തില്‍ ഇനി ശ്രമിക്കാം .
മഹാജനപദങ്ങൾ ( സംസ്കൃതം : महाजनपद ' ) എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ് . ( ജനപദം : രാഷ്ട്രം ) . അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ [ 1 ] ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും പ്രതിപാദിക്കുന്നു . ( ' ശോലശ മഹാജനപദങ്ങൾ ' )
താപനില അളക്കാന്‍ ഉപയോഗിക്കുന്ന വേറെ രണ്ട് ഏകകങ്ങള്‍ ആണ് ഡിഗ്രി സെല്‍ഷ്യസും , ഡിഗ്രി ഫാരന്‍ഹീറ്റും . സാധാരണ അന്തരീക്ഷ താപ നിലയെ കുറിച്ചൊക്കെ പറയുമ്പോള്‍ ഡിഗ്രി സെല്‍ഷ്യസ് ( ° C എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു ) ആണ് ഉപയോഗിക്കുന്നത് ( കേരളത്തിലെ ഏറ്റവും കൂടിയ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് പുനലൂരില്‍ രേഖപ്പെടുത്തി എന്നൊക്കെ വാര്‍ത്ത വായിക്കുന്നത് കേട്ടിട്ടില്ലേ ) . അതേ പോലെ നമ്മുടെ ശരീരത്തിന്റെ താപനില ഒക്കെ പറയുമ്പോള്‍ ഡിഗ്രി ഫാരന്‍ഹീറ്റ് ( ° F എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു . ) ആണ് ഉപയോഗിക്കുക . ( ഡോക്ടര്‍ പരിശോധിച്ചിട്ട് 102 ഡിഗ്രി പനിയുണ്ടായിരുന്നു എന്ന് ആരെങ്കിലും ആശുപത്രിയില്‍ ഒക്കെ പോയി വന്നാല്‍ പറയുന്നത് കേട്ടിട്ടില്ലേ ) . ശരിക്കും ഇതിനെ 102 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നു തന്നെ പറയണം . ഇതു തമ്മിലുള്ള വ്യത്യാസം അറിയാത്തതു കൊണ്ടാണ് പലരും ആശുപത്രിയില്‍ ഒക്കെ പോയി വന്നീട്ട് 102 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നൊക്കെ പറയുന്നത് ആന മണ്ടത്തരം ആണെന്ന് പറയുന്നത് .
പൂനത്തിനെതിരെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു . പക്ഷെ , ഫൈനലില്‍ ഇന്ത്യ വിജയിച്ചെങ്കിലും പൂനം നഗ്നയായില്ല . അവര് ആ സമയത്ത് ഓപ്പറേഷനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു എന്നും ടീമിനു വേണ്ടി ഇന്ത്യക്കു വെളിയില്‍ പാരീസിലോ മറ്റോ വച്ച് നഗ്നയാകുവാന്‍ പൂനം തയ്യാറാണെന്നും അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു .
തെറ്റു സംഭവിച്ചാല്‍ അത് തുറന്നംഗീകരിച്ച് തിരുത്താന്‍ തയ്യാറാകുക എന്നതൊരു അന്തസ്സു തന്നെയാണ് , ആ അന്തസ്സ് മാതൃഭൂമി ഇന്നും കാത്തുസൂക്ഷിക്കുന്നതായി കാണാറുണ്ട് . ഇന്നലെ ( ചൊവ്വാഴ്ച ) സംഭവിച്ച ഈ ദോഷം , പക്ഷേ , അടുത്ത ' ചൊവ്വാദോഷം ' പംക്തിയില്‍ തലകാണിക്കുമെന്നു വിശ്വസിക്കാന്‍ യാതൊരു ന്യായവുമില്ല . ഇതൊക്കെ ചൂണ്ടിക്കാണിക്കാന്‍ ആരു താല്‍പര്യപ്പെടുന്നു എന്നതു തന്നെ പ്രശ്നം . ബ്ലോഗുകള്‍ പോലെയുള്ള പുത്തന്‍ പ്രതികരണവേദികള്‍ കൂടി നിരന്തരം ശ്രദ്ധിക്കാനും , സ്വമേധയാ തിരുത്തലുകള്‍ വരുത്തി മാറ്റങ്ങളുള്‍ക്കൊണ്ടു മുന്നോട്ടു പോകുവാനുമുള്ള നിലവാരത്തിലേക്ക് ഒരു പക്ഷേ മാതൃഭൂമി ഇതിനകം എത്തിക്കഴിഞ്ഞിരിക്കാനും മതി . കാത്തിരുന്നു കാണുക തന്നെ .
ഹി . 1217 - ല്‍ ബഗ്ദാദിലെ കര്‍ഖില്‍ ജനിച്ച അബുസ്സനാ ശിഹാബുദ്ദീന്‍ ആലൂസി രചിച്ച തഫ്സീറത്രെ റൂഹുല്‍ മആനീ . ഈ തഫ്സീറില്‍ ഖുര്‍ആന്‍വാക്യങ്ങളുടെ പ്രത്യക്ഷാര്‍ഥം വിവരിച്ചശേഷം വ്യംഗ്യാര്‍ഥവും നല്‍കപ്പെട്ടിട്ടുണ്ട് . ഖുര്‍ആന്‍വാക്യങ്ങളുടെ വ്യാകരണസംബന്ധമായ വിവരണങ്ങള്‍ക്ക് ഈ തഫ്സീര്‍ ഒരു അവലംബകൃതിയാണ് . വളരെ കൃത്യമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആലൂസിയുടെ തഫ്സീര്‍ ധാരാളം ശാസ്ത്രസത്യങ്ങളെയും കൈകാര്യം ചെയ്യുന്നു . മുസ്ലിംചിന്താപ്രസ്ഥാനങ്ങളായ ശീഈ , മുഅ്തസില , സ്വൂഫിയ്യ , ബാത്വിനിയ്യ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളോട് ചായ്വുള്ള പണ്ഡിതന്മാര്‍ രചിച്ച തഫ്സീറുകള്‍ വേറെയുമുണ്ട് .
ക്കൈകൂപ്പി , തലയാട്ടി … നടയ്ക്കലേയ്ക്ക് നോക്കി പ്രാര്‍ ത്ഥിച്ചു , ഒരു നിമിഷം മകനെ നോക്കി . . ദൂരേയ്ക്ക് നടന്നു . .
നല്ല ഓര്‍മ്മകള്‍ . ഫോട്ടോ ഇല്ലെങ്കില്‍കൂടി ഓരോ രംഗങ്ങളും വരികളിലൂടെ കാണിച്ചു തരുന്ന എഴുത്ത് . വളരെ നന്നായി . പടവൊന്നിച്ച് വിളവിറക്കുന്നതുപോലെ കുറച്ചു ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും , ഒന്നിച്ച് പ്രവര്‍ത്തിയ്ക്കാന്‍ സജ്ജരായ നല്ല മനസ്സുകള്‍ വിചാരിച്ചാല്‍ സാധ്യമാകുന്നതേ ഉള്ളു . . നെല്‍കൃഷിയെന്ന സ്വപ്നം . പക്ഷേ . . അതിലേയ്ക്കായി , നമ്മളാല്‍ ആകുന്നത് ചെയ്യുന്നതോടൊപ്പം , അടുത്ത തലമുറയില്‍ കൂടി ഈ താല്പ്പര്യങ്ങളുടെ വിത്തുകള്‍ പാകാനുള്ള ചുമതലയും സ്വയം ഏറ്റെടുക്കണം . തിരക്കുള്ള ഔദ്യോഗിക ജീവിതത്തിനിടയിലും , നല്ല കൃഷിക്കാരായി ജീവിയ്ക്കുന്ന ചിലരെ എനിയ്ക്ക് അടുത്തറിയാം . ശ്രീ . ഒ . എന് . വി . പാടിയതുപോലെ , . . ഇളയിലവര്‍ തന്‍ കുലമനാകുലം വാഴട്ടെ , ഇദ്ധരയിലെ സ്നേഹ സരയുവായൊഴുകട്ടെ . .
> > > " നിങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണ് " എന്നാണ് നബി ( സല്ലല്ലാഹു അലൈഹിവസല്ലം ) പറഞ്ഞിട്ടുള്ളത് . വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഇസം തന്നെയാണ് അത് . > > > > പള്ളിക്കുളം : ശെരിയാണ് , ഇസ്ലാമിക് ഗ്രൂപുകളുടെ എണ്ണം കൂടുന്നത് വെറുതെയല്ലല്ലോ , നാല്പത്തിമൂന്ന് വയസ്സ് കഴിഞ്ഞ് നിസ്കാരം തുടങ്ങിയാല്‍ മതി , അപ്പോഴേ മനുഷ്യന് പ്രായപൂര്‍ത്തിയാവൂ , നബിക്കു പ്രവാചകത്വം കിട്ടിയത് നാലപത് കഴിഞ്ഞാ , നബി നിസ്കരിച്ചതും നാല്പത് കഴിഞ്ഞാ , നബിയുടെ അനുചരന്മാര്‍ യുവത്വം അഘോഷിച്ചവവരാ , എന്നും പറഞ്ഞ് എന്റെ നാട്ടില്‍ പുതിയ ഗ്രൂപുണ്ടായിട്ടുണ്ട് . പണ്ഢിതന്മാരുടെ വിത്യസ്ഥ അഭിപ്രായങ്ങള്‍ അനുഗ്രഹമാണെങ്കില്‍ , പ്രമുഖ ഇസ്ലാമിക് സ്കോളര്‍ ഇബ്നുഅബ്ബാസ് ( റ ) വിന്റെ ' മുത്‌ആ " വിവാഹത്തെകുറിച്ചുള്ള അഭിപ്രായം ഗള്‍ഫ് ബാചിലേറ്സിനു ഒരനുഗ്രഹം തന്നെയായിരിക്കും . ( ഒരു ദിവസത്തേക്കും , ഒരു ആഴ്ചത്തേക്കു , അല്ലെങ്കില്‍ ഒരു മാസത്തേക്കു എന്നിങ്ങനെ അവധി നിശ്ശ്ചയിച്ച് നടത്തുന്ന വിവാഹമാണ് മുത്‌ആ വിവാഹം . ഹ ഹ ഹ , ഇസ്ലാമിനെ കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുഞ്ഞില്ലിണ്ടാതാവുമോ ! !
21 . ബഹ്രയ്നിലെ ഒരു പ്രദേശമാണ് ഖത്വര്‍ . യമനില്‍ , പരുതികൊണ്ട് നിര്മിച്ച ചെമപ്പും കറുപ്പും കുത്തുകളുള്ള ഒരു തണുപ്പ് വസ്ത്രമാണ് എന്നും അഭിപ്രായപെട്ടിട്ടുണ്ട് . 23 . തബൂക് യുദ്ധാവസരത്തിലായിരുന്നു .
നീതിബോധം ഇന്ന് സാമൂഹ്യനീതി ഏറെ ചര്‍ച്ചാവിഷയമാണ് . എന്നുമാത്രമല്ല അതിന്റെ പേരില്‍ അനീതി ഏതറ്റംവരെയും ആകാമെന്ന നിഗമനത്തിലാണു പലരും . അതിന്റെ പേരില്‍ . . .
ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തൻടെ കോശഘടന പരിശോധിക്കുന്ന ഒരു പ്രൊഫസർക്ക് ആ കോശത്തിൽ നിന്ന് ജിറാഫുകളെയോ , സിംഹങ്ങളെയോ തേനീച്ചകളെയോ , കുതിരകളെയോ . . . അങ്ങനെ ദശലക്ഷക്കണക്കിന് ജീവജാലങളിൽ ഏതെങ്കിലുമൊന്നിനെ സൃഷ്ടിക്കാൻ കഴിയുമോ ? തീർച്ചയായും അയാൾക്കൊരിക്കലും ഇവയിലേതെങ്കിലും ജീവിയുടെ കോശത്തെ നിർമിക്കാനാവില്ല . ചുരുക്കത്തിൽ ചേതനയില്ലാത്ത തന്മാത്രകൾക്ക് ഒന്നിച്ചുചേർന്ന് ഒരു ജീവകോശമാകാനാവില്ല . ഈ ജീവകോശത്തെ വിഘടിപ്പിച്ച് രണ്ടായിത്തീരാൻ അവർക്ക് തീരുമാനമെടുക്കാനാവില്ല . പദാർത്ഥം അചേതനമാണ് . ജീവരഹിതമായ ആ പദാർഥങ്ങൾക്ക് അല്ലാഹുവിൻടെ ഉന്ന്തമാർന്ന സൃഷ്ടികർമത്തിലൂടെ മാത്രമേ ജീവിഗുണം കൈവരൂ . പരിണാമവാദം അവർ അവകാശപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും നേർവിപരീതമാണ് . അത് യുക്തിവിരുദ്ധവും മിഥ്യയുമാണ് .
നല്ല വിവരണം . അടിപൊളി ഭാഷയും … ആദ്യമായി ഇവിടെ മരണപ്പെടുന്നത് മനുഷ്യര് ആണെന്ന് മറക്കാതിരിക്കുക . എല്ലാവരും … . വായിച്ച് കഴിഞ്ഞപ്പോള് എനിക്ക് ചില സംശയങ്ങള് . എത്രയൊക്കെ പറഞ്ഞാലും കേരളത്തിലെ ജനങ്ങളെ എന്നും പറ്റിക്കാന് ആര്‍ക്കും പറ്റില്ല . ഈ സത്യം ഞാന് വിശ്വസിച്ച് കൊണ്ടാണ് എന്റെ ബാക്കി സംശയങ്ങള് . 1 കണ്ണൂരില് 60 % മുകളിലും മാര്‍കിസ്റ്റ് അനുഭാവികളാണ് എന്ന് m . t . രമേശ് പറയുന്നു . ആദ്യമായിട്ട് പി . ടി ശശി പറഞ്ഞപ്പോലെ കണ്ണൂരിനെ അവര് തന്നെ അശാന്തി പടര്‍ത്തിയാല് അവര്‍ക്ക് തന്നെയല്ലേ ബുദ്ധിമുട്ട് . ഒരു ജനങ്ങള്‍ക്കും മര്യാദക്ക് ജീവിക്കാന് ആ കാലത്ത് അവിടെ സാധിക്കില്ല . ഏറ്റവും കൂടുതല് അനുഭാവികളുള്ള അവര്‍ക്ക് തന്നെയല്ലേ അതിന്റെ അധിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരിക . 2 ഈ 60 % ല് 55 % ഈ കൊലപാതക രാഷ്ട്രീയം വെറുക്കുന്നു എന്നത് ഉറപ്പാണ് . അത്ര മനസ്സ് മുരടിച്ചവരല്ല മലയളികള് . ഇത്ര കാലങ്ങളായിട്ടും ( അക്രമണപരമ്പരകളുടെ തുടക്കം മുതല് ) മാര്‍ക്സിറ്റുകാര് ഈ രീതിയിലാണ് ശത്രുകളെ കണ്ണൂരില് എതിര്ത്തെതെങ്കില് ഈ നിലയില് ആ പാര്ട്ടി വളര്ന്നതെങ്കനെ ? കേരളത്തിലെ മറ്റെരു ജില്ലയിലും ഈ പാര്ട്ടിക്ക് ഇത്ര ശക്തിയില്ലല്ലോ . ? 3 നകുലന് പറഞ്ഞ് വന്നതില് നിന്ന് bjp ക്കാര് ആണ് ഇവിടെ എപ്പോയെങ്കിലും പ്രതികരിച്ചത് . എന്നിട്ടും എന്ത് കൊണ്ടാണ് കണ്ണൂരില് ആ പാര്ട്ടിക്ക് രക്തസാക്ഷികള് മറ്റ് പാര്ട്ടികളെ അപേക്ഷിച്ച് ഇത്ര കൂടുതല് . . ? 4 . കണ്ണൂരിന്റെ ചരിത്രം അവര്ക്കറിയാവുന്നതിനേക്കാള് മറ്റാര്ക്കാണ് കൂടുതല് അറിയുക . ? എന്നിട്ട് ഇന്നും അവിടുത്തെ ജനങ്ങള് എന്തുകെണ്ട് ആ പാര്ട്ടിയില് ഇത്ര വിശ്വസിക്കുന്നു . ? പിന്നെ എഴുതുന്നയാളുടെ രാഷ്ട്രീയചായ്‌വ് ആദ്യം അറിഞ്ഞിട്ടേ മറുപടി പറയൂ എന്ന ശാഠ്യമുണ്ടെങ്കില് പറയാം പഠിക്കുന്ന കാലത്ത് sfiയില് പ്രവര്ത്തിച്ചിരുന്നു ( കണ്ടാല് ഓടിയൊളിക്കേണ്ട ആ sfi ) . പക്ഷേ എന്റെ ചിന്ത എന്റെ തലയില് നിന്ന് വരുന്നത് തന്നെയാണ് . എന്നാലും എല്ലാ കലാപത്തിലെ മരണങ്ങളും , എല്ലാ രാഷ്ട്രീയ കൊലപാതങ്ങളിലും മരണപ്പെടുന്നത് എന്റെ കൂട പിറപ്പുകളാണെന്ന് കരുതുന്ന ഒരാള് … അവരുടെ മരണ്ണങ്ങളെ എല്ലാ രാഷ്ട്രീയകാരും മുതലക്ണ്ണീര് ഇറക്കുന്നു . നിങ്ങളുടെ എഴുത്തും അങ്ങനെ തോന്നി എനിക്ക് … സ്നേഹത്തോടെ
മുഹമ്മദ് നബി ( സ്വ ) ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്കപ്പെട്ടിട്ടുണ്ട് . അബൂലഹബാണ് അന്തിമപ്രവാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത് . അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു . പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുകൊണ്ടിരിക്കുന്നു . സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നുവത്രെ അയാളുടെ മരണം ! പിന്നീടങ്ങോട്ട് പ്രവാചകന്‍ ( സ്വ ) നിന്ദിക്കപ്പെട്ടിട്ടുണ്ട് ; അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ; ക്രൂരവും നിന്ദ്യവുമായ രീതിയില്‍ ഭത്സിക്കപ്പെട്ടിട്ടുമുണ്ട് . എന്നാല്‍ മുഹമ്മദ് നബി ( സ്വ ) യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭത്സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല . അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ് . എന്തുകൊണ്ടാണ് മുഹമ്മദ് നബി ( സ്വ ) ഇത്രയധികം നിന്ദിക്കപ്പെടുന്നത് ? ഇത്രയധികം അപഹസിക്കപ്പെടുവാന്‍ മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത് ? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ : " മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല . എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം ! അത് കളവാണ് . അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ് ' ' . മുഹമ്മദ് നബി ( സ്വ ) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോചകമാണ് . ഈ അരോചകത്വമാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത് - ഇന്നലെ അത് കവിതകളുടെയും അസഭ്യവര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ചോദ്യപേപ്പറുകളുടെയും മിഷനറി ഗ്രന്ഥങ്ങളുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ . പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ് ; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത് . നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേരെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വഭാവികമായും തകര്‍ന്നുവീണത് ദൈവ - ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാരങ്ങളായിരുന്നു . അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ് . ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്ന് മുഖങ്ങളുണ്ട് . മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൌഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു . ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ് . മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല . രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെ പേരിലുള്ള സാംസ്കാരികാധിനിവേശത്തിന്റേതാണ് . ലഹരി , ലോട്ടറി , പലിശ , സൌന്ദര്യപ്രകടനം , സ്വതന്ത്രലൈംഗികത തുടങ്ങിയ , മാര്‍ക്കറ്റിനെ സ്നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്ലാം . ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് ' സ്വതന്ത്ര വിപണി ' നിലനില്‍ക്കുന്നതു തന്നെ . ഇവയുടെയെല്ലാം നേരെ ഇസ്ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു . അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ് . ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം . ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമെ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍ . ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത് . നബിനിന്ദയുടെ മൂന്നാമത്തെ മുഖം മതപ്രബോധകരുടേതാണ് . സ്രഷ്ടാവിനും മനുഷ്യര്‍ക്കുടമിടയിലുള്ള മധ്യവര്‍ത്തികളെയെല്ലാം നിഷേധിക്കുകയും സര്‍വ്വലോക രക്ഷിതാവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം , മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടെയും ദൈവങ്ങളുടെയും ദൈവപുത്രന്മാരുടെയും സ്വന്തക്കാരായി ചമയുന്ന പുരോഹിതന്മാരുടെയും കണ്ണിലെ കരടായി തീര്‍ന്നത് സ്വാഭാവികമാണ് . ഖുര്‍ആനിന്റെ തെളിമയാര്‍ന്ന ആദര്‍ശവും മുഹമ്മദ് നബി ( സ്വ ) യുടെ വിശുദ്ധവും വിപ്ളവകരവുമായ ജീവിതവും പഠനത്തിന് വിധേയമാക്കപ്പെട്ടാല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചുപോയിക്കൊണ്ടേയിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞവര്‍ നബിനിന്ദയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് . നബി ( സ്വ ) യെ നാല് തെറി പറഞ്ഞാല്‍ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുമെന്നും തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകള്‍ പിന്നെ ഇസ്ലാമിനെ പറ്റി പഠിക്കുകയില്ലെന്നും അങ്ങനെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താനാകുമെന്നും അവര്‍ കണകുക്കൂട്ടുന്നു . തങ്ങളുടെ അപഥ സഞ്ചാരത്തിന് യുക്തിവാദത്തിന്റെ കുട പിടിക്കുകയും ഇസ്ലാമിനെ തെറിപറഞ്ഞ് അരിശം തീര്‍ക്കുകയും ചെയ്യുന്ന നിരീശ്വരവാദികളെയാണ് നബിനിന്ദക്ക് അവര്‍ കൂട്ടുപിടിക്കുന്നത് . ദൈവത്തിനു പുത്രനില്ലെന്ന ഇസ്ലാമിക വാദത്തെ പ്രതിരോധിക്കാന്‍ ദൈവം തന്നെയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ കൂട്ടുപിടിക്കുന്നത് ഗതികേടുകൊണ്ടുമാത്രമാണ് . ചോദ്യപേപ്പറിലെ മുഹമ്മദിനെ ദൈവത്തെകൊണ്ട് തെറിപറിയിപ്പിച്ചുകൊണ്ടോ മുസ്ലിംകളാരും കേട്ടിട്ടില്ലാത്ത പാലത്തെ കുറിച്ച് പുസ്തകമെഴുതി നബി ( സ്വ ) യെ തെറിപറഞ്ഞുകൊണ്ടോ പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് സത്യമത പ്രബോധനത്തിലൂടെ അന്തിമപ്രവാചകന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് മൌഢ്യമാണ് . മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളുടെയും ദൈവത്തിന്റെ പേരിലുള്ള കള്ളപ്രചരണങ്ങളുടെയും സഭകളുടെയും പ്രാര്‍ഥനാഗ്രൂപ്പുകളുടെയും ധ്യാനത്തിന്റെയും അന്യഭാഷാസംസാരത്തിന്റെയും പേരിലുള്ള തട്ടിപ്പുകളുടെയും വടവൃക്ഷങ്ങളെ അത് കടപുഴക്കിക്കൊണ്ടിരിക്കും , തീര്‍ച്ച . വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം പ്രവാചകനിന്ദയ്ക്കെതിരെയുള്ള സംസാരത്തെ മുസ്ലിംകളുടെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവരുണ്ട് . മുസ്ലിംകള്‍ വിമര്‍ശനത്തെ ഭയപ്പെടുന്ന ഭീരുക്കളാണെന്നാണ് അവര്‍ വരുത്തിത്തീര്‍ക്കുന്നത് . വസ്തുതയെ പച്ചയായി വളച്ചൊടിക്കലാണിത് . വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല മുസ്ലിംകള്‍ . ഖുര്‍ആനിനെയോ പ്രവാചകനെലയോ ഇസ്ലാമിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ ഒരിക്കലും വാളെടുത്തിട്ടില്ല . എത്രയെത്ര ഇസ്ലാം വിമര്‍ശനഗ്രന്ഥങ്ങളാണുള്ളത് , ലോകഭാഷകളില്‍ . അവയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠവും പ്രമാണബദ്ധവുമായ മറുപടികള്‍ മുസ്ലിംലോകം നല്‍കിപ്പോന്നിട്ടുണ്ട് . മലയാളത്തില്‍തന്നെ എത്രയോ ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുണ്ട് . അവയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം മലയാളഭാഷയില്‍ തന്നെ മറുപടി എഴുതപ്പെട്ടിട്ടുണ്ട് . വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഇസ്ലാമികപ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മുസ്ലിംകള്‍ . ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തരിപ്പണമാകുന്നതല്ല ഇസ്ലാമികാദര്‍ശമെന്നും അതിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ഖുര്‍ആനും നബിചര്യയും തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അറിയുന്നവര്‍ പിന്നെ എങ്ങനെയാണ് വിമര്‍ശനങ്ങളെ ഭയപ്പെടുക ? വിമര്‍ശനങ്ങളോടൊന്നും പുറം തിരിഞ്ഞുനില്‍ക്കാതെത്തന്നെ സ്വന്തം സത്യത തെളിയിക്കാവുന്നവയാണ് ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളും അവ പ്രദാനം ചെയ്യുന്ന മൂല്യക്രമവുമെന്നതാണ് വസ്തുത . പിന്നെയെന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത് ? വിമര്‍ശിക്കലും അപഹസിക്കലും രണ്ടാണ് . ഏതൊരു സംസ്കൃതസമൂഹവും അംഗീകരിക്കുന്നതാണ് ഒന്നാമത്തേത് . രണ്ടാമത്തേതാകട്ടെ ആരും അംഗീകരിക്കാത്തതുമാണ് . ഒന്നാമത്തേത് ബൌദ്ധികമായ ചര്‍ച്ചക്ക് നിമിത്തമാകുന്നു . രണ്ടാമത്തേത് വൈകാരികവിക്ഷോഭത്തിനല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല . ഏത് ചരിത്രപുരുഷനും വിമര്‍ശിക്കപ്പെടാം . അയാള്‍ക്ക് ഉണ്ട് എന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ തകരാറുകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാം . ഇതിനൊന്നും ആരും എതിരല്ല . വിമര്‍ശനമെന്നാല്‍ തെറിവിളിയും അപഹസിക്കലുമാണെന്ന് കരുതുന്നത് അസംസ്കൃതമായ മനസ്സിന്റെ ഉടമകളാണ് . അതാണ് ആര്‍ക്കും അംഗീകരിക്കാനാവാത്തത് . മുഹമ്മദ് നബി ( സ്വ ) വിമര്‍ശിക്കപ്പെട്ടുകൂടാ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല . എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ആദരിക്കുന്ന , ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ ഏറ്റവുമധികം സ്വാധീനിച്ച മുഹമ്മദ് നബി ( സ്വ ) യെ അപഹസിക്കുകയും നിന്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ഒരു സംസ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുകയില്ല . മുഹമ്മദ് നബി ( സ്വ ) യെന്നല്ല , ഒരു മഹാമനുഷ്യനും നിന്ദിക്കപ്പെട്ടുകൂടായെനാണ് മുസ്ലിംകളുടെ പക്ഷം . മഹല്‍വ്യക്തികള്‍ നിന്ദിക്കപ്പെടുന്നതുകൊണ്ട് സമൂഹത്തിനോ മാനവതയ്ക്കോ എന്താണ് നേട്ടമെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല . പ്രവാചകന്‍ ( സ്വ ) നിന്ദിക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു മുസ്ലിംകള്‍ വേദനിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നു . സ്വന്തത്തെക്കാള്‍ മുഹമ്മദ് നബി ( സ്വ ) യെ സ്നേഹിക്കുന്നവരാണ് മുസ്ലിംകള്‍ . അതുകൊണ്ടുതന്നെ പ്രവാചകനെ തെറിപറയുന്നത് മുസ്ലിംകള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല . കോടിക്കണക്കിന് മുസ്ലിംകളെ പ്രയാസപ്പെടുത്തിയിട്ട് തെറിവിളിക്കുന്നവര്‍ നേടുന്നതെന്താണ് ? പ്രവാചകനെ തെറിപറയുന്നവരോട് മുസ്ലിംകള്‍ക്ക് പറയുവാനുള്ളത് അവര്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ആ മഹല്‍ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയെന്നാണ് . പ്രവാചകജീവിതത്തെ സത്യസന്ധമായി വിലയിരുത്തുവാന്‍ തയാറായവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിപാഠകരായിത്തീര്‍ന്നതായാണ് ചരിത്രം .
എല്‍ജീ , ഇതു എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല , അല്ലെങ്കിലും ഓഫ് - ഓഫ് ടോപിക്ക് ആയി പോകും ഇത് . ജീവനുണ്ടെന്നു കരുതി അതു കടിക്കുകയൊന്നും ഇല്ല . ഒരു നേരിയ കത്തി ഷെല്ലിന്റെ ഗാപ്പിലൂടെ കുത്തി ഇറക്കുക . വാതില്‍ തുറക്കുന്നത് പോലെ ഷെല്‍ തുറന്നു വരും .
ഒപ്പം പാശ്ചാത്യനിരീക്ഷകർ കാലാകാലങ്ങളിൽ പലതും ( അറിവുകൾ ) തിരുത്തുന്നു അതുകൊണ്ട് അവരെ അംഗീകരിക്കാനാവില്ല എന്ന ആചാര്യൻ - ഒറിജിനൽ - ജാഡയില്ല - വന്നു പരീക്ഷിച്ചോളൂജിയുടെ തുറന്നുപറച്ചിൽ ഇഷ്ടപ്പെട്ടു . താങ്കൾ ആചാര്യന്മാരുടെ മാനം കാത്തു . സ്ഥായിയ അറിവ് എല്ലാം ആര്യരത്നയെപ്പോലെയും താങ്കളെപ്പോലെയുമുള്ള ആർഷഭാരതാചാര്യന്മാർ സ്രിഷ്ടിച്ചു കഴിഞ്ഞു . അത് മാത്രം അംഗീകരിച്ചാൽ മതി . ബാക്കിയുള്ളതൊന്നും ( യോജനപോലെ മാറുന്ന , ഊപ്സ് … ) ഒന്നും അംഗീകരിച്ചു കൊടുക്കരുത് .
റിച്ചാര്‍ഡ് : ഞങ്ങള്‍ എല്ലാം നശിപ്പിച്ചു മുന്നേറിയപ്പോഴാണ് പോലീസ് തിരികെ വിളിച്ചത് . അവിടെയടുത്തുള്ള ഒരു അഴുക്കുചാലില്‍ കുറെ മുസ്‌ലിംകള്‍ ഒളിച്ചിരിപ്പുണെ്ടന്ന് അവര്‍ പറഞ്ഞു . ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ അവരുടെ വീടുകളെല്ലാം ചാമ്പലായി . പിന്നെ പോലീസുകാര്‍ പറഞ്ഞിടത്തു നോക്കിയപ്പോള്‍ അഴുക്കുചാലില്‍ ഏഴെട്ടെണ്ണം ഭയന്നു വിറച്ചിരിക്കുന്നതു കണ്ടുപിടിച്ചു . അതിനകത്തിറങ്ങിയാല്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാകും . പെട്ടെന്ന് അഴുക്കു ചാലിന്റെ അടപ്പെടുത്ത് അതങ്ങു മൂടി . ഉയര്‍ത്താതിരിക്കാന്‍ വലിയ പാറക്കല്ലുകള്‍ അതിനു മുകളില്‍ കയറ്റിവച്ചു . പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ അത് എട്ടോ പത്തോ ഉണ്ടായിരുന്നു . ഗ്യാസ് നിറഞ്ഞ് ശ്വാസം മുട്ടിയാണ് എല്ലാം മരിച്ചത് . ഇതൊക്കെ വൈകുന്നേരമായിരുന്നു . രാത്രി 8 . 30 വരെ ഞങ്ങള്‍ കൊന്നു കൂട്ടി .
ചരിത്രാതീത കാലം മുതല്‍ക്കേ ആനകള്‍ക്ക് മനുഷ്യനുമായി ബന്ധമുണ്ട് . പുരാണങ്ങളില്‍ ആന മുഖ്യകഥാപാത്രമാണ് . ഇന്നും ഇവ മനുഷ്യന്റെ ബലവും ബലഹീനതയുമായി തുടരു ന്നു . ലക്ഷണമൊത്ത ഗജവീരന്മാരെ ആരാധിക്കുന്നവരാണ് മലയാളികള്‍ . വലുപ്പവും ആകൃതിയും ശക്‌തിയും ഒത്തിണങ്ങിയ ആനകള്‍ മലയാളിയുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാകുന്നു . ആനക്കായി അവന്റെ ആരാധകര്‍ എന്തും ചെയ്യും . ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കും . ഇഷ്ടപ്പെട്ട ആനയെ ഉത്സവത്തിനു എഴുന്നള്ളിപ്പിനു ലഭിക്കാന്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തും നമ്മള്‍ . ഏതാനും വര്‍ഷം മുന്‍പ് ഗുരുവായൂര്‍ പദ്മനാഭന്‍ എന്ന ആനയെ നെന്മാറ - വല്ലണി വേലക്കായി ഒരു ദേശക്കാര്‍ 2 , 22 , 222 രൂപ ഏക്കം നല്‍കി സ്വന്തമാക്കിയിരുന്നു . ഏതാനും മണിക്കൂര്‍ നേരത്തെ എഴുന്നള്ളിപ്പിനു വേണ്ടിയാണ് ഇത്രയും പണം മുടക്കിയത് എന്നറിയുമ്പോള്‍ മലയാളിയുടെ ആനഭ്രാന്ത് വ്യക്‌തമാകും .
ആരെങ്കിലും ഇസ്‌ലാമിനെയോ മുസ്ളീമിനെയോ നല്ലതു പറഞ്ഞാല്‍ ഉടന്‍ ഒരു പോസ്റ്റിടും നമ്മുടെ ഇ എ ജബ്ബാര്‍ . പുള്ളിക്കത്രക്കിഷിടമാണു ഇസ്‌ലാമിനോട് . ഇനി കുറച്ച് അനോണികളൂടെ വായാടിത്തരങ്ങളും കൂടി ചേര്‍ന്നാല്‍ പൂര്‍ത്തിയായി . താങ്കള്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയതു പോലെ രാമനുണ്ണി മുതല്‍ മറ്റു ഉണ്ണികള്‍ മുഴുവന്‍ മനസ്സിലാക്കണമെന്ന് താങ്കളെക്കെങ്ങിനെ നിര്‍ബന്ധം പിടിക്കാന്‍ കഴിയും ? രാമനുണ്ണീക്കും എഴുതിക്കുടേ അദ്ദേഹം ഇസ്‌ലാം മനസ്സിലാക്കിയ പോലെ എല്ലാവരും മനസ്സിലാക്കണമെന്ന് . ജബ്ബാറിനു ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും ഇകഴ്ത്തിയും പരിഹസിച്ചും എഴുതാം എന്നാല്‍ രാമനുണ്ണിയെ പോലുള്ളവര്‍ ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും അഭിനന്ദിചെഴുതരുത് ! അവരുടേ വേദികളില്‍ പ്രത്യക്ഷപെടരുത് ! ! താങ്കളൂടെ ഈ ' മാനവികത ' ചവറ്റുകുട്ടയില്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഉണര്‍ത്തുന്നു . @ Sreejith kondottY സത്യം പറയുന്നവനെ ഇഷ്ടപെടാന്‍ ഒരു മടി . അത് രാമനുണ്ണീയായാലും കെ പി സുകുമാരനായാലും . ശ്രീജിത്തിണ്റ്റെ ' അസുഖം ' വെളിവായിട്ടുണ്ട് .
ഇന്തോനേഷ്യയിലെ കിഴക്കന്‍ തിമൂറില്‍ സ്വയംഭരണത്തിനായി കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് , 1999 - ല്‍ യു . എന് മോല്‍നോട്ടത്തില്‍ നടത്തിയ ഹിതപരിശോധനയില്‍ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനായി ഭൂരിപക്ഷം പേര്‍ വേട്ടു ചെയ്തു . അന്താരാഷ്ട്രസേനയുടെ സഹായത്തോടെ തിമൂര്‍ ഇന്തോനേഷ്യയില്‍നിന്ന് വേര്‍പ്പെട്ടുപോയി . പാര്‍ലമെന്ററി ജനാധിപത്യഭരണക്രമമാണ് ഭരണഘടന വിഭാവന ചെയ്യുന്നത് . രാഷ്ട്രത്തലവനും പരമോന്നത ഭരണകര്‍ത്താവും പ്രസിഡന്റാണ് . പീപ്പിള്‍സ് കണ്‍സല്‍ട്ടേറ്റീവ് അസംബ്ളി എന്ന ജനകീയ കാര്യാലോചന സഭ അഞ്ചുവര്‍ഷക്കാലത്തേക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നു . ഭരണരംഗത്ത് പ്രസിഡന്റിനെ സഹായിക്കാന്‍ വൈസ് പ്രസിഡന്റും മന്ത്രിസഭയുമുണ്ട് .
1 ) ഒരു മതത്തിന്റെ ശരിയെ അതിന്റെ സങ്കുചിത്വം എന്നല്ല വിളിയ്ക്കേണ്ടത് . ഓരോമതത്തിനും അവരവരുടേതായ ശരികളുണ്ട് . ബഹുദൈവവിശ്വാസം ക്രൈസ്തവ - മുസ്ലീം മതങ്ങള്‍ക്ക് ഇല്ല . അത് ഈ മതങ്ങളുടെ സങ്കുചിത്വമല്ല , അതിന്റെ ശരിയാണ് . തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം ശരിയായിരിയ്ക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് അവരുടെ വിശ്വാസവും ശരിയാണെന്ന് മനസിലാക്കുകാണ് വേണ്ടത് , അല്ലാതെ മറ്റുള്ളവരുടെ ശരികളെ സ്വീകരിയ്ക്കുണമെന്നില്ല . എന്റെ ശരികളെ സ്വീകരിയ്ക്കാന്‍ നിസ്സഹായനോ പ്രദീപിനോ കഴിയത്തതുകൊന്ടാണല്ലോ എനിക്ക് ഇത്രയും വിശദീകരിയ്ക്കേണ്ടി വന്നത് . അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടുപേരും സങ്കുചിതമനസ്തിതി ഉള്ളവരണെന്നാണോ ? 2 ) എന്താണു നിസ്സഹായാന്‍ താങ്കള്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തേക്കുറീച്ച് ധരിച്ചിരിയ്ക്കുന്നത് ? എന്റെമതമാണോ നിന്റെമതമാണോ ശരിയെന്നാണെന്നാണോ ? കഷ്ടം തന്നെ . 3 ) അഭയുടെ കേസ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെട്ട് തുടക്കം മുതല്‍ സഭ എന്ത് നീക്കമാണ് നടത്തിയത് ? കുറഞ്ഞപക്ഷം സിസ്റ്റര്‍ അഭയാ കേസിന്റെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ സഹായിയ്ക്കുന്ന വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകണം എന്ന ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ ഇടയലേഖനമെങ്കിലും ഓര്ക്കാമായിരുന്നു . 1 ) ഒരു മതത്തിന്റെ ശരിയെ അതിന്റെ സങ്കുചിത്വം എന്നല്ല വിളിയ്ക്കേണ്ടത് . ഓരോമതത്തിനും അവരവരുടേതായ ശരികളുണ്ട് . ബഹുദൈവവിശ്വാസം ക്രൈസ്തവ - മുസ്ലീം മതങ്ങള്‍ക്ക് ഇല്ല . അത് ഈ മതങ്ങളുടെ സങ്കുചിത്വമല്ല , അതിന്റെ ശരിയാണ് . തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം ശരിയായിരിയ്ക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് അവരുടെ വിശ്വാസവും ശരിയാണെന്ന് മനസിലാക്കുകാണ് വേണ്ടത് , അല്ലാതെ മറ്റുള്ളവരുടെ ശരികളെ സ്വീകരിയ്ക്കുണമെന്നില്ല . എന്റെ ശരികളെ സ്വീകരിയ്ക്കാന്‍ നിസ്സഹായനോ പ്രദീപിനോ കഴിയത്തതുകൊന്ടാണല്ലോ എനിക്ക് ഇത്രയും വിശദീകരിയ്ക്കേണ്ടി വന്നത് . അതിന്റെ അര്‍ത്ഥം നിങ്ങള്‍ രണ്ടുപേരും സങ്കുചിതമനസ്തിതി ഉള്ളവരണെന്നാണോ ? 2 ) എന്താണു നിസ്സഹായാന്‍ താങ്കള്‍ മതങ്ങള്‍ തമ്മിലുള്ള സംവാദത്തേക്കുറീച്ച് ധരിച്ചിരിയ്ക്കുന്നത് ? എന്റെമതമാണോ നിന്റെമതമാണോ ശരിയെന്നാണെന്നാണോ ? കഷ്ടം തന്നെ . 3 ) അഭയുടെ കേസ് തെളിയിക്കപ്പെടണം എന്നാവശ്യപ്പെട്ട് തുടക്കം മുതല്‍ സഭ എന്ത് നീക്കമാണ് നടത്തിയത് ? കുറഞ്ഞപക്ഷം സിസ്റ്റര്‍ അഭയാ കേസിന്റെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ സഹായിയ്ക്കുന്ന വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവര്‍ അത് പുറത്ത് പറയാന്‍ തയ്യാറാകണം എന്ന ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ ഇടയലേഖനമെങ്കിലും ഓര്‍ക്കാമായിരുന്നു . 4 . " അതെന്താനെന്നു വ്യക്തമായി എഴുതൂ . മറ്റുള്ളവരു കൂടെ ഒന്നു മനസിലാക്കട്ടെ " . മനസിലാക്കണമെന്നുള്ളവര്‍ അതു കണ്ടെത്തുകയും മനസിലാക്കുകയും ചെയ്യും . മനസിലാകണമെന്ന് താത്പര്യമില്ലാത്തവര്‍ മനസിലായാലും മനസിലായില്ലെന്നു നടിയ്ക്കും , തട്ടാമുട്ടി പറഞ്ഞ് സമയം കളയും . മൂന്നാമത്തെ ചോദ്യത്തിനും ഇതു ബാധകമാണ് .
നല്ല പോസ്റ്റ് സതീഷ് . . . വായിച്ച എല്ലാവരേയും പോലെ ഞാനും ചിരിച്ചിരുന്നു പോയി . എന്റെ ബ്ളോഗ് സന്ദര്‍ശിച്ചതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും നന്ദി . qw - er_ty
വാചകമേളകള്‍ക്ക് വേണ്ടി ആളുകള്‍ മരിച്ച് സംഭാവന നല്‍കുന്ന ഒരിടമാണല്ലോ നമ്മുടെ നാട് . പക്ഷെ അന്ധന്റെ ആനവര്‍ണ്ണന പോലെ ഇതു പോലുള്ള പടപ്പുകള്‍ നാം ഇനിയും സഹിക്കേണ്ടി വരുന്നു . ചിലത് മനപ്പൂര്‍വ്വം , മറ്റു ചിലത് അബദ്ധങ്ങള്‍ . ജനം ഇന്നു മാധ്യമങ്ങള്‍ക്ക് കല്‍പ്പിച്ചു നല്‍കുന്ന പതിത്വം ഉപേക്ഷിക്കാന്‍ നേരമായി . മാധ്യമങ്ങള്‍ പകര്‍ന്നു തരുന്നത് അവരുടെ ഭാഷ്യം മാത്രമാണെന്നും സത്യം അതായിരിക്കണമെന്നില്ല എന്നുള്ളതും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു . ഫോര്‍ത്ത് എസ്റ്റേറ്റ് വെറും ഉപജാപക സംഘമാകുന്നത് ഖേദകരമാണെങ്കിലും . വെള്ളെഴുത്ത് നന്നായി . ഭാഷയുടെ നല്ല ഉപയോഗം . മിതമായ അവതരണം .
" കാവിക്കും പച്ചയ്ക്കുമിടയിൽ സമാധാനം അല്പം കുറഞ്ഞോ എന്നൊരു സംശയം . . . " ചുവപ്പിന്റെ കാര്യം മറന്നോ ?
ശീറാസിനടുത്ത ബൈദാഇല്‍ ജനിച്ച നാസ്വിറുദ്ദീന്‍ അബ്ദുല്ല ബൈദാവി ( മരണം : 685 ) രചിച്ച പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമത്രെ അന്‍വാറുത്തന്‍സീല്‍ . സംഗ്രഹരൂപത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തില്‍ ബൈദാവി തന്റെ സ്വന്തമായ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് .
സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ പ്രണയക്കഥ - മിലൂപ്പ എന്ന കുതിര - യിലെ നായകന്‍ തന്റെ മൂക്കിനെ ഉപമിക്കുന്നത് ' ന ' എന്ന മലയാള അക്ഷരത്തോടാണ് . മൂക്കിന്റെ സ്ഥാനത്ത് ദൈവം ' ന ' എന്നെഴുതിവച്ചിരിക്കുകയാണെന്നും പറഞ്ഞ് . അങ്ങനെ അപകര്‍ഷപ്പെടുന്നത് കഥയിലെ ആറുവയസ്സുകാരനാണെങ്കിലും ദൈവത്തിന്റെ ലിപി മലയാളത്തിന്റേതാണെന്ന് അബോധത്തില്‍ ആഖ്യാതാവ് ഉറപ്പിച്ചിട്ടുണ്ടെന്നും കൂടി , കഥയുടെ കല്പിതാംശത്തെ അതില്‍ നിന്ന് ഒട്ടും കുറയ്ക്കാതെ നിലനിര്‍ത്തിക്കൊണ്ടു തന്നെ വായിച്ചെടുക്കാം . സുഭാഷ് ചന്ദ്രന്റെ ' മനുഷ്യന് ഒരാമുഖം എന്ന നോവലിലെ കാമം എന്ന അധ്യായത്തില്‍ ' കണങ്കാലിന്റെ അസാമാന്യസൌന്ദര്യം കൊണ്ട് ആണ്‍കുട്ടികളുടെ തൊണ്ടമുഴയെ വേദനിപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രത്തിന്റെ നിറം വെളിപ്പെടുത്താമെന്ന് പന്തയം വച്ച ജിതന്റെ ചെയ്തിയെ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ് ; ' വയനാട്ടില്‍ നിന്നു വന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന കൂട്ടുകാരന്‍ കൊടുത്ത കഞ്ചാവിന്റെ പുക നല്‍കിയ ആത്മവിശ്വാസത്തില്‍ പതിനേഴുകാരനായ അവന് ആ സുന്ദരിയുടെ പാവാട പിന്നില്‍ നിന്ന് വലിച്ചുപൊക്കി ഇളം നീല നിറത്തിന്റെ ഒരു ' ധ ' കാരം കൂട്ടുകാര്‍ക്കു മുന്നില്‍ പ്രത്യക്ഷമാക്കി . ' അനന്ത വിചിത്രങ്ങളായ നാനാതരം സ്വനങ്ങളെ ചിട്ടപ്പെടുത്തി ഉപ്പിലിട്ടു സൂക്ഷിക്കാനുള്ള ഉപായമായിട്ടാണ് ലിപികളെ ഭാഷകള്‍ കൊണ്ടു നടക്കുന്നത് . ഭരണികളുടെ ജോലിയാണവയ്ക്ക് . അതുകൊണ്ടാണ് ഭരണി ഏതായാലെന്ത് എന്നൊരു ചോദ്യം വരുന്നത് . പറഞ്ഞുവരുമ്പോള്‍ നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് സ്വന്തമായി ലിപിയില്ല . ലോകഭാഷയായ അംഗ്രേസിയ്ക്കുമില്ല സ്വന്തം ഭരണികള്‍ . അങ്ങനെയെത്ര സാരസ്വതങ്ങള്‍ ! എങ്കിലും അവയില്‍ ചിലതിന്റെ സ്വനങ്ങള്‍ ഭദ്രമായിരിക്കുന്നത്ര സുരക്ഷിതമല്ലല്ലോ പറമ്പും പുരയും തിരുമുറ്റവും നാലുകെട്ടും തോണിയും ഒക്കെയുള്ള മലയാളത്തിന്റെ സ്ഥിതി . അതു മറ്റൊരു വിഷയമാണ് . ഭാവനയ്ക്ക് കൂടുപണിയാന്‍ ആരുടെയൊക്കെയോ കൂട്ടായ ഉത്സാഹത്തില്‍ ഉരുത്തിരിഞ്ഞു വന്ന ലിപികള്‍ തിരിച്ച് ഭാവനയുടെ ചേരുവകളിലൊന്നായി തീരുന്നതിനെക്കുറിച്ചാണ് ഓര്‍ത്തുപോയത് . ഒന്നു ശ്രദ്ധിച്ചാല്‍ അറിയാം പരന്ന് വിലക്ഷണമായ മൂക്കിന്റെ ' ന ' യും സുഭഗമായ ഒരു പെണ്‍ചന്തിയുടെ ' ധ ' യും എങ്ങനെ മറ്റൊരു ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യും ? അക്ഷരങ്ങള്‍ പ്രചോദിതോപാധികളായി മാറുന്നതില്‍ ഭാഷയുടെ സ്വത്വത്തോളം ചെല്ലുന്ന വാസ്തവങ്ങളില്ലേ ? ബ്രാഹ്മിയില്‍ നിന്ന് വട്ടെഴുത്തും കോലെഴുത്തും നാനം മോനവുമൊക്കെയായി പരിണമിച്ചു് ഇപ്പോള്‍ 5 . 1 - ല്‍ എത്തിയ മലയാള മലയാള അക്ഷരങ്ങളുടെ ചിത്രവടിവ് പലതരത്തിലാണ് നമ്മുടെ എഴുത്തിനെ തെരുപ്പിടിപ്പിച്ചിട്ടുള്ളത് . ചങ്ങമ്പുഴയുടെ ' മയക്കത്തില്‍ ' എന്ന കവിതയില്‍ ( സ്വരരാഗസുധ ) കുറേ കൂട്ടക്ഷരങ്ങള്‍ അര്‍ദ്ധനഗ്നോജ്ജ്വലാംഗികളായി മദാലസകളായി വന്ന് കവിയെ പ്രലോഭിപ്പിക്കുന്നതു കൌതുകമുള്ള കാഴ്ചയാണ് . ( മലയാളത്തിലെ അച്ചടിലിപിയുടെ അവ്യവസ്ഥ കാരണം ചങ്ങമ്പുഴ എഴുതിയ അക്ഷരങ്ങള്‍ തന്നെയാണ് പുസ്തകത്തില്‍ നൃത്തം ചെയ്യുന്നതെന്ന് ചില സംശയങ്ങളുണ്ട് . അച്ചടി - പൂര്‍ണ്ണ പ്രസാധകര്‍ , കോഴിക്കോട് ) അക്ഷരങ്ങള്‍ ഇവയാണ് : മഞ്ഞില്‍ നീന്തുന്ന മൃദുശശി ലേഖയായി ' ഞ്ജ ' . പാതിരാപ്പൂവിന്റെ പുഞ്ചിരിപോലെ വാതില്‍ മറഞ്ഞ് അമൃതാംഗിയായി ' ന്ദ ' . സ്വര്‍ഗലോകത്തിലെ മദത്തിന്റെ സ്വപ്നം ഉടലാര്‍ന്നതുപോലെ ' ങ്ഗ ' പുളകപ്രസന്നയായി കലാജലകന്യ ' ണ്ഡ ' . ചുംബനത്തിനായി ചുണ്ടുപിളര്‍ത്തി ' മ്ബ ' . ഇവരെല്ലാം സ്ത്രീകളാണ് . ശബ്ദസാഗരകന്യമാരാണ് . പുളകോദ്ഗമകാരികളായ പെണ്ണുടലുകളാണ് . അവര്‍ അര്‍ദ്ധമയക്കത്തിലാണ് കവിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് . യഥാര്‍ത്ഥലോകം പുരുഷാക്ഷരങ്ങളുടേതാണെന്ന് ( പരുഷാക്ഷരങ്ങള്‍ ? ) , അസ്ഥിമാല ധരിച്ച സത്വങ്ങളുടെതാണെന്ന് കവിതയില്‍ സൂചനയുണ്ട് . പല നിലയ്ക്കും ആധുനികനായിയിരുന്ന ചങ്ങമ്പുഴ ചില അക്ഷരങ്ങളുടെ ചിറകിലേറി തന്റെ കാല്പനികമായ ദന്തഗോപുരത്തിലേയ്ക്ക് രക്ഷപ്പെട്ടതാണ് . വണ്ടും തണ്ടാരും നിലാവും വെള്ളിച്ചിറകിനുമൊപ്പം അക്ഷരങ്ങളും കൂട്ടു വന്നതാണ് ഇവിടത്തെ കൌതുകക്കാഴ്ച . ' അക്ഷരങ്ങള്‍ ' ഓ എന് വിയുടെ കാവ്യജീവിതത്തിന്റെ തന്നെ പ്രകടിതപത്രികയാകുന്നു ( അക്ഷരങ്ങള്‍ എന്ന സമാഹാരം ) . വെള്ളത്താളില്‍ വിടര്‍ന്ന പുഷ്പവും പൊരുളറിയാത്ത ചിത്രവും മേലേക്കാവിലെ പൂരവും എഴുന്നള്ളിച്ച ആനയുടെ ഉണ്ണിക്കിടാവും ആരും കൈച്ചൂണ്ടുന്ന കശുമാവണ്ടിയും മുത്തശ്ശിയുടെ കാതിലെ തക്കയും മുറ്റത്തു പതിഞ്ഞ കിളിക്കാലുകളും കാളവണ്ടിയുടെ ചക്രവും പിച്ചവച്ചെത്തുന്ന ചന്ദ്രക്കലയും കിങ്ങിണിയും വാല്‍ക്കിണ്ടിയും പൊല്‍ച്ചങ്ങലവിളക്കും പാല്‍ക്കിണ്ണവുമൊക്കെയാണ് അദ്ദേഹത്തിന് അക്ഷരങ്ങള്‍ . ഏതൊക്കെ അക്ഷരങ്ങളാണെന്ന് എടുത്തുപറയാതെ അവര്‍ണ്ണ്യങ്ങളെ ചൂണ്ടിയൊരു രൂപകാതിശയോക്തി ! തന്റെ ജീവിതം തന്നെയായി ഈ അക്ഷരങ്ങള്‍ പരിണമിക്കുന്നതായി അദ്ദേഹം കവിതയുടെ ഒടുവില്‍ എഴുതുന്നു . സത്യമല്ലേ ? ചേര്‍ത്തുവച്ചാല്‍ ഒരു ജീവിതത്തിന്റെ ചിത്രം ലഭിക്കും . സംശയമില്ല . പിന്നീടങ്ങോട്ടു പോകുംതോറും ലിപികള്‍ തീര്‍ത്തും വ്യക്തിഗതമായ ജീവിതചിത്രണത്തിനുള്ള ഉപാധികള്‍ എന്ന നിലവിട്ടുയരാന്‍ തുടങ്ങി . അയ്യപ്പപ്പണിക്കരുടെ ' ഴ ' എന്ന കവിത ഴ എന്ന ദ്രാവിഡാക്ഷരം ചേര്‍ന്ന മലയാള വാക്കുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള കുസൃതിയാണ് . ( മൊഴിയും വഴിയും ) അതൊരു വഴി . സ്വന്തം ഡയറിയിലെ അക്ഷരങ്ങള്‍ കണ്ട് അന്ധാളിച്ചതിനെപ്പറ്റി തത്ത്വം പറയുന്ന ' അക്ഷരങ്ങളുടെ കാലം ' എന്ന കവിത ചോദിക്കുന്നത് ' എന്തിനാണ് വാക്കുകള്‍ ? അക്ഷരമാല തന്നെ അധികം . സാക്ഷരതയ്ക്ക് അക്ഷരം മതിയോ ? പോരേ ? ' എന്നാണ് . ' മുയല്‍ ' എന്ന കവിതയില്‍ ' ഫ ' യ്ക്ക് വല്ലാത്തൊരൂന്നലുണ്ട് . മുയലിന്റെ ഫതുഫതുഫ്പിന്റെ ഫുതഫ്പ്പിനുള്ളില്‍ കയറിയാണ് ആഖ്യാതാവിന്റെ അന്വേഷണം . എവിടെയാണ് മുയല്‍ ? കവിതയിലെ ' ഫ ' കളില്‍ ഉച്ചാരണത്തിന്റെ സുകുമാര കാപട്യങ്ങള്‍ക്കൊപ്പം ' ഫ ! ' എന്ന് അവജ്ഞയുടെ ആട്ടിതുപ്പലുമുണ്ട് . ' ഫതുഫതുത്ത ' ഒരു അക്ഷരത്തിന്റെ രണ്ടു സാമൂഹികവശങ്ങള്‍ ഭാവനകൊണ്ടുമാത്രം തിരിഞ്ഞുകിട്ടിയതാവുമോ ? അ - ആ എന്നീ അക്ഷരങ്ങള്‍ തമ്മിലുള്ള സംവാദമാണ് കവിതാ ബാലകൃഷ്ണന്റെ ഒരു കവിത . പേര് ' അ - ആ ' ( ഞാന് ഹാജരുണ്ട് ) . തനിക്കൊരു പുള്ളി വേണമെന്നാണ് ' അ ' പറയുന്നത് . പുള്ളിയിട്ടാല്‍ നിനക്കെന്ത് അര്‍ത്ഥമുണ്ടാവാനാണെന്ന് ദീര്‍ഘമായ ' ആ ' . ലിംഗസംബന്ധിയായൊരു പ്രശ്നമാണ് അ - ആ സംവാദത്തിനിടയില്‍ ഉരുത്തിരിയുന്നത് . തുമ്പില്‍ ഇറേസറുള്ള പെന്‍സില്‍ കൊണ്ട് ആ എന്ന ദീര്‍ഘത്തിന്റെ വാലുകളഞ്ഞാണ് അ നിര്‍മ്മിക്കപ്പെട്ടതെന്ന് ആ - യുടെ അവകാശവാദമുണ്ട് കവിതയില്‍ . മായ്ചുകളഞ്ഞത് ഉത്പത്തി പുസ്തകത്തിലെ വാരിയെല്ലായാലും ഫ്രോയിഡിന്റെ നിര്‍വചനത്തില്‍പ്പെട്ട് പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെ പോയ ലിംഗമായാലും അടുത്തടുത്തുള്ള രണ്ടക്ഷരങ്ങളില്‍ കുടിയിരിക്കുന്ന സ്വത്വവേവലാതികളെ കുറഞ്ഞവാക്കുകളില്‍ പറയാതെ പറഞ്ഞു വച്ചു , അ - ആ എന്ന കവിത . അപൂര്‍വമായ ഒരക്ഷരത്തിന്റെ നിസ്സാഹായാവസ്ഥയെ കാലികമായ വേവലാതികളിലേയ്ക്ക് , സ്വത്വസന്ത്രാസത്തിലേയ്ക്ക് പരിണമിപ്പിക്കുന്ന ഒരു കവിതയാണ് , വിഷ്ണുപ്രസാദിന്റെ ' ഝഷം ' ( ചിറകുള്ള ബസ്സ് ) . ' ഝ ' എന്ന അക്ഷരം പഠിക്കാന്‍ വേണ്ടിയാണ് കവി ആ വാക്ക് പഠിച്ചത് . പിന്നെ ഒരിക്കലും ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത ഒരു വാക്ക് . എങ്കിലും ബാലപാഠത്തിലും ശബ്ദതാരാവലിയിലും അതുണ്ട് , ഇപ്പോഴും തന്നില്‍ ചെറുതിനെ ഇരയാക്കാന്‍ കാത്തിരിക്കുന്ന മട്ടിലുള്ള ഒന്നായി . സങ്കല്പത്തിലെ ഭീകരതയൊന്നും യഥാര്‍ത്ഥത്തില്‍ അതിനില്ല . ചരിത്രത്തില്‍ ഒരു ഇടിമുഴക്കവും ഉണ്ടായില്ല . ഒറ്റപ്പെട്ടുപോയ ഝഷത്തിനു ഒന്നിനെയും ഇരയാക്കാനും കഴിഞ്ഞില്ല . അതിവേഗം സാമൂഹികമായ പൊതുധാരയുമായി പൊരുത്തപ്പെട്ട നക്സലൈറ്റായ പൌലോസ് മാഷിന്റെ പര്യായോക്തത്തിലൂടെ ഝഷത്തിന്റെ ആന്തരാര്‍ത്ഥം കവിത വെളിപ്പെടുത്തുന്നു . അക്ഷരക്കൂട്ടത്തിനിടയ്ക്ക് ഝ എന്ന ലിപിയുടെ ഒറ്റപ്പെട്ട അവസ്ഥയും സമാനം തന്നെയാണ് . അതിനൊപ്പം പോകാന്‍ കൂട്ടാരുണ്ട് ? ഏതാശയത്തെ കൂടെകൂട്ടാന്‍ അതിനിപ്പോള്‍ കെല്‍പ്പുണ്ട് ? അതിന്റെ സ്ഥാനം എവിടെയാണ് ? ക്രിസ്പിന്‍ ജോസഫിന്റെ ' തൂക്കം ' ( ഷറപ്പോവ ) അക്ഷരങ്ങളുടെ ചിത്രഭംഗിയെ ഇന്ദ്രിയാനുഭവത്തിന്റെ തലത്തിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുന്നൊരു രീതി കൊണ്ടാണ് പ്രത്യേകത നേടുന്നത് . അമ്മ - യിലെ അ ' - യ്ക്ക് മൂന്നു നെല്ലിക്കയുടെ വലിപ്പവും മ്മ ' - യ്ക്ക് രണ്ടു നാരങ്ങാ തൂക്കവുമാണെന്ന് കവിത പറയുന്നു . ഭാരക്കൂടുതല്‍ കൊണ്ട് ' മ്മ ' കൈയ്യാളിയിരിക്കുന്ന അധികാരഭാവമാണ് അ - യ്ക്ക് ഇത്രയേറെ ഒടിവും ചതവും നല്‍കിയത് . അമ്മ വിചാരങ്ങള്‍ക്കുള്ളിലെ ചവര്‍പ്പ് , പുളിപ്പ് , നേര്‍ത്ത ഇനിപ്പ് , വ്യാകുലത , പീഡാനുഭവം എല്ലാത്തിനെയും കവിത ' അമ്മ ' എന്ന രണ്ടക്ഷരത്തിന്റെ പ്രതീതിവിചാരങ്ങള്‍ കൊണ്ട് കൈയ്യടക്കി . രണ്ടറ്റവും തുറന്ന വായുള്ള ' ഹ ' യുടെ സന്തുലിതാവസ്ഥയെപ്പറ്റി എം എസ് ബനേഷിന്റെ ഒരു കവിതയുണ്ട് . ' ഹ ' ( നെഞ്ചും വിരിച്ച് തലകുനിക്കുന്നു ) . ഹായ് എന്ന ആഹ്ലാദത്തിലെ ' യ് ' പോയാല്‍ പിന്നെ നേരെ വിപരീതമായ കരച്ചിലാണെന്നതുപോലെ ' വൂ ' എന്ന കൂട്ട് വന്നു ചേരുമ്പോള്‍ ( ഹാവൂ ) ആശ്വാസമാകുന്നു . ഭാഷയുടെ പ്രാചീനമായ ഉറക്കുമുറിയില്‍ ഇങ്ങനെയാണ് ഒരക്ഷരം അനുഭവങ്ങളുടെ തുലാസാവാന്‍ ഇരുന്നു കൊടുക്കുന്നത് . വിഷ്ണുവിന്റെ കവിതയിലെ ഝ - യുടേതുപോലെ ഒരൊറ്റപ്പെട്ട ജീവിതം ഋ എന്ന അക്ഷരത്തിനുമുണ്ട് . മലയാളത്തിലെ ഏറ്റവും വിചിത്രവും ചിത്രാത്മകവുമായ അക്ഷരമായ ' ഋ ' - നുള്ളിലെ അമ്മജീവിതത്തെ , മറ്റൊരര്‍ത്ഥത്തില്‍ പെണ്‍ശരീരത്തെയാണ് ലതീഷ് മോഹന്‍ കണ്ടടുക്കുന്നത് ( പള്‍പ് ഫിക്ഷന്‍ ) , ' ഋ ' എന്ന് പേരിട്ടിട്ടുള്ള കവിതയില്‍ . അച്ഛന്റെ നിര്‍ദ്ദേശപ്രകാരം മകന്‍ പരശുരാമന്‍ അറുത്തെറിഞ്ഞ രേണുകയുടെ ശിരസ്സില്ലാത്ത ഉടലാണ് , ഋ . കേരളത്തെ പണിതു വച്ച ഋഷിയായതുകൊണ്ട് അവിടെ മാത്രം മലയാളം ഇപ്പോഴും എഴുതി ശീലിച്ചുകൊണ്ടിരിക്കുന്ന ആ ഋകാരം ( ' ഋഷഭം ' നമ്മളെന്നേ കളഞ്ഞു ) നമ്മുടെ പൈതൃകത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ച് ജീവിതത്തെ ആശങ്കാകുലമാക്കിക്കൊണ്ടിരിക്കുന്നു . പുത്രനുവേണ്ടി പിതാവിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ശിരസ്സ് ഇപ്പോള് ഋ - വില്‍ ഇല്ല . ഏകപക്ഷീയമായ രീതിയില്‍ കാമാതുരമായാണ് കാര്യങ്ങളുടെ പോക്ക് . പ്രതികരണം കാക്കാത്ത ( അത്യാവശ്യമല്ലാത്ത ) ഭോഗത്തെ , ശവഭോഗത്തെ ശവയോഗമാക്കി , സിദ്ധിയാക്കി തീര്‍ക്കുന്നു ശീലം . നമതു കാലം . ' രണ്ടു കുന്നും ഒരു കുഴിയുമാണ് പെണ്ണുങ്ങള്‍ ' എന്നാണ് അജീഷ് ദാസന്‍ ' അണ്‍സാറ്റ്സിസ്ഫൈഡ് അങ്കിള്‍സ് ആന്‍ഡ് ആന്റീസ് ക്ലബ് ' ( ക്യാന്‍സര്‍ വാര്‍ഡ് ) എന്ന കവിതയില്‍ പറയുന്നത് ഈ ശീലകാലങ്ങളെപ്പറ്റിയാണ് . അപ്പോള്‍ ' ആണുങ്ങളുടെ പണി കുന്നിടിക്കലും കുഴി നികത്തലും ' ആകുന്നു . ആ രീതിയില്‍ നമ്മുടെ സമൂഹത്തിന്റെ ധാരണ മാറിയിരിക്കുന്നതിനാല്‍ ഋ നല്‍കുന്ന നടുക്കത്തിനു മാനങ്ങള്‍ വേറെയാണ് . അതുകൊണ്ട് റിഷി എന്നെഴുതാമോ എന്നാണ് വിനീതമായി കവിത ചോദിക്കുന്നത് , ഋഷി എന്നതിനു പകരം . അഭിമുഖീകരണത്തിന്റേതായ ഈ ദാര്‍ശനികമാനമല്ല ലിപി പരിഷ്കരണത്തിനുവേണ്ടിയുള്ള ഭാഷാപണ്ഡിതരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും അജണ്ടകളിലുള്ളത് . ആവശ്യപ്പെടുന്നത് ഒന്നുപോലുള്ള കാര്യങ്ങളാണെങ്കിലും . ' സ എന്ന അക്ഷരത്തെ കാണാനില്ല ' എന്ന പി എന്‍ ഗോപീകൃഷ്ണന്റെ ( മടിയരുടെ മാനിഫെസ്റ്റോ ) കവിതയില്‍ സ വെറുമൊരു അക്ഷരമല്ല . സിന്ധുവിനെ ഹിന്ദു വാക്കുന്നതും വിസയെ വിഷമാക്കുന്നതും വ്യാസകവിയെ വ്യാജകവിയാക്കുന്നതും ' സ ' യുടെ അഭാവമാണ് . അതിന്റെ സാന്നിദ്ധ്യമാണ് തന്ത്രത്തെ ' സ്വാതന്ത്ര്യ ' മാക്കുന്നത് . ധനത്തെ ' സാധന ' മാക്കുന്നത് . ക്യാമ്പുകളെ ' ക്യാമ്പസു ' കളാക്കുന്നത് . രിഗമപധനി എന്ന വരിയൊത്ത ചിട്ടയെ മുന്നിലും പിന്നിലും ചെന്നു നിന്നു തള്ളി ഘെരാവോ ചെയ്യുന്നത് . മനം ' എന്ന ഒഴുക്കന്‍ വാക്കിനെ ' മനസ്സ് ' എന്ന് ആഴത്തിലാക്കുന്നത് . ഓരം പറ്റിയതും ചെറുതുകളുമായ ജീവിതത്തിലേയ്ക്കാണ് ഗോപിയുടെ നോട്ടം പലപ്പോഴും ചെന്ന് അണയുന്നത് . സ നടുവൊടിഞ്ഞ് തകര്‍ന്നടിഞ്ഞ അക്ഷരമാണെന്ന് കവിതയിലുണ്ട് . അതിന്റെ ആയുസ്സിനെക്കുറിച്ച് ശങ്കിക്കാവുന്നമട്ടില്‍ . അപ്പോഴത് ഒരിക്കലും തിരിച്ചു വരാത്തമട്ടിലൊരു അപ്രത്യക്ഷത്തിനാണോ വിധേയമായിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം . കവിതയ്ക്കുള്ളിലെ രണ്ടു ആഖ്യാനസ്വരങ്ങളില്‍ രണ്ടാമത്തേത് ' സ ' ഇല്ലാതെയും ജീവിച്ചുകൂടേ എന്ന മട്ടില്‍ അറിഞ്ഞുകൊണ്ടു തന്നെ സാമാന്യബോധത്തിന്റെ കൂടെ നിന്ന് പരിഹസിക്കുകയാണ് . സാമൂഹികാവസ്ഥയെ പൊളിച്ചു കാണിക്കാനല്ല , സോഷ്യല്‍ മെക്കാനിസത്തില്‍ വെളിച്ചം വീഴ്ത്താനാണ് ആ പരിഹാസം . കവിതയും സ്വയം ഏല്‍ക്കുന്നുണ്ട് അത് . അക്ഷരം കാണാതാവുന്നതിനെക്കുറിച്ചുള്ള വേവലാതിയേക്കാള്‍ ഒരു കവിയെ ആഴത്തില്‍ സ്വാധീനിക്കാന്‍ പോന്നതെന്താണ് ? അതും തനിക്ക് ആവിഷ്കരിക്കാനുള്ളതിനെ അടിപടലേ അടയാളപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരക്ഷരം . ' കാണുന്നീലൊരക്ഷരവും ' എന്ന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടില്‍ കറുത്ത് ഇരുളാണ്ടു പോയ ഒരു ജനത മുഴുവന്‍ ഉണ്ടായിരുന്നില്ലേ ? ഇപ്പോഴത് കുറച്ചു കൂടി സാര്‍വത്രികമായിട്ടുണ്ടെന്നു പറയണം . കാണാതാവുന്ന അക്ഷരങ്ങളെക്കുറിച്ചുള്ള ആലോചന ഒഴുക്കന്‍ മട്ടില്‍ പോരേ , ആഴത്തില്‍ വേണോ എന്നു തന്നെ നാം വീണ്ടും വീണ്ടും ചോദിക്കുന്നു . കൌതുകകരങ്ങളും കേവലങ്ങളുമായ രൂപകങ്ങളായല്ല ലിപികള്‍ , സ്വരൂപത്തില്‍ കവിതകളില്‍ തെളിയുന്നത് എന്ന് ഇത്രയൊക്കെ വച്ച് പറയാം . സാമൂഹികമായ സൂക്ഷ്മതല സ്വത്വങ്ങളായാണ് . മനുഷ്യാവസ്ഥയെക്കുറിച്ച് സാമൂഹികമോ രാഷ്ട്രീയമോ ആയ നേരിട്ടുള്ള ചിന്തകള്‍ക്ക് പറഞ്ഞു തരാനാവുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അവയുടെ വേരുകളില്‍ മണ്ണായി പറ്റിപ്പിടിച്ചിരിക്കുന്നു . അതിനാകട്ടേ മലയാളത്തിന്റേതല്ലാതെ മറ്റൊരു മണവുമില്ല . ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല . അതിനു സംസ്കാരവുമായി ആഴമുള്ള നീക്കുപോക്കുകളുണ്ട് . സൂക്ഷമായ സംവേദനസ്പര്‍ശികളുള്ളതിനാല്‍ സര്‍ഗാത്മകഭാവനകള്‍ ചോരാതെ അവയില്‍ ചിലതെല്ലാം കണ്ടെടുക്കുന്നു . എന്നല്ലേ ആകെകൂടി ഇതിന്റെയൊക്കെ അര്‍ത്ഥം ? പക്ഷേ ആരോടു പറയാനാണ് ?
srkmavoor AR ന്റെ ലേഖനത്തിലേ ആദ്യ ഭാഗത്ത് മുസ്ലിമുകള്‍ ഏതാണ്ട് എല്ലാ ജീവിത തുറകളിലും പട്ടികജാതി / വര്‍ഗ്ഗങ്ങളേക്കാല്‍ പിന്നിലാണ് എന്നു പറയുന്നു . പ്രൈമറി സെക്കന്ററി കോളെജ് തലങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥി അനുപാതം ദേശിയ ശരാശരിയുടേ അടുത്തൊന്നും വരുന്നില്ലാ എന്നും പറയുന്നു . ഇത് സംഭവച്ചത് വര്‍ഗ്ഗീയ ശക്തികളുടെ പ്രതികാരബുദ്ധിയോടുകൂടിയ പ്രവര്‍ത്തനം കൊണ്ടാണ് എന്ന് കരുതുന്നുണ്ടോ ? അല്ല വിദ്യാഭ്യാസ സാമൂഹിക പിന്നോക്കവസ്ഥക്കുള്ള കാരണം വിദ്യാഭ്യാസം നേടണം എന്ന വിഷയത്തില്‍ സമൂഹം കാണിച്ച കുറ്റകരമായ അനാസ്ഥയാണ് . എന്നാല്‍ ഇവിടുത്തെ പിന്നോക്ക ജാതിയിലുള്ളവരേപ്പോലേ ജാതിവ്യവസ്ഥിതിയുടേ ക്രൂരതകളൊന്നും ആ സമൂഹത്തില്‍ ഇല്ലായിരുന്നു . ഈ വിഷയത്തില്‍ സമൂദായ നേതൃത്വം കാര്യഷമമായി ഇടപെടാത്തതിനാല്‍ സമുഹം മുഖ്യധാരയില്‍ നിന്ന് അകന്ന് പോയി . വിദ്യാഭ്യസം ഉണ്ടക്കുക സമൂഹത്തേ മുഖ്യധാരയില്‍ കൊണ്ടുവരിക ഇവയൊന്നും ചെയ്യാതേ വര്‍ഗ്ഗീയ ശക്തികള്‍ മുസ്ലിമുകളേ മുഖ്യധാരയില്‍ കേറ്റുന്നില്ല എന്ന് പറയുന്നതില്‍ എന്തു യുക്തി . അതിനാല്‍ തന്നേ മറ്റുള്ളവ പ്രസക്തവുമല്ല . സ്ത്രീവിദ്യാഭ്യാസം ഒരു സമൂഹത്തിന്റെ വളര്‍ച്ചക്ക് ഒരുപാട് സഹായിക്കും . വിദ്യാഭ്യാസം സിദ്ധിക്കുന്ന അമ്മമാര്‍ക്ക് അവരുടെ മക്കളുടേ സമൂഹ്യപുരോഗതിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴ്യും . നമ്പൂരി സമൂദായത്തിലേ എത്ര അനാചാരങ്ങളാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ശേഷം മാറിയത് . വിദ്യാഭ്യാസ വിപ്ലവം സ്വസമൂദായങ്ങളില്‍ നിന്നാരാംഭിക്കട്ടേ മുഖ്യധാരയിലേക്ക് തനിയേ വരാം . വാല്‍ക്കഷ്ണം : A . R . ന്റെ സഹോദരന്‍ O അബ്ദുള്ള തന്നേ പറഞ്ഞ ഒരു കാര്യം . അതായത് മുസ്ലിം സമൂഹത്തിന് ഒരിക്കലൌം മുഖ്യധാരയിലേക്ക് വരാന്‍ കഴിയില്ല അവരേ അവരുടേ രീതികള്‍ക്കനുസ്സരിച്ച് ജീവിക്കാനുള്ള സാഹചര്യം വള്ര്ന്നു വരേണ്ടതാണ് എന്ന് .
( ശ്രീനാരായണഗുരു ) 1 ബ്രഹ്മമുഖാമരവന്ദിതലിങ്ഗം ജന്മജരാമരണാന്തകലിങ്ഗം കര്‍മ്മനിവാരണകൌശലലിങ്ഗം തന്മൃദു പാതു ചിദംബരലിങഗം 2 കല്പകമൂലപ്രതിഷ്ഠിതലിങ്ഗം ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം കുപ്രകൃതിപ്രകാരാന്തകലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം . 3 സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം കിന്നരചാരണഗായകലിങഗം പന്നഗഭൂഷണപാവനലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 4 സാംബസദാശിവശങ്കരലിങ്ഗം കാമ്യവരപ്രദകോമളലിങ്ഗം സാമ്യവിഹീനസുമാനസലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 5 കലിമലകാനനപാവകലിങ്ഗം സലിലതരഗവിഭൂഷണലിങ്ഗം പലിതപതംഗപ്രദീപകലിങ്ഗം തന്‍മൃദു പാതു ചിദംബരലിങ്ഗം 6 അഷ്ടതനുപ്രതിഭാസുരലിങ്ഗം വിഷ്ടപനാഥവികസ്വരലിങ്ഗം ശിഷ്ടജനാവനശീലിതലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 7 അന്തകമര്‍ദ്ദനബന്ധുരലിങ്ഗം കൃന്തിതകാമകളേബരലിങ്ഗം ജന്തുഹൃദിസ്ഥിതജീവകലിങ്ഗം തന്മൃദു പാതു ചിദംബരലിങ്ഗം 8 പുഷ്ടധിയസ്സ്യ്ചിദംബരലിങ്ഗം ദൃഷ്ടമിദം മനസാനുപഠന്തി അഷ്ടകമേതദവാങ്മനസീയം അഷ്ടതനും പ്രതി യാന്തി നരാസ്‌തേ .
ഭൂലോകത്ത് ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന , അന്താരാഷ്ട്ര സംഘടനകളുടെ തര്‍ക്കപ്രദേശ പട്ടികയില്‍ സ്ഥാനം പിടിച്ച , അറുപതോളം അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ പത്തെണ്ണത്തിലെങ്കിലും വാദിയായോ പ്രതിയായോ ഇന്ത്യ ഭാഗഭാക്കാണ് . പതിമൂന്നു തര്‍ക്കങ്ങളില്‍ പങ്കാളിയായി ചൈന നമ്മുടെ മുന്നിലുള്ളതിനാല്‍ ' ഏറ്റവും വലിയ വഴക്കാളി ' എന്ന പട്ടികയില്‍ നിന്ന് ഒഴിവായിക്കിട്ടി എന്നത് ആശ്വാസകരമാണെങ്കിലും അഭിമാനിക്കാവുന്ന സംഗതിയല്ല . തര്‍ക്ക വിഷയമായ പ്രദേശങ്ങളെന്ന് വിളിക്കപ്പെടുന്നവയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത് ഏതിലൊക്കെ എന്നു നോക്കാം . ( ഭാരതീയ പൌരന്‍ എന്ന നിലയില്‍ ഭാരത സര്‍ക്കാറിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ ലേഖകന്‍റെ അഭിപ്രായം . ഈ ലേഖനം , അന്താരാഷ്ട്ര സംഘടനകളുടെ കയ്യിലുള്ള തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്നവയേതെന്ന് പരിശോധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ ; ആരാണ് വാദി , ആരാണ് പ്രതി എന്ന് വിശകലനം ചെയ്യുന്നില്ല . ) അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യാ - ചൈന അതിര്‍ത്തി രേഖയാണ് മക്മഹന്‍ രേഖ . 1914 - ലാണ് ഇത് നിലവില്‍ വന്നതെങ്കിലും 1930 - ലാണ് ഇന്ത്യ ഇത് അംഗീകരിച്ചത് . ചൈന ഇതുവരെ മക്മഹന്‍ രേഖ അംഗീകരിച്ചതായി അറിവില്ല . പ്രശ്നഭരിതം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ഇന്ത്യാ - ചൈനാ ബന്ധം നിര്‍വ്വചിക്കുന്നതില്‍ " ഒരു പുല്‍നാമ്പുപോലും വളരാത്ത " അരുണാചല്‍ പ്രദേശിലെ ഈ ഭാഗത്തിന് വലിയ പങ്കുണ്ട് . ഈ പ്രദേശത്തിന്‍റെ ഭരണം ഇന്ത്യയുടെ കൈവശമാണ് . അക്സായി ചിന്‍ : ജമ്മു കാഷ്മീരിന്‍റെ വടക്കു കിഴക്കുഭാണ് അക്സായി ചിന്‍ എന്നറിയപ്പെടുന്നത് . 1950 - കളുടെ ആദ്യം ചൈന ഇവിടം അധീനത്തിലാക്കി . 1962 - ല്‍ അക്സായി ചിന്‍ പൂര്‍ണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായെന്ന് വിശ്വസിക്കപ്പെടുന്നു . ആസാദ് കാശ്മീര്‍ : ജമ്മു കാശ്മീര്‍ തര്‍ക്കത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ആസാദ് കാശ്മീര്‍ പ്രശ്നം . 1950 - കളിലെ ചെറുയുദ്ധങ്ങളുടെ പരിണതഫലമായി പാകിസ്ഥാനി സൈനികര്‍ ആസാദ് കാശ്മീര്‍ അധിനിവേശപ്പെടുത്തി . 1956 - ല്‍ പാകിസ്ഥാന്‍ ഭരണഘടന ആസാദ് കാശ്മീരിനെ ഒരു പാകിസ്ഥാന്‍ സംസ്ഥാനമായി അംഗീകരിച്ചെങ്കിലും ഇന്ത്യ ഇത് അംഗീകരിക്കുകയോ പാകിസ്ഥാന്‍ അസംബ്ലിയില്‍ ആസാദ് കാശ്മീരിന്‍റെ പ്രാതിനിധ്യം ഉണ്ടാവുകയോ ചെയ്തിട്ടില്ല . ആസാദ് കാഷ്മീരിന് സ്വന്തമായി പ്രസിഡന്‍റും പ്രധാനമന്ത്രിയും നിയമനിര്‍മ്മാണ സഭയുമുണ്ട് . പാക് - അധിനിവേശ കാഷ്മീര്‍ : പാക് - അധിനിവേശ കാഷ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത് - വെസ്റ്റ് ഫ്രണ്ടിയര്‍ റ്റെറിറ്റൊറി എന്ന് പാകിസ്ഥാനും വിളിക്കുന്ന കാഷ്മീരിന്‍റെ വടക്കു ഭാഗം ഇന്ത്യയുടേതാണെന്ന് ഇന്ത്യ അവകാശപ്പെടുന്നു . 1849 - ല്‍ രണ്ടാം സിഖ് യുദ്ധം കഴിഞ്ഞാണ് ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത് . 1955 മുതല്‍ 1970 വരെ ഈ പ്രദേശം അവിഭക്ത പാകിസ്ഥാന്‍റെ ഭാഗമായിരുന്നു . അതിനുശേഷമാണ് സിയാചെന്‍ ഗ്ലേഷര്‍ പോയിന്‍റ് ഉള്‍പ്പെടുന്ന ഈ പ്രദേശം കൂടുതല്‍ സൈനിക നീക്കങ്ങള്‍ക്ക് കാരണമായി തുടരുന്നത് . കൌഇരിക് : കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയുമായുള്ള അതിര്‍ത്തി പ്രദേശമാണ് കൌഇരിക് . ഈ പ്രദേശവും തര്‍ക്ക വിഷയമായത് മക്മഹന്‍ രേഖ മൂലമാണ് . ചിത്രം : കൌഇരിക് ലാപ്താള്‍ : ഉത്തരാഞ്ചലും ചൈനയുമായുള്ള അതിര്‍ത്തിയിലുള്ള ലാപ്താള്‍ പ്രദേശം പല ഭൂപടങ്ങളിലും വേറിട്ട പ്രദേശമായാണ് അടയാളപ്പെടുത്തിയിട്ടുള്ളത് . ചിത്രം : ലാപ്താള്‍ പാ - ലി - ചിയ - സ്സു : ജമ്മു - കാഷ്മീരിന്‍റെ തെക്കു കിഴക്കുഭാഗത്തായുള്ള ഈ പ്രദേശവും തര്‍ക്കവിമുക്തമല്ല . ചിത്രം : പാ - ലി - ചിയ - സ്സു സംഗ് : അക്സായി ചിന്‍ ഉള്‍പ്പെടുന്ന അതിര്‍ത്തിത്തര്‍ക്കത്തിലെ മറ്റൊരു പ്രധാന പ്രദേശമാണ് സംഗ് . ഉത്തരാഞ്ചലും ഹിമാചല്‍ പ്രദേശും വേര്‍തിരിയുന്ന കിഴക്കന്‍ അതിര്‍ത്തിയാണ് സംഗ് സ്ഥിതിചെയ്യുന്നത് . ചിത്രം : സംഗ് ( ഭൂപടങ്ങള്‍ മാപ്‍പോയിന്‍റില്‍ നിന്നും . ) ന്യൂ മൂര്‍ ദ്വീപ് : പര്‍ബാഷാ എന്നോ ന്യൂ മൂര്‍ ദ്വീപ് എന്നോ ഇന്ത്യയും തെക്കന്‍ താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശും വിളിക്കുന്ന ഈ ചെറിയ പ്രദേശം ഹരിഭംഗാ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിനടുത്ത് , 1970 - ലെ പ്രളയത്തിന്‍റെ അനന്തരഫലമായുണ്ടായതാണ് . 1970 - കളുടെ അവസാനം ബംഗ്ലാദേശ് മീന്‍പിടുത്തക്കാര്‍ ആള്‍വാസമില്ലാത്ത ഈ ദ്വീപില്‍ പോകാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു . 1980 - ല്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേന ഈ ദ്വീപില്‍ ഒരു ചെറിയ താവളം സ്ഥാപിച്ചതു മുതല്‍ സമാധാനപരമായി ഇതിന്‍റെ അവകാശത്തര്‍ക്കം അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . കാലാപാനി : ഇന്ത്യ , ചൈന , നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ സംയോജിക്കുന്ന കാലാപാനി പ്രദേശത്തുള്ള മൂന്നു ഗ്രാമങ്ങള്‍ 1962 - ല്‍ ഇന്ത്യയുടെ കൈവശമായതോടെയാണ് ഈ പ്രദേശം തര്‍ക്കത്തിനാധാരമായത് . അതിര്‍ത്തിയായി പരിഗണിച്ചു വന്ന ശാരദാനദിയില്‍ ( നേപ്പാളിന് ഇത് മഹാകാളീനദിയാണ് ) , 1997 - ല്‍ ജലവൈദ്യുത പദ്ധതിയുണ്ടാക്കാനുള്ള നേപ്പാള്‍ പാര്‍ലമെന്‍റിന്‍റെ തീരുമാനത്തെത്തുടര്‍ന്ന് തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയിരുന്നു . തജ്കിസ്ഥാനുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതോടെ , ചൈന തങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളുടെ എണ്ണം പതിമൂന്നായി കുറച്ചിരിക്കുകയാണ് . ഇന്ത്യ പങ്കാളിയായ തര്‍ക്കങ്ങള്‍ അതേപടി തുടരുകയും മറ്റുരാജ്യങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ചൈന പരിഹരിക്കുകയും ചെയ്താല്‍ ' വലിയ വഴക്കാളിപ്പട്ടം ' ( ശരിയായോ തെറ്റായോ ) ഇന്ത്യയുടെ മേല്‍ പതിയും . വഴക്കാളികളായ അയല്‍ക്കാരുള്ളതാണ് ഇതിനു കാരണമെന്നത് നല്ലൊരു വാദമാണെങ്കിലും അത് വീണ്ടും വഴക്കടിക്കാനുള്ള ന്യായമാവാന്‍ പാടില്ല . സ്പര്‍ധയിലിരിക്കുന്ന രണ്ടു പേര്‍ക്കും അംഗീകൃതമായ സമവായം ഉണ്ടാവണമെങ്കില്‍ രണ്ടു കൂട്ടരും ത്യാഗത്തിന് തയ്യാറാവാതെ തരമില്ലല്ലോ . ഇന്ത്യയുള്‍പ്പെടുന്ന തര്‍ക്കങ്ങളുടെ പട്ടികയിലൂടെ കണ്ണോടിച്ചാല്‍ , പകുതിയിലധികവും കൊടും തണുപ്പുറഞ്ഞു കിടക്കുന്ന ഉപയോഗരഹിതമായ ഭൂഭാഗങ്ങള്‍ക്കു വേണ്ടിയാണെന്നു കാണാം . പെട്ടെന്നൊരുനാള്‍ ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ ചുമതലപ്പെടുത്തിയാല്‍ ഏതെല്ലാം പ്രദേശമാവും " കൊണ്ടു പോട്ടെ ! " എന്ന് നിങ്ങള്‍ കരുതുക ?
ഷിജു അലെക്സിന്റെ ബ്ലോഗുകള്‍ വിജ്ഞാനകേന്ദ്രങ്ങളാകുന്നു . വെറും കാരിരുമ്പായ എന്നേപ്പോലുള്ളവര്‍ക്ക് തനിതംകം ലഭിക്കുന്നതെങ്ങിനേയെന്ന അറിവ് ലഭിക്കുന്നു . ബ്ലോഗില്‍ ഇതൊരു സൂപ്പര്‍ നോവയായി എന്നെന്നും നില നില്‍ക്കട്ടെ . ജ്യോതിശാസ്ത്ര തല്‍പ്പരര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഷിജുവിന്റെ ഓരോ ലേഖനവും . ഇതിനുപിന്നില്ലെ സന്നദ്ധതയേയും , സഹനത്തേയും എത്രമാത്രം പ്രകീര്‍ത്തിച്ചാലും കുറഞ്ഞുപോകും
തൃശൂര്‍ : മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന അവാര്‍ഡും നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം . സീരിയല്‍ സംവിധായകനായ അബ്ബാസ് കാളത്തോട് ആണ് ആരോപണവുമായി രംഗത്തെത്തിയത് . ചിത്രത്തിന്റെ സംവിധായകനും മറ്റുമെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബ്ബാസ് കാളത്തോട് . എട്ടു വര്‍ഷം മുന്‍പ് താനിറക്കിയ മരുപ്പച്ച എന്ന ഹ്രസ്വചിത്രത്തിന്റെ അനുകരണമാണ് സിനിമയെന്നാണ് ആരോപണം . ചിത്രത്തിലെ മക്ക എന്ന ഗാനവും അനുകരണമാണെന്ന് അബ്ബാസ് കാളത്തോട് ആരോപിക്കുന്നു .
താരതമ്യേന ചെറിയയിനം നായയായ ഇവയുടെ അല്പം നീണ്ട മൂക്ക് കാരണം കിംഗ്സ് ചാള്‍സ് സ്പനിയെല്‍സ് ഇനത്തില്‍ നിന്നും അല്പം വെത്യാസം ഉണ്ട് . ഇംഗ്ലണ്ട് കാരനായ ഇവന്‍ പൊതുവേ ശല്യക്കാരന്‍ അല്ല . എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഇവന്‍ പ്രായമായവരോടും കുട്ടികളോടും കളിക്കാന്‍ ഇഷ്ടപ്പെടുന്നവനും ഒപ്പം അനുസരണയോടും ഇടപെടുന്നവനുമാണ് . ചിലലോരോക്കെ ഇവയുടെ വാല്‍ മുറിക്കുമെങ്കിലും മുറിച്ചില്ലെങ്കിലും ഭംഗിയുണ്ട് . പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ഭാരം ഒമ്പത് കിലോവരെ വരാം . കാവലിനു ശരാശരിയില്‍ താഴെയായ ഇവ രക്ഷയ്ക്കായി ഒട്ടും തന്നെ ഉപയോഗിക്കാവുന്ന ഇനമല്ല . ഇവയുടെ രോമം ഇടയ്ക്കിടെ വൃത്തിയാക്കണം . അതേപോലെ ചെവിയും . നല്ല ബ്രഷ് കൊണ്ട് രോമം ചീകി കൊടുക്കന്നത് നന്നായിരിക്കും . അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഇവയെ കുളിപ്പിക്കുക . പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുട്ടികള്‍ വരെയുണ്ടാവും . " ടോയി " ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത് .
സുന്ദരികളുടെ ശ്രദ്ധ അപ്പോഴേയ്ക്കും പന്നികളിലും , പൊക്കം കുറഞ്ഞ കുതിരകളിലേയ്ക്കും ( പോണി ) , മുയലുകളിലേയ്ക്കും തിരിഞ്ഞിരുന്നു . പിന്നെ കുറേ നേരം അവര്‍ക്കൊപ്പം അതും നോക്കി നിന്നു . " റാബിറ്റ് , റാബിറ്റ് എന്നു വിളിച്ച് കമ്പിവലയ്ക്കടുത്ത് ചെന്നിട്ട് . . . അത് ഞങ്ങളെ നോക്കിയില്ലമ്മേ " എന്ന പരാതിയും കേള്‍ക്കേണ്ടി വന്നു . പിന്നെ കുറച്ച് നേരം കൂടി അവിടുത്തെ ആപ്പിള്‍ച്ചെടികള്‍ക്കിടയിലൂടെ കറങ്ങി നടന്നു . ഇവയൊക്കെ കണ്ട് തീര്‍ന്നിട്ടും കുട്ടികള്‍ക്ക് കളിയ്ക്കാന്‍ വെള്ളത്തിലിറങ്ങാം എന്ന കേട്ടറിവിനെ സത്യമാക്കുന്ന ഒരു സൂചനയും കണ്ടില്ല . കുട്ടികള്‍ വല്ലാതെ മോഹിച്ചാണ് വന്നതെന്നതിനാല്‍ കുറേ തിരഞ്ഞു . " ഇവിടെയൊന്നും കാണുന്നില്ല അങ്ങനെ ഒരു സൌകര്യം . എന്നാല്‍ ഇപ്പോള്‍ തന്നെ ഇവിടെ നിന്നു തിരിയ്ക്കാം . വെയിലു പോകുന്നതിന് മുന്‍പ് ഇവരെ നമ്മുടെ വീടിനടുത്തുള്ള സ്വിമ്മിങ്ങ് പൂളില്‍ കൊണ്ട് പോകാം " എന്ന കണവന്‍റെ ബുദ്ധിയ്ക്ക് മനസ്സ് കൊണ്ട് നന്ദിപറഞ്ഞ് അവിടെ നിന്നും പോന്നു .
സന്ദീപിന്റെ അച്ഛന്‍ പറഞ്ഞതും ( അതോ പരയിപ്പിച്ചതോ ) മുഖ്യ മന്ത്രി പറഞ്ഞതും തെറ്റ് . രണ്ടു പേരും അത്തരം ഒരു സന്ദര്‍ഭത്തില്‍ സംയമനം പാലികേണ്ടിയിരുന്നു . പിന്നെ മുഖ്യ മന്ത്രിയുടെ പ്രസ്ടാവനക് ശേഷം പട്ടിയെ കൊണ്ടു മുഖ്യന്റെ ഫോട്ടോ കെട്ടി പ്രകടനം നടത്തിയവര്‍ക്ക് കേരളത്തില്‍ ' ഒരു പട്ടിയുടെ ' വില പോലും ഇല്ലാ എന്ന് പല തിരഞ്ഞെടുപുകളിലും നാം മനസിലാകിയതാണ് . ഓരോ തിരഞ്ഞടുപ്പ് അടുകുംപോഴും " ഈയീ പട്ടി പ്രകടനക്കാര്‍ " പറയും ഞങ്ങളുടെ പുഷ്പം ഇപ്രാവശ്യം എന്ത്ടയാലും വിരിയും . ഫലം വരുമ്പോള്‍ അവര്‍ അന്യേഷണ കമീഷനെ നിയോഗികുന്നത് കാണം ആരോകെ വോട്ട് ചെയ്തു ആരോകെയാണ് പ്രസിഡന്റ് പരയ്തേ വോട്ട് വിറ്റത് തുടങ്ങിയവ . ഇവരും പാര്‍പ്പിടവും ഒക്കെ കുടി ചേര്‍ന്നു ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമികുന്നത് . ജാഗ്രതൈ ! .
അനില്‍ @ ബ്ലോഗ് : ഉഴുന്നുപൊടി ബേസായി ഉണ്ടാക്കുന്നത് ദോശയ്ക്കും ഇഡ്ഡലിയ്ക്കും ഒപ്പം കൂട്ടിക്കഴിയ്ക്കാൻ ഉപയോഗിക്കുന്ന ചട്ണിപ്പൊടിയാണ് . ഞങ്ങൾ ദോശപ്പൊടി എന്നാണ് പറായാറ് . സ്മിത , എഴുത്തുകാരി , ഹരീഷ് : ചിലയിടങ്ങളിൽ ചമ്മന്തിപ്പൊടിയും വേപ്പിലക്കട്ടിയും ഒന്നുതന്നെയാണെന്ന് പറയുന്നു . പക്ഷേ ഞാൻ മനസ്സിലാക്കിയിരിക്കുന്നത് വേപ്പിലക്കട്ടി എന്നത് ഏതാണ്ട് തുല്യ അളവ് കറിവേപ്പിലയും നാരകത്തിന്റെ ഇലയും കൂടി മുളക് , പുളി , കുരുമുളക് , കായം , സ്വല്പം ഉഴുന്നുപരിപ്പ് മൂപ്പിച്ചത് എന്നിവ കൂട്ടി ഇടിച്ചെടുന്നതാണെന്നാണ് . ഇനി വേറെവല്ല രീതികളുമുണ്ടോ എന്നറിയില്ല . വയറിന് വളരെ ഗുണം ചെയ്യുന്നതാണത്രേ വേപ്പിലക്കട്ടി . ഞങ്ങളുടെ വീട്ടിൽ ഇതുണ്ടാക്കി കണ്ടിട്ടില്ല .
* ഈ അദ്ധ്യായത്തിനും അടുത്ത അദ്ധ്യായത്തിനും കൂടി ( اامعوذتان ) രക്ഷ നൽകുന്ന രണ്ട് സൂറത്തുകൾ എന്നാണ് അർത്ഥം . വിവിധ കെടുതികളിൽ നിന്ന് അള്ളാഹുവോട് രക്ഷതേടാൻ പഠിപ്പിക്കുന്നതാണീ സൂറത്തുകൾ . ഇത് രണ്ടിന്റെയും മഹത്വം പ്രകാശിപ്പിക്കുന്ന ധാരാളം ഹദീസുകൾ കാണാം , ഉഖ്ബത്ത് ബിൻ ആമിർ ( رضي الله عنه ) പറയുന്നു . ഞാൻ നബി ( صلى الله عليه وسلم ) യോടൊപ്പം അബവാഇന്റെയും ജുഹ്ഫയുടെയും ( മക്കയി നിന്ന് ബദ് ർ വഴി മദീനയിലേക്കുള്ള വഴിയിലാണീ സ്ഥലങ്ങൾ ) ഇടയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ശക്തമായ കാറ്റും ഇരുട്ടും ഞങ്ങളെ ബാധിച്ചു . അപ്പോൾ നബി ( صلى الله عليه وسلم ) ഫലഖ് . നാസ് എന്നീ രണ്ട് സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടാൻ തുടങ്ങി , അവിടുന്ന് എന്നോട് പറഞ്ഞു , ഉഖ്ബത്തേ ! ഈ രണ്ട് സൂറത്തുകൾ കൊണ്ട് അള്ളാഹുവോട് കാവൽ തേടൂ . ഇതു പോലെ അല്ലാഹുവോട് മറ്റൊന്നു കൊണ്ടും ആരും ശരണം തേടിയിട്ടില്ല ( അബൂദാവൂദ് ഹദീസ് നമ്പർ . 1463 ) *
22 . ഒരു നിമിഷ നേരം കൊണ്ട് നിന്റെ ഒരു സഹോദരന് സദുപദേശം നല്‍കാം .
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവെയണ് ഇന്ത്യയിലേത് . ഇന്ത്യൻ റെയിൽവെ ദിവസവും പതിനാലായിരത്തിലേറെ തീവണ്ടികൾ ഓടിക്കുന്നു . മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ് ഇൻഡ്യയിലെ ആദ്യത്തെ ട്രെയിൻ ഓടിയത് . നാഷണൽ റെയിൽ മ്യൂസിയം ന്യൂഡൽഹിയിലാണ് . ഭോലു എന്ന ആനക്കുട്ടിയണ് ഇൻഡ്യൻ റെയിൽവെയുടെ ഭാഗ്യമുദ്ര . ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ . റെയിൽവെ സ്റ്റേഷനുകളിൽ ഡർജലിങിലെ ' ഖൂം ' - മാണ് ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷൻ . ടോയ് റെയിൻ എന്ന് അറിയപ്പെടുന്നത് ഡർജലിങ് ഹിമാലയൻ റെയിൻവെയാണ് . നീലഗിരി മലയോര തീവണ്ടിയാണ് ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ . മണിക്കൂറിൽ പത്തര കിലോമീറ്റർ മാത്രമാണ് ഇതിന്റെ വേഗത . ഇൻഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ് ശതാബ്ദി എക്സ്പ്രസ് . റെയിൽവെയുടെ ദക്ഷിണ മേഖലയിലാണ് കേരളം ഉൾപ്പെടുന്നത് . ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം ചെണൈയിലാണ് . ഇൻഡ്യയിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗർ എക്സ്പ്രസാണ് . ജമ്മുതാവി മുതൽ കന്യാകുമാരി വരെയണ് ' ഹിമസാഗർ എക്സ്പ്രസ് ' ഓടുന്നത് . 3751 കിലോ മീറ്റർ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ് ഹിമസാഗർ എക്സ്പ്രസ് പിന്നിടുന്നത് .
കോഴിക്കോട് : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി . മുരളീധരന്‍ . ഇതിന്റെ ഭാഗമായാണ് ലോകസഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു . ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഭാഗത്തുനിന്ന് വന്‍ അംഗീകാരമാണ് ലഭിക്കുന്നത് . ഇത് മനസ്സിലാക്കിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് . മുന്‍കൂട്ടി അനുമതി വാങ്ങിയാണ് സുഷമ സ്വരാജിന് സഞ്ചരിക്കാനുള്ള ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൊച്ചിയിലേക്ക് [ . . . ]
ദമ്മാം : ഡോ . വിപിന്‍ സക്കറിയയുടെ അപ്രതീക്ഷിത മരണവും ഇതേ തുടര്‍ന്ന് പുറത്തുവരുന്ന വാര്‍ത്തകളും വിശ്വസിക്കാനാവാതെ നടുങ്ങുകയാണ്്്് ഇവിടുത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും .
൧ . ഏറ്റവും താഴ്ന്നതലം മുതല്‍ ഏറ്റവും ഉയര്‍ന്നതലം വരെയുള്ള ( ഐ . എ . എസ്സു് . - കാരുള്‍പ്പെടെ ) എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മലയാളം ഫയലുള്‍ കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉറപ്പാക്കാനുള്ള പരിശീലനം നല്കണം . സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്കൂള്‍ / കോളേജ് അധ്യാപകര്‍ക്കും മലയാളം കമ്പ്യൂട്ടറില്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്കാനുള്ള സംവിധാനം ഒരുക്കണം . കടലാസ് രഹിത ഭരണ സംവിധാനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥരുടെ മുമ്പിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ എത്തുമ്പേള്‍ അവര്‍ ഫയലുകളില്‍ ഇംഗ്ലീഷ് ഉപയോഗിക്കില്ല എന്നത് ഉറപ്പു വരുത്താന്‍ ഇതാവശ്യമാണ് .
ഈ സൂഷ്മ ജീവികള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ശ്രദ്ധിക്കപ്പെടാന്‍ തക്കതായിരുന്നില്ല . നെരിപ്പോടിലെ ഒരു ചെറു നാളം പോലെ . എന്നാല്‍ ഇപ്പോള്‍ നാം നെരിപ്പോട് ശക്തിയായി പ്രവര്‍ത്തിപ്പിക്കുയാണ് . Diaz പറയുന്നു .
കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക . സാമൂഹ്യ നന്മക്കുവേണ്ടി , സാമൂഹ്യനീതിക്കുവേണ്ടി , അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക . കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ . സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത് . നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക . പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക . . താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത് . ഒരു ചുക്കും ചെയ്തീട്ടീല്ല . ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല . താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത് . താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല . സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത് . നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന് കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ് . സാഹിത്യകാരന്മാര്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക . തിന്മക്കെതിരെ പോരാടുക . നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക
ഭക്തനും യാഥാസ്ഥിതിക ആംഗ്ലിക്കൻ മതവിശ്വാസിയുമായിരുന്ന ജോൺസൺ , ആർദ്രഹൃദയനായിരുന്നു . സ്വന്തം കാര്യങ്ങൾ നോക്കുവാൻ ആകാത്ത അവസ്ഥയിലായിരുന്നപ്പൊഴും അദ്ദേഹം കുറേ സുഹൃത്തുക്കളെ വീട്ടിൽ പരിപാലിച്ചു . [ 39 ] ജോൺസന്റെ ക്രൈസ്തവസദാചാരം അദ്ദേഹത്തിന്റെ രചനകളിലെല്ലാം കടന്നുചെന്നു . ധാർമ്മികവിഷയങ്ങളെക്കുറിച്ച് അധികാരത്തോടെയും ബോദ്ധ്യത്തോടെയും അദ്ദേഹം എഴുതിയതുകണ്ട് വാൾട്ടർ ജാക്ക്‌സൺ ബേറ്റ് അവകാശപ്പെട്ടത് " ചരിത്രത്തിലെ മറ്റൊരു ധർമ്മോപദേശകനും അദ്ദേഹത്തെ അതിശയിക്കുകയോ , അടുത്തുപോലും എത്തുകയോ ചെയ്തിട്ടില്ല " എന്നാണ് . [ 195 ] അതേസമയം , ചിലതരം പെരുമാറ്റങ്ങളെ പിന്തുണക്കുമ്പോഴും , ജോൺസന്റെ ധാർമ്മികരചനകൾ , മുൻനിശ്ചിതവും അംഗീകൃതവുമായ ഒരു പെരുമാറ്റച്ചട്ടം അവതരിപ്പിക്കുന്നില്ലെന്ന് ഡൊണാൾഡ് ഗ്രീൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . [ 196 ] ജോൺസന്റെ വിശ്വാസം മറ്റുള്ളവരുടെനേരേയുള്ള മുൻവിധിയായില്ല . ക്രിസ്തുവിന്റെ ആദർശങ്ങളോട് പ്രതിബദ്ധതകാട്ടിയ ഇതരക്രൈസ്തവവിഭാഗങ്ങളിലുള്ളവരേയും ജോൺസൺ ബഹുമാനിച്ചിരുന്നു . [ 197 ] ജോൺ മിൽട്ടന്റെ കവിതയെ ജോൺസൺ ബഹുമാനിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്യൂരിട്ടൻ - ഗണതന്ത്ര വിശ്വാസങ്ങൾ ഇംഗ്ലണ്ടിന്റേയും ക്രിസ്തുമതത്തിന്റേയും ചൈതന്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം കരുതി . [ 198 ] അടിമത്തത്തെ , ധാർമ്മികകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം എതിർത്തു . അദ്ദേഹത്തിന്റെ ഒരു പാനോപചാരാശംസ ( Toast ) " പശ്ചിമദ്വീപുകളിലെ കറുത്തമനുഷ്യരുടെ അടുത്ത കലാപത്തിന്റെ " വിജയത്തിനായിരുന്നു . [ 199 ] മനുഷ്യർക്കുപുറമേ അദ്ദേഹത്തിന് പൂച്ചകളേയും ഇഷ്ടമായിരുന്നു . [ 200 ] ഹോഡ്ജ് , ലില്ലി എന്നീ പേരുകൾ വിളിച്ചിരുന്ന തന്റെ രണ്ടു പൂച്ചകളെ അദ്ദേഹം പ്രത്യേകം ഇഷ്ടപ്പെട്ടു . [ 200 ] " അദ്ദേഹം തന്റെ പൂച്ച , ഹോഡ്ജിനോടു കാട്ടിയ വാത്സല്യം എനിക്ക് മറക്കാനാവില്ല " എന്നാണ് ബോസ്വെൽ രേഖപ്പെടുത്തിയിരിക്കുന്നത് . [ 201 ]
യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍ പി ഗോവിന്ദപ്പിള്ള ദക്ഷിണ പശ്ചിമേഷ്യയില്‍ പാകിസ്ഥാന്‍ , ഇറാന്‍ മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അഫ്ഗാനിസ്ഥാന്റെ വിസ്തീര്‍ണം 6 , 47 , 500 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ മൂന്നരക്കോടിയോളവുമാണ് . കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ അല്‍പ്പം കുറവ് . വിസ്തീര്‍ണം കേരളത്തിന്റെ 39 , 000 ചതുരശ്ര കിലോമീറ്ററിന്റെ ഇരുപതിരട്ടിയില്‍ അല്‍പ്പം താഴെമാത്രം . ചരിത്രാതീതകാലംമുതല്‍ ഇന്ത്യ മഹാരാജ്യവും പശ്ചിമേഷ്യയും സംഗമിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനമായ അഫ്ഗാനിസ്ഥാന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെയും മഹാനായ അലക്സാണ്ടറുടെയും ഉത്തരമധ്യേഷ്യയില്‍നിന്ന് എത്തിയ തുര്‍ക്കികളുടെയും മംഗോളികളുടെയും പെരുവഴിസത്രമായിരുന്നു . ക്രിസ്തുവര്‍ഷത്തിനുതൊട്ടുമുമ്പും പിമ്പുമായി ഇന്ത്യ ഭരിച്ചിരുന്ന ഖുശാന്‍ വംശത്തിന്റെ സാമ്രാജ്യത്തില്‍ അഫ്ഗാനിസ്ഥാനും പെടുമായിരുന്നു . പ്രാചീന ബുദ്ധസംസ്കാരം ഒരുകാലത്ത് അവിടെ ആധിപത്യം വഹിച്ചിരുന്നതിന്റെ തെളിവുകള്‍ ഇപ്പോഴും നശിച്ചിട്ടില്ല . ബാമിയന്‍ കരിങ്കല്‍ ഗുഹാക്ഷേത്രങ്ങളും ബുദ്ധപ്രതിമകളും അടുത്തിടെയാണ് താലിബാന്‍ മതഭ്രാന്തന്മാര്‍ മിക്കവാറും പൂര്‍ണമായി തകര്‍ത്തത് . ക്രിസ്തുവിനുമുമ്പ് മൂവായിരാമാണ്ടിടയ്ക്ക് വളര്‍ന്നുവികസിച്ച ഹാരപ്പന്‍ നാഗരികതയും ഇന്നത്തെ ഇറാഖില്‍ വളര്‍ന്നുല്ലസിച്ചിരുന്ന മെസപ്പൊട്ടോമിയന്‍ സംസ്കാരവും തമ്മിലുള്ള വ്യാപാര - സാംസ്കാരികബന്ധങ്ങളുടെ ഇടനാഴി അഫ്ഗാനിസ്ഥാനിലൂടെയാണ് നീണ്ടുകിടന്നത് . അമൂല്യമായ രത്നഖനികള്‍കൊണ്ട് സമ്പന്നമായിരുന്ന അഫ്ഗാനിസ്ഥാനില്‍ ലാപിസ് ലസൂളി എന്ന വിലപിടിപ്പുള്ള രത്നം വിശ്വപ്രസിദ്ധമാണ് . ആ രത്നം വിദേശങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ വഴിത്താരയ്ക്ക് ചരിത്രത്തില്‍ ലാപിസ് ലസൂളി മാര്‍ഗം എന്ന പേര് വാര്‍ന്നുവീണിട്ടുണ്ട് . ഇങ്ങനെ വിശ്വനാഗരികതയുടെയും സംസ്കാരത്തിന്റെയും ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ ശോച്യാവസ്ഥ ആരെയും നൊമ്പരപ്പെടുത്തും . അഫ്ഗാനിസ്ഥാന്റെ ആധുനിക പരിവര്‍ത്തനത്തിന്റെയും പുരോഗതിയുടെയും ചരിത്രം ആരംഭിക്കുന്നത് 1975ലാണ് . അവിടത്തെ പിന്തിരിപ്പന്‍ നാടുവാഴി - രാജാധിപത്യത്തെ അട്ടിമറിച്ച് അധികാരത്തില്‍വന്ന മുഹമ്മദ് ദാവൂദിനോടുകൂടിയാണ് ഈ ചരിത്രം ആരംഭിക്കുന്നത് . മുഹമ്മദ് ദാവൂദ് രാജകുടുംബാംഗമായിരുന്നു . എങ്കിലും ഒരാധുനിക റിപ്പബ്ളിക് സ്ഥാപിക്കാനാണ് മുതിര്‍ന്നത് . പക്ഷേ , അധികാരത്തില്‍ എത്തിയശേഷം പഴയ നാടുവാഴിത്ത ദുഷ്പ്രവണതകള്‍ കാണിക്കാന്‍ തുടങ്ങി . അതോടുകൂടി ദാവൂദിന്റെ സഖ്യകക്ഷിയായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി എന്ന ഇടതുപക്ഷവുമായി സംഘര്‍ഷത്തിലായി . പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടിയെയും മറ്റു പുരോഗമനശക്തികളെയും അടിച്ചമര്‍ത്താനുള്ള ദാവൂദിന്റെ നടപടി പരാജയപ്പെടുത്തിക്കൊണ്ട് പിഡിപി നേതാവ് നൂര്‍ മുഹമ്മദ് തരാഖി പ്രസിഡന്റുപദം ഏറ്റെടുത്തു . 1978 ഏപ്രിലിലായിരുന്നു അത് . ഈ സന്ദര്‍ഭത്തില്‍ ഇറാനില്‍ അമേരിക്കന്‍ പക്ഷപാതിയായ റേസാ ഷാ പഹലവിയുടെ ഭരണത്തിനെതിരെ അയത്തൊള്ളാ ഖൊമേനിയുടെയും ' ട്യൂഡെ പാര്‍ടി ' ( കമ്യൂണിസ്റ് ) യുടെയും മറ്റും നേതൃത്വത്തില്‍ സമരം കൊടുമ്പിരിക്കൊണ്ട് വിജയത്തിലേക്ക് നീങ്ങുകയായിരുന്നു . 1979ല്‍ പഹലവി രാജാവ് നാടുവിട്ട് ഇറാന്‍ അമേരിക്കന്‍പിടിയില്‍നിന്ന് സ്വതന്ത്രമായി . ഇറാഖ് തുടങ്ങിയ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ജനാധിപത്യപ്രസ്ഥാനം ശക്തിയാര്‍ജിക്കുകയായിരുന്നു . ഈ രാജ്യങ്ങളിലെ ദേശീയ ജനാധിപത്യപ്രസ്ഥാനങ്ങളിലെ മുഖ്യലക്ഷ്യങ്ങളിലൊന്ന് അമേരിക്ക തുടങ്ങിയ സാമ്രാജ്യവാദികളുടെ പിടിയില്‍നിന്ന് തങ്ങളുടെ എണ്ണ - പ്രകൃതിവാതക സമ്പത്തുകളുടെ ഉടമാവകാശം തിരിച്ചെടുക്കുക എന്നതായിരുന്നു . ഈ പ്രസ്ഥാനങ്ങള്‍ക്ക് സ്വാഭാവികമായും അന്നുണ്ടായിരുന്ന സോവിയറ്റ് യൂണിയന്റെ പിന്തുണയും ഉണ്ടായിരുന്നു . അമേരിക്കന്‍ സാമ്രാജ്യവാദികളെ ഈ സംഭവവികാസങ്ങള്‍ വിറളിപിടിപ്പിച്ചെന്നതില്‍ സംശയമില്ല . പ്രത്യേകിച്ചും അഫ്ഗാനിസ്ഥാന്റെ ഇടത്തോട്ടുള്ള നീക്കവും അതിന് സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും അമേരിക്കയെ പരിഭ്രാന്തിയിലാക്കി . അമേരിക്കയുടെ കമ്യൂണിസ്റുവിരുദ്ധ നീക്കങ്ങള്‍ക്ക് കൂട്ടുപിടിച്ചത് മതഭ്രാന്തന്‍ വിഭാഗങ്ങളെയാണ് . പില്‍ക്കാലത്ത് തലിബാന്‍ , അല്‍ ഖായ്ദ , ലാഷ്കര്‍ ഇ തോയ്ബ , മുജാഹിദീന്‍ തുടങ്ങിയ പേരുകളില്‍ വളര്‍ന്നുവന്ന ഭീകര മതഭ്രാന്തന്‍സംഘങ്ങള്‍ക്ക് ആദ്യകാലത്ത് പണവും പിന്തുണയും നല്‍കി വളര്‍ത്തിയത് അമേരിക്കയാണ് . ഇപ്പോള്‍ അമേരിക്ക തങ്ങളുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ സൌദി അറേബ്യയില്‍നിന്ന് കൊണ്ടുവന്ന് പണവും പടക്കോപ്പും നല്‍കി അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷത്തിനെതിരെ യുദ്ധംചെയ്യാന്‍ വിട്ടത് അമേരിക്കയും സിഐഎയുമാണെന്ന് ഈ പംക്തിയില്‍ മുമ്പ് വിശദമായി വിവരിച്ചിട്ടുണ്ട് . ബിന്‍ ലാദനെപ്പോലെ മറ്റൊരാളെയും അമേരിക്കന്‍ കുരിശുയുദ്ധക്കാര്‍ വളര്‍ത്തിയെടുത്തു . അയാളുടെ പേര് ഗുള്‍ബുദീന്‍ ഹെക്മത്യാര്‍ എന്നായിരുന്നു . താലിബാന്റെ സ്ഥാപകനേതാവ് നൂര്‍ മുഹമ്മദ് തരാഖിയെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ബറാഖ് കമാലിനെയും അദ്ദേഹത്തെതുടര്‍ന്ന് പ്രസിഡന്റായി അധികാരമേറ്റ ഡോ . നജീബുള്ളയെയും എതിര്‍ത്ത് കലാപം സൃഷ്ടിച്ചത് പ്രധാനമായും ബിന്‍ ലാദനും ഹെക്മക്ത്യാരുമാണ് . സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവും തുടര്‍ന്ന് യട്സിനും അധികാരമേറ്റപ്പോള്‍ അമേരിക്കയുടെ ഇംഗിതപ്രകാരം അഫ്ഗാന്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത് താലിബാനും അല്‍ ഖായ്ദയ്ക്കും കൊയ്ത്തുകാലം സൃഷ്ടിച്ചുകൊടുത്തു . 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ സാര്‍വദേശീയ വ്യാപാരകേന്ദ്രത്തിനും സൈനികതലസ്ഥാനമായ പെന്റഗ സമുച്ചയത്തിനുമെതിരെ നടന്ന ഭീകരാക്രമണത്തോടെയാണ് അമേരിക്കന്‍ നയത്തില്‍ മാറ്റം വന്നതും താലിബാനെയും അല്‍ ഖായ്ദയെയും ശത്രുക്കളായി കരുതാനും ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധമെന്ന പേരില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശയുദ്ധം ആരംഭിക്കാനും തുടങ്ങിയത് . ആ യുദ്ധം ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ് . താലിബാനും അല്‍ ഖായ്ദയും ഒരു ഭാഗത്തും അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ മറുഭാഗത്തുമായി യുദ്ധം വെട്ടുമ്പോള്‍ നിരപരാധികളായ ജനങ്ങള്‍ ചത്തൊടുങ്ങുകയും അമേരിക്കയുടെ പാവയായ കര്‍സായിസര്‍ക്കാര്‍ മാപ്പുസാക്ഷിയായി നിന്നുകൊടുക്കുകയുമാണ് അവിടെ . പ്രസിഡന്റ് ബുഷ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ കിടന്ന് വിസ്മൃതനാകുകയും പുതിയ പ്രതീക്ഷ ഉണര്‍ത്തി പ്രസിഡന്റ് ബറാക് ഒബാമ ഭരണം തുടങ്ങുകയും ചെയ്യുമ്പോഴും അഫ്ഗാനിസ്ഥാന്‍ , മതഭ്രാന്തന്മാരുടെയും യാങ്കി കൊലയാളികളുടെയും വിളയാട്ടഭൂമിയായി നശിക്കുകയാണ് . ഭീകരന്മാര്‍ക്കെതിരായി യുദ്ധംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ ആക്രമണം ഭീകരന്മാരെയല്ല മറിച്ച് നിരപരാധികളെയാണ് കൊന്നുതള്ളുന്നത് . ഒരു വിദേശ സൈനികന്‍ മരിക്കുമ്പോള്‍ ആ സ്ഥാനത്ത് നാലിരട്ടി അഫ്ഗാന്‍കാരാണ് മരിക്കുന്നതെന്ന് പട്ടികയിലെ കണക്ക് വ്യക്തമാക്കുന്നുണ്ട് . ഹതഭാഗ്യയായ ഈ പ്രാചീന സാംസ്കാരികകേന്ദ്രത്തിന് എന്നാണ് യാങ്കി കൊലപാതകികളില്‍നിന്നും താലിബാന്‍ ഭീകരന്മാരില്‍നിന്നും മോചനം ലഭിക്കുക ?
എന്നാ ഒരു ഊഹം . . . ക്യാച്ച് 22 , എല്‍ജി മൂന്നു തവണ എങ്കിലും വായിച്ചു കാണുമല്ലോ ?
കല്ല്യാണം ക്ഷണിച്ചില്ലല്ലോ . . എന്നാലും മംഗളാശംസകള്‍ . മഴുവും കോടാലിയും തമ്മിലെന്താ വ്യത്യാസം . . രസായിട്ടുണ്ട് .
കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിക്ക് പുതിയ വഴി തേടാന്‍ ഐ . ടി മന്ത്രി കൂടിയയ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു കഴിഞ്ഞു . ആഗോളവല്‍ക്കരണ കാലത്ത് എങ്ങനെയാണ് ഒരു അന്താരാഷ്ട്ര കരാര്‍ ഒപ്പിടേണ്ടത് എന്നതിന് ഉത്തമോദഹരണമായണ് വി . എസിന്റെ സ്മാര്‍ട്റ്റ് സിറ്റിക്കരാറിനെ യഥാര്‍ത്ഥ ഇടതുപക്ഷക്കാരില്‍ പ്രമുഖനായ സി . ആര്‍ നീലകണ്ഠന്‍ വാഴ്‌ത്തിയിരുന്നത് . ഒരു കാലത്ത് വി . എസിനെപ്പോലെ തന്നെ കടുത്ത സ്മാര്‍ട്ട് സിറ്റി വിരോധിയായിരുന്നു നീലകണ്ഠനും ( ഇന്ന് ശോഭാ സിറ്റിയെ നീലകണ്ഠന്‍ എതിര്‍ക്കുന്നത് പോലെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്മാര്‍ട്റ്റ് സിറ്റിയെ എതിര്‍ത്തിരുന്നത് ) പിന്നീട് വി . എസ് സ്മാര്‍ട്ട് സിറ്റിക്ക് അനുകൂലമായതോടെ സി . ആര്‍ അതിന്റെ പ്രചാരകനായി .
ക്രിസ്തീയ സഭയിൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ പിളർപ്പാണു് ക്രി പി 451 - ലെ കല്ക്കിദോൻ സുന്നഹദോസിനെ തുടര്ന്നുണ്ടായ നെടുകെയുള്ള ശീശ്മ ( പിളർപ്പു് ) . റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയർക്കാസനങ്ങളിൽ അലക്സാന്ത്രിയൻ പാപ്പാസനവും അന്ത്യോക്യൻ പാത്രിയർക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു് . റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ് ( കോൺസ്റ്റാന്റിനോപ്പിൾ ) പാത്രിയർക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു .
രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് ഡെന്‍മാര്‍ക് . 1849 - ല്‍ ഡെന്‍മാര്‍ക് ഏകാധിപത്യ രാജവാഴ്ചയില്‍ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് മാറി . 1915 - ലെ ഭരണഘടന പ്രകാരം സമ്പൂര്‍ണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍വന്നു . 1953 - ലെ ഭരണഘടന പാര്‍ലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു . ഇത് ഗവണ്‍മെന്റിനെ മൂന്നായി വിഭജിക്കുന്നു . ( i ) ഭരണ നിര്‍വഹണസമിതി ( ii ) നിയമ നിര്‍മാണ സഭ , ( iii ) നീതിന്യായം . പ്രായോഗികാര്‍ഥത്തില്‍ ഒരു ബഹുപാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യ രാഷ്ട്രമായ ഡെന്‍മാര്‍ക്കിലെ നിയമനിര്‍മാണാധികാരം രാജാവിലും ഏകമണ്ഡല പാര്‍ലമെന്റിലു ( Floketing ) മാണ് നിക്ഷിപ്തമായിരിക്കുന്നത് . രാഷ്ട്രത്തലവന്‍ രാജാവാണെങ്കിലും പരിമിതമായ അധികാരമേ ഇദ്ദേഹത്തിനുള്ളൂ . രാജാവ് നിയമിക്കുന്ന പ്രധാനമന്ത്രിയാണ് ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്യുന്നത് . പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയുടേയും പാര്‍ലമെന്റ് അംഗങ്ങളുടേയും പിന്തുണയുള്ള നേതാവായിരിക്കും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക . എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാഹുല്യം ഡെന്മാര്‍ക്കില്‍ ഏകപാര്‍ട്ടി ഭരണം അസാധ്യമാക്കുന്നു . ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ സഖ്യകക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നു . പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുന്ന പ്രധാനമന്ത്രി മറ്റു ക്യാബിനറ്റ് അംഗങ്ങളോടൊപ്പം രാജിവയ്ക്കുകയോ രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ അഭ്യര്‍ഥിക്കുകയോ ചെയ്യുന്നു .
സ്കൂളിലെ സഹപാഠികള്‍ , ഉന്നത ജാതിക്കാരിയും അതി സമ്പന്നയുമായ കാമുകി , ദരിദ്രനും കീഴ്ജാതിക്കാരനുമായ കാമുകന്‍ , കാമുകന്റെ വിദ്യഭ്യാസത്തിനു വേണ്ടി പണം മുടക്കുന്ന കാമുകി , വര്‍ഷങ്ങള്‍ നീണ്ട , ആഴമുള്ള പ്രണയം , ഒടുവില്‍ പതിവു പോലെ മറ്റൊരാളുമായി വിവാഹം , ഹണിമൂണ്‍ ട്രിപ്പിനിടയില്‍ ഭര്‍ത്താവിനെ , പിന്തുടര്‍ന്നു വന്ന കാമുകന്‍ സുഹൃത്തിന്റെ സഹായത്താല്‍ ( വാടക ഗുണ്ടയാണെന്നു പോലീസ് ഭാഷ്യം ) കൊലപ്പെടുത്തുന്നു , മാസ്റ്റര്‍ ബ്രെയിന്‍ കാമുകി , ഭര്‍ത്താവു ദുര്‍മരണപ്പെട്ടാല്‍ കാമുകിയുടെ ജാതിയിലെ ആചാരപ്രകാരം അടുത്ത വിവാഹം ഉണ്ടാവില്ലത്രേ , പക്ഷേ പണി പാളി , മൂന്നു പേരും പിടിയിലായി , എല്ലാവര്‍ക്കും ഇരട്ട ജീവപര്യന്തവും കിട്ടി .
പപ നി ധ നിസാം സാംരേം മിഥി ലാഽ ഽഽ കോകി
മഹാഭാരതത്തിലെ കഥാപാത്രം . കുരുവംശത്തിലെ രാജാവായ ഇദ്ദേഹത്തിന്റെ നൂറ് പുത്രന്മാരാണ് കൗരവര്‍ എന്നറിയപ്പെടുന്ന ദുര്യോധനന്‍ , ദുശ്ശാസനന്‍ തുടങ്ങിയവര്‍ . അന്ധനായിരുന്നു ധൃതരാഷ്ട്രര്‍ . പത്നിയായ ഗാന്ധാരിയും മഹാഭാരതത്തിലെ തേജസ്സുറ്റ സ്ത്രീകഥാപാത്രമാണ് .
പന്നി പന്നികളെ മാത്രമേ സുഹൃത്തായി കൂട്ടാറ്ളുളൂ , മനുഷ്യകുലത്തിൽ പിറന്നവരെ ഞാൻ സ്വീകരിക്കാറില്ല . നിന്റെ മഞ്ഞപ്പിത്തം പിടിച്ച് കണ്ണുമായി നോക്കിയാൽ നിനക്ക് കാണുന്നത് ചിലപ്പോൽ പന്നിക്ക് പകരം പട്ടിയോ പൂച്ചയോ ആയിട്ട് തോന്നും . ഭൂതക്കണാടി വേണമെന്നില്ല , സൂരജിനെ കൺസൽട്ട് ചെയ്താൽ മതി , അൺൻ വലിയ ഡാക്കിട്ടറാണ് .
ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവേശം ലോകത്തെ അധികാരികള്‍ക്ക് എന്നും അനിഷ്ടകരമായ വസ്തുതയായിരുന്നു . എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ പരീക്ഷണത്തിനും പീഡനത്തിനും വിധേയമായത് തങ്ങളുടെ രാഷ്ട്രീയ പ്രവേശന വേളയിലാണ് . സിറിയയിലെ ഇഖ്വാനും ഇതില്‍നിന്ന് അപവാദമല്ല . നിരന്തരപീഡനത്തിന്റെ താണ്ഡവം തന്നെ ഇഖ്വാനികള്‍ ഏറ്റുവാങ്ങുകയുണ്ടായി . അഫ്ഗാന്‍ , ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ലോകഭീകരന്‍ അമേരിക്ക തിട്ടൂരം ആവര്‍ത്തിച്ചപ്പോള്‍ ദമസ്കസ് നഗരം പ്രതിഷേധാഗ്നിയില്‍ ആളിക്കത്തി . സിറിയയെ ഇസ്റായേലിന്റെ സുരക്ഷക്ക് വേണ്ടി തെമ്മാടി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുകയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇഖ്വാനികളെ ഗവണ്‍മെന്റ് നേരിട്ടത് ടിയര്‍ഗ്യാസ് കൊണ്ടും ലാത്തികൊണ്ടുമായിരുന്നു . ഒടുവില്‍ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു .
ഉം ത്രേസ്യാമ്മേ . . എനിക്കിട്ടു തന്നെ താങ്ങി അല്ലെ . . നടക്കട്ടെ നടക്കട്ടെ . . അടുത്ത മീറ്റ് ഉടനെ ഒന്നും ഇല്ലാത്തത് ഭാഗ്യം ( ഉണ്ടെങ്കില്‍ ഒരു പാട്ടു പാടിച്ചേ വിടു അല്ലതെ വേറെ ഒന്നും ഇല്ല )
സജീ , മനസിന്റെ ഉള്ളില്‍ നിന്നുള്ള വരികള്‍ . അതിന്റെ ആഴം , പിന്നെ പ്രണയത്തിന്റെ നനുനനുത്ത സുഖം ആ വരികളിലൂടി ഞാനും അനുഭവിച്ചു . . . സജിയുടെ ആ ഒഴുക്കുള്ള ശൈലി ഇവിടെയും തുടര്‍ന്നിരിക്കുന്നു . സന്തോഷം തുടരുക ഈ മനോഹര വരികള്‍ . . വിഷയങ്ങള്‍ വിഭിന്നങ്ങളാകട്ടെ . . . ആശംസകള്‍ . .
ഇവിടം മുതലാണ് കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് തുടക്കം കുറിക്കുന്നത് . ബ്രിട്ടീഷുകാര്‍ ശരിക്കും വിളറി വെളുത്തു . പ്രലോഭനങ്ങളിലൂടെയും സ്ഥാനമാനങ്ങളിലൂടെയും ഉണ്ണിമൂസയെയും മറ്റഉമാപ്പിളമാരെയും വശത്താക്കാന്‍ അവര്‍ ശ്രമിച്ചു . പ്രലോഭനങ്ങളായിരുന്നെല്ലോ പലപ്പോഴും അവരുടെ തന്ത്രം . അവയിലൊന്നും വീഴാതെ ധീരമായ പോരാട്ട വീര്യവുമായി മാപ്പിളമാര്‍ മുന്നേറി .
സിനിമാ താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബര്‍ തീരുമാനത്തില്‍ അനുകൂലിച്ച് നടന്‍ സുരേഷ്‌ഗോപി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്ന് ജഗദീഷ് . അമ്മ ചേംബര്‍ ചര്‍ച്ച വരാനിരിക്കുന്നതേയുള്ളൂ . അതിനു മുന്‍പ് സുരേഷ് ഗോപി നടത്തിയ പ്രതികരണം ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി . കൊല്ലത്തുള്ള മറ്റൊരു നടനോടുള്ള വിരോധമാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ റിയാലിറ്റി ഷോകളില്‍ സജീവമായി നില്‍ക്കുന്ന ഈ
കണ്ണടച്ചു തന്നെ തുടര്‍ന്നു . അമൃതു പോലെ , തേന്‍ പോലെ അടുത്ത വചനം .
ഭര്‍ത്താവിന്റെ ബീജം ലൈംഗിക പ്രവര്‍ത്തനത്തിലൂടെയല്ലാതെ കര്‍മശാസ്ത്രത്തില്‍ ബീജസ്വീകരണംഎന്നറിയപ്പെടുന്ന പ്രക്രിയ മുഖേന ഭാര്യ സ്വീകരിക്കുന്ന ബീജത്തിലൂടെ . ഇതിന്റെ പരിഷ്കൃത രൂപമാണ് ഇന്നത്തെ കുത്തിവെയ്പിലൂടെയും ശസ്ത്രക്രിയയിലൂടെയും നടക്കുന്ന . . . .
ബീരാൻ കുട്ടി ഈ വാക്കുകൾ അവഗണിക്കാൻ കഴിയുന്നില്ല . എല്ലാ പ്രവാസിയുടെ മനസ്സിലും എരിയുന്ന കനലിന്റെ കാരണം ഒരു പരിധിവരെ അവന്റെ ഭാര്യതന്നെയാണ് . ആ നൊമ്പരം തന്നെയാണ് അവന്റെ ദിനരാത്രങ്ങളെ അലങ്കോലപ്പെടുത്തുന്നത് . ബീരാൻ കുട്ടിയുടെ കഥ തുടരൂ , എല്ലാം വായിക്കട്ടേ . . ഹൈദ്രുവിന്റെ അവദിക്കാലത്തിന് എന്ത് സംഭവിച്ചെന്ന് അറിയാൻ ആകാക്ഷയുണ്ട് .
നടന്‍ തിലകന്‍ ആശുപത്രിയില്‍ നാടകവേദിയില്‍ നാടകം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന്‍ തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഉത്സവതോടനുബന്ധിച്ചു നടത്താനിരുന്ന നാടകവേദിയില്‍ വച്ചാണ് തിലകന് ശാരീരികാസ്വാസ്ഥ്യമുണ്ടായത് . ഉടന്‍ തന്നെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു . പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ് . തിലകന്റെ തന്നെ നാടകസമിതി അവതരിപ്പിക്കുന്ന ' ഇതോ , ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പേരിലുള്ള നാടകമാണ് അവതരിപ്പിക്കേണ്ടിയിരുന്നത് . ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തിലകന്‍ കുഴഞ്ഞ് വീഴുകയായിരുന്നു . അബോധാവസ്ഥയിലായ തിലകനെ ആശുപത്രിയിലേക്ക് മാറ്റി . നാടകം തുടങ്ങുന്നതിന് മുമ്പ് രാത്രി പത്തരയോടെയാണ് സംഭവം . തുടര്‍ന്ന് നാടകം റദ്ദാക്കി . തിലകന് ഉണ്ടായത് താഴ്ന്ന രക്തസമര്‍ദ്ദത്തെ തുടര്‍ന്ന് ഉണ്ടായ തലകറക്കം ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു . തിങ്കളാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ' ഇതോ , ദൈവത്തിന്റെ സ്വന്തം നാട് ' ചൊവ്വാഴ്ച രാത്രി അവതരിപ്പിക്കുമെന്നും തിലകന്‍ ഇതില്‍ അഭിനയിക്കും എന്നുമാണ് സൂചന .
റേയുടെ അസുഖം ഭേദമായതിനുശേഷം നിർമ്മിച്ച അവസാന മൂന്ന് ചിത്രങ്ങളും അധികവും പുറമേയല്ല ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് . പ്രത്യേകമായ ഒരു ശൈലിയിൽ സംഭാഷണങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നിർമ്മിക്കപ്പെട്ട ഈ സിനിമകൾ അദ്ദേഹത്തിന്റെ മുൻകാല സിനിമകളെ അപേക്ഷിച്ചുനോക്കുമ്പോൾ നിലവാരത്തിൽ കുറവാണെന്ന് കരുതപ്പെടുന്നു . ആദ്യത്തേതായ ഗണശത്രു ( ജനങ്ങളുടെ ശത്രു ) , ഇബ്സെന്റെ An Enemy of the People എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണ് . ഈ സിനിമയാണ് അവസാന മൂന്നിൽ ഏറ്റവും മോശപ്പെട്ടതായി വിലയിരുത്തപ്പെടുന്നത് . [ 36 ] 1990 - ലെ സിനിമയായ ശഖ പ്രൊശഖ ( മരങ്ങളുടെ ശിഖരങ്ങൾ ) എന്ന സിനിമയിൽ അദ്ദേഹം തന്റെ പ്രതാപം വീണ്ടെടുത്ത് തിരിച്ച് വന്നു . [ 37 ] ഇതിൽ ഒരു സത്യസന്ധനായ ഒരു വൃദ്ധൻ , തന്റെ മൂന്ന് മക്കളുടെ അഴിമതികളെക്കുറിച്ചറിഞ്ഞ് അവരുമായി അകന്ന് തന്റെ മാനസികാസ്വാസ്ഥ്യമുള്ള നാലാം കുട്ടിയുടെ സംരക്ഷണത്തിനായി ഒതുങ്ങിക്കൂടുന്നതാണ് കഥ . ശഖ പ്രശഖയ്ക്ക് ശേഷം , അഗൺടുക് ( അപരിചിതൻ ) എന്ന സിനിമയാണ് അദ്ദേഹം നിർമ്മിച്ചത് .
Post a Comment On : ഫീ സബീല്‍ " കൈപ്പള്ളി ഡീലിറ്റ് ചെയ്ത ഇബ്നു സുബൈറിന്റെ കമന്റ് " No comments yet . - Hide Original Post Reply Reply to author Forward Print Individual message Show original Report this message Find messages by this author പ്രിയപ്പെട്ട കാണാപ്പുറം , സദ്ദാം വധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം . . . എന്നത് എന്റെ മാത്രം കാഴ്ചപ്പാടല്ല , ലോകത്തെ അറിയപ്പെടുന്ന പല രാഷ്ട്രീയ നിരീക്ഷകര് അഭിപ്രായപ്പെട്ടതുപോലെ എന്റെ മുന്നിലുള്ള തെളിവുകളും സാധ്യതകളൂം വച്ച് ഞാനും അത്തരതില് തന്നെ കരുതുന്നു , എന്റെ എഴുത്തിലെ അവേശതെക്കുറിച്ചു താങ്കള് പറഞ്ഞത് ശരിയോ എന്ന് എന്റെ പോസ്റ്റുകള് വയിച്ചാല് താങ്കള്ക്ക് മനസ്സിലാക്കവുന്നതേയുള്ളൂ . . തീവ്രവാദത്തെക്കുറിച്ചുള്ള എന്റെ നിലപാടുകളും താങ്കള്ക്ക് അതില് നിന്നും ഏറെക്കുറേ മനസ്സിലാക്കാന് കഴിയും , സുഹൃത്തെ താങ്കളുടെ പോസ്റ്റില് ആക്ഷേപിക്കുക എന്ന കാര്യം താങ്കള് ഉദ്ദേശിച്ചിട്ടില്ലെങ്കില് തന്നെയും താങ്കള് ചെയ്യുന്നത് അതു തന്നെയാണ് . . ഏതു ബ്ലോഗറോടാണ് ഇബ്നു സuബൈര് ഒരിക്കലെങ്കിലും " താറടിച്ചില്ലേ എന്നു ചോദിച്ചത് " ? അഫ്സല് ഗുരു മാധ്യമ ഭീകരതയുടെ ഇരയാണ് എന്നെഴുതിയാല് അത് തീവ്രവാദമാകുമോ ? കോടതി എന്തുകൊണ്ട് അഫ്സല് ഗുരു മുന്നോട്ടു വച്ച തെളിവുകളെ പരിഗണിക്കാന് തയ്യാറായില്ല ? കുറഞ്ഞത് അയാളുടെ മൊബെയിലിലേക്ക് വന്ന കോളുകളെക്കുറിച്ചെങ്കിലും . . ഈയൊരു സമൂഹ ബോധം . . സുഹൃത്തെ തോക്കും ബോംബുമായിറങ്ങി നിസാരമായ നക്കാപ്പിച്ചകള്ക്കുവേണ്ടി നടത്തുന്ന തീവ്രവാദമെന്ന കൂലിത്തല്ലിനെ ഒരേ സമയം എതിര്ക്കേണ്ടി വരുന്നതോടൊപ്പം അധിനിവേശതിനെതിരില് നടക്കുന്ന പോരാട്ടങ്ങള്ക്ക് പിന്തുന കൊടുക്കേണ്ട ഗതികേടിലുമാണ് ഇന്ന് മുസ് ലിം സമൂഹം , ആ ഒരവസ്ഥ താങ്കള് മനസ്സിലാക്കുമെന്നും , എന്റെ നിലപാടുകളെ യാധാര്ഥ്യ ബോധതോടെ വിശകലനം ചെയ്യുമെന്നും ഞാന് കരുതട്ടെ . . ! - - Posted by ibnu subair to കൈപ്പള്ളി : : Kaippally at 1 / 25 / 2007 06 : 01 : 10 AM posted by ibnu subair at 11 : 56 AM on Jan 25 , 2007
നല്ല കവിത . ഇങ്ങനെ വാഴയിലയില്‍ ഉണ്ണുന്ന അരാഷ്ട്രീയ സദ്യയില്‍ വാഴക്ക കാളനും , കാമെഴുക്കൂപുരട്ടിയും വിഭവങ്ങളായി വരുന്നത് പക്ഷേ യാദൃഛികതയല്ലെന്ന് മാത്രം .
ശ്രീധരേട്ടന്റെയും വീണേച്ചിയുടെയും ഒറ്റ മോളായിരുന്നു ഗോപികാ ശ്രീധര്‍ എന്ന മിനിക്കുട്ടി . എല്ലാവരോടും സ്നേഹോം ബഹുമാനോം ഒക്കെ കാട്ടി പെരുമാറുന്ന എല്ലാവരുടെയും ഒമാനയായിരുന്ന മിടുക്കി കുട്ടി . പി ഡബ്ലിയു ഡി എന്‍ജിനീയറായ ശ്രീധരേട്ടനും സാമാന്യം തിരക്കുള്ള ഒരു സര്‍ജന്‍ ആയ വീണേച്ചിയും ജോലിയുടെ ഭാഗമായി എറണാകുളത്താണ് താമസിക്കുന്നത് . മിനിക്കുട്ടിക്കു വെനലവധിക്കാലമായാല്‍ ഒന്ന് രണ്ടാഴ്ച നഗരത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞു ശ്രീധരേട്ടന്‍ കുടുംബസമേതം തറവാട്ടിലെത്തും . പിന്നെ മടങ്ങിപ്പോവും വരെ തറവാട്ടിലെന്നും ഉത്സവം തന്നെയാണ് . പാടത്തെ പണിക്കാരോടൊപ്പം കിളയ്ക്കാന്‍ കൂടുന്നത് മുതല്‍ , പയ്യിനു പുല്ലരിയാനും , അപ്പുമോനോടൊപ്പം ഓലപന്തു കളിക്കാനും വരെ ശ്രീധരേട്ടന്‍ മുന്നിലുണ്ടാവും . നാട്ടിന്‍പുറത്തെ തണുത്ത ജീവിതവും , വെള്ളക്കെട്ടും , ചെളി മണവും ഒന്നുമത്ര ഇഷ്ടമല്ലെങ്കിലും ശ്രീധരേട്ടന്റെ ജനിച്ച മണ്ണിനോടുള്ള തീരാത്ത ഇഷ്ടം മനസ്സിലാക്കി ഒന്ന് രണ്ടാഴ്ച സ്വയം നിയന്ത്രിച്ചു ഗ്രാമത്തിന്റെ പരിമിതികളിലേക്ക് വീണേച്ചിയും അങ്ങ് ഒതുങ്ങും .
ആദ്യ സപ്ലിമെന്ററി ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശം നേടാതിരിക്കുന്നവരുടെ ഒഴുവുകളിലേക്ക് 25ന് ഒരു അലോട്ട്‌മെന്റ് കൂടി നടത്തും . അതിനായി അപേക്ഷകള്‍ 20 മുതല്‍ 22 വരെ സ്‌കൂളുകളില്‍ നല്‍കാം .
ബ്ലൊഗിലെ കമ്മന്ടിനു നന്ദി . സംസ്കൃതം താത്പര്യങ്ങളുടെ പട്ടികയിലു കാണുന്നു . ആ നിലക്കെന്തെങ്കിലും സംരംഭങ്ങള് ?
മുമ്പ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇന്ത്യ , ബംഗ്ലാദേശ് , പാകിസ്താന്‍ , ശ്രീലങ്ക എന്നിവിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ചാണ് സംപ്രേഷണ അവകാശം വാങ്ങാറ് . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോപയിലെ പോരാട്ടങ്ങള്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് തത്സമയം കാണാന്‍ കഴിഞ്ഞിരുന്നു . എന്നാല്‍ , ഇക്കുറി പശ്ചിമേഷ്യയുടെ മാത്രം സംപ്രേഷണാവകാശം അല്‍ജസീറ ചാനല്‍ സ്വന്തമാക്കുകയായിരുന്നു . ഇതോടെ ബാക്കി പ്രദേശങ്ങളില്‍ മാത്രമായി അവകാശം വാങ്ങാന്‍ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലുകളൊന്നും തയാറായിട്ടില്ലെന്നാണ് സൂചന . അതേസമയം , അര്‍ജന്റീനയില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് 200 രാജ്യങ്ങളില്‍ ഹൈ ഡഫനിഷന്‍ സാങ്കേതികവിദ്യയില്‍ സംപ്രേഷണം ചെയ്യുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത് .
എസ് . എന്‍ . സി ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ മുന്‍മന്ത്രിയും സി . പി . എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ ആര്‍ . എസ് ഗാവയി സി . ബി . ഐക്ക് അനുമതി നല്‍കി . പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന മന്ത്രിസഭയുടെയും എ . ജിയുടെയും റിപ്പോര്‍ട്ട് മറികടന്നാണ് ഈ അനുമതി . കേസ് അന്വേഷിച്ച സി . ബി . ഐ സംഘത്തെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് അനുമതി നല്‍കിയത് . ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തിയ സംഘവുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഒന്നരയോടെയാണ് അനുമതി അറിയിച്ചത് .
എക്കൽ എന്നുള്ളത് ഏക്കൽ എന്നായി . തെറ്റി . പക്ഷെ നമസ്തേ ശരിയല്ലേ ? അതാവും ശരിയെന്നു കരുതിയാണ് നമസ്കാരം എന്നത് മാറ്റി എഴുതിയത് . അറിയാഞ്ഞിട്ടല്ല .
മീരാ വാസുദേവിനു നായകന്‍ മീരാ വാസുദേവ് പുതിയ പ്രണയത്തില്‍ . 2005 ല്‍ പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെ മീരാ വാസുദേവ് വിവാഹം കഴിച്ചിരുന്നു . പ്രണയ വിവാഹമായിരുന്നു . എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം ഇരുവരും തെറ്റിപ്പിരിഞ്ഞു . ഇത്തവണ മീരയുടെ നായകന്‍ വെള്ളിത്തിരയിലെ പ്രതിനായകനാണ് . മലയാളം ഉള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും വില്ലന്‍ റോളുകള്‍ ചെയ്യുന്ന ജോണ്‍ കൊക്കെന്‍ ആണ് മീരയുടെ കാമുകന്‍ . ജോണുമായുള്ള പ്രണയത്തെക്കുറിച്ച് മീര തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത് . ഫെയിസ് ബുക്ക് വഴിതുടങ്ങിയ പരിചയം പ്രണയത്തില്‍ എത്തിച്ചേരുകയായിരുന്നു . " ആദ്യം ജോണ്‍ എനിക്കൊരു സുഹൃത്തു മാത്രമായിരുന്നു . എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലേക്ക് വീണു . ഇപ്പോള്‍ എന്റെ ജീവിതം നിറയെ സന്തോഷം മാത്രമാണുള്ളത് . എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ജോണ്‍ ഒരു ആശ്വാസമായി കടന്നുവരുന്നത് . ജീവിതം മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചത് ജോണ്‍ കൊക്കെനാണ് " - മീരാ വാചാലയാകുന്നു . ജോണ്‍ തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കാറുണ്ടെന്നും തന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവാണെന്നും മീര വെളിപ്പെടുത്തുന്നു . ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും കേസുകളുമൊക്കെയായി കഴിഞ രണ്ടു വര്‍ഷം മീരയ്ക്ക് നഷ്ടപ്പെട്ടിരുന്നു . അതില്‍ നിന്ന് കരകയറുകയാണ് ലക്‌ഷ്യം . അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്ന മീരയുടെ പുതിയ തമിഴ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ് . കൃഷ്‌ണരാജ് സംവിധാനം ചെയ്യുന്ന ' ആട്ട നായകന്‍ ' ആണ് ആ ചിത്രം . സംവിധായകന്‍ പി . വാസുവിന്റെ മകന്‍ ശക്തിയാണ് നായകന്‍ . വിശാല്‍ അഗര്‍വാളില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2008ല്‍ മീര നല്‍കിയ കേസില്‍ അടുത്തിടെയാണ് ചെന്നൈ കുടുംബകോടതി വിധി പ്രഖ്യാപിച്ചത് . വിശാല്‍ തന്റെ പേരില്‍ വന്‍തോതില്‍ കടം വാങ്ങിക്കൂട്ടുന്നതായും തന്റെ കാറും സ്വത്തുക്കളും അപഹരിക്കാന്‍ ശ്രമിക്കുന്നതായും ദേഹോപദ്രവമേല്‍പിക്കുന്നതായും ആരോപിച്ച് 2008ല്‍ മീര ചെന്നൈ കുടുംബകോടതിയെ സമീപിച്ചത് . ജോണ്‍ കൊക്കെനുമായുള്ള വിവാഹം എന്നുണ്ടാവുമെന്ന് മീര വെളിപ്പെടുത്തുന്നില്ല . എന്നാല്‍ അത് വൈകാതെ സംഭവിക്കുമെന്നു തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത് . ജനിച്ചത് മുംബൈയില്‍ ആണെങ്കിലും മീര തെന്നിന്ത്യന്‍ സിനിമാലോകത്ത് സുപരിചിതയാണ് . ബ്ലെസിയുടെ തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര തുടര്‍ന്ന് വാല്‍മീകം , ഏകാന്തം , കനല്‍പൂവ് , ഒരുവന്‍ , ഓര്‍ക്കുക വല്ലപ്പോഴും , കാക്കി , ഡീസന്റ് പാര്‍ട്ടീസ് , വൈരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു . ഹിന്ദി , തമിഴ് , തെലുങ്ക് , മലയാളം ഭാഷകളിലായി 22 സിനിമകളില്‍ അഭിനയിച്ച മീര ഇടയ്ക്ക് സീരിയലിലും സജീവമായിരുന്നു .
താജ് മഹലിന്റെ അടിസ്ഥാനം വലിയ പല - അറകളുള്ള ഘടനയാണ് . അടിത്തറ ഒരു വലിയ നീളം , വീതി , ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ് . ഇതിന്റെ ഏകദേശ നീളം 55 മീ . ഓരോ വശത്തിനുമുണ്ട് . ( അടിത്തറയുടെ പ്ലാൻ കാണുക ) . നീളമുള്ള വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട് . മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട് . ഇതു പോലുള്ള പിസ്താക്കുകൾ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട് . ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ് . ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകൾ സ്ഥിതി ചെയ്യുന്നു . ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങൾ സ്ഥിതി ചെയ്യുന്നു . ഈ ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികൾ അടക്കം ചെയ്തിരിക്കുന്നു . പക്ഷേ ഇവരുടെ യഥാർഥ ശവപ്പെട്ടികൾ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത് . പ്രധാന നടുത്തള അറയുടെ മുകളിൽ ശവപ്പെട്ടിയുടെ ആകൃതിയിൽ പണി തീർത്തിരിക്കുന്നത് മാത്രമാണ് .
വർണ്ണത്തിലെ കഥാപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ് . നായകൻ പരമാത്മാവും നായിക ജീവാത്മാവുമാണ് . ജീവാത്മാവ് പരമാത്മാവിനോട് ചേരാൻ വെമ്പുന്നു എന്നതാണ് പ്രമേയത്തിന്റെ പൊരുൾ . നായകനായി ശിവൻ , വിഷ്ണു , ശ്രീകൃഷ്ണൻ , സുബ്രഹ്മണ്യൻ മുതലായ ഈശ്വരന്റെ സുന്ദര സങ്കല്പങ്ങളെ മാത്രമേ അവതരിപ്പിക്കാറുള്ളു . മുൻ കാലങ്ങളിൽ ഒരു വർണ്ണത്തിന്റെ നൃത്തം മുക്കാൽ മണിക്കൂർവരെ നീണ്ടുനിന്നിരുന്നു . ഇന്ന് ഒരു നൃത്തം തന്നെ ഇത്രയും നേരം കണ്ടിരിക്കാനുള്ള ക്ഷമ പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു .
ദേ വന്നല്ലോ ഏജിപി ! സൂരജേ , ഉടൻ തന്നെ ഏതെങ്കിലും ക്രിസ്ത്യൻ മുസ്ലിം ഇവാഞ്ജലിസ്റ്റുകളെ തപ്പിപ്പിടിച്ച് കഷ്ണം കഷ്ണം മുറിച്ച് പോസ്റ്റിട്ടോളൂട്ടാ . ധൈര്യം തെളിയിക്കണ്ടേ ? അവരൊക്കെ പറയുന്ന വിഡ്ഡിത്തങ്ങൾ കേട്ടിട്ട് കൊതിയാവുന്നു . എന്നാ പിന്നെ നമ്മള് ഹിന്ദുക്കൾക്കും ഇത്തിരി പറഞ്ഞൂടെ ?
രാജിക്ക് കാരണം സി . ബി . ഐ പരാമര്‍ശം ന്യൂഡല്‍ഹി : സ്‌പെക്ട്രം അഴിമതി കേസില്‍ ആരോപണ വിധേയനായ ദയാനിധി മാരന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു . 2 - ജി സ്‌പെക്ട്രം ഇടപാടില്‍ മാരനു പങ്കുള്ളതായി സി . ബി . ഐ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചത്തലത്തിലാണ് രാജി .
സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്കു കടക്കുന്നതിനെയാണ് ' സംക്രമം ' എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത് . സൂര്യന്റെ രാശിസംക്രമം നടക്കുന്നത് മദ്ധ്യാഹ്ന്നം കഴിയുന്നതിന് മുൻപാണെങ്കിൽ ആ ദിവസം മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കും . മദ്ധ്യാഹ്ന്നം കഴിഞ്ഞാണ് സംക്രമം എങ്കിൽ അടുത്തദിവസമാവും മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കുക . [ ഇനി , " മദ്ധ്യാഹ്നം കഴിയുക " എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല . ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ ( പ്രാഹ്ണം , പൂര്‍വാഹ്നം , മദ്ധ്യാഹ്നം , അപരാഹ്നം , സായാഹ്നം ) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം . അതുകൊണ്ടു " മദ്ധ്യാഹ്നം കഴിയുക " എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു് . ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം . ( ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം . ) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1 : 12 PM - നു് ആയിരിക്കും . ] ( നോട്ട് 1 : ഇന്റർനെറ്റിൽ ചില സൈറ്റുകളിൽ " മദ്ധ്യാഹ്നം കഴിയുക " എന്നതിനു പകരം ' പൂർവാഹ്ന്നം കഴിയുക ' എന്നു കാണുന്നു . ഏതാണ് ശരി എന്നു എനിക്കറിയില്ല ) .
ഇതു Shihab Mogral മറുപടി പ്രിയ സുഹൃത്തുക്കളേ , പനി പിടിച്ച് , ഉത്തരത്തില്‍ പറഞ്ഞതു പോലെ ഉമ്മയുടെ സാമീപ്യമുണ്ടായിരുന്നെങ്കില്‍ എനിക്കു കിട്ടുമായിരുന്ന സാന്ത്വനത്തെക്കുറിച്ചാലോചിച്ച് റൂമില്‍ കിടക്കുകയായിരുന്നു ഞാന്‍ . ഇവിടെ സംഭവിക്കുന്നതൊക്കെ അറിയാന്‍ ഏറെ വൈകി . " ഉമ്മയുടെ മടിത്തട്ടിലേക്ക് " എന്ന നജൂസിന്റെ പോസ്റ്റാവണം ഭൂരിപക്ഷവും വളരെ പെട്ടെന്ന് നജൂസിലേക്ക് പോകാന്‍ കാരണമെന്ന് ഞാന്‍ വിചാരിക്കുന്നു . " ഇവരെ ശരിക്കും ഇരട്ട പെറ്റതാണോ , എന്തൊരു സാമ്യം " എന്ന സാജന്റെ കമന്റ് കണ്ട് ഞാന്‍ വീണ്ടും നജൂസിന്റെ പ്രൊഫൈല്‍ ഒന്നുഴിഞ്ഞു നോക്കി . ഇഷ്ട സംഗീതവും പുസ്തകങ്ങളും ഏറെക്കുറെ ഒത്തു വരുന്നുമുണ്ട് . ഇനിയും ഞാന്‍ മനസിലാക്കാത്ത സാമ്യതകള്‍ ഉണ്ടോ ആവോ . . എന്നെ ഉത്തരമായി നിര്‍ദ്ദേശിച്ചവരില്‍ തന്നെ വ്യക്തിപരമായി പരിചയമുണ്ടെന്നു പറയാന്‍ മിന്നാമിനുങ്ങേ ഉള്ളൂ . അതും ബ്ലോഗിലൂടെയുണ്ടായ സൗഹൃദം തന്നെ . ഈ മിന്നാമുനുങ്ങിനെയും ഞാനായി തെറ്റിദ്ധരിച്ചിരുന്നുവല്ലോ മുമ്പ് . ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് കാലമേറെയായിട്ടില്ല . ആദ്യമായി എന്നെ ജി മെയിലില്‍ ബന്ധപ്പെടാന്‍ വന്ന ആളും ഈ മിന്നാമിനുങ്ങായിരുന്നു . അതും ഒരു സമാന ചിന്താഗതിയുടെ ഫലമായിരിക്കണം . ഇപ്പോ ദേ വളരെ നല്ല വിശകലനത്തോടെ എന്നെ ഗണ്ടു പിടിക്കുകയും ചെയ്തിരിക്കുന്നു . . ! ഉത്തരങ്ങളില്‍ എന്റെ വ്യക്തിത്വം മറച്ചു വെക്കാനോ മനപൂര്‍വ്വം പ്രകടിപ്പിക്കാനോ ഞാന്‍ ശ്രമിച്ചിരുന്നില്ല . അതിനാല്‍ തന്നെ വല്യമ്മായിയെപോലെ നിരീക്ഷണ ബുദ്ധിയോടെ വായിക്കുന്നവര്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിച്ചിരിക്കണം . ബ്ലോഗെഴുത്തെന്ന വിശാലമായ ലോകത്ത് ഒരു ചെറിയ കുഞ്ഞായി നടക്കുമ്പൊഴും അവിടെ നിന്ന് ലഭിക്കുന്ന സൗഹൃദങ്ങളും സ്നേഹവുമൊക്കെ വളരെ ഹൃദ്യവും സുഖമുള്ളതുമാണ് . അതു തന്നെയാണെനിക്കീ ഊഷരതയിലും ആശ്വാസമാവുന്നത് . കൈപ്പള്ളിയുടെ ഗോമ്പീഷനെക്കുറിച്ച് ഞാനറിയുന്നത് തന്നെ ഏറെ വൈകിയാണ് . അത് വായിക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിന്റെ വിദൂരസ്വപ്നം പോലും ഉണ്ടായിരുന്നില്ല . ആ ഞാന് ഇതിന്റെ ചെറിയൊരു ഭാഗമായിരിക്കുന്നു ! ഇതില്‍ പങ്കെടുപ്പിച്ച കൈപ്പള്ളിക്ക് , സ്ക്കോര്‍ മാസ്റ്റര്‍ അഞ്ചല്‍ക്കാരന് , എന്നെ കണ്ടു പിടിച്ചവര്‍ക്ക് , ശ്രമിച്ചവര്‍ക്ക് , നജൂസായി തെറ്റിദ്ധരിച്ചവര്‍ക്ക് , നല്ല വാക്ക് പറഞ്ഞവര്‍ക്ക് എല്ലാം എന്റെ സ്നേഹാഭിവാദ്യങ്ങള്‍ സ്നേഹപൂര്‍വ്വം ശിഹാബ് മൊഗ്രാല്‍
മണ്ണാര്‍ക്കാട് ( പാലക്കാട് ) : മണ്ണാര്‍ക്കാട് ഗതാഗതകുരുക്ക് രൂക്ഷമാകുന്നു . ദേശീയപാതയുടെ വീതി പല ഭാഗങ്ങളിലും ഇടവഴികലെപോലും നാണിപ്പിക്കുന്നതാണ് . റോഡിലേക്കിറങ്ങി നില്‍ക്കുന്ന കടകളാണ് പ്രധാന പ്രശ്‌നം . ആസ് പത്രിപ്പടിയിലെ ആല്‍ത്തറ ജങ്ഷനിലാണ് കുടുതല്‍ ബുദ്ധിമുട്ട് .
കുഴപ്പക്കാര്‍ ഉസ്മാന്റെ വീടുവളഞ്ഞപ്പോള്‍ അലി തന്റെ പുത്രന്‍ ഹസന്‍ , ഉമറിന്റെ പുത്രന്‍ അബ്ദുല്ല , മറ്റനേകം സ്വഹാബിമാര്‍ എന്നിവരോടൊപ്പം ഉസ്മാനെ സമീപിച്ച് കലാപകാരികളോട് യുദ്ധം ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ടു . എന്നാല്‍ , താന്‍ കാരണം മുസ്ലിംകള്‍ പരസ്പരം രക്തം ചൊരിയരുതെന്ന ന്യായം പറഞ്ഞ് ഖലീഫ , അലിയുടെ ആവശ്യത്തെ നിരാകരിച്ചു . ഗത്യന്തരമില്ലാതെ തിരിച്ചുപോയ അലി തന്റെ പുത്ര • ാരായ ഹസന്‍ , ഹുസൈന്‍ എന്നിവരെ മറ്റു സ്വഹാബിമാരോടൊപ്പം ഉസ്മാന്റെ വീട്ടില്‍ കാവല്‍നിറുത്തുകയുണ്ടായി . ( 3 ) കലാപകാരികളുടെ വരവറിഞ്ഞ് സ്ഥലത്തെത്തിയ അലി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി . അവര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയശേഷമാണ് അലി തിരിച്ചുപോയത് . എന്നാല്‍ , അദ്ദേഹം വഞ്ചിക്കപ്പെട്ടു . എല്ലാവരും പിരിഞ്ഞുപോയെന്നു മനസ്സിലാക്കിയ കലാപകാരികള്‍ മൂന്നുദിവസത്തിനുശേഷം മദീനയെ ആക്രമിക്കുകയായിരുന്നു . ഇതറിഞ്ഞ അലി വീണ്ടും അവരെ തടയാന്‍ ഓടിയെത്തി . " നിങ്ങള്‍ മടങ്ങിപോകുകയാണെന്നു പറഞ്ഞിട്ടും പിന്നെ എന്തിനു തിരിച്ചുവന്നു ' ' എന്നാണദ്ദേഹം അവരോട് ചോദിച്ചത് .
സൈദാലിക്ക വെപ്രാളപ്പെട്ട് ഓടി നടക്കുകയാണ് . ഡൈനിംഗ് ടേബിളില്‍ പത്തിരിയും കോഴിക്കറിയും എല്ലാം റെഡിയാക്കി വച്ചിരിയ്ക്കുന്നു . ചായ കാണുന്നില്ല . ' എടീ … ചായ എവിടെ ? ഓനിപ്പൊ ഇങ്ങെത്തും ' അടുക്കളയിലുള്ള ഭാര്യയോട് സൈദാലിക്ക ഉറക്കെ ചോദിച്ചു . ' എനിക്ക് രണ്ട് കയ്യേ ഒള്ളൂ മന്‍ഷ്യാ … ഞാന്‍ ഓന്‍ക്ക് കോടുക്കാനുള്ള സമ്മൂസ ഉണ്ടാക്കുന്നത് നിങ്ങള് കണ്ടീലെ ? ' ' ചായ ആദ്യം കൊടുക്കണ്ടേ ആമിനാ … ? ' ' ഓന്‍ വരുംബളേക്കും ചായ അവിടെ എത്തും … പോരെ ? ' ' അത് മതി ' അപ്പോഴേക്കും ഗേറ്റില്‍ കാറിന്റെ ഹോണ്‍ മുഴങ്ങിയിരുന്നു . ' ആമിനാ . . ഓനിങ്ങെത്തി . . ' എന്നും [ . . . ]
" സ്നേഹയെ അച്ചാമ്മ മാഡം വിളിക്കുന്നു " അവളുടെ ക്ലാസ്സിലെ മനോജ് ഓടി വന്നു പറഞ്ഞു … .
മഞ്ചേശ്വരം : എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്യാവരം മുത്തലിബ് നഗറില്‍ നിന്ന്
ഒരു സ്വാതന്ത്ര്യദിനം കഴിഞ്ഞിട്ട് ഇങ്ങോട്ടു വന്നുകേറീല്ല , ദാ വന്നിരിക്കുന്നു അടുത്തത് . ശ്‌ശൊ എന്തു സ്പീഡിലാ ദിവസങ്ങളു പാഞ്ഞു പോകുന്നത് . ഈ ഒരു വര്‍ഷം കൊണ്ട് ആകെയുണ്ടായ ഒരു മാറ്റം ഡെല്ലീന്ന് കൂടും കുടുക്കേമെടുത്ത് ബാംഗ്ലൂരെത്തീന്നുള്ളതു മാത്രമാണ് . അടുത്ത വര്‍ഷം എവിടെയായിരിക്കുമോ എന്തോ . ( ദീര്‍ഘനിശ്വാസം ) പക്ഷെ ഒന്നുണ്ട് . എവിടെയായാലും നമ്മടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കൊന്നും ഒരു മാറ്റവുമില്ല . രാവിലെ 8 - 9 മണിയാവുമ്പോള്‍ എഴുന്നേല്‍ക്കും , ടിവി കണ്ട് ദേശസ്നേഹം വര്‍ദ്ധിപ്പിക്കും , വച്ചുണ്ടാക്കാന്‍ മൂഡുണ്ടെങ്കില്‍ മാത്രം വല്ലതും കഴിക്കും . ഇല്ലെങ്കില്‍ ഡീസന്റായി പട്ടിണി കിടക്കും , പിന്നെ രണ്ടു പ്രതിജ്ഞേമെടുക്കും . ഇത്തവണേം ഒരു വ്യത്യാസവുമില്ല . എല്ലാ ചടങ്ങുകളും യാതൊരു തടസ്സങ്ങളുമില്ലാതെ യഥാവിധി പൂര്‍ത്തിയാക്കി . എന്തിന് , പ്രതിജ്ഞ എടുക്കാന്‍ പോലും ആലോചിച്ചു ബുദ്ധിമുട്ടേണ്ടിവന്നില്ല . കഴിഞ്ഞ വര്‍ഷം എടുത്ത പ്രതിജ്ഞകള്‍ രണ്ടും - - യോഗാക്ലാസ്സിനു ജോയിന്‍ ചെയ്യും , കല്യാണം കഴിക്കും - - പുത്തന്‍ പുതിയതു പോലെ അവിടിരിപ്പുണ്ട് . ( വല്ലപ്പോഴുമൊക്കെ പാലിക്കാന്‍ ശ്രമിച്ചാലല്ലേ തേയ്‌മാനമൊക്കെ സംഭവിക്കൂ ) . അതെടുത്ത് ഒന്ന് റിന്യൂ ചെയ്ത് ഭദ്രമായി തിരിച്ചു വച്ചു . ഇനി അടുത്ത വര്‍ഷോം എടുക്കേണ്ടതാണ് . ഈ പറഞ്ഞതൊക്കെ ചുമ്മാ ഒരാമുഖം . സ്വതന്ത്ര്യദിനോം ഇനി പറയാന്‍ പോകുന്ന സംഭവോമായിട്ട് ഒരു ബന്ധോമില്ല . രണ്ടും ഒരേ ദിവസം സംഭവിച്ചു . അത്രേയുള്ളൂ . അങ്ങനെ മേല്‍പറഞ്ഞ ഭാരിച്ച പണികളൊക്കെ ചെയ്ത് തളര്‍ന്ന് ഒരു പാക്കറ്റ് ബിസ്കറ്റും ഒരു പുസ്തകവുമായി ഞാന്‍ കട്ടിലിലേക്കു ചരിഞ്ഞു . പിന്നെ ഉണരുന്നത് ചെവീല് വണ്ടു മൂളുന്നതു പോലെ എന്തോ ഒരു ശബ്ദം കേട്ടിട്ടാണ് . നോക്കുമ്പം നമ്മടെ സന്തതസഹചാരിയായ മൊബൈല്‍ കിടന്നു നിലവിളിക്കുകയാണ് . വൈബ്രേറ്ററിലിട്ട് മ്യൂട്ടാക്കി വച്ചതു കൊണ്ട് ഒരു മൂളലേ പുറത്തേക്കു വരുന്നുള്ളൂ . എടുത്തു ഞെക്കി ചെവീലേക്കു വച്ചു . പകുതി ഉറക്കത്തിലാണ് ഇനിയുള്ള സംഭാഷണങ്ങളെല്ലാം . " ഹല്ലോ " " ങാ നിനക്കെന്താ ഫോണെടുക്കാന്‍ ഇത്ര താമസം " " യ്യോ ആരിത് ? " " നിനക്കു മനസ്സിലായില്ലേ ! ! " " ഇല്ല " " എന്റെ ദൈവമേ ഈ പെണ്ണിനിതെന്തു പറ്റി . ഇപ്പഴും മനസ്സിലായില്ലേ ? ? " ( എന്റെ തനിസ്വഭാവം വച്ചാണെങ്കില്‍ ഇമ്മാതിരി ക്വിസ് പ്രോഗ്രാം കേട്ടാലുടന്‍ ' സോറി റോംഗ് നമ്പര്‍ ' എന്നും പറഞ്ഞ് നിഷ്കരുണം കോള്‍ കട്ടു ചെയ്യുകയാണ് പതിവ് . പക്ഷെ ബാംഗ്ലൂര്‍ ബ്ലോഗ്ഗെര്‍സ് മീറ്റ് കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റായി . അക്കൂട്ടത്തിലാരെങ്കിലുമാണ് വിളിക്കുന്നതെന്നറിയില്ലല്ലോ ) " ഇല്ലെന്നു പറഞ്ഞില്ലേ ഇതാരാന്നു പറ " " ശ്ശൊ ഇവള്‍ടെ ഒരു കാര്യം . കൊച്ചേ ഞാന്‍ ശാലിനിയാ " ഓ ശാലിനി . എന്റെ ജീവാത്മാവും പരമാത്മാവുമായ കൂട്ടുകാരി . ഇതിന്റെ ശബ്ദം ഇങ്ങനെയായിരുന്നോ ! ! ! " അതു ശരി ഇതെന്നാല്‍ നേരത്തേ തന്നെ അങ്ങു മൊഴിഞ്ഞൂടെ . ചുമ്മാ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ വേണ്ടീട്ട് . . . എന്താ വേണ്ടത് ? ? കയ്യീ പൈസ ഇല്ല അല്ലേ ? ? " പറയുമ്പം എല്ലാം പറയണമല്ലോ . മഹതീടെ ഏറ്റവും വലിയ ഹോബിയാണ് കയ്യില്‍ പത്തു പൈസയില്ലാതെ കറങ്ങാന്‍ പോവുക എന്നുള്ളത് . ( ആളൊരു ബുദ്ധിജീവിയായതു കൊണ്ട് മറന്നു പോകുന്നതാണ് കേട്ടോ ) . എന്നിട്ട് എന്നെ വിളിച്ചിട്ട് എണ്ണിപ്പെറുക്കും " അയ്യോ ഞാനെങ്ങനെ വീടെത്തും ? ആരെയെങ്കിലും വിളിച്ചു പറ ഇതു വഴി വന്ന് എന്നെ ഒന്നു ലിഫ്റ്റിക്കൊണ്ട് പോവാന്‍ " . " പൈസയോ ? എന്തു പൈസ ? ? നീയെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണോ ? ? ഒരു കാര്യം ചെയ്യ് പോയി വാതിലു തുറന്നിട് . ഞാനിതാ വരുന്നു . " പണ്ടാരം ഇനി എഴുന്നേറ്റു പോയി വാതിലു തുറന്നു കൊടുക്കണം . ഈശ്വരാ എന്തെല്ലാം ബുദ്ധിമുട്ടാ ഒന്നു ജീവിച്ചു പോണേല് ! ! ! " ങാ സ്ലോ - മോഷനില്‍ വന്നാല്‍ മതി . ഞാന്‍ വാതില്‍ക്കലെത്തുമ്പോഴെക്കും ഒരു സമയമാകും . " എഴുന്നേറ്റ് തല നേരെയായപ്പോഴാണ് ബോധം വന്നത് . അല്ല ശാലിനി ഡെല്ലീലല്ലേ . ഞാന്‍ ബാംഗ്ലൂരും . ശ്ശൊ ആകെ കണ്‍ഫൂഷനായല്ലോ . ഇനിയിപ്പോ എന്നെ ഞെട്ടിക്കാന്‍ വേണ്ടി മുന്‍കൂട്ടി അറിയിക്കാതെ വന്നതാണോ . ആളാണെങ്കില്‍ ഉണ്ടായിരുന്ന ജോലിയൊക്കെ ഉപേക്ഷിച്ച് ഇന്ത്യ മുഴുവന്‍ ഓടി നടന്ന് ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കുകയാണ് . അതു വഴി ഇവിടെ എത്തീതായിരിക്കും . എന്നാലും ഒന്നറിയിച്ചില്ലല്ലോ . . ഭീകരി . " എന്റെ മന്ദബുദ്ധീ അതിനിങ്ങോട്ടുള്ള വഴിയറിയുമോ . വല്ല വീട്ടിലും ചെന്നു കേറി തല്ലു മേടിക്കാനാണോ പ്ലാന്‍ ? " " നീയിതെന്നതൊക്കെയാ കൊച്ചേ പറയുന്നത് ! ! ! " അപ്പുറത്തു നിന്നുള്ള ശബ്ദത്തില്‍ ഞെട്ടല്‍ , ആശങ്ക , അത്ഭുതം തുടങ്ങി എല്ലാ നവരസങ്ങളും . അപ്പോഴാണ് എന്റെ തലയിലും വെളിച്ചം വീണത് . തിരുവനന്തപുത്തെ നല്ലൊന്നാന്തരം നായര്‍ തറവാട്ടിലെ കുട്ടിയെങ്ങനാ തനി നസ്രാണി ഭാഷയില്‍ സംസാരിക്കുന്നത് . അതു മാത്രമല്ല , ഞങ്ങള്‍ തമ്മില്‍ ഇന്നേ വരെ എടീ , നീ എന്നൊന്നും സംബോധിച്ചിട്ടുമില്ല . എവിടെയോ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് . ചോദിച്ചു നോക്കുക തന്നെ " അതേ ഇതേതു ശാലിനിയാ ? ? " " അല്ലാ നീ ദിവ്യേടെ അനിയത്തിയല്ലേ ? " " അതെല്ലോ " അപ്പം ആളതു തന്നെ . " നിനക്കിതെന്നതാ പറ്റീത് ! ! അതു പോട്ടേ നീ തുണി മേടിയ്ക്കാന്‍ പോയില്ലേ ഇതു വരെ ? ? " ഞാന്‍ അത്ഭുതം കൊണ്ട് വാ പൊളിച്ചു പോയി . കര്‍ത്താവെ ഇതെന്തൊരു മറിമായം ! ! ! ഇതൊക്കെ എങ്ങനെ അറിഞ്ഞു . ഒരു കുപ്പായം തയ്ക്കാന്‍ കൊടുത്തിട്ട് ഒരു മാസമായി . ആദ്യം പറഞ്ഞ രണ്ടവധീം തയ്യല്‍ക്കാരന്‍ തെറ്റിച്ചപ്പോള്‍ പിന്നെ വാശിയായി . അയാളതവിടെ സൂക്ഷിച്ച് സൂക്ഷിച്ച് ബുദ്ധിമുട്ടട്ടെ . എനിക്കു സൗകര്യമുള്ളപ്പഴേ പോയി വാങ്ങൂന്നൊക്കെ വീട്ടില്‍ നിന്ന് ഘോരഘോരം പ്രഖ്യാപിച്ചതാണ് . പക്ഷെ അതെങ്ങനെ ശാലിനി അറിഞ്ഞു . ഇനി എന്റെ സ്വഭാവം നന്നായിട്ടറിയുന്നതു കൊണ്ട് ചുമ്മാ ഒരു നമ്പറിട്ടതാണോ ? ? പക്ഷെ അതല്ലല്ലോ പ്രധാന പ്രശ്നം . . ഈ നായര്‍പെണ്‍കൊടിയ്ക്ക് എങ്ങനെ അച്ചായത്തീടെ ബാധ പിടികൂടി ? ? ? " ദിവ്യേമുണ്ടോ അവിടെ ? ? " " ഇല്ല . അയ്യോ ആരുണ്ടോന്നാ ചോദിച്ചത് ? ? " " ദിവ്യ " " അതാരാ ? ? അയ്യോ ഇയാള്‍ക്കാളു തെറ്റീതാ . . റോംഗ് നമ്പര്‍ " " അപ്പോള്‍ നേരത്തേ പറഞ്ഞതോ ദിവ്യേടെ അനിയത്തിയാന്ന് ? ? " " സോറി എന്റെ ചേച്ചീടെ പേരും ഏതാണ്ടതു പോലെയാ . പെട്ടെന്നു കേട്ടപ്പോള്‍ തെറ്റിപ്പോയതാ . " അപ്പുറത്ത് ഡും എന്ന് ഫോണ് കട്ടു ചെയ്തു . റോംഗ്‌നമ്പര്‍ വിളിച്ചതിന് ഇങ്ങോട്ടു കിട്ടേണ്ട സോറി അങ്ങോട്ടു പറയേണ്ടിവന്നു . എന്റൊരു ഗതികേട് . എന്നാലും പോട്ടെ ഈ കണ്‍ഫൂഷന്‍ തീര്‍ന്നു കിട്ടീലോ . സത്യം പറയാലോ ഞാന്‍ എന്റെ സ്വന്തം മാനസികനിലയെ തന്നെ സംശയിച്ചു തുടങ്ങിയിരുന്നു . ഇവിടം കൊണ്ട് പ്രശ്നങ്ങളൊക്കെ തീരേണ്ടതായിരുന്നു . പക്ഷെ സംഭവാമീ യുഗേ യുഗേന്നല്ലേ . ഞാന്‍ ആലോചിച്ചു . എന്തു സംഭവിക്കുന്നതിനും ഒരു കാരണമുണ്ട് . ഇതും എന്തോ ഒരു നിമിത്തമാണ് . എന്തായിരിക്കും ? ? യുറേക്കാ . . . യുറേക്കാ . . . പിടികിട്ടി . . ഇന്ന് ശാലിനീടെ ബര്‍ത്ത്ഡേ ആണ് . അതോര്‍മ്മിപ്പിക്കാന്‍ വേണ്ടി ദൈവം റോംഗ്‌നമ്പറിന്റെ രൂപത്തില്‍ വന്നതാണ് . ശ്ശൊ ചില സമയത്ത് ഈ ദൈവത്തിന്റെ കാര്യം പറഞ്ഞാല്‍ നോവലെഴുതാനുണ്ട് . പിന്നെ ഒട്ടും സമയം കളഞ്ഞില്ല . ഒരു ഗംഭീരന്‍ SMS വിട്ടു . ' കണ്ടാ കണ്ടാ കൂടെ താമസിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ പറ്റീട്ടില്ലെങ്കിലെന്താ , നമ്മള്‍ പിരിഞ്ഞ ശേഷം ഇയാളുടെ ഒരു കാര്യവും ഞാന്‍ മറന്നിട്ടില്ല . അതാണു കുഞ്ഞേ സ്നേഹം ' എന്നീ ലൈനിലൊരു വികാരഭരിതമായ മെസേജ് കാച്ചി കൃതാര്‍ഥയായി . അവിടംകൊണ്ടും തീര്‍ന്നില്ല അഹങ്കാരം . . നേരെ ചേച്ചിയെ വിളിച്ചു . " ഡീ നീ ശാലിനിയെ വിഷ് ചെയ്തോ ? ? " " ചെയ്തു " " അയ്യോ അപ്പോള്‍ നിനക്കോര്‍മ്മയുണ്ടായിരുന്നോ ? ? " ഈ ചോദ്യം തികച്ചും അപ്രസക്തമാണ് . ഈ വക കാര്യങ്ങളുടെ സഞ്ചരിക്കുന്ന ഒരു ഡാറ്റാബേസാണ് അവള്‍ . " എന്ത് ? ? സ്വാതന്ത്ര്യദിനമോ ? ? " " ശ്ശൊ . ഇന്നു നമ്മടെ ശാലിനീടെ പിറന്നാളല്ലേ . ഞാന്‍ മെസ്സേജയച്ചിട്ടുണ്ട് . കണ്ടോ കണ്ടോ നീ മറന്നു . . ബു ഹ ഹ " " നിനക്കു വട്ടായോ . ശാലിനീടെ പിറന്നാളു നവംബറിലാ " അയ്യോന്നൊരു ശബ്ദത്തോടെ ഞാന്‍ ഫോണ് കട്ടു ചെയ്തു . ഇനി എന്തു ചെയ്യും . എറിഞ്ഞ കല്ലും അയച്ച മെസ്സെജും തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ . . എന്നാലും എന്റെ ദൈവമേ നീയിക്കാണിച്ചത് കൊലച്ചതിയായിപ്പോയി . സ്വാതന്ത്ര്യദിനത്തിന്റന്നെങ്കിലും ഈ അബദ്ധങ്ങളീന്ന് എനിക്കൊരു മോചനം തരാരുന്നു . എന്തായാലും ദൈവം സഹായിച്ചില്ലെങ്കിലും ഹച്ച് കനിഞ്ഞു . കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് അങ്ങേര്‍ക്കു ബോധിച്ച മെസ്സേജും കോളുമൊക്കെയേ കടത്തിവിടാറുള്ളൂ . നെറ്റ്‌വര്‍ക്ക് പ്രോബ്ലമാണത്രേ . എന്റെ സാഹിത്യം സഹിക്കാതെ ഈ മെസ്സേജും എടുത്ത് ചവറ്റുകൊട്ടയിലിട്ടു എന്നു തോന്നുന്നു . കാരണം അങ്ങേ സൈഡീന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല . . ങ്‌ഹാ അബദ്ധം പറ്റുന്നവര്‍ക്ക് ഹച്ച് തുണ . അല്ലാതെന്തു പറയാന്‍ . . . .
ശ്രീ , നീ അടി മേടിയ്ക്കും . മേലാല്‍ ഇത്ര ചെറിയ മണ്ടത്തരമൊന്നും പോസ്റ്റാക്കരുത് . : ) ( ചിരിച്ചിട്ടാ പറഞ്ഞതെങ്കിലും ഗൌരവമായിട്ടെടുക്കണം ) ; )
ഇന്നത്തെ കെട്ടിടം പണികളും ആവശ്യമില്ലാത്ത സ്വന്തം പ്രോജക്ട്കളും ഒക്കെ ഉപേക്ഷിച്ചു മേല്പട്ടക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ സഭാ മക്കളുടെ പണം പിരിച്ചു സ്വന്തം സുഖത്തിനു മാറ്റാതെ സഭാ തലത്തില്‍ കണക്കുള്ള കാരിയങ്ങള്‍ മാത്രം നടത്തി വരും തലമുറയെ കാരിയമായി നോക്കിയില്ലെങ്കില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം പല്ല് കൊഴിഞ്ഞ കുറെ കിളവന്മാരും കിലവിമാരും മാത്രമുള്ള ഒരു പ്രസ്ഥാനമായി തീരും ഈ സുറിയാനി സഭ .
ഭക്ഷണം വച്ചിരിക്കുന്ന പാത്രത്തില്‍ പതുക്കെ തട്ടി അവയുടെ ശ്രദ്ധ ആകര്‍ഷിക്കാം . നിറമുള്ള കല്ലുകള്‍ , മാര്‍ബിള്‍ എന്നിവ ഭക്ഷണ , ജല പാത്രങ്ങളില്‍ ഇട്ടുവയ്ക്കുന്നതും ശ്രദ്ധപിടിക്കാന്‍ കൊള്ളാം . ടര്‍ക്കികള്‍ക്ക് പച്ചില ഇഷ്ടമാണെന്നതിനാല്‍ , ഭക്ഷണത്തിനൊപ്പം ഇലകള്‍ അരിഞ്ഞുകൊടുക്കുക . നിറമുള്ള എഗ് ഫില്ലറുകള്‍ ആദ്യ 2 ദിവസങ്ങളില്‍ ഫീഡറായി ഉപയോഗിക്കാം .
അവന്റെ കയ്യില്‍ തോക്കും നോക്കും ഉണ്ടായിരുന്നു എനിക്കോ നാക്കില്ലാത്തൊരു വാക്കുമാത്രവും . ഞാനെന്തു പറയാനാ സനാതനാ വീണ്ടും വീണ്ടും വായിക്കുക മാത്രം ചെയ്യുന്നു
അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള നായകളില്‍ ഒരുവന്‍ . ഇവയുടെ സ്നേഹം കാരണം പ്രായമായ ജനങ്ങളില്‍ നല്ലൊരു ശതമാനം ഇവനെ വളര്‍ത്തുന്നവരാണ് . ആരോഗ്യമുള്ള ഈ ചെറിയ നായ ബുള്‍ഡോഗിന്‍റെയും ടെറിയര്‍ നായകളുടെയും സങ്കര ഇനം ആണ് . ഉടമയുടെ കൂടെ റോഡിലൂടെ നടന്നുപോകാനും കാറില്‍ യാത്ര ചെയ്യാനും ഇഷ്ടപ്പെടുന്ന ഇവന് മറ്റു നായകളുടെ പോലെയുള്ള മടുപ്പിക്കുന്ന ഗന്ധമോ അധികം പൊഴിയുന്ന രോമമോ ഇല്ല . . വളരെ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുന്ന ഇവ ഉടമയെ വളരെ സ്നേഹിക്കുന്നതും എപ്പോഴും ഉടമയുടെ ചുറ്റും നടക്കാന്‍ ഇഷ്ട്ടപ്പെടുന്നതുമായ ഇനമാണ് . റൌണ്ട് ഹെടെഡ് ബുള്‍ ആന്‍ഡ് ടെറിയര്‍ , ബോസ്ടന്‍ ബുള്‍ , ബുള്ളെറ്റ് ഹെഡ് , റൌണ്ട് ഹെഡ്സ് എന്നും ഇവയെ വിളിക്കുന്നു , . കുറഞ്ഞ ഭാരമുള്ളതെന്നും , ശരാശരി ഭാരമുള്ളതെന്നും , ഭാരം കൂടിയവ എന്നതും ഉള്‍പെടെ മൂന്നു വലിപ്പത്തില്‍ ഉള്ള ബോസ്ടന്‍ ടെറിയര്‍ ഉണ്ട് . . ഏതായാലും പത്തു മുതല്‍ പതിനേഴ് ഇഞ്ച് വരെയേ ഉയരം വയ്ക്കൂ . നാല് മുതല്‍ പന്ത്രണ്ടു കിലോവരെ തൂക്കവും വരും . വളരെയേറെ അനുസരണ ഉള്ള ഇവ മറ്റുകുട്ടികളോടും വീട്ടിലുള്ള കുട്ടികളോടും നന്നായി പെരുമാറും . . അപൂര്‍വ്വം സാഹചര്യത്തില്‍ ഒഴികെ മറ്റു നായകളോടും മൃഗങ്ങളോടും നന്നായി പെരുമാറും . നന്നായി കുരയ്ക്കുന്ന ഇവയെ കാവലിനായി വളര്‍ത്താം . പക്ഷെ എല്ലാവരോടും സ്നേഹം കാട്ടുന്ന ഇവ ഒരു രക്ഷയ്ക്കായി വളര്‍ത്താവുന്ന ഇനം അല്ല . . പത്തു മുതല്‍ പതിനാലു വയസ്സ് വരെ ഇവ ജീവിക്കാറുണ്ട് . ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട് . . ( മിക്കപ്പോഴും സിസേറിയന്‍ നടത്തേണ്ടി വരുമെന്നുള്ളതു കൊണ്ടു സാധാരണക്കാര്‍ ഇവയെ വളര്‍ത്താതിരിക്കുകയാവും ബുദ്ധി . . )
ഘ . ^ അക്വീനാസിനുണ്ടായതായി പറയപ്പെടുന്ന ദർശനത്തിന്റെ വിവരണം ഇംഗ്ലീഷ് കവി റോബർട്ട് ബ്രിഡ്ജസിന്റെ " ടെസ്റ്റമെന്റ് ഓഫ് ബ്യൂട്ടി " ( Testament of Beauty ) എന്ന കവിതയിലുണ്ട് . അതനുസരിച്ച് , എഴുത്തു പുനരാരംഭിക്കാൻ ആവശ്യപ്പെട്ട റെജിനാൾഡിനോട് അക്വീനാസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു : [ 6 ]
മോന്തക്കിട്ട് ചാമ്പുക എന്നൊരു പ്രയോഗമുണ്ട് ഞങ്ങടെ നാട്ടില്‍ , സത്യത്തില്‍ ഈ വിവര്‍ത്തക വിദൂഷകന്മാരുടെ മോന്തക്കിട്ട് നല്ല പളങ്ങലാണ് സൂരജ് ചെയ്തത് . . . അഭിവാദ്യങ്ങള്‍ , അഭിവാദ്യങ്ങള്‍ ഒരായിരമായിരം അഭിവാദ്യങ്ങള്‍ . . . . . വീഡിയോ ക്ലിപ്പക്കോ ഡിലീറ്റ് ആയി തുടങ്ങി .
ഇതൊക്കെ കാണാന്‍ വടക്കെ ഇന്ത്യ വരെ പോകണ്ട . നമ്മുടെ കേരളത്തില്‍ തന്നെ കാണാം . പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ . ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇതൊക്കെ നഗ്നമായ നിയമലംഘനമാണ് . നമുക്കുള്ള നിയമത്തെ നോക്കു കുത്തിയാക്കുന്ന വേല . നമുക്കിതിനെതിരെ കോടതിയില്‍ പോകാം . പക്ഷേ ഇവിടെ പറഞ്ഞിരിക്കുന്ന വാര്‍ത്തയില്‍ കോടതിയാണ് ഈ ബാലികയുടെ കേസ് തള്ളിയിരിക്കുന്നത് .
പ്രിയ കവേ , കവിത ഞങ്ങൾക്കു മനസ്സിലാവില്ല . കവിയുടെ കച്ചവട മൂല്യം ഞങ്ങൾക്കറിയാം . ചാവും ആണ്ടും എഴുത്തിന്റെ ലോഹവാർഷികങ്ങളുമെല്ലാം സ്പോൺസേചെയ്യാൻ ആളെക്കിട്ടിയാൽ മതി . അഭിപ്രായം പറയേണ്ട !
ലോകത്തെ ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ് ബംഗ്ളാദേശ് . കൃഷിയാണ് രാജ്യത്തെ സാമ്പത്തികാവസ്ഥ നിയന്ത്രിക്കുന്ന പ്രധാനഘടകം . വ്യാവസായികമായി രാജ്യം വളരെ പിന്നാക്കമാണ് . ചണമാണ് പ്രധാന ഉല്‍പ്പന്നം . മഴയുടെയും പുഴകളുടെയും സമൃദ്ധി , ഫലഭൂയിഷ്ടമായ ഭൂമി എന്നിവ കൃഷിയെ ത്വരിപ്പിക്കുന്നു .
പത്രത്തിലെഴുതിയാല്‍ ഒറ്റയടിക്ക് ലക്ഷക്കണക്കിനാളുകള്‍ വായിക്കും ( അന്നു വൈകുന്നേരം ആക്രിക്കാരന്‍ എടുത്ത് മുട്ടയ്ക്ക് ട്റേ ഉണ്ടാക്കുന്ന കമ്പനിയില്‍ അയക്കുന്നതോടെ തീരുകയും ചെയ്യും അതു മറ്റൊരു കാര്യം ) പക്ഷേ ബ്ലോഗിലതു കിടക്കും . " നളനല്ല , ചന്ദ്രക്കാരന്‍ . " തുളസിയുടെ കമന്‍റ് വായിക്കുമ്പോഴും ഈ സാധ്യത തുറന്നു നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ പാതകള്‍ . ? ഇനി കാര്യ കാരണങ്ങളുണ്ടെങ്കില്‍ ഇപ്പോള്‍ ദേവന്‍ പിള്ളയെ തിരുത്താന്‍ ( തിരുത്തലല്ല ) ശ്രമിച്ച പോലെ മറ്റൊരാള്‍ക്ക് തുളസിയേയും തിരുത്താം . ഹെ അത് ചന്ദ്രക്കാരനല്ല xyz ആണു് . ഇവിടെയാണു് വായനക്കാരന്‍ ബ്ലോഗിലാര്‍മ്മാദിക്കുന്നത് . ബ്ലോഗിങിന്‍റെ സാധ്യതകള്‍ അനന്തം അജ്ഞാതം അവര്‍ണനീയം എന്നു മാത്രം അറിയുന്ന ഒരുവന്‍ . പോസ്റ്റിഷ്ടപ്പെട്ടു . : )
ഭോപാല്‍ - മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം . തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടം ശുദ്ധജലസമൃദ്ധമായിരുന്നു . ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ നഗരമെന്ന പ്രശസ്തിയും ഭോപാലിനുണ്ട് . ഭോജ രാജാവിന്റെ നാടെന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഭോപാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഏറെ വ്യവസായ പ്രാധാന്യമുള്ള നഗരമായിരുന്നു . * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 1984 ഡിസംബര്‍ രണ്ടിലെ ഭോപാലിലെ സായാഹ്നം . അവിടത്തെ വലിയ കമ്പനിയില്‍ നിന്നും രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് ജനം പുറത്തിറങ്ങുന്നു . ഒപ്പം നൈറ്റ് ഷിഫ്റ്റിലേക്കുള്ളവര്‍ അതിവേഗം പായുകയാണ് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 37 വര്‍ഷം പിന്നിട്ടിട്ടും ഒരു ജോലി വേണമെങ്കില്‍ സായിപ്പിന്റെ കീഴില്‍ തന്നെ പണിയെടുക്കണം . ഫാക്ടറിയുടെ പരിസരത്ത് ധാരാളം കുട്ടികള്‍ കളിക്കുന്നുമുണ്ട് . അവര്‍ അറിഞ്ഞിരുന്നില്ല , നാളെ ഈ സമയം ലോകം കണ്ട മഹാവിപത്തിന്റെ ഇരകളാകാന്‍ തങ്ങള്‍ വിധിക്കപ്പെടുമെന്ന് . ഫാക്ടറിക്കുള്ളില്‍ കടന്നവര്‍ തങ്ങളുടെ പണികളിലേക്ക് മുഴുകി . അതിനിടയില്‍ ഒരു കൂട്ടം പേര്‍ക്ക് ഫാക്ടറി ചെയര്‍മാന്‍ കേശബ് മഹീന്ദ്ര നിശ്ചയിച്ചിരുന്ന പണി വാതക കുഴലുകള്‍ വെള്ളം തെറിപ്പിച്ചു വൃത്തിയാക്കലായിരുന്നു . ഒരു മഹാദുരന്തം അവിടെ ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു . യൂണിയന്‍ കാര്‍ബൈഡ് കമ്പനി അതാണ് ഫാക്ടറിയുടെ പേര് . ദുരന്തം നാം ഏവരും അറിയുന്നത് തന്നെ , ഒറ്റ രാത്രി കൊണ്ട് ആയിരങ്ങള്‍ പിടഞ്ഞു വീണു മരിക്കുകയും ലക്ഷണക്കിനുപേര്‍ ദുരന്തബാധിതരാവുകയും ചെയ്ത ' ഭോപാല്‍ വിഷവാതക ചോര്‍ച്ച ' . 1926 ല്‍ ' എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് ' എന്ന ബാറ്ററി നിര്‍മ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് . 1959 ല്‍ ' എവറഡി കമ്പനി നാഷണല്‍ കാര്‍ബണ്‍ കമ്പനി ' എന്ന പുതിയ പേരു സ്വീകരിച്ചു . 1955 ല്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി . ഇന്ത്യയിലെ ആദ്യ െ്രെഡസെല്‍ കമ്പനിയായി തുടങ്ങിയ എവറഡി കമ്പനി പിന്നീട് കീടനാശിനി നിര്‍മ്മാണത്തിലേക്കു കടക്കുകയായിരുന്നു . യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ വ്യവസായശാല 1969ല്‍ ഭോപ്പാലില്‍ സ്ഥാപിച്ചു . 51 % ഓഹരി ഉടമസ്ഥത യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും 49 % ഇന്ത്യന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ആയിരുന്നു . ഇന്ത്യ കീടനാശനിയുടെ വന്‍ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷയോടെ കമ്പനി തുടങ്ങിയ അധികൃതര്‍ മീഥൈലാമൈന്‍ ഫോസ്ഫീനുമായി പ്രവര്‍ത്തിപ്പിച്ചുണ്ടാക്കുന്ന മീതൈല്‍ ഐസോ സയനേറ്റ് ഒന്ന് നാഫ്ത്തനോളുമായി പ്രവര്‍ത്തിപ്പിച്ച് ' കാര്‍ബറില്‍ ' എന്ന സെവിന്‍ ഉദ്പാദിപ്പിച്ചു . പക്ഷേ വെള്ളപ്പൊക്കവും വരള്‍ച്ചയുമായി വലയുന്ന കര്‍ഷകര്‍ക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാന്‍ കഴിവുണ്ടായിരുന്നില്ല . ഇതിനെ തുടര്‍ന്ന് കമ്പനി കൂടുതല്‍ ലാഭകരമാക്കുന്നതിനായി 1979ല്‍ മീതൈല്‍ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേര്‍ത്തു . വില കുറച്ച് കീടനാശിനി വില്‍ക്കുകയായിരുന്നു ലക്ഷ്യം . ദുരന്തം ആരംഭിക്കുന്നു ആ സമയത്താണ് രാത്രി ഷിഫ്റ്റിലുണ്ടായിരുന്ന ഒരു കൂട്ടം തൊഴിലാളികള്‍ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം വാതക കുഴലുകള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചത് . 42 ടണ്‍ മീതൈന്‍ ഐസോസൈനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയുടെ കുഴലായിരുന്നു അത് . തൊഴിലാളികളുടെ അശ്രദ്ധ കാരണം വന്‍തോതില്‍ വെളളം സംഭരണിയുടെ അകത്തേക്ക് കടന്നു . തത്ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വര്‍ദ്ധിച്ചു . ഇങ്ങനെ അമിതമര്‍ദ്ദം വരുമ്പോള്‍ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയില്‍ ഉണ്ടായിരുന്നു . ഈ സംവിധാനം പ്രവര്‍ത്തിച്ച് വന്‍തോതില്‍ വിഷവാതകം പുറന്തള്ളി . രാസപ്രവര്‍ത്തനം ചെറുക്കാന്‍ ശേഷിയുള്ള ലോഹങ്ങള്‍ കൊണ്ടായിരുന്നില്ല വാതകക്കുഴലുകള്‍ നിര്‍മിച്ചിരുന്നത് . അവ രാസപ്രവര്‍ത്തനത്തില്‍ ദ്രവിക്കുകയും ചെയ്തു . അതുമൂലം വിഷവാതകങ്ങള്‍ ഭോപ്പാല്‍ നഗരത്തില്‍ വ്യാപിച്ചു . രാത്രി 10 . 30ഓടെ ഫാക്ടറിക്ക് ചുറ്റിലും താമസിക്കുന്നവര്‍ക്ക് അതിശക്തമായ ചുമ , അമിതമായ ഛര്‍ദ്ദി , കണ്ണിനു പുകച്ചില്‍ എന്നിവ അനുഭവപ്പെട്ടു തുടങ്ങി . ഡിസംബര്‍ മൂന്ന് രാത്രി ഒരു മണി ആയതോടെ അതുവരെ രംഗത്തു വരാതിരുന്ന പോലീസ് വിഭാഗം ജാഗരൂകരായി . ജനങ്ങളെ തെരുവില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു . ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരുക്കേറ്റു . ഇത്രയും ആയിട്ടും ഫാക്ടറിക്കുള്ളിലായിരുന്ന തൊഴിലാളികളൈ പുറത്തു വിട്ടില്ല . രണ്ടു മണിയോടുടപ്പിച്ച് ഫാക്ടറിക്കുള്ളില്‍ അപായ സൈറന്‍ മുഴക്കി തൊഴിലാളികള്‍ പുറത്തേക്ക് കുതിച്ചു . അവര്‍ അത്ഭുതപെട്ടു പോയി . തങ്ങള്‍ അകത്തേക്ക് കയറുമ്പോള്‍ സജീവമായി തെരുവ് യുദ്ധം കഴിഞ്ഞ ഭൂമി പോലെ . തെരുവില്‍ അവിടെയവിടെ ചോര തുപ്പിയ ജനം . ചിലര്‍ വേച്ച് വേച്ച് എഴുന്നേള്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല . ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ ആയിരങ്ങള്‍ തത്ക്ഷണം മരിച്ചതായി അവര്‍ കണ്ടു . ആരുണ്ട് ആരെ സഹായിക്കാന്‍ എന്ന നിലയില്‍ . ബാക്കി നില്‍ക്കുന്ന ജീവനുമായി അവര്‍ അവിടെ നിന്നും ഓടിയകന്നു . തൊട്ടടുത്ത ഹമീദിയ ആശുപത്രിയില്‍ ജനസമുദ്രം . എല്ലാവര്‍ക്കും ഒരേ രോഗാവസ്ഥ . ആശുപത്രിയും പരിസരവും രക്തവും ഛര്‍ദ്ദിയും കൊണ്ട് നിറഞ്ഞു . എത്തുന്നവര്‍ക്ക് കാഴ്ചകള്‍ പോലും നഷ്ടപ്പെട്ടു . അതിനും ശേഷമാണ് അതായത് 2 . 10നാണ് ഫാക്ടറി അധികൃതര്‍ പുറത്തേക്ക് അപായ സൈറന്‍ മുഴക്കുന്നത് . അത് കേള്‍ക്കാന്‍ ആരുണ്ടവിടെ ? അതിരാവിലെ നാലു മണിയോടെ വാതക ചോര്‍ച്ച നിയന്ത്രണ വിധേയമായതായി കമ്പനി പോലീസിനോട് അറിയിച്ചു . പോലീസ് സംഭവം ഉറപ്പു വരുത്തി രാവിലെ ആറു മണിയോടെ ' എല്ലാം ശരിയായി ' എന്ന് ഉച്ചഭാഷണിയില്‍ കൂടി വിളിച്ചു പറഞ്ഞു . അപ്പോഴേക്കും സംഭവിക്കാനുള്ളതെല്ലാം പൂര്‍ത്തിയായിരുന്നു . അപ്പോഴേക്കും വ്യവസായശാലയില്‍ നിന്നും 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് ( Methyl Isocyanate ' or ' MIC ) എന്ന വിഷവാതകം ചോര്‍ന്നിരുന്നു . അഞ്ചു ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു . ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2 , 259 പേര്‍ മരിച്ചു . രണ്ടാഴ്ചക്കകം 8 , 000ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു . 8 , 000പേര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു . വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15 , 000ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നെടുത്തതായി കണക്കക്കേണ്ടി വരും . ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായാണ് ഭോപ്പാല്‍ ദുരന്തത്തെ കണക്കാക്കപ്പെടുന്നത് . ' ഗ്ലോബല്‍ ടോക്‌സിക് ഹോട്ട് സ്‌പോട്ട് ' എന്നാണ് ഗ്രീന്‍പീസ് ഫൗണ്ടേഷന്‍ ഭോപ്പാലിനെ വിളിക്കുന്നത് . ഈ ദുരന്തത്തിന്റെ കാരണത്തെ കുറിച്ച് വ്യത്യസ്ത അനുമാനങ്ങള്‍ നിലവിലുണ്ട് . വാതച്ചോര്‍ച്ചയുണ്ടായ സമയത്ത് തൊഴിലാളികള്‍ വാതകക്കുഴലുകള്‍ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു . ചില നിരീക്ഷകരുടെ അഭിപ്രായം , ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളില്‍ കൂടി വെള്ളം കയറി എന്നാണ് . പക്ഷേ , യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു . 1985ലെ റിപ്പോര്‍ട്ടുകള്‍ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നല്‍കി . ദുരന്തത്തിനിടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകളില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നു . 1 . കൂടുതല്‍ മാരകമായ രസവസ്തുക്കളുടെ ( MIC ) ഉപയോഗം . 2 . ഈ രാസവസ്തുക്കള്‍ ചെറിയ ചെറിയ സംഭരണികളില്‍ സൂക്ഷിക്കുന്നതിനു പകരം വലിയ സംഭരണികളില്‍ ഒന്നിച്ച് സൂക്ഷിച്ചത് . 3 . കുഴലുകളില്‍ എളുപ്പം ദ്രവിക്കുന്ന ലോഹങ്ങള്‍ ഉപയോഗിച്ചത് . 4 . 980 ല്‍ ഉത്പാദനം നിര്‍ത്തിയ ശാലയുടെ അറ്റകുറ്റ പണികള്‍ വേണ്ടവിധം നടത്താതിരുന്നത് . 5 . വേണ്ട വിധം പരിപാലിക്കാതിരുന്നതിനാല്‍ സുരക്ഷാസംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കതിരുന്നത് . വാതക ചോര്‍ച്ചയിലേക്ക് നയിച്ചവയില്‍ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കും പങ്കുണ്ട് . ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികള്‍ മോശമാക്കി . അവലോകനങ്ങള്‍ കാണിക്കുന്നത് , ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും ഭാരത സര്‍ക്കാരിനും തന്നെയാണ് എന്നാണ് . ഒടുവില്‍ സംഭവിച്ചത് ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ ഉത്തരവാദികള്‍ക്ക് 26 വര്‍ഷത്തിനുശേഷം പേരിനുമാത്രം ശിക്ഷ . 2010 ജൂണ്‍ ഏഴിന് കോടതി വിധി പ്രഖ്യാപിച്ചത് . വന്‍ വിഷവാതക ചോര്‍ച്ചക്ക് ഉത്തരവാദികളായ ഏഴു പേരെ രണ്ടുവര്‍ഷം തടവിനും കേവലം ഒരു ലക്ഷം രൂപ വീതം പിഴക്കും ശിക്ഷിച്ചു . വിഷവാതക ദുരന്തത്തിന് യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് നീണ്ട വിചാരണക്കൊടുവില്‍ കണ്ടെത്തിയ ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് നാമമാത്ര ശിക്ഷ വിധിച്ചത് . യൂനിയന്‍ കാര്‍ബൈഡ് കമ്പനി പിഴയായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട് . ശിക്ഷ വിധിച്ച ശേഷം , ഹാജരുള്ള ആറു പ്രതികള്‍ക്കും കോടതി 25 , 000 രൂപ ഈടില്‍ ജാമ്യം അനുവദിച്ചു . കാല്‍നൂറ്റാണ്ടിനു ശേഷമുണ്ടായ ഈ കോടതിവിധി കൊടിയ ദുരന്തത്തിനിരയായ ജനതയെ പരിഹസിക്കുന്ന ' മറ്റൊരു ദുരന്തം ' ആണെന്ന് ഭോപാല്‍ ഇരകള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകള്‍ ആരോപിക്കുന്നു . ദുരന്ത സമയത്ത് യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ചെയര്‍മാനായിരുന്ന കേശബ് മഹീന്ദ്രയടക്കം ഏഴു പേരാണ് ശിക്ഷിക്കപ്പെട്ടത് . ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ ( അശ്രദ്ധമൂലമുള്ള മരണം ) , 335 , 337 , 338 ( അശ്രദ്ധമൂലമുള്ള അപകടം ) എന്നീ നിസ്സാരമായ കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് . ആദ്യം നരഹത്യയടക്കം ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നെങ്കിലും പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ച് വകുപ്പുകള്‍ ലഘുവാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയായിരുന്നു . ആന്‍ഡേഴ്‌സന്‍ എന്ന കുറ്റവാളി അപകടത്തിന്റെ പ്രധാന കാരണക്കാരനായ അമേരിക്കക്കാരന്‍ , യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ആഗോളമേധാവി വാറന്‍ ആന്‍ഡേഴ്‌സനെക്കുറിച്ച് കോടതി വിധിയില്‍ ഒന്നും പറയുന്നില്ല . കമ്പനിയുടെ അമേരിക്കക്കാരായ അന്നത്തെ അധികാരികളാരും വിചാരണ ചെയ്യപ്പെട്ടതുമില്ല . അപകട ശേഷം ഇന്ത്യയില്‍നിന്ന് കടന്ന ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും അമേരിക്കയില്‍ സുഖവാസത്തിലാണ് . ആന്‍ഡേഴ്‌സനെ വിട്ടുകിട്ടാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാത്തതിനാല്‍ ഇയാളുടെ വിചാരണ നടന്നിട്ടില്ല . വാതകച്ചോര്‍ച്ചയുടെ നാലാം നാള്‍ ആന്‍ഡേഴ്‌സണ്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ , യു . എസ് എംബസി ഇടപെട്ടപ്പോള്‍ അയാളെ ജാമ്യത്തില്‍ വിട്ടു . ജാമ്യമില്ലാത്ത കുറ്റത്തിനായിരുന്നു അറസ്റ്റ് എന്നകാര്യം അവഗണിച്ചായിരുന്നു ഇത് . അയാളെ വിടുക മാത്രമല്ല , എംബസിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോവുകയും ചെയ്തു . ആന്‍ഡേഴ്‌സന് ഇന്ത്യ വിടാന്‍ രാജീവ് ഗാന്ധിയുടെ സഹായമുണ്ടായി എന്ന നിലയില്‍ അദ്ദേഹത്തിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളി പി സി അലക്‌സാണ്ടര്‍ വെളിപ്പെടുത്തല്‍ നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു . അതേ സമയം കേരളത്തിലുള്ള അലക്‌സാണ്ടര്‍ ഇതു നിഷേധിച്ചു . താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ലെന്നുമാണ് അലക്‌സാണ്ടര്‍ പറഞ്ഞത് . ദുരന്ത സമയത്ത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിന്റെ അറിവോടെയാണ് ആന്‍ഡേഴ്‌സണ്‍ രാജ്യം വിട്ടതെന്ന് മുന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ കോടതി വിധി വന്നതിനു ശേഷം വ്യക്തമാക്കിയിരുന്നു . ഇതിനിടെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യ വിട്ടതില്‍ രാജീവിന് പങ്കുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ വ്യക്തമാക്കി . ദുരന്തത്തിനു ശേഷം കുറ്റപത്രം നല്‍കാന്‍ സി . ബി . ഐ മൂന്നു വര്‍ഷമെടുത്തു . അനേകം സമന്‍സുകള്‍ അയച്ചിട്ടും ആന്‍ഡേഴ്‌സണ്‍ അതെല്ലാം അവഗണിച്ചു ; അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കേണ്ടിവന്നു . യു . എസില്‍ നിന്ന് അയാളെ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല . ആന്‍ഡേഴ്‌സണെപ്പോലെ , കേസില്‍ ഉള്‍പ്പെടേണ്ടിയിരുന്ന മറ്റു വിദേശികളും ഇന്ത്യയിലേക്ക് വരാതെ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടു . അപകടത്തിനു കാരണക്കാരായ അമേരിക്കന്‍ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയും അതിന്റെ ഹോങ്കോങ് ശാഖയായ യൂനിയന്‍ കാര്‍ബൈഡ് ഈസ്‌റ്റേണും വിചാരണ നേരിട്ടിട്ടില്ല . വിധി കൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം ? വിചാരണവേളില്‍ 3008 രേഖകള്‍ പരിശോധിച്ച ഭോപാല്‍ കോടതി 178 സാക്ഷികളെ വിസ്തരിച്ചിരുന്നു . 1984 ഡിസംബര്‍ മൂന്നിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 1984 ഡിസംബര്‍ ആറിന് രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി . ബി . ഐക്ക് കൈമാറുകയായിരുന്നു . 1987 ഡിസംബര്‍ ഒന്നിന് സി . ബി . ഐ കുറ്റപത്രം സമര്‍പ്പിച്ചു . കമ്പനിയിലെ സുരക്ഷാ പാളിച്ചകളും അറ്റകുറ്റപ്പണി നടത്താതിരുന്നതും ആണ് വാതകചോര്‍ച്ചക്കു കാരണമായതെന്ന സി . ബി . ഐ വാദം കോടതി അംഗീകരിച്ചു . വിദഗ്ധ സംഘങ്ങള്‍ പലതവണ ചൂണ്ടിക്കാട്ടിയ സുരക്ഷാ പാളിച്ചകളൊന്നും പരിഹരിക്കപ്പെടാത്തതാണ് അപകടത്തിന് കാരണമായതെന്ന വാദവും കോടതി അംഗീകരിച്ചു . ' ഡൗ കെമിക്കല്‍സ് ' എന്നറിയപ്പെടുന്ന യൂനിയന്‍ കാര്‍ബൈഡ് ഇന്നും ഇന്ത്യയിലടക്കം ലോകമെങ്ങും സജീവമാണെങ്കിലും ഭോപാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ഇനിയും തയാറായിട്ടില്ല . മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഭരണകൂടം സത്വര നടപടി എടുക്കണമെന്നത് സാമാന്യനീതിയുടെ താല്‍പര്യവും സാര്‍വദേശീയ മനുഷ്യാവകാശ തത്ത്വങ്ങളിലെ അംഗീകൃത ചട്ടവുമാണ് . ഭോപാല്‍ കേസില്‍ അതുണ്ടായില്ല . കുറ്റകൃത്യം ചെയ്ത യൂനിയന്‍ കാര്‍ബൈഡ് കമ്പനി പിരിച്ചുവിട്ടാണ് നിയമത്തെ വെട്ടിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചത് . അവരുടെ ആസ്തികള്‍ വാങ്ങിയ ഡൗ കെമിക്കല്‍ കമ്പനിയെക്കൊണ്ട് ബാധ്യത ഏറ്റെടുപ്പിക്കാന്‍ നമ്മുടെ നീതിനിര്‍വാഹകര്‍ക്ക് കഴിഞ്ഞതുമില്ല . കുറ്റവാളികളില്‍ ഏറ്റവും പ്രമുഖന്‍ ശിക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ നിന്നും ഊരിപ്പോയി . ശിക്ഷിക്കപ്പെടുന്നവര്‍ക്കാകട്ടെ പരമാവധി കിട്ടാവുന്ന പത്തു വര്‍ഷത്തെ തടവില്‍ നന്നേ കുറച്ചേ ലഭിച്ചിട്ടുള്ളൂ . അതുപോലും അവര്‍ അനുഭവിക്കുമോ എന്ന് കണ്ടറിയണം . ഏതുനിലക്കുനോക്കിയാലും ദുര്‍ബലന്‍ ഏറെ കഷ്ടപ്പെടുകയും ശക്തന്‍ അവരെ ചൂഷണം ചെയ്തശേഷം രക്ഷപ്പെടുകയും ചെയ്യുന്ന വികലനീതിക്ക് നല്ല ഉദാഹരണമായിരിക്കുന്നു ഭോപാല്‍ കേസ് . പരാജയപ്പെട്ടത് നിയമവ്യവസ്ഥ മാത്രമല്ല , ഒരു രാഷ്ട്രീയ വ്യവസ്ഥ മൊത്തത്തിലാണ് . മഹാദുരന്തങ്ങളിലാണ് വാസ്തവത്തില്‍ വര്‍ഗസമരങ്ങള്‍ നടക്കുന്നത് . ഓരോ പരിസ്ഥിതി പ്രശ്‌നവും ഓരോ പൗരാവകാശ പ്രശ്‌നവും വര്‍ഗസമരത്തിന്റെ മറ്റൊരു വകഭേദം തന്നെയാണ് . ഭോപാലിലെ ചേരികള്‍ അങ്ങനെ പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കുന്നു . രക്തസാക്ഷിത്വത്തിന്റെ ഈ പാഠം നമ്മുടെ രാഷ്ട്രീയ ഘടനയും നിയമവ്യവസ്ഥയും സമൂഹമാകെത്തന്നെയും യഥാവിധി ഉള്‍ക്കൊള്ളേണ്ടതുണ്ട്
Download XML • Download text