Text view
mal-8
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
സഹജ എന്നാല്‍ കുടെ ജനിച്ചത് എന്നും യോഗ എന്നാല്‍ കുടി ചേരല്‍ എന്നും അര്‍ഥം . നമ്മുടെ സുക്ഷ്മശരിരത്തിലുള്ള ജിവ ചൈതന്യവും പ്രപഞ്ച വ്യാപിയായ ബ്രഹ്മചൈതന്യവും കുടി ചേരുന്ന അവസ്ഥയാണ് സഹജയോഗകൊണ്ട് സാധ്യമാകുന്നത് . ഇതിനെ ആത്മസാക്ഷാല്‍ക്കാരം എന്നു പറയുന്നു . സഹജയോഗയില്‍ ആത്മ സാക്ഷാല്‍ക്കാരം ആത്മിയതയുടെ ആരംഭം മാത്രമാണ് . ഒരാളുടെ നട്ടെല്ലിന്റെ ഏറ്റവും അടിയിലുള്ള ത്രികാസ്ഥിക്കുള്ളില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്നു . ആത്മസാക്ഷാല്‍ക്കാരം ലക്ഷ്യമാക്കുന്ന ആളില്‍ കുണ്ടലിനി സുഷുമ്ന നാഡിയിലുടെ മുകളിലേക്ക് ഉയരുകയും സഹസ്രാരത്തിലുടെ ബാഹ്യലോകത്തെ ബ്രഹ്മചൈതന്യവുമായി സംഗമിക്കുകയും ചെയ്യുന്നു . ഈ [ . . . ]
ജമാഅത്തും മുജാഹിദും തമ്മിലുള്ള ഭിന്നത തുടങ്ങുന്നതും അതിന്റെ അടിസ്ഥാനവും ഇബാദത്തിനെ സംബന്ധിച്ച വ്യത്യസ്ഥമായ കാഴ്ചപാടില്‍ നിന്നാണ് . ജമാഅത്തിന് . . .
വളരെപ്പണ്ടു നടന്ന സംഭവമാണു് . ഒരു പക്ഷേ ഈ കഥയ്ക്കും മുമ്പു് . പണ്ടു പണ്ടൊരു ഡോട്ട് കോം കാലത്തു് . അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ . സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു . ( ഇന്നും വലിയ മാറ്റമില്ല . ) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു : " എടാ , മൈ . . . ഡീയർ " ( തെറ്റിദ്ധരിക്കരുതു് . " എടാ എന്‍റെ പ്രിയപ്പെട്ടവനേ " എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ' പ്രകൃതിവിരുദ്ധമായ ' അടുപ്പമൊന്നുമുണ്ടായിരുന്നില്ല . ) " എന്തോ ? " ഞാൻ വിളികേൾക്കും . " എന്‍റെ മൂല്യം ഒരു മില്യനായെടാ ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും ? " രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല . അന്നല്ല , ഇന്നുമറിയില്ല . " നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു് ? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും . " ഞാൻ ആശങ്കാകുലനായി . ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല . ഡോട്ട് കോമൊക്കെ പോയി , ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു . വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ . അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത് . വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ് : http : / / www . wwwdotcom . com ( ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം ) .
പെരിങ്ങോടാ ഒരു ലേഖനം എഴുത്തായിരുന്നില്ല എന്റെ ലക്ഷ്യം . അതുകൊണ്ടാവും ആനയെ കണ്ടിട്ടും ഹായ് പറയാന്‍ തോന്നാത്തതും ; ) ആനകളുടെ ചിത്രം ഞാന്‍ എടുത്തതുമല്ല . ( ഇനി ഞാന്‍ എടുത്തതാണെങ്കില്‍കൂടി പാവം പാപ്പാനെ ഒഴിവാക്കില്ല , ആനയില്ലാതെ എന്തു പാപ്പാന്‍ ! ) ഇതൊക്കെ ഒപ്പിക്കുന്ന പടങ്ങളാ . . അതുകൊണ്ടാ അങ്ങനെ ഒരു വരി തലക്കെട്ടിലും , അരവരി ചിത്രത്തിന്റെ ടൈറ്റിലിലും കൊടുക്കുന്നതു തന്നെ . ഇനി എന്റെ , അല്ലെങ്കില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശം ; ആനകെളെക്കുറിച്ച് സംസാരിക്കുക , നാളെ ആരെങ്കിലുമൊക്കെ പ്രതിപാദിക്കുന്ന ആനകളെക്കുറിച്ച് പറയുക . അതിനൊരു വേദി . അത്രേ ഉള്ളു . അല്ലാതെ ഒരു ആന ലേഖനമെഴുത്തിന്റെ ആധികാരികതയിലേക്കൊന്നും തിരിയാനുള്ള ആന വെവരം എനിക്കില്ല . വെറും രണ്ടുവര്‍ഷം കൊണ്ട് ഉടലെടുത്ത കമ്പം അത്രെ ഉള്ളു . ഇവിടെ ഉള്ള പലരും ഇതൊരു ഭ്രാന്തുപോലെ കൊണ്ടു നടക്കുന്നവരാണ് എന്നായിരുന്നു എന്റെ ഊഹം . അതിനൊരു വഴിമരുന്നിടല്‍ ആയിരുന്നു ഉദ്ദേശവും . പെരിങ്ങോട്ട് കാശിനാഥ നെക്കുറിച്ച് പെരിങ്ങോടനും എഴുതാം . ( അതു നിങ്ങളുടെ നാട്ടില്‍ അല്ലെങ്കില്‍ എന്നോട് ക്ഷമിക്കുക ; ) . അറിവുള്ള വിവരങ്ങള്‍ നമുക്കു പങ്കുവയ്ക്കാം . അത്രെ ഉള്ളു . എന്താ റെഡിയല്ലേ ? ബിന്ദൂ , ആനയ്ക്ക് കണ്ണാടി കിട്ടിയിരുന്നെങ്കില്‍ എന്നു എനിക്കും തോന്നിയിട്ടുണ്ട് , ഡല്‍ഹിയില്‍ ആര്‍ കെ പുരത്ത് അമ്പലത്തിലെ ആനയെ കണ്ടപ്പോള്‍ . കാരണം കുട്ടികളൊക്കെ അതിന്റെ കാല്‍കീഴിലൂടെ ഓടുന്നു , ( അന്ന് . ) അപ്പോള്‍ ഞാനും കരുതി ഈ ആന വേറെ ആനയെ കണ്ടിട്ടുണ്ടാവാന്‍ വഴിയില്ലെ എന്നും , ഇതിനെ ഒരു കണ്ണാടില്‍ ഒന്നു കാണിച്ചാലോ എന്നും . ദില്‍ബാസുരന്റെ ചോദ്യങ്ങള്‍ക്ക് ശ്രീജിത്ത് ഉത്തരം പറഞ്ഞതൊക്കെ വായിച്ചു . മുരളീ തെച്ചിക്കോട്ട് രാമചന്ദ്രന്‍ ആയിരുന്നോ അപ്പോള്‍ ഏഷ്യയിലെ ഏറ്റവും പൊക്കം കൂടിയ ആന ? എന്റെ പരിമിതമായ അറിവിലാണ് ഞാന്‍ പട്ടാമ്പി ബാലനാരായണന്‍ എന്നു പറഞ്ഞത് . ഇനി അഥവാ അതു വെറും ഓഫ് ടോപിക് ആണെങ്കില്‍ ഞാന്‍ വരാം പിന്നെ ആ കക്ഷിയുമായി . സുനിലേ വരൂ , ഇവിടെ കൂടാം . . എവിടെ ഐഡീ ?
ടിക്കറ്റ് അയച്ചു തന്നാല്‍ കുടുംബസമേതം പങ്കെടുക്കാന്‍ ഞാനും റെഡി . ലോകത്ത് എവിടെയുള്ള മീറ്റിലും പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു വല്യഭാവവുമില്ല . അപ്പോള്‍ കുവൈറ്റ് - ഹൈദ്രാബാദ് രണ്ടു ടിക്കറ്റുകള്‍ പോരട്ടേ .
അവിടെ പറഞ്ഞതും ഇവിടെ പറഞ്ഞതും അതും ഇതും ഏതും . അവിയേല്‍ പരുവം . പ്രധാനമായും മറ്റ് സ്ഥലങ്ങളില്‍ ഇട്ട പൊന്നോമനക്കമന്റുകള്‍ . ആവര്‍ത്തനവിരസതയ്‌ക്ക് ആവര്‍ത്തിച്ച് മാപ്പ് . ( ഞാന്‍ അവിടെയുമിവിടെയുമൊക്കെയിട്ട കമന്റുകളെല്ലാം ശേഖരിച്ച് വെച്ച അതുല്ല്യേച്ചിക്ക് അതുല്ല്യമായ നന്ദി )
എന്നാല്‍ ശരി മുല്ലപ്പൂവേ , എന്നാലും എന്റെ 50 കൊണ്ടോയില്ലേ … എനിക്കിനി ഇന്നെങ്ങനെ മനസമാധാനതോടെ ഉറങ്ങാന്‍ പറ്റും ? ?
പ്രിയ സുനില്‍ , പാര്‍ട്ടിയില്‍ വിശ്വസിക്കുക എന്നതു ഒരു ആചാരം പോലെ കൊണ്ടുനടന്ന കാലം പതുക്കെ മാറുകയാണ് . തിരിച്ചറിവുള്ള മനുഷ്യരുടെ എണ്ണം കൂടിവരികയാണെന്ന് സുനിലിന് മനസ്സിലാവുന്നില്ലേ , ഇല്ലെന്നു നടിക്കേണ്ടതു സുഖലോലുപരായി കഴിയുന്ന നേതാക്കന്മാര്‍ക്ക് ആവശ്യമാണ് . പക്ഷെ സുനിലിനു അതുണ്ടോ ? ഒരു പാര്‍ട്ടിയില്‍ ( നേതാക്കളുടെ ഒരു സംഘം ) ജീവിതകാലം മുഴുവന്‍ വിശ്വസിച്ചുകൊള്ളാമെന്നോ , അതിനെ പ്രതിരോധിക്കാന്‍ അവനവന്റെ തലച്ചോര്‍ പണയം വെക്കാമെന്നോ കരുതുന്നവര്‍ ഇന്നത്തെ തലമുറയില്‍ ചുരുക്കമേ ഉള്ളൂ . പാര്‍ട്ടി ഇന്നു അവന്റെ ദൈനംദിനജീവിതത്തില്‍ ഗുണകരമായി ഇടപെടുന്നില്ല . ( അമ്മയും മാക്ടയും പോലെ ) . നേതാക്കന്മാരുടെ ദൈനം ദിന ജീവിതത്തില്‍ മാത്രമാണു അതിനു ഒരു പ്രധാന റോള്‍ ഉള്ളത് . . സ്നേഹപൂര്‍വം ഒരു ഇന്ത്യന്‍ പൌരന്‍ . ( കഴിവുള്ള രാഷ്ട്രസേവകരെ എന്നും സ്നേഹിക്കും , എതു പാര്‍ട്ടിയിലായാലും )
എന്നാല്‍ , " നിങ്ങളുടെ ദീനിന്റെ പകുതിയും ആഇശയില്‍ നിന്ന് സ്വീകരിക്കുക ' ' എന്ന ഹദീസിനെക്കുറിച്ച് ഹാഫിളുബ്നുഹജര്‍ പറയുന്നതു നോക്കുക : അതിന് ഒരു നിവേദക പരമ്പരയുള്ളതായി എനിക്കറിയുകയില്ല . ഇബ്നുല്‍ അഥീറിന്റെ ' നിഹായ ' യിലൊഴിച്ച് മറ്റെവിടെയും ഞാന്‍ അതു കണ്ടിട്ടില്ല . അദ്ദേഹമാകട്ടെ ആരാണ് അത് ഉദ്ധരിച്ചത് എന്ന് പറയുന്നുമില്ല . അല്‍ഹാഫിള് ഇമാദുദ്ദീനുബ്നുകഥീര്‍ മുസ്നിയോടും ദഹബിയോടും അതേപ്പറ്റി ചോദിച്ചു . അവര്‍ക്കിരുവര്‍ക്കും അതേപ്പറ്റി അറിയുമായിരുന്നില്ല . ഈ ഹദീസിന്റെ നിവേദക പരമ്പരയുടെ അവസ്ഥ ഇതാണ് .
സകാത്തിന്റെ വിതരണത്തില്‍ സവിശേഷമായ ചില തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് : 1 ) സകാത്തിനര്‍ഹരായവരുടെ ആവശ്യങ്ങളുടെ സ്വഭാവവും വലിപ്പവും അവരുടെ തൊഴില്‍പരമായ അവസ്ഥയും പ്രത്യേകം പരിഗണിക്കപ്പെടണം . 2 ) സകാത്ത് വാങ്ങുന്നവരെ ഭാവിയില്‍ സ്വയം പര്യാപ്തരാക്കുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടത് . 3 ) പണമായോ ഭക്ഷണസാധനങ്ങളായോ തൊഴിലുപകരണങ്ങളായോ സകാത്ത് നല്‍കാവുന്നതാണ് . ഈ അടിസ്ഥാനത്തില്‍ സകാത്തിന്റെ ഏറ്റവും അഭിലഷണീയമായ രൂപങ്ങള്‍ ഫുഖഹാക്കള്‍ ( കര്‍മശാസ്ത്രപണ്ഡിതന്മാര്‍ ) പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട് . കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച ഒരാള്‍ക്ക് സകാത്തായി നല്‍കേണ്ടത് സ്വയംപര്യാപ്തമായി ജീവിക്കാന്‍ ആവശ്യമായ കൃഷിഭൂമിയാണ് . ഡ്രൈവിംഗ് പഠിച്ച ഒരാള്‍ക്ക് ഈ തത്വപ്രകാരം നല്‍കേണ്ടത് കാറോ ലോറിയോ ആണ് . പച്ചക്കറി കച്ചവടം ശീലിച്ചവന് അതിനാവശ്യമായ മൂലധനവും , ആഭരണവ്യാപാരം പരിചയിച്ചവന് അതിനുവേണ്ട മൂലധനവും നല്‍കണം . ഒരു തൊഴിലും അറിയാത്തവന് അവനെപ്പോലെയുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ തുക നല്‍കേണ്ടതാണ് . നാട്ടിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്തായിരിക്കണം ഈ തുക നിശ്ചയിക്കേണ്ടതെന്നും ഫുഖഹാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് . സകാത്തായി നല്‍കുന്നത് കാലദേശവ്യത്യാസവും തൊഴിലിന്റെ സ്വഭാവവും അനുസരിച്ച് മാറുമെന്ന് മനസ്സിലാക്കാം . ഇത്രയും സമഗ്രവും പ്രായോഗികവുമായ ഒരു വിതരണസംവിധാനം അല്ലെങ്കില്‍ സാമൂഹിക സുരക്ഷാപദ്ധതി ( Social Security Scheme ) മറ്റേതെങ്കിലും വ്യവസ്ഥയിലുണ്ടോ എന്ന് സംശയമാണ് . വാസ്തവത്തില്‍ ഇസ്ലാമിനെ ഇതര മതങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം ഈ സകാത്ത്സംവിധാനമാണ് . ദാനധര്‍മങ്ങളുടെ പ്രാധാന്യത്തെയും സാധുസംരക്ഷണത്തിന്റെ പുണ്യത്തെയും സംബന്ധിച്ച് ഹൈന്ദവ - ക്രൈസ്തവമതങ്ങള്‍ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വ്യവസ്ഥാപിതമായ ഒരു പദ്ധതി അവയിലൊന്നിലുമില്ല .
മരം മുറിച്ചു കളയാതിരിക്കാന്‍ പതിനായിരം വഴികളുണ്ടെന്നു പറഞ്ഞു . ഒരു വഴിയെപ്പറ്റിയെങ്കിലും ഒന്നു പരാമര്‍ശിച്ചു കൂടായിരുന്നോ ?
എനിക്കൊരു ജേണലിസം മാഷുണ്ടായിരുന്നു . മാതൃഭൂമിയിലെ പഴയ സിംഹം പി . രാജന്‍ . അദ്ദേഹം ഇടയ്ക്കിടെ ഇതുപോലൊരു പ്രയോഗം നടത്തുമായിരുന്നു . " കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും നല്ല മനുഷ്യനാണ് " : ) കവിതയില്‍ ചാരി നില്‍ക്കുന്നവരാ മധുസൂദനന്‍ നായരെ ഇഷ്ടപ്പെടുന്നതെന്നു ഈയടുത്താരോ പറഞ്ഞിരുന്നു പാപ്പാന്‍ നായരേ : ) ജ്യോതിടീച്ചര്‍ ചാരാതെ നില്‍ക്കുന്ന ടീമാണെന്നാ തോന്നണത് . ഓഫു ഷമി ജ്യോതിടീച്ചറേ .
അന്തക്കാലം … 1917 , ജനുവരി 17ആം തിയ്യതി , സിലോണിലെ മദ്ധ്യ പ്രവിശ്യയായ കാന്‍ഡിയിലെ നാവലപിടിയ എന്ന സ്ഥലത്താണ് ഗോപാല മേനോന്റെയും മരുതൂര്‍ സത്യഭാമയുടെയും മകനായി രാമചന്ദ്രന്‍ പിറന്നത് . പൈതൃകം പാലക്കാട്ടുള്ള വടവന്നൂര്‍ എന്ന ഗ്രാമമാണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം ശ്രീലങ്കയുലും തമിഴകത്തിലുമായാണ് . രാമചന്ദ്രന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചുപോയി . കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അവന്റെ ജീവിതം . മുറയായ വിദ്യാഭ്യാസം ചെയ്യാനുള്ള സ്ഥിതി കുടുമ്പത്തില്‍ ഇല്ലാത്തതിനാല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ' ഒറിജിനല്‍ ബോയ്സ് ' എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു . ആള്‍ ഒരു മുരുക ഭക്തനായിരുന്നു .
പത്ത് വര്ഷം മുമ്പ് ദുബായില്‍ ആദ്യമായി രൂപീകരിച്ച പയ്യന്നൂര്‍ സൗഹൃദ വേദി ഇന്ന് എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ശക്തമായ പ്രാതിനിധ്യ മുള്ള ഒരേയൊരു പ്രാദേശിക സംഘടന യായി വളര്‍ന്നിരിക്കുന്നു എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു . പയ്യന്നൂര്‍ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സൌഹൃദ വേദിയുടെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു . റിയാദിലെ പ്രമുഖ നേത്ര രോഗ വിദഗ്ദനും ജനകീയ ഡോക്ടറുമായ ഡോക്ടര്‍ ഭരതനെ റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങളെയും ആതുര സേവന രംഗത്തെ സമഗ്ര സംഭാവന കളെയും മാനിച്ചു കൊണ്ട് മോമെന്‌ടോ നല്‍കി ആദരിച്ചു . ഡോക്ടര്‍ ഭരതനെ കുറിച്ചു തയ്യാറാക്കിയ ഡോകുമെന്‍ററി പ്രദര്‍ശനത്തിനു ശേഷം അദ്ദേഹം മറുപടി പ്രസംഗം നടത്തി .
അനൂപ് മേനോന്‍ , ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുമാര്‍ നന്ദ കഥയെഴുതി സംവിധാനം ചെയ്യുന്ന മുല്ലശേരി മാധവന്‍കുട്ടി , നേമം പി . ഒ തിരുവനന്തപുരത്ത് പൂര്‍ത്തിയായി . കാര്‍ത്തിക് വിഷന്റെ ബാനറില്‍ കെ . എസ് . ചന്ദ്രനും , സാം വര്‍ഗീസും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സ്വാതി ഭാസ്‌കര്‍ എഴുതുന്നു .
മഷിത്തണ്ട് സൈറ്റില്‍ " google cnnot connect " എന്ന് എഴുതി കാണിക്കുന്നോ ? അങ്ങിനെ ഒരു പ്രശ്നം ഞാന്‍ ആദ്യമായി കാണുകയാണ് . ഒരു സ്ക്രീന്‍ ഷോട്ട് എടുക്കുമോ ? ഞാന്‍ പരിശോധിക്കാം . ആദ്യത്തെ ഒരു മണിക്കൂര്‍ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയെന്നു കേള്‍ക്കുന്നത് സന്തോഷം പകരുന്നു .
ഞാന്‍ ഒരു ചെറിയ യാത്രപോയി തിരിച്ചുവന്നപ്പോഴേയ്ക്കും " ഒടുവില്‍ " എന്നേക്കുമായി യാത്രയായി . . . വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരന്‍ , സാധാരണക്കാരിലൊരുവനായ ഒരു നല്ല മനുഷ്യന്‍ , സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യം ഇതെല്ലാമായിരുന്ന ഒടുവില്‍ ഇനി ഓര്‍മ്മകളില്‍ മാത്രം . ആദരാഞ്ജലികള്‍ .
26 ) അല്‍ മുദില്ല് ( നിന്ദ്യത നല്‍കുന്നവന്‍ ) : മുകളില്‍ പറഞ്ഞതിന്റെ വിപരീതാശയം . തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നല്‍കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവന് ഈ ലോകത്തും പരലോകത്തും നിന്ദ്യത നല്‍കുകയും ചെയ്യുന്നു . തന്റെ ഇച്ഛകളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ ഇച്ഛകള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവനെ പ്രതാപവനാക്കുക . എന്നാല്‍ തന്റെ ഇച്ഛയെപിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും നിന്ദ്യനാക്കിത്തീര്‍ക്കുന്നതാണ് . ഒരു മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സൃഷ്ടികളില്‍ ചിലരാണെന്ന് വിചാരിക്കുകയും അതുപോലെ അത്യാഗ്രഹം വച്ചുപുലര്‍ത്തുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും വ്യാമോഹത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയും ചെയ്താല്‍ അതവന് നിന്ദ്യതയാണ് സമ്മാനിക്കുക .
പത്തിരുപത് വര്‍ഷമായി മലയാളത്തില്‍ ഇങ്ങനെയൊക്കെയാണ് കവിതയെഴുതുന്നത് , ഈ കവിതകള്‍ക്ക് നല്ലൊരു ആസ്വാദകവൃന്ദവും ഉണ്ട് . . ചേട്ടന്‍ വലിയ വര്‍ത്താനം പറയാതെ പോ എന്ന് ലതീഷ് മോഹന്‍ .
നിങ്ങൾ ഒരു മലയാളിയാണെങ്കിൽ , അല്ലെങ്കിൽ മലയാളം പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ . . .
നമുക്ക് നിലനില്‍ക്കാനും എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാനും ഊര്‍ജ്ജം ആവശ്യമാണ് . ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ നിന്നാണ് നാമിതാര്‍ജ്ജിക്കുന്നത് . അതുകൊണ്ടു തന്നെ ആഹാര സമ്പാദനത്തെ നമുക്ക് ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി ഗണിക്കാം . സമ്പാദന - ഉപഭോഗ മേഖലകളിലെല്ലാം ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തവും ഉല്‍കൃഷ്ടവുമായ രീതിയാണ് മനുഷ്യന്‍ അനുവര്‍ത്തിക്കുന്നത് .
ക്യാമ്പുകളിലെ ജൂത അന്തേവാസികളെ പലതരം ജൈവപരീക്ഷണങ്ങൾക്കു വിധേയമാക്കിയിരുന്നു . നാസി ഡോക്ടർമാരും ശാസ്ത്രജ്ഞരും ജൂതരെ ഇത്തരം പൈശാചികപരീക്ഷണങ്ങൾക്കു വിധേയമാക്കുന്നതിനു നേതൃത്വം നല്കി . അംഗഭംഗം വരുത്തുക , നിറം മാറ്റുന്നതിനുള്ള മരുന്നുകൾ കുത്തിവയ്ക്കുക , അനസ്തേഷ്യ നൽകാതെ ശരീരഭാഗങ്ങൾ കീറിമുറിക്കുക , മരുന്നുകമ്പനികൾ വികസിപ്പിക്കുന്ന മരുന്നുകളുടെ പരീക്ഷണത്തിനുപയോഗിക്കുക എന്നിവയായിരുന്നു ഇവർ നടപ്പാക്കിയത് .
ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു . ഒന്നുമറിയാതെ നീയുറങ്ങി . ഇലകളുടെ തിളക്കം കോരിയെടുത്ത് , പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത് , വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം , നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍ . നീല മനസ്സിലടങ്ങുന്നത് വരെ , കണ്ണുകളടങ്ങുന്നത് വരെ . പിന്നെ , തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട് . അത് കണ്ട് ഞാനും . നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും . നോക്ക് മമ്മാ , ഇതില്‍ നമ്മളാ നീ അതിശയിക്കും . ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍ . എനിക്കും അതിശയം തോന്നും .
എല്ലാ പിശാചുക്കളും നാട്ടിലേക്കു കെട്ടിയെടുക്കുന്ന ഫ്രൈഡേ ദ തേര്‍ട്ടീന്തിനു വക്കാരി നാട്ടിലേക്കു പോയി എന്നാണു് ഒടുവില്‍ കിട്ടിയ വാര്‍ത്ത . കൂടെ ജപ്പാനില്‍ വെച്ചു കൂടെക്കൂടിയ " കെട്ടുമോ കെട്ടാദോ " എന്ന സുമോ റെസ്‌ലര്‍ ഭാര്യയും ഉണ്ടായിരുന്നു എന്നാണു കേള്‍വി . ജപ്പാനില്‍ നിന്നു മുങ്ങിയ വക്കാരി ജര്‍മ്മനിയില്‍ പൊങ്ങുമെന്നു് ഒരു കിംവദന്തി ( വക്കാരിയെന്ന മഹാദന്തിയുടെ ചേട്ടനല്ല കിംവദന്തി ) . പുല്ലൂരാന്‍ ജാഗ്രതൈ ! " മനസ്സിലായി വരുന്നു " എന്നതിന്റെ ജര്‍മ്മന്‍ എന്താണോ എന്തോ ?
പിന്നെ ഉല്പലാക്ഷന്‍ ആയിരുന്നുഡോ ഇതിലും നല്ലത് എന്ന് എന്റെ പേര്‍ കേട്ട് ഉമേഷ് ജി പറഞ്ഞത് ഞാന്‍ മറന്നിട്ടുമില്ല !
കാളക്കണ്ണിന് നിറങ്ങള്‍ മാത്രമല്ല ആഴവും ശരിയായി കാണാനാവില്ലെന്ന് പഠിപ്പിച്ചതും പെരെല്‍മാനാണ് . തലയുടെ ഇരു വശത്തുമായി തള്ളിനില്‍ക്കുന്ന കണ്ണുകള്‍ ഉപയോഗിച്ച് ഏകദേശം 360 ഡിഗ്രി കാണാനാകും ഋഷഭേശ്വരന് . ഓരോ കണ്ണും ഓരോ വശത്തെയും പ്രപഞ്ചത്തെ കാട്ടിക്കൊടുക്കുന്നു . ധൃതിയില്‍പുല്ലു തിന്നുമ്പോഴും ആരെങ്കിലും പാത്തു വരുന്നുണ്ടോ , തന്നെ ബീഫാക്കാന്‍ എന്ന് തിരിച്ചറിയാന്‍ കഴിവുള്ള ഈ അല്‍ഭുതക്കണ്ണുകള്‍ കാളയ്ക്കു മാത്രമല്ല , മാന്‍ , മുയല്‍ തുടങ്ങിയ മിക്ക സസ്തനി സസ്യഭുക്കുകളിലും കാണാം . എന്നാല്‍ അവയുടെ ഇരു കണ്ണുകളുടെയും ദൃശ്യമണ്ഡലങ്ങള്‍ പരസ്പരം സംയോജിക്കുന്നില്ല . അതിനാലാണ് ആഴത്തിന്റെ ഗുട്ടന്‍സ് കാളയ്ക്ക് കിട്ടാതെ പോയത് .
ഗജേന്ദ്രനോടു രാജാവു പറഞ്ഞു : " നീ തന്നെ വിജയി . നീ എന്റെ മകളെ വിവാഹം കഴിച്ചു് ചക്രവര്‍ത്തിയായി വാണുകൊള്ളൂ . "
കളവ്പറഞ്ഞു എന്ന ആരോപണമാണ് നിവേദകന്റെ അയോഗ്യതക്കു കാരണമെങ്കില്‍ അദ്ദേഹം ഉദ്ധരിക്കുന്ന ഹദീസ് المتروك ( വര്‍ജ്യം ) എന്നറിയപ്പെടുന്നു . നിവേദകന്‍ കളവുപറയുന്നവനായി ആരോപിക്കപ്പെടുന്നത് രണ്ട് കാരണങ്ങളാലാണ് :
എനിക്കു സുസ്മേരത്തിലെ സുല്ലിനെക്കാള്‍ പരിചയം സുദരശനത്തിലെ സുല്ലിനെയും കമന്റുകളിലെ സുല്ലിനേയും ആണ് . അതാണ് ഇവിടെ ഇല്ലാതെപോയത് . മാത്രവുമല്ല സുല്ലേ , നൂറു വാക്കില്‍ കുറയാതെ എഴുതുക എന്ന് ചില ചോദ്യങ്ങളോടൊപ്പം കൈപ്പള്ളി നിബന്ധനവയ്ക്കുന്നത് ആ വിവരണത്തിലൂടെ ആളെ അല്പം വെളിവാക്കട്ടെ എന്നുദ്ദേശിച്ചു തന്നെയാണ് . ആ ഉത്തരം പറയുന്നില്ല അല്ലെങ്കില്‍ കൂടുതല്‍ എഴുതുന്നില്ല എന്ന് പറഞ്ഞുവിടുന്നതും ശരിയല്ലെന്നു തോന്നുന്നു .
2005 ഇൽ ഇറങ്ങിയ " എല്ലാം സ്വാമിക്കും " 2006 ഇൽ ഇറങ്ങിയ " എന്റെ സ്വാമിക്കും " ശേഷം ഞാൻ ചെയ്ത വർക്കായിരുന്നു 2007 ജനുവരിയിൽ റിലീസ് ചെയ്ത " ദേവപാദം " എന്ന മുരുക ഭക്തിഗാന ആൽബം . ചെലവു വളരെ കുറച്ചുകൊണ്ട് വെറും 2 ആഴ്ചയ്ക്കുള്ളിൽ അതിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ കഴിഞ്ഞു . ഇതിലെ പത്തു ഗാനങ്ങളിൽ മൂന്നു ഗാനങ്ങൾക്കു സംഗീതവും ഞാൻ തന്നെ നൽകി . ആദ്യമായാണ് എഴുത്തുകൂടാതെ സംഗീതവും നൽകുന്നത് . ഈ മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എസ് . നവീൻ എന്ന യുവ പ്രതിഭയാണ് . അദ്ദേഹം ഏ . ഐ . ആർലെ ഏ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ് . കൂടാതെ സ്വന്തമായി റിക്കാർഡിങ്ങ് സ്റ്റുഡിയോ നടത്തുന്നു . ബാക്കി ഗാനങ്ങൾക്ക് കടവൂർ സന്തോഷ്‌ചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത് . മറ്റുഗാനങ്ങൾ ബിജുനാരായണൻ , വിധുപ്രതാപ് , രാധികാതിലക് , ദലീമ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു . അതിലെ " തമ്പുരനേ പരനേ … . " എന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു … . താഴെക്കൊടുത്തിട്ടുള്ള പ്ലേയറിൽ കൂടിയോ ഡൌൺലോഡു ചെയ്തോ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ … . നിറഞ്ഞസ്നേഹമോടെ … ഗാനരചന , സംഗീതം : ചെറിയനാടൻ ആലാപനം , ഓർക്കസ്ട്രേഷൻ : എസ് . നവീൻ തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ സങ്കടം തീർക്കുകില്ലേ , ആരംഭ വിഘ്ന - ശങ്കകൾ നീക്കുകില്ലേ … . തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നു കൊണ്ടായാലും തുമ്പങ്ങളൻപോടൊടൊടുക്കും അമ്പോറ്റിയെന്റെ സങ്കടം തീർക്കുകില്ലേ … , ആരംഭ വിഘ്ന - ശങ്കകൾ നീക്കുകില്ലേ … . ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ ! ഊരുമൂവുരുചുറ്റീടാൻ മൂന്നു നിമിഷങ്ങൾ ! ( 2 ) തൃപ്പടിക്കല്ലിൽ നിറതേങ്ങയുടച്ചും , പൂജയേതും കഴിച്ചും , ഫലമൂലം നേദിച്ചും , ഞങ്ങൾ നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം സങ്കടം തീർക്കുകില്ലേ , ആരംഭവിഘ്ന - ശങ്കകൾ നീക്കുകില്ലേ . . . പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ ! കൊമ്പിടഞ്ഞാലോ കാൽക്കൽ വീഴും അമ്പോ വിനകൾ ! ( 2 ) യാത്രമുടക്കും കലിദോഷമകറ്റി , വഴിനേരേയുണർത്തി , വരഭാഗ്യമരുളി , മുൻപിൽ മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ സങ്കടം തീർക്കുകില്ലേ , ആരംഭവിഘ്ന ശങ്കകൾ നീക്കുകില്ലേ . . . തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും തുമ്പങ്ങളമ്പോടൊടുക്കും അമ്പോറ്റി എന്റെ സങ്കടം തീർക്കുകില്ലേ , ആരംഭ വിഘ്ന - ശങ്കകൾ നീക്കുകില്ലേ തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ . . . . . ( ഗണപതിയെ എന്റെ ഉറ്റസുഹൃത്ത് ഗോപൻ വരച്ചത് … . )
ഓട്ടോമാറ്റിക് സിസ്റ്റംസ് എന്നൊരു സീരീസ് തുടങ്ങി മിക്കതിനേയും ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു ആഗ്രഹം , അതിന്റെ ഒരു തുടക്കമെന്നോണമായിരുന്നു ലിഫ്റ്റ് എന്ന പോസ്റ്റ് . എന്നാല്‍ തറവാടിയിലൂടേയും ചിന്തകളിലൂടെയുമൊക്കെ പോയപ്പോള്‍ ഇതങ്ങ് പിന്നില്‍ പോയി . ഓട്ടോമാറ്റിക് സിസ്റ്റംസ് വിഭാഗമാലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ആട്ടോമാറ്റിക് ട്രാവല്‍ സിസ്റ്റമാണ് അതിലാവട്ടെ ആദ്യത്തേത് ലിഫ്റ്റുമായിരിക്കും . ലിഫ്റ്റിനെ പറ്റി ഇവിടെ വായിക്കാം . ഈ പോസ്റ്റില്‍ പ്രതിപാദിക്കാന്‍ പോകുന്നത് മറ്റൊരു ഓട്ടോമാറ്റിക് ട്രാവല്‍ സിസ്റ്റമാണ് , Baggage Handling System - BHS . പ്രധാനമായും ഈ സിസ്റ്റം കാണുന്നത് എയര്‍ പോര്‍ട്ടുകളിലാണെന്ന് പറയേണതില്ലല്ലോ . ഒരാള്‍ വിമാനയാത്ര തുടങ്ങുന്നതിന്റെ ആദ്യ ഫേസ് കയ്യിലുള്ള ബാഗുകള്‍ പരിശോധനക്ക് വിധേയമാക്കുകയാണല്ലോ , തുടര്‍ന്ന് ചെക്ക് ഇന്‍ . ഒരു ഭാഗത്തായി നിരന്നിരിക്കുന്ന നിരവധി ചെക്ക് ഇന്‍ കൗണ്ടറിലൊന്നിലേക്ക് യാത്രക്കാരന്‍ ടിക്കറ്റും ബാഗുകളുമായി പ്രവേശിക്കുന്നു . ടിക്കറ്റും ഇതരയാത്രാ ഡോക്യുമെന്റ്സും കൗണ്ടര്‍ സ്റ്റാഫ് പരിശോധിച്ചതിന് ശേഷം കൗണ്ടറിന് തൊട്ടടുത്തുള്ള കണ്‍വേയറിലേക്ക് യാത്രക്കാരന്റെ ബാഗുകള്‍ വെക്കുന്നു , കണ്‍വേയറിലൂടെ ബാഗ് യാത്രയാവുന്നു , ബോര്‍ഡിങ്ങ് പാസ്സുമായി യത്രക്കാരന്‍ വിമാനത്തിലേക്കും . ഇറങ്ങുന്ന എയര്‍ പോര്‍ട്ടില്‍ നിന്നും ബാഗുമെടുത്ത് യാത്രക്കാരന്‍ പുറത്തേക്ക് . ഇതാണല്ലോ ഒരു സാധാരണ വിമാന യാത്രയുടെ പ്രോസസ്സ് . ഒരേ സമയത്ത് പല സ്ഥലത്തേക്കുള്ള യാത്രക്കാര്‍ നിരന്നിരിക്കുന്ന പല ചെക്ക് ഇന്‍ കൗണ്ടറുകളിലായി ഒരേസമയം ബാഗുകള്‍ വെക്കുന്നുണ്ട് . അവയെല്ലം ഒരുമിച്ച് ഉള്ളിലേക്ക് പോകുന്നത് ഒരു വലിയ സിംഗിള്‍ കണ്‍വേയറിലൂടെയാണ്‍ താനും . എന്നിട്ടും എങ്ങിനെയാണ് തന്റെ ബാഗുകള്‍ തന്റെ വിമാനത്തില്‍ കയറി തനിക്കിറങ്ങേണ്ട എയര്‍ പോര്‍ട്ടില്‍ എത്തുന്നതെന്ന മിക്ക യാത്രക്കാരും ആലോചിക്കാറുണ്ടാവില്ല . ഇതിനായി ഒരു വലിയ സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ട് അതാണ് ബാഗേജ് ഹാന്‍ഡ്ലിങ് സിസ്റ്റം അധവാ ബി . എച്ച് . എസ് B . H . S , ചിത്രങ്ങളടക്കം വിശദീകരണം അടുത്ത പോസ്റ്റില്‍ . തുടരും .
കിരണ്‍ , ന്യായമായ ഫീസ് എന്നത് തര്‍ക്കവിഷയാമാണ് . 70000 ഓ 90000 ഓ ആയാലും അത് അന്യായമെന്നു പറയാനുവാനില്ല . ഇത് ഒത്തിരിത്തവണ ചര്‍ച്ച ചെയ്തതും എങ്ങുമെത്താതെ പിരിഞ്ഞതുമാണ് . കുറച്ചെങ്കിലും വിശ്വസനീയ മായ ഒരു വിശദീകരണം കിട്ടിയത് മണീയില്‍ നിന്നു മാത്രമാണ് . ചിലര്‍ക്ക് ഫ്രീയായി പഠിക്കുന്നതാണു ന്യായം , ചിലര്‍ക്ക് 10000 . ചിലര്‍ക്ക് 20000 . . . . . അതൊക്കെപ്പോട്ടെ ഏതായാലും ഇത് മാതൃകാപരമായ നീക്കമാണ് . അമല്‍ജ്യോതി കാഞ്ഞിരപ്പള്ളി , ജ്യോതി തൃശ്ശൂര്‍ , ലൂര്‍ദ് തിരുവനന്തപുരം , മരിയന്‍ തിരുവനതപുരം , മാര്‍ ബസേലിയസ് തിരുവനന്തപുരം , രാജഗിരി കൊച്ചി , സഹൃദയ കൊടകര , സെന്റ് ജോസഫ് പാലാ , വിശ്വജ്യോതി വാഴക്കുളം , വിമല്‍ ജ്യോതി ചെമ്പേരി എന്നീ പത്ത് എന്‍ജിനീയറിങ് കോളേജില്‍ ഇതു നടപ്പിലാകും .
ടൂറിസം വികസനം സംസ്ഥാനത്തിന്റെ സര്‍വ്വതോമുഖമായ വികസനവും അനന്തമായ തൊഴില്‍സാദ്ധ്യ തകളും സൃഷ്ടിച്ചുകൊണ്ട് ടൂറിസം മേഖല സമീപകാലത്താണ് ഇത്രയേറെ പുരോഗതി പ്രാപിച്ചത് . ടൂറിസം മേഖലയില്‍ സ്വകാര്യ - പൊതുമേഖല സഹകരണം എന്ന സര്‍ക്കാര്‍ നയമാണ് ഈ രീതിയിലുള്ള മാറ്റത്തിന് കളം ഒരുക്കിയത് . പരിസ്ഥിതി സംരക്ഷണം , ആഭ്യന്തര സൌകര്യം ഒരുക്കല്‍ , സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യമേഖല യില്‍ നിന്ന് നിക്ഷേപങ്ങളും ധനസമാഹരണവും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു .
മലേഗാവ് , സംജോത എക്‌സ്പ്രസ് , അജ്മീര്‍ ദര്‍ഗ , മക്കാ മസ്ജിദ് , പൂനെ തുടങ്ങി ആര്‍ . എസ് . എസ് ചെയ്തതായി വ്യക്തമായ സ്‌ഫോടനങ്ങളിലായി നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് . പരിക്കേറ്റവര്‍ ഇതിന്റെ രണ്ടിരട്ടിയോളം വരും . ഈ സ്‌ഫോടനങ്ങളെല്ലാം ആര്‍ . എസ് . എസാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നും ആര്‍ . എസ് . എസ് നേതാവ് സ്വാമി അസിമാനന്ദ കോടതിയില്‍ വ്യക്തമാക്കിയിരുന്നു . മുസ്‌ലിം ' തീവ്രവാദികളു ' ടെ പിന്നാലെ പായുന്ന മലയാളത്തിലെ ചാനലുകളൊന്നും അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയില്ലെന്നും ആരോപണമുണ്ട് .
കളിച്ചുതിമിര്‍ക്കുന്നതിനിടയിലാണ് കുസൃതിക്കുടുക്ക കരഞ്ഞുകൊണ്ട് ഓടിയെത്തുക . അത് കാണുമ്പോള്‍ അമ്മക്കും പേടിയാവും . ചെന്ന് നോക്കുമ്പോഴോ വല്ല പാറ്റയേയോ കൂറയോയോ ഒക്കെ കണ്ടിട്ടാവും . . .
ഇതിനു കാരണം മുകളിലുള്ള രണ്ടാം നിര്‍വ്വചനത്തില്‍ സൌകര്യത്തിനു വേണ്ടി വരുത്തിയ ഒരു വ്യത്യാസമാണു് .
നല്ല കഥ ശ്രീ , 18 വയസ്സുള്ളപ്പോള്‍ ജീപ്പ് ഓടിക്കാന്‍ ശ്രമിച്ച കഥ ഓര്‍മ്മ വന്നു ! ഞാന്‍ എങ്ങോട്ടു നോക്കുന്നോ അങ്ങോട്ടുമാത്രം വണ്ടിയോടിയിരുന്ന കാലം . : ) ഒരമ്മൂമ്മ വഴിയരികില്‍ നടന്നുവരുന്നതു കണ്ട് വെറുതെ ഒന്നു നോക്കിപ്പോയി . ശേഷം സ്ക്രീനില്‍ ! ! ( അമ്മൂമ്മക്കൊന്നും പറ്റിയില്ലാട്ടൊ ! )
പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അല്ലാഹുവിന്റെ മഹത്വം മനസ്സിലാക്കി അവനുമാത്രം വിധേയമായി ജീവിതം നയിക്കണമെന്ന് അദ്ദേഹം അവരോട് ആവശ്യപ്പെട്ടു . നൂഹ് ( അ ) പറഞ്ഞു : " നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്റെ മഹത്വമംഗീകരിക്കണമെന്ന് നിങ്ങളെന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല ? വിവിധ ദശകങ്ങളിലായി നിങ്ങളെ സൃഷ്ടിച്ചത് അവനാണ് . നിങ്ങള്‍ കാണുന്നില്ലേ , ആകാശങ്ങളെ അടുക്കുകളായി എങ്ങനെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് ? അതില്‍ ചന്ദ്രനെ അവന്‍ പ്രകാശമുള്ളതാക്കി വെക്കുകയും സൂര്യനെ വിളക്കാക്കി വെക്കുകയും ചെയ്തിരിക്കുന്നു . അല്ലാഹു നിങ്ങളെ ഭൂമിയില്‍നിന്ന് നല്ല നിലയിലാണ് സൃഷ്ടിച്ചിരിക്കുന്നത് . പിന്നീടവന്‍ നിങ്ങളെ അതിലേക്കു തന്നെ മടക്കും . അനന്തരം നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും . അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയെ വിരിപ്പാക്കി തന്നിരിക്കുന്നു . ' ' ( നൂഹ് : 13 19 )
ശ്രീ , കിട്ടുമായിരിക്കുമല്ലേ . : ) മനു , കമന്റും കവിതയാക്കി കളഞ്ഞല്ലോ : ) വഴിപോക്കന്‍ , : ) കരിംമാഷ് , : ) റെഫീക്ക് , : ) ജോണ്‍ജാഫര്‍ജനാ , താങ്കള്‍ ഇതിന്റെ മുന്നേ കൊടുത്തിരുന്ന മൂന്ന് ഭാഗങ്ങള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണ് മനസ്സിലാവാതിരുന്നത് . ബോറഡടിക്കുന്നത് ഇഷ്ടമാണെങ്കില്‍ പഴയ ഭാഗങ്ങളും നോക്കാം . പിന്നെ ഫോണെടുത്ത് കറക്കേണ്ട അമ്മാതിരി ഫോണൊക്കെ ഇപ്പോ പുരാവസ്തുവായി . വില്പനയ്ക്കുണ്ടെങ്കില്‍ ആ ഫോണ്‍ ഞാനെടുത്തോളാം എനിക്ക് പുരാവസ്തുക്കള്‍ വല്യ ഇഷ്ടമാ . നിരക്ഷരന്‍ , കാലങ്ങള്‍ക്ക് ശേഷം ഇതാ ഒരാള്‍ എന്നെ ആ പേരു വീണ്ടും വിളിച്ചിരിക്കുന്നു . : ) വാല്‍മീകി , അതേ പക്ഷേ ഇപ്പഴൊന്നും വാങ്ങലുണ്ടാവില്ല . : ) വനജ , എന്നാലുമെന്റെ വനജേ : ) ) അബി , സജി , പ്രിയ , ജ്യോനവന്‍ , നന്ദി ആഗ്നേയ , അതെനിക്കറിയാവുന്നതു കൊണ്ടല്ലേ ഞാന്‍ പറഞ്ഞു തരണേ : ) വാവേ , പിന്നേ ഒരുക്കണം . വാവേടേം മീറ്റിലെ ഫോട്ടോ ഇന്നു കണ്ടു കേട്ടോ . എന്താ പുതിയ പോസ്റ്റൊന്നുമിടാത്തേ ? തമനു , വരുമായിരിക്കും . പി . ആര്‍ , ഒത്തിരി ക്ഷമയുണ്ടല്ലോ പഴയതൊക്കെ കുത്തിയിരുന്നു കാണാന്‍ . പിന്നെ കൈരളി ഒരാഴ്ചയായി കിട്ടുന്നുണ്ട് . എപ്പോഴാണ് ആ പരിപാടി ? ഞാനിതു വരെ കണ്ടിട്ടില്ല . കാരണം ആ ചാനല്‍ കിട്ടുന്നുണ്ടായിരുന്നില്ല . സുമേഷ് ചന്ദ്രന്‍ , പക്ഷികള്‍ ഫോട്ടോയില്‍ തീരെ ചെറുതായിരുന്നതിനാല്‍ ഞാന്‍ ക്രോപ്പ് ചെയ്തിട്ടതാണ് . ഇതിലും വലുതായി കാണാന്‍ സാധിക്കില്ല . കുട്ടിചാത്തന്‍ , ഉപദേശത്തിനു നന്ദി . സൂക്ഷിച്ചോളാം . : ) ഹരിശ്രീ , നന്ദി ഹരിശ്രീ . മരമാക്രീ , താങ്കളെ കൊണ്ട് തോറ്റല്ലോ . തെറി വിളിക്കാനും കേള്‍ക്കാനും ഒട്ടും തന്നെ താല്പര്യമില്ലാത്തതിനാല്‍ ആ വഴി വരുന്നില്ല . ഏല്ലാവര്‍ക്കും എന്റെ സ്നേഹവും നന്ദിയും .
സെന്‍സ് പറയുന്നവരെല്ലാം കമ്യൂണിസ്റ്റാണെന്ന് പറയുന്ന സാക്ഷിയാണ് ശരിക്കുള്ള കമ്യൂണിസ്റ്റ് .
സിനിമയെക്കുറിച്ച് നിരൂപണമെഴുതാന്‍ പോകുന്നവന്‍ , തന്റെ സിനിമാസങ്കല്‍പ്പം എന്തെന്ന് പത്തുവാക്യത്തില്‍ അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നു പറഞ്ഞത് മറ്റാരുമല്ല , അടൂര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് . അതോടെ കള്ളി പൊളിയും എന്നാണ് അദ്ദേഹം കരുതുന്നത് . കാരണം എന്താണ് വേണ്ടാത്തത് എന്നു പറയാന്‍ എല്ലാവര്‍ക്കും പറ്റും . വേണ്ടതെന്നാണെന്ന് അക്കമിട്ട് നിരത്താന്‍ പറഞ്ഞാല്‍ , കുഴയും ! ഏറിയകൂറും നമ്മുടെ സിനിമാ നിരൂപണങ്ങള്‍ സാഹിത്യസിദ്ധാന്തങ്ങള്‍ മനസ്സില്‍ വച്ച് ചില കാര്യങ്ങള്‍ അവതരിപ്പിച്ച് ചാരിതാര്‍ത്ഥ്യമടയുകയാണ് പതിവ് . സിനിമയുടെ കഥ വിശദമായി അവതരിപ്പിച്ച് അതിന്റെ യുക്തി , ക്രമം , കഥാപാത്രചിത്രീകരണം എന്നിവയിലൂടെ ഒരു അലസഗമനം നടത്തി , പുരോഗമനഭാഗത്തേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന തരത്തില്‍ ഒരഭിപ്രായ പ്രകടനം നടത്തി അതവസാനിക്കും . സിനിമയുടെ ' വ്യാകരണം ' , സിനിമ ' വായിച്ച വിധം ' തുടങ്ങിയുള്ള പരാമര്‍ശങ്ങള്‍ ഇപ്പോഴും സാഹിത്യത്തിന്റെ ഉപഗ്രഹമായി നിലനില്‍ക്കുന്ന / നിലനില്‍ക്കേണ്ട സംഗതിയാണിത് എന്ന ധാരണ രൂഢമൂലമാക്കിക്കൊണ്ടിരിക്കുന്നു . തിരക്കഥ എന്തോ മഹത്തായ വായനാനുഭവം നല്‍കുന്നു എന്ന മട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന രീതി നോക്കുക . എന്തു പ്രതിലോമകരമാണ് അത് ! സിനിമ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒരു ബ്ലൂപ്രിന്റ് മാത്രമായ സാധനം , സിനിമയുടെ പരമപ്രധാനമായ സംഗതിയായി വിപണനം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ചലച്ചിത്രം എന്ന മാധ്യമത്തെക്കുറിച്ചുള്ള ( ഉണ്ടാവേണ്ട എന്നാല്‍ ഇനിയും സംഭവിച്ചിട്ടില്ലാത്ത ) അവബോധമാണ് . ടെലിവിഷന്‍ , സിനിമാ രംഗത്ത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന , പ്രസിദ്ധരോ അപ്രസിദ്ധരോ ആയ ഒരുപിടി സാഹിത്യപ്രവര്‍ത്തകര്‍ നമുക്കുണ്ട് . ഇവര്‍ക്കെല്ലാം പൊതുവായി ഉള്ള ഗുണം തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള പുച്ഛമാണ് . അതിനു കാരണം സാഹിത്യസംബന്ധിയായി പ്രസ്തുത എഴുത്തുകാരനുള്ള വിവരം അയാളേക്കാള്‍ പ്രതിഫലം പറ്റുന്ന ' സംവിധായകപ്രതിമ ' യ്ക്ക് ഇല്ല എന്നുള്ളതാണ് . സുഭാഷ്ചന്ദ്രന്‍ കുറേ നാളുകള്‍ക്കു മുന്‍പ് എഴുതിയ ശ്യാമപ്രസാദ് വിമര്‍ശനത്തില്‍ ' സാഹിത്യകാരനായ ഞാന്‍ ' വല്ലാതെ മുഴച്ചു നില്‍ക്കുന്നത് ഇക്കാരണത്താലാണ് . ഒരു ക്രിയയെ ദൃശ്യാത്മകമായി പരിവര്‍ത്തിപ്പിക്കുക എന്നത് , സൂക്ഷ്മചിത്രം മനസ്സിലുണ്ടാവത്തക്കരീതിയില്‍ ഒരു വസ്തുവര്‍ണ്ണന നടത്തി ഒരു ഖണ്ഡിക എഴുതുന്നതിനേക്കാള്‍ പ്രയാസമുള്ള പണിയാണ് . പോരാ , പ്രതിഭ വേണ്ട പണിയാണ് . തൊഴിലുമായി ബന്ധപ്പെട്ടു പോലും , വിഷ്വലുകളായി അവതരിപ്പിക്കപ്പെടുന്ന കഥാതന്തുക്കള്‍ സോകോള്‍ഡ് എഴുത്തുകാരുടെ മാരക പരിഹാസത്തിനു വിഷയമാവും എന്നതിനു ഇമ്മാതിരി ചില സദസ്സുകളില്‍ ചെന്നിരിക്കേണ്ടി വന്നിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഞാന്‍ സാക്ഷിയാണ് . കഥയെ വിഷ്വലുകളാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ച സംവിധായകന്‍ ഇവരുടെ കണ്‍നില്‍ കോമാളിയാകാന്‍ കാരണം എന്ത് ? സ്വന്തം അറിവുകേട് . അല്ലാതെന്ത് ? ( കഥാകാരനായ ലാല്‍ജി സംവിധാനം ചെയ്ത ' ചിതറിയവര്‍ ' ദൃശ്യപരമായ പ്രതിഭയുടെ ദാരിദ്ര്യത്തിന് ഒന്നാം തരം ഉദാഹരണമാണ് ) എന്നിട്ടും സുഭാഷിനെയാണ് , ശ്യാമപ്രസാദിനെയല്ല നമുക്ക് വിശ്വാസം . കാരണമെന്ത് . നമ്മുടെ ചലച്ചിത്രാവബോധത്തിന്റെ ബാലന്‍സ് ഷീറ്റ് സീറോ ആണെന്നതു തന്നെ . അല്ലാതെന്ത് ? പൊതുജനമാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്നതു പോലെ അത്ര ഉയര്‍ന്നതല്ല നമ്മുടെ ചലച്ചിത്രബോധം എന്നു മനസ്സിലാക്കാന്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല . തിയേറ്ററുകളില്‍ ചെല്ലുക . സിനിമ ആസ്വദിക്കേണ്ടതെങ്ങനെ എന്നു പോലും നമുക്കറിയില്ല . പടം തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞാലും ഹാളിനകത്തെ ലൈറ്റുകള്‍ അണഞ്ഞിട്ടുണ്ടാവില്ല . ആളുകള്‍ വന്നും പോയുമിരിക്കും . പിന്നിലിരിക്കുന്നവര്‍ കാലുകള്‍ നമ്മുടെ സീറ്റിനുമുകളില്‍ വയ്ക്കും . മൊബൈല്‍ ഫോണുകള്‍ നിരന്തരം കരഞ്ഞുകൊണ്ടിരിക്കും . ആളുകള്‍ അവയെടുത്ത് ഒച്ചത്തില്‍ സംസാരിക്കും . പാന്മസാലയും ശംഭുവും തിന്നിട്ടുവന്നവര്‍ തറയില്‍ തുപ്പിക്കൊണ്ടിരിക്കും . ഈ ദുര്‍ഗന്ധത്തിലിരുന്നുവേണം നമുക്ക് ഒരു സിനിമ കണ്ടു തീര്‍ക്കാന്‍ . കണ്ടു കഴിയുമ്പോഴേയ്ക്കും നമ്മള്‍ ഒരു അഭിപ്രായം രൂപപ്പെടുത്തിയിരിക്കുകയും ചെയ്യും . ശരിയാണ് ഇഷ്ടം പോലെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങള്‍ സംഭവിക്കുന്നുണ്ട് . മലയാളി ഓടി നടന്നു കാണുന്നുമുണ്ട് . എന്നിട്ട് സിനിമയെക്കുറിച്ച് ആസ്വാദനമെഴുതേണ്ടപ്പോള്‍ നാം സാംസ്കാരിക നിരൂപണമെഴുതും . അപ്പോള്‍ നമ്മുടെ സംവിധായകര്‍ പ്രതിഭകള്‍ തന്നെയാണെന്നാണോ ? യഥാപ്രജ തഥാ രാജ . ഇതു ജനാധിപത്യമല്ല്യോ . സൌന്ദര്യപരമായ മികവ് മലയാളത്തില്‍ എവിടെയോ വച്ച് നിന്നു . മാധ്യമത്തിലെ കയ്യടക്കം , ആഖ്യാനമികവ് എന്നിവ അളക്കാനോ ആസ്വദിക്കാനോ ഉള്ള ടൂള്‍ വികസിപ്പിച്ചെടുത്തില്ല . പിന്നെയുള്ളത് സാമൂഹികതയാണ് . വിപ്ലവത്തിന്റെ അടുപ്പില്‍ വേവുന്ന സാധനം നല്ലപോലെ വിറ്റുപോകും . ' പരദേശി ' യെപ്പറ്റി ജി പി രാമചന്ദ്രന്‍ എഴുതിയ ലേഖനം ( മാധ്യമം ) നല്ല ഉദാഹരണം . അസാധാരണമായ വിധത്തില്‍ ആഴമുള്ള ഒരു പ്രമേയത്തെ എങ്ങനെ നശിപ്പിച്ച് കുട്ടിച്ചോറാക്കാം എന്നതിനുദാഹരണമായ സിനിമയെ എന്തൊക്കെയോ ആക്കിമാറ്റിയിരിക്കുകയാണ് ശ്രീമാന്‍ ജി പി ആ ലേഖനത്തില്‍ . ആ സിനിമയിലാകാട്ടെ ശബ്ദലേഖനം പോലും പിള്ളാരുകളിയാണ് . അപ്പോള്‍ എന്തായിരുന്നു ആ ലേഖനത്തിന്റെ ഉദ്ദേശ്യം ? അതുപോട്ടെ , കഴിഞ്ഞാഴ്ച മറ്റൊരു ലോകോത്തര സിനിമ മലയാളത്തില്‍ ഇറങ്ങി . ' നാലു പെണ്ണുങ്ങള്‍ ' . ആറു പെണ്ണുങ്ങളാണെന്ന് അതിന്റെ പോസ്റ്ററിലുണ്ട് . വേറെയുമുണ്ട് സിനിമയില്‍ കണക്കില്‍ പെടാത്ത പെണ്ണുങ്ങള്‍ . പക്ഷേ എല്ലാം പഴയ പെണ്ണുങ്ങളാണ് . തൊപ്പിയില്‍ ശംഖും മുദ്രയുള്ള കാലത്തുള്ള , തകഴിയുടെ പെണ്ണുങ്ങള്‍ . കല്യാണം കഴിച്ചത് നിയമലംഘനമാവുന്ന , കല്യാണം കഴിച്ചിട്ടും കന്യകാത്വം പോകാത്ത , പ്രലോഭനമുണ്ടായിട്ടും വഴിമാറ്റിച്ചവിട്ടാത്ത , നിത്യകന്യകയായി നിന്നു പോകുന്ന . . . ഇങ്ങനെ 4 സ്ത്രീജാതികള്‍ക്കാണ് അടിവര . കൊള്ളാം . വീട്ടുമുറ്റത്തെ തോട്ടത്തില്‍ നട്ടു വളര്‍ത്തിയിരിക്കുന്നത് അന്തൂറിയത്തിനു പകരം സര്‍വസാധാരണമായ ' കമ്മ്യൂണിസ്റ്റ് പച്ച ' യായതുകൊണ്ട് മെച്ചമെന്തെങ്കിലും കാണുന്നവന് തോന്നുമോ ? ( എന്തു വളര്‍ത്തണമെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല , സാര്‍ ! ) സമീപഭൂതകാലത്തോടുള്ള രതി , ( നിഴല്‍ക്കുത്ത് ഓര്‍ത്തുപോകുന്നു ) അഭിനിവേശമായതുകൊണ്ടാവണം സിനിമയ്ക്കും ഈ മന്ദതാളം , അതു ആഖ്യാനത്തില്‍ മാത്രമേയുള്ളൂ . സിനിമയ്ക്കുള്ളില്‍ കാലം പറപറക്കുകയാണ് . ഒരു സീനില്‍ ഞാറുപറിക്കല്‍ . സംഭാഷണം കഴിയുമ്പോഴേയ്ക്ക് വിളവെടുപ്പായി . രവിവര്‍മ്മചിത്രങ്ങള്‍ക്ക് പറയുന്ന കുറ്റം - സീനുകള്‍ക്ക് തമ്മില്‍ അവയവപ്പൊരുത്തമില്ലായ്മ - ഇവിടെയും ധാരാളം . ചില സീനുകള്‍ ഭാവാഭിനയം കഴിഞ്ഞ് സംഭാഷണമെത്തുന്നതു വരെ നീളും . ചിലത് കുറുകും . സംഭാഷണങ്ങളൊക്കെ അതിസാധാരണം എങ്കിലെന്ത് , ധ്വനിമര്യാദയാണ് സീനുകളുടെ പൊതു ലക്ഷണം . അതുകൊണ്ട് ചിന്തയൊഴിഞ്ഞ് നേരം കാണില്ല . : കെസ്ലോവ്സ്കിയുടെ ' ബ്ലൂ ' വില്‍ കാപ്പിക്കപ്പിലേയ്ക്ക് നീട്ടിപ്പിടിക്കുന്ന ഒരു പഞ്ചസാരചതുരത്തിലേയ്ക്ക് കറുത്തകാപ്പി പടര്‍ന്നു കയറുന്ന ഒരു ദൃശ്യമുണ്ട് . സാധാരണ അങ്ങനെ സംഭവിക്കാന്‍ 6 - 7 സെക്കന്റുകള്‍ വേണം . 5 സെക്കന്റുകള്‍ക്കുള്ളില്‍ കാപ്പി പടരുന്ന പ്രത്യേക ഷുഗര്‍ക്യൂബ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തേടിപ്പിടിച്ചു കൊണ്ടു വന്നതിനു ശേഷമാണ് കെസ്ലോവ്സ്കി ആ രംഗം ചിത്രീകരിച്ചത് . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . അതു പറയുമ്പോള്‍ അങ്ങനെ ചിരിക്കരുത് സാര്‍ . . . . . !
" ആരാ ഫോണ്‍ ചെയ്തെ … പറയുന്നത് കേട്ടപ്പോള്‍ എവിടേയോ കൊണ്ട് പോയി വലിയ നിലയില്‍ ചിക്ത്സ കൊടുത്ത് കിടത്തിയിട്ട് സം സാരിക്കണെന്ന് തോന്നി . . "
" അങ്ങിനെ നോക്കുകയാണെങ്കില്‍ , ദേവസ്വം ഭരണം ( സര്‍ക്കാര്‍ നിയന്ത്രണം ) അമ്പലങ്ങളെ സഹായിക്കാനുള്ള സര്‍ക്കാര്‍ സ്പോണ്സര്‍ഷിപ്പാണെന്നും പറയാമല്ലോ . " : - ) എന്തരിനു അമ്പലങ്ങളെ മാത്രം സ്പോന്സര്‍ ചെയ്യിണത് അണ്ണാ ? പള്ളികളും ദേവസ്വത്തിന്റെ കീഴെ ചെര്‍ക്കണ്ടേ അണ്ണാ . എല്ലാം ദൈവമല്ലേ അണ്ണാ . ദൈവത്തിന്റെ സ്വത്തു ദേവസ്വത്തിന് . അങ്ങനെ അല്ലേ അണ്ണാ : - ) " പൈസയുള്ള അമ്പലങ്ങളുടെ നടവരവില്‍നിന്ന് എടുത്ത് , സംസ്ഥാനത്തിലെ മൊത്തം അമ്പലങ്ങളുടെ കാര്യം അവര്‍ നോക്കുന്നുമുണ്ട് . " മൊത്തം ! ! ! ഉറപ്പാണോ ? ഇനി മാറ്റിപ്പറയരുത് : - ) " ദേവസ്വത്തിന്റെ അധികാരത്തിലല്ലാത്ത ചില അമ്പലങ്ങളും നാട്ടിലുണ്ട് . " ഒരു പരസ്പര വിരുദ്ധത . : - ) " ശശികല ഉയര്‍ത്തിയതുപോലുള്ള സാമൂഹികവൈരത്തിന്റെ ഭാഷ " വിവേചനം ഉണ്ടായതു കൊണ്ടല്ലേ വൈരം ഉണ്ടായതു അണ്ണാ ? : - ) " ശശികലയെപ്പോലുള്ള തെരുവുചെണ്ടകള് ഏതൊരു സമൂഹത്തിലെയും പുഴുക്കുത്തുക്കളാണ് " വിധി പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ അണ്ണാ . ശശികല പുഴുക്കുത്താണെങ്കില്‍് അണ്ണന്‍ സ്വയം എന്താണ് വിളിക്കുന്നത് അണ്ണാ ? : - )
പൗരാവകാശ പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ് . ഖനിത്തൊഴിലാളികളുടെ ദുരിതമയമായ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിക്കൊടുക്കാനും വേണ്ടി ശങ്കര്‍ ഗുഹാ നിയോഗിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ ഡോ . സെന്‍ ഉണ്ടായിരുന്നു . ( നിയോഗി പിന്നീട് കൊല്ലപ്പെട്ടു ) . പി . യു . സി . എല്ലിന്റെ ഛത്തീസ്ഗഡിലെ സെക്രട്ടറി എന്ന നിലയില്‍ ഡോ . സെന്‍ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി . അദ്ദേഹത്തിന്റെ ഈ വ്യക്തിത്വമാണ് റായ്പൂര്‍ കോടതിവിധിക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നതിന്റെ പ്രധാന കാരണം .
മൂത്തുപഴുത്ത കായ്കളുടെ കുരുനീക്കി ചാറെടുത്ത് തനിച്ചും മറ്റു പഴച്ചാറുകള്‍ക്കൊപ്പവും സേവിക്കാം . പഴത്തിന്റെ കുരുനീക്കി പള്‍പ്പെടുത്ത് പുളിപ്പിച്ച് ദീര്‍ഘകാല ഉപയോഗത്തിനായി സൂക്ഷിക്കാം . അന്താരാഷ്ട്രാ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഔഷധസസ്യമാണ് നോനി . ഇടത്തരം അവക്കാഡോയുടെ വലിപ്പമുള്ള നോനിപ്പഴം ചെറു പ്രായത്തില്‍ പച്ചനിറവും മൂപ്പെത്തുമ്പോള്‍ മഞ്ഞനിറവും വിളവെടുപ്പിന് പാകമാകുമ്പോള്‍ വെള്ള നിറവുമാകും . പാകമാകുമ്പോള്‍ തോടിന് കട്ടികുറയുകയും മത്തുപിടിപ്പിക്കുന്ന മണം പരക്കുകയും ചെയ്യും . കായ മുഴുവനായോ , കുരുകളഞ്ഞോ പൊടിച്ചാണ് വില്പനക്ക് തയ്യാറാക്കുന്നത് . കീടരോഗബാധ വിരളമാണ് .
ഈ നിയമത്തില്‍ പറയും പ്രകാരം ശശി തരൂര്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് " കണ്‍സിഡറബിള്‍ ടൈം " തിരുവനന്തപുരത്ത് താമസിച്ചിരുന്നില്ല എന്നത് മുകളില്‍ കൊടുത്ത രേഖകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട് . അതുകൊണ്ടുതന്നെ അദ്ദേഹം ഈ വിലാസത്തിലെ " ഹാബിച്വല്‍ റസിഡന്‍റ് " അല്ല . മുകളിലത്തെ നിബന്ധനയില്‍ അനുസരിച്ചാല്‍ ഏത് " റീസണബിള്‍ മാനാണ് " വാടക വീടെടുത്ത അതേ ദിവസം തന്നെ ഒരാളെ " ഓഡിനറി റസിഡന്‍റായി " അംഗീകരിക്കാനാവുക ? കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന് പരാതിനല്‍കിയ കോണ്‍ഗ്രസ്സ് നേതൃത്വം ശശി തരൂരിന്‍റെ കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് ഉയരുന്ന ചേദ്യം .
ശ്രീജിത്ത് , ഇതു തൃശ്ശൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ കൊച്ചി രാജാവിന്റെ പ്രതിമ പോലെയുണ്ടല്ലൊ .
നല്ല ഒരു ഡിജിറ്റല്‍ കാമറയുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും - ഫോട്ടോഗ്രാഫിയെക്കുറിച്ച് കാര്യമായ വിവരമില്ലാത്തവര്‍ക്കു പോലും - ഒരു മാതിരി ഭേദപ്പെട്ട ചിത്രങ്ങളെടുക്കാനാകുമെന്ന് നമുക്കറിയാം . എന്നാല്‍ സാധാരണ ചിത്രങ്ങളില്‍നിന്നും വ്യത്യസ്തതയുള്ള പുതുമയേറിയ ചിത്രങ്ങളെടുക്കാന്‍ തികഞ്ഞ കലാബോധവും ക്രിയേറ്റിവിറ്റിയും ( Creativity ) ഉള്ളവര്‍ക്കു മാത്രമേ സാധ്യമാകൂ . ഫോട്ടോഗ്രഫിയുടെയും ഫ്ളാഷ് സാങ്കേതിക വിദ്യയുടെയും സാധ്യതകള്‍ വിദഗ്ധമായി സമന്വയിപ്പിച്ച അത്തരമൊരു മികവേറിയ കലാസൃഷ്ടി കാണാന്‍ http : / / 61226 . com / share / hk . swf എന്ന ലിങ്കില്‍ കയറുക . Night falls on Hong Kong . . . എന്നു പേരിട്ടിരിക്കു ഈ വെബ്പേജ് സൂര്യാസ്തമയത്തിനു തൊട്ടു മുമ്പേയുള്ള സമയം മുതല്‍ അന്ധകാരം പൂര്‍ണമായും ഹോങ്കോങ്ങ് നഗരത്തെ ആവരണം ചയ്യുന്നതുവരെയുമുള്ള ഒരോ മിനിറ്റിലേയും ദൃശ്യങ്ങള്‍ ഘട്ടം ഘട്ടമായി ഒറ്റച്ചിത്രത്തിലൂടെ നമുക്ക കാണിച്ചു തരുന്നു ! ! . URL എന്റര്‍ ചെയ്ത് അല്‍പസമയം കാത്തിരുന്ന ശേഷം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ മുകള്‍ഭാഗത്ത് കര്‍സര്‍ വയ്ക്കുമ്പോള്‍ 6 : 10 PM എന്ന് സമയം തെളിഞ്ഞുവരുന്നതുകാണാം . തുടര്‍ന്ന് മൌസ് ക്ലിക്ക് ചെയ്യാതെ കര്‍സര്‍ ചിത്രത്തിന്റെ താഴെ ഭാഗത്തേക്ക് ഡ്രാഗ് ചെയ്തു നോക്കൂ . അപ്പോള്‍ കാണുന്ന കാഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യും . ശേഷം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിങ്ങള്‍ തന്നെ കാണുക .
@ Knnan , 12A മലയാളത്തിന്റെ വാനമ്പാടി യുടെ പേരാണ് ആദ്യ രണ്ടക്ഷരം , പക്ഷെ രണ്ടാമത്തെ അക്ഷരത്തിന് ദീര്‍ഘം നല്‍കുക 19D മംഗലാപുരം മുതല്‍ മുംബൈ വരെ , ഗോവ വഴിയുള്ള , ആ റെയില്‍ പാതയുടെ പേരൊന്ന് ഓരത്തുനോക്കൂ . .
? അവന് ഇരുപത്തെട്ടായോ , തെക്കേലെ സൈമാപ്ലേടെ മോൻ അദ്ദൂനും ബാലനും ഒരു വയസ്സല്ലേ . നബീസുമ്മ അദ്ദൂനെ പെ റ്റേന്റെ തലേന്നാ നീയ്യ് ബാലനെ പെറ്റത് . അദ്ദൂൻപ്പോ ഇരുപത്തേഴ് നടപ്പാ ? .
ഓരോ മതങ്ങൾ മനുഷ്യനുണ്ടാക്കിക്കൊടുക്കുന്ന കഴ്ടപ്പാടുകൾ പരിഹരിച്ചു കൊടുക്കാനും രക്ഷിക്കാനും അവസാനം കോടതി തന്നെ വേണം . മനുഷ്യനെ തൊലയ്ക്കുന്ന കുറെ വൃത്തികെട്ട മതങ്ങൾ !
ഭാഷോത്പത്തിയിൽ ഏറ്റവും പുരാതനമായ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചത് ഗ്രീക്കുകാരാണ് . ക്രിസ്ത്യാനികളുടെപഴയനിയമത്തിലും ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് ചില പരാമർശങ്ങല് ഉണ്ട് . [ 1 ] . ഭാരതം , ഗ്രീസ് , അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ മതഗ്രന്ഥങ്ങളിലും ഭാഷോത്പത്തിയെ കുറിച്ച് വിവരണങ്ങൾ ലഭ്യമാണ് . അതിന്റെ അടിസ്ഥാനത്തിൽ ഭാഷ എന്നത് ദൈവികമായ സമ്പത്താണ് എന്നായിരുന്നു കരുതിയിരുന്നത് . പിന്നീട് ഭാഷയുടേ ഉത്പത്തിയെക്കുറിച്ച് പല സിദ്ധാന്തങ്ങളും രൂപം കൊള്ളുകയും ചെയ്തു [ 1 ] .
മേല്‍വിലാസ ത്തിന്‍റെ തിരക്കഥാ കൃത്തും ഈ കൂട്ടായ്മ യുടെ സംഘാടക നുമായ സുബൈര്‍ വെള്ളിയോട് സ്വാഗതം പറഞ്ഞു . കലാ സംവിധായകന്‍ റഫീഖ് വാണിമേല്‍ നന്ദി പറഞ്ഞു . തുടര്‍ന്ന് ഗാനമേളയും അരങ്ങേറി .
കാണാന്‍ പോകുന്ന പൂരം എന്തിനാ അരവിന്ദോ പറഞ്ഞറിയിക്കുന്നതു് . ലേഖനത്തിലെ ഉദാഹരണങ്ങള്‍ , ഉദാഹരണങ്ങള്‍ മാത്രമാണു് : ) സഹകരിക്കൂ ! എല്ലാവരുടെ ബ്ലോഗും കാറ്റഗറൈസ് ചെയ്തു നമുക്ക് എവിടെയെങ്കിലും കൊടുക്കാം ആവശ്യമുള്ളവര്‍ അതും പ്രസിദ്ധീകരിക്കട്ടെ .
ആദ്യമായാണ് ഞാന്‍ ഇവിടെ വന്നത് . . . ഒരു സ്ത്രീ എന്ന ചുറ്റുമതിലില്‍ നിന്നുകൊണ്ട് ആ മനസ്സിലെ നന്മകള്‍ ഒരു കവിത രൂപത്തില്‍ വായനക്കാരായ ഞങ്ങള്‍ക്കെല്ലാം പുതുവത്സരസമ്മാനമായി നല്‍കിയ കവിയത്രി നിനക്ക് പ്രണാമം . . . ഇനിയും ഞങ്ങള്‍ ഇത്തരം ക്യാവ്യാത്മകവരികള്‍ അവിടെനിന്നും പ്രതീക്ഷിക്കുന്നു . . . തുടരട്ടെ ഇനിയും അങ്ങയുടെ അക്ഷരപ്രയാണം . . . . .
മാതൃകാവകാശത്തിന്റെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇത് വഴി തുറന്നു . അതോടെ ആപ്പിളും മറ്റ് കമ്പനികളുമായുള്ള ബന്ധം വഷളാകാന്‍ തുടങ്ങി .
" യുടെ " എന്ന വാക്‍ശകലത്തിനായി തിരഞ്ഞപ്പോൾ കിട്ടിയ ഫലങ്ങൾ
ഇത് ഇന്‍ഫ്രാറെഡ് തരംഗത്തിലുള്ള നമുക്ക് പരിചിതമായ ഓറിയോണ്‍ നെബുലയുടെ ഇന്‍ഫ്രാറെഡ് ചിത്രം ആണ് . ഈ ചിത്രത്തില്‍ മേഘപടലങ്ങളില്‍ നിന്നും ധൂളീ പടലങ്ങളില്‍ നിന്നും ( ഇതില്‍ നിന്നാണ് പുതുനക്ഷത്രങ്ങള്‍ പിറക്കുന്നത് ) വരുന്ന വികിരണങ്ങള്‍ നമുക്ക് വ്യക്തമായി കാണാം . ( ഈ ചിത്രവും false - color technique ഉപയോഗിച്ചാണ് നമുക്ക് കാണാന്‍ പറ്റുന്ന വിധത്തിലാക്കിയത് ) . ഒരു ദൃശതരംഗദൂരദര്‍ശിനി കൊണ്ടൊന്നും ഇത് ഒരിക്കലും കാണാന്‍ പറ്റില്ല .
സെപ്റ്റംബറെന്നല്ല , ഒരു മാസത്തോടും എനിക്ക് പ്രത്യേക മമതയൊന്നും അല്പം മുന്‍പു വരെ തോന്നിയിരുന്നില്ല . പക്ഷെ വിശാലനറിയാതെ തന്നെ വിശാലന്റെ സഹായത്താല്‍ ബ്ലോഗുലോകത്തെത്തിപ്പെട്ടവനാണു നമ്മള്‍ . കടയിലെ കമ്പ്യൂട്ടറുകളിലൊന്നില്‍ സീയൈഡിപ്പണി നടത്തുമ്പോളാണ് ആരോ ഡൌണ്‍ലോഡ് ചെയ്തിട്ടുപോയ ' കൊടകര പുരാണം ' കിട്ടിയത് . പത്തെമ്പത്തേഴു പേജുള്ള ആ പീഡീയെഫ് രണ്ടുദിവസം കൊണ്ട് വായിച്ചു തീര്‍ത്തു . ഇതെഴുതിയ ആളെത്തപ്പി ഗൂഗിളിലെത്തിയപ്പോള്‍ അതെന്നെക്കൊണ്ടെത്തിച്ചത് വിശാലമനസ്കനെന്ന പുലിയുടെ മടയിലാണ് . അവിടുന്നിങ്ങോട്ടുള്ള ബ്ലോഗു യാത്രയിലുടനീളം കിട്ടിയ എല്ലാനന്മയും അങ്ങനെ വിശാലന്‍ വഴി എന്നെയും സെപ്റ്റംബറുമായി ബന്ധിപ്പിക്കുന്നു . താങ്ക്സ് വിശാലേട്ടാ . . പിന്നെ ചിരഞ്ജീവി വിശാലനും സൌഭാഗ്യവതി വിശാലാക്ഷിക്കും ഒരു പതിനായിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുവാനുള്ള ആയുസ്സുണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു .
കടമകള്‍ മറക്കുമ്പോഴാണ് അവകാശ നിഷേധങ്ങളുണ്ടാകുന്നത് . അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഈ സമരത്തിനു സകല പിന്തുണയും . ബംഗാളൊഴികെ വേറെയെങ്ങും ആളുകള്‍ അറിയുക പോലും ചെയ്യാതിരുന്നപ്പോള്‍ ഇന്നലെ ബന്ദ് ആചരിച്ച മലയാളിയുടെ പതിവ് സമരമല്ലിത് . പോസ്റ്റിലെ പ്രധാന വിഷയമല്ലെങ്കിലും അതില്‍ പരാമര്‍ശിച്ച സംഗതികളെ പറ്റി രണ്ട് അനുഭവം 1 . ക്രിസ്തുമസ് വെക്കേഷന് നാട്ടില്‍ പോകാന്‍ ലീവ് കിട്ടി ഡെല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് ചാര്‍ജ്ജ് നോക്കിയപ്പോള്‍ 28 , 000 രൂപ . ഗള്‍ഫിലെവിടെനിന്നും ഇത്രയും ഏതായാലും വരില്ലെന്നു തോന്നുന്നു 2 . ഗുഡ്ഗാവിലെ കോള്‍സെന്ററുകളില്‍ നിന്നും വിലയേറിയ വിവരങ്ങള്‍ പണം കൊടുത്താല്‍ ലഭിക്കുന്നതായി കുറച്ചു നാളുകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . അതു പരസ്യമായാലുണ്ടാകുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി പെട്ടെന്നു തന്നെ ഒതുക്കി തീര്‍ത്തു . പക്ഷേ , ഇംഗ്ലീഷ് തട്ടിമുട്ടി പറയാനറിയുന്നവരെ പോലും നിസ്സാര ശമ്പളത്തിനു എടുത്തു കൊണ്ടുപോകുമ്പോള്‍ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കുന്നില്ല
വിവാഹ വാർഷികം ആഘോഷിക്കുന്ന കുഞ്ഞൻ ചേട്ടനും ശ്രീയ്ക്കും ആശംസകൾ നേരുന്നു . സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നിങ്ങൾക്ക് തുടര്‍ന്നും സര്‍വേശ്വരന്‍ നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു . ഒപ്പം പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ എന്ന പാട്ട് രണ്ടുപേർക്കുമായിട്ട് ഡെലിക്കേറ്റ് ചെയ്യുന്നു !
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മന് ലോക ടെന്നീസ് റാങ്കിംഗില്‍ മുന്നേറ്റം . എടിപി പുറത്തുവിട്ട റാങ്കിംഗ് പ്രകാരം എണ്‍പത്തിനാലാം സ്ഥാനത്തായിരുന്ന സോംദേവ് പതിനൊന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എഴുപത്തിമൂന്നാം സ്ഥാനത്തേക്കു കുതിച്ചുകയറി . ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് സോംദേവിന് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായത് . വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ 99 - ാം സ്ഥാനത്തെത്തി .
ചാത്തനേറ് : ഹൃദയത്തിൽ തട്ടുന്നരീതിയിൽ എഴുതാൻ പറ്റൂന്നതും ഒരു നല്ല കഴിവാണ് . നിങ്ങൾക്ക് പറ്റിയ ഒരു കൂട്ടുകാരനെ തരാം ഇവിടെ പോയി നോക്കൂ . http : / / enteupasana . blogspot . com /
വളരെ നന്നായി . മറ്റുള്ള വനിതാ ബ്ലോഗർമാർ കൂടി അഭിപ്രായം പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കാം . അന്തസ്സോടെ , തലയുയർത്തി പിടിച്ച് അഭിമാനത്തോടെ തന്നെ എല്ലാപേർക്കും ( ആൺപെൺഭേദമന്യേ ) എഴുതാനും , സൗഹൃദം പങ്കിടാനുമുള്ള ഒരു വേദിയാകട്ടെ ബൂലോകം .
തിലകന്‍ പറയുന്നതിലും കുറച്ചെന്തെങ്കിലും കാണും . പക്ഷേ , അതിത്ര ഊതിപ്പെരുപ്പിയ്ക്കേണ്ടിയിരുന്നില്ല . പിന്നെ , സൂപ്പര്‍ സ്റ്റാറുകള്‍ ( ? ) അവരുടെ പ്രായം മറക്കുന്നു . മമ്മുക്കയും ലാലേട്ടനും സൂപ്പര്‍ നടന്മാരാണെന്നത് ശരി തന്നെ . പക്ഷേ , പ്രായത്തിനു കൂടി ചേര്‍ന്ന നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ ഇനിയെങ്കിലും ശ്രദ്ധിയ്ക്കേണ്ടതാണ് . ( ഈ പോക്ക് അധിക കാലം ഉണ്ടാകും എന്ന് തോന്നുന്നില്ല . )
" ജിഹാദ് എന്നത് ഏതെങ്കിലുമൊരു മതത്തിന്റെ പ്രത്യേക പകര്‍പ്പവകാശമൊന്നുമല്ല . വിനായക് സവാര്‍ക്കറിന്റെ ശിഷ്യനായ നാഥുറാം ഗോഡ്‌സെ അത്തരത്തിലുള്ള ഒരു ജിഹാദിയായിരുന്നു " " കളിമണ്ണെടുത്ത് കയ്യിലിട്ടുരുട്ടിയാല്‍ അത് ഉരുണ്ടു മിനുസം വരും , അതോര്‍ത്ത് കരിങ്കല്ലെടുത്ത് ഉരുട്ടിയിട്ട് എന്തുകാര്യം ? ? ? കൈപ്പത്തിയിലെ ചൊറിമാറുമായിരിക്കും . പാകിസ്ഥാന്‍ പട്ടിക്കൂട്ടങ്ങള്‍ കൊന്നു തള്ളുന്നത് ഇന്ത്യക്കാരനെയാണു സഹോദരാ . ഗോഡ്സേ കൊന്നത് ഭ്രാതാവിനെയാണെങ്കില്‍ ഇവറ്റ കൊല്ലുന്നത് അയല്‍ക്കാരനെയാണ് . ആരു ചത്താലും ചോരകിട്ടിയാല്‍ മതി എന്ന ത്വശാസ്ത്രം പുലര്‍ത്തുന്നവരോട് എന്തു തുയിലുണര്‍ത്ത് ! ഗോഡ്സേയാണു പോലും ഭീകരവാദത്തിന്റെ പിതാവ് ത്ഫൂ . . . . . . . . .
ഏറ്റവും വിശ്വാസ യോഗ്യവും ആധികാരികവുമായ ഹദീസ് സമാഹാരമാണ് സ്വഹീഹുല്‍ ബുഖാരി . തീര്‍ച്ചയായും ഏറ്റവും നിശിതമായി ഹദീസ് പരിശോധന നടത്തിയത് ഇമാം ബുഖാരി തന്നെയാണ് . 600000 ഹദീസുകളില്‍നിന്നാണ് ഇമാം ബുഖാരി 7275 ഹദീസുകള്‍ തെരഞ്ഞെടുത്തത് . 22000 ഹദീസുകള്‍ അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ടായിരുന്നു . വുദു ചെയ്ത് നമസ്കരിച്ച ശേഷമാണ് അദ്ദേഹം ഓരോ ഹദീസും എഴുതി വെച്ചത് . കണിശമായ പരിശോധനക്ക് ശേഷം . അനിവാര്യമായിടത്ത് ഹദീസിന്റെ വ്യാഖ്യാനവും നടത്തി . എല്ലാ നിവേദകരും വിശ്വാസയോഗ്യരും , എല്ലാവരും ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള കണ്ണികളെ നേരിട്ടുകണ്ടവരുമാണെന്ന് ഉറപ്പിച്ച ശേഷമേ അദ്ദേഹം അവരില്‍നിന്ന് ഹദീസ് സ്വീകരികകുകയുള്ളൂ . ഖുര്‍ആന് വ്യാഖ്യാനമായി വന്ന ഹദീസുകള്‍ക്ക് ആ ഖുര്ആന് ഭാഗം ശീര്‍ഷകമായിക്കൊടുത്തത് ഇമാം ബുഖാരിയുടെ പ്രത്യേകതയാണ് .
സാഹിത്യ അക്കാദമി , ലളിതകലാ അക്കാദമി . . . വേണം നമ്മുക്ക് ഒരു ബ്ലൊഗ്ഗ് അക്കാദമി . . അവാർഡ് പ്രഖാപനത്തിനു ശേഷമുള്ള തമ്മിൽ തല്ല് നമ്മൾ കാണുന്നതെല്ലെ മാഷെ . അത്തരമൊരു സാഹചര്യം ബ്ലൊഗ്ഗെർസിന്റെ ഇടയിലും ഉണ്ടാക്കണോ ?
ലോക രക്ഷയ്ക്കായി , മനുഷ്യപുത്രനായി അവതരിച്ച യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോടനുബന്ധിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മയില്‍ , ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം കേരളത്തിലെ ക്രൈസ്തവരും ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഈ വിശുദ്ധ ദിനങ്ങളില്‍ , കേരളത്തിലെ ഒരുകൂട്ടം ദുര്‍ബലര്‍ക്ക് ഇത് അതിജീവനത്തിനായുള്ള പീഡാനുഭവത്തിന്റെയും കൈപ്പുനീരിന്റെയും ; അധികാര വര്‍ഗ്ഗക്കൊതി നടത്തുന്ന ക്രൂശീകരണത്തിന്റെയും ദുര്‍ദിനങ്ങള്‍ . ഒഴിവാക്കാമായിരുന്ന പല ദുരന്തങ്ങളും ഭരണകൂടത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഹ്രസ്വദൃഷ്ടികളുടെയും പിടിവാശിമൂലം ഒരിക്കലും പരിഹരിക്കാനാവാത്ത സംഘര്‍ഷങ്ങളായും പ്രശ്നങ്ങളായും പരിണമിച്ചു കഴിഞ്ഞു . ഭരണകൂട ഭീകരതയുടെ ഈ ചാട്ടവാറടിയില്‍ പുളയുന്നത് സമൂഹത്തിലെ നിര്‍ധനരും നിസഹായരുമായ ദുര്‍ബല വിഭാഗങ്ങളാണ് . കഴിഞ്ഞ അരനൂറ്റാണ്ടായി കയറിക്കിടക്കാനൊരു വീടും കൃഷി ചെയ്യാനിത്തിരി മണ്ണും കൊതിക്കുന്നവരാണ് ആദിവാസികളും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും അധസ്ഥിത വിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത ക്രൈസ്തവരുമടങ്ങുന്ന ജനസമൂഹം . മാറി മാറി വന്ന പരിഷ്കൃത ഭരണകൂടങ്ങളെല്ലാം അനുവര്‍ത്തിച്ച ആദിവാസി വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലം മൂന്ന് സെന്റ് ഭൂമിയും അതിലൊരു കൂരയും അതടങ്ങുന്ന ലക്ഷംവീട് കോളനിയും മാത്രമായി ഇവരുടെ അതിജീവന താല്‍പ്പര്യങ്ങള്‍ ഭരണവര്‍ഗ്ഗവും ഉദ്യോഗസ്ഥ മേധാവിത്തവും തളച്ചിടുകയായിരുന്നു . അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെയും , ജീവിക്കാനുള്ള അവകാശത്തിന്റെയും മുറവിളികളാണ് ചെങ്ങറയില്‍ നിന്നും കേള്‍ക്കുന്നത് . എന്നാല്‍ അതിന് ചെവിടോര്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് മാന്യമായ പരിഹാരം കണ്ടെത്താനും അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണകൂടത്തിനും മനസില്ല . വലിയൊരു രക്തച്ചൊരിച്ചിലിന്റെ സാഹചര്യമാണ് ഇതുമൂലം സംജാതമായിട്ടുള്ളത് . എന്റെ ദൈവമേ , എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന പുതിയ നിലവിളിയാണ് ഇവരില്‍ നിന്ന് ഉയരുന്നത് . ഇതിന് സമാനമായ പീഡന പര്‍വ്വമാണ് മൂലമ്പിള്ളിയിലെ നിസ്സഹായരും ഈ ഈസ്റ്റര്‍ ദിനങ്ങളില്‍ നേരിടുന്നത് . വല്ലാര്‍പാടം പദ്ധതിയോടനുബന്ധിച്ചുള്ള നാലുവരി പാത നിര്‍മ്മിക്കാന്‍ കുടിയിറക്കപ്പെട്ടവര്‍ പെരുവഴിയോരത്ത് വേനല്‍മഴ നനഞ്ഞ് നഷ്ടപ്പെട്ട തങ്ങളുടെ ജീവനോപാധികളെയും പഠനോപാധികളെയും കുറിച്ച് ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്ത് കഴിയുകയാണ് . ഈ ദുഃഖവെള്ളിയും ഈസ്റ്ററുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തിലുള്ള ക്രൂശീകരണമാണ് . അവരുടെയും ന്യായമായ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത പീലാത്തോസായി ഭരണകൂടവും യൂദാസായി ജില്ലാ റവന്യൂ ഭരണ നേതൃത്വവും വിലസുകയാണിവിടെ . ഇതിനിടയിലാണ് അപ്രതീക്ഷിതമായി കടന്നുവന്ന വേനല്‍മഴ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കുമേല്‍ നഷ്ടത്തിന്റെ ചാട്ടവാറടികള്‍ വീഴ്ത്തിയത് . ബാങ്കുകളില്‍ നിന്ന് ലോണെടുത്തും ബ്ലേഡു കമ്പനികളില്‍ നിന്ന് കൊള്ളപ്പലിശക്ക് കടം വാങ്ങിയുമാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇത്തവണ വിത്തു വിതച്ചത് . 115 ദിവസം കൊണ്ട് മൂപ്പെത്തുന്നതും അധിക വിള നല്‍കുന്നതുമായ നെല്ലായിരുന്നു ഇവരെല്ലാം വിതച്ചത് . അവരുടെ അത്യധ്വാനം നൂറുമേനിയായി കതിരണിഞ്ഞപ്പോള്‍ അത് കൊയ്തെടുക്കാന്‍ കുട്ടനാട്ടിലെ മാര്‍ക്സിസ്റ്റ് സഖാക്കള്‍ സമ്മതിച്ചില്ല . കൊയ്ത്തു യന്ത്രം ഉപയോഗിക്കാന്‍ അനുവദിച്ചില്ല . മൂന്നാം തീയതി മുതല്‍ 15 - ാം തീയതി വരെ കൊയ്ത കറ്റകളില്‍ ഒരു മണിപോലും അവര്‍ക്ക് ലഭിച്ചില്ല . വേനല്‍മഴയില്‍ എല്ലാം നശിച്ചു . അപ്പോഴും ഹെറോദോസിനെ പോലെ നിസ്സംഗത പുലര്‍ത്തുകയായിരുന്നു ഭരണകൂടം . ഈ നഷ്ടത്തിന്റെ പാടത്തു നിന്ന് രാഷ്ട്രീയ കതിരുകള്‍ കൊയ്യാനാണ് ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം . . . . അതെ കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത പീഡാനുഭവ ദിനങ്ങളിലൂടെയാണ് .
മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനി സാംഗ്‍യോംഗിന്‍റെ ഉല്‍പന്നങ്ങള്‍ ഈ വര്ഷം അവസാനം ഇന്ത്യന്‍ വിപണിയില്‍ എത്തിത്തുടങ്ങുമെന്ന് മഹീന്ദ്ര പ്രസിഡന്‍റ് പവന്‍ ഗോയങ്ക അറിയിച്ചു . റെക്സ്റ്റണ്‍ , കോറാന്‍ഡോ സി എന്നീ കാര്‍ മോഡലുകളാണ് സാംഗ്‍യോംഗ് ഇന്ത്യയിലേക്ക് കൊണ്ടുവരിക . സി കെ യു മാര്‍ഗ്ഗേണ ഇന്ത്യയില്‍ എത്തിച്ച് മഹീന്ദ്രയുടെ ഛക്കന്‍ പ്ലാന്‍റില്‍ അസംബ്ള്‍ ചെയ്യാനാണ് പരിപാടി . 2011 അവസാനത്തില്‍ തന്നെ സാംഗ്‍യോംഗ് ചൈനയിലേക്കുള്ള കയറ്റുമതിയും തുടങ്ങും .
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വളര്‍ത്തു പുത്രനായിരുന്നു സൈദ് ബ്‌നു ഹാരിസ . കല്‍ബ് ഗോത്രത്തിലെ ഹാരിസ എന്നയാളാണ് അദ്ദേഹത്തിന്റെ പിതാവ് . നേരത്തെ അടിമയും ഖദീജയുടെ കൈവശവുമായിരുന്ന സൈദ് ഖദീജയുമായുള്ള വിവാഹത്തോടെ പ്രവാചകന്റെ കൂടെയായി . പിന്നീട് പ്രവാചകന്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും . ദത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു . ഇതെല്ലാം പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു . അന്നത്തെ അറബികളുടെ വിശ്വാസപ്രകാരം ദത്തുപുത്രനെ വളര്‍ത്തിയ ആളുടെ യഥാര്‍ഥ പുത്രനെ പോലെ പരിഗണിക്കുകയും പേര്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്ത് പറയുകയും ചെയ്യും . ഈ അടിസ്ഥാനത്തില്‍ സൈദുബ്‌നു മുഹമ്മദ് ( മുഹമ്മദിന്റെ മകന്‍ സൈദ് ) എന്ന് അദ്ദേഹം അറിയപ്പെട്ടു . പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കുകയും പ്രവാചകന്റെ സന്തത സഹചാരിയായി കഴിയുകയും ചെയ്തു . നബിയുടെ മദീനാപലായനത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നബിയുടെ പിതൃസഹോദരിയുടെ പുത്രിയെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ നബി തീരുമാനിച്ചു . സൈനബ് ഉന്നത കുലത്തില്‍ പെട്ടവളായിരുന്നു . എന്നാല്‍ ഇസ്‌ലാമില്‍ വിവാഹബന്ധങ്ങള്‍ക്കും മറ്റും ഇത് പരിഗണനീയമായ കാര്യമല്ല . അത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കുക പ്രവാചകന്റെ ഉദ്ദേശ്യം കൂടി ഈ വിവാഹത്തിലുണ്ടായിരുന്നു . സൈദ് മുമ്പ് അടിമയായിരുന്നുവല്ലോ .
ആത്മകഥനം : ( 2 ) - പാവം തോന്നി പെങ്ങളില്‍ നിന്നും അമ്മയില്‍ നിന്നും രക്ഷിച്ച് അവളെ ഗള്‍ഫിലെത്തിച്ചു . പിന്നെ അവള്‍ മാത്രം സംസാരിച്ചു . അവനോ , നിവൃത്തിയില്ലാതെ ആഴ്ച തോറും കുറിപ്പുകളെഴുതി ജീവിക്കുന്നു !
സെയിദ് എഴുതിയത് പൂര്‍ണ്ണമായി വായിച്ചിരുന്നു , രാജീവ് . ഈ പോസ്റ്റ് കുറച്ചുകൂടെ വിപുലമായ ചര്‍ച്ച ആവശ്യപ്പെടുന്ന ഒന്നാണെന്ന് തോന്നി . മറ്റൊരു ശ്രദ്ധാര്‍ഹമായ വിഷയം ഗ്രീക്ക് എന്നു പൊതുവെ കല്പിച്ചുപോരുന്ന സംസ്കാരത്തിന്റെ ആദിരൂപങ്ങളെക്കുറിച്ചെഴുതിയ പുസ്തകത്തെപ്പറ്റിയുള്ള സെയിദിന്റെ പരാമര്‍ശമാണ് . കുറച്ചുനാള്‍ മുമ്പ് ഒരു ജര്‍മ്മന്‍ എഴുത്തുകാരന്റെ പ്രാചീന ( Presocratic ) ഗ്രീക്ക് ചിന്തയെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ , ഗ്രീക്ക് സംസ്കാരത്തില്‍ എന്തുകൊണ്ട് ' മറ്റവന്‍ ' ഉണ്ടാവാന്‍ പറ്റില്ല എന്നതിനെക്കുറിച്ചുള്ള ഘോരഘോരമുള്ള വാദം വായിച്ചതാണ് മനസില്‍ വന്നത് . ആ എഴുത്ത് തപ്പിപ്പിടിക്കാന്‍ പറ്റുവാണേല്‍ ഇവിടെ ഇടാന്‍ നോക്കാം . മറ്റൊന്ന് ഹണ്ടിങ്ങ്ടന്റെ ഫുക്കുയാമയുടെ ആശയം എന്ന പ്രെമിസ് അമേരിക്കയിലേക്ക് വലിച്ചുനീട്ടാനാവില്ല എന്ന വലിയ സത്യമാണ് . കുറച്ചുനാള്‍ മുമ്പ് ഫുക്കുയാമ തന്നെ ഗാര്‍ഡിയനില്‍ അതിനെപ്പറ്റി എഴുതിയിരുന്നു , എന്തു കൊണ്ട് ചരിത്രത്തിന്റെ അവസാനത്തില്‍ അവശേഷിക്കുന്ന ലോകം അമേരിക്ക പ്രതിനിധാനം ചെയുന്നില്ല എന്നതിനെപ്പറ്റി . അത് യൂറോപ്പിനെയും അമേരിക്കയെയും ഉപരിപ്ലവമായെങ്കിലും നോക്കിക്കാണുന്ന ഏത് പൊട്ടനും മനസിലാവും . അല്ലെങ്കിലും തരംതിരിക്കല്‍ രോഗം ബാധിച്ചവന് എന്ത് സൂക്ഷ്മത ? ഈ പോസ്റ്റിട്ട സമയവും നന്നായി . Regards .
ഓണമായി . വായില്‍ കപ്പലോടിക്കാനുള്ള വെള്ളമൂറും തൃശ്ശൂരിലെ പാചകശാലകളില്‍ ചെന്നാല്‍ . എല്ലാവരും ഓണപ്രഥമന്‍ ഉണ്ടാക്കുന്ന തിരക്കീലാണ് . ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ പായസമാണ് സീസണില്‍ വിറ്റുപോകുന്നത് . അവശ്യസാധനങ്ങളുടെ വില വര്‍ദ്ദന പ്രഥമനെയും ബാധിച്ചു . ലിറ്ററിനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 രൂപ കൂടിയിട്ടുണ്ട് . തിരുവോണത്തിനു 90 രൂപയ്ക്കാണ് പായസം വില്‍പ്പന . എന്നാല്‍ ഇതിലും വിലയേറുമെന്ന് സംശയമുണ്ട് . എങ്കിലും ഇത്തവണയും പായസത്തിനു ആയിരക്കണക്കിനു ലിറ്ററിന്റെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട് . ഇരുപതിനായിരം ലിറ്റര്‍ പായസം വരെ ഉണ്ടാക്കി വില്‍ക്കുന്നവരുണ്ട് . ഓണസദ്യയില്‍ ഏറെപ്രിയ പാലടപ്രഥമനാണ് . ഓണത്തിനു കൂടുതല്‍ വിറ്റുപോകുന്നതും പാലട തന്നെ . പാലടപ്രദമന്‍ പ്രഥമനുള്ള പാലട ഉണ്ടാക്കലാണ് പ്രധാനം . അരി വെള്ളത്തിലിട്ട് നനച്ച് വളരെ ചെറിയ തരിയായി പൊടിച്ചെടുക്കുക . പൊടി പച്ചവെള്ളം ഒഴിച്ച് കലക്കുക . വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കുക . ഈ ഇളക്കല്‍ നന്നായാലേ അടയ്ക്ക് രുചിയുണ്ടാവൂ . ശേഷം വാഴയിലയില്‍ അണിഞ്ഞെടുക്കുക . ഇത് തിളച്ചവെള്ളത്തിലിട്ട് വേവിക്കുക . വെന്താല്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിച്ച് ഇലയില്‍ നിന്നും അടര്‍ത്തിയെടുക്കുക . പാലയുടെ നെറ്റില്‍ ( പ്രത്യേകതരം അച്ച് ) ഇട്ട് ചെറുതായി അമര്‍ത്തുക . അപ്പോള്‍ പാലടയുടെ ആകൃതി കിട്ടും . ഈ അടക്കഷണങ്ങള്‍ തോര്‍ത്തുമുണ്ടിലിട്ടു വെള്ളം ഒഴിച്ചു നന്നായി കഴുകിയെടുക്കുക . വെള്ളം വാര്‍ന്നുപോകുന്നതു വരെ കൊട്ടയില്‍ വെയ്ക്കുക . പാല്‍ ചൂടാക്കുക . പാലിലേക്കു അടയും പഞ്ചസാരയും ഇട്ട് ഇളക്കി കുറുക്കിയെടുക്കുക . അല്‍പ്പം നേരം കൂടി തിളയ്പ്പിക്കുക . പാലടപ്രഥമന്‍ തയ്യാര്‍ . പരിപ്പു പ്രഥമന്‍ ഒരു കിലോ ചെറുപരിപ്പിന്റെ പായസം ഇങ്ങനെ തയ്യാറാക്കാം . അല്‍പ്പം നെയ്യും വെളിച്ചെണ്ണയുമൊഴിച്ച് പരിപ്പു ചുവപ്പേ വറക്കണം . വെള്ളം ചേര്‍ത്തു വേവിക്കുക . ഇതിലേക്ക് രണ്ടര കിലോ ശര്‍ക്കര ഉരുക്കി അരിച്ച് ഒഴിക്കണം . എട്ടു നാളികേരത്തിന്റെ രണ്ടാം പാല്‍ ഇതിലേക്ക് ഒഴിക്കണം . വെള്ളം വലിയുമ്പോള്‍ നാളികേരത്തിന്റെ ഒന്നാം പാല്‍ ചേര്‍ക്കുക . ഇനി അണ്ടിപ്പരിപ്പ് ചേര്‍ക്കാം . ആവശ്യമുള്ളവര്‍ക്ക് ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം . പരിപ്പു പ്രഥമന്‍ റെഡി . ( തൃശ്ശൂരിലെ വെളപ്പായ കണ്ണന്റെ വെപ്പുപുരയില്‍ നിന്നും നളപാചകത്തിനു വേണ്ടി തയ്യാറാക്കിയത് . )
രളത്തിൽ ഫലിതപാരമ്പര്യത്തിന് കരുത്തുറ്റ അടിവേരുകളുണ്ട് . ദശാവതാരങ്ങളിലൊന്ന് ഒരു മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന ഐതിഹ്യത്തിൽ പോലും , ആ ഫലിതത്തിന്റെ മിന്നൽത്തിളക്കമുണ്ട് . മറ്റെങ്ങും കണ്ടുകിട്ടാത്ത ഒരു സവിശേഷതയാണ് , ഭക്തികേന്ദ്രമായ ക്ഷേത്രത്തിനകത്ത് ഫലിതം പറയാൻ ഒരു കൂത്തമ്പലവും ( അതും അമ്പലം തന്നെ ! ) അതിനായി പ്രത്യേകമൊരു വർഗവും . ഭക്തിരസം പ്രസരിപ്പിക്കേണ്ട അമ്പലമതിൽക്കെട്ടിൽ ഫലിതദുർഗങ്ങൾ തീർത്തുവെക്കുകയും , പ്രജകളെ , രാജാവിനെ , ദൈവങ്ങളെപ്പോലും ഹാസ്യമയമാക്കുന്ന ഒരു കലയെ അതിനകത്തു പ്രതിഷ്ഠിക്കുകയും ചെയ്ത കേരളചരിത്രത്തിലെ ഈ അതിഫലിതം , ഭാരതത്തിന്റെ ഭക്തിപാരമ്പര്യത്തിലെ തികച്ചും വേറിട്ട അദ്ധ്യായമാണ് . കൂത്തിലും , കൂടിയാട്ടത്തിലും , പാങ്കളിയിലും , കാക്കരശ്ശിയിലും , പാനേങ്കളിയിലും , പൊറാട്ടുനാടകത്തിലും , വടക്കൻപൊറാട്ടിലും , പാവക്കൂത്തിലും , ചെറുമക്കളിയിലും , തീയ്യാട്ടിലും , തെയ്യത്തിലും , മുടിയേറ്റിലും , വേലകളിയിലും , കുമ്മാട്ടിയിലും , തുള്ളലിലും എന്നുവേണ്ട , മലയാളമനസ്സ് രൂപം കൊടുത്ത സകലകലാസങ്കൽപ്പങ്ങളിലും ഫലിതപ്രവാഹമുണ്ട് . കണ്ണീരിനെ ആനന്ദബാഷ്പമാക്കി മാറ്റുന്ന രസവിദ്യയാണു കല എന്നു മലയാളി എന്നേതിരിച്ചറിഞ്ഞു . പ്രതിഷേധവും , നിലവിളിയും , പ്രതിരോധവുമെല്ലാം ഫലിതസാദ്ധ്യമാണ് എന്നു തെളിയിച്ചതാണു നമ്മുടെ ചരിത്രം . ശതാബ്ദങ്ങളിലൂടെ നാമാർജ്ജിച്ച കലാസംസ്കൃതിയുടെ ഉദ്ഗ്രഥിതതലത്തിലുള്ള സമന്വയം ആണു കഥകളിയിലൂടെ നടന്നത് . സ്വാഭാവികമായും , ഏറ്റവും ശൈലീകൃതമായ അളവിൽ ഓരോ കലയുടെയും ഉപാംശങ്ങളെ ഏറ്റുവാങ്ങിയപ്പോൾ കളിയരങ്ങ് അവയുടെ ഉപരിതലസ്പർശികളായ വിശദാംശങ്ങളെ തിരസ്കരിച്ചു , ആ കൂട്ടത്തിൽ ഫലിതവും പെട്ടു . കൂടിയാട്ടത്തിൽ നിന്നു വിദൂഷകനേയോ , കാക്കരശ്ശിയിൽ നിന്നു കാക്കാലനേയോ , സംഘക്കളിയിൽ നിന്ന് ഇട്ടിക്കണ്ടപ്പനേയോ വേണമെന്ന് കഥകളിക്കൊരിക്കലും തോന്നിയില്ല . എന്നാൽ , കണ്ടിരുന്നവർ , ഭാരതത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഹ്മണവർഗ്ഗത്തിൽ ഏറ്റവും ഫലിതപ്രിയരായ കേരളീയ നമ്പൂതിരിമാരായതുകൊണ്ട് , ഭീരുവും ആശാരിയും മണ്ണാനും മണ്ണാത്തിയും ആനക്കാരനും ഒന്നും കൂടാതെ കഴിയുമായിരുന്നില്ല . അവയിൽ മിക്കതും കഥകളിയുടെ സമഗ്രരൂപത്തോടു കലഹിച്ചുതന്നെ നിലകൊണ്ടു , അന്നും , ഇന്നും . കഥകളിയുടെ ഹാസ്യം അതുകൊണ്ടുതന്നെ , അരങ്ങിലൊതുങ്ങുന്ന ഒരു ക്രിയാപദ്ധതിയായില്ല . കഥകളിയെക്കുറിച്ചുള്ള ഫലിതവും , കഥകളിക്കാരുടെ ഫലിതവുംആയി , അതു പടർന്നു കിടക്കുന്നു . അവയുടെ ഉള്ളറകളിലേക്കു കടക്കാനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ . കഥകളിഫലിതത്തിന്റെ ഈ വീഥികളിൽ കളിയരങ്ങിന്റെ ചരിത്രവും , മനസ്സും ഇഴചേരുന്നു . സൌകര്യാർത്ഥം , ചില വിഭജനങ്ങൾ നടത്തട്ടെ . ഇനി നമുക്കൊന്നിച്ചു ചിരിച്ചുചിന്തിക്കാം … : വാമൊഴിഫലിതങ്ങളുടെ ആഘോഷം - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - കഥകളിയെക്കുറിച്ചു പരന്ന വാമൊഴിഫലിതങ്ങളിൽ ഭൂരിഭാഗവും നമ്പൂതിരി വർഗ്ഗവുമായി ബന്ധപ്പെട്ടുനിൽക്കുന്നത് സ്വാഭാവികമാണ് . ഏറ്റവും ചിരിക്കാനറിയുന്ന ബ്രാഹ്മണൻ കേരളീയബ്രാഹ്മണൻ തന്നെയായിരുന്നു , തമിഴ് പട്ടർക്കു പോലും ഇത്രമേൽ ഫലിതമില്ലല്ലോ . കഠിനമായ അന്യവൽക്കരണം , കേരളീയനമ്പൂതിരിക്ക് ഒരു തരം നിസ്സംഗത പ്രദാനം ചെയ്തിരുന്നു ; എന്തു വലിയ കാര്യം കണ്ടാലും " ദാപ്പൊ വല്യ കാര്യം " എന്നൊരു മട്ട് . കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലുമുള്ള അന്യഥാബോധമായിരിക്കണം ഈ നിർമമത്വം നമ്പൂതിരിക്കു നൽകിയത് . ഒരു തരം വിരക്തി . മൂത്തയാൾക്കു മാത്രം വിവാഹം , ബാക്കിയുള്ളവർക്കു സംബന്ധം . എല്ലാം , സംബന്ധവും ബാന്ധവവും വെടിവട്ടവും ഭക്ഷണവും വിസർജ്ജനവും വരെ എല്ലാം , ഒരു ' നേരംപോക്ക് ' ആയി കാണാൻ നമ്പൂതിരി ശീലിച്ചു . കഥകളിയും അവർക്കൊരു ' നേരമ്പോക്ക് ' തന്നെയായിരുന്നു . " രസായി കാണുക " എന്നതിലപ്പുറം ഒന്നും നമ്പൂരി നിരീച്ചിട്ടില്ല . എന്തെല്ലാം അനുഭവിക്കാം എന്നതു തന്നെ കാര്യം , അതിനു പറ്റിയില്ലെങ്കിൽ " രാമന്റെ വേഷം ഒരനുഭവായില്യ " എന്നു പറയും . ഈ വിരക്തിയുടേയും നിസ്സംഗതയുടെയും മേച്ചിൽപ്പുറങ്ങളിൽ വിരിഞ്ഞ രസാനുഭൂതികൾ സൃഷ്ടിച്ച ഏറ്റവും ഉജ്വലമായ ഒരു കഥയിൽ നിന്നു തന്നെ തുടങ്ങാം : രസനിഷ്പ്പത്തി എവിടെ എന്ന് ഈ ബ്ലോഗിൽ നാം പലവട്ടം പങ്കുവെച്ച ആശങ്ക , എന്റെ വായനക്കാർക്കു തീർന്നു കാണുംന്ന് പ്രതീക്ഷിക്കട്ടെ : ) ഏറ്റവും സാരവത്തായതിനെയടക്കം നിസ്സാരവൽക്കരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഈ കഥ സംവഹിക്കുന്നു . വൈയക്തിയമായ രസാന്വേഷണത്തിന്റെ ഏറ്റവും സൂക്ഷ്മതയിലേക്കു ചുരുങ്ങുന്ന കഥകളിയുടെ സൌന്ദര്യതലത്തെ , ഇതിലും തീക്ഷ്ണമായി പങ്കുവെക്കുന്ന ഒരു കഥയും എന്റെ അറിവിലില്ല . ശൈലീകരണം ഒരു ആയുധമായി പരുവപ്പെടുന്ന സ്ഥിതിവിശേഷം , ഈ ' പരമാനന്ദരസം ' തള്ളിക്കളയുന്നു . കഴിയുന്നത്ര ശൈലീകരിച്ച് , ഏറ്റവും രസവത്താക്കി ഹരണം അർജ്ജുനനെ നിർമ്മിച്ചാൽ , അതിനെ ലംഘിച്ച് ഒരു രസനിർമ്മിതി വൈയക്തികത സാദ്ധ്യമാക്കുന്നു . ഓരോ ശൈലീകൃതാവിഷ്കരണത്തിന്റേയും അരങ്ങിൽ നിന്ന് അടുത്ത അതേ അരങ്ങിലേക്ക് ഓടുന്ന ' കളിഭ്രാന്ത് ' അങ്ങനെയാണു സാഫല്യമടയുന്നത് . കഥകളിയെപ്പറ്റിയുള്ള ഗ്രാഹ്യം വളരെ പ്രധാനപ്പെട്ട കാര്യമായി കണ്ട ഒരു സാമൂഹ്യസാഹചര്യം ആണ് സൂരിനമ്പൂരിയെക്കൊണ്ട് ഇന്ദുലേഖയോട് " ഭ്രാന്തുണ്ടോ " എന്നു ചോദിപ്പിക്കുന്നത് . ' ഇങ്കിരിയസ്സു ' പഠിക്കുന്നതിലും വലുതാണ് " കളിഭ്രാന്ത് " എന്നു കണ്ട ആ സമൂഹത്തിന് , സ്വാഭാവികമായും അതിലുള്ള അജ്ഞത ഫലിതമായി മാറി . ഒരു കഥ ഇങ്ങനെയാണ് : ഈ ഹാസ്യോൽപ്പാദകമായ അജ്ഞതയും മുൻചൊന്ന ' രസബോധ ' വും സമന്വയിക്കുന്ന കഥകളും ഉണ്ട് . ഒന്ന് ഇങ്ങനെ : ആട്ടവിളക്കിന്റെ എണ്ണത്തിരിഗന്ധത്തിലേക്കും മൂത്രച്ചൂടിലേക്കും പിൻമടങ്ങിയ നമ്പൂരിയുടെ ജീവിതത്തിൽ ചിലപ്പോൾ കഥകളി വലിയ സ്വാധീനശക്തിയായിരുന്നു താനും . കഥകളിയിലെ തോരണയുദ്ധകഥയെ തന്റെ കോണകപരിഭ്രമങ്ങളിലേക്കൊതുക്കുന്ന നമ്പൂതിരി , കളിയോഗങ്ങൾ കൊണ്ടു മുടിഞ്ഞതാണു ചരിത്രം . കലാമണ്ഡലമെന്ന സ്ഥാപനത്തിനു മുൻപ് , ശേഷം എന്നിങ്ങനെ കഥകളിചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി തിരിക്കാം . പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലേക്കു മാറുന്നതിനു മുൻപുവരെ മനകളുടെ വക കളിയോഗങ്ങളിൽ പുലർന്ന കഥകളി , ധനാഢ്യരായ ഏതാനും അപൂർവ്വം മനകളുടെ ഒഴിച്ചാൽ , മുഴുവൻ ഇടങ്ങളിലും ദാരിദ്യം വിളമ്പിയ കല കൂടിയാണ് . ഈ കഥ ഈ ചരിത്രസന്ദർഭത്തെ സമർത്ഥമായി പ്രതിപാദിക്കുന്നു . കളിയോഗം തുടങ്ങിയാൽ മുടിയാറായി എന്നിങ്ങനെ , വാക്കുകളുടെ അർത്ഥാപത്തിയിൽ തൂങ്ങി സൃഷ്ടിക്കുന്ന ഫലിതങ്ങൾക്ക് കയ്യും കണക്കുമില്ല . വാക്കുകളുടെ അർത്ഥത്തിന്റെ നിർത്ഥമാനം വരെയും ചിലപ്പോൾ അതു സഞ്ചരിച്ചെന്നിരിക്കും . ഒന്ന് , ഇങ്ങനെ : " വെടിവട്ടങ്ങളിൽ വീണ ഈ ഫലിതോക്തികൾ അപൂർവ്വം ചിലതേ കാലത്തെ അതിജീവിച്ചുള്ളൂ . ഒന്ന് ഇങ്ങനെയാണ് : കലയുടെ ധർമ്മത്തെ ഇത്രമേൽ സുഖവാഹിയായി കണ്ട ആസ്വാദനശീലത്തിൽ നിന്നും നാമിപ്പോഴും പൂർണ്ണമുക്തരല്ലല്ലോ . ജീവിതമൊന്നടങ്കം ഉപരിതലസ്പർശിയായ ഒരു വിരക്തിപർവ്വമാകുമ്പോൾ രൂപപ്പെട്ട ഈ ഫലിതങ്ങളുടെ ലോകം നമ്മുടെ കലാബോധത്തിന്റെ നവീകരണത്തിനു കൂടി വെളിച്ചം നൽകുന്നുണ്ട് . നാവുമുറിക്കുന്ന ഫലിതമാണോ , മധുരിക്കുന്ന ഫലിതമാണോ കല നൽകുന്നത് എന്ന ചോദ്യമേ ഇല്ലാത്ത ആ ലോകം അസ്തമിച്ചിരിക്കുന്നു . ആ ലോകത്തിന്റെ ഗൃഹാതുരവിഷങ്ങളെ ചെറുക്കാനുള്ള പ്രതിവിഷം കൂടി ആയി , ഈ ഫലിതങ്ങൾ കാണാമെന്നു തോന്നുന്നു . ചരിത്രവും ചരിത്രഭാവനകളും - - - - - - - - - - - - - - - - - - - - - - - - - - - - - - - കഥകളിചരിത്രത്തിന്റെ മിക്ക സന്ദർഭങ്ങളും ഫലിതസ്പർശമില്ലാതെ കടന്നുപോയിട്ടില്ല . കൊട്ടാരക്കരയിലും , വെട്ടത്തും , അമ്പലപ്പുഴയിലും , വെള്ളിനേഴിയിലും - അങ്ങനെ കഥകളി ചെന്നിടത്തെല്ലാം ഫലിതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് . അവിശ്വസനീയമായ ഐതിഹ്യങ്ങളുടെ നർമ്മസ്പർശമുള്ള ഒരു പരമ്പര തന്നെ രാമനാട്ടകാലത്തു കാണാം , ഒട്ടു മിക്കതും ' കഥകളിരംഗ ' ത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട് . ബാലിയുടെ അരങ്ങിലെ അലർച്ചയിൽ രജസ്വലയായ സുഗ്രീവവേഷക്കാരിയും , അമ്പലക്കൊടിമരത്തിനു മുകളിലൂടെ ചാടിയ ബാലിയും അടങ്ങുന്ന ആ കഥാലോകത്തേക്ക് ഇപ്പോൾ കടക്കുന്നില്ല . അധികാരലോകത്തിനു മുന്നിൽ ഓച്ഛാനിച്ചു നിന്ന കഥകളികലാകാരന്മാരുടെ ഇടയിൽ രൂപപ്പെട്ട ഫലിതത്തിനും അധികാരവ്യവസ്ഥിതിയോടുള്ള സമരസപ്പെടൽ സ്വാഭാവികമായിരുന്നു . അപൂർവ്വമായി , ചിലർ ഫലിതത്തിലൂടെ കലഹിക്കുകയും ചെയ്തു . മറക്കാനാവാത്ത ഒരു കഥയാണ് അമ്പാട്ട് ശങ്കരമേനോൻ എന്ന കല്ലടിക്കോടുശാഖയിലെ വേഷക്കാരന്റേത് . ഫലിതം സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായി ഉപയോഗിക്കേണ്ടിവരുന്ന നിവൃത്തികേടിന്റെ അന്തരീക്ഷം , അത്തരം നിരവധി നർമ്മങ്ങളെ ഉണ്ടാക്കിക്കാണണം . തിരുമാന്ധാംകുന്നിലമ്പലത്തിൽ നടന്നിരുന്ന ചതുശ്ശതത്തിന്റെ പകർച്ചയ്ക്ക് അവകാശികളായ കൂട്ടിൽ കുടുംബത്തിനു മാത്രം പകർച്ച കിട്ടാതിരുന്നപ്പോൾ , ഒരിക്കൽ വലിയ തമ്പുരാനെക്കണ്ടപ്പോൾ കൂട്ടിൽ കുഞ്ഞൻമേനോൻ പറഞ്ഞത് " അടിയനു പകർച്ചല്യാന്നു പറഞ്ഞത് കാര്യത്തിലായി " എന്നാണ് . ഇത്തരം പരിഭവഹാസ്യങ്ങളുടെ ശക്തിയാണ് അൽപ്പമെങ്കിലും അവരെ നിലനിർത്തിയതെന്നും പറയാം . മറ്റൊരു ഹാസ്യതലം കഥകളിചരിത്രത്തിൽ സുപ്രധാനമായ ഇടമാണ് . ധനാഢ്യരായ മനകളുടെ പത്തായപ്പുരകളിൽ ജീവിതം കഴിച്ചുകൂട്ടിയ ഒരു വലിയ നമ്പൂതിരി സമൂഹമുണ്ടായിരുന്നു . മൂന്നുനേരം ശാപ്പാട് , രാവിലെ കുളിക്കാൻ എണ്ണ , കൊല്ലത്തിൽ രണ്ടു മുണ്ടും കോണകവും , കുളത്തിൽ വിസ്തരിച്ചകുളി , അക്ഷരശ്ലോകം , രാത്രി കഥകളി , ഇടക്കു സമ്മന്തവും - ഇങ്ങനെ തീരുന്ന കുറേ അഭിശപ്തജന്മങ്ങൾ . ഒളപ്പമണ്ണ മനയുടെ പത്തായപ്പുരയിൽ താമസിച്ചു കഥകളി കണ്ടിരുന്നവരൊക്കെംവാസ്തവത്തിൽ ഒരു ഫോർത്ത് എസ്റ്റേറ്റിന്റെ , പ്രസ്സിന്റെ ധർമ്മം കഥകളിയിൽ നിറവേറ്റുകയായിരുന്നു . കലാസ്വാദനത്തിൽ പലപ്പോഴും , ഒളപ്പമണ്ണ തിരുമനസ്സിനെ വരെ വിമർശിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല . ഒരു ശ്ലോകകഥ രസകരമാണ് :
സല്‍മാന്‍ ഖാന്‍ നായകനായ ദബാങിന്റെ ഹൈലൈറ്റുകളിലൊന്ന് മല്ലിക അറോറ തകര്‍ത്താടിയ ' മുന്നി ബദ്‌നാം ഹുയി … ' എന്ന് തുടങ്ങുന്ന ഐറ്റം സോങായിരുന്നു . പാട്ടിലെ വരികളിലുള്ള ബാമിന്റെ കച്ചവടം പോലും ഇതോടെ കൂടിയെന്ന് കേള്‍ക്കുമ്പോള്‍ പാട്ട് എന്തുമാത്രം ഹിറ്റായെന്ന് ഊഹിയ്ക്കാമല്ലോ ഇപ്പോള്‍ ചിലമ്പരശനും സംവിധായകന്‍ ധരണിയും ദബാങിന്റെ റീമേക്കിന് വേണ്ടിയുള്ള ശ്രമത്തിലാണ് . തമിഴില്‍ ഓസ്തി എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിലും ഒരുഗ്രന്‍ ഐറ്റം നമ്പറുണ്ടത്രേ . ഇതിന് വേണ്ടിയുള്ള അന്വേഷണം ചെന്നുനിന്നത് നയന്‍താരയുടെ വീട്ടുപടിക്കലാണ് . നയന്‍സുമായുള്ള പഴയ ഉടക്കും ചുംബനചിത്രമുണ്ടാക്കിയ പുകിലുമെല്ലാം Read More →
ഇതിലുള്ള വേരിയബിൾസിനു് വളരെക്കുറച്ചു മൂല്യങ്ങളേ എടുക്കാൻ പറ്റൂ എന്നുള്ളതു കൊണ്ടു് കമ്പ്യൂട്ടർ ഇല്ലാതെ തന്നെ ട്രയൽ ആൻഡ് എറർ വഴി ഉപയോഗിച്ചു് ( കമ്പ്യൂട്ടർ ചെയ്യുന്നതും ഇതു തന്നെ . ) ചെയ്യാം .
ചാത്തന്റെ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണീടെ ഐതീഹ്യമാലയിലുണ്ട് . അതിങ്ങനെ ഒരു തെക്കന്‍ വേര്‍ഷന്‍ ആണോ എന്നോര്‍മ്മയില്യ . ഇനീപ്പൊ പന്തിരുകുലത്തേയും തെക്കും വടക്കും നടുക്കും ഒക്കെ തിരിച്ച് ഒരരുക്കാക്ക്യാല്‍ സന്തോഷം . . തെക്കനെത്ര്യായാലും തെക്കന്‍ തന്നെ ! അസംഘടിത
നീല ശംഖുപുഷ്പമാണ് എറ്റവും സാധാരണമെങ്കിലും വെള്ള പൂവുള്ളയിനം ഇത്തിരി ഭംഗി കുറഞ്ഞ ശംഖുപുഷ്പവും കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു . മറ്റു നാടുകളില്‍ പിങ്ക് നിറത്തിലും ഈ പൂവ് പ്രത്യക്ഷപ്പെടാറുണ്ട് .
എന്നെ കുറിച്ച് … . നിസ്സംഗതയുടേയും ദുഖത്തിന്‍റേയും പേരില് ഒഴുകുന്ന നാളുകള് . . ആത്മാഭിമാനം അടിയറവെയ്ക്കേണ്ടി വരുന്ന നിര്‍വ്വികാര സാഹചര്യങ്ങള് . . സുരക്ഷിതമായിരുന്ന ജീവിതാനുഭവങ്ങള് , സ്വപ്നങ്ങള് . . മിഥ്യയാണെന്ന തിരിച്ചറിവ് . . പിന്നിട്ട വഴികളെ കുറിച്ചുള്ള പുക മൂടിയ ഓറ്മ്മകള്‍ . . അതേ കുറിച്ച് കൂടുതല് ചിന്തിച്ചു പോകുന്ന സന്ദര്‍ഭങ്ങള് . . ഓരോ അനുഭവങ്ങളും ഉള്ളില് വേറിട്ടു നില്‍ക്കുന്നൂ … . ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകള്‍ക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കാനുള്ള ശ്രമം … . അതാണെന്‍റെ സൃഷ്ടികള്‍ , ഈശ്വരന് കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി . . പ്രപഞ്ചത്തിന്‍റെ സത്യം , സ്നേഹം . . ഇതാണെന്നെ നയിയ്ക്കുന്നത് . . നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത … . സ്വപ്‌നങ്ങള്‍ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ മലയാളി
ഇന്ത്യാക്കാരന്‍ സന്യാസി പോലെ ഒരു വൃദ്ധന്‍ , പിന്നെ വൃദ്ധന് കോളാമ്പിപ്പൂക്കള്‍ കൊടുക്കാനായുന്ന കറുപ്പു മൂടിയ ഒരു യുവതി , വൃദ്ധനും യുവതിയ്ക്കും മദ്ധ്യേ ഒരു അരുവി , പിന്നെ ഒരു സൈപ്രസ്സ് മരം . അത്ഭുതം കൂറിയെട്ടന്നവണ്ണം ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഈ വൃദ്ധനില്‍ പ്രകൃതിയും കാലവും ഭൂതകാല സാംസ്കാരികപാരമ്പര്യവും എല്ലാം സമ്മേളിച്ചിരിക്കുന്നു അഥവാ അതിന്റേയെല്ലാം പ്രതീകമാണ് ഈ വൃദ്ധന് . യുവതി തികച്ചും ചിത്രകാരന്റെ കാല്‍പ്പനിക ലോകം തന്നെ . ഈ ചിത്രം , പ്രധാന കഥാപാത്രം യഥാര്‍ത്ഥജീവിതത്തില്‍ ഒരു നിമിഷനേരത്തെയ്ക്കെങ്കിലും തട്ടിന്‍പുറത്തുള്ള അലമാറയുടെ വിടവിലൂടെ കാണുന്ന മുതല്‍ക്കാണ് കഥയുടെ ചുരുള്‍ നിവരുന്നത് . ഈ യുവതിയുടെ കണ്ണുകള്‍ കഥാപാത്രത്തെ വേട്ടയാടുകയാണ് . വിലക്കപ്പെട്ട കനിയുടെ രുചി തന്നെയാണ് ഈ കണ്ണുകളുടെ മറക്കാത്ത ഓര്‍മ്മ പ്രതിനിധീകരിക്കുന്നത് . അയാള്‍ കൂടുതല്‍ കറുപ്പിനടിമയാകുന്നു . പിന്നീടയാള്‍ ഈ യുവതിയെ സ്വന്തം വീട്ടില്‍ യാദൃശ്ചികമായി കാണുന്നു . അവന്റെ സ്വത്വം തിരിച്ചറിഞ്ഞു . ആ യുവതി മരിച്ചതോടെ സ്വന്തം ആത്മാവ് നഷ്ടപ്പെട്ടവനായാണ് കഥാപാത്രം പെരുമാറുന്നത് . പുതിയ ഉള്‍ക്കാഴ്ച്ച മൂലം ഉണ്ടാകുന്ന വ്യര്‍ഥതാബോധത്തിന്റെ സൂചന ആണിത് . സ്വന്തം ജീവിതം പിഴിഞ്ഞ് സത്തയെടുത്ത് തന്റെ തന്നെ നിഴലിന്റെ ദാഹാര്‍ത്തമായ തൊണ്ടയിലൂടെ തുള്ളിതുള്ളിയായി ഒഴിച്ചുകൊടുക്കാന്‍ കഥാപാത്രം വെമ്പുന്നു .
വെള്ളവും വെളിച്ചവും വായുവും ആര്‍ക്കും കപ്പം കൊടുക്കാതെ ഏതൊരു മനുഷ്യനും സ്വീകരിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രകൃതിയുടെ വരദാനമാണ് എന്ന ചിന്ത തിരുത്തിക്കുറിപ്പിക്കുകയാണ് ആതിരേ , നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ . കുടിവെള്ളത്തിനും സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും കരം കൊടുത്തേ കഴിയു എന്ന് പാശ്ചാത്യ അധിനിവേശത്തിന്റെ പൈശാചികതയായി ലോകബാങ്കും അനുബന്ധ സാമ്പത്തിക സംവിധാനങ്ങളും ശാഠ്യം പിടിക്കുമ്പോള്‍ അതിന് വഴങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക് നട്ടെല്ലുകളുമായി ഇടതുപക്ഷ ഭരണം പോലും സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിക്കുന്നതാണ് വര്‍ത്തമാനകാല ദുരവസ്ഥ . ജലനിധി ! ആതിരേ , എത്ര ലാവണ്യസുന്ദരമായ പദം ! ! എന്നാല്‍ , കെരള സര്‍ക്കാരിന്റെ ' ജലനിധി കുടിവെള്ള പദ്ധതി ' യുടെ ഭാഗമായി സ്ഥാപിക്കുന്ന പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന് ജനങ്ങള്‍ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വൃത്തികെട്ട ശാഠ്യത്തിന് മുഖ്യമന്ത്രി വി . എസ് അച്യുതാനന്ദനും ജലമന്ത്രി എം . കെ പ്രേമചന്ദ്രനും ഇവരടങ്ങുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനുമൊക്കെ മുട്ടുമടക്കി ഏറാന്‍ മൂളിയിരിക്കുകയാണ് . നൂറ് പഞ്ചായത്തിലാണ് ജലനിധി പദ്ധതി നടപ്പിലാക്കുന്നത് . പഞ്ചായത്തുകളില്‍ നിലവിലുള്ള പൊതുടാപ്പുകള്‍ ജലനിധിപദ്ധതിയുമായി യോജിപ്പിക്കും . അതോടെ ഈ ടാപ്പുകളിലെ വെള്ളത്തിനും ജനങ്ങള്‍ പണം നല്‍കേണ്ടിവരും . കേരളത്തില്‍ പൊതുടാപ്പുകള്‍ വേണ്ട എന്നാണ് , ആതിരേ , ലോകബാങ്ക് ആദ്യം ശാഠ്യം പിടിച്ചത് . കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടെന്നും അതുകൊണ്ട് പൊതുടാപ്പുകള്‍ വേണ്ട എന്നുമാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍ . ഏത് കൊഞ്ഞാണനാണ് ലോകബാങ്കിന് വേണ്ടി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ചോദിക്കാന്‍ പിണറായി വിജയനോ വി . എസ് അച്യുതാനന്ദനോ എം . കെ . പ്രേമചന്ദ്രനോ നട്ടെല്ലില്ലാതെ പോയി . . ! ഭരണകൂടത്തിന്റെ ഈ വഞ്ചനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തേണ്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ . എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ശിഖണ്ഡിത്വവും ബാധിച്ചു . ഈ നേതാക്കന്മാരുടെ വീടുകളില്‍ വാട്ടര്‍കണക്ഷനുള്ളതുകൊണ്ടും അതിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് പണം നല്‍കേണ്ടതില്ലാത്തതുകൊണ്ടും ലോകബാങ്കിന്റെ പാദസേവകരാകാന്‍ ഇവര്‍ക്ക് മടിയില്ല . പക്ഷെ , ആതിരേ , ഇന്ന് കേരളം ഭരിക്കുന്ന അച്യുതാനന്ദനും അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും അതുപോലെ തന്നെ മുമ്പ് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടിക്കും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കുമറിയാം കേരളത്തിലെ എല്ലാ നികുതിദായകര്‍ക്കും സമ്മതിദായകര്‍ക്കും സ്വന്തമായി വീടില്ല എന്ന് . സ്വന്തമായി വീടുള്ള എല്ലാവര്‍ക്കും വാട്ടര്‍കണക്ഷനും ഇലക്ട്രിസിറ്റി കണക്ഷനുമില്ല എന്ന് . ഇവരെ വോട്ടു ബാങ്കാക്കി രാഷ്ട്രീയം കളിക്കുന്ന ഈ വേതാളങ്ങള്‍ക്കെല്ലാം നന്നായിട്ടറിയാം പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്താണ് ഇവര്‍ നിത്യവൃത്തി കഴിക്കുന്നതെന്ന് . ലോകബാങ്ക് പറഞ്ഞു : " കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ഹൗസ് കണക്ഷന്‍ ഉള്ളതുകൊണ്ട് പൊതുടാപ്പ് വേണ്ട " . സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്നുനില്‍ക്കുകയായിരുന്നു വിപ്ലവ വായാടികളും ഖദറിന്റെ വാണിജ്യക്കാരും . അതുകൊണ്ടാണ് ജലനിധി പദ്ധതിയില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടിവന്നാല്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധത്തിന് ഈ വഞ്ചകരെല്ലാം റാന്‍ മൂളിയത് . ഇപ്പോള്‍ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന ജലത്തിന് എല്ലാമാസവും വാട്ടര്‍ അതോറിറ്റിക്ക് തദ്ദേശഭരണസ്ഥാപനങ്ങളാണ് പണം നല്‍കുന്നത് . ജലനിധി പദ്ധതി വന്നാലും ഈ നില തുടര്‍ന്നാല്‍ മതിയെന്ന് എം . കെ പ്രേമചന്ദ്രന്റെ ജലംവകുപ്പ് നിര്‍ദേശിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തവനെന്ന് അഭിമാനിക്കുന്ന വിപ്ലവകാരി പാലൊളി മുഹമദ് കുട്ടി ഭരിക്കുന്ന തദ്ദേശ വകുപ്പ് പറഞ്ഞത് ചെലവിന്റെ ഒരു വിഹിതം മാത്രമേ ഇനി വഹിക്കാന്‍ കഴിയൂ എന്നാണ് . ഓര്‍ക്കണം ജലനിധി പദ്ധതി വരുന്നതിന് മുമ്പ് പൊതുടാപ്പിലൂടെ ഉപയോഗിക്കുന്ന ജലത്തിന്റെ പണം മുഴുവന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിക്കൊണ്ടിരിക്കുന്നവരാണ് ലോകബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഒരു പദ്ധതി വന്നപ്പോള്‍ പണം നല്‍കാന്‍ കഴിയുകയില്ലെന്നും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവരില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെ പണം വാങ്ങണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത് . ചതിക്കും വഞ്ചനക്കും പാലൊളി മുഹമ്മദ് കുട്ടിയെന്നും പിണറായി വിജയനെന്നും വി . എസ് അച്യുതാനന്ദനെന്നും എം . കെ . പ്രേമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെന്നും രമേശ് ചെന്നിത്തലയെന്നും കെ . എം . മാണിയെന്നും കുഞ്ഞാലിക്കുട്ടിയെന്നുമൊക്കെയാണ് പര്യായമെന്ന് ടാപ്പില്ലാത്ത പൈപ്പിലൂടെ വാസ്തവമൊഴുകുന്നത് കാണാന്‍ കഴിയുന്നില്ലേ , ആതിരേ . . . ? കാലവര്‍ഷവും തുലാവര്‍ഷവും എന്ന രണ്ടുമഴക്കാലവും കിഴക്കോട്ടൊഴുകുന്ന നാല് നദികളടക്കം 44 നദികളും കൊണ്ട് സമ്പന്നമായ , ഉര്‍വരമായ ഒരു ഭൂപ്രദേശമാണ് കേരളം . എന്നാല്‍ , കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ ആവശ്യത്തിനും ഇന്ന് ജലമില്ലാതെ നരകിക്കുകയാണ് കേരളീയര്‍ . പ്രകൃതി കരുണയോടെ നല്‍കുന്ന ജലസമ്പത്ത് കൃത്യമായി പരിപാലിക്കാന്‍ കഴിയാത്ത അലസതയുടെ തിരിച്ചടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത് . മഴവെള്ളം അടക്കമുള്ള ജലം സംഭരിക്കാനും അത് ആവശ്യാനുസരണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണകൂടത്തിനാണ് . ഇപ്പോള്‍ സംസ്ഥാന ഭരണത്തോടൊപ്പം തൃത്താല ഭരണവുമാണ് കേരളത്തില്‍ കാര്യകര്‍തൃത്വം നടത്തുന്നത് . ഇവര്‍ക്കാര്‍ക്കും കുടിവെള്ള സംരക്ഷണ കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രതയില്ലാതെ പോയതുകൊണ്ടാണ് ലോകബാങ്കിനെ പോലെയുള്ള രാഷ്ട്രാന്തര മൂലധന ചൂഷകരുടെ സഹായം തേടേണ്ടിവന്നിരിക്കുന്നത് . ലോക ബാങ്കിനെ നിയന്ത്രിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശക്തികളാണ് . ഇത് അറിഞ്ഞിട്ടു തന്നെയാണ് , ആതിരേ , ഇത്തരം ചൂഷകരുടെ സഹായം പൗരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത് . ഇവിടെ ഓര്‍ക്കേണ്ടതായ ഒരു വാസ്തവമുണ്ട് . ലോകബാങ്കും എഡിബിയും അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ശക്തികളില്‍ നിന്ന് സഹായം തേടുന്നതിനെതിരെ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത് . പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നുപറയുകയും ഭരണത്തിലേറുമ്പോള്‍ എതിര്‍ത്തതിനെ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ദുരിതം പേറേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരാണ് . അതിന്റെ ഏറ്റവും വലിയ തെളിവാണ് പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന ജലത്തിന് പണം നല്‍കണമെന്ന ലോകബാങ്കിന്റെ വ്യവസ്ഥയ്ക്ക് കേരളസര്‍ക്കാരും പ്ലാനിംഗ് വിദഗ്ധന്മാരും സമ്മതം മൂളിയത് . ജലനിധി പദ്ധതിയില്‍ സ്ഥാപിക്കുന്ന പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് തദ്ദേശ ഭരണസ്ഥാപനവും അതാത് ദേശത്തെ ഗുണഭോക്തൃ സമിതിയും തുല്ല്യമായി പണം നല്‍കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം . ജലത്തിന്റെ ഉപഭോഗം നിര്‍ണയിക്കാന്‍ പൊതുടാപ്പിലും മീറ്റര്‍ ഘടിപ്പിക്കും . പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം ഗുണഭോക്തൃ സമിതികളും 10 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണമെന്നായിരുന്നു ലോകബാങ്കിന്റെ വാശി . എന്നാല്‍ , ഇതില്‍ ഗുണഭോക്തൃ വിഹിതം 10 ശതമാനമായി കുറച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ , ആദിവാസികള്‍ മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ ഗുണഭോക്തൃ വിഹിതം ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നുമാണ് എം . കെ . പ്രേമചന്ദ്രന്‍ അഭിമാനത്തൊടെ പറയുന്നത് . ആതിരേ , ഇവിടെ ഒരു ചോദ്യം ഉന്നയിക്കപ്പെടും . പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നവരെല്ലാം ഗുണഭോക്താക്കളാണല്ലോ . അവരില്‍ നിന്നാണല്ലോ ഗുണഭോക്തൃ വിഹിതം ഈടാക്കേണ്ടത് . വിയര്‍ത്ത് വലഞ്ഞ് വിശന്നുവരുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലൊരു നിബന്ധനയുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ അര്‍ഹതയുണ്ടാകുമോ ? തെരുവില്‍ വീടില്ലാതെ കിടക്കുന്നവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം വാങ്ങിയെടുക്കും . കേരളത്തിന്റെ പുതിയ വികസന സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ വന്ന് വഴിയോരത്ത് തമ്പടിച്ച് ജോലി ചെയ്യുന്നവര്‍ ആയിരക്കണക്കിന് പേരുണ്ട് . ഇവരും പൊതുടാപ്പില്‍ നിന്ന് ജലം ഉപയോഗിക്കുന്ന ഗുണഭോക്താക്കളാണ് . ഇവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം ഈടാക്കും ? കഴിയില്ലെങ്കില്‍ ഇവര്‍ക്ക് പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം നിഷേധിക്കുമെന്നാണോ പറഞ്ഞുവരുന്നത് . ഓര്‍ക്കണം തെരുവില്‍ അലയുന്ന ഒരു ഭിക്ഷക്കാരന്‍ വാങ്ങുന്ന തീപ്പെട്ടിയില്‍നിന്നുപോലും നികുതി ഈടാക്കി ഞെളിയുന്ന ഭരണകൂടങ്ങളാണ് സംസ്ഥാങ്ങളിലും കേന്ദ്രത്തിലുമുള്ളത് . അങ്ങനെ നികുതി നല്‍കുന്ന ഇന്ത്യന്‍ പൗരന് പണം നല്‍കാതെ കുടിവെള്ളം നല്‍കുകയില്ല എന്നാണോ വിവക്ഷ ? സത്യം തുറന്നുപറയണം . അതിനുള്ള ആര്‍ജ്ജവവും നട്ടെല്ലുറപ്പും കാണിക്കണം . ആതിരേ , പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കാലുനക്കികളായി ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അതിലെ പൗരന്മാരുടെയും സ്വയം ശീര്‍ഷത്വവും മനുഷ്യനായി ജീവിക്കാനുള്ള അവകാശവും അടിയറവെയ്ക്കാന്‍ ആരാണ് ഈ നേതൃമ്മന്യന്മാര്‍ക്ക് അവകാശവും അധികാരവും നല്‍കിയിരിക്കുന്നത് . നികുതിദായകരും സമ്മതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു . നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടത് - വലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍ . ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക . മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും . ഇവരെക്കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള സാമ്പത്തിക ശക്തികള്‍ക്കും കൗശലങ്ങള്‍ക്കും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ അധിനിവേശ ഭീകരന്മാര്‍ രൂപം കൊടുക്കും . അവരുടെ അഞ്ചാംപത്തികളായി നാം തെരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ നമ്മുടെ ശ്വസിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കാന്‍ പോവുകയാണ് . ഭീഷണമാണ് ഭാവി . ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍ . അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ . ആതിരേ , അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം .
ഒരു ചെറിയ പ്രോബ്ബം . . കമ്മന്റ് ബോക്സ് മെയിന്‍ പേജില്‍ തന്നെയുള്ള ബ്ലോഗില്‍ എനിക്ക് കമ്മന്റ് ചെയ്യാന്‍ സാധിക്കുന്നില്ല . . എന്തായിരിക്കും പ്രശ്നം . .
ഹഹഹ . . വിശ്വംജീ അത് കലക്കി . ഓര്‍മ വരുന്നത് മോണിക്കാ ലെവിന്‍സ്കിയെയാണ് . . ക്ലീന്റണ് ചെയ്ത " ഉപകാരം " കാലക്രമേണ തെളിയിക്കാന്‍ വസ്ത്രങ്ങള്‍ കഴുകാതെ സൂക്ഷിച്ചവള്‍ . വാങ്ങിച്ചു കൂട്ടിയ അഴുക്ക് നാട്ടുകാരുടെ മുന്നില്‍ പിന്നീട് പ്രദര്‍ശിപ്പിച്ച് " പേര് " നേടാന്‍ ഈ ടൈപ്പിനൊരു മടിയുമില്ല . അങ്ങേരാണ് ഇന്റര്‌നാഷണല്‍ ന്യൂസ് മേക്കര്‍ പോലും ! മൂപ്പില്‍സിന് മാനസികമായ തകരാറുണ്ടെന്നാണ് ശരിക്കും തോന്നുന്നത് . കഷ്ടം .
നീ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു .
July 29 , 2008 . കെഡിഇ കൂട്ടായ്മ കെഡിഇയുടെ 4 . 1 . 0 പതിപ്പു് ഇന്നു് പുറത്തിറക്കി . കെഡിഇ4 ശ്രേണിയിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാമത്തെ പതിപ്പാണിതു് . ഇതില്‍ പുതിയ പ്രയോഗങ്ങളും , കെഡിഇ4 ന്റെ നെടുംതൂണുകള്‍ക്കു് മുകളില്‍ കെട്ടിപ്പടുത്തിട്ടുള്ള പുതിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ടു് . സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള കെഡിഇ പിം പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യത്തെ കെഡിഇ4 പതിപ്പാണിതു് . ഇതിനുപുഠമേ ഇ - മെയില്‍ വായിക്കാനായി കെമെയിലും , ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ ഉതകുന്ന കെ - ഓര്‍ഗനൈസറും , ആര്‍എസ്എസ് ഫീഡുകള്‍ വായിക്കാനായി അക്രെഗേറ്ററും , ന്യൂസ് ഗ്രൂപ്പുകളിലെ വിവരങ്ങള്‍ വായിക്കാനായുള്ള കെനോഡും , തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഉള്ള കോണ്‍ടാക്റ്റ് പ്രയോഗം ഈ പതിപ്പിന്റെ ഭാഗമാണു് . ഇതിനുപുറമേ കെഡിഇ4 പണിയിടത്തിന്റെ പുതിയ ആവരണമായ പ്ലാസ്മയാവട്ടെ കെഡിഇ3യുടെ കവചത്തിനു പകരമായി ഏറ്റവും സാധാരണ ഉപയോക്താക്കള്‍ക്കുപയോഗിക്കാന്‍ പറ്റുന്നത്ര പക്വത നേടിയിട്ടുണ്ടു് . ചട്ടക്കൂടിനെയും അന്തര്‍ലീനമായ ലൈബ്രറികളേയും മെച്ചപ്പെടുത്തുന്നതിനായി മുന്‍പതിപ്പിലെന്ന പോലെ ഇതിലും ഏറെ സമയം ചെലവഴിച്ചിട്ടുണ്ടു് . കെഡിഇ പുറത്തിറക്കുന്നതിനുള്ള നടത്തിപ്പുകാരിലൊരാളായ ഡിര്‍ക്ക് മുള്ളര്‍ കണക്കുകള്‍ നിരത്തുന്നു : " കെഡിഇ 4 . 0 മുതല്‍ കെഡിഇ 4 . 1 വരെ 20803 കമ്മിറ്റുകളും 15432 പരിഭാഷാ ചെക്കിനുകളും നടന്നിട്ടുണ്ടു് . പണി നടക്കുന്ന ശാഖകളില്‍ നടന്നിട്ടുള്ള ഏതാണ്ട് 35000 കമ്മിറ്റുകളില്‍ ചിലതു് കെഡിഇ 4 . 1 ലേയ്ക്കു് നേരിട്ടു് ഉള്‍പ്പെടുത്തിയതുകൊണ്ടു് അവയുടെ കൃത്യമായ എണ്ണമെടുക്കാനായിട്ടില്ല . " കെഡിഇയുടെ സബ്‌വെര്‍ഷന്‍ സെര്‍വറുകളില്‍ കെഡിഇ സിസ്റ്റം ഭരണാധികാരികളുടെ സംഘം 166 പുതിയ ഡെവലപ്പര്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതായും മുള്ളര്‍ പറയുകയുണ്ടായി .
പാലക്കാട് : വള്ളിക്കോട് കോറാക്കോട് ദേവീകൃഷ്ണയില്‍ അച്യുതന്റെയും വനജയുടെയും മകള്‍ സംഗീതയും കോഴിക്കോട് കുണ്ടുപറമ്പില്‍ എടക്കാട് ജയകൃഷ്ണയില്‍ പരേതനായ അചുതന്‍നായരുടെയും എടശ്ശേരി ഭാരതിയുടെയും മകന്‍ ജയകൃഷ്ണനും വിവാഹിതരായി .
നബി ( സ ) തിരുമേനിയോട് മാന്യതയും മര്യാദയുമില്ലാതെ പെരുമാറുന്നതിനെ ആക്ഷേപിച്ചും , ആദരവോടും , അച്ചടക്കത്തോടും പെരുമാറണമെന്ന് കൽപിച്ചും കൊണ്ടുാമുളള പല സൂക്തങ്ങളും സൂറത്തുന്നൂറിലും ഹുജുറാത്തിലും കാണാവുന്നതാണ് .
വലിയ ഉള്ളി - 4 എണ്ണം വലുത് ( ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞത് )
ദക്ഷിണ പർവതമുകൾ നിത്യഹരിതവനങ്ങൾ ( Southern Hilltop Tropical Evergreen Forests ) . ഒരു മാതൃകാ നിത്യഹരിതവനത്തിനെ അപേക്ഷിച്ച് ഉയരം കുറഞ്ഞ വൃക്ഷങ്ങളാണ് ഇവിടെയുള്ളത് . കുന്നുകളുടെ മുകളിലും ചരിവുകളിലുമാണ് ഇത്തരം വനങ്ങൾ കാണപ്പെടുന്നത് . പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങളിൽ കാണപ്പെടുന്ന പർവതമുകൾ വനങ്ങളിൽ ശരാശരി 4500 മില്ലിമീറ്ററിൽ അധികം വാർഷികവർഷപാതവും ഉയർന്ന ആർദ്രതയും അനുഭവപ്പെടുന്നു . നൂറുകണക്കിന് ഇനം മുളകളും വളളിച്ചെടികളും ഇവിടുത്തെ പ്രത്യേകതകളാണ് .
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മതപ്രബോധനം നിര്‍ബന്ധ ബാധ്യതയാണ് . ഇസ്ലാമിന്റെ ആഗമനം വരെ ഹിന്ദുക്കള്‍ മതപ്രചാരണത്തില്‍ ശ്രദ്ധിച്ചിരുന്നില്ല . എന്നാല്‍ മുസ്ലിംകളുടെ മാതൃക പിന്തുടര്‍ന്ന് ഹിന്ദു ആചാര്യന്മാരും സംഘടനകളും ഹിന്ദു മതപ്രചാരണം ഏറ്റെടുത്തു . ആര്യസമാജം പോലുള്ള സംഘടനകള്‍ക്ക് പ്രചോദനമായത് ഇസ്ലാമിക മിഷനറി പ്രവര്‍ത്തനമാണ് .
പ്രിയപ്പെട്ട ലുട്ടു വിവരങ്ങള്‍ക്ക് വളരെ നന്ദി . ഒരു സംശയം ചോദിച്ചൊട്ടെ marquee tag ഉപയോഗിച്ച് Text മുകളിലോട്ട് scroll ചെയ്യാന്‍ സാധിക്കുമോ ? അല്ലെങ്കില്‍ എന്താണു മറ്റൊരു ഉപായം ?
മലർവാടി ശരിക്കും ശരാശരിയിലും താഴെ നിലവാരം ഉള്ള ഒരു സിനിമയാണു . പക്ഷെ മാധ്യമങ്ങൾ ഈ സിനിമക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ഇത് ഒരു നല്ല സിനിമയാണെന്ന് വിശ്വസിക്കാൻ ആളുകൾ നിർബന്ധിതരാവുകയാണു . മലയാള സിനിമയിലെ ഏറ്റവും മികച്ച ബിസിനസ്സ്മാൻ ആയ ദിലിപിന്റെ മാസ്റ്റർ ബ്രയിൻ തന്നെ ആണു ഇതിനു കാരണം . എന്തായലും പുതുമുഖ തരംഗം ആഞ്ഞടിക്കട്ടെ അത് കണ്ട് ഞെട്ടട്ടെ ഞെട്ടിത്തരിക്കട്ടെ ഇവിടുത്തെ രണ്ട് വടവൃക്ഷങ്ങൾ അല്ലേ . . . ! !
അത് കലക്കി . അവരുടെ കുറേ സ്ഥലം എനിക്ക് വേണ്ടി പോയതു തന്നെ . നന്ദി മാഷേ . . .
ശിവ , ശ്രീ , ബിനോയ് , the man to walk with , ചാണക്യന്‍ , ശ്രീഹരി , ലക്ഷ്മി , പാവപെട്ടവന്‍ , റാണി , അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി അടുത്ത കാഴ്ചകളില്‍ കാണാം @ അപ്പു രണ്ടാമത്തെ ഫോട്ടോ ആവര്‍ത്തിച്ചത് അബദ്ധം പറ്റിയതാണ് പിന്നെ തിരുത്തിയില്ല , ആദ്യത്തെ ഫോട്ടോ സ്ഥലം ഒന്ന് തന്നെയാണെങ്കിലും അല്പം വിത്യാസം തോന്നി ഇട്ടതാണ് . പിന്നെ എല്ലാ ബ്ലോഗ്ഗര്‍ മാരും അവരവരുടെ സ്ഥലങ്ങള്‍ ഇത് പോലെ ഇട്ടാല്‍ . അതെ എന്നാല്‍ പിന്നെ നമുക്ക് വീട്ടിലിരുന്നു ലോകം മൊത്തം കാണാമായിരുന്നു . ഇനിയും കാഴ്ചകള്‍ കാണാന്‍ വരുമല്ലോ . ഓടോ . ഇതുവരെയും എന്‍റെ ഫോളോവര്‍ ഗദ്ജറ്റ് ശരിയായില്ലട്ടോ ഇനി എന്ത് ചെയ്യണമെന്നറിയില്ല . ഈ കാഴ്ചകള്‍ ഫോളോ ചെയ്യണമെന്നുള്ളവര്‍ക്ക് അതിനു കഴിയുന്നില്ലല്ലോ എന്നൊരു വിഷമമുണ്ട് സ്നേഹത്തോടെ സജി
ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചതുകൊണ്ടാണ് 1857 - ലെ കലാപം വളരെ രൂക്ഷമായതെന്നായിരുന്നു ബ്രിട്ടീഷ് വിലയിരുത്തല്‍ . അതിനാല്‍ ഇരു വിഭാഗത്തെയും തമ്മിലടിപ്പിക്കാന്‍ അവര്‍ തങ്ങളാലാവും വിധം ശ്രമിച്ചു . അതിനായി പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാരുടെ സഹായം തേടുകയും ചെയ്തു . രോഹില്‍ ഖണ്ഡിലെ ഹിന്ദുക്കളെ അവിടത്തെ മുസ്ലിം ഭരണാധികാരിയായ ഖാന്‍ ബഹാദുര്‍ ഖാന്നെതിരെ തിരിച്ചുവിടാന്‍ ബ്രിട്ടീഷ് അധികാരികള്‍ ആളും അര്‍ഥവും നല്‍കി സഹായിച്ചു . പഞ്ചാബിലെ ഒരു വിഭാഗം സിക്കുകാരെ അവിടത്തെ മുസ്ലിംകള്‍ക്കെതിരെ കലാപത്തിന് പ്രേരിപ്പിച്ചു . മുസ്ലിം വിരുദ്ധ കലാപം എങ്ങും രൂക്ഷമാക്കി . മുസ്ലിം ഇതര മതവിഭാഗക്കാര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തു . മുസ്ലിംകള്‍ക്കവ നിഷേധിക്കുകയും ചെയ്തു . ഈ ' ഭിന്നിപ്പിച്ച് ഭരിക്കല്‍ ' തന്ത്രം കാരണം ഒന്നിക്കാനാവാത്ത വിധം ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം അകന്നു .
കാര്‍ഷിക വരുമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ പ്രധാനമായി നിയന്ത്രിക്കുന്നത് . ദേശീയ വരുമാനത്തിന്റെ 50 ശതമാനവും കൃഷിയില്‍നിന്നാണ് . പരുത്തിയാണ് പ്രധാന നാണ്യവിള . മത്സ്യബന്ധനവും കാലിവളര്‍ത്തലും മുഖ്യതൊഴിലുകള്‍ .
അചച്ചനു പറ്റിയ പറ്റു എനിക്കും പട്ടിയ്ടുന്ദ് ഞാനും എന്‍റെ ഒരു കൂടുകര്നും ഒരു ദിവസം ഒരു ചെറിയ ഒരു പാര്‍ട്ടിയും കഴിഞ്ഞു വരമ്പോള്‍ എനിക്ക് നല്ല വണ്ണം 2inu മുട്ടി ഞാന്‍ ആ കാര്യം അവനോട് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു ഡാ എനിക്കും ആ ശങ്ക ഉണ്ടെന്നു പിന്നെ ഒന്നും ആലോചിച്ചില്ല അടുത്തുള്ള ഹോട്ടല്‍ കയറി കാര്യം സാധിക്കാം എന്ന് കരുതി എന്താണെന്നു അറയില്ല അവന്‍ പെട്ട്ടന്നു മെന്‍സ് ബാത്‌റൂമില്‍ കയറി പറ്റി എന്‍റെ അവസ്ഥ ഓര്‍ക്കാന്‍ വയ്യ , ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല രാത്രി അല്ലെ ആരും കാണില്ല എന്ന് കരുതി ലേഡി ബാത്‌റൂമില്‍ കയറി കാര്യം സാദിച്ചു ആരും കണ്ടില്ല എന്ന മട്ടില്‍ ഞാന്‍ വേഗം അവിടന്നു ഇറങ്ങി നടന്നു ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എനിക്ക് തോന്നി ഒരു സോഡാ കുടിക്കാം എന്ന് കരുതി പാന്റ് തപ്പിയപ്പോള്‍ എന്‍റെ മണി പേഴ്സ് കാണുനില്ല , അപ്പോള്‍ ഞാന്‍ തിരിച്ച് ഓടി ആ ലേഡി ബത്ത്രൂമിലെക് അവിടെ ചെന്നപ്പോള്‍ അവിടയും ഇല്ല ആരും അറിയതെ കാര്യം സപ്പ്ലെരോദ് തിരക്കി ഒരു പേഴ്സ് കിട്ട്യൂ എന്ന് വളരെ രഹസ്യമായ് ഞാന്‍ ചോദിച്ച ആ കാര്യം അവന്‍ അവന്റെ മുഴാവ്ന്‍ ശബ്ദവും എടുത്തു മാനേജരെ വിളിച്ചു അറയിച്ചു എല്ലാവരും ആ കാര്യം അര്നിഞ്ഞു അന്ന് ഞാന്‍ അവിടന്നു പേഴ്സ് വാങ്ങി ഓടിയ വാഴയില്‍ ഇനി ഒരു പാട് കാലം കഴിഞ്ഞു വല്ല റോഡും വന്നാല്‍ വന്നു
സ്വന്തം കാശുകൊണ്ട് അയാളു പന്ചനക്ഷത്രഹോട്ടലിലോ പതിനാറുനക്ഷത്രഹോട്ടലിലോ താമസിയ്ക്കട്ടെ . ആര്‍ക്കാണൂ ഛേദം ? ഔദ്യോഗിക വസതിയിലെ അറ്റകുറ്റപ്പണി തീര്‍ന്നിട്ടില്ല എന്നതും ശരിയല്ലേ ? കേരളത്തിലെ മന്ത്രിമാര്‍ക്കെന്തിനാ ഔദ്യോഗിക വസതി . എം . എല്‍ . എ ക്വാട്ടേര്‍സ് മതിയായിരുന്നില്ലേ ? മന്ത്രിമാര്‍ക്കെന്തിനാ കാറ് ? കാളവണ്ടി മതിയായിരുന്നില്ലേ ? എന്തായാലും സ്വന്തം വീട്ടില്‍ താമസിച്ച് വാടക അലവന്സു വാങ്ങിയിരുന്ന പഴയ ഒരു മന്ത്രി പുംഗവനെ പോലെയല്ലല്ലോ ? അല്‍പം സ്വകാര്യത ആഗ്രഹിച്ചാല്‍ , വര്‍ഷങ്ങളായി ജിമ്മില്‍ പോകുന്ന ശീലം തുടരണമെന്ന് ആഗ്രഹിച്ചാല്‍ തെറ്റാണത്രെ ? അസുഖം മനസിലായി . ഒരുലക്ഷത്തിലധികം വോട്ടിനു ജനങ്ങള്‍ ജയിപ്പിച്ചതിന്റെ അമര്‍ഷം , ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാവാത്തതിന്റെ പരിഭവം . ഇഷ്ടമില്ലാത്തച്ചി ചെയ്യുന്നതെല്ലാം കുറ്റം . രാഹുല്‍ ഗാന്ധി ഗ്രാമീണരുടെ വീട്ടില്‍ താമസിച്ചാല്‍ അതു നാടകം . തരൂരിനെ ഇനിയും ജനങ്ങള്‍ വിജയിപ്പിയ്ക്കും , അതു അയാള്‍ ഏവിടെ താമസിയ്ക്കുന്നു എന്നു നോക്കിയല്ല എന്തു ചെയ്തു എന്നുനോക്കി . അല്ലെങ്കില്‍ ജനങ്ങള്‍ പരാജയപ്പെടുത്തും അയാള്‍ ഏവിടെ താമസിയ്ക്കുന്നു എന്നു നോക്കിയല്ല എന്തു ചെയ്തു എന്നുനോക്കി .
കുട്ടിക്കാലത്തേയ്ക്ക് ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കുന്നതു ഒരു നല്ല അനുഭൂതി തന്നെ . ഈ പോസ്റ്റു വായിയ്ക്കുന്നവരെല്ലാം അതനുഭവിയ്ക്കുമെന്നുറപ്പ് . നന്ദി ശ്രീ . . . ഒപ്പം ആശംസകളും . . .
നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ് ക്യാമ്പ് പോലെ വലിയ ഇഷ്ടമാണ് . അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി . ബാക്ക് പാക് ( 15 കിലോയുണ്ട് ) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ് ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് ഒരാഴ്ച്ച ഓഫ് . വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ് .
ദുബായ് ഒമാനില്‍ ഇന്നലെ അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു . മസ്കറ്റിലേക്കു പോയ ട്രക്കിന്‍റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്നാണ് അപകടം . ട്രക്ക് ഡ്രൈവറാണു കൊല്ലപ്പെട്ടവരില്‍ ഒരാള്‍ . കൊല്ലപ്പെട്ടവരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല . നിയന്ത്രണംവിട്ട ട്രക്ക് ഡിവൈഡര്‍ തകര്‍ത്തു നാലുവരിപ്പാതയുടെ എതിര്‍വശത്തേക്കു കടന്നതാണു കൂട്ടിയിടിക്കു കാരണം
പ്രസിദ്ധ ചിത്രകാരനും ശില്പിയുമായിരുന്ന എം . ആര്‍ . ഡി . ദത്തന്‍ അടുത്ത സുഹൃത്തുക്കളുടെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ ശവസംസ്കാരകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെപ്പറ്റി മുമ്പൊരിക്കല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ദു : ഖം താങ്ങാനാവാതെ വരുമ്പോള്‍ പ്രയോഗിക്കാറുള്ള ഒരു ' മരണവിദ്യ ' വിവരിക്കുകയുണ്ടായി . കൈകൂപ്പി വണങ്ങി ശവശരീര്‍ത്തിനു ചുറ്റും നടക്കുക . എന്നാല്‍ നടപ്പിനിടയില്‍ മറ്റ് എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് നീങ്ങാനാകുമെങ്കില്‍ മനസ്സ് വേദനിക്കാതെ കണ്ണീര്‍ പൊടിക്കാതെ വലം വെച്ച് ചുറ്റാനാകും . ലേഖനത്തിലൂടെ ദത്തന്‍ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ചില ശവസംസ്കാരചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ' ബോഡി ' ക്ക് സമീപത്ത് എത്തുമ്പോഴേക്കും ദു : ഖം മറക്കാന്‍ കരുതിവെച്ച വിഷയങ്ങള്‍ പലപ്പോഴും കൈവിട്ട് പോവുകയാണ് പതിവ് .
പൊതുവേദികളിലും മറ്റും ധാരാളിത്തത്തോടെ ഉപയോഗിക്കുന്ന പോപുലർസ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു പ്രശ്നം അതിന്റെ അവിശ്വസനീയതയാണു് . ഈ അവിശ്വസനീയത തന്നെയാണു് അതിന്റെ ഗുണവും . കേൾവിക്കാരിൽ " വൗ ! " എന്നൊരാത്തനാദം പുറപ്പെടുവിക്കാനായാൽ പറയുന്ന വിഷയത്തിന്റെ " കേൾക്കബിലിറ്റി " യും ആളുകളെ " പിടിച്ചിരുത്തബിലിറ്റി " യും കൂടുമെന്നുറപ്പല്ലേ ? അവിശ്വസനീയതയിൽ തുടങ്ങി , പിന്നീടു് പതിയെ , " ശരിയായിരിക്കും അല്ലേ ? അല്ലാതെപിന്നെ ഈ കണക്കൊക്കെ ചുമ്മാ ഉണ്ടാക്കിയെടുക്കാൻ പറ്റുമോ ? " എന്ന ചിന്ത കേൾവിക്കാരിലുറപ്പിച്ചാൽ , പറയുന്ന കാര്യത്തിനു് വിശ്വസനീയത ലഭിക്കാനാണോ പാടു് ? വിൻഡോസ് - 7 ഫോണിൽ Amazing Facts എന്നൊരു ആപ്ലികേയ്ഷൻ ലഭിക്കും . നമ്മെ അമേയ്സ് ചെയ്യുന്ന ഒന്നും അറിയാനുള്ള അവസരം വിട്ടുകളയരുതെന്നു് 18 വർഷം മുമ്പു് ( ഇപ്പോൾ അപ്രസക്തവും വിവരണാതീതവുമായ മറ്റൊരു കോൺറ്റെക്സ്റ്റിൽ ) ശ്രീമാൻ കോരസാർ പറഞ്ഞതു് മറന്നിട്ടില്ലാത്തതിനാൽ , Amazing Facts കണ്ടയുടനെ , ഡൗൺലോഡ് ചെയ്തു് ഉപയോഗമാരംഭിച്ചു . Amazing Fact 35 of 5001 എത്തിയപ്പോൾ ഞാൻ വൗ ! പറഞ്ഞുപോയി . അതിനുമുമ്പു് എന്നെക്കൊണ്ടു് പറയിപ്പിക്കണമെന്നു് ആപ്ലികേയ്ഷൻ നിർമ്മാതാക്കളായ XiMAD - നു് ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ വഴങ്ങിയിരുന്നില്ല . ഫാക്റ്റ് 35 ഇതായിരുന്നു : " 40 % of women have hurled footwear at a man . " ഞാൻ സകല ഭരദേവതകളേയും ( അധികം പേരില്ല ) മനസ്സിൽധ്യാനിച്ചു് , ഭാര്യയെ വിളിച്ചു : " എടീ , നിന്റെ അമ്മ ആളു് തരക്കേടില്ലല്ലോ ! " " അതു് ഇപ്പോഴാണോ മനസ്സിലായതു് ? " " അല്ല , ഇപ്പോഴല്ല . എന്നാലും ചെരിപ്പെറിയുക എന്നൊക്കെപ്പറഞ്ഞാൽ ? " " ചെരിപ്പെറിയുകയോ ? മനസ്സിലായില്ല . " " നീ എനിക്കെതിരെ ചെരിപ്പു് ഒരു ആയുധമായി പ്രയോഗിച്ചിട്ടില്ല . ഉണ്ടോ ? " " ചോദ്യങ്ങൾ ഒഴിവാക്കി കാര്യം പറഞ്ഞിരുന്നെങ്കിൽ ഉപകാരമായേനെ ! നിങ്ങൾക്കു് എലവേറ്റർ പിച്ച് ബാധകമല്ലേ ? " " എന്നാൽ പറയാം . 5 - ൽ 2 പെണ്ണുങ്ങൾ ആണുങ്ങൾക്കു നേരേ ചെരിപ്പു വീശിയിട്ടുണ്ടെന്നാണു് കണക്കു് . എന്റെ അറിവിൽ നീയോ , എന്റെ അമ്മയോ , മറ്റേമ്മയോ ഈ കൃത്യം നിർവ്വഹിച്ചതായി അറിവില്ല . പിന്നെ മനസ്സിൽ വന്ന ആദ്യത്തെ അഞ്ചു വനിതകളിൽ ബാക്കിയുള്ളതു് നിന്റെ അമ്മയും എന്റെ കുഞ്ഞമ്മയുമാണു് . . . " വലിയൊരു തമാശക്കാരൻ എന്ന മട്ടിൽ ഭാര്യ എന്നെയൊന്നു നോക്കി . എന്നിട്ടു പറഞ്ഞു : " നിങ്ങളുടെ കുഞ്ഞമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്നു് വിചാരിച്ചാൽ പോലും കണക്കു ശരിയാവില്ലല്ലോ . ചിലപ്പോൾ 50 - ൽ 2 പെണ്ണുങ്ങൾ എന്നതു് 5 - ൽ 2 എന്നായിപ്പോയതാവും . " ഇനി പറഞ്ഞു വന്ന കാര്യം പറയാം . ബെസ്റ്റ് ആക്റ്റർ എന്ന മലയാള സിനിമയിൽ കേട്ടാൽ വിശ്വസിച്ചുപോകുന്ന ഒരു ശതമാനക്കണക്കു് പറയുന്നുണ്ടു് . 95 % പേർക്കും സിനിമയിൽ അഭിനയിക്കണമെന്നു് ആഗ്രഹമുണ്ടത്രേ ( കേരളത്തിലെയാണോ അതോ ലോകത്തിലെയാണോ എന്നു് പറച്ചിലിൽ നിന്നും വ്യക്തമല്ല ) . പക്ഷേ ആരും പുറത്തു പറയില്ല പോലും . ഇതു കേട്ടപാടെ ഞാനൊരു ഞെട്ടു ഞെട്ടി . മറ്റൊന്നും കൊണ്ടല്ല , ഏതുനിമിഷവും അന്യം നിന്നു പോകാവുന്ന , ബാക്കിയുള്ള , 5 % - ന്റെ പ്രതിനിധിയാണല്ലോ ഞാൻ എന്നൊർത്തിട്ടു് . " എന്റെ അറിവിലുള്ള ആർക്കും ഇങ്ങനെയൊരസുഖം ഉള്ളതായി അറിയില്ലല്ലോ " എന്നുപറയാമെന്നു വച്ചാൽ " ആരും പുറത്തുപറയാത്ത " വികാരമായതുകൊണ്ടു് ആ വഴിക്കു ചിന്തിക്കുകയേ വേണ്ട . എന്നാലും ഈ കണക്കു് വെള്ളം തൊടാതെ വിഴുങ്ങണമെങ്കിൽ , എന്റെ അമ്മയുമമ്മായിയമ്മയും , അനിയന്മാരും അളിയന്മാരും , അവരുടെ ഭാര്യമാരും സിനിമയിലഭിനയിക്കാൻ ആഗ്രഹമുണ്ടായിട്ടു് പുറത്തു പറയാതെ നടക്കുന്നവരായിരിക്കണം . ഈ സിനിമക്കാരുടെ ഒരു കാര്യമേ ! എല്ലാവരും അവരെപ്പോലെയാവാൻ ശ്രമിക്കുകയാണെന്നു് കരുതി നടക്കുന്ന പാവങ്ങൾ ! സിനിമാഭിനയം എന്നതൊഴിവാക്കി , അല്പം ഭേദഗതിയോടെ , 95 % പേരും പ്രശസ്തരാവണമെന്നു് ( നാലാളറിഞ്ഞാൾ കൊള്ളാമെന്നു് ) ആഗ്രഹിച്ചു നടക്കുന്നവരാണെന്നെങ്ങാനും കാച്ചിയിരുന്നെങ്കിൽ ഈ പോസ്റ്റ് തന്നെ വേണ്ടി വരുമായിരുന്നില്ല . വൗ ! എന്നൊരാർത്തനാദത്തോടെ ഞാനതങ്ങു് വെള്ളം തൊടാതെ വിഴുങ്ങിയേനെ .
വികസനമുന്നേറ്റ ജാഥകളുടെ വിജയകരമായ പരിസമാപ്തിയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണക്കളത്തില്‍ സുസജ്ജമായി നിലയുറപ്പിച്ചുകഴിഞ്ഞു . പന്ത്രണ്ടുനാള്‍ നീണ്ടുനിന്ന വികസനമുന്നേറ്റ ജാഥകള്‍ അസാധാരണമായ ഒരു ആവേശത്തിരയിളക്കത്തിന്റെ തേരിലാണ് കേരളത്തിലുടനീളം മുന്നേറിയത് . ജാഥ ഓരോദിനം കടക്കുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമായ കാറ്റിന് കൂടുതല്‍ ആയവും തീവ്രതയും കൈവരുന്നതാണ് കേരളം കണ്ടത് . സമാപനഘട്ടമായപ്പോഴേക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കുപോലും അപ്പുറം കടന്ന് കേരളത്തിലെ ജനസാമാന്യം ജാഥയെ തങ്ങളുടെ ക്ഷേമ - വികസന മുന്നേറ്റമായി ഏറ്റെടുക്കുന്നതാണ് കണ്ടത് . ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഇത് വലതുമുന്നണിക്ക് ആഗ്രഹചിന്തകൊണ്ടുപോലും എത്തിപ്പിടിക്കാനാകാത്തത്ര മുന്നിലേക്കെത്തിച്ചിരിക്കുന്നു . എന്നാല്‍ , ഇതേ ഘട്ടത്തില്‍ ഘോരാരവങ്ങളുമായി നേരത്തേ തുടങ്ങിയ ഒരു ജാഥയുടെ നിര്‍വീര്യമായ അസ്തമയവും കേരളം കണ്ടു . ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിവച്ച യുഡിഎഫ് ജാഥ ഇടയ്ക്കെവിടെയോവച്ച് ആരാലും ശ്രദ്ധിക്കപ്പെടാത്തവിധം മരണവീട്ടില്‍നിന്ന് ആളുകള്‍ എന്നപോലെ പിരിഞ്ഞുപോകുന്നതാണ് കേരളം കണ്ടത് . ജാഥയ്ക്ക് ജനങ്ങളെ നേരിട്ട് മുന്നോട്ടുപോകാനാകാത്തതരത്തില്‍ യുഡിഎഫ് നേതൃത്വത്തിന്റെ രാഷ്ട്രീയവീര്യം ചോരുന്നതും രാഷ്ട്രീയസദാചാരബോധവും ധാര്‍മികതയും അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുള്ളവരാകെ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഒടുവില്‍ ജാഥ ഒരു സാങ്കേതികത്വത്തിന്റെപേരില്‍ എവിടെയോ സമാപിപ്പിച്ച് നേതാക്കള്‍ പിന്‍വാങ്ങുന്നതുമാണ് കേരളം കണ്ടത് . ആവേശകരമായ ജനപിന്തുണ , രാഷ്ട്രീയ ധാര്‍മികശക്തി , മതനിരപേക്ഷബോധം , ഭരണത്തിലെ സുതാര്യവിശുദ്ധി എന്നിവകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കേരള വികസനജാഥകള്‍ പുത്തന്‍ ശക്തിചൈതന്യങ്ങള്‍ പടര്‍ത്തിക്കൊണ്ട് മുന്നേറുന്നതും ഇതേ മൂല്യങ്ങളുടെ അഭാവത്തില്‍ വലതുമുന്നണിയുടെ ജാഥ ശക്തിചൈതന്യങ്ങള്‍ക്കന്യമായ അകാലവാര്‍ധക്യത്തില്‍ കൊഴിഞ്ഞുവീഴുന്നതുമാണ് കേരളം കണ്ടത് . ഇത് കേരളത്തിന്റെ ഭാവി ഏതുവിധത്തില്‍ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ രാഷ്ട്രീയസന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത് . ഏത് സംസ്ഥാനവും തെരഞ്ഞെടുപ്പിന് മുമ്പില്‍വന്നുനില്‍ക്കുമ്പോള്‍ അതുവരെയുള്ള അഞ്ചുവര്‍ഷങ്ങളിലെ ഭരണത്തിലുണ്ടായ തെറ്റുകളും വീഴ്ചകളും മുന്‍നിര്‍ത്തി വിചാരണ ചെയ്യപ്പെടുകയാണ് പതിവ് . എന്നാലിന്ന് കേരളത്തില്‍ കാണുന്ന കാഴ്ച , അഞ്ചുവര്‍ഷത്തിനുമുമ്പുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്തെ ദുഷ്ചെയ്തികള്‍ ജനങ്ങളുടെ സൂക്ഷ്മവും നിശിതവുമായ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് . ഇതുതന്നെമതി ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യപ്പെടാന്‍ . ദുഷ്ചെയ്തികള്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഉണ്ടായില്ല എന്നതുതന്നെയാണത് . സല്‍കൃത്യങ്ങളാകട്ടെ , ധാരാളം . കൂട്ടആത്മഹത്യയുടെ കാലത്തുനിന്ന് കര്‍ഷകകുടുംബങ്ങളെ കൈപിടിച്ച് തിരികെക്കൊണ്ടുവന്ന് പ്രത്യാശയുടെ പച്ചപ്പില്‍ ഉറപ്പിച്ചുനിര്‍ത്തിയത് എല്‍ഡിഎഫ് ഭരണമാണ് . വിറ്റുതുലയ്ക്കാന്‍ യുഡിഎഫ് അടയാളപ്പെടുത്തി നിര്‍ത്തിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലേക്കും പുത്തന്‍ കുതിപ്പിലേക്കും തിരികെക്കൊണ്ടുവന്നത് എല്‍ഡിഎഫ് ഭരണമാണ് . കേരളത്തിന്റെ ഐടി വികസനരംഗത്ത് ഒരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് ഭരണമാണ് . നിത്യേന ട്രഷറി അടച്ചുപൂട്ടിവച്ചിരുന്ന കാലത്തുനിന്ന് ഒരു ദിവസവും ട്രഷറി പൂട്ടാത്ത സാമ്പത്തികാവസ്ഥയിലേക്ക് കേരളത്തെ പുനരാനയിച്ചത് എല്‍ഡിഎഫ് ഭരണമാണ് . വൈദ്യുതിക്ഷാമത്തിന്റെ ഘട്ടത്തില്‍നിന്ന് വൈദ്യുതിയില്ലാത്ത കുഗ്രാമങ്ങള്‍ പോലുമില്ലെന്ന അവസ്ഥയിലേക്ക് കേരളത്തെ നയിക്കുന്നത് ഈ ഭരണമാണ് . ക്രമസമാധാനത്തകര്‍ച്ചയുടെയും വര്‍ഗീയകലാപത്തിന്റെയും അന്തരീക്ഷത്തില്‍നിന്ന് കേരളത്തെ ശാന്തിയുടെയും സ്വച്ഛതയുടെയും ജീവിതാവസ്ഥയിലേക്ക് തിരികെക്കൊണ്ടുവന്നത് എല്‍ഡിഎഫ് ഭരണമാണ് . ഇന്ത്യയാകെ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ പൊറുതിമുട്ടിനില്‍ക്കുമ്പോഴും ഫലപ്രദമായ കമ്പോള ഇടപെടലിലൂടെ ന്യായവില ഷോപ്പുകള്‍ തുറന്ന് നിയന്ത്രിതവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങളിലെത്തിച്ചത് എല്‍ഡിഎഫ് ഭരണമാണ് . പ്രാദേശികവികസനത്തിന് ഗ്രാമതലസഭകള്‍ക്കുവരെ അധികാരവും പണവും നല്‍കി പുത്തന്‍ ഉണര്‍വു സൃഷ്ടിച്ചത് ഈ ഭരണമാണ് . വിദ്യാഭ്യാസരംഗത്ത് സമൂഹ്യനീതിയുറപ്പിക്കുന്നതിനും പുതിയ വിജ്ഞാനത്തിന്റെ വെളിച്ചം പടര്‍ത്തുന്നതിനും നടപടി കൈക്കൊണ്ടത് ഈ ഭരണമാണ് . തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാനും തൊഴില്‍ സുരക്ഷിതത്വമുറപ്പിക്കാനും ആ രംഗത്ത് ക്ഷേമം നിലനിര്‍ത്താനും ഇടപെട്ടത് ഈ ഭരണമാണ് . സമഗ്രമായ ആരോഗ്യ പരിപാലനമുറപ്പാക്കിക്കൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപോലുള്ളവ നടപ്പാക്കിയതും മത്സ്യത്തൊഴിലാളികളുടെ ഭീമമായ കടം എഴുതിത്തള്ളിയതും പൊതുമരാമത്ത് പണികള്‍ക്ക് പുത്തന്‍ ഉണര്‍വു പകര്‍ന്നതും എല്ലാ ക്ഷേമ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതും പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തിയതും ഈ ഭരണമാണ് . ഇത്തരമൊരു ഭരണത്തിന് ചുക്കാന്‍പിടിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഭരണത്തെ കൊള്ളലാഭച്ചൂതാട്ടങ്ങള്‍ക്കും വര്‍ഗീയ മുതലെടുപ്പിനും സ്ത്രീപീഡനങ്ങള്‍ക്കുമുള്ള അവസരമായി കണ്ടവര്‍ക്ക് നായകത്വമുള്ള വലതുമുന്നണിയും തമ്മില്‍ താരതമ്യമില്ല . ഇക്കാര്യം കേരളത്തിന്റെ മനഃസാക്ഷി വര്‍ധിച്ചതോതില്‍ തിരിച്ചറിയുന്നുവെന്നതിന്റെ പ്രത്യക്ഷപ്രതിഫലനമാണ് വികസനമുന്നേറ്റ ജാഥകളുടെ അതിഗംഭീരമായ വിജയത്തിലൂടെ കേരളം കണ്ടത് . ഐക്യമുന്നണിയെന്ന് സ്വയം ഓമനപ്പേരിട്ടുവിളിക്കുന്ന വലതുമുന്നണി അനൈക്യമുന്നണിയായി ശൈഥില്യത്തിന്റെ വക്കില്‍ നില്‍ക്കുകയാണിന്ന് . ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നുകൊണ്ട് ആത്മകഥയിലൂടെ കെ എം മാണിയെ കടന്നാക്രമിക്കുന്നു . ടി എച്ച് മുസ്തഫ പാമൊലിന്‍ കേസില്‍ യഥാര്‍ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് വരികള്‍ക്കിടയിലൂടെ കോടതിയെ ധരിപ്പിക്കുന്നു . പിള്ളയുടെ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ട് ആത്മാഭിമാനം രക്ഷപ്പെട്ടു എന്ന് കെ എം മാണി പരസ്യമായി പറയുന്നു . രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ഗൌരിയമ്മയെ നിന്ദിക്കുന്നു . എന്നുവേണ്ട , നിത്യേനയെന്നോണം അനൈക്യത്തിന്റെ കോലാഹലങ്ങളുയരുകയാണവിടെ . ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് അപഹാസ്യരായി നില്‍ക്കുന്നതിന്റെ ജാള്യം മറയ്ക്കാന്‍ വഴിതേടുകയാണ് യുഡിഎഫില്‍ പലരും . ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോംബുനിര്‍മാണത്തിലേക്കുവരെ ലീഗിന്റെ ഒരുവിഭാഗം കടന്നിരിക്കുന്നു . ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളാകട്ടെ ആ ഭീകരപ്രവര്‍ത്തകര്‍ക്കുമുമ്പില്‍പോലും വായ്കൈ പൊത്തിനില്‍ക്കുന്നു . ഇക്കൂട്ടര്‍ക്ക് ഭരിക്കാനായി കേരളത്തെ വിട്ടുകൊടുക്കണോ ? ഈ ചോദ്യത്തിനുമുന്നില്‍ പ്രബുദ്ധകേരളത്തിന് രണ്ടുത്തരം ഉണ്ടാവുകവയ്യ . വിവേകത്തിന്റെ ശബ്ദം ഒന്നേ പറയൂ . യുഡിഎഫിനെയും അതിന്റെ വര്‍ഗീയരാഷ്ട്രീയത്തെയും അഴിമതിഭരണ സംസ്കാരത്തെയും ഭീകരപ്രവര്‍ത്തനത്തെയും ജീര്‍ണിച്ച സ്ത്രീവിരുദ്ധതയെയുമെല്ലാം വര്‍ജിക്കണമെന്നതുതന്നെയാകുമത് . ആ വിവേകത്തിന്റെ ജനശബ്ദമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വികസനമുന്നേറ്റ ജാഥകളിലിരമ്പിയത് . അതിന്റെ ആത്യന്തിക പ്രതിധ്വനിയാകും മെയ് 13ന് ഇന്ത്യ കേള്‍ക്കുക .
ഒരിക്കൽ ലീവിന് വന്ന് പോയിട്ട് മൂന്നു മാസമ്പോലുമായിരുന്നില്ല , പെട്ടെന്ന് അമ്മക്കൊരു തളർച്ച , അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ അറിയിച്ചതിന് തുടന്ന് മാതൃസ്നേഹം അധികം അനുഭവിക്കാൻ യോഗമില്ലാതിരുന്ന അദ്ദേഹം തിടുക്കത്തിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു .
സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കത്തുകളും വിവരങ്ങള്‍ തയ്യാറാക്കുന്നതിനും വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണികോഡുകള്‍ ഉപയോഗിക്കണമെന്ന വിജ്ഞാപനവും നിലവില്‍ന്നുകഴിഞ്ഞു . ആവേശകരമായ തുടക്കം
പൂര്‍ത്തിയാവാത്ത അതിന്റെ മരണം മഴവെള്ളം വീണ് തുരുമ്പിച്ചിരുന്നു . എനിക്കീ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു . പക്ഷേ , പിന്നീട് ' തുടരിന്റെ വ്യഥ ' എന്നൊക്കെ പറയുന്നിടത്ത് കവിത കുറയുന്നില്ലേ എന്നൊരു സംശയം .
ഭാര്യയും ഭര്‍ത്താവും , മാതാവും പിതാവും , ജ്യേഷ്ടനും അനുജനും , അനുജത്തിയും ജ്യേഷ്ടത്തിയും , ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന , മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന മലയാള ബ്ലോഗിങ്ങിന്റെ ശുദ്ധമായ സംസ്കാരത്തെ ഇന്റെര്‍നെറ്റിലെ അസ്സഭ്യങ്ങളുമായി ഹരികുമാര്‍ ചേര്‍ത്ത് വെച്ചത് കലാകൌമുദിയില്‍ അടിച്ച് വന്നു എന്നുള്ളത് ഖേദകരമാണ് .
ഐ മീന്‍ , ആഡ്സെന്‍സില് ഞാന്‍ ശ്രമിച്ചിട്ട് വരുന്നതൊക്കെ സേവന പരസ്യങ്ങളാണ് . റെഫറല്‍ ആഡ്സ് ഇതു പോലെ മനോഹരമായി കാണിക്കാന്‍ പറ്റുന്നുമില്ല . അതു കൊണ്ടു ചോദിച്ചതാ . : - )
വായിച്ചു . കേൾക്കുകയും ചെയ്തു . ഹഹ എന്നു നിസംഗമായി ചിരിക്കാൻ കഴിയാത്തതിനു ക്ഷമാപണം . ചിരിച്ചവരോടു വിയോജിപ്പും . കൊല്ലിയുടെ കവിതയും നന്നായി . ഇതു കൊല്ലിയല്ല , കൊലകൊല്ലിയായിപ്പോയി . അധോഗമനസംഘത്തിലേയ്ക്ക് അപേക്ഷയയച്ചുനോക്കൂ . അതോ ഇതിനകം തന്നെ അതിലുണ്ടോ ? സ്വതന്ത്രമാദ്ധ്യമങ്ങൾ എന്നൊരു സംഗതി ഉണ്ടായി വരുമെന്നു വിപ്ലവകാരികൾ തീരെ വിചാരിച്ചിരിക്കില്ല . തമസ്ക്കരണതന്ത്രങ്ങൾ ഇനി ഫലിക്കില്ല . അനോണികളായും അല്ലാതെയും ആളുകൾ നഗ്നയാഥാർത്ഥ്യങ്ങൾ വിളിച്ചുപറയുന്നതു കേൾക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വിറളി പിടിക്കുന്നതായിക്കാണുന്നു . സത്യത്തെ പ്രതിരോധിക്കുക അസാധ്യമായതിനാൽ ജല്പനങ്ങൾ പുറപ്പെടുവിക്കുന്നു . കൂടുതൽ നാണക്കേടുണ്ടാവാതിരിക്കാൻ മിണ്ടാതിരിക്കലാണു ബുദ്ധിയെന്നറിയാനുള്ള തിരിച്ചറിവൊട്ടില്ല താനും . വിഭാഗീയതയ്ക്കും തമ്മിൽത്തല്ലിനുമുള്ള കാരണമെന്ത് എന്നിനി അന്വേഷിക്കേണ്ടതില്ല . മാർക്സിസ്റ്റുകൾക്കു തിരിച്ചറിവുണ്ടായിരിക്കുന്നു എന്നതു തന്നെ കാരണം . വർഗ്ഗീയപ്പാമ്പുകളെ തല്ലാനുള്ള തീരുമാനമെടുത്തു . മാർക്സിസ്റ്റുകൾക്കുള്ളതിന്റെ പത്തിലൊന്നു വർഗ്ഗീയചിന്ത മനസ്സിലുള്ളവർ ഇന്നു കേരളത്തിലില്ല എന്ന സത്യം കൂടി ഒപ്പം തിരിച്ചറിഞ്ഞതോടെ പ്രശ്നമായി . പച്ചനുണകൾ പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കാൻ ശ്രമിക്കുന്ന , തീവ്രവാദസംഘടനകളെ പരസ്യമായി കെട്ടിപ്പിടിച്ചു സഹായിക്കുന്ന , കൊടും വിഷപ്പാമ്പുകളെയാണു തല്ലേണ്ടതെന്നു വരുമ്പോൾ , പരസ്പരം കൊത്തുകയല്ലാതെ നിവൃത്തിയില്ലല്ലോ .
ഏഴു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതുന്ന പുലിയന്നൂര്‍ ക്ഷേത്രം ശില്പഭംഗിയുടെയും ചിത്രകലയുടെയും തനിമയുള്ള ആവിഷ്‌കാരംകൊണ്ട് ശ്രദ്ധേയമാണ് . ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ബലിക്കല്‍പ്പുര . മേല്‍തട്ടില്‍ അഷ്ടദിക്പാലകരുടെയും , മധ്യത്തില്‍ മഹാലക്ഷ്മിയുടെയും ശില്പങ്ങളുണ്ട് . ഉത്തരങ്ങളില്‍ നാലു നിരയായി സമ്പൂര്‍ണ രാമായണം ദാരുശില്പത്തില്‍ കൊത്തിവച്ചിരിക്കുന്നു . കിഴക്കോട്ടുള്ള കട്ടിളയ്ക്ക് മുകളില്‍ ഗജേന്ദ്രമോക്ഷം , മുഖപ്പില്‍ ഇന്ദ്രന്‍ , ശ്രീരാമപട്ടാഭിഷേകം , യക്ഷന്‍ , കണ്ണാടിനോക്കി പൊട്ടുകുത്തുന്ന സുന്ദരയക്ഷി എന്നിവയെല്ലാം നിര്‍മാണകാലത്തെ ശില്പകലാചാരുത വിളിച്ചോതുന്നു .
മിക്കപ്പോഴും കാണുന്ന വ്യക്തിയായതിനാലും എന്‍റെ ബ്ലോഗ് സകുടുംബം വായിക്കുന്നയാള്‍ ആയതിനാലും പള്ളിയില്‍ ഇട്ട പേരോ പള്ളിക്കൂടത്തിലെ പേരോ പറയാതെ " മബു " എന്ന് വിളിക്കാം . . ഷിബു എന്ന പേരു കാരണവന്മാര്‍ റിസര്‍വ് ചെയ്തിരിക്കുന്നതുകൊണ്ട് അതിടാന്‍ വയ്യ . . " മബു " മന്ദബുദ്ധി എന്നതിന്‍റെ ചുരുക്കെഴുത്ത് ആയിട്ടെടുത്താല്‍ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താം . നമ്മുടെ " മബു " സാധാരണമലയാളികള്‍ അയര്‍ലണ്ടില്‍ വരുന്നതുപോലെ ഗല്‍ഫിലെല്ലാം പോയി പയറ്റി തെളിഞ്ഞു വരാതെ നേരെ ഒറ്റച്ചാട്ടത്തിനു ഇവിടെയെത്തിയ ഹതഭാഗ്യന്‍ ആണ് . . അതുകൊണ്ട് തന്നെ കസേരകളികളോ അഭ്യാസങ്ങളോ അറിയാത്ത പഞ്ചപാവം . ആരെയും പറ്റിക്കാതെ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന ഒരു സാധാരണക്കാരന്‍ . . അയര്‍ലണ്ടില്‍ വന്നപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പും കാറ്റും മഴയും ഇതിയാനൊരു പ്രശ്നമായി . . അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും കാറ്റും മഴയും ആയതിനാല്‍ യാത്രചെയ്യാന്‍ വാഹനം നിര്‍ബ്ബന്ധം ആണ് . . വാഹനമില്ലാതെ യാതചെയ്താല്‍ ശബരിമലയില്‍ പാണ്ടികഴുത നനഞ്ഞു മലകയറുന്നത്പോലെ നടന്നു കുഴയേണ്ടിവരും . നമ്മുടെ ദേവസ്വം മന്ത്രി സുധാകരന്‍ പാണ്ടികഴുതകളെപറ്റി പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അയര്‍ലണ്ടില്‍ നനഞ്ഞു നടക്കുന്ന " ഇത്തരം പാണ്ടികഴുതകളെ " പറ്റി ആരും പാട്ടെഴുതിയിട്ടില്ലാ എന്നതുകൊണ്ട് യാതൊരു ഗ്ലാമറും കിട്ടില്ല . . അങ്ങനെ നമ്മുടെ " മബു " വിനൊരു വണ്ടിവാങ്ങണം . . നാട്ടില്‍ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടിയാല്‍ ഇവിടെ ലൈസന്‍സ് കിട്ടില്ല എന്നൊരു വലിയപ്രശ്നം ഉണ്ടെന്നതിനാല്‍ ഇവിടെ കാര്‍ ഓടിച്ചു പഠിച്ചു ലൈസന്‍സ് എടുക്കുകയെ നിവൃത്തിയുള്ളൂ . . പക്ഷെ ഒരു മണിക്കൂര്‍ ഓടിക്കുന്നതിനു മുപ്പത്തഞ്ച് യൂറോ കൊടുക്കണം എന്നത് കണക്കുകൂട്ടിയപ്പോള്‍ സ്വന്തമായി ഒരു പഴയകാര്‍ വാങ്ങി ഓടിച്ചു പഠിച്ചു പഴയകാര്‍ വില്‍ക്കാന്‍ മേപ്പടിയാന്‍റെ ഭാര്യ ഉപദേശിച്ചു . . നാട്ടില്‍ കിടക്കുന്ന " മേയ്ഡിന്‍ കേരള " ഉല്‍പ്പന്നമായ ഭര്‍ത്താവിനെ യൂറോപ്പ് കാണിച്ച അതീവബുദ്ധിമതിയായ ഭാര്യയുടെ ഉപദേശം ശിരസ്സാവഹിച്ച " മബു " ഭാര്യയുടെ ഉപദേശപ്രകാരം ഒരു കാറ് വാങ്ങാനുള്ള സുപ്രധാനമായ തീരുമാനം എടുത്തു . ( കാറിനു നാല് ടയര്‍ ഉണ്ടെന്നതായിരുന്നു ഭാര്യയ്ക്ക് ഉള്ള വാഹന സംബന്ധമായ അറിവ് . . ) അങ്ങനെ എന്‍റെ മറ്റൊരു സുഹൃത്തുമായി കൂടി ഇവിടെനിന്നു " താല " എന്നൊരു മറ്റൊരു മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് പോയി ഒരു കാര്‍ കണ്ടു . . കേവലം പതിനെട്ട് വര്‍ഷം ഒരു പഴക്കമുള്ള പുതിയ കാര്‍ . പെണ്ണ് കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ അട്ടപാടിയിലെ ആദിവാസികൊളനിയില്‍ നിന്നും ഐശ്വര്യാറോയിയെ കണ്ടെടുക്കും എന്ന് കേട്ടിട്ടുണ്ട് . . കാറിന്‍റെ ഉടമയായ മലയാളിയോട് തന്‍റെ ആവശ്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഉടമ ഉള്ളാലെ ഊറി സന്തോഷിച്ചു . . കാരണം ബാക്കി വായിക്കുമ്പോള്‍ മനസ്സിലാവും . . അവസാനം മുന്നൂറ്റിഅമ്പത് യൂറോ കൊടുത്തു വാങ്ങിയശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ വണ്ടി മുരളുന്നത് പോലുമില്ല . . അവസാനം വര്‍ക്ക് ഷോപ്പില്‍ കെട്ടി വലിച്ചു പോകേണ്ടിവന്ന വകയില്‍വീണ്ടും ഒരു നൂറുകൂടി പോയി . . വര്‍ക്ഷോപ്പില്‍ നാനൂറു മുടക്കിയശേഷം കൊണ്ടുവന്ന വണ്ടി അങ്ങനെ ക്രംലിനില്‍ എത്തി . . പക്ഷെ ഭാര്യക്ക് വണ്ടി കണ്ടപ്പോള്‍ എന്തോ ഒരു ഏനക്കേട് . ഒരു പക്ഷെ ഭര്‍ത്താവിനെക്കാള്‍ വിവരം ഉള്ളതുകൊണ്ടാവാം കണ്ടപ്പോഴേ സാധനം ചാത്തനാണ് എന്ന് മനസ്സിലായി . . പക്ഷെ വണ്ടി ഓടിച്ചുപഠിക്കാന്‍ തുടങ്ങി ഒരാഴയ്ക്കുള്ളില്‍ തന്നെ വണ്ടിയില്‍ ദിവസവും പെട്രോള്‍ മാത്രമല്ല വേറെയും പണം മുടക്കേണ്ടി വന്നപ്പോള്‍ വീണ്ടും ഡബ്ലിനില്‍ ഉള്ള ഒരു മലയാളി മെക്കാനിക്കിനെ കാണിച്ചു . . ആ നല്ല മനുഷ്യന്‍റെ ഉപദേശം ഇവനെ കണ്ടം ചെയ്യാനായിരുന്നു . . അല്ലെങ്കില്‍ ഫോര്‍ഡിന്‍റെ ഒരു ഫാക്ടറി വാങ്ങുന്ന പണം കൊടുത്താലും ഈ ശകടം ശരിയാവില്ല എന്നും അയാള്‍ തീര്‍ത്തും പറഞ്ഞു . . നാട്ടിലെപോലെ ആക്രികള്‍ പറക്കാന്‍ വരുന്ന പാണ്ടികള്‍ ഇല്ലാത്തതുകൊണ്ട് ഇവനെ കളയുന്നതും ഒരു പ്രശ്നമാണ് . റോഡില്‍ കൊണ്ടു കളയാന്‍ ആവില്ല . . പോര്‍ച്ചില്‍ ഇട്ടു കിടക്കാനും പറ്റില്ല . . അവസാനം വീണ്ടും മലയാളി മെക്കാനിക്കിനെ കാണിച്ചപ്പോള്‍ സ്ക്രാപ്പ് ആക്കാനായിരുന്നു ഉപദേശം . . അങ്ങനെ ഡബ്ലിന്‍ വേസ്റ്റ് ആളുകളെ വിളിച്ചു വാഹനം കെട്ട് കെട്ടിക്കാന്‍ തീരുമാനിച്ചു . . പക്ഷെ ഡബ്ലിന്‍ വേസ്റ്റില്‍നിന്നും ആളുകള്‍ വന്നപ്പോള്‍ മറ്റൊരു കുരിശ് തലയിലായി . . ഇവനെ കളയണമെങ്കില്‍ വീണ്ടും നൂറ്റമ്പതുയൂറോ കൊടുക്കണം . . അവസാനം വേറെ ഗതിയില്ലാതെ ആ പണവും കൊടുത്തു " മബു " തലയൂരി . . ഇപ്പോള്‍ വേറെ പുതിയ കാര്‍ വാങ്ങിയ " മബു " വാഹനം ഓടിക്കാന്‍ പഠിച്ചോ എന്നെനിക്കറിയില്ല . . പക്ഷെ അല്പം ലാഭം നോക്കി വാഹനം വാങ്ങിയാല്‍ എന്ത് പറ്റും എന്ന് തീര്ച്ചയായും പഠിച്ചുവെന്നാണ് എന്‍റെ വിശ്വാസം . വാല്‍ക്കഷ്ണം . . ഒരു നടന്ന സംഭവം വിവരിച്ചു എന്നുമാത്രം . . വേറെയാര്‍ക്കും മണ്ടത്തരം പറ്റാതിരിക്കുമെങ്കില്‍ ഇതിന്‍റെ ഉദ്ദേശം സഫലമായി . . പിന്നെ ഇതിലെ " മബു " ഞാനല്ല . . എന്‍റെ കൈയില്‍ കാറുമില്ല . . എന്‍റെ ഭാര്യക്ക് അയര്‍ലണ്ടില്‍ ജോലി കൊടുത്തെന്ന കുറ്റമേ ഐറിഷ് സര്‍ക്കാര്‍ ചെയ്തുള്ളൂ . അതുകൊണ്ട് പാണ്ടികഴുത പോലെ നനഞ്ഞു നടന്നാലും ആരെയും വണ്ടിയിടിച്ചു കൊല്ലാന്‍തക്ക നന്ദികേട് കാണിക്കാന്‍ എനിക്കാവില്ല . . . കാരണം എന്‍റെ ഡ്രൈവിംഗ് സ്ക്കില്‍ റേസിംഗ് ഗേമുകളില്‍ മാത്രം . . . റോഡിലില്ല . പാവം ഐറിഷ് പൌരന്മാര്‍ ജീവിച്ചോട്ടെ അല്ലെ . . എന്തിനാ അവരെ . . . . . . . . . .
എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല , കുഞ്ഞന്‍ ചേട്ടാ . എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രങ്ങള്‍ മാത്രം .
ഭരണാധികാരികളുള്‍പ്പെടെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല . സ്രഷ്ടാവിന്റെ നിയമങ്ങള്‍ നടപ്പാക്കുന്ന ചുമതല മാത്രമാണവര്‍ക്കുള്ളത് . അതിനാല്‍ എല്ലാവരും ഒരേ പോലെ സ്വതന്ത്രരും അവകാശബാധ്യതകളില്‍ സമന്മാരുമാണ് . അതിനപ്പുറമുള്ള അമിതാധികാര പ്രയോഗം സ്വാതന്ത്യ്രനിഷേധവും അടിമത്തവുമായാണ് ഇസ്ലാം പരിഗണിക്കുന്നത് .
വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും കലപിലയുമാണെങ്ങും . ചിലർ ചിലവാക്കുന്നു , ചിലർ നേടുന്നു ; രണ്ടുകൂട്ടർക്കും സന്തോഷവുമാണ് . ചില കുട്ടികൾ കരിമ്പിൻതുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ തൂങ്ങി ചിണുങ്ങുന്നു ; മറ്റു ചില കുട്ടികൾ ഏതോ ദേവനെപ്പോലെ കണ്ണഞ്ചിക്കുന്ന ഒരു മാന്ത്രികനെ ശരിക്കൊന്നു കാണാൻ വേണ്ടി അച്ഛന്മരുടെ തോളിൽ കയറിപ്പറ്റിയിരിക്കുന്നു . പിന്നെ , സകലഗന്ധങ്ങൾക്കും മേലെ പരന്നൊഴുകുകയാണ് ആ മേളയുടെ ഔദ്യോഗികപരിമളം പോലെ വറുക്കുകയും പൊരിക്കുകയും ചെയ്യുന്ന മണം .
സോഷ്യലിസ്റ്റ് ജനതയിലെ കെ . പി . മോഹനനും കെ . ബി ഗണേഷ് കുമാറും നായർ ക്വാട്ടയിലെ രണ്ട് വിലപ്പെട്ട മന്ത്രിസ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു . ഇനി നായർ ക്വാട്ടയിൽ എത്ര മന്ത്രിസ്ഥാനം കോൺഗ്രസ് നൽകുമന്ന് അറിയില്ല എങ്കിലും ഈ ലിസ്റ്റിൽ ഇടം പിടിക്കാൻ ഉള്ളവർ ഒരുപാട് ഉണ്ട്
ഓ . ടോ . ഞാന്‍ ഗുരുസ്ഥാനീയനായി ആദരിക്കുന്ന ശ്രീ . എതിരന്‍ മാഷ് നിര്‍ദേശിച്ച രീതിയില്‍ എഴുതുവാന്‍ ശ്രമിച്ചിട്ടുണ്ട് . എങ്കിലും മുഴുവന്‍ ശരിയായിട്ടുണ്ടെന്ന് തോന്നുന്നില്ല . വരികളിലെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിയും എങ്ങനെ മെച്ചപ്പെടുത്താമെന്നു ശ്രീ . എതിരന്‍ മാഷ് നിര്‍ദേശിക്കണമെന്ന് ആഗ്രഹിക്കുന്നു .
കുറികിട്യേന്റെ പിറ്റേന്ന് തെങ്ങുമ്മന്ന് വീണപ്പോളും അദ്ദേഹത്തെ കുറിച്ച് ആളുകൾ ഓരോന്ന് പറഞ്ഞുണ്ടാക്കി പക്ഷെ അതൊന്നും അങ്ങേർക്ക് ഏശീർന്നില്ല . അദ്ദേഹത്തിന്റെ അകാലവിയോഗം ഞങ്ങൾക്ക് ഒരു തീരാ നഷ്ടം ആണ് . കുന്ത്രണ്ടത്തിലെ പലകഥകളും രാമേന്ദ്രേട്ടനെ ബേയ്സ് ചെയ്തായിരുന്നു ഞാൻ എഴുതുവാൻ ഉദ്ദേശിച്ചിരുന്നത് . ഇനി ആ കഥകൾ എഴുതുവാൻ പറ്റുമെന്ന് തോന്നുന്നില്ല . . . .
അതില്‍നിന്നെടുക്കുന്ന വിളവുകളെല്ലാം ഭദ്രമായി സൂക്ഷിക്കണം . അതതുകാലത്തെ ഭക്ഷ്യാവശ്യത്തിന് വേണ്ടതേ മെതിച്ചു ധാന്യമാക്കാവൂ . ബാക്കിയുള്ളവ കതിരിലും കുലയിലും തന്നെ സൂക്ഷിക്കണം . ധാന്യങ്ങള്‍ കേടാകാതിരിക്കാനാണിത് . ഈ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ രൂക്ഷമായ ക്ഷാമമുള്ള ഏഴ് വര്‍ഷങ്ങള്‍ വരാനുണ്ട് . നേരത്തെ സൂക്ഷിച്ചുവെച്ച ധാന്യങ്ങളും വിഭവങ്ങളുമായിരിക്കും ആ ക്ഷാമകാലത്തെ ജീവിതത്തിനാശ്രയം . കൃഷിയിറക്കാനാവശ്യമായ വിത്തുകളേ അന്ന് ബാക്കിവെക്കാനുണ്ടാവുകയുള്ളു . ശേഷിച്ചതത്രയും തീര്‍ന്നുപോകും . അതും കഴിഞ്ഞാല്‍ പിന്നെ സുഭിക്ഷതയുടെ കൊല്ലമാണ് . കായ്ക്കനികളും ധാന്യങ്ങളും പഴങ്ങളും മറ്റും പിഴിഞ്ഞ് ആട്ടി എണ്ണയും പഴസ്സത്തുക്കളുമൊക്കെ എടുക്കുവാന്‍ കഴിയുമാറ് സുഭിക്ഷതയും ക്ഷേമവും കളിയാടുന്ന കാലമായിരിക്കും അത് .
ഒരു അഴിമതിയുണ്ടായാല്‍ അല്ലെങ്കില്‍ അതേ പറ്റി സി . എ . ജി റിപ്പോര്‍ട്ട് വന്നാല്‍ അതേ പറ്റി അന്വേഷിക്കാന്‍ എന്താ ഇത്ര മടി ? ആ മടീടെ കാര്യത്തില്‍ കോണ്‍ഗ്രസ്സാരുമാത്രമല്ല കമ്യൂണിസ്റ്റാരും മോശമല്ല എന്നല്ലെ ഇപ്പോള്‍ സ്പ്ക്ട്രം അഴിമതി സമ്മന്തിച്ച് ജെ . പിസി അന്വേഷണത്തിലും ലാവ്ലിന്‍ കേസില്‍ ഗവര്‍ണ്ണറ്ടെ കാര്യത്തിലും കണ്ടത് . ഇമ്മക്കൊരു മൊതല് 100 റൂപക്ക് നേരെയാക്കമെങ്കില്‍ അതിന്റെ പണിക്ക് 360 രൂപയ്ക്ക് കോണ്ട്രാക്ട് കൊടുക്കുക്ക . അപ്പോള്‍ അവര്‍ വേറെ ഒരു പരിപാടിക്ക് കാശുതരും എന്ന് പറയുന്നത് എവിടത്തെ ഏര്‍പ്പാടാ ? എന്നാ പിന്നെ ഈ കാശ് നേരിട്ട് വകമാറ്റി ചിലവഴിച്ചാല്‍ പോരെ ? 100 രൂപയ്ക്ക് ബള്‍ബ് വാങ്ങുന്നതിനു 360 രൂപയ്ക്ക് ബള്‍ബ് വാങ്ങുക . അപ്പോള്‍ അവര്‍ വാഴക്ക് വളമിടാന്‍ 100 രൂപതരും ഏര്‍പ്പാട് കൊള്ളാം . ഒരു കാര്യം ചോദിച്ചോട്ടെ പൊളീച്ചെഴുത്ത് ചേട്ടാ . തെര്‍റ്റുണ്ടേല്‍ ക്ഷമിക്കണം ട്ടാ . . . രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കരിനു എന്തൊരമന്തമാ ? അതിനെ പറ്റി ഇമ്മക്ക് ആവോളം പറയാം . അഴിമതിയുടെ അളവില്‍ വ്യത്യാസമുണ്ടെങ്കിലും കാശിന്റെ കണക്കില്‍ എന്തോ വശപിശകുണ്ടെന്നല്ലെ കേരളത്തിലെ കാര്യത്തില്‍ സി . എ . ജി പറഞ്ഞതും ? പറയണംന്നുണ്ട് പക്ഷെ ഇനി ആള്‍ടെ പേരു പറന്ഞ് പുലിവാലുണ്ടാക്കുന്നില്ല . കോണ്‍ഗ്രസ്സരെയും , ഡി . എം . കെയെയും . ബി . ജെ . പികാരെയും പറ്റി നെറ്റില്‍ എന്തും എഴുതാം . മോഡിയെ തെറിവിളിക്കാം . ചിലരെ പറ്റി മീണ്ട്യാല്‍ കേസും കുഴപ്പവുമാകും . ഇമ്മളില്ലേ . . . .
ഇനി ബാക്ക് to Windows and Linux : - രണ്ടും നല്ല Operating സിസ്റ്റം ആണ് . അത് എങ്ങനെ നമ്മള്‍ ഉപയോഗിക്കുന്നു , എത്ര effective ആയി implement ചെയുന്നു , എന്തെല്ലാം മുന്‍കരുതല്‍ എടുത്തിട്ടുണ്ട് , തുടങിയ വസ്തുതകളെ വെച്ച് secure ആണോ അല്ലയോ എന്ന കാരിയം മാറി മറിയും . Linux വൈറസ്ബാധ കുറവാണ് . കാരണം , അതിനെ ഡിസൈന്‍ തന്നെ , നല്ലകാരിയം . പക്ഷെ വൈറസ് എന്നത് security ലോകത്ത് അനേകം threat ല്‍ ഒന്ന് മാത്രം ആണ് . അത് കൊണ്ട് , " വിന്റോസിനെ അപേക്ഷിച്ച് ലിനക്സിനുള്ള സെക്യൂരിറ്റി അല്പം കൂടുതലല്ലേ ക്യാപ്റ്റാ " എന്ന ചോദിയത്തിന് ഉത്തരം , " അല്ല " എന്ന് തന്നെ ആണ് . ഈ പോസ്റ്റിലെ ഗ്രാഫില്‍ , ലിനക്സില്‍ വര്‍ക്ക് ചെയ്ന്ന സെര്‍വ്വര്‍കള്‍ , വിന്‍ഡോസ് സെര്‍വ്വര്‍കേളേ അപേക്ഷിച് കൂടുതല്‍ തവണ അറ്റാക്ക് ചെയാന്‍ വന്നവര്‍ക്ക് വഴങ്ങി കൊടുതിരിയ്ക്കുനത് കാണാം .
വീണ്ടും ബാംഗഌരിലെ ഹരിറാവുവിന്റെ റസ്‌റ്റോറന്റിലേക്ക് പോയി . അവിടെ കുക്കിങ്ങില്‍ ഒരുവര്‍ഷം പരിശീലനം നേടി . ഹോട്ടല്‍ മാനേജ്‌മെന്റെ് കഴിഞ്ഞ അഭയ് , അലന്‍ എന്നിവരും എന്റെ കൂടെ വന്നിരുന്നു . 2009 ജൂണില്‍ ചാക്കയില്‍ എന്റെ ' ദഖ്‌നി ദേഖ് ' റസ്‌റ്റോറന്റ് തുടങ്ങി . 22 ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തില്‍ . ആദ്യത്തെ മൂന്നുമാസം പേടിയായിരുന്നു . ഒരു മണിക്കൂര്‍ പോലും ഞാന്‍ അവിടുന്ന് മാറിയില്ല . ഒറിജിനല്‍ ഹൈദരാബാദി ധം ബിരിയാണി മാത്രമാണ് അന്ന് നല്‍കിയിരുന്നത് . കേരളാ ബിരിയാണി കഴിച്ച് ശീലിച്ചവര്‍ ചിലപ്പോള്‍ പരാതിപ്പെടും , ' ഇതെന്താ പപ്പടമില്ലേ , മുട്ടയില്ലേ , അച്ചാറില്ലേ . . . ഞാനവര്‍ക്ക് ഹൈദരാബാദി ബിരിയാണിയെപ്പറ്റി കഌസെടുത്തു . ടെക്‌നോപാര്‍ക്കിനകത്ത് കയറാന്‍ പറ്റാത്ത സ്ഥിതിയില്‍ പുറത്തെങ്കിലും ഒരു ഫുഡ്മാള്‍ തുടങ്ങണം എന്ന് തോന്നി . 100 മീറ്റര്‍ ദൂരത്ത് കട കിട്ടി . 20 സ്റ്റാഫിനെ എടുത്തു . അപ്പോഴുണ്ട് കോണ്‍ട്രാക്ടര്‍ ആശുപത്രിയിലാവുന്നു . അഞ്ച് മാസം പ്രൊജക്റ്റ് മുടങ്ങി . എടുത്ത സ്റ്റാഫ് പരാതിപ്പെടാന്‍ തുടങ്ങി . പെട്ടെന്ന് മറ്റൊരു കട അന്വേഷിച്ചു . എല്ലാത്തിനും കൂട്ടായി അലനും അഭയ്യും . കട കിട്ടാന്‍ നന്നേ ബുദ്ധിമുട്ടി . ഞാനൊരു പെണ്ണ് . ' സ്വന്തമായി ബ്രാന്‍ഡുണ്ടോ ' എന്നായിരുന്നു സ്ഥലമുടമകളുടെ ചോദ്യം . കുറവംകോണത്ത് ഒരു കടയുണ്ടെന്ന് കേട്ടു . അത് കിട്ടി . 22 ദിവസം സമയപരിധി കണക്കാക്കി ഞങ്ങള്‍ തന്നെ മേസ്ത്രിമാരെ വെച്ച് പണി നടത്തി . ടെക്‌നോപാര്‍ക്കിനടുത്ത് തീരുമാനിച്ചിരുന്ന കട കഴിഞ്ഞ നവംബറില്‍ തുടങ്ങി . മൂന്ന് സ്ഥാപനങ്ങള്‍ക്കും കൂടി പൊതുവായി ഒരു കിച്ചണ്‍ . 50 - ല്‍ അധികം സ്റ്റാഫുണ്ട് ഇപ്പോള്‍ . സ്ത്രീകളാണ് കൂടുതലും . ഇപ്പോള്‍ എല്ലാം ഓക്കെ . . . അടുക്കളയിലെ എല്ലാ കാര്യങ്ങളും കംപ്യൂട്ടറൈസ് ചെയ്തു . പാചക റസിപ്പികള്‍ സ്റ്റാന്‍ഡേഡൈസ് ചെയ്തു . ഇപ്പോള്‍ വീട്ടിലിരിക്കാന്‍ സമയമൊക്കെയുണ്ട് . പഴയപോലെ ടെന്‍ഷനില്ല . ബിസിനസ്സിന് വേണ്ട റോളിങ്ങ് മണി കിട്ടുന്നു . ബിരിയാണിക്ക് പുറമെ കബാബ് , ഷായിദാ മുര്‍ഗ്ഗ് , ബട്ടര്‍ ചിക്കന്‍ , പനീര്‍ ബട്ടര്‍ മസാല , ചൈനീസ് , ദില്ലി ചാട്ട് , ആന്ധ്ര മീല്‍സ് , തന്തൂരി തുടങ്ങി ഒരുപാട് വിഭവങ്ങള്‍ ഇപ്പോഴുണ്ട് . ന്യൂഇയറില്‍ പുതിയ പഌനുകള്‍ പലതുമുണ്ട് . . . ഫുഡ്മാളില്‍ കര്‍ണ്ണാടക വിഭവങ്ങള്‍ കൂടി ലോഞ്ച് ചെയ്യണം . നല്ല ഗുണമുള്ള തൈര് , പനീര്‍ എന്നിവ മാര്‍ക്കറ്റിലിറക്കണം . കവടിയാറുള്ള ഒരു പാര്‍ട്ടി സിംഗപ്പൂരില്‍ ഹോട്ടല്‍ തുടങ്ങാന്‍ ഞങ്ങളുടെ ഫ്രാഞ്ചൈസിക്ക് ചോദിച്ചിട്ടുണ്ട് . അത് മറ്റൊരു ശുഭവാര്‍ത്ത . ഞാനോര്‍ക്കാറുണ്ട് , എന്റെ ജീവിതത്തില്‍ ബിരിയാണി ഇല്ലാതായപ്പോഴാണല്ലോ ഞാന്‍ ബിരിയാണിക്ക് പിറകെ പോയതെന്ന് !
( നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു . അല്ലാഹുവേ , നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു . ഞാന്‍ ഉത്തരം നല്‍കി യിരിക്കുന്നു . നിനക്ക് പങ്കുകാരനില്ല . ഞാന്‍ നിനക്കുത്തരം നല്‍കിയിരിക്കുന്നു . നിശ്ചയം , സ്തുതിയും അനുഗ്രഹവും നിന്റേതാണ് . അധികാരവും നിന്റേതുതന്നെ . നിനക്ക് പങ്കുകാരനേയില്ല . )
പ്രിയ സജീ , എത്ര സുന്ദരമായാണ് താങ്കള്‍ എഴുതിയിരിയ്കുന്നത് . ഇനിയും നല്ലവരികള്‍ പോരട്ടെ . സ്നേഹപൂര്‍വ്വം . ഹരിശ്രീ
ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ഡീ എന്‍ എസ് സ്പൂഫിംഗ് ആക്രമണങ്ങളിലൊന്നാണ് കോം കാസ്റ്റ് ( comcast . net ) എന്ന വെബ് സൈറ്റിനു നേരെയൂണ്ടായത് . , ഈ ആക്രമണം നടക്കുന്ന സമയത്തു കോം കാസ്റ്റിന്റെ ഉപയോക്താക്കൾക്ക് കോംകാസ്റ്റിന്റെ വെബ് പേജിനു പകരം മറ്റൊരു വെബ് പേജായിരുന്നു ലഭിച്ചതു , ഈ സമയത്തു കോം കാസ്റ്റിന്റെ ഇമെയില് സൌകര്യം പോലും ഉപയോഗിക്കാൻ ഉപയോക്താക്കള്‍ക്കു സാധിച്ചിരുന്നില്ല . ഈ വെബ് സൈറ്റിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ചരിത്രത്തില് ഇത്രയും സമയം അവരുടെ ഹോം പേജ് ലഭിക്കാതിരുന്നതു ആദ്യമായിട്ടായിരുന്നു . ഏകദേശം 18 മിനിട്ട് ! . പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം KRYOGENIKS എന്ന ഹാക്കേഴ്സ് ഗ്രൂപ്പു ഏറ്റെടുക്കുകയുണ്ടായി . 28 മാര്‍ച്ചിനായിരുന്നു കോം കാസ്റ്റിനു നേരെയുണ്ടായ ഈ ആക്രമണം നടന്നത് . ഇതെ സമയത്തു കോം കാസ്റ്റിന്റെ ഹൂ ഈസ് ലുക്ക് അപ്പ് ( ) നോക്കിയവര്‍ക്കു ലഭിച്ച വിവരം ഇങ്ങനെയായിരുന്നു .
മീര ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു . വിരലുകളില്‍ ക്യൂട്ടക്സിടുകയും കൈകളില്‍ മൈലാഞ്ചിയിടുകയും മുടിയില്‍ പൂചൂടാനിഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു പെണ്‍കുട്ടി . ഒരു നിമിഷാര്‍ദ്ധത്തിലാണ് അവള്‍ പെട്ടെന്ന് പഴയ മീരയല്ലാതായി മാറിയത് . അതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് . സ്കൂള്‍യൂനിഫോം മാറ്റാതെ , ഒരു കയ്യില്‍ പാല്‍ഗ്ളാസ്സും മടിയില്‍ ഒരു ചെറിയ പാത്രത്തില്‍ മദിരാശി മിക്സ്ചറുമായി ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു മീര . അച്ഛന്‍റെ ചാരുകസേരയില്‍ ചാഞ്ഞ് കാലുകള്‍ ടീപ്പോയിയില്‍ കയറ്റിവച്ചായിരുന്നു അവളുടെ ഇരിപ്പ് . ചാനലുകള്‍ മാറ്റിമാറ്റി തനിക്കിഷ്ടപ്പെട്ട ഒരു പ്രോഗ്രാം തപ്പുന്നതിനിടയിലാണ് അറിയാതെ ഒരു വാര്‍ത്താചാനലിലെ ബ്രെയിക്കിംഗ് ന്യൂസില്‍ അവള്‍ പെട്ടുപോയത് . മഴനനഞ്ഞ റോഡില്‍ മുഖം ചേര്‍ത്തുവച്ച് കിടക്കുകയായിരുന്നു ചാനലിലെ മീര . ഇടതുകൈകൊണ്ട് വയറില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു . വിരലുകള്‍ക്കിടയിലൂടെ ചോരകിനിഞ്ഞിറങ്ങി റോഡിലെ മഴവെള്ളത്തില്‍ കലങ്ങി . അവള്‍ക്കു ചുറ്റും ഒരുപാടാളുകള്‍ കൂടി നിന്നിരുന്നു . കാക്കിയിട്ടവരും മറ്റുള്ളവരും . എല്ലാവരും അവള്‍ക്കപരിചിതമായ ഏതോ ഭാഷയില്‍ ഉറക്കെ സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തു . മീരയുടെ സ്കൂള്‍ബാഗ് നിലത്തുവീണ് തുറന്നു കിടപ്പുണ്ടായിരുന്നു . അതില്‍ നിന്ന് പഴകിയ പിടിയുള്ള ഒരു ചെറിയ തോക്ക് പുറത്തേയ്ക്ക് തലനീട്ടിക്കിടന്നത് കാക്കിയുടുപ്പുകാരാരോ തട്ടി ദൂരേയ്ക്കിട്ടു . ബാഗില്‍ ഉച്ചഭക്ഷണത്തോടൊപ്പം ഏതാനും നോട്ടുബുക്കുകളും ഉണ്ടായിരുന്നു . കൂടിനില്‍ക്കുന്നവരുടെ കാലുകള്‍ക്കിടയിലൂടെ വരണ്ട ഒരു കാറ്റുവന്ന് അതിലെ പേജുകളെ തുറന്നു കാട്ടിക്കൊണ്ടിരുന്നു . മീരയ്ക്ക് വേദനിക്കുന്നുണ്ടായിരുന്നില്ല . ശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ രക്തം വിരലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങി . രക്തക്കറപിടിച്ച യൂനിഫോം പാവാടയുമിട്ട് സ്കൂളില്‍ പോകേണ്ടിവരുന്നതിനെപ്പറ്റിയായിരുന്നു അവളപ്പോള്‍ ചിന്തിച്ചുകൊണ്ടിരുന്നത് . ആള്‍ക്കൂട്ടത്തില്‍ പരിചയമുള്ള ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന് മീര ആശങ്കയോടെ നോക്കി . ഇല്ല . പരിചയമുള്ള ഒരു മുഖം പോലും കാണുന്നില്ല . ഒരു തടിയന്‍ പോലീസുകാരന്‍ വന്ന് അവളുടെ മുഖത്ത് ഒരു തൂവാലയിട്ടു . ഏതോ ഒരു മസാലക്കറിയുടെ മണമാണ് അവളുടെ മൂക്കിലടിച്ചത് . തന്നെ ആരും തിരിച്ചറിയുകയില്ലല്ലോ എന്നു കരുതി ആശ്വസിക്കുകയാണ് മീര ചെയ്തത് . കയ്യുയര്‍ത്തി ആ തൂവാല മാറ്റാന്‍ ശ്രമിച്ചതേയില്ല . കണ്ണു തുറിപ്പിച്ച് അവള്‍ ആ തൂവാലയെ ശ്രദ്ധിച്ചു . കറപിടിച്ച ഒരു തൂവാലയായിരുന്നു അത് . പാടുകളെ കൂട്ടിയിണക്കി പരിചയമുള്ള എന്തെങ്കിലുമായി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളനങ്ങാതെ കിടന്നു . പിന്നെയൊരു കൊമേര്‍സ്യല്‍ ബ്രെയിക്കായിരുന്നു . ഒരു കവിള്‍ പാലുകൂടി മൊത്തിക്കുടിച്ച് മീര മദിരാശി മിക്സ്ചറില്‍ കടലമണികള്‍ പരതി . ' വരൂ , ഗ്രാമത്തിന്‍റെ നിഷ്കളങ്കതയെ വീണ്ടും പുണരാം . . ' എന്ന പരസ്യവാചകത്തോടെ പരിചിതനായ ഒരു നടന്‍ ഏതാനും കുടിലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു സ്കൈസ്ക്രേപ്പറിലെ ഫ്ലാറ്റുകള്‍ വില്‍ക്കുകയായിരുന്നു . ബ്രെയിക്കു കഴിഞ്ഞപ്പോള്‍ മീര വീണ്ടും റോഡിലെ നനവിലേയ്ക്കു മടങ്ങി . പഴയൊരു പോലീസുവാഹനം അവളെ കൊണ്ടുപോകാന്‍ റെഡിയായിരുന്നു . പുറകിലെ സീറ്റുകള്‍ ഇളക്കിമാറ്റിയ ഒരു ജീപ്പായിരുന്നു അത് . രണ്ടു പോലീസുകാര്‍ അവളെ എടുത്ത് ജീപ്പിന്‍റെ പുറകില്‍ കിടത്തി . അവളുടെ കാലുകള്‍ പുറത്തേയ്ക്കു നീണ്ടു നില്‍ക്കുന്നുണ്ടായിരുന്നു . വാതിലടയ്ക്കാന്‍ കഴിയാതെ അവര്‍ വിഷമിച്ചു . മീര അവളുടെ കാലുകള്‍ സ്റ്റിഫ്ഫാക്കി വച്ചു . ഒടുക്കം പോലീസുകാര്‍ വാതില്‍ ഒരു ചരടുകൊണ്ട് കെട്ടിവയ്ക്കുകയാണുണ്ടായത് . അടുത്ത ദൃശ്യത്തില്‍ മീര ഒരു പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു . അവളുടെ നെറ്റിക്കുകുറുകേ ഒരു ചുവന്ന റിബ്ബണ്‍ കെട്ടിയിരുന്നു . മുന്നില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചിരുന്ന ആളുടെ ശബ്ദം അനുകരിച്ച് അവള്‍ ഏറ്റു വിളിച്ചുകൊണ്ടിരുന്നു . അവള്‍ക്കപരിചിതമായ ഒരു ഭാഷയായിരുന്നു മുദ്രാവാക്യങ്ങള്‍ക്ക് . പക്ഷേ സങ്കോചം കൂടാതെ മീര അതൊക്കെ ഏറ്റുവിളിച്ചു . അവളുടെ മുഖത്തിനു ചുറ്റും ഒരു ചുവന്ന വട്ടം വരച്ച് ഹൈലൈറ്റു ചെയ്തിരുന്നു . മീര ആ ചുവന്നവട്ടത്തിലൂടെ കസേരയിലിരുന്നു ടീവികാണുന്ന തന്നെത്തന്നെ നോക്കി . യൂനിഫോം അല്ലായിരുന്നു ആ ദൃശ്യത്തിലെ മീര ധരിച്ചിരുന്നത് . പഴകിയ ഒരു മാക്സിയോ മറ്റോ ആയിരുന്നിരിക്കണം . മുടി പകുത്ത് രണ്ടുവശത്തും മെടഞ്ഞ് റിബ്ബണ്‍കൊണ്ട് കെട്ടിയിരുന്നു . ( മീരയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അങ്ങനെ മുടികെട്ടുന്നത് . അമ്മ അങ്ങനെ മുടികെട്ടുമ്പോഴൊക്കെ അവള്‍ വഴക്കുണ്ടാക്കുമായിരുന്നു . അങ്ങനെ മുടികെട്ടിയാല്‍ താനിപ്പോഴും ഒരു ചെറിയകുട്ടിയാണെന്ന് കാണുന്നവര്‍ കരുതുമെന്ന് അവള്‍ പേടിച്ചു . ) ടിവിയിലെ മീര ആ ചീത്ത ഹെയര്‍സ്റ്റയിലിലും വളരെ കോണ്‍ഫിഡന്‍റായി കാണപ്പെട്ടു . ആ ദൃശ്യം പകുതിക്കുവച്ച് മുറിഞ്ഞ് റിപ്പോര്‍ട്ടറുടെ മുഖം വന്നു . അയാള്‍ പറയുന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും അതു മീരയെക്കുറിച്ചാണെന്നത് വ്യക്തമായിരുന്നു . ചുവന്ന വട്ടത്തില്‍ നിന്ന് മോചനം ലഭിച്ചയുടനെ മീര പെറുക്കിയെടുത്ത രണ്ടു കടലമണികള്‍ വായിലിട്ടു ചവച്ചു . അതു വിഴുങ്ങിക്കഴിയുന്നതിനു മുന്നേ അവള്‍ക്കൊരു ഫയല്‍ ചിത്രത്തിലേയ്ക്കു തിരിച്ചു പോകേണ്ടിവന്നു . വെടികൊണ്ടുമരിച്ച അഞ്ചോ ആറോ പേരുടെ മൃതദ്ദേഹങ്ങള്‍ക്കിടയില്‍ വാവിട്ടുകരയുകയായിരുന്നു മീര . നിശ്ചലചിത്രമായിരുന്നതുകൊണ്ട് തുറന്നുപിടിച്ച വായ അടയ്ക്കാനോ ശബ്ദം പുറത്തുവിടാനോ അവള്‍ക്കു സാധിച്ചില്ല . അരഞ്ഞ കടലമണികള്‍ തുറന്നവായില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാമായിരുന്നിരിക്കണം . ആ ഫോട്ടോയില്‍ നിന്നും മോചനം ലഭിച്ചപ്പോഴും മീരയ്ക്ക് അതു തന്ന പേടിയില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല . . അവള്‍ ഉറക്കെ ശ്വസിച്ചുകൊണ്ടിരുന്നു . അമ്മ അടുക്കളയില്‍തന്നെയില്ലേ എന്ന് തിരക്കുവാന്‍ വല്ലാത്തൊരു വെമ്പല്‍ ഉള്ളില്‍ ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു . പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നഗ്നയായികിടക്കുമ്പോള്‍ അവള്‍ക്കതടക്കേണ്ടി വന്നു . ഒരു ഇരുമ്പുകട്ടിലായിരുന്നു അത് . നഗ്നയായിരുന്നതുകൊണ്ട് പുറം തണുക്കുന്നുണ്ടായിരുന്നു . ഒരു വെളുത്ത പുതപ്പ് അവളുടെ കഴുത്തുമുതല്‍ കണങ്കാലുവരെ മറച്ചു . തല മുഴുവന്‍ ബാന്ഡേജിട്ടിരുന്നു . കണ്ണുകള്‍ തുറന്നുതന്നെയിരുന്നതുകൊണ്ട് പുറത്തുനടക്കുന്നതൊക്കെ അവള്‍ക്കു കാണാന്‍ കഴിഞ്ഞു . വെളുത്ത വസ്ത്രങ്ങളിട്ട ഒന്നോരണ്ടോ നഴ്സുമാരും നീളന്‍ കോട്ടിട്ട ഒരു ഡോക്റ്ററുമായിരുന്നു റിപ്പോര്‍ട്ടറെ കൂടാതെ റൂമിലുണ്ടായിരുന്നത് . കൈകൊണ്ട് മുടിമാടി വെളുക്കെ ചിരിച്ച് ക്യാമറയിലേയ്ക്കു നോക്കിക്കൊണ്ട് ഡോക്റ്റര്‍ മീരയുടെ മരണകാരണം വിവരിച്ചു . റിപ്പോര്‍ട്ടര്‍ അവളെ പുതപ്പിച്ചിരുന്ന തുണിപൊക്കിപ്പിടിച്ച് അടിവയറ്റിലെ വെടിയേറ്റമുറിവിലേയ്ക്ക് ഫോക്കസ് ചെയ്യാന്‍ ക്യാമെറാമാനോടു ആംഗ്യം കാണിച്ചു . അവളുടെ മുലകളെ അശ്ലീലമെന്നോണം മായ്ച്ചുകളഞ്ഞിട്ടുണ്ടായിരുന്നെന്ന് മീര ശ്രദ്ധിച്ചു . ( ബ്രെയിസ്സിയര്‍ ഇടാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ അമ്മയോട് വഴക്കുകൂടിയത് മീര അന്നേരം തിടുക്കത്തില്‍ മറന്നുകളയുകയായിരുന്നു ) . ടീവിയില്‍ വാര്‍ത്താവായനക്കാരിയുടെ മുഖം തെളിഞ്ഞപ്പോല്‍ ടേബിളിലെ കിടപ്പില്‍നിന്ന് മുക്തിനേടി മീര തന്‍റെ മാറിടം തൊട്ടുനോക്കി . വല്ലാത്തൊരു തണുപ്പാണവള്‍ക്ക് അനുഭവപ്പെട്ടത് . മുലകള്‍ കല്ലിച്ചിരിക്കുന്നു . വാര്‍ത്താവായനക്കാരി പുതിയൊരു വാര്‍ത്തയിലേയ്ക്കു മാറിയപ്പോള്‍ മീര ഒരിറക്കു പാലുകൂടി കുടിച്ചുകൊണ്ട് റിമോട്ടില്‍ ചാനല്‍ മാറ്റി . തെളിഞ്ഞു വന്ന പുതിയ വാര്‍ത്താ ചാനലില്‍ അവളപ്പോഴും പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടക്കുകയായിരുന്നു . ചാനല്‍ മാറ്റുന്നതിനിടയില്‍ കുടിച്ച പാല്‍ കുറേശ്ശെ കടവായിലൂടെ പുറത്തുവന്നു . അവിടെയും വാര്‍ത്തമാറിയപ്പോള്‍ മീര പരവേശത്തോടുകൂടി മറ്റുവാര്‍ത്താചാനലുകളില്‍ പരതി . കണക്കില്ലാത്ത വാര്‍ത്താചാനലുകളിലൊന്നിലും മീരയ്ക്ക് തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല . കയ്യിലെ പാല്‍ഗ്ളാസ്സ് താഴെയിട്ട് മീര രണ്ടുകൈകൊണ്ടും റിമോട്ടിലെ ബട്ടനുകളില്‍ മാറിമാറി ഞെക്കിക്കൊണ്ടിരുന്നു . ഗ്ളാസ്സുടഞ്ഞ ശബ്ദം കേട്ട് ' ഗ്ളാസ്സ് പൊട്ടിച്ചോ പെണ്ണേ നീയ് . . ' എന്നു ശകാരിക്കാനൊരുങ്ങി അടുക്കളയില്‍ നിന്നിറങ്ങിവന്ന മീരയുടെ അമ്മ കണ്ടത് നിലത്തു തൂവിക്കിടന്ന പാലും മദിരാശി മിക്സ്ചറുമായിരുന്നു . കസേരയില്‍ മീര ഉണ്ടായിരുന്നില്ല . ടീവി സ്ക്രീനില്‍ ഒരു തുളയുണ്ടായിരുന്നതില്‍ നിന്നും മീരയുടെ കണങ്കാലുകള്‍ മാത്രം പുറത്തേയ്ക്കു തെറിച്ചു നിന്നു .
എ . ഡി . ഒന്നാം ശ . - ത്തിൽ ജീവിച്ചിരുന്ന ആശ്വഘോഷന്റെ നാടകങ്ങൾ ഭാരതീയ നാടകവേദിയുടെ പ്രാചീനസംഭാവനകളാണ് . ആ നാടകങ്ങളുടെ പല ഭാഗങ്ങളും കണ്ടുകിട്ടിയത് മധ്യേഷ്യയിൽ നിന്നാണ് . ബുദ്ധമതത്തിന്റെ പ്രചാരണത്തിനുവേണ്ടിയാണ് ഈ നാടകങ്ങൾ പലതും എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു . പൊതുസമൂഹത്തിൽ അക്കാലത്ത് നാടകത്തിനുള്ള വലിയ സ്വാധീനമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത് . അശ്വഘോഷനുശേഷം , എ . ഡി . നാലാം ശ . - ത്തിനുമുമ്പു ജീവിച്ചിരുന്ന നാടകരചയിതാക്കളാണ് ഭാസനും ശൂദ്രകനും . ഇവർക്കുശേഷമാണ് കാളിദാസന്റെ കാലം . ആ കാലഘട്ടത്തെ ഭാരതീയ നാടകവേദിയുടെ സുവർണകാലമെന്ന് വിശേഷിപ്പിക്കാറുണ്ട് . കാളിദാസന്റെ ശാകുന്തളം നാടകം ലോകമെമ്പാടും ചർച്ചചെയ്യപ്പെട്ടു . 1789 - ൽ വില്യം ജോൺസ് , ശകുന്തളാ നാടകം ഇംഗ്ളീഷിലേക്ക് വർവർത്തനം ചെയ്തതോടെ ഗെയ്ഥേ അടക്കമുള്ള പ്രമുഖർ ശകുന്തളയുടെയും കാളിദാസന്റെയും ആരാധകരായിത്തീർന്നു . കാളിദാസവിരചിതമായ വിക്രമോർവശീയം , മാളവികാഗ്നിമിത്രം എന്നീ നാടകങ്ങളും ലോകപ്രശസ്തങ്ങളാണ് . പിന്നീട് വിശാഖദത്തൻ , ഭട്ടനാരായണൻ എന്നീ കവികളും മികച്ച നാടകകൃത്തുക്കളായി ഉയർന്നുവന്നു . സങ്കീർണമായ ഒരു രാഷ്ട്രീയ ഇതിവൃത്തം ചടുലമായി ആവിഷ്കരിച്ച മുദ്രാരാക്ഷസം വിശാഖദത്തന്റെ അപൂർവരചനയാണ് . മഹാഭാരതത്തിലെ കഥാംശത്തിൽ നിന്നെടുത്ത വേണീസംഹാരത്തിലൂടെ ഭട്ടനാരായണനും ജനകീയപ്രതിഷ്ഠ നേടി . കനൌജിലെ രാജാവായ ഹർഷന്റെ നാഗാനന്ദം , രത്നാവലി എന്നീ പ്രഹസനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു . ഒരെണ്ണം , രാഷ്ട്രീയ ഉപജാപങ്ങളുടെ കഥ പറയുന്നതും മറ്റൊന്ന് ബുദ്ധമതപ്രചാരണം ലക്ഷ്യമിട്ടുള്ളതുമായിരുന്നു . കാളിദാസനുശേഷം മികച്ച നാടകരചയിതാവായി അംഗീകരിക്കപ്പെട്ടത് ഭവഭൂതിയായിരുന്നു . ഭവഭൂതിയുടെ ഉത്തരരാമചരിതം , മാലതീമാധവം തുടങ്ങിയ നാടകങ്ങൾ മധ്യകാലഭാരതത്തിന്റെ നാടകകലയെ വികാസപൂർണമാക്കിത്തീർത്തു . അവതരണംകൊണ്ടും രചനാവൈഭവംകൊണ്ടും മികച്ചുനിന്നിരുന്ന ആ നാടകസംസ്കാരം പിന്നീട് ആ രീതിയിൽ വളർച്ച നേടിയില്ല . പിന്നീട് വന്നവർ നാടകത്തെ കൃത്രിമമാക്കുകയും അതുവഴി നാടകകാവ്യങ്ങൾ സാഹിത്യവ്യായാമങ്ങളായി മാറുകയും ചെയ്തു . രംഗവേദിയെക്കാൾ സാഹിത്യരചന എന്ന നിലയ്ക്കാണ് പിന്നീട് നാടകങ്ങൾ രചിക്കപ്പെട്ടതെന്ന് പറയാം . ഏതാണ്ട് എ . ഡി . 10 - ാം ശ . - ത്തോടെ ഭാരതീയ സംസ്കൃത നാടകവേദി അരങ്ങിലും അവതരണത്തിലും കൂടിയാട്ടം തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കണ്ടെത്തിത്തുടങ്ങി .
നാന്‍ മണിയന്‍ പിള്ളയുടെ കഥ വായിച്ചു ദയവു ചെയ്ട് എനിക്ക് പുള്ളിയുടെ കോണ്ടച്റ്റ് തരാമോ എനിക്ക് പുള്ളിയെ നേരില്‍ കാണണം നാന്‍ ഇപ്പോള്‍ സൗദി അറബിയില്‍ ആണ്
ഒരിക്കലും ആശയപരമായ് ഒക്കാത്ത പലരും ഒരു കുടക്കീഴില്‍ വരുമ്പോള്‍ ഇങ്ങനിരിക്കും . . ! ! ഒരു മാതിരി കോണ്‍ഗ്രസ് കാരുടെ മതേതരത്വം പോലെ . .
റിയാദ് : ബത്ഹയിലെ തീപിടിത്ത ദുരന്തത്തോടെ മലയാളി സംഘടനകള്‍ക്ക് പൊതുവേദി വേണമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു . 40ഓളം സംഘടനകളുടെ പൊതുവേദിയായിരുന്ന എന്‍ . ആര്‍ . കെ ഫോറം ഭരണസമിതി തെരഞ്ഞെടുപ്പുമായി
എന്നാല്‍ ഹറമിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് ഇഫ്റാദിന് മാത്രമേ അനുവാദമുള്ളൂ . അവര്‍ ആദ്യം ഹജ്ജ് നിര്‍വഹിക്കണം . ഉദ്ദേശിക്കുന്നുവെങ്കില്‍ ശേഷം ഉംറയും . തമത്തുഇനെപ്പറ്റി പ്രതിപാദിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു :
കൊല്‍ക്കത്ത : അതുല്യമായിരുന്നു ആ ജീവിതം ; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം . ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു . . .
' ജനങ്ങള്‍ ഫിഖ്ഹില്‍ അബൂഹനീഫയോട് കടപ്പെട്ടിരിക്കുന്നു ' എന്ന് ഇമാം ശാഫി ( റ ) അഭിപ്രായപ്പെട്ടതുപോലെ ഫിഖ്ഹിനെ ഒരു ശാസ്ത്രമായി ആദ്യം ക്രോഡീകരിച്ചത് ഇമാം അബൂഹനീഫയായിരുന്നു . വൈജ്ഞാനിക മണ്ഡലത്തില്‍ തന്റെ എതിര്‍പക്ഷത്തുള്ള അദ്ദേഹത്തിന്റെ സമശീര്‍ഷകരും സമകാലികരുമായ പണ്ഡിതന്മാര്‍പ്പോലും അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനിക അവഗാഹത്തിനുള്ള യഥാര്‍ത്ഥ സാക്ഷ്യപത്രമാണ് .
ബാലനടിയായി രംഗത്ത് വന്നു . തെലുങ്കു നടി . ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു .
" രണ്ടാം ഭൂപരിഷ്കരണം അഥവാ വാര്‍ദ്ധക്യത്തിന്റെ വിഭ്രമം " : മാരീചന്റെ പോസ്റ്റ് . " . . . . പ്രത്യേക സാമ്പത്തിക മേഖലയെന്ന പുതിയ സമരമുഖം തുറന്ന് , പാര്‍ട്ടിയിലെ തന്റെ ശത്രുക്കളെ അവസരവാദികളെന്നും റിവിഷനിസ്റ്റുകളെന്നും മുദ്രകുത്തി വൈര്യനിരാതന ബുദ്ധിയോടെ വിഎസ് കെട്ടിയാടുന്ന ഈ കാപട്യക്കൂത്തിനെ ആശയസമരം എന്ന് പേരിട്ടു വിളിക്കുന്നവരോട് സഹതപിക്കുക . വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ശ്വവര്‍ത്തികള്‍ക്കും സില്‍ബന്ധികള്‍ക്കും സീറ്റൊരുക്കാന്‍ ആസൂത്രണം ചെയ്യപ്പെട്ട നാടകമാണിതെന്ന് സാമാന്യബുദ്ധിയുളള ഏത് രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ഒറ്റനോട്ടത്തില്‍ പിടികിട്ടും . പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് ശിപാര്‍ശ ചെയ്യുന്ന ജോലിയാണ് ഐടി വകുപ്പ് നിര്‍വഹിക്കുന്നത് . തനിക്ക് താല്‍പര്യമുളളവ മാത്രം കേന്ദ്രത്തിലേയ്ക്ക് അയയ്ക്കുകയും വ്യവസായ വകുപ്പില്‍ നിന്ന് ശിപാര്‍ശ ചെയ്യപ്പെടുന്നവ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പൂഴ്ത്തുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും തുടര്‍ന്ന് പത്രസമ്മേളനത്തിലും കണ്ടത് . . "
ഫാരിസ് അബുബക്കര്‍ ദീപിക പത്രവും രാഷ്ട്രദീപിക കമ്പനിയും ആസ്തികളും സഭക്ക് തിരിച്ചേല്‍പ്പിച്ചു . ഇന്നുമുതല്‍ ( ജനവരി 1 2008 ) ദീപിക വീണ്ടും സഭയുടെ കൈകളിലായി . ദീപിക കൊടുക്കുക മാത്രമല്ല ഫാരിസിന്റെ നോമിനികള്‍ എല്ലാം ദീപികയുടെ പടി ഇറങ്ങുകയും ചെയ്തു . അതില്‍ ഫാ . റോബിനും പെടുന്നു . ഇനി ചെറിയ ഒരു ഫ്ലാഷ് ബാക്ക് . നയാനാര്‍ ഫുട്‌ബോള്‍ മേളക്ക് 60 ലക്ഷം നല്‍കിയതിനെത്തുടര്‍ന്ന് മാതൃഭൂമി പത്രം ഭീകരനായി പ്രഖ്യാപിച്ച ഫാരിസ് വളരെപ്പെട്ടന്നാണ് പ്രശസ്തനായത് . ഫാരിസ് വെറുക്കെപ്പെടേണ്ടവനാണ് എന്ന് മുഖ്യമന്ത്രി VS ന്റെ പ്രസ്താവനയും ഉടന്‍ വന്നു . ഫാസിസിന്റെ ഫോട്ടോ പോലും കിട്ടാനില്ല്ലാ എന്നും സക്കാത്ത് നല്‍കാന്‍ വന്ന് പത്രം കൈക്കലാക്കി എന്നും മാതൃഭൂമി എഴുതി വിട്ടു . പിന്നീട് ഇത് ഇന്ത്യാവിഷന്‍ ഏറ്റുപിടിച്ചു . ഫാരിസ് കഥകള്‍ ഇന്ത്യാവിഷനില്‍ നിറഞ്ഞു നിന്നു . PC ജോര്‍ജ്ജ് ഫാരിസിനെതിരായി പുലഭ്യം പറഞ്ഞു . ഫാരിസിനെയും അറക്കല്‍ പിതാവിനേയും കൂട്ടി പറയാന്‍ അറക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു . അറക്കല്‍ പിതാവ് കത്തോലിക്കനാകാന്‍ യോഗ്യനല്ല എന്നു വരെ പറഞ്ഞു . അങ്ങനെ ഫോട്ടോയോ മുഖമോ ഇല്ലാത്ത് ഒറ്റക്കണ്ണന്‍ ഭീകരനെ കേരളീയര്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു . പക്ഷെ കൈരളി ടിവി ഫാരിസ് എന്ന ചെത്തു പയ്യനെ അവതരിപ്പിച്ച് കളി തിരിച്ചു വിട്ടു . പാര്‍ട്ടി സെക്രട്ടറിയുടെ വിശസ്ഥന്‍ ബ്രിട്ടാസ് അതി സാഹസീകമായി ഫാരിസിനെ കണ്ടെത്തി അഭിമുഖ നാടകം നടത്തി . ഫാരിസ് തന്റെ നവ മുതലാളിത്ത പ്രത്യേശാസ്ത്രം പാര്‍ട്ടി ചാനലിലൂടെ വിളമ്പി . അതു കേട്ട് ബ്രിട്ടാസ് കോരിത്തരിച്ചു . ബ്രിട്ടാസും ഫാരിസും ഒളിയമ്പുകള്‍ വാരി വിതറി . അച്ചുതാനന്ദന്‍ അഭിമുഖം കാണിക്കാതിരിക്കാന്‍ പരാമവധി നോക്കി PB യേ വരെ സമീപിച്ചു . പക്ഷെ അഭിമുഖം വന്നു . അന്ന് ദീപികയേപ്പറ്റി ചോദിച്ചപ്പോള്‍ ഫാരിസ് പറഞ്ഞത് ദീപിക എനിക്ക് എന്റെ മക്കള്‍ക്ക് സമ്പാദിച്ച് കൊടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്നും അതുകൊണ്ട് തന്നെ ഇത് സഭക്ക് തിരിച്ച് കൊടുക്കുന്നതാണ് എന്നും പ്രഖ്യാപിച്ചു 8 ആഴ്ചയാണ് ഫാരിസ് സഭക്ക് തിരിച്ച് നല്‍കാന്‍ വച്ച കാലാവധി . താന്‍ വെറും സൂക്ഷിപ്പ് കാരന്‍ മാത്രമാണ് എന്നായിരുന്ന് ഫാരിസിന്റെ വാദം . എന്നാല്‍ ദീപിക പത്രവും കോട്ടയം എഡിഷനും സഭക്ക് നല്‍കി രാഷ്ട്രദീപിക കമ്പനി ഫാരിസ് ഏറ്റെടുക്കുന്നു എന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല സഭ നേതൃത്വവും ഫാരിസും മുന്നോട്ട് വച്ചെങ്കിലും അത് നടന്നില്ല . രാഷ്ട്രദീപിക കമ്പനി മൊത്തം വേണമെന്ന് ഒരു വാദം സഭയില്‍ നിന്ന് പൊങ്ങിവന്നു . PC ജോര്‍ജ്ജ് വീണ്ടും രംഗത്ത് വന്നു . ഫാരിസിനെതിരെ അലറി വിളിച്ചു . ചന്ദ്രകുകുന്നെല്‍ അച്ചനും ഫാ : അടപ്പൂരുമൊക്കെ ഫാരിസിനെതിരെ തിരിഞ്ഞു . സഭയിലും അങ്ങനെ ഒരു വികാരം പൊട്ടിപ്പുറപ്പെട്ടു . ഫാരിസ് എതിര്‍ക്കുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും അതും വിട്ട് നല്‍കാന്‍ ഫാരിസ് തയ്യാറായി . പക്ഷെ ഫാരിസ് ദീപികയില്‍ എങ്ങനെ വന്നു എന്നതിനെപ്പറ്റി സഭ വ്യക്തമായ ഒരു പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ഫാരിസ് ആവശ്യപ്പെട്ടു . തന്റെ നിക്ഷേപം മാത്രം തന്നാല്‍ മതിയെന്നും പറഞ്ഞു . എന്നാല്‍ അത് 20 കോടിയി കൂടതലാണ് എന്നായിരുന്നു മാധ്യമങ്ങളില്‍ കണ്ടത് . അതിനിടെ ഫാരിസിനെ ന്യായികരിച്ചുകൊണ്ട് വര്‍ക്കി വിതയത്തില്‍ പിതാവ് മാധ്യമങ്ങളില്‍ പ്രസ്താവന പുറപ്പെടുവിച്ചു . അങ്ങനെ ഇന്ന് ആ ശുഭ മുഹൂര്‍ത്തം സമാഗതമായി 16 കോടി രൂപക്ക് ഫാരിസ് രാഷ്ട്രദീപിക കമ്പനി സഭക്ക് തിരിച്ചു നല്‍കി . ഫാരിസിനെ ഏറ്റവും അധികം അക്രമിച്ചത് മാതൃഭൂമി പത്രമാണ് . തനിക്കെതിരെ കേസില്ല എന്ന് വിവാദ അഭിമുഖത്തില്‍ ഫാരിസ് പറഞ്ഞതിനെ ഏറ്റുപിടിച്ച് രാഷ്ട്രദീപിക കമ്പനിക്കെതിരേ ദിലീപ് കൊടുത്ത കേസില്‍ ഫാരിസും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കാണിച്ച് മാതൃഭൂമി ഫ്രണ്ട് പേജില്‍ വാര്‍ത്ത കൊടുത്തു . തുടര്‍ന്ന് എവിടെ ഒക്കെ ഫാരിസിനെപ്പെടുത്താമോ അവിടെ ഒക്കെ ഫാരിസ് എന്ന അധോലോക രാജാവിനെ മാതൃഭൂമി പ്രതിഷ്ടിച്ചു . മാതൃഭൂമി കമ്പനി വീരേന്ദ്രകുമാര്‍ സ്വന്തമാക്കിയതുപോലെ ഫാരിസ് ദീപിക സ്വന്തമാക്കും എന്ന മുന്‍വിധിയാകും മാതൃഭൂമിയേ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് . ഇതിനൊക്കെപ്പുറമേ ഫാരിസ് മനോരമക്കും ഒരു അഭിമുഖം നല്‍കി . അതില്‍ VS CPM ലെ ഗോര്‍ബച്ചേവാണ് എന്നുവരെ ഫാരിസ് പറഞ്ഞു . പിന്നീട് കേരളത്തില്‍ ഒരു മാധ്യമത്തിനും ഫാരിസ് അഭിമുഖം നല്‍കിയില്ല . എന്നാലും എന്ത് വിവാദ വിഷയം വരുമ്പോഴും അതില്‍ ഫാരിസ് നിറഞ്ഞു നിന്നു . വ്യവസായ വകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് എഴുതിയ കുറിപ്പ് വിവാദമായപ്പോഴും ഫാരിസ് അതിലും പരാമര്‍ശിക്കപ്പെട്ടു . ഇതിനിടെ ദീപികയില്‍ അന്നം തരുന്നവള്‍ അന്നാമ്മാ എന്ന തലക്കെട്ടില്‍ മിസിസ്സ് K . M മാത്യുവിനെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ എഴുതുകയുമുണ്ടായി . CPM വിഭാഗീയതയില്‍ പിണറായി പക്ഷം പിടിച്ചു എന്നതാണ് ഫാരിസ് അക്രമിക്കപ്പെടാന്‍ കാരണമായത് . ദീപികയില്‍ തൊഴിലാളികളെ കൂട്ടമയി നിര്‍ബന്ധിത വിരമിക്കലിന് പ്രേരിപ്പിച്ചപ്പോഴൊന്നും ( ? ) ഒരു മാധ്യമങ്ങള്‍ക്കും ഫാരിസ് വെറുക്കപ്പെട്ടവനായില്ല . 60 ലക്ഷം നയനാര്‍ ഫുട്‌ബോളിന് സംഭാവന നല്‍കിയത് മാതൃഭൂമി വിവാദമാക്കിയിരുന്നില്ലാ എങ്കില്‍ ഫാരിസ് മാധ്യമങ്ങളില്‍ നിറയുക പോലുമുണ്ടാകില്ലായിരുന്നു . സ്വന്തമായി വാര്‍ത്ത പത്രവും ചാനലും തുടങ്ങാന്‍ ഫാരിസ് തയ്യാറെടുക്കുന്നു എന്നറിയുന്നു . ബാക്കി അപ്പോള്‍ അറിയാം . ഫാരിസിനൊപ്പം ഉള്ളവര്‍ ചില്ലറക്കാരല്ല . രണ്‍ജി പണിക്കരാണ് അതില്‍ പ്രധാനി . നമുക്ക് കാത്തിരുന്ന് കാണം . കൂടുതല്‍ വായനക്ക് പഴയ ഫാരിസ് പോസ്റ്റുകള്‍
കറങ്ങാന്‍ പോയപ്പോള്‍ വര്‍ക്കിസില്‍ കണ്ടു , പണ്ടുതൊട്ടെ ഉള്ള ഒരു ദൌര്‍ഭല്യവും ഇവിടെ ഇശി കിട്ടാന്‍ ദൌര്‍ലഭ്യവും ഉളൊണ്ട് കണ്ട അപ്പോള്‍ തന്നെ വാങ്ങി . പിന്നെ ഉളൊണ്ട് ഓണം ആക്കി , എട്ടു വയറ്റുകള്‍അതിനെ അകത്താകി . . . . . അതില്‍ തന്നെ നാലു വയറുകള്‍ ഫസ്റ്റ് ടൈം ആയ്യിരുന്നു . . . ഇതു കേട്ടാല്‍ ഞങ്ങള്‍ തൃശ്ശൂര്‍കാര്‍ ഒന്നു ഞെട്ടും , കൂര്‍ക്ക ആദ്യമായി കാണുകയോ , കൂര്‍ക്ക തിന്നാതവരോ ? എന്തായാലും . . . . . . . കൂര്‍ക്ക - ഒരു കിലോ ഉണക്ക മുളക് - എട്ടു എണ്ണം ( ചതച്ച / ക്ര് ഷെഡ് മൂന്നു ടീ സ്പൂണ്‍ ) ചെറിയ ഉള്ളി - ഒരു വലിയ പിടി കറിവേപ്പില - രണ്ടു തണ്ട് . . . . വെളുത്തുള്ളി - ഗ്യാസ് ന്റെ അസ്കിത ഉള്ളവര്‍ക്ക് - ഏഴ് അല്ലി . ഉപ്പ് - ആവശ്യത്തിനു . . . ഇനി കൊറേ നേരം കൂര്‍ക്കയെ വെള്ളത്തില്‍ ഇട്ടുവെച്ചു നന്നായി കഴുകി എടുക്കുക . . . പിന്നെ അതിനെ വല്ല തുനിയിലോ , അല്ലേല്‍ സന്ചിയിലോ ഇട്ടു ഒരു ഭാണ്ഡം ആക്കി നന്നായി നന്നായി മര്‍ധിക്കുക . . . പിന്നെ ഏകദേശം അടിച്ച് തൊലി പൊളിച്ചാല്‍ എടുത്തു കഴുകി ബാക്കി കത്തികൊണ്ട് കളയുക . . . .
കുവൈത്ത് : കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികളുടെ പ്രത്യേകിച്ചും ഗള്‍ഫ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് ഒരു വിഭാഗം പ്രവാസി സംഘടനകള്‍ . വിമാനനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് പ്രധാനകാരണം . ഗള്‍ഫിലെ ചെറുകിട നിക്ഷേപകരുടെ പലിശ ഗണ്യമായി കുറച്ച് കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങള്‍ ബജറ്റ് നീക്കിവെച്ചത് ചെറുകിട എന്‍ . ആര്‍ . ഐ . നിക്ഷേപകരോട് കാണിക്കുന്ന് വഞ്ചനയാണ് . എയര്‍ഇന്ത്യാ വിമാനക്കമ്പനി ഗള്‍ഫ് ഇന്ത്യക്കാരോട് കാണിച്ചുവരുന്ന ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച് യാത്രക്കാര്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്ക് മറയായി ഗള്‍ഫിലെ പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എയര്‍ ഇന്ത്യാ ആസ്ഥാനം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും മാറ്റിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത് . റീഡേഴ്‌സ് ഫോറം കുവൈത്ത് , കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ , വനിതാവേദി കുവൈത്ത് , കല കുവൈത്ത് , തിരുവനന്തപുരം എന്‍ . ആര്‍ . ഐ . അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ ബജറ്റിനെതിരെ രംഗത്തുവന്നു . പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി , കേന്ദ്ര പ്രവാസികാര്യമന്ത്രി , കേരള മുഖ്യമന്ത്രി , കേരള പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് മെമ്മോറാണ്ടങ്ങള്‍ നല്‍കുമെന്നും അറിയിച്ചു . ദോഹ : കേന്ദ്രഗവണ്മെന്റിന്റെ പുതിയ ബജറ്റ് വിദേശ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്നാണ് വിലയിരുത്തപ്പെടുന്നത് . ഗള്‍ഫില്‍നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ പുനരധിവാസത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ലെന്നത് ഖേദകരമാണെന്ന അഭിപ്രായമാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നുയര്‍ന്നുവരുന്നത് . എന്നാല്‍ , ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച ത്വരപ്പെടുത്താനുതകുന്നതാണ് പുതിയ ബജറ്റെന്നാണ് സാമ്പത്തികവിദഗ്ധനും ഗള്‍ഫിലെ പ്രമുഖ ബാങ്കറും ദോഹാ ബാങ്ക് സി . ഇ . ഒ . യുമായ ആര്‍ . സീതാരാമന്‍ അഭിപ്രായപ്പെട്ടത് . വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ച് മറ്റു മേഖലകളിലൊക്കെ അവഗണിക്കപ്പെടുന്നതിന്റെ സൂചനയാണ് പുതിയ ബജറ്റ് നല്‍കുന്നതെന്നാണ് ഇന്ത്യന്‍ സാമൂഹിക , സാംസ്‌കാരികസംഘടനകളുടെ വിലയിരുത്തല്‍ .
അങ്ങനയങ്ങനെ എന്നെ വെട്ടാന്‍ വെട്ടുകത്തിയും തിരഞ്ഞു നടക്കുന്ന ആളുടെ മുന്പിലെക്കാന് സ്വയം ഒരു ' കൊടുവാള്‍ " ആയി ചെന്നു പെട്ടത് . . ബട്ടന്‍ ഇല്ലാതെ മാടികുത്തിയ ട്രൌസറിന്റെ കീശയില്‍ കിലുങ്ങുന്ന ചില്ലറകളുമായി ഇടതു വലതു വെട്ടി മാറി വാതിലും തുറന്നോടാനുള്ള എന്റെ വിഫല ശ്രമം എന്നെക്കാള്‍ കായികശേഷിയുള്ള ചേട്ടന്റെ കൈപ്പിടിയിലൊതുങ്ങി . . . ആദ്യം . . . ഇല നക്കുമ്പോള്‍ ഉപദ്രവിക്കപ്പെട്ട പട്ടിയെ പോലെ പല്ലിളിച്ചു കാട്ടി ഒരു പ്രതിരോധ ശ്രമം നടത്തി നോക്കി . . പിന്നെ കുറുക്കന്റെ മുന്‍പില്‍ മുള്ളന്‍ പന്നിയെന്ന പോലെ ഞാന്‍ ചുരുണ്ടു . ബനിയനില്‍ കൂട്ടിപ്പിടിച്ച് കുനിച്ചു നിര്ത്തി കൂമ്പിനിട്ടു ' കൊമ കൊമ ' ന്നു രണ്ടു മൂന്നെണ്ണം തരുന്നതിനിടയില്‍ ' കള്ളന്‍ കള്ളന്‍ ' എന്നാലറാനും ആള് മറന്നില്ല . അഴിഞ്ഞ ട്രൌസറും താങ്ങി കൊണ്ടു ഞാന്‍ ഓടി തളര്‍ന്ന കോഴിയെപോലെ പളങ്ങി . സോമാലിയയിലെയും ഉഗാണ്ടയിലെയും പിള്ളാരെ പോലെ എല്ലുന്തിയ നെഞ്ചും ചൊറി ചിരങ്ങുകള്‍ ഉള്ള കൈ കാല്പാദങ്ങളും എന്നും എല്ലാവര്‍ക്കു മുന്‍പിലും ദയാ ദായകങ്ങള്‍ ആയിരുന്നു . . . ഒരാളുടെ മുന്പിലോഴിച്ചു . . ആ ആളുടെ കൈപ്പിടിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നതും . ലോകത്തെവിടെയും ( അതിനി അമേരിക്കയിലായിക്കോട്ടേ ചെന്ത്രാപ്പിന്നിയിലായിക്കോട്ടേ ) കയ്യോടെ പിടിക്കപ്പെടുമ്പോള്‍ ഒരു കള്ളന്‍ അനുഭവിക്കുന്ന വികാര വിക്ഷോഭങ്ങളോടെ ഞാന്‍ ചേട്ടന്റെ പിടിയില്‍ പെട്ട ' എച്ച് ' പോയ ഹാപ്പി ബനിയനില്‍ തുങ്ങി നിന്നു . ഇടക്കിടെ അരങ്ങേറാറുള്ള അടിപിടിയാണെന്നു കരുതി കയ്യില്‍ കിട്ടിയ ചൂലും കെട്ടുമായാണ് അടുക്കളയിലെ പാത്രങ്ങള്‍ തട്ടി മറിച്ചിട്ട് അമ്മയും പിന്നാലെ അമ്മൂമ്മയും ഓടിവന്നത് . വാട്സനോട് ഹോംസ് കഥ പറയുന്നതു ഒന്നു ഫാസ്റ്റ് ഫോര്‍വാഡ് അടിച്ചപോലെ മൂപ്പര്‍ കാര്യങ്ങള്‍ പറഞ്ഞു . . അതായത് കുറച്ചു നാളായി ഇവന്റെ കൂട്ടരൊത്തുള്ള പുറം തീറ്റയും കറക്കങ്ങളും വിശകലനം ചെയ്തു നടത്തിയ നിരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അനന്തര ഫലമാണത്രേ അതി സാഹസീകമായ ഈ അറസ്റ്റ് . എന്തായാലും കാര്യങ്ങളുടെ നിജ സ്ഥിതി അറിഞ്ഞപ്പോള്‍ മറിച്ചാണ് സംഭവിച്ചത് . . അമ്മ ചേട്ടന് നേരെ തിരിഞ്ഞു കൊണ്ടു പൊട്ടിത്തെറിച്ചു . .
യുദ്ധകാലത്ത് പത്രമാധ്യമങ്ങള്‍ക്കുണ്ടായ വന്‍ പ്രചാരവും യുദ്ധാനന്തര ടൂറിസത്തിനു പ്രേരണയായി . അവയിലൂടെ പുതിയ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള സന്ദര്‍ശന സൗകര്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കുപോലും അറിയുവാനുള്ള അവസരം കൈവന്നു . ആഗോളസമ്പദ്വ്യവസ്ഥയുമായി ടൂറിസം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് അന്താരാഷ്ട്രധാരണയെ എത്രമാത്രം ദൃഢമാക്കുന്നുവെന്നും ചരിത്രകാരന്മാര്‍ ഒന്നാം ലോകയുദ്ധാനന്തരകാലത്തെ ഊര്‍ജിത ടൂറിസം വികസനത്തെ അവലംബമാക്കി സ്പഷ്ടമാക്കിയിട്ടുണ്ട് .
പിണറായി വിജയന്റെ വീടായിരുന്നു കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ബൂലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം . വ്യാജ വീടിന്റെ ചിത്രമയച്ച ആളുകളെ പിണറായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊക്കിയതോടെ ഈ മെയില്‍ ഫോര്‍വേഡ് ചെയ്തവരെല്ലാം ഐ . ടി ആക്ടിന്റെ പരിധിയില്‍ കുറ്റക്കാരായി . പോലിസ് പലരുടെയും വീട്ടിലെത്താം എന്ന അവസ്ഥ . അതുകൊണ്ട് തന്നെ പുതിയ സദാചര തത്വങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടു . ആശയ പ്രചരണത്തിനുള്ള സ്വാതന്ത്ര്യം തൊട്ട് മനുഷ്യാവകാശ പ്രശ്നങ്ങള്‍ വരെ ഉന്നയിക്കപ്പെട്ടു . ചിലര്‍ അതിനെ പുതിയ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചു . കേരളത്തില്‍ ഒരുപാട് സി . പി . എമുകാര്‍ വീട് വച്ചിട്റ്റുണ്ട് . എന്നാല്‍ എന്തുകൊണ്ട് പിണറായി വിജയന്റെ വീട് മാത്രം വിവാദമാകുന്നു . അതും 2000 മുന്നെ വച്ച വീടിനെപ്പറ്റി . ആരാണ് ഈ വീടിനെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കിയത് . വിവദമായ ഇ - മെയില്‍ ഫോര്‍വെഡിനു മുന്നെ ഈ വീട് വിവാദം നിലനിന്നിരുന്നോ . ഇതിന്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ . മെയില്‍ ഫോര്‍വേഡ് ചെയ്തവര്‍ ഒരു സെലിബ്രിറ്റിയുടെ വീട് എന്നതില്‍ കവിഞ്ഞ് ഒന്നും ഒന്നും വിചാരിച്ചില്ല എന്നൊക്കെ കരുതുന്നവരും ബൂലോകത്തുണ്ട് . അവരില്‍ പലരും ട്രഷര്‍ ഹണ്ട് നടത്തുകയും ചെയ്തു . സച്ചിന്‍ ടെന്ടുല്‍ക്കറുടെത് എന്ന പേരില്‍ പ്രചരിച്ച വീട് അദ്ദേഹത്തിന്റെതല്ല എന്നും ടെന്‍ഡുല്‍ക്കര്‍ കേസുകൊടുത്തില്ല എന്നും അതിനാല്‍ പിണറായി കേസുകൊടുത്തത് ശരിയായില്ല എന്ന് അഭിപ്രായം വരെ ബൂലോകത്തുണ്ടായി അപ്പോള്‍ നമുക്ക് ചരിത്രത്തിലേക്ക് കടക്കാം പിണറായുടെ വീടിനെപ്പറ്റി ദുരൂഹതകള്‍ പരത്തിയത് ക്രൈം നന്ദകുമാര്‍ എന്ന മഞ്ഞ പത്രക്കാരനാണ് ( ഇന്ന് പലരും അങ്ങനെ കാണില്ല എന്നറിയാം . പണ്ട് അങ്ങനെയായിരുന്നു കരുതപ്പെട്ടത് ) . ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള പിണറായി വിജയനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ കൂടെയാണ് വീടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തിയത് . വീട് മാത്രമല്ല കമല ഇന്റര്‍നാഷ്‌നല്‍ എന്ന ഒരു കമ്പനി പിണറായി വിജയനുണ്ട് എന്നും മകന്‍ വിവേകാണ് അത് നോക്കി നടത്തുന്നതെന്നും ക്രൈം കുമാരന്‍ പണ്ട് ആരോപിച്ചിട്ടുണ്ട് . മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട് പണമാണ് ടെക്നിക്കാലിയ വഴി ( ടെക്നിവാലിയ എന്ന് പഴയ ക്രമില്‍ ) സിങ്കപ്പൂര്‍ കമ്പനിയായ കമല ഇന്റര്‍നാഷ്ണലില്‍ പിണറായി നിക്ഷേപിച്ചതെന്നും ഇയാള്‍ ആരോപിച്ചിരുന്നു എന്ന് മാത്രമല്ല അഡ്വ : രാംകുമാര്‍ വഴി വലിയൊരു ഹര്‍ജി കോടതിയില്‍ കൊടുത്തിരുന്നു . അതെല്ലാം തള്ളിപ്പോയി . കമല ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനിയെ ഇല്ല എന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിയെ ധരിപ്പിച്ചു . പിന്നെ ലാവ്‌ലിന്‍ കേസിന് പിന്നാലെ ആയി നന്ദകുമാര്‍ . കമല ഇന്റര്‍ നാഷ്ണലും ടെക്നിക്കാലിയായും ഒക്കെയായിരുന്നു മുഖ്യ ആരോപണം . സിബി . ഐ . അന്വേഷണത്തിലും സിങ്കപ്പൂര്‍ കണക്ഷനോ ടെക്നിക്കാലിയയോ പ്രതി ആയില്ല . പക്ഷെ ക്രൈം കുമാരാന്‍ അടങ്ങിയില്ല . പാര്‍ട്ടി ഗ്രാമത്തില്‍ ഭീകരതയുടെ നിഴലില്‍ ആ വീടിനെപ്പറ്റി വീണ്ടും ദുരൂഹതകള്‍ അടിച്ചു വിട്ടു . ആ ദുരൂഹത നിറഞ്ഞ കഥയിലെ ചിത്രമാണ് അങ്കിള്‍ വഴി നട്ടപിരാന്തന്‍ പ്രസിദ്ധിക്കരിച്ചത് . ആ ക്രൈമിലെ കഥ ഇവിടെ വായീക്കുക . പിണറായുടെ വീടിന്റെ ഫോട്ടോ എടുക്കാനുള്ള ബുദ്ധിമുട്ടുകളേപ്പറ്റി ഈ ലേഖനം വിശദീകരിക്കുന്നുണ്ട് . കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 1കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പിണറായുടെ കൊട്ടാരം തേടിയുള്ള യാത്ര പാര്‍ട്ട് 2 പിണറായി വിജയന്റെ വീടിനെപ്പറ്റിയും അതിന്റെ പിന്നിലെ ദുരൂഹതകളേപ്പറ്റിയും ഒപ്പം കമല ഇന്റര്‍നാഷ്നലിനെപ്പറ്റിയും ഒപ്പം ഐസക്ക് ബേബി ടി . എന്‍ സീമ മുതലായ നേതാക്കളേപ്പറ്റിയുമുള്ള കഥകളും മറ്റും അടങ്ങുന്ന ക്രൈമുകള്‍ ( വിവിധ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചവ ) ക്രൈമിന്റെ സൈറ്റില്‍ ലഭ്യമക്കിയിട്ടുണ്ട് . ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന എല്ലാ ചിത്രങ്ങളും അതില്‍ നിന്നെടുത്തതാണ് .
ജിദ്ദ : അറബ് നയതന്ത്ര ബന്ധങ്ങളില്‍ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന സംഭവത്തിന് കഴിഞ്ഞ ദിവസം ലെബനന്‍ തലസ്ഥാനം സാക്ഷിയായി . അറബ് നാടുകളില്‍ പര്യടനത്തിലുള്ള സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് , സിറിയന്‍ സന്ദര്‍ശനത്തിനൊടുവില്‍ ഡമാസ്‌കസില്‍ നിന്ന് അടുത്ത കേന്ദ്രമായ ലെബനനിലേക്ക് തിരിച്ചത് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെയും കൂട്ടിയായിരുന്നു .
മഴമാറിയിട്ട് വീടുനിർമ്മാണം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴേ പ്ലാൻ തയ്യാറാക്കലും അതിന്റെ അപ്രൂവലുകളും പൂർത്തിയാക്കിവെക്കുന്നത് നല്ലതാണ് . കെട്ടിടനിർമ്മാണ ചട്ടം കേരളത്തിൽ എല്ലായിടത്തും ബാധകമാണെന്നതിനാൽ നിർമ്മാണപ്രവർത്തനം നടക്കുന്ന പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും മുൻകൂട്ടി അനുമതിവങ്ങിക്കേണ്ടത് അത്യാവശ്യമാണ് . ലോൺ സംബന്ധിയായ കാര്യങ്ങൾ തീർക്കുന്നതിനും ഈ സമയം വിനിയോഗിക്കാം . കരിങ്കല്ല് പോലെ മഴക്കാലത്ത് വിലകുറയുന്ന നിർമ്മാണസമഗ്രികൾ ഇപ്പോൾ ശേഖരിക്കുന്നതും ചിലവുചുരുക്കുവാൻ സഹായകമായിരിക്കും .
അബുദാബി : ക്‌നാനായ കൂട്ടായ്മയുടെ ഓണാഘോഷം ' തനിമയില്‍ ഒരു പൊന്നോണം 2010 ' ഒക്ടോബര്‍ ഒന്നിന് വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാപരിപാടികളോടെ നടത്തി . അബുദാബി ക്‌നാനായ കൂട്ടായ്മയുടെ പ്രസിഡന്റ് ജോര്‍ജ് മരിക്കാവീട്ടില്‍ അധ്യക്ഷനായി . ഓണാഘോഷത്തിന്റെ ഉദ്ഘാടനവും പുതിയ വെബ്‌സൈറ്റ് ആയ നന്രന്ര . ്രമലക്ഷൃമൃമള്‍മ . ര്ൗയ്ത്തന്റെ ഉദ്ഘാടനവും വിശിഷ്ടാതിഥി ആയിരുന്ന മോണ്‍സ്‌ജോസഫ് എം . എല്‍ . എ . നിര്‍വഹിച്ചു . സിനിമാതാരം ബേബി നിവേദിത സ്‌പെഷല്‍ ഗസ്റ്റ് ആയിരുന്നു . യൂനിറ്റ് സെക്രട്ടറി ജോസഫ് മാത്യു സ്വാഗതവും കെ . സി . സി . എം . ഇ . ചെയര്‍മാന്‍ അബ്രഹാം രാജു ഒലില്‍ , യ . എ . ഇ . ക്‌നാനായ ചീഫ് കോ . ഓര്‍ഡിനേറ്റര്‍ ജെയിംസ് ചെറുശ്ശേരില്‍ , രത്‌നബിന്റോ എന്നിവര്‍ പ്രസംഗിച്ചു . അബുദാബി ക്‌നാനായ ആര്‍ട്‌സ് ക്ലബ് അവതരിപ്പിച്ച ' ചിത്രാംഗദ ചിരിക്കാഞ്ഞതെന്തേ ' എന്ന നാടകവും ഉണ്ടായിരുന്നു .
പരസ്യമായി പറഞ്ഞാല്‍ , ഇന്നു പ്രവാചകന്മാര്‍ എന്നും അപ്പൊസ്തലന്മാര്‍ എന്നും അവകാശപ്പെടുന്ന അനേകരോടു ദൈവം വളരെയധികം വെറുപ്പുള്ളവനായിരിക്കുന്നു .
ഈ കപടവാര്‍ത്തയില്‍ പറയുന്ന പേരുള്ള ഒരു ക്രൈസ്തവ പുരോഹിതന്‍ ഉണ്ടോ എന്നു് അന്വേഷിക്കുക ക്ഷിപ്രസാധ്യമല്ല . ആകെയുള്ള വഴി , ഇതില്‍ പറയുംപോലെ ഒരു ചടങ്ങു് നടന്നിട്ടുണ്ടോ എന്നു് അന്വേഷിക്കുകയാണു് . വിഷമിച്ചിരിക്കവെ കാട്ടുകല്ലില്‍ അച്ചന്‍ മൊബൈല്‍ ഫോണില്‍ മിസ്ഡ് കോള്‍ കണ്ടു് തിരികെ വിളിച്ചു . വാര്‍ത്ത പൂര്‍ണ്ണമായും നിഷേധിച്ച അദ്ദേഹം പറഞ്ഞതിങ്ങനെ :
അടുത്തത് ചീങ്കണ്ണിത്തോട് . ദാ താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്നതു കണ്ടില്ലേ . . ഇതിന്റെ പ്രത്യേകതയെന്താണെന്നോ . . കേരളത്തിലൂടെ ആകെ Common Albetross എന്ന ഒരു ടൈപ്പ് പൂമ്പാറ്റയേ ദേശാടനം നടത്തുന്നുള്ളൂ പോലും . അതിന്റെ റൂട്ടാണീ തോട് . ഡിസംബര്‍ / ജനുവരി മാസത്തില്‍ കൂട്ടം കൂട്ടമായി ഇതു വഴി പൂമ്പാറ്റകള്‍ പോകും . പശ്ചിമഘട്ടത്തില്‍ നിന്നു തുടങ്ങി കുടകുവനത്തിലൂടെ വന്ന് ആറളത്ത് ഈ തോടിന്റെ മുകളിലൂടെ പറന്ന് നിലമ്പൂര്‍ വനം വഴി നീലഗിരിക്കാട്ടിലേക്കാണ് യാത്ര . അതു തിരിച്ചിതുവരെ വരുന്നത് കണ്ടിട്ടില്ലത്രേ . . കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് . താമസിയാതെ എന്തേലും ക്ലൂ കിട്ടുമായിരിക്കും കാടൊക്കെ വിട്ട് തിരിച്ച് ഫാമിലൂടെ വരുമ്പോഴാണ് തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത് . അതിലൂടെ നടക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട് പിന്‍വാങ്ങേണ്ടി വന്നു . നാട്ടുകാരൊക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട് . ഞങ്ങളെ എല്ലാരും മണ്ണില്‍ കിടന്നുരുണ്ട കോലത്തിലായിരുന്നു . അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ തന്നെ ചിരിവരും . ഇമ്മാതിരി കോലങ്ങളെ എന്നും കാണുന്നതു കൊണ്ടായിരിക്കും അവിടുത്തെ ആളുകള് ഒരത്ഭുതവും കാണിച്ചില്ല . ' കാട്ടില്‍ പോയതാ അല്ലേ ' എന്നു കുശലവും പറഞ്ഞ് അവരങ്ങു പോയി . ഒക്കെ ഇപ്പോ സ്ഥലം പതിച്ചു കിട്ടിയ ആദിവാസികളാണത്രേ . ഒരു കണക്കിന് അവര്‍ക്കാ കാടിനോട് ചേര്‍ന്ന സ്ഥലം കൊടുത്തത് നന്നായി . വല്ല നാട്ടുകാര്‍ക്കുമാണ് അതു കിട്ടിയിരുന്നതെങ്കില്‍ കേറി കേറി കാടു വെളുപ്പിച്ചേനേ . ഇവര് കാടിന്റെ സ്വന്തം മക്കളല്ലേ . . അത്രയ്ക്കുപദ്രവമൊന്നും കാടിനോടു ചെയ്യില്ലായിരിക്കും . എന്നാലും അവസാനം നാട്ടുകാരെപോലെ റബ്ബറും തെങ്ങുമൊക്കെ കൃഷി ചെയ്ത് പഠിച്ചുകഴിയുമ്പോള്‍ കാട്ടിലെക്കും കൂടി അതങ്ങ് വ്യാപിപ്പിച്ചേക്കാമെന്ന് ഇവര്‍ക്കങ്ങു തോന്നാതിരുന്നാല്‍ മതിയായിരുന്നു . .
ടി . മുഹമ്മദ് സാഹിബ് പ്രബോധനം മാസികയിലെഴുതിക്കൊണ്ടിരുന്ന പല ലേഖനങ്ങളും പി ന്നീട് പുസ്തകങ്ങളായി സമാഹരിക്കപ്പെടുകയുണ്ടായി . സാംസ്കാരികപ്രവര്‍ത്തകരുടെയും അക്കാദമീഷ്യന്മാരുടെയും സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ ' ഭാരതീയസംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ ' എന്ന കൃതി അക്കൂട്ടത്തിലൊന്നാകുന്നു . വാരികയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട സര്‍വത് സൌലത്തിന്റെ ' ഇസ്ലാമികസമൂഹത്തിന്റെ സംക്ഷിപ്തചരിത്രം ' നാലു ഭാഗങ്ങളുള്ള ഗ്രന്ഥമായി പുറത്തുവന്നിരിക്കുന്നു . പ്രബോധന ത്തിലൂടെ വെളിച്ചം കണ്ട വേറെയും പല രചനകള്‍ പു സ്തകങ്ങളായി വന്നിട്ടുണ്ട് .
എഥനോൾ ഹൈഡ്രജനായി മാറ്റാൻ ലക്ഷ്യമിട്ടാണ് ഈ പഠനം നടന്നതെങ്കിലും മറ്റ് ദ്രവീകൃത ജൈവ ഇന്ധനങ്ങൾക്കും ഇതേ രാസത്വരകം ഉപയോഗിക്കാനാവുമോ എന്ന് പരീക്ഷിച്ചുവരികയാണ് , ഒസ്‌കാനും സംഘവും . ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥികറായ ഹുവ സോങ്ങ് , ലിങ്ഷി ഷാങ്ങ് എന്നിവരും ഗവേഷണപങ്കാളികളായിരുന്നു . യുഎസ് ഊർജ്ജവകുപ്പാണ് ചെലവ് വഹിച്ചത് .
" അച്ഛാ മത്സ്യത്തിനൊരു പര്യായം പറഞ്ഞ് തരൂ " ചാള " ഛെ , അതല്ല , പര്യായം പര്യായം " മത്തി " ബെസ്റ്റ് . . എന്നാലും അച്ഛന്‍ തന്നെ ഭേദം . " മറ്റൊരു ചാള " എന്നാണ് അമ്മ പറഞ്ഞത് . ഇങ്ങനേണ്ടാവോ മത്തിപ്രാന്ത് ! " എടാ മത്തിയേക്കുറിച്ച് നിനക്കെന്തറിയാം ? " നാറുമെന്നറിയാം " മകനേ , മത്തിയെന്നത് മലയാളികളുടെ തനതായ സ്വത്വബോധത്തിന്‍റെ . . . . " തേങ്ങാക്കൊലയാണ് " എടാ , പുസ്തകം , മുതിര്‍ന്നവര്‍ , മത്തി ഇവയെ നിന്ദിക്കരുതെന്ന് പഠിച്ചിട്ടില്ലേ ? " ആദ്യത്തെ രണ്ടെണ്ണം ഉണ്ട് " എന്നാ ഇനി മൂന്നാമത്തേതും ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തോ " അച്ഛാ ദിസ് ഈസ് റ്റൂ മച്ച് . മത്തിയോടുള്ള ആക്രാന്തം വല്ലാതെ കൂടുന്നുണ്ട് " എടാ നിനക്കറിയോ മത്തികളും നുമ്മളേപ്പോലെ കമ്മ്യൂണിസ്റ്റുകാരാണ് . " വാട്ട് ? " അതേഡേയ് . നെയ്മീന്‍ , ആവോലി , സ്രാവ് തുടങ്ങിയ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ശക്തികളോട് നിരന്തരം പോരാടി ജനമനസ്സുകളില്‍ ഇടം നേടിയ ധീരസഖാക്കളാണ് മത്തികള്‍ . " ഇനീപ്പൊ സഖാക്കള്‍ തായ്‌ലണ്ടീന്നും മലേഷ്യേന്നുമൊക്കെ വരാമ്പോണൂന്നാ കേട്ടത് " ആസിയാന്‍ കരാറായിരിക്കും ഉദ്ദേശിച്ചത് . അതിനെതിരെ ഞങ്ങള്‍ സമരം ചെയ്യും " അതെന്തേ അവിടത്തെ മത്തികള്‍ രാഘവന്‍റെ കമ്മ്യൂണിസ്റ്റാ ? " " . . . . . . " പോഡേ പോഡേ മെനക്കെടുത്താതെ പോഡേ " ബാക്കി കൂടി പറയ് " മത്തി സുന്ദരസുരഭിലമനോജ്ഞമായ ഒരു സമ്പവമാകുന്നു " ഓഹൊ " അതൊരു പ്രസ്ഥാനം കൂടിയാണ് " വലിച്ചുനീട്ടാതെ കാര്യം പറ " മത്തിയെ സ്നേഹവാല്‍സല്യങ്ങളോടെ സമീപിക്കുമ്പോഴേ നമുക്കവരുടെ മഹത്വം മനസ്സിലാകൂ " അതെങ്ങനെ " ഉദാഹരണത്തിന് ഷാര്‍ജ്ജ ഫിഷ് മാര്‍ക്കറ്റിലെ നമ്മുടെ പതിവ് സ്ഥലമായ കൊടുങ്ങല്ലൂരുകാരന്‍ കാക്കായുടെ സ്റ്റാളിലെത്തുമ്പോള്‍ , " സാറെ നല്ല ബെസ്റ്റ് മത്തീണ്ട് , ഒരു മന്ന് എടുക്ക്വല്ലേ ? എന്ന സ്ഥിരം അഭിവാദ്യം വരും . " അഞ്ചു കൊല്ലായിട്ട് ഈ ചീള് മത്തിയല്ലാതെ വെലയൊള്ള ഒരു മീന്‍ വാങ്ങീട്ടില്ല , ശവം " എന്നായിരിക്കും കാക്കയുടെ മനസ്സില്‍ . അതു കാര്യാക്കണ്ട . ജുമേറാ ബീച്ചിലെ മദാമ്മമാരെപ്പോലെ നല്ല ചുവന്നു തുടുത്ത നെയ്‌മത്തികള്‍ നിരന്നുകിടപ്പുണ്ടാകും ടേബിളില്‍ . . " ഞങ്ങളെ കൂട്ടാതെ അച്ഛന്‍ ജുമേറ ബീച്ചില്‍ പോയീല്ലേ ? " ഈ ചോദ്യം സന്ദര്‍ഭത്തിനും നിന്‍റെ പ്രായത്തിനും ചേരുന്നതല്ല " സോറി " അങ്ങനെ നമ്മള്‍ നാലോ അഞ്ചോ കിലോ മത്തിവാങ്ങി പണം കൊടുക്കുന്നു . ഇനിയാണ് പ്രധാനപ്പെട്ട കാര്യം . മദാമ്മമാരെയും ബാഗിലാക്കി പുറത്തേക്കിറങ്ങുമ്പോള്‍ ഫിഷ് ക്ലീന്‍ ചെയ്യുന്ന പാക്കിസ്ഥാനികള്‍ കൈ നീട്ടും . ജീവന്‍ പോയാലും കൊടുക്കരുത് . തരുണീമണികളുടെ തരളമേനിയെ അവന്മാര്‍ നാനാവിധമാക്കിക്കളയും . എത്രയുംപെട്ടന്ന് കന്യകമാരെ ഡിക്കിയിലാക്കി വീടുപിടിച്ചോണം . വേണമെങ്കില്‍ ആ നെലവിളി ശബ്ദവുമിടാം . " എന്നിട്ട് ? " വീട്ടിലെത്തിയാല്‍ ഒട്ടും വൈകാതെ ക്ലീനിങ് തുടങ്ങണം . " ആ പേരില് രണ്ട് പെഗ്ഗും ഒഴിക്കാം " ഡേ ഡേയ് ഓവറാവല്ലേ " സോറി " ഇനി അരുമയായി എല്ലാ സുന്ദരികളുടെയും ചെതുമ്പല്‍ നീക്കിയ ശേഷം ആവേശോജ്ജ്വലമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാം . " എന്താണത് ? " അതായത് നമ്മള്‍ സകല മല്‍സ്യാവതാരങ്ങളെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ മത്തിയുടെ വയറ് തുറക്കുന്നു . ഠിം ! അവിടെ ഇടത്തരം നത്തോലിയുടെ വലിപ്പമുള്ള രണ്ടു രസികന്‍ മുട്ടകള്‍ നമ്മളെ നോക്കി ചിരിക്കുന്നുണ്ടോ . . എങ്കില്‍ ഇന്നത്തെ മത്തിക്കച്ചവടം സക്സസ് . പന്നിമലത്ത് കളിക്കുന്ന ത്രില്ലാണ് പിന്നീടങ്ങോട്ട് . പ്രത്യക്ഷപ്പെടുന്ന ഓരോ മുട്ടയുടെയും വലിപ്പത്തിനനുസരിച്ച് ചെറുതായി തുള്ളിച്ചാടിയോ ശൂളമടിച്ചൊ സന്തോഷം പ്രകടിപ്പിക്കാം . " ഹും . . ! " ഇനി ഇന്‍സ്റ്റന്‍റായി വറുത്തെടുക്കാന്‍ പത്തോ പതിനഞ്ചോ മദാമ്മമാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ലൈനിടണം ( അതല്ല ) . മത്തിയെടുത്ത് കൈവെള്ളയില്‍ വെച്ചശേഷം നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെറുതായി ഒന്നു വരയുക . നല്ല ശുദ്ധമായ ചന്ദനത്തിന്‍റെ നിറമുള്ള നെയ്യ് മുറിപ്പാടിലൂടെ പനിച്ചുവരുന്ന നയനാനന്ദകരമായ ദൃശ്യത്തിന്‍റെ ആലസ്യം മാറുന്നതുവരെ ഭിത്തയില്‍ തലചായ്ച്ച് ഊറിച്ചിരിച്ച് നില്‍ക്കണം . " . . കഷ്ടം " ഇങ്ങനെ ലൈനടിച്ച മത്തികളെയെല്ലാം അരപ്പുകൊണ്ട് ഫേഷ്യല്‍ ചെയ്ത് റെഡിയാക്കി വറുത്തെടുക്കുന്ന പണി നിന്‍റെ അമ്മയെ ഏല്പ്പിച്ച് കുളിക്കാന്‍ പോകാം . വറുക്കുമ്പോല്‍ അടുക്കളയിലെ എക്സോസ്റ്റ് ഓണ്‍ ചെയ്യരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം . " * # @ * $ " കുളിച്ച് കുട്ടപ്പനായി വരുമ്പോഴേക്കും വറുത്ത മത്തിയുടെ അതുല്യസുന്ദരമായ സൗരഭ്യം വീടാകെ പരന്നിട്ടുണ്ടാകും . നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുത്തപ്പോള്‍ മദാമ്മമാരൊക്കെ അതിസുന്ദരികളായ കാപ്പിരിപ്പെണ്ണുങ്ങളായി മേശമേലങ്ങനെ നിരന്നിരിക്കുന്നു . അവരെ പുണര്‍ന്നുറങ്ങുന്ന കുഞ്ഞുകാപ്പിരികളായി മുട്ടകളും . ഇനി വെച്ചു താമസിപ്പിക്കരുത് . ഒരു കസേരയടുപ്പിച്ച് അവര്‍ക്കു മുന്‍പിലിരിക്കണം . . . . ഹൊ ! . . . . എന്നിട്ട് . . . . " എന്നിട്ട് ? " . . . . എന്നിട്ട് . . . . എന്നിട്ടു പൊട്ടിപ്പൊട്ടിയങ്ങ് കരയണം മകനേ . . പൊട്ടിപ്പൊട്ടിയങ്ങ് കരയണം " പുവര്‍ മാന്‍ . ആക്രാന്തം മൂത്ത് സോഫ്റ്റ്വേര്‍ കറപ്റ്റായി . കഷ്ടം ! ശുഭം .
നെടുമങ്ങാട് യൂണിറ്റ് സംഘടിപ്പിച്ച ' തെളിമ - 2010 ' ലെ ആദ്യ ദിവസ പരിപാടികളിലെ ചില ദൃശ്യങ്ങൾ
കാളിയമ്പിയുടെ ബാക്കിയുള്ളവ പിന്നെ ചെയ്യാം . വല്യമ്മായിയുടെ പൂരണം നന്നാക്കാമോ എന്നു നോക്കട്ടേ .
നാം ജീവിക്കുന്ന ഈ ലോകം മാത്രമല്ല യാഥാര്‍ത്ഥ്യമായിട്ടുളളത് . നമുക്കു ശരീരങ്ങള്‍ തന്നെ പലതുണ്ട് . സ്ഥൂല ശരീരം , സൂക്ഷ്മ ശരീരം . . . . . . . . . അതുപോലെതന്നെ ഈ ലോകം കൂടാതെ അസ്തിത്വത്തിന്റെ മറ്റു തലങ്ങളുമുണ്ട് . " കോസ്മിക് ' അതാണ് എന്റെ ജീവിതത്തിന്റെ തത്ത്വശാസ്ത്രം . ( മേശപ്പുറത്തിരുന്ന ഒരു പുസ്തകം തലോടിക്കൊണ്ട് ) അരബിന്ദോയുടെ " " ലൈഫ് ഡിവൈന്‍ ' ' ഇതാണന്റെ തത്ത്വശാസ്ത്രം . സമയം കിട്ടുമ്പോഴൊക്കെ ഇതു വായിക്കുന്നു . മനുഷ്യന് അതിമാനസമായ കഴിവുകള്‍ , സാധ്യകള്‍ ഉണ്ട് . സാധാരണ ഫാക്യുല്‍റ്റീസിനും അതീതമായ തലങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ നാം ജീവിക്കുന്നത് . ഞാന്‍ അങ്ങനെയാണ് ജീവിതത്തെ കാണുന്നത് .
നബിയുടെ ജീവിത കാലത്തുതന്നെ അറബിക്കച്ചവടക്കാര്‍ ഇസ്ലാമിക സന്ദേശവുമായി മലബാറില്‍ എത്തിയിരുന്നു എന്ന് കരുതുന്നതിന് ന്യായമുണ്ട് . കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍നിന്നും എറണാകുളം ജില്ലയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിലേക്കു സൂചന നല്‍കുന്നു . ക്രി . 736 - ലേതാണ് ഇവ .
എല്ലാറ്റിനും " നഹി , നഹി " എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല , " നഹി നഹി , " അദ്ദേഹം പറഞ്ഞു , " ആകാരോ ദീര്‍ഘഃ , അകാരോ ഹ്രസ്വഃ "
പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ പൈലറ്റുമാരെന്തുചെയ്യും ? ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ - ലോടിക്കയറിയിരിക്കും വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ ജോക്കറന്മാരെന്തുചെയ്യും ? ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ ചിരിച്ചുചിരിച്ചങ്ങഴിയും
അല്ല ആരാണാവോ ഈ കാശ്മീരന്‍ . . സ്വാതന്ത്ര്യം വേണ്ടവന്‍ ? അഫ്ഗാനില്‍നിന്ന് ലോകം ചുട്ടെരിയ്ക്കാന്‍ ബുഷിനോടൊപ്പം കള്ളനും പോലീസും കളിച്ച് മെനക്കെട്ട് നടക്കുന്ന മഹാന്മാരോ . . ഹാ . . ആ പണ്ഡിറ്റുകളേവിടേ . . നേരേനിന്ന് അവന്റെ മൊഖത്തുനോക്കിയിതൊന്നു പറയാമോ . . പല്ലു നാലെണ്ണം കാണില്ല . . നമുക്ക് അവനെ തിരിച്ചു തല്ലാമാരിയ്ക്കും . . അത്രേ പറ്റൂ
ചിത്രകാരന്റെ കാര്യം നിസ്സാരം എന്ന ബ്ലോഗിലെ ലേഖനം : " ഒരു ലക്ഷത്തിന്റെ ഇന്ത്യന്‍ കാര്‍ " 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റേഡിയോ കൈവശംവക്കാന്‍പോലും ലൈസന്‍സും വാര്‍ഷിക ടാക്സും വേണ്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ . തീപ്പെട്ടിക്ക് ചക്രം പിടിപ്പിച്ചതുപോലുള്ള പ്രീമിയര്‍ പത്മിനി കാറുകള്‍ അന്ന് നമ്മുടെ ഡോക്റ്റര്‍മാരുടെ ഇഷ്ട വാഹനമായിരുന്നു . തവളപോലുള്ള ചവര്‍ലൈറ്റ് കള്ളക്കടത്തിനുപയോഗിച്ചിരുന്ന ( അരി , പഞ്ചസാര , കശുവണ്ടി ) ടാക്സിക്കാറുകളായിരുന്നു . അംബാസഡര്‍ കാര്‍ ഔദ്യോഗിക രാജ്യസ്നേഹിയായിരുന്നു . . . . . . . . . . . . . . ഇവരുടെ ഭരണ പരിഷ്കാരഫലമായി ഇന്ത്യയുടെ മാരുതിസുസുക്കിയുണ്ടായി . ടാറ്റയുടെ കൈകാലുകള്‍ ലൈസന്‍സ് രാജിന്റെ ബന്ധനത്തില്‍ നിന്നും മുക്തമായി . ഇന്ത്യയുടെ സ്വന്തം കാറായ ഇന്‍ഡിക ടാറ്റയില്‍ നിന്നും ജന്മംകൊണ്ടു . ഇപ്പോള്‍ ഏറ്റവും വിലക്കുറവുള്ള നാനോ പുറത്തിറക്കിക്കൊണ്ട് ടാറ്റ നമ്മേ അഭിമാനംകൊള്ളിക്കുന്നു . . . . ആ പോസ്റ്റില്‍ പുതിയ കാറിന്റെ സ്പെസിഫിക്കേഷനുകള്‍ മുതല്‍ ' മൂന്നാര്‍ കയ്യേറിയ ടാറ്റ യുടെ ' രാജ്യസ്നേഹം വരെ ചര്‍ച്ചാവിഷയമായി . ChitrakOran എന്നൊരു അനോണി ഇട്ട കമന്റ് വിയോജിപ്പു വിളിച്ചുവരുത്തുകയും ചെയ്തു . ആ പോസ്റ്റില്‍ ഇട്ട കമന്റ് : വളരെ വൈകിയാണ് പോസ്റ്റ് കണ്ടത് . വെറുമൊരു പത്രവാര്‍ത്തയ്ക്കപ്പുറം ഇത് ബ്ലോഗില്‍ രേഖപ്പെടുത്താന്‍ ചിത്രകാരന്‍ കാട്ടിയ താല്പര്യത്തില്‍ അനല്പമായ സന്തോഷം . ടാറ്റയുടെ രാജ്യസ്നേഹത്തെ അളക്കാനുള്ള മീറ്ററൊന്നും എന്റെ കൈയ്യിലില്ല . എന്നാല്‍ രത്തന്‍ ടാറ്റയുടെ അഭിമുഖങ്ങള്‍ കണ്ടതില്‍ നിന്നും മനസ്സിലായത് ഈ കാര്‍ നമ്മുടെ മെട്രോകളുടെ പകിട്ടിനെ ഉദ്ദേശിച്ചിറക്കിയതേ അല്ല എന്നാണ് . അദ്ദേഹം തന്നെ പറയുന്നത് ഇത് ട്രാക്റ്ററും മുതല്‍ കാളവണ്ടി വരെയുള്ള വാഹനങ്ങളില്‍ ഇഴഞ്ഞു നീങ്ങേണ്ടി വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുടുംബങ്ങളേ ഉദ്ദേശിച്ചുള്ളതാണെന്നാണ് . നഗരങ്ങളില്‍ ഇത് യുവജനങ്ങള്‍ക്കോ , സ്ത്രീകള്‍ക്കോ , അല്ലെങ്കില്‍ നേരത്തേ തന്നെ ഒരു കാര്‍ ഉള്ള ആളുകള്‍ക്ക് ഒരു സെക്കന്‍ഡ് ഓപ്ഷന്‍ കാര്‍ എന്ന നിലകളിലേ ഉദ്ദേശിച്ചിട്ടുള്ളൂ , അല്ലാതെ സ്കോഡയേയോ ഷെവര്‍ലേയേയോ അട്ടിമറിക്കാനൊന്നും യാതൊരുദ്ദേശ്യവുമില്ല എന്ന് രത്തന്‍ ടാറ്റ ആരംഭത്തിലേ വ്യക്ത്മാക്കിയിരുന്നു . റോഡിലിറക്കുമ്പോള്‍ 1 . 25 ലക്ഷം ഇന്നത്തെ നിലയ്ക്ക് ഇതിനു ചെലവു വരും . ഇതു തന്നെ ചില ഇന്‍സ്റ്റാള്‍മെന്റ് സ്കീമുകളിലുള്‍പ്പെടുത്തി പരമാവധി തുക കുറച്ച് ഗ്രാമമേഖലകളില്‍ വില്‍ക്കാനാകുമോ എന്നാണ് അവര്‍ അന്വേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു കണ്ടു . " . . . . തുലയാന്‍ പോകുന്നത് ട്രാഫിക്ക് റൂള്‍സിന്റെ സാമാന്യ മര്യാദ പാലിക്കാനറിയാത്ത അനേകായിരം വിവരം കെട്ട ടൂ വീലര്‍ ഡ്രൈവര്‍മാര്‍ക്ക് ഈ കാറ് കൈയ്യില്‍ കിട്ടുമ്പോഴാണ് ! ഒന്നാമതേ ട്റാഫിക് ജാമുള്ള നഗരങ്ങളിലൊക്കെ ഈ കാറുകളും കൂടിയിറങ്ങിയാല്‍ ഉത്സവമായിരിക്കും ! . . . " ChitrakOran ( ചിത്രകാരനല്ല ) പറഞ്ഞ ഈ വാചകത്തോട് വിയോജിക്കുന്നു . ഫുള്‍ കപ്പസിറ്റിയില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനായാല്‍ പോലും ഈ മോഡലിലുള്ള 2 . 5 ലക്ഷം കാറുകളേ ടാറ്റയ്ക്ക് ഇറക്കാനാവൂ എന്ന് രത്തന്‍ ടാറ്റ തന്നെ പറഞ്ഞിട്ടുണ്ട് . ഈ കാറുകള്‍ കൊണ്ട് റോഡുകള്‍ നിറയാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും . പിന്നെ ടൂ വീലര്‍ ഡ്രൈവര്‍മാരെ അടച്ചാക്ഷേപിക്കുന്നത് യാഥാര്‍ത്ഥ്യ ബോധമില്ലാതെയാണെന്നേ പറയാനാവൂ . അല്ലെങ്കില്‍ ഒരു തരം ' അപ്പര്‍ - ക്ലാസ് കണ്ണു കടി ' . രണ്ടു ഫര്‍ലോംഗ് നടക്കാനുള്ള ദൂരം മാത്രമുള്ളപ്പോഴും ഷോപ്പിംഗിന് കടയുടെ മുന്നിലെ നോ പാര്‍ക്കിംഗ് ഏര്യയില്‍ത്തന്നെ ബഡാബംഗാളന്‍ കാര്‍ കൊണ്ടു നിര്‍ത്തിയിട്ട് പാതി താഴ്ത്തിയ വിന്‍ഡോഗ്ലാസിനിടയിലൂടെ പാലും പട്ടിബിസ്കറ്റും പീറ്റ്സയും വാങ്ങി ട്രാഫിക് ജാമുണ്ടാക്കി മെനക്കെടുത്തുന്ന സ്നോബുകളെക്കുറിച്ചു തിരിച്ചും പറയാമല്ലോ ?
രാജേ , രണ്ടു ഭാഗങ്ങളും ഇപ്പോഴാണ് വായിച്ചത് . ഒരു ഡയറിക്കുറിപ്പിന്റെ ശൈലിയോടെ എഴുതിയ പാലാ പ്രയാണത്തില്‍ രണ്ടാം ഭാഗമാണ് ഏറെയിഷ്ടമായത് . ആദ്യഭാഗത്തില്‍ അനാവശ്യമായ കുറച്ചു വിവരണങ്ങള്‍ ഉള്ളപോലെ തോന്നി . ഇത്തരം വിവരണങ്ങള്‍ ആറ്റിക്കുറുക്കി ഒറ്റപോസ്റ്റാക്കി പബ്ലിഷ് ചെയ്യുന്നതാകും നല്ലത് . എഴുത്തിന്റെ കയ്യടക്കവും വശമാകും . വായനക്കാര്‍ക്ക് ഒരു വായനാ സുഖവും കിട്ടും . പോസ്റ്റിന്റെ അവസാനവും ഹൃദ്യമായി .
വൈദ്യുതി മന്ത്രിയായിരിക്കെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനുവേണ്ടി കനേഡിയന്‍ കമ്പനിയുമായി ഉണ്ടാക്കിയ ഇടപാടില്‍ പിണറായി വിജയന്‍ നിയമവിരുദ്ധമായ സാമ്പത്തികനേട്ടമുണ്ടാക്കി എന്നതാണ് സാധാരണ ജനങ്ങളുടെ അറിവില്‍ എസ്എന്‍സി ലാവ്ലിന്‍ കേസ് . ദുരൂഹതയോ സങ്കീര്‍ണതയോ ഇല്ലാതെ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി തെളിയിക്കാന്‍ കഴിയുന്ന കേസില്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സിബിഐ എത്തിയിരിക്കുന്നത് .
1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ഒരിടത്തരം കുടുംബത്തില്‍ ഏണെസ്റ്റോ ഗുവേര ദെ ലാസെര്‍ന ജനിച്ചു . പിതാവ് ഏണെസ്റ്റോ ഗുവെര ലിഞ്ച് . മാതാവ് സീലിയ ദെ ലാ സെര്‍ന . കുട്ടിക്കാലം മുതല്‍ ബൊളീവിയന്‍ കാട്ടിലെ അന്ത്യനാളുകള്‍ വരെ ആസ്ത്മ രോഗം അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു . ചരിത്രത്തിലും സാഹിത്യത്തിലും അതീവ തല്‍പരനായിരുന്ന ഗുവേര 1948ല്‍ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനത്തിനു ചേര്‍ന്നു .
നല്ല വിവരണം ! എനിക്കും കുട്ടിക്കാലത്ത് മുണ്ടിനീരു വന്നിരുന്നു . അന്ന് ചിരട്ട കെട്ടിത്തൂക്കാന്‍ എന്റെ അമൂമ്മ പറഞ്ഞെങ്കിലും അതുണ്ടായില്ല ! പിന്നെ മുണ്ടിനീരു വന്നാല്‍ സന്താനോല്‍പ്പദന ശേഷി കുറയും എന്ന പ്രചരണം തെറ്റാണ് എന്നാണ് ഇപ്പോഴത്തെ വിദഗ്ധാഭിപ്രായം .
പോകാന്‍ പറ്റിയിട്ടില്ലെങ്കിലും ഒന്ന് തൊഴുതിറങ്ങിയപോലെ തോന്നുന്നു . നന്നായിട്ടുണ്ട് . .
ആഹാ ! ദീപിക പത്രത്തെ ദുരുപയോഗം ചെയ്തിട്ട് വാചകമടിക്കുന്നോ ! ! ഭക്ഷണം കഴിക്കുമ്പോള്‍ ടേബിളില്‍ വിരിക്കുക എന്നതാണ് അതിന്റെ ശരിയായ ഉപയോഗം . ഇനിയെങ്കിലും പഠി .
2010 ല് ആദ്യമായി കിട്ടിയ തമാശ , , , ശരിക്കും ഇഷ്ട്ട്ടമായത് കൊണ്ട് പറഞ്ഞതാ
കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റകൃത്യങ്ങളെയും ബന്ധപ്പെടുത്തുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമുള്ള രാജ്യങ്ങളിലാവണം കുറ്റകൃത്യങ്ങള്‍ കൊടികുത്തിവാഴേണ്ടത് . അങ്ങനെയാണെന്നു വിശ്വസിക്കാന്‍ പോരുന്ന കണക്കുകളൊന്നുമില്ല . കുറ്റകൃത്യങ്ങളും തൊലിയുടെ നിറവുമായിട്ടുള്ള ബന്ധം തട്ടിപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .
കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കന്‍റെ അവസ്ഥയിലാണ് കോണ്‍ഗ്രസ്സുകാര്‍ . അവര്‍ ' മനസ്സുമാറിയ ' വര്‍ഗ്ഗീയവാദിയെ കൂട്ടു പിടിച്ച കമ്മ്യൂണിസ്റ്റ്കാരെ തെറിവിളിച്ച് നടക്കുകയാണ് . അവര്‍ക്ക് പറയാമല്ലോ . കാരണം എന്നും മതേതരത്വത്തിന്‍റെ കാവലാളുകളായിരുന്നല്ലോ കോണ്‍ഗ്രസ്സുകാര്‍ ! ! . ഇതൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ കാറിതുപ്പിപ്പോകും മലയാളികള്‍ . കാരണം കോണ്‍ഗ്രസ്സുകാരന്‍ , തീവ്രവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും ഇപ്പോള്‍ ആക്ഷേപിക്കുന്ന ഇതേ വ്യക്തിയെ കെട്ടിപ്പിടിച്ച് വോട്ട് തെണ്ടിയ കോണ്‍ഗ്രസ്സുകാരെ മലയാളികള്‍ മറക്കില്ല . അന്നില്ലാത്ത തിരിച്ചറിവ് ഇന്നെവിടുന്ന് കിട്ടി . അതോ ആശാന് അടുപ്പിലും ആകാം എന്നാണോ ?
കൊച്ചി സ്വദേശിയായ വിന്‍സ്റ്റനും ഭാര്യ വീണയും ഇപ്പോള്‍ ഖത്തറിലാണ് . ജോലിത്തിരക്കുകള്‍ക്കിടയിലും ഈ ചെറിയ കാലയളവില്‍ വിന്‍സ്റ്റണ്‍ എം എസ് ഐക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല . കപോലകല്പനകളെ സര്‍ഗ്ഗശക്തിയാല്‍ കീഴ്പ്പെടുത്തിയാണ് വിന്‍സ്റ്റണ്‍ ഇവിടേക്ക് വന്നത് തന്നെ . ഭാവനാലോകവും യാഥാര്‍ത്ഥികതയും തമ്മിലുള്ള അന്തരം നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയുള്ള പലതും അദ്ദേഹം ആദ്യകാലത്തിവിടെ ചെയ്തു . ഛായയിലെ പല ലക്കങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുള്ള പല അഭിനേതാക്കളുടേയും ഗാനസമാഹാരം ഒന്ന് കൊണ്ട് തന്നെ വിന്‍സ്റ്റണിലെ ഗവേഷകനേയും , കലാകാരനേയും അടുത്തറിയാം . വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഒരു വിഷയത്തെ കുറിച്ച് സംസാരിച്ചാല്‍ അതിനെ തീര്‍ത്തും പദാര്‍ത്ഥനിഷ്ഠമായ തലത്തിലേക്കെത്തിക്കാം എന്ന വസ്തുത നന്നായി മനസ്സിലാക്കുകയും അതിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ചുരുക്കം ചില വ്യക്തികളിലൊരാളാണ് വിന്‍സ്റ്റണ്‍ .
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്യസമ്പത്ത് ക്ഷേത്രത്തിനുള്ളില്‍തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സൈനികരെ നിയോഗിക്കണമെന്നും പുളിമൂട് കല്ലമ്മന്‍ദേവീക്ഷേത്ര ഭക്തസംഘം പ്രസിഡന്റ് ജി . രാമചന്ദ്രന്‍ നായര്‍ പറഞ്ഞു . ക്ഷേത്രവിശ്വാസികളല്ലാത്തവരും മറ്റുചിലസംഘടനകളും ക്ഷേത്രമുതല്‍ മറ്റാവശ്യത്തിനുവിനിയോഗിക്കണമെന്നു പറയുന്നത് ഭക്തജനകോടികള്‍ക്ക് തീവ്രമായ മാനസികാഘാതം സൃഷ്ടിക്കുന്നതാണ് . അത്തരം പ്രവര്‍ത്തനങ്ങളെ എന്തുവിലകൊടുത്തും ഭക്തജനങ്ങള്‍ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
" നാനിങ്കെ ഇരുക്കുമാട്ടേൻ , മുടിഞ്ചളവുക്ക് മാലേം വളേം രൂപായും തിരുടിക്കിട്ട് പോയൂടുവേൻ . അന്ത അയ്യാവേം ആത്താവേം തട്ടിക്കളയും . കൊഞ്ചം നാൾ പോഹട്ടും , അണ്ണാവുക്ക് ഇങ്കെ വരറതുക്ക് റൂട്ട് നാൻ ശൊല്ലിത്തിരുകിറേൻ "
പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കള്‍ മനുഷ്യനും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും അപകടകാരിയായ വിഷങ്ങളാണ് . മാത്രമല്ല , പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു . പ്ലാസ്റ്റിക്കില്‍ നിന്നും ചില വിഷാംശങ്ങള്‍ ജലത്തിലും കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു . ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു . പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും , ഭക്ഷണം കഴിക്കുന്നതും , ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു .
ഭരണം : 1814 - ല്‍ രൂപംകൊടുത്തതും കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമായ ഭരണഘടനയില്‍ അധിഷ്ഠിതമാണ് നെതര്‍ലണ്ട്സിലെ ഭരണം . ഓറഞ്ച് നാസൗ രാജവംശത്തിലെ മൂത്ത പുത്രനോ പുത്രിയോ രാജാവോ , രാജ്ഞിയോ ആകുന്നു . എന്നാല്‍ ഇവര്‍ക്ക് പ്രത്യേക അധികാരമൊന്നും ഇല്ല . തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന മന്ത്രിസഭയാണ് ഭരണം നടത്തുന്നത് . മന്ത്രിസഭയ്ക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ മാത്രം രാജാവോ , രാജ്ഞിയോ ഇടപെടും . പാര്‍ലമെന്റിന് രണ്ട് മണ്ഡലങ്ങളുണ്ട് . 75 അംഗങ്ങള്‍ ഉള്ള ഉപരിമണ്ഡലത്തിലെ ഓരോ അംഗത്തിന്റേയും കാലാവധി 6 വര്‍ഷമാണ് . ഓരോ മൂന്നുവര്‍ഷം കഴിയുന്തോറും പകുതി അംഗങ്ങള്‍ പിരിയുന്നു . ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഭരണമേഖല പ്രവിശ്യ നിയമസഭകളാണ് . രണ്ടാമത്തെ അധോസഭയില്‍ 150 അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് എടുക്കുന്നു . ഇതിന്റെ കാലാവധി നാലുവര്‍ഷമാണ് . അധോസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ തലവനെ രാജാവ് / രാജ്ഞി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുന്നു . രാജ്യത്തെ 12 ഭരണമേഖല ( അഡ്മിനിസ്ട്രേറ്റീവ് റീജിയണ്‍ ) ആയി തിരിച്ചിട്ടുണ്ട് . ഗവര്‍ണറുടെ കീഴിലാണ് ഈ മേഖലകള്‍ . ഇവയെ മുന്‍സിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട് . ഇതുകൂടാതെ രാജ്യത്തെ 27 വാട്ടര്‍ ഡിസ്ട്രിക്ടുകളായും തരംതിരിച്ചിട്ടുണ്ട് . വാട്ടര്‍ ബോര്‍ഡിനാണ് ഭരണച്ചുമതല .
ദിവസത്തിലേറെ നേരവും റെയ്‌മണ്ട് തുണിയുടെ പകിട്ടിനടിയില്‍ മറഞ്ഞിരിക്കുന്ന ഒരു കോര്‍പ്പറേറ്റ് കുടവയര്‍ മെല്ലെ , എന്നാല്‍ ഘനവും മിനുസവുമുള്ള ശബ്ദത്തില്‍ മൊഴിഞ്ഞു : " ഗുഡ് മോണിംഗ് ! " എല്ലാ മദ്ധ്യാഹ്നങ്ങളിലും ഇരുമ്പുമണം നിറഞ്ഞ കടയില്‍ , കസവുജൂബ്ബയുടെ പുതപ്പിനകത്ത് , കനത്ത മടിശ്ശീലയില്‍ ചാഞ്ഞ് മയങ്ങുന്നതിനാല്‍ ആലസ്യം ബാധിച്ച വേറൊരു കുടവയര്‍ പരിഷ്കാരച്ചുവ കുറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു : " നമസ്കാരം , സാറേ ! " പൊങ്ങച്ചത്തിന്റെ കൊഴുത്ത അടരുകളടിഞ്ഞ ചില പെണ്‍വയറുകള്‍ , സ്റ്റെതസ്കോപ്പിന്റെ തല വന്നിടിച്ചിടിച്ച് നേരിയ തഴമ്പ് വീണ , വൈദ്യശാസ്ത്രഗ്രന്ഥം പോലെ തടിച്ചു വീര്‍ത്ത മറ്റൊരു വയര്‍ , ലോഭമില്ലാതെ ലഭിക്കുന്ന പോക്കറ്റ് മണിയെ ' ജങ്ക് ഫുഡി ' ന്റെ രൂപത്തില്‍ നിക്ഷേപിച്ച് , പലിശ ചേര്‍ത്ത് പെരുക്കിയെടുത്ത ചില ടീനേജ് വയറുകള്‍ , എന്നിങ്ങനെ കുറെയേറെ ഉദരങ്ങള്‍ തങ്ങളുടെ തനത് രീതിയില്‍ വന്ദനം പറഞ്ഞു . ചെത്തിമിനുക്കിയ പോലിരിക്കുന്ന വ്യത്യസ്തനായൊരു വയര്‍ , ഉള്ളില്‍ നിന്നും തള്ളി വരുന്ന അമിതാഹ്ലാദത്തെ തന്റെ സുദൃഢമായ പേശികളാല്‍ രഹസ്യമായി തടുത്തുനിര്‍ത്തിക്കൊണ്ട് എല്ലാവരെയും ഹെല്‍ത്ത് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തു .
കർണ്ണാടകസംഗീതത്തിലെ രാഗങ്ങളുടെ പേരിൽ അതിന്റെ ക്രമനമ്പർ കടപയാദിയിലുണ്ടെന്നു പറയുന്നു . കർണ്ണാടകസംഗീതത്തിനു ക്രമനമ്പർ ഉണ്ടാക്കിയതു് പതിനേഴാം നൂറ്റാണ്ടിൽ വെങ്കടമഖി എന്ന ആളാണു് . പല രാഗങ്ങളുടെയും പേരിന്റെ കൂടെ ഒരു ഉപസർഗ്ഗം ചേർത്തു ( മേച - കല്യാണി , ധീര - ശങ്കരാഭരണം , ഹരി - കാംബോജി ) കടപയാദി ശരിയാക്കിയതു് പിന്നീടാണെന്നും അല്ലെന്നും വാദമുണ്ടു് . ( കർണ്ണാടകസംഗീതത്തിലെ മേളകർത്താരാഗങ്ങളും അവയുടെ ക്രമനമ്പറുകളും ഇവിടെ കാണാം . ) അതിനെപ്പറ്റി ഡോ . ഗോപാലകൃഷ്ണൻ പറയുന്നതും തെറ്റാണു് .
ഓടുന്ന തീവണ്ടിയിലിരുന്ന് നോക്കുമ്പോള്‍ മിന്നി മായുന്ന കാഴച്ചകള്‍ പോലെ ജീവിതത്തിലേ ഓരോ ദിവസവും കണ്ടുമുട്ടുന്ന ആളുകളും ബോധത്തില്‍ കൂടി മിന്നി മറയുന്നു . . കണ്ട കാഴ്ചകള്‍ കേട്ട സ്വരങ്ങള്‍ ഒന്നും മറക്കുന്നില്ല ഒന്നും മായുന്നുമില്ല എന്നിട്ടും എന്തെല്ലാമോ ഓടി അകലുന്നു ഇനി ഒരുവട്ടം കൂടി എത്തില്ല മുന്നില്‍ എന്നറിയുമ്പോഴും ഈ ഇത്തിരി പോന്ന ജനാലയ്ക്കരുകില്‍ കാത്തു നില്‍ക്കാന്‍ ഒരു സുഖം ! !
അപ്പോള്‍ ആ അമ്മൂമ്മയ്ക്കു അപാരധൈര്യമാണല്ലോ . . അമ്മൂമ്മയുടെ കുടുമ്പക്ഷേത്രമായിരുന്നോ അത് ? ഇങ്ങനത്തെ പൊട്ടിപ്പൊളിഞ്ഞ അമ്പലങ്ങളെകുറിച്ച് കേട്ടിട്ടുണ്ട് , സിനിമയില്‍ കണ്ടിട്ടുണ്ട് , പക്ഷേ നേരിട്ടനുഭവമില്ല . . : )
1993 - ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി , ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു . ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി . 90 - കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു . ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു . കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം , മിന്നാരം , തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു . ഇതെല്ലാം വ്യവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു .
അല്ലാ , ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ . . . എന്താ നിങ്ങളുടെ ഉദ്ദേശം ? ഞങ്ങള്‍ പൊതുവേ സമാധാനപ്രിയരായ ഒരു കൂട്ടമാണ് . ഞങ്ങളില്‍ ചിലരുടെ കയ്യില്‍ ശൂലവും കുന്തവുമൊക്കെയിരിപ്പുണ്ടെങ്കിലും , അവയൊക്കെ ഞങ്ങള്‍ അറ്റകൈക്കേ ഉപയോഗിക്കാറുള്ളൂ . അതുതന്നെ , പലപ്പോഴും , നിങ്ങളാകുന്ന അശുക്കളുടെ രക്ഷയ്ക്കാണു താനും . കഴിഞ്ഞയാഴ്ചയിലെ ' ഓള്‍ ഹാന്‍ഡ്സ് മീറ്റിംഗി ' ല് ഈ പ്രശ്നം ഞങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും , നിങ്ങളുടെ ഈ പുറപ്പാടിന് സര്‍വ്വസമ്മതമായ ഒരു കാരണം കണ്ടെത്താനായില്ല . അതുകൊണ്ട് ചോദിക്ക്വാ . . . എന്താ നിങ്ങളുടെ ഉദ്ദേശം ? ഞങ്ങളിവിടെ വളരെ ബിസിയായി ഓരോ പരാതിയും പരിഭവവും കേട്ടും ചിലതിനൊക്കെ നിങ്ങളാവശ്യപ്പെട്ട പരിഹാരം സമ്മതിച്ചും മറ്റുചിലതിന് ഞങ്ങളുടേതായ പരിഹാരമാര്‍ഗ്ഗം തേടിയും ആരേയുമുപദ്രവിക്കാതെ അടങ്ങിയൊതുങ്ങി നാളുകഴിക്കവേയാണ് നിങ്ങളുടെ പ്രകോപനം എന്നോര്‍ക്കണം . ഞങ്ങളായതുകൊണ്ട് ക്ഷമിച്ചും സഹിച്ചും അങ്ങനെ പോകുന്നെന്നേയുള്ളൂ . അല്ല , വല്ലവരും നിങ്ങളുടെ തോളില്‍ക്കേറിയിങ്ങനെ നിരങ്ങിയാല്‍ നിങ്ങള് സഹിക്കുമോ ? ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം : ഈ ആധുനിക യുഗത്തിലും ഞങ്ങളോരോരുത്തരും അവരവരുടെ വ്യക്തിത്വം സൂക്ഷിക്കുന്നവരാണ് . ( നിങ്ങളില്‍ പലരേയും പോലെ നിമിഷം തോറും നിറം മാറുന്നവരല്ലന്നു സാരം , മനസ്സിലാകുന്നുണ്ടോ ? ) വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് ഞങ്ങള്‍ . അതത്ര രഹസ്യമൊന്നുമല്ല . ഉദാഹരണത്തിന് , ചിലര്‍ക്ക് താടിയും മുടിയും നീട്ടി വളര്‍ത്തുന്നതാണിഷ്ടം . മറ്റു ചിലര്‍ക്ക് ക്ലീന്‍ ഷേവത്രേ സുഖപ്രദം . ഇനി വേറേ ചിലര്‍ക്ക് സദാ കണ്ണടച്ചിരിക്കാനാണ് താല്പര്യം . ചിലര്‍ റീസന്‍റ് ഫോട്ടോയിലൊന്നും വിശ്വസിക്കാതെ ഇപ്പോഴും തന്‍റെ ഒന്നരവയസ്സിലെ ഫോട്ടോ വിതരണം ചെയ്ത് രസിക്കുന്നവരാണ് . ഇനി മറ്റു ചിലരാവട്ടെ , ഫോട്ടോ എടുക്കുന്നതുപോലും ഇഷ്ടമല്ലാത്തവരാണ് . പാമ്പും ചുറ്റി , കരിയും പൂശി നടക്കാനിഷ്ടമുള്ളയാളിനെ കുന്തവും കൊടുത്ത് കുതിരപ്പുറത്തു കേറുന്നവനായി ചിത്രീകരിക്കുന്നത് ശരിയാണോ ? അമ്മയും കുഞ്ഞുമിരിക്കുന്ന പടമെടുത്ത് കുഞ്ഞിനു പകരം കുഞ്ഞാറ്റയെ മോര്‍ഫു ചെയ്തു വയ്ക്കുന്നത് നല്ലതാണോ ? വീണയേന്തും കൈകളില്‍ വാളേല്‍പ്പിക്കുന്നതക്രമമല്ലേ ? നിങ്ങളുടെ കൂട്ടത്തിലെ പല സാഹിത്യനായകന്മാരും വെള്ളമടിക്കാരാവാം . എന്നാലും ഈ പടം ഉചിതമായോ ? പടം എടുക്കാന്‍ സമ്മതമല്ലാത്ത ഒരാളിന്‍റെ രേഖാചിത്രം നിങ്ങള്‍ വരച്ചു . അതും പോരാഞ്ഞ് , ആ സമാധാനപ്രിയന്‍റെ കയ്യില്‍ ആയുധവും പിടിപ്പിച്ചു , അല്ലേ ? എന്താ അടുത്ത പടി ? ഞങ്ങള്‍ക്ക് മനസ്സിലാകാണ്ട് ചോദിക്ക്വാ . . . എന്താ നിങ്ങളുടെ ഉദ്ദേശം ? വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോള്‍ . . .
ഒരു പ്രത്യേക താളില്‍ നിന്നു കണ്ണി ചേര്‍ക്കപ്പെട്ടിട്ടുള്ള താളുകളില്‍ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു . ഈ പട്ടികയില്‍ പെടുന്ന നിങ്ങള്‍ ശ്രദ്ധിക്കുന്ന താളുകള്‍ കടുപ്പിച്ച് കാണിച്ചിരിക്കുന്നു .
മുട്ടില്‍ : മാനവികതയുടെയും മതസാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച ഏഴാമത് സ്ത്രീധനരഹിത
രാജീവ് മറുപടിക്കു വളരെ നന്ദി . എനിക്കു പ്രത്യേകിച്ചെന്തെങ്കിലും certificate - നു വേണ്ടി എഴുതിയതല്ല . ഇതു ഒരു അതിഭീകര പ്രശ്നമായി ഒരുപാടു സ്ഥലത്തു കാണുന്നു . ഇത്തരം അവസരങ്ങളില്‍ മുളപൊട്ടുന്ന ദേശീയ വികാരം എന്നതു താങ്കളെ ഉദ്ദേശിച്ചു പറഞ്ഞതല്ല . ഇതുമായി ബന്ധപ്പെട്ടെവിടെയും വന്നിട്ടുള്ള / വരുന്ന കമന്റുകളെ സൂചിപിച്ചതാണ് , അതു വ്യക്തമാക്കാത്തതിനു മാപ്പ് . ഇത്രക്കും സാമൂഹികബോധമുള്ള താങ്കള്‍ കേരളത്തിലെ കൃസ്ത്യാനികളെ പ്പറ്റിയും , ഇവിടെ സൂചിപ്പിച്ച പെന്തകോസ്ത് സമൂഹത്തെപ്പറ്റിയും സ്വല്പം കൂടി അറിയാന്‍ ശ്രമിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു . [ മാത്തുക്കുട്ടിച്ചായനും മാണിച്ചായനും എന്നു പത്രക്കാര്‍ എഴുതുമ്പോഴും ഒരാളുടെ പള്ളിയില്‍ നിന്നും മറ്റേ ആള്‍ക്കു അപ്പവും വീഞ്ഞും കിട്ടില്ല എന്നും അറിയണം ] കടകവിരുദ്ധമായ വിശ്വാസങ്ങളുള്ള , പരസ്പരം കലഹിക്കുന്ന , കുറെ തുരുത്തുകളാണ് കൃസ്ത്യന്‍ സമൂഹം . " അതു നമ്മളാ " എന്ന ഉപദേശിയുടെ പ്രസ്താവനയെ നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു . പെന്തകോസ്തു അല്ലാത്ത ഒരു വിശ്വാസത്തെയും അവര്‍ കൃസ്തീയമായികണക്കാക്കുന്നില്ല . ഞാനുള്‍പ്പടെയുള്ളവര്‍ അവര്‍ക്കു " സമുദായക്കാര്‍ . " ഈ " സമുദായ " ത്തിന്റെ വിശ്വാസമുപേക്ഷിച്ചു പെന്തകോസ്തില്‍ ചേര്‍ന്നവരാണതില്‍ ബഹുപൂരിപക്ഷവും . ശാബത് പോലെയുള്ള പ്രോട്ടസ്റ്റന്റ് ആയ വിശ്വാസങ്ങളെപ്പോലും അവര്‍ cult ആയി പരിഗണിക്കുന്നു . അതേപോലെ , ഒരു പെന്തകോസ്തു ഉപദേശിയെ പള്ളിയില്‍ കയട്ടി സംസാരിപ്പിക്കുന്നത് കുപ്പായമിട്ട അച്ചന്മാരുള്ള എല്ലാ സഭയിലും നിരോധിച്ചിട്ടുള്ളതാണ് . ഈയൊരു സത്യം മാനസിലാക്കിയിട്ടുവേണം " അതു നമ്മളാ " എന്ന പ്രയോഗത്തെ മനസില്ലാക്കാന്‍ . ഒരുപ്രത്യേക വിശ്വാസമുള്ള ഒരു ചെറിയ സമൂഹം മാത്രമാണ് ആ നമ്മള്‍ . but here , he is mocking at 2 other communities താങ്കള്‍ ആതുകേട്ടോ എന്നു സംശയിക്കുന്നു ! കാവി = = ഹിന്ദു , പച്ച = = മുസ്ലീം എന്ന് ആരുകരുതിയാലും ആയാള്‍ അയാള്‍ അങ്ങനെ പറയുന്ന്നില്ല . ഇവിടെ , കാവി = = അധികാരം , പച്ച = = പത്തുപുത്തന്‍ എന്നരീതിയിലാണു പോക്ക് . അധികാരവും പണവും അവരുടേം ഇവരുടേം കൈയിലാണെന്ന് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്കു 2 other communities എന്നതു മനസിലാവുന്നില്ല . ശശികലയുടെയും ഇയാളുടേയും പ്രസംഗങ്ങളില്‍ ഒരു വെത്യാസവും കാണുന്നില്ലല്ലേ ! [ ശേര്‍ഷക്കു ജാതിയില്ല , മതമില്ല , പക്ഷെ ശേര്‍ഷ മുസ്ലീമാണെന്നു പറയുന്ന ഒരു സൈനുദ്ദീന്‍ കഥാപാത്രത്തെ ഓര്‍ത്തു പോകുന്നു . ] മണ്ടത്തരങ്ങള്‍ മാത്രമുള്ള മതപ്രഭാഷണവും , വിഷം വമിക്കുന്ന മതരാഷ്ട്രീയവും , തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് സമൂഹത്തെബാധിക്കുന്നത് . ആദ്യത്തേത് ശ്രോതാക്കളെ മാത്രം , മറ്റത് സമൂഹത്തെ മൊത്തമായും . ബ്ലോഗായാലും , ഭരണകൂടമായാലും മതങ്ങളുമായി ഇടപെടുമ്പോള്‍ വല്ലാത്ത ഒരു ബാലന്‍സ് കാണീക്കേണ്ടി വരുന്നത് പരമ ദയനീയമാണ് . ഭാഗ്യം , നമുക്കു 3 മതങ്ങളെ ഉള്ളൂ !
ഇത്രയും കൃത്യമായി സ്വന്തം ഹൃദയ്ത്തെ തുറന്നു വിട്ട ഔചിത്യം ഈയിടെയെങ്ങും ബ്ലൊഗുകളില്‍ കണ്ടിട്ടില്ല . ഈ ചിന്ത സനാതനമായിരിക്കട്ടെ .
ശാസ്ത്രത്തെക്കുറിച്ച പാശ്ചാത്യവീക്ഷണം മൌലികമായ അബദ്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് . അത്തരം ഒരു പാഠ്യക്രമത്തിലൂടെ പഠിച്ചുവളര്‍ന്ന അതിലെ ഒരു ' ഇന്‍സൈഡര്‍ ' സൂക്ഷ്മദൃക്കല്ലെങ്കില്‍ കാണാതെപോയേക്കാവുന്ന ചില ചുഴികളാണവ . ഇവിടെ അവയെ വിശദമായി ചര്‍ച്ചചെയ്യാനാവില്ല . പക്ഷേ , ഇസ്ലാമിക സങ്കല്‍പങ്ങളും പാശ്ചാത്യശാസ്ത്ര രീതിശാസ്ത്രവും വിയോജിക്കുന്ന ചില താത്വികാടിത്തറകളിലേക്ക് ഒരെത്തിനോട്ടം നടത്തിയില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണമാവുകയുമില്ല .
ജമാഅത്തെ ഇസ്ലാമിയില്‍ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ മാര്‍ക്സിസ്റ് ജിഹ്വ കണ്ടെത്തുന്ന മറ്റൊരു കാരണം അതിന്റെ സാര്‍വ ദേശീയ സ്വാഭാവമാണ് . തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം ഒരാഗോള മാനവിക പ്രസ്ഥാനമാണ് . കാരണം വര്‍ഗ , ജാതി , വംശ ഭേദമന്യേ മനുഷ്യരാശിയെ പൊതുവിലാണ് അത് സംബോധന ചെയ്യുന്നത് . ആ നിലക്ക് ജമാഅത്തെ ഇസ്ലാമിയും ഒരാഗോള മാനവിക പ്രസ്ഥാനമാണ് . എന്നാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാരൂപം നിലവില്‍ വന്നതും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യന്‍ ദേശീയതയുടെ ഭൂപരമായ അതിര്‍ത്തിക്കുള്ളിലാണ് . അതുകൊണ്ട് തന്നെ ഇന്ത്യന്‍ ദേശീയതയെ അംഗീകരിച്ചും ആദരിച്ചും മാത്രമേ നാളിത് വരെ ജമാഅത്ത് പ്രവര്‍ത്തിച്ചിട്ടുള്ളൂ . ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും നിയമാനുസൃതമായിരിക്കുമെന്ന് ഭരണഘടനയില്‍ ഊന്നി പറഞ്ഞത് അതു കൊണ്ടാണ് . ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്കും പുറം ലോകത്തെ ഒരാശയവുമായി യാതൊരു ബന്ധവും പാടില്ലെന്നും അത്തരം ബന്ധങ്ങള്‍ ദേശവിരുദ്ധവുമാണെന്ന കാഴ്ചപ്പാട് സംഘപരിവാറിന്റേതാണ് . ദേശീയതയെക്കുറിച്ച ഈ പരിവാര്‍ ഭാഷ്യം സാര്‍വദേശീയത മുഖമുദ്രയായ കമ്യൂണിസ്റുകള്‍ക്ക് എന്നു മുതല്‍ക്കാണ് സ്വീകാര്യമായി തുടങ്ങിയത് ?
നാടകരചനയിലും നര്‍മദ് കൃതഹസ്തനായിരുന്നു . ഇദ്ദേഹത്തിന്റെ ആദ്യത്തെ നാടകം രാം ജാനകീ ദര്‍ശന്‍ ആണ് . 1876 മുതല്‍ 1883 വരെ ഇദ്ദേഹം നാടകരചനയ്ക്കും സമയം കണ്ടെത്തിയിരുന്നു . 1883 - ല്‍ പ്രസിദ്ധീകരിച്ച ബാല്‍കൃഷ്ണ വിജയ് എന്ന നാടകത്തോടെ ആ രംഗത്തുനിന്ന് പിന്മാറി . നര്‍മദാശങ്കറിന്റെ ആത്മകഥ മേരീ ഹകീകത്ത് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു . വിദ്യാര്‍ഥികള്‍ക്ക് തന്റെ കവിതയുടെ മര്‍മം മനസ്സിലാക്കുന്നതിനായി നര്‍മഘോഷ് എന്ന പേരില്‍ മൂന്നു ഭാഗങ്ങളിലായി ഒരു നിഘണ്ടുവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
നാളെ വാ കുറുമാനേ . കുട്ട്യേടത്തി പെസ്റ്റ് കണ്ട്രോള്‍ സര്‍വീസുമായി ( " ഈച്ചപിടിത്തം " എന്നു മലയാളം ) ഉണ്ടാവും . പോസ്റ്റു കിടിലന്‍ . കമന്റെഴുതിയില്ലെന്നേ ഉള്ളൂ . ഭാര്യയോടു പറയുന്ന കള്ളങ്ങളില്‍ അധികവും താന്‍ മുമ്പു പറഞ്ഞ ഒരു കള്ളം കള്ളമാണെന്നു് അവളറിയാതിരിക്കുവാന്‍ പറയുന്ന കള്ളങ്ങളാണെന്നാണു് എന്റെ അനുഭവം . കുറുമാനും അങ്ങനെയാണോ ?
ദക്ഷിണേന്ത്യയില്‍ സൈനികനടപടിയെക്കാള്‍ അക്ബര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് നയതന്ത്രജ്ഞതയാണ് . ഖാന്‍ദേശ് അഹമ്മദ് നഗരം , ഗോല്‍ക്കൊണ്ട , ബിജാപ്പൂര്‍ എന്നീ രാജ്യങ്ങളോടും തന്റെ ആധിപത്യം അംഗീകരിക്കുവാനും മുഗള്‍ സാമ്രാജ്യാധിപതിക്ക് കപ്പം നല്കുവാനും അക്ബര്‍ ആവശ്യപ്പെട്ടു . ഖാന്‍ദേശ് ഒഴികെ മറ്റുള്ളവര്‍ ഇത് അംഗീകരിച്ചില്ല . ക്ഷുഭിതനായ അക്ബര്‍ അഹമ്മദ് നഗരം ആക്രമിച്ചു . അഹമ്മദ് നഗരത്തിന്റെ പ്രതിരോധത്തില്‍ റാണി ചാന്ദ്ബീബി പ്രധാന പങ്കുവഹിച്ചിരുന്നു . സമരനായകത്വം ഏറ്റെടുത്ത് അക്ബര്‍ 1600 - ല്‍ ബുര്‍ഹാന്‍പൂര്‍ കീഴടക്കി . അസീര്‍ഗഢ്കോട്ട വളഞ്ഞ് ഇതിനിടയില്‍ മറ്റൊരു മുഗള്‍ സൈന്യം അഹമ്മദ്നഗരവും കീഴടക്കി . അസീര്‍ഗഢ് കോട്ട 1601 - ല്‍ അക്ബര്‍ക്കധീനമായി . ഈ പ്രദേശങ്ങളെ മൂന്നു സുബകളായി വിഭജിച്ച് ഭരണകാര്യങ്ങള്‍ക്കായി പുത്രനായ ദാനിയാലിനെ നിയോഗിച്ചു .
കഴിഞ്ഞ ഒരു രണ്ടു മാസത്തിനുള്ളില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച ഒന്നാണിത് ! കിടിലോല്‍ക്കിടിലം ! എങ്ങനെ പറ്റുന്നു ഇങ്ങനെ എഴുതാന്‍ ? ബെന്ജോണ്‍സണെപ്പോലെ ഡ്രഗ്ഗടിച്ചിട്ടാ ? ഗിരി തന്നെ ഈ മാസത്തെ കഥാപാത്രം ഓഫ് ദ മന്ത് !
അധ്യാപകന്ന് തന്റെ മേഖലയിൽ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം . ജില്ലാതലത്തിൽ ഒരു ഗവേഷണകേന്ദ്രം - ഡയറ്റിന്റെ മേൽനോട്ടത്തിൽ ഉണ്ടാവണം .
ഈ ആശയത്തിന്റെ ഉപജ്ഞാതാവും ഗദ്ദാഫി തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി . ലിബിയിയലെ അതിക്രമങ്ങളില്‍ കൊലപാതങ്ങള്‍ , മാനുഷികതയ്‌ക്കെതിരായ അക്രമം എന്നീ രണ്ടുതരം കുറ്റങ്ങളാണ് ഗദ്ദാഫിക്കെതിരെ രാജ്യാന്തര കോടതി ആരോപിക്കുന്നത് .
അമേരിക്കയിലെ വ്യവസായ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തരായ ജൂതന്മാരില്‍ ഏറ്റവും പ്രബലനായ റാബി ആര്‍തര്‍ ഷ്നെയര്‍ പ്രസിടണ്ടായുള്ള അപ്പീല്‍ ഓഫ് കോണ്‍സയന്‍സ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം .
എത്ര നാളായി ഒരു ഹര്‍ത്താലു കണ്ടിട്ട് . നാട്ടിലാണെല്‍ പണിയില്ലാതെ രണ്ടിസം വീട്ടില്‍ ഇരിക്കാമായിരുന്നു . ഈ ദുബായില്‍ ഒരു ഹര്‍ത്താലു പോലുമില്ല . ഒരു കണ്ണൂരുകാരന്‍ പറഞ്ഞതു പോലെ പണ്ടൊക്കെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ വെറുപ്പായിരുന്നു . ഇപ്പോ അത് ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു .
ഒരു ബ്ലോഗര്‍ക്ക് അടിസ്ഥാനപരമായി വേണ്ടത് സഹജീവികളോടും വ്യവസ്ഥിതിയോടുമുള്ള പുച്ഛമാണ് . ലോകമാകുന്ന റിയാലിറ്റി ഷോയിലെ പ്രധാനവിധികര്‍ത്താവാണ് താനെന്ന ബോധമാണ് ബ്ലോഗറുടെ രചനാവഴികളില്‍ ഊര്‍ജം പകരേണ്ടത് . എന്നാല്‍ പാവപ്പെട്ടവരോടുള്ള സിംപതി എപ്പോഴും പ്രകടമായിരിക്കണം . പൊതുവായ ഒരു ഇഷ്യു ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കായ പട്ടിണിപ്പാവങ്ങളെക്കുറിച്ചും ഭരണകൂടഭീകരതയ്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ആദിവാസികളെക്കുറിച്ചും പറയുന്നത് നല്ലതാണ് .
രാത്രിയായി . ഞങ്ങള്‍ എട്ടുപേരും തിരുവനന്തപുരത്തിന് തിരിച്ചു . നമ്മുടെ കഥാപാത്രം നടുവിലെ സീറ്റിലും ഞാന്‍ പുറകിലെ സീറ്റിലും ആയി ഇരിപ്പുറപ്പിച്ചു . വണ്ടി ഓടിത്തുടങ്ങിയപ്പോള്‍മുതല്‍ താരം സംസാരിച്ചുതുടങ്ങി . കുറ്റം പറയരുതല്ലോ , എത്ര വെറുപ്പിക്കലാണെങ്കിലും അവന്‍ സംസാരിക്കുന്നത് കേട്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം . മുഷിയില്ല . അതുകൊണ്ട്തന്നെ ആരും " മിണ്ടാതിരിയെടാ " എന്ന് അവനോട് പറഞ്ഞതുമില്ല .
കോടതിയില്‍ ഹാജരാകാമെന്ന് അറിയിച്ച മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തില്‍ കര്‍ണാടക പോലീസാണ് തീരുമാനമെടുക്കേണ്ടത് . മദനിയുടെ അറസ്റ്റിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ കേരള സര്‍ക്കാരിന് സാധിക്കില്ല .
അപ്പോഴേയ്ക്കും പഴയ ബിപിസി സുഹൃത്തുക്കളായ ജേക്കബും സുനിലും ക്യാപ്റ്റനും എത്തിച്ചേര്‍ന്നു . ക്യാപ്റ്റനെ കണ്ട് മത്തന്‍ ' ക്യാപ്റ്റോ . . . ' എന്ന് വിളിച്ചത് കേട്ട് അവിടെ നിന്ന ഒരു പയ്യന്‍ ഓടിച്ചെന്ന് ഒരിത്തിരി ബഹുമാനത്തോടെ ക്യാപ്ടന്റെ കൈ പിടിച്ച് " ചേട്ടനാണല്ലേ ക്യാപ്ടന്‍ എല്‍ദോ ? എനിയ്ക്ക് ബ്ലോഗ് വായിച്ച് അറിയാം " എന്ന് പറഞ്ഞതു കേട്ട് ക്യാപ്റ്റന്‍ പകച്ചു നില്‍ക്കുന്നതു കണ്ടു . അല്പ നേരം കഴിഞ്ഞ് അവന്‍ എന്റടുത്ത് വന്ന് ചോദിച്ചു . " ഇതെന്തോന്നെടേയ് ? നീ അത് എവിടെയൊക്കെയാ എഴുതി വിട്ടിരിയ്ക്കുന്നത് ? എന്തുവാ ഈ ബ്ലോഗ് ? എന്റെ കളിപ്പേരും ഡീറ്റയിത്സും കൊച്ചു പിള്ളേര്‍ക്ക് പോലും അറിയാമെന്ന് അതുങ്ങളു വന്ന് പറയുന്നത് നീ കേട്ടോടേയ് ? ഇനിയെങ്കിലും എന്നോട് ഒന്നു പറയ് എന്താ ഈ ക്യാപ്റ്റന്റെ അര്‍ത്ഥമെന്ന് . . . "
യാക്ക് ആണ് തിബത്തിലെ പ്രധാന വളര്‍ത്തുമൃഗം . സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്നതിനും ഇറച്ചി , വെണ്ണ എന്നിവയ്ക്കു വേണ്ടിയും ജനങ്ങള്‍ യാക്കിനെ വളര്‍ത്തുന്നു . വളര്‍ത്തു മൃഗങ്ങളില്‍ കോലാട് , ചെമ്മരിയാട് എന്നിവയും ഉള്‍പ്പെടും . ആടുവളര്‍ത്തല്‍ മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള നിരവധി കുടുംബങ്ങള്‍ തിബത്തില്‍ നിവസിക്കുന്നുണ്ട് . പൂര്‍വ തിബത്തന്‍ പ്രദേശത്ത് മാത്രം കാണപ്പെടുന്ന പൊക്കം കുറഞ്ഞ കുതിരകളെ വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്നു . ദക്ഷിണ തിബത്തിനോടു ചേര്‍ന്ന ഹിമാലയന്‍ പ്രദേശത്ത് കാണപ്പെടുന്ന പ്രധാന വന്യജീവികളില്‍ ഹിമപ്പുള്ളിപ്പുലി , കസ്തൂരിമാന്‍ എന്നിവ ഉള്‍പ്പെടുന്നു .
കീടനാശിനികളുടെ പുകയും ബാഷ്പവും ഗുരുതരവും മാരകവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് മാത്രമല്ല , കൊതുകളെ കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തുകയല്ലാതെ ഇല്ലാതാക്കുവാന്‍ ഇവയ്ക്ക് കഴിയുകയില്ല . പല്ലെത്രിന്‍ ജലജീവികള്‍ക്ക് വലിയ ഭീഷണിയാണ് . ഉപയോഗിച്ചശേഷം ഓടയിലും മറ്റും ഉപേക്ഷിക്കുന്ന പല്ലെത്രിന്‍ " mat " തവള , ആമ , മീനുകള്‍ എന്നിവയെ നശിപ്പിച്ച് കൊതുകളുടെ എണ്ണം കൂട്ടുന്നു .
Mammalikandy Yoosaf സംസ്കാരം നിർവ്വചിക്കാൻ ഉണ്ടാക്കിയ മാനദണ്ഡം ഒരു ഭാഗത്ത് മാത്രമല്ലെന്നറിയുക . എതിർ പാർട്ടിയിൽ ആയവരെയും അവരുടെ നേതാക്കന്മാരേയും തേജോവധം ചെയ്യുമ്പോഴൊന്നും സംസ്ക്കരത്തിന്റെ നാലഴലത്തുപോലുമെത്താത്തവിധം ഭാഷയുടെ മോശം പ്രയോഗം ഉപയോഗിക്കുമ്പോൾ ഓർക്കണമായിരുന്നു , അത്തരക്കരെ നേരിടാൻ ആളുകളുണ്ടെന്ന് . പക്ഷെ , തെറ്റുകൾ ചെയ്യുമ്പോൾ അവ ന്യായീകരിക്കപ്പെടുന്ന സംസ്കാരം ആർക്കും ഭൂഷണമല്ല . കുലീനത ഒരു തരത്തിലും തൊട്ടു തീണ്ടാത്ത പ്രയോഗം നടത്തുന്ന ഒരു മുഖ്യ മന്ത്രി തന്നെ നമ്മെ ഭരിക്കുമ്പോൾ അവരുടെ അനുയായികൾ അതേറ്റുപിടിക്കുന്ന കാഴ്ച്ച ദയനീയമാണ് . അവർ ആരോപിക്കുന്ന വൊറുപ്പിക്കുന്ന വാക്കുകൾ ആസ്വാദ്യ ഹൃദ്യമാകുന്നത് എതിർപ്പുകൾ എന്തിനെന്നറിയാത്ത അനുയായികൾ തീർക്കുന്ന രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായിട്ടാണ് . അങ്ങിനെ രാഷ്ട്രീയത്തിനുണ്ടാവേണ്ട ബഹുമാനസംസ്കാരത്തിനു അച്ചുതാനന്ദനെന്ന രാഷ്ട്രീയക്കരൻ അവസാനം കാണിച്ചു കൊടുത്തു . അതേ നാണയത്തിൽ തിരിച്ചു ചോദിച്ചാൽ , ഉടുതുണി ഉരിഞ്ഞുപോകും സംസ്കാരമുള്ളവന്റെ . അത്രയൊന്നും ചോദിക്കാതെ തന്നെ , നിങ്ങൾ , കുറെ മഹാന്മാർക്ക് സംസ്ക്കരത്തിന്റെ തകർച്ച വേദനയുണ്ടാക്കുന്നു വെങ്കിൽ ക്ഷമിക്കണം . സംസ്കാരം നില നിർത്താൻ ശ്രമിക്കുക . ബോമ്പ് സംസ്കാരത്തിക്ക്ന്റെ പിതൃത്വമേറ്റെടുക്കാൻ ഇനി സി . പി . എമ്മിനാകുന്നില്ലെങ്കിൽ , ഇനിയൊരു ബോമ്പേറ് അവർ നടത്തില്ലെന്ന് അതിന്റെ നേതാക്കന്മാർ തുറന്നു പറയട്ടെ . ബോമ്പ് ഉണ്ടാക്കാൻ പരിശീലനം കൊടുത്ത അനുയായികളെ മറ്റെന്തെങ്കിലും ജോലി കൊടുത്ത് സ്മൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കൊണ്ടു വരട്ടെ , കൊല പാതക പ്രതികളെ സംരക്ഷിക്കുകയില്ലെന്ന് പരസ്യമായി പറയട്ടെ . രാഷ്ട്രീയ സംഘർഷം നടക്കുന്നിടങ്ങളിൽ വീടുകൾ കൊള്ളയടിക്കില്ലെന്ന ഉറപ്പ് പറയട്ടെ . എതിർ പാർട്ടിക്കാരുടെ സമ്പത്ത് നശിപ്പിക്കില്ലെന്നും , രാഷ്ട്രീയം വർഗ്ഗീയമായി മാറ്റാൻ ശ്രമിക്കില്ലെന്നും പൊതു സമൂഹത്തിനു ഉറപ്പു തരട്ടെ . കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ ഉണ്ടാക്കിയ എല്ലാ കലാപങ്ങളും , ആർ . എസ് . എസ്സുകാർ ചെയ്യുന്ന സമൂല വിനാശം ഉണ്ടാക്കാനുള്ള കലാപങ്ങൾക്ക് തുല്യമാണ് . സംഘർഷം വിട്ടോഴിയാത്ത കണ്ണൂരിൽ സി . പി . എമ്മും , ആർ . എസ് . എസ്സും നൂറ് കണക്കിനു മനുഷ്യരെ കൊന്ന് തീർത്തിട്ടുണ്ട് , അവിടങ്ങളിലെ വീട്ടിൽ കിടന്നുറങ്ങുന്നവനെ വിളിച്ചുണർത്തി കൊന്നിട്ടുണ്ട് . അപ്പോഴൊന്നും രാഷ്ട്രീയ പക പോക്കിനിടയിൽ വീട്ടിനുള്ളിലെ ഒരു ഈർക്കിൾ ചൂലുപോലും കൊല്ലാൻ വന്നവർ അപഹരിച്ചിട്ടില്ല . ഒരമ്മയുടേയും കാതിലെ കമ്മലുപോലും പറിച്ചെടുത്തിട്ടില്ല . എന്നാൽ നാദാപുരത്തും , തളിപ്പറമ്പിലും , ഇരിട്ടിയിലും , തലശ്ശേരിയിലും , അങ്ങിനെ രാഷ്ട്രീയ സംഘർഷ മേഖലകളിൽ പേരിനു ലീഗ് - മാർക്സിസ്റ്റ് സംഘർഷങ്ങൾ നടന്നിടങ്ങളിലെല്ലാം മുസ്ലികളുടെ സാമ്പത്തിക അടിത്തറ തകർക്കുംവിധം കൂട്ടകൊള്ളകൾ നടന്നിട്ടുണ്ട് . അത് നിഷേധിക്കാൻ പറ്റുമെന്ന തോന്നുന്നില്ല . കമ്മ്യൂണിസ്റ്റുകാർ അവരുടെ ആശയ വിധിപ്രകാരം മത - ജാതി - വർഗ്ഗ നിലപാടുകളെ നിരാകരിക്കുന്നുണ്ടാകാം . എന്നാൽ , മലയാളക്കരയിൽ 1929 - ൽ സാഹിത്യകാരനായ കേശവദേവ് പറഞ്ഞു , ' ' റഷ്യൻ വിപ്ലവത്തിൽ നിന്നുള്ള പ്രചോദനവും , ധനിക വർഗ്ഗത്തോടുള്ള സ്വാഭാവികമായുള്ള എതിർപ്പും കൂടി ചേർന്ന്പ്പോൾ ഞാനൊരു കമ്മ്യൂണിസ്റ്റായി ' എന്ന് . അത്തരം എതിർപ്പുകൾ മനസ്സിൽ കൊണ്ടുനടന്ന് കമ്മ്യൂണിസം പടക്കുമ്പോഴാണ് അന്യന്റെ മുതലുകളിൽ കണ്ണു വെക്കുന്നത് . ' കാലമേറെ കഴിഞ്ഞ് രാഷ്ട്രീയ ഭൂമികയിൽ ഉണ്ടായ മാറ്റങ്ങളും , ജനങ്ങളുടെ സാമൂഹിക - ജീവിത ക്രമങ്ങളും ഒരുപാട് പരിവർത്തനങ്ങൾക്ക് വിധേയവുമായപ്പോൾ തിരിച്ചറിവിന്റെ വഴികളിൽ കൂടി ജനങ്ങൾ സഞ്ചരിക്കുന്നതിന്റ്റെ തെളിവാണ് , കമ്മ്യൂണിസം വെറുമൊരു ഭാണ്ഡമാണെന്നും , അത് അസ്വീകാര്യമെന്നും തോന്നിയത് . അങ്ങിനെ ലോകത്തിന്റെ ഗതിയറിയാതെ ഇപ്പോഴും ഇല്ലാത്ത സോഷ്യലിസത്തിന്റെ മാറിൽ തൂങ്ങി കുറച്ചാളുകൾ അവരുടെ ആമാശയത്തിന്റെ ആവശ്യത്തിനു മാത്രം കമ്മ്യൂണിസത്തെ ഉപയോഗിക്കുന്നു എന്നു മാത്രം
തിരുവനന്തപുരം : വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐ . സി . ടി . എയുടെ ഡയറക്ടറായി നിയമിച്ചതിനെ കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി . കാര്‍ത്തികേയന്‍ അറിയിച്ചു . തന്റെ മകന്‍ അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു . മകനെതിരായ പരാതി അന്വേഷിക്കണമെന്നും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച പി . സി . വിഷ്ണുനാഥ് എംഎല്‍എ മാപ്പു പറയണമെന്നും
പൊന്നാനി : പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും എളുപ്പം ബന്ധിപ്പിക്കുന്ന ബിയ്യംകായല്‍ തൂക്കുപാലം നാടിന് സമര്‍പ്പിച്ചു .
ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം . ഏതാനും വര്‍ഷം മുമ്പുവരെയും ലാഭത്തിലായിരുന്നു മില്‍മ .
ഹൃത്തുക്കളെ , വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികൾക്ക് പുതിയ യൂണിഫോം നൽകാനായി , ഓൺലൈൻ സുഹൃത്തുക്കളുമായും മറ്റ് സുമനസ്സുകളുമായുംചേർന്ന് ധനസമാഹരണം നടത്തി , യൂണിഫോമിന്റെ പ്രവർത്തനങ്ങളുമായി ( അഭ്യര്‍ത്ഥന , മുന്നോട്ട് , ഒരു ലക്ഷം പിരിച്ചാലോ , കുട്ടികള്‍ക്കുള്ള യൂണിഫോം ) ബൂലോഗകാരുണ്യം മുന്നോട്ട് പോകുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ . . ? ഈ അദ്ധ്യയന വർഷം തുടക്കത്തിൽ തന്നെ യൂണിഫോം കൊടുക്കുക എന്ന ലക്ഷ്യത്തോടെ , കാലേക്കൂട്ടി യൂണിഫോം തുണി വാങ്ങുകയും , തുന്നൽക്കാരെ ഏർപ്പാടാക്കുകയും , അവരുമായി ചെന്ന് കുട്ടികളുടെയെല്ലാം അളവെടുക്കുകയും , കഴിഞ്ഞ രണ്ട് മാസമായി തുന്നൽ ജോലികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഇതിനകം യൂണിഫോം എല്ലാം തുന്നിക്കഴിഞ്ഞിരിക്കുന്നു . സ്കൂൾ അധികൃതരുടെ സൗകര്യം അനുസരിച്ച് ഒരു ദിവസം തീരുമാനിക്കുന്നതിന്റെ കാലതാമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ . സ്കൂൾ അധികൃതരുടെ സൗകര്യാർത്ഥം , ജൂൺ 13 - ) ം തീയതി തിങ്കളാഴ്ച്ച ബൂലോക കാരുണ്യത്തിന്റെ പ്രതിനിധികളായ ആഷ്ലിയും , ശാന്തിശർമ്മ ( അതുല്യ ) യും , മൈന ഉമൈബാനും സ്ക്കൂളിലെത്തി യൂണിഫോം വിതരണം ചെയ്യുന്നതായിരിക്കും എന്ന വിവരം എല്ലാവരേയും അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് . ബൂലോക കാരുണ്യത്തിന്റെ പ്രവർത്തനങ്ങളുടെ തിളക്കമുള്ള ഒരു നാഴികക്കല്ലായി ഈ സംരംഭം എന്നും കണക്കാക്കപ്പെടുമെന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം . ഇതോടൊപ്പം ഇരുളം അംഗനവാടിയിടെ 15 കുട്ടികൾക്ക് കൂടെ യൂണിഫോം വിതരണം ചെയ്യുന്നുണ്ടെന്ന മറ്റൊരു സന്തോഷവാർത്ത കൂടി അറിയിക്കട്ടെ . രാവിലെ 09 : 30 മണിയോടെ ഇരുളം അംഗനവാടിയിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിന് ശേഷം , ഉച്ചയ്ക്ക് 12 മണിയോടെ തിരുനെല്ലിയിലെ സ്ക്കൂളിലെത്തി അവിടെയുള്ള കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് . യൂണിഫോം പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ ബൂലോകർക്കും ഭൂലോകർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ . അതോടൊപ്പം , അന്നേ ദിവസം വളരെ ലളിതമായി സ്ക്കൂളിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ഏവരേയും വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു .
ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന് എന്നോട് തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു . ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത് എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി .
ഷിക്കാഗോ : കോട്ടയം അതിരൂപതയുടെ ശതാബ്ദി വര്‍ഷത്തില്‍ ( 1911 - 2011 ) നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ സഹായഫണ്ട് സമാഹരണത്തിന്റെ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ ഫണ്ട് ശേഖരണം ജോണി
കേട്ട കഥയും ജീവിതസന്ദര്‍ഭങ്ങളും ( അവനവന്റേയോ മറ്റുള്ളവരുടേയോ ) സാമൂഹ്യപാഠങ്ങളും പ്രതിഭയില്‍ പുനഃ സൃഷ്ടിച്ചാവിഷ്കരിച്ച് മനോഹരമായ വായനാനുഭവം തന്നതിനു നന്ദി , എഴുത്തുകാരാ . എനിയ്ക്കു വളരെ ഇഷ്ടപ്പെട്ട കഥ . അത്യന്താധുനികന്റെ നവനവോന്മേഷാവതാരം എന്നു തോന്നുന്നു . ജ്യോതിര്‍മയി
കഷ്ടമായിപ്പോയി ആ പാവം രാമസാമിയെ ചെവിമുറിച്ച് കടത്തിയത് . . എന്തരായാലും പപ്പനാവദാസന്‍ പരണം നടത്തിയപ്പൊഴൊള്ള വികസനമൊക്കെയേ ജനകീയജനാധിപത്യ ഗോസായി കേന്ദ്രനും ബൂര്‍ഷ്വാ പെറ്റിബൂര്‍ഷ്വാ സംസ്ഥാനനും മാറിമാറി എരന്ന് നെരങ്ങിയിട്ടിവിടേയൊക്കെ ഉണ്ടായിട്ടുള്ളൂ . . പിന്നെന്തിനീ കഷ്ടപ്പെട്ട് ഫെഡറല്‍ ജനാധിപത്യത്തിന് ചൂട്ടു പിടിയ്ക്കണത് ?
വിഷുദിനാശംസകള്‍ നീലന്‍ & നീലി . കൈ നീട്ടം എത്തിക്കാന്‍ ആ വക്കാരിയും അയലോത്തെ സക്കൂറ മൂട്ടില്‍ വീട്ടിലെ സക്കീറും കൂടി അങ്ങോട്ടു വരും . ( പൂച്ചക്കുട്ടിടെ ആശംസ പുതിയ ബ്ലോഗ്ഗിലിട്ടു )
ത്രികോണത്തേക്കുറിച്ചുള്ള ധാരണയേപ്പറ്റി പറഞ്ഞാൽ , മനുഷ്യന്റെ വിജ്ഞാനം സാമാന്യം ഉയർന്ന നിലവാരത്തിൽ എത്തിയപ്പോൾ മാത്രമാണ് അത് ആവിർഭവിച്ചത് .
തിരുവനന്തപുരത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഇംഗ്ളീഷുകാരും ഇംഗ്ളീഷ് വിദ്യാഭ്യാസവും ആണെന്ന കാര്യത്തില്‍ സംശയമില്ല . 1830 - ല്‍ റസിഡന്‍സി തിരുവനന്തപുരത്തേക്കു മാറ്റിയതു മുതലാണ് അതിന്റെ തുടക്കം . അതിനു മുന്‍പുതന്നെ രാജകുമാരന്മാരെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിലും അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിലും ഇംഗ്ളീഷുകാര്‍ ശ്രദ്ധിച്ചിരുന്നു . 1834 - ല്‍ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി . 1866 - ല്‍ ഇംഗ്ളീഷ് സ്കൂളിനെ മഹാരാജാസ് കോളജായി ഉയര്‍ത്തിയത് തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവമായിരുന്നു . അവിടത്തെ അധ്യാപകന്മാരായിരുന്ന ജോണ്‍ റോസ് , ഹാര്‍വി എന്നീ പണ്ഡിതന്മാര്‍ തിരുവിതാംകൂറിലെ ഒട്ടേറെ ബുദ്ധിജീവികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഗുരുനാഥന്മാരായിരുന്നു .
സിജി ചേച്ചിയുടെ ഇവിടത്തെ കമന്‍റ് ചിത്രക്കാരന്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റാക്കി അതിന് ഞാന്‍ നല്‍കിയ കമന്‍റ് ഇവിടേയും പ്രസക്തിയുണ്ടന്ന് തോന്നുന്നു ചിത്രക്കാരന്‍റെ ഈ പോസ്റ്റിനോട് ശക്തമായ പ്രതിഷേധം അറീക്കുന്നു . . . വിശദമായി എന്‍റെ അഭിപ്രായം പറയാം സദ്ദാം നമ്മുക്ക് കേവലം ഒരു വിദേശിയായിരിക്കാം പക്ഷെ ഇന്നദ്ദേഹം സാമ്രാജ്യത്ത്വ കഴുകന്‍മാരുടെ കൈകളാല്‍ വധിക്കപ്പെട്ടൊരു രക്തസാക്ഷിയാണ് അദ്ദേഹമൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരിന്നു എന്നതും സത്യമാണ് അതേസമയം അദ്ദേഹം അമേരിക്കയുടെ ഒരു പാവയും ആയിരിന്നു എന്നാല്‍ അദ്ദേഹമൊരു മതതീവ്രവാദിയായിരുന്നില്ല തികച്ചും ഒരു മതേതരവാദിയായിരുന്നു , എന്തുകൊണ്ട് ഷിയാക്കള്‍ക്ക് സദ്ദാം ഒരു വെറുക്കപ്പെട്ടവനായി എന്നറിയുമോ ചിത്രക്കാരന് ( എല്ലാം വിശദമായി ഇവിടെ എഴുതാന്‍ സമയവും സന്ദര്‍ഭവും ഇല്ല ) ഇറാഖില്‍ നിലവിലുണ്ടായിരുന്ന ശരീഅത്ത് നിയമം മാറ്റി തികച്ചും ജനാതിപത്യത്തിലും മതേതരത്തിലും അതിഷ്ടിതമായൊരു ഭരണഘടനക്കനുസൃതമായാണ് സദ്ദാം ഭരിച്ചത് അതുകൊണ്ട് തന്നെ സദ്ദാം ഒരു ഭീകരവാദിയായിരുന്നില്ല , സദ്ദാം ഷിയാക്കളെ അടിച്ചമര്‍ത്തി അതിന് പ്രധാന കാരണം ഇറാന്‍റെ സഹായത്തോടെ സദ്ദാമിനെ അട്ടിമറിച്ച് അവിടെ ഇറാനിലെ പോലെ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരിന്നു ( ഷിയാ സുന്നി പ്രശനം 1400 വര്‍ഷം പഴക്കമുള്ളതാണ് . . മുഹമ്മദ് നബിയുടെ മരണാനന്തരം ഭരണം ( ഖലീഫ സാമ്രാജ്യം ) യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബിയുടെ മകള്‍ ( ഫാത്തിമയുടെ ) ഭര്‍ത്താവ് അലിക്കാണ് ലഭിക്കേണ്ടിയിരുന്നത് എന്നാല്‍ മുഹമ്മദ് നബിയുടെ എക്കാലത്തേയും വിശ്വസ്ഥനായ അബുബക്കര്‍ സിദ്ധീഖിനാണ് ലഭിച്ചത് ( ഒന്നാം ഖലീഫ ) ( മുഹമ്മദ് നബിയുടെ ആഗ്രഹം അതായിരുന്നുവെന്ന് സുന്നികളുടെ പണ്ഡിതര്‍ പറയുന്നു ഷിയാക്കള്‍ എതിരഭിപ്രായവും ) . . രണ്ടാം ഖലീഫയായി ഉമര്‍ ഫാറൂഖിനെയാണ് തിരഞ്ഞേടുത്തത് ഇവിടേയും അലി തിരസ്കരിക്കപ്പെട്ടും ഇന്നും ഉമറിന്‍റേയും അബുബക്കറിന്‍റേയും പേരുകള്‍ കേട്ടാല്‍ സുന്നികള്‍ അബുജാഹിലി ( മുഹമ്മദ് നബിയുടെ ശത്രു ) ന്‍റെ പേര് കേട്ടാല്‍ പറയുന്നത് പോലെ നരഗത്തിന്‍റെ സന്തതി , പിശാച്ചിന്‍റെ സന്തതി എന്നല്ലാം പറയും അത്രക്ക് വൈര്യം പുലര്‍ത്തുന്നവരാണ് ഷിയാക്കളും സുന്നികളും എന്നിരുന്നാല്‍ പോലു സദ്ദാം ഭരണത്തില്‍ സദ്ദാമിന്‍റെ ഭരണത്തെ എതിര്‍ക്കാത്ത ഷിയാക്കളെ വളരെ നല്ല പരിഗണനയാണ് ലഭിച്ചത് മാത്രമല്ല സദ്ദാം തന്‍റെ വൈസ് പ്രൈഡന്‍റായി നിയമിച്ചത് താരിഖ് അസീസിനെയാണ് അദ്ദേഹമൊരു ക്രിസ്ത്യാനിയായിരുന്നു , കേവലം ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യാനികള്‍ക്ക് പോലും അദ്ദേഹം മുന്തിയ പരിഗണന നല്‍കി എന്നാല്‍ സദ്ദാം ഇറാഖിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ( ഇറാനെ അനുകൂലിക്കുന്ന ഷിയാ ഭൂരിപക്ഷ പ്രദേശം ) വലിയ പ്രാധാന്യം നല്‍കിയില്ല എന്നത് സത്യം . പിന്നെ ഡിഫിയുടെ സമ്മേളനത്തിന് സദ്ദാമിന്‍റെ ഫോട്ടോ വെച്ചത് അതില്‍ ചിത്രക്കാരന്‍ ഉപയോഗിച്ച ഭാഷ കുറച്ചുകൂടി പക്ക്വതയോടെ ഉപയോഗിക്കാമായിരുന്നു . . ഇന്നിപ്പോള്‍ സദ്ദാം സാമ്രാജ്യത്ത്വ വിരുദ്ധതയുടെ പ്രതീകാത്മകമായ ഒരു രൂപമാണ് ഡിഫിയുടെ ലക്ഷ്യങ്ങളിലൊന്നായ സാമ്രാജ്യത്വവിരുദ്ധതക്ക് ആക്കം കൂട്ടാന്‍ സദ്ദാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട് അവര്‍ സദ്ദാമിന്‍റെ ഫോട്ടോ വെച്ചതില്‍ വലിയ തെറ്റ് പറഞ്ഞു കൂടാ ( പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം ) . അമേരിക്കയോടുള്ള വെറുപ്പിന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിട്ടെന്തു കാര്യമെന്ന് ചോദിക്കുന്ന ചിത്രക്കാരന്‍ ഏത് ഭൂലോകത്താണ് ജീവിക്കുന്നത് എന്നു ഞാന്‍ ചോദിക്കേണ്ടിയിരിക്കുന്നു . . . ഒന്നു പിറകോട്ട് സഞ്ചരികൂ 1957 ആദ്യത്തെ ഇ . എം . എസ് . മന്ത്രിസഭയെ താഴെ ഇറക്കാന്‍ വിമോചനസമരം നടത്തിയ ഫാദര്‍ വടക്കന്‍ തന്നെ പിന്നീട് ഏറ്റുപറഞ്ഞിട്ടുണ്ട് ആ സമരത്തിന് അമേരിക്കന്‍ ചാരസംഘടനയുടെ സഹായം ഉണ്ടായിട്ടുണ്ടന്ന് . . കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നാല്‍ അമേരിക്കകെന്ത് കാര്യമെന്ന് ഞാന്‍ ചിത്രക്കാരനോട് ചോദിക്കുന്നു . . പ്രിയ ചിത്രക്കാരന്‍ കേരളത്തിലെ പ്രതിഷേധം തികച്ചും പ്രശംസിനീയമാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത് അത് ലോകത്തുള്ള ഒത്തിരി പേരില്‍ അറിയുകയും ചെയ്യും . . സദ്ദാമിനെ കൊന്നതില്‍ ഇന്ന് അമേരിക്കയുടെ ഉറ്റചങ്ങാതിയായ യുദ്ധത്തില്‍ സഖ്യ കഷിയായ ഇറ്റലിയുടെ പ്രധാനമന്ത്രിപോലും എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു മാത്രമല്ല അമേരിക്കയിലെ ജനതക്കിടയില്‍ ബുഷിന് ചീത്തപേരും ഉണ്ടായിട്ടുണ്ട് . ഖുറാന്‍ താഴെവെച്ച് മഹാത്മാഗാന്ധി പഠിക്കാന്‍ പറയാന്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇന്ന് അവകാശമില്ല കാരണം ആരാ മഹാത്മഗാന്ധിയെ പൂര്‍ണ്ണമായും ഉള്‍കൊള്ളുന്നവര്‍ , മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയ ആളാണ് എന്തായിരുന്നു ഖിലാഫത്ത് പ്രസ്ഥാനമെന്ന് ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാം , തുര്‍ക്കിയിലെ പ്രശ്നത്തിന് 1921 കാലഘട്ടത്തില്‍ കേരളത്തില്‍ എന്തിന് സമരം നടത്തണം എന്ന് കൂടി ചിത്രക്കാരനോട് ചോദിക്കുന്നു , പിന്നെ മഹാത്മാഗാന്ധി പോലും ഇഷ്ടപ്പെട്ട ഭരണം രണ്ടാം ഖലീഫയായ് ഉമര്‍ഫാറൂഖിന്‍റേതായിരുന്നു അദ്ദേഹം ഖുര്‍ആണ്‍ ( അദ്ദേഹത്തിന്‍റെ കാലത്ത് ഇന്നത്തെ രൂപത്തിലുള്ള ഖുര്‍ആണ്‍ നിലവില്‍ വന്നിട്ടില്ലായിരുന്നു , ഖലീഫ ഉസ്മാന്‍റെ ഭരണത്തിലാണ് ഖുര്‍ആണ്‍ ക്രോഡീകരിച്ചത് ) അടിസ്ഥാനമാക്കിയാണ് ഭരണം നടത്തിയത് . മുഹമ്മദ് നബി ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ മനസ്സിലാക്കി അതനുസരിച്ച് ഭരണം നടത്തിയവനായിരുന്നു അദ്ദേഹം ഈ ഭരണത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഗാന്ധി അതുകൊണ്ട് ഗാന്ധിക്ക് പോലും ചിത്രക്കരന്‍റെ അഭിപ്രായം ഉണ്ടാവണമെന്നില്ല മാത്രമല്ല സൌദി ഭരണകൂടമൊഴികെ ( അവിടെ മുസ്ലിം അമുസ്ലിം വേര്‍ത്തിരിവുണ്ടെങ്കിലും തൊഴില്‍ മേഖലയില്‍ അസ്വമത്വം ഇല്ലാ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അറബികള്‍ ജോലി നല്‍കണമെന്ന് ഒരു കറാറുമില്ല നിര്‍ബ്ബദ്ധവുമില്ല അതവരുടെ ഹൃദയ വിശാലതയായി കണക്കാക്കാം ) മറ്റെല്ലാ അറബി ഭരണകൂടവും ഇസ്ലാമിക ഭ്രാന്തായി നടക്കുന്നില്ല സൌദിയുടെ അയല്‍ രാഷ്ട്രമായ ബഹറൈനില്‍ തികച്ചും സ്വതന്ത്രപൂര്‍ണ്ണമായ ജീവിതമാണ് . ഒട്ടുമിക്ക അറേബ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്കും മറ്റു ദേശക്കാര്‍ക്കും സ്വദേശിയരേക്കാള്‍ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ശമ്പളവും നല്‍കുന്നു ( കേരളീയരെ ബോംബെക്കാര്‍ക്ക് പിടിക്കില്ല , തമിഴ്നാട്ടുക്കാരെ കേരളക്കാര്‍ക്ക് പിടിക്കില്ല , ബീഹാറില്‍ നല്ല വസ്തമെടുത്ത് നടക്കുന്നവന്‍റെ ലങ്കോട്ടിപോലും അടിച്ചുമാറ്റുന്ന നമ്മുടെ ഇന്ത്യക്കാര്‍ ആദ്യം മഹാത്മാഗാന്ധിയെ ഏറ്റുപിടിക്കട്ടെ എന്നിട്ടാവാം നമ്മുക്ക് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ) . . ഒരു താലിബാനോ സൌദിയോ കണ്ട് അറബികള്‍ ക്ഷയരോഗം വന്ന് മരിക്കുമെന്ന ( നമ്മുടെ അറബികള്‍ ഖുറാന്‍ താഴെവച്ച് ഗാന്ധിയെ പഠിക്കാത്ത കാലത്തോളം അവര്‍ ഒരോരുത്തരായി കൊല്ലപ്പെടാന്‍ തന്നെയാണ് സാദ്ധ്യത . ) ചിത്രക്കാരന്‍റെ വിലയിരുത്തല്‍ പുഛത്തോടെ ഞാന്‍ തള്ളി കളയുന്നു . ചിത്രക്കാരന്‍റെ മറ്റൊരു വീക്ഷണത്തോടും എനിക്ക് എതിര്‍പ്പാണുള്ളത് . . . അമേരിക്കയുടെ സ്ഥാനത്ത് മറ്റേത് ലോകശക്തിയായി ഏതെങ്കിലും അറബി രാജ്യമോ , ഇസ്ലാമിക രാജ്യമോ , ഒരു കമ്മ്യൂണിസ്റ്റ് രാജ്യമോ ആയിരുന്നെങ്കില്‍ . . . എന്‍റെ പ്രിയ ചിത്രക്കാരാ . . ഒരിക്കലെങ്കിലും ചരിത്ര പുസ്തകം തുറന്ന് വെച്ച് വായിക്കാന്‍ ശ്രമിക്കുക . . ഇന്ത്യ പക്കിസ്ഥാന്‍ യുദ്ധവേളയില്‍ പാക്കിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിരുന്ന അമേരിക്കന്‍ പട ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്‍ താക്കിത് നല്‍കിയില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് അമ്മേരിക്കക്കാര്‍ വിലസുന്ന മറ്റൊരു രാജ്യമായേനെ . . ഇന്ത്യയുടെ എല്ലാ വികസനത്തിനും ഏറ്റവും വലിയ സഹായം ചെയ്ത് തന്നിട്ടുള്ളത് കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയന്‍ തന്നെയായിരുന്നു അല്ലാതെ ചിത്രക്കാരന്‍ ഉയര്‍ത്തികാട്ടുന്ന അമേരിക്കയല്ല എന്തിനേറെ പറയുന്നു യു . എന്‍ . സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്നില്‍കൂടി കുത്തി മലര്‍ത്തിയത് ഈ അമേരിക്കയാണന്ന് ഞാന്‍ പറഞ്ഞറിയണമോ ? സിജിയുടെ അഭിപ്രായത്തെ ഞാന്‍ ഇവിടെ വിമര്‍ശ്ശിക്കുന്നു , അമേരിക്ക എന്ന രാജ്യത്ത് 97 % പേരും ദേശസ്നേഹമുള്ളവരാണ് ( 3 % ദേശ ദ്രോഹികളും ഉണ്ട് ) എന്‍റെ ചേച്ചി എപ്പോഴെങ്കിലും അമേരിക്കയില്‍ ഒരു കറുത്ത പ്രസിഡന്‍റ് ഉണ്ടായിട്ടുണ്ടോ അല്ല എപ്പോഴാ അവിടെ ( അമേരിക്കയില്‍ ) അസമത്വം ഇല്ലാണ്ടായത് ? ചേച്ചി ധൈര്യമായി തന്‍റെ പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്ത് വിടാനാവുമോ അല്ല ചേച്ചിക്ക് തന്നെ ഒരു സ്വര്‍ണ്ണമാല ഇട്ടു പുറത്ത് നടക്കാനവുമോ ? ഏത് കമ്പനിയിലാണ് വെളുപ്പും കറുപ്പും എന്ന അന്തരം ഇല്ലാത്ത ഒരിടം . . . ചേച്ചിയേയും ഭര്‍ത്താവിനേയും അമേരിക്കന്‍സ് ഉപയോഗിക്കുന്ന പദം T . C . N ( Third Country Nationality ) എന്നല്ലേ ? എവിടെയാണ് ഇന്ത്യയെ പോലെ ചേച്ചിക്ക് സ്വതന്ത്രം അനുവധിച്ച് തരുന്നത് ? ഒരു സ്വന്തന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കയറി അവിടത്തെ ഭരണാധികാരിയെ വധശിക്ഷവിധിപ്പിച്ച് അതു തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കുന്ന അമേരിക്കന്‍സിനേക്കാള്‍ എത്രോ ഉത്തമരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ , പിന്നെ സ്വന്തം നാടിന് ഒരു അപകടം ഉണ്ടായപ്പോള്‍ രാഷ്ട്രീയം നോക്കാത്ത അമേരിക്കക്കാര്‍ നാണമില്ലേ ചേച്ചി ഇതുപറയാന്‍ . . . കറുത്തവര്‍ ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്ത് ചുഴലികാറ്റും കൊടുംങ്കാറ്റുമുണ്ടായപ്പോള്‍ ലോകം മുഴുവന്‍ സഹായം പ്രവഹിച്ചപ്പോള്‍ അത് വെള്ളക്കാര്‍ക്ക് മാത്രമായി ഭാഗിച്ച് കൊടുത്ത് , മൃഗ ഡോക്ടര്‍മാരെ കൊണ്ട് കറുത്തവരെ പരിശോധിപ്പിച്ച് അവര്‍ക്ക് മൃഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ നല്‍കിയ അമേരിക്കക്കരെ കുറിച്ചാണോ ചേച്ചിയുടെ കവല പ്രസംഗം . . ചേച്ചി ഒരു സുനാമി ഇന്ത്യയില്‍ വന്നപ്പോള്‍ അവിടെ ഒരേസമയം ആര്‍ . എസ്സു . എസ്സുക്കാരും . എന്‍ , ഡി . എഫുക്കാരും , ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും എല്ലാ രാഷ്ടിരീയ കഷികളും ഒത്തൊരുമിച്ച് നിന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് അമേരിക്കയില്‍ കാണില്ല അതു നമ്മുടെ ഭാരതത്തില്‍ വരണം . . . ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും നമ്മള്‍ നമ്മുടെ ഐക്യം ലോകത്തിന് കാണിച്ചു കൊടുത്തു . . . സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്ന അമേരിക്കന്‍ ജനതയുടെ ആട്ടും തുപ്പും തന്‍റെ മക്കള്‍ അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടും തന്‍റെ മക്കള്‍ സ്വയം നശിക്കരുതെന്ന ആഗ്രഹം കൊണ്ടുമായിരിക്കാം കേരളത്തിലേക്ക് വരുന്നത് . . അവിടെ ഉയര്‍ന്ന ശംബളമുണ്ടെങ്കില്‍ അതിനേക്കാളേറെയാണ് ജീവിത നിലവാരവും , സ്വന്തം നാടിനെ അപമതിച്ചെഴുതിയ ചേച്ചിയും അതിനെ പ്രകീര്‍ത്തിച്ച ചിത്രക്കാരനും തെറ്റുക്കാരായാണ് ഒരു സാധാരണ ഇന്ത്യക്കാരനായ എനിക്ക കാണാനാവൂ . പെയിന്‍റുക്കാരെ ആരാന്‍റെ കുപ്പായത്തിനുള്ളില്‍ കയറി വീമ്പുളക്കുന്നവന്‍ തികച്ചും ഭീരു എന്ന പറയാനാവൂ . . സ്വന്തം അഭിപ്രായം തുറന്നെഴുതൂ പിന്നെ ചിത്രക്കാരന്‍റെ അമ്മയെ വിളിച്ചതിന് താങ്കള്‍ പെയിന്‍റുക്കാരനായി വന്ന് തന്നെ മാപ്പ് ചോദിക്കണം കാരണം ചിത്രക്കാരനോട് നിങ്ങള്‍ക്ക് പ്രതിഷിധിക്കാം പക്ഷെ അതദ്ദേഹത്തിന്‍റെ അമ്മയോടൊ അച്ചനോടോ ആവരുത് അമ്മ എന്നാല്‍ ദൈവത്തിന് തൊട്ടടുത്ത സ്ഥാനമാണ് എല്ലാ മതങ്ങളും തത്വസംഹിതകളും നമ്മെ പഠിപ്പിക്കുന്നത് അമ്മ അതിന്‍റെ വില അറിയണമെങ്കില്‍ . . . . . . . . . . . . .
Download XML • Download text