Text view
mal-6
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
സേനുവിന്റെ ക്ലൈമാക്സ് നു ഒരു പോടിയാടി ക്കാരന്റെ വക അപ്പ്രോവല്‍ . ഇതില്‍ പ്രേതത്തെ പേടിച്ചു പന്നി പിടിച്ച ആളു ഇപ്പോള്‍ ദുബായ് ലും , പേടിപ്പിച്ച ആളു ഇപ്പോഴും പലരെയും പേടിപ്പിച്ചു പോടിയടി യില്‍ വിലസുന്നുണ്ട് . സേനുവിന്റെ ബ്ലോഗ് ഉം കണ്ടെത്തലും സത്യം ആണ് . എന്ന് ഒരു പോടിയാടി കാരന്‍ , John
കൊച്ചുകൂട്ടുകാരേ , വീണ്ടും ഒരു കഥകേള്‍ക്കാന്‍ സമയമായോ ? എന്നാല്‍ ദാ കേട്ടോളൂ . ഇതുമൊരു ഈസോപ്പമ്മാവന്‍ പറഞ്ഞകഥയാണ് . ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ പറ്റുന്ന അമളിയെപ്പറ്റിയാണ് ഈ കഥ . ഒരിക്കല്‍ പക്ഷികളും മൃഗങ്ങളും തമ്മില്‍ ഘോരയുദ്ധമുണ്ടാകുമെന്ന സ്ഥിതി വന്നു . രണ്ടു സേനകളും കോപ്പുകൂട്ടിത്തുടങ്ങിയപ്പോഴും വവ്വാല്‍ ആരുടെ കൂടെ കൂടുമെന്ന ശങ്കയിലായിരുന്നു . അവന്റെ കൂട്ടിനടുത്തുകൂടി പോയ പക്ഷികള്‍ വിളീച്ചു : " ഞങ്ങളുടെ കൂടെ വരൂ ! " . പക്ഷെ അവന്‍ പറഞ്ഞു : " ഇല്ല , ഞാനൊരു മൃഗമാണു് . " അതുപോലെ മൃഗങ്ങളും അവനെ തങ്ങളുടെ കൂടെ കൂടാന്‍ വിളിച്ചു . അപ്പോഴവന്‍ പറഞ്ഞു : " ഇല്ല , ഞാനൊരു പക്ഷിയാണു് . " ഭാഗ്യവശാല്‍ അവസാനനിമിഷം യുദ്ധം ഒഴിവായി . സമാധാനം പുലര്‍ന്നു . പക്ഷികളുടെ സന്തോഷപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ വവ്വാല്‍ ചെന്നു . എന്നാല്‍ അവര്‍ അവനെ കൊത്തിയോടിച്ചു . അപ്പോള്‍ അവന്‍ മൃഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നുവച്ച് അവിടെച്ചെന്നപ്പോള്‍ അവരും അവനെ തുരത്തി . അവന് ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി . ഒരു പറ്റത്തിലും പെടാത്തവനു് സുഹൃത്തുക്കളില്ല . ഇതില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു ? മറ്റുള്ളവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ ചെവിക്കൊള്ളാനുള്ള വിവേചന ബുദ്ധി ഉണ്ടായിരിക്കണം . ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ സ്വന്തം ആവശ്യം വരുമ്പോള്‍ ആരും സഹായത്തിനു കാണില്ല എന്നും ഓര്‍ക്കണം . സന്തോഷത്തില്‍ മാത്രമല്ല ദുഖത്തിലും സുഹൃത്തുക്കളെ വിട്ടുപിരിയാതെ ഇരിക്കണം . എന്നാലേ എല്ലാവരും നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ . മാതാപിതാക്കള്‍ നമുക്കു തരുന്ന ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക . * * * * * * * * * * * * * * * * * * * * അവലംബം : ഈസോപ്പ് കഥകള്‍
കോട്ടയം : യാക്കോബായസഭ യൂത്ത് അസോസിയേഷന്‍ കോട്ടയം ഭദ്രാസന വാര്‍ഷിക സമ്മേളനം ഒമ്പതിന് പാമ്പാടി ഈസ്റ്റ് വിശുദ്ധ മര്‍ത്തമറിയം ചെറിയ പള്ളിയില്‍ നടക്കും . രാവിലെ 9 . 30ന് വികാരി ഫാ . കുര്യാക്കോസ് കടവുംഭാഗം പതാക ഉയര്‍ത്തും . തുടര്‍ന്നു കോട്ടയം ഭദ്രാസനാധിപന്‍ ഡോ . തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജോസ് കെ . മാണി എംപി ഉദ്ഘാടനം ചെയ്യും . ജില്ലാ പോലീസ് സൂപ്രണ്ട് സി . രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും . സമ്മേളനത്തില്‍ ഭദ്രാസന ജനറല്‍ സെക്രട്ടറി അഡ്വ . ഷൈജു സി . [ . . . ]
അഭയ കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ടച്ചന്‍മാരുടെയും ഒരു കന്യാസ്ത്രീയുടെയും നാര്‍കോ അനാലിസിസ് സിഡി സ്വന്തം തന്തയുടെ ആദ്യരാത്രിയുടെ സിഡി എടുത്ത് പ്രദര്‍ശിപ്പിക്കുന്ന സ്വാതന്ത്ര്യത്തോടെ പ്രദര്‍ശിപ്പിച്ചു കേരളത്തെ ഞെട്ടിച്ചു കളഞ്ഞു ചാനല്‍പ്പട . അതും പോരാഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോല്‍സവത്തിന്‍റെ സമാപനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിക്കു വേണ്ടി തെണ്ടിപ്പട്ടികളെപ്പോലെ കടിപിടികൂടി ട്രോഫി മാതൃക രണ്ടു കഷണമാക്കിയിട്ടും അടങ്ങാതെ ഇതാ ഞങ്ങളാണിത് ആദ്യം അവതരിപ്പിക്കുന്നത് എന്നാക്രോശിച്ചു കൊണ്ട് ക്യാമറയ്‍ക്കു മുന്നില്‍ നിന്ന് ചാനല്‍പ്പട പേയിളകിയതുപോലെ കിതച്ചപ്പോള്‍ കേരളത്തിനു പേടിയായിത്തുടങ്ങി .
ചോപ്പ് , ഇതു തന്നെ ഞാനിന്നൊരു സ്ത്രീയോടും പറഞ്ഞു പക്ഷേ അവര്‍ക്കത് മനസ്സിലാവുന്നില്ല . മുസാഫിര്‍ അതു തിരുത്തി . ശരിയാണ് ഒരു ' എന്റെ ' ലാഭിച്ചടുക്കാം . എങ്കിലും ഏകാന്തത എന്ന വാക്ക് ഒരുപാട് ഉപയോഗിച്ച് തേഞ്ഞുപോയതാനെന്നൊരു തോന്നല്‍ !
ഉമേഷ് , പാഞ്ചാലി , സിജു , ബാബു , അതുല്യ , കാലിക്കോസെൻട്രിക്ക് , ബിനോയ് , പപ്പൂസ് , പാമരൻ , വഷളൻ , എല്ലാവർക്കും നന്ദി . അതുല്യ , കാപ്പി പോലുള്ള ലഹരിയായിരുന്നെങ്കിൽ വ്യാകുലപ്പെടില്ലായിരുന്നു . കഞ്ചാവുപോലെയായാലോ ? കാലിക്കോ , അതെയതെ . തലമുറ കുറേ കഴിഞ്ഞിട്ടുണ്ട് . ഇനി പുതിയ തലമുറ വന്ന് പേറട്ടെ വന്നീപ്പന്തങ്ങൾ , എന്താ ? ഒരു പിണറായിവിജയം ആട്ടക്കഥ എഴുതിക്കൊണ്ടിർക്കുന്നുണ്ട് . തച്ചങ്കരിയുടെ അജ്ഞാതവാസത്തിലെ വേഷം എന്താണെന്നു തീരുമാനമാകാതെ കിടക്കുകയാണ് .
അപ്പോള്‍ ഹൃദയത്തിന്റെ സുരക്ഷാവസ്ഥ മുഖേന മാത്രമേ മനുഷ്യന് പരലോകത്ത് രക്ഷയുണ്ടാവുകയുള്ളൂ . അതാകട്ടെ , മുകളില്‍ പരാമര്‍ശിച്ച വിവിധതരം ഹൃദയ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ മാത്രമേ കൈവരികയുള്ളുതാനും .
എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതലാണ് അതിനാല്‍ തന്നെ തിണ്ണമിടുക്കിന്റെ ദൂഷ്യവശങ്ങള്‍ കൂടും . ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നിരര്‍ത്ഥകമായ സമരങ്ങള്‍ തിണ്ണമിടുക്ക് കാണിക്കാന്‍ തന്നെയാണ് . എന്തായാലും ഇന്നത്തോടെ തീര്‍ന്നത് സമാധാനം . അടുത്ത ആഴ്ചയില്‍ ഒരാഴ്ച ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാല്‍ വിവിധ കാര്യങ്ങള്‍ സാധിക്കേണ്ടവരുടെ തിരക്കാവും . അതൊന്നും ഈ നേതാക്കളെ ബാധിക്കില്ലല്ലൊ . അവര്‍ക്ക് അപ്പോളും കാര്യങ്ങള്‍ എളുപ്പം നടത്താന്‍ പിന്നാമ്പുറങ്ങള്‍ ധാരാളം . അനുഭവിക്കുന്നതെപ്പോഴും സാധാരണ ജനം മാത്രം .
പണ്ട് ജനം അട്ടിയിട്ട് പോയിരുന്ന ഒരു ബസ്സില്‍ ഞാനിരുന്നിരുന്ന വിന്‍ഡോ സീറ്റ് , അടുത്ത് നിന്നിരുന്ന ഒരു പള്ളീലച്ചന് ത്യാഗമനോഭാവത്തോടെ ( ഞാനൊരു ഹിന്ദുവായിട്ടും ! ) ഒഴിഞ്ഞു കൊടുത്തപ്പോള്‍ പള്ളീലച്ചന്റെ പിന്നില്‍ നിന്നിരുന്ന ഒരു കടുംവെട്ട് നൂഴ്ന്ന് കയറി വന്ന് ഞാന്‍ ഒഴിഞ്ഞ സീറ്റ് എന്റെ ചന്തിക്കും അച്ചന്റെ ചന്തിക്കുമിടയില്‍ നിന്ന് കവര്‍ന്നെടുത്തത് ഇന്നും മറന്നിട്ടില്ല ! പള്ളീലച്ചന്‍ സാരമില്ല കുഞ്ഞാടിരുന്നു കൊള്ളട്ടെ എന്ന് എന്നോട് പറഞ്ഞെങ്കിലും സീറ്റ് പോയത് എന്റെയായിരുന്നല്ലോ . അച്ചനെന്നാ , മൂപ്പര് എന്താണെങ്കിലും തൂങ്ങി നില്‍ക്കുവായിരുന്നു .
ഭാഷയ്ക്കുവേണ്ടി പ്രയത്നിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .
ഒരുദിവസം നമ്മുടെ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നു . ആരാ അപ്പൂപ്പാ എപ്പഴും നാരായണ , നാരായണ എന്നും പറഞ്ഞ് സിനിമയില്‍ കാണുന്ന ആളാണോ ? എടാ അങ്ങനൊന്നും പറയരുത് . സാക്ഷാല്‍ ബ്രഹ്മാവിന്റെ പുത്രനാണ് . പരമ ഭക്തനും . എന്നിട്ടെന്താ അപ്പൂപ്പാ എല്ലാരും അദ്ദേഹത്തേ നുണയനെന്നു വിളിക്കുന്നത് . എല്ലാരും ഇല്ല മക്കളേ . ഓരോരുത്തരും അവരുടെ മനോനില അനുസരിച്ചാണ് മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കുന്നത് . കേട്ടോളൂ . ഒരു രാജ്യത്ത് അതിബുദ്ധിമാനായ ഒരാള്‍ അയല്‍ രാജ്യത്തുനിന്നും വന്നു . അയാളേ തോല്‍പ്പിക്കണം . ആയുധങ്ങളൊന്നുമല്ല . അയാളുടെ ആയുധം ആംഗ്യഭാഷയാണ് . അതില്‍ അയാളേ തോല്‍പ്പിക്കണം . ഇല്ലെങ്കില്‍ രാജ്യം അയല്‍ രാജാവിനു കൊടുക്കണം . നമ്മുടെ നാട്ടില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് രാജാവ് വിളംബരം ചെയ്ത് അന്വേഷിച്ചു . പല പണ്ഡിതന്മാരും വന്നു ദയനീയമായി പരാജയപ്പെട്ടു പോയി . ആനാട്ടിലേ പ്രധാനപ്പെട്ട കുടിയനാണ് ഗോപാലന്‍ . ഏതു വാഗ്വാദങ്ങളീലും ചെന്നു തലയിടും ജയിച്ചാല്‍ രണ്ടു കുപ്പി കള്ളു കൊടുക്കണം . അത്രയേഉള്ളൂ . കള്ളുഷാപ്പില്‍ വച്ചു ഗോപാലന് ഈ വാര്‍ത്ത അറിഞ്ഞു . അന്ന്യ നാട്ടുകാരന്‍ വന്നു പൊന്നുതമ്പുരാനേ വെല്ലുവിളിച്ചിരിക്കുന്നു . ഗോപാലന്റെ രാജ്യസ്നേഹം ഉണര്‍ന്നു . ഈവെല്ലുവിളി താനേറ്റെടുക്കും . ഗോപാലന്‍ നേരെ രാജമന്ദിരത്തില്‍ ചെന്നു . ഭടന്മാര്‍ തടഞ്ഞു . ഗോപാലനുണ്ടോ വിടുന്നു . പൊന്നുതമ്പുരാന്റെ അഭിമാനം രക്ഷിച്ചെ പോകൂ എന്ന് വാശിപിടിച്ച് ഒരേ ഇരുപ്പ് . അവസാനം മന്ത്രി വഴി രാജാവറിഞ്ഞു . പിന്തിരിപ്പിക്കാനുള്ള എല്ല പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ വൈമനസ്യത്തോടുകൂടി രാജാവ് സമ്മതിച്ചു . പണ്ഡിതന്മാര്‍ ഹോറ്റോടിയതാണ് . ഗോപാലന് ആംഗ്യഭാഷയുടെ ചില മര്‍മ്മങ്ങല്‍ ഉപദേശിക്കാന്‍ ശ്രമിച്ചവരേ അവന്‍ ഓടിച്ചു . മത്സരത്തിന് ദിവസം നിശ്ചയിച്ചു . രാജാവും സദസ്യരുമെല്ലാം ഒരു പരാജയത്തിനുകൂടി സാക്ഷ്യം വഹിക്കണമല്ലോ എന്ന മനസ്താപത്തോടു കൂടി സഭയില്‍ ഹാജരായി . ഗോപാലന്‍ കുളിച്ചു കുട്ടപ്പനായി എന്തിനും തയ്യാറായി എത്തി . പ്രതിയോഗിയും എത്തി . ആദ്യമായി പ്രതിയോഗി സ്വന്തം ചൂണ്ടു വിരല്‍ ഉയര്‍ത്തിക്കാണിച്ചു . ഉടനേ ഗൊപാലന്‍ രണ്ടു വിരല്‍ ഉയര്‍ത്തി കാണിച്ചു . അപ്പോള്‍ മറ്റേയാള്‍ മൂന്നു വിരല്‍ ഉയര്‍ത്തി . ഒട്ടും താമസിച്ചില്ല . ഗോപാലന്‍ നാലുവിരല്‍ ഉയര്‍ത്തി . ഉടന്‍ പ്രതിയൊഗി അഞ്ചു വിരല്‍ ഉയര്‍ത്തി . ഗോപാലനോ - - ആറുവിരലുയര്‍ത്തി . മറ്റേയാള്‍ മുഷ്ടി ചുരുട്ടിക്കാണിച്ചു . ഗോപലന്‍ മുഷ്ടിചുരുട്ടി ചൂണ്ടുവിരല്‍ കൊണ്ടൊരു വട്ടം വരച്ച് ഷര്‍ട്ടിന്റെ കൈ തെറുത്തുകേറ്റിക്കാണിച്ചു . ഉടനേ ഒരത്ഭുതം സംഭവിച്ചു . പ്രതിയോഗി തൊഴുതുകൊണ്ട് വന്ന് ഗോപാലന്റെ പാദത്തില്‍ നമസ്കരിച്ചു . താന്‍ തോറ്റു പോയെന്നുള്ളതിന്റെ സൂചകം . കണ്ടിരുന്നവര്‍ക്കൊന്നും മനസ്സിലായില്ല . പ്രതിയോഗി രജാവിനേ ക്കണ്ട് ഇത്ര അറിവുള്ളവര്‍ ഇവിടെ ഉണ്ടെന്ന് അറിയില്ലായിരുന്നെന്നും , താന്‍ തോറ്റ വിവരം തന്റെ രാജ്യത്ത് അറിയിക്കാന്‍ പോകാന്‍ അനുവദിക്കണമെന്നും പറഞ്ഞു . രാജാവു ചോദിച്ചു . എന്തായിരുന്നു നിങ്ങളുടെ മത്സരം ? ഞങ്ങളും കൂടി അറിയട്ടെ . അയാള്‍ വിശദീകരിച്ചു . ഞാന്‍ ഒരുവിരല്‍ കാണിച്ച് എല്ലാം ഏകമയം പരബ്രഹ്മം എന്നു വാദിച്ചു . അയാള്‍ അതു രണ്ടായി - സ്ത്രീയും പുരുഷനും - പിരിഞ്ഞുഎന്നുപറഞ്ഞു . അവര്‍ക്കു മൂന്നു ഗുണങ്ങള്‍ - സത്വം , രജസ്സ് , തമസ്സ് - - ഉണ്ടെന്നു ഞാന്‍ . ഇതെല്ലാം നാലുവേദത്തിലടങ്ങുന്നെന്ന് അയാള്‍ . എല്ലാം പഞ്ചഭൂത നിര്‍മ്മിതമാണെന്നു ഞാന്‍ . അതില്‍ ഷഡ് വൈരികളുണ്ടെന്നു അയാള്‍ . അതിനെ സംയമംകൊണ്ടു നേരിടണമെന്ന് ഞാന്‍ . ഒരച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന് ഉരുണ്ട ഭൂമിയില്‍ അത് അസാദ്ധ്യമെന്ന് അയാള്‍ . ഞാന്‍ തോറ്റു പൊന്നുടയതേ - - ഇത്ര മഹാന്മാര്‍ ഇവിടെ . രാജാവ് അയാളേ യാത്രയാക്കി . ഇതിനിടെ നമ്മുടെ ഗോപാലനേയും പൊക്കിക്കൊണ്ടു ഘോഷയാത്രയാണ് നഗരത്തില്‍ . ഗോപാലന് ഒന്നും മനസ്സിലാകുന്നില്ല . രാജാവിനാണെങ്കില്‍ ഇത്ര പണ്ഡിതനായ ഒരാളേ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന് കുണ്ഠിതം . ആള്‍ക്കാര്‍ ഗോപാലനെ രാജാവിന്റെ മുന്നില്‍ ഹാജരാക്കി . ഗോപാലോ - രാജാവ് വിളിച്ചു - നീ ഇത്ര വലിയ ആളാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല . എങ്ങിനെയാണ് നീ അയാളേ തോല്പിച്ചത് ? അതോ - അയാള്‍ ഒരുകുപ്പി കള്ളുകുടിക്കാമെന്ന് ചൂണ്ടുവിരല്‍ പൊക്കി ക്കാണിച്ചു . ഗോപാലന്‍ പറഞ്ഞു . ഞാന്‍ വിടുമോ . രണ്ടു കുപ്പിഅടിക്കാമെന്നുകാണിച്ചു . അയാള്‍ മൂന്നെന്നു കാണിച്ചപ്പോള്‍ ഞാന്‍ നാലെന്നുകാണിച്ചു . അയാളുടെ അഞ്ചിന് ഞാന്‍ ആറെന്നു കാണിച്ചു . അയാള്‍ കൈ ചുരുട്ടിക്കാണിച്ചു . ഞാന്‍ വിടുമോ . കൈചുരുട്ടിക്കാണിച്ചിട്ട് ഒരുപ്ലേറ്റ് ഇരച്ചിയും ഒരു എത്തെക്കായും തിന്നാമെന്നു പറഞ്ഞു . പാവം അയാള്‍ വന്നെന്റെ കാലുപിടിച്ചു . ഞാനുമ്പോട്ടെന്നുവച്ചു . സാരമില്ല പൊന്നുതമ്പുരാന്റെ അഭിമാനമാ ഞങ്ങള്‍ക്ക് വലുത് . രാജാവും സഭാവാസികളും കണ്ണുമിഴിച്ചിരുന്നു . ഗോപാലന്‍ അവന്റെ പാട്ടിനുപോയി . ഇങ്ങനാ നാരദനേപ്പറ്റിയും ആള്‍ക്കാരുടെ ധാരണ . അവരവരുടെ സ്വഭാവം അനുസരിച്ച് . ശരി - - - അല്ലപ്പൂപ്പാ നാരദന്‍ വൈകുണ്ഠത്തില്‍ ചെന്നിട്ട് - - - അതൊക്കെപ്പിന്നെ . ആമുളകിനും , വെണ്ടയ്ക്കും , വഴുതനത്തിനും കുറച്ചു വളമിടണം . വാ .
പ്രിയ ഉണ്ണിപ്പിള്ളേ . . ഡോളറിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയേയോ സഖാക്കന്മാരെയോ ഇകഴ്ത്തുകവഴി പ്രത്യയശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ഇന്ത്യക്ക് ഒരു ഭീഷണി താങ്കള്‍ ഉണ്ടാക്കുകയാണ് . ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു സംസ്ഥാനങ്ങളിലെങ്കിലും എം . എല്‍ . ഏ . മാരുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ ഒറ്റിക്കൊടുക്കുകവഴി അവര്‍ പണ്ട് ബ്രിട്ടീഷുകാര്‍ക്ക് ചെയ്തതുപോലൊരു സേവനമാണ് താങ്കള്‍ ചെയ്തിരിക്കുന്നത് . . . ദയവായി ചൈനയെ പിണക്കരുത് . . . അവരില്ലെങ്കില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരന് എങ്ങനെ നെഞ്ചുവിരിച്ചുനടക്കാന്‍ പറ്റുമെന്നുചിന്തിച്ചിട്ടുണ്ടോ ? ഇനിയും അല്പമെങ്കിലും ( നാമമാത്രം ) ചുവപ്പ് നിലനില്‍ക്കുന്നത് ഇന്ത്യയിലും ചൈനയുടെ കൊടിയിലും മാത്രമാണ് . . . നാറ്റിക്കരുത് . . . പ്ലീസ് . . ! !
യൗവനത്തിന്റെ കരുത്ത് അഹന്തയായി വഴിമാറുമ്പോള്‍ കുരുതിക്കൊതിയുടെ നിര്‍വൃതിയില്‍ അപരന്റെ ജീവിതത്തിലേക്ക് കൊലത്തേരോട്ടും നാം . ഒടുക്കം , രോഗക്കട്ടിലില്‍ പഴന്തുണിപോലെ ചുരുട്ടിയെറിയപ്പെട്ട് മരണപ്പേടി സൈ്വരം കവര്‍ന്നെടുക്കെ ജീവിതാശകളെ പിരിയാനറയ്‌ക്കുന്ന നിവൃത്തികേടില്‍ അപരന്റെ ഔദാര്യത്തിന് യാചിച്ചുപോകും . രക്തദായകന്റെ ഔദാര്യം ചൂഷണം ചെയ്യപ്പെടുമ്പോഴും ചിന്തിയ ജീവിതങ്ങളുടെ നിലവിളി നടുക്കമായ് നമ്മളില്‍ മുഴങ്ങില്ല ! ജീവിതദാനം നല്‍കുമ്പോള്‍ ഭിക്ഷു പാപിയാണോ എന്ന് തിരക്കാറില്ലെങ്കിലും കൊലച്ചിരി മുഴക്കുമ്പോള്‍ പാതകി ഒരു പ്രാണയാചനയും ശ്രവിക്കാറില്ല ! അധര്‍മത്തിന്റെ കാളനഖങ്ങളില്‍
പംക്തി കൈകാര്യം ചെയ്യുന്നത് ടി . കെ . ഉബൈദ് ആണ് . ഇടക്കാലത്ത് ' മുശീര്‍ ' എന്ന തൂലികാനാമത്തില്‍ കെ . മുഹമ്മദ് ( കാടേരി ) ഈ പംക്തി കൈകാര്യം ചെയ്തിരുന്നു . തുടക്കം മുതലേ വാരികയിലെ ചോദ്യോത്തരപംക്തി കൈകാര്യം ചെയ്തിരുന്ന മുജീബ് ( ഒ . അബ്ദുര്‍റഹ്മാന്‍ സാഹിബ് ) തന്നെയാണ് ഇപ്പോഴും ഈ പംക്തി കൈകാര്യം ചെയ്യുന്നത് .
അവസാനം എന്റെ ഊഴമെത്തി . മുത്തപ്പനെ മനസ്സില് ധ്യാനിച്ച് ഞാന്‍ മുറിക്കകത്തേക്ക് കയറി .
ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കെതിരായിരുന്നു കേസന്വേഷണമെങ്കിലും കേസ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഏറ്റെടുക്കുകയും സ്‌ക്വാഡിന്റെ തലവനായി ഹേമന്ദ് കര്‍ക്കരെ ചാര്‍ജെടുക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറി ഞ്ഞു . മുന്‍വിധികളില്ലാതെയായിരുന്നു അന്വേഷണം . സ്‌ഫോടനം നട ത്തിയ ബൈക്കിന്റെ ഉടമസ്ഥനെ തേ ടിയായിരുന്നു ആദ്യ അന്വേഷണം . എന്നാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അവ്യക്തമായിരുന്നു . വ്യാജ നമ്പറായിരിക്കണം ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്ടിയില്‍ കാണുകയെന്നതിനാല്‍ എ . ടി . എസ് അത് അവഗണി ച്ചു . 25 എം . പി കാമറ ഉപയോഗിച്ച് ഫോറന്‍സിക് വിദഗ്ധര്‍ ചേസ് നമ്പറിന്റെ ചിത്രമെടുത്തു നടത്തിയ പരിശോധനയില്‍ മൂന്നു സാധ്യതാ നമ്പറാണു കിട്ടിയത് . ഇതുവഴി അന്വേഷണം നടത്തി . ഒരു നമ്പര്‍ ഗുജറാത്തിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ ബദായൂനിലും രജിസ്റ്റര്‍ ചെയ്തതായിരുന്നു . ഇതുവഴി നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിലുള്ള വണ്ടി കള്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതാണെന്നു കണെ്ടത്തി . മൂന്നാ മത്തെ നമ്പറിലായിരുന്നു യഥാര്‍ഥ പ്രതി ഒളിഞ്ഞിരുന്നത് . സ്വാധി പ്രജ്ഞാസിങ് ഠാക്കൂറെന്ന പഴയ എ . ബി . വി . പി നേതാവ് .
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിക്കൊള്ളണമെന്നില്ല . എങ്കിലും ഭൂമിയിലെ ജീവന്റെ ക്വാളിറ്റി മൊത്തത്തില്‍ ഡൗണ്‍ ആകുമ്പോള്‍ വേറെവിടെയെങ്കിലും ഒരു പുതുനാമ്പ് മുള പൊട്ടുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണ് . അത്തരത്തിലൊരു മുളപൊട്ടലിന്റെ കഥയാണ് . സംഗതി സിനിമ തന്നെ . പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച മലയാള സിനിമ എന്നു പറയുമ്പോള്‍ അതിലൊരു പുതുമയുണ്ട് .
കാളി അണ്ണന്റെ തമാശക്ക് അന്തമില്ല അല്ല ഒരു കുന്തവുമില്ല എന്ന് വീന്റും വീണ്ടും വ്യക്തമാകുന്നു . പിണറായിക്കെതിരെ നടപടി എടുക്കാന്‍ ശിപര്‍ശ ചെയ്യേണ്ടത് സംസ്ഥാന കമിറ്റിയും സെക്രട്ടറിയെറ്റുമാണത്രീ ? അപ്പോള്‍ പിണറായി ഇപ്പോഴും PB യില്‍ ഇല്ലെ . ഒരു പ് . ബി അംഗം അഴിമതി ആരോപണത്തില്‍ കുറ്റം പത്രം സമര്‍പ്പിക്കപ്പെട്ടാല്‍ PB പറിശോധിക്കില്ലെ . അതോ സംസ്ഥാന കമ്മിറ്റി പരാതിപ്പെട്ടാല്‍ മാത്രമേ PB നടപടി എടുക്കകയുള്ളൂ . സംഘടന രീതി അറിയില്ലാത്തതുകൊണ്ട് ചോദിക്കുകയാണ് കേട്ടോ ? അഴിമതികാരനായ പിണറായി വിജയന്റെ ബ്ലാക്ക് മെയിലിങ്ങില്‍ വിളറിപിടിച്ച പാര്‍ട്ടി ഭയങ്കരം സങ്കടം തോന്നുന്നു കാണുമ്പോള്‍ . പാര്‍ട്ടി എന്തിനാണ് പിണറായി തെറ്റുകാരനാണെങ്കില്‍ എടുത്തുകളയാത്തത് . ഇനി പാര്‍ട്ടിയുടെ ക്രഡിബിലിറ്റി CBI ചോദ്യം ചെയ്തിട്ടില്ല പോലും . 100 കോടിക്ക് തീര്‍ക്കാവുന്ന പദ്ധതി 374 കോടിക്ക് ചെയ്യാന്‍ പോകുന്നു എന്ന് പി . ബി അംഗമായ് ബാലനന്ദന്‍ കമ്മിറ്റി വിലക്കിയിട്റ്റും അതുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയത് പാര്‍ട്ടി അല്ലേ ? ആ ആരോപണം CBI നേരിട്ട് നടത്തിയിട്ടിലെങ്കിലും പരോഷമായി അത് പാര്‍ട്റ്റിക്ക് നേരെയുള്ള ആരോപണമല്ലേ . സംസ്ഥാന്‍ സെക്രട്ടറിയേറ്റ് അനുമതി നല്‍കിയതാണ് എന്ന് എല്ലാവരും ആണയിട്ട് പറയുന്നും ഉണ്ട് . അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വരുമെന്ന പ്രതീക്ഷയില്‍ പാര്‍ട്ടി അനുമതി നല്‍കി . അതു തന്നെയാണ് പിണറായിക്കെതിരെയു ഉള്ള അഴിമതി നിരോധന നിയമപ്രകാരമുള്ള ചാര്‍ജ് . അപ്പോള്‍ അത് പാര്‍ട്ടിക്കും ബാധകം . അന്നുള്ള മഹാരധന്മാര്‍ക്കും ബാധകം . പിന്നെ വി . എസിന്റെ കാര്യം . കാപാട്യക്കാരന്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ഇനിയും പലതും കാണിക്കും . നവകേരളമാര്‍ച്ചില്‍ പങ്കെടുക്കില്ല ഇല്ല ഇല്ല ഇല്ലാ എന്നൊക്കെപ്പറഞ്ഞ ആള് ആ മാര്‍ച്ചില്‍ അവസാനം പങ്കെടുത്തു . പിന്നെ ഇതാ ലവ്ലിന്‍ പോസിക്യൂഷന്‍ വേണ്ട എന്ന മന്ത്രി സഭാ തീരുമാനം അംഗീകരിച്ച് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്‍കുന്നു . . പറഞ്ഞിതിനൊക്കെ അല്‍പ്പമെങ്കിലും വിലയുണ്ടായിരുന്നു എങ്കില്‍ ഇറങ്ങിപ്പോകണമായിരുന്നു . എന്തു ചെയ്യാം കാപട്യം കാണിക്കുന്നത് പോരാട്ടമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സഹിക്കുകയല്ലതെ എന്തു ചെയ്യാന്‍ . കാപട്യക്കാരെ സഹിക്കുക വിധിയാണ് എന്ന് കരുതി സമാധാനിക്കുക .
വരികളിലേയും സംഗീതത്തിലെയും അത്രതന്നെ സ്വരത്തിലേയും ലാളിത്യമാണ് എന്നെ ആകര്‍ഷിച്ചത് . വളരെ നന്നായിരിക്കുന്നു
വികസന പദ്ധതികളും നയപരിപാടികളും വിചാരണക്ക് വിധേയമാക്കപ്പെടുമ്പോഴും ജനാധിപത്യമെന്ന ആശയം മൂല്യവത്തായി പ്രായോഗികവല്‍ക്കരിക്കാന്‍ പൊതുജനങ്ങളുമായി തുറന്ന സംവാദം തന്നെയാണ് ആവശ്യം . ഇത്തരമൊരു
വര്‍ഷങ്ങളോളം കൃഷിചെയ്യതിരുന്ന ഭൂമി ഏക്കറുകളോളം അതും നെല്ലറയായ കുട്ടനാട്ടില്‍ എനിക്കു കാണിക്കുവാന്‍ കഴിയും . അതൊന്നും നികത്തുകയല്ലതെ മറ്റു മാര്‍ഗ്ഗങ്ങളില്ല . അവയൊക്കെ കൃഷിയോഗ്യമാക്കനുള്ള ചിലവ് ആയുഷ്ക്കലം അവിടെ കൃഷി ചെയ്താല്‍ ഉണ്ടാക്കുവാന്‍ ആവുന്നതല്ല . ഇവ നികത്താന്‍ നിയമമുണ്ടെങ്കിലും പ്രാദേശികമായ ബുദ്ധിമുട്ടുകളുണ്ട് . കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം വിചാരിക്കുന്നത്ര എളുപ്പമല്ല . ഇടത്തു പക്ഷപാര്‍ട്ടികള്‍ ഔദ്യോഗികമായി അത് അംഗീകരിക്കുമങ്കിലും പ്രാദേശിക തലത്തില്‍ അതിനെതിരാണ് . അവരുടെ അപ്രീതി സമ്പാദിച്ച് കൃഷി നടത്തുക സുഗമവുമല്ല . ട്രില്ലറും ടാക്ടറും ഇറങ്ങിയതിണ്റ്റെ പേരില്‍ ഇരുപത് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും കര്‍ഷകരിന്‍ല്‍ നിന്നും നഷ്ടപരിഹാരം പറ്റുന്ന തൊഴിലാളികള്‍ ഇന്നും ഉണ്ട് . ഇന്നും പലയിടത്തും കൊയ്ത്തു മെഷീന്‍ ഇറങ്ങാന്‍ അനുവദിക്കുന്നില്ല . കൂലിച്ചിലവും വര്‍ധിച്ചിരിക്കുന്നു . ചോദിക്കുന്നതാണ് കൂലി എന്ന സ്ഥിതിയാണു പലയിടത്തും . ചോദിച്ചതു കൊടുത്താലും ആളെ കിട്ടാത്ത അവസ്ഥയുണ്ട് . തൊഴില്‍ത്തര്‍ക്കം മൂലം കൊയ്യ്ത്ത് ആഴ്ച്ചകളോളം , അതും മഴയത്ത് വൈകിയ കഥയും എനിക്ക് പറയാന്‍ കഴിയും . ഇതൊക്കെ സഹിച്ച് കൃഷിചെയ്യാന്‍ തയ്യാറല്ലാത്ത കര്‍ഷകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല . ദീപിക പറഞ്ഞതിലെ സത്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് . എങ്കിലും കൃഷിവയല്‍ നികത്തല്‍ ആത്മഹത്യാപരമാണെന്നതില്‍ രണ്ടുപക്ഷമില്ല . അശാസ്ത്രീയമായ റോഡുപണിയാണ് കുട്ടനാടിലെ പൃശ്നങ്ങള്‍ക്കു കാരണം എന്നു തകഴി പറയും പോലെ അശാസ്ത്രീയമായ വയല്‍നികത്തലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷിച്ചേക്കാം . ഏങ്കിലും ആത്മഹത്യയെക്കാള്‍ നല്ലതല്ലേ ആത്മഹത്യാപരം . കൃഷിഭൂമി നികത്തിനെ ഞാന്‍ അനുകൂലിക്കുന്നില്ല . കൃഷിഭൂമി നികത്തിയവരില്‍ ഇടത്തുപക്ഷത്തിണ്റ്റേത് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളുണ്ട് . ആര്‍ക്കും പരാതിയില്ല , പരാതിപ്പെട്ടിട്ട് കാര്യവും ഇല്ല . ചുറ്റും വീടുകളുള്ള ഭൂമിയില്‍ വീടുവയ്ക്കാന്‍ ശ്രമിച്ച ഒരു സാധാരണക്കാരന്‍ കൃഷിഭൂമിയായിരുന്നെന്ന പേരില്‍ ഒരുവര്‍ഷത്തോളം നെട്ടോട്ടമോടിയ കഥയുമുണ്ട് . അവസാനം വര്‍ഷങ്ങള്‍ കഴിഞ്ഞ് തരിശു കിടക്കുന്ന കൃഷിഭൂമികളെ നോക്കി നമുക്കു പാടാം ഓ . എന്‍ . വി സാറിണ്റ്റെ പാട്ട് . " നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ "
കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല . വല്ലപ്പോഴും . അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ . അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം . അങ്ങിനെ കിട്ടുമ്പോള്‍ ; ഇന്നത് , ഇത്ര , ഇന്ന സമയത്ത് എന്നൊന്നുമില്ല . കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ് . കാക്കമുട്ട എന്ന പേര് ആളുടെ ഫാമിലിക്ക് സര്‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത് അപ്പന്‍ ഔസേപ്പേട്ടനായിട്ടായിട്ടായിരുന്നു . ഔസേപ്പേട്ടന്റെ തലയുടെ ആ ഒരു ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട് ആരോ ഇട്ട പേര്‍ . പക്ഷെ , സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും , കാക്കമുട്ട എന്ന പേരിന് മാറ്റം വന്നില്ല . മരം വെട്ട് പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും , അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും , തന്നെപോലെ തന്റെ പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു . സേവ്യറേട്ടന്‍ പൊതുവേ പാമ്പായി കാണപ്പെടുന്ന അവസരങ്ങള്‍ , കൊടകര അമ്പ് , കൊടകര ഷഷ്ഠി , കൊടകര ഈസ്റ്റര്‍ , കൊടകര കൃസ്തുമസ്സ് എന്നിവയും ബന്ധുക്കളുടെ കല്യാണം , മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട് എന്നീ സെറ്റപ്പുകളിലൊക്കെയാണ് . അന്ന് മണ്ണൂത്തി അമ്പായിരുന്നു . അവിടെ സേവ്യറേട്ടന്റെ പെങ്ങടെ വീട്ടില്‍ അമ്പുപെരുന്നാള് കുടാന്‍ പോയിട്ട് അടിച്ച് പൂക്കുറ്റിയായി തിരിച്ച് കൊടകരക്ക് പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത് ഒരു ഓര്‍ഡിനറിയില്‍ കറയറിയിരിക്കുകയായിരുന്നു . സ്വതവേ , വാള്‍ വക്കുക എന്ന ദുശ്ശീലമൊന്നുമില്ലാത്ത ആളാണ് സേവ്യറേട്ടന്‍ . അതിന്റെ പ്രായവും കഴിഞ്ഞ ആള്‍ . പക്ഷെ , അന്നെന്താണാവൊ . . . പടിഞ്ഞാറന്‍ വെയിലും കൊണ്ടങ്ങിനെ കുറച്ച് നേരം ഇരുന്നപ്പോള്‍ പെട്ടെന്ന് ഒരു വാള് ടെന്റന്‍സി . കുറെ നേരം ആള് കണ്ട്രോള്‍ ചെയ്തു . ഒന്നു രണ്ട് ടെന്റന്‍സികളെ ആള്‍ ഉമിനീര്‍ തുപ്പിക്കളഞ്ഞ് നിര്‍വ്വീര്യമാക്കി . തൃശ്ശൂരല്ലേ ? റൌണ്ടല്ലേ ? എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ . അവസാനം , ഇനിയും കണ്ട്രോള്‍ ചെയ്തിട്ട് കാര്യല്ല എന്ന് തോന്നിയപ്പാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ് ബസീന്ന് തല പുറത്തേക്കിട്ടപ്പോള്‍ താഴെക്കണ്ട കാഴ്ചയില്‍ സേവ്യറേട്ടന്‍ തളര്‍ന്നുപോയി . " ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച് കറക്റ്റ് സ്പോട്ടില്‍ താഴെ നില്‍ക്കുന്നു " എന്താ ചെയ്യാന്ന് പിടിയില്ലാണ്ടായ സേവ്യറേട്ടന്‍ , വന്ന വാളിനെ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് നടത്താന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അന്നേരം ആള്‍ക്ക് അധികം നേരം അതിന് കഴിഞ്ഞില്ല . ഒന്ന് മാറാന്‍ പറഞ്ഞാല്‍ അമ്മായി യുദ്ധകാലാടിസ്ഥാനത്തില്‍ മാറുമായിരിക്കും . പക്ഷെ വായിന് ഒഴിവ് വേണ്ടേ ? ഹവ്വെവര്‍ , കിട്ടിയാ കിട്ടീ പോയാ പോയി എന്ന നിലയില്‍ സേവ്യറേട്ടന്‍ മാറ് ന്ന് പറഞ്ഞു . പക്ഷെ , ആ " മാ . . ര്‍ ര്‍ ര്‍ റ് " കേട്ടല്ലാ . . മീന്‍ കച്ചോടത്തിന് നടക്കണ ആ അമ്മായി ' എന്റെ ദൈവേ " എന്ന് പറഞ്ഞ് ചാടിമാറിയത് . . . . ' എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് ' മ്ബ്രാ . . . ' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു . അമ്മായി അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച് ' മത്തങ്ങ എരിശേരിയില്‍ മീനിട്ട് വച്ച പോലെയായ ' തന്റെ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സേവ്യറേട്ടനേയും മാറി മാറി ഒന്ന് നോക്കി . പിന്നീട് അമ്മായിയുടെ വക ഒരു ചവിട്ടുനാടകം തന്നെ അവിടെ അരങ്ങേറി . പാവം സേവ്യറേട്ടന്‍ . ' ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു , സോറി , ഇനി ആവര്‍ത്തിക്കില്ല ' എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലല്ലോ ! അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും വട്ടക വാളോടെ തന്റെ തലയില്‍ കമിഴ്ത്തുമെന്ന് പറഞ്ഞത് വളരെ സീരിയാസായാണെന്നും , ഫുള്‍ ഫിറ്റായി ഇരിക്കുകയാരുന്നിട്ടുപോലും സേവ്യറേട്ടന് മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല . വിനാഗിരി ആണെന്ന് കരുതി മെണ്ണെണ്ണ എടുത്ത് അച്ചാറ് ഭരണിയില്‍ ഒഴിച്ച മുകുന്ദന്‍ ചേട്ടന്‍ സംഭവം അറിഞ്ഞപ്പോള്‍ വല്യമ്മേനെ നോക്കിയ പൊലെ നോക്കിയ സേവ്യറേട്ടന്‍ ഒരക്ഷരം മിണ്ടാതെ , അമ്മായി പറഞ്ഞ 150 രൂപ എണ്ണിക്കൊടുത്ത് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും വാങ്ങുകയും , സ്റ്റാച്യുന്റെ പിന്നിലെ ചാലില്‍ , മീന്‍ കളഞ്ഞ് , അലൂമിനീയം വട്ടക പൈപ്പ് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി വീട്ടിലേക്ക് പോന്നു . ബസിറങ്ങി , വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട് , ' എവിടെ നിന്നാ സേവ്യറേ ഈ പഴേ വട്ടക ? ' എന്ന് ആരോ ചോദിച്ചപ്പോള്‍ ' ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ' എന്നാണ് സേവ്യറേട്ടന്‍ പറഞ്ഞത് . ആ സംഭവത്തിന് ശേഷമാണത്രേ എവിടേക്ക് യാത്ര പോയാലും , സേവ്യറേട്ടന്‍ കയ്യില്‍ പ്ലാസ്റ്റിക്ക് കവറ് കൊണ്ട് പോകല്‍ ആരംഭിച്ചത് !
" വണ്ടിയെടുത്ത് വീടിന്റെ മുന്നിലേക്ക് വാടാ . . " അതുമാത്രം പറഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്കോടി ഉള്ളിൽ കടന്ന് ആ ഉമ്മയെ താങ്ങിയെടുത്ത് വീണ്ടും പുറത്തേക്ക് . ഗെയിറ്റിനു പുറത്ത് പെട്ടിയാട്ടോയുമായി ബാക്കി സാധനങ്ങൾക്ക് കാത്തുനിന്ന അലിക്കുഞ്ഞിനെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച .
നാട്ടില്‍ ഒരു കല്യാണ വീട്ടില്‍ ഒത്തു കൂടുന്നത് പോലെ . . . . എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി . . . ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു . . . പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരംതിരിക്കലായിരുന്നു ആദ്യത്തെ പണി . . . പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍ . . . ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു . . . . അതിനുശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍ . . . അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി . . . . പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം . . . . ഇടക്കൊരു ചെറിയ തീറ്റ മത്സരം . . . നിരന്നു നിന്ന് കൊണ്ട് . . . . . പിറ്റേന്ന് വെള്ളിയാഴ്ച . . ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം . . . അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍ . . . . പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍ . . . അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും , ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍ . . . . പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍ . . . ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു . . . പിന്നെയും ഒരു മണിക്കൂര്‍ ബാക്കി . . . . ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു . . . . ബോര്‍ഡുകള്‍ യഥാസ്ഥാനത്തേക്ക് . . . . ഒരു ഗ്യാലെരി ആക്കിമാറ്റുന്നു . . . അവസാന മിനുക്ക് പണികള്‍ . . . . ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു . . . . . അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത് . ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട് . പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ് . ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന് . . . . ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച , ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ എന്നും കാണുന്ന ഒരു കുടുംബംഗത്തോടെന്ന പോലുള്ള കുശലം പറച്ചിലുകള്‍ . . . . എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ . . . എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം . . . . നന്ദി ഒരിക്കല്‍ കൂടെ , നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും . . . . .
കാപ്പികുടിയുടെ ആരംഭ ത്തെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ രേഖ . വിപുലവും വിസ്തൃതവുമായ അറേബ്യന്‍ രേഖകള്‍ Arabian manuscript പരിശോധിച്ചതില്‍ നിന്നും ബിബ്ലിതെകു നാഷണേല്‍ നിന്നും ലഭിച്ചവ .
ഉത്കൃഷ്ടമെന്നു നാം കരുതിപ്പോരുന്ന നമ്മുടെ പ്രവൃത്തികളിലെല്ലാം തന്നെ മരണത്തിന്റെ പങ്കാളിത്തമുണ്ട് , അവ മരണവുമാണ് . ആദർശങ്ങൾ , ജീവിതം വില കെട്ടതാണെന്ന ഏറ്റുപറച്ചിലല്ലാതെ മറ്റെന്താണ് ? കല ജിവിതനിരാസമല്ലാതെ മറ്റെന്താണ് ? പ്രതിമ എന്നു പറയുന്നത് ജീവനില്ലാത്ത ശരീരം തന്നെ ; ജീർണ്ണതയില്ലാത്തൊരു മാധ്യമത്തിൽ മരണത്തെ ആവാഹിക്കാനായി ഉളിയോടിയതാണത് . ജിവിതാനന്ദങ്ങൾ , ജീവിതത്തിൽ ആണ്ടുമുഴുകലാണവ എന്നു തോന്നിച്ചാലും , യഥാർത്ഥത്തിൽ നമ്മിൽത്തന്നെയുള്ള ഒരാണ്ടുമുഴുകലാണ് , നമ്മളും മരണവും തമ്മിലുള്ള ബന്ധങ്ങളുടെ നിരാകരണമാണ് , മരണത്തിന്റെ വിജൃംഭിതമായ നിഴലാണ് .
സമൂസ ഉണടാക്കുംമ്ബോള് അല്പം റവ കൂട്ടിക്കുഴക്കുകയും എണ്ണെയില് ഒരു നുളള് അപ്പക്കാരം ചേറ്ക്കുകയും ചെയ്താല് സമൂസ നല്ല ക്റിസ്പ്പായിരിക്കും
( നബി ( സ ) അധികവും നോമ്പനുഷ്ഠിച്ചിരുന്നത് തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് . അതു സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ നബി ( സ ) പറഞ്ഞു : എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കര്‍മങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടും . പരസ്പരം പിണങ്ങിനില്ക്കുന്നവരല്ലാത്ത എല്ലാ മുസ്ലിമിനും അല്ലാഹു അതുവഴി പൊറുത്തുകൊടുക്കും . പിണങ്ങിയവരുടെ കാര്യത്തില്‍ അല്ലാഹു പറയും : അവരുടെ കാര്യം മാറ്റിവെച്ചേക്കുക . )
അരവിന്ദാ , പത്തുമുപ്പതു വയസ്സായില്ലേ . ഇനി അച്ചാര്‍ തീറ്റി നിര്‍ത്തിക്കൂടേ ? ബ്രഡ്ഡും അച്ചാറുമോ ? കൊളസ്ട്രോള്‍ ഒക്കെ നോക്കാറുണ്ടോ ?
പ്രിയ നീര്‍വിളാകാന്‍ ഇപ്പൊ ഞാന്‍ കഴിക്കില്ല കേട്ടോ . അപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടു അല്ലെ . പ്രിയ മാണിക്യം ചേച്ചി . . അതെ അങ്ങനെയാണ് പറയുന്നതു . ഒടിവിനും ചതവിനും നന്നെന്നു . പിന്നെ ഞരമ്പിന്റെ കാര്യം അറിയില്ല കേട്ടോ . പിന്നെ അവിടെ മാന്‍ കിട്ടില്ലേ . ഈ റെസിപി വെച്ചു ഒന്നു പരീക്ഷിക്കൂ . പിന്നെ പാചകം തുടങ്ങിയില്ല . അതിന് നമ്മുടെ നാടന്‍ഫുഡ് ഉണ്ടല്ലോ . പ്രിയ മുഹമ്മദ് കുട്ടി ഇക്ക . പോവല്ലേ . പിന്നെ ഞാന്‍ ഇനി കഴിക്കുന്നില്ല കേട്ടോ . പ്രിയ സന്ദീപ് . നന്ദി . . വല്ലപ്പോഴും ഒന്നു ഉണ്ടാക്കി നോക്കണേ . പ്രിയ ജിജോ . പൂച്ചയും ഒരു മൃഗം മാത്രം . കാരണം ആടും കാളയുമെല്ലാം നമ്മള്‍ സ്നേഹത്തോടെ വളര്‍ത്തുന്ന ജന്തുക്കള്‍ അല്ലെ . അപ്പോള്‍ അവരെ കഴിക്കുന്നതുപോലെയുള്ളൂ ഇതും . പിന്നെ സൂപ്പര്‍ ടെസ്റ്റ് ആണ് . അനുഭവം സാക്ഷ്യം . പ്രിയ അനീഷ് . ജയിലില്‍ കിടക്കാന്‍ കൊതിയില്ല . മനുഷ്യന്റെ മാംസം രുചിയുള്ളതാനെന്നു കേട്ടിട്ടുണ്ട് . പ്രിയ റഫീക്ക് അതെ . . അല്ലെങ്കില്‍ തലയോ വാലോ കഴിക്കേണ്ടി വരും . പിന്നെ പൂച്ചയെ അരുമയോടെ തിന്നണം . പ്രിയ ജോ ഇനിയും സൈന്‍ ഇന്‍ ചെയ്തു വരണം . പ്രിയ ഞാനും എന്റെ ലോകവും ഇല്ല . . ഞാന്‍ പൂച്ചയെ തിന്നുന്നതുപോലെ ചിലരൊക്കെ എലിയെ തിന്നുന്നവരും ഉണ്ട് . ഹഹ . ഞാന്‍ തിന്നിട്ടില്ല . പ്രിയ എം . എസ് . രാജ് . തിന്നു നോക്കിക്കോ . സൂപ്പര്‍ ആണ് . പിന്നെ അതിന്റെ പുറകെ നിന്നു മാറില്ല . പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍ . അതെ . . വെജിറ്റെറിയന്‍ ആളുകള്‍ കഴിക്കരുത് . പക്ഷെ നോണ്‍ വെജ് ആളുകള്‍ കഴിക്കാം . പ്രിയ ടിന്റു വെളിയില്‍ വിടല്ലേ . . ചിലപ്പോള്‍ എന്നെപോലെ ആരെങ്കിലും അതിനെയും പിടിച്ചു തിന്നും . സൂക്ഷിച്ചോ . പിന്നെ ഇടയ്ക്കിടെ വരണം . . വായിക്കണം . . നന്ദി . . എല്ലാവരും വീണ്ടും വരണം . .
ആവിയന്ത്രം ഉപയോഗിച്ചുള്ള എഞ്ചിനുകളാണ് ആദ്യകാലത്തുണ്ടായിരുന്ന്ത് . ഇവക്ക് നല്ല വലിപ്പം അത്യാവശ്യമായിരുന്നു . ഇവക്ക് വലിക്കാൻ കഴിയുമായിരുന്ന പെട്ടികളുടെ എണ്ണം പരിമിതവുമായിരുന്നു . ഇതിന്ന് വേണ്ട കൽക്കരിയും വെള്ളവും പ്രധാന സ്റ്റേഷനുകളിലെല്ലാം കരുതിവക്കുക ശ്രമകരമായ ജോലിയായിരുന്നു . കൽക്കരി സൂക്ഷിക്കുകയെന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാക്കി . അക്കാലത്ത് കുറഞ്ഞ ദൂരം യാത്രചെയ്യുമ്പോൾ പോലും വസ്ത്രങ്ങളിലും ദേഹത്തും കൽക്കരിപ്പൊടി പുരളാതെ യാത്ര തരമാകില്ലായിരുന്നു .
യുക്തിയുടെ നിയമങ്ങളെ കഴിയുന്നത്ര പിന്തുടരുന്നൊരു ദൈവമാണ് അക്വീനാസിന്റേത് . അതിനാൽ അദ്ദേഹം ആ ദൈവത്തിന് വിചിത്രമായ ചില പരിമിതികളും കല്പിച്ചു നൽകുന്നു . അക്വീനാസിന്റെ ദൈവത്തിന് ശരീരമായിരിക്കാനോ , സ്വയം മാറാനോ , പരാജയപ്പെടാനോ , ക്ഷീണിക്കാനൊ , മറക്കാനോ , പശ്ചാത്തപിക്കാനോ , ദുഖിക്കാനോ , ദ്വേഷിക്കാനോ , ആത്മാവില്ലാത്ത മനുഷ്യനെ സൃഷ്ടിക്കാനോ , ഒരു ത്രികോണത്തിലെ കോണളവുകൾ ചേർന്നാൽ രണ്ടു മട്ടക്കോണളവുകൾ ചേർന്നതിനു തുല്യമല്ലെന്നാക്കാനോ , ഭൂതകാലത്തിൽ നടന്നത് നടന്നില്ലെന്നാക്കാനോ , പാപം ചെയ്യാനോ , മറ്റൊരു ദൈവത്തെ സൃഷ്ടിക്കാനോ , തന്നെത്തന്നെ ഇല്ലാതാക്കാനോ ആവില്ല . [ 9 ]
ലണ്ടന്‍ : ആര് എതിര്‍ത്താലും എന്‍ . എച്ച് . എസ് സ്വകാര്യവത്‌കരണവുമായി മുന്നോട്ട് പോകും എന്നു പ്രഖ്യാപിച്ചിരുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ നഴ്‌സുമാരുടെ സംഘടിത ശക്തിയ്ക്ക് മുന്നില്‍ നാണം കെട്ടു . എന്‍ . എച്ച് . എസില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരേ റോയല്‍ കോളജ് ഓഫ് നഴ്സിംഗി ( ആര്‍ . സി . എന്‍ ) ന്റെ യോഗം അവിശ്വാസം രേഖപ്പെടുത്തി . തുടര്‍ന്ന് നഴ്സുമാരുടെ പ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിച്ച ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി അവരോടു ക്ഷമ ചോദിച്ചു . ഒന്നല്ല പല വട്ടം . ആര്‍ . സി . എന്നിന്റെ യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ 99 ശതമാനം പേരും ലാന്‍സ്ലിയെ പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു . ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു മന്ത്രിക്കെതിരേ നഴ്‌മാരുടെ സംഘടന അവിശ്വാസപ്രമേയം പാസാക്കുന്നത് . ആര്‍ . സി . എന്നിന്റെ പൊതുയോഗത്തില്‍ ഹെല്‍ത്ത് സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന പതിവ് ഇക്കുറി ലാന്‍സ്ലി തെറ്റിച്ചു . അദ്ദേഹം പൊതുയോഗത്തില്‍ പങ്കെടുക്കാതിരുന്നപ്പോഴേ പ്രതിനിധികള്‍ ക്ഷുഭിതരായി . ന്ഴ്സുമാരെ അഭിമിഖീകരിക്കാന്‍ ലാന്‍സ്ലിക്ക് ധൈര്യമില്ലെന്നും ചിലര്‍ വിമര്‍ശനമുയര്‍ത്തി . പൊതു യോഗത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട 60 നഴ്സുമാര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ലാന്‍സ്ലിയുടെ പ്രസംഗം . പ്രസംഗിക്കാനല്ല , നിങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനാണ് ഞാന്‍ വന്നത് എന്നു പറഞ്ഞു തുടങ്ങിയ ലാന്‍സ്ലി തന്റെ ലക്ഷ്യങ്ങള്‍ കൃത്യമായി വിശദീകരിക്കാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണു തുടങ്ങിയത് . അവിശ്വാസ പ്രമേയം വിമർശനമാണെന്നും അദ്ദേഹം സമ്മതിച്ചു . ലാന്‍സ്ലിയുടെ പ്രസംഗത്തില്‍ നിന്ന് : " ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം കൃത്യമായി വിശദീകരിക്കാതിരുന്നതിനു ക്ഷമ ചോദിക്കുന്നു . ഈ തത്വങ്ങള്‍ക്കായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുമെന്നു ഞാന്‍ കരുതുന്നു . " ' നഴ്സുമാര്‍ ആരോഗ്യ രംഗത്തെ പ്രമുഖ വിഭാഗം മാത്രമല്ല , രോഗീപരിചരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് . അവരുടെ അഭിപ്രായം വിലമതിക്കുന്നതാണ് . ' പ്രൈമറി കെയര്‍ ട്രസ്റ്റുകള്‍ ഇല്ലാതാക്കി ജി . പികള്‍ക്ക് എന്‍ . എച്ച് . എസ് . ബജറ്റിന്റെ നിയന്ത്രണം നല്കുന്നതാണ് ലാന്‍സ്ലിയുടെ പദ്ധതി . ഇതിനെതിരേ ഡോക്ടര്‍മാരും എം . പിമാരും കൂട്ടുകക്ഷി സർക്കാരിലെ ചില പ്രമുഖരും രംഗത്തു വന്നിരുന്നു . നഴ്സുമാരുടെ പരസ്യ പ്രതിഷേധം ഇതാദ്യമാണ് . ജി . പിമാര്‍ക്ക് മേധാവിത്വം നല്കുന്ന ഈ പദ്ധതി നടപ്പാകുമ്പള്‍ തങ്ങള്‍ തഴയപ്പെടുമെന്ന് നഴ്സുമാര്‍ ഭയപ്പെടുന്നു . പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒഴിവാക്കപ്പെടുമെന്നും അവര്‍ കരുതുന്നു . സ്വകാര്യ സംരംഭങ്ങള്‍ ആരോഗ്യ പരിചരണ രംഗത്തു വരുന്നത് അഭികാമ്യമല്ലെന്നാണ് അവരുടെ നിലപാട് . രോഗികള്‍ക്ക് മതിയായ ചികില്‍സ കിട്ടാതിരിക്കാന്‍ ഇതിടയാക്കുമെന്നും അവര്‍ കരുതുന്നു . സ്വകാര്യ മേഖലയുടെ ചികില്‍സ സൗജന്യമാണെന്ന സർക്കാര്‍ വാദം അവര്‍ മുഖവിലയ്ക്കെടുക്കുന്നില്ല . പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അതു തത്കാലം നിര്‍ത്തിവച്ച് പുന : പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു . അടുത്ത ആറാഴ്ച്ചയ്ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ആന്‍ഡ്രൂ ലാന്‍സ്ലിയും പ്രഖ്യാപിച്ചിരിക്കുന്നത് . ആര്‍ . സി . എന്നിന്റെ സമീപനം കൂട്ടുകക്ഷി സര്‍ക്കാരിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ് . ഇത്രയും വലിയൊരു പ്രതിഷേധ സ്വരം നഴ്‌സുമാരുടെ ഭാഗത്ത് നിന്നുയരും എന്ന് സര്‍ക്കാര്‍ ഒരിക്കലും കരുതിയിരുന്നില്ല . ഇതോടെ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യവത്‌കരണപദ്ധതികള്‍ എന്തു ചെയ്യും എന്ന് യഥാര്‍ത്ഥത്തില്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വരുമെന്ന് തീര്‍ച്ച . ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി തല്‍ക്കാലത്തേയ്ക്ക് സ്വകാര്യവത്‌കരണം നടപ്പിലാക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്
ചാത്തനേറ് : അതീവ ഭീകരവും പൈശാചികവുമായ ചെയ്ത്തായിപ്പോയി . തിരുവനന്തപുരം ന്യൂദില്ലി എന്നെഴുതിയ ഗുഡ്‌സ് ട്രെയിനൊന്നും ആ സമയത്ത് സ്റ്റേഷനിലില്ലാഞ്ഞത് ഭാഗ്യായീ . . .
മതം , ഭാഷ , ദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇണയെ തെരഞ്ഞെടുക്കുന്നതിനും വിവാഹമെന്ന ചടങ്ങ് നിര്‍വ്വഹിക്കുന്നതിനും വ്യത്യസ്ത രീതികള്‍ സ്വീകരിച്ചുവരുന്നുണ്ട് . മുകളില്‍ പ്രതിപാതിക്കപ്പെട്ട തത്ത്വം തന്നെയാണ് എല്ലാത്തിനുമടിസ്ഥാനം . ഇസ്ലാം വിവാഹത്തിന് അടിസ്ഥാനപരമായ ചില നിബന്ധനകള്‍ നിശ്ചയിക്കുന്നു . വധു , വരന്‍ , വധുവിന്റെ രക്ഷിതാവ് , വിവാഹമൂല്യം , സാക്ഷികള്‍ എന്നിവയാണ് വിവാഹത്തിനനിവാര്യമായ അസംസ്കൃത വസ്തുക്കള്‍ . മേല്‍വിവരിച്ചവയുടെ സാന്നിധ്യത്തില്‍ നിശ്ചയിക്കപ്പെട്ട ചില വാക്കുകള്‍ മുഖേനയാണ് സാധൂകരിക്കപ്പെടുന്നത് . വിവാഹത്തോടനുബന്ധിച്ച് സദ്യസംഘടിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ് . വിവാഹത്തോടനുബന്ധിച്ച് ഇസ്ലാമിക വിരുദ്ധമല്ലാത്ത , പ്രാദേശിക ആചാരങ്ങള്‍ കൈക്കൊള്ളുന്നതില്‍ ഇസ്ലാം ഇടപെടുന്നില്ല . എന്നാല്‍ വിവാഹസദ്യയുടെ പേരില്‍ അമിതവ്യയം നടത്തലും സമൂഹത്തില്‍ സ്ഥാനമാനമുള്ളവരെയും ധനികരെയും മാത്രം തെരഞ്ഞെടുത്തു സദ്യനല്‍കലും അനഭലഷണീയമാണ് .
നെല്‍ക്കൃഷി മന്ത്രി , മാങ്ങാക്കൃഷി മന്ത്രി , തേങ്ങാക്കൃഷി മന്ത്രി , ചക്കകൃഷി മന്ത്രി … .
ഇവിടുന്ന് പോവാന്‍ പറ്റുന്നില്ലല്ലോ ദൈവമേ . : ) ദില്‍ കോ ആഖോം നേ ഫസായാ ക്യാ മഗര്‍ യേ ഭീ ഹല്‍ഖേ ഹേ തുമാരെ ദാം കേ . . അനിലന്റെ ഏതു കവിതയാ ഷബാസിന്റെ ആല്‍ബത്തില്‍ വെള്ളെഴുത്തേ ?
എത്ര ഉയരത്തില്‍ പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്‌ടപ്പെട്ടാല്‍ പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്‌ചക്കാര്‍ക്കു പോലും അരോചകമാണ് . അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത് . മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്‌തു തീര്‍ത്ത് അപ്പന്‍ വരാന്തയിലെ തന്റെ കസേരയില്‍ കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ് . ആരോടും വലിയ മിണ്ടാട്ടമില്ല . എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്‍ ഒരു വാക്കിലോ ഒതുങ്ങും . പെട്ടെന്നുണ്ടായ വേര്‍പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ് . എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ് . വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി . എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്‌ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ ! എന്റെ ഭാര്യയ്‌ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട് . അതുവരെ അവള്‍ സഹായത്തിനുണ്ടാകും . എനിക്ക് പത്തു ദിവസത്തില്‍ കൂടുതല്‍ ഇവിടെ നില്‍ക്കുവാനാകില്ല . അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്‍ തലയ്‌ക്ക് തീപിടിക്കുന്നതു പോലെ . എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്‍ വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും . ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടായില്ല . അമ്മയുടെ മാറ്റപ്പെടല്‍ അപ്പന്‍ ഉള്‍ക്കൊള്ളാനായില്ല . ജീവിതത്തിന്റെ പാതി വഴിയില്‍ ചേര്‍ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്‍ക്കേ അറിയൂ . സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്‍ അന്യം നിന്ന കാര്യം അറിയുന്നത് . നാട്ടിന്‍പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല . എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു . പരിചയക്കാരോടൊക്കെ ഫോണ്‍ ചെയ്‌ത് തിരക്കിക്കൊണ്ടേയിരുന്നു . അന്വേഷിപ്പീന്‍ കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത് . എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്‍ തന്നെയാണ് വെച്ചു വിളമ്പിയത് . കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി . അപ്പന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ് . ഇനിയും അപ്പനെക്കൊണ്ട് അത് നോക്കി നടത്താന്‍ പറ്റുമെന്നു തോന്നുന്നില്ല . എനിക്ക് പട്ടണത്തില്‍ നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്‍ പലചരക്കുകട നടത്താന്‍ പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്‍ എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്‍ കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി . മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ . വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകളുണ്ട് , എങ്കിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്‍ വരുമെന്നു തോന്നുന്നില്ല . അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്‍ നിര്‍ത്തിയാല്‍ അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്‍ ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല . മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്‍മ്മയില്‍ എത്താഞ്ഞതല്ല . എന്തോ അകന്ന ബന്ധവും ഉണ്ട് . ഓമനയമ്മ വരികയാണെങ്കില്‍ വേലക്കാരിയുടെ സ്ഥാനമല്ല . അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന് തയ്യാറാണ് . എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി . അമ്മയ്‌ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരുടെ ഭര്‍ത്താവ് കര്‍ത്താവിങ്കലേക്ക് ചേര്‍ക്കപ്പെട്ടു . പ്രായമായാല്‍ നോക്കാന്‍ മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്‌ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല . ആ പഴയ വീട്ടില്‍ ഇന്നും ഓമനയമ്മ ഒറ്റയ്‌ക്കാണ് താമസിക്കുന്നത് . അടുത്തുള്ള വീടുകളില്‍ ചെറിയ സഹായങ്ങള്‍ ചെയ്‌തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത് . കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്‍ വരാറില്ല . കാരണമുണ്ട് . ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുകയാണ് , ഒരു ദിവസം വീട്ടില്‍ സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്‍ നെഞ്ചത്തോടു ചേര്‍ത്തു നിര്‍ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്‍ കണ്ടു . അന്നത്തെ എന്റെ വിവരക്കേടിന്‍ ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്‌തു . അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല . അപ്പന്‍ കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത് . ഞങ്ങള്‍ കണ്ടതില്‍ കൂടുതലൊന്നും നടന്നു കാണാനിടയില്ല . എങ്കിലും പിന്നീടെപ്പോഴും അമ്മയ്‌ക്ക് അപ്പനെ കുറ്റപ്പെടുത്താന്‍ ആ കാഴ്ച ധാരാളമായിരുന്നു . തെറ്റുകള്‍ ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്‍ ക്ഷമിക്കുകയില്ല . ഓമനയമ്മയെ ആര്‍ക്കാണ് വെറുക്കുവാനാവുക . ചെറുപ്പത്തില്‍ എനിക്കും അമ്മയേക്കാള്‍ ഇഷ്‌ടം ഓമനയമ്മയോടായിരുന്നു . പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്‌ക്കായിരുന്നല്ലോ എന്ന് മനസ്സിലായത് . ഞാന്‍ തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി . അവര്‍ അവിടെ ഉണ്ടായിരുന്നു . സഹായത്തിനു വരാനും തയ്യാറാണ് . പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്‌ടപ്പെടുമോയെന്ന് ഓമനയമ്മയ്‌ക്കും സംശയം . വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു . വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല . ഓമനയമ്മ വീട്ടില്‍ സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ സന്തോഷം ഉണ്ടാക്കാതിരിക്കില്ല . എന്തായാലും എന്റെ അവധി തീരാറായി , എനിക്കു പോയല്ലേ പറ്റൂ . ഞാന്‍ തന്നെ തീരുമാനമെടുത്തു . പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി , എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല . രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട് , മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും . ഉച്ചയ്‌ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച് , കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്‍ ഉണങ്ങിയെങ്കില്‍ എടുത്ത് അലമാരിയില്‍ മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ . ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല . ഇത്രകണ്ട് കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്‍ക്ക് ഒരല്പം കൂലി കൂടുതല്‍ കൊടുത്താലും തെറ്റില്ല . അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പട്ടണത്തിലേക്ക് പോന്നു . അദ്ദേഹത്തെ പരിചരിക്കാന്‍ ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്‍മ്മം ചെയ്യുന്ന സൂക്ഷ്‌മതയോടെ അവര്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു . ജീവിതത്തിന്റെ വൈകിയ വേളയില്‍ രണ്ടു പേര്‍ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്‍ അത്രയുമാകട്ടെന്ന് ഞാനും കരുതി . ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല . അപ്പന്‍ ഫോണെടുത്താല്‍ വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്‍ക്കും എന്നു മാത്രം . വീട്ടിലെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ ഓമനയമ്മയുള്ളപ്പോള്‍ വിളിക്കണം . അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്‍ നിന്നാണ് . ഞാന്‍ പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്‌ക്ക് സംശയം തോന്നിയത് . ഓരോ സാധനങ്ങള്‍ എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്‍ തപ്പി നടക്കലാണ് ഇപ്പോള്‍ പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു . അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്‍മ്മ മരവിച്ചിരിക്കുന്നു . പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം . വീട്ടില്‍ വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍ക്കാറില്ല . ചിലര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മ്മവന്ന് ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും . ഓമനയമ്മയ്‌ക്ക് പരിചയമുള്ള ആളാണ്‍ വന്നിരിക്കുന്നതെങ്കില്‍ വാതില്‍ തുറക്കുന്നതിനു മുന്‍പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്‍ തുറക്കുകയുള്ളൂ . ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി . അപ്പന്റെ ഓര്‍മ്മയ്‌ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു . ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ് . ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത് . അദ്ദേഹത്തിന്‍ ഓമനയെ ഓര്‍ക്കുവാനാകുന്നില്ല . ആരോ തന്നെ സഹായിക്കാന്‍ വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല . ആരെ മറന്നാലും ഓമനയെ മറക്കാന്‍ വഴിയില്ല . അതോ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തതാണോ ? ഒരു മാസത്തിനു ശേഷം ഞാന്‍ വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ് . നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല . ഈ പ്രായമായ സമയത്ത് രണ്ടു പേര്‍ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്‍ സംശയമില്ല . " എന്റെ അമ്മയായി ഈ വീട്ടില് നിന്നു കൂടെ " ഞാന്‍ വളച്ചു കെട്ടാതെ ചോദിച്ചു . " നീ എന്നും എനിക്ക് മകന്‍ തന്നെയാണ് . നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ് , അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ എനിക്ക് സന്തോഷവുമാണ് " " ഞങ്ങള്‍ പ്രായമായവര്‍ ഇന്നലെകളിലെ നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ് . ഓര്‍മ്മയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല . നിന്റെ അമ്മ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി . " " ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്‍ എനിക്കാകില്ല . എന്നെ നിര്‍ബ്ബന്ധിക്കരുത് . . . അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല . നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു " ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു . അടുത്ത മാസം വരുമ്പോള്‍ അപ്പനെ കൂടെ കൊണ്ടുപൊയ്‌ക്കോളാമെന്ന ഉറപ്പിന്മേല്‍ ഒരു മാസം കൂടി വെച്ചു വിളമ്പാന്‍ ഓമനയമ്മ സമ്മതിച്ചു . ഓമനയമ്മയുടെ പരിചരണത്തില്‍ അപ്പന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു . എങ്കിലും കൂടുതലായി നിര്‍ബ്ബന്ധിക്കുവാന്‍ മനസ്സുവെന്നില്ല . ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു . പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല . മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല . അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്‍ തീരുമാനിച്ചു . വീടു പൂട്ടി താക്കോല്‍ ഓമനയമ്മയെത്തന്നെ ഏല്‍പ്പിച്ചു , വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി . " മോനെ പട്ടണത്തില്‍ നല്ല ഡോക്‌ടറുന്മാരെ കാണിച്ച് ചികിത്സിക്കണം . അദ്ദേഹത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിയാല്‍ ഇങ്ങ് കൊണ്ട് പോരണം , ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം " ഇത് പറയുമ്പോള്‍ ഓമനയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു . ഫ്‌ളാറ്റിലെ സൌകര്യത്തില്‍ ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി . അപ്പന്‍ ഏതോ ലോകത്താണ് . റൂമില്‍ എപ്പോഴും കട്ടിലില്‍ കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും . ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്‍ വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും . ടി . വി യ്‌ക്ക് മുമ്പില്‍ വിളിച്ചിരുത്തിയാല്‍ കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും . വീട്ടില്‍ വരുന്ന ബന്ധുക്കളെപ്പോലും ഓര്‍ക്കുവാനാകുന്നില്ല . ഓര്‍മ്മിപ്പിച്ചാല്‍ ചിലതൊക്കെ ഓര്‍ക്കും പിന്നീട് ചോദിച്ചാല്‍ ഒന്നും ഓര്‍മ്മയുണ്ടാകില്ല . കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം . തന്നോടൊപ്പം കോളേജില്‍ പഠിച്ച ഒരാള്‍ അടുത്തുള്ള ആശുപത്രിയില്‍ മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട് . അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്‌ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു . ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി . നടക്കുന്ന വഴിയിലൊക്കെ ഞാന്‍ പഴയ കാര്യങ്ങളൊക്കെ മനഃപൂര്‍വ്വമായി സംസാരിച്ചു കൊണ്ടിരുന്നു . അപ്പന്‍ അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്‍ക്കുകമാത്രം ചെയ്‌തു . ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്‍ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്‍ നടപ്പു തുടര്‍ന്നു . പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്‍ പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്‍ നടന്നത് . പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പാഞ്ഞു കൊണ്ടേയിരുന്നു . നദിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട് . കഴിഞ്ഞ ആഴ്‌ച ഈ പാലത്തില്‍ നിന്നൊരാള്‍ വെള്ളത്തില്‍ വീണ്‍ അപകടം സംഭവിച്ച കാര്യം പത്രത്തില്‍ വായിച്ചത് അപ്പന്‍ പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല . നല്ല ആഴമുള്ള സ്ഥലമാണ് , കൈവരി ഒരു അല്പം ഉയര്‍ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്‍ തോന്നി . " മോനെ എനിക്കൊരു കാര്യം പറയാനുണ്ട് " " എന്നോടു പറഞ്ഞോളു , മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ് " " മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്‍ക്കാനാവില്ല . നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത് . നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്‍മ്മയുണ്ട് . . പിന്നെ നടന്നതൊന്നും എനിക്കോര്‍മ്മയില്ല . എന്നോടു ക്ഷമിക്കണേ മോനെ . . " ഞാന്‍ സ്‌തബ്‌ദനായി നിന്നു , എന്താണ് പറയേണ്ടത് ? എന്തെങ്കിലും പറയുന്നതിനു മുന്‍പ് അപ്പന്‍ നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി . ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . നഗരത്തിന്റെ ശബ്‌ദത്തില്‍ നിലവിളി ലയിച്ചു ചേര്‍ന്നു . ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്‍ ഞാന്‍ ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി . നഗരത്തിലെ തിരക്കില്‍ അന്യനെ സഹായിക്കുവാന്‍ ആര്‍ക്കാണ് സമയമുള്ളത് ? അപ്പന്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്‍ ഓര്‍മ്മയായി .
അശോകന്‍ , അബ്ദുള്ളക്കുട്ടി സി പി എം ശക്തികേന്ദ്രത്തില്‍ നിന്നും മത്സരിച്ചു ജയിച്ചാല്‍ അദ്ദേഹം നടത്തിയ ഉംറക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമോ സി പി എം . ഹംസ ഉംറ നടത്തിയത് ശരി എന്നു പറയാനുള്ള കാരണം അദ്ദേഹം മഞ്ചേരിയില്‍ ജയിച്ചതു കൊണ്ടാണോ ? താങ്കളൊരു ഈശ്വരവിശ്വാസിയാണെന്ന് അവകാശപ്പെടുന്നു . അതില്‍ കുഴപ്പമില്ലെങ്കില്‍ അബ്ദുളക്കുട്ടി ഈശ്വരവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചതില്‍ എന്തായിരുന്നു പ്രശ്നം ?
അഗ്രൂ നന്നായിട്ടുണ്ട് . ഇതാണ് വഴിയേ പോയ വയ്യാവേലി എന്നു പറയുന്നതല്ലേ ? പ്രാവാസത്തിന്റെ ചൂടും ചൂരും അടങ്ങിയ പോസ്റ്റ് . നന്നായിരിക്കുന്നു . കൂടുതല്‍ പ്രതീക്ഷിക്കുന്നു .
എന്റെ ചെറുപ്പത്തില്‍ , എന്റെ അപ്പ വല്ലപ്പോഴും മദ്യപിക്കുമായിരുന്നു . വളരെ അടുത്ത കുടുംബ സുഹ്രുത്തുക്കള്‍ക്കു ഒപ്പം അതും വിശേഷ അവസരങ്ങളില്‍ മാത്രമേ അപ്പ മദ്യപിച്ചിരുന്നുള്ളു . സ്വതവേ സംസാരപ്രിയനായ അപ്പ [ ആ സ്വഭാവം തലമുറ തലമുറ കൈമാറി കെടാതെ ഇന്നും ഞങ്ങള്‍ സൂക്ഷിക്കുന്നു ] മദ്യപിച്ചു കഴിഞ്ഞാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അവാര്‍ഡ് സിനിമായിലെ നായകനായി മാറും [ ഒട്ടും സംസാരമില്ലായെന്ന് സാരം ] . അപ്പ മദ്യപിച്ചു കഴിഞ്ഞാല്‍ മദ്യം ഉടനടി മെഡുല്ലായില്‍ കൂടി കടന്ന് അപ്പയുടെ സംസാരത്തിന്റെ സ്വിച്ച് ഓഫാക്കും എന്ന് അപ്പയുടെ ഏറ്റവും അടുത്ത് സുഹ്രുത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഏതായാലും വീട്ടില്‍ ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി ചിയേഴ്സ് കേട്ട് കഴിഞ്ഞാല്‍ എനിക്കു ഒട്ടും സ്വസ്ഥതയില്ല . പഠിയ്ക്കാന്‍ പിന്നെ ഒരു മൂഡും കിട്ടില്ല . [ അപ്പോള്‍ എപ്പോഴാണെനിക്ക് പഠിക്കാന്‍ മൂഡ് കിട്ടുകയെന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍ : - ആ എനിക്കറിയില്ല , എന്നായിരിക്കും ഇപ്പോഴും ഉത്തരം . ] ഹോംവര്‍ക്കുകള്‍ ചെയ്തുവെന്ന് വരുത്തി , ഞാന്‍ പിന്നെ അപ്പയുടെ അടുത്ത് പ്ലാനില്‍ പറ്റി കൂടും . നേരിട്ട് അങ്ങോട്ട് ചെന്നാല്‍ , അകത്ത് പോയിരുന്ന് പഠിയ്ക്കടാ എന്ന് പറഞ്ഞ് ഓടിക്കും . ആയതിനാല്‍ അപ്പ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ടാണു മിക്കപ്പോഴും ഞാന്‍ രംഗപ്രവേശം നടത്തിയിരുന്നതു . ഇറച്ചി കടയുടെ മുന്‍പില്‍ പട്ടി നില്‍ക്കുന്നതു പോലെ ഞാന്‍ പിന്നെ ആ മുറിയുടെ മുന്‍പില്‍ നിന്നും മാറില്ല . ഇടയ്ക്കിടെ ചെന്ന് റ്റച്ചിങ്ങസ് തൊട്ട് നക്കിയും , ബീഫ് ഫ്രൈ തിന്ന് എരിവു അഭിനയിച്ചും , കുപ്പിയുടെ പേരു വായിച്ചും അല്‍പം നടപ്പ് ജോണിയ്ക്കായി [ ജോണി വാക്കര്‍ ] , ഞാന്‍ വെള്ളമിറക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കും . എന്റെ ഉദ്ദേശ്യം മനസ്സിലാക്കി അപ്പ എന്നെ അടുത്ത് വിളിച്ച് , ആ കുപ്പിയുടെ അടപ്പിലേയ്ക്ക് അല്‍പം നടപ്പു ജോണി ഒഴിച്ചു തരും . ഒരു തഴക്കം വന്ന കുടിയനെ പോലെ സെല്‍ഫായി ചിയേഴ്സും പറഞ്ഞ് ഒറ്റ വലിക്ക് അതു ഞാന്‍ അകത്താക്കും . മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും ഇതേ പോലേ വിജയരാഘവന്‍ അല്‍പം മദ്യം അടപ്പില്‍ ഒഴിച്ച് കൊടുത്തിട്ട് നിനക്ക് അതു മതി എന്ന് പറയുന്ന ആ ഡയലോഗ് കേട്ട് , അന്ന് ആ തിയറ്ററില്‍ ഇരുന്ന് ഏറ്റവും ഉറക്കെ ചിരിച്ചത് ഞാന്‍ ആയിരുന്നു . അന്ന് വിജയരാഘവനെ പോലെ എന്റെ അപ്പയും അതേ ഡയലോഗ് മനസ്സിലെങ്കിലും പറഞ്ഞു കാണുമല്ലോ എന്ന് ഓര്‍ത്തതു കൊണ്ടാണു എനിക്കു അത്രയും ചിരി വന്നത് . ഏതായാലും എന്റെ മദ്യസേവയ്ക്ക് അധികം ആയുസ്സ് ഉണ്ടായില്ല . മകന്‍ വലുതായി വരുന്നു , ഇനി ഞാന്‍ മദ്യപിച്ചാല്‍ ശരിയാകില്ലായെന്ന കാരണം പറഞ്ഞ് അപ്പ മദ്യപാനം പൂര്‍ണ്ണമായി അങ്ങ് ഉപേക്ഷിച്ചു . പല ആഘോഷങ്ങളും കടന്നു പോയി . പഴയ കൂട്ടുകാര്‍ കുപ്പിയുമായി വന്ന് നിര്‍ബന്ധിച്ചപ്പോഴും അപ്പ തന്റെ പോളിസിയില്‍ തന്നെ ഉറച്ചു നിന്നു . ഞാന്‍ വളര്‍ന്നു . സ്ക്കൂള്‍ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് . അപ്പ ഒരു കാര്യം പ്രത്യേകം പറഞ്ഞു : - കൂട്ട് കൂടി വെള്ളം അടിക്കാന്‍ ഒന്നും പോയേക്കരുത് . അങ്ങനെ വല്ലതും അറിഞ്ഞാല്‍ . . . . . . . . അപ്പ വളരെ കുറച്ചെ എന്നെ തല്ലിയിട്ടുള്ളു . പക്ഷെ ആ തല്ലുകള്‍ക്ക് ഓരോന്നും കുറഞ്ഞത് ഒരു വര്‍ഷത്തെ വാലിഡിറ്റി കാണും . അതു ഗ്യാരന്റി . ആയതിനാല്‍ അപ്പയുടെ ആ ' അറിഞ്ഞാല്‍ ' എന്നതിന്റെ ബാക്കി ഞാനായി ഫില്ലാക്കാന്‍ പോയില്ല . പിന്നെയും ഞാന്‍ വളര്‍ന്നു . കല്യാണവും കഴിഞ്ഞു . അങ്ങനെ ഞാനും എന്റെ ഭാര്യയും കൂടി കൃത്യം ഏഴാം ദിവസം തിരുവനന്തപുരത്തെ കോവളം അശോകാ ഹോട്ടലില്‍ ഹണിമൂണിന്റെ ഭാഗമായി 2 - 3 ദിവസം തങ്ങാന്‍ തീരുമാനിച്ചു . കോവളം ബീച്ചില്‍ പോയി അന്തസ്സായി നീന്തി തിമിര്‍ത്തു . ഇരുട്ടായി , രാത്രിയായി , ഞങ്ങള്‍ക്ക് വിശപ്പുമായി . അങ്ങനെ വേഗം ഒരു കാക്ക കുളി പാസ്സാക്കി , റസ്റ്റോറന്റില്ലേക്ക് ഞങ്ങള്‍ കുതിച്ചു . അവിടെ ഞങ്ങളെ കൂടാതെ 3 - 4 വിദേശികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . ആയതിനാല്‍ റസ്റ്റോറന്റിന്റെ മൂലയ്ക്ക് രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന സ്ഥലത്ത് ഞങ്ങള്‍ സ്ഥാനം പിടിച്ചു . ഇന്ത്യന്‍ കോഫി ഹവ്സ്സ്സില്‍ കാണുന്ന ആ വലിയ രാജാവിനെക്കാട്ടിലും വലിയ ഒരു മഹാരാജാവ് മെനുവുമായി ആഗതനായി . ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ചിട്ട് കുടിക്കാന്‍ ഹോട്ട് , സോഫ്റ്റ് , ബിയര്‍ അങ്ങനെ എന്തെങ്കിലും വേണോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാര്യ വേഗം 2 തംസ് - അപ്പിനു ഓര്‍ഡര്‍ കൊടുത്തു . മഹാരാജന്‍ വീണ്ടും ബിയര്‍ വേണ്ടായോ എന്ന് തിരക്കിയപ്പോള്‍ ഭാര്യയുടെ മുന്‍പില്‍ താനും ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് കാട്ടാന്‍ കിട്ടിയ ആ ചാന്‍സ് മുതലാക്കി ഒരു കിംഗ് ഫിഷര്‍ ബിയറിനു ഓര്‍ഡര്‍ കൊടുത്തു . ആ ഓര്‍ഡര്‍ കൊടുത്തതും , ഭാര്യയുടെ മുഖം കടന്നല്‍ കുത്തിയ പരുവമായി . ബിയര്‍ ഒക്കെ കുടിയ്ക്കുമോ ? എന്ന അവളുടെ ആ ചോദ്യത്തെ ബിയര്‍ എനിക്ക് അത്ര ഇഷ്ടമല്ല . ഹോട്ടാണു എന്റെ ഫേവറിറ്റ് . പിന്നെ നീ ഉള്ളതു കൊണ്ട് ബിയര്‍ ആക്കിയതായെന്നും പറഞ്ഞ് ഞാന്‍ അല്‍പം ജാഡ കാട്ടി . ഇതൊരു ശീലമാക്കരുത് . എനിക്ക് കുടിക്കുന്നവരെ ഇഷ്ടമേയല്ലയെന്നും പറഞ്ഞ് അവള്‍ മുഖം കുറച്ചും കൂടി വീര്‍പ്പിച്ചിരുന്നു . അങ്ങനെ വില്ലനായി ബിയര്‍ വന്നു . ഭക്ഷണത്തിനു 15 മിനിറ്റ് കൂടി കാത്തിരിയ്ക്കണമെന്ന് പറഞ്ഞ് സൂപ്പുമായി മഹാരാജാവ് വീണ്ടും വന്നു . മഹാരാജാവ് തന്നെ ബിയറും ഗ്ലാസ്സിലേക്കു പകര്‍ത്തി അകത്തേക്ക് വലിഞ്ഞു . ഞാന്‍ ബിയര്‍ എടുത്ത് അല്‍പം നിനക്കും വേണോയെന്ന് കുശലം തിരക്കി . മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കു തന്റെ ഈ ചോദ്യം ഒട്ടും പിടിച്ചില്ല . ഓഹ് ഭാര്യയ്ക്കു കുടിക്കാന്‍ കൊടുക്കാന്‍ പറ്റിയ സാധനം . പിന്നെ കല്യാണത്തിന്റെ അന്ന് അച്ചന്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു - നീ തിന്നില്ലായെങ്കിലും അവളെ തീറ്റണം … . . ഞാന്‍ അത് പൂര്‍ത്തികരിക്കും മുന്‍പേ അവള്‍ പറഞ്ഞു - നീ കുടിച്ചില്ലായെങ്കിലും അവളെ കുടിപ്പിക്കണമെന്ന് അന്ന് അച്ചന്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല . അതോ അന്നും ഫിറ്റായിരുന്നോ ? ഏതായാലും എന്റെ ഒരു തലവിധി . അവള്‍ പരിതപിക്കാന്‍ തുടങ്ങി . പരിതാപനങ്ങള്‍ക്കിടയില്‍ അവളുടെ തംസ് - അപ്പ് ഗ്ലാസ്സിലേക്ക് എന്റെ ബിയര്‍ ഗ്ലാസ്സ് മുട്ടിച്ച് ഒരു ചിയേഴ്സും പറഞ്ഞു ഞാന്‍ ഒരു സിപ്പ് എടുത്തു . ചെറുപ്പത്തില്‍ കിട്ടിയ ഒരു അടപ്പ് മദ്യത്തിന്റെ സ്ഥാനത്ത് ഇന്നു ഇതാ ഒറ്റ ഗ്ലാസ്സ് ബിയര്‍ മുഴുവനും തനിയ്ക്കായി ഇരിക്കുന്നു . പക്ഷെ ഇതു മൊത്തം തനിയ്ക്ക് കുടിച്ചു തീര്‍ക്കാനാകില്ലായെന്ന ആ വലിയ സത്യം ആദ്യത്തെ ആ സിപ്പില്‍ നിന്ന് തന്നെ എനിക്കു ബോദ്ധ്യമായി . ഗോമൂത്രത്തിന്റെ മണവും , ചവര്‍പ്പും , പുളിയും എല്ലാം കൂടി കലര്‍ന്ന ഒരു രുചി . അതിന്റെ ആ തികട്ടിയ രുചി വായില്‍ നിന്ന് മാറി കിട്ടാന്‍ സ്വീറ്റ് കോണ്‍ ചിക്കന്‍ സൂപ്പ് ആസ്വദിച്ച് കുടിച്ച് തീര്‍ത്തു . അപ്പോഴെയ്ക്കും ഭക്ഷണവും വന്നു . മനസ്സില്ലാമനസ്സോടെ വീണ്ടും ഒരു സിപ്പ് കൂടി എടുത്തു . വായ പിന്നെയും വൃത്തികേടാക്കി . പിന്നെ ചിക്കന്‍ ഫ്രൈഡ് റൈസും , ചില്ലി ചിക്കനിലേക്കും ഞാന്‍ തല താഴ്ത്തി . ഇടയ്ക്ക് ഇട വരാല്‍ മീന്‍ വെള്ളം കുടിയ്ക്കുന്നതു പോലെ ബിയറും മോന്തി കൊണ്ടിരുന്നു . അങ്ങനെ ഒരു പരുവത്തില്‍ ആദ്യം ഗ്ലാസ്സിലേക്കു പകര്‍ന്ന ആ ബിയറിന്റെ ' ലാര്‍ജ്ജ് ' ഞാന്‍ തീര്‍ത്തു . ഈ ബിയര്‍ തീര്‍ത്തില്ലായെങ്കില്‍ മാനം കപ്പല്‍ കയറി പോകും . ആയതിനാല്‍ വീണ്ടും ബിയറിന്റെ ലാര്‍ജ്ജ് തന്നെ ഒഴിച്ചു . ഭാര്യ വീണ്ടും എന്നെ ഒന്ന് കനപ്പിച്ച് നോക്കിയിട്ട് വീണ്ടും മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു . ഏതായാലും ആ ലാര്‍ജ്ജും ഞാന്‍ തീര്‍ത്തു . അതു തീര്‍ന്നു കഴിഞ്ഞപ്പോഴെയ്ക്കും എനിക്ക് എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങി . എന്റെ കൈയ്കള്‍ക്ക് ഒരു മരവിപ്പ് . മൂക്കിന്റെ സ്ഥാനത്ത് മൂക്ക് തന്നെയുണ്ടോ എന്ന് സംശയം . മൂക്കില്‍ തൊട്ട് നോക്കി അത് അവിടെ തന്നെ ഉണ്ട് എന്ന് ഒരു ഉറപ്പ് വരുത്തി . ചെവിക്ക് നല്ല ചൂട് . മുഖം അങ്ങ് തരിയ്ക്കുന്നു . വയറ്റിലും എന്തോ ഒരു എരിച്ചില്‍ പോലെ . അവസാനം എനിക്ക് ഒരു കാര്യം വ്യക്തമായി . ഇനി ഞാന്‍ അവിടെ ഇരുന്നാല്‍ ചിലപ്പോള്‍ ഒരു ജെ . സി . ബി വേണ്ടി വരും എന്നെ കോരി കൊണ്ട് പോകാന്‍ . ബലം പിടിച്ചിരുന്നാല്‍ ചിലപ്പോള്‍ ഞാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാളും വെച്ചേയ്ക്കും . ഭാര്യയോടു ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് വാഷ് റൂമിലേക്ക് പോയി . വാഷ് റൂമിലെ കണ്ണാടിയില്‍ എന്നെ കണ്ടപ്പോള്‍ അടിച്ചു വീലായ ഒരു കുടിയന്റെ ഛായ എനിക്ക് തോന്നി . പെട്ടന്നാണത് സംഭവിച്ചത് . . . . കൊടുവാള്‍ . ഏതായാലും കൊടുവാള്‍ വാഷ്ബെയ്സനില്‍ തന്നെയാണു വീണത് . ആകെ കുടിച്ചതു 4 കവിള്‍ ബിയര്‍ . പക്ഷെ വാഷ്ബെയ്സിന്‍ നിറയെ സാധനം . എനിക്ക് നേരെ നില്‍ക്കാന്‍ കൂടി പറ്റുന്നില്ല . പിന്നെയും ഞാന്‍ ഒരു കുട്ടി വാളും വെച്ചു . മൂക്കില്‍ കൂടി ഞാന്‍ ചില്ലി ചിക്കന്റെ പീസ് പിഴിഞ്ഞ് കളഞ്ഞു . ഞാന്‍ ചില്ലി ചിക്കന്‍ ആണു കഴിച്ചതു . എന്നാല്‍ മൂക്കില്‍ നിന്നും ചില്ലി വേറേ , ചിക്കന്‍ വേറെയായിട്ടാണു വന്നതു . ഏതായലും മൂക്കിനകത്ത് നല്ല പുകച്ചില്‍ . മുഖം നന്നായി ഒന്ന് കഴുകി . ഗര്‍ഭിണി പെണ്ണുങ്ങള്‍ പറയുമ്പോലെ വീണ്ടും മനം പുരട്ടല്‍ , ഓക്കാനം . . . . പിന്നെയും തികട്ടി . വാഷ്ബേസിനില്‍ ഞാന്‍ അകത്തക്കിയ സകല സാധനങ്ങളും എന്നെ നോക്കി ചിരിച്ചു . തന്റെ വാള്‍ കാരണം അവ എല്ലാം ബ്ലോക്കായി വാഷ്ബെയ്സനില്‍ തന്നെ കിടക്കുന്നു . ബ്ലോക്ക് മാറ്റാന്‍ ഞാന്‍ ഒരു വ്രഥാ ശ്രമം നടത്തി . ഉംഹും . . എന്നെയും കൊണ്ടേ അതു പോകൂവെന്ന ലക്ഷണത്തില്‍ അതു അവിടെ തന്നെ കിടന്നു . രക്ഷപ്പെടുക തന്നെ . ഞാന്‍ ഒന്നും അറിഞ്ഞില്ലേ . . . രാമ നാരായണായെന്ന് പറഞ്ഞ് ഒന്നും അറിയാത്ത ഒരു ഇന്നച്ചനെ പോലെ പിന്നെയും എന്റെ ഇരുപ്പിടത്തില്‍ വന്ന് ഭക്ഷണം കഴിപ്പ് തുടര്‍ന്നു . ഭാര്യയുടെ മുഖം അപ്പോഴും കനത്ത് തന്നെയിരുന്നു . പിന്നെ ഞാന്‍ അതിവിദഗ്ദമായി ഭാര്യയോടു പറഞ്ഞു - ഓഹ് നിനക്കു ഞാന്‍ ബിയര്‍ കുടിച്ചത് ഇഷ്ടപ്പെട്ടില്ലായെങ്കില്‍ ദാ ഞാന്‍ ഇവിടെ നിര്‍ത്തി . ഇനി ഞാന്‍ കുടിക്കുന്നില്ല . പോരെ . . . ഇത്രയും പറഞ്ഞു ഞാന്‍ ആ ബിയര്‍ കുപ്പിയെ അടുത്ത മേശയിലേക്കു മാറ്റി വെച്ചു . അവള്‍ എന്നെ ഒന്നു നോക്കി . എന്നിട്ട് പറഞ്ഞു - ഇതു ഞാന്‍ എന്തായാലും വീട്ടില്‍ പറയും . ആ പറഞ്ഞോ … … എന്നു പറഞ്ഞുവെങ്കിലും അപ്പയുടെ ആ പഴയ അറിഞ്ഞാല്‍ ഭീഷണി ഒന്ന് മനസ്സിലോര്‍ത്ത് എന്റെ തുടകള്‍ മെല്ലെ തടവി . വേച്ചു വേച്ചു ഞാന്‍ ഒരു പരുവത്തില്‍ മുറിയില്‍ എത്തി . പക്ഷെ എന്റെ അവസ്ഥ ഭാര്യ മനസ്സില്ലാക്കാതിരിയ്ക്കാന്‍ ഞാന്‍ പരമാവധി മസ്സിലു പിടിച്ചുവെന്നത് മറ്റൊരു സത്യം . കട്ടിലില്‍ കിടന്നത് ഞാന്‍ ഓര്‍ക്കുന്നു . പിന്നെ പിറ്റേന്നാണു ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത് . ആഹാ എഴുന്നേറ്റോ . . വേഗം പോയി കുളിക്ക് . ശര്‍ദ്ദില്‍ നാറിയിട്ട് എനിക്ക് രാത്രിയില്‍ ഉറങ്ങാനെ പറ്റിയില്ലായെന്ന് അവള്‍ പറഞ്ഞപ്പോള്‍ കല്യാണം കഴിഞ്ഞു ഇന്നു ഏഴല്ലേ ആയുള്ളൂ . . അതിനിടയില്‍ നീ ശര്‍ദ്ദിക്കുകയും ചെയ്തോ . . . എന്നെ സമ്മതിച്ചേ പറ്റൂ . . എന്ന് വലിയ ഒരു തമാശയും പാസ്സാക്കി ഞാന്‍ ബാത്ത് റൂമിനെ ലക്ഷ്യമാക്കി പോയി . അതു കഴിഞ്ഞ് ഇന്നു വരെയും എന്റെ ഭാര്യയ്ക്ക് കൊടുത്ത് ആ വാക്ക് ഞാന്‍ തെറ്റിച്ചിട്ടില്ല . അതു അവളോടുള്ള ഇഷ്ടം കൊണ്ടല്ല . . . ശര്‍ദ്ദിക്കാന്‍ എനിക്ക് ഇനിയും ആരോഗ്യം പോരാ . അയ്യപ്പ ബൈജു പറഞ്ഞത് എത്ര സത്യം . മദ്യപാനം ആരോഗ്യത്തിനു ഹാനികരം . അതു ആരോഗ്യമുള്ളവര്‍ക്ക് .
റജബ് മാസത്തിന്റെ മഹത്ത്വത്തെ കുറിച്ച് പറയുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല . എന്നാല്‍ സൂറത്തുത്തൌബയിലെ മുപ്പത്തിആറാം സൂക്തത്തില്‍ പറഞ്ഞ യുദ്ധം നിഷിദ്ധമായ നാല് പവിത്രമാസങ്ങളില്‍ പെട്ട ഒന്നാണത് . ദുല്‍ഖഅദ് , ദുല്‍ഹജ്ജ് , മുഹര്‍റം എന്നിവയാണ് ബാക്കി മൂന്ന് മാസങ്ങള്‍ .
മുസാഫിര്‍ജി , കുത്ത് വരുന്നത് നന്നായി ഇളക്കാതെയും മൊരിയാതെയുമാണ് . തീ കുറച്ച് മൂടിവെച്ച് കുറച്ച നേരം വേവിച്ച് മസാല മൊത്തമായി പിടിച്ചാല്‍ തുറന്ന് വെച്ച തീ കൂട്ടി ഡ്രൈ പരൂവത്തിലെടുത്താല്‍ മതിയാവും . വാവട്ടം കൂടുതലുള്ള ചട്ടിയിലായാല്‍ നന്നായിരിക്കും . ശരിക്കുള്ള ചില്ലി ചിക്കണ്‍ എണ്ണയില്‍ വറുത്തു കോരിയാണ് തയ്യാറാക്കുന്നത് . എണ്ണ കുറക്കാനാണ് ഈ വഴി സ്വീകരിക്കാവുന്നത് . പിന്നെ തട്ടുകടകളും ചെറിയ റെസ്റ്റോറന്‍ഡുകളും ഈ ശൈലിയാണ് പ്രയോജനപ്പെടുത്തുന്നത് .
1947 മുതൽ 61 വർഷം കഴിഞ്ഞു നമ്മുക്ക് സ്വതന്ത്രം കിട്ടിയിട്ട് . പക്ഷെ , ഒരു നല്ല ഭരണസംവിധാനം നിർമ്മിക്കുന്നതിൽ നാം പരാജയപ്പെട്ടോ ? .
ഭരണത്തിന്റെ അവസാനനാളടുക്കവേ ആഭ്യന്തരവകുപ്പിന്റെ കാര്യക്ഷമതയ്ക്ക് ഉദാഹരണമായി എടുത്തുകാട്ടാന്‍ മഹത്തായൊരു കാര്യം . തടവുചാടിയ കൊടുംക്രിമിനലുകളെ ദിവസങ്ങള്‍ക്കകം പിടികൂടിയെന്ന് ഊറ്റം കൊള്ളാന്‍ പൊലീസിനെ കൊണ്ട് നാടകം കളിപ്പിച്ചെന്ന് പറയുന്നതാകും ശരി . ആയിരക്കണക്കിന് മൊബെയില്‍ ഫോണുകള്‍ സിപിഎം തടവുകാര്‍ ഉപയോഗിക്കുന്ന കണ്ണൂര്‍ ജയിലില്‍ അവരെ തൊടാതെ റെയ്ഡ് നടത്തി മൊത്തം ശുദ്ധീകരിച്ചെന്ന് വരുത്തുകയും ചെയ്തിരിക്കുകയാണ് അധികാരികള്‍ . കാര്യമായി ആരേയും നോവിക്കാതെ ചില തടവുകാരും ഏതാനും ജയിലുദ്യോഗസ്ഥരും പൊലീസുദ്യോഗസ്ഥരും സമര്‍ത്ഥമായി കളിച്ച നാടകത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ .
[ നായകന്‍ സ്റ്റാറ്റസ് സെക്ഷന്‍റെ മറുപടിക്കു വേണ്ടി കാത്തിരിക്കുന്നു . നിശ്ശബ്ദത . അല്പ സമയം കഴിഞ്ഞ് , സമയം രംഗമധ്യം വരെ വന്ന് കാണികള്‍ക്കഭിമുഖമായി നില്‍ക്കുന്നു . നായകന്‍ അസ്വസ്ഥനാണ് . സമയത്തെ ശ്രദ്ധിക്കുന്നുമുണ്ട് . ]
അല്പസമയത്തിനുള്ളില്‍ ഒരു വാഹനം ഞങ്ങളുടെ അടുത്ത് വന്നു നിന്നു . അതിനുള്ളില്‍ നിന്നും മുന്‍ MLA ആയ ശ്രീ . പി . ടി . തോമസ് ഞങ്ങളെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു . ഞങ്ങള്‍ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശവും ലക്ഷ്യവും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു . കൂടാതെ അദ്ദേഹത്തോടൊപ്പം നിന്നു ഞങ്ങള്‍ കുറച്ചു ഫോട്ടോകളും എടുത്തു . അതുവഴി അപൂര്‍വ്വം കടന്നു പോയ ചില ട്രക്കര്‍ വാഹനത്തിലെ യാത്രക്കാരും ഞങ്ങളോട് കാര്യങ്ങള്‍ തിരക്കി .
ഇതാ ജോജു വീണ്ടും അവകാശ പ്രഖ്യാപനവുമായി വന്നിരിക്കുന്നു . പ്രവേശനപ്പരീക്ഷ നടത്തുക എന്നത് മാനേജുമെന്റുകളുടെ അവകാശമാണത്ര . സമ്മതിച്ചു പക്ഷേ കോഴ വാങ്ങാതിരിക്കലും നിലവിളുള്ള നിയമം അനുസരിച്ച് പ്രവേശനം നടത്തലും സഭാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവുമാണ് . അവകാശങ്ങളേപ്പറ്റി വചാലനാകുന്നവര്‍ ഉത്തരാവദിത്വത്തെപ്പറ്റി മറക്കുന്നു . അന്നത്തെ അതായത് കെ . ടി തോമസ് ഫീസ് മാത്രമേ വാങ്ങാന്‍ സഭക്ക് അനുവാദമുള്ളൂ . അപേക്ഷിക്കുന്നവര്‍ക്ക് എല്ലാം അപെക്ഷാ ഫോറം നല്‍കണം . കോഴ വാഗ്ദാനം ചെയ്തവര്‍ക്ക് മാത്രം നല്‍കിയാല്‍പ്പോരാ ഇതൊക്കെ പാലിക്കാന്‍ സഭക്ക് ബാധ്യത ഇല്ലേ ? ഇനില്‍ 40 ലക്ഷം കോഴ വാങ്ങുന്നത് കോഴ്സ് നടത്താനുള്ള ബുദ്ധിമുട്ട് ഉള്ളതിനാല്‍ അല്ലല്ലോ . അതില്‍ ഒരു കച്ചവട സാധ്യത ഉണ്ടായിരുന്നത് കൊണ്ടല്ലേ . പിന്നെ തനിക്ക് പോലും കോഴ സമ്പ്രദായം തടായാന്‍ കഴിയില്ല എന്ന് പറഞ്ഞത് വര്‍ക്കി വിതയത്തിലാണ് എന്നതും മറക്കാതിരിക്കുക . ചങ്ങനാശ്ശേരി രൂപതക്ക് പുറത്തും കത്തോലിക്ക സ്ഥാപനങ്ങള്‍ ഉണ്ടല്ലോ
നിഷേധിയുടെ ഭൂമിതരാംകൃഷിചെയ്യുമോ എന്നലേഖനത്തിലേയ്ക്ക് ഒരെത്തിനോട്ടം കാലിക പ്രസ്ക്തമായ കാര്യം തന്നെയണ് അദ്ദേഹം കൈകാര്യം ചെയ്തത് , അത് വായിച്ചപ്പോൾ പ്രമേയത്തോടൊപ്പം ഒരു പരിഹാസ്യ് ചുവ ഉള്ളതുപോലെ തോന്നി , അതിൽ ഞാനിട്ട കമന്റാണ് ഇത് , ഒരു കോപ്പി ഇവിടെയും കിടക്കട്ടെ എന്നുകരുതി …
1967 ല്‍ എഴുതിയ ' കാലവേദിയില്‍ ' എന്ന പുസ്തകം എങ്ങനെ വിജയകരമായി ഒരു നാടകം നിര്‍മ്മിക്കാം എന്നത് വളരെ വിശദമായി വായനക്കാരനെ പറഞ്ഞുമനസ്സിലാക്കിത്തരുന്നതായിരുന്നു .
" എഴുത്ത് എനിക്കെന്നും സാഹസമാകുന്നു . സുഖകരമായ ഭക്ഷണം പാടില്ല . നിറച്ചുണ്ണാന്‍ വയ്യ . ധാരാളം വെള്ളം കുടിക്കുന്നതു കൊണ്ട് ഉറക്കം കിട്ടില്ല . ഉറക്കം പിടിച്ചാല്‍ മൂത്ര ശങ്കയായി . ഉറങ്ങാന്‍ പാടില്ല . എഴുതാനുള്ളത് തീര്‍ത്തല്ലാതെ നേരെ ചൊവ്വെ ഉറക്കമില്ല . എന്റെ തലയില്‍ നിലാവാകുന്നു . എനിക്കു ഭ്രാന്താകുന്നു . എന്നും ഞാനെഴുതിയത് ഭ്രാന്തന്റെ ജല്പനം മാത്രമാകുന്നു . ഓരോ കഥ തീരുമ്പോഴും ആത്മ വിശ്വാസം തിരിച്ചു കിട്ടുന്നു " ( കഥയുടെ കഥകള്‍ - കോവിലന്‍ )
സമൂഹവും സാഹചര്യത്തെളിവുകളും ജൂതനെതിരായിരുന്നതിനാല്‍ നബിതിരുമേനിയുടെ മനസ്സുപോലും അങ്ങോട്ടു ചായുകയായിരുന്നു . എങ്കിലും വിധി പ്രഖ്യാപിച്ചിരുന്നില്ല . അതിനുമുമ്പേ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം അനാവരണം ചെയ്യുകയും യഥാര്‍ഥ കുറ്റവാളിയെ വെളിപ്പെടുത്തുകയും ചെയ്തു . മുസ്ലിംകള്‍ക്കെതിരെ ജൂതന്നനുകൂലമായി അവതീര്‍ണമായ പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളിങ്ങനെ വായിക്കാം : " നബിയേ , നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു . അല്ലാഹു കാണിച്ചുതരുന്നതുപോലെ നീ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതാകുന്നു . നീ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാവാതിരിക്കുക . അല്ലാഹുവോട് മാപ്പപേക്ഷിക്കുക . അവന്‍ വളരെ മാപ്പരുളുന്നവനും ദയാപരനുമല്ലോ . ആത്മവഞ്ചകരായ ആളുകള്‍ക്കുവേണ്ടി നീ വാദിക്കരുത് . കൊടുംവഞ്ചകനും മഹാപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല . തങ്ങളുടെ ചെയ്തികള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനവര്‍ക്ക് കഴിയുന്നു . എന്നാല്‍ , അല്ലാഹുവില്‍നിന്ന് ഒളിച്ചുവയ്ക്കാനവര്‍ക്കാവില്ല . അവര്‍ രാത്രിവേളകളില്‍ അവന്റെ പ്രീതിക്കു വിരുദ്ധമായി ഗൂഢാലോചന നടത്തുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട് . അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെയെല്ലാം വലയം ചെയ്തവനാകുന്നു . അതേ , ഐഹികജീവിതത്തില്‍ നിങ്ങള്‍ ഈ പാപികള്‍ക്കു വേണ്ടി വാദിക്കുന്നു . എന്നാല്‍ , പുനരുത്ഥാനനാളില്‍ അവര്‍ക്കുവേണ്ടി ആരാണ് അല്ലാഹുവോട് വാദിക്കുക ? അല്ലെങ്കില്‍ ആരാണ് അവിടെ അവരുടെ വക്കീലാവുക ? ' ' ( 4 : 105 - 109 ) .
ഇസ്ലാമിക മിനിയേച്ചര്‍ ചിത്രങ്ങള്‍ ലോകചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ ചിത്രങ്ങളായി നിലകൊള്ളുന്നു . അവക്ക് തുല്യമായ മറ്റ്ചിത്രങ്ങളില്ലെന്നാണ് നിരൂപക മതം . ബൈസാന്തിയന്‍ , സാസ്സാനിയന്‍ , ചൈനീസ് ചിത്രകലകളുടെ വിസ്മയ ജനകമായ മിശ്രണം ഈ ചിത്രകലാ രൂപങ്ങളില്‍ കാണാനാവും . ഒരു പൂവ് അല്ലെങ്കില്‍ ഒരു ജ്യാമിതീയ രൂപം ഇതായിരുന്നു ഈ മിനിയേച്ചറുകളുടെ കേന്ദ്രവിഷയം . കലാകാരന്മാരുടെ വിരല്‍തുമ്പില്‍ ഇതിന്റെ നൂറുകണക്കിന് ചിത്ര ഭേദങ്ങള്‍ പിറവികൊണ്ടു . പുസ്തകങ്ങളുടെ പുറംചട്ടകളും ഉള്‍ത്താളുകളുടെ മാര്‍ജിനുകളും ഈ ചിത്രങ്ങള്‍ക്കൊണ്ടലംകൃതമായി . വരകളുടെ സൂക്ഷമമായ വിന്യാസവും വര്‍ണങ്ങളുടെ അയത്നലളിതവും ലയഭംഗിയുറ്റതുമായ പ്രവാഹവും അമൂര്‍ത്ത സൌന്ദര്യത്തിന്റെ അനായാസകരമായ പരിപൂര്‍ത്തിയും ഈ ചിത്രങ്ങളെ കാലാതിവര്‍ത്തിയാക്കുന്നു .
ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക് എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു . തോക്ക് കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട് എല്ലാവരും .
എന്നിട്ട് അയാളെ അബോര്‍ഷന്‍ ചെയ്ത് വിട്ടോ പോക്കിരി സാറേ ?
ഉപേന്ദ്രവജ്രയിലോ ഉപജാതിയിലോ പടയ്ക്കൂ എന്ന വെല്ലുവിളിയുമായി ഉമേഷ് ഒരു സമസ്യാപൂരണം അവതരിപ്പിച്ചപ്പോള്‍ പിടിപ്പതുള്ള പണി മാറ്റി വച്ച് ശ്ലോകം ചമയ്ക്കാനിരുന്നതിന്‍റെ ഫലമാണ് ഇക്കാണുന്നവ . കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം ! കണക്കു നോക്കി , ശ്ശിശുവന്നുവെന്നാല്‍ വെളുത്തുപോമെന്നിഹ തോന്നിടുന്നു . നഗരൂര്‍ എന്‍റെ നാടിനടുത്തുള്ള ഒരു ഗ്രാമമാണ് . കിളിരൂര്‍ , പരവൂര്‍ , തവനൂര്‍ , മടവൂര്‍ , നിലമേല്‍ [ അവസാനം പറഞ്ഞ രണ്ടെണ്ണവും എന്‍റെ നാടിനടുത്താണ് ] എന്നീ സ്ഥലനാമങ്ങളും നഗരൂര്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ് . നഗരൂരില്‍ എന്‍റെ അടുത്ത പരിചയക്കാരാരുമില്ലാത്തതിനാല്‍ ആര്‍ക്കും സംശയമുണ്ടാവില്ല എന്നതിനാലാണ് നഗരൂര്‍ ഉപയോഗിച്ചിരിക്കുന്നത് . നഗരൂര്‍ പ്രയോഗം ഇഷ്ടമായെന്നോതിയ കൂമനും , ശ്ലോകം തന്നെ തരക്കേടില്ല എന്നു പറഞ്ഞ പാപ്പാനും എന്നെ വികാരാധീനനാക്കി . പ്രേക്ഷകര്‍ അംഗീകരിക്കുന്നതിലും വലിയ അവാര്‍ഡുണ്ടോ എന്ന് ഞാന്‍ ഇത്തരുണത്തില്‍ അവാര്‍ഡു കമ്മറ്റിയോട് ചോദിച്ചുപോകയാണ് . കൂട്ടത്തില്‍ പറയട്ടെ , ഉമേഷ് മൂന്നാം വരി ഒന്നുകൂടി മിനുക്കി ( രഹസ്യമായി ) ഇങ്ങനെ പറഞ്ഞു : കറുത്ത കാന്തന്‍ നഗരൂര്‍ക്കു പോകേ കറുത്ത ഭാര്യയ്ക്കറിയാതെ ഗര്‍ഭം ! കൊനഷ്ടു നോക്കൂ , ഇനിയുള്ള കുഞ്ഞും വെളുത്തുപോമെന്നിഹ തോന്നിടുന്നു . അതെനിക്ക് പെരുത്തിഷ്ടപ്പെടുകയും ചെയ്തു . കാറ്റുള്ളപ്പോള്‍ തൂറ്റണമെന്നല്ലേ . അതിനാല്‍ എഴുതാനെളുപ്പമുള്ള ഉപേന്ദ്രവജ്ര കണ്ടപ്പോള്‍ ഒരെണ്ണത്തില്‍ നിര്‍ത്തുന്നതെങ്ങനെ എന്നൊരു സന്ദേഹം . ഒരു വരിയില്‍ത്തന്നെ ഇരുപത്തിമൂന്നക്ഷരമുള്ള മത്താക്രീഡയില്‍ ( മത്താക്രീഡയ്ക്കെട്ടേഴെട്ടായ് മമതനനമൊടു നന ലഘു ഗുരുവിഹ ) പൂരിപ്പിക്കാനുള്ള അടുത്ത സമസ്യയുമായിറങ്ങും മുമ്പ് , സമസ്യാപൂരണക്കൊതി തീരണമല്ലോ ! അങ്ങനെയാണ് കൊഴുകൊഴുത്ത ദ്രാവകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമൊഴിച്ചു കളിക്കുന്ന വക്കാരിയെ മനസ്സില്‍ ധ്യാനിച്ച് ഇങ്ങനെ കുറിച്ചു വച്ചത് ( അല്ലാ , ആളെവിടെപ്പോയി , കാണാനേയില്ലല്ലോ ) : നിറങ്ങളില്ലാത്ത ദ്രവങ്ങള്‍ ലാബില്‍ കലര്‍ത്തി വീണ്ടും ക്ഷമകെട്ടു മെല്ലേ , ചുവന്നു കിട്ടേണ്ട പരീക്ഷണം , ദേ - വെളുത്തുപോമെന്നിഹ തോന്നിടുന്നു ! പാവം , ഇങ്ങനെയാണെങ്കില്‍ വര്‍ഷങ്ങളായി റിസര്‍ച്ചു നടത്തുന്നവരെന്തു ചെയ്യും ? അതു പറഞ്ഞപ്പോഴാണ് ഓര്‍ത്തത് , പണ്ടൊരിക്കല്‍ വായിച്ചതാണ് . ലാബുകള്‍ക്ക് ആസിഡും മറ്റും വിതരണം ചെയ്യുന്ന കടക്കാരന്‍ സള്‍ഫ്യൂരിക് ആസിഡിലോ മറ്റോ മായം ചേര്‍ത്തകാരണം യൂണിവേഴ്സിറ്റിയുടെ ലാബ് പരീക്ഷയ്ക്ക് കുട്ടികള്‍ക്ക് ആര്‍ക്കും ഫുള്‍മാര്‍ക്ക് കിട്ടിയില്ലത്രേ ! ആസിഡില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് കുടിച്ചു നോക്കിയിട്ട് പറയാനാവില്ലല്ലോ . അങ്ങനെ പറഞ്ഞു വന്നപ്പോള്‍ ഇഞ്ചിയ്ക്കൊരു സംശയം . എനിക്ക് എത്ര ബാല്യകാല സഖികളുണ്ട് ? ( അവരാരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ ഇവിടെ വന്ന് ഹാജര്‍ വയ്ക്കണമെന്നില്ല . ) ആര്‍ക്കും മനസ്സിലാകാത്ത കഥകള്‍ എഴുതുന്നതിന്നിടയ്ക്ക് അദ്ദേഹം എന്‍റെ മുന്‍പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം വച്ചിട്ടു " അമ്പതുണ്ടാവുമോ ? " എന്ന് സന്ദേഹിച്ചു . ഇഞ്ചിയോടെന്നല്ല , ആരോടും ഞാന്‍ ഉത്തരം പറയാന്‍ പോകുന്നില്ല . ഇഞ്ചിയാരെന്നറിയാത്തവര്‍ക്ക് ഒരു ലിങ്ക് കൊടുക്കാമെന്ന് വച്ചാല്‍ , സ്വന്തം ബ്ലോഗും കത്തിച്ച് അതിന്‍റെ ചാരവും നെറ്റിയിലിട്ട് " എന്‍റെ വര്‍ക്കിച്ചോ , ഇനി ഞാനെന്തിനു ജീവിക്കണം " എന്ന് നിലവിളിച്ച് നടക്കുകയല്ലേ ആയമ്മ . കഴിഞ്ഞ കാര്യങ്ങളൊരിക്കലും ഞാന്‍ പറഞ്ഞു വീണ്ടും ഞെളിയാതിരിപ്പൂ ! കളത്രമെങ്ങാനുമറിഞ്ഞിടുന്നാള്‍ വെളുത്തുപോമെന്നിഹ തോന്നിടുന്നു . രസകരങ്ങളായ സമസ്യാപൂരണങ്ങള്‍ വായിക്കുവാന്‍ ഗുരുകുലത്തിലേയ്ക്ക് പോവുക .
കൊതുകുളും അവ പരത്തുന്ന രോഗങ്ങളും ആണും പെണ്ണും രണ്ടു തരം ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകത കൊതുകുവര്‍ഗ്ഗത്തിനുണ്ട് . പതിമൂന്നു വര്‍ഗ്ഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറില്‍ പരം കൊതുകളുണ്ട് . അംഗസംഖ്യ എടുത്താല്‍ ഇതില്‍ ഭൂരിഭാഗവും ക്യൂലക്സ് , അനോഫിലിസ് , അഡെസ് എന്ന മൂന്നു വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാകും . ലോകത്തെ കീഴടക്കാനാഞ്ഞ അലക്സാണ്ടര്‍ മരിച്ചു വീണത് ഈ ചെറു ഷഡ്പദം മൂലമാണ് . റോമാ സാമ്രാജ്യം തകര്‍ന്നതിലും മലേറിയ ഒരു വലിയ പങ്കു വഹിച്ചു . രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂടി ഇല്ലാതാക്കിയ ചരിത്രമുള്ള കൊതുകുവര്‍ഗ്ഗത്തോട് മുപ്പതിനായിരം വര്‍ഷത്തെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ നടത്തിയ യുദ്ധങ്ങള്‍ തോറ്റ കഥകളാണേറെയും .
അഗ്രജാ , അപ്പോ പറഞ്ഞതുപോലെത്തന്നെ എടുത്തുവല്ലെ : ) ശരിക്കും , ശരിക്കും രസികന്‍ ഫോട്ടോ . മഴത്തുള്ളി , ആ ബാക് ഗ്രൗണ്ട് മാറ്റുന്ന പരിപാടി ഒരു ' ബയങ്കര ' സംഭവമാണ് ( ടെക്നോളജി ) പെട്ടെന്നൊന്നും പറഞ്ഞുതരാന്‍ പറ്റില്ല ; )
ഉദ്യോഗക്കയറ്റം , ഭാര്യാസുഖം , സന്താനസൌഭാഗ്യം , മാതൃവിരഹം , അമിതവ്യയം , ലോകപ്രശസ്തി , പുസ്തകപ്രസിദ്ധീകരണം , തോളിനും നടുവിനും വേദന , ഭാഗ്യക്കുറി എടുക്കല്‍ , വ്യായാമരാഹിത്യം , അമിതബ്ലോഗിംഗ് , വിരലുകള്‍ക്കും കണ്ണിനും വേദന , കലഹം , സാമ്പത്തികലാഭം , ഇഷ്ടജനസമ്പര്‍ക്കം എന്നിവ അരവിന്ദന്റെ 2007 - ലെ വിഷുഫലം !
ദുബായിക്കാരോടൊപ്പം ഞാനും പങ്കുചേരുന്നു , അനുശോചനങ്ങളിൽ . . ദുഃഖാചരണങ്ങൾക്കിടയിലും ഇബ്രുവിന്റെ ദുഃഖത്തിന് വല്ല ശമനവുമുണ്ടായോ ആവോ . . . . ( വിശാലന്റെ ദുബായ് ബർഗർ വായിച്ചിട്ട് പതിവുള്ള അമർത്തിച്ചിരികൾക്കുശേഷം , ദീപികപ്പത്രം തുറന്നതേ ഉള്ളൂ , അവരുടെ പുതിയ സ്റ്റൈൽ പൊട്ടിക്കുന്ന ന്യൂസ് , അദ്ദേഹം അന്തരിച്ചൂന്ന് )
പേർഷ്യയിലെ സൈറസ് ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ പട്ടാളക്കാരുടെയെല്ലാം പേർ ഓർമ്മയുണ്ടായിരുന്നു . റോമൻ പടത്തലവൻ ലൂഷ്യസ് സ്കിപ്പോവിന് നാട്ടുകാരുടെ മുഴുവൻ പേരും ഓർക്കാൻ കഴിഞ്ഞിരുന്നു . അക്ഷരശ്ലോകമത്സരത്തിൽ താനും മറ്റുള്ളവരും അപ്പപ്പോൾ കെട്ടിയുണ്ടാക്കിയ കവിതകളെല്ലാം കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയിൽ തങ്ങിനിൽക്കുമായിരുന്നു . കൈക്കുളങ്ങര രാമ വാര്യർ ഒരിക്കൽ വായിച്ചുനോക്കുന്ന കൃതി പിന്നീട് എപ്പോൾ വേണമെങ്കിലും അക്ഷരം പ്രതി ഉദ്ധരിക്കുമായിരുന്നു . പത്തു വയസ്സിൽ പഠിച്ച വേദം എഴുപതു കൊല്ലത്തിനുശേഷവും എന്റെ അഛൻ ഏറെ പിഴക്കാതെ ഉരുവിടുമായിരുന്നു . അങ്ങനെയൊന്നും ഓർത്തിരിക്കേണ്ട കാര്യം എനിക്കില്ല . പലവട്ടം ഉരുവിട്ടോ ആവർത്തിച്ചെഴുതിയോ , ഓരോന്നങ്ങനെ ഓർമ്മയിൽ കരുതിവെക്കേണ്ട കാര്യമില്ല . വിരലൊന്നമർത്തിയാൽ ഓർക്കേണ്ടതും ഓർക്കേണ്ടാത്തതും ഇപ്പോൾ ഒരുപോലെ മുന്നിൽ തെളിയുന്ന സ്ഥിതിയായിരിക്കുന്നു . വലുത്താക്കുകയും ചെറുതാക്കുകയും ചെയ്യാവുന്ന രൂപങ്ങളും രേഖകളും അക്ഷരകോടികളും കയ്യിലൊതുങ്ങുന്നതോ മേശപ്പുറത്തു സ്ഥാപിക്കുന്നതോ ആയ വെള്ളിത്തിരയിൽ ഇഷ്ടപ്പെട്ട നിറത്തിൽ തെളിഞ്ഞുവരുന്നു . വേണ്ടപ്പോൾ വായിക്കാം ; വേണ്ടെങ്കിൽ വേറൊരവസരത്തിൽ വായിക്കാനായി തൽക്കാലം മായ്ച്ചുകളയാം . ഇനി ഓർമ്മയുടെ ഭാരം മുഴുവൻ ഉള്ളിൽ കൊണ്ടുനടക്കേണ്ട . നമ്മുടെ സ്വന്തമെന്നു കരുതിയ , കൈവിടാൻ വയ്യെന്നു കരുതിയ ഓർമ്മ പൂർണ്ണമായും പുറത്താക്കപ്പെട്ടിരിക്കുന്നു . നിഷ്കൃഷ്ടമായി , സംസ്കൃതീകരിച്ചു പറഞ്ഞാൽ , ഓർമ്മ ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു . സൂക്ഷിച്ചു പറയണം , ബഹിഷ്കരിക്കപ്പെടുകയല്ല , ബാഹ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു . ഈ സ്ഥിതി കണ്ടു പേടിച്ചിട്ടാകണം , ഓർമ്മയെപ്പറ്റി , ഓർമ്മക്ക് ആക്കം കുട്ടുന്ന വഴികളെപ്പറ്റി , ഒരു പുസ്തകവുമായെത്തിയിരിക്കുന്നു ജോഷ്വ ഫോയെർ എന്നൊരു ചെറുപ്പക്കാരൻ പത്രപ്രവർത്തകൻ . അമേരിക്കയിൽ ഓർമ്മമത്സരത്തിൽ പടി പടിയായി പങ്കെടുത്തു ജയിച്ചുകൊണ്ടിരിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്റെ പുസ്തകം വമ്പിച്ച രീതിയിൽ വിറ്റഴിയുന്നുവത്രേ . ഓർമ്മയുടെ ബാഹ്യവൽക്കരണത്തെച്ചൊല്ലിയുള്ള സാംക്രമികമായ ഭീതിയും അതിന്റെ അത്ഭുതകരമായ വില്പനക്കു നിദാനമാകാം . ഓർമ്മ കൂട്ടാനുള്ള പല വഴികളും ചർച്ച ചെയ്യുന്നതാണ് , ഐൻസ്റ്റീനോടൊപ്പം നിലാവിൽ ഉലാത്തുമ്പോൾ , എന്ന് അർഥം വരുന്ന തലക്കെട്ടോടുകൂടിയ ആ പുസ്തകം . നമ്മുടെ ബ്രഹ്മി ചേർത്ത മരുന്നുകളെപ്പറ്റി അതിൽ പരാമർശമില്ലെങ്കിൽ , അതിനെപ്പറ്റി വായിച്ചറിയാൻ പ്രായമായിട്ടില്ല ജോഷ്വക്ക് എന്നു കരുതിയാൽ മതി . മനുഷ്യൻ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഓർമ്മയന്ത്രംകൊണ്ട് സാധിക്കുന്നത് ചില്ലറ കാര്യമല്ല . തമ്പുരാന്റെയോ വാര്യരുടെയോ പ്രതിഭയും അധ്വാനവുമില്ലാതെത്തന്നെ , അവർ ഓർത്തെടുത്തിരുന്ന ശ്ലോകങ്ങൾ കയ്യിലൊതുങ്ങുന്ന കമ്പ്യൂട്ടറിൽ ഒന്നമർത്തിയാൽ വരി വരിയായി പുറത്തെടുക്കാം . തമ്പുരാനും വാര്യരും , അവരെപ്പോലെത്തന്നെ സൈറസ് ചക്രവർത്തിയും ലൂഷ്യസ് സ്കിപ്പോവും , ഒരു തരം ശ്രുതിസംസ്ക്കാരത്തിന്റെ പ്രയോക്താക്കളായിരുന്നു . പറയുക , കേൾക്കുക , കേട്ടതോർത്ത് പറയുക - - ഭാഷയുടെ സാധ്യത അവിടെ ഒതുങ്ങിയിരുന്നപ്പോൾ ഓർമ്മയായിരുന്നു നിലനില്പിന്റെ അടിസ്ഥാനം . ഇലയിലും ഇഷ്ടികയിലും ചെപ്പേടിലും ഓലയിലും കടലാസിലും ഉരുവിടുന്നതെല്ലാം കുറിച്ചുവെക്കാമെന്നായപ്പോൾ , ഉള്ളിൽ എല്ലാം കൊണ്ടു നടക്കണമെന്ന വ്യഥ ഒഴിവായി . മറ്റൊരു രീതിയിൽ പറഞ്ഞാൽ , അതായിരുന്നു ഓർമ്മയുടെ ബാഹ്യവൽക്കരണത്തിന്റെ ആദ്യത്തെ പ്രധാനപദം . മനുഷ്യന്റെ മസ്തിഷ്കത്തെക്കാൾ എത്രയോ ചെറിയ ഒരു യന്ത്രത്തിൽ എത്രയോ മസ്ത്ഷ്കങ്ങൾക്ക് ഓർത്തുവെക്കാൻ കഴിയാത്ത വിവരം ഒതുക്കിവെക്കാമെന്നായതോടെ ഓർമ്മിക്കുന്ന മനുഷ്യന്റെ പ്രാമാണ്യം പോയി . ഓർമ്മ തലയിൽ പേറി നടക്കാതെ , കീശയിലോ സഞ്ചിയിലോ ഒതുക്കിക്കെട്ടി കയ്യും വീശി പോകുന്ന മനുഷ്യൻ കേമനായി . തമ്പുരാന്റെയോ വാര്യരുടെയോ ഓർമ്മയുടെ കേമത്തം ഞാൻ കണ്ടറിഞ്ഞതല്ല . പക്ഷേ ഓർമ്മ അഛനിലും മറ്റു പലരിലും വാണരുളുന്നത് ഞാൻ കണ്ടിരിക്കുന്നു . കാൽ നൂറ്റാണ്ടായി കാണാത്ത ഒരാളെ കാണുമ്പോൾ , പേരെടുത്തു വിളിച്ച് അയാളെ അത്ഭുതപ്പെടുത്താൻ ഓർമ്മ എന്നെ സഹായിച്ചിട്ടുണ്ട് . അങ്ങനെ ആരെയെങ്കിലും പേരെടുത്തു വിളിച്ചുനോക്കൂ , അയാൾക്ക് പ്രത്യേകം സന്തോഷമാകും , തന്റെ പേരും ഓർക്കപ്പെടാവുന്നതാണെന്ന് അയാൾ അഭിമാനിക്കും . എപ്പോഴെങ്കിലും കണ്ടിട്ടുള്ള ഒരാളുടെ പേർ പിന്നീട് അയാളുടെ മുമ്പിലിരുന്ന് തപ്പുന്നതാണ് അനാദരം . ഓർമ്മയില്ലായ്മ അപ്പോൾ ഓർമ്മ പതറുന്നയാളുടെ പോരായ്മയായല്ല , ഓർക്കപ്പെടാതെ പോകുന്നയാൾ സഹിക്കുന്ന അവഗണനയായി മാറുന്നു . ഓർമ്മയില്ല്ലാത്തവരെ ഞാൻ എത്രയോ കണ്ടിരിക്കുന്നു . കാലത്തിന്റെ കലവറയിൽനിന്ന് എന്തെങ്കിലും ഓർത്തെടുത്തു പറഞ്ഞുവരുമ്പോൾ , തപ്പിത്തടഞ്ഞ് , " ഓർമ്മ നിൽക്കുന്നില്ല " എന്നു തന്നെത്തന്നെ ശപിക്കുന്ന കാരണവരുടെ ദൈന്യം അന്നൊന്നും അത്ര സാരമായെടുത്തിരുന്നില്ല . ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കുഴപ്പം കാരണം ബോധം നഷ്ടപ്പെട്ട് ആറുകൊല്ലം കിടന്ന റൂസ് വെൽറ്റിന്റെ പ്രശ്നം ഓർമ്മയുടെ പ്രശ്നമായിരുന്നില്ല . അന്തപ്പനായിരുന്നുവെന്നു തോന്നുന്നു ഓർമ്മ തകർന്ന നിലയിൽ ഞാൻ ആദ്യം കണ്ട ആൾ . കപ്പൽ നിർമ്മാണശാലയിൽ എഞ്ചിനീയറായിരുന്ന അന്തപ്പന് , അദ്ദേഹം തന്നെ രൂപകല്പന ചെയ്ത വീടിന്റെ ഭൂമിശാസ്ത്രം പോലും തിരിയാതായി , ഓർമ്മയില്ലായ്മ വഷളായപ്പോൾ . അന്തപ്പന് ആരോടെങ്കിലും ദേഷ്യം തോന്നുമ്പോൾ അടിക്കാൻ ഓങ്ങുന്ന കൈ എന്തിനു പൊങ്ങിയെന്ന് ഓർക്കാത്തതുകൊണ്ട് അടിക്കാതെ പോകുമായിരുന്നു . പിന്നീടു വായിച്ചറിഞ്ഞു , അതിനെക്കാൾ എത്രയോ കുറവാണ് ക്ലൈവ് വെയറിംഗ് എന്ന പേരു കേട്ട ബ്രിട്ടിഷ് സംഗീതശാസ്ത്രജ്ഞന്റെ ഓർമ്മത്തുണ്ടിന്റെ നീളം . അദ്ദേഹത്തിന്റെ ഒരോർമ്മയും ഒരു സെക്കന്റിലേറെ നീളുന്നില്ല പോലും . ഒരു സെക്കന്റിനെക്കാൾ സ്ഥായിയെന്നു പറയാവുന്ന വിചാരം എന്തെങ്കിലുമുണ്ടെങ്കിൽ , അത് ക്ലൈവിന്റെ സംഗീതത്തെപ്പറ്റിയും ഭാര്യ ഡെബോറയെപ്പറ്റിയുമായിരിക്കും . അവിടെയൊക്കെ ഓർമ്മ ബാഹ്യവൽക്കരിക്കപ്പെടുകയല്ല , തർക്കപ്പെടുകയാണെന്നു കാണാം . ബുദ്ധിനാശത്തിന്റെ മൂർദ്ധന്യമായി ഗീത കണക്കാക്കുന്ന സ്മൃതിവിഭ്രമം അല്ലെങ്കിൽ സ്മൃതിഭ്രംശം അതു തന്നെയാണോ ? അവരുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഓർമ്മയന്ത്രം ഉപകരിക്കുന്നില്ല . കണ്ണട വെച്ചാൽ കാഴ്ചയും , ഇയർഫോൺ വെച്ചാൽ കേൾവിയും മെച്ചപ്പെടുന്നുണ്ട് . ഹൃദയത്തിന്റെ താളം ശരിപ്പെടുത്താൻ പേസ് മേക്കർ ഉണ്ട് . പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഒരു തരം അരപ്പട്ട ഉണ്ട് . അതുപോലെ ക്ലൈവ് വെയറിംഗിന്റെ ശിഥിലമായ ഓർമ്മയെ ക്രമീകരിച്ചെടുക്കുന്ന യന്ത്രം ഇതുവരെ ഉണ്ടായിട്ടില്ല . താമസിയാതെ അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തന്നെ കരുതണം . ഓർമ്മ മുഴുവനും തകരാറിലായിരിക്കയണെങ്കിലും , കീശയിലോ മേശപ്പുറത്തോ സഞ്ചിയിലോ ഒതുക്കിവെച്ചിട്ടുള്ള ഓർമ്മയന്ത്രത്തിൽ വിരൽ അമർത്താനുള്ള ഓർമ്മ ശേഷിച്ചിട്ടുള്ളവർക്ക് എന്തും ഏതും ഓർത്തെടുക്കാവുന്ന സ്ഥിതി ആവും . അവിടെ ഓർമ്മ മെച്ചപ്പെടുത്താനുള്ള അഭ്യാസങ്ങളൊന്നും വേണ്ടി വരില്ല . പക്ഷേ എന്തും ഏതും എന്നു പറഞ്ഞാൽ ശരിയാകുമോ ? തലയിൽ സൂക്ഷിക്കുന്ന ഓർമ്മയും കീശയിലെ യന്ത്രത്തിൽ ഒതുക്കിയിരിക്കുന്ന ഓർമ്മയും ഒരു പോലെയാകുമോ ? തലയിൽ മങ്ങിയും മിന്നിയും വിളങ്ങുന്ന ഓർമ്മ തിരിച്ചറിവാണ് , വികാരമാണ് . അത് ഒരു തുടർച്ചയാണ് , ഒടുക്കമോ തുടക്കമോ ഇല്ലാത്ത തുടർച്ച . അമ്മ ശാസിച്ചതും ദേവാലയത്തിൽ നമസ്കരിച്ചതും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ മുടിയിഴ പറന്ന് തന്റെ കവിളിൽ വീണതും യൂദാസിനെ വെറുത്തതും - - അതൊക്കെ ഓർമ്മയായി തലയിൽ തിളങ്ങുന്നു , ഓർമ്മിക്കുന്നയാളുടെ ഭാവം നിർണയിക്കുന്നു . ആ ആളുകളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും പറ്റിയുള്ള വിവരമെല്ലാം ഓർമ്മയന്ത്രത്തിൽ പകർത്തിവെക്കാൻ പറ്റും . പക്ഷേ അതെല്ലാം പേർത്തെടുത്താൽ , അവയുടെ സവിശേഷമായ സംഘാതത്തിൽനിന്നുളവായ അനുഭൂതി വീണ്ടും യന്ത്രികമായി സൃഷ്ടിക്കാൻ പറ്റുമോ ? പറ്റില്ല . ആ പുനസ്സൃഷ്ടിയാണ് ഓർമ്മ . ആ ഓർമ്മയാണ് വ്യക്തിത്വം . മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓടിയെത്തി ഉണർത്തുന്ന ആ ഓർമ്മയുടെ മരണം ആരെയും ആരും അല്ലാതാക്കുന്നു . അതുകൊണ്ടായിരിക്കും ഓർമ്മയില്ലായ്മ പരമമായ ദൈന്യമായി പലരും കണക്കാക്കുന്നു . ഓർമ്മയുടെ മരണം ഏറ്റവും ഭയാനകമായ അവസ്ഥയായി മലയാള മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം എന്ന ആത്മകഥയിൽ ചിത്രീകരിക്കപ്പെട്ടതോർക്കുന്നു . ജോഷ്വ ഫോയറിന്റെയോ ഓർമ്മപ്പെരുക്കത്തിനുള്ള തന്ത്രം തേടുന്ന മുതിർന്ന ഗവേഷകരുടെയോ ഉപദേശമില്ലാതെത്തന്നെ ചില നേരങ്ങളിൽ ചില മനുഷ്യർ ഓർമ്മയെ വിളക്കിയെടുക്കുന്നതു കാണാം . കരിമ്പുഴ രാമചന്ദ്രൻ എന്ന കവിയും ഞാനും ആറാം ക്ലാസിൽ ഒരുമിച്ചു പഠിച്ചിരുന്നു . അര നൂറ്റാണ്ട് തമ്മിൽ കാണാതെയും കേൾക്കാതെയുമിരുന്നിട്ട് ഒരു ദിവസം രാമചന്ദ്രൻ എന്നെ വിളിച്ചു . വീട്ടിൽ വരുത്തി ഊണു തന്നു . ഓർമ്മകളിൽ അര നൂറ്റാണ്ടിന്റെ പഴക്കം കഴുകിപ്പോകുകയായിരുന്നു . കീശയിലെ ഓർമ്മയന്ത്രത്തിനു കഴിയുമെന്നു തോന്നുന്നില്ല , പുനസ്സൃഷ്ടിക്കപ്പെട്ട അനുഭവം , നിസ്സരമായ സംഭവം - - പിണങ്ങിയതും പന്തയത്തിൽനിന്നു പിന്മാറിയതും പല്ലു പൊന്തിയ മാഷെപ്പറ്റി ആരോ എന്തോ പറഞ്ഞതിന് ഞങ്ങൾക്ക് അടി കിട്ടിയതും - - വാർദ്ധക്യത്തിൽ ബാല്യത്തിന്റെ ചേതന ഉണർത്തി . കുചേലനെ കാണാൻ ചെന്ന കൃഷ്ണനായി എന്നെ അവതരിപ്പിച്ച് , " ഗോവിന്ദൻ കുട്ടി , ഹേ , ഞാൻ , വിളിയിതു ഗുരുവായൂരിൽനിന്നോർമ്മയുണ്ടോ . . . . ? " എന്നു തുടങ്ങുന്ന ഒരു സ്രഗ്ധര രാമചന്ദ്രൻ ഉള്ളു തുറന്നുചൊല്ലിയപ്പോൾ , ഓർമ്മയിൽ കർപ്പൂരം കലരുകയായിരുന്നു . കമ്പ്യൂട്ടറിൽ പകർത്താൻ വയ്യാത്ത ഒരു തരം ഓർമ്മക്കർപൂരം ! ( malayalam news june 6 )
ഈ ഉത്തരസമാനത ടെസ്റ്റു ചെയ്യല്‍ അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടു് എന്നു തോന്നും . ഒരു ചോദ്യം നമ്മളോടു തന്നെ പത്തു തവണ ചോദിക്കും . മറ്റുള്ളവരോടും ചോദിക്കും . വ്യത്യാസമുണ്ടെങ്കില്‍ അതില്‍ കടിച്ചുതൂങ്ങും . രണ്ടുപേര്‍ ഒരുപോലെ പറഞ്ഞാല്‍ മൂന്നാമതായി ഒരാളോടു ചോദിക്കും .
ആറാട്ടുകടവ് - വിഗ്രഹത്തെ ആറാടിക്കുവാനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കടവ്
പീഡനക്കേസ് പ്രതികളുടെ ലിസ്റ്റ് എടുത്താല്‍ ജാതിയോ മതമോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ ഒന്നും ആ ലിസ്റ്റിനെ സ്വാധീനിച്ചിട്ടില്ല എന്നറിയാം . ബിവറേജസ് ഔട്ട്‍ലെറ്റിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്ന അതേ മനസ്സോടെ മെലിഞ്ഞുണങ്ങിയ ഒരു പന്ത്രണ്ടുകാരിയുടെ ചോരക്കിടക്കയ്‍ക്കു വേണ്ടി ക്യൂ നില്‍ക്കാല്‍ ബുദ്ധിജീവികളും കലാകാരന്മാരും വിദ്യാസമ്പന്നരുമായ സമൂഹത്തിനു സാധിക്കുന്നു . പീഡനകഥകള്‍ എഴുതി മാധ്യമധര്‍മം നിറവേറ്റുന്നവരും അത് വായിച്ചു ഹരം കൊള്ളുന്ന വായനക്കാരും അതേ രോഗത്തിന്റെ മറുവശമാണ് കാണിക്കുന്നത് .
തൊടുപുഴ : കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാന്‍സ് നായിക് പി . കെ . സന്തോഷ് കുമാറിന്റെ 12 - ാം ചരമവാര്‍ഷികം
വരികള്‍ക്കിടയിലെ മൌനത്തില്‍ മൌനമായി നിന്നു പൊയ് ഉള്ളിലൊരു മഞ്ഞു തുള്ളിയുടെ വിങ്ങലുമായ് …
സൈലന്റ് വാലിയിൽ എങ്ങനാ . . . മഴയുണ്ടാകുമോ ? കോർ സോണിൽ മഴയും കൊണ്ട് നനഞ്ഞ് നടക്കാൻ ഭാഗ്യമുണ്ടാകുമോ ? ക . . .
ദോഷം പറയരുതല്ലോ , ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയതില്‍ ഏറ്റവും പാരായണയോഗ്യം ഈ ഭാവങ്ങള്‍ തന്നെ . തീയതി വെച്ചു് ദിവസേന ഒന്നെന്ന കണക്കിനു പടച്ചു വിട്ട കുറിപ്പുകളിലും കവിത എന്നു തോന്നിക്കുന്ന കുറേ പടപ്പുകളിലും ( ഇവ എഴുതിയ ആളാണല്ലോ വിത്സന്‍ കവിയാണോ എന്നു് ഉത്പ്രേക്ഷിച്ചതു് , കഷ്ടം ! ) ജീവിത്തത്തില്‍ ഇതു വരെ പരീക്ഷയുടെ ഉത്തരക്കടലാസിലല്ലാതെ മലയാളം എഴുതിയിട്ടില്ല എന്നു പറഞ്ഞു ബ്ലോഗിംഗ് തുടങ്ങുന്നവരുടെ ആദ്യപോസ്റ്റുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടുമില്ല .
ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് ദില്ലി . 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമർശിക്കുന്നത് . പതിനൊന്ന് പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട് . ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ [ 14 ] .
പൂതൃക്കോവില്‍ വിനായകന്‍ എന്ന പുതുമുഖം ആദ്യമായി എത്തുന്ന പൂരം കൂടെയാണ് ഇത്തവണ ആയിരം കണ്ണിയിലേത് . അവന്റെ മിന്നുന്ന പ്രകടനത്തിനായി കാണികള്‍ കാത്തിരിക്കുന്നു . കര്‍ണ്ണനും ചെര്‍പ്ലശ്ശേരി പാര്‍ത്ഥനും നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ബാസ്റ്റ്യന്‍ വിനയ ചന്ദ്രനും , ചുള്ളിപ്പറമ്പില്‍ ശ്രീറാമും എല്ലാം തലേക്കെട്ടും അണിഞ്ഞു തലയെടുപ്പോടെ എത്തും എന്നാണ് ഉത്സവപ്രെമികള്‍ കരുതുന്നത് .
ശ്രീയേട്ടാ ഇത്തവണ തുടരാന്‍ ആക്കി , എഴുതി വന്നപ്പോള്‍ ഒരു പാട് ഉണ്ട് . അനുപമ ഒരുപാട് നന്ദി , ബന്ധുക്കള്‍ ശത്രുക്കള്‍ എന്നല്ലേ
പ്രിയ സുഹൃത്തെ . ഇസ് ലാമിനെ വിമര്‍ശിക്കുന്നവരെ അവരുടെ ഡ്യൂപ്ളിക്കറ്റ് ഐഡിയുണ്ടാക്കി വിമര്‍ശിക്കേണ്ടതുണ്ടോ ? ആദ്യം ജബ്ബാറിന്റെ പേരില്‍ ഉണ്ടാക്കിയ ബ്ലോഗ് പിന്നെ എന്തിനാണ് പേര് മാറ്റിയത് . അതൊരു തെറ്റാണെന്ന് തോന്നിയത് കൊണ്ടല്ലേ ? ജബ്ബാര്‍ തിരഞ്ഞെടുത്ത ജോലി ഇസ്ലാമിനെ വിമര്‍ശിക്കലാണ് . നിങ്ങളെപോലുള്ളവരുടെ ശൈലികള്‍ അയാള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജമാവുകയേ ഉള്ളൂ . അദ്ദേഹം ഒരു മനുഷ്യനാണ് . നിങ്ങളും ഞാനും വിശ്വസിക്കുന്ന ദൈവത്തിന്റെ ഒരു സൃഷ്ടി . പൊട്ടന്‍ എന്നും കാക്ക എന്നും വിളിച്ച് അദ്ദേഹത്തെ പരിഹസിക്കാന്‍ നിങ്ങള്‍ക്കധികാരമില്ല . ഒരാളെ ആക്ഷേപ്പിക്കുന്നതിന്റെ പരിഹസിക്കുന്നതിന്റ്യും ഇസ് ലാമിക മാനം എന്താണ് ? അറബി പേരില്‍ മുസ് ലീങ്ങളും കൃസ്ത്യാനികളും ജൂതന്മാരും എല്ലാം ഉണ്ട് . എന്റെ കൂടെ ജോലി ചെയ്യുന്ന നാസ്സര്‍ കൃസ്ത്യനിയാണ് . ഇറാഖ് വൈ . പ്രസിഡണ്ടായിരുന്ന് താരീഖ് അസീസ് കൃസ്ത്യനിയായിരുന്നു . . . . പേരില്‍ വിമര്‍ശിക്കുന്നതില്‍ വലിയ കാര്യമില്ല . . ഒരാളുടെ പേരു അയാളുടെ ഇഷ്ടമല്ലേ പ്രിയ സുഹൃത്തെ . താങ്കള്‍ നേരായ മാര്‍ഗ്ഗത്തിലൂടെ ജബ്ബാറിന്റെ വിമര്‍ശങ്ങല്‍ക്ക് മറുപടി നല്‍കൂ . . എന്റെ അഭിപ്രായത്തില്‍ ഒരു മറുപടിക്ക് മാത്രം സ്കോപ് അദ്ദേഹത്തിന്റെ വിമര്‍ശന ശൈലിക്കില്ലെന്നാണ് . . . നിങ്ങളുടെ ഇത്തരം ശൈലികള്‍ അദ്ദേഹത്തിന്റെ വിമര്‍നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് എന്റെ അഭിപ്രായം . വൈകാരികതയേക്കാള്‍ പ്രയോജനം വൈചാരികത ക്കാണ് . . ഇനി താങ്കള്‍ക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യുക .
കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ ആര് ? ഉണ്ണി മലപ്പുറത്തെ മദ്യദുരന്തത്തില്‍ 27 പേര്‍ മരിച്ചു . കുറ്റിപ്പുറത്തും തിരുനാവായയിലും വണ്ടൂരിലും ആണ് അത്യാഹിതം സംഭവിച്ചത് . അറിഞ്ഞയുടന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അത്യാഹിതം നടന്ന സ്ഥലത്തെത്തി . കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ മന്ത്രി ഗുരുദാസന്‍ സസ്പെന്‍ഡ് ചെയ്തു . മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതവും കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ചെലവും നല്‍കുമെന്ന്സര്‍ക്കാര്‍പ്രഖ്യാപനം വന്നു . കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും ഹൈക്കോടതിജഡ്ജി അന്വേഷിക്കുമെന്നും പ്രഖ്യാപനമുണ്ടായി . ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നര്‍ഥം . ഈ നടപടികളില്‍ പിഴവോ പോരായ്മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക എന്നതാണ് മാധ്യമ ധര്‍മം . മനസ്സറിയുന്ന യന്ത്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ ഇത്തരം സുപ്രധാന നടപടികള്‍ കണ്ടില്ലെന്നു നടിച്ചു . ചിലര്‍ തീരുമാനങ്ങള്‍ പ്രസിദ്ധീകരിച്ചതേയില്ല . മരണം കൊണ്ടാടാന്‍ ശ്രമിക്കുമ്പോഴും സാമാന്യമര്യാദയുടെ പേരില്‍ സര്‍ക്കാര്‍ ഈ ദുരന്തവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനം പ്രസിദ്ധീകരിക്കേണ്ടതല്ലേ ? വാര്‍ത്തകളുടെ അടിവേരുകള്‍ തോണ്ടിയെടുക്കുന്ന കഠിനാധ്വാനം മദ്യദുരന്തത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്നതിന് പ്രയോഗിച്ചുകണ്ടില്ല . ഇതുവരെ അറസ്റ്ചെയ്യപ്പെട്ടവരെല്ലാം കോഗ്രസുകാരും അവരുടെ നേതാക്കളുമാണ് . ഇടതുജനാധിപത്യ മുന്നണി ഗവമെന്റുകളുടെ കാലാവധി തികയുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ഈ മദ്യദുരന്തം യാദൃച്ഛികമാണോ ? അത്തരത്തില്‍ ഒരു സന്ദര്‍ഭത്തിലല്ലേ കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായത് . വിശദമായ അന്വേഷണം ആവശ്യപ്പെടുന്ന സംഭവങ്ങളാണിവ . കഴിഞ്ഞ 35ലേറെ വര്‍ഷമായി അച്യുതന്‍ വ്യാജവാറ്റും വ്യാജച്ചാരായവില്‍പ്പനയും സുഖമായി നടത്തിവരികയായിരുന്നു . ഇതിനിടെ അച്യുതന്‍ കോഗ്രസ് നേതാവായി . തുടര്‍ന്ന് എംഎല്‍എയായി . പാലക്കാട്ടെ ചിറ്റൂര്‍ താലൂക്കില്‍ നിലവിലുള്ളത് ' അച്യുതരാജ് ' ആണ് . അവിടെ കള്ളില്‍ മായം ചേര്‍ക്കല്‍ നടക്കുന്നു . മായം ചേര്‍ത്ത കള്ള് അന്യജില്ലകളിലേക്ക് ഒഴുകുന്നു . വിലയ്ക്കുപുറമെ ലിറ്റര്‍ ഒന്നിന് രണ്ടുരൂപവച്ച് അച്യുതന്‍ വാങ്ങുന്നു . അച്യുതന്റെ സ്വൈരവിഹാരത്തിന് ആരും തടസ്സംനിന്നുകൂടാ . എക്സൈസ് കമീഷണറെ അച്യുതന്റെ മകനും ഗുണ്ടകളും ചേര്‍ന്നാണ് തടഞ്ഞത് . അച്യുതന്റെ ബിസിനസ് പുറംലോകം അറിഞ്ഞിട്ടില്ല എന്ന വിശ്വാസത്തിലായിരുന്നു ഉമ്മന്‍ചാണ്ടി . ആ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് പ്രതിപക്ഷനേതാവ് ഒരു പത്രത്തില്‍ എഴുതിയ പംക്തിയില്‍ ' കൊലച്ചോറിന്റെ പങ്കുപറ്റുന്ന ' വരെപ്പറ്റിയുള്ള ഗീര്‍വാണം അവതരിപ്പിച്ചത് . ആന്റണി മന്ത്രിസഭ ചാരായം നിരോധിച്ചതിന്റെ മഹത്വവല്‍ക്കരണമാണ് ലേഖനത്തില്‍ ഏറിയപങ്കും . എന്നാല്‍ , ആ ചാരായഷാപ്പുകളില്‍നിന്ന് പറിച്ചെറിയപ്പെട്ട തൊഴിലാളികളില്‍ ഒരാളിനെപ്പോലും പുനരധിവസിപ്പിക്കാന്‍ ആന്റണിക്കോ ഉമ്മന്‍ചാണ്ടിക്കോ കഴിഞ്ഞില്ല . കുറ്റിപ്പുറത്തെയും തിരുനാവായയിലെയും മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്തം കെ അച്യുതന്‍ എന്ന കോഗ്രസ് എംഎല്‍എയിലും പതിക്കുമെന്ന് വേണ്ടതിലധികം സൂചനകള്‍ വന്നിരിക്കുന്നു . അച്യുതന്‍തന്നെ അത് തുറന്നുപറഞ്ഞിരിക്കുന്നു . മൂന്നര പതിറ്റാണ്ടിലേറെക്കാലം ഇഞ്ചിഞ്ചായി മനുഷ്യരെ കൊന്നുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ കൂട്ടനരഹത്യയാണ് നടത്തിയത് . ഈ ദുരന്തനാടകത്തിലെ മുഖ്യവില്ലന്‍ കെ അച്യുതനാണ് . നേപ്പാള്‍ ഗവമെന്റിന്റെ പിടികിട്ടാ കൊലപ്പുള്ളിയും ലോട്ടറിക്കള്ളനുമായ മണികുമാര്‍സുബ്ബ രണ്ടുനാലുദിനംകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഐ യുടെ നേതാവായതും പാര്‍ലമെന്റ് അംഗമായതും . അതിന്റെ പ്രത്യുപകാരമാണല്ലോ ഓരോ തെരഞ്ഞെടുപ്പുവേളയിലും കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് രണ്ടായിരംകോടി മുതല്‍ നാലായിരംകോടി രൂപവരെ സുബ്ബ സമ്മാനിക്കുന്നത് . അപ്പോള്‍ ഇങ്ങ് പാലക്കാട്ട് 35 വര്‍ഷമായി കോഗ്രസിന് പണംകൊടുത്തുകൊണ്ടിരിക്കുന്ന അച്യുതന്‍ ഒരു എംഎല്‍എ ആയതില്‍ അത്ഭുതപ്പെടാനില്ല . കൊലച്ചോറിന്റെ പങ്കുപറ്റുന്നവര്‍ കോഗ്രസുകാരാണ് . തുടര്‍ന്നുള്ള ഉമ്മന്‍ചാണ്ടിയുടെ മൌനവും ആ സത്യത്തിന് അടിവരയിടുകയാണ് . പക്ഷേ , നിയമത്തിന് മൌനം ഭജിക്കാനാവില്ലല്ലോ .
ബ്രിട്ടീഷുകാര്‍ നിര്‍ദേശിച്ച നിബന്ധനകളനുസരിച്ചാണ് സന്ധിയുണ്ടായത് . പകുതി രാജ്യം ടിപ്പുവിന് നഷ്ടപ്പെട്ടു . മലബാര്‍ ബ്രിട്ടീഷുകാരുടെ കീഴിലായി . കൂടാതെ 3 . 3 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതായും വന്നു . ടിപ്പുവിന്റെ ശേഷിച്ച സ്ഥലത്തുനിന്ന് കൊല്ലംതോറും ലഭിക്കാവുന്ന ആദായത്തിന്റെ മൂന്നിരട്ടിയായിരുന്നു നഷ്ടപരിഹാരം . അതും ഒരു കൊല്ലത്തിനകം നല്‍കണമായിരുന്നു . സമയ പരിധിക്കുള്ളില്‍ നല്‍കാന്‍ സാധിക്കുകയില്ലെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ധാരണ . പക്ഷേ , സമയ പരിധിക്കുള്ളില്‍ നല്‍കാന്‍ മാത്രമല്ല ശേഷിച്ച സ്ഥലത്തെ സമ്പത്ത് വര്‍ധിപ്പിക്കാനും ശക്തമായൊരു നാവികപ്പട സൃഷ്ടിക്കാനുമാണ് ടിപ്പു ശ്രമിച്ചത് .
തൃശ്ശൂര്‍ : വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി . പൂരത്തില്‍ പങ്കാളികളായ തിരുവമ്പാടി , പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങളിലും രാവിലെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് കൊടിയേറ്റം നടന്നു . കൊടിയേറി ആറാം പക്കം മെയ് 12 നാണ് പൂരം … കൂടുതല്‍ »
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും യു . ഡി . എഫും ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന് ഇഷ്ടമുള്ള ഫീസ് വാങ്ങാന്‍ അനുവദിക്കുകയാണ് . ഇതിനെതിരെ എസ് . എഫ് . ഐ . യും ഡി . വൈ . എഫ് . ഐ . യും നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് ഉമ്മന്‍ചാണ്ടി കരുതണ്ട - പിണറായി പറഞ്ഞു .
കഴിഞ്ഞപ്രാവശ്യം ഞാനെഴുതിയ വരികള്‍ വൃത്തത്തില്‍ കയറാതെ എക്ലിപ്സ് വരച്ച് കയറ്റിയതൂ കാരണ്‍മാണെന്നു തോന്നുന്നു , എനിക്കു നീളത്തില്‍ പോലും ഒരു വരി വരുന്നില്ല .
നൃത്തം , നാട്യം , നൃത്യം , ഗീതം , വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി . ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു .
നല്ല പോസ്റ്റ് . മുന്‍പ് ആരാണ്ടോ കമന്റിയതു പോലെ ഞാനും ഒരല്പം നീരസത്തോടെയാണ് വായിച്ച് തുടങ്ങിയത് . പക്ഷെ മുഴുവന്‍ വായിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന്സ്തിലും കാര്യമുണ്ടെന്ന് തോന്നിയിരിക്കുന്നു . ഇതെ കുറിച്ച് ഒരു ചെറു ചര്‍ച്ച ജൊയുടെ ബ്ലൊഗില്‍ നടത്തി വന്നതെയുള്ളു . പക്ഷെ ഈ പൊസ്റ്റില്‍ എല്ലാം വിശദീകരിക്കപ്പെടുന്നു . പക്ഷെ എന്തുകൊണ്ടൊ തരൂര്‍ എന്ന മന്ത്രി ഒരല്പം നേരത്തെ അവതരിച്ചില്ലെ എന്നാണ് എന്റെ സംശയം . ഒരല്പം കാത്തിരുന്നു , പ്രവൃത്തിപരിചയം വന്നിട്ട് കേറാമാരുന്നു . എങ്കില്‍ ഈ അബദ്ധങ്ങളില്‍ ഒരു പക്ഷെ ചെന്നു ചാടില്ലാരുന്നു
അലക്സാണ്ടറുടെ ഇന്ത്യയിലേയ്ക്കുള്ള പടനീക്കമാണു് ബാബിലോണിയന്‍ സംഖ്യാലേഖനരീതി ഇന്ത്യയിലേയ്ക്കു് എത്താന്‍ സഹായിച്ചതു് എന്നൊരു തിയറിയുണ്ടു് . അതു് ഇന്ത്യയുടെ പൈതൃകത്തെ ഇടിച്ചുതാഴ്ത്തി യൂറോപ്പിലാണു് എല്ലാം ഉണ്ടായതു് എന്നു വാദിക്കുന്ന യൂറോപ്യന്‍സിന്റെ കുത്സിതശ്രമമാണെന്നു് ഭാരതീയപൈതൃകവാദികള്‍ വാദിക്കുന്നു . അതെന്തെങ്കിലുമാകട്ടേ . ഏതായാലും , ഭാരതത്തില്‍ ആറാം നൂറ്റാണ്ടു വരെ പൂജ്യമുള്ള സ്ഥാനീയസമ്പ്രദായം ഉപയോഗിച്ചു് ആരും എഴുതിയിട്ടില്ല . പൂജ്യം ആ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുമില്ല .
പോസ്റ്റ് ഇട്ട അന്നു തന്നെ വായിച്ചെങ്കിലും സമയം കിട്ടാതിരുന്നതിനാലാണ് മറുപടിക്കാന്‍ വൈകിയത് . വീക്ഷണം അക്ഷരംപ്രതി ശരിയാണെങ്കിലും ആന്‍റീ ക്ലൈമാക്സിലാണ് ആശാന്‍റെ ഉദ്ദേശ്യത്തിന്‍റെ ക്ലൈമാക്സ് വ്യക്തമാകുന്നത് . അതായത് സര്‍ക്കാരിന് സ്കോര്‍ ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല എന്ന പരിഭവം . ഗോള്‍മുഖത്ത് അളന്നു കുറിച്ചു ലഭിച്ച ക്രോസ് കണട്ക് ചെയ്യുന്നതില്‍ പിഴച്ച സ്ട്രൈക്കറെ ശപിക്കുന്ന ഫുട്ബോള്‍ പ്രേമിയുടെ വികാരം . അത് പോട്ടെ , താങ്കള്‍ മുന്നോട്ടുവെച്ച വിഷയവുമായി ബന്ധപ്പെട്ട് മറ്റു ചില കാര്യങ്ങളാണ് പറയാന്‍ തോന്നുന്നത് . ക്ഷമയും സഹനവും സ്നേഹവുമാണ് ധ്യാനകേന്ദ്രത്തില്‍ ഉദ്ബോധിപ്പിക്കുന്നത് . ശത്രുതകള്‍ മറന്ന് എല്ലാവരെയും സ്നേഹിക്കാനുള്ള മുരിങ്ങൂരിലെ ആഹ്വാനം ഒരാഴ്ച്ചക്കാലം ഈയുള്ളവനും ശ്രവിച്ചിരുന്നു . ഈ ഉദ്ബോധനത്തിന് നേതൃത്വം നല്‍കുന്ന പനക്കലച്ചന്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതകളില്ലെന്ന് വ്യക്തമാക്കാന്‍ അന്വേഷകര്‍ക്കു മുന്നില്‍ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു ചെയ്യേണ്ടത് . അതിനു പകരം നാളിതുവരെ ജനങ്ങളോട് ഉപദേശിച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നു - ഇതിലും മികച്ച ക്രൈസ്തവ മാതൃക വേറെയുണ്ടോ ? ധ്യാന കേന്ദ്രത്തില്‍ ദുരൂഹ മരണങ്ങളും മറ്റും നടക്കുന്നതായി വര്‍ഷങ്ങളായി ആക്ഷേപം നിലവിലുണ്ട് . അവിടെ റെയ്ഡ് നടന്നപ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്ന് പ്രതീക്ഷിച്ചവര്‍ അനവധിയാണ് . ധ്യാനകേന്ദ്രത്തിലെ മരണങ്ങള്‍ എല്ലാം സ്വാഭാവികമാകാം . അങ്ങനെയെങ്കില്‍ അത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് അവസരമൊരുക്കുകയായിരുന്നു പനക്കലച്ചനും കൂട്ടരും ചെയ്യേണ്ടിയിരുന്നത് . രാധേയന്‍ പറഞ്ഞത് നൂറുവട്ടം ശരിയാണ് . ആദര്‍ശവും ജീവകാരുണ്യവും പ്രസംഗിക്കുന്നവര്‍ അനേകമുണ്ടെങ്കിലും എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച വരെ ഏറ്റെടുത്ത് പരിപാലിക്കാന്‍ സന്നദ്ധത കാണിക്കുന്നവര്‍ വിരളമാണ് . അക്കാര്യത്തില്‍ മുരിങ്ങൂര്‍ മാത്രമല്ല , ഒട്ടേറെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവെക്കുന്നുണ്ട് . ഇത്തരം പല കേന്ദ്രങ്ങള്‍ക്കും ദുരൂഹതയുടെ മേല്‍വിലാസം ഉണ്ടാക്കുന്നത് അസൂയാലൂക്കളും മത വിദ്വേഷികളുമാകാം . പക്ഷെ , ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കാനുള്ള ബാധ്യതയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുണ്ട് . പിന്നെ പിണറായി വിജയന്‍റെ കാര്യം . കേരളത്തിലെ മറ്റു രാഷ്ട്രീയക്കാരേക്കാള്‍ ഉപരിയായി ഒരു സ്ഥാനത്ത് പിണറായിയെ പ്രതിഷ്ഠിക്കുന്നവര്‍ക്കെ ടിയാന്‍റെ ധ്യാന കേന്ദ്ര സന്ദര്‍ശനത്തില്‍ പന്തികേട് തോന്നാനിടയുള്ളു . രാഷ്ട്രീയത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നായ അവസരവാദത്തിന്‍റെ ആള്‍രൂപമാണ് താന്‍ എന്ന് പിണറായി എത്രയോ വട്ടം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു . പള്ളിയായാലും പാതിരായായാലും മൊട കണ്ടാ എടപെടും എന്ന രീതിയില്‍ വില്ലിച്ച് നിന്നിരുന്ന നേതാക്കള്‍ കത്തനാരന്മാരുടെ കാലുപിടിക്കാന്‍ പോയതോടെ അണികളുടെ കണ്ണു തള്ളിയിരിക്കുകയാണ് .
അങ്ങനെ ഒരു ഇടവേളയ്ക്കു ശേഷം മലയാളം ബ്ലോഗിങ്ങിന്റെ ലോകത്തേയ്ക്ക് മടങ്ങി വരുന്നു . ഇവിടെ ബ്ലോഗ് സ്‌പോട്ട് ബ്ലോക്ക് ചെയ്തതായിരുന്നു പ്രശ്നം . ഈ ലേഖനം ഒന്നര മാസത്തിനു മുന്‍പേ പൂര്‍ത്തിയായിരുന്നു . പക്ഷെ ബ്ലോക്കിങ്ങ് കാരണം പ്രസിദ്ധീകരിക്കാന്‍ പറ്റിയില്ല . പിന്നെ ജോലിസ്ഥലത്തും നല്ല തിരക്കായിരുന്നു . എന്തായാലും മെയിലിലൂടെയും മറ്റും ക്ഷേമാന്വേഷണങ്ങള്‍ അറിയിക്കുകയും വേണ്ട പിന്തുണതരികയും ചെയ്ത എല്ലാവര്‍ക്കും നന്ദി .
നമ്മുടെ നാടിനു വേണ്ടി ചത്തു എന്നു നിങ്ങളൊക്കെ പറയുന്ന ആ സന്ദീപിന്റെ വീട്ടില്‍ . .
28 വയസ്സുള്ള ഈ ആര് എസ് എസ് അനുഭാവി ആരാപ്പാ ? തനി തൃശ്ശൂക്കാരന്‍ !
മുസ്ലിം ന്യൂനപക്ഷ കര്‍മശാസ്ത്രം ആധുനിക പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന സംജ്ഞയായി മാറിയിരിക്കുന്നു . കര്‍മശാസ്ത്ര ( ഫിഖ്ഹ് ) ത്തിന്റെ പാരമ്പര്യ വീക്ഷണങ്ങളില്‍ നിന്നും മുക്തമായി പ്രമാണങ്ങളുടെ അടിത്തറകളില്‍ നിന്നുകൊണ്ട് തന്നെയുള്ള സ്വതന്ത്രമായ ഒരു വീക്ഷണം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമമാണ് ഈ ചര്‍ച്ചയിലൂടെ പണ്ഡിത • ാര്‍ നടത്തുന്നത് . പഴയ കര്‍മശാസ്ത്രനിയമങ്ങളും ഗ്രന്ഥങ്ങളും ക്രോഡീകരിക്കപ്പെട്ടിരുന്ന സാഹചര്യമോ അവസ്ഥാവിശേഷമോ അല്ല നിലവിലെ മുസ്ലിം സമൂഹത്തിന്റേത് . ഇവയുടെ ക്രോഡീകരണം നടക്കുന്നത് ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് . എന്നാല്‍ ഭൂരിഭാഗം മുസ്ലിം സമൂഹവും ഇത്തരം സാഹചര്യങ്ങളില്‍ നിന്നും മുക്തമായി ഒരു ന്യൂനപക്ഷമായി കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത് . അതിനാല്‍ ഇത്തരം വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച കാലോചിതവും അനിവാര്യവുമാണ് .
അക്രമികള്‍ ശരീരത്തില്‍ അവശേഷിപ്പിച്ച അല്‍പം ജീവനുമായി സിസ്റ്റര്‍ മീന ഇപ്പോള്‍ ഭുവനേശ്വറിലാണ് . സംഭവിച്ചതൊന്നും പറയാന്‍ അവര്‍ക്കു ത്രാണിയില്ല . അവരോടൊപ്പം അക്രമത്തിനിരയായ കോട്ടയം തെക്കേമല സ്വദേശിയായ ഫാദര്‍ തോമസ് ചെല്ലന്‍തറ ആശുപത്രി മുറിയിലിരുന്ന് ഞെട്ടിക്കുന്ന ആ സംഭവങ്ങള്‍ മാധ്യമത്തോടു വിവരിച്ചു . ഭ്രാന്തുപിടിച്ച വി . എച്ച് . പി സംഘം കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം ഇപ്പോഴും നടുങ്ങുന്നു .
ഈ ഗാനം മരണ / ശവസംസ്കാര സമയത്തല്ലാതെ പാടുന്നതോ പരാമര്‍ശിക്കുന്നതോ അന്ധവിശ്വാസമെന്നു പറയാവുന്ന ഒരു തരം പേടിയോടെയാണു കേരളാ ക്രൈസ്തവസമൂഹം കണ്ടു കൊണ്ടിരിക്കുന്നത് . അതിനാല്‍ തന്നെ ഒരു മാതിരി എല്ലാ ക്രൈസ്തവര്‍ക്കും ചിരപരിചിതമായ ഈ ഗാനത്തിന്റെ ഓഡിയോ റിക്കോര്‍ഡ് പോലും എങ്ങും കിട്ടാനില്ല . സാധാരണ സമയങ്ങളില്‍ ഈ പാട്ടിന്റെ വരികള്‍ പാടുന്നതോ പരാമര്‍ശിക്കുന്നതോ പരമാവധി ഒഴിവാക്കാന്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ശ്രദ്ധിക്കുന്നു . അതിനു കാരണം ഒന്നും എനിക്കറിയില്ല .
ഷൂട്ടിങ്ങിനിടെ ജയസൂര്യക്കു പരിക്കേറ്റു സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യക്കു വീണു പരിക്കേറ്റു . ഇടതുകാല്‍മുട്ടിനാണു പരിക്ക് . തൃശൂരില്‍ നടക്കുന്ന ' വാധ്യാര്‍ ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത് . സംഘട്ടനരംഗത്തില്‍ അഭിനയിക്കുന്നതിനിടെയാണു വീണുപരിക്കേറ്റത് . ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം . തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയസൂര്യയെ പരിശോധനയ്ക്കുശേഷം എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കി . ഇടതുകാല്‍മുട്ടിന് ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത് . പരിശോധനകള്‍ക്കുശേഷം രാത്രി വൈകി തൃശൂരില്‍നിന്ന് എറണാകുളത്തെ വീട്ടിലേക്കു മടങ്ങി
ഒരു കാര്യം ഇത്ര തവണ പറയണോ ? ഇതേ കാര്യം പറഞ്ഞ മറ്റു കമന്റൊക്കെ ഡിലീറ്റ് ചെയ്തിട്ടുണ്ടു് .
വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍ . തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം . തൈ നടുന്നതിനു മുമ്പ് ഒരു സെന്റിന് 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം . തൈ നട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം . തൈനട്ട് ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം . ഒരുമാസം കഴിഞ്ഞ് 160 ഗ്രാം യൂറിയ കൂടി നല്‍കുന്നതുകൊണ്ട് കുഴപ്പമില്ല .
അറബ് ഉപഗ്രഹ വാര്‍ത്താവിനിമയ സംഘടന , ആസ്ഥാനം റിയാദ് . ബാഗ്ദാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് തൊഴില്‍ സംഘടന . അറബ് വ്യവസായ വികസന സംഘടന , ഷാര്‍ജ ആസ്ഥാനമായുള്ള അറബ് സമുദ്ര ഗതാഗത അക്കാദമി , സ്വഫാത് ആസ്ഥാനമാക്കിയ അറബ് നിക്ഷേപ സുരക്ഷിത കോര്‍പ്പറേഷന്‍ തുടങ്ങിയവയും അറബ് ലീഗിന്റെ കീഴിലെ പ്രധാന ഘടകങ്ങളാകുന്നു . അറബ് ലീഗിന്റെ നിരവധി സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . കുവൈത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സാമൂഹിക പുരോഗതിക്കുള്ള അറബ് നിധി . ഖാര്‍തൂം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ സാമ്പത്തിക സാമൂഹിക പുരോഗതിക്കുള്ള അറബ് ബാങ്ക് . അറബ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗരാഷ്ട്രങ്ങളുടെ വിഹിതം ഓരോ രാജ്യത്തിന്റെയും ജനസംഖ്യയുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത് . ഏറ്റവും കൂടുതല്‍ കുവൈത്തും ( 14 % ) ഏറ്റവും കുറവ് ഒമാന്‍ , യമന്‍ ( 1 % ) എന്നിവയുമാണ് വഹിക്കുന്നത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ്ലീഗിനും ഓഫീസുകളുണ്ട് . അവിടെ നിന്ന് ആനുകാലികങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നു .
ബെന്യാമിന്റെ ലേഖനത്തിന്റെ പ്രാധാന്യം ഇവിടെ വന്ന ചില കമന്റുകളിലൂടെ തന്നെ വ്യക്തമാകുന്നു . പോറ്റാന്‍ വകുപ്പുള്ളതു കൊണ്ട് എനീക്കു ഒരു പത്തു പതിനഞ്ചെണ്ണം ആകാമെന്നും അതു കൊണ്ടു സമൂഹത്തിനു കുഴപ്പമൊന്നും വരില്ലെന്നു വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ കരുതുകയാണെങ്കില്‍ . . . പണ്ടെന്നോ വായിച്ച ഒരു കഥ ഓര്‍മ്മ വന്നു . ചുരുക്കമെത്രയേ ഒള്ളൂ . ഒരു സമ്പന്നനും അയാളുടെ ഭാര്യക്കും തമ്മിലുള്ള സ്വരചേര്‍ച്ച കൊണ്ട് മക്കളൊന്നുമുണ്ടാകുന്നില്ല , അയല്‍വാസിക്ക് ദിനം ഭക്ഷണത്തിനു വകുപ്പില്ലെങ്കിലും അയാളുടെ ഭാര്യം കൊല്ലം കൊല്ലം പ്രസവിക്കുന്നു . കുടുംബാസൂത്രണ വകുപ്പിലെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല . സര്‍ക്കാരിനു താല്പര്യമുണ്ടെന്കിലേ അവര്‍ക്കു ചൂടുണ്ടാകൂ . സുരേഷ് ഗോപി ഒരു ജനനായകനോ മോഡലോ എന്തു കുന്തമായാലും അങ്ങേരുടെ ഇന്റര്‍വ്യൂവില്‍ അഞ്ചും ആറും പിള്ളേരുള്ളതു പൊക്കി പറയുന്നതു കാണുമ്പോള്‍ അതു കണ്ടുകൊണ്ടിരിക്കുന്ന സീരിയല്‍ ജനതക്ക് അതൊരു നല്ല കാര്യമായല്ലേ തോന്നുക . പിന്നെ പണ്ട് വീട്ടില്‍ നിറയെ പിള്ളേരുണ്ടായിരുന്നതിന്റെ നൊസ്റ്റാള്‍ജിക് കഥകളും . പണ്ട് കാലത്ത് കുടുംബാസൂത്രണത്തിന്റെ പരസ്യത്തിലായിരുന്നു നിരോധ് , ഇന്നത് എയിഡ്സ് വരാതിരിക്കാനല്ലേ ഉപയോഗിക്കുന്നത്
കെസി . പീറ്റര്‍ ഇടപെട്ടത് ശരിയാണ് . ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മകനെക്കൊണ്ട് കേസ് ശരിയാക്കി തന്നത് പീറ്ററാണ് . കേസില്‍ അനുകൂല വിധി സമ്പാദിച്ചതിന് പ്രതിഫലം പീറ്റര്‍ നാരായണ കുറുപ്പിന്റെ മരുമകന്‍ സണ്ണിക്ക് നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നും റൌഫ് പറഞ്ഞു .
അധികാരം കണ്ട് ആളുകള്‍ എടംവലം ഓടുമ്പോള്‍ സിന്ധുജോയിക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കൂട ? പൊതുപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ എം . എല്‍ . എ അല്ലെങ്കില്‍ എം . പി പിന്നെ മന്ത്രി ഇതാണ് ആത്യന്തിക ലക്ഷ്യം .
2004 ഡിസംബറിൽ ഇന്തോനേഷ്യയ്ക്ക് സമീപം കടലിനടിയിലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമി ഇവിടെയും എത്തിയിരുന്നു . പടിഞ്ഞാറൻ ഭാഗത്ത് സേവനമനുഷ്ടിച്ചവർ പറഞ്ഞതനുസരിച്ച് തിരകളിൽ കുറച്ച ഏറ്റം ഉണ്ടായി എന്നതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും നടന്നിരുന്നില്ല . സുനാമി വലിയ അളവിൽ ദ്വീപിനെ ബാധിക്കാതിരുന്നതിനുള്ള പ്രധാന കാരണം ഇതിന്റെ സമുദ്രത്തിലെ സ്ഥാനമാണ് . ഈ പവിഴപുറ്റ്ദ്വീപിന്റെ 80 കി . മീ കിഴക്ക് വശത്തായി സമുദ്രത്തിൽ 650 കി . മീ ( 400 മൈൽ ) നീളമുള്ള ഷാഗൊസ് ഗർത്തം സ്ഥിതിചെയ്യുന്നുണ്ട് , 4 , 900 മീറ്ററിൽ ( 16 , 000 അടി ) കൂടുതൽ ആഴമുണ്ട ഈ ഗർത്തത്തിന് . ഇതിന്റെ ആഴവും ഇതിനും ദ്വീപിന്റെ തീരവുമായുള്ള കുത്തനെയുള്ള ചെരിവും കിഴക്ക് വശത്ത് വലിയ സുനാമി തിരകൾ രൂപം കൊള്ളുന്നതിന് തടസ്സമായി നിൽക്കുന്നു . കൂടാതെ തീരത്തുള്ള പവിഴപുറ്റുകളും ആൽഗകൂട്ടങ്ങളും സുനാമിയുടെ ആഘാതം കുറക്കുന്നതിൽ പങ്ക് വഹിച്ചുട്ടുണ്ടായിരിക്കും എന്ന് കണക്കാക്കുന്നു . [ 2 ] [ 3 ] ഷാഗൊസ് സംരക്ഷണ സമിതി നടത്തിയ പഠനത്തിൽ ദീപിലെ തീരത്തുള്ള കുറ്റിച്ചെടികളും ചെറിയതും ഇടത്തരം വലിപ്പത്തിലുള്ളതുമായ തെങ്ങുകളും തിരയിൽ ഒലിച്ചുപോയിട്ടുള്ളതായി കണ്ടെത്തുകയുണ്ടായി . [ 3 ]
കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു - സ്വര്‍ണ്ണ വര്‍ണ്ണമേറും കണിക്കൊന്നക്കുടന്ന പൂവും - മഞ്ഞ ത്തുകില്‍ച്ചന്തം പൊഴിച്ചൂറിച്ചിരിച്ചിരിക്കും - കണ്ണ - ന്നടുത്തിരിന്നുലയുന്ന മണിദീപവും - മെല്ലെ പുലര്‍ക്കാറ്റിന്‍ തളിര്‍ക്കൈകള്‍ തഴുകിനില്‍ക്കും - ചെറു മലര്‍നിര പുണരുന്ന പുകച്ചുരുളും - തങ്ക ത്താലമൊന്നില്‍ തിളങ്ങുന്ന നാണയത്തുട്ടും - മധു വോലുമേതോ നാട്ടുമാവിന്‍ കനിയും പിന്നെ - മുറി ത്തേങ്ങരണ്ടും തിളങ്ങും വാല്‍കണ്ണാടയൊന്നും - പുതു തൊങ്ങലിട്ടും നവലോകം വിടര്‍ന്നീടുവാന്‍ - തിരു പാദപത്മം പണിയുന്നേ കമലക്കണ്ണാ - ചോര വീണുകണ്ണീര്‍ കുതിരാത്ത നാളെകള്‍ താ നീ - നിണ്റ്റെ വേണുനാദം പടരുന്ന ജീവിതങ്ങള്‍ താ - പൊരി വെയിലേറ്റു വാടാത്ത ബാലലോകം താ - ഇളം കുയില്‍പ്പാട്ടില്‍ തലയാട്ടും പുലരികള്‍ താ - ആരും വിശന്നേറെ വലയാത്തോരുച്ചകളും താ - ആരും വിശന്നേറെ വലയാത്തോരുച്ചകളൂം താ . . . . . . . . . .
പ്രിയ വി . ശി . , ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു . ( 1 ) കപ്ലിങ്ങാട് കൊല്ല വർഷം 959ൽ ആണല്ലൊ കാർത്തിക തിരുനാൾ മഹാരാജാവിന്റെ പക്കൽ വെച്ച് നരകാസുരവധം തുടങ്ങിയ കഥകൾ ചിട്ടപ്പെടുത്തുന്നത് . അദ്ദേഹം ഈ കഥകളുടെ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു ( " കഥകളി രംഗം " പ്രകാരം ) . അപ്പോൾ നരകാസുരവധത്തിലുള്ള നിണം അദ്ദേഹത്തിനു ശേഷം വന്ന പരിഷ്കാരമാകുമോ ? ( 2 ) തെക്കു നിന്നു വന്ന നരകാസുരവധം വടക്കെത്തിയപ്പോൾ പകർന്നാട്ടമില്ലാതായതും അൽഭുതകരമാണ് . ഈ " കേട്ടാട്ട " ത്തിന് എത്ര പഴക്കമുണ്ടോ ആവോ ! അത് രൂപപ്പെട്ടത് ഏറെക്കാലം കഴിഞ്ഞായിരിക്കുമോ ? നിണത്തെപ്പറ്റി പട്ടിക്കാംതൊടി എന്ത് പറഞ്ഞിരിക്കുമോ എന്തോ ! കൃഷ്ണൻ നായരുടെ പൂതനയുടെയും കീചകന്റെ മരണത്തിലേയും ബീഭൽസം ഇഷ്ടപ്പേടാത്ത അദ്ദേഹത്തിനു തീർച്ചയായും നിണവും ഒട്ടും സ്വീകാര്യമല്ലായിരുന്നിരിക്കണം . ഇന്ന് നമ്മൾ നിണം പോലെയുള്ള സങ്കേതങ്ങളെ കഥകളിയിലെ ദ്രാവിഡ ഘടകമായി ആഘോഷപൂർവ്വം കാണുന്നു . കപ്ലിങ്ങാടിന്റെയും പട്ടിക്കാംതൊടിയുടേയും കാലത്ത് ഇതസാദ്ധ്യമായിരുന്നു .
ഹി . 1217 - ല്‍ ബഗ്ദാദിലെ കര്‍ഖില്‍ ജനിച്ച അബുസ്സനാ ശിഹാബുദ്ദീന്‍ ആലൂസി രചിച്ച തഫ്സീറത്രെ റൂഹുല്‍ മആനീ . ഈ തഫ്സീറില്‍ ഖുര്‍ആന്‍വാക്യങ്ങളുടെ പ്രത്യക്ഷാര്‍ഥം വിവരിച്ചശേഷം വ്യംഗ്യാര്‍ഥവും നല്‍കപ്പെട്ടിട്ടുണ്ട് . ഖുര്‍ആന്‍വാക്യങ്ങളുടെ വ്യാകരണസംബന്ധമായ വിവരണങ്ങള്‍ക്ക് ഈ തഫ്സീര്‍ ഒരു അവലംബകൃതിയാണ് . വളരെ കൃത്യമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആലൂസിയുടെ തഫ്സീര്‍ ധാരാളം ശാസ്ത്രസത്യങ്ങളെയും കൈകാര്യം ചെയ്യുന്നു . മുസ്ലിംചിന്താപ്രസ്ഥാനങ്ങളായ ശീഈ , മുഅ്തസില , സ്വൂഫിയ്യ , ബാത്വിനിയ്യ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളോട് ചായ്വുള്ള പണ്ഡിതന്മാര്‍ രചിച്ച തഫ്സീറുകള്‍ വേറെയുമുണ്ട് .
വക്കാരി പറഞ്ഞതു കൂടുതല്‍ പ്രസക്തമാകുന്നതു് ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങള്‍ക്കാണു് . സമയത്തു് അപ്‌ഡേറ്റു ചെയ്യാത്തതുകൊണ്ടു് നശിച്ചുപോയ ശാസ്ത്രങ്ങള്‍ അങ്ങനെ കുറെയെണ്ണം നമുക്കുണ്ടു് . അതിനെപ്പറ്റിയും എഴുതണം എന്നു് എനിക്കുണ്ടു് .
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി . വൈ . എഫ് . ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത് . ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിലപാട് തേടിയിട്ടുണ്ട് . കേസ് 11ന് കോടതി പരിഗണിച്ചേക്കും .
അമ്മേടേ നായരുടെ കമന്റിനു താഴെ ഒരു ഒപ്പ് ഈ പോസ്റ്റും എന്തോ മണക്കുന്നു . : അവഗണിക്കാം ആ മണത്തെ : )
krishnakumar : പാര പാര തന്നെ . . . അതിൽ നിന്നും മോചനം അത്ര എളുപ്പമല്ല . . വളരെ നന്ദി . remanika വളരെ നന്ദി . jayan Evoor : നന്ദി ജയൻ . കുമാരൻ : അതെ കുമാരേട്ടാ . . . വളരെ നന്ദി . ഒഴാക്കൻ വളരെ നന്ദി . പട്ടേപ്പാടം റാംജി : അവരുടെ മേധാവിത്വം കാണിച്ചു കൊടുക്കാൻ ഏതു തരംതാണ പ്രവർത്തികളും നടപ്പിലാക്കും . മറ്റുള്ളവരുടെ വേദനകൾ അവരെ ഏശാറില്ല . വളരെ നന്ദി . Vayady : നല്ല നഗമനം . വളരെ നന്ദി . അപ്പു : സജി അച്ചായന്റെ യാത്രാ വിവരണം ഞാൻ കണ്ടിരുന്നു . അവനവന്റെ വീട്ടിലാവുമ്പോൾ വളരെ നന്നായി പെരുമറേണ്ടത് അത്യാവശ്യമാണല്ലൊ . ഇവിടെ ഗൾഫിലാവുമ്പോൾ അവരുടെ പാരകൾ മുഴുവൻ പാവപ്പെട്ട ഏഷ്യക്കാരോടാവുമ്പോൾ അത് അറബികൾക്കും സുഖിക്കും . അതു കൊണ്ടാണ് അവർ വിജയം കാണുന്നത് . അപ്പു മാഷിനെ കുറെ കാലമായി കാണാനില്ലായിരുന്നു . വീണ്ടും വന്നതിൽ വളരെ സന്തോഷം . Captain Haddock : ചിലപ്പം ശരിയായിരിക്കും ക്യാപ്റ്റൻജീ . . അവർക്കെന്നോട് വല്ലാത്ത പകയുണ്ട് . . . ! ? വന്നതിന് വളരെ നന്ദി .
അനൂപേ . . വളരെ നല്ല പോസ്റ്റ് . . ആരൊക്കെയോ നമ്മളെ വളരെ നിസ്സാരമായി കബളിപ്പിക്കുന്നു . . ഇനിയും ഇനിയും പുറത്തു വരട്ടെ ഇതു പോലത്തെ കാര്യങ്ങള്‍ . . ഒപ്പം ആറന്മുളക്കാര്‍ ഇതറിയാന്‍ എന്തെങ്കിലും ചെയ്യാമോ ? ചോര തിളയ്ക്കുന്ന യുവത്വങ്ങള്‍ ഇനിയും ബാക്കിയുണ്ട് കേരളത്തില്‍ . . ! !
ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ തൃക്കരിപ്പൂര്‍ : നിര്‍മാണത്തൊഴിലാളി തൃക്കരിപ്പൂര്‍ തൈക്കീലിലെ കെ . ശ്രീകാന്തി ( 24 ) നെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . വ്യാഴാഴ്ച രാത്രി ബിരിച്ചേരി റെയില്‍വേ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത് . തൈക്കീലിലെ കെ . ചന്ദ്രശേഖരന്റെയും കെ . ലക്ഷ്മിയുടെയും മകനാണ് . സഹോദരങ്ങള്‍ : രാജേഷ് ( സൗദി ) , രാജശ്രീ .
കോഴിക്കോട് : പതിമൂന്നാം നിയമസഭയിലേയ്ക്കു മത്സരിക്കാനിറങ്ങിയ 78 വനിതകളില്‍ വിജയിച്ചത് ഏഴുപേര്‍ . ഇതില്‍ യു ഡി എഫിന്റെ പ്രാതിനിധ്യം ഒരേയൊരാള്‍ മാത്രം . സി പി എമ്മിന് മൂന്നും സി പി ഐയ്ക്ക് രണ്ടും ജനതാദളിന് ഒന്നും വനിതാ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴഞ്ഞു . മാനന്തവാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി കെ ജയലക്ഷ്മി മാത്രമാണ് വിജയിച്ച ഏക വനിതാ യു ഡി എഫ് പ്രതിനിധി . സി പി എമ്മിന്റെ കെ സി കുഞ്ഞിരാമനെതിരെ 12734 വോട്ടുകള്‍ നേടിയാണ് പി കെ [ . . . ]
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ സാന്നിധ്യമാണ് ഇസ്ലാമിന്റേത് . അത് കഴിഞ്ഞ നൂറ്റാണ്ടില്‍ നിന്ന് അനന്തരമെടുത്തതാണെങ്കിലും കേവല ഭൂമിശാസ്ത്ര രാഷ്ട്രീയമെന്നതിലുപരിയായി പ്രത്യയശാസ്ത്ര പ്രസക്തി ഇസ്ലാമിക നേതൃത്വം കൂടുതല്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു . ആ കോളനീകരണത്തിലും വിധേയത്വ സിദ്ധാന്തത്തിന്റെ ( ഇതിനെ സാമ്രാജ്യത്വം ' കോളനീകരണാനന്തരം ' എന്നാണ് ഓമനിച്ച് വിളിക്കുന്നത് . ) കാലത്തും ഇസ്ലാമിക പണ്ഡിതര്‍ നടത്തിയ വൈജ്ഞാനിക - ധൈഷണിക സമരം തന്നെയാണ് ഈ പ്രസക്തി നേടിത്തന്നത് . നവേത്ഥാനത്തെക്കുറിച്ച പ്രവാചക വചനങ്ങള്‍ അന്വര്‍ഥമാക്കിയാണ് അവര്‍ മുന്നോട്ടു കുതിച്ചത് . മൌദൂദി , സയ്യിദ് ഖുത്വുബ് , ഇമാം ഹസനുല്‍ ബന്ന തുടങ്ങിയവര്‍ കോളനീകരണ കാലത്ത് തുടക്കമിട്ട ദാര്‍ശനിക സമരം , വിധേയത്വ സിദ്ധാന്ത ( dependant theory ) ത്തിന്റെ കാലത്ത് പ്രത്യയശാസ്ത്രപരമായ സ്വത്വം ( identity ) ദേശീയതക്കുള്ളില്‍ നിന്ന് സംരക്ഷിക്കുക എന്ന കനത്ത വെല്ലുവിളി ഏറ്റെടുത്തു . പാകിസ്ഥാനില്‍ മൌദൂദിയും മുഹമ്മദ് അസദും പാശ്ചാത്യ നാടുകളില്‍ ബെഗോവിച്ചും ബിന്നബിയും ഈ ശ്രമങ്ങളുമായി മുന്നോട്ട് പോയി . ആ ശ്രമങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പോരാട്ട പ്രസ്ഥാനങ്ങള്‍ ഇന്നും മുന്നേറുന്നു . 21 ാം നൂറ്റാണ്ട് എത്തിനില്‍ക്കെ മുസ്ലിം സ്വത്വം നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവം കൂടുതല്‍ സങ്കീര്‍ണമായി . പ്രാതിനിധ്യ ജനാധിപത്യത്തോടുള്ള സമീപനം , ന്യൂനപക്ഷമായിരിക്കെയുള്ള മതജീവിതം , പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമായ പുതിയ സമ്പദ്ക്രമത്തോടുള്ള സമീപനം , എല്ലാത്തിലുമുപരി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭൌതിക - രാഷ്ട്രീയ വെല്ലുവിളികള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇസ്ലാമിക നേതൃത്വത്തിന്റെ മുമ്പില്‍ വന്നു . പ്രവാചക വചനങ്ങളെ അന്വര്‍ഥമാക്കിക്കൊണ്ട് ഈ പ്രശ്നത്തെ പണ്ഡിത നേതൃത്വം ഏറ്റെടുത്തു . ഫിഖ്ഹിന്റെ പുരോഗമനാത്മകതയിലധിഷ്ഠിതമായി വിവിധ സമസ്യകളെ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക ഇസ്ലാമിക നേതൃത്വത്തില്‍ നിന്ന് ചിലരെ പരിചയപ്പെടുകയാണിവിടെ . ആഗോള മുസ്ലിം നവോത്ഥാനത്തിന്റെ അനൌപചാരിക നേതൃത്വം എന്ന് വിശേഷിപ്പിക്കാവുന്ന ഡോ . യൂസുഫുല്‍ ഖറദാവിയും ആഫ്രിക്കയിലെ ഇസ്ലാമിക മുന്നേറ്റത്തിന്ന് രാഷ്ട്രീയവും ധൈഷണികവുമായ നേതൃത്വം നല്‍കുന്ന ഹസന്‍ തുറാബിയും റാശിദുല്‍ ഗനൂശിയുമാണ് ഈ പഠനത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് . ഇസ്ലാമിക നേതൃത്വത്തിന്റെ മൂന്നതിര്‍ത്തികളായി ഇവരെ നിര്‍ണയിക്കുകയല്ല ; മറിച്ച് ഇസ്ലാമിക നവോത്ഥാനത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നുവെന്ന് പാശ്ചാത്യര്‍ പോലും വിശേഷിപ്പിച്ച വ്യക്തികളായതിനാല്‍ ആണ് ഇവരെ തെരഞ്ഞെടുത്തത് .
പൊതുവിജ്ഞാനത്തിലെ പ്രാവീണ്യം നിര്‍ണ്ണയിക്കുന്ന ക്വിസ് മത്സരങ്ങള്‍ മുന്‍കാലങ്ങളിലെ സ്ഥിരം വിനോദോപാധിയായിരുന്നു . പരിഷ്കാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കായ്കയാല്‍ സാധാരണക്കാര്‍ക്കു് ആസ്വാദിക്കാവുന്ന പരിപാടി എന്ന നിലയില്‍ ക്വിസിന്‍റെ ഭാവി ശോഭനമല്ല . മലയാളം റ്റിവി - യില്‍ ഇനിയും ബാക്കിയുള്ള ഇത്തരം ചോദ്യോത്തര കലയെ ചോദ്യങ്ങള്‍ ഏറ്റവും അരസികമായി ചോദിക്കുന്ന ഇന്നത്തെ ക്വിസ് മാസ്റ്റര്‍മാര്‍ തുരത്തിയോടിക്കുന്ന കാലം വിദൂരവുമല്ല . ഒരു കാലത്തു് വളരെ ജനപ്രിയമായിരുന്ന Twenty Questions - നെ അശ്വമേധത്തിലൂടെ നിരപ്പാക്കിയ കഥ ആരും മറന്നിട്ടുണ്ടാവില്ല . ഇക്കാര്യത്തില്‍ അമൃത റ്റിവിയില്‍ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയിലെ ക്വിസ് നടത്തിപ്പുകാരിയായ രേഖാ മേനോനും ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ടു് . ( രേഖാ മേനോനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത ഫാമിലി റ്റെലി ക്വിസ് എന്ന പരിപാടി കണ്ടിട്ടു് പറയുന്നതല്ല . ഫാമിലി റ്റെലി ക്വിസിന്‍റെ ഒരു ഭാഗം പോലും ഞാന്‍ കണ്ടിട്ടില്ല . ഇതു് അമൃത റ്റിവിയിലെ ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയെ മാത്രം അവലംബിച്ചുള്ളതാണു് . ) ജൂനിയര്‍ ജീനിയസ് പരിപാടിയിലെ രേഖയുടെ ചോദ്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതു് എബ്രഹാം ജോസഫും ഡോ . സി . ആര്‍ . സോമനും ജെം മാത്യുവും മറ്റും പ്രസിദ്ധമാക്കിയ പഴയകാല മലയാള ക്വിസ് മത്സരങ്ങളാണു് . പൊതുവിജ്ഞാനം ആവശ്യത്തിലേറെ വിളമ്പുന്ന ഈ രീതി " കഴിഞ്ഞ തലമുറയുടെ " മുഖമുദ്രയായിരുന്നു . നിര്‍ഭാഗ്യമെന്നു പറയട്ടെ , റീയാലിറ്റി ഷോകള്‍ക്കിടയില്‍ ജനിച്ചു് അതിനിടയില്‍ത്തന്നെ വളരുന്ന ഇന്നത്തെ തലമുറയ്ക്കു് ഈ രീതി യോജിക്കില്ല . എന്‍റര്‍റ്റെയ്ന്മെന്‍റ് വാല്യു ഇല്ലാതെ ' വെറുതേ ' പൊതുവിജ്ഞാനം മാത്രം വളര്‍ത്താന്‍ ഉപകരിക്കുന്ന ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിട്ടു് പ്രേക്ഷകരായിരിക്കാന്‍ പോലും ആളെക്കിട്ടാന്‍ വിഷമമായിരിക്കും . ഈയവസരത്തില്‍ , ജൂനിയര്‍ ജീനിയസ് എന്ന പരിപാടിയുടെ ഒരു ചെറിയ ഭാഗമായാണെങ്കിലും ക്വിസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നോക്കേണ്ടതു് കണ്ടും പഴകിയും ശീലിച്ചു മടുത്ത ഒരു കലയെ പുതിയൊരു തലത്തിലേയ്ക്കുയര്‍ത്താന്‍ ശ്രമിക്കുകയാണു് . എന്നാലിന്നോ ? രേഖാ മേനോന്‍ ചോദ്യങ്ങളുമായി വരുമ്പോള്‍ ചാനല്‍ മാറ്റാനുള്ള സമയമായി എന്നു് ബയോളജികല്‍ ക്ലോക് പറഞ്ഞു തുടങ്ങിയിരിക്കുന്നു . രേഖാ മേനോന്‍ കഴിവുകളുള്ള ആളാണെന്നു് ഏഷ്യാനെറ്റ് സാക്ഷ്യപ്പെടുത്തുന്നതു് വെറുതേയാവില്ല . എന്നാല്‍ ആ കഴിവുകളെല്ലാം തന്‍റെ ചോദ്യരീതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നു് സംശയമാണു് .
അതിനു മുന്നോടിയായ് ഗ്രൂപ്പ് അതിന്റെ പ്രവര്‍ത്തന കാലഘട്ടങ്ങളില്‍ പലപ്പോഴായ് അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കിയ പല അംഗങ്ങളേയും ഗ്രൂപ്പ് മെമ്പര്‍മാരുടെ ആവശ്യപ്രകാരവും ഈ ഗ്രൂപ്പ് അതിലെ മെമ്പര്‍മാരുടെ നന്മക്കായ് നിലനില്‍ക്കുന്ന ഒന്ന് തന്നെയാണു എന്ന ശക്തമായ പ്രഖ്യാപിച്ച് കൊണ്ടും ചില തീരുമാനങ്ങള്‍ കൈകൊണ്ടിട്ടുണ്ട് .
പിതാമഹുഡു ജന ഹിത - അർത്ഥമൈ നിന്നു താ തെലിയ വേഡ താളിമി ഗല അവതാരമു - എത്തി - ഇകനു താമസമു സേയ താള ജാലമു നത - ആർത്തി ഹാരിണി
ബിനോയിയുടെ വാക്കുകളില്‍ ഞാന്‍ " പീഡിപ്പിക്കപ്പെട്ടതു് ഒരു ദളിത് പെണ്‍കുട്ടിയായിരുന്നു " എന്നു പറയുന്ന പത്രക്കാരനെ കാണുന്നു . പീഡനവും ദളിതത്വവും തമ്മില്‍ എന്തു ബന്ധം ? ദളിതരല്ലാത്തവരും പീഡിപ്പിക്കപ്പെടുന്നില്ലേ ? പക്ഷേ ചൂഷണം ചെയ്യപ്പെടുന്നവന്‍ ദളിതനായാല്‍ പത്രക്കാര്‍ക്കു ചൂടു കൂടും . ഇതു മറ്റൊരു തരത്തിലുള്ള സംവരണം . കാംബ്ലി പുറത്തായതു ജാതി മൂലമാണോ ? അപ്പോള്‍ വക്കാരി ചോദിച്ചതുപോലെ അകത്തായതോ ? ഒരുപാടു പേര്‍ ഇതിനു മുമ്പു പുറത്തായിട്ടില്ലേ ? ലോകത്തില്‍ അസമത്വം ഉണ്ടു് . കാംബ്ലിയുടെ അച്ഛനു സംഭവിച്ചതുപോലെയുള്ള അസമത്വം പലയിടത്തുമുണ്ടു് . വിദേശത്തു് , സ്കൂളില്‍ , ഓഫീസില്‍ , അങ്ങനെ പലയിടത്തും . കുറെയൊക്കെ നമ്മുടെ കഴിവുകേടു കൊണ്ടു് . കുറെയൊക്കെ സമൂഹത്തിന്റെ ചിന്താഗതിയുടെ വികലത്വം കൊണ്ടു് . ന്യൂനപക്ഷങ്ങള്‍ക്കു് എപ്പോഴും ഈ പ്രശ്നമുണ്ടു് . ജാതിയുടെ പേരിലുള്ള വിവേചനവും അതു തന്നെ . ഇതു മാറ്റാന്‍ നാം ശ്രമിക്കണം . പക്ഷേ , ആരാണു് ഈ " നാം " ?
നമ്മള്‍ക്കെല്ലാം വെറുതെ പുരോഗമനം ചര്‍ച്ച ചെയ്യാം . നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ എന്ടെങ്കിയം തോന്നിവാസതിനുപോയാല്‍ അത് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോ , എന്ന് ഒന്നാലോചിച്ചു നോക്കിക്കേ .
ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു ( ഒള്ളതാണോ എന്തോ ! ) എന്നാണു് മറ്റൊരു " തെളിവു് " . എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല . ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം . 100 ചാന്ദ്ര - നക്ഷത്ര - വർഷം = 327 . 85992 x 100 / 365 . 25 = 89 . 76 വർഷമാണു് . 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര - നക്ഷത്ര - കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു് ?
ദുബായിക്കാരന്‍ന്ന് പറഞ്ഞിട്ടെന്താ കാര്യം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്യ .
' കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ട് , ശേഖരിക്കപ്പെട്ട വിവരണങ്ങളില്‍ അധിഷ്ഠിതവും നീതിയുക്തവും ആധികാരികവുമായിഞങ്ങള്‍ക്കു തോന്നുന്നു ; അതിനാല്‍ തന്നെ പരിപക്വവും അംഗീകരിക്കാവുന്നതുമാണ് ' എന്ന് നിരീക്ഷിക്കുന്ന കോടതി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുടിവെളളമെത്തിക്കാന്‍ കോള ഫാക്ടറിയെ ചുമതലപ്പെടുത്തുക കൂടി ചെയ്യുന്നു ! ഇങ്ങനെ കൊടുക്കുന്ന വെളളം ഫാക്ടറിയുടെ ഉപഭോഗത്തിനു ചുമത്തിയിരിക്കുന്ന ഉപാധികള്‍ക്ക് പുറത്തായിരിക്കുമെന്നും കോടതി വ്യക്തമാക്കുന്നു . ജനങ്ങള്‍ക്കു കുടിവെളളമെത്തിക്കാനെന്ന പേരില്‍ എത്ര അളവ് വെളളം വേണമെങ്കിലും പ്ലാച്ചിമടയില്‍ നിന്ന് ഊറ്റാനുളള സാധ്യതയാണ് ഇതിലൂടെ കമ്പനിക്ക് തുറന്നുകിട്ടുന്നത് .
തിരുവനന്തപുരം മുഖ്യമന്ത്രിക്കും മകന്‍ അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി വി . എസ് . അച്യുതാനന്ദന് യുഡിഎഫ് എഴുതി നല്‍കി . പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കാണു ഇതു സംബന്ധിച്ച കത്തു നല്‍കിയത് . നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയ പതിനൊന്ന് ആരോപണങ്ങളാണു കത്തിലുള്ളത് . തന്‍റെ മകനെതിരായി ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് നടപടി . ലോട്ടറി വിവാദത്തെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി അയച്ച കത്തിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി 55 ദിവസം പൂഴ്ത്തിവച്ചുവെന്നതാണ് ആദ്യ ആരോപണം . അരുണ്‍ കുമാറിന്‍റെ താത്പര്യം കൊണ്ടാണു സാന്‍റിയാഗൊ മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാത്തത് , 7 ലക്ഷം രൂപ അരുണ്‍കുമാറിനു കൈക്കൂലി നല്‍കിയെന്ന ചന്ദന ഫാക്റ്ററി ഉടമ ഖാദര്‍ പാലോത്തിന്‍റെ വെളിപ്പെടുത്തല്‍ , 75 കോടി രൂപ അരുണ്‍കുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന കെ . പി . പി . നമ്പ്യാരുടെ വെളിപ്പെടുത്തല്‍ എന്നിവ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു . കയര്‍ഫെഡ് എംഡിയായിരിക്കേ അരുണ്‍കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ , ഓണ്‍ലൈന്‍ ലോട്ടറി കമ്പനിയും അരുണ്‍ കുമാറും തമ്മിലുള്ള ബന്ധം , മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ അഡ്വ . രാംകുമാര്‍ നടത്തിയ ആരോപണം , പിഎച്ച്ഡി രജിസ്ട്രേഷനായി അരുണ്‍കുമാര്‍ വ്യാജരേഖ നിര്‍മിച്ചത് എന്നിവയെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു . രണ്ടു പഞ്ചനക്ഷത്ര ക്ലബ്ബുകളില്‍ അംഗമാകാനുള്ള സാമ്പത്തിക സ്രോതസും അഞ്ചുവര്‍ഷത്തിനുള്ളില്‍ അരുണ്‍കുമാര്‍ നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു . മുഖ്യമന്ത്രിയ്ക്കും അരുണ്‍കുമാറിനും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു
പരിചയസമ്പന്നനായ സഹയാത്രികനോട് ഒരു സംശയം ചോദിച്ചോട്ടെ . . എന്റെ ബ്ലോഗില്‍ എഡിറ്റ് ചെയ്ത് മൂന്നുദിവസം കഴിഞ്ഞിട്ടും എന്റെ സിസ്റ്റത്തില്‍ നോക്കുമ്പോള്‍ മാറ്റമൊന്നും കാണാനില്ല . പക്ഷെ മറ്റൊരു സിസ്റ്റത്തില്‍ കാണുന്നുമുണ്ട് ! എന്തായിരിക്കും കാരണം ?
കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും . എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .
വളരെ ദൂരം താണ്ടുന്നവനാണ് സൂര്യന്‍ എന്ന് പറയുന്നതിന് ഒരു വിശദീകരണമെന്ന നിലയ്ക്കാണ് സായണന് ഈ യോജനാനാം ദ്വേ ദ്വേ … ചേര്‍ത്തിരിക്കുന്നത് . അല്ലാതെ സായണന് സൂര്യനെയും സൂര്യപ്രകാശത്തെയും തമ്മില്‍ മാറിപ്പോയതോ ലൈറ്റിന്റെ വെലോസിറ്റിയായതുമൊന്നുമല്ല .
ഇബ്റാഹീം നബി ( അ ) ചോദിച്ചു : ഞാന്‍ വിളിച്ചാല്‍ കേള്‍ക്കുമോ ? അല്ലാഹു അരുള്‍ ചെയ്തു . താങ്കള്‍ വിളിക്കുക . കേള്‍പിക്കുന്നവന്‍ ഞാനാണ് . ഇബ്റാഹീം നബി ( അ ) വിളിച്ചു . ആ വിളി അന്ന് ജീവിച്ചിരിക്കുന്നവരും ആത്മീയ ലോകത്തുള്ളവരും കേട്ടു . അന്ന് ആ വിളിക്ക് ഉത്തരം ചെയ്തവര്‍ ഹജ്ജിനായി അവിടെ എത്തും . അവരുടെ മുദ്രാവാക്യം ഈ വിളിയുടെ ഉത്തരവും അല്ലാഹുവിന്റെ ഏകത്വത്തിലും മഹത്വത്തിലുള്ള അടിയുറച്ച വിശ്വാസ പ്രഖ്യാപനമാണ് .
ബിരുദ്ദ ഏകജാലകം ഒന്നാം ഘട്ട അലോട്‌മെന്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വൈകീട്ട് 4 മണി വരെ കോളജുകളില്‍ അസ്സല്‍ രേകളുമായി ഹാജരായി പ്രവേശനം നടത്താവുന്നതാണ് . ബികോ പ്രവേശനം : പരാതികള്‍ പരിഹരിക്കും ബി . കോം ഡിഗ്രി പ്രോഗ്രാമിന് സി . ബി . എസ് . ഇ / വി . എച് . എസ് . ഇ . കോഴ്‌സുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്‌സ് മാര്‍ക്ക് കണക്കാക്കുന്നതില്‍ വെയിറ്റേജ് മാര്‍ക്ക് കണക്കാക്കുന്നതിന് എടുക്കുന്ന വിഷയങ്ങള്‍ സംബിന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചു . ഇതുമായി ബന്ധപ്പെട്ട് ബി . കോം പ്രോഗ്രാമിന് ഓണ്‍ ലൈനില്‍ അപേക്ഷ നല്‍കിയ സിബിഎസ്ഇ / വിഎച്എസ്ഇ [ . . . ]
7 ) ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ഭരണഘടനയുടെ ആമുഖത്തെ വിശേഷിപ്പിച്ചതാര് കെ . എം . മുന്‍ഷി
ടിനിയ കാപിറ്റിസ് , ടിനിയ കോര്‍പോറിസ് , ടിനിയ ക്രൂറിസ് എന്നിവയാണ് രോഗകാരക ഫംഗസ്സുകളില്‍ പ്രധാനം . കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗം പകര്‍ച്ചവ്യാധിയാണ് . നായ്ക്കളില്‍നിന്നോ പൂച്ചകളില്‍നിന്നോ ആണ് കുട്ടികള്‍ക്ക് ഈ ഫംഗസ് ബാധിക്കുന്നത് . പ്രമേഹം , എയ്ഡ്സ് തുടങ്ങി പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗമുള്ളവരില്‍ ഈ ഫംഗസ്ബാധയ്ക്കു സാധ്യതയേറുന്നു .
തിരുത്ത് , കൂട്ടിച്ചേര്‍പ്പ് , പ്രതിഷേധം ഇവയെല്ലാം തലകുലുക്കലിനേക്കാള്‍ പ്രയോജനം ചെയ്യും . . ചെയ്തുകൊണ്ടിരിക്കുന്നു . ആരും അന്യരല്ലാ . . . കൂക്കുവിളി പ്രതിഷേധമാണെങ്കില്‍ അതിനു ചില നീതികരണങ്ങളുണ്ട് . . പക്ഷേ കുളിമുറിപ്പാട്ടുപോലെ സ്വന്തം ഒച്ചയും മാറ്റൊലിയും കേള്‍ക്കാനുള്ളതാണെങ്കില്‍ ( മറ്റുള്ളവരെ കേള്‍പ്പിക്കുക എന്ന ഒറ്റയര്‍ത്ഥമാണതിനുള്ളതെങ്കില്‍ . . ) അതിലുള്ള ' ആത്മാരാമത്വം ' അത്ര നല്ലഗുണമല്ല . ( കാണുന്നവര്‍ക്ക് . . അശ്വത്ഥാമാവിന് എന്തായാലെന്ത് . . ! ) അപ്പോള്‍ പറഞ്ഞു വന്നത് വീട്ടില്‍ ഓരോ പ്രവൃത്തിയ്ക്കും ഓരോ ഇടമുണ്ടെന്നാണ് . . ആവേശം മൂത്ത് നമ്മുക്കിനി അതും തിരിയാതെ പോകുമോ ? മൂര്‍ത്തി ഓട്ടോ റെനേ കാസ്റ്റിലോയുടെ കവിതയിലെ ബുദ്ധിജീവി അധികാരത്തോടോട്ടി നിന്ന ആളാണ് . . അതിലെ കാല്‍പ്പനികമാറ്റി നിര്‍ത്തിയാല്‍ പോലും അര്‍ത്ഥം അത്ര വ്യക്തമാണ് . . എന്നു വച്ചാല്‍ തീര്‍ന്നൂ നമ്മുടെ മാമ്പഴക്കാലം ! പേരാട്ടി ധൈഷണികന്‍ പി ഗോവിന്ദപിള്ളയുടെ വിവര്‍ത്തനമാണ് . . സൂരജേ , വിഷയവിദഗ്ദനെ ബുജിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഗ്രാംഷി പറയുന്നത് . . എല്ലാം ഒന്നല്ല . തന്റെ സിദ്ധാന്തങ്ങള്‍ക്ക് പ്രത്യയശാസ്ത്രപ്രതിഫലനമില്ലെന്നാണ് ചോംസി പറഞ്ഞത് ( അഭിമുഖവാചകങ്ങളെയും സിദ്ധാന്തങ്ങളെയും ഒന്നിച്ചുകോര്‍ക്കുന്നതിന്റെ പൊരുത്തക്കേടിനെക്കുറിച്ച് അറിയാതെയല്ല . . ) എന്നാല്‍ അതുള്‍ലതുകൊണ്ടാണ് ചോംസ്കി ബുദ്ധിജീവിതന്നെയല്ലേ എന്നു ചോദിച്ചത് . . പൊന്നപ്പാ , പേരുകള്‍ മനസ്സിലാക്കിയെടുക്കുന്നതിന്റെ ഭാഗമാണ് . . സമനിരപ്പുകളില്‍ ജീവിക്കുന്നത് ഒന്ന് . . കുണ്ടും കുഴികളും നോക്കി താരതമ്യം ചെയ്യുന്നത് മറ്റൊന്ന് . . എല്ലാ ജീവിതങ്ങളും ഒരു പോലുള്ള മാനസികഭാവത്തെ പിന്‍ പറ്റണമെന്ന ശാഠ്യം എന്തിന് ? ഗ്രാംഷിയന്‍ നിര്‍വചനമനുസരിച്ചയാലും . . പേരാട്ടി , കുറച്ചുകാര്യങ്ങള്‍ കൂടി ആലോചിക്കാന്‍ വഴിതന്നു കമന്റുകള്‍ . ഡിങ്കാ കാല്‍ വിന്‍ ഷൈന്‍ ലതാ അനില്‍ ചിത്രകാരാ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി . . ( ഇത് വേണ്ടെന്നു വിചാരിച്ചിരുന്നതാണ് . . ഹോ . . സാമ്പ്രദായികത്വമേ . . . )
കത്തോലിക്ക സഭയുടെ ( സീറോ മലബാര്‍ സഭയുടെ ) മുഖപത്രമായ സത്യദീപത്തിന്റെ ഓഗസ്റ്റ് ലക്കം സ്വയാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട് ന്യായികരിച്ചുകൊണ്ടുള്ള ലേഖനങ്ങളാല്‍ നിറഞ്ഞിരിക്കുന്നുസഭയുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന വിമര്‍ശനം സഭാ നേതൃത്വം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതു വായിക്കാന്‍ നമുക്ക് ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട് . വായിക്കും എന്ന് പ്രതീക്ഷിക്കുന്നു .
അപകടം 2 . വ്യയാഴ്ച , 2010 ഏപ്രില്‍ 29 പെരുമ്പാവൂര് : വൈദ്യുതിലൈന് നന്നാക്കുന്നതിനിടെ ഇലക്ട്രിസിറ്റി ജീവനക്കാരന് ഷോക്കേറ്റു മരിച്ചു . ചെറുപട്ടൂര് പൂവണ്ടി വീട്ടില് ചിദംബരത്തിന്റെ മകന് പ്രകാശ് ( 41 ) ഇന്നലെ രാവിലെ വൈദ്യുതിപോസ്റ്റില്നിന്ന് ഷോക്കേറ്റു മരിച്ചു .
അഞ്ചാറ് പതിറ്റാണ്ടുകൾക്കു ശേഷവും ഈ സമാനതകളെ സംബന്ധിച്ച തർക്കങ്ങൾ ഉത്തരം കിട്ടാതെ തന്നെ അവശേഷിക്കുകയാണ് . അഞ്ച് പതിറ്റാണ്ടുക ൾക്കു ശേഷവും നൂറ് പുരാരേഖകൾ പോലും തികച്ച് പ്രസിധീകരിക്കുവാൻ കഴിയാതിരുന്ന ഈക്കോൾ ബിബ്ലിക്കിന്റെ നടപടി ഒരുപാട് നിറമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കു വഴിവെച്ചതിൽ അസ്വാഭാവികത ഒന്നുമില്ലല്ലോ . വത്തിക്കാനെ വരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ ഈ സിദ്ധാന്തങ്ങളെ പൂർണ്ണമായും എതിർത്ത , ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ . ലോറൻസ് ഷിഫ്മാന് വരെ പക്ഷെ , മദ്യാസക്തി , കടുത്ത അസൂയ , അത്യാർത്തി എന്നിങ്ങനെ പണ്ഢിത വരേണ്യ വർഗ്ഗത്തിനിടയിൽ സംശയിക്കുവാൻ പോലും പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ കൊണ്ടുണ്ടായ ഒരു മഹാ അപവാദമായി ഈ അസാമാന്യ കാലതാമസത്തെ വിശേഷിപ്പിക്കേണ്ടി വന്നു .
ശരിയാണ് ഉമേഷേട്ടാ . ഈ ദ്രവ്യമാനം എന്ന വാക്ക് എനിക്ക് എത്ര ആലൊചിച്ചിട്ടും കിട്ടിയില്ല . ( ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതിന്റെ ഗുണം ) അതാണ് ഭാരം എന്ന വാക്ക് ഉപയോഗിച്ചത് . ഇപ്പോള്‍ തിരുത്തിയിട്ടുണ്ട് . Massഉം Weightഉം തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതേ ഉള്ളൂ . പക്ഷെ എത്ര ആലോചിച്ചിട്ടും ഈ ദ്രവ്യമാനം മനസ്സിലേക്ക് എത്തിയില്ല . നന്ദി ഉമേഷേട്ടാ .
കോഴിക്കോട് : രാജാജി റോഡില്‍ ആനയെത്തട്ടിവീണ് കാല്‍നട യാത്രക്കാരന് പരിക്കേറ്റു എന്ന് വാര്‍ത്ത ഇനി കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല . കാരണം നഗരത്തിന്റെ
പിന്നീടൊരിക്കല്‍ വസന്തയൂടെ കൂടെ ഞാന്‍ പുറത്തിറങ്ങിയത് അവളുടെ മൂത്ത കുട്ടിയെ സ്ക്കൂളില്‍ ചേര്‍ക്കാനാണ് . സ്ക്കൂളില്‍ കാശിന്‍റെ ആവശ്യം ഉണ്ടായില്ലെങ്കിലും പുസ്തകം , സഞ്ചി , കുട , അങ്ങിനെ കുറച്ച് കാശ് കടയില്‍ കൊടുക്കേണ്ടതായി വന്നു . അത്രയും കാശൊക്കെ കെട്ടിയവന്‍ കരുതിയിരുന്നു . പക്ഷേ അതിനിടയില്‍ കുട്ടിയുടെ കണ്ണ് കടയില്‍ തൂക്കിയിട്ടിരുന്ന ഒരു മിന്നുന്ന മഞ്ഞ ഉടുപ്പിലേക്ക് വിടര്‍ന്നു . അവള്‍ അതിനു വേണ്ടി ചിണുങ്ങാനും വാശി പിടിച്ചു കരയാനും തുടങ്ങി . ഒരുവേള വസന്ത കുപ്പായമെടുത്ത് മുണ്ടിന്‍റെ കോന്തലയില്‍ നിന്ന് ഞങ്ങളെ നിവര്‍ത്തിയെടുത്തതായിരുന്നു . പക്ഷേ പെട്ടെന്ന് ആ മഞ്ഞനിറത്തില്‍ തെളിഞ്ഞ ചില മുന്‍കരുതലുകള്‍ കണ്ടിട്ടാവണം , ഉടുപ്പ് തിരിച്ചു വെച്ച് അവള്‍ ഞങ്ങളെ മുണ്ടിന്‍റെ കോന്തലയിലേക്കു തന്നെ ചുരുട്ടിക്കയറ്റി . വാശിപിടിച്ചു കരയുന്ന ആ കുഞ്ഞിനെ തല്ലുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു , കടക്കാരന്‍റെ മേശവലിപ്പിലേക്കു കയറിച്ചെന്ന് ആ കുപ്പായം കുഞ്ഞിനു സമ്മാനിക്കാന്‍ .
നല്ല പാലക്കാടന്‍ മട്ടയുടെ ചോറ് , കറിവേപ്പിലയും കടുകും പച്ചമുളകും അവിടിവടായി കിടക്കുന്ന മഞ്ഞ കളറില്‍ നല്ല കൊഴുപ്പന്‍ പരിപ്പുകറി , ചെറുങ്ങനെയൊന്ന് മൊരിഞ്ഞ നാളികേരവും കുരുകുരാ അരിഞ്ഞ കയ്പ്പക്കയും കിഴക്കന്‍ മുളകുമിട്ട് വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് തോരന്‍ , കാശ്മീരി ചില്ലിയും മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി ചെറുതീയില്‍ പൊരിച്ചെടുത്ത കണ്ടാല്‍ ഒരു മുക്കാല്‍ അയലയോളം വരുന്ന മാദകത്വം തുളുമ്പുന്ന ചാളയും പിന്നെ രാത്രി എട്ടുമണിയുടെ ആ ഒടുക്കത്തെ വിശപ്പും ! അതായിരുന്നു അത്താഴം . ഇന്നലെ പൊതുവെ ശാന്തമായിരുന്നു . വല്യ പണിയൊന്നുമുണ്ടായില്ല . ജിമ്മില്‍ പോയി . ഷട്ടില്‍ മൂന്ന് ഗെയിം കളിച്ചു . മൂന്നിലും അടിയറവ് പറഞ്ഞെങ്കിലും അടിവയറ്റില്‍ വേദന വരും കളികളിച്ചു . നമുക്കത് മതിയല്ലോ ! അവിടന്ന് നേരെ പോയി വയറിന് പത്തടി , ചെസ്റ്റിന് ആറടി , കൈക്ക് അഞ്ചടി . പുറത്തിന് അഞ്ചടി . വിശാലമായി ഒന്ന് കുളിച്ച് ട്രൌസറിട്ടോണ്ട് തന്നെ വീട്ടിലേക്ക് പോന്നു . ' ഇന്നിനി എങ്ങോട്ട് പോകും ? ' എന്ന പ്രശ്നത്തില്‍ , വീണ്ടും മീന്‍ മാര്‍ക്കറ്റിലേക്ക് . . എന്ന് പറഞ്ഞ് അവിടേക്ക് പോയി . ഒമ്പതരയായി അവിടെ എത്തിയപ്പോള്‍ . അതുകൊണ്ട് ഇന്നലെ മെച്ചമായി . അപ്പപ്പിടിച്ച ഐറ്റംസ് കിട്ടുന്ന ഭാഗത്ത് എങ്ങിനെയെങ്കിലും വിറ്റ് തീര്‍ക്കാന്‍ നില്‍ക്കുന്ന ഒരു ചേട്ടന്റെ കയ്യീന്ന് 40 ദിര്‍ഹത്തിന് ഒരു അഞ്ച് കിലോയോളം മീന്‍ ! ഇതുവരെ കഴിച്ചിട്ടില്ലാത്ത ഇനമാണ് . കാണാന്‍ ലുക്കൊക്കെയുണ്ട് . ഫ്രൈക്കും കൂട്ടാനും സൂപ്പറാണ് എന്നാണ് ആ ബംഗാളി പറഞ്ഞത് . തല്ലിപ്പൊളിയാണെങ്കില്‍ അവന്റെ തലയില്‍ കൊണ്ട് കൊടഞ്ഞിടണം !
ഇടതു പക്ഷവും വലതു പക്ഷവും ആര് ഭരിച്ചാലും പാവപ്പെട്ട ജനങ്ങള്‍ എന്ന് കഞ്ഞിക്കുഴിയില്‍ തന്നെ . .
പിന്മൊഴികളുടെ ഇത്തവണത്തെ ടെമ്പ്ലേറ്റ് ബ്ലോഗറിന്റെ ഉപജ്ഞാതാവായ പൈരാ ലാബ്സിലെ ഇവാന്‍ വില്യംസിന്റെ ഡിസൈനാണു് . ആയതില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയതു് ഈയുള്ളവനാണു് . ഇതിനു മുമ്പത്തേതു വിശ്വം ചെയ്ത ഡിസൈനായിരുന്നു , കളര്‍ കുറച്ചു overuse ചെയ്തിരിക്കുന്നുവെന്നു തോന്നിയതിലാണു് അതുപേക്ഷിച്ചു കുറേകൂടി broad appeal കിട്ടാവുന്ന muted colors ഉപയോഗിച്ചുള്ള ഈ തീം തിരഞ്ഞെടുത്തതു് .
അധ്യാപന ജോലിയിലൂടെ പൊതുരംഗത്തേക്കു കടന്നുവന്ന കെ . സി . അബ്ദുല്ല മൗലവി ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണനായിരുന്നു . വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം ആ മേഖലയില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു . തേക്കുംപാലിയില്‍ മദ്‌റസ നടത്തിക്കൊണ്ടാണ് അദ്ദേഹം നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് .
ആയിരം അശ്വമേധയാഗങ്ങളും കൂടാതെ നുറ് രാജസൂയങ്ങളും നടത്തി പ്രസിദ്ധനായ രാജാവായിരുന്നു ഇക്ഷ്വാകുവംശത്തില്‍ പിറന്ന മഹാഭിഷേക് . സ്വര്‍ഗ്ഗത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ക്ക് പാത്രമായ ഇദ്ദേഹത്തിന് ഒരിക്കല്‍ ബ്രഹ്മാവിന്റെ കയ്യില്‍ നിന്ന് ഒരു പണി കിട്ടിയതിനെ തുടര്‍ന്നാണ് ഭൂമിയില്‍ ജനിക്കുന്നത് . ഒരിക്കല്‍ ബ്രഹ്മാവിന്റെ ഓഫീസില്‍ വച്ച് ഗംഗാദേവിയെ കണ്ട മഹാഭിഷേക് , ഗംഗാദേവിക്ക് ലൌവ് ലെറ്റര്‍ കൊടുത്തതിന്റെ പേരിലായിരുന്നത് . ഗംഗാദേവിയോട് , അതും തന്റെ ഓഫീസില്‍ വച്ച് ഇങ്ങിനെ കോളേജ് പിള്ളാരെ പോലെ പെരുമാറിയതുകണ്ട് അതിഭയങ്കരമായി കോപം വന്ന ബ്രഹ്മാവ് , ' എന്നാ നീ ഒരിക്കല്‍ കൂടി മനുഷ്യനായി ഭൂമിയില്‍ ജനിച്ച് മര്യാദ പഠിച്ച് വാ ' എന്ന് ശപിച്ചുവത്രേ ! ' നോ എക്സ്യൂസ് നോ കോമ്പ്രമൈസ് ' എന്ന പോളിസിക്കുടമയായ ബ്രഹ്മാവിന്റെ ശാപത്താല്‍ അങ്ങിനെ , പാവം മഹാഭിഷേക് , പുരുവംശത്തിലെ പ്രതീപ മഹാരാജാവിന്റെ പുത്രനായി ഭൂമിയില്‍ ജനിച്ചു . ശാന്തനായി ചിരിച്ചുകൊണ്ട് കാലാട്ടി കളിച്ചിരുന്ന കുഞ്ഞിന് , രാജാവ് ശന്തനു എന്ന് പേരിട്ടു വളര്‍ത്തി . ആയോധനകലയിലും സംഗീതത്തിലും പടവെട്ട് , ആടുപുലി , ചതുരംഗം തുടങ്ങിയ കളികളിലും അതി സമര്‍ത്ഥനായിരുന്ന ശന്തനുവിന് , പ്രതീപ രാജാവ് അന്നത്തെ കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തി . കൊട്ടാരത്തിലെ പരിചാരകവൃന്ദത്തിനോടും അന്തപുരവാസികളോടും ആദരവോടെ ഇടപെഴകിയിരുന്ന ശന്തനു കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു . കാലാന്തരേ ശന്തനു മേജറായപ്പോള്‍ രാജ്യഭാരം അദ്ദേഹത്തെ ഏല്പിച്ച് പ്രതീപ മഹാരാജാവ് ഏസ് യൂഷ്വല്‍ തപസു ചെയ്യാന്‍ കാട്ടിലേക്ക് പോയി . ഒരിക്കല്‍ , അഷ്ടവസുക്കള്‍ തങ്ങളുടെ ഭാര്യമാരുമൊത്ത് വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിനടുത്തുള്ള വനത്തില്‍ പിക്നിക്കിന് വന്നു . വനത്തിനുള്ളില്‍ വേട്ടയാടിയും കായകനികള്‍ ഭക്ഷിച്ചും കാട്ടരുവികളില്‍ കുളിച്ചും മദിച്ചും നടക്കവേ , ദൈവതേജസുള്ള ഒരു പശു അവിടെ പുല്ല് തിന്നുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു . വസിഷ്ടമഹര്‍ഷി , സമയാസമത്ത് പരുത്തിക്കുരുവും തേങ്ങപ്പിണ്ണാക്കും കെ . എസും കൊടുത്ത് പൊന്നുപോലെ വളര്‍ത്തുന്ന കാമധേനു , അഥവാ നന്ദിനി പശുവായിരുന്നത് . ജാതകപ്രകാരം അഷ്ടവസുക്കള്‍ക്ക് അന്നേരം ബെസ്റ്റ് ടൈമായിരുന്നു ! പ്രത്യേകിച്ച് ദ്യോവിനും ഭാര്യക്കും . അതിന്റെ ഇഫക്റ്റില്‍ സര്‍വ്വ ലക്ഷണവുമൊത്ത നന്ദിനി പശുവിനെ കണ്ടപ്പോള്‍ സ്വന്തമാക്കാന്‍ ഭാര്യക്കും അത് നടത്തിക്കൊടുക്കാന്‍ ദ്യോവിനും തോന്നുകയും ചെയ്തു . അവര്‍ക്കതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ ? അങ്ങിനെ പിക്കിനിക്കിന് വന്ന അവര്‍ , തിരിച്ച് പോയത് നന്ദിനി പശുവിനെയും കൊണ്ടായിരുന്നു . വൈകീട്ട് പശുവിനെ അഴിച്ചോണ്ട് പോകുവാന്‍ വന്നപ്പോഴാണ് മഹര്‍ഷി പശുവിനെ ആരോ അടിച്ചോണ്ട് പോയ വിവരം അറിഞ്ഞത് . ദിവ്യദൃഷ്ഠിയാല്‍ മുനിയുടെ മന : സ്ക്രീനില്‍ , പശുവിന്റെ കയറ് പിടിച്ച് മുന്നേ നടക്കുന്ന ദ്യോവിനേയും പിറകേ , ' പശു ങ്ങട് നടക്കാന്‍ ' എന്ന് പറഞ്ഞ് പശുവിനെ ഉന്തുന്ന വസു ബ്രദേഴ്സിനേം കാണുകയും ചെയ്തു . " എപ്പോ മിഠായി കിട്ടിയെന്ന് ചോദിച്ചാല്‍ പോരേ ? ? " " അടിച്ചോണ്ട് പോയവനും തെളിച്ചോണ്ട് നിന്നവരുമായ മൊത്തം ടീം ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടേ " എന്ന് വസിഷ്ഠമുനി ശപിച്ചു . ഏഴുപേര്‍ക്കും ഓരോ വര്‍ഷം മനുഷ്യ ജന്മം കൊടുത്തപ്പോള്‍ , കയറ് പിടിച്ച് മുന്‍പില്‍ നടന്ന ദ്യോവിന് മാത്രം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കാലാവധി കുറച്ച് കാലം കൂടുതല്‍ കൊടുക്കുകയും ചെയ്തു . മഹര്‍ഷിയുടെ ശാപത്തെക്കുറിച്ചറിഞ്ഞ അഷ്ടവസുക്കള്‍ ശാപമോക്ഷം കിട്ടാനുള്ള ഒരു പ്ലാന്‍ തയ്യാറാക്കുകയും അതിനുവേണ്ടി ഗംഗാദേവിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു . പൊട്ടിക്കരഞ്ഞുകൊണ്ട് ഗംഗാദേവിയുടെ കൊട്ടാരത്തിലെത്തി കുറ്റങ്ങള്‍ സമ്മതിച്ച അഷ്ടവസുക്കള്‍ , പുരുവംശത്തില്‍ പിറന്ന പ്രതീപിന്റെ മകന്‍ ശന്തുവിന്റെ മക്കളായി ഭൂമിയില്‍ ജനിക്കാന്‍ ഒരു സെറ്റപ്പ് ചെയ്യണമെന്നും അതിനാല്‍ ദേവി ഒരു മനുഷ്യസ്ത്രീയായി ജനിച്ച് ഞങ്ങളുടെ മാതാവാകണമെന്നും ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചു . ' എട്ടുതവണ പ്രസവിക്കുകാന്നൊക്കെ വച്ചാല്‍ . . . ' ഗംഗാദേവി കുറച്ച് നേരം ആലോചിച്ചു . ശന്തനുവിനോട് ഗംഗാദേവിക്ക് ഒരു സോഫ്റ്റ്കോര്‍ണറുണ്ട് . തന്നെ മോഹിച്ചതിന്റെ പേരില്‍ മുക്കാലിഫ കിട്ടിയ ( ശാപം ലഭിച്ച ) മഹാഭിഷേകാണല്ലോ ഭൂമിയില്‍ ശന്തനുവായി ജനിച്ചിരിക്കുന്നത് . അങ്ങിനെ , അഷ്ടവസുക്കള്‍ക്ക് ശാപമോക്ഷം ശരിയാക്കുന്നതിനായി ശന്തനുമഹാരാജാവിന്റെ പത്നിയായി ജീവിക്കാമെന്ന് വിശാലമനസ്കയായ ഗംഗാദേവി സമ്മതിച്ചു .
സുന്ദരം , നിമിഷം നിസ്സാരമല്ലെന്നെല്ലാർക്കുമറിയാമെങ്കിലുമതോ ർക്കുന്നവരേറെയില്ല !
വേഗം വേഗം ബട്ടര്‍ ( വെണ്ണ ) 50 ഗ്രാം ബ്രഡ് ഒരു പാക്കറ്റ് ( ബ്രൌണൊ വൈറ്റോ ) പൈനാപ്പിള്‍ പകുതി ( നിങ്ങള്‍ക്കിഷ്ടമുള്ള ഫ്രൂട്ട് അതിനനുസരിച്ച് എസ്സന്‍സും മാറണം ) പാല്‍ അര ലിറ്റര്‍ മുട്ട 10 പഞ്ചസാര 250 ഗ്രാം ( ആവശ്യം പോലെ ) ഏലക്കാ ( 10 എണ്ണം ) , കരയാമ്പൂ ( 5എണ്ണം ) , പൊടിച്ചത് പൈനാപ്പിള്‍ എസ്സന്‍സ് കാല്‍ ടീ സ്പൂണ്‍ അണ്ടിപരിപ്പും ഉണക്ക മുന്തിരിയും 25 ഗ്രാം വീതം . ഒന്നാം ഘട്ടം ബ്രഡ്ഡും പൈനാപ്പിളും ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സ് ചെയ്യുക ( മാറ്റി വെയ്ക്കുക ) രണ്ടാം ഘട്ടം പാലില്‍ മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക അതിലേക്ക് ഏലക്ക കരയാമ്പൂ പൊടിച്ചതും ഇടുക അണ്ടിയും മുന്തിരിയും ഇപ്പോള്‍ ഇടുകയോ എല്ലാം ഇട്ടതിന് ശേഷം സ്റ്റീം ചെയ്യാന്‍ നേരമോ ഇടുക . മുന്നാം ഘട്ടം ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി പാത്രത്തിന്‍റെ എലാ ഭാഗത്തേക്കും എത്തും വിധം ചുഴറ്റുക ( ഉടനെ സ്റ്റൌവിന് മുകളില്‍ നിന്ന് ഇറക്കി വെയ്ക്കണം ) പാത്രത്തിലേക്ക് മിക്സ് ചെയ്ത് വെച്ച ബ്രഡ്ഡ് ഇടുക അതിന് ശേഷം നിരപാക്കുക അതിലേക്ക് പതുക്കെ പാല്‍ മിശ്രിതം ഒഴിക്കുക ( മുന്തിരിയും അണ്ടിയും ഇട്ടിട്ടിലെങ്കില്‍ ഇപ്പോള്‍ മുകളിലായി ഇടുക ) നാലാം ഘട്ടം ബ്രഡ്ഡ് മിശ്രിതം ഇട്ട പാത്രത്തിനേക്കാള്‍ വലിയൊരു പാത്രത്തില്‍ അര ഭാഗം വെള്ളം എടുക്കുക വലിയ പാത്രത്തിലേക്ക് ബ്രഡ്ഡ് മിശ്രിതമുള്ള പാത്രം ഇറക്കി വെയ്ക്കുക , മിശ്രിതമടങ്ങിയ പാത്രം ഒരു അലുമിനിയം ഫോള്‍ഡര്‍ കൊണ്ട് മൂടിയതിന് ശേഷമായിരിക്കണം ഇറക്കി വെയ്ക്കേണ്ടത് . വലിയ പാത്രവും മൂടിയതിന് ശേഷം സ്റ്റൌവിന് മുകളീല്‍ സ്റ്റീം ചെയ്യാന്‍ വെയ്ക്കുക അര മണിക്കൂറിന് ശേഷം ഇറക്കി വെച്ച് . . ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിന് ശേഷം കഷ്ണിച്ച ഉപയോഗിക്കുക അങ്ങനെ ക്രിസ്തുമസ്സിന് ചുളുവിലൊരു പുഡ്ഡിംഗ്
3 ) കാലഘട്ടത്തിന്റെ വ്യതിരിക്തതകളെയും സാഹചര്യങ്ങളെയും പരിഗണിച്ചു കൊണ്ടായിരിക്കണം കര്‍മശാസ്ത്രനിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത് . ഒരു മുജ്തഹിദ് തീര്‍ച്ചയായും ഇതിനെക്കുറിച്ച് ബോധവാനായിരിക്കണം . ഇമാം ഇബ്നുല്‍ ഖയ്യിം പറയുന്നു : ' മുഫ്തികള്‍ക്കും ന്യായാധിപന്മാര്‍ക്കും രണ്ടുതരം അറിവുകള്‍ ഉണ്ടായിരിക്കണം . ഒന്ന് : നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യവും കണിശവുമായ ധാരണ . രണ്ട് : ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ത്തമാനകാലത്ത് എന്തൊക്കെയാണ് നിര്‍ബന്ധമെന്ന് മനസ്സിലാക്കുക . ഈ തരത്തില്‍ പരിശ്രമിക്കുന്നവന് ഇജ്തിഹാദിന്റെ ഒന്നോ രണ്ടോ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല ' ( ഇഅ്ലാമുല്‍ മുവഖിഈന്‍ ) .
അങ്കിളിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു .
യുണൈറ്റഡ് നേഷന്‍സിന്റെ ഫലസ്തീനി മേഖലയിലെ മനുഷ്യാവകാശ സംഘത്തിന്റെ തലവനായ റിച്ചാഡ് ഫാക്ക് ഐക്യരാഷ്ട്ര സമിതിയുടെ മനുഷ്യാവകാശ കൗണ്‍സിലിനു മുമ്പാകെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച തന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത് സ്കൂളുകളെയും പള്ളികളെയും ആമ്പുലന്‍സുകളെയുമൊക്കെയാണ് ഇസ്രയേല്‍ ഗാസാമുനമ്പിലെ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് എന്നാണ് . ജനസാന്ദ്രമായ പ്രദേശങ്ങളില്‍ ജനീവാ കണ്‍ വെന്‍ഷന്റെ സകല മര്യാദയും ലംഘിച്ച് ഫോസ്ഫറസ് പ്രയോഗം വരെ നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് ! 2008 ജനുവരി15ന് ഗാസയിലെ അതിക്രമം കൊടുമ്പിരികൊള്ളവെ തലാല്‍ ഹവാ പട്ടണത്തില്‍ ഒരു പതിനൊന്നുകാരന്‍ പയ്യനെ മുന്‍പില്‍ " മനുഷ്യപരിച " യാക്കി നടത്തിക്കൊണ്ടാണ് മണിക്കൂറുകളോളം അക്രമം അഴിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടിലൊരിടത്ത് പറയുന്നു ! ! വീടുകയറി കുടുംബത്തിലെ മുഴുവന്‍ പേരെയും നിരത്തി വെടിവച്ചിട്ട സംഭവങ്ങളും ഉണ്ട് . ഗാസാക്രൂരതകളന്വേഷിക്കാന്‍ മാത്രം ഒരു താല്‍ക്കാലിക കുറ്റാന്വേഷണ ട്രിബ്യൂണല്‍ വയ്ക്കണമെന്നും , 13ഇസ്രയേലികളും 1 , 417 ഫലസ്തീനികളും മരണപ്പെട്ടു എന്നുപറയുമ്പോള്‍ തന്നെ ഈ ആക്രമണങ്ങളുടെ ഏകപക്ഷീയതയെക്കുറിച്ച് വ്യക്തമാവുന്നു എന്നും ഒരു ജൂതന്‍ കൂടിയായ റിച്ചാഡ് ഫാക്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നു . യുദ്ധക്കെടുതി നേരിടേണ്ടിവരുന്ന കുട്ടികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് പ്രത്യേക പ്രതിനിധി രാധിക കൂമരസ്വാമിയുടെ റിപ്പോര്‍ട്ടടക്കം അനവധി ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ തയ്യാറാക്കിയ വിവരങ്ങള്‍ ഫാക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട് . തരൂരു മാമന്‍ ഇതേ യുണൈറ്റഡ് നേഷന്‍സില്‍ തന്നല്യോ അണ്ടര്‍ സെക്രട്ടറിയായിരുന്നത് ? നല്ല ചരക്ക് തന്നപ്പോ ! ! ലൂസിഫറെ ഏദന്‍ തോട്ടത്തിന്റെ ഗേറ്റ് കീപ്പറാക്കുന്നതാണ് ബെറ്റര്‍ .
മേശപ്പുറത്തെ ടേബിൾലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ വെളിച്ചം മേശപ്പുറത്തു തട്ടിമറിഞ്ഞ് മുറിയാകെ പടർന്നു . മേശയ്ക്കരികിലേയ്ക്ക് കസേര വലിച്ചിട്ട് , ചാരിയിരുന്നു നോക്കി . ഉറക്കം വന്നെങ്കിലോ . . കുറച്ചുനേരം കണ്ണടച്ചിരുന്നു . എന്നിട്ടും സൂര്യൻ കണ്ണിൽ ജ്വലിച്ചു തന്നെ നിന്നു . മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് , വല്ലതുമൊക്കെ കുത്തിക്കുറിക്കാറുള്ള പഴയ ഡയറി തുറന്നു വച്ച് , അതിൽ വെറുതെ കുത്തിവരച്ചു . നേർരേഖകൾ . വൃത്തങ്ങൾ . അർദ്ധവൃത്തങ്ങൾ . പിന്നെയും കുറെ രേഖകൾ . തലങ്ങനെയും , വിലങ്ങനെയുമൊക്കെ . വരയ്ക്കെ , വരയ്ക്കെ വരകൾക്കിടയിൽ പരിചിതമായ എന്തോ ഒന്നിൽ പേനയുടക്കി നിന്നു . രണ്ടു വരകൾ , ചുളിവു വീണ നെറ്റിയിലെ ഭസ്മക്കുറികൾ പോലെ . വാർദ്ധക്യം കീഴടക്കിയ ഒരു മുഖം വരകൾക്കുപിന്നിൽ ഒളിച്ചു നിൽപ്പുണ്ടോ ? വിരലുകൾ കൊണ്ട് കണ്ണുകൾ തിരുമ്മി , ഒന്നുകൂടി കടലാസിൽ നോക്കി . വരകളല്ലാതെ ഒന്നും കണ്ടില്ല .
രാജീവ് , മുസ്ലീങ്ങള്‍ എല്ലായ്പോഴും ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയില്‍തന്നെയുണ്ടായിരുന്നു . അങ്ങനെയല്ലാതിരുന്ന ഒരു ന്യൂനപക്ഷം ( കാശ്മീര്‍ മുസ്ലീങ്ങള്‍ അതിലെ പ്രധാനഭാഗം ) കൂടി അങ്ങനെയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നാണ് ഞാനുദ്ദേശിച്ചത് . പോളിംഗ് ശതമാനം ആ നിഗമനത്തിലേക്കുള്ള ഒടുവിലത്തെ സൂചകം മാത്രമായിരുന്നു . കാശ്മീര്‍പ്രശ്നം മാറ്റിനിര്‍ത്തിക്കൊണ്ട് ഉഭയകക്ഷി ചര്‍ച്ചയാവാം എന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റം , കാശ്മീരിലെ പോരാട്ടത്തിന് കേരളത്തില്‍നിന്നും ക്രിമിനലുകളെ കൊണ്ടുപോകേണ്ടിവന്നത് , ഇന്ത്യന്‍ ദേശീയ ടീമിലിടം തേടി കാശ്മീരിലെ കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് ഇതെല്ലാം വളരെദൂരെനിന്നും വളരെക്കുറച്ചു സമയം മാത്രം ഇത്തരം കാര്യങ്ങള്‍ക്ക് നീക്കിവെക്കാനുള്ള ഒരു സാധാരണക്കാരന്റെ ശ്രദ്ധയില്പെട്ട കാര്യങ്ങളെങ്കില്‍ താരീഘ് അലിയെപ്പോലൊരാള്‍ക്ക് കൂടുതല്‍ സൂക്ഷ്മം ആയ എന്തെല്ലാം കാര്യങ്ങള്‍ അറിയുമായിരിക്കും ? അതല്ല ഈ പുറംകാഴ്ചകള്‍ക്കപ്പുറം സത്യം വേറെയാണെങ്കില്‍ അത് അദ്ദേഹം എഴുതേണ്ടതല്ലേ . ഇത് ഒരു ചടങ്ങൊപ്പിക്കല്‍ ലേഖനം മാത്രമായിപ്പോകുന്നത് അതുകൊണ്ടാണ് . അമേരിക്കന്‍ ബന്ധം , ഗൂജറാത്ത് സംഭവം എന്നിവയില്‍ മുസ്ലീങ്ങള്‍ അസംതൃപ്തരാണ് എന്നല്ല , ബഹുഭൂരിപക്ഷം ഇന്ത്യാക്കാരും അങ്ങനെയാണ് . മുസ്ലീങ്ങളില്‍ അതിന് പ്രതിക്രിയ ആഗ്രഹിക്കുന്ന ചിലരെങ്കിലുമുണ്ട് . എന്നാല്‍ ആ ആഗ്രഹപൂര്‍ത്തീകരണത്തിന് അവര്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നു എന്ന് കരുതാന്‍ വയ്യ . എന്നാല്‍ പുറത്തുനിന്ന് അത്തരമൊരു ശ്രമം ഉണ്ടാവുമ്പോള്‍ അവരതിനോട് പൂര്‍ണ്ണമായും തന്നെ സഹകരിക്കുന്നുണ്ടാവണം . ഈ യാഥാര്‍ത്ഥ്യം നമ്മള്‍ കാണേണ്ടതുതന്നെ . പക്ഷെ അതുകൊണ്ട് അതിര്‍ത്തിക്കപ്പുറത്തെ പ്രഭവകേന്ദ്രത്തെപ്പറ്റി ഒന്നും മിണ്ടരുത് എന്നില്ലല്ലോ .
രംഗം ഒന്ന് പൂയ് , പൂയ് , ടോ , നില്‍ക്കടോ മാവേലീ അവിടെ . ഭീമസേനന്‍ വലിയവായില്‍ കൂകി വിളിച്ചു . ഗതകാല സ്മരണകളില്‍ ലയിച്ച് , പരിസരം മറന്ന് കാലുകള്‍ വലിച്ച് വച്ച് ഓടുകയുമല്ല , നടക്കുകയുമല്ലാത്ത രീതിയില്‍ പോയിരുന്ന മാവേലിയുടെ കാലുകള്‍ ഭീമസേനന്റെ ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടപ്പോള്‍ പൊടുന്നനെ നിന്നുപോയി . മാവേലി തിരിഞ്ഞ് നോക്കി . ഭീമസേനന്‍ നിലക്കടല കൊടിച്ചുകൊണ്ടതാ നടന്നു വരുന്നു . എന്താ മാവേലീ തന്നെ ഈയിടേയായി ജിമ്മിലേക്കൊന്നും കാണുന്നില്ലല്ലോ ? എന്തു പറയ്യാനാ ഭീമാ , ഓണം അടുത്തില്ലെ ? മാളോരെ കാണാന്‍ പാതാളം വഴി , ഭൂമിയില്‍ പോകണം . ഇങ്ങനെ മെലിഞ്ഞുണങ്ങിയിരുന്നാല്‍ ജനങ്ങള്‍ക്ക് എന്നെ കണ്ടാല്‍ തിരിച്ചറിയില്ല എന്നുമാത്രമല്ല , മാവേലിയാണെന്നു ഞാന്‍ പറഞ്ഞാല്‍ ആള്‍മാറാട്ടത്തിന്ന് കേസെടുത്തൂള്ളിലിട്ട് എന്റെ പരിപ്പിളക്കും . മാത്രമല്ല , പഴയതിലും ഉഷാറിലല്ലേ , ഈയിടേയായി കസ്റ്റഡി മരണം നടക്കുന്നത് . ആയതിനാല്‍ , കേരളത്തില്‍ പോകുന്നതിന്നുമുന്‍പ് വയറുവീര്‍പ്പിക്കാനുള്ള തത്രപാടിലാണ് . വെറും വയറല്ല , നല്ല എണ്ണം പറഞ്ഞ കുടവയര്‍ . അല്ല മാവേലി , താനെന്താ പെണ്ണാണോ ടപ്പ്ന്നങ്ങനെ വയറു വീര്‍പ്പിക്കാന്‍ ? . അതിനൊക്കെ കുറേ മാസങ്ങള്‍ വേണ്ടേ ? വിദ്യാഭ്യാസമില്ലെങ്കിലും , വിവരം വേണംന്ന് പറയണത് വെറുതേയല്ല ഭീമാ . എനിക്ക് നിന്റെ പോലെ ആനയുടെ ശരീരമൊന്നും വേണ്ട . തലകുനിച്ച് നോക്ക്യാ , താഴെ സ്വന്തം ശരീരഭാഗങ്ങള്‍ കാണരുത് . അത്ര തന്നെ . എന്നാലും , അത്രക്കും വയറെങ്ങിനെ വീര്‍പ്പിക്കും താന്‍ ? ആ വഴിക്കാ ഞാന്‍ പോകുന്നത് . ദിവസം ഉച്ചക്കൊരു മൂന്ന് , കൂടിയാല്‍ നാല് പൈന്റ് ബീയര്‍ . രാത്രിയില്‍ അത് നാലോ അഞ്ചോ ആകും പിന്നെ കഴിക്കാന്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് , ചക്കക്കുരു ചുട്ടത് , കെ എഫ് സി , അങ്ങനെ വായുകോപമുളവാക്കുന്നതും , വയറ് സ്തംഭിപ്പിക്കുന്നതായ ഭക്ഷണങ്ങള്‍ മാത്രം . പിടികിട്ട്യോ ഭീമാ തനിക്ക് ? ഒവ്വൊവ്വേ , പിടികിട്ടി . ഭീമനും , മാവേലിയും വര്‍ത്തമാനം പറഞ്ഞുകൊണ്ടങ്ങനെ നടക്കുന്നതിന്നിടയില്‍ മാവേലിയുടെ പാദാരവിന്ദത്തില്‍ പൊടുന്നനെ ഒരസ്ത്രം വന്നു തറച്ചു നിന്നു . അയ്യോ , മാവേലിയും , ഭീമനും ഒരൊറ്റ ചാട്ടം . ഭീമനും , മാവേലിയും അമ്പരന്നുകൊണ്ട് തല തിരിച്ചന്യോന്യം നോക്കി . പിന്നെ തല കിഴക്കോട്ടും , പടിഞ്ഞാട്ടും , വടക്കോട്ടും തിരിച്ചു നോക്കി . . . ഇല്ല ആരേയും കാണാനില്ല . ഇതാരുടെ പണിയാവോ , പണ്ടാരം , മാവേലി പറഞ്ഞു . പേടിക്കേണ്ടടോ , തെക്കുഭാഗത്തുനിന്നും വന്ന ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി . ദാ , ജീന്‍സും , ടീ ഷര്‍ട്ടുമിട്ട് ഇടം കയ്യില്‍ വില്ലും , വലം കയ്യിലമ്പുമായി , ദ്രോണാചാര്യര്‍ വരുന്നു . നീണ്ട താടി വളര്‍ന്നു പൊക്കിളോളമെത്തിയിരിക്കുന്നു . തല മൊട്ടയടിച്ചിരിക്കുകയാണ് . ഇടത്തേ കാതിലിട്ടിരിക്കുന്ന ഒരൊറ്റ കടുക്കന്‍ , സൂര്യപ്രകാശത്തില്‍ വെട്ടി തിളങ്ങുന്നുണ്ട് . ടോ തന്നോടിതെത്രം പ്രാവശ്യം പറഞ്ഞിരിക്കുന്നു , ഇങ്ങിനെ പഴയ കളികളൊന്നും കളിക്കരുതെന്ന് . ആ ഏകലവ്യനെ കണ്ട് പഠിക്ക് , അമ്പും വില്ലുമൊക്കെ പണ്ടേ തൂക്കി വിറ്റ് , പുതിയ ഒരു എ കെ 47 വാങ്ങി . ഇപ്പോ അതിലിട്ടാ കമ്പ്ലീറ്റ് അഭ്യാസം . ഉന്നം അണുകിട പോലും തെറ്റാതെ , സ്വന്തം റിസ്കിന്മേല്‍ ആരേലും ഒരാപ്പിള് തലയില്‍ വച്ച് നിന്നാല്‍ , ഒരൊറ്റ വെടി , ആപ്പിള്‍ പീസ് പീസായി അപ്പുറത്ത് വച്ച പ്ലെയിറ്റില്‍ അടുക്കിവച്ച പോലെ വീഴും . ടച്ചിങ്ങിന്നു ബെസ്റ്റ് , മാവേലി തന്റെ അനുഭവം സാക്ഷ്യപെടുത്തി . ങ്ഹാ , അവന്ന് പണ്ടേ പണ്ടാരമടങ്ങിയ ഉന്നമാ , അതല്ലെ ഞാന്‍ അവന്റെ പെരു വിരല്‍ മുറിച്ച് വാങ്ങിയത് . ദ്രോണാചാര്യര്‍ മൊഴിഞ്ഞു . അവര്‍ മൂവരും വര്‍ത്തമാനം പറഞ്ഞു നടക്കുന്നതിന്നിടയില്‍ ഒരു ഈര്‍ക്കിലി കോര്‍മ്പയില്‍ ഫ്രെഷായി പിടിച്ച മീനും , ചൂണ്ടയുമായി അര്‍ജുനന്‍ എതിരേ നടന്നുവരുന്നത് കണ്ടു ഭീമന്‍ ചോദിച്ചു . ഡാ അര്‍ജുനാ , ഇന്നെന്താ സ്പെഷ്യല്‍ ? കുറച്ച് ബ്രാലും , കരിപ്പിടിയും കിട്ടിയിട്ടുണ്ട് . ബ്രാല് നല്ല കൊടമ്പുളിയിട്ട് കറിവെക്കാം , കരിപ്പിടി വറക്കാം . ഉം ദ്രൌപതിയോട് പറയ്യ് , നല്ലോണം എരിവിട്ട് വക്കാന്‍ , ഞാന്‍ സന്ധ്യാവുമ്പോഴേക്കും അങ്ങോട്ട് വരാം . ഓ പള്ളീല്‍ പോയി പറഞാല്‍ മതി . ദ്രൌപതി അടുക്കളേ കേറീട്ട് മൂന്ന് നാളായി . അവള്‍ക്ക് കേറാന്‍ പാടില്ല്യ , തീണ്ടാരിയാ . അതിന്ന് ചേട്ടനെങ്ങിനെ അറിയാനാ , ഈയിടേയായി വീട്ടിലേക്ക് വരുന്നത് തന്നെ ആണ്ടിന്നും സംക്രാന്തിക്കുമല്ലെ ? പൊറുതി മുഴുവന്‍ ആ രാക്ഷസ്സീടെ കൂടെ അല്ലെ . അര്‍ജുനന്‍ മുഖം കയറ്റിപിടിച്ചു . പോട്ടഡാ കുഞ്ഞാ , ചേട്ടന്‍ വേഗം എത്താം എന്നും പറഞ്ഞ് , പോക്കറ്റീന്ന് ഒരു കഞ്ചാവുബീഡിയെടുത്ത് ഭീമന്‍ അര്‍ജുനന് നല്‍കി . സന്തോഷത്താല്‍ അര്‍ജുനന്റെ മുഖം തിളങ്ങി . എന്നാ ശരി ചേട്ടാ , വൈകുന്നേരം കാണാംന്ന് പറഞ്ഞു അര്‍ജുനന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഭീമന്‍ വിളിച്ചു പറഞ്ഞു . ദാ പിന്നേ , ഞാനാ ബീഡി തന്നേന്ന് യുധീഷ്ടരേട്ടന്‍ അറിയണ്ടാട്ടോ , പിന്നെ ഓരോ പുക , നകൂന്നും , സഹൂന്നും കൊടുത്തോ . നല്ല നീല ചടയനാ . രംഗം രണ്ട് . മാവേലിയും , ഭീമസേനനും , ദ്രോണാചാര്യരും പാതാളത്തിലെ ബാറിലരുന്ന് ബീയറടിക്കുന്നു . സ്റ്റേജില്‍ സില്‍ക്കു സ്മിതയും , സൌന്ദര്യയും , ഖജരാരേ , ഖജരാരെ , തൂം ആരേ ആരേ നൈനാ എന്ന പാട്ടിന്നൊത്ത് ചുവടുവെച്ച് നൃത്തം ചെയ്യുന്നു . മാവേല്യേ , താന്‍ യോഗം ചെയ്തവനാണടോ , തനിക്ക് വര്‍ഷത്തില്‍ പതിനൊന്നു മാസമെങ്കിലും , പാതാളത്തിലിരിക്കാന്‍ അവസരം കിട്ടുന്നുണ്ടല്ലോ ? എന്താ രസം ? ഞങ്ങളുടെ കാര്യം അതുപോലേയാണോ ? ദ്രോണരും , ഭീമനും ഒരേ ശബ്ദത്തില്‍ മൊഴിഞ്ഞു . എന്നും ആ രംഭേം , മേനകേം , തിലോത്തമേം , ശരീരം ഏതാണ്ട് മുഴുവന്‍ മറക്കണ വസ്ത്രം ധരിച്ച് ഡാന്‍സ് ചെയ്യണ കണ്ടാല്‍ തന്നെ കുടിച്ചുകൊണ്ടിരിക്കുന്ന സുര ഗ്ലാസ്സെടുത്ത് , മോന്തേമ്മെ എറിയാന്‍ തോന്നും . അശ്രീകരങ്ങള് . ഒന്നിന്നും ഒരു ആത്മാര്‍ത്ഥതയുമില്ല ചെയ്യുന്ന തൊഴിലിന്നോട് ! പാതാളത്തിലേക്കാണെങ്കില്‍ ദേവലോക വാസികള്‍ക്ക് ഒരു വിസ കിട്ടാന്‍ എന്താ പാട് . അഥവാ കിട്ടിയാല്‍ തന്നെ , മേക്സിമം ഒരു മാസത്തെ സിങ്കിള്‍ എന്റ്ട്രി വിസയും . വി ഐ പിയായ , വാമനനും , ഇന്ദ്രനും , പെര്‍മനന്റ് വിസയായ കാരണം തോന്നുമ്പോള്‍ പൊകുകയും , വരികയും ചെയ്യാം . ന്ഹാ , കലികാലം , കലികാലം . ഭീമന്‍ ഉവാച ! രംഗം മൂന്ന് ബാറില്‍ നിന്നിറങ്ങി വേച്ച് വേച്ച് നടന്നു വരുന്ന മാവേലിയും , ദ്രോണരും , ഭീമസേനനും . . . . . . . . മൂന്നും കൂടിയ കവലയിലെ കലുങ്കിലിരുന്ന് കഞ്ചാവു ബീഡു പുകച്ച് നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങിയതും , ഒരു പുലി അലറിപാഞ്ഞു വരുന്നു . പുറത്ത് മണികണ്ഠനുമിരിപ്പുണ്ട് . കലുങ്കിന്നരുകില്‍ , ബ്രേക്കിട്ട് പുലിപ്പുറത്തിരുന്നുകൊണ്ട് തന്നെ മണികണ്ഠന്‍ ചോദിച്ചു , എന്താ സ്വാമിമാരെ നേരം പോയ നേരത്ത് വീട്ടില്‍ പോകാതെ ഇവിടിരുന്ന് കഞ്ചനടിക്കണേ ? വീട്ടില്‍ പോയിട്ടെന്തു ചെയ്യനാ സ്വാമീ ? മനസ്സമാധാനം കിട്ടാന്‍ ബെസ്റ്റിതു തന്നെ . തന്നെ , തന്നെ . അല്ലാ , സ്വാമിയെന്താ ഈ വഴി . ദ്രോണര്‍ ചോദിച്ചൂ . ഒന്നും പറയേണ്ട ആചാര്യോ . കഴിഞ്ഞ മാസം , ആ ജയമാലേം , കൂട്ടരും കൂടി എന്നെ തൊട്ടൂ പിടിച്ചൂന്നും പറഞ്ഞ് ആകെ പൊല്ലാപ്പാക്കി . ഒക്കെ പ്രി പ്ലാന്‍ഡാ . ഞാന്‍ ഒന്നും അറിഞ്ഞില്ല , കേട്ടില്ലാന്നും നടിച്ച് , ഇരുന്ന ഇരിപ്പില്‍ നിന്നനങ്ങിയില്ല . ഇതെല്ലാം കേട്ടി , മുട്യേം കെട്ടിവച്ച് , മാളികപ്പുറത്തിന്നവള് വന്നൂ . എന്തായിരുന്നു ആ വരവ് ? കണ്ണില്‍ നിന്നും തീപ്പൊരി പാറുകയായിരുന്നു . വെട്ടുകൊള്ളാഞ്ഞത് ഭാഗ്യം . ഒരു വിധം ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കി . അങ്ങനെ പ്രശ്നമൊക്കെ ഒന്നൊതുങ്ങിയതായിരുന്നു . ഇപ്പോള്‍ കണ്ടില്ലെ , നേരാം വണ്ണം തന്ത്രം അറിയാവുന്ന മുന്‍ തലമുറക്കാരായ തന്ത്രിമാരുടെ രീതി പിന്തുടരാതെ , കണ്ടില്ലേ , ആ അണ്ടരര് അടകോടരര് എന്താ ചെയ്തു കൂട്ട്യേന്ന് . ബ്രഹ്മചാരിയായ ഞാന്‍ എന്റെ കണ്ട്രോള്‍ വിട്ടുപോകുന്നതിന്നും മുന്‍പ് , എന്റെ പുല്യേം കൂടി ഇങ്ങോട്ട് പോന്നു . ഇനി രണ്ടിലൊന്നറിയാതെ ഞാന്‍ അങ്ങോട്ടില്ല . മണികണ്ഠന്‍ പുലിപുറത്ത് നിന്നിറങ്ങി അവരുടെ കൂടേ കലുങ്കേല്‍ ഇരുന്നു . ദ്രോണര്‍ ഒരു നിറബീഡി മണികണ്ഠനും നല്‍കി . രംഗം നാല് നട്ടപാതിര നേരത്ത് കിടപ്പുമുറിയാകെ പ്രകാശപൂരിതമാക്കികൊണ്ട് എന്റെ മോണിറ്റര്‍ ഓണായി . കുറുമിയും , കുറുമികുട്ടികളും അഗാധമായ നിദ്രയിലായതുകാരണം , തലവഴി കമ്പിളി മൂടാതെ തന്നെ സധൈര്യം മേല്‍ എഴുതിയ മൂന്നു രംഗങ്ങളും എഴുതുകയായിരുന്നു . ഏ സിയുടെ ഗര്‍ ശബ്ദത്തിന്നിടയിലും , ടക് , ടക് , ടക് എന്ന കീ ബോര്‍ഡില്‍ വിരല്‍ പതിയുന്ന ശബ്ദം മുറിയില്‍ മുഴങ്ങി കൊണ്ടിരുന്നു . പൊടുന്നനെ എ സിയുടേയും , കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തേയും , നിര്‍വീര്യമാക്കികൊണ്ട് , കുട്ടികുറുമി ഉറക്കമുണര്‍ന്ന് വലിയവായില്‍ നിലവിളി തുടങ്ങി . ഗാഢനിദ്രയ്ക്കു ഭംഗം വന്നതില്‍ അസ്വസ്ഥയായി , കുട്ടികുറുമിക്കുള്ള പാലെടുക്കാന്‍ , കുറുമി എഴുന്നേറ്റപ്പോള്‍ കണ്ടത് , സ്വയം മറന്ന് ഞാന്‍ കീബോഡില്‍ കൊട്ടികൊണ്ടിരിക്കുന്നതാണ് . ശേഷം ചിന്ത്യം .
എന്റെ മരണം ! ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു . ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു . വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു . വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു . അപ്പോഴാണ് ആളുകള്‍ എന്നെ കണ്ടത് . അവര്‍ എന്നെ താങ്ങിയെടുത്ത് ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ് . അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി . കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി . വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല . എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി . അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി . ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി . അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ് . പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് . കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത് നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു . അതില്‍ ചിലര്‍ എന്റെയടുത്ത് നിന്നും തിരിച്ച് നടന്നു . മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി . ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു . എനിക്ക് ചിരി വന്നു . ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല . എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു . എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി . എന്റെയടുത്ത് നിന്ന് അവര്‍ പൊട്ടിക്കരയുകയാണ് . ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ് . എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി . അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി . വീട്ടിലേക്കാണ് പോകുന്നത് . അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം . അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ് . അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി വന്നു . ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു . എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല . വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി . അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല . എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി . എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ് . എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി . പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു . ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി . ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി . ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത് . ഉമ്മ " എന്റെ പൊന്നു മോനേ ' എന്ന് വിളിച്ച് തേങ്ങി കരയുകയാണ് . എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു . ' ഉമ്മാ ഉമ്മാ ' എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു . ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ ? അറിയില്ല . ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ ? അറിയില്ല . ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍ , തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി . കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ " നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ " എന്ന് ചോദിച്ചപ്പോള്‍ , നബിതിരുമേനി പറഞ്ഞത് " നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു " എന്നാണ് . ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ . മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ് . എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ . ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ . ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത് ? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ . എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു . എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു . എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ് . അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ് . അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു . ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു . എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു . അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു . ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍ , അവരോട് ഇടപഴകാന്‍ ഒരു പാട് സമയം ലഭിക്കുമായിരുന്നു . കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു . ഇനി അതിനാവില്ലല്ലോ . എല്ലാം വൈകിപ്പോയില്ലേ ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും ? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ . ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം ? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ , ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു . അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി . " ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ . എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ " തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു . പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര . ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന് . ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി . ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ് , ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല , എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം , എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും , വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും ? എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു . എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു . പല പല ആളുകള്‍ , കൂട്ടുകാര്‍ , സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു . എന്നെ കളിയാക്കിയവര്‍ , അധിക്ഷേപിച്ചവര്‍ , സഹായിച്ചവര്‍ , എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു . അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു . ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു . പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട് , പരസ്പരം മിണ്ടാതിരിക്കാറുണ്ട് , ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക് , അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട് , അതിനപ്പുറം പോകുമായിരുന്നില്ല . പരസ്പരം മുഖം കറുപ്പിച്ച് , രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍ , ഒരേ മെത്തയില്‍ . . എന്തിനായിരുന്നു ? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍ . . അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം ? എല്ലാം വൈകിപ്പോയിരിക്കുന്നു . എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ ? അറിയില്ല , അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ . എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ . അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത് . ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല . അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല , എനിക്കതിനൊരു ഉത്തരം കിട്ടിയില്ല . ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ . നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ . അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു . അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി . ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി . സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി . ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു . നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു . ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു . ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല , ഞാനിപ്പോള്‍ വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി . അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു . എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു . പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ് . മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ' മയ്യത്ത് നിസ്കാരം ' നിര്‍വ്വഹിക്കേണ്ടതുണ്ട് . ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട് . അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു . വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു . പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു . അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു . വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി . ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം . മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത . വിലകൂടിയ മാര്‍ബിള്‍ കൊണ്ടും , വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍ ! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച് , ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു . ' മനുഷ്യാ നീ മണ്ണാകുന്നു , നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു ' എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു . ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ' മൂട് കല്ലും ' വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ . എനിക്ക് വല്ലാത്ത ഭയം തോന്നി . ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു . പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല , കരയുമ്പോള്‍ കണ്ണു നീരില്ല , എന്നെ ആരും കാണുന്നില്ല , മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ് ? മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത് ? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട് . ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല . ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു . എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ' ഉമ്മാ ' എന്നു വിളിച്ച് എഴുന്നേറ്റിരുന്നു . എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു . എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു . ലൈറ്റ് തെളിച്ചു . ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു . ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു . ഞാന്‍ മക്കളെ നോക്കി , അവര്‍ നല്ല ഉറക്കമാണ് . " എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു . " ഉം , പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം . എനിക്കല്‍പ്പം വെള്ളം വേണം " അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല . എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം ! - Posted by വാഴക്കോടന്‍ -
കേട്ടിട്ടുണ്ട് . ചെടി കണ്ടിട്ടുണ്ടോ എന്തോ ! പൂവ് കാണുന്നത് എന്തായാലും ആദ്യം
എന്നാല്‍ ഓഫര്‍ ഭവ്യതയോടെ നിരസിച്ച നയന്‍സ് തെലുങ്കിലെ ശ്രീ രാമ രാജ്യത്തിലൂടെ വിടവാങ്ങാനാണ് തീരുമാനമെന്നും പറഞ്ഞുവത്രേ . അതേസമയം വിടവാങ്ങുന്ന കാര്യമൊന്നും നയന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല .
പ്രിയ ഡബിള ' നൊ ' ണീ , ആടിനെ പട്ടിയാക്കുക എന്ന പ്രയോഗം കൊണ്ട് താങ്കളിവിടെ എന്താണുദ്ദേശിച്ചത് ? കുഞ്ഞമ്പുവിന്റെ മകളെ ' രക്ഷി ' ച്ചത് " രാമസേന " എന്നൊരു സംഘടനയിൽപ്പെട്ടവരാണെന്ന് ആദ്യം കേട്ടു . പിന്നെക്കേട്ടു അവർ ഇടതന്മാർ തന്നെയാണെന്ന് . അതേക്കുറിച്ചിവിടെ പറഞ്ഞപ്പോൾ താങ്കൾ പറയുന്നത് ആടിനെ പട്ടിയാക്കുകയാണെന്നാണ് . അപ്പോൾ , രാമസേന എന്നാൽ ആടും - ഇടതന്മാർ എന്നാൽ പട്ടിയും - എന്നാണോ ധരിക്കേണ്ടത് ? അങ്ങനെയാണോ താങ്കൾ ഉദ്ദേശിച്ചത് ? ആണെങ്കിൽ അതു മോശമായിപ്പോയി . ഇടതന്മാരെ പട്ടികൾ എന്നു താങ്കൾ പരസ്യമായി വിളിച്ചതിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു . അത്തരം താരതമ്യങ്ങൾ ഇരുകൂട്ടർക്കും ആക്ഷേപകരമായി അനുഭവപ്പെടാൻ ഇടയുണ്ട് . അതിനിടയാക്കിയ പരാമർശം താങ്കൾ ഒഴിവാക്കേണ്ടതായിരുന്നു . ഏതെങ്കിലും ആളുകളെ വിമർശിക്കണമെന്നാണെങ്കിൽ അത് അവരുടെ തന്നെ നിലവാരത്തിലേക്കു തരം താഴാതെയും ആവാമല്ലോ . - - - - - - - - - - - - - - എന്റെ അനോണീ - ദാ ഇതുപോലെ ഓരോന്ന് അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുകൊണ്ടുള്ള സംവാദങ്ങൾ എത്ര ബോറാണെന്ന് താങ്കൾ തന്നെയൊന്ന് ആലോചിച്ചു നോക്കൂ . താങ്കൾക്കു കാര്യങ്ങൾ അല്പം കൂടി മര്യാദയ്ക്ക് അവതരിപ്പിക്കാമെങ്കിൽ , എനിക്കു മര്യാദയ്ക്കു മറുപടി തരാനും സൌകര്യമാകുമല്ലോ . മാദ്ധ്യമങ്ങളിൽ കണ്ട റിപ്പോർട്ടുകൾ വച്ചുകൊണ്ടാണ് ഇവിടെ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് . ഇതിൽ ഏതെങ്കിലും വാർത്ത തെറ്റാണെന്നുണ്ടെങ്കിൽ അതറിയേണ്ടത് എന്റെ കൂടി ആവശ്യമാണ് . ആരെയും അന്ധമായി എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ ഇവിടെ താല്പര്യപ്പെടുന്നില്ല . രാമസേനയേയും മറ്റും തീരെ പിന്തുണയ്ക്കേണ്ടതില്ല . പക്ഷേ , സംഘപരിവാർ - ഫാസിസം - എന്നൊക്കെക്കണ്ടാൽ സംഗതിയെന്താണെന്നു നോക്കും . പൊള്ളത്തരങ്ങളുണ്ടെന്നു കാണുമ്പോൾ എതിർക്കുകയും ചെയ്യും . അത്രേയുള്ളൂ കാര്യം . എന്തെങ്കിലും കാര്യം വസ്തുതകൾ അവതരിപ്പിച്ചു സമർത്ഥിച്ചാൽ അതു സമ്മതിക്കാതിരിക്കേണ്ട യാതൊരു സാഹചര്യവും എനിക്കില്ല . പക്ഷേ , എന്തു കാര്യം എന്തുകൊണ്ടാണു തെറ്റായതെന്നു പറഞ്ഞുതരാനാണു താങ്കളേപ്പോലെയുള്ളവർ ശ്രമിക്കേണ്ടത് . അല്ലാതെ , നവകേരളയാത്രയ്ക്കിടെ പ്രതിഷേധമുണ്ടായപ്പോൾ കാർക്കിച്ചുതുപ്പലിലൂടെ പ്രതികരിച്ച മട്ടിലുള്ള തരംതാണ രീതിയല്ല ആശാസ്യമായത് . സംഭവങ്ങളുടെ തുടർച്ച താങ്കൾ തന്നെയൊന്ന് ആലോചിച്ചു നോക്കൂ . കണ്ടക്ടറാണ് സംഗതി ഒപ്പിച്ചതെന്നു സംശയിക്കുന്നതായി കുഞ്ഞമ്പു തന്നെ പറയുന്നു - കണ്ടക്ടറാണ് ആളുകളെ വിളിച്ചുവരുത്തിയതെന്ന് ചില പത്രങ്ങളും എഴുതുന്നു - പിന്നീട് അറസ്റ്റു നടന്നശേഷം വന്ന വാർത്തകളിൽ , കണ്ടക്ടറുടേയും ഡ്രൈവറുടേയും ഇടതുപശ്ചാത്തലവും , തങ്ങൾ കുട്ടിയുടെ മോഡസ്റ്റി രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് അവർ തന്നെ പറഞ്ഞതും എല്ലാം വരുന്നു - പ്രതികളുടെ ഇടതുപക്ഷപശ്ച്ചാത്തലം - കുഞ്ഞമ്പുവിനുവേണ്ടി തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയിട്ടുള്ള കാര്യം - എല്ലാം അംഗീകരിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടതായും പിന്നീടു വാർത്തകൾ വരുന്നു . ഇതെല്ലാം കൂട്ടിച്ചേർത്തു വായിച്ചാൽ ആർക്കും തോന്നാവുന്ന സംശയങ്ങളൊക്കെയല്ലേ ഇവിടെ കാണാൻ സാധിക്കുക ? ഒന്നുകിൽ അവരൊന്നും ഇടതന്മാരല്ലെന്നു പറയൂ . അതല്ലെങ്കിൽ അവർക്കു യാതൊരു പങ്കുമില്ലെന്നു പറയു . ഇതു രണ്ടുമല്ലാതെ വെറുതെ കാറിത്തുപ്പൽ നയം മാത്രം സ്വീകരിച്ചാൽ താങ്കൾ തന്നെയാണു പരിഹാസ്യനാകുക . പിന്നെ , ആടിനെ പട്ടിയാക്കുന്ന നയത്തേക്കുറിച്ച് എന്നേക്കൊണ്ടു സംസാരിപ്പിക്കാതിരിക്കുന്നതാവും നമുക്കു രണ്ടാൾക്കും നല്ലത് . പറയാനാണെങ്കിൽ ഇന്നൊന്നും തീരില്ലെന്നതു തന്നെ കാരണം . അല്പം കാലതാമസത്തിനു ശേഷം മാത്രം സത്യം പുറത്തു വരുന്ന കാര്യങ്ങളായിരുന്നു മുമ്പൊക്കെ കൂടുതലും സി . പി . എം . സംഘപരിവാറിന്റെ പുറത്തു വയ്ക്കുക . ഫസൽ , ജിജേഷ് , റഫീക്ക് , വത്സരാജക്കുറുപ്പ് , ഏലിയാസ് - അങ്ങനെ , സി . പി . എമ്മുകാരുടെ കൈ കൊണ്ടു മരിച്ച എത്രയോ പേരുടെ കൊലപാതകക്കുറ്റങ്ങൾ അടുത്തിടെത്തന്നെ സംഘപരിവാറിന്റെ തലയിൽ വയ്ക്കുകയും പിന്നീടു വാക്കു തിരുത്തുകയും ചെയ്തു . കൊലപാതകമല്ലാത്ത മറ്റു കുറ്റങ്ങൾ - സി . പി . എം . ചെയ്തത് - സംഘപരിവാറിന്റ്റെ മേൽ ആരോപിച്ചത് - വേറേയും . ഇതൊന്നും പോരാഞ്ഞ് ഇപ്പോളിതാ - കാലതാമസമോ സംശയത്തിന്റെ ലാഞ്ഛനയോ പോലുമില്ലാതെ , പ്രത്യക്ഷത്തിൽത്തന്നെ മാർക്സിസ്റ്റുകാരെന്ന് പ്രകടമായ കാര്യങ്ങൾ പോലും സംഘത്തിന്റെ തലയിൽ വച്ചു തുടങ്ങി . പേരൂർക്കടയിലെ പോലീസ് സ്റ്റേഷൻ ആക്രമണത്തേപ്പറ്റി ചോദിച്ചപ്പോൾ ഇക്കഴിഞ്ഞദിവസം പാർട്ടി സെക്രട്ടറി പറഞ്ഞത് സി . പി . എം . പക്കാ ഡീസന്റാണെന്നും ആർ . എസ് . എസ് . ആണ് അതു ചെയ്തതെന്നുമാണ് . ഇത്ര ലജ്ജയില്ലാതെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു സുഹൃത്തേ ! ഇടതുഭരണം വന്നതിനു ശേഷം പത്തോളം സമാനസംഭവങ്ങളുണ്ടായി . പ്രതികളെ പലതവണ ബലം പ്രയോഗിച്ചു മോചിപ്പിച്ചിട്ടുണ്ട് . എല്ലാം ചെയ്തതു കമ്മ്യൂണിസ്റ്റുകളാണ് . ഒരെണ്ണം മാത്രം എൻ . ഡി . എഫും . സംഘം സ്റ്റേഷൻ ആക്രമിച്ചതായൊന്നും അടുത്തിടെയൊന്നും കേട്ടിട്ടില്ല . വർഷങ്ങൾക്കു മുമ്പെങ്ങാനും വല്ല സംഭവവും നടന്നിട്ടുണ്ടോ എന്ന് അറിവുമില്ല . എന്തായാലും , വന്നു വന്ന് , ബാഗിൽ നിന്ന് വെടിയുണ്ട പിടിച്ചെടുത്തത് സംഘപരിവാർ നേതാവിന്റെ കാര്യത്തിലാണു സംഭവിച്ചത് എന്നു പോലും പാർട്ടി സെക്രട്ടറി പറഞ്ഞേക്കാവുന്ന - അണികൾ അത് ഏറ്റു പിടിച്ചു തർക്കിച്ചേക്കാവുന്ന - അത്ര നിലവാരത്തിലെത്തിയിട്ടുണ്ട് സി . പി . എമ്മിന്റെ നുണപറച്ചിൽ . തൊലിക്കട്ടിയേപ്പറ്റി അത്ഭുതം കൂറിപ്പോകുന്ന മട്ടിലുള്ള നുണകളാണവർ പറയാറ് . വർഷങ്ങൾക്കു മുമ്പ് കള്ളുഷാപ്പിൽ അടികൂടി കപ്പയിളക്കുന്ന തവികൊണ്ടുള്ള അടിയേറ്റു മരിച്ച കുഞ്ഞിരാമൻ , കിലോമീറ്ററുകൾ ദൂരെയുള്ള ഒരു പള്ളിക്കു കാവൽ നിന്നപ്പോളാണു കൊല്ലപ്പെട്ടതെന്നു പോലും അവകാശപ്പെടാൻ മടിക്കാത്ത കക്ഷികളിൽ നിന്ന് പിന്നെ മറ്റെന്തു പ്രതീക്ഷിക്കാൻ ? പക്ഷേ അവർ മുടങ്ങാതെ എല്ലാ ദിവസവും നുണയെഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ട് എത്രകൊല്ലം ശ്രമിച്ചാലും ശരി - ആട് ആടുതന്നെയാണ് - പട്ടി പട്ടിയും . അതു നമുക്കു വിടാം സുഹൃത്തേ .
മരണത്തെത്തുടര്‍ന്നുള്ള മൂന്നുദിവസങ്ങള്‍ ദുഃഖാചരണത്തിന്റെ നാളുകളാണ് . ഈ ദിവസങ്ങളില്‍ പരേതന്റെ വീടു സന്ദര്‍ശിക്കുകയും കുടുംബക്കാരെ സമാശ്വസിപ്പിക്കുകയും ചെയ്യല്‍ പുണ്യമുള്ള കാര്യമാണ് . മരണത്തെത്തുടര്‍ന്ന് മൂന്ന് , ഏഴ് , നാല്‍പത് തുടങ്ങിയ നാളുകളിലും ചരമവാര്‍ഷികത്തിലും സദ്യയും പ്രത്യേക പ്രാര്‍ഥനാ പരിപാടികളും സംഘടിപ്പിക്കുന്ന സമ്പ്രദായം ചില മുസ്ലിം സമൂഹങ്ങളിലുണ്ട് . പക്ഷേ , അതൊന്നും ശരീഅത്ത് അനുശാസിച്ചിട്ടുള്ളതല്ല . ഖബര്‍ കെട്ടിപ്പൊക്കി മസാറുകളും സ്മാരക സൌധങ്ങളും നിര്‍മിക്കുകയും നേര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ഏര്‍പ്പാടും ഇസ്ലാം അനുശാസിക്കുന്നില്ല .
ഇരിട്ടി : കൈക്കുഞ്ഞിനെ മൊബൈല്‍ കടയില്‍ ഉപേക്ഷിച്ച് യുവാവ് വിദഗ്ധമായി മുങ്ങി . ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഇരിട്ടി പുതിയ ബസ്സ്റ്റാന്‍ഡ്
എയർപോർട്ടിലെത്തീതും ഡോക്ടറുടെ സുഹൃത്ത് ഓടി വന്ന് എന്നെ ഒരു വീൽച്ചെയറിൽ പിടിച്ചിരുത്തി അതുന്തിത്തള്ളിനടക്കാൻ ഒരു ചേച്ചിയേയും ഏർപ്പാടാക്കി തന്നു . പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല . ചേച്ചി എന്റെ വീൽചെയറും തള്ളി ഓരോ കൗണ്ടറിലേക്കും കൊണ്ടു പോയി അവിടുത്തെ ഫോർമാലിറ്റീസ് ഒക്കെ കംപ്ലീറ്റ് ചെയ്തു തരും ; ഞാനിങ്ങനെ പളപളാന്നുള്ള കുപ്പായവുമിട്ട് മിന്നിത്തിളങ്ങി ( ഫ്ലൈറ്റിലൊക്കെ പോവുമ്പോൾ ചുമ്മാ കോട്ടൺ ഡ്രസുമിട്ട് പോവാൻ പറ്റുമോ . . അതുകൊകൊണ്ട് എന്റെ കയ്യിലുള്ളതിൽ ഏറ്റവും വിലക്കൂടുതലുള്ള സിൽക്കു കുപ്പായമാണിട്ടത് ) അന്തംവിട്ടിരുന്ന് അവിടുത്തെ കാഴചകളൊക്കെ കണ്ടുകൊണ്ടിരിക്കും അങ്ങനെയങ്ങനെ അവസാനം വിമാനത്തിലേക്കു കയറുന്ന സ്ഥലത്തെത്തി . എന്റെ വീൽചെയർ തള്ളി ഒരു റൂമിൽ കൊണ്ടു വച്ചു . . അവിടെ എന്നെ പോലെ തന്നെ അഞ്ചാറ് വീൽചെയർ - സഞ്ചാരികൾ വേറെയുമുണ്ട് . . വയസായ ഒരമ്മൂമ്മ . . ആകെമൊത്തം പ്ലാസ്റ്ററിട്ടു വച്ചിരിക്കുന്ന ഒരു ചേട്ടൻ , കാൽ പോളിയോ വന്ന ഒരു ചേച്ചി , കോളറിട്ട കഴുത്തുമായി വേറൊരു ചേട്ടൻ അങ്ങനെ കുറച്ചു പേർ . . എന്നെ കണ്ടതും എല്ലാവരുടെയും സഹതാപതരംഗം എന്റെ നേരെയായി . . ചുരിദാരിന്റെ ബോട്ടം കാരണം എന്റെ പ്ലാസ്റ്ററിട്ട കാല് കാണാൻ പറ്റില്ലല്ലോ . . അതുകൊണ്ടാണെന്നു തോന്നുന്നു ; എല്ലാവരും എന്തൊക്കെയോ മനസിൽ നിരൂപിച്ചുണ്ടാക്കി ' എന്നാലും ഇത്ര ചെറുപ്പത്തിലേ ഈ ഗതി വന്നല്ലോ ' എന്നൊരു മുഖഭാവത്തോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് . ആ സഹതാപം സഹിക്കാൻ വയ്യാതെ അവസാനം ഞാൻ ആരും ചോദിക്കാതെ തന്നെ തന്നെ അടുത്തിരുന്ന ചേച്ചിയോട് എന്റെ കഥ പറഞ്ഞുകൊടുത്ത് കാര്യങ്ങളൊക്കെ ഒരുവിധത്തിൽ എല്ലാരെയും അറിയിച്ചു . പെട്ടെന്നു തറയ്ക്കൊരിളക്കം . അതിങ്ങനെ പൊങ്ങിപ്പോയി എവിടെയോ പോയി നിന്നു . കുറച്ചു ചേച്ചിമാർ വന്ന് ഞങ്ങളെയൊക്കെ ഒരു കോറിഡോറിലൂടെ തള്ളി കൊണ്ടുപോയി എവിടെയോ കൊണ്ടു പോയി പ്രതിഷ്ഠിച്ചു . ഒന്നു ചുറ്റും നോക്കിയപ്പോൾ അവിടൊക്കെ സീറ്റുകൾ . . അതെ . . ഞാൻ വിമാനത്തിന്റെ അകത്തെത്തിയിരുന്നു . . ഉള്ളതു പറയാലോ . . ആകാശത്തൂടെ പറക്കുന്നതു കാണുമ്പോൾ ഇതിത്ര വലിയ സംഭവമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല .
കഥ സ്‌നേഹത്തെക്കുറിച്ചാവുമ്പോള്‍ എല്ലാ വാക്കുകളുടെയും അര്‍ത്ഥമറിഞ്ഞില്ലേലും സാരല്യ . രേഷ്മാജി , വിഷ്ണുമാഷ് പറഞ്ഞത് തന്നെ . . . എഴുതാതിരിക്കരുത് !
ബ്ലോഗിൽ കൂടുതൽ വായനക്കാരെയെത്തിക്കാനുള്ള ഒരു വിദ്യയാണു ഈ പോസ്റ്റ് . . . ഫേസ്ബുക്കും നമ്മുടെ ബ്ലോഗും കൂടി കൂട്ടിയോജിപ്പിച്ചാൽ ഫേസ്ബുക്കിൽ നിന്ന് തന്നെ കൂടുതൽ വായനക്കാരെ നമ്മുടെ ബ്ലോഗിൽ എത്തിക്കാം , മറ്റ് എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളെയും കടത്തിവെട്ടി ഫേസ്ബുക്ക് മലയാളിലളുടെ ഇടയിലും ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റായി മാറിയിരിക്കുകയാണു , അത്കോണ്ട് തന്നെ ഫേസ്ബുക്കിൽ വഴി ബ്ലോഗുകളിലേക്ക് കൂടുതൽ വായനക്കാ . . .
ബ്ലോഗർ പോസ്റ്റുകൾ ബസ്സിലേക്ക് ഷെയർ ചെയ്യാനായി ഇപ്പോൾ ഗൂഗിൾ തന്നെ പുതിയ ബസ്സ് ബട്ടണുകൾ പുറത്തിറക്കിയിരിക്കുകയാണു , കുറച്ച് ദിവസം മുൻപ് വരെ ബസ്സിലേക്ക് ഷേയർ ചെയ്യണമെങ്കിൽ ഗൂഗിൾ റീഡറിലേക്ക് ആദ്യം ഷെയർ ചെയ്ത ശെഷം മാത്രമേ ബസ്സിലേക്ക് ഷെയർ ചെയ്യാൻ കഴിയുക ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ആ പ്രശ്നങ്ങൾ എല്ലാം മാറി ഡയറക്ട് ആയി ബസ്സിലേക്ക് തന്നെ ഷെയർ ചെയ്യാനുള്ള ഓപ്ഷനും ഗൂഗിൾ പുറത്തിറക്കിയിട്ടൂണ്ട് ഇനി എങ്ങനെ നിങ്ങളുടെ ബ്ലോഗിൽ പുതിയ ഗൂഗിൾ ബസ്സ് More >
1 ) ഷിജു ചന്ത്രക്കാറനെയും ചിത്രകാരനെയും തെറ്റിദ്ധരിച്ചിരിക്കുന്നു .
അവള്‍ എഴുതുന്നു , " ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം . തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല . അമേരിക്കക്കാരുടെ തെറ്റ് കാരണം ഭീകരവാദത്തിന്റെ ജിന്ന് ഈ രാജ്യത്ത് കൊടിയ നാശം വിതക്കുകയാണ് . അതിനെ തിരിച്ച് കുപ്പിയാലാക്കാന്‍ കഴിയില്ല . "
അനില്‍ കുമാര്‍ ടി പി യുടെകവിതയിലൊരിടത്ത് ( മരം ) കൈക്കണക്കിന്റെ ഗോവണി ഇറങ്ങി വന്നേയ്ക്കാവുന്ന ആശാരിയെപ്പറ്റിയും മരംവെട്ടിയെപ്പറ്റിയും ഒരു പരാമര്‍ശമുണ്ട് . രാത്രിയും പകലും പോലെയുള്ള വ്യത്യാസം ഈ ഇരട്ടകളിലുണ്ട് . ഒന്നുപോലെ ഇരിക്കുമെങ്കിലും ഒരാളല്ല മറ്റേയാള്‍ . അതേ കവിതയുടെ തൊട്ടടുത്തവരിയില്‍ ആ പഴയകഥയിലെ വനദേവത കനകമാണോ വെള്ളിയാണോ ഇരുമ്പാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരു കോടാലിയുമായി വ്യാകുലമുഖവുമായി നില്‍ക്കുന്നതും കാണാം . കൌതുകകരമായ ഈ കാഴ്ചയില്‍ ചില കാര്യങ്ങളുണ്ട് . ഒന്ന് ഒരു യുക്തിവിചാരമാണ് . മരംവെട്ടിയുടെ പ്രവൃത്തിയില്‍ സംഹാരകത്വമാണുള്ളത് . പച്ചമരങ്ങളെ മുറിച്ചിട്ട് വെട്ടിക്കീറുകയാണല്ലോ അയാള്‍ . വിറക് തീയെരിക്കുന്നതിനു വേണ്ടിയുള്ളതാകയാല്‍ അതിലൊരു ' ശവ ' സംസ്കാരമുണ്ട് . മരംവെട്ടിയ്ക്ക് ആ നിലയ്ക്ക് ഒരു കാര്‍മികത്വവും ഉണ്ട് . മരംവെട്ടിയില്‍ നിന്നും വെട്ടിത്തിരിഞ്ഞ് ആശാരിപ്പണി ചെന്നെത്തുന്നത് സൃഷ്ടിയുടെ വിചിത്രമായ മേഖലയിലാണ് . മരിച്ച മരങ്ങളാണ് തച്ചന്റെയും തട്ടകം . അതില്‍ പ്രകൃതിയെ അയാളുടെ വൈദഗ്ധ്യം പുനരുജ്ജീവിപ്പിക്കുന്നു . ചിന്തേരിട്ട മരക്കഷ്ണങ്ങള്‍ ആശാരിയുടെ മാന്ത്രികപരിചരണങ്ങളാല്‍ ഇമയടയും പോല്‍ തമ്മില്‍ ചേരുന്നു . എണ്ണ കിനിയുന്ന മരപ്പലകകള്‍ ജീവിച്ചിരിക്കുന്നവരുടെ സുരക്ഷിതത്വം തീര്‍പ്പാക്കുന്നു . ആശാരി കൊത്തിയ മുന്തിരിക്കുലകളില്‍ നിന്ന് ജീവിതത്തിലേയ്ക്ക് മധുരം കിനിയുന്ന അനുഭവമുണ്ട് . ഒന്നാലോചിച്ചു നോക്കിയാല്‍ ആ പഴയ വനദേവത സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കോടാലി നല്‍കിയത് മരം വെട്ടിയ്ക്കു തന്നെയായിരുന്നോ ? അയാള്‍ക്കെന്തായിരുന്നു അതിന്റെ ആവശ്യം ? കാട്ടാളന്‍ ചിതല്‍പുറ്റിറങ്ങി വാല്മീകി ആയതുപോലെ അയാളില്‍ ഒരു മാറ്റം സംഭവിച്ചിരുന്നുവോ ? അതായിരുന്നോ അയാള്‍ക്കു പൊടുന്നനെ കൈവന്ന കുബേരത്വം ? ആ കഥയിലെ ആദ്യത്തെയാള്‍ ആശാരിയും രണ്ടാമത്തെ ദുരാഗ്രഹി മരംവെട്ടിയുമായിരുന്നിരിക്കാനല്ലേ കൂടുതല്‍ സാധ്യത ? തൂലികയും നാക്കുമൊക്കെ സ്വര്‍ണ്ണമാവുന്നതിന്റെ വിവക്ഷകള്‍ അറിയാവുന്ന നമുക്ക് കോടാലി സ്വര്‍ണ്ണമായതിന്റെ വിവക്ഷകള്‍ പിടി കിട്ടാതെ പോയതാണോ ? മറ്റൊന്നു കൂടി , അനിലിന്റെ തന്നെ മരംകൊത്തി എന്ന കവിതയിലുമുണ്ട് ഒരു മൂത്താശാരി . മരങ്ങളായ മരങ്ങള്‍ മേടി നടക്കുന്നതുകൊണ്ട് അയാള്‍ക്കു കിട്ടിയ വിളിപ്പേരാണ് ' മരംകൊത്തി ' . മരംകൊത്തിയെപ്പറ്റി ഒരമ്മൂമ്മ കഥയുണ്ട് . ഉപ്പന്റെ ( ചെമ്പോത്ത് ) ഉപ്പും കയറ്റി കച്ചവടത്തിനു പോയ അവന്റെ തോണി കടലില്‍ മുങ്ങിപ്പോയത്രേ . ഒരേക്കല്ലില്‍ ചവിട്ടി രണ്ടു പ്രാവശ്യം വീണു പോകരുതല്ലോ . മുങ്ങാത്ത വള്ളം നിര്‍മ്മിക്കാനുള്ള തടി തേടിയാണ് മരംകൊത്തിപ്പക്ഷി ഇക്കണ്ടമരങ്ങളുടെയൊക്കെ തുഞ്ചവും പോടുമെല്ലാം മേടി പനിച്ച് തളരുന്നത് . പാവം . ഒരിക്കലും നിര്‍മ്മിക്കാനാവാതെ ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുന്ന ഭാവിയെ മരംകൊത്തിയില്‍ കെട്ടി വയ്ക്കുകയായിരുന്നു അമ്മൂമ്മ കഥയ്ക്കു പിന്നിലെ ഭാവന . മാറിയിരുന്നാലോചിച്ചാല്‍ ആ പക്ഷി നിതാന്തമായ നൈരാശ്യത്തിന്റെ ഒരു പ്രതീകമാണ് . ഒരു രൂപകം . ഒരിക്കലും തീരാനിടയില്ലാത്ത ഒരു അലച്ചിലിനെ ചുറ്റിപ്പറ്റിയുള്ള ഈ അസംബന്ധ കഥ അതൃപ്തമായ വാസനകള്‍ക്കു പിന്നാലെ ഇറങ്ങി തിരിക്കുന്ന മനുഷ്യമനസ്സെന്ന പ്രഹേളികയെ ഇടം കണ്ണിട്ടു നോക്കുന്നു . തകരാത്ത ഒന്നിനുവേണ്ടിയുള്ള വെമ്പല്‍ മനുഷ്യജീവിവിതത്തെ നിരന്തരം വട്ടം ചുറ്റിപ്പിടിക്കുന്ന നിസ്സഹായതയുടെ ഒരു ചുഴലിയാണ് . അനിലിന്റെ ' മരംകൊത്തി ' , അതിന്റെ ഉള്ളില്‍ ജീവിക്കേണ്ട ജീവിതത്തെപ്പറ്റിയൊരു പ്രതീക്ഷ പാത്തു വച്ചിട്ടുണ്ട് . മകള്‍ പനിമതിയ്ക്കു വാങ്ങാനുള്ള മരുന്നിനെക്കുറിച്ച് ഉത്സവപ്പറമ്പില്‍ അയാള്‍ ഓര്‍ക്കുന്നതിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത് . മകള്‍ക്ക് ' മധുരമുള്ള ' മരുന്നും വാങ്ങി തിരിച്ചു ചെല്ലുന്ന അച്ഛനാണ് കവിതയിലെ ആദര്‍ശം . അതാണ് മുങ്ങാത്ത കപ്പല്‍ നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥം . സന്തുഷ്ടമായ കുടുംബം ! ആ സ്വപ്നലോകത്തെ തൊട്ടറിയാം എന്നാല്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നിടത്താണ് കവിതയില്‍ സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ജീവിതം മരിച്ച മരമാണ് . ( നീളവും വീതിയും തെറ്റിമുറിച്ച പണിത്തരമാണ് ജീവിതം എന്ന് കവിതയില്‍ ) അതിനു മേല്‍ പണിഞ്ഞിരിക്കാന്‍ രണ്ടു വഴികളുണ്ട് . ഒന്ന് ഒരാശാരിയുടെ നിര്‍മ്മാണപ്രവര്‍ത്തനം . മറ്റേത് മരം വെട്ടിയുടെ സംസ്കരണപ്രവര്‍ത്തനം . പരസ്പരം വച്ചുമാറുകയും പല സന്ദര്‍ഭങ്ങളിലും തിരിച്ചറിയാന്‍ വയ്യാതാവുകയും ചെയ്യുന്ന വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ താന്‍ ഇവരില്‍ ആരായിട്ടു വരുമെന്ന സംഘര്‍ഷം അനിലിന്റെ കവിതകള്‍ക്ക് എപ്പോഴുമുണ്ട് . ആദര്‍ശാത്മകമായ കുടുംബത്തെ പരമലക്ഷ്യമായി നിലനിര്‍ത്തുന്നതുകൊണ്ട് കവിതയിലെ ഉണ്ണികള്‍ക്ക് ( പുതിയ നിരൂപണത്തിലെ കര്‍ത്തൃത്വങ്ങള്‍ ) അരാജകവാസനകളുടെ ഇടവഴികള്‍ സൃഷ്ടിക്കാനും അവയെ അവലംബിച്ചു നടക്കുന്നതു സ്വപ്നം കാണാനും എളുപ്പം കഴിയുന്നു . കെട്ടുപൊട്ടിച്ചു ഇറങ്ങി നടക്കാനുള്ള ഇടവഴികള്‍ പോലും അനിലിന്റെ കവിതയില്‍ പൂര്‍വ നിശ്ചിതങ്ങളാണ് . ലൈംഗികമായ ഔത്സുക്യങ്ങള്‍ , മദ്യം , ഉത്സവം , കാട് , പാര്‍ക്ക് , സിമിത്തേരി എന്നിങ്ങനെ . മരംകൊത്തി എന്ന കവിതയില്‍ വഴിവിട്ട ജീവിതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ലൈംഗികവിവക്ഷകളുള്ള പദാവലികളിലൂടെയാണ് . പണിക്കിരിപ്പ് , എണ്ണ കിനിഞ്ഞ് മലര്‍ന്നുള്ള മരങ്ങളുടെ കിടപ്പ് , ഇമയടപ്പ് , പഴുതില്ലാതെ ചേരുന്ന കട്ടിള ' ക്കാലുകള്‍ ' , മാത്രമല്ല , രാഘവന്റെ പെണ്ണ് ക്ഷണിച്ചു മടുത്ത് ഓലവാതിലിനുള്ളില്‍ അരകാഞ്ഞ് പ്‌രാകി കിടക്കുന്നതിന്റെ സൂചനയുമുണ്ട് . ഇറങ്ങി നടപ്പുകള്‍ പുതിയ വഴികളെയാണല്ലോ അവലംബിക്കേണ്ടത് . അവയും പൂര്‍വ നിശ്ചിതങ്ങളാണെന്നു വരുമ്പോള്‍ അരാജകത്വത്തിനും വ്യവസ്ഥയുണ്ടെന്ന് സമ്മതിക്കേണ്ടതായി വരും . എന്നാല്‍ പ്രശ്നം അത്ര സങ്കീര്‍ണ്ണമല്ല . അനിലിന്റെ കവിത ആന്തരികമായ വഴിമാറി നടപ്പിനെ ലക്ഷ്യമാക്കുന്നില്ല . അതിലെ പുതുവഴികളെല്ലാം ഒരര്‍ത്ഥത്തില്‍ അതീവ വൈകാരികമായ സ്വപ്നദര്‍ശനങ്ങള്‍ മാത്രമാണ് . പാളം മാറി സഞ്ചരിക്കുക എന്നത് കവി ഏറ്റെടുത്ത വേദനയല്ല , ആയിത്തീരാനുള്ള വെമ്പലു മാത്രമാണ് . മരംകൊത്തിയിലേയ്ക്ക് വരാം . ലൈംഗികസുഖത്തിന്റെ പ്രലോഭിപ്പിക്കുന്ന പിന്‍ വിളികളില്‍ നിന്നും , അവയുടെ സ്വച്ഛന്ദതയില്‍ നിന്നും ഇറങ്ങി നടന്നാണ് മൂത്താശാരി ഉത്സവപ്പറമ്പിലെത്തുന്നത് . അയാള്‍ വിരക്തനൊന്നുമല്ല . ആയിരുന്നെങ്കില്‍ അയാളിലെ ഓര്‍മ്മ തടഞ്ഞു നില്‍ക്കുന്നത് ഇത്തരം ലൈംഗികസൂചനകള്‍ പ്രകടമായുള്ള ചിഹ്നങ്ങളിലാവുമായിരുന്നില്ല . വിട്ടു വന്നവയുടെ മഹത്വം എത്ര വലുതാണെന്ന് സൂചിപ്പിക്കാനാണു അയാളുടെ ശ്രമം . സത്യത്തില്‍ താന്‍ വിട്ടു കളയുന്ന മുന്തിരിക്കുലകളുടെ മധുരത്തെക്കുറിച്ച് നമ്മെ ( വായിക്കുന്നവരെ ) ബോദ്ധ്യപ്പെടുത്താനാണ് അയാളുടെ ശ്രമം എന്ന് അല്പം ആലോചിച്ചാല്‍ അറിയാം . കവിതയുടെ അവസാനവരികളില്‍ കവി അനുഭവിക്കുന്ന ഒരു തരം ലയം മൂത്താശാരിയുമായുള്ള അയാളുടെ ചാര്‍ച്ച വ്യക്തമാക്കിത്തരും . സൃഷ്ടിപരമായ സവിശേഷ ശേഷികളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തി തന്ന ഒരു മനുഷ്യന് എന്തുശേഷിയാണുള്ളത് എന്ന് ഒരാള്‍ സ്വന്തം നിലയ്ക്ക് കവിതയ്ക്കുള്ളില്‍ അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ മൂക്കത്തു വിരലു വയ്ക്കുകയേയുള്ളൂ . ചെയ്യാന്‍ കഴിവുള്ള ആള്‍ / ചെയ്യേണ്ട ആള്‍ ( കര്‍ത്താവ് ) അനുഭവിക്കുന്ന ആളായി ( കര്‍മ്മം ) നില്‍ക്കുന്നതാണ് കവിതയില്‍ നാം കാണുന്ന വാസ്തവം . ( ' കൈകളില്ലാതെ പുണരുക ' എന്ന സങ്കല്പത്തെ അനിലന്‍ തന്നെയാണ് മറ്റൊരു കവിതയില്‍ അവതരിപ്പിച്ചിട്ടുള്ളത് . - സര്‍പ്പശാപം . വി പി ശിവകുമാറിന്റെ ഒരു കഥയില്‍ കിടപ്പറയില്‍ നിസ്സഹായനാവുന്ന മനുഷ്യനെ ' പടക്കളത്തില്‍ ശത്രുവിനു മുന്നില്‍ കൈകളറ്റവനെപ്പോലെ നിന്നു ' എന്ന ഉപമ കൊണ്ടാണ് കോറിയിടുന്നത് . ആവാന്‍ ആഗ്രഹിക്കുന്നതിനും ആയി തീര്‍ന്നതിനും ഇടയ്ക്കുള്ള നിസ്സഹായതയെയാണ് ഇല്ലാത്ത കൈകള്‍ അടയാളപ്പെടുത്തുന്നത് . ഒരു തരം പാസീവ്നെസ്സ് . പ്രവൃത്തിയുടെ മൂലമാണല്ലോ കയ്യ് . ( ' ചെയ് ' എന്ന ധാതുവില്‍ നിന്നാണ് ' കയ്യു ' ടെ ഉത്പത്തി ) ' പാണന്റെ വിരലും കോലും ചെണ്ടയില്‍ കൊത്തിപ്പണിത മേളഗോപുരങ്ങള്‍ കണ്ട് കണ്ണു നിറയ്ക്കുകയാണ് മൂത്താശാരി ' . ' കൊത്തിപ്പണിത ' എന്നു മരപ്പണിയുമായി ബന്ധപ്പെട്ട വാക്കുപയോഗിച്ചുകൊണ്ടാണ് മൂത്താശാരിയുടെ നിഷ്ക്രിയതയെ ( പാസീവ്നെസ്സ് ) കവി അടയാളപ്പെടുത്തുന്നത് . സ്വയം നിശ്ചയിച്ച ഗൃഹസ്ഥന്റെ കടമകളില്‍ നിന്ന് ഇറങ്ങി നടക്കുന്ന ആളല്ല , അങ്ങനെ പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് , അയാളുടെ പ്രത്യാശകളാണ് കവിതകളില്‍ ഇടം നേടുന്നതെന്നു പറഞ്ഞാല്‍ എല്ലാമായി . സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ കവിതകളില്‍ പലയിടത്തും അതേ ആവൃത്തിയില്‍ വന്നു നില്‍ക്കേണ്ട ഭാര്യയുടെ അഭാവം ശ്രദ്ധേയമാണ് . ( ഉണ്ണിമൂത്രത്തില്‍ ' നെഞ്ചിലെ കറയെല്ലാം പോയോ , ഇരട്ടക്കുട്ടികളുടെ അച്ഛാ ' എന്നു ചിരിക്കുന്ന ' അവള്‍ ' ഉണ്ട് . അതു ഭാര്യതന്നെയാണോ ? ) ' വ്യഭിചാരത്തെ ' സംബന്ധിക്കുന്ന കുറ്റബോധം നേരിട്ടുള്ള ഭാര്യയുമായുള്ള അഭിമുഖത്തിനു വിമുഖനാക്കുന്നു എന്ന ഒരു കാരണമുണ്ടിതിന് . എന്തുകൊണ്ട് വ്യഭിചാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നു എന്നാണ് ചോദ്യമെങ്കില്‍ അരാജകമായ ജീവിതത്തിനുള്ള ഒരു വഴി , വഴിവിട്ട ബന്ധങ്ങളാണെന്നും വീട് ലൈംഗികസ്വാതന്ത്ര്യങ്ങള്‍ക്ക് അതിരു നിശ്ചയിക്കുകയണെങ്കില്‍ അത് സാമ്പ്രദായിക വഴക്കങ്ങള്‍ക്കുള്ളില്‍ തന്നെ തളച്ചിടുമെന്നുമുള്ള അബോധപരമായ ഭീതി . മൂത്താശാരിയുടെ സവിശേഷതകള്‍ കവിതയില്‍ ലൈംഗികസൂചനകളുള്ള പദാവലികളാല്‍ ആവിഷ്കരിക്കപ്പെടാനുള്ള കാരണം ഇതാണ് . ഉത്സവപറമ്പും കാടും വീടിന്റെ അപരസ്ഥാനങ്ങളായാണ് അനിലിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത് . ' ( ഉള്‍വനങ്ങള്‍ കുപ്പായമൂരി കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു . കാട്ടുപുഴകള്‍ പൂക്കളുമായ് ഇരുണ്ട ഗുഹകള്‍ തേടി - കാട് ) ചിലപ്പോഴൊക്കെ നഗരത്തിന്റെ കാടായ ' ബാറും ' . ( അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍ , ത്രിശ്ശിവപേരൂര്‍ ) അത്തരമൊരു അപരസ്ഥാനം കൂട്ടുകാര്‍ക്കുമുണ്ട് . ഗൃഹാതിര്‍ത്തിയിലേയ്ക്ക് ചുരുണ്ടു കൂടാതിരിക്കാനുള്ള വിളി അവരില്‍ നിന്നാണ് പുറപ്പെട്ടു വരുന്നത് . വീട്ടില്‍ നിന്ന് ഇറങ്ങിനടക്കാനുള്ള കാരണത്തെ ഒരു യുക്തിയില്‍ കവിത ബന്ധിപ്പിച്ചിട്ടുണ്ട് . അതവിടത്തെ ദാരിദ്ര്യമാണ് . സൂര്യന്‍ പണിയുന്ന മേല്‍ക്കൂരയെക്കുറിച്ചുള്ള സാന്ദര്‍ഭിക പരാമര്‍ശം വെറുതെയല്ല . കൂരയില്ലാത്ത ലോകത്തെ സ്വപ്നം കണ്ടു നടക്കുന്ന ആള്‍ ചോര്‍ന്നൊലിക്കുന്ന കൂരയെക്കുറിച്ചും അതു പണി തീര്‍ക്കുന്ന സൂര്യന്‍ എന്നെ തച്ചനെപ്പറ്റിയും വിചാരപ്പെടുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ ചില നിശ്ചയിച്ചു വച്ച ആദര്‍ശങ്ങള്‍ ഭരിക്കുന്നതുകൊണ്ടാണ് . മിഖായേല്‍ ബക്തിനാണ് സാഹിത്യത്തിലെ ' ഉത്സവീകരണങ്ങളെ ' ക്കുറിച്ച് ചിലതെല്ലാം നമുക്ക് പറഞ്ഞു തന്നത് . എഴുത്തച്ഛന്റെ കാലത്ത് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന റാബലേയുടെ ലോകത്തെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ . ഉത്സവങ്ങളുടെ പ്രത്യേകത അതൊരു കാഴ്ചയല്ലെന്നുള്ളതാണ് . കാണുന്നയാള്‍ അതില്‍ പങ്കെടുക്കുകയും ജീവിക്കുകയുമാണ് . ചട്ടിയും കലവും കലമ്പുന്ന വീടു വിട്ട് , വെയിലേറ്റ് വളയുന്ന മാമ്പലകകളെ വിട്ട് , നീക്കി വച്ച് എളുപ്പം കയറാവുന്ന ഓലവാതിലുകളോട് ഉദാസീനനായി കൂട്ടുകാരന്റെ പ്രലോഭനത്തിനൊത്ത് ആശാരി എത്തുന്നത് അടിത്തട്ട് വാസനകളുടെ ഒച്ചയും മേളവും നിറവും കാവു തീണ്ടലുകളുമായി സന്നിഹിതമാവുന്ന - പലപ്രാവശ്യം സാഹിത്യത്തില്‍ ( മലയാളത്തിലും ) ആവിഷ്കരണം നേടിയിട്ടുള്ള - ഉത്സവപ്പറമ്പുകളിലൊന്നിലാണ് . അവിടെ അയാളെ വീണ്ടും ഒരു വിളി തേടിയെത്തുന്നു , മകള്‍ പനിമതിയുടെ . അതും ഒരോര്‍മ്മയുടെ രൂപത്തില്‍ . ഒന്നാലോചിച്ചാല്‍ പല തരത്തിലുള്ള വിളികള്‍ ഊടും പാവുമിട്ട ചിത്രപടമാണ് മരംകൊത്തി . ഉണങ്ങിയ മരങ്ങളുടെ , മരപ്പലകകളുടെ , രാഘവന്റെ പെണ്ണിന്റെ , കൂട്ടുകാരന്റെ , ഉത്സവബഹളത്തിന്റെ , സ്വന്തം വാസനകളുടെ , മകള്‍ പനിമതിയുടെ . . . . ഇതെല്ലാം അയാള്‍ കേള്‍ക്കുന്നുണ്ട് . വക്കിടുങ്ങിയ ജീവിതത്തില്‍ നിന്നു കുതറാനുള്ള കൌതുകമാണ് , കിനാവില്‍ ജീവിക്കാനുള്ള അയാളുടെ കഴിവാണ് ഇവയ്ക്ക് അസ്തിത്വം നിര്‍ണ്ണയിച്ചു കൊടുത്തിരിക്കുന്നത് . അപരത്വം ( അദര്‍നെസ്സ് ) ഇവിടെല്ലാമുണ്ട് . വീടിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് ഉത്സവമേളയുടെ തുറസ്സിലേയ്ക്ക് . വ്യഭിചാരത്തിനുള്ള പ്രലോഭനത്തെക്കുറിച്ചുള്ള ' സ്വകാര്യ ' ത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തിന്റെ ലഹരിയിലേയ്ക്ക് . പണിത്തിരക്കില്‍ നിന്ന് ഉദാസീനതയിലേയ്ക്ക് . പനിമതിയുടെ രോഗാവസ്ഥയില്‍ നിന്ന് ആഹ്ലാദമേളയുടെ ആരോഗ്യത്തിലേയ്ക്ക് . ആ നിലയ്ക്ക് കൂട്ടുകാരന്റെ ക്ഷണത്തിനു ബദലായി പനിമതിയുടെ ഓര്‍മ്മയെ കൊണ്ടു നിര്‍ത്താം . ഇമപോല്‍ ചേരുന്ന മരപ്പലകകള്‍ക്ക് ബദലായി ചോരുന്ന മേല്‍ക്കൂരയെ കാണാം . അങ്ങനെ അങ്ങനെ . . . അപ്പോള്‍ നേരത്തെപ്പറഞ്ഞ ചിത്രപടത്തിലെ ഇഴകളുടെ എണ്ണം തലങ്ങും വിലങ്ങുമായി കൂടി വരുന്നു . മൂത്താശാരി കൈക്കണക്കുമായി മലയിറങ്ങിയ ആശാരി തന്നെയാണോ സ്വര്‍ണ്ണക്കോടാലി അന്വേഷിച്ച മരംവെട്ടിയാണോ എന്ന സംശയം അപ്പോഴും ഉയിര്‍ത്തെഴുന്നേറ്റു വരുന്നെങ്കില്‍ അത് കവിതയിലെ ഇഴപ്പെരുപ്പങ്ങള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ശബളതയാണെന്നു വേണം നാം മനസ്സിലാക്കാന്‍ . . ' കാടു കണ്ട് കണ്ട് ക്ഷീണിച്ച് മരച്ചുവട്ടിലുറങ്ങുമ്പോള്‍ ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും പഴങ്കഥകള്‍ മുയല്‍ വടിവില്‍ വന്ന് കാട്ടുകിഴങ്ങെന്നു കരുതി പെരുവിരല്‍ കടിച്ചു ' എന്ന് കാട് എന്ന കവിതയിലുണ്ട് , അപ്പോള്‍ അത് ആന്തരികമായ ഒരു സംഭവമാണ് . ബോധാബോധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വിട്ട് അന്തരുറവകളില്‍ നിന്ന് കിനിയുന്നതാവണം ഇതെല്ലാം എന്ന് എഴുതി വരയിട്ട് ഇത് അവസാനിപ്പിക്കാം . കാരണം , ' ഉള്‍ക്കാട്ടില്‍ നിന്നും മുലയൂട്ടുന്ന കവിതയുടെ ഒച്ച ' എന്ന ഒറ്റവരിയില്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനില്‍ സംഗ്രഹിച്ചിട്ടുണ്ട് , മറ്റൊരു കവിതയില്‍ . പേര് , അയ്യപ്പന്‍ .
ഇത് പടമല്ല ന്റെ ഖല്‍ബിന്റെ കഷ്ണാണ് ! വരച്ചിരിക്കുന്നത് മൌസോണ്ടല്ല ന്റെ നെഞ്ചിലെ ചോരയോണ്ടാ .
അധമര്‍ണന്‍ നിരസിക്കുന്നതുമൂലമോ ഉത്തമര്‍ണന്റെ വശം തെളിവുകള്‍ ഇല്ലാത്തതിനാലോ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാത്ത കടങ്ങള്‍ക്ക് സകാത്തില്ല . എന്നാല്‍ അത് തിരിച്ചുകിട്ടുമ്പോള്‍ കൊടുക്കണം . അപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ളത് മാത്രം നല്‍കിയാല്‍ മതി . തിരിച്ചുകിട്ടി ഒരു കഴിഞ്ഞശേഷം സകാത്ത്
കുറൂ , ' എക്സൈറ്റെഡ് ' ആകണ്ടാ എന്നാണു എനിക്ക് തോന്നുന്നത് . കഥ തുടരൂ ! - എന്തും നല്ലവണ്ണം ആലോചിച്ച ശേഷം മാത്രം തീരുമാനിക്കുക .
ഇക്കഴിഞ്ഞ മാര്‍ച്ചുമാസാവസാനമാണ് സീന സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു മെയില്‍ സീയാറ്റിലിലെ കേരള അസ്സോസിയേഷന് അയയ്ക്കുന്നത് . തങ്ങള്‍ സീയാറ്റിലില്‍ പുതിയതായി വന്നവരാണെന്നും ഇവിടെ പരിചയക്കാരാരുമില്ലെന്നും ഇവിടെയുള്ള മറ്റ് മലയാളികളെ പരിചയപ്പെടാന്‍ താല്പര്യമുണ്ടെന്നുമായിരുന്നു മെയിലിലെ ഉള്ളടക്കം . തന്‍റെ മകന്‍ വിരാജിന്‍റെ ചികിത്സാര്‍ത്ഥം , അച്ഛന്‍ വിപിനും , അമ്മ സീനയും , അച്ഛന്‍റെ അച്ഛനും അടങ്ങുന്ന കുടുംബം ഫീനിക്സില്‍ നിന്നും താല്കാലികമായി സീയാറ്റിലിലേയ്ക്ക് വന്നതാണെന്നും മെയിലില്‍ പറഞ്ഞിരുന്നു . മെയില്‍ കിട്ടി അധികം വൈകാതെ , ഞാന്‍ വിപിനുമായി സംസാരിച്ചു . 2003 മാര്‍ച്ച് 3 - നാണ് വിരാജ് ജനിച്ചത് . 2005 ഓഗസ്റ്റ് 29 വരെ വിരാജ് , കാര്യമായ അസുഖമൊന്നുമില്ലാതെ , ആരോഗ്യവാനായ കുട്ടിയായിരുന്നു . ഒരാഴ്ചയോളമായി ചെറിയ ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ടിരുന്ന വിരാജിന് , ഓഗസ്റ്റ് 29 - ന് ലുഖേമിയ ആണെന്ന രോഗനിര്‍ണയം നടന്നു . രോഗ നിര്‍ണയം വൈകിയതു കാരണം ലുഖേമിക് കോശങ്ങള്‍ മസ്തിഷ്കത്തെ ബാധിച്ചു തുടങ്ങിയിരുന്നതിനാല്‍ , രണ്ടരക്കൊല്ലം കൊണ്ട് പഠിച്ചെടുത്തതെല്ലാം ആ കുരുന്നിന് നഷ്ടപ്പെട്ടിരുന്നു . ഈ അവസ്ഥയില്‍ ജീവന്‍ നിലനിറുത്തുവാന്‍ വിരാജിന് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ആവശ്യമായിരുന്നു . അതിനുള്ള സൌകര്യങ്ങള്‍ ഫീനിക്സിനേക്കാള്‍ മെച്ചമായതിനാലാണ് ആ കുടുംബം സീയാറ്റിലിലേയ്ക്ക് വന്നത് . സീയാറ്റിലിലെ ചില്‍ഡ്രെന്‍സ് ഹോസ്പിറ്റലിലും ഫ്രെഡ് ഹച്ചിന്‍സണ്‍ ക്യാന്‍സര്‍ കെയര്‍ സെന്‍ററിലുമായാണ് ചികിത്സ . വിപിനും കുടുംബവും ആശുപതിയ്ക്കടുത്തുള്ള റൊണാള്‍ഡ് മക്ഡോണാള്‍ഡ് ഹോമിലാണ് താമസം . ഏപ്രില്‍ പകുതിയോടു കൂടി വിരാജിന്‍റെ ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയ ആരംഭിച്ചു . ഏപ്രില്‍ 15 - ന് വിരാജിന് നല്‍കേണ്ടുന്ന ഖീമോ തെറാപ്പി ചികിത്സയുടെ അവസാന റൌണ്ടും കഴിഞ്ഞു . ഏപ്രില്‍ 17 മുതല്‍ നാലു ദിവസം , ദിവസം രണ്ടു നേരം , റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ പ്രക്രിയയിലൂടെ വിരാജ് കടന്നു പോയി . ഒരു മൂന്നു വയസ്സുകാരന് താങ്ങാവുന്നതിലുമധികമാണ് ഈ ചികിസകളെന്ന് ഓര്‍ക്കണം . വിരാജ് അതീവ ധൈര്യശാലിയാണ് . ചികിത്സാ ക്ഷീണം കഠിനമാണെങ്കിലും അത് സഹിക്കാനുള്ള കരുത്ത് ഈ കുരുന്നിനുണ്ട് . ഈ വേദനയ്ക്കിടയിലും , അവന്‍റെ മുന്നില്‍ വരുന്നവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ അവന്‍ മറക്കാറില്ല . റ്റോറ്റല്‍ ബോഡി ഇറാഡിക്കേഷന്‍ കഴിഞ്ഞതോടു കൂടി വിരാജ് തീര്‍ത്തും ക്ഷീണിതനായി . അവന്‍ ഭക്ഷണം കഴിക്കാതാവുകയും , IV - യെ മാത്രം ആശ്രയിക്കുകയും ചെയ്തു . റേഡിയേഷന്‍ മൂലം വിരാജിന്‍റെ നിറം മങ്ങി . ചികിത്സാ സമയത്ത് ഉപയോഗിക്കുന്ന മുഖംമൂടി ഉരഞ്ഞ് ആ മുഖത്ത് പാടുകള്‍ വന്നു തുടങ്ങി . ഏപ്രില്‍ 21 - ന് , സ്പെയിനില്‍ നിന്നും കൊണ്ടുവന്ന ഖോര്‍ഡ്ബ്ലഡ് ഉപയോഗിച്ച് , വിരാജിന് ട്രാന്‍സ്പ്ലാന്‍റ് നടന്നു . ഏകദേശം ഇരുപത് മിനുട്ട് മാത്രമേ ഈ പ്രക്രിയ നീണ്ടു നിന്നുള്ളൂ . ഈ സമയം വിരാജ് ഉറക്കമായിരുന്നു . ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ദിവസം മുതല്‍ , വിരാജിന്‍റെ ശ്വാസോച്ഛ്വാസ നിരക്ക് കൂടുതലായിരുന്നു . ജലദോഷ വൈറസ് ആണ് ഇതിനു കാരണമെന്ന് കണ്ടെത്തി . ഇത് ഒരു പ്രശ്നം തന്നെയാണ് . ഫീനിക്സിലായിരിക്കുമ്പോള്‍ അതിശക്തനായ റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസിനെ ( RSV ) പ്രതിരോധിച്ചവനാണ് വിരാജ് . ചികിത്സയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഇങ്ങനെ ഒരു തടസ്സം ഉണ്ടാവുമെന്ന് കരുതിയതല്ല . ദീര്‍ഘമായ ഒരാഴ്ച കടന്നു മേയ് 1 ആകുമ്പോഴേയ്ക്കും വിരാജിന് മുടിയെല്ലാം നഷ്ടപ്പെട്ടു . ചുണ്ടുകള്‍ വരണ്ട് , നീരുവന്നതു പോലെയായി . അസഹനീയമായ വേദനയാണത്രേ ഈ ഘട്ടത്തില്‍ . മോര്‍ഫീന്‍ കൊടുത്ത് മയക്കിയാണ് അവനെ വേദനയില്‍ നിന്നും രക്ഷിക്കുന്നത് . ഈ സമയത്തെ വൈറസ് ചികിത്സയും കഠിനമാണ് : ഒരു ചെറിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ രണ്ടുമണിക്കൂര്‍ നേരം ഇരുത്തി ഒരുതരം പുക കടത്തിയാണ് ചികിത്സ . ഇങ്ങനെ ദിവസം മൂന്നു നേരമുണ്ട് . അച്ഛനുമമ്മയും ഈ സമയം കുഞ്ഞിനോടൊപ്പം കൂടിനുള്ളിലിരുന്ന് അവനെ ആശ്വസിപ്പിക്കണം . മറ്റൊരു ദുരന്ത വാര്‍ത്തയുമായാണ് മേയ് 3 പുലര്‍ന്നത് . സീനയുടെ അമ്മ , നാട്ടില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു . സീന ഒറ്റമകളാണ് . എങ്കിലും വിരാജിനെ ഈയവസ്ഥയില്‍ വിട്ട് നാട്ടില്‍ പോകാന്‍ ഡോക്ടര്‍മാര്‍ സീനയെ അനുവദിച്ചില്ല . ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അവര്‍ സീയാറ്റിലിലേയ്ക്ക് വരാനിരിക്കുകയായിരുന്നു . വിധിയെത്തടുക്കാന്‍ ആര്‍ക്കു കഴിയും ? ട്രാന്‍സ്പ്ലാന്‍റിന്‍റെ സൈഡ് ഇഫക്റ്റായി ഉണ്ടാകുന്ന ചില അസുഖങ്ങളുടെ ചികിത്സയിലാണ് വിരാജിപ്പോള്‍ . അവന്‍റെ ദേഹം മുഴുവന്‍ ചൊറിച്ചിലുണ്ട് . പനിയും പിടിപെട്ടിരിക്കുന്നു . വിരാജിന് ഇപ്പോള്‍ നാല് അസുഖങ്ങള്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് : RSV , സൈറ്റോ മെഗാലോ വൈറസ് ( CMV ) , അഡെനോ , ഹെര്‍പസ് സിംപ്ലെക്സ് വൈറസ് ( HSV ) . വിരാജിന്‍റെ ചികിത്സയുടെ ഏറിയ പങ്കും ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കുമെങ്കിലും , ധാരാളം ചെലവുകള്‍ ചികിത്സയുടെ ഭാഗമായി വന്നു ചേര്‍ന്നിരിക്കുന്നു . ഇന്‍ഷുറന്‍സിന്‍റെ പരിധി വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ് . ഒരു മില്യണ്‍ ഡോളറിനും മറ്റുമുള്ള ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അതൊരു വലിയ തുകയാണല്ലോ എന്ന് തോന്നുക സ്വാഭാവികമാണ് . എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് ഒരു മില്യന്‍റെ ചെറുപ്പം നാം മനസ്സിലാക്കുന്നത് . ഉദാഹരണമായി , ട്രാന്‍സ്പ്ലാന്‍റ് പ്രക്രിയയ്ക്ക് മാത്രം ( ഏപ്രില്‍ 21 - ന് നടന്ന പ്രക്രിയ ) ആശുപത്രി ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ഈടാക്കുന്നത് ഏകദേശം രണ്ടുലക്ഷത്തി അമ്പതിനായിരം ഡോളറാണത്രേ . കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണും ഷിക്കാഗോയിലെ കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന ചാരിറ്റി സംഘടനയും ചേര്‍ന്ന് വിരാജിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു . നമ്മുടെ ചെറിയ സഹായവും പ്രാര്‍ഥനയും പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാവും .
താൾ ശുദ്ധീകരിക്കുമ്പോൾ കാഷെ ഒഴിവാക്കുകയും , ഏറ്റവും പുതിയ പതിപ്പ് പ്രത്യക്ഷപ്പെടാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതാണ് .
പലരും പലവുരു ' ഇതൊക്കെ കൂട്ടീ ഒരു പുസ്തകമാക്കൂ ' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ,
" പ്രശസ്ത സാഹിത്യകാരന്‍ സേതുമാധവന്റെ അമ്മ ( ലക്ഷ്മികുട്ടിയമ്മ - 70 വയസ്സ് ) അന്തരിച്ചു . കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു , ഇന്ന് പുലര്‍ ച്ചയ്ക്കായിരുന്നു അന്ത്യം . മ്യതദേഹം ജന്മനാടായ കണക്കമ്പുഴ ഗ്രാമത്തിലേയ്ക്ക് കൊണ്ട് പോകും , സം സ്കാരം അവിടുത്തെ വീട്ടു വളപ്പില്‍ നടക്കും , ചെറുകഥാക്യ ത്ത് , തിരക്കഥാക്യത്ത് എന്നീ മേഖലകളില്‍ പ്രശസ്തനായ സേതുവിന്റെ സാഹിത്യ ജീവിതത്തിന്റെകാരണവും പ്രേരണയും ആയിരുന്നു അമ്മ . " പത്രത്തിന്റെ മുന്‍ പേജിന്റെ അരികിലുള്ള വാര്‍ ത്തയില്‍ പിന്നേയും കണ്ണോടിച്ചു , ഇന്നലത്തെ പത്രo , ആരൊ വാര്‍ ത്ത വന്നത് കാണിച്ചു തന്നതാണു , കയ്യില്‍ തന്നെ പിടിച്ചു . ഇപ്പൊ ഒരു പാട് തവണയായി വായിക്കുന്നു . സേതു പുറത്തേയ്ക്ക് നോക്കിയിരുന്നു , ഓടി മറയുന്ന കാഴ്ചകളില്‍ പലതും വ്യക്തമാകുന്നില്ല , കുറെ ആവര്‍ ത്തനങ്ങളും . .
ആസാമിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം വന്നുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ കലാപങ്ങളും അക്രമസംഭവങ്ങളും തരുന്നത് ഒട്ടും ആശാവഹമായ ചിത്രമല്ല . രാഷ്ട്രീയമായും സാംസ്കാരികമായും ഒരു പൗരന്‍ എന്ന അടിസ്ഥാന ബോധ്യത്തിലേക്കും സാഹചര്യത്തിലേക്കും ഉയര്‍ന്നതിന് ശേഷം മാത്രമേ തങ്ങളുടെ വോട്ട് അഥവാ പൗരാവകാശം സ്ഥാപ്പിച്ചെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ശക്തിപ്പെടാന്‍ ഒരു വിഭാഗത്തിന് സാധിക്കൂ . എന്നാല്‍ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി ഇതല്ല . അടിസ്ഥാനാവശ്യങ്ങള്‍ക്കും നില്‍നില്പിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സാമൂഹികമായി ചിതറിക്കിടക്കുകയാണ് അവരുടെ അസ്തിത്വം പോലും .
നുമ്മ പറേണത് ഇത്തിരി നേര്‍ത്തേ കേട്ടാര്‍ന്നെങ്ക്യേ കയിഞ്ഞ തെരഞ്ഞെടുപ്പില് ഇത്രേം പൊട്ടി പാളീസാവാര്‍ന്നാ ? നുമ്മടെ വോട്ട് പോലും വര്‍ഗ്ഗസത്രുക്കള്‍ക്കല്ലേ നുമ്മ കുത്ത്യേത് . ഇന്യായാലും നന്നാവാന്‍ നേരണ്ട്ട്ടാ .
ഏറ്റവും പ്രധാനപ്പെട്ട ചരക്കുകളുടെ ഉൽ പ്പാദനത്തിലും വിപണനത്തിലുമുള്ള സ്റ്റേറ്റ് കുത്തക അത്തരം ഒരു സ്വതന്ത്ര ഭരണത്തിന്റെ ആവിർഭാവത്തെ തടയുകയും ചെയ്തു .
1 , " ഒരുങ്ങിപ്പുറപ്പെട്ട ചാവേറുകള്‍ക്കെതിരെ ഒരു പടച്ചട്ടയും നിലനില്‍ക്കില്ലെന്ന് ഓര്‍ത്താല്‍ നല്ലത് . " ഒരുമ്പെട്ട ചാവേറുകള്‍ ജനിക്കാതിരിക്കാന്‍ മാത്രം ഉത്തരവാദിത്വമുള്ള മാതൃവംശം അന്യം നിന്നു പോകണം സഖാവേ ആശ നടപ്പാവാന്‍ . ഇത് ഇന്ത്യയാണ് . ഇന്ത്യയെന്ന ശ്വാസം നിലച്ച് അവസാനത്തെ കുഞ്ഞും വീണു പോകണം ഇന്ത്യയുടെ മതേതരം എന്ന പടച്ചട്ടയ്ക്കു പോറലേല്‍ക്കാന്‍ . ഒരോ ഇന്ത്യക്കാരനും ഉറങ്ങാന്‍ കാവല്‍ നില്‍ക്കുന്ന ഒരു ജവാന്റെ നേരെ നിന്ന് ഇത്തരം ഡയലോഗുകള്‍ തുടങ്ങാന്‍ പോലും കഴിയില്ല പേനകൊണ്ട് കൂട്ടിക്കൊടുപ്പു നടത്തുന്ന ഒരുത്തനും .
നിത്യജീവിതത്തിലും സര്‍ഗ്ഗജീവിതത്തിലും ഒരു പോലെ വ്യാപരിക്കുന്ന ബുദ്ധിജീവിക്കു സമാനമാണ് ഫൈറ്റര്‍ഫിഷിന്‍റെ ശ്വസനവും . ഏറിയ പങ്കും നിത്യജീവിതമെന്നു കരുതാവുന്ന വെള്ളത്തിനടിയില്‍ ചെകിളകളിലൂടെയും അല്‍പ്പസമയം നേരിട്ട് ശ്വസനത്തിനുള്ള സവിശേഷ അവയവത്തിലൂടെയും ഓക്സിജന്‍ സ്വീകരിക്കുന്നു . ബ്ലേഡ് , പരദൂഷണം , ജോലി , രാഷ്ട്രീയം എന്നിങ്ങനെ സുന്ദരകലകളില്‍ മുഴുകന്ന ബുദ്ധിജീവി അല്‍പ്പം സമയം ക്രിയാത്മത പ്രദര്‍ശിപ്പിക്കുന്നതു പോലെ തന്നെ . അതിശയിപ്പിക്കുന്ന ഒന്നുണ്ട് . ജനനാല്‍ ബുദ്ധിജീവിയായവര്‍ക്ക് അത് പ്രകടിപ്പിക്കാതെ ജീവിക്കാന്‍ സാധിക്കാത്തതു പോലെ അന്തരീഷത്തില്‍ നിന്നും ഓക്സിജന്‍ സ്വീകരിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഫൈറ്റര്‍ഫിഷും അകാലത്തില്‍ പൊലിയും . കര്‍മ്മബന്ധങ്ങള്‍ കൊണ്ടും കൃതാന്തരബാഹുല്യം കൊണ്ടും സര്‍ഗ്ഗപ്രതിഭയ്ക്ക് സമയം കിട്ടാത്തവര്‍ ഗോസിപ്പിലും സിനിസിസത്തിലും മുഴുകന്നതിനു സമാനം . സ്വയം വിളംബരം ചെയ്യാന്‍ സാധിക്കാത്ത ബുദ്ധിജീവി വെരുകിനു സമാനം .
Download XML • Download text