Text view
mal-5
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
1910 - ൽ നിലവിൽവന്ന യൂണിയൻ ഭൂരിപക്ഷ വിഭാഗമായ കറുത്തവരിൽനിന്നു വെള്ളക്കാരെ പരിരക്ഷിക്കുന്നതിനായി ഒട്ടേറെ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു . തുടർന്ന് 1911 - ലെ മൈൻസ് ആക്റ്റ് പ്രകാരം ഖനി മേഖലയിലെ വിദഗ്ധ ജോലികൾ വെള്ളക്കാർക്കു മാത്രമായി നീക്കിവച്ചു . 1913 - ലെ നേറ്റീവ് ലാൻഡ് ആക്റ്റ് രാജ്യത്തിലെ തൊണ്ണുറു ശതമാനം ഭൂമിയുടെയും ഉടമസ്ഥാവകാശം വെള്ളക്കാരിൽ നിക്ഷിപ്തമാക്കി . യൂണിയൻ പ്രാബല്യത്തിൽ വരുത്തിയ ഈ നിയമങ്ങൾ കറുത്തവരിൽ വൻ പ്രതിഷേധമാണുളവാക്കിയത് . മാത്രമല്ല , കേപ് , നേറ്റാൾ എന്നിവിടങ്ങൾ ഒഴികെ മറ്റെല്ലായിടത്തും വോട്ടവകാശവും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു . തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അനീതിയെ ചെറുക്കുന്നതിനുമായി കറുത്തവർ രൂപവത്കരിച്ച രാഷ്ട്രീയ സംഘടനകളിൽവച്ച് ഏറ്റവും പ്രമുഖമായിരുന്നു 1912 - ൽ നിലവിൽവന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് .
വാചം നിശമ്യ : കപിയുടെ വാക്കുകള്‍ കേട്ട് വാല്‍ വഴിയില്‍ നിന്നെടുത്തുമാട്ടാന്‍ ശ്രമിച്ചെങ്കിലും അതിന്റെ അഗ്രം പോലും ഇളക്കുവാനാകാതെ ഭീമന്‍ ധൈര്യം പോയി , നാണിച്ച് തലകുനിച്ച് , തളര്‍ന്നിരുന്നു . പിന്നെ വിവേകം ഉദിച്ചപ്പോള്‍ വാനരവരനോട് ശങ്കയോടെ ചോദിച്ചു . വാചം ശൃണു : തേജസ്വിയായ വാനരപുംഗവാ , ഞാന്‍ ആദരവോടെ പറയുന്നത് കേട്ടാലും . അങ്ങ് വരുണനോ ? പറയുക , താങ്കള്‍ ഇന്ദ്രന്‍ തന്നെയോ ? വീരാ , കേവലം ഒരു വാനരവരനല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു . ജന്തുസഞ്ചയങ്ങളില്‍ അങ്ങയോളം ബലം മറ്റാര്‍ക്കുമില്ല . ഉടനെ എന്നോട് പരമാര്‍ത്ഥം പറയേണം .
കാവ്യയും പിതാവ് മാധവനും ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിയതിനു ശേഷം നേതാവിന്റെ വീട്ടിലെത്തി ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിടുകയായിരുന്നു . ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തയാറാക്കിയത് നിശാലിന്റെ അഭിഭാഷകനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
പാലാ : ഇടമറ്റം പ്രദേശത്തെ പച്ചപ്പണിയിരിച്ചിരിക്കുകയാണ് കെ . ടി . ജെ . എം . എച്ച് സ്‌കൂളിലെ അധ്യാപകരും കുട്ടികളും . ആരോഗ്യ സംരക്ഷണയത്‌നത്തില്‍ മീനച്ചില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ആദരവ് പിടിച്ചുപറ്റിയ ഈ സ്കൂള്‍ , കൃഷിക്കും പ്രകൃതി സംരക്ഷണത്തിനും വിലപ്പെട്ട പ്രതീക്ഷയാണ് . വിദ്യാലയത്തിനകത്തും പുറത്തും വിദ്യാര്‍ത്ഥികള്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നു . സ്‌കൂള്‍ പരിസരത്തില്‍ കണിക്കൊന്ന , ഇല്ലി , പാതിരി , ആര്യവേപ്പ് തുടങ്ങിയ മരങ്ങളും , വഴിയോരങ്ങളില്‍ നിരവധി ചെടികളും നട്ടിട്ടുണ്ട് . കുട്ടികള്‍ അവരുടെ വീട്ടുവളപ്പില്‍ മഹാഗണി , തേക്ക് , കണിക്കൊന്ന , എന്നിവ നട്ടുവളര്‍ത്തുന്നു . ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകളുമേന്തി വൃക്ഷസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യമാക്കാന്‍ ബോധവല്‍ക്കരണ റാലിയും നടത്തി . ജൈവ കീടനാശിനികളിലൂടെ കീടങ്ങളെ നിയന്ത്രിച്ചും , ജൈവവളം മാത്രമുപയോഗിച്ചുമാണ് കൃഷി . കോവല്‍ , വഴുതന , കപ്പ , ചീര എന്നിവ പച്ചക്കറി തോട്ടത്തില്‍ തഴച്ചു വളരുന്നു . മഞ്ഞക്കോളാമ്പി , ഹെലിക്കോണിയ തുടങ്ങി വിവിധയിനം അലങ്കാരച്ചെടികള്‍ പൂന്തോട്ടത്തിലുണ്ട് . സ്‌കൂള്‍ കാമ്പസിനുള്ളില്‍ മാത്രമല്ല നാട്ടുകാരിലും കൃഷിയോടുള്ള താത്പര്യം വളര്‍ത്താന്‍ കുട്ടികള്‍ മുന്‍കൈയെടുത്തു . വള്ളിച്ചീരത്തണ്ട് , ചീരവിത്ത് , കോവല്‍ത്തണ്ട് തുടങ്ങിയവ വിതരണം ചെയ്യുകയും സമീപ കോളനിയിലെ എട്ടു വിടുകളില്‍ പോര്‍ട്ടബിള്‍ മണ്ണിര ക്കമ്പോസ്റ്റ് യൂണിറ്റ് നല്‍കുകയും ചെയ്തു . ക്ലീന്‍ ഇടമറ്റം എന്ന പദ്ധതിയോടനുബന്ധിച്ച് സ്‌കൂള്‍ പരിസരവും , പൊതുവഴികളും സമീപ പ്രദേശങ്ങളും വൃത്തിയാക്കി കൊതുകു നിര്‍മ്മാര്‍ജ്ജനം നടത്തി . റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവെച്ചായിരുന്നു കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ . ആരോഗ്യ വകുപ്പിലെ വിനോദ് നായരമ്പലം പകര്‍ച്ചവ്യാധി നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് കിറ്റി ഷോ അവതരിപ്പിച്ചു . ജൈവ വൈവിധ്യ സംരക്ഷണം മുന്നില്‍ക്കണ്ട് സ്‌കൂളിനോട് ചേര്‍ന്ന് ശലഭോദ്യാനം നിര്‍മ്മിച്ചു . ചിത്രശലഭങ്ങള്‍ക്കനുയോജ്യമായ സീനിയ , കൊങ്ങിണി , ചെത്തി തുടങ്ങിയ ചെടികള്‍ പൂവിട്ട് നില്‍ക്കുന്നു ഇവിടെ . നൂറോളം ഔഷധസസ്യങ്ങള്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തില്‍ വളരുന്നു . ' ഔഷധഗ്രാമം ' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഔഷധസസ്യവിതരണം മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട് ഉദ്ഘാടനം ചെയ്തു . ജലസംരക്ഷണത്തിന് മഴവെള്ളസംഭരണി എന്നൊരു മാര്‍ഗ്ഗം മാത്രമല്ല ഉള്ളതെന്ന് ഈ സ്കൂള്‍ കുട്ടികള്‍ തെളിയിച്ചിരിക്കുന്നു . സ്‌കൂളിന് ചുറ്റും മഴക്കുഴികള്‍ നിര്‍മ്മിച്ച് സ്‌കൂള്‍ ഗ്രൗണ്ടിലെ ജലംതന്നെ ഭൂമിയില്‍ താഴുന്ന രീതിയാണ് ജലസംരക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത് . പ്ലാസ്റ്റിക്ക് വിപത്ത് തടയാനായി സ്‌കൂള്‍ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനൊപ്പം വീടുകളില്‍ നിന്നും , വഴിയരുകില്‍ നിന്നും പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് റീസൈക്കിള്‍ യൂണിറ്റിലേക്ക് നല്‍കുന്നു . ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്കിനെ ഉപയോഗപ്രദമായി റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സ്റ്റീല്‍ മോഡല്‍ ഇവിടത്തെ കുട്ടികള്‍ തയ്യാറാക്കി . പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി മീനച്ചിലാറിന്റെ മലിനീകരണത്തെക്കുറിച്ച് മനസ്സിലാക്കി മാതൃക തയ്യാറാക്കി ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു . പ്രകൃതിയെ അടുത്തറിയാന്‍ കൊടൈക്കനാല്‍ ഇടുക്കി വന്യജീവിസങ്കേതം , ഓശാന മൗണ്ട് ഇല്ലിക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തി . 2010 ജൈവവൈവിധ്യവര്‍ഷാചരണത്തോടനുബന്ധിച്ച് സ്‌കൂളില്‍ ' വനമിത്രം ' പരിപാടിയും നടത്തി . കാര്‍ഷികദിനമായ ചിങ്ങം ഒന്നിന് നഗരസഭാ ഉപാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫീസിന്റെ സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്ത് തേക്ക് , മഹാഗണി എന്നീ വൃക്ഷങ്ങള്‍ നട്ട് പരിപാലിക്കുന്നു . ഗ്രീന്‍ വിന്‍ഡോ , ജീവന്‍ തുടങ്ങിയ കൈയെഴുത്ത് മാസികകളും , ആരോഗ്യം പ്രകൃതി തുടങ്ങിയ പത്രങ്ങളുമെല്ലാം ഇന്നത്തെയും നാളത്തെയും തലമുറയ്ക്കുള്ള ജീവപാഠങ്ങളാണ് . എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശിന് ഇവിടത്തെ കുട്ടികള്‍ നിവേദനം നല്‍കിയിരുന്നു . ഹെഡ്മാസ്റ്റര്‍ ജോസ് ജോസഫ് , അധ്യാപകന്‍ ഫാ . ജോര്‍ജ്ജ് വയലില്‍കളപ്പുര , കോ - ഓര്‍ഡിനേറ്റര്‍ ബിനി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെ . ടി . ജെ . എം . എച്ച് . എസ്സിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ . ഹരിത വിദ്യാലയം അവാര്‍ഡ് നേടിയ സ്‌കൂളിന് 25000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും .
ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലയില്‍ ആഹ്വാനം ചെയ്ത വ്യാപാരി ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം . രാവിലെ മുതല്‍ തന്നെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ് . കഴിഞ്ഞ ദിവസം കണ്ടശാംകടവില്‍ വ്യാപാരി വ്യവസായി യോഗം അലങ്കോലപ്പെടുത്തുകയും വ്യാപാരികളെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ വ്യാപാരികള്‍ കടയടപ്പ് സമരം നടത്തുന്നത് . പെട്രോള്‍ പമ്പുകള്‍ , മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നില്ല . ഇരിങ്ങാലക്കുട വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി . കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃപ്പുത്തരി സദ്യക്കും ക്ഷേത്ര ദര്‍ശനത്തിനും എത്തിയ നൂറു കണക്കിന് ഭക്തരെ വ്യാപാരി ഹര്‍ത്താല്‍ വലച്ചു .
1777 - ൽ പുരോഹിതനായ വില്യം ഡൊഡിനെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളുടെ നടുക്കായിരിക്കെ , " ഇംഗ്ലീഷ് കവികളെക്കുറിച്ചുള്ള ഒരു ചെറിയ ഗ്രന്ഥത്തിനുവേണ്ടി , ചെറിയ ജീവചരിത്രങ്ങളും ചെറിയ അവതരണങ്ങളും " എഴുതിക്കൊണ്ടിരിക്കുകയാണ് താനെന്ന് ജോൺസൻ ബോസ്വെലിനെ അറിയിച്ചു . [ 145 ] ഇംഗ്ലീഷ് കവികളുടെ ജീവിതം എന്ന തന്റെ അവസാനത്തെ ഈ കൃതി , ടോം ഡേവീസും , വില്യം സ്ട്രഹാനും , തോമസ് കാഡലും ആവശ്യപ്പെട്ടതനുസരിച്ചാണ് ജോൺസൻ എഴുതിയത് . അതിന് പ്രതിഫലമായി അദ്ദേഹം ആവശ്യപ്പെട്ടത് , ലഭിക്കുമായിരുന്നതിൽ വളരെക്കുറച്ച് , കേവലം ഇരുനൂറ് പൗണ്ട് മാത്രമാണ് . [ 146 ] ജീവചരിത്രവും വിമർശനവും ഒരുമിച്ചുചേർന്നിരുന്ന ഈ " ജീവിതങ്ങൾ " ഓരോ കവിയുടേയും രചനകളിൽ നിന്നുള്ള തെരഞ്ഞെടുത്ത മാതൃകകൾക്കൊപ്പമാണ് അവതരിപ്പിച്ചിരുന്നത് . പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന് ആദ്യം കരുതിയിരുന്നതിനേക്കാൾ വലിപ്പമുണ്ടായിരുന്നു . [ 147 ] 1781 മാർച്ചിൽ പൂർത്തിയായ ഈ രചന ആറുവാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത് . പുസ്തകത്തിനെക്കുറിച്ചുള്ള ഒരു അറിയിപ്പിൽ ജോൺസൺ പറഞ്ഞത് , ഓരോ കവിയുടെ രചനക്കും , ഫ്രാൻസിൽ പതിവുള്ളതുപോലെ , ജീവചരിത്രത്തിലെ നാഴികക്കല്ലുകളും സ്വഭാവസവിശേഷതകളും അടങ്ങുന്ന ഓരോ ' പലവക ' പരസ്യം ഇറക്കുകയാണ് താൻ ചെയ്തതെന്നാണ് . " [ 148 ]
ഫ്ളാസ്ക്കിലെ ദുറ്ഗന്ധം അകററാന് ഒരു ടീസ്പൂണ് കടുക് അരച്ചു വെളളത്തില്കലക്കി ഫ്ളാസ്ക്കില് ഒഴിച്ച് വെച്ച് അടുത്തദിവസം കഴുകിഎടുക്കുക
ശബ്ദത്തിന്റെ ഉത്പാദനം , പ്രേഷണം , നിര്‍ണയനം എന്നിവയാണ് അടിസ്ഥാന അക്കൗസ്റ്റിക്സിന്റെ മൂന്നു ശാഖകള്‍ .
മലപ്പുറം ജില്ലയിലെ , തിരൂർ താലൂക്കിൽ , തിരൂർ ബ്ളോക്കിലാണ് 20 . 67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് . ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത് .
റോബി പറഞ്ഞതല്ലെ വാസ്തവം . നാലുകെട്ടിന്റെ പ്രസക്തി എന്നു പറയുന്നത് അതിന്റെ വള്ളുവനാടന്‍ ഭാഷക്കുള്ള മേല്‍ക്കോയ്മ തന്നെയാണ് . അല്ലെങ്കില്‍ അതു മാത്രമാണ് . സവര്‍ണ്ണ മേധാവിത്വത്തിന്റെ ഈ ഭാഷയെ മലയാളത്തിന്റെ പൊതുഭാഷയാക്കി അല്ലെങ്കില്‍ മാതൃകാഭാഷയാകി മാറ്റുവാനുള്ള ഏറെക്കുറെ ഗൂഡമായ ഒരു നീക്കം നടന്നിട്ടുണുവെന്ന് വളരെ സത്യമായ ഒരു കാര്യമാണ് . സാഹിത്യമായാലും സിനിമയായാലും സംസ്ക്കാരമെന്നാല്‍ വള്ളുവനാടന്‍ സംസ്ക്കാരമാണെന്ന് ബോധിപ്പിക്കുവാനുള്ള ശ്രമം . മറ്റു ഭാഷകള്‍ ഉദാഹരണമായി തിരോന്തരം ഭാഷ എന്നു കളിയാക്കി വിളീക്കുന്ന ഭാഷയില്‍ എന്തെങ്കിലും എഴുതിയാല്‍ അതു കോമഡിയാവുകയും , വള്ളുവനാടന്‍ ഭാഷയില്‍ എഴുതിയാല്‍ അതു ക്ലാസിക് ആകുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം . നാലുകെട്ടിന്റെ പ്രസക്തി നായറ് തറവാട്ടില്‍ അന്നത്തെ കാലഘത്തില്‍ സാധാരണയായി നടന്നു വന്നിരുന്ന ഒന്നിനെ എഴുത്തിന്റെ മേഖലയിലേക്ക് കൊണ്ട് വന്നു എന്നതു മാത്രമാണ് . അല്ലാതെ അതൊരു ക്ലാസിക് കള്‍ട്ട് സാഹിത്യമായി മാറുവാന്‍ മാത്രം മികച്ച ഒന്നുമല്ല തന്നെ . വിജയന്റെ കൃതികള്‍ വായിക്കുമ്പോഴുണ്ടാകുന്ന ആ ഗൃഹാതുരത്വവും മറ്റും മറ്റേതു എഴുത്തുകാരനാണ് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് . ബഷീറിനൊഴിച്ച് . ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി കൂമന്‍ കാവില്‍ ചെന്നിറങ്ങുമ്പോഴുണ്ടാകുന്ന അനുഭവം വായിക്കുമ്പോള്‍ അനുവാചകനും അതേ ഒരു മാനസികല നിലയിലേക്കു എത്തിചേരുന്നു . അതുപോലെ ബഷീറിയന്‍ സാഹിത്യം വായിക്കുമ്പോഴുണ്ടാകുന്ന ആ ഒരനുഭൂതി എം ടിയുടെ നാലുകെട്ട് വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ടൊ ? ആനന്ദിന്റെ ഞാനാദ്യം വായിക്കുന്ന കൃതികളിലൊന്ന് മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന കൃതിയാണ് . ഭാഷയുടെ കട്ടികൊണ്ടാകാം മനസ്സില്‍ ഒരു നേരിയ ഓര്‍മ്മ മാത്രമെ അതിനെക്കുറിച്ചുള്ളൂ . അതുപോലെ ഗോവര്‍ദ്ധന്റെ യാത്രയും . പക്ഷെ ഇതെ ഗണത്തില്‍ ഒരിക്കലും പെടുത്താന്‍ കഴിയുന്ന കൃതികളല്ല ദേശത്തിന്റെ കഥയും , തെരുവിന്റെ കഥയും . അതില്‍ സാധാരണക്കാരന്റെ ഭാഷയാണ് പൊറ്റെക്കാട്ടുപയോഗിച്ചിരിക്കുന്നത് . എം ടിക്കു കഴിയാത്തതും അതു തന്നെ . എന്നിട്ടൂം നാലുകെട്ടിനു ആരാധകരുണ്ടായി , വായനക്കാരുണ്ടായി , അത്ഭുതം തന്നെ . . . വീണ്ടും ബഷീറിലേക്ക് , ബഷീറിനെ ഒരു ബാലസാഹിത്യകാരനായി മുദ്രകുത്തിയതാരാണ് . എന്നിട്ടൂം ഈ മുദ്രകുത്തലിനെയെല്ലാം അതിജീവിച്ച് ബേപ്പൂര്‍ സുല്‍ത്താന്‍ എങ്ങനെ മലയാളിയുടെ സുല്‍ത്താനായി . ബഷീറിനെ കാണുന്ന ഒരു മാനസിക നിലയൊടെ എന്തു കൊണ്ട് എം ടി യെ കാണുവാന്‍ സാധിക്കുന്നില്ല . അപ്പോഴും ഉത്തരം നേരത്തെ പറഞ്ഞതു തന്നെ . . സ്വന്തം അനുഭവം ബഷിറ് എഴുതിയപ്പോള്‍ അതു സാധാരണക്കാരന്റെ അനുഭവമായി വായനക്കാരന് തോന്നി . എന്നാല്‍ എം ടി ഭാവനയില്‍ നിന്നെഴുതിയത് അത്രത്തോളം വായനക്കാരെ പിടിച്ചു നിര്‍ത്തിയില്ല , പകരം ഒരു കൂട്ടം നിരുപണ ബുദ്ധിജീവികള്‍ ഒന്നിച്ചു കൂട്ടമായി നിന്നു ഇതിനെ ഒരു ക്ലാസിക് കള്‍ട്ട് സാഹിത്യമാക്കി മാറ്റി . റോബി പറഞ്ഞത്പോലെ അറുപതുകളിലും മറ്റും ജീവിക്കുന്നവര്‍ക്കു നാലുകെട്ട് ഇന്നും ക്ലാസിക് തന്നെ . . ! ! !
ശ്രീ . നകുലന്‍ ക്ഷേമം നേരുന്നു . വളരെയധികം കഷ്ടപ്പെട്ട് സംഘ പരിവാറിനെ ഈ പ്രശ്നനങ്ങളില്‍ നിന്നെല്ലാം ഊരിയെടുക്കാന്‍ താങ്കള്‍ കാണിക്കുന്ന ഈ ശുഷ്കാന്തിയും അത്യധ്വാനവും കണ്ടില്ലെന്ന് നടിക്കാനാവില്ല . കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ചൊന്നുമല്ല സംഘ് പരിവാറിനെ സഹായിച്ചിരിക്കുന്നത് അതിന് ഒട്ടേറേ തെളിവുകളും ഉണ്ട് . അത് പോകട്ടെ ഒരു വാദ പ്രതിവാദത്തില്‍ അര്‍ഥമില്ല . ചുരുക്കത്തില്‍ സംഘ് പരിവാറിനെ വെറുതെ സംശയിക്കുകയാണോ എന്ന് സംശയിക്കുന്ന നിക്ഷ്പക്ഷ മതികള്‍ക്ക് ഇക്കണ്ടതെല്ലാം ചെയ്തത് അവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമാണ് താങ്കളുടെ ലേഖനം . താങ്കളുടെയും ഇവിടെയുള്‍ല മറ്റ് സംഘ പരിവാര പിണിയാളുകളുടെയും അഭിപ്രായം കേട്ടാല്‍ തോന്നുക . ഇക്കണ്ട വാര്‍ത്തകളെ കൊണ്ടെല്ലാം ഇടതു പക്ഷം എമ്പാടും വോട്ടും വാണ്‍ഗി അടുത്ത ലോക്സഭാ ഇലക്ഷനൈല്‍ അധികാരത്തില്‍ വരുമെന്നാണ് . നിങ്ങള്‍ അത്രക്ക് മുഖവിലെക്കെടുക്കുന്നുണ്ട് മാധ്യമ പ്രോപ്പഗണ്ടകളെ . മാധ്യമങ്ങളാണ് ഇത്തരം പ്രോപ്പഗണ്ടകള്‍ കൊണ്ട് വരുന്നതെങ്കില്‍ എന്ത് കൊണ്ട് സംഘപരിവാര്‍ നിയമപരമായി ഇതിനേ നേരിടുന്നില്ല ? മത പരിവര്‍ത്തനത്തെ പറ്റി - - - - - - - - - - - - - - - - - - - - ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മതം മാറാന്‍ അവകാശമില്ലേ . ഇനി ഇങ്ങനെ ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം മതം മാറി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ഇവിടെ എന്താണ് സുഹ്യത്തെ സംഭവിക്കുക . ഹിന്ദുക്കള്‍ എല്ലാവരും മതം മാറിപ്പോകുന്നെ എന്ന് വിലപിക്കുന്ന സംഘ് പരിവാര്‍ യഥാര്‍ത്തത്തില്‍ ഉദ്ദേശിക്കുന്നത് എന്താണ് . രാം ക്ഷേത്രം നിര്‍മിക്കാനെന്ന് മുറവിളിക്കൂട്ടികൊണ്ട് ബാബരി മസ്ജിദ് തകര്‍ത്തു പക്ഷെ ഇപ്പോഴും രാമ ക്ഷേത്രം നിര്‍മിക്കപ്പെട്ടിട്ടില്ല . ഇതെല്ലാം സംഘ പരിവാരത്തിന് അധികാരത്തില്‍ കയറാനുള്ള തന്ത്രങ്ങളല്ലെ സുഹ്യത്തെ . ആളുകളുടെ മനസ്സില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീതി നിറച്ച് അത് വോട്ടാക്കി മാറ്റുന്നതും മുസ്ലിം പ്രീണനം നടത്തി ഇടതു പക്ഷം വോട്ടക്കി മാറ്റുന്നു എന്ന് ആരോപിക്കുന്നതു വേശ്യയുടെ ചാരിത്യ പ്രസംഗം പോലെ തോന്നുന്നുണ്ട് .
ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം - മംഗലാപുരം എക്‌സ് പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു . മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്‍ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്‍ഭാഗത്തെ മൂന്നു ബോഗികള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് . മണ്ണിടിഞ്ഞു വീണ ഉടന്‍ വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി . റെയില്‍വേ സിഗ്നല്‍ മാര്‍ഷല്‍ രാജു , തിരുവന്തപുരം സ്വദേശി ബേബി , കാഞ്ഞാട് സ്വദേശി ശിവദാസന്‍ നായര്‍ , തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത് .
രാഷ്ട്രത്തിന്റെ അടിസ്ഥാനശിലകള്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് . ക്രൈസ്തവ മതമാകട്ടെ ഇത്തരം അടിസ്ഥാനങ്ങളൊന്നുംതന്നെ മുന്നോട്ടു വെക്കുന്നില്ല . ക്രൈസ്തവതയില്‍ പഠനഗവേഷണങ്ങളും ഭരണാധികാരിയുടെ തിരഞ്ഞെടുപ്പുമെല്ലാം പുരോഹിതരില്‍ നിക്ഷിപ്തമാണ് . അവിടെ മതപുരോഹിതന്മാര്‍ക്കാണ് നിയമങ്ങള്‍ നിര്‍മിക്കാനുള്ള അധികാരം . ഇസ്ലാമിക ഭരണത്തില്‍ ഖുര്‍ആനിലും നബിചര്യയിലും വിവരിച്ച നിയമ സംഹിതയായിരിക്കും അടിസ്ഥാനം . ഭരണാധികാരിയും ഭരണീയരുമെല്ലാം ഈ നിയമ സംഹിതക്ക് വിധേയപ്പെടാന്‍ നിര്‍ബന്ധിതരാണ് .
നല്ല മഴയങ്ങിനെ പെയ്യുമ്പോള്‍ ഒരു കട്ടനും അടിച്ച് വീടിന്റെ ഉമ്മറത്തങ്ങനെ ചുമ്മാതിരിക്കാന്‍ എന്തു സുഖമാണല്ലെ , മഴ കാണുന്നതിലും രസം കേള്‍ക്കുന്നതിനാ , ഓടിന്റെ മുകളില്‍ വീഴുന്ന മഴ , ഹെല്‍മെറ്റിന്റെ ഗ്ലാസില്‍ അടിക്കുന്ന മഴ , മരത്തിന്റെ ഇലകളില്‍ വീഴുന്ന മഴ , റോഡില്‍ വീഴുന്ന മഴ , അതിനു മുകളിലൂടെ പോകുന്ന വാഹനങ്ങള്‍ക്കു മുകളില്‍ വീഴുന്ന മഴ , കുതിച്ചൊഴുകുന്ന തൊടുപുഴയാറിനു മുകളില്‍ വീഴുന്ന മഴ , കുടയ്ക്കു മുകളില്‍ വീഴുന്ന മഴ , ക്ലാസ്സ് റൂമിലെ വിടവുള്ള ഓടിന്റെ ഇടയിലൂടെ ഇറ്റിവീഴുന്ന മഴ .
തിരുവനന്തപുരം : സംസ്ഥാനത്തെ 1207 തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി . സംസ്ഥാനത്തെ 21 , 595 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വിജ്ഞാപനം ചെയ്തത് . കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപ്പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക് , ജില്ലാ ഡിവിഷനുകളിലേക്കും ഒക്ടോബര്‍ അഞ്ചിനാണ് വിജ്ഞാപനം . ഇവിടെ ഒക്ടോബര്‍ 30 നായിരിക്കും തിരഞ്ഞെടുപ്പ് .
1 മില്ലി മീറ്റര്‍ മുതല്‍ 10 സെന്റി മീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് മൈക്രോവേവ് തരംഗങ്ങള്‍ എന്നു പറയുന്നത് . പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ചൊക്കെ വിവരം തരുന്ന cosmic microwave background radiation ഈ തരംഗത്തിലാണ് വരുന്നത് . Cosmic microwave background radiation നെ കുറിച്ച് പിന്നീട് ആദിമ പ്രപഞ്ചത്തെകുറിച്ച് പഠിക്കുമ്പോള്‍ വിശദീകരിക്കാം . ഇപ്പോള്‍ അതിന്റെ ഒരു മൈക്രോവേവ് തരംഗത്തിലുള്ള ചിത്രം താഴെ കൊടുത്തിരിക്കുന്നത് നോക്കൂ .
പ്രകൃതിയുടെ ഭംഗി ആസ്വദിച്ച് . . . അത് വളരെ ലളിതമായി വരികളിലേക്ക് പകര്‍ത്തി വെക്കാനാവുന്ന ഈ കഴിവിന് അഭിനന്ദനങ്ങള്‍ !
എന്നാല്‍ പിന്നെ നമ്മുടെ കോളി കുട്ടനെ അങ്ങ് ശരിപ്പെടുത്തിയേക്കാം ഇന്നു തന്നെ എന്ന് കരുതി . രാത്രി കുറുറു പതിവുപോലെ തളര്‍ന്നു കയറി വന്നു . കാപ്പിയിട്ടു കൊടുത്തു . എന്നിട്ട് കോളിഫ്ലവര്‍് കറിക്കുള്ള വട്ടം കൂട്ടാന്‍ തുടങ്ങി . . . ഉടന്‍ വന്നു അശരീരി : . . " എനിക്ക് നീണ്ടിരിക്കുന്ന കറി വേണ്ട . . . മടുത്തു . . ഡ്രൈ മതി " . .
നയിക്കുന്ന പ്രവര്‍ത്തനം നാം തുടരുന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അടിമയാകുക . പിന്നീട് രാജകുടുംബാംഗമാകുക ! അത്യപൂര്‍വമായ ഈ ആചാരക്രമം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂര്‍ സിംഹാസനവുമായുള്ള ആത്മബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രകാശനം ചെയ്ത ' ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ' എന്ന പുസ്തകത്തില്‍ അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിബായി അനുസ്മരിക്കുന്നു . തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പിറക്കുന്ന ഏത് പുരുഷസന്തതിയെയും ആദ്യതിരുനാളിന് അമ്മ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും . ഒറ്റക്കല്‍ മണ്ഡപത്തില്‍ വിരിച്ചിട്ട പുളിയിലക്കര നേര്യതില്‍ കുഞ്ഞിനെ കിടത്തി , നെന്മണിയും തുളസിക്കതിരും വെച്ച് തീര്‍ഥവും കുടഞ്ഞ് , ശ്രീപദ്മനാഭന് ദാസനായി സമര്‍പ്പിക്കുന്നു . ക്ഷേത്രത്തില്‍ നിയുക്തരായ കൊട്ടാരജീവനക്കാരില്‍ തലമുതിര്‍ന്നയാള്‍ , കുഞ്ഞിനെ മണ്ഡപത്തില്‍ നിന്നെടുത്ത് , തീര്‍ഥവും പ്രസാദവും വാങ്ങി എല്ലാ പ്രതിഷ്ഠകള്‍ക്ക് മുന്നിലും കൈവണങ്ങിച്ച് കൊട്ടാരത്തിലെത്തിക്കുന്നു . ' അടിമയിടല്‍ ' എന്ന ഈ സമര്‍പ്പണത്തോടുകൂടി , ശ്രീപദ്മനാഭദാസനെന്ന് വിളിക്കപ്പെടാന്‍ കുഞ്ഞ് അര്‍ഹത നേടുന്നതായി അശ്വതി തിരുനാള്‍ അനുസ്മരിച്ചു . ഈ സമര്‍പ്പണകര്‍മത്തിനു ശേഷം എല്ലാ പുരുഷാംഗങ്ങള്‍ക്കും പദ്മനാഭദാസനെന്ന സ്ഥാനപ്പേര് ലഭിക്കുന്നു . വലിയതമ്പുരാനാകുമ്പോഴാണ് അത് ലഭിക്കുന്നതെന്നുള്ള പൊതുവായ വിശ്വാസം ശരിയല്ലെന്ന് അശ്വതി തിരുനാള്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട് . രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമായി നിയുക്ത പുരോഹിതന്മാര്‍ നല്‍കുന്ന ഒന്നാണ് വട്ടകപ്രസാദം . തുളസിതീര്‍ഥത്തിനും പഞ്ചഗവ്യത്തിനും പുറമേ , ഒരു വെള്ളിപ്പാത്രത്തില്‍ പിച്ചകമാലയും തുളസിമാലയും ചന്ദനഉരുളയും വെറ്റിലയും അടയ്ക്കയും അടങ്ങുന്നതാണിത് . ഒരുവെള്ളിത്തളികയില്‍ ഇതെല്ലാംകൂടി ഒതുക്കിവയ്ക്കുന്നതാണ് വട്ടകപ്രസാദം . ഒറ്റക്കല്‍ മണ്ഡപത്തില്‍ നിന്ന് ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടത്തില്‍വെച്ച് ഈ പ്രസാദം സ്വീകരിക്കുകയെന്നത് രാജകുടുംബത്തിന്റെ പ്രത്യേക അവകാശമാണ് . പടിയും പടിയേറ്റവുമാണ് രാജകുടുംബാംഗങ്ങള്‍ അനുഷ്ഠിക്കുന്ന മറ്റൊരു ചടങ്ങ് . ശ്രീകോവിലിന്റെ പ്രവേശനകവാടത്തില്‍ ഒരു ചുവന്ന പട്ടില്‍ ഒരു നിശ്ചിതതുകയ്ക്കുള്ള നാണയങ്ങള്‍ സമര്‍പ്പിക്കുന്നു . ഉടയപെരുമാളിന് രാജകുടുംബാംഗങ്ങള്‍ കാഴ്ചവയ്ക്കുന്ന പടിയാണത് . തുടര്‍ന്നാണ് പടിയേറ്റം . തെക്കുഭാഗത്തുള്ള പടവുകളാണ് ഒറ്റക്കല്‍മണ്ഡപത്തിലേക്ക് കയറാനുപയോഗിക്കുക . ഈ അനുഷ്ഠാനത്തോടെ , വട്ടകപ്രസാദം സ്വീകരിക്കാന്‍ ദത്തുപുത്രിമാര്‍ക്കും അര്‍ഹത കൈവരുന്നു . വലിയതമ്പുരാന്റെയും കുടുംബത്തിലെ തലമുതിര്‍ന്ന വനിതാംഗമായ ആറ്റിങ്ങല്‍ മൂത്തതമ്പുരാന്റെയും മറ്റ് രാജകുടുംബാംഗങ്ങളുടെയും ക്ഷത്രിയകുടുംബങ്ങളിലെ പ്രതിനിധികളുടെയും പൗരപ്രമുഖരുടെയും മുന്നിലാണ് ഈ ചടങ്ങ് അനുഷ്ഠിക്കപ്പെടുക . ആണ്‍കുട്ടികള്‍ക്കെല്ലാം ഒന്നാം തിരുനാളിന് മാത്രമല്ല , ഉപനയനം കഴിഞ്ഞും പടിയും പടിയേറ്റവും നടക്കുന്നു . കുടുംബത്തിലെ സ്ത്രീകള്‍ക്കാകട്ടെ പള്ളിക്കെട്ടിന് ശേഷമാണ് പടിയും പടിയേറ്റവും നടക്കുന്നത് . ദത്തെടുക്കപ്പെട്ടശേഷം രാജകുടുംബാംഗമായി സ്വീകരിക്കപ്പെടുന്നതിനു മുമ്പും ഈ ചടങ്ങ് നടത്തേണ്ടതുണ്ട് . സിംഹാസനത്തിന് അവകാശി സ്ത്രീയാണെങ്കില്‍ അപ്പോഴുമുണ്ടാകും ഈ ചടങ്ങ് .
രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് " അപരത്വം " പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട് .
പണ്ടെനിക്കും ഇതു പോലെ ഡെറ്റോള്‍ ഇട്ടിട്ടു പൊള്ളല്‍ ഏറ്റിട്ടുണ്ട് . . . ആരും കാണാത്ത സ്ഥലത്തായതു കൊണ്ടു ഞാന്‍ മാത്രമേ പേടിച്ചുള്ളൂ . . മുഖക്കുരു കലക്കി . ഡെറ്റോള്‍ ഒഴിച്ചു കലക്കി .
പാലാഴി ടയേഴ്സില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് വീരവാദമടിച്ച് , പിന്നെ വാലും ചുരുട്ടി മാണിക്ക് പിറകെ പോയ പി . സി . ജോര്‍ജന്റെ പുത്തന്‍ പുതിയ പ്രസ് കോണ്‍ഫി അദ്ദേത്തിന്റെ പേരു മാത്രം മാറ്റി അവ്ടെ സി . ബി . ഐ എന്ന് ടൈപ്പി വിട്ട് പഴയ പുത്തൂരന്‍ തന്ത്രം പുറത്തെടുക്കുകയാണോ പാഞ്ഞിരപ്പാടം ? നാണക്കേട് ! ഇതുപോലുള്ള തന്ത്രങ്ങളല്ലേ വരദാചാരിയിലും ടെക്നിക്കാലിയയിലും കമലയിലും ഒക്കെ പൊളിഞ്ഞത് . ഇത്ര പെട്ടെന്ന് മറന്നോ ? പി . സി . ജോജ് പറഞ്ഞത് സമയോചിതമായി തെളിവ് പുറാത്തെടുക്കുമെന്ന് . . എത്ര കൊല്ലമായി ചേട്ടാ കാര്യങ്ങളൊക്കെ തുടങ്ങിയിട്ട് ? സമയോചിതം ഇനിയും വന്നില്ലേ ? നന്ദകുമാരനും പറഞ്ഞത് തെളിവ് തന്റെ കക്ഷത്തിലിരിപ്പുണ്ടെന്ന് . എന്നിട്ടെവിടെ ? വീക്ഷണംകാരനു തലപൊക്കാന്‍ രണ്ട് മൂന്ന് ദിവസം എടുത്തല്ലേ ? ആരെയും ചാനലില്‍ കണ്ടില്ലാരുന്നു . പത്രത്തില്‍ പ്രസ്താവനയും കണ്ടില്ലാരുന്നു . എന്തായാലും ജീവന്‍ വെച്ചുവരുന്നല്ലോ എല്ലാവര്‍ക്കും . . സന്തോഷായി . . സന്തോഷായി . .
ഭൂമി പാട്ടത്തിന്നു കൊടുക്കുന്നത് , വിശേഷിച്ചും ദീർഘകാല വ്യവസ്ഥയിൽ , ഒരു സാധാരണ നടപടിയായി തീർന്നു .
മോഹന്‍ലാല്‍ - പത്മകുമാര്‍ ടീം ഒന്നിയ്ക്കുന്ന ശിക്കാര്‍ ദ ഹണ്ടിന്റെ ഷൂട്ടിങ് തുടങ്ങുന്നു . ഏപ്രില്‍ 14ന് വിഷുത്തലേന്ന് സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിയ്ക്കുന്നത് . അമ്മക്കിളിക്കൂട് , വാസ്തവം , വര്‍ഗ്ഗം എന്നിങ്ങനെ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ അവസാന ചിത്രമായ പരുന്ത് വന്‍ പരാജയമായി മാറിയിരുന്നു . പ്രതികാര കഥ പറയുന്ന ശിക്കാറിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സുരേഷ് ബാബുവാണ് . ബലരാമന്‍ എന്ന ലോറി ഡ്രൈവറുടെ
ഹുസൈന്‍ നാട് വിട്ടു ഓടി വന്നു താമസിച്ചത് ഷാര്‍ജയിലെ ഒരു ഗുജറാത്തി ഹിന്ദു ബിസിനെസ്സ് കാരന്റെ വീടിലാണ് . ഞങ്ങളുടെ ഫ്ലാറ്റിന്റെ അതെ ഫ്ലോറില്‍ . വാര്‍ത്തയില്‍ വരാത്ത കളികള്‍ . രക്തം നല്‍കിയ മഹാമനസ്കത വായിക്കുന്നു ; ഒരിടത്തും പറഞ്ഞു കേട്ടില്ല , നിങ്ങളില്‍ നിന്നത് സ്വീകരിച്ചവരുടെ നന്മയെകുറിച്ചു . എം എം അക്ബറിന്റെ ബുക്ക് വായിച്ചു ഏതെങ്കിലും ഹിന്ദുവോ ക്രെസ്തനിയോ അയാളുടെ കൈ വെട്ടിയിരുന്നതെങ്കില്‍ പകരം ആ മതത്തില്‍ നിന്ന് ഇത്ര പേരുടെ ജീവന്‍ പോയെട്ടുണ്ടാകുംയിരുന്നു . അവര്ക് രക്തം നല്കാന്‍ പോയിട്ട് ആ പരിസരത്ത് varan കഴിയുമോ ? ഗോത്ര അന്ഗംങ്ങളില്‍ പച്ച കുത്തും പോലെ മദ്രസ്സയില്‍ തുടങ്ങി വിഷം കുത്തി വളര്‍ത്തുന്നത് കൊണ്ടാന്നു . നമ്മള്‍ നട്ട മരത്തിമ്റെ ഫലം കൊയ്യുകയന്നു നമ്മളിപോള്‍ . സിഗരട്ട് വലിക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്നു പറഞ്ഞിട്ടുണ്ട് എന്നത് കൊണ്ട് സിഗരട്ട് വലികുന്നത് കൊണ്ടുള്ള കേടു തീരില്ലല്ലോ . ആരും മുസ്ലീങ്ങള്‍ക് എതിരല്ല അവരുടെ നിലപാടുകളിലെ മത കണ്ണട കളിളുടെ മാത്രം കാര്യം കണ്നുന്ന ധര്ഷ്ട്യാതെ കുറിച്ചന്നു പറയുന്നത് . ഈ വാര്‍ത്ത കണ്ട എന്റെ മറ്റു മതത്തിലെ friends മിക്കവാറും പറഞ്ഞത് കഷടയീ , നടക്കാന്‍ പാടില്ലായിരുന്നു . . . . . . . . . എന്നോകെ യായിരുന്നു . മുസ്ലീങ്ങള്‍ പ്രേതികരിച്ചതകട്ട്രെ അവന്‍ വേണ്ടതത്തിനു പോയിട്ടല്ലേ , ദാ ഇതും പറഞ്ഞു നമ്മളെ പീഡിപ്പിക്കുന്നു , ഇതെന്താ ആദ്യമായിട്ടാണോ അവിടെ കൊന്നിട്ടില്ലേ ഇവിടെ കൊന്നിട്ടില്ലേ എന്നൊകയന്നു . സത്യം എല്ലാവര്ക്കും അറിയാം അതാന്നു തലയില്‍ തൂവല്‍ തപ്പേണ്ടി വരുന്നത് . പ്രതിഷേധ കുറിപ്പ് ഇറക്കേണ്ടി വരുന്നത് . മാവോയിസ്റ്റ് ആളുകളെ കൊന്നാല്‍ യുക്തിവാദി തലയില്‍ തപ്പാത്തതും ആര്‍ ആര്‍ എസ എസ എന്തേലും ചെയ്താല്‍ ഹിന്ദുക്കളും ഇടയ ലേഖനം ഇറകിയാല്‍ ക്രെസ്തനിയും തലയില്‍ തപ്പാത്തത് . ഒരു ജോര്‍ജെ ബുഷിന്റെ പേരും പറഞ്ഞു അമ്മെരിക്കകരെ മുഴുവന്‍ വെറുക്കുന്നതും . . . . . ഇസ്രായേലില്‍ ജീവിക്കുന്നു എന്നതിന്റെ പേരില്‍ ഒരിക്കല്‍ പോലും കാണാത്ത ആളുകളെ വരെ വെറുക്കുകയും . . . . . . . . . . . . . . . . . . . . ഹിന്ദുക്കള്‍ അയിത്തം കല്പിച്ചിരുന്നു പണ്ടെന്നു പറഞ്ഞു പരിഹസിച്ചു പുസ്തകള്‍ ഇറക്കുന്നവര്‍ അതിലും വലിയ അയിത്തം മനസ്സില്‍ സൂക്ഷികുന്നവരും . . . . . . . . . . . . . . . . . പ്വുരോഹിത്വതിനു എതിരെന്ന് പറഞ്ഞിട്ട് ഏറ്റവും വലിയ വെക്തി പൂജകരവുകയും . . . . . . . . . അതിനൊക്കെ അതീതര്‍ ആന്നു ഞങ്ങള്‍ എന്നു കരുതുകയും ചെയ്യുന്നത് കൊണ്ടാന്നു ഇങ്ങനെ തലയില്‍ തപ്പേണ്ടി വരുന്നത് . മറ്റുള്ളവര്‍ ചൂണ്ടും മുന്‍പ് മനസാക്ഷി നിങ്ങളുടെ നേരെ ചൂണ്ടുന്നതിന്റെ പിടപ്പുകലാണിത് .
പക്ഷെ , 800 വർഷങ്ങളായിട്ടുള്ള ഇസ്ലാമിന്റെയും വെള്ളക്കരുടെയും invasionലും , അവരുടെ education systemത്തിൽ കൂടി ഉള്ള യാത്രയിൽ നമ്മളിൽ പലരും confused ആയി . പലരും യുക്തി വാദികളായി . ആർക്കാണ് കൺഫ്യൂഷൻ അനോണിമല്ലൂ . ശാസ്ത്രം നമുക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതന്നപ്പോൾ സ്വന്തമായി ലോജിക് പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ ഇപ്പറഞ്ഞത് അബദ്ധധാരണകളാണെന്ന് മനസിലായി . ഇല്ലെങ്കിൽ ഒരുപക്ഷെ രാഹു സൂര്യനെ വിഴുങ്ങുന്നതും നോക്കി പേടിച്ചേനെ . എന്റെ ഭാവിപ്രവചനം അല്ലെങ്കിൽ സമയനിർണ്ണയം കൃത്യമായിരിക്കണമെങ്കിൽ ( പറഞ്ഞത് അച്ചട്ടായിരിക്കണമെങ്കിൽ ) എന്നെ മാത്രമല്ല , എന്നോട് ഇടപഴകുന്ന എല്ലാവരേയും ഈ ഗ്രഹങ്ങൾ സ്വാധീനിക്കണം . എന്റെ " ചീത്തകാലത്ത് " ഞാനൊരു ഇന്റർവ്വ്യൂവിന് പോയി നന്നായി പെർഫോം ചെയ്തിട്ടും പരാജയപ്പെടണമെങ്കിൽ എന്നെ മാത്രം ഗ്രഹം സ്വാധീനിച്ചാൽ പോരല്ലോ , ഇന്റർവ്വ്യൂ ബോർഡിനേയും സ്വാധീനിക്കണം . ഇത്തരത്തിൽ എന്റെ ഒരു കാര്യത്തിനു വേണ്ടി അഞ്ചോ പത്തോ ആളുകളെ സ്വാധീനിക്കുന്ന ഗ്രഹങ്ങൾ എന്തുതരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കുന്നത് ? ചന്ദ്രൻ ആസ്ത്മക്കാരെ ശാരീരികമായി സ്വാധീനിക്കുന്നു എന്നതാണ് താങ്കൾ പറഞ്ഞ ഒരു ഉദാഹരണം . അങ്ങിനെയെങ്കിൽ തണുപ്പ് , പൊടി എന്നിവയൊക്കെ ആസ്ത്മ കൂട്ടും , അതൊന്നും കവിടി നിരത്തുമ്പോൾ കാണാറില്ലല്ലൊ . അതുമാത്രമല്ല , ഇതൊരുവിധം എല്ലാ ആസ്ത്മാരോഗികൾക്കും സംഭവിക്കുന്നതാണ് . 37 കൊല്ലം മുൻപ് ഞാൻ ജനിച്ച ഗ്രഹങ്ങളുടെ പൊസിഷൻ വെച്ച് എങ്ങിനെയാണ് ഗ്രഹങ്ങൾ എന്നെ വ്യത്യസ്തമായി സ്വാധീനിക്കുന്നത് , ജനനം ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയതുകൊണ്ട് ഈ ഗ്രഹങ്ങൾ എങ്ങിനെയാണ് തങ്ങളുടെ സ്വാധീനം മാറ്റുന്നത് ? ഇതുകൂടാതെ , ജ്യോതിഷികൾ തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട് . ഇന്ന ദൈവത്തെ പ്രാർത്ഥിച്ചാൽ കാലക്കേട് മാറും എന്നത് അതിലൊന്നാണ് . അതെന്താ , ഗ്രഹങ്ങൾ തങ്ങളുടെ സ്വാധീനം കുറയ്ക്കുമോ ? പ്രത്യേകപൂജകൾ ചെയ്താൽ കോടാനുകോടി കിലോമീറ്ററുകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങൾക്ക് എന്ത് മാറ്റമുണ്ടാവാനാണ് ? വിശ്വസിച്ചാലേ ഫലമുണ്ടാകൂ എന്നു പറയുന്നത് എന്ത് ശാസ്ത്രമാണ് ? ജ്യോതിഷത്തിൽ വിശ്വാസമില്ലാതിരിക്കാൻ ഇതിലൊന്നും പെടാത്ത ഒരു കാര്യം കൂടിയുണ്ട് . എന്റെ ഭാവി കൃത്യമായി എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കിലേ അതൊക്കെ പ്രവചിക്കാനാവൂ . എനിക്ക് കഷ്ടകാലമാണെന്നും 40 വയസു കഴിഞ്ഞാൽ ശരിയാവുമെന്നും പറയണമെങ്കിൽ ഞാൻ 40 വയസുവരെ ജീവിച്ചിരിക്കണം , എന്റെ വിധി എവിടെയും എഴുതിവെച്ചിട്ടില്ലെങ്കിൽ അതിനിടയ്ക്ക് ഈ കഷ്ടകാലത്ത് സംഭവിക്കുന്ന കാര്യങ്ങളാൽ ഞാൻ മരിച്ചുപോകില്ലെന്ന് എങ്ങിനെ അറിയാൻ ? ഇതൊന്നും താങ്കൾ മറുപടി പറയണമെന്നുകരുതി ചോദിക്കുന്നതല്ല . അടുത്തെങ്ങാനും ഒരു ജ്യോത്സ്യനെ കാണാൻ പോകുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിച്ച് സ്വയം ഉറപ്പുവരുത്തൂ . നക്ഷത്രങ്ങളുടെ എണ്ണവും സ്ഥാനവും ഒക്കെ ബാബു പറഞ്ഞതിനാൽ കൂടുതൽ പറയുന്നില്ല .
Film / album : മാടമ്പി Lyricist : അനിൽ പനച്ചൂരാൻ Music Direction : അനിൽ പനച്ചൂരാൻ Singer : മോഹൻ ലാൽ ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍ ഉഗ്ര ശപഥത്തില്‍ ആത്മാവൊരുലയാക്കിയോന്‍ സഹജനു വേണ്ടി ത്യജിച്ചു രാജ്യം പിന്നെ അവനായ് ഉടവാളുമേന്തി നിന്നോന്‍ ഗാംഗേയനാം ഭീഷ്മന്‍ ഇവനല്ലയൊ ദേവവ്രതനാം പിതാമഹന്‍ ഇവനല്ലയൊ ശൂരത്വമോടെ പോയി കൊണ്ടുപോന്നു തേരിലേറ്റി സ്വയംവര കന്യമാരെ തൻ ബലംകൊണ്ടു താന്‍ നേടുന്നതൊക്കെയും അനുജര്‍ക്കു വേണ്ടി പരിത്യജിച്ചു നിയതി വന്യതയാര്‍ന്നു പടനയിച്ചു നന്മ തന്‍ ലോകക്രമം ക്ഷയിച്ചു തന്‍ വിധിയോര്‍ത്തവന്‍ [ . . . ]
ഇനി ഞാന്‍ അല്‍പ്പം ഉറങ്ങട്ടെ ഇന് നാന് റയ്യെ നിദ്ദെ മാടാലി
ഹരീ - ആശംസകള്‍ , പോസ്റ്റിന്റെ എണ്ണത്തിലല്ലാ , ഗുണത്തിലാണ് കാര്യമെന്ന് പലവട്ടം ഹരി തെളിയിച്ചതാണ് ( ഞാന്‍ പലവട്ടം പറഞ്ഞതുമാണല്ലേ ? ) : ) മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍ ഇനിയും എഴുതണം . വായനക്കാരായിട്ട് ഞങ്ങളുണ്ടാവും . - സന്ധ്യ
അയര്‍ലണ്ടിലെ റിങാസ്കിഡി ഗ്രാമവാസികള്‍ ആകെ ഉത്തേജിതരാണ് . പ്രസവാശുപത്രിയിലാകട്ടെ തിരക്കോടു തിരക്കും . മുട്ടയില്‍നിന്നും വിരിഞ്ഞു വരുന്ന പിള്ളേര്‍ക്കും കട്ടിലില്‍ ചുരുണ്ടുകൂടിക്കിടന്നിരുന്ന കിളവന്മാര്‍ക്കും ഇപ്പോള്‍ തീരാത്ത ആവേശമാണ് ഉന്മാദമാണ് . ഈ ഉത്തേജനത്തിന്‍റെ രഹസ്യമെന്തെന്നല്ലെ ഇവിടെയുള്ള വയാഗ്ര ഫാക്ടറിതന്നെ . ലൈംഗികോത്തേജന ഔഷധമായ വയാഗ്ര യുടെ നിര്‍മ്മാതാക്കളായ ഫീസര്‍ എന്ന അമേരിയ്കന്‍ കമ്പനിയുടെ ഒരു ശാഖയാണ് ഇവിടെയുള്ളത് . മരുന്നുകൂട്ടുനിര്‍മ്മിയ്കുന്ന ഇവിടെ നിന്നും പുറത്തുവരുന്ന പുകയും ഗന്ധവുമാണത്രെ ഈ മുക്കുവ ഗ്രാമത്തെ ആകെ ആവേശഭരിതരാക്കിയിരിയ്കുന്നത് . മുന്നൂറോളം കുടുംബങ്ങള്‍ താമസിയ്കുന്ന സ്ഥലമണ് റിങാസ്കിഡി . മീന്‍പിടുത്തമാണ് മുഖ്യ തൊഴില്‍ . ആകെ ഒരു കടയും രണ്ട് മദ്യശാലയും ആണ് ഇവിടെയുള്ളത് . എല്ലാം കൊണ്ടും അങ്ങനെ മുഷിപ്പന്‍ ജീവിതം നയിച്ചു വന്നവരെ നോക്കി ലോകം ഇപ്പോള്‍ ആശ്ഛര്യപ്പെടുന്നു . യുവാക്കള്‍ മുതല്‍ വ്യദ്ധന്മാര്‍ വരെ പുതിയൊരു ഉത്തേജനത്തിന്‍റെ ലഹരിയില്‍ മുങ്ങുകയാണ് . രക്തത്തെ പ്രണയം കൊണ്ട് ചൂടു പിടിപ്പിയ്കാന്‍ അവര്‍ ദീര്‍ഘമായി നിശ്വസിയ്കുന്നു . വായുവില്‍ പടരുന്ന വയാഗ്ര സുഗന്ധം ഉത്തേജനം നല്കുന്നത് യഥാര്‍ഥ്യം തന്നെ യാണോ ? തികഞ്ഞ സത്യമെന്ന് റിങാസ്കിഡി ഗ്രാമത്തിന്‍റെ സമീപപ്രദേശത്ത് ജോലിചെയ്യുന്ന ക്രിസ്റ്റീന്‍ ഡേവിസ് പറയുന്നു .
വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്ഗത്തില് സമരം നടത്തുകയും ചെയ്തവര് അല്ലാഹുവിങ്കല് ഏറ്റവും മഹത്തായ പദവിയുള്ളവരാണ് . അവര് തന്നെയാണ് വിജയം പ്രാപിച്ചവര് . ( Thouba - 20 )
' ഇതാ ഒരു അസ്സല്‍ അലങ്കാരം ' എന്നു വിളിച്ചു പറഞ്ഞുകൊണ്ടു പൊളിച്ചു മാറ്റാനായി ഒഴിക്കപ്പെട്ട ഒരു കെട്ടിടം ഞങ്ങളുടെ ഫ്ലാറ്റിനു പിറകില്‍ നില്പ്പുണ്ട് . ഉപേക്ഷിക്കപ്പെട്ട പലതരം സാധനങ്ങള്‍ - പൊളിഞ്ഞ കസേരക്കാലുകള്‍ , കീറിയ കുഷ്യനുകള്‍ അങ്ങനെ പേരെടുത്ത് പറയാന്‍ മാത്രമായി ഒന്നുമല്ലാത്ത പലതും - അതിന്റെ ബാല്‍ക്കണികളില്‍ കൂടിക്കുഴഞ്ഞ് കിടപ്പുണ്ട് . കെട്ടിടം പൊളിക്കാനുള്ള കരാറുകാരായിരിക്കണം , വാതിലുകളും ജനലുകളും പറിച്ചെടുത്തിട്ടുണ്ട് . വാതിലുകളും ജനാലകളും നിന്നിടത്ത് ഇപ്പോള്‍ കെട്ടിടത്തിനകത്തെ ഇരുട്ടിലേക്ക് തുറക്കുന്ന വിള്ളലുകള്‍ പതുങ്ങിയിരിപ്പുണ്ട് . ഉണ്ട് , ഉണ്ട് , ഉണ്ട് എന്നാവര്‍ത്തിച്ച് ഉറപ്പിക്കേണ്ടി വരുന്നതിനെയെല്ലാം കൊഞ്ഞാനം കാട്ടി കൊണ്ട് അതിനകത്തെ ഇരുട്ടില്‍ എന്തോ പിടയുന്നുമുണ്ട് . കര്‍ട്ടന്‍ വകഞ്ഞു എത്ര തന്നെ ആഞ്ഞു നോക്കിയാലും ഇരുട്ടിനെ തുരന്നു കടക്കാന്‍ എന്റെ കാഴ്ചക്കാവാത്തതുകൊണ്ട് ഞാന്‍ ഇരുട്ടിലേക്ക് വാക്കുകളെ അഴിച്ചുവിട്ടിട്ടുണ്ട് . ' ദാ പിടിച്ചെ ' ന്നും പറഞ്ഞ് അവയെന്റെ കൈകളിലേക്കെന്തോ വെച്ച് തന്നതും ഒറ്റക്കുതിപ്പിലത് ഇരുട്ടിലേക്ക് മറഞ്ഞിട്ടുണ്ട് .
ആനകള്‍ മാത്രമല്ല ആന ചമയങ്ങള്‍ക്കും പ്രസിദ്ധമാണ് . പൂരത്തിനു മുന്‍പു പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും ചയമങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും . ഒരുപാട് ആളുകള്‍ ഇതു കാണുവാനായി എത്തും . ചമയ ഒരുക്കുവാന്‍ മാസങ്ങള്‍ നീണ്ട പ്രയത്നം ആവശ്യമാണ് . കുടകളില്‍ ആണ് ഏറ്റവും കൂടുതല്‍ പുതുമകള്‍ കൊണ്ടു വരുന്നത് . കുടമാറ്റത്തിനായി ഒരുക്കുന്ന കുടകള്‍ കലയുടേയും കര വിരുതിന്റേയും മനോഹരമായ സമന്വയമാണ് .
ജീ കെ എന്ന് കേട്ടപ്പോള്‍ ജിദ്ദു കൃഷണമൂര്‍ത്തിയുടെ കഥ വല്ലതുമായിരിക്കുമെന്ന് കരുതിയാണ്‍ വന്നത് . കഥ ഇഷ്ടപ്പെട്ടു .
ഇതിനാണു ഉണ്ണാനുള്ള നിലം വിറ്റ് ഉതിമദം ഇളകിയ കാളയെ വാങ്ങിച്ചു എന്നു പറയുന്നത് . മുത്തിയെ മുത്തി മുത്തി പണി പോയ കഥ എന്തേ ബ്ലോഗ്ഗില്‍ വരുന്നില്ലാ എന്നു ചിന്തിച്ചതും ദേ പോസ്റ്റി . ( അല്ലാ ആ മാലയുടെ കൂടെ വേറൊന്നു കൂടെ ഉണ്ടായിരുന്നല്ലോ അതു മനപ്പൂര്‍വ്വം വിട്ടതാണോ ? ) ഡേറ്റ് പിഴച്ചുപോയതാകും . 99 ന്യൂ യീയര്‍ ( എന്റെ വരവ് സമയം ) റമദാന്റെ നടുക്കായിരുന്നു . ബീറുകട വൈകിട്ടു തുറക്കുമ്പോള്‍ മാവേലി സ്റ്റോര്‍ പോലെ തിരക്ക് ആയിരുന്നത് ഇന്നും ഓര്‍മ്മയുണ്ട് . കഥ പറഞ്ഞുകേള്‍ക്കല്‍ പൊട്ടിച്ചിരിപ്പിക്കുമെങ്കില്‍ എഴുതിയത് വായിക്കലല്ലോ രസപ്രദം . . . ( ഉവ്വേ കുട്ട്യേടത്തി - നല്ല ശുദ്ധന്മാരാ . ഒരുത്തനെ വീക്കുമെന്ന് ഈയാഴ്ച്ച ഭീഷണിപ്പെടുത്തിയതേയുള്ളു . ഈ വെള്ളത്തെണ്ടി എന്റെ കൂടെ ജോലി ചെയ്യുന്ന പയ്യന്റെ അയല്‍ വക്കത്ത് ആണ് താമസം . ആദ്യമൊരു ദിവസം എന്റെ സഹജോലിക്കാരന്റെ ഭാര്യയോട് തുണി വിരിക്കാന്‍ ബാല്‍ക്കണിയില്ല അവരുടെ വീട്ടില്‍ വിരിച്ചോട്ടെ എന്നു ചോദിച്ചു . തുണി വിരിക്കാന്‍ വരവ് പയ്യന്‍സ് വീട്ടില്‍ ഇല്ലാതെ പെണ്ണു മാത്രം ഉള്ളപ്പോള്‍ ആയത് ആരും ശ്രദ്ധിച്ചില്ല . അവസാനം നാളെ പകല്‍ കെട്ടിയോന്‍ ജോലിക്കു പോകുമ്പോ ഞാന്‍ ലീവെടുത്തു വരട്ടേ എന്നു ചോദിച്ചപ്പോ പെണ്ണ്‍ തനിമലയാളം പറഞ്ഞു . കഴിഞ്ഞയാഴ്ച്ച അമേരിക്കന്‍ കാസനോവ ഈ പെണ്‍കൊച്ചിനു വേണ്ടാതീനം എസ് എം എസ് അയച്ചു . അതോടെ നിന്റെ നാട്ടില്‍ ഇല്ലാത്ത ഇടി കേരളത്തില്‍ ഉണ്ടെടാ എന്നും ലെതര്‍ ചാട്ടവാറിനു ആസനത്തിലിട്ട് പോലീസ് അടിക്കുന്നതു കാണണോടാ എന്നും അസ്സല്‍ മലബാറി ആക്സന്റില്‍ മൂന്നു നാലുപേര്‍ വിളിക്കുന്നതു കേള്‍ക്കാന്‍ വെള്ളയീച്ചരനു യോഗമുണ്ടായി . )
( അല്ലാഹുവേ , നരകത്തില്‍ പ്രവേശിക്കുന്നതില്‍നിന്നു എന്നെ നീ രക്ഷിക്കേണമേ ! ) എന്ന് ഏഴ് പ്രാവശ്യവും ചൊല്ലുന്നത് സുന്നത്താണ് .
4 . ത്വവാഫുത്തത്വവ്വുഅ് : മക്കയിലുള്ളപ്പോള്‍ ഏതു സമയത്തും ആര്‍ക്കും നിര്‍വഹിക്കാവുന്ന ഐച്ഛികമായ ത്വവാഫ് . ഹജ്ജിനും ഉംറയ്ക്കുമായി മക്കയിലെത്തുന്നവര്‍ കഴിയുന്നത്ര സുന്നത്തായ ത്വവാഫ് നിര്‍വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ് .
പരീക്ഷ എന്നുകേള്‍ക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ് ? കൈകള്‍ വിറയ്ക്കുന്നു . കണ്ണില്‍ ഇരുട്ടു വ്യാപിക്കുന്നു , തുടങ്ങിയവയാണ് മിക്ക കുട്ടികളും പറഞ്ഞുവരുന്ന സങ്കടങ്ങള്‍ . പരീക്ഷയെ നേരിടുവാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് . എനിക്ക് നന്നായി പരീക്ഷ എഴുതുവാന്‍ കഴിയും എന്ന് , ഓരോ കുട്ടിയുടെയും മനസ്സില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം . അത് ഓരോരുത്തരും സ്വയം നേടേണ്ട കാര്യമാണ് . ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷയെന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല . പല കുട്ടികളും തങ്ങള്‍ക്ക് പഠിക്കാന്‍ കഴിവില്ല എന്ന നിഗമനത്തിലെത്തുന്നു . എല്ലാവര്‍ക്കും ഈശ്വരന്‍ ഒരുപോലെ മനസ്സിനും ബുദ്ധിക്കുമെല്ലാം അസാധാരണമായ കഴിവുകള്‍ നല്കിയിട്ടുണ്ട് . എന്നാല്‍ ഓരോരുത്തരും അവ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെന്നു മാത്രം . എന്നാല്‍ കൂട്ടുകാരേ , ഞാന്‍ ഒന്നു പറയട്ടെ , ചിട്ടയായി പഠിച്ച് പരീക്ഷ എഴുതിയാല്‍ നല്ല വിജയം തീര്‍ച്ചയാണ് . ആത്മവിശ്വാസത്തൊടൊപ്പം തന്നെ ഈശ്വരചിന്തയും വളരെ ആവശ്യമാണ് . ഇതുവരെയും ചിട്ടയായി പഠിക്കാന്‍ കഴിയാത്ത എന്റെ സഹപാഠികളോട് എനിക്കു പറയുവാനുള്ളത് ഇന്നു മുതല്‍ ഈ രീതിയില്‍ പഠിക്കുവാന്‍ ആരംഭിക്കുകയാണെങ്കില്‍ ഒരു നല്ല വിജയം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും . നിങ്ങള്‍ ക്കോരോരുത്തര്‍ക്കും സുനിശ്ചിതമായ ഒരു വിജയം ആശംസിക്കുകയും ഈശ്വരനോട് അതിനായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് ഈ ലേഖനം ചുരുക്കട്ടെ .
12 വര്‍ഷം പഴക്കമുള്ള ഒരു ലാന്‍സര്‍ കാറായിരുന്നു ഞങ്ങളുടെ വീട് . അതിന്റെ തിരിയാനിടമില്ലാത്ത സിറ്റൗട്ടിലിരുന്ന് ആകാശം കണ്ടു . ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന് നക്ഷത്രങ്ങള്‍ കുതറി . അവസാന ബെല്ലടിച്ചിട്ടും സ്കൂളിലേക്കോടാതെ കുട്ടികള്‍ മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ ഞങ്ങള്‍ താഴെ . കാറ്റെപ്പോള്‍ വേണമെങ്കിലും വരും . 12 വര്‍ഷം പഴക്കമുള്ള ഒരു ലാന്‍സര്‍ കാറായിരുന്നു ഞങ്ങളുടെ വീട് . അതിന്റെ പുകയും മണവും നിറഞ്ഞ അടുക്കളയിലിരുന്ന് കടല്‍ കണ്ടു . ആ കടല്‍ കടലിനേക്കാള്‍ പരന്നു . ആഴത്തിലൂടെ നീന്തിയ മീനുകള് ചോദിച്ചു പോരുന്നോ ? ഉച്ചയായി വിശന്നിട്ടും ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത് പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ ഞങ്ങള് കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള് കടല്‍മീനുകള്‍ക്കറിയില്ല . കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം . 12 വര്‍ഷം പഴക്കമുള്ള ഒരു ലാന്‍സര്‍ കാറായിരുന്നു ഞങ്ങളുടെ വീട് . അതിന്റെ കര്‍ട്ടനുകളില്ലാത്ത ജനാലയ്ക്കരികിലിരുന്ന് കാടു കണ്ടു . ആ കാട് കാടിനേക്കാള്‍ കറുത്തു . എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച് മരങ്ങള്‍ . ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും നിലാവ് . മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ ഞങ്ങള്‍ . വെളിച്ചപ്പെടാത്ത മുറിവുകളുണ്ട് . ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും . 12 വര്‍ഷം പഴക്കമുള്ള ഒരു ലാന്‍സര്‍ കാറായിരുന്നു ഞങ്ങളുടെ വീട് . അതിന്റെ പരുത്തതും അല്ലാത്തതുമായ ഇടങ്ങളിലിരുന്ന് ഞങ്ങള്‍ പരസ്പരം വിശപ്പും ദാഹവും മാറ്റി കലഹിച്ചു പ്രാര്‍ത്ഥിച്ചു വിശുദ്ധപുസ്തകം വായിച്ചു ഇടയ്ക്കിടെ ആരും കാണാതെ അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക് മാമം കൊടുത്തു താരാട്ടുപാടിയുറക്കി . അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന ഞാന്‍ പുറത്തേയ്ക്കുപോയി അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ആകാശം കടല്‍ കാട് . ^ 2006
എനിക്കു തീരെ പേടിയായില്ല ! പേടിയുള്ളവരൊക്കെ എനിക്കു ചുറ്റും നിന്നോളൂ ! ചന്ദ്രകാന്തം . നന്നായിട്ടുണ്ട് . പടം പൊഴിച്ചാല്‍ പാമ്പ് ആ പരിസരം വിടുമെത്രേ ! അതിനാല്‍ ഒട്ടും പേടിയില്ല . ( ആവോ R . കരിയ )
ഓണം വന്നു . മലയാളിയുടെ ഓണം മദ്യം നിറഞ്ഞ ഓണമായിത്തീര്‍ന്നിരിക്കുന്നു . ഓണത്തിനു ലക്ഷക്കണക്കിനു ലിറ്റര്‍ മദ്യം കുടിച്ചു വറ്റിക്കുന്ന മലയാളി തന്നെയല്ലേ ശരിക്കും കുടവയറനായ ഓണത്തപ്പന്‍ . അതെ . തന്‍റെ മദ്യപാന സ്വഭാവം നിരുപദ്രവവും അന്യന്‍റെത് സാമൂഹിക വിപത്തുമെന്ന മലയാളി ചിന്ത മാറ്റി വച്ചു ചിന്തിച്ചാല്‍ മദ്യചിന്ത രസകരമാണ് , മദ്യപിച്ചുള്ള ചിന്തയും .
പത്മരാജന്റെ മേക്കപ്പ്മാന്‍ മോഹന്‍ദാസിന്റെ അസിസ്റ്റന്റായിട്ടാണ് ഇന്ദ്രന്‍സ് സിനിമയിലേക്കെത്തിയത് . ' ചൂതാട്ടം ' ആയിരുന്നു ആദ്യചിത്രം . ഇന്ദ്രന്‍സിന്റെ അഭിനയം കണ്ട് ഇഷ്ടമായ നിര്‍മ്മാതാവ് ചൂതാട്ടം എന്ന ചിത്രത്തില്‍ ഒരു വേഷം കൊടുത്തു . ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഇതിന്റെ കോസ്റ്റ്യൂമറുമായി ഇന്ദ്രന്‍സ് അടുത്തു . തുടര്‍ന്ന് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളില്‍ അവസരം ലഭിച്ചു . പത്മരാജന്റെ നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി . അതോടെ വലിയ സംവിധായകരെ പരിചയപ്പെടാന്‍ അവസരമുണ്ടായി . തുടര്‍ന്ന് ദൂരദര്‍ശന്റെ മലയാളം സീരിയലുകളില്‍ അവസരം ലഭിച്ചു . നല്ലൊരു ഹാസ്യതാരം എന്ന പേര് നേടിയതോടെ സിബിമലയിലിന്റെ മാലയോഗത്തില്‍ അവസരം ലഭിച്ചു . രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രന്‍സിന് ഏറ്റവും നല്ല അവസരം ലഭിച്ചത് . കിണ്ണംകട്ടകള്ളന്‍ , സ്വപ്നലോകത്തിലെ ബാലഭാസ്കര്‍ , അഞ്ചരകല്യാണം , ഫെവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ , മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത , പഞ്ചാബി ഹൗസ് , അത്ഭുതദ്വീപ് , തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു ഇപ്പോഴും അഭിനയരംഗത്തും വസ്ത്രാലങ്കാരരംഗത്തും സജീവം . തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രന്‍സ് ജനിച്ചത് . യഥാര്‍ത്ഥ പേര് സുരേന്ദ്രന്‍ . കുമാരപുരം ഗവണ്‍മെന്റ് സ്കൂളില്‍ നാലാം ക്ളാസുവരെ പഠിച്ചു . തുടര്‍ന്ന് അമ്മാവന്റെകൂടെ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു . ഈ സമയത്ത് സുഭാഷ് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബിന്റെ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങി . ഇന്ദ്രന്‍സ് എന്ന പേരില്‍ ഒരു തയ്യല്‍ക്കട തുടങ്ങി . ഈ പേരാണ് സുരേന്ദ്രന്‍ സിനിമയില്‍ വന്നപ്പോള്‍ സ്വീകരിച്ചത് . ഭാര്യ : ശാന്തകുമാരി . രണ്ട് മക്കള്‍ .
ഉമേഷ്‌ജി പറഞ്ഞതുപോലെ ഇവിടെയും ജ്യോതിഷിക്ക് തെറ്റുപറ്റി . ബാക്കിയൊക്കെ നേരത്തെ പറഞ്ഞതു തന്നെ .
* സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി . എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച് . " ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍ " കലക്കി ശ്രീജിത്ത് : )
സാമൂഹിക ഉച്ചനീചത്വവും സാംസ്കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തികചൂഷണവും ഇല്ലാതാക്കി . അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി . അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി . സ്ത്രീകളുടെ പദവി ഉയര്‍ത്തി . കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി .
കഴിഞ്ഞ കുറേകാലത്തെ സ്പെഷൽഫീ ഫണ്ട് അക്കുമിലേറ്റഡ് ആയി ഇപ്പൊൾ 1 , 55172 രൂപ ആക്കൌണ്ടിൽ ഉണ്ട് . ഈ പണത്തിൽ നിന്നു 1 , 20000 ( ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം ) എടുത്ത് ലാബ് ലൈബ്രറി പ്രവർത്തനങ്ങൾ നവീകരിക്കാനും കുറേകൂടി കാര്യക്ഷമമാക്കാനും ആഗ്രഹിക്കുന്നു . ഈ വിഷയത്തിൽ സ്കൂളിലെ സ്പെഷൽഫീ കമ്മറ്റി ചർച്ച നടത്തുകയും ഒരു പ്രോജക്റ്റ് ഉണ്ടാക്കി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് . മിനുട്ട്സ് കോപ്പിയും പ്രോജക്റ്റും ഇതോടൊപ്പം വെക്കുന്നു . പി . ടി . എ എക്സിക്യൂട്ടിവ് യോഗങ്ങളിലും ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട് .
ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത് : ഒന്ന് , ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത . രണ്ട് , യോ നിയെ അപേക്ഷിച്ച് ഗുദത്തിലെ ചര്‍മ്മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും ( mucosa ) വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ് . HIVപകരുന്നതിനുള്ള ഒന്നാമത്തെ അപകടസാധ്യത ഗുദഭോഗത്തിനാണെന്നു പറയുന്നതിനു കാരണം ഇതാണ് . ഇത് കൂടാതെ മറ്റൊരു പ്രശ്നം , രതിജന്യരോഗങ്ങളായ പാപ്പിലോമാ അണുബാധ , ഗൊണേറിയ , സിഫിലിസ് , ഹെര്‍പീസ് പോലുള്ള രതിജന്യ വ്രണങ്ങള്‍ തുടങ്ങിയവ ഗുദഭോഗികളില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുമൂലം ശ്രദ്ധിക്കാതെ പോകാമെന്നതാണ് . അപകടസാധ്യതയില്‍ ( risk ) രണ്ടാമതേ വരുന്നുള്ളുവെങ്കിലും ജനസമൂഹങ്ങളില്‍ പരലൈംഗികാഭിമുഖ്യമുള്ളവരുടെ കേവലസംഖ്യ സ്വവര്‍ഗാനുരാഗികളെ അപേക്ഷിച്ച് വളരെ വലുതായതിനാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ എയിഡ്സ് പകരുന്നതിന്റെ ഒന്നാം കാരണം ഇപ്പോഴും ലിംഗയോനീ സംയോഗം തന്നെയാണ് എന്നോര്‍ക്കണം [ 51 ] . ലോകാരോഗ്യ സംഘടനയുടെ എയിഡ്സ് നിവാരണ വിഭാഗത്തിന്റെ ( UNAIDS ) കണക്കുകള്‍ കാണിക്കുന്നത് ലോകത്തെ മൊത്തം എയിഡ്സ് രോഗത്തിന്റെ 10 % ത്തില്‍ താഴെയേ സ്വവര്‍ഗാനുരാഗികളില്‍ കാണപ്പെടുന്നുള്ളൂ എന്നാണ് ; 60 % ത്തിലധികവും കൈമാറുന്നത് ലിംഗയോനീസംയോഗത്തിലൂടെയും . സ്വവര്‍ഗാനുരാഗം മുന്‍പേ പറഞ്ഞതുപോലെ ഒരു മാനസികവാഞ്ഛയും ജന്മവാസനയുമാണ് , അത്തരക്കാര്‍ക്ക് എയിഡ്സ് ഉണ്ടാക്കുന്ന HIV വൈറസ് ബാധയുണ്ടാവാനും വേണ്ടിയുള്ള പ്രത്യേക മെക്കാനിസങ്ങളൊന്നുമില്ല . പരലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് വൈറസ് ബാധ വരുന്ന രീതികള്‍ തന്നെയാണ് സ്വവര്‍ഗാനുരാഗികളിലും ഉള്ളത് . സ്വവര്‍ഗാനുരാഗികള്‍ താരതമ്യേന കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു , ഇത് HIVപകരാനുള്ള അപകടസാധ്യതയേറുന്നു എന്നുമാത്രം .
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കി . മി . കിഴക്ക് മാറിയും ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് 30 കി . മി . പടിഞ്ഞാറ് മാറിയും താലൂക്ക് ആസ്ഥാനമായ തിരൂരങ്ങാടിയില്‍ നിന്ന് 16 . കി . മി വടക്ക് മാറിയും സ്ഥിതി ചെയ്യുന്നു . പള്ളിക്കല്‍ , കരിപ്പൂര്‍ എന്നീ രണ്ട് അംശങ്ങള്‍ കൂടി ചേര്‍ന്നുണ്ടായതാണ് പള്ളിക്കല്‍ അംശം . പള്ളിക്കല്‍ ദേശം പുത്തൂര്‍ ദേശം , മുഴങ്ങല്ലൂര്‍ ദേശത്തിന്റെ ഏതാനും ഭാഗവും കൂടിച്ചേര്‍ന്നുണ്ടായതും , കരിപ്പൂര്‍ അംശം കരിപ്പൂര്‍ ദേശം , ചിറയില്‍ ദേശം എന്നീ ദേശങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായതുമാകുന്നു .
2 ഏപ്രില്‍ 2008 ഏപ്രില്‍ രണ്ട് ലോക ബാലപുസ്തക ദിനമായി ആചരിക്കുകയാണ് . യക്ഷിക്കഥകളും ബാലകഥകളും രചിച്ച ഡാനിഷ് സാഹിത്യകാരന്‍ ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സന്‍റെ ജന്‍മദിനമാണ് ഏപ്രില്‍ രണ്ട് ( 1805 ) . ഇന്ത്യയില്‍ ബാലപുസ്തകദിനത്തിന് പറ്റിയ ദിവസമാണ് ഏപ്രില്‍ രണ്ട് . മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടച്ച കുട്ടികള്‍ക്ക് കളിയോടൊപ്പം തന്നെ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങാന്‍ ഈ ദിവസം അവസരം ഒരുക്കുന്നു . ഒരു ദിവസം ഒരു കൊച്ചുപുസ്തകം എന്ന നിലയില്‍ വായിച്ചാല്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പ് 60 ഓളം പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ക്കാവും . പക്ഷെ , അവര്‍ അതിന് മിനക്കെടുമോ എന്നതാണ് പ്രശ്നം . കാരണം അവരിന്ന് ഇന്‍റര്‍നെറ്റിന്‍റെയും കമ്പ്യൂട്ടര്‍ ഗെയിംസിന്‍റെയും മായിക വലയത്തില്‍ ഭ്രമിച്ചിരിക്കുകയാണ് . വായന കുട്ടികളുടെ മാനസിക ചക്രവാളം വികസിപ്പിക്കുന്നു , ഭാവന വളര്‍ത്തുന്നു , അറിവ് വര്‍ദ്ധിപ്പിക്കുന്നു , പാഠ്യേതരമായ സാമര്‍ത്ഥ്യവും അറിവും വായനയിലൂടെ ഉണ്ടാക്കേണ്ടത് ഇപ്പോഴത്തെ ആവശ്യവുമാണ് . ബാലസാഹിത്യം ഒരു മഹാസമുദ്രമാണ് . നാടോടിക്കഥകള്‍ , നാടന്‍ കഥകള്‍ , മുത്തശ്ശി കഥകള്‍ , യക്ഷിക്കഥകള്‍ , പഞ്ചതന്ത്രകഥകള്‍ , ഈസോപ്പ് കഥകള്‍ , ജാതകകഥകള്‍ , ഇതിഹാസ കഥകള്‍ , ചരിത്ര കഥകള്‍ , അനുഭവ കഥകള്‍ , ഗ്രിം കഥകള്‍ എന്നിങ്ങനെ അത് പരന്നുകിടക്കുകയാണ് . ഒരുപക്ഷെ , ലോകസാഹിത്യത്തിലെ തന്നെ ആദ്യത്തെ ബാലകഥാ സമാഹാരം ഇന്ത്യയില്‍ നിന്നുള്ള പഞ്ചതന്ത്ര കഥകളായിരിക്കും . പഞ്ചതന്ത്രം കഥകളോട് സാമ്യമുള്ളവയാണ് ഈസോപ്പ് കഥകളും ജാതകകഥകളും . എങ്ങനെ ഈ കഥകള്‍ക്ക് അതിശയകരമായ ഐകരൂപ്യം വന്നുവെന്നത് അന്വേഷിക്കേണ്ടതാണ് . നീതിശാസ്ത്രത്തിലും രാജതന്ത്രത്തിലും വേണ്ട അറിവുണ്ടാകാന്‍ പാകത്തില്‍ മൃഗങ്ങളേയും പ്രകൃതിയേയും മനുഷ്യരേയും കഥാപാത്രങ്ങളാക്കി വിഷ്ണു ശര്‍മ്മന്‍ എഴുതിയതാണ് പഞ്ചതന്ത്രകഥകള്‍ . അതുപോലെ മധ്യകാലത്ത് ഏഷ്യന്‍ ജനതയുടെ ജീവിതവും സംസ്കാരവും നമ്മെ മനസ്സിലാക്കിക്കുന്ന കഥകളാണ് പേര്‍ഷ്യയില്‍ നിന്നുള്ള 1001 രാവുകള്‍ . പേര്‍ഷ്യയിലെ മന്ത്രികുമാരി അനുജന് കഥ പറഞ്ഞുകൊടുക്കും മട്ടിലാണ് ഇത് എഴുതിയിരിക്കുന്നത് . റുഡ്യാര്‍ഡ് കിപ്ലിംഗിന്‍റെ ജംഗിള്‍ ബുക്ക് , ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റ് , ജെയിംസ് ബാരിയുടെ പീറ്റര്‍ പാന്‍ , ജോഹന്നാസ് സ്പെയറി രചിച്ച ഹെയ്ഡി , ഗളിവറുടെ സഞ്ചാരകഥകള്‍ , ആന്‍ഡേഴ്സണ്‍ന്‍റെ അത്ഭുത കഥകള്‍ , മഹാഭാരതത്തിലേയും രാമായണത്തിലേയും മറ്റും കഥകള്‍ എന്നിങ്ങനെ ഒട്ടേറെ കഥകള്‍ ബാലസാഹിത്യത്തിലുണ്ട് . മലയാളത്തില്‍ നന്തനാര്‍ എഴുതിയ ഉണ്ണിക്കുട്ടന്‍റെ ഒരു ദിവസം , കടവനാട് കുട്ടിക്കൃഷ്ണന്‍ എഴുതിയ വയനാടിന്‍റെ ഓമന , മാലി എന്ന മാധവന്‍ നായര്‍ രചിച്ച കുട്ടികളുടെ രാമായണം , മഹാഭാരതം അടക്കമുള്ള കഥാപുസ്തകങ്ങള്‍ , സുമംഗല രചിച്ച കഥക്കൂട്ടം , ശങ്കരക്കുറുപ്പും കുഞ്ഞുണ്ണിയും അക്കിത്തവും സിപ്പി പള്ളിപ്പുറവും ഒക്കെ രചിച്ച ബാലകവിതകള്‍ എന്നിങ്ങനെ ഒട്ടേറെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വായിക്കാന്‍ ലഭ്യമാണ് . ( ഉറവിടം - വെബ്‌ദുനിയ )
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നിലവില്‍ വരികയും അതിന്റെ ഫലമായി അഭ്യസ്തവിദ്യരായ ഇന്നാട്ടുകാര്‍ ഇംഗ്ളീഷ് സാഹിത്യത്തെക്കുറിച്ച് അറിവു നേടുകയും ചെയ്തതോടുകൂടി പാശ്ചാത്യസാഹിത്യത്തിന്റെ ഗദ്യരൂപങ്ങളില്‍ ഒന്നായ നോവല്‍ ഇന്നാട്ടുകാര്‍ക്ക് പരിചിതമായിത്തീര്‍ന്നു . തമിഴിലേക്കും മറ്റു ഭാരതീയ ഭാഷകളിലേക്കും ഇംഗ്ളീഷില്‍ നിന്ന് ആദ്യം കടന്നുവന്ന സാഹിത്യരൂപങ്ങളിലൊന്നാണ് നോവല്‍ . നോവല്‍രൂപത്തില്‍ തമിഴില്‍ ഉണ്ടായ പ്രഥമ കൃതിയായി കണക്കാക്കപ്പെടുന്നത് സാമുവല്‍ വേദനായകംപിളളയുടെ പ്രതാപമുതലിയാര്‍ ചരിത്രം ( 1879 ) ആണ് . വാസ്തവത്തില്‍ അത് നോവലിന്റെ ലക്ഷണമൊത്ത മാതൃകയല്ല . മുഖ്യകഥാപാത്രം തന്നെ തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ഓരോന്നായി വിവരിച്ചുപോകുന്ന രീതിയില്‍ എഴുതപ്പെട്ട ആത്മകഥാസദൃശമായ ഒരു സാഹിത്യകൃതിയാണിത് .
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഘല . ഉയര്‍ന്ന ജനസാന്ദ്രതയും അതിനെ തുലനം ചെയ്യുമ്പോള്‍ പരിമിതമായ സ്ഥല ലഭ്യതയും ഉള്ള കേരളത്തില്‍ നിര്‍മ്മാണ രംഗത്ത് ചില നിയമങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണ് . ഇത്തരം നിയമത്തിന്റെ അനിവാര്യതയെ കുറിച്ച് ഈ രംഗത്തുള്ളവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണെങ്കിലും മുന്‍ കാലങ്ങളില്‍ പല സര്‍ക്കാരുകളും അതിന്റെ ഗൌരവം ഉള്‍ക്കൊള്ളുവാനോ സമഗ്രമായ നിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനോ തയ്യാറായില്ല . ഇതിന്റെ ഫലമായി കേരളത്തില്‍ അശാസ്ത്രീയമായ രീതിയില്‍ ഒട്ടനവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു . റോഡുകള്‍ ഉള്‍പ്പെടെ പൊതു സ്ഥലങ്ങള്‍ കയ്യേറിയും , പാടങ്ങള്‍ നികത്തിയും , കാടും മലയും കൈവശപ്പെടുത്തിയുമെല്ലാം കയ്യൂക്കുള്ളവര്‍ യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി . ഇതിനൊരു തടയെന്നോണം കോര്‍പ്പറേഷനുകള്‍ , മുന്‍സിപാലിറ്റികള്‍ , ഏതാനും പഞ്ചായത്തുകള്‍ എന്നിവടങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന കെട്ടിടനിര്‍മ്മാണ ചട്ടം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ് . . ചില അപാകതകള്‍ ഉണ്ടെങ്കിലും ഇത്തരം ഒരു നിയമം നടപ്പിലാക്കിയതില്‍ തീര്‍ച്ചയായും സഖാവ് : വി . എസ് . അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു . കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ നടപ്പില്‍ വന്ന കാലം മുതല്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഇതിനെതിരെ മുറവിളികൂട്ടുവാന്‍ തുടങ്ങിയിരുന്നു . ഇതു സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ പരത്തുവാനും രാഷ്ടീയമായ മുതലെടുപ്പിനും ശ്രമങ്ങള്‍ ഉണ്ടായി . നിലവിലെ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനോ കാലോചിതമായും പഞ്ചായത്തുകള്‍ക്കായി പ്രത്യേകം നിമയം കൊണ്ടുവരുവാനും സര്‍ക്കാര്‍ കാണിച്ച അലസത ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി . കൂടാതെ വര്‍ഷങ്ങള്‍ ആയി വീടുവച്ച് താമസിച്ചു വരുന്നതോ നികന്നതും വലിയ മരങ്ങളോടു കൂടിയതോ ആയതും എന്നാല്‍ ആധാരമടക്കം ഉള്ള രേഖകളില്‍ നിലം / വയല്‍ എന്ന് രേഖപ്പെടുത്തിയതുമായ് സ്ഥലങ്ങളില്‍ നിര്‍മ്മാണം നടത്തുവാന്‍ വിഷമങള്‍ നേരിട്ടു . ഇത് വേണ്ടവിധം പരിശോധിച്ച് പരിഹാരം കണ്ടെത്തുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടയികേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഗതാഗത സൌകര്യങ്ങളുടെ അപര്യാപ്തതയാണ് . ഗ്രാമങ്ങള്‍ അനുദിനം നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു . ഗതാഗത കുരുക്ക് ഇന്ന് ഗ്രാമങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു . അശാസ്തീയമായ റോഡുനിര്‍മ്മാണവും കെട്ടിടനിര്‍മ്മാണവും ഇതിന്റെ ആക്കം വര്‍ദ്ധിപ്പിക്കും . റോഡിനോട് ചേര്‍ന്നു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ റോഡുവികസനത്തിനു തടസ്സം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല . ഇതിനായി പിന്നീട് ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരും . സാമ്പത്തിക നഷ്ടവും , പ്രകൃതിക്കുണ്ടാക്കുന്ന ആഘാതവും മാത്രമല്ല ഇതിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വിഷമങ്ങളും നാം പരിഗണിക്കെണ്ടിയിരിക്കുന്നു . ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അനുമതി ലഭിക്കുവാന്‍ വൈകുന്നു അവിടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു , ചെറിയ വീടു വെക്കുവാന്‍ പോലും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് കെട്ടിടനിര്‍മ്മാണചട്ടത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം . അഴിമതി ഒഴിവാക്കുവാന്‍ നിയമം പിന്‍ വലിക്കണം എന്ന് ആവശ്യപ്പെടുന്നത് എത്രമത്രം ബാലിശമാണ് ? അതു തടയുവാന്‍ ഇവിടെ സംവിധാനം ഇല്ലെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ് . അഴിമതിയുടെ / കൈക്കൂലിയുടെ പേരില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചിടുമോ ? പി . ഡ . ബ്ലിയുഡി റോഡുപണി നിര്‍ത്തുമോ ? പോലീസുകാരന്‍ കൈക്കൂലിവാങ്ങുന്നതുകൊണ്ട് പോലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടുമോ ? ആര്‍ . ടി . ഓ ഫീസുകളില്‍ കൈക്കൂലി വാങ്ങുന്നു എന്ന് പറഞ്ഞ് അത് അടച്ചിടുമോ ? അഴിമതിയുടെ പേരില്‍ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കുമോ ? കൃത്യമായി നിയമങ്ങള്‍ പാലിച്ചു കൊണ്ട് തയ്യാറാക്കി നല്‍കുന്ന പ്ലാനുകള്‍ കാരണമില്ലാതെ തിരസ്കരിക്കുവാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ല . നിയമത്തിലെ അവ്യക്തതകളും വൈരുധ്യങ്ങളുമാണ് അഴിമതിക്ക് സാധ്യതകള്‍ തുറക്കുന്നത് . റോഡില്‍ നിന്നും അതിരില്‍ നിന്നും സമീപ കെട്ടിടങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിക്കുക , മുറികള്‍ക്ക് ആവശ്യാനുസരണം വെന്റിലേഷന്‍ നല്‍കുക , കിണര്‍ , കക്കൂസ് ടാങ്കുകള്‍ എന്നിവയ്ക്ക് നിശ്ചിത അകലം തുടങ്ങിയവ പാലിക്കുവാന്‍ പൊതു ജനം ബാധ്യസ്ഥരാണ് . സാമ്പത്തീക ബാധ്യതയെ പറ്റിയാണ് മറ്റൊരു കാര്യമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് . പ്ലാന്‍ പരിശോധിച്ച് അനുമതി നല്‍കുവാന്‍ പഞ്ചായത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് വളരെ തുച്ഛമാണ് . കൂടാതെ ഒരു ചതുരശ്രയടിക്ക് കേവലം അമ്പതു പൈസമുതല്‍ ഒന്നര രൂപവരെയാണ് ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് / സൂപ്പര്‍ വൈസേഴ്സ് ചാര്‍ജ്ജു ചെയ്യുന്നത് . ഒരു ആശാരി വന്നു പ്ലാന്‍ വരച്ച് കുറ്റിയടിക്കുവാന്‍ ആയിരം മുതല്‍ അയ്യായിരം രൂപ ഈടാക്കുമ്പോള്‍ ഈ രംഗത്ത് അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ എഞ്ചിനീയറിങ്ങ് ബിരുധം ഉള്ളവര്‍ക്ക് ലഭിക്കുന്നത് ആയിരം ചതുരശ്രയടിയുള്ള ഒരു വീടിനു 500 - 1500 രൂപ വരെ ആണെന്ന് ഓര്‍ക്കുക . തീര്‍ച്ചയായും നിയമം നടപ്പില്‍ വന്നതൊടെ ഈ രംഗത്ത് ആയിരക്കണക്കിനു തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിച്ചു . എന്നാല്‍ അതിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ വില്ല പ്രോജക്ടിനു പോലും പതിനായിരങ്ങളും ലക്ഷങ്ങളും വങ്ങുന്ന ആര്‍ക്കിടെക്ചര്‍ രംഗത്തുനിന്നും ഉള്ളവരും ഉണ്ടെന്നത് ദൌര്‍ഭ്യാഗ്യകരമായി പോയി . ആര്‍ക്കിടെക്ചര്‍ കംബന്ധിയായ ഒരു മാഗസിനും ഈ നിയമത്തെ എതിര്‍ത്ത് എഡിറ്റോറിയല്‍ എഴുതുകയും പിന്നീട് നിയമം പിന്‍ വലിക്കുവാന്‍ ഉള്ള ആലോചനകളെ പറ്റിയുള്ള പത്രവാര്‍ത്തയടക്കം നല്‍കി അത് തങ്ങളുടെ മുഖലേഖനത്തിന്റെ " ആഘാതം " ആണെന്ന് അഭിമാന പൂര്‍വ്വം പറയുകയും ഉണ്ടായി . അത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടല്‍ ആണ് ഉണ്ടായത് . പരിഷ്കൃത സമൂഹത്തില്‍ കൃത്യമായ ടൌണ്‍ പ്ലാനിങ്ങിനും ശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിനും എത്രമാത്രം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കാത്തവര്‍ ആകില്ല ആര്‍ക്കിടെക്റ്റുമാര്‍ . എന്തോ പ്രത്യേക താല്പര്യമായിരിക്കാം ഇവരെ ഇത്തരം ഒരു നിലപാടിലേക്ക് നയിച്ചത് . മാര്‍ക്കിസ്റ്റു പാര്‍ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുവാന്‍ കാരണം കെട്ടിട നിര്‍മ്മാണചട്ടം ആണെന്ന പ്രചാരണം എത്രമാത്രം ബാലിശമാണ് . തിരഞ്ഞെടുപ്പിന്റെ പരാജയകാരണങ്ങളില്‍ പ്രധാനം പൊട്ടിപ്പൊളിഞ്ഞ റോഡുകളും മറ്റു ഭരണ വൈകല്യങ്ങളുമാണ് . കൂടാതെ ആഗോള സാമ്പത്തിക മാന്ദ്യം , കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട നയങ്ങളുടെ ഭാഗമായുണ്ടായ പെട്രോളിയം ഉല്പന്നങ്ങളുടെ തോന്നിയപോളുള്ള വില വര്‍ദ്ധിപ്പിച്ചത് നിത്യോപയോഗ സാധങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം തുടങ്ങിയവയും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഒരു പ്രധാനഘടകമായി . ഇനി ഈ നിയമം പിന്‍വലിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വലിയ ഒരു വിജയം ഉണ്ടാകും എന്ന് പറയുന്നവര്‍ ബുദ്ധിയില്ലായ്മയുടെ രജ്യത്തെ ചക്രവര്‍ത്തിമാരായി സ്വയം വാഴുന്നവര്‍ ആണെന്ന് പറയാതെ വയ്യ . ജനങ്ങളുടെ വികാരം എന്തെന്ന് കഴിഞ്ഞ പാര്‍ളിമെന്റ് തിരഞ്ഞെടുപ്പിലു , പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വ്യക്തമായി കഴിഞ്ഞു . കേരളത്തിലെ നിര്‍മ്മാണ മേഘലയില്‍ കോടികളാണ് ഓരോ വര്‍ഷവും നിക്ഷേപിക്കപ്പെടുന്നത് . എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അശാസ്ത്രീയമായതും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ നിരവധി സംഗതികള്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് . വാളെടുത്തവന്‍ മുഴുവന്‍ വെളിച്ചപ്പാടെന്ന് പറയുന്നതു പോലെ നാലു പെരപണിയുവാന്‍ സിമെന്റ് കൂട്ടിക്കൊടുക്കുന്നവന്‍ പിന്നെ മേസ്തിരിയും കോണ്ട്രാക്ടറുമായി വിലസുന്നു . അവരും " തച്ചുശാസ്ത്രഞ്ജരും " മന്ത്രവാദികളും ചേര്‍ന്ന് നിര്‍മ്മാണരംഗത്തെ നിയന്ത്രിക്കുന്ന ദുരവസ്ഥ ഒരു പക്ഷെ നമ്മുടെ നാട്ടില്‍ മാത്രമേ കാണുവാന്‍ ആകൂ . ഈ നിയമം വന്നതുമൂലം വീടു നിര്‍മ്മിക്കും മുമ്പെ പ്ലാന്‍ എഞ്ചിനീയറിങ്ങ് രംഗത്തുള്ളവരുടെ കൈകളില്‍ എത്തുകയും അതുകൊണ്ട് ധാരാളം പേരുടെ പ്ലാനുകള്‍ മാറ്റിവരക്കപ്പെട്ടിട്ടുമുണ്ട് . ഇനിയും അവനവന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഡിസൈന്‍ ചെയ്യേണ്ടതിന്റെ ആവശ്യകത മലയാളിക്ക് ബോധ്യം വന്നിട്ടില്ല . പ്രവാസലോകത്ത് കുബ്ബൂസും സബ്ജിയും തിന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സ്വന്തമായി ഒരു വീടു നിര്‍മ്മിക്കുവാനായി ചിലവിടുന്നവര്‍ക്ക് ലഭിക്കുന്നത് തങ്ങളുടെ ആവശ്യങ്ങള്‍ അല്പം പോലും നിറവേറാത്ത കോണ്‍ക്രീറ്റ് കെട്ടിടമാണ് . ഇതിനൊരു മാറ്റം വരുവാന്‍ ഈ നിയമം അല്പമെങ്കിലും വഴിയൊരുക്കി എന്നുകൂടെ പറയട്ടെ . മാത്രമല്ല പ്ലോട്ട് അളന്ന് അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരം വിട്ടു നിര്‍മ്മിക്കുന്നതു കൊണ്ട് പിന്നീട് പല പ്രശ്നങ്ങളും ഒഴിവാക്കുവാനും സാധിക്കും . ഗ്രാമപഞ്ചായത്തുകള്‍ക്കും ജനപ്രതിനിധികള്‍ക്കും വിപുലമായ അധികാരം ആണ് ഇന്നുള്ളത് . പ്ലാനുകള്‍ പരിശോധിച്ച് നിശ്ചിത ദിവസത്തിനകം തിരിച്ചു നല്‍കുവാനും കൈക്കൂലിയാവശ്യപ്പെടുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനും ഇവര്‍ക്ക് ആകും . എന്നാല്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നു അത് തടയുവാന്‍ അല്ലെങ്കില്‍ രാഷ്ടീയമായ തിരിച്ചടികാരണം പണ്ടേ കോണ്ടുവരേണ്ടിയിരുന്ന ഒരു നിയമം പിന്‍വലിക്കുന്നു എന്നത് ജനങ്ങളോടും ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയും വെല്ലുവിളിയുമാണെന്ന് വിയപൂര്‍വം പറഞ്ഞുകൊള്ളുന്നു . ഇന്നിപ്പോള്‍ റോഡ് വികസനത്തിനായുള്ള കുടിയൊഴിപ്പിക്കലുകളും അതിനെതിരെ നടക്കുന്ന സമരങ്ങളും പണ്ടുള്ളവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ വ്യക്തമായ അടയാളമാണ് . ഇത് മനസ്സിലാക്കുവാന്‍ മടികാണിച്ചും താല്‍ക്കാലികമായ രാഷ്ടീയ ലാഭത്തിനായി ഇന്ന് ഒഴിവാക്കുന്നത് മൂലം നാളെ കേരളത്തിന്റെ വികസനത്ത് വലിയ വെല്ലുവിളികള്‍ക്കും തിരിച്ചടികള്‍ക്കും ഇടവരുത്തും . അനുദിനം നഗരങ്ങളായി മാറിക്കോണ്ടിരിക്കുന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മൂലം കെട്ടിട നിര്‍മ്മാണചട്ടം വേണ്ടെങ്കില്‍ പിന്നെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എന്തിനീ നിയമങ്ങള്‍ ? ഗ്രാമപ്രദേശങ്ങളിലെ പ്രത്യേകതകള്‍ മനസ്സിലാക്കി അതിനനുസരിച്ച് സമഗ്രമായ കെട്ടിടനിര്‍മ്മാണ ചട്ടം കൊണ്ടുവരികയും അത് കൃത്യമായും അഴിമതിരഹിതമായും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഭരണകര്‍ത്താക്കളുടെ ചുമതലയാണ് .
ഞാനൊരു ആഫ്രിക്കന്‍ തൊഴിലാളിയാണേ . . . ഇതു ഇവിടെ ഞാന്‍ സ്ഥിരം കാണുന്ന കാഴ്ചയാണേ . . . ഇവിടെ ബാങ്കില്‍ പൈസ ഡെപ്പോസിറ്റ് ചെയ്യാന്‍ വരുന്നവര്‍ വലിയ ചാക്കുകളിലും പിന്നെ വലിയ പെട്ടികളിലുമാ കാശ് കൊണ്ടുവരുന്നത് . ഇവിടെ ആദ്യം ജോയിന്‍ ചെയ്തപ്പോ എന്തിനാ ആള്ക്കാര് ഈ പെട്ടികളും ചുമന്നോണ്ട് ബാങ്കിലേക്ക് വരുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . ഇനി ഇതൊന്നു കേട്ടോളൂ . . തലമുടിവെട്ടിക്കാന്‍ . . . . നാല്‍പ്പതിനായിരം ഒരു വെജിറ്റബിള്‍ ഫ്രൈഡ് റൈസ് . . . പതിനഞ്ചായിരം അരി കിലോ . . . ഏഴായിരം ഒരു ആഴ്ച സാധനങ്ങള്‍ വേടിക്കാന്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ കാശ് വേണ്ടിവരും : ) എങ്ങിനുണ്ട്
തൊണ്ണൂറ്റിയേഴിലിതിവീടെ കെടന്നു പോമോ നൂറൊന്നടിക്കണമതിന്നു , കെടയ്ക്കുമോ " വേ " എന്നേത്തഴഞ്ഞിവിടടിപ്പവനിന്നു , കിണ്ണന്‍ തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ ?
സാജന്റെ മിഴികള്‍ക്കുമപ്പുറം എന്ന ബ്ലോഗില് ലേഖനം : മലയാളം ബ്ലോഗര്‍ മന്ത്രിയായാല്‍ ! ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ സി ദിവാകരന്‍ പ്രസംഗമദ്ധ്യേ പറഞ്ഞുപോയ ഒരു വാചകത്തിന്റെ അലകള്‍ ഇനിയും ശമിച്ചിട്ടില്ലല്ലോ . ബ്ലോഗില് ഈ വിഷയത്തേ പറ്റി കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും പോസ്റ്റുകളും അനുബന്ധ ചര്‍ച്ചകളും ഉണ്ടായി . അതില്‍ മിക്ക പോസ്റ്റുകളിലൂടെ കയറിയിറങ്ങിപ്പോയ ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം എല്ലാവരും അദ്ദേഹത്തെ അപലപിച്ചു കണ്ടു , എന്നാല്‍ പകരം മന്ത്രി എന്തായിരിക്കണം പറയേണ്ടത് എന്ന് ആരും എഴുതിക്കണ്ടില്ല . . . . ഒരു നിമിഷം , താങ്കളായിരുന്നു മന്ത്രി സി ദിവാകരന്റെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും പകരം നിര്‍ദ്ദേശിക്കുമായിരുന്നത് ഒന്നു ചിന്തിച്ചു നോക്കുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നും വരാനില്ലെങ്കില്‍ ഒരു അഭിപ്രായം എഴുതാമോ . . . . . . . ഈയുള്ളവന്റെ കമന്റ് ; ആഹാരരീതിയും ജീവിത / ഉദ്യോഗ ശൈലിയും മാറ്റി മാറ്റി നാടൊട്ടുക്ക് ഇപ്പോള്‍ . . . എട്ടാം വയസ്സില്‍ ആര്‍ത്തവാരംഭം , ഇരുപത്തേഴില്‍ കെട്ടു കഴിയുമ്പോള്‍ പിന്നെ വന്ധ്യതാ ചികിത്സക്ക് ഓട്ടം , മുപ്പതു കഴിയുമ്പോഴേക്കും കൊളസ്ട്രോളും പ്രഷറും , നാല്‍പ്പതിലോ നാല്‍പ്പത്തഞ്ചിലോ ആദ്യത്തെ അറ്റാക്കും അറുപതിലോ എഴുപതിലോ അല്‍സൈമേഴ്സും . . . ! ചോറിനു പകരം ചപ്പാത്തി ഒരുനേരം ആക്കുന്നത് നല്ലതു തന്നെ . സങ്കീര്‍ണ്ണ സ്റ്റാര്‍ച്ചുകള്‍ ഉള്ളതു കൊണ്ട് ഗോതമ്പ് കഴിച്ചയുടന്‍ പെട്ടെന്ന് ബ്ലഡ് ഷുഗര്‍ കൂട്ടുന്നില്ല . പക്ഷേ ആ ഇഫക്റ്റ് പ്രമേഹരോഗികളില്‍ മാത്രമേ കാര്യമായ ഗുണം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ . സാലഡുകള്‍ ഒരു നല്ല നിര്‍ദ്ദേശം തന്നെ . വിശേഷിച്ചും നഗരജീവികളില്‍ . കോഴിയിറച്ചി , റെഡ് മീറ്റ് എന്ന വകുപ്പിലുള്ള കാള പോത്ത് ആട് എന്നിവയേക്കാള്‍ മെച്ചമാണെങ്കിലും ഒരു സ്ഥിരം ആഹാരമായാല്‍ ' വെവരമറിയും ' . മുട്ട പണ്ടൊക്കെ കൊളസ്ട്രോള്‍ കൂട്ടുമെന്നു പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടിരുന്നുവെങ്കിലും ഇന്ന് അതിന്റെ പ്രാധാന്യം - വിശേഷിച്ചു അതിന്റെ വെള്ളക്കരുവിന്റെ പ്രാധാന്യം - നാം തിരിച്ചറിയുന്നു . പ്രമേഹരോഗികള്‍ , 6 - 8 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിവരൊഴിച്ച് മറ്റുള്ളവര്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല എന്നു പഠനങ്ങള്‍ കാണിക്കുന്നു . വിഷയേതരം : 1 . റിസര്‍വേഷനുകാരൊക്കെ പരമ്പരാഗത തൊഴിലായ കൃഷിയും പായ നെയ്ത്തും തേങ്ങവെട്ടും നിര്‍ത്തി പഠിച്ചു കണ്ണുതെളിഞ്ഞത് എന്തോ കുറ്റമായിപ്പോയി എന്നൊരു സൂചന അങ്കിളിന്റെ തൊട്ടുമുന്‍പുള്ള കമന്റില്‍ ഉണ്ടോ എന്നൊരു തോന്നല്‍ : ) ( അങ്കിള്‍ അങ്ങനെ ഉദ്ദേശിച്ചിരിക്കാന്‍ ഇടയില്ല എന്നു കരുതട്ടെ . ? ) 2 . സര്‍ക്കാരിന്റെ മുന്‍ കൈയ്യില്‍ , ( വേണമെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ) കൃഷി വ്യാവസായികമായി ചെയ്യുക എന്നതു മാത്രമേ നമ്മുടെ ഭക്ഷ്യ ക്ഷാമം മാറ്റാന്‍ ഒരു പോംവഴി ഉള്ളൂ . മറ്റു ജോലികള്‍ക്കുള്ളതു പോലുള്ള മാന്യതയും ഉപജീവനവും കൃഷിക്കു ലഭിക്കാന്‍ അതുപകരിക്കും . പക്ഷേ ഇത്രയധികം ജനസാന്ദ്രതയുള്ള നാട്ടില്‍ കൃഷി ലാഭകരമായ വ്യവസായമായി നടത്താന്‍ പറ്റിയ ഭൂമി എവിടുന്നു കിട്ടും എന്നത് വലിയ ഒരു ചോദ്യം . ( ' കേരളാ ഫാര്‍മര് ' ക്ക് ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ പറയാനായേക്കും ) ( അങ്കിളിന്റെ അടുത്ത കമന്റോടെ ധാരണ തിരുത്തി )
എനിക്കു മന്‍സ്സിലാവാത്തതു മനസ്സിലായില്ലാ എന്നു തുറന്നു പറയാനും , അതിലൂടെ മനസ്സിലായവരില്‍ നിന്നും വല്ലതും മനസ്സിലാക്കികിട്ടുവാന്‍ വല്ല വഴിയുമുണ്ടോ എന്നു ആരായുന്നതിനും എനിക്കൊരു പടച്ചൊനെയും പേടിയില്ല . മനസ്സിലാകാതെ , മനസ്സിലായി എന്നു മസ്സിലു പിടിക്കാനും , വിഡ്ഡിത്തം വിളിച്ചുപറഞ്ഞു ഇതു അതല്ലെ ? ഇതു അങ്ങിനെയല്ലെ എന്നു കൊഞ്ഞനം കാണിക്കാനും അടിയനു പറ്റില്ല . അതു ബൂലൊഗത്തെ എതു ജന്മിയുടെ ബ്ലൊഗിലയാലും . അനുവാചകനു , അല്ലെങ്കില്‍ വായിക്കുന്നവനു , ആസ്വദിക്കാന്‍ വേണ്ടിതന്നെയണല്ലൊ ഈ കണ്ട സ്രുഷ്ട്ടികള്‍ ഒക്കെ പിറവി ക്കൊള്ളൂന്നതു . അതു കൊണ്ടു തന്നെ വായനയിലൂടെയും , പുനര്‍ വായനയിലൂടെയും , അതു സാധിതമാകുന്നില്ല എങ്കില്‍ , അനുവാചകന്‍ , അതു തുറന്നു പറയുകയും , അതിന്റെ കര്‍ത്താവില്‍ നിന്നും മനസ്സിലാക്കനുള്ള സഹായത്തിനായി അഭ്യര്‍ഥിക്കുന്നതിലും എന്തെങ്കിലും അനൌചിത്യം ഉള്ളതായി എനിക്കു തോന്നുന്നില്ല . ഇതില്‍ വിനയത്തിനും , അതിനുമപ്പുറത്തുള്ള മറ്റ് വ്യാഖ്യാനങ്ങള്‍ക്കും എന്താണ് പ്രസക്തി ? മറിച്ചു തീര്‍ച്ചയായും , എഴുതിയ ആള്‍ക്കു , ആ സംശയം തീര്‍ത്തു കൊടുക്കാനുള്ള ബാധ്യത യുണ്ടു എന്നും വിശ്വസിക്കുന്നവനാണ് ഞാന്‍ . അതു ചെയ്യത്തിടത്തൊളം , ആര്‍ക്കും , എന്തും എങ്ങിനെയും എഴുതി , മറ്റുള്ളവരെ പൊട്ടനാക്കലോ . അങ്ങിനെ പൊട്ടനാവാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണു ചങ്ങാതി അറിയാത്തതു അറിയില്ലാ എന്നു ഈ പാവം പിടിച്ചവന്‍ ഒന്നു രണ്ടിടത്തു " കൊട്ടിഘോഷിച്ചതു " . അതുകൊണ്ടു തന്നെയാണു ഈ പോസ്റ്റു വായിച്ചപ്പോള്‍ തന്നെ ഇങ്ങിനെ ഒരു മറുപടി പോസ്റ്റുന്നതു . ( അല്ലാതെ കുമ്പളങ്ങ കട്ടവന്റെ തലയില്‍ നര എന്ന ചൊല്ലിന്റെ പൊരുളറിയിക്കാനല്ല . ) ഒരിക്കല്‍ കൂടി , അതിവിനയത്തിനസ്വാരസ്യമതു മേതുമല്ലിതു , ശുദ്ധനമൊരുവനജ്ഞത മായ്ക്കാനുരചെയ്ത വാക്കെന്നറിയ നീ . നല്ലതു വരട്ടെ . സ്നേഹപൂര്‍വ്വം . രാജന്‍ . വെങ്ങര .
അമ്മ ഒന്നു പൊത്തിപ്പിടിച്ചതു മാത്രം കാഞ്ചനയ്ക്കു ഓര്‍മ്മയുണ്ട് . പിന്നെ യാത്ര . തുടങ്ങുന്നതിനു മുന്‍പു അവസാനിപ്പിക്കേണ്ടിവന്ന ഒരു യാത്ര . . . . . . മനസ്സിലാരോ കരഞ്ഞു കൊണ്ടൊരു യാത്രാമൊഴി ചൊല്ലി . അതവള്‍ , കേട്ടിട്ടുണ്ടാവുമോ ?
ദേവാ " കോറ " എന്ന ബുക്ക് ദുബൈയില്‍ ലഭ്യമായാല്‍ ഒരു സൂചന ബ്ലോഗിലിടണേ . അതു വായിക്കണമെന്നു തന്നെയാണീ മൂന്നു പോസ്റ്റും അതിലെ കമന്റുകളും വായിച്ചപ്പോള്‍ തോന്നിയതും .
എട്ടാം നൂറ്റാണ്ടിൽ അബ്ബാസി ഖിലാഫത്തിന്റെ ഉയർച്ച , ഡമാസ്കസിൽ നിന്ന് ബാഗ്ദാദിലേക്കുള്ള തലസ്ഥാനമാറ്റം എന്നിവയോടെയാണ് ഇസ്‌ലാമിക സുവർണ്ണകാലത്തിന് തുടക്കമായത് [ 8 ] . ഖുർആനിലെയും ഹദീസിലെയും " പണ്ഡിതന്റെ മഷി രക്തസാക്ഷിയുടെ രക്തത്തെക്കാൾ വിശുദ്ധമാണ് " എന്നതുപോലുള്ള ജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന വചനങ്ങളാണ് അബ്ബാസികൾക്ക് പ്രചോദനമായത് . ബാഗ്ദാദിൽ ബൈത്തുൽ ഹിക്മ സ്ഥാപിക്കപ്പെട്ടതോടെ ഇക്കാലത്ത് മുസ്‌ലിം ലോകം ശാസ്ത്രം , തത്ത്വചിന്ത , ആരോഗ്യശാസ്ത്രം , വിദ്യാഭ്യാസം എന്നിവയുടെ ലോകത്തിലെത്തന്നെ കേന്ദ്രമായി മാറി . ബൈത്തുൽ ഹിക്മയിൽ മുസ്‌ലിം - അമുസ്‌ലിം പണ്ഡിതന്മാർ പ്രാചീനകാലത്തെ അറിവുകളെല്ലാം ശേഖരിക്കുകയും അറബിയിലേക്ക് തർജ്ജമ നടത്തുകയും ചെയ്യുന്നതിൽ ഏർപ്പെട്ടു . നഷ്ടപ്പെട്ടുപോകുമായിരുന്ന പല പുരാതനകൃതികളും ഇങ്ങനെ അറബിയിലേക്കും പേർഷ്യനിലേക്കും പിന്നീട് ടർക്കിഷ് , ഹീബ്രു , ലാറ്റിൻ എന്നീ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടതിനാൽ നിലനിന്നു . ഇക്കാലത്ത് മുസ്‌ലിം ലോകം റോമൻ , ചൈനീസ് , ഇന്ത്യൻ , ഈജിപ്ഷ്യൻ , വടക്കേ ആഫ്രിക്കൻ , ഗ്രീക്ക് , ബൈസന്റൈൻ സംസ്കാരങ്ങളിൽ നിന്ന് അറിവുകൾ ശേഖരിക്കുകയും ഉദ്ഗ്രഥനം നടത്തുകയും പുരോഗമിപ്പിക്കുകയും ചെയ്തു .
ഇതിലും നല്ലതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഭഗവദ്ഗീതയും ക്രിസ്തീയമായ ബൈബിളൂം ഒക്കെ ഇതിലും നന്നായി ചരിത്രത്തെയും , മനുഷ്യന്‍ അനുഷ്ടിക്കേണ്ട ചര്യകളെ കുറിച്ചും ഒക്കെ പറയുന്നുണ്ടല്ലോ . . . . പിന്നെന്തിനു ഇങ്ങനെ ഒരു വെല്ലുവിളിയുടെ ആവ്വശ്യം ? ഖുറാനാണ് ഏറ്റവും ഉത്തമമായ പുസ്തകം എന്ന് മുസ്ലീങ്ങള്‍ അല്ലാതെ ആരെങ്കിലും പറയുന്നുണ്ടോ ? . . . ഇതില്‍ ഉള്ളത് മറ്റ് പലയിടത്തും കാണാം പക്ഷേ ഇതിലില്ലാത്തത് വേറെ എവിടെയും കാണില്ല്ല എന്നാണ് ഒരു പ്രമുഖ ഹിന്ദു ഗ്രന്ഥത്തില്‍ പറയുന്നത് . ( ( പക്ഷെ അതില്‍ വെല്ലുവിളി ഒന്നും ഇല്ല്ല ) )
AK . എന്ന അജ്ഞാതാ . . ഞാന്‍ തൊപ്പി ഊരിയത് സൂരജിന്റെ കമന്റിനാണ് . ചുണ ഉണ്ടെങ്കില്‍ ആ കമന്റില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളുടെ തുണി ഉരിഞ്ഞു കാണിക്കൂ . . അതു കഴിഞ്ഞാകട്ടെ ബാക്കിയുള്ളവരുടെ തുണിയുരിയല്‍ . ( ബഷീര്‍ , ഷെരീഖ് , ആബ്ദുള്‍ അലി തുടങ്ങിയ ഉസ്താദുമാര്‍ എതിരിലുള്ള ആള്‍ ആരെന്നു പറഞ്ഞിട്ടേ മറുപടി പറയാറുള്ളു . അവര്‍ അത് ഇടക്കിടെ ചോദിച്ചു കൊണ്ടിരിക്കും . AK എന്ന സുഹൃത്ത് ഒരു അനോണി ആയതിനാല്‍ ഞാന്‍ മറുപടി പറയേണ്ടാത്തതാണ് . . എങ്കിലും . . . )
> > [ Anonymous said . . . 2 : 18 PM , December 07 , 2008 ] " ഇപ്പോഴാണ് സി . ബി . ഐ അന്വേഷണം ഇടത് പക്ഷം ആവശ്യപ്പെട്ടതെന്നത് വസ്തുതാവിരുദ്ധം അല്ലേ " [ നകുലൻ ] സി . ബി . ഐ . അന്വേഷണം ഇതിനു മുമ്പ് ഒരിക്കൽപ്പോലും ആവശ്യപ്പെട്ടിരുന്നേയില്ല - എന്നൊരു അർത്ഥം വന്നുപോയിട്ടുണ്ടെങ്കിൽ അതൊരു പിഴവു തന്നെയാണ് . അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല . ഒരു തവണ ആവശ്യപ്പെട്ടിരുന്ന കാര്യം - " ഞങ്ങൾ മൂന്നു തവണ ആവശ്യപ്പെട്ടിരുന്നു " വെന്ന ആഭ്യന്തരമന്ത്രിയുടെ അവകാശവാദം - അതിനു ബി . ജെ . പി . യുടെ മറുപടി - എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഖണ്ഡിക കൂടി ആദ്യഭാഗത്ത് ഉണ്ടായിരുന്നതാണ് . നീളം കുറയ്ക്കാനുള്ള ശ്രമത്തിനിടെ അത് എഡിറ്റു ചെയ്തു കളഞ്ഞതാണ് . അതായിരിക്കണം അർത്ഥഭംഗം അനുഭവപ്പെടാൻ കാരണം . > > [ Anonymous said . . . 2 : 18 PM , December 07 , 2008 ] " എത്ര സംഘപരിവാർ പ്രവര്‍ത്തകർ കൂടി പ്രതിയായി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു . റിപ്പോര്‍ട്ടിൽ സംഘപരിവാറിന്റെ പങ്കിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല അല്ലേ ? നന്നായി . " [ നകുലൻ ] മാറാട്ടെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയത് ഏകപക്ഷീയമായ സംഭവമായിരുന്നു . അവിടെ എൻ . ഡി . എഫുകാരേയും സി . പി . എമ്മുകാരേയുമൊക്കെത്തന്നെയാണു പ്രതിപ്പട്ടികയിൽ പ്രതീക്ഷിക്കേണ്ടത് . സംഘപരിവാർ പ്രവർത്തകരെയല്ല . അതല്ല , ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ആദ്യസംഭവമാണുദ്ദേശിച്ചതെങ്കിൽ എല്ലാവരുമുണ്ടാവും . സി . പി . എം . പ്രതികളുടെ എണ്ണവും അവിടെ കൂടുതലാണ് എന്നതു ശ്രദ്ധിക്കുക . പിന്നെ , ' മാറാടു കൂട്ടക്കൊലയും മാർക്സിസ്റ്റുനിലപാടുകളും ' എന്ന വിഷയം അവതരിപ്പിക്കപ്പെടുമ്പോൾ , അതിനു മുമ്പു നടന്ന ഒരു സംഭവത്തിലെ സംഘപരിവാർ പ്രവർത്തകർ കൂടിയായ പ്രതികളുടെ എണ്ണമെടുക്കേണ്ട യാതൊരു കാര്യവുമില്ലെന്നും , വെറുതെ ഒരു ആശ്വാസത്തിനു മാത്രം ചോദിച്ചതാണെന്നും , താങ്കൾക്കുമറിയാം - എനിക്കുമറിയാം . > > [ Anonymous said . . . 2 : 18 PM , December 07 , 2008 ] " ( ഏതു ചെറിയ തർക്കത്തിലും നിരന്തരമായി ഒരു പക്ഷം മാത്രം പിടിക്കുന്ന മാർക്സിസ്റ്റു പാർട്ടിയുടെ നയമാണ് ) തദ്ദേശീയരായ ഹിന്ദുക്കൾ , പ്രത്യേകിച്ച് അരയസമുദായക്കാർ ഒന്നടങ്കം സംഘപ്രസ്ഥാനങ്ങളിലേയ്ക്ക് കടന്നു വരാനുള്ള ആദ്യകാരണങ്ങളിലൊന്ന് എന്നു കൂടി കമ്മിഷൻ റിപ്പോർട്ടിലുണ്ടത്രേ ( പേജ് 104 - 106 ) … റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെങ്കിൽ , ഇപ്പറഞ്ഞത് റിപ്പോര്‍ട്ടിലുണ്ടെങ്കിൽ ഉറപ്പിച്ചു പറഞ്ഞുകൂടെ ? " [ നകുലൻ ] തീർച്ചയായും ആവാമല്ലോ . റിപ്പോർട്ടു കണ്ടിട്ടുണ്ടെങ്കിൽ ഉറപ്പിച്ചു തന്നെ പറയാമായിരുന്നു . കണ്ടിട്ടുള്ള മറ്റുള്ളവർ പറഞ്ഞ വിവരങ്ങളെ ആശ്രയിക്കുകയാണെന്നതു മുകളിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ . " ജുഡീഷ്യൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടു കണ്ടിട്ടുള്ളവർ പറയുന്നത് സംഗതി അത്ര നിസാരമാണെന്നല്ല " എന്നു പറഞ്ഞാണ് ആ ഭാഗങ്ങൾ ആരംഭിക്കുന്നത് എന്നതു ശ്രദ്ധിക്കുക . ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ വാക്കുകളിൽ നിന്നാണ് മേൽപ്പറഞ്ഞഭാഗം ലഭിച്ചത് . എന്നെ സംബന്ധിച്ചിടത്തോളം , അദ്ദേഹത്തെ ഒട്ടും അവിശ്വസിക്കേണ്ടതില്ല . ലക്ഷക്കണക്കിന് ആളുകൾക്ക് വായിക്കാവുന്ന തരത്തിൽ അദ്ദേഹമതു പരസ്യമായി എഴുതിയിട്ടുമുണ്ട് . ആവശ്യമുണ്ടെങ്കിൽ , ഒരു മെയിൽ അയച്ചാൽ എന്റെ കയ്യിലുള്ള വിശദാംശങ്ങൾ നൽകാം . ഏകപക്ഷീയമായ പക്ഷം പിടുത്തം മറ്റെല്ലാ മേഖലകളിലും അനുഭവവേദ്യമാണ് എന്ന കൂട്ടിച്ചേർക്കൽ മാത്രമാണ് അവിടെ പൂർണ്ണമായും എന്റേതു മാത്രമായിട്ടുള്ളത് . . റിപ്പോർട്ടു ഞാൻ കണ്ടിട്ടില്ല . കണ്ടിരുന്നെങ്കിൽ - അതു പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധവുമല്ലെങ്കിൽ - അതിന്റെ ക്ലിപ്പിങ്ങുകളും മറ്റും കൊണ്ടു നിറഞ്ഞ് ഈ പോസ്റ്റ് ഒരുപക്ഷേ വല്ലാതെ നീണ്ടുപോയേനെ . qw_er_ty
റെയില്‍വേ സ്റ്റേഷനില്‍ മരിച്ചു കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശി മോഹനനെ ( 70 ) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി . ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ടിക്കറ്റെടുക്കാനെത്തിയ യാത്രക്കാരന്‍ മോഹനനെ തട്ടിവിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു . ഫയര്‍ഫോഴ്‌സ് എത്തി മോഹനനെ ജില്ലാ ആസ് പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു . മൃതദേഹം ജില്ലാ ആസ് പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
ഇതൊക്കെ ' അറിയാതെ പറ്റിയ ' താണെന്നോ , 4 മണിക്കൂര്‍ പ്രസംഗത്തിനിടെ പറ്റിയ അബദ്ധങ്ങളാണെന്നോ താങ്കള്‍ വാദിക്കുന്നോ ഇല്ലയോ . അത്രയും പറയുക . യെസ് ഓര്‍ നോ തന്നെ ധാരാളം .
ഈ തമിഴ്നാട്ടുകാരനെ കണ്ടിട്ട് അസ്സലൊരു മലയാളി ലക്ഷണം ഉണ്ടല്ലോ ? ANs
സിനിമയിലെ പ്രശ്നം കഥയില്ലായ്മ മാത്രമോ ? കഥയില്ലായ്മ മലയാള സിനിമയുടെ പ്രശ്‌നമാണോ ? ആണെന്ന് ചിലര്‍ . അല്ലെന്ന് പറയാതെ മറ്റ് ചിലര്‍ . കഥയാണോ കഥയില്ലായ്മയാണോ പ്രശ്‌നം എന്ന് അറിയില്ലെങ്കിലും മലയാള ചലച്ചിത്രം കാണാനെത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നത് ഒരു സത്യമാണ് . കഥയില്ലായ്മയാണെങ്കില്‍ കട്ടുണ്ടാക്കിയ സിഡിയിലെ സിനിമ കാണുന്നത് എന്നിനാണെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട് . അതിന് ചെലവ് കുറവല്ലേ എന്ന ഉത്തരമാണ് കാണുന്നവര്‍ ഇതിന് നല്‍കുന്നത് . നമ്മുടെ ചലച്ചിത്ര രംഗത്ത് കഥയും
ഓമനാമ്പുലിസം നന്നായി , സതീശാ . - പെട്ടെന്നോര്‍മ്മ വന്നത് ഞങ്ങടെ നാട്ടിലെ ' ഓമനക്കാര്‍ത്തി ' യെയാണ് . കറുത്തവരുടെ കൂട്ടത്തില്‍ കാര്‍ത്തിമാത്രം വെളുത്തതെങ്ങനെയെന്നും ഈദി അമിന്റെ മുഖമുള്ള സഹോദരില്‍ നിന്ന് വ്യത്യസ്ഥയായി കാര്‍ത്തിക്കു മാത്രം ' ഓമന ' മുഖം കിട്ടിയതെങ്ങനെയെന്നും ഞങ്ങളും ഞങ്ങടെ മുതിര്‍ന്ന തലമുറകളും ഗൌരവതരമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന അക്കാലത്തൊരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഗ്രാമം ഞെട്ടിയുണര്‍ന്നത് ആ ഭീകര വാര്‍ത്തയുമായാണ് : കാര്‍ത്തിയുടെ വീടിന്റെ പടിക്കലുള്ള തെങ്ങില്‍ ഒരാളെ കെട്ടിയിട്ടിരിക്കുന്നു . അത്യാവേശത്തോടെ ഓടിച്ചെന്നു , ഞങ്ങള്‍ . അപ്പൊഴേക്കും വലിയ ഒരു ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു , അവിടെ . കാര്‍ത്തിയുടെ നിഴലു പോലും അവിടെയെങ്ങുമില്ലാ . ( കാര്‍ത്തിയുടെ രൂപം കുട്ടികളായ ഞങ്ങള്‍ക്കും ഒരാവേശമായിരുന്നല്ലോ ) അപ്പോഴവിടെയെത്തിയ ചാത്തുക്കുട്ടി കാരണവര്‍ ചിരിച്ചുകൊണ്ട് പിടിച്ചുകെട്ടിയ ചെറുപ്പക്കാരോട് പറഞ്ഞു : ' അഴിച്ചു വിടവനെ , അവനെവിടേയും ഓടിപ്പോകില്ലാ . - അമ്പരന്നു നിന്ന ഞങ്ങള്‍ക്ക് പിന്നീടാണ് ' സംഗതി ' പുടി കിട്ടിയത് : ജാരന്‍ അടുത്തൊരു കവലയില്‍ ബീഡി തെറുക്കുന്ന ' ഞൊണ്ടി ബാലനായിരുന്നെന്ന് .
രണ്ടാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റും , ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്റെ ആദ്യകാല മെംബറുമായ ശ്രീജിത്തിന്റെ ജന്മദിനവും ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സമുചിതം കൊണ്ടാടപ്പെട്ടു . ഒന്നാം ബാംഗ്ലൂര്‍ മീറ്റിന്റെ അന്നു തന്നെ എന്ന് രണ്ടാം മീറ്റ് നടത്തണമെന്നും തീരുമാനിക്കപ്പെട്ടതായിരുന്നു . എല്ലാ മാസവും ഒരു മീറ്റ് നടത്താന്‍ തന്നെയായിരുന്നു അംഗങ്ങള്‍ ഇച്ഛിച്ചതും , അസോസിയേഷന്‍ കല്‍പ്പിച്ചതും . ജൂലായ് പതിഞ്ച് ശനിയാഴ്ച , വൈകീട്ട് അഞ്ചരയ്ക്ക് എല്ലാവരും ബാംഗ്ലൂരിലെ ഫോറം മാളില്‍ വച്ച് കാണാം എന്ന് തീരുമാനിക്കപ്പെട്ടു . കഴിഞ്ഞ ബാംഗ്ലൂര്‍ മീറ്റിന് വന്നവര്‍ക്കെല്ലാം ക്ഷണക്കത്ത് എസ് . എം . എസ് വഴി അയച്ചു . എല്ലാവരും എത്താമെന്നും ഏറ്റു . ഞാന്‍ അഞ്ചര കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് ഒരു ആറ് മണിയായപ്പോള്‍ അവിടെ എത്തി . ഫോറത്തില്‍ ബാര്‍ , അല്ലല്ല , നല്ല ഒരു ഹോട്ടല്‍ ഇല്ലാത്തതിനാല്‍ തമ്മില്‍ ഒത്ത് കൂടാന്‍ ഒരു സ്ഥലം മാത്രമായിരുന്നു ഫോറം . ബൈക്കിന് ഫോറത്തില്‍ പാര്‍ക്കിങ്ങ് ഫീ പത്ത് രൂപയാണ് . ആകെ പത്ത് മിനുട്ട് അവിടെ നില്‍ക്കാന്‍ പത്ത് രൂപ ചിലവാക്കി പാര്‍ക്ക് ചെയ്യാന്‍ തോന്നിയില്ല . പോരാണ്ട് പത്ത് രൂപ എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ ? ഫോറത്തിന് പുറത്തുള്ള മറ്റൊരു ഷോപ്പിങ്ങ് കോമ്പ്ലെക്സിന്റെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഞാന്‍ ഫോറത്തില്‍ എത്തി . അവിടെ മഴനൂലുകളും , വര്‍ണ്ണമേഘങ്ങളും കുറ്റിയടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു . എന്നെക്കണ്ട് ബര്‍ത്ത്ഡേ ബമ്പ്സ് എന്നറിയപ്പെടുന്ന പൃഷ്ഠമര്‍ദ്ദനം നടത്താന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന തിരക്ക് മൂലം നടന്നില്ല . മൂന്നാളും ചേര്‍ന്ന് അന്ന് ചെയ്യേണ്ട കര്‍മ്മപരിപാടികള്‍ നടത്താന്‍ പ്ലാന്‍ ഒരുക്കുമ്പോഴേക്കും നളനും അവിടെ എത്തി . കുറേക്കഴിഞ്ഞ് കുട്ടപ്പായിയും ( കുട്ടപ്പായി ഫോറത്തിന്റെ മുന്നില്‍ വളരെ നേരത്തേ എത്തിയിരുന്നെങ്കിലും , ആ വഴി മുഴുവന്‍ വണ്‍വേ ആയിരുന്നതിനാലും , വളയ്ക്കാന്‍ പിന്നേയും ഒരു കിലോമീറ്റര്‍ അപ്പുറം പോയി വരണമെന്നതിനാലും എത്തിയപ്പോള്‍ വൈകി ) ഞങ്ങളോടോപ്പം ചേര്‍ന്നു . ഔട്ടര്‍ റിങ്ങ് റോഡില്‍ ഉള്ള ' ദ ധാബ ' എന്ന ഹോട്ടലില്‍ പോകാം എന്ന് അസ്സോസിയേഷന്‍ തീരുമാനമെടുത്തു . ചില തിരക്കുകള്‍ കാരണം നളന് അപ്പോള്‍ തന്നെ തിരിച്ച് പോകേണ്ടി വന്നു . കുറച്ച് കഴിഞ്ഞപ്പോഴേക്കും അജിത്തും എത്തിച്ചേര്‍ന്നു . എല്ലാവരും ചേര്‍ന്ന് കുട്ടപ്പായിയുടെ കാറില്‍ , ധാബയിലേക്ക് യാത്രയായി . അവിടെ ഒരു മേളമായിരുന്നു പിന്നീട് നടന്നത് . ഒച്ചയും ബഹളവുമായി മലയാളികളുടെ തനി കൊണം ഞങ്ങള്‍ അവിടെ കാണിച്ചു കൊടുത്തു . അവിടെ ഇരുന്ന് ലൈവായി ഗസല്‍ പാടിക്കൊണ്ടിരുന്ന ഗായകനെക്കൊണ്ട് , വര്‍ണ്ണമേഘം എനിക്ക് പിറന്നാള്‍ ആശംസിപ്പിച്ചു , പരസ്യമായി . അതിലും നന്നായി ഞാന്‍ പാടും എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളുടെ ഇടയില്‍ നിന്ന് കൊണ്ട് മഴനൂലും പാടി ഒന്ന് രണ്ട് പാട്ടുകള്‍ പതിഞ്ഞ സ്വരത്തില്‍ . ബഹളത്തില്‍ ഒന്നും കേട്ടില്ലെങ്കിലും എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു . കുട്ടപ്പായി ആദ്യ രണ്ട് പെഗ് വരെ സമാധാനപ്രിയനായിരുന്നെങ്കിലും , അതിനു ശേഷം എന്ത് ഒച്ച കേട്ടാലും ആരാടാ എന്നുറക്കെ പറഞ്ഞ് അടിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു . ഒരു നിമിഷത്തെ നിശബ്ദത എപ്പോഴുണ്ടായാലും , ഇനി ഞാന്‍ ഒരു തമാശ പറയാം എന്ന് പറഞ്ഞ് അജിത്ത് , താന്‍ പണ്ട് വായിച്ചിട്ടുള്ള നുറുങ്ങ്ബിന്ദുക്കള്‍ വിളബിക്കൊണ്ടിരുന്നു . അപകടം മനസ്സിലായതില്‍ പിന്നെ നിശബ്ദത ഉണ്ടാകാതിരിക്കാന്‍ വര്‍ണ്ണമേഘം പ്രത്യേക ശ്രദ്ധ ചെലുത്തി . സൌന്ദര്യയുടെ അവസാന സിനിമയായ ആപ്തമിത്രയെക്കുറിച്ച് ഒരു പ്രഭാഷണം കുട്ടപ്പായി നടത്താന്‍ ഒരുങ്ങുമ്പോഴാണ് അതുല്യച്ചേച്ചി ഫോണ്‍ വിളിച്ചത് . എറണാകുളത്ത് ഒരു നെറ്റ് കഫേയിലും മലയാളം ടൈപ്പ് ചെയ്യാന്‍ ആകുന്നില്ല എന്ന് അതുല്യച്ചേച്ചി വിഷമത്തോടെ പറഞ്ഞപ്പോള്‍ , ങാഹാ , അതങ്ങിനെ വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് മഴനൂല്‍ അടുത്ത പെഗ് ഓര്‍ഡര്‍ ചെയ്തു . കൂട്ടത്തിലെ ഒരാളും ക്യാമറ കൊണ്ട് വരാതിരുന്നതിനാല്‍ ഫോട്ടോയെടുപ്പും , വീഡിയോ എടുപ്പുമായി എന്റെ മൊബൈല്‍ അവിടെ മുഴുസമയവും തിരക്കിലായിരുന്നു . എടുക്കുന്ന ഫോട്ടോ നന്നാവാതെയിരിക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്ത് അടുത്തത് എടുക്കും . അതും ശരിയാവില്ല , വീണ്ടും ഡിലീറ്റ് , അങ്ങിനെ അധികം സമയം കഴിയുന്നതിനു മുന്നേ തന്നെ മൊബൈല്‍ , ദേ എന്റെ കാറ്റ് പോയേ എന്ന് പറഞ്ഞ് ഓഫായി . ആ സമയം കൊണ്ട് ആകെ ക്യാമറയില്‍ കയറിയത് ഒരേ ഒരു ചിത്രം മാത്രവും . സമയം പതിനന്നോടടുത്തപ്പോള്‍ പിരിയാന്‍ എല്ലാവരും തീരുമാനിച്ചു . പിരിയുന്നതിനു മുന്‍പ് ഒരു പാട്ട് എല്ലാവരും പാടണമെന്ന് വര്‍ണ്ണമേഘത്തിന് നിര്‍ബന്ധം . മഴനുല്‍ " അനുരാഗ ലോല ഗാത്രീ . . . . വരവായി നീല . . . രാത്രീ . . . . " എന്ന പാട്ട് പാടി ആ മഹാകര്‍മ്മ ഉത്ഘാടനം ചെയ്തു . അടുത്തത് വര്‍ണ്ണമേഘങ്ങള്‍ ; റേഡിയോ നാടകത്തില്‍ ഊമയുടെ ഗാനമേള പോലെ ചുണ്ട് മാത്രം അനക്കി ഒരു മനോഹരഗാനം ആലപിച്ചു . ഒച്ച തൊണ്ട വരെ എത്തിയോ , അതിനു മുന്നേ തന്നെ കട്ട് ആയോ എന്നതിന്റെ ഗവേഷണം നടത്താന്‍ , ഗവേഷണം കുലത്തൊഴിലായ വക്കാരിയുടെ സഹായം തേടാന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട് . അടുത്തത് കുട്ടപ്പായി , കാനനച്ഛായയില്‍ ആട് മേയ്ക്കാന്‍ എന്ന സോങ്ങ് സിങ്ങി ; എന്ന് ഞാന്‍ പറയില്ല , എല്ലാരും എന്നെ തല്ലും , അവന്‍ സോങ്ങ് ടെല്ലി . അടുത്ത ഊഴം അജിത്തിന്റെ , അവന്‍ പാട്ടിന്റെ ആദ്യ വരിയായ താനാരോ എന്ന് പാടിത്തുടങ്ങിയപ്പോഴേക്കും കുട്ടപ്പായി ചാടി വീണ് അവന്റെ വായ പൊത്തി . ജന്മദിനകുട്ടിയായ ഞാന്‍ ആയിരുന്നു അവസാനം . എന്റെ പാട്ടിനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ട് അക്ഷരപ്പിശാച് വന്നു എന്ന് പറഞ്ഞ് വര്‍ണ്ണമേഘം എന്റെ പാട്ട് സെര്‍വറില്‍ ബ്ലോക്ക് ചെയ്തു . പാട്ടും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പാടല്‍ നിര്‍ത്തി . തുടര്‍ന്ന് കുട്ടപ്പായി വര്‍ണ്ണമേഘങ്ങളെയും അജിത്തിനേയും വീട്ടിലും , എന്നെയും മഴനൂലിനേയും ഫോറത്തിലും കാറില്‍ കൊണ്ട് വിട്ടതോടു കൂടി ബ്ലോഗ്ഗേര്‍സ് സമ്മേളനത്തിന് ഔപചാരികമായ വിരാമമായി . യാത്രയിലുടനീളം മഴനൂലുകള്‍ കഭീ കഭീ മേരേ ദില്‍ മേം എന്ന പാട്ട് പാടി എല്ലാവരേയും ആരാധകന്മാരാക്കി . അപ്പോഴേക്കും ധാബ എന്ന ഹോട്ടലില്‍ നിന്ന് ഇറങ്ങി അരമണിക്കൂറോളം ആയതിനാല്‍ , ഞാനും മഴനൂലും ഫോറത്തിനുള്ളിലെ ട്രാന്‍സിറ്റ് എന്നയിടത്ത് കേറി ഒരോരോ മസാലദോശ കഴിച്ച് അത്ര നേരം കൊണ്ട് ഭക്ഷണം ദഹിച്ച് വയറില്‍ ഉണ്ടായ ഗ്യാപ്പ് നികത്തി . എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മഴനൂലിന്റെ വീട് എന്നതിനാല്‍ മഴനുലിന്റെ അവിടെ കൊണ്ട് വിടാം എന്ന് തീരുമാനിച്ച് രണ്ടാളും ബൈക്ക് വച്ചിരിക്കുന്നിടത്തെത്തിയപ്പോള്‍ , ഞാന്‍ ഭയപ്പെട്ടിരിക്കുന്നത് തന്നെ സംഭവിച്ചു . അവിടെ ബൈക്ക് ഇല്ല ! ! ! സമയം രാത്രി പതിനൊന്നര . ഈ പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍ . അവിടെ കണ്ട ഒരാളോട് ബൈക്ക് കാണുന്നില്ല എന്ന വിവരം പറഞ്ഞപ്പോള്‍ ഇത് നോ പാര്‍ക്കിങ്ങ് ഏരിയാ ആയതിനാല്‍ പോലീസ് വണ്ടി എടുത്ത് കൊണ്ട് പോയി എന്ന മറുപടി കിട്ടി . ആടുഗോഡി പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു നോക്ക് എന്ന നിര്‍ദ്ദേശവും . അവിടെ കണ്ട ഒരു ഓട്ടോയില്‍ ഞാനും മഴനൂലും കയറി ആടുഗോഡി പോലീസ് സ്റ്റേഷന്‍ അറിയുമോ എന്ന് ചോദിച്ചു . പിന്നില്ലാണ്ട് , പക്ഷെ ഡബിള്‍ ചാര്‍ജ്ജ് ആകും , കേറിക്കോ എന്ന് ആ ചേട്ടന്‍ സന്തോഷത്തില്‍ പറഞ്ഞതിന്റെ ബലത്തില്‍ ഞങ്ങള്‍ കയറി പോലീസ് സ്റ്റേഷന്‍ തേടി യാത്രയായി . കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ , " ആടുഗോഡി എത്തി ഇറങ്ങിക്കോ " എന്ന് ഓട്ടോക്കാരന്‍ . എവിടെ പോലീസ്‌സ്റ്റേഷന്‍ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി , " പോലീസ് സ്റ്റേഷന്‍ ഒന്നും എനിക്കറിയില്ല , ഇതാണ് ആടുഗോഡി , പോലീസ് സ്റ്റേഷന്‍ ഇവിടെ എവിടെയെങ്കിലും കാണും " എന്നായിരുന്നു . " പിന്നെ എന്ത് പിണ്ണാക്കിനാണ് അറിയാം " എന്നും പറഞ്ഞോണ്ട് തലയാട്ടിയത് എന്ന് ചോദിക്കാന്‍ ഒരുമ്പെട്ടെങ്കിലും പിണ്ണാക്കിന്റെ കന്നഡ അറിയാത്തതിനാല്‍ ചോദിച്ചില്ല . ലാലേട്ടന്റെ സ്റ്റ്രാറ്റജിയായ " നമുക്ക് ചോദിച്ച് ചോദിച്ച് പോകാം " എന്ന മഴനൂലിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ വഴിയേ കാണുന്നവരോടെല്ലാം ചോദിക്കാന്‍ തുടങ്ങി . അര്‍ദ്ധരാത്രി ബാംഗ്ലൂര്‍ റോഡില്‍ കാണുന്നവരുടെ ദിശാബോധം മനസ്സിലായ ഒരു ദിവസമായിരുന്നു അത് . ചോദിക്കുന്നവര്‍ ഓരോരുത്തരും പറയുന്നത് ഒരോ ദിശ . തേരാപ്പാരാ ഓട്ടോ ഓടിച്ചതിന്റെ ഫലമായി അവസാനം ഭാഗ്യത്തിന് പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു മൂലക്ക് കണ്ടു . ഓട്ടോക്കാരനെ കാശ് കൊടുത്ത് മടക്കി , സ്റ്റേഷനില്‍ കയറി നോക്കിയപ്പോള്‍ അവിടെ ഉള്ളത് ആകെയൊരാള്‍ മാത്രം . അങ്ങേര്‍ പറയുന്നത് തന്റെ കയ്യില്‍ താക്കോല്‍ ഇല്ലെന്നും , രാവിലെ മറ്റ് ആള്‍ക്കാര്‍ വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും , പന്ത്രണ്ട് മണിക്കല്ല പോലീസ് സ്റ്റേഷനില്‍ ബൈക്ക് അന്വേഷിച്ച് വരുന്നതെന്നും ഒക്കെ ആയിരുന്നു . നിര്‍ഗ്ഗുണപരബ്രഹ്മത്തിനെപ്പോലെ , ചെരുപ്പും ഇല്ലാതെ , കണ്ണും തിരുമ്മി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന ആ സാറിനോട് എത്ര കെഞ്ചിയിട്ടും , കാശ് എത്രവേണമെങ്കിലും കൂടുതല്‍ തരാം എന്ന് പറഞ്ഞിട്ടും മറുപടി " ഞാന്‍ എന്ത് ചെയ്യാനാ മക്കളേ , ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല " എന്ന് തന്നെയായിരുന്നു . പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ഓട്ടോ പിടിച്ച് തന്നെ വീട്ടില്‍ പോയി നാളെ തിരിച്ച് വന്ന് വണ്ടി എടുക്കുകയല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു . ഞാന്‍ വിഷമിച്ച് താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന സമയത്ത് മഴനൂലുകള്‍ പോയി ഒരു ഓട്ടോ പിടിച്ച് വന്നു . കോറമാങ്ക്‍ല ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന മഴനൂലിന്റെ സ്ഥലം ഓട്ടോക്കാരനോട് പറഞ്ഞ് അങ്ങോട്ടേയ്ക്ക് ഓട്ടോയില്‍ പോയപ്പോള്‍ , വഴിനീളെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലെന്നു തന്നെയാണെന്റെ ഓര്‍മ്മ . ഇന്‍ഡോര്‍ സ്റ്റേഡിയം എത്തുന്നതിന് കുറച്ച് മുന്‍പായിരുന്നു മഴനൂലിന്റെ വീട് . ഓട്ടോ അവിടെ നിര്‍ത്തി മഴനൂല്‍ ഇറങ്ങി . എന്നോടും അവിടെ ഇറങ്ങൂ , തന്റെ വീട്ടില്‍ താമസിക്കുകയോ , തന്റെ ബൈക്കില്‍ എന്നെ വീട്ടില്‍ കൊണ്ട് വിടുകയോ ചെയ്യാമെന്ന് എന്നോട് പറഞ്ഞതാണ് മഴനൂല്‍ . പക്ഷെ ഇനിയും കഷ്ടപ്പെടുത്തുന്നത് മര്യാദയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു . തുടര്‍ന്ന് ഓട്ടോയില്‍ യാത്ര തുടര്‍ന്നു ഞാന്‍ . ഇന്‍ഡോര്‍ സ്റ്റേഡിയം എത്തിയപ്പോള്‍ ഇടത്തേക്ക് തിരിയാന്‍ ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു . ഇടത്തേക്കുള്ള വിജനമായ റോഡ് കണ്ട് ഓട്ടോക്കാരന്‍ ഒരു മിനുട്ട് ആലോചിച്ചു . എന്നിട്ട് അങ്ങോട്ട് വന്നാല്‍ അയാള്‍ക്ക് തിരിച്ച് ഓട്ടം കിട്ടില്ലാത്തതിനാല്‍ വരാന്‍ പറ്റില്ല എന്ന് അരുള്‍ ചെയ്തു . ഇവിടെ വരെ വരാനേ ഓട്ടം പിടിച്ചിട്ടുള്ളൂ എന്നും അയാള്‍ തര്‍ക്കിച്ചു . ഡബിള്‍ ചാര്‍ജ്ജ് തരാമെന്ന് പറഞ്ഞതും അയാള്‍ക്ക് സ്വീകാര്യമായില്ല . എന്നെ ആ മഹാനുഭാവന്‍ രാത്രിയുടെ പന്ത്രണ്ടാം യാമത്തില്‍ നടുറോഡില്‍ ഇറക്കി വിട്ടു . മഴനൂലിന്റെ വീട്ടീലേക്ക് തിരിച്ച് പോകാം എന്ന് വിചാരിച്ചാല്‍ എനിക്ക് വഴി അറിയില്ല . കുറച്ചധികം വളവുകളും തിരിവുകളും ഉണ്ട് . എന്റെ സഹമുറിയനെ വിളിക്കാം എന്ന് വിചാരിച്ചാല്‍ മൊബൈല്‍ ചത്തിട്ട് മണിക്കൂര്‍ കുറേക്കഴിഞ്ഞിരിക്കുന്നു . ആ വഴി പോയ ഒരു ഓട്ടോയും , റിട്ടേണ്‍ കിട്ടില്ല എന്ന കാരണത്താല്‍ ഓട്ടത്തിന് തയ്യാറായില്ല . ഗത്യന്തരമില്ലാതെ ബാക്കിയുള്ള രണ്ട് കിലോമീറ്ററോളം നടക്കാന്‍ എനിക്ക് തീരുമാനിക്കേണ്ടി വന്നു . കുറച്ച് നടന്നപ്പോള്‍ മഴയും പെയ്യാന്‍ തുടങ്ങി . നനയാതിരിക്കാന്‍ വല്ല കടയുടെ തിണ്ണയിലും കയറി നിന്നാല്‍ അവിടെത്തന്നെ നില്‍ക്കേണ്ടി വരും . പോരാണ്ട് രത്രിയിലെ തണുപ്പത്ത് , പരിചയമില്ലാത്ത സ്ഥലത്ത് , മഴയുംകുടെ ആകുമ്പോള്‍ , ധൈര്യം ഏത് വഴിക്ക് ചോര്‍ന്ന് പോകും എന്ന് ചോദിച്ചാല്‍മതി . അധികം സമയം കളയാണ്ട് എത്രയും പെട്ടെന്ന് വീട് പിടിക്കുകയാകും ഭേദം എന്ന് തോന്നി നീട്ടി വലിച്ച് ഒരു നടപ്പ് അങ്ങ് നടന്നു ഞാന്‍ വീട്ടിലേക്ക് . നനയാന്‍ ഒരിഞ്ച് സ്ഥലം പോലും ശരീരത്തിലോ , വസ്ത്രത്തിലോ ഇല്ലാത്ത അവസ്ഥയില്‍ ഞാന്‍ വീട്ടില്‍ എത്തി , വസ്ത്രം മാറി , ചൂട് കിട്ടാന്‍ ഒന്ന് രണ്ട് പുതപ്പുകള്‍ക്കുള്ളിലേക്ക് ചുരുണ്ട് കയറി , ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍ , ഇങ്ങനെ ഒരു പിറന്നാള്‍ ഇനി ഉണ്ടാകരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍ . ഇത് വരെ ആഘോഷിക്കാതിരുന്ന രീതിയില്‍ ആര്‍ഭാഢമായി , നല്ലവണ്ണം ആസ്വദിച്ച് ചെയ്ത പിറന്നാളാഘോഷം , വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ വരുന്നുണ്ടായിരുന്നത് , എന്നെക്കൂടാതെ പരിചയമില്ലാത്ത സ്ഥലത്ത് ബന്ധനസ്ഥനായി കിടന്നിരുന്ന എന്റെ ബൈക്കായിരുന്നു . ട്രീറ്റിന് ചിലവായ പത്ത് മൂവായിരം രൂപയെക്കാളും എനിക്ക് കനത്തതായി തോന്നിയത് നാളെ ബൈക്കിന് ഫൈന്‍ കൊടുക്കേണ്ട മുന്നൂറ് രൂപയായിരുന്നു . ഒരു പത്ത് രൂപ പാര്‍ക്കിങ്ങിന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ . . .
അതു ശരി . കഷ്ടകാലത്തു് ഇതും നടക്കുമോ ? ഈ സമയത്താണോ പാര്‍ലമെന്റു കൂടുന്നതു് ? നേരത്തെ അറിയുന്ന കാര്യം വല്ലതുമാണോ ?
അബാക്കസ് ആണ് ആദ്യത്തെ കമ്പ്യൂട്ടർ ആയി അറിയപ്പെടുന്നത് . മേസപ്പട്ടോമിയൻ ആളുകൾ 2400 BC . കൊല്ലങ്ങൾക്കു മുമ്പ് കണ്ടുപിടിച്ചതാണ് ഇത് . ഒരു റാക്കിൽ ഘടിപ്പിച്ച മുത്തുമണികൾ ആണു ഇതിന്റെ പ്രധാന ഭാഗം . ശരിയായ രീതിയിൽ ഈ മുത്തുമണികൾ ക്രമപ്പെടുത്തി സങ്കലനം , വ്യവകലനം എന്നിവ ചെയ്യുവാൻ കഴിയും [ 4 ] . കൗണ്ടിങ്ങ് ഫ്രേമുകളെ അബാക്കസിന്റെ പിന്മുറക്കാർ എന്നു വിശേഷിപ്പിക്കാം . ചാലുകളിൽ കൂടി കളുകളോ മുത്തുമണികളോ ക്രമപ്പെടുത്തി ആണു കൗണ്ടിങ്ങ് ഫ്രേമുകളിൽ കണക്കുകൂട്ടലുകൾ നടത്തുന്നത് [ 5 ] . ബൈനറി അബാക്കസുകൾ കമ്പ്യൂട്ടറുകൾ എങ്ങിനെ ആണു കണക്കുകൂട്ടലുകൾ നടത്തുന്നത് എന്നു മനസിലാക്കാൻ സഹായിക്കും . അക്ഷരങ്ങളും അക്കങ്ങളും എങ്ങിനെ കമ്പ്യൂട്ടറിൽ ബൈനറി രൂപത്തിൽ സൂക്ഷിക്കുന്നു എന്നും ഇത് വഴി മനസിലാക്കാം . സമാന്തരമായി 3 നിരകളിൽ ക്രമീകരിച്ച മുത്തുമണികൾ ആണു ഇവയുടെ മുഖ്യ ഭാഗം . ഓരോ മുത്തുമണികളും ഓൺ അല്ലെങ്കിൽ ഓഫ് എന്ന അവസ്ഥയെ കാണിക്കുന്നു [ 6 ] . കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള കൗണ്ടിങ്ങ് ബോർഡ് 1846 സലമിസ് ദ്വീപിൽ നിന്നും കണ്ടെടുത്ത സലമിസ് റ്റാബ്ലെറ്റ് ആണു [ 7 ] . വെളുത്ത മാർബിളിൽ തീർത്ത ഇതിനു 149cm നീളവും , 75cm വീതിയും , 4 . 5cm കട്ടിയും ഉണ്ട് .
മേനോന്‍ ചേട്ടാ . . കലക്കി . . കള്ള് ഷാപ്പ് വിശേഷം അടിപൊളി . ആളൂര്‍ ന് കേട്ടപ്പൊ ഞാന്‍ ആദ്യം കരുതി ചാലക്കുടി , ഇരിഞ്ഞാലക്കുട റൂട്ടില്‍ ഉള്ള ആളൂര്‍ ആണെന്ന് . . വായിച്ച് തുടങ്ങിയപ്പൊഴാ അതു ' വേ ' ഇതു ' റെ ' ആണെന്നു മനസിലായത് . . എന്നാലും കുഴപ്പമില്ല . . മേനോന്‍ ചേട്ടന്റെ ആളൂര്‍ നു അടുത്തുള്ള മറ്റത്താണ് ഭാര്യാ ഗ്രുഹം . . അപ്പൊ അവിടെ വരുമ്പൊ ഷാപ്പില്‍ പോകാന്‍ കമ്പനി ആയി . . : )
ജൂണ്‍ 05 , 2008 മലയാളം എഴുത്തും വായനയും ഞാനിപ്പോള്‍ ഉബുണ്ടു 8 . 04 ഉം ഫയര്‍ഫോക്സ് 3 ബീറ്റ 5 ഉം ആണു് ഉപയോഗിക്കുന്നത് . ഞാനീ എഴുതുന്നതില്‍ അക്ഷരത്തെറ്റില്ല എന്ന് വിശ്വസിക്കുന്നു . ഇത്രയും ടൈപ്പ് ചെയ്യുവാന്‍ ചില അക്ഷരങ്ങള്‍ സ്വനലേഖയില്‍ നിന്നും ഇന്‍സ്ക്രിപ്റ്റില്‍ നിന്നും പെറുക്കിയെടുക്കേണ്ടി വന്നു …
അമലാ ഹോസ്റ്റ്പിറ്റലില്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു . ആദരാഞ്ജലികള്‍
മാത്സ് ബ്ലോഗ് ടീമിലെ ഹരിയ്ക്ക് നന്ദി പറയുന്നു … അദ്ദേഹമാണ് ഈ പോസ്റ്റെഴുതാന്‍ പ്രചോദനമായത് . . അധ്യാപകന്റെ ഉദാസീനമയ ഇടപെടല്‍ കുട്ടികളില്‍ എത്രമാത്രം തെറ്റായ ധാരണകള്‍ രൂപപ്പെടുത്തുന്നു എന്ന് ഉദാഹരിക്കാനുള്ള ഒരു ശ്രമമാണിത് … കൊമാല ( സന്തോഷ് ഏച്ചിക്കാനം ) + 2 മലയാളം പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണീറ്റിലെ ഒരു കഥയാണ് ' കൊമാല ' . . ഒന്നാമത്തെ യൂണീറ്റിന് നല്‍കിയിരിക്കുന്ന പേര് - സാഹിത്യവും സമൂഹവും എന്നാണ് . . കൊമാല പ്രശസ്തമായ കഥയാണ് … ന്യൂസ് ടൈംമിന്റെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത് . . അതിലെ കഥ ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു … വിശ്വന്‍ [ . . . ]
പല്ലിവാലുമായി ഫൈസലും കൂട്ടരും ഇവിടെയും വന്നുവോ ! ഞാന്‍ ബ്ലോഗ് തുടങ്ങുമ്പോള്‍ ആദ്യം പോസ്റ്റു ചെയ്തത് ഈ കുറിപ്പുകളായിരുന്നു . വിശ്വാസവും സന്മാര്‍ഗ്ഗവും മതത്തിന്റെ ധാര്‍മ്മികത
ഇസ്ലാമിക വാസ്തു ശില്‍പങ്ങളിലെ വിശാലമായ ശൂന്യസ്ഥലങ്ങള്‍ ഇസ്ലാമിന്റെ വിശാലതയെയും പ്രപഞ്ചവീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പറയാറുണ്ട് . മിനാരങ്ങള്‍ വൃക്ഷങ്ങളില്ലാത്ത മരുഭൂമിയുടെ വൈരസ്യത്തെ ( Monotony ) ഭേദിക്കുന്നതോടൊപ്പം അല്ലാഹുവിന്റെ ഏകത്വത്തെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു . സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകം കൂടിയത്രേ മിനാരങ്ങള്‍ . പ്രകാശം ക്രമീകരിക്കുന്ന വാതായനവിന്യാസങ്ങളാണ് ഇസ്ലാമിക വാസ്തുവിദ്യയിലെ എടുത്തുപറയാവുന്ന സവിശേഷതകളിലൊന്ന് . വര്‍ണ ഗ്ളാസ്സുകള്‍ ഭംഗി മാത്രമല്ല . പ്രകാശത്തിന്റെയും താപത്തിന്റെയും ക്രമീകരണം കൂടി ഉദ്ദേശിച്ചുള്ളവയാണ് .
പുരാണം പതിവിലും ഉഷാറ് ആയിട്ടുണ്ട് കഴിഞ്ഞ പോസ്റ്റിന്റെ കേടുതീര്‍ത്തു . . കോയി ബിര്യാണീ ആട്ടുബിര്യാണി മാട്ട് ബിര്യാണി പട്ടി ബിര്യാണി ആരോഗ്യത്തിന്റെ രഹസ്യചുരുളുകള്‍ അങ്ങനെ ഓരോന്നായി നിവരട്ടെ ! അപ്പോള്‍ പിലിപ്പിനി പറയുന്നത് നേരാല്ലേ ? പട്ടിക്ക് നല്ല റ്റേസ്റ്റാന്ന് ഹി ഹീ ഹി
ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിച്ചതുമുതൽ കേരളം തിരുവിതാംകൂർ , കൊച്ചി , മലബാർ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു . മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു . തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയായിരുന്നു ഭരണം . 1947 - ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം , ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു . ഇതേത്തുടർന്ന് , 1956 നവംബർ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത് . ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു .
അതിനു് മറുപടിയായി സിഡ്രാക് പറഞ്ഞു : " നിങ്ങൾ പറയുന്നതു് ശരിയാണു് . പക്ഷേ , ഇംഗ്ലീഷ് ചാനെലിനപ്പുറത്തു് ഇതേ അഭിപ്രായം പ്രകടിപ്പിച്ച ഒരു സ്വപ്നവിഹാരിക്കു് ചെവി ലഭിക്കാതിരുന്നതുപോലെതന്നെ , നിങ്ങളുടെ ഈ അഭിപ്രായവും മനുഷ്യർ ശ്രദ്ധിക്കാൻ പോകുന്നില്ല . "
കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ഓട്ടോറിക്ഷകള്‍ , പിക്കപ്പ് വാനുകള്‍ , ഡെലിവറി വാനുകള്‍ തുടങ്ങി മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിനായി കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് . തിരുവനന്തപുരത്ത് 1978 ല്‍ കമ്പനിനിയമവ്യവസ്ഥ പ്രകാരം പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഓട്ടോറിക്ഷകളുടെ നിര്‍മ്മാണത്തില്‍ മുംബൈയിലെ ഓട്ടോമൊബൈല്‍ പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു . 1980 ഡിസംബര്‍ 27 ന് നെയ്യാറ്റിന്‍കര താലൂക്കിലെ അതിയന്നൂരില്‍ ശിലാസ്ഥാപനം നടത്തിയ കമ്പനിയുടെ മൂലധനം നാലുകോടി രൂപയാണ് . മുച്ചക്രവാഹനങ്ങളുടെ നിര്‍മാണത്തിനായി 7 . 5 കോടി രൂപയുടെ പ്രോജക്ട് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിന് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ , ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായമുണ്ട് . 1984 ഫെബ്രുവരി അഞ്ചിന് കേന്ദ്രവാണിജ്യമന്ത്രി കമ്പനിയിലെ ത്രീ വീലര്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്തതോടെ ' കെ എ എല്‍ 175 ' ഓട്ടോറിക്ഷകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു . പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുച്ചക്രവാഹന നിര്‍മാണ സ്ഥാപനമാണിത് .
എടാ കോപ്പേ ശങ്കര . . പെണ്ണുങ്ങള് വെള്ളമാടിക്കട്ടട . കാശുള്ളവര് ബാറില്‍ പോയി വെള്ളമടിച്ച് കട്ടിലേല്‍ കിടക്കും . . കുപ്പി താങ്ങാന്‍ പാങ്ങില്ലാട്ട്ത്തവര്‍ പട്ടയടിച്ച്ചു ഓടയില്‍ കിടക്കും . അതിന് നമുക്കെന്ത് ചേതം . . നീ വണ്ടി എടുത്ത് തെങ്ങേല്‍ കയറാന്‍ നോക്ക് വൈകിട്ട് രണ്ട് വീശണ്ടതാ .
രാജന്‍ - ലത്തീഫ് പറഞ്ഞത് തന്നെയാണ് ഞാനുമുദ്ദേശിച്ചത് - അറേബ്യയില്‍ അന്നുണ്ടായിരുന്ന ദത്ത് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല . പക്ഷെ , അനാഥ സംരക്ഷണത്തെ ദത്റ്റെന്നു വിളിക്കുന്നുവെങ്കില്‍ ആ പദപ്രയോഗത്തിന് എതിരുമല്ല
പതിനെട്ട് മഹാപുരാണങ്ങളുള്ളതിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് എന്നാണ് ഭാഗവതത്തെ വിശേഷിപ്പിച്ചുപോരുന്നത് . ഇക്കാലത്ത് പോലും ക്ഷേത്രങ്ങൾ തോറും നടത്തപ്പെടുന്ന ഭാഗവതസപ്താഹങ്ങളിലെ ജനസാന്നിധ്യവും പ്രമുഖ ടി . വി . ചാനലുകളിലെ ജനപ്രിയ ഭാഗവതസീരിയലുകളുടെ വിജയവും ഈ വാദത്തെ സാധൂകരിക്കുന്നു . വേദവ്യാസവിരചിതമായി കണക്കാക്കപ്പെടുന്ന ഈ കൃതിയുടെ ഉള്ളടക്കം മഹാവിഷ്ണുവിന്റെ അവതാരകഥകളാണ് . വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടേയും കഥകൾ അതിലെ പ്രതിപാദ്യവിഷയമാണെങ്കിലും ശ്രീകൃഷ്ണചരിതത്തിനാണ് പരമപ്രാധാന്യം . ഭക്തിരസം തുളുമ്പുന്ന ഭാഗവതകഥ ഭഗവാൻ മഹാവിഷ്ണുതന്നെയാണ് ആദ്യമായി ബ്രഹ്മാവിന് ഉപദേശിച്ചതെന്നും ബ്രഹ്മാവിൽനിന്നു നാരദനും നാരദനിൽനിന്നും അതിന്റെ സാരാംശം വേദവ്യാസനും വേദവ്യാസനിൽനിന്നും അത് അദ്ദേഹത്തിന്റെ പുത്രനായ ശ്രീശുകനും പകർന്നുകിട്ടി എന്നാണ് കഥ .
എങ്കിലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട് . ഞാന്‍ മാത്രമല്ലല്ലോ ഇങ്ങനെ കുഞ്ഞുങ്ങളുടെ കൈയ്യില്‍ നിന്ന് പീഢനമേറ്റ് വേദനിക്കുന്ന പിതാവ് എന്നോര്‍ത്ത് . അച്യുതനും വയസ്സ് രണ്ട് കഴിഞ്ഞതേയുള്ളൂ . കിച്ചുവിനെ പോലെ അച്ചുവിനും വര വീക്കെനെസ്സ് ആണ് . വീടിന്റെ ഭിത്തി നല്ല വെള്ള പെയിന്റ് ആയിരുന്നു . ഇപ്പോള്‍ വളരെ വര്‍ണ്ണശബളമാണ് . ഇന്നലെ കൂടി നെടുവീര്‍പ്പിട്ടുകൊണ്ട് ചുമരിലേക്ക് നോക്കി ഞാന്‍ ശ്രീമതിയോട് പറഞ്ഞു " നമ്മടെ വീട്ടിലേ ഇതൊക്കെ നടക്കൂ " എന്ന് . ഇപ്പോള്‍ എന്തോ ഒരാശ്വാസം . അല്ല അച്ചുവിനെ കുറ്റം പറയാന്‍ പറ്റില്ല . . ഒരോ പ്രാവശ്യവും ഷോപ്പിംഗിനു പോകുമ്പോള്‍ ഞാന്‍ മാര്‍ക്കറോ കളറോ എന്തെങ്കിലും വാങ്ങും . പേപ്പറും ഒരു വൈറ്റ് ബോര്‍ഡും വരെ വാങ്ങി കൊടുത്തു . പേപ്പറില്‍ കുത്തി വരച്ചു തള്ളുന്നത് കണ്ടാല്‍ നമ്മുടെ കണ്ണു തള്ളും . പേപ്പര്‍ സപ്ലൈ ചെയ്യാന്‍ ഒരു വനം നട്ടു പിടിപ്പിക്കേണ്ടി വരും . അതു കൊണ്ട് ചെറിയ ഒരു വൈറ്റ് ബോര്‍ഡ് വാങ്ങി . അതിന്റെ വെളുത്ത പുറത്ത് മാത്രം അച്ചു വരക്കില്ല . തിരിച്ചിട്ട് പിന്നിലെ കാര്‍ബോര്‍ഡില്‍ ആണു വര . അപ്പോള്‍ കുറേ കാര്‍പ്പെറ്റിലും ആകും . ഒത്തിരി ആലോചിച്ചിട്ടാണ് അതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയത് . വെളുത്ത പുറത്ത് വരക്കുന്ന ഉദാത്ത കുത്തി വരകള്‍ കൈയ്യൊന്നു തൊട്ടാല്‍ പോലും മാഞ്ഞു പോകുമല്ലോ . അതൊക്കെ പോകട്ടെ , സോഫയുടെ കാര്യമാണ് ഏറ്റവും പരിതാപകരം . ഒരു ലക്ഷത്തിനടുത്ത് ( രൂപാ മൂല്യത്തില്‍ , അല്പം പൊങ്ങച്ചം ഇരിക്കട്ടെ ) വിലയുള്ള ലതര്‍ സോഫയാണ് . നല്ല ക്രീം നിറവും . നമ്മടെ തമനു പണ്ട് ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടോയില്‍ ആ സോഫയുടെ മൂല കണ്ടിട്ട് ഹോ എന്നാ സോഫയാ എന്നു പറഞ്ഞ സാധനമാണ് ( ങ്‌ഹാ ! ) . ശ്രീമതിയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ വാങ്ങിയതാണ് . പണ്ടൊക്കെ വീട്ടില്‍ പ്ലാറ്റിക് മെടഞ്ഞ , ഇരുന്നാല്‍ മൂട് തറയില്‍ മുട്ടുന്ന വിധം ഉള്ള ഇരുമ്പ് കസേരയേ ഉണ്ടായിരുന്നുള്ളൂ … ഒരു പൊട്ടത്തരത്തിന് ലെതറ് വാങ്ങി . . ഇനി പറഞ്ഞിട്ടെന്ത് കാര്യം . ഏതായാലും ഇപ്പോള്‍ ക്രീം കളര്‍ മാറി വേറെ പല കളറാണ് . കൈവയ്കുന്നിടത്ത് പച്ച , മൂടിരിക്കുന്നിടത്ത് കറപ്പ് ( ആരെങ്കിലും ഇരുന്ന് പുകച്ചതാണോ എന്ന് വരെ വിചാരിക്കാം ! ) , തല വയ്കുന്നിടത്ത് പിങ്ക് . . എല്ലാം അച്ചുവിന്റെ കുത്തിവരകള്‍ മായ്കാന്‍ ശ്രമിച്ച് നിറം പടര്‍ന്നുണ്ടായത് . പോരാഞ്ഞ് ഈ ഇടക്ക് അമ്മ തലയില്‍ ഡൈ തേച്ച് വന്ന് ഒറ്റയിരുത്തം . അധികം പരിക്കില്ലാതെ ഇരുന്ന ഒരു സീറ്റിന്റെ തല ഉയരം നിറം മാറി കിട്ടി . ഞാനോര്‍ത്തു . . ഇനി അമ്മയായിട്ടെന്തിനാ . . വയസ്സരും കുഞ്ഞുങ്ങളെ പോലെ എന്നല്ലേ . . ആനന്ദിക്കട്ടെ .
സ്ത്രീകളെയും പുരുഷന്മാരെയും പറ്റിയല്ലല്ലോ ഞാന്‍ ചോദിച്ചത് , സ്ത്രീയെയും പുരുഷനെയും പറ്റിയല്ലേ ? എന്തായാലും ഈ ചോദ്യം ഞാന്‍ തിരികെ ഷെല്‍ഫില്‍ പൊടിപിടിച്ചു കിടക്കുന്ന മറ്റു ചോദ്യങ്ങള്‍ക്കിടയില്‍ വച്ചു . - - - - - അവസാനിക്കാത്ത ദ്വന്ദ്വങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന , പെന്‍ഡുലത്തിന്റെ ആന്ദോളനമായി അവശേഷിക്കുന്ന പ്രവാചകന്മാരെ അറിയില്ലേ ?
സത്യത്തിനെ എത്ര മൂടി വച്ചാലും ഒരു കാലത്ത് അത് പുറത്ത് വരും
ഐ ടി മേഖലയില്‍ ജോലിചെയ്യുന്നവരെ കുറിച്ച് പൊതുവേ ഒരു ധാരണ നിലവിലുണ്ട് . ഇവന്മാരൊക്കെ വെറും " ബ്രോയിലെര്‍ കോഴികളാണ് " , ഓഫീസും വീടുമല്ലാതെ യാതൊരു സോഷ്യല്‍ കമ്മിറ്റ്മെന്റും ഇല്ലാത്തവരാണ് എന്നൊക്കെ . ഒരു പരിധിവരെ ഈ ആരോപണങ്ങളൊക്കെ ശരിയുമാണ് . ഓരോ വര്‍ഷം കഴിയുന്തോറും ആളുകള്‍ അവരിലേക്ക് തന്നെ ഉള്‍വലിയുകയാണ് . സമൂഹത്തില്‍ നടക്കുന്ന പലകാര്യങ്ങളിലും നിന്നും അറിഞ്ഞോ അറിയാതെയോ പുറം തിരിഞ്ഞു നടക്കുന്ന നമ്മള്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്രോയിലെര്‍ കോഴികളാവുകയാണോ ?
അയ്യരെ വായിച്ച് അയ്യരുടേ പിശുക്കില്‍ പങ്കുചേര്‍ന്ന് , ബ്രെഡും ദാലും കഴിച്ച് കമന്റിട്ട എല്ലാ സുഹൃത്തുക്കള്‍ക്കും , നന്ദി . ആദിത്യന്‍ : നന്ദി . എന്റെ ഓഫീസില്‍ ഒന്നും വര്‍ക്ക് ചെയ്യേണ്ടി വരാഞ്ഞത് മുജ്ജന്മ സുകൃത മായി കരുതുന്നു . എന്താ മാഷെ ? കയ്യിലിരുപ്പ് അയ്യരുടേതാണോ ? ഉമേഷ്ജീ : നന്ദി . അതുശരി , കുറുമി പറഞ്ഞത് എളുപ്പം മനസ്സിലായല്ലെ . . ന്‍ഹാ , സിന്ദുചേച്ചിയും , കുറുമിയും ഒരേ സ്വഭാവക്കാരെ . ബ്ലോഗുന്നത് കണ്ണിനു നേരെ കണ്ടുകൂട . ദേവേട്ടാ : നന്ദി . അയ്യരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു . ഇപ്പോള്‍ മുമ്പൈയിലെ ഏതെങ്കിലും ഒരു കമ്പനിയില്‍ കൈ സഞ്ചിയിലിട്ട് , ഹരേ രാമ പാടിയിരിക്കുന്നുണ്ടാകും . എന്തായാലും ദേവേട്ടന്റെ വീടിന്റെ അടുത്തു കണ്ട നാരങ്ങാ - മുളക് അയ്യരുടേ കൂട്ടരിലൊരാളായിരിക്കും . ഉറപ്പ് . L G : നന്ദി . അതുശരി , അപ്പോ അയ്യരുടെ പെങ്ങള് അവിടേയും ഉണ്ടല്ലെ . എന്നാലും , ക്യാന്റീനില്‍ പോണത് നിറുത്തിപ്പിച്ചല്ലോ ആ കൂട്ടുകാരി . കൊള്ളാം ബിന്ദു : നന്ദി . അവസാനിപ്പിച്ചു എന്നെഴുതിയത് എടുത്തു കളഞ്ഞു : ) പല്ലി : താങ്ക്സ് അരവിന്ദോ : നന്ദി . അന്നദാനം മഹാദാനം : ) വര്‍ണ്ണമേഘങ്ങള്‍ : നന്ദി . അയ്യര്‍ ഒന്നൊന്നരയല്ല , മൂന്നിചില്ല്വാനം വരും മാഷെ സൂര്യോദയം : താങ്ക്സ് . ചവിട്ടി ഇറക്കണംന്ന് മനസ്സ് പറഞ്ഞതാ , പക്ഷെ ഫിനാന്‍സ് മാനേജരായിപോയില്ലെ ? ദിവാസ്വപ്നമേ : നന്ദി . അപ്പോള്‍ സമുറായി ഡ്രവറായി കുറച്ച് നാള്‍ ജോലി ചെയ്തു അല്ലെ ? ചിരിപ്പിക്കണംന്ന് കരുതി എന്തെങ്കിലും കയറ്റാതിരിക്കാന്‍ പറ്റിണില്ല്യ മാഷെ . . . . ശ്രമിക്കാം . നന്ദി സതീഷ് : നന്ദി . ഗന്ദര്‍വ്വരേ : നന്ദി . ഉം ശരിക്കും വിശന്നുപൊരിഞ്ഞാണന്ന് വീട്ടിലേക്ക് വന്നത് . ബിരിയാണികുട്ടിയേ : നന്ദി . അതുശരി , അപ്പോ ഹരിഹരന്‍ പിള്ളയും അയ്യരുടേ ഭായി ആണല്ലെ . . . . . . ലോകാസമസ്താ സുഖിയന്നു നല്ല സ്വാദ് : ) സങ്കുചിതനേ : നന്ദി . കുറുജീ , താങ്കളുടെ എഴുത്തിന്റെ ഒരു പ്രത്യേകത ഞാന്‍ കണ്ടുപിടിച്ചു . അത് ലോങ്ങ് വാചകങ്ങളാണ് - സീക്രട്ട് പൊളിഞ്ഞുപോയല്ലോ ദൈവമേ : ) ഷാജുദീനേ : നന്ദി . അപ്പോള്‍ ദമനകന്‍ : നന്ദി . എന്നിട്ടെന്താവാന്‍ ? അയ്യര്‍ക്കിതൊന്നും പുത്തരിയല്ലായിരുന്നു . തണുപ്പോ : നന്ദി . ഇനിയും ഇത് തുടര്‍ന്നാല്‍ അയ്യര്‍ എന്റെ കുത്തിന് പിടിക്കും . ഇടിവാളേ : നന്ദി . ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരു ഇരുന്നൂറ്റമ്പത് ദിര്‍ഹമെങ്കിലും തരുമെന്നാണ് . ഒന്നില്ലെങ്കില്‍ ദിവസവും , പത്ത് പതിനഞ്ചു മിനിറ്റ് അയാള്‍ക്കുവേണ്ടി , രാവിലേ , വൈക്ന്നേരവും വണ്ടി ഓണ്‍ ചെയ്ത് കാത്തുകിടക്കുന്നതല്ലെ . പിന്നെ എന്റെ പാത് ഫൈന്‍ഡറിന്റെ പെട്രോള്‍ കണ്‍സമ്ഷന്‍ ഫുള്‍ടാങ്കടിച്ചാല്‍ ( 90 ദിര്‍ഹം ) , 330 കിലോമീറ്റര്‍ മാത്രമാ . കലേഷ് : നന്ദി . അതുശരി . എന്റെ അയ്യര്‍ സ്റ്റൈല്‍ പ്രൊഫൈല്‍ സങ്കല്‍പ്പിച്ച് ചിരിച്ചു അല്ലെ . ഭാഗ്യം ഹനുമാനെപോലെയാണെന്നു പറഞ്ഞില്ലല്ലോ : ) ശ്രീശാന്തേ : നന്ദി ദില്‍ബാസുരന്‍ : നന്ദി . മോക്ഷം ഗ്യാരണ്ടി നല്‍കുന്ന പുസ്തകങ്ങള്‍ അയ്യര്‍ ഓഫീസിലെല്ലാവര്‍ക്കും വിതരണം നടത്താറുണ്ട് . ഒന്നു രണ്ടെണ്ണം കയ്യിലുണ്ട് . വേണമെങ്കില്‍ തരാം . ഏവൂരാനെ : നന്ദി ഇത്തിരിവെട്ടമേ : നന്ദി . അയ്യരുടെ പ്രേതത്തെ , നാട്ടിലൂം , കാട്ടിലും കാണാം . തവിട്ടു കലര്‍ന്ന കറുപ്പുനിറം : )
ആദിയുടെ തിരുത്തല്‍ കണ്ടപ്പോള്‍ 2 ദിവസം മുമ്പ് ഒരു സുഹൃത്തു പറഞ്ഞ തമാശ ഓര്‍ത്തു : " പട്ടാളക്കാരുടെ ഒരു വണ്ടി മലം , പാതയില്‍ മറിഞ്ഞു " എന്നത് " പട്ടാളക്കാരുടെ ഒരു വണ്ടി മലമ്പാതയില്‍ മറിഞ്ഞു " എന്നു തിരുത്തിവായിക്കാനപേക്ഷ . . .
3 ) ഹൈഡ് ടാബ് വീണ്ടും ഒരു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍ . പതിവ് പോലെ പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക . പിന്നെ Ctrl + Q അമര്‍ത്തിയാല്‍ അത് വരെ തുറന്നു വെച്ച ടാബുകള്‍ എല്ലാം സ്റ്റാറ്റസ് ബാറില്‍ ഒരു കുഞ്ഞു ഐക്കണ്‍ ആയി ഒളിഞ്ഞു കിടന്നോളും . പകരം നമ്മുടെ പാനിക് പേജ് പൊങ്ങി വരും . പിന്നെ Ctrl + Alt + Q അടിച്ചു എല്ലാത്തിനെയും പൊക്കി എടുക്കാം .
നല്ല അനുസരണയും , കഴിവും , ബുദ്ധിയും ഉള്ള ഇവയെ നന്നായി പരിശീലിപ്പിച്ചാല്‍ വളരെ നല്ല കൂട്ടുകാരനായി മാറ്റാം .
രേ സാസാ ധനി പ ധ നിസാ - സാ രേ ഗ മ പ - ഗ സാരേ സാ , സാ രേഗ മ പ ഗ , രേസാ ഹാം ശിവ ഭഽ , ഗ തഽ ഽസു ജാഽഽഽ ഽ ഽ ന ഽ , ക തേ ഽഽഽ ക , കഽ
Harish madiyan - Yesterday 08 : 41 - Buzz - Public ഞാനിപ്പോള്‍ സി . ആറുമായി വിശദമായി സംസാരിച്ചു . അദ്ദേഹം നിരന്തരം യാത്രകളില്‍ ആയതിനാല്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ അറിഞ്ഞിട്ടില്ല . ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞതല്ലാതെ . ഒരു ചാനലും ഇന്നേ വരെ അദ്ദേഹത്തെ വിളിച്ചു ഈ വിഷയത്തില്‍ കമന്‍റ് ആവശ്യപ്പെട്ടിട്ടില്ല . അങ്ങോട്ട് ചെന്ന് കമന്‍റ് പറയേണ്ട കാര്യവും ഇല്ല . രാത്രി തസ്നി വിളിച്ചപ്പോള്‍ ജ്യോതിയും അദ്ദേഹവും ചെന്ന് ഇടപെട്ടതും പോലീസിനെ വിളിച്ചതും അവര്‍ വന്നു കെസെദുക്കാമെന്നു സമ്മതിച്ചതും ആണ് . പിറ്റേ ദിവസം എത്തി പരാതി നല്‍കാമെന്നു തസ്നി പറഞ്ഞു . പോലീസുകാരന്‍ കാത്തിരുന്നെങ്കിലും ഉച്ച വരെ വിവരമൊന്നുമില്ല . വിളിച്ചപ്പോള്‍ തസ്നിയെ കിട്ടിയതും ഇല്ല . പിന്നീട് കാണുന്നത് ഇന്ത്യാവിഷനിലെ വാര്‍ത്തയാണ് . ഫിഫ്ത് എസ്റ്റേറ്റ് ഈ വിഷയത്തില്‍ ഇട്ട പോസ്റ്റ് വായിച്ചു കേട്ടു . അതില്‍ ചില കാര്യങ്ങളോട് യോജിക്കുന്നു . 1 . തെസ്‌നി ആക്രമിക്കപ്പെട്ടത് പ്രതിഷേധാർഹമാണ് . ഒരിക്കലും കേരളത്തിൽ ഇത്തരത്തിൽ സ്ത്രീകൾക്ക് ദുരനുഭവങ്ങൾ ഉണ്ടാവരുത് . അതുകൊണ്ട് തെസ്‌നിക്ക് അവർ അർഹിക്കുന്ന തരത്തിൽ പരിഹാരവും നീതിയും ലഭിക്കണം . 4 . കക്കനാട് സംഭവം സ്ത്രീ പ്രവർത്തകരും പൊതുജനങ്ങളും തമ്മിലുള്ള യുദ്ധത്തിനുള്ള കാരണമാകരുത് . 6 . പൊതുജനങ്ങളുടെ ഇടപെടലിനെയല്ല എതിർക്കേണ്ടത് . അനാരോഗ്യകരമായ ഇടപെടലിനെയാണ് എതിർക്കേണ്ടത് . അതല്ലെങ്കിൽ ജനങ്ങൾ കാണികൾ മാത്രമാവും . ജനങ്ങളെ കാണികളാക്കി മാറ്റുന്നത് ഗുണകരമല്ല . തസ്നിയാണോ അയാളാണോ ആദ്യം തല്ലിയത് , തസ്നി എന്തിന് അവിടെ വന്നു എന്ന തരത്തിലുള്ള വിവാദങ്ങള്‍ അനാവശ്യമാണ് . ഇത്തരം വിഷയങ്ങളില്‍ സ്ത്രീ പിഴച്ചവള്‍ ആണെന്നും മദ്യപിച്ചവല്‍ ആണെന്നും മറ്റും പറയുക ആണ്‍ മേല്ക്കൊയ്മാ സമൂഹത്തില്‍ സ്വാഭാവികമാണ് , ഇവിടെ അതൊന്നും പ്രസക്തമല്ല . ( അതിനെയെല്ലാം എക്കാലവും ഞാന്‍ എതിര്‍ത്തു പോന്നിരുന്നു ) സമൂഹത്തിനു മാതൃകയാവുന്ന രീതിയില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് അത്യാവശ്യമാണ് . തസ്നിക്ക് നീതി ലഭിക്കുന്നത് വരെ അവരെ സഹായിക്കും . എന്നാല്‍ , അസമയത്തു നാട്ടില്‍ ആരെന്തു കണ്ടാലും പ്രതികരിക്കരുത് എന്ന മട്ടില്‍ നടക്കുന്ന പ്രതികരണവും യോജിക്കാവുന്നതല്ല . സഭ്യമായ ഇടപെടല്‍ നടത്തുന്നത് അവരെ ആവശ്യമെങ്കില്‍ സഹായിക്കാന്‍ ആവണം . എന്നാല്‍ അവിടെ നടന്നത് അതല്ല . CR നീലകണ്ഠന്‍
സഞ്ചാരകുതുകിയായിരുന്ന ഗുവേര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1950ല്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ അര്‍ജന്റീനയുടെ വടക്കന്‍ മേഖലയിലാകെ ചുറ്റിക്കറങ്ങി ( ഏകദേസം 4500 കിലോമീറ്റര്‍ ദൂരം ) . വീണ്ടും 1951 ഡിസംബറില്‍ തന്റെ സുഹൃത്ത് ആല്‍ബെര്‍ടൊയുമൊത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയുടെ തെക്കെയറ്റത്തുള്ള ബ്യൂണസ് അയേഴ്സില്‍ നിന്നും തുടങ്ങി വടക്കെ അറ്റത്ത് കാരക്കാസ് വരെ സാഹസികമായ യാത്ര നടത്തി . എട്ടുമാസത്തിനുശേഷം 1952 ആഗസ്റ്റില്‍ തിരിച്ചെത്തി . ആ യാത്രയുടെ വിവരണമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ ' മോട്ടോര്‍ സൈക്കിള്‍ ഡയറി ' യില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത് .
പ്രസ്തുത പാശ്ചാത്യ മാതൃകകളുടെ ഇസ്ലാം വിരുദ്ധത മറനീക്കിക്കാണിച്ചുകൊണ്ട് സാമൂഹികവും രാഷ്ട്രീയവും ധാര്‍മികവുമായ അപചയമല്ലാതെ മറ്റൊന്നും അത് നേടിത്തരില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും , മുസ്ലിം സാമൂഹിക രാഷ്ട്രീയ ജീവിതത്തെ ഇസ്ലാമികമായ അസ്തിവാരത്തില്‍ പുനര്‍നിര്‍മിക്കാനുമാണ് ഈ രണ്ടാം ഘട്ടത്തില്‍ അവര്‍ ശ്രമിച്ചത് . ' അല്‍ ഇസ്ലാം ഹുവല്‍ ഹല്ല് ' ( ഇസ്ലാം മാത്രമാണ് പരിഹാരം ) എന്ന മുദ്രാവാക്യം അവര് ഈ ആവശ്യാര്‍ഥം മുന്നോട്ടുവെച്ചു . മൌലാനാ മൌദൂദിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനിലും , ഹസനുല്‍ബന്നായുടെയും അദ്ദേഹത്തിനുശേഷം ഹസനുല്‍ ഹുദൈബി , സയ്യിദ് ഖുത്വുബ് , ഉമര്‍ തല്‍മസാനി , ഹാമിദ് അബുന്നസ്വ്ര്‍ , മുസ്വ്ത്വഫാ മശ്ഹൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഈജിപ്തിലും , ഡോ . മുസ്വ്ത്വഫസ്സിബാഇ സിറിയയിലും , ഹസനുത്തുറാബി സുഡാനിലുമെല്ലാം ഈ ആവശ്യം ശക്തമായി ഉന്നയിച്ചു . ഈ ശ്രമത്തില്‍ വിവരണാതീതമായ പീഡനങ്ങള്‍ക്കും ചിലസ്ഥലങ്ങളില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇരയാവുകയുണ്ടായി .
അദ്ദേഹത്തിനുണ്ടായ ദുരനുഭവത്തില്‍ ദുഃഖിക്കുന്നു . . സൗദിയില്‍ കാര്യങ്ങള്‍ അല്പം കൂടി മെച്ചം ആണെന്ന് തോന്നുന്നു . . ഹൌസ് റെന്റ് കുറവായതും റൂം അവൈലബിലിടിലും തന്നെ ഒരു കാരണം . . പിന്നെ പൊതുവേ ഗള്‍ഫില്‍ പൊതു ജനാരോഗ്യ കാര്യത്തില്‍ പരിശോധനയും നടപടികളും നമ്മുടെ നാട്ടിലേക്കാള്‍ മെച്ചപ്പെട്ടതാണ് . . ജനറല്‍ സ്റ്റോറുകളിലും ഹോട്ടലുകളിലും അധികൃതരുടെ പരിശോധന ശക്തമാണ് . . നമ്മുടെ നാട്ടില്‍ നിയമം പുസ്തകത്തില്‍ മാത്രം ആണല്ലോ . . എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അങ്ങിനെയല്ല . z ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്കേ ഇത്തരം കടകളില്‍ ജോലിക്ക് നില്‍ക്കാന്‍ തന്നെ പറ്റൂ . വേസ്റ്റ് ഡിസ്പോസല്‍ ഇവിടെ വളരെ മാതൃകാ പരം ആണ് . . നമ്മുടെ നാട്ടില്‍ ജനറല്‍ ഹോസ്പിടല്‍ , ബസ് സ്റ്റാന്റ് പരിസരങ്ങള്‍ എത്ര മാത്രം വൃത്തി ഹീനം ആണ് എന്ന് നമുക്കൊക്കെ അറിയാം അല്ലോ . . . ഇവ വഴി രോഗങ്ങള്‍ പകരുന്നതും നാട്ടില്‍ സാധാരണ . കമ്പനികളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത് കാരണം . . കമ്പനി തൊഴിലാളികള്‍ ചെറിയ അസുഖം വന്നാല്‍ പോലും ഇപ്പോള്‍ ആശുപത്രികളില്‍ പോകാന്‍ താല്പര്യപ്പെടാരുണ്ട് . . . പക്ഷെ ചില രോഗങ്ങള്‍ അശ്രദ്ധയും കൂടെയുള്ളവര്‍ ആരും പരിചരിക്കാന്‍ ശ്രദ്ധ കാട്ടാത്തതും കാരണം നില വഷളാകാറുണ്ട് . . എങ്കിലും പൊതുവേ പൊതു ജനാരോഗ്യ കാര്യത്തില്‍ വളരെ നല്ല നിലപാടുകളും നിയമ നിര്‍വഹണവും ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ . . തു ജനാരോഗ്യ കാര്യത്തില്‍ , നമ്മുടെ ആരോഗ്യ , മുനിസിപ്പാലിറ്റി , കോര്പറേഷന് , പഞ്ചായത്ത് , അധികൃതര്‍ കാണിക്കുന്ന തികഞ്ഞ അനാസ്ഥയൊന്നും ഇവിടങ്ങളില്‍ ഇല്ല എന്ന് മാത്രമല്ല , മാതൃകാപരം ആണ് പലപ്പോഴും . ഏതായാലും അദ്ദേഹത്തിന് വേഗം സുഖമാവട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു . .
ഒരു സാഹിത്യകൃതിയൊന്നാകെ മോഷ്ടിക്കുന്നതും ഒരു ആപ്തവാക്യം ഉദ്ധരിക്കുന്നതും ഒരു പോലെയുള്ള മൊഷണമാണോ സുഹൃത്തേ ? മുസ്ലിംങ്ങള്‍ ഇസ്ലാമിന്റെ ഇരകളാണെന്ന വാചകം എന്റെ മതവിമര്‍ശനത്തിന്റെ മൊത്തം മര്‍മ്മം ഉള്‍ക്കൊള്ളുന്ന ഒന്നാണ് . അതു ഞാന്‍ ബ്ലോഗില്‍ സ്ക്രോളിങ് റ്റെക്സ്റ്റാക്കി ഇട്ടതിനെയാണല്ലോ സാഹിത്യമോഷണമാക്കി മാറ്റിയത് ! പോസ്റ്റിട്ട വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വരുന്നതു തന്നെ ഗൌളി സൂത്രമാണ് . അതിനാല്‍ ഈ ചര്‍ച്ച തുടരാന്‍ താല്പര്യമില്ല .
മീറ്റില്‍ വന്ന എല്ലാവരും അല്‍പ്പസ്വല്‍പ്പം പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടാണ് മടങ്ങിയിരിക്കുന്നത് . ( @ ജയന്‍ ഏവൂര്‍ - താങ്കളും ഒരു സഹായം ഈ പ്രവര്‍ത്തങ്ങളിലേക്ക് നല്‍കിയിരിക്കുന്നു . അവിടെ വന്ന എല്ലാവരും നല്‍കിയിരിക്കുന്നു . ഒരു മനോവിഷമവും വേണ്ട . ) വരവു വന്ന പണത്തില്‍ ചിലവ് കിഴിച്ച് ബാക്കിയുള്ള പണം ബൂലോക കാരുണ്യത്തിന് നല്‍കാനാണ് തീരുമാനമായത് . ബൂലോക കാരുണ്യത്തിലെ ഒരു മെമ്പര്‍ എന്ന നിലയ്ക്ക് അപ്പുവിനെ ഏല്‍പ്പിക്കാമെന്ന് വെച്ചു . ആ പണത്തിന്റെ കണക്കും മൊത്തം വരവ് ചിലവ് കണക്കുമൊക്കെ ഉടനെ തന്നെ അറിയിക്കുന്നതാണ് . തിരുവനന്തപുരത്തുള്ള പോളിയോ ബാധിച്ച ഒരു കുട്ടിയുടെ ആശുപത്രി ചിലവിലേക്ക് മുംബൈയില്‍ ഇരുന്ന് ഹന്‍ല്ലല്ലത്ത് സഹായം ചെയ്യുന്നു . അത് 2 ആഴ്ച്ച മുന്‍പ് . ഇപ്പോ ദാ വയനാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടിയും . നിനക്ക് നന്മകള്‍ മാത്രം വരട്ടെ കുഞ്ഞനുജാ . . . . ഇതിനൊക്കെ സര്‍വ്വേശ്വരന്‍ തിരികെ തരും . അതെങ്ങനായിരിക്കും എന്നറിയാമല്ലോ ? ച്ഛപ്പട് ഭാട് കേ . . . . . നാട്ടുകാരാ . . . . ഈ പോസ്റ്റ് ഒരു കൈയ്യട്ടി കൂടുതല്‍ അര്‍ഹിക്കുന്നു .
8 ) ത്വൂര്‍ പര്‍വതത്തില്‍നിന്ന് മൂസാ നബിക്ക് പ്രത്യക്ഷപ്പെട്ട ' പ്രകാശം ' അലിയുടെതാണ് . നബിയുടെ മിഅ്റാജിന്റെ ഘട്ടത്തില്‍ അലി , അല്ലാഹുവിന്റെ സിംഹാസനത്തില്‍ ഉണ്ടായിരുന്നു എന്നും ഇബ്നുസബഅ് വാദിക്കുകയുണ്ടായി . ഇതൊക്കെ വിശ്വസിക്കുന്ന ചില ശിയാക്കള്‍ അലിയുടെ പേരെഴുതിയ ഏലസ് കെട്ടിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് ധരിക്കുന്നവരാണ് . ( 13 )
admin മുങ്ങിയോ ? ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ ? ? ? ? ആ കറുത്ത കൈകള്‍ ' ദിപ്പോ ശരിയാക്കാം ' , ' ഓഹോ അതാണല്ലേ പ്രശ്നം ' … ' ആ സ്ക്രൂ ഡ്രൈവര്‍ ഇങ്ങെടുത്തോ തിപ്പോ ശരിയാക്കാം ' . എന്ന് എല്ലാ പദപ്രശ്നം തുടങ്ങുമ്പോളും പറയുന്നതാ . . മനുഷ്യന്‍ നേരെ ചൊവ്വേ സൈറ്റില്‍ കേറീട്ടു കാലം കുറെ ആയി … പടക്കം അഡ്മിന് നേരെ എറിഞ്ഞാലോ ?
വാദ്യം ശബ്ദത്തിനെ മുക്കിക്കളഞ്ഞതൊഴിച്ചാല്‍ ബഹുകേമമായി ! ഗീതേച്ചിക്കും പണിക്കര്‍സാറിനും ഗായികയ്ക്കും അഭിനന്ദനങ്ങള്‍ . . ഈ ഓണസമ്മാനത്തിനു നന്ദി !
സുകുമാരന്‍ ചേട്ടന്‍ മാത്രമേ ബ്ലോഗിലിതു പറഞ്ഞുള്ളു . മറ്റു ബ്ലോഗറന്മാരുടെയെല്ലാം വാ മൂടിയോ ആവോ ?
വല്യവല്യപണക്കാരുടെ കുത്തകയായ വിമാനത്തെ ഒരു സോഷ്യലിസ്റ്റ്‌വാദിയായ ഞാൻ ക്രൂരമായി അവഗണിച്ചിരിക്കയായിരുന്നു എന്നൊക്കെ പറയാമെങ്കിലും സത്യം മറ്റൊന്നാണ് . . അന്നത്തെ ഒരു സാമ്പത്തികനില വച്ച് ഫ്ലൈറ്റിനെ ഒരു ഗതാഗതമാർഗമായി കണക്കാക്കാൻ പറ്റിയ അവസ്ഥയിരുന്നില്ല ഞങ്ങൾ . പപ്പയോടു ചോദിച്ചാൽ പൈസ കിട്ടും . . പക്ഷെ ഉദ്യോഗസ്ഥയായ ഒരു മകളെന്ന നിലയ്ക്ക് അതൊക്കെ വല്യ ചമ്മലലല്ലേ . ( ഇപ്പോ ആ ചമ്മലൊക്കെ മാറി കേട്ടോ . . അല്ലെങ്കിലും കുറെ പ്രാവശ്യം ചോദിച്ച് ശീലമായികഴിഞ്ഞാൽ പിന്നെ എന്തോന്ന് ചമ്മല് ) . അവസാനം എന്റെയും കുരുട്ടിന്റെയും ബാങ്ക്‌ക്കൗണ്ടിന്റെ അസ്ഥിവാരം വരെ മാന്തി പൈസയെടുത്ത് കോഴിക്കോടേക്ക് ഒരു ടിക്കറ്റു സംഘടിപ്പിച്ചു . എന്റെ യാത്രയെ പറ്റി കേട്ടതും ഡോക്ടർ വന്ന് ഒരു മുൻകരുതലെന്ന നിലയ്ക്ക് പിന്നേം കാലിനെ കാസ്റ്റിലാക്കിതന്നു . അതു മാത്രമല്ല ; ഫ്ലൈറ്റ്‌കമ്പനിയിലെ ഏതോ സുഹൃത്തിനെ വിളിച്ച് എന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ നാട്ടിലെത്തിക്കാനുള്ള ഏർപാടുകളും ചെയ്തു . അങ്ങനെ ഞാൻ ആദ്യത്തെ പറക്കലിനൊരുങ്ങി . .
ടെമ്പ്ലേറ്റ് സൂപ്പര്‍ . . . പിന്നെ തീര്‍ച്ചയായും എഴുത്തും . . . പിന്നെ മലയാളി ഇല്ലാത്ത കൊണ്ട് ദൈവത്തെ സ്തുതിക്കാന്‍ എന്നോടിവിടെ എല്ലാരും പറയുന്നു . . . അതുതന്നെ കണ്ണനോട് ഞാനും പറയട്ടെ . . . കാരണം . ഇവിടെ ദുബൈയില്‍ ഓഫീസില്‍ ഒപ്പം മലയാളി ഇല്ലാത്ത വിരളം മലയാളികളില്‍ ഒരാളാണ് ഞാന്‍ . . . ഈ പരാതിക്ക് എല്ലാ ബന്ധുക്കളും , പരിചയക്കാരും ഒരേ സ്വരത്തില്‍ പറയുന്നത് " എന്റെ ഭാഗ്യം എന്നാ " കാരണം നമ്മള്‍ മലയാളികള്‍ക്ക് തമ്മില്‍ തമ്മില്‍ നല്ല സ്നേഹം ആണെന്നത് തന്നെ അവരുടെ ഒക്കെ അനുഭവം തന്നെ . . . ശ്രീശാന്തിന്റെ കാര്യം കലക്കി . ഇവിടെ കുറെ കാലം ഏറനാകുളത് താമസിച്ചു എന്ന ഒറ്റ കാരണത്തിന് ഈ പാവം ഞാന്‍ ആ കൊച്ചന്‍ കാണിക്കുന്ന ഓരോ തല്ലുകൊള്ളിത്തരത്തിനും കോട്ടയം കാരനായ എന്റെ കെട്ടിയോന്റെ കളിയാക്ക് കേട്ട് ജീവിതം മടുത്ത അവസ്ഥയിലാ . . . പിന്നാ തമിഴന്‍ പറയുന്നതിനു പരാതി പറയുന്നേ . . . മിണ്ടരുത് . . . അറ്റുനോറ്റൊരുതന്‍ കയറിവന്നില്ല . . . കയ്യില്‍ ഒന്നുമില്ലേലും നല്ല കനത്തില്‍ അഹംഗാരം ഉണ്ടല്ലോ . നമ്മുടെ വിധി അനുഭവി . . .
റസ്റ്റ് ഹൗസ് ആദ്യചിത്രം . മന്ത്രകോടി , ലോട്ടറി ടിക്കറ്റ് തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു .
എന്നു മരിച്ച നളിനിയെപ്പറ്റിയുള്ള ദിവാകരചിന്തയില്‍ കവിത കുറവാണ് . അതിനാല്‍ അതു നളിനിയെ പരിഹസിക്കുന്നതിനു തുല്യമാണെന്നുപോലും നാം സംശയിച്ചുപോകുന്നു .
സ്വാതന്ത്ര്യാനന്തരം പുതിയ രാജവംശങ്ങള്‍ വന്നു . അംബാസിഡറും ഫിയറ്റും നിരത്തുകള്‍ വാണു . കാറുകള്‍ക്ക് ക്വോട്ട ഉണ്ടായിരുന്ന സുവര്‍ണ്ണകാലം . സമൂഹത്തിലെ ഉന്നതന്മാര്‍ മാത്രം ഫിയറ്റുകാറുകളില്‍ വാണു . ജോയി ആലുക്കാസിനു സ്വകാര്യവിമാനം നല്‍കുന്ന പ്രതാപമായിരുന്നു , അന്ന് ഫിയറ്റ് ഓടിച്ചു നടക്കുന്നവന് .
ഓണ്‍ലൈന്‍ ബന്ധങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു വച്ചു പോവുക അല്ലായിരുന്നു ഉദ്ധേശം . ഐഡെന്റിറ്റി എന്നത് പ്രണയത്തില്‍ ശരിക്കും ഒരു മിത്താണ് എന്നത് പ്രണയിച്ചിട്ടുള്ളവര്‍ക്ക് അറിയാവുന്ന ബാലപാഠം . പ്രേമിക്കുന്ന ആള്‍ നമുക്ക് എന്താണോ ആ ഇമേജിനെ ആണ് നമ്മള്‍ പ്രേമിക്കുന്നത് . വ്യക്തിയെ അല്ല ഒരു ഫാന്റസൈസ്ഡ് ഐഡെന്റിറ്റിയെ . പ്രണയത്തെക്കുറിച്ച് അതില്‍ക്കവിഞ്ഞു പറയുന്നതെല്ലാം മനുഷ്യന്റെ മോഹങ്ങള്‍ മാത്രം . വെര്‍ച്ച്വല്‍ ഉലകത്തില്‍ ഈ ഫാന്റസിക്കുള്ള സാധ്യത പതിന്മടങ്ങ് , അപ്പോള്‍ പിന്നെ ആരെകുറ്റം പറയാന്‍ . അനൂപ് : പേടിപ്പിക്കരുതെ : ) നന്ദിട്ടോ ഡോണ്‍ : തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍ . . . നന്ദു : പൊയ്മുഖങ്ങള്‍ . . . പലമുഖങ്ങള്‍ അല്ലെ നമ്മളൊക്കെ ? ! ബഷീര്‍ : പുതിയ ലോകത്ത് പഴയ മനസ്സ് . . എന്തു ചെയ്യേണ്ടൂ . . . നിസ : ഒന്നും ഓര്‍മ്മിപ്പിച്ചില്ലെ ? ഒന്നും ? ! കുഞ്ഞന്‍ : ഹ ഹ . . . ആ കഥ ഞാന്‍ കേട്ടിട്ടില്ല . . അതിനുള്ള സാധ്യതകള്‍ വിരളമല്ല . ഉഗ്രന്‍ ക്ലൈമാക്സ് സീന്‍ ആയിരിക്കും അല്ലെ ? ലക്ഷ്മി , പൂടയൂര്‍ വളരെ നന്ദി . ചിന്തിപ്പിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയതല്ലെ ഇത് : ) കിനാവെ . . യ്യോ . . കഥയ്യല്ല നടന്ന സംഭവം . . പേടിച്ചിട്ട് പേരു വെളിപ്പെടുത്താത്തല്ലെ ?
വൈക്കം : മുണ്ടാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനടുത്ത കടവിലേക്ക് വള്ളത്തില്‍ വന്നിറങ്ങിയതാണ് അമ്മിണി . മകളുടെ 56 ദിവസം പ്രായമായ കുഞ്ഞ് കൈയിലുണ്ട് . ഒന്നര
കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട് , വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട് , പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും , കണ്ണുകളുമുള്ള തെരുവുകളുമുണ്ട് . ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന്‍ കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട് . ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ , കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ , തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല . കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി . ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത് . കൊച്ചിന്‍ ബേക്കറി പേരെടുത്തതാണ് . അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും , മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത് . സഹോദരിമാരായിരുന്നു അവര്‍ . പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ . എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട് . ഞാനും . അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത് . മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ . തീന്മേശക്കരികിലായി ചൈനകാബിനറ്റ് , അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം . ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു . ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍ . ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ . മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു . എല്ലാത്തിലും പന്നിനെയ്യോ , കള്ളോ ഇടുമത്രേ . വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന് . ഒന്നു പരത്തി , അടുത്തത് മറിച്ചിട്ട് , അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത് , ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി , സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ് . പക്ഷെ , ആ വിയര്‍പ്പുനാറ്റം . പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള്‍ ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം . അല്ല , ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല , പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്‍ക്കൂ . സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത് . സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട് . കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക് . ട്യൂഷന്‍ കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന് . ട്യൂഷന്‍ കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു . മിസ് മാര്‍ഗരറ്റ് കൊച്ചിന്‍ ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു . കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു . ' പൂക്കള്‍ വിരുന്നുകാര്‍ക്ക് , ' പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു . ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു , ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു . വെള്ള ലേസ് മേശവിരി , തിളങ്ങുന്ന ചായകപ്പുകള്‍ , രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക് - ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു . വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും . വന്നത് മഞ്ചുവിന്റെ അമ്മ മാത്രം . മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു . മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു , മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി . ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു . ഇതായിരുന്നു പറയാനുള്ളത് . അതിന് ഇത്രയും എഴുതണോ ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം . മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു . ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു . ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി . ഇത്രയും മതി . പക്ഷെ , ഒരു കാര്യം കൂടിയുണ്ട് . എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട് .
ഏപ്രില്‍ മെയ് മാസങ്ങളിലെ വെക്കേഷന്‍ കടന്നുപോകുന്നത് വളരെ പെട്ടന്നാണ് . വെക്കേഷന്‍ കാലത്ത് അമ്മായിയുടെയും ചെറിയ - വലിയച്ഛന്മാരുടെയും കുട്ടിപ്പടകളെക്കൊണ്ട് വീടും തൊടിയും നിറഞ്ഞിരിക്കും . കാലത്ത് എഴുന്നേറ്റാല്‍ പിന്നെ കാപ്പി പോലും കുടിക്കാതെ അമ്പി സാമിയുടെ കുളത്തിന്റെ അറ്റംവരെ നീണ്ടു കിടക്കുന്ന പറമ്പിലേക്കിറങ്ങുകയായി . സെന്ററിലെ ഫേന്‍സിലാന്‍ഡിന്റെ മുന്നില്‍ ഉഷച്ചേച്ചിയുടെ തുന്നല്‍ മെഷീനുമായിരിക്കുന്ന ബാലന്‍ നായര്‍ അവര്‍കളുടെ വെക്കേഷന്‍ സ്പെഷലായി തുന്നിക്കൂട്ടുന്ന വള്ളിയുള്ള ലൂസായ ട്രൌസറുമിട്ട് മാവായ മാവിലെല്ലം കൈക്കരുത്ത് കാണിച്ച് നടക്കുന്ന സമയം . ചെറിയഛനെ മാത്രമേ അല്പമെങ്കിലും ഭയമുള്ളൂ . അതും ആ കപ്പടാ മീശയുടെ ബലം ഒന്നുകൊണ്ടു മാത്രമാണ് . ബാക്കിയുള്ള കാരണവന്മാര്‍ അതിനു ശ്രമിച്ചിട്ട് പരാജയമടഞ്ഞതാണെന്ന് ചരിത്രം .
ഷാര്‍ജ : കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച പതിനേഴ് ഇന്ത്യക്കാര്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്ന പ്രോസിക്യൂഷന്‍ നിര്‍ദേശം സ്വീകരിക്കാന്‍ വിസമ്മതിച്ചു . അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന സ്ഥലത്ത് ചേരി തിരിഞ്ഞുണ്ടായ
ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ നാലുകെട്ട് ആണ് . അതിന് കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു . പിന്നീട് സ്വർഗ്ഗം തുറക്കുന്ന സമയം , ഗോപുരനടയിൽ എന്നീ കൃതികൾക്കും കേരളസാഹിത്യഅക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .
ഇതു നമ്പൂതിരിപ്പാടിന്റെ മാത്രം അനുഭവമല്ല . കേരളത്തിലെ പേരുകേട്ടതും അത്ര പേരുകേട്ടിട്ടില്ലാത്തതുമായ മിക്കവാറും എല്ലാ ജ്യോതിഷികൾക്കും അവരുടെ ദിവസങ്ങൾ വിശ്രമരഹിതമാണ് . വിവാഹപ്പൊരുത്തങ്ങൾ നോക്കാനും ശുഭകാര്യങ്ങൾക്കു നല്ല സമയം കുറിക്കാനും സമയദോഷം മാറാനും മാത്രമല്ല ആളുകൾ ജ്യോതിഷികളെ തേടിയെത്തുന്നത് . ആഗ്രഹിച്ച ജോലി കിട്ടാൻ , കർമരംഗത്തെ തടസ്സങ്ങൾ മാറാൻ , ഡോക്ടർമാർ പരാജയപ്പെട്ട മാറാരോഗങ്ങൾക്കു പ്രതിവിധികൾ തേടി , ഒരു കുഞ്ഞിക്കാലു കാണാൻ വർഷങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതെ ഒടുവിൽ , മരണത്തിന്റെ വക്കിൽനിന്നു ജീവിതത്തി ലേയ്ക്കു തിരിച്ചുവരാൻ ആഗ്രഹിച്ച് … … … . . മറ്റെല്ലാ വഴികളും അടയുമ്പോൾ അവസാനത്തെ ആശ്രയമായി ജ്യോതിഷത്തിന്റെ വഴിതേടുന്നവർ അനവധി .
പ്രിയ സുഹൃത്തേ , താങ്കളുടെ ലേഖനം വായിച്ചു . ചെയ്യുന്നത് തിരുത്താന്‍ കഴിയാത്ത തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തെറ്റു ചെയ്യുന്നവരാണ് നമ്മില്‍ പലരും . അതു കൊണ്ടു തന്നെ കാലം കണക്കു ചോദിക്കുകയും ചെയ്യും . വിശിഷ്യ , വൃദ്ധരായ മാതാപിതാക്കളെ എന്തു പരിഷ്കാരത്തിന്‍റെ പേരിലായാലും തങ്ങളുടെ സ്വൈര്യ ജീവിതത്തിന്‍റെ നാലതിരുകളില്‍ നിന്നും പുറത്താക്കുമ്പോള്‍ പലരും സൌകര്യപൂര്‍വം മറക്കുകയോ , ചിന്തിക്കാതിരിക്കുകയോ ചെയ്യുന്ന ഒരു കാര്യമുണ്ട് . ഒരു വലിയ സംസ്കാരമാണ് അവര്‍ പടിയിറക്കി വിടുന്നത് . വാമൊഴിയായി പകര്‍ന്നു ലഭിക്കേണ്ട ഒരു പിടി നന്മകള്‍ , പാരമ്പര്യം തുടങ്ങി അളവില്ലാത്ത അറിവിന്‍റെ നിധി കൂടിയാണ് അവര്‍ . വെറുതെ ഒരു സ്റ്റൈലിനു വേണ്ടി മാതാപിതാക്കളെ വീട്ടില്‍ നിന്നൊഴിവാക്കുന്ന മക്കള്‍ മുതല്‍ , മക്കളുടെ പ്രവൃത്തികള്‍ കണ്ട് മനം മടുത്ത് സ്വയം ഇറങ്ങിപ്പോകുന്ന മാതാപിതാക്കള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍ . രണ്ടിനുമാവാതെ സ്വയം നീറി നീറി ജീവിക്കുന്ന വൃദ്ധരും എണ്ണത്തില്‍ കുറവല്ല . ഇവിടെ മറ്റൊന്നുള്ളത് , വൃദ്ധ സദനത്തില്‍ കഴിയുന്നവരോടോ , മക്കളുടെയും മരുമക്കളുടെയും പീഡനം സഹിച്ചു ജീവിക്കുന്നവരോടോ അവരുടെ മക്കളുടെ കുറ്റം പറഞ്ഞു നോക്കൂ . . . ല്ലാ ന്യായവും നിരത്തി സ്വന്തം മക്കളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും അവരില്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനവും . ഈ സഹനവും , സ്നേഹവും ലോകത്ത് മറ്റൊരിടത്തും പകരം എന്തു തന്നെ കൊടുത്താലും നേടാന്‍ കഴിയില്ല . പലരും ഈ സത്യം മനസ്സിലാക്കി വരുമ്പൊഴേക്കും അവരും ഏതെങ്കിലും വൃദ്ധസദനത്തില്‍ എത്തിയിരിക്കും . ആശംസകള്‍
ചെന്നൈ : സന്തോഷ് ശിവന്റെ ' ഉറുമി ' മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് . ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ് ഏവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നത് . ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്റെ പ്രകടനവും പ്രശംസകള്‍ പിടിച്ചുപറ്റുന്നു . രണ്ടാം ദിവസം ചിത്രത്തിന് വന്‍ തിരക്ക് അനുഭവപ്പെടുന്നു . ഉറുമിക്ക് ലഭിച്ച അഭിനന്ദനങ്ങളില്‍ സന്തോഷ് ശിവന്‍ ഏറ്റവും വിലപ്പെട്ടതായി കരുതുന്നത് ഇന്ത്യയുടെ ഷോമാന്‍ മണിരത്‌നം പറഞ്ഞ വാക്കുകളാണ് . സിനിമ കണ്ടിട്ട് മണിരത്‌നം സന്തോഷ് ശിവന് എസ് എം എസ് അയയ്ക്കുകയായിരുന്നു " ഉറുമി ഒരു വലിയ അനുഭവമാണ് . ഒരു നല്ല എന്‍റര്‍ടെയ്‌നര്‍ . വളരെ കണ്‍വിന്‍സിംഗ് ആയ പ്രകടനമാണ് ചിത്രത്തിന്റേത് . ഒരു സന്തോഷ് മാജിക് തന്നെയാണ് ഈ ചിത്രം " . ഉറുമി റിലീസാകുന്നതിന് ഒരു ദിവസം മുമ്പ് , ബുധനാഴ്ചയാണ് മണിരത്‌നം ചിത്രം കണ്ടത് . മണിരത്‌നത്തിനായി ചെന്നൈയിലെ റിയല്‍ ഇമേജസ് സ്റ്റുഡിയോയില്‍ പ്രിവ്യു ഷോ ഒരുക്കുകയായിരുന്നു . സിനിമ കഴിഞ്ഞയുടന്‍ , ചിത്രത്തിന്റെ തിരക്കുകളുമായി കേരളത്തിലായിരുന്ന സന്തോഷ് ശിവനെ മണിരത്‌നം വിളിച്ചു . സിനിമയെ അഭിനന്ദിച്ച് ഏറെനേരം സംസാരിച്ചു . അതിന് ശേഷമാണ് മണിരത്‌നം മെസേജ് അയച്ചത് . എന്തായാലും മണിരത്‌നത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡായി സന്തോഷ് ശിവന്‍ കരുതുന്നു .
ഹാഫ്നിയം എന്ന മൂലകം സിര്‍ക്കോണിയം ലോഹത്തോടു ചേര്‍ന്നാണ് സാധാരണ കാണപ്പെടുക . ഹാഫ്നിയം വിലപിടിപ്പുള്ള ലോഹമാണെങ്കിലും സിര്‍ക്കോണ്‍ ധാതുവിലുള്ള ഇതിന്റെ അളവ് സിര്‍ക്കോണിയം ലോഹനിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു . കാരണം , ഹാഫ്നിയമില്ലാത്ത സിര്‍ക്കോണിയമാണ് ആണവ റിയാക്റ്ററുകളില്‍ ഉപയോഗിക്കുന്നത് . സിര്‍ക്കോണ്‍ ധാതുവിലുള്ള ഇരുമ്പിന്റെ അംശം , യുറേനിയം , തോറിയം എന്നിവയുടെ സാന്നിധ്യം മൂലമുള്ള റേഡിയോ ആക്റ്റിവ് പ്രസരണം , എന്നിവ ഈ ധാതുവിന്റെ കമ്പോളവിലയെ ഗണ്യമായി സ്വാധീനിക്കുന്നു . 10 ുുാ - ല്‍ താഴെ ഇരുമ്പിന്റെ അംശം , 100 ppm - ല്‍ താഴെ സിലിക്ക , 300 ppm - ല്‍ കുറഞ്ഞ ടൈറ്റാനിയം ഓക്സൈഡ് - ഇതാണ് സിര്‍ക്കോണിയം അഥവാ സിര്‍ക്കോണ്‍ ഓക്സൈഡില്‍ അനുവദനീയമായ അളവുകള്‍ .
ഒപ്പം തന്നെ ഐസ്‌ക്രീം വിവാദവുമായി ബന്ധപ്പെട്ട് ലീഗിന്റെ കണ്ണിലെ കരടായി മാറിയിരുന്ന കെഎം മുനീറും വിജയിച്ചിരിക്കുകയാണ് . മത്സരിച്ച 24 സീറ്റുകളില്‍ 20ഇടത്തും ലീഗ് വിജയിച്ചിട്ടുണ്ട് .
പിണറായിയെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യമില്ല എന്ന് അവകാശപ്പെട്ടു ഹര്‍ജി വന്നപ്പോള്‍ താങ്കള്‍ പറഞ്ഞ സുപ്രീം കോടതി വിധി നിലവിലില്ലായിരുന്നോ ? അതോ സുപ്രീം കോടതി വിധി തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന നിലപാടാണോ ഹൈക്കോടതി എടുത്തത് ? ഹൈക്കോടതിക്കും ' ധാര്‍ഷ്ട്യം ' പിടിപെട്ടോ . . . ? അല്ലല്ലോ . വിചാരനക്കനുമതി തേടുന്ന ഭരണഘടന വകുപ്പ് ഒരു കോടതിയും അസാധുവക്കിയിട്ടില്ല . അതിപ്പോഴും പ്രാബല്യത്തിലുണ്ട് . സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ച് സി ബി ഐ ക്ക് നീങ്ങാമായിരുന്നു എന്നു മാത്രമേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളു . ഗവര്‍ണ്ണറുടെ അനുമതി തേടിയത് , അതിന്റെ പേരില്‍ ഒരു ഹര്‍ജി വരുന്നത് ഒഴിവാക്കാന്‍ മാത്രമായിരുന്നു . വിചാരണക്കനുമതി ആവശ്യപ്പെട്ട് , സി ബി ഐ അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് കോടതിക്കറിയാമായിരുന്നു . അതില്‍ തീരുമാനം എടുക്കാന്‍ കോടതി തന്നെ മുന്നു മാസം അനുവദിച്ചിരുനു . ഇത് ഞാന്‍ പറഞ്ഞത് തന്നെയല്ലേ . . ? ( ' അഡ്വക്കറ്റ് ജനറലോ സര്‍ക്കാരോ അല്ല രേഖകള്‍ നല്‍കിയത് , സി ബി ഐ ആണ് . അതും ഗവര്‍ണര്‍ക്കാണ് , സര്‍ക്കാരിനല്ല , നല്‍കിയത് . ' ) തങ്കള്‍ പറഞ്ഞതിതല്ല . ഗവര്‍ണ്ണര്‍ പിണറായിയെ കുടുക്കാന്‍ വേണ്ടി , സര്‍ക്കാരിനു കിട്ടാത്ത തെളിവുകള്‍ സി ബി യോടു ചോദിച്ചു വാങ്ങി , വിചാരണക്കനുമതി കൊടുത്തു എന്നാണ് . സര്‍ക്കാരിനതില്‍ കാര്യമില്ല എന്നതിനാലാണു സി ബി ഐ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടും , കൂടുതല്‍ രേഖകള്‍ നല്‍കാതിരുന്നത് . അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉപദേശത്തില്‍ ഒരു കാര്യം കൂടി സൂചിപിച്ചിരുന്നു . ലഭ്യമായ രേഖകള്‍ പ്രകാരം വിചാരണ ചെയ്യാനുള്ള അനുമതി നല്‍കാനാവില്ല . എങ്കിലും ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം . എനു വച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ഗവര്‍ണ്ണര്‍ ക്ക് കിട്ടിയാല്‍ , ഭരണ ഘടന നല്‍കുന്ന വിവേചനാധികാരം ഉപയോഗിച്ച് , വിചാരണക്കനുമതി നല്‍കാമെന്ന് . ഗവര്‍ണ്ണര്‍ അതേ ചെയ്തുള്ളു . മറ്റൊരു സംശയം . . . സി ബി ഐ സര്‍ക്കാരിനു നല്‍കിയത് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള തെളിവുകള്‍ ആയിരുന്നെങ്കില്‍ അത് വെച്ച് വിജയനെതിരെയുള്ള പ്രോസിക്യൂഷനെപ്പറ്റി എങ്ങനെ ഉപദേശം നല്‍കും ? വിജയനെതിരെ വിചാരണക്ക് ഉപദേശം നല്‍കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല . ഗവര്‍ണറോട് സി ബി ഐ അനുമതി ചോദിച്ചു . ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചു , ഉപദേശമല്ല . സര്‍ക്കാര്‍ വിചാരണക്കനുകൂലമാണെങ്കില്‍ , ഗവര്‍ണ്ണര്‍ക്ക് കൂടുതല്‍ അന്വേഷണവും വിശദീകരണങ്ങളും തേടേണ്ട ആവശ്യമില്ല . അതു കൊണ്ടാണ് , അഭിപ്രായം ചോദിച്ചത് . സര്‍ക്കാരിന്റെ അഭിപ്രായം മറിച്ചായതു കൊണ്ട് , ഗവര്‍ണ്ണര്‍ സി ബി ഐ യില്‍ നിന്നും , നിയമ വിദഗ്ദ്ധരില്‍ നിന്നും , ജഡ്ജിമാരില്‍ നിന്നും കൂടുതല്‍ വിശദീകരണങ്ങള്‍ തേടി . അതിന്റെ അടിസ്ഥനത്തില്‍ തീരുമാനമെടുത്തു .
ആഹാ , കൊള്ളാമല്ലോ . സൈബര്‍ ലോകത്തിനെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നോ . വമ്പന്‍ സംരംഭം . എല്ലാ ആശംസകളും നേരുന്നു . അങ്ങനെ ആദ്യക്ഷരിക്ക് ഒരു സഹോദരന്‍ കൂടി പിറന്നു .
സന്തോഷ് , വിവാഹം കഴിക്കാതിരിക്കുക എന്നതു തന്നെ ശരീരത്തോടും മനസ്സിനോടും ചെയ്യുന്ന മഹാ പീഡനമാണ് . എന്റെ അഭിപ്രായത്തിൽ അത്രത്തോളം വരില്ല 30 വർഷം മിണ്ടാതെ നടക്കുന്നത് . യേശുവിനുശേഷം രണ്ടു നൂറ്റാണ്ടുകൾ കഴിഞ്ഞ് ആവിഷ്കരിക്കപ്പെട്ട ക്രിസ്തീയ സന്യാസത്തിന്റെ ഇരകളല്ലേ വല്യപുണ്യാളന്മാരൊന്നുമല്ലാത്ത നമ്മുടെ പാവം പാതിരിമാർ . മതത്തിലെ പതിരുകൾ കണ്ടെത്തി അവയെ ഒഴിവാക്കി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ നേരിടുകയല്ലേ യഥാർത്ഥത്തിൽ വേണ്ടത് ?
തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷമില്ല . ഒരു തെങ്ങ് നട്ടാല്‍ കറഞ്ഞത് 100 വര്‍ഷം തികച്ചും ആദായം കിട്ടും . തെങ്ങിന്റെ എല്ലാ ഭാഗവും ഉപയോഗപ്രദമാണ് . അതുകൊണ്ടാണ് തെങ്ങിന് ' കല്പവൃക്ഷം ' എന്ന പേര് കിട്ടിയത് . തേങ്ങയുടെ ഔഷധ വീര്യവും അത്ഭുതകരം തന്നെ . പൌരാണിക ആചാര്യന്മാര്‍ നാളീകേരത്തെ കുറിച്ച് പറഞ്ഞത് ' സര്‍വ്വേ ഫലാനാം കേരം പ്രധാനം ' എന്നാണ് . ഭുമിയില്‍ വളരുന്ന വൃക്ഷങ്ങളില്‍ വച്ച് മനുഷ്യ ശബ്ദവും സാമീപ്യവും ഇത്രത്തോളം അനുഭവിച്ചറിയാന്‍ കഴിവുള്ള മറ്റൊന്നില്ല . കുട്ടികള്‍ കളിച്ച് തിമിര്‍ക്കുന്നിടത്തും മനുഷ്യസാമീപ്യം ഉള്ളിടത്തും തെങ്ങ് നന്നായി വളരും . കൂടുതല്‍ വിളവും തരും . തെങ്ങ് ' ചതിയ്ക്കില്ലൊരുനാളും ' എന്നു പറയുന്നതും എത്രയോ അര്‍ത്ഥവത്താണ് .
സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ ' ഓട്ട് ' ത്തിന്റെ കഥ . ഭയങ്കരൻ !
വായിച്ചു , എനിച്ച് മനസ്സിലായി , ഞാന്‍ കുട്ടിയല്ലേ . . . ആ പട്ടം അപ്പൊ ചുമന്ന നിറത്തിലായിരുന്നു അല്ലേ ? : )
ഓരോ നമസ്കാരവും അതത് സമയത്ത് നമസ്കരിക്കല്‍ നിര്‍ബന്ധമാണ് . കാരണം കൂടാതെ നമസ്കാരം അതിന്റെ സമയത്തില്‍ നിന്ന് പിന്തിക്കുന്നത് കുറ്റകരമാകുന്നു . നമസ്കാരം സമയം വിട്ട് പിന്തിക്കുവാന്‍ ഉറക്കവും മറവിയുമല്ലാതെ മറ്റൊരു കാരണവും ദീനുല്‍ ഇസ്ലാമില്‍ അംഗീകരിച്ചിട്ടില്ല . ഉറക്കവും മറവിയും നിമിത്തം നമസ്കാരം പിന്തിപ്പോയാല്‍ ഓര്‍മ വന്നാലുടനേ നമസ്കരിക്കണം .
കടല്‍ ചേനയെ അമ്ലവത്കരണം വളരേറെ ബാധിക്കുമെന്ന് University of Gothenburg ലെ ഗവേഷകരായ Jon Havenhand ഉം Michael Thorndyke ഉം പറയുന്നു . മറ്റ് അകശേരുക്കളെ ( invertebrates ) പോലെ കടല്‍ ചേന പ്രത്യുല്‍പ്പാദനം നടത്തുന്നത് തുറന്ന ജലത്തില്‍ മുട്ട ഇട്ട് അവിടെ ബീജസങ്കലനം ചെയ്താണ് . എന്നാല്‍ സമുദ്ര ജലം കൂടുതല്‍ അമ്ലമയമായാല്‍ അവയുടെ പ്രജനനം 25 % കുറയും . ബീജങ്ങള്‍ അത്തരം ജലത്തില്‍ വേഗത കുറഞ്ഞും കുറച്ചുദൂരവുമേ സഞ്ചരിക്കുകയുള്ളു . ബീജസങ്കലനം വിജയിച്ചാലും അവയുടെ ലാര്‍വകളുടെ വളര്‍ച്ച പ്രശ്നമാണ് . 75 % മുട്ടകളേ ആരോഗ്യമുള്ള ലാര്‍വകളാകൂ .
തിലകനെ പുറത്താക്കിയത് ശരിയായില്ല : ഇന്ദ്രന്‍സ് നടന്‍ തിലകനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഹാസ്യതാരം ഇന്ദ്രന്‍സ് . പുറത്താക്കല്‍ നടപടിയോട് യോജിക്കു്‌നനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . പുറത്താക്കല്‍ നടപടയിക്കുശേഷം ഇതാദ്യമായാണ് ഒരു താരം അമ്മയുടെ നടപടിയ്‌ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നത് . വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഒരു ചടങ്ങിനായെത്തിയ ഇന്ദ്രന്‍സ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് തിലകന്‍ പ്രശ്‌നത്തില്‍ പ്രതികരിച്ചത് . ഈ നടപടിക്കു പിന്നില്‍ വ്യക്തിവൈരാഗ്യമാണ് . തിലകന്‍ പല കാര്യങ്ങളും വെട്ടിത്തുറന്നു പറയുന്നയാളാണ് . അതിനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട് . പറയുമ്പോള്‍ പലര്‍ക്കും നോവുന്നുണ്ടാകാം . അതൊക്കെയാകണം തിലകനെ അമ്മയില്‍ നിന്നു പുറത്താക്കാന്‍ കാരണം . തിലകനെപോലെ ധൈര്യം ഇല്ലാത്തതിനാലാണ് യോഗതീരുമാനത്തെ ഞാന്‍ എതിര്‍ക്കാതിരുന്നത് . സംഘടനയുടെ അച്ചടക്കത്തിന്റെ വാള്‍ എനിക്കു നേരെയും വീശുമെന്ന പേടിയാണു പലതും തുറന്നുപറയാതിരിക്കാന്‍ കാരണം - അദ്ദേഹം വ്യക്തമാക്കി സിനിമാ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നു പറയുന്നവര്‍ ജീവിക്കാന്‍ വകയുള്ളവരാണ് . ഇവരുടെ സമരം മൂലം ബുദ്ധിമുട്ടുന്നത് ജീവിക്കാന്‍ വകയില്ലാത്ത തൊഴിലാളികളാണ് . ഫെഫ്കയുടെ ഉണ്ണികൃഷ്ണന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമല്ല . രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ് ഇപ്പോള്‍ സിനിമക്കാര്‍ - ഇന്ദ്രന്‍സ് പറഞ്ഞു
കൊള്ളാാം തപസ്സ് ചെയ്യുന്ന ചിത്രം . . : ) പക്ഷി പിടുത്തം എന്ന് തുടങ്ങി ?
സ്നേഹമുള്ളയിനം ആണെങ്കിലും അല്പം വഴക്കാളി ആയതിനാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളര്‍ത്തുന്നതാവും ഉചിതം . ടെറിയര്‍ ബ്രീഡുകളുടെ തനിസ്വഭാവം ചിലപ്പോള്‍ കാട്ടുമെന്ന് സാരം . നന്നായി കളിക്കാനും ഓടി നടക്കാനും ഇഷ്ടപെടുന്ന ഇവ ചിലപ്പോള്‍ പൂന്തോട്ടത്തിലും മുറ്റത്തും മറ്റും കുഴിമാന്തിയെന്നും വരും . ചെറിയ ഇനം ആണെങ്കിലും കാവലിനും മിടുക്കനനാണ് . രക്ഷയ്ക്ക് പോലും ഉപയോഗിക്കാം . വീട്ടിലെ മറ്റു നായകളോട് ചിലപ്പോള്‍ വഴക്കിടുന്ന ഇവ മറ്റു ചെറിയ മൃഗങ്ങളെ ആക്രമിചെന്നും വരാം . പിടിക്കുന്ന ജന്തുക്കളെ ചിലപ്പോള്‍ കൊന്നെന്നും വരാമെന്നുള്ളതുകൊണ്ട് വീട്ടിലും അയല്‍വീട്ടിലും മറ്റുമുള്ള ചെറിയ നായകളോ പൂച്ചകളോ മറ്റോ ഇവയുടെ അടുത്ത് പോയാല്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും . മറ്റുനായകളോട് വഴക്കുണ്ടാക്കിയാല്‍ പിടിച്ചു മാറ്റുന്നതാവും നല്ലത് . അല്ലെങ്കില്‍ പിന്മാറാന്‍ തയ്യാറാകാത്ത ഇനമാണ് ഇത് . ഒരടിയില്‍ താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ . ഇവയ്ക്കു ഏകദേശം പതിനൊന്നു കിലോ തൂക്കം വരെ ഉണ്ടാകാം . ബ്രിട്ടീഷ്‌കാരനായ ഈയിനം നായ നന്നായി കുരയ്ക്കും . പട്ടണത്തിലെ ഫ്ലാറ്റിലോ വീടുകളിലോ എന്നല്ല ഇവയെ തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തിലും വളര്‍ത്താന്‍ നല്ലയിനമാണ് . ചെറുപ്പത്തിലേ അല്പം അനുസരണ പഠിപ്പിക്കുന്നത് പിന്നീട് പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഉപയോഗപ്പെടും . പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട് .
അതിന് ശേഷം , ബീഡി ആഞ്ഞ് നാല് വലിക്ക് ശേഷം താഴെയിട്ട് , തീപ്പട്ടിയുരച്ച് , ചൂട്ട് രണ്ടും കത്തിച്ച് പനയിൽ തൊട്ട് മുത്തി , മാത്തേട്ടൻ ആദ്യം ഏണിയിൽ കയറി . പിറകിൽ മറ്റൊരു ചൂട്ടുമായി അളിയനും !
പലപ്പോഴും ഞങ്ങളുടെ യാത്രകള്‍ പെട്ടെന്നു തട്ടിക്കൂട്ടുന്നവയായിരിക്കും . . എല്ലാവര്‍ക്കും ഒഴിവുകിട്ടുന്ന രണ്ടു ദിവസം ഉണ്ടായാല്‍ ഒരു യാത്ര പിറക്കും . . അത്തരത്തിലുള്ള ഒരു യാത്രയായിരുന്നു നെല്ലിയാമ്പതി യാത്ര . . 2009 മെയ് മാസത്തിലെ ചുട്ടുപൊള്ളുന്ന വേനലില്‍ നിന്നു രക്ഷതേടിയുള്ള ഒരു യാത്ര . .
വിഖ്യാതരായ പത്രപ്രവര്‍ത്തകരും വിവിധ മേഖലകളിലെ ആദരണീയ വ്യക്തിത്വങ്ങളും അടങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പ് . രാഷ്ട്രീയ സാമൂഹ്യ ഭരണമേഖലകളില്‍ അപാരമായ സ്വാധീനമുളളവരാണ് ഇതിലെ അംഗങ്ങള്‍ പലരും . അവിടെ രണ്ടു പത്രപ്രവര്‍ത്തകര്‍ തമ്മില്‍ കൗതുകകരമായ ഒരേറ്റുമുട്ടല്‍ നടക്കുകയാണ് . വിഷയം ലാവലിനും സാക്ഷിവേഷത്തിലെ പുതിയ അവതാരമായ ദീപക് കുമാറും . ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജും മാതൃഭൂമി ചെന്നൈ ബ്യൂറോയിലെ കെ എ ജോണിയും തമ്മില്‍ നടക്കുന്ന വാഗ്വാദത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പരസ്യമായി പറയുകയാണ് . അടച്ചിട്ട മുറിയില്‍ നടന്ന അഭിപ്രായസംഘട്ടനം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ധാര്‍മ്മികതയും ന്യായാന്യായങ്ങളും തല്‍ക്കാലം വിസ്മരിക്കുന്നു . ദീപക് കുമാറിന്റെ ചെലവില്‍ കെ എ ജോണി മാതൃഭൂമിയില്‍ എഴുതിക്കൂട്ടുന്ന വാര്‍ത്തകളാണ് ഈ അഭിപ്രായസംഘട്ടനത്തിന്റെ കാതല്‍ . വാര്‍ത്ത , വാര്‍ത്തയുടെ ഉറവിടം , താല്‍പര്യങ്ങള്‍ തുടങ്ങി പൊതുജനത്തിനും പത്രവായനക്കാരനും താല്‍പര്യമുളള തലങ്ങളിലേയ്ക്കു പടര്‍ന്നു കയറേണ്ടതാണ് ആ ചര്‍ച്ച . അതങ്ങനെ അടച്ചിട്ട മുറിയില്‍ നടന്നാല്‍ പോര . തന്റെ വാര്‍ത്തകള്‍ക്കു നേരെ ചൊരിയുന്ന വിമര്‍ശനങ്ങളെ കെ എ ജോണി എന്ന പത്രലേഖകന്‍ എങ്ങനെയാണ് പ്രതിരോധിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുളളവര്‍ പൊതുസമൂഹത്തില്‍ വേറെയുമുണ്ട് . അതുകൊണ്ട് , എഫ്ഇസിയുടെ യവനിക ഉയര്‍ത്തി ഈ അഭിപ്രായസംഘട്ടനത്തെ വലിച്ചു പുറത്തിടുക തന്നെ വേണം . ആദ്യം മനോജും ജോണിയും പറഞ്ഞതെന്ത് എന്ന് അവരുടെ വാചകങ്ങളില്‍ നമുക്കു കേള്‍ക്കാം .
അവന്റെ പോക്കറ്റില്‍ നിന്ന് ഏതാനും പേഴ്ലുകള്‍ താഴെ വീണു . ആദ്യം ജോര്‍ജിനു സങ്കടം തോന്നി . കര്‍ത്താവേ ! ജീവിക്കാന്‍ വേണ്ടി പേഴ്സ് വിറ്റു നടക്കുന്ന ഒരു പാവപ്പെട്ടവനെയാണല്ലോ ഞാനടിച്ചു വീഴ്ത്തിയത് . പിന്നെയാണ് പോക്കറ്റടിയുടെ അനന്തസാധ്യതകളെക്കുറിച്ച് ജോര്‍ജ് ചിന്തിച്ചത് . നിലത്തു കിടന്ന പേഴ്സുകള്‍ ഓരോന്നായി ജോര്‍ജ് പെറുക്കിയെടുത്തു .
കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും . ഉണങ്ങിയ കറിവേപ്പില , . . .
മുഹമ്മദ് റാഫി എന്നയാളാണു കൊലപാതകത്തിനു നേതൃത്വം നല്‍കിയതെന്നും അജ്ഞാതന്‍ പറഞ്ഞു . സന്ദേശത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു . മിഡ് ഡേയുടെ സീനിയര്‍ ക്രൈം റിപ്പോര്‍ട്ടറായിരുന്നു കൊല്ലപ്പെട്ട ജ്യോതിര്‍മയി ഡേ .
അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല . എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി . കളര്‍ തന്നെ . ഇറാനിയന്‍ പടം . Ta ' m e guilass ( The taste of cherry ) . ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല . ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു . ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു . ഒടുക്കം , സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു . ഇതെന്തൊരു കുന്തം ?
മാഗ്നെറ്റിക് ഹൈറ്റ് ഇംക്രീസറ് , വൈറസ് മജീദിന്റെ ഇമ്മ്യൂണോക്യുവറ് , ഏകമുഖീരുദ്രാക്ഷം കൊണ്ടുണ്ടാക്കി വില്‍ക്കുന്ന നസര്‍ രക്ഷാ കവച് , മുസലീപ്പവറ് എക്ട്രാ , കാളികാതൈലം , ധനാകര്‍ഷണ ഭൈരവയന്ത്രം എന്നിവ തട്ടിപ്പാണോ എന്ന് ശ്രീ . സൂരജും പറയണം . അതറിഞ്ഞിട്ട് വേണം ബാക്കി പറയാന്‍ .
ലവൻ കരിംബ് ശകലം ഒടിച്ച് വായിൽ വെച്ചിട്ട് ബാക്കി ഗണേശന് കൊടുത്തത്ത് ഭാഗ്യം . പകുതി കരിംബെങാനും എടുത്തിരുന്നെങ്കിൽ കുട്ടപ്പനെ ഗണേശൻ ഏടുത്ത് മുറ്റമടിച്ചേനേ . . ! കൊള്ളാം ചിരിപ്പിച്ചു കണ്ണനുണ്ണീ . . : ) )
സിനിമ കണ്ടു , ഇഷ്ടമായി . ഈ നോവലിന്റെ സിനിമയാണെന്ന് കേട്ടിരുന്നു . നോവലില്‍ ക്ലൈമാക്സ് സിനിമയില്‍ നിന്നും വ്യത്യസ്തമാണ് ആല്ലേ . ജിക്ക് എഴുതിയത് നന്നായിട്ടുണ്ട് .
ചരിത്രപരമായ വിശകലനങ്ങള്‍ക്കുശേഷം ഷാ വലിയുല്ലാഹിദ്ദഹ്ലവി സ്വന്തം കാലഘട്ടത്തില്‍ മുസ്ലിം സമൂഹത്തിന്റെ ബാഹ്യതലത്തിലും ആന്തരിക തലത്തിലും ബാധിച്ച രോഗബീജത്തിലേക്ക് വിരല്‍ ചൂണ്ടി . ' തഫ്ഹീമാത്ത് ' എന്ന കൃതിയില്‍ ഫിഖ്ഹിനെ സംബന്ധിച്ച് സന്തുലിതവും പക്ഷപാത രഹിതവുമായ ഒരു വീക്ഷണം അവതരിപ്പിച്ചു . ഇന്‍സ്വാഫ് എന്ന ലഘുകൃതിയില്‍ വ്യത്യസ്ത കര്‍മശാസ്ത്രസരണികളെ സംയോജിത രൂപത്തില്‍ പുനഃക്രമീകരിക്കാനുള്ള മാര്‍ഗരേഖകള്‍ സമര്‍പ്പിച്ചു . ഇജ്തിഹാദിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു . ഇസ്ലാമിക വിജ്ഞാന പഠനം എന്നത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനം മാത്രമായി പരമമതപ്പെട്ടുപോവുകയും ഹദീസ് പഠനം സര്‍വ്വത്ര അവഗണിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹദീസ് പഠനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു . സര്‍വ്വോപരി ഇസ്ലാമിനെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി എന്ന നിലയില്‍ അവതരിപ്പിച്ചു . ഇസ്ലാമിനെ സമ്പൂര്‍ണമായി സ്ഥാപിക്കാന്‍ രംഗപ്രവേശം ചെയ്യുന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ദാര്‍ശനികാടിത്തറയാകാന്‍ മാത്രം ഭദ്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ . പില്‍ക്കാലത്ത് ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തില്‍ ദൃശ്യമായ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവും മതപരവുമായ സകലപരിഷ്കരണ സംരഭങ്ങള്‍ക്കും പ്രചോദനമായത് ഷാ വലിയുല്ലയുടെ ചിന്തകളാണ് .
അരുവിത്തുറ വല്യച്ചനെ അളിയാ എന്നു വിളിക്കുന്നതിനെക്കാള്‍ വല്യച്ചന്‍റെ കാല്‍ക്കല്‍ നാലുകൂടു മെഴുകുതിരി കത്തിക്കുമ്പോഴാണ് ഒരു ധൈര്യവും ശക്തിയുമൊക്കെ ഉണ്ടാകുന്നതെന്നു പറഞ്ഞതുപോലെ നീയുമായി കൂടുതലുടക്കുന്നതിനെക്കാള്‍ നിന്‍റെ പേരുള്ള ഫാമിലൂടെ പശുക്കളെ നോക്കി നടക്കുമ്പോള്‍ , പഴയ പാവാടക്കാരിയുടെ നിര്‍മ്മലമായ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ഒക്കെ എനിക്കു ഭയങ്കരമായ സന്തോഷം ഉണ്ടായിരുന്നു . എന്നാല്‍ , ഇപ്പോള്‍ കരിസ്മാറ്റിക് ധ്യാനത്തിനു വന്ന അച്ചന്‍ കള്ളടിച്ചു വാളു വയ്‍ക്കുന്നത് നേരിട്ടു കണ്ടതുപോലെ ഞാനാകെ അസ്മാദൃശനായിരിക്കുകയാണ് . സ്റ്റെല്ല എന്ന പേരിന് ഞാനൊരു പരിശുദ്ധിയും ഇപ്പോള്‍ കാണുന്നില്ല . സത്യന്‍ അന്തിക്കാടിന്‍റെ സിനിമയ്‍ക്കിടെ ബിറ്റിടുന്നതു പോലെ ശാലീനമായ നിന്‍റെ ഓര്‍മകള്‍ അയവിറക്കുമ്പോള്‍ എബിയും നീയുമായുള്ള സീന്‍ മനസ്സിലേക്കു തള്ളിക്കയറി വരുന്നു . സഹിക്കുന്നില്ല സ്റ്റെല്ലേ , സഹിക്കുന്നില്ല .
ദുബായ് : അന്താരാഷ്ട്ര ടെന്നീസ് വനിതാ ഡബിള്‍സ് റാങ്കിങില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - റഷ്യയുടെ എലീന വെസ്‌നീന സഖ്യം രണ്ടാം സ്ഥാനത്ത് . വിംബിള്‍ഡണ്‍ സെമിയിലെത്തിയാണ് റാങ്കിങ് ഉയരാന്‍ കാരണം . 4506 പോയിന്റാണ് ഇന്തോ - റഷ്യന്‍ സഖ്യത്തിനുള്ളത് .
ജാതി , മത , സങ്കുചിത സ്വത്വങ്ങള്‍ ബാധിച്ച വ്യക്തികളും ഒന്നുമേശാത്ത വ്യക്തികളും ഒരുപോലെ അരാഷ്ട്രീയരാണ് . രണ്ടുകൂട്ടര്‍ക്കും സമൂഹമല്ല , അവരാണ് വലുത് . അവരുടെ ആഭാസം കാണുമ്പോള്‍ സാമൂഹികബോധമുള്ളവര്‍ ചോദിച്ചു പോവുകയാണ് : ഈ പോക്കെങ്ങോട്ടാണ് ?
തിരുവനന്തപുരം : കുട്ടനാട് പാക്കേജിനു വേണ്ടി സംസ്ഥാന ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തുമെന്നു മന്ത്രി പി ജെ ജോസഫ് അറിയിച്ചു . കുട്ടനാട് പാക്കേജ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മന്ത്രി . മൂന്നു വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ കഴിയുന്ന 3500 കോടി രൂപയുടെ പദ്ധതിയാണ് കുട്ടനാട് പാക്കേജിനു വേണ്ടി തയാറാക്കുന്നത് . വെളളപ്പൊക്ക നിവരണത്തിനുളള പദ്ധതിയില്‍ 75 ശതമാനം കേന്ദ്ര സര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും . പദ്ധതിയുടെ ഭരണപരമായ നടത്തിപ്പിനായി ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ആവശ്യമായ ജീവനക്കാരെ അനുവദിക്കും . എ സി കനാലിന്റെ പുനരുദ്ധാരണത്തിനു സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് . കുട്ടനാട്ടിലേക്കു വേണ്ടി 150 കൊയ്ത് യന്ത്രങ്ങള്‍ വാങ്ങും . ഇപ്പോള്‍ വാങ്ങിയ കൊയ്ത് യന്ത്രങ്ങള്‍ കുട്ടനാടിനു യോജിച്ചവയല്ല . അതിനാലാണ് പുതിയത് വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു . ഇപ്പോള്‍ വാങ്ങിയവ പാലക്കാടിനു നല്‍കും . ഐ . ഐ . ടി ചെന്നൈയുടെ വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തോട്ടപ്പളളി സ്പില്‍വേയും തണ്ണീര്‍ മുക്കം ബണ്ടും അറ്റകുറ്റപ്പണി നടത്തി പരമാവധി പ്രയോജനപ്പെടുത്തും . നെല്ല് സംഭരിക്കുന്നതിനു ആവശ്യമായ ഗോഡൗണുകളും അരിമില്ലുകളും ഉണ്ടാക്കും . തകഴിയിലെ മില്‍ പുനരുദ്ധരിക്കും . കുട്ടനാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് പ്രത്യേക ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു . കുട്ടനാടിനു വേണ്ടി പ്രത്യാശ എന്ന നെല്‍ വിത്ത് വികസിപ്പിച്ചിട്ടുണ്ട് . 90 മുതല്‍ 100 ദിവസം വരെ സമയത്തിനുളളില്‍ പാകമാകുന്ന നെല്ല് വിത്താണ് പ്രത്യാശ . വേമ്പനാട്ടു കായലും പമ്പ , അച്ചന്‍കോവില്‍ , മണിമല , മൂവാറ്റുപുഴ ആറുകളും മലിനമാകുന്നതിനു തടയാനായി ഒരു പ്രത്യേക പദ്ധതിക്കു രൂപം നല്‍കും . ഇതു സംബന്ധിച്ച പ്രോജക്ട് റിപോര്‍ട്ട് രണ്ട് മാസത്തിനുളളില്‍ നല്‍കുന്നതിനു വിദഗ്ധ സമിതിയെയോ ഏജന്‍സിയേയോ ചുമതലപ്പെടുത്തും . വേമ്പനാട്ട് കായലിനെ പൂര്‍ണമായും മാലിന്യ വിമുക്തമാക്കി മാറ്റും . വേമ്പനാട്ട് കായല്‍ പൂര്‍ണമായി മാലിന്യവിമക്തമാക്കുന്നതിനു കേന്ദ്ര സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ . ഒന്നരമാസം കഴിയുമ്പോള്‍ കുട്ടനാട് പാക്കേജ് സംബന്ധിച്ച ഉന്നതതല യോഗം വീണ്ടും ചേരുന്നതിനും തീരുമാനമായി . ഇന്നത്തെ യോഗം ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പായെന്നു അപ്പോള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു . കൃഷി മന്ത്രി കെ പി മോഹനന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു .
മതിലകം കിഴക്കുഭാഗം അരിപ്പാലം തിരുഹൃദയ ലാറ്റിന്‍ ദേവാലയത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കൈക്കലാക്കിയ 74 കാരനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു . പള്ളിയില്‍ ഇടക്കിടെ വരികയും പള്ളിയിലും പരിസരപ്രദേശത്തെ വീടുകളിലും ഭിക്ഷാടനം നടത്തുകയും ചെയ്തിരുന്ന ചാലക്കുടി മേലൂര്‍ സ്വദേശി അമ്പാടത്ത് ഗോവിന്ദന്‍ എന്ന കോന്നന്‍ ആണ് പിടിയിലായത് . ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അരിപ്പാലത്തെത്തിയ ഇയാള്‍ പരിസരങ്ങളിലും തൊട്ടടുത്ത പള്ളിയിലും ഭിക്ഷാടനം നടത്തിയ ശേഷമാണ് തിരുഹൃദയ പള്ളിയിലെത്തിയത് . പള്ളിയുടെ പിന്‍ഭാഗത്ത് കിടന്ന കമ്പിപ്പാരയുമായി പാതി തുറന്നിട്ട വാതിലിലൂടെ പള്ളിയില്‍ Read More →
" മൌനം വിദ്വാന് ഭൂഷണം , വിവാഹിതന് ഭക്ഷണം " ഇത് കലക്കി മാഷെ . : ) " വിവാഹ വാർഷിക ആശംസകൾ "
ഇത് കച്ചവടസിനിമ കടപ്പുറത്തോട് മാത്രം ചെയ്യുന്ന കാര്യമല്ലല്ലോ . കച്ചവട സിനിമയി കാണുന്നതൊക്കെ വിശ്വസിക്കാന്‍ പാകത്തില്‍ ഒരു പ്രേക്ഷക സമൂഹം ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന മൂന്നാംകിട സംവിധായകര്‍ കരുതുന്നതുപോലെതന്നെയാണല്ലോ മഗ്ഗ്ലിന്‍ കടപ്പുറത്തിന് പുറത്തുള്ളവരുടെ കടപ്പുറജീവിതത്തോടൂള്ള ധാരണയെകുറിച്ച് സംസാരിക്കുന്നത് . പ്രശ്നം സിനിമയല്ല . ഗുജറാത്ത് കലാപ സമയത്ത് ആദിവാസികളെ വര്‍ഗ്ഗിയ ശക്തികള്‍ ഫലപ്രദമായി ഉപയോച്ചിരുന്നു എന്ന് വായിച്ചിരുന്നു . കേരളത്തിലെ വര്‍ഗ്ഗിയകലാപ സാദ്ധ്യതാ പ്രദേശങ്ങളും കടര്‍ത്തിരങ്ങളല്ലേ ? പ്രശ്നം വേറെ എന്തൊക്കെയെ ആണ് , കച്ചവട സിനിമയെ കുറ്റം പറഞ്ഞ് കടലവകാശ വാദങ്ങളില്‍ ഒതുങ്ങികൂടാതെയുള്ള മഗ്ഗ്ലിന്റെ എല്ലാ സമരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ .
" ഒന്നുമില്ല ഞങ്ങള്‍ വെറുതെ തല്ലു കൂടിയതാണ് " ചേട്ടനാണ് പറഞ്ഞതു . അച്ഛനോടും സത്യം പറയാതിരുന്നത് ചൂലും കെട്ട് കൊണ്ടു കിട്ടിയ ഒന്നു തന്നെ ധാരാളം എന്ന് മൂപ്പര്‍ക്ക് തോന്നിയത് കൊണ്ടാവാം .
സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന സന്ദേശമായിട്ടാണു അവര്‍ ഇവിടെ എത്തിയിരുക്കുനതു , എന്നും കലൈഞ്ചര്‍ കരുണാനിധി എന്നു കേരളത്തിലെ പത്രങ്ങളിലെ പി . ആര്‍ . പരസ്യം .
ചാരിത്ര്യപ്പട്ടയുണ്ടോ സഖാവേ ഒരു കന്യകയെ എടുക്കാന്‍ ! ചുമ്മാ ഒന്ന് പ്രേമിക്കാനാ
അങ്ങിനെ ക്രിസ്മസ് കഴിഞ്ഞ് ഒരാഴ്കയോളം ആ കേക്ക് ചില്ലലമാരിയിൽ കറങ്ങി നടന്നു . വെയിലുകൊണ്ട് പതിയെ പതിയ ചക്കയുടെ പച്ച കളർ ഡിമ്മായി ഡിമ്മായി വന്നു . ചക്കക്കുരു രണ്ടെണ്ണം താഴേക്ക് അടർന്നുവീണു . ഏറെക്കുറെ ഞാൻ കമ്പ്ലീറ്റ് പ്രതീക്ഷയും കൈവിട്ട് ഇങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് എന്നോട് ചോദിച്ചു .
അടുത്ത ബാച്ചിൽ എട്ടുപേരാണ് ഉത്ഭൂതരായത് . അവരേയും ഏതാണ്ടങ്ങനൊക്കെത്തന്നെയാണ് കക്ഷി തരമാക്കിയതും . അവർ ബ്രഹ്മസന്തതികളായി തന്നെ അറിയപ്പെടുന്നു . പ്രാണനിൽനിന്ന് ' വസിഷ്ഠൻ ' , വലതു കാലിന്റെ പെരുവിരലിൽനിന്ന് ' ദക്ഷൻ ' , മടിയിൽനിന്ന് ' നാരദൻ ' , വലത്തെ മുലയിൽനിന്ന് ' ധർമ്മദേവൻ ' , നിഴലിൽനിന്ന് ' കർദ്ദമൻ ' , സൌന്ദര്യത്തിൽനിന്ന് ' സരസ്വതി ' , വിയർപ്പിൽനിന്ന് ' ജാംബവാൻ ' , അവസാനം ജ്ഞാനശുദ്ധിയിൽനിന്ന് ' ഗർഗ്ഗ ' നും . സരസ്വതിയെ സൃഷ്ടിച്ചപ്പോൾ മാത്രമാണ് പക്ഷെ , പ്രശ്നമുണ്ടായത് . സ്വന്തം പുത്രിയുടെ നിരതിശയ സൌന്ദര്യം കണ്ടപ്പോൾ തന്തയ്ക്ക് എല്ലാ കണ്ട്രോളും പോയി കാമപീഡിതനായിത്തീർന്നു പോൽ ! സനകനും ദക്ഷനും അതുകണ്ട് , അധാർമ്മികമായ പാപവികാരം വർജ്ജിക്കുവാൻ തന്തയെ ഉപദേശിച്ചു . ചെക്കന്മാരുടെ കയ്യീന്ന് താടിയ്ക്കിട്ട് തട്ട് മേടിക്കണ്ടാന്ന് വിചാരിച്ച് തന്തപ്പടി ഉപദേശം സ്വീകരിച്ചതായി ഭാവിച്ചിട്ട് , പുത്രിയെന്ന ഭാവേന , തന്റെ സന്തതസഹചാരിണിയായി ചുന്ദരിക്കുട്ടീനെ കൂടെ പൊറുപ്പിച്ചൂന്ന് കഥ .
ഇന്ന് ഉണ്ടപ്ലാഞ്ചോട്ടിക്കാര് മാത്രമല്ല . . . . കുഞ്ഞുമേരീം പൈലോയും പൈലോയുടെ ഭാര്യ കുഞ്ഞേലിയും മക്കളായ പീലിയും , കൊച്ചേപ്പും മറിയയും മറിയത്തിന്റെ കെട്ട്യോന്‍ കുഞ്ചാക്കോനും ഉണ്ടയിരുന്നു .
ഐപ്പു ചേട്ടന്‍ ഫൊണറ്റിക്ക് ആല്‍ഫബറ്റ് ആദ്യമായി കേട്ടതാണെന്നു തോന്നുന്നു , ഒന്നും മനസ്സിലാകാതെ ചമ്മി . പിന്നെ പാസ്സ് പോര്‍ട്ട് ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു .
" കാറ്റുവന്നെന്തോ പറഞ്ഞല്ലോ നിന്നോട് കൂട്ടുകാരീ എന്‍റെ കൂട്ടുകാരീ മിണ്ടാതെ മുറ്റത്തിരുന്നു ചിരിക്കുന്ന മണ്ടീ കടുംചോപ്പു ചെമ്പരത്തീ " " ഇല്ല ഞാന്‍ ചൊല്ലില്ല ചെല്ലക്കിടാത്തി നീ നുള്ളിയാലും ഞാന്‍ പറയുകില്ല കാലത്തു മാമുണ്ണും നേരത്തു നീയെന്‍റെ ചാരത്തു നിന്നു മറഞ്ഞതല്ലേ . . " " അമ്മവിളിച്ചാലരകില്‍ ചെന്നില്ലെങ്കില്‍ അമ്പോ എനിക്കടി കിട്ടുകില്ലേ അമ്പെടീ നിന്നെക്കളഞ്ഞിട്ടു ദൂരത്ത് മുമ്പെങ്ങും പോയിട്ടില്ലോര്‍മ്മയുണ്ടോ . . " ഉച്ചയ്ക്ക് ചോറുണ്ണാനെന്നെ കളഞ്ഞിട്ടു കൊച്ചേ നീയോടിയതോര്‍മ്മയില്ലേ കൊച്ചരിപ്പുഞ്ചിരി തന്നിട്ടും നീയെന്നെ കൊച്ചാക്കി മിണ്ടാതെയോടിയില്ലേ " " അച്ഛന്‍ വിളിച്ചാലരികില്‍ ചെന്നില്ലെങ്കില്‍ കൊച്ചടിയഞ്ചാറു കിട്ടുകില്ലേ കൊച്ചുമഴയത്തും കൂട്ടിനു നിന്നില്ലേ കൊച്ചമ്മേയൊട്ടുമതോര്‍മ്മയില്ലേ . . . " " സന്ധ്യയ്ക്ക് മുത്തശ്ശി മാടിവിളിച്ചപ്പോള്‍ എന്തേപറയാതെ പോയിവേഗം അഞ്ചിതള്‍ തുമ്പിലും കുങ്കുമം തന്നിട്ടും അമ്പോ കടന്നു കളഞ്ഞില്ലേ നീ " " നാമം ജപിക്കുവാനമ്മൂമ്മ ചൊല്ലിയാല്‍ നാണക്കേടല്ലേയടുത്തില്ലെങ്കില്‍ ചൊല്ലിക്കഴിഞ്ഞു ഞാനോടിയടുത്തില്ലേ അല്ലിക്കവിളത്തൊരുമ്മ നല്‍കാന്‍ " " കാറ്റുപറഞ്ഞു നിന്‍ കള്ളച്ചിരിയുമെന്‍ കാഞ്ചനപ്പൂമ്പൊടീമൊന്നുപോലെ പിന്നെപ്പറഞ്ഞവന്‍ ചെല്ലക്കിടാത്തി നിന് പിന്നും മുടിയേറെയിഷ്ടമെന്ന് . . " * * ഈ കവിത ഇവിടെ ചൊല്ലിക്കേള്‍ക്കാം ഇത് പാടിയ പോസ്റ്റ് ചെയ്ത ശ്രീ മനോജിനെ ഒരുപാട് നന്ദി )
വേദഗ്രന്ഥങ്ങളിൽനിന്നും ആരോ തിരഞ്ഞെടുത്തു് ഓതിക്കൊടുത്ത ഏതാനും വാക്യങ്ങൾ അക്ഷരം പ്രതി പിന്തുടരുക എന്നതുമാത്രമാണു് അവരുടെ കടമ . അന്യഗ്രന്ഥങ്ങൾ അവർ വായിക്കാറില്ല . ലോകത്തിലെ മറ്റു് സകല ഗ്രന്ഥങ്ങളിലും ഉള്ളതു് മുഴുവൻ സ്വന്തം വേദഗ്രന്ഥത്തിൽ ഉള്ളപ്പോൾ എന്തിനു് അവയൊക്കെ വായിച്ചു് സമയം കളയണം ? മറ്റു് ഗ്രന്ഥങ്ങൾ വായിക്കുന്നവർ അവരുടെ അഭിപ്രായത്തിൽ അവ എഴുതിയവരെ ദൈവമായി ആരാധിക്കുന്നവരാണു് . ഡോക്കിൻസിനെ വായിക്കുന്നവന്റെ ദൈവം ഡോക്കിൻസ് . ഹോക്കിങ്ങിനെ വായിക്കുന്നവന്റെ ദൈവം ഹോക്കിംഗ് . ഒരു വിശ്വാസി അന്യഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടെങ്കിൽത്തന്നെ അതു് അവയിലെ അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കാനാണു് . ഓരോ പ്രിന്റിംഗ് മിസ്റ്റേക്കും അതെഴുതിയവനെ അധിക്ഷേപിക്കാനുള്ള ഓരോ വിജയാഘോഷമാണവർക്കു് . ആശയം പിടികിട്ടാത്തവർക്കു് അക്ഷരത്തെറ്റുകൾ എപ്പോഴും ആഹ്ലാദകാരണമായിരിക്കും . അതെഴുതിയവനെ വിമര്‍ശിച്ചു് അവനേക്കാൾ യോഗ്യനാവാനുള്ള ഒരു കുറുക്കുവഴി . തലച്ചോറു് ബാല്യത്തിലേ ആമ്പ്യുട്ടേയ്റ്റ് ചെയ്യപ്പെട്ടവർ അല്ലാതെന്തു് ചെയ്യാൻ ? ബുദ്ധിമാനാവാൻ തലച്ചോറു് വേണമെന്നു് നിർബന്ധമൊന്നുമില്ല . പിശാചിന്റെ ഏകദേശം അത്രതന്നെ ബുദ്ധിമാൻ ആവാൻ ദൈവത്തിനും ഒരു തലച്ചോറിന്റെ ആവശ്യം വരുന്നില്ലല്ലോ . അതോ മനുഷ്യരൂപിയായതിനാൽ ദൈവത്തിനും മനുഷ്യരെപ്പോലെ ഒരു തലച്ചോർ ഉണ്ടോ ? പ്രതീകാത്മകമായ ഒരു തലച്ചോർ ?
സു , നന്ദി ഇല പച്ചയ്ക്കാണെങ്കിലും കുറച്ച് ഉപ്പിട്ടു കൊടുത്താല്‍ തിന്നോളുമെന്നാ എന്നെപ്പറ്റി അമ്മ പറയുക
നോട്ടീസിലെ ആദ്യവാചകം വായിച്ച് ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്ന മനസ്സ് ഹുതാശനശ്ചന്ദനപങ്കശീതളമല്ലാതായിത്തീര്‍ന്നു . എന്നിട്ട് മനസ്സിരുത്തി നോട്ടീസ് മുഴുവന്‍ വായിക്കാനാരംഭിച്ചു :
വട്ടം വരച്ചു അതിനുള്ളില്‍ ഇരിക്കണം പുറത്തു പോകുകയോ നോക്കുക പോലുമോ ചെയ്യരുത് കഷ്ടം . . . .
ഈ ഗാനത്തോടെയായിരുന്നു കോളേജില്‍ NSS ന്റെ ഓരോ പരിപാടികളും ആരംഭിച്ചിരുന്നത് . ബിപിസി കോളേജിലെ പഠനകാലത്തെ എന്നെന്നും ഓര്‍മ്മിക്കത്തക്കതായി നിലനിര്‍ത്തുന്നതില്‍ അക്കാലത്തെ ഞങ്ങളുടെ NSS ക്യാമ്പുകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട് . പൊതുവേ രസകരമായിരുന്ന കലാലയ ജീവിതത്തെ വളരെയധികം ആസ്വാദ്യകരമാക്കുന്നതിന് ആ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ പങ്കെടുത്ത അഞ്ച് ക്യാമ്പുകള്‍ക്കും കഴിഞ്ഞിട്ടുണ്ട് .
കേരളത്തില്‍ ഒന്‍പതുതരം നാലുകെട്ടുകള്‍ ഉണ്ടെന്ന് കേരളീയ തച്ചുശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു . ഭിന്നം , സംശ്ലിഷ്ടം തുടങ്ങി പല പേരുകളിലും അവ അറിയപ്പെടുന്നു . നിര്‍മാണത്തിലെ വായുസഞ്ചാര ക്രമീകരണത്തിന് ' സൂത്രവിന്യാസം ' എന്ന രീതി അവലംബിക്കുന്നു . ഗൃഹമധ്യത്തിലൂടെ കിഴക്കുപടിഞ്ഞാറ് ദ്വാരമിട്ടുള്ള കര്‍ണസൂത്രവിന്യാസം , വടക്കുപടിഞ്ഞാറുനിന്നും തെക്കുകിഴക്കുഭാഗത്തേക്കുള്ള മൃത്യുസൂത്രവിന്യാസം എന്നിവ അത്തരത്തിലുള്ള സൂത്രവിന്യാസങ്ങളാണ് .
ലസ്വപ്നങ്ങളും വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുനടന്നിട്ടില്ല . ജനിമൃതികളെപ്പോലെ , സ്വപ്നങ്ങളും ഒരിക്കൽ മാത്രം അനുഗ്രഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും പലപ്പോഴും ചില സ്വപ്നങ്ങളെ ദിവാസ്വപ്നം കാണുക പിന്നെപ്പിന്നെ പതിവായി . അതിലേറ്റവും വിലപ്പെട്ട ഒരു സ്വപ്നമാണ് ഉസ്താദ് അലാവുദ്ദീൻ ഖാനും അലി അക്ബർ ഖാനും കൂടി പങ്കെടുക്കുന്ന ഒരു കച്ചേരിയിലെ മേഘ് രാഗാലാപനം . അനതിസാധാരണമായ മീൻഡുകൾ വിടരുന്ന അക്ബർ ഖാന്റെ സരോദ് … ആ സ്വപ്നം ഒരുവട്ടമേ കണ്ടുള്ളൂ എങ്കിലും എത്രയോ വട്ടം എന്റെ പകൽക്കിനാവുകളിൽ അതു വന്നുപോയിട്ടുണ്ട് . അക്ബർ ഖാന്റെ വിയോഗവാർത്തയും യാഥാർത്ഥ്യമോ സ്വപ്നമോ എന്നു വ്യവച്ഛേദിക്കാൻ പാടുപെടേണ്ടിവന്നതും അതിനാലാകാം . സരോദിന്റെ സാധ്യതകളേക്കാൾ പരിമിതികളെപ്പറ്റി അലോചിച്ചു മാറിനിന്ന എന്നേപ്പോലുള്ള ബുദ്ധിഹീനരെ തന്റെ വിരലുകളിൽനിന്നുണരുന്ന കാമുകശബ്ദം കൊണ്ടു വ്യാമുഗ്ധരാക്കി , അദ്ദേഹം ഇനിയും തലമുറകളിലൂടെ യാത്രചെയ്യുമെന്നുറപ്പാണ് . ഭാരതീയസംഗീതരംഗത്ത് , ഇതുപോലെ മറ്റൊരു കുടുംബം ഉണ്ടാകുമെന്നു തോന്നുന്നില്ല . അച്ഛൻ യുഗപ്രഭാവനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ . സഹോദരി അന്നപൂർണ്ണാദേവി . ആദ്യഭാര്യ ഗായികയായ രാജ് ദുലാരി . രണ്ടാംഭാര്യ ശിഷ്യയായ മേരി . ആദ്യഭാര്യയിലുണ്ടായ പുത്രൻ - അച്ഛനൊത്ത മകൻ , സരോദ് വാദകനായ ആഷിഷ് ഖാൻ . അലി അക്ബർ ഖാന്റെ സംഗീതജീവിതവും വ്യക്തിജീവിതവും ഇഴപേർക്കുക അസാദ്ധ്യമാണ് . വ്യഷ്ടിയും സമഷ്ടിയും സമന്വയിക്കുന്ന ആ ജീവിതത്തിന്റെ പ്രക്ഷുബ്ധതകൾ , ആ സംഗീതത്തേക്കാൾ ആഘോഷിച്ചവരുണ്ട് . തലമുറകൾക്കു മുമ്പ് ബ്രാഹ്മണ്യത്തിൽ നിന്ന് ഇസ്ലാമികതയിലേക്കു മാറിയ ഉസ്താദിന്റെ കുടുംബം , എന്നും പ്രക്ഷുബ്ധതകൾക്കു പേരുകേട്ടിരുന്നു . അതിർത്തികൾ കടന്നു ചിറകടിച്ചുപറന്ന ഹിന്ദുസ്ഥാനിസംഗീതത്തിന്റെ അമരക്കാരായതിൽ പ്രധാനികൾ മിക്കവരും ആ പ്രക്ഷുബ്ധകുടുംബത്തിലുള്ളവരോ , അവരുടെ ശിഷ്യരോ ആയിരുന്നു എന്നതാണു സത്യം . അലി അക്ബർ ഖാന്റെ സംഗീതം തികച്ചും പാരമ്പര്യശൈലീസുഭഗതകളെ അനുസരിക്കുന്നതായിരുന്നു . അദ്ദേഹം സൃഷ്ടിച്ച മാധവി , ഗൌരീമഞ്ജരി എന്നീ രാഗങ്ങളുടെ ആലാപനവഴിയിലും ആ ബലിഷ്ഠപൈതൃകത്തിന്റെ മുദ്രകൾ കാണാം . അനിതരസാധാരണമായ അനായാസതയാണ് ഉസ്താദിന്റെ സംഗീതത്തിന്റെ ജീവൻ . ഇരുപത്തഞ്ചു തന്ത്രികളുള്ള സരോദിന്റെ സങ്കീർണ്ണതകളെല്ലാം അലി അക്ബർ ഖാന്റെ കൈവിരലുകൾ അനായാസമധുരമായി മറികടക്കുന്ന വിസ്മയം . വ്യാകരണങ്ങൾ പ്രതിഭക്കു പുറകേ നടക്കുന്ന അനുപമമായ ഈ അനുഭവമാണ് നമ്മെ അലിയിച്ചുകളയുന്നത് . എം . ഡി . രാമനാഥന്റേയോ ഉണ്ണികൃഷ്ണക്കുറുപ്പിന്റേയോ അനുപമമായ ചില സംഗതികൾ പോലെ , സച്ചിന്റെ ബാറ്റ് നിർമ്മിക്കുന്ന ചില ബാക്ക് ഡ്രൈവുകൾ പോലെ , കലാ . രാമൻകുട്ടിനായരുടെ ശരീരം ചിലപ്പോൾ പ്രാപിക്കുന്ന ലയപൂർണ്ണിമ പോലെ … . സരോദിന്റെ തന്ത്രികളിൽ അലി അക്ബർ ഖാൻ തീർത്ത മാസ്മരികനാദങ്ങളും ആ നിരയിൽനിസ്സംശയം പെടുത്താവുന്നതാണ് . നട് ഭൈരവിലും ബൈരാഗിയിലും മാൽഘോഷിലുമെല്ലാം അദ്ദേഹം മീട്ടിയിരുന്ന ചെറിയ ധൂൻ കേട്ടുനോക്കുക , വ്യാകരണപാഠങ്ങൾ അദ്ദേഹത്തിനു പിറകേ സഞ്ചരിക്കുന്നതു കേൾക്കാം . അവയിൽ കൂടി , കൃത്യമായ ആദിമദ്ധ്യാന്തപ്പൊരുത്തമുണ്ട് , പൂർണ്ണതയുണ്ട് . പാശ്ചാത്യലോകത്തേക്ക് ഹിന്ദുസ്ഥാനിസംഗീതത്തിന്റെ വ്യാപനം സാദ്ധ്യമാക്കുന്നതിൽ അലി അക്ബർ ഖാനോളം പങ്കുവഹിച്ച സംഗീതജ്ഞർ കുറയും . അക്ബർ ഖാന്റെ സംഗീതത്തെ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി പരിണമിപ്പിക്കുന്നതിൽ പാശ്ചാത്യസ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട് . അതിനദ്ദേഹം യാഥാസ്ഥിതികരിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്ന വിമർശനങ്ങൾ സമൃദ്ധിയായുണ്ടെങ്കിലും . ഭാവതീവ്രമായ ആ സംഗീതത്തിനു കൃത്യമായി വഴങ്ങുന്ന ആശയമാനങ്ങൾ , പാശ്ചാത്യശാസ്ത്രീയസംഗീതവുമായുള്ള സഹവർത്തിത്വത്തിൽ നിന്നു ലഭിച്ചതുതന്നെയാണ് . ' ജേർണീ ' , കാർണിവൽ ഓഫ് കാളി , വാട്ടർ ലേഡി തുടങ്ങിയ വർക്കുകളിൽ അക്ബർ ഖാന്റെ വ്യക്തിമുദ്രകൾ ആഴത്തിൽ പതിയപ്പെട്ടിരിക്കുന്നു . യഹൂദിമെനുഹിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ ഉസ്താദിന്റെ സംഗീതജീവിതം പുതിയ അർത്ഥമാനങ്ങളിലേക്കു ചരിക്കുകയായിരുന്നു . അപ്പോഴും പാരമ്പര്യത്തിന്റെ ശക്തിസ്രോതസ്സുകളിലുള്ള വിശ്വാസവും അനുസരണവും അലി അക്ബർ ഖാനെ വിട്ടൊഴിഞ്ഞതുമില്ല . രവിശങ്കറിനോടും വിലായത്ത് ഖാനോടും എൽ . സുബ്രഹ്മണ്യത്തോടും ഒപ്പം നടത്തിയ ജുഗൽബന്ദികൾ അക്ബർ ഖാൻ സംഗീതത്തിന്റെ ഉദാത്തമായ സംവാദങ്ങളായിരുന്നു . നട് ഭൈരവിയിൽ ഉസ്താദ് എൽ . സുബ്രഹ്മണ്യവുമായി ചേർന്നു തീർത്ത വിസ്മത്തിന്റെ ചാരുത വർണ്ണനാതീതമാണ് . അല്ലാരഖ മുതൽ സാക്കീർ ഹുസൈൻ വരെ ഉസ്താദിന്റെ സരോദിനോട് ഇഴചേർന്നുനിന്നു . പത്മഭൂഷൺ മുതൽ , എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾക്ക് സ്വദേശത്തും വിദേശത്തും പാത്രമായ ഉസ്താദിന്റെ സംഗീതത്തെ സത്യജിത്ത് റായ് വരെയുള്ള ചലച്ചിത്രകാരന്മാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട് . മൈഹർ ഘരാനയുടെ സങ്കീർണ്ണമായ സൌന്ദര്യമാനങ്ങളെ അതിശയകരമായ അച്ചടക്കത്തോടെ ആവിഷ്കരിച്ച അക്ബർഖാന്റെ മനസ്സ് , എന്നും പരീക്ഷണവ്യഗ്രമായിരുന്നു . പുതിയ ഭാവതലങ്ങളെ സൃഷ്ടിപരമായി കണ്ടെത്തുവാനും അടയാളപ്പെടുത്തുവാനുമായി മൈഹർ ഘരാനയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും മറികടന്ന നിമിഷങ്ങളും ഉസ്താദിന്റെ ജീവിതത്തിലുണ്ട് . കാൽപ്പനികമായ ചില ഭാവനകളുടെ കുതിരപ്പുറത്ത് എത്ര വേണമെങ്കിലും അദ്ദേഹം സഞ്ചരിക്കുമായിരുന്നു . മൈഹർ ഘരാന എന്നതൊക്കെ ഒരു പറച്ചിൽ ; ഖയാലിന്റെ മാധുര്യവും സൂഫിസംഗീതത്തിന്റെ ആത്മീയസ്പർശവും ദ്രുപദിന്റെ മാന്ത്രികനാദവും സമന്വയിക്കുന്ന സംഗീതമായിരുന്നു വാസ്തവത്തിൽ ഖാൻസാഹിബിന്റേത് . ലയനവും സ്‌ഫോടനവും ഒളിപ്പിച്ചുവെച്ച അലി അക്ബർ ഖാന്റെ സരോദ് നിശ്ശബ്ദമാകുമ്പോൾ , പ്രണയത്തിന്റെ ഒരു ശബ്ദസർഗ്ഗവും അവസാനിക്കുന്നു . നാദരേണുക്കളുടെ നർത്തനം കൊണ്ട് ഇനിയും സൂക്ഷിക്കപ്പെട്ട ശബ്ദലേഖനങ്ങളിൽ നിന്ന് ഖാൻസാഹിബ് നമ്മുടെ അജ്ഞേയതകളെ , മൃദുലതകളെ ഇനിയും വന്നു തൊട്ടുണർത്തുമെന്നു തീർച്ച . ഇനിയും സമ്പന്നമായ ദിവാസ്വപ്നങ്ങളുടെ പ്രതീക്ഷകൾ മറ്റൊരു സ്വപ്നമായി പരിണമിക്കുന്നതും ഒരു അനുഭവം തന്നെ !
ഇന്ത്യാ - പാക് വിഭജനത്തിന് ശേഷം ഇന്ത്യയിലും പാകിസ്താനിലുമായാണ് ഉര്‍ദു സാഹിത്യം പുഷ്ടി പ്രാപിച്ചത് . വിഭജനത്തിന്റെ തൊട്ടുടനെത്തന്നെ ഈ രണ്ടു രാജ്യങ്ങളിലും ഇസ്ലാമിക സാഹിത്യ പ്രസ്ഥാനം സംഘടിത രൂപം കൈക്കൊണ്ടതായി നേരത്തെ പ്രസ്താവിച്ചിട്ടുണ്ട് . പാകിസ്താനിലെ ഇസ്ലാമിക സാഹിത്യകാരന്മാരില്‍ നഈം സ്വിദ്ദീഖി , മാഹിറുല്‍ ഖാദിരി , ഇഹ്സാന്‍ ദാനിശ് , നസ്വ്റുല്ലാ ഖാന്‍ അസീസ് , അബ്ദുല്‍ അസീസ് ഖാലിദ് , സലീം അഹ്മദ് , പ്രൊഫ . ഫുറൂഗ് അഹ്മദ് , ആസ്വി ദിയാഇ , സ്വബാ അക്ബറാബാദി , അക്ബര്‍ കാളിമി , അബ്ദുല്‍ കരീം ഥുമര്‍ , റാസിഖ് ഇര്‍ഫാനി , തഹ്സീന്‍ ഫിറാഖി , ഖയ്യൂം നസ്വ്ര്‍ തുടങ്ങിയ കവികളുടെ രചനകള്‍ കലാപരമായിത്തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് . അബ്ദുല്‍ അസീസ് ഖാലിദ് , സലീം അഹ്മദ് , നഈം സ്വിദ്ദീഖി , മാഹിറുല്‍ ഖാദിരി തുടങ്ങിയവരുടെ കൃതികളും ചിന്തകളും സമഗ്രമായി നിരൂപണ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുണ്ട് .
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും , തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം . ( ഇംഗ്ലീഷ് : Thiruvananthapuram ) . ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് . വളരെ ഭൂവൈവിധ്യവും , തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം . " നിത്യ ഹരിത നഗരം " എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത് [ 3 ] . 2001 - ലെ കാനേഷുമാരി പ്രകാരം 745 , 000 പേർ ഇവിടെ അധിവസിക്കുന്നു . ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ് [ 4 ] . തിരുവനന്തപുരം തന്നെയാണ് , കേരളത്തിലെ ഏറ്റവും വലിയ നഗരവും [ 4 ] .
പാര്‍പ്പിടം ബ്ലോഗ്ഗിന്റെ എല്ലാ നല്ലവരായ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ . സാമൃദ്ധിയും സമത്വവും നിറഞ്ഞ് ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഈ ഓര്‍മ്മപുതുക്കല്‍ സ്നേഹത്തിന്റേയും സാഹോദര്യത്തിന്റെയും മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനാകട്ടെ .
ആറാം ക്ളാസീന്ന് കരകയറാന്‍ പറ്റാണ്ട് ആയപ്പളാ പൊസ്തകസഞ്ചി വലിച്ചെറിഞ്ഞ് കൊടിപിടിക്കാന്‍ പോയത് . വിപ്ളവത്തിന്‍റെ കൊടി . അതോണ്ടും നേട്ടംണ്ടായി . ഉത്തരങ്ങള് മാറ്റാണ്ടെ ആദ്യ ഉത്തരത്തില്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പഠിച്ചു . അതിലൊറച്ച് നില്‍ക്കാന്‍ പഠിച്ചു . അതിനെ ശരിയെന്നു സമര്‍ഥിക്കാന്‍ പഠിച്ചു . പിന്നീട് പരസ്യമായി വിപ്ളവ വീര്യം കുടിച്ചു തുടങ്ങിയ കാലത്തണ് മരണം ആദ്യമായി തന്‍റെ കറുത്ത മുഖം കോട്ടി കൊഞ്ഞനം കുത്തിയത് .
ക്രിക്കറ്റിനെ കുറെ കാലമായി വിട്ടുകളഞ്ഞതായിരുന്നു ! എന്നാലും ഈ വിവാദം ഫോളോ ചെയ്യാതിരിക്കാന്‍ പറ്റിയില്ല . ഹെയറിന്റെ ആവശ്യംകുറച്ച് കൂടിയതായിപ്പോയി . അങ്ങോരതൊരു വന്‍ വിഡ്ഢിത്തമാണ് ചെയ്തു കൂട്ടിയത് . . വന്‍ കുത്തക മുതലാളിമാരും , നൂറ്റെട്ട് ലോബികളും കൂടി ഊതിവീര്‍പ്പിച്ച് ഉയര്‍ത്തിവിട്ട ഈ ക്രിക്കറ്റിനെ നമുക്ക് തിരിച്ച് താഴെ എത്തിക്കാന്‍ ശ്രമിക്കാം ഈ അവസരത്തില്‍ !
നാം കിടക്കുമ്പോളോര്‍ത്തില്ല നമ്മളില്‍ നാം കിടന്നു വേവാന്‍ തുടങ്ങുന്നത് നാം കിടന്നു , മുരണ്ടൂ വിറക് ദേ നാം കിടുങ്ങുന്നു ചൂടിന്നിരുപുറം ആരുവന്നു തിരിച്ചിട്ടു നമ്മളെ അമ്പു , തുമ്പിയോ ? ദൈവമോ സ്വപ്നമോ ? ഞാന്‍ തിണര്‍ത്തൂ നെരിപ്പില്‍ അണുവണുവായ് തണുത്തു നീ കോശസമുദ്രമായ് നമ്മളെത്തിന്നുവാനൊരു കണ്‍സ്യൂമര്‍ നാവു നീട്ടി ; ഒടുക്കത്തെ നാവ് അതിന്‍ നഷ്ടമൂല്യമേ നമ്മിലെ ചൂട് ഗ്യാസു തീര്‍ന്നോ ? ഹലോ , ഗ്യാസേജന്‍സിയല്ലേ ? നമ്പര്‍ 278 . . . ങ്ഹേ ! രണ്ടുമാസം കഴിയുംന്നോ ? . . . . ഓക്കെ . വേഗം കഴിച്ചോളൂ നല്ല ചൂടാ നല്‍ . . . ല്ല ചൂടാ .
മിനിമം യോഗ്യതയെ പണത്തിന്റെ മാത്രം ബലത്തില്‍ മറികടന്ന് , മാനേജ്മെന്റുകളുടെ വിജയ ശതമാനം കൂട്ടാനുള്ളാ മത്സരത്തിന്റെ തണലില്‍ എന്‍ജിനീയറും നന്ദി കിരണ്‍ എന്റെ ബ്ലോഗ്‌സന്ദര്‍ശിച്ചതിനും ഇതേവിഷയത്തിലുള്ള എന്റെ പോസ്റ്റിംഗിന് കമന്റ് രേഖപ്പെടുത്തിയതിനും . കോടതിക്ക് എന്തു നിരീക്ഷണം വേണമെങ്കിലും നടത്താമല്ലോ , അതിന് ആരുടേയും അനുവാദം വേണ്ടല്ലോ ! സര്‍ക്കാര്‍ പ്രോത്സാഹിപ്പ്പിക്കണമെന്നോ , സംസ്ഥാനത്തുള്ള എല്ലാവരേയും പ്രൊഫഷണലുകളാക്കണമെന്നോ അങ്ങനെയെന്തും . പകരം കോടതിക്ക് പാവപ്പെട്ടവന്റെ വിദ്യാഭ്യാസ ആവശ്യം മാത്രം കാണാനുള്ള കണ്ണുണ്ടായില്ലെന്നു മാത്രം . ഒരു കോങ്കണ്ണന്‍ സമീപനം ! കോടതിക്ക് സമൂഹ്യപ്രതിബദ്ധത്യുണ്ടെന്നൊക്കെ ധരിക്കുന്നത് ഭരണഘടനാ വിരുദ്ധമായേക്കാം അല്ലേ ? അല്ലെങ്കില്‍ തന്നെ ഈഭരണഘടന യെന്നൊക്കെപറയുന്നത് എന്താ ദൈവികമായ ഒന്നാണോ ? അതുതന്നെ എത്രപ്രാവശ്യം തിരുത്തിയിരിക്കുന്നു ? ഭരണഘടന തിരുത്തുന്നത് തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചുകൂടേ ? ഏതായാലും സ്വകാര്യമാനേജ്‌മെന്റുകള്‍ക്കും , അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും ആഹ്ലാദത്തിനു വകയായി . മണി പറഞ്ഞപോലെ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നോ , മര്‍ക്കടകമുഷ്ടിയെന്നോ , അമിതാവേശത്തിനേറ്റ തിരിച്ചടിയെന്നോ ഒക്കെപറഞ്ഞ് ആഘോഷിക്കാം . പാവം വിദ്യാര്‍ത്‌ഥികളെ മറക്കാം . മാനേജുമെന്റുകളെ സംരക്ഷിക്കാന്‍ ഇവിടെ കോടതികളുണ്ട് , വിദ്യാര്‍ത്‌ഥി സംഘടനകളെ പടിപ്പുരയ്ക്ക്‌വെളിയിലാക്കാനും കോടതിതന്നെയായിരുന്നു തുണ . എന്തിനുമേതിനും കോടതി ശരണം . സര്‍ക്കരിന്റെ ചിലവില്‍ 50 ശതമാനത്തിന്റെ അവകാശം പിടിച്ചുവാങ്ങാന്‍ വരുന്ന ദരിദ്രവാസി വിദ്യാര്‍ത്‌ഥികള്‍ പോയിത്തുലയട്ടെ ! സ്വാശ്രയം നീണാള്‍വാഴട്ടെ ! ' നിയമവീഴ്ച് ' നീണാള്‍വാഴട്ടെ !
നിവാരണം : രാത്രി നമസ്കരിക്കുന്ന നമസ്കാരമായതിനാല്‍ " ഖിയാമുല്ലൈല് ' എന്ന് പറയുന്നു . ഈ നിസ്കാരം ഉറങ്ങിയതിന് ശേഷം നിര്‍വഹിക്കുകയാണെങ്കില്‍ തഹജ്ജുദ് എന്നും , അവസാനം ഒറ്റയായി നിസ്കരിക്കുന്നത് കൊണ്ട് " വിത്ര്‍ ' എന്നും , റമദാന്‍ രാത്രികളില്‍ നിര്‍വഹിക്കുന്നത് കൊണ്ട് " ഖിയാമു റമദാന്‍ ' എന്നും വിശ്രമിക്കാനുള്ള ഇടവേളകളുള്ളത് കൊണ്ട് തറാവീഹ് എന്നും ഈ നിസ്കാരം പല പേരുകളില്‍ വിളിക്കപ്പെടുന്നു . . . . .
916 സ്വർണം എന്നറിയപ്പെടുന്നത് , 91 . 6 % സ്വർണ്ണം അടങ്ങിയിരിക്കുന്ന സങ്കരമാണ് . 22k ആഭരണങ്ങളിലേയും 916 ലേയും സ്വർണ്ണത്തിന്റെ അളവ് തുല്യം തന്നെയാണ് .
ഇന്നു വെളിവായി ഇല്ലാത്ത ഈ സപത്നീപ്രയോഗം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി സ്ഥിരീകരിക്കപ്പെടാത്ത ഒരു കിംവദന്തി ഉണ്ടു് . ഈ സമസ്യ പൂരിപ്പിച്ചപ്പോൾ മൂന്നാമത്തെ വരി ആദ്യം " ഭോഗം സ്വപുത്രജനനത്തിനൊഴിഞ്ഞു ചെയ്യാ " എന്നായിരുന്നത്രേ . കവിയുടെ പത്നിയും സപത്നിമാരും കൂടി ശക്തമായി പ്രതികരിച്ചതു മൂലം ഇങ്ങനെ മാറ്റുവാൻ കവി നിർബന്ധിതനാകുകയായിരുന്നത്രേ .
കയ്യിലത്രമേല്‍ കുഴിച്ചു നിറച്ചു വെച്ചൊരാ നീര്‍ത്തടം പറയാതെയറിയാതെ തുളുമ്പിയൊഴുകി . ആവിയായ് മറഞ്ഞാലും വീഴല്ലേ നീ . . വീണുടയല്ലേ .
ബൈജു , അതു മതിയല്ലോ . ഈറന്‍ എന്ന വാക്ക് അവിടെ അര്‍ഥത്തില്ലെന്തോ പിശക് വരുത്തുന്നതു പോലെ എനിക്ക് തോന്നിയിരുന്നു . ആശംസകള്‍ . : )
തിരക്ക് . ചതയുന്ന ചില തോളുകള്‍ക്ക് പരസ്പരം താങ്ങാന്‍ തോന്നി . അനേകം മുഖങ്ങള്‍ക്കിടയില്‍ സൌഹൃദം പരതി ഒടുക്കം കുറേ ചോരക്കൈകള്‍ വിരലുകള്‍ കോര്‍ത്തു . ഒരുവന്റെ വലം കൈയ്യില്‍ മുറിവ് ഒരുവളുടേതില്‍ ഉണങ്ങിയ ചോരപ്പാട് മൂന്നാമനും ചോരയൊലിപ്പിക്കുന്നുണ്ട് . വഴിയറിയാത്ത കാലുകള്‍ ഇടം പിടിച്ച് പതുങ്ങി നില്‍പ്പായി . കഴുത്തുവരെ എത്തിയ പ്രളയത്തെ ചെറുക്കാന്‍ നിലവിളിച്ചു . വേവുന്ന ശരീരങ്ങളുടെ ഗന്ധം കണ്ണുകള്‍ ഇറുക്കിയടച്ച് തിരിച്ചയച്ചു . കാതടപ്പിക്കുന്ന ഭ്രാന്തന്‍ വെടിയൊച്ചകള്‍ക്ക് നേരെ ചങ്കുകള്‍ തുറന്നുവച്ചു . ചിതറിയോടുന്ന ഭയങ്ങള്‍ക്ക് നേരെ നിസ്സഹായമായ നില്‍പ്പ് . തമ്മില്‍ അടക്കം പറഞ്ഞ് കഴുകിക്കളയാന്‍ മുറിവുകള്‍ കുത്തിത്തുറന്ന് നില്‍പ്പ് . എന്നിട്ടും പച്ചമുറിവുകള്‍ നുണപറയില്ലെന്ന വിശ്വാസത്തില്‍ ഇടംവലം നോക്കിയപ്പോള്‍ കണ്ടത് പക്ഷെ മുഖമില്ലാത്ത വെറുപ്പാണ് . ഉത്തരം മുട്ടലുകളുടെ ഭയം കൊക്കൂണുകളുടെ സ്വൈര്യം . തിരക്കില്‍ ചവിട്ടിമെതിക്കപ്പെടുന്ന ജീവിതങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളു അതിജീവനത്തിന്റെ .
Kaalidaasan said . . ' ജബ്ബാര്‍ , ഇവിടെ വന്ന് ചില വിശദീകരണങ്ങള്‍ നല്‍കിയതിനു നന്ദി . ഖുറനേക്കുറിച്ച് എന്റെ അറിവുകള്‍ പരിമിതങ്ങളാണ് . ഞാന്‍ ഖുറാന്‍ മാത്രമേ വായിച്ചിട്ടുള്ളു . അതിന്റെ വിശദീകരണങ്ങളൊന്നും എനിക്കറിയില്ല . ' പലപ്പോഴും ഇസ്‌ലാമിനെയും അതിലെ ആചാരങ്ങളെയും വിമര്‍ശിക്കാനിറങ്ങുന്നത് ആ മതത്തെക്കുറിച്ച് കാര്യമായ പഠനമോ വായനയോ നടത്താതെയാണ് . ഇസ്‌ലാം ദര്‍ശനത്തെക്കുറിച്ച് മാത്രമാണ് ഇത്തരമൊരു സമീപനത്തിന് ആളുകള്‍ മുതിരാറുള്ളത് . സംശയങ്ങള്‍ ഉന്നയിക്കുന്നതും തങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങളില്‍ വ്യക്തവരുത്തുന്നതും , തങ്ങള്‍ക്ക് വിയോജിപ്പുള്ള കാങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തുന്നതും . എല്ലാം മനസ്സിലാക്കാം . മുസ്ലിംകള്‍ ആചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിമര്‍ശനാതീതമാണ് എന്ന് മനസ്സിലാക്കുന്നവനല്ല ഈ ബ്ലോഗര്‍ . എന്നാല്‍ ഏതാനും സൂക്തങ്ങള്‍ ഉദ്ദരിച്ച് പ്രാമാണികമായി നല്‍കപ്പെട്ട വ്യാഖ്യാനങ്ങള്‍ക്കപ്പുറം തങ്ങളുടെ മനോനിലയനുസരിച്ച് വക്രീകരിക്കുകയും ദുര്‍വ്യാഖ്യാനം ചമക്കുന്നതും ബുദ്ധിയുണ്ടെന്ന് മേനിനടിക്കുന്നവര്‍ക്ക് മാത്രമല്ല , സാമാന്യജനത്തിന് പോലും അംഗീകരിക്കാനാവില്ല . ബുഷ് കമ്മ്യൂണിസം വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാല്‍ മതിയെന്നാണ് ഉത്തരം . അതു ശരി . പക്ഷേ മാനിഫെസ്റ്റോ വ്യാഖ്യാനിക്കുന്നത് ഞാനായിരിക്കും അല്ലെങ്കില്‍ ബുഷിന്റെ വ്യാഖ്യാനമെ ഞാന്‍ സ്വീകരിക്കൂ എന്ന് വാശിപിടിച്ചാല്‍ എന്തുചെയ്യും . ഇതിന് നല്‍കുന്നമറ്റൊരു മറുപടി , ഒരു കാര്യം അന്ധവിശ്വാസമാണെന്നറിയാന്‍ അത്രയൊക്കെ വിവരം മതി എന്നതാണ് . അന്ധവിശ്വാസം എന്ന് പറയുന്നത് ദൈവം പ്രവാചകന്‍ വേദം പരലോകം തുടങ്ങിവയും കൂടിയാണ് എന്ന് വരുമ്പോള്‍ , ഇതൊന്നും ഒരു ചിന്തയും പഠനവും കൂടാതെ തെറ്റെന്ന് വിശ്വസിക്കുന്നതും അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും . മുകളിലെ കമന്റ് ശ്രദ്ധിച്ചുകാണുമല്ലോ . ചിലകാര്യങ്ങള്‍ പറയാതെ തെളിഞ്ഞ് വരുന്നുണ്ട് അതില്‍ . ഞാന്‍ എഴുതിയതിന് പുറമെ ഞാന്‍ മനസ്സിലാക്കിയതാണ് തുടര്‍ന്നുള്ള എന്റെ കമന്റില്‍ ഞാന്‍ സുചിപ്പിച്ച ' ഗുരുത്വവാദം ' . പക്ഷേ ടിയാനെ അങ്ങനെ അംഗീകരിക്കാന്‍ വല്ലാത്ത പ്രയാസം . ആകട്ടെ . നല്ലത് . യുക്തിവാദം ( ദൈവനിഷേധവും ഇസ്‌ലാം വിരുദ്ധതയും ) ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരെയെങ്കിലും യുക്തിവാദി എന്ന് വിശേഷിപ്പിച്ചാല്‍ അഭിമാനപൂര്‍വം അത് ഏറ്റെടുക്കാന്‍ വല്ലാത്ത വൈക്ലബ്യം . യുക്തിവാദി എന്നത് സാമാന്യം നല്ല അശ്ലീല പദമായി രൂപാന്തപ്പെട്ടിരിക്കുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത് . ഒരാളെ സംബന്ധിച്ച് സത്യമെങ്കിലും രൂക്ഷമായ പദം പ്രയോഗിച്ചപ്പോള്‍ . ലതീഫേ ഉത്തമസമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സമൂഹത്തിലെ ഒരംഗത്തിന് ചേര്‍ന്നതാണോ ഇത് എന്ന യുക്തിവാദിയുടെ തന്നെ ചോദ്യം . ഇതിലെല്ലാം ഒരു പാട് പോസ്റ്റീവായ കാര്യങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉണ്ട് എന്ന് വിനീതമായി അറിയിക്കട്ടേ .
ദേവേട്ടാ . . ഞാനിപ്പോ കോഴിക്കോട്ടുണ്ട് . ഒരു പത്തു പതിനഞ്ചു ദിവസം കൂടെ ഇവിടെ കാണും . എന്നെ കൊണ്ട് എന്തേലും ചെയ്യാന്‍ പറ്റുമെങ്കില്‍ അറിയിക്കുക . വളരെ നല്ല ഈ തുടക്കത്തിന് ദേ എന്തു ചെയ്യാനുന്ം തയ്യാര്‍ !
സയ്യിദ് ഖുത്വ്ബ് തന്റെ ഖുര്‍ആനിലെ കലാവിഷ്കാരം ( അത്തസ്വ്വീറുല്‍ ഫന്നീ ഫില്‍ ഖുര്‍ആന്‍ ) എന്ന ഗ്രന്ഥത്തില്‍ എഴുതിയതുപോലെ , കഥ സ്വതന്ത്രമായ ഒരു കലയല്ല ഖുര്‍ആനില്‍ . ദീനീലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ഉപകരണങ്ങളില്‍ ഒന്നുമാത്രമാണ് . ദീനീലക്ഷ്യമുള്ളതുകൊണ്ടാണ് കഥകള്‍ ആവര്‍ത്തിക്കേണ്ടിവരുന്നത് . ഒരേ കഥയ്ക്കുതന്നെ നിരവധി സന്ദേശങ്ങള്‍ ഉണ്ടാകാമല്ലോ . അവ ഒന്നിച്ച് ഒരിടത്ത് തന്നെ പറയുക ഖുര്‍ആന്റെ രീതിയല്ല . പ്രതികരണത്തില്‍ പ്രസക്തമായ സന്ദേശമേതോ അത് എടുത്തുപറയും . അതേ കഥയുടെ മറ്റൊരു സന്ദേശം നല്‍കേണ്ടിവരുമ്പോള്‍ കഥ ആവര്‍ത്തിക്കേണ്ടിവരുന്നത് അതുകൊണ്ടാണ് . മിക്കപ്പോഴും ഭാഗികമായി മാത്രമേ കഥകള്‍ ആവര്‍ത്തിക്കുന്നുള്ളൂ . അതേപടി ആവര്‍ത്തിച്ചത് വളരെ അപൂര്‍വം .
ബ്രസീലിയൻ ചിന്തകൻ പൌലോഫ്രെയറുടെ ( 1927 - 1991 ) ' മർദ്ദിതരുടെ ബോധനശാസ്ത്രത്തിൽ ' ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെ സംഖ്യയിട്ട് കൊടുത്തിട്ടുണ്ട് . അവയിങ്ങനെ . 1 . അദ്ധ്യാപകൻ പഠിപ്പിക്കുന്നു . കുട്ടികൾ പഠിക്കപ്പെടുന്നു 2 . അദ്ധ്യാപകന് എല്ലാം അറിയാം . കുട്ടിൾക്ക് ഒന്നുമറിയില്ല 3 . അദ്ധ്യാപകൻ ചിന്തിക്കുന്നു . കുട്ടികൾ ചിന്തയ്ക്ക് വിഷയമാകുന്നു 4 . അദ്ധ്യാപകൻ സംസാരിക്കുന്നു . കുട്ടികൾ താഴ്മയോടെ കേൾക്കുന്നു 5 . അദ്ധ്യാപകൻ അച്ചടക്കം നടപ്പിലാക്കുന്നു . കുട്ടികൾ അച്ചടക്കം പാലിക്കുന്നു 6 . അദ്ധ്യാപകൻ തെരെഞ്ഞെടുക്കുന്നു . കുട്ടികൾ അതു സ്വീകരിക്കുന്നു 7 . അദ്ധ്യാപകൻ പ്രവർത്തിക്കുന്നു . കുട്ടികൾക്ക് ആപ്രവർത്തനത്തിന്റെ മിഥ്യാബോധം ലഭിക്കുന്നു 8 . അദ്ധ്യാപകൻ കാര്യപരിപാടിയുടെ ഉള്ളടക്കം തെരെഞ്ഞെടുക്കുന്നു . കുട്ടികൾ അതിനോട് പൊരുത്തപ്പെടുന്നു 9 . അദ്ധ്യാപകൻ തൊഴിൽ പരമായ പ്രാമാണ്യവും വിജ്ഞാനസംബന്ധമായ ആധികാരികതയും കൂട്ടിക്കലർത്തി കുട്ടികളുടെ സ്വാതന്ത്ര്യത്തിനെതിരെ തിരിച്ചു വിടുന്നു 10 . പഠനക്രിയയിൽ അദ്ധ്യാപകൻ പ്രവർത്തകനും കുട്ടികൾ വസ്തുക്കളും ആകുന്നു . വാക്കുകളുടെ മുഴക്കമാണ് ഈ ആഖ്യാനവിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം . വിഷയത്തെ യാന്ത്രികമായി ഓർമ്മ വയ്ക്കുന്നതിലേയ്ക്കാണ് കുട്ടിയെ ഇതു നയിക്കുന്നത് . അതായത് അവരെ സംഭരണികളാക്കുന്നു എന്ന് . എത്ര കൂടുതൽ സംഭരണികളിൽ നിറയ്ക്കുന്നോ അത്രയും നല്ല അദ്ധ്യാപകനാവും അയാൾ . അങ്ങനെ നിറച്ചുകൊള്ളാൻ എത്ര വിധേയത്വത്തോടെ ഇരിക്കുന്നോ അത്രയും നല്ല വിദ്യാർഥിയാവും കുട്ടി . ശാസകസമൂഹത്തിന്റെ ശീലങ്ങളാണ് സ്കൂളിൽ നടപ്പാവുന്നത് . അപമാനവീകരണത്തിന്റെ ഈ ശീലങ്ങളെ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്ന അദ്ധ്യാപകനാണ് സമൂഹത്തിന്റെ ദൃഷ്ടിയിലും നല്ല അദ്ധ്യാപകൻ . പ്രശ്നത്തെ അവതരിപ്പിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകൻ വിദ്യാർത്ഥി എന്ന മേൽ - കീഴ് വിഭജനം അവസാനിക്കുകയും അദ്ധ്യാപക - വിദ്യാർത്ഥി , വിദ്യാർത്ഥി - അദ്ധ്യാപകൻ എന്നീ പുതിയ പ്രയോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും . കാരണം അയാൾ സംവാദത്തിലേർപ്പെട്ടു കൊണ്ട് പഠിക്കുകകൂടി ചെയ്യുകയാണ് . കുട്ടികൾക്ക് സ്വന്തം ചിന്തയിലൂടെ അയാളെയും പഠിപ്പിക്കാനുണ്ട് . ബ്രസീലിൽ നിന്നും ചിലിയിൽ നിന്നും നേടിയെടുത്ത ആശയങ്ങളിൽ നിന്നു രൂപപ്പെട്ടതിനാൽ ഫ്രെയർ ഈ വിപ്ലവകരമായ ക്ലാസ് മുറി പരിഷ്കാരത്തിന് വിമോചനാത്മക വിദ്യാഭ്യാസം എന്നാണ് പേരു നൽകിയത് . സാമൂഹിക പരിവർത്തനം ലക്ഷ്യമിടുന്ന വിപ്ല്വകാരികൾക്ക് ഇടക്കാല പരിപാടിയായി പോലും ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വിപ്ലവകാരികളാണെങ്കിൽ സംവാദാത്മകർ ( ഡയലോജിക്കൽ ) ആയേ തീരൂ എന്നും ഫ്രെയർ എഴുതി . ലോകബാങ്ക് , യുനെസ്കോ , യൂണിസെഫ് , യു എൻ ഡി പി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ 1990 മാർച്ച് 5 മുതൽ 9 വരെ തായ്‌ലാൻഡിലെ ജ്യോംതിയനിൽ നടന്ന ലോകവിദ്യാഭ്യാസസമ്മേളനമാണ് ആഗോളതലത്തിൽ - വിശേഷിച്ച് വികസ്വരരാജ്യങ്ങളിൽ - നിലവിലുള്ളതിനെ മാറ്റി പകരം പുതിയ വിദ്യാഭ്യാസപദ്ധതിയ്ക്കുവേണ്ടിയുള്ള സത്വര നടപടികളെ നിർദ്ദേശിച്ചത് . ഏവർക്കും വിദ്യാഭ്യാസം ( Education for All ) എന്ന മുദ്രാവാക്യത്തെ മുന്നോട്ടു വച്ച സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ' വികസ്വരരാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ ' പ്രബന്ധത്തിലും വട്ടമേശാ രേഖകളിലും പിന്നീട് ഡി പി ഇ പിയ്ക്കും അനുസാരി പദ്ധതികൾക്കും രൂപം നൽകിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും അടിത്തറയുണ്ട് . കേരളത്തിൽ പുതിയ പാഠ്യപദ്ധതി എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന സംഗതി കൂലംകഷമായ മാറ്റത്തിന്റെ മുന്നുപാധികളാണ് . അദ്ധ്യാപക പരിശീലനത്തിലും അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിലുമായി പരാമർശിക്കപ്പെടുന്ന ചില താക്കോൽ വാചകങ്ങൾക്ക് പിന്നിലുള്ള ചിന്തകരെയും അവരുടെ ആശയങ്ങളെയും ഒന്നടുത്തു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു . അവയിലൊന്ന് ' ശിശുകേന്ദ്രിതം ' ( Child centered ) എന്ന വാക്കാണ് . അദ്ധ്യാപകകേന്ദ്രിതമായിരുന്ന ( ഇപ്പോഴുമായ ) വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി അതിനെ ശിശുകേന്ദ്രിതമാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും പ്രവർത്തനങ്ങളിലൂടെയുള്ള പഠനത്തിന്റെ മെച്ചം ചൂണ്ടിക്കാട്ടിയതും ജോഹാൻ ഹെൻട്രിച്ച് പെസ്റ്റലോസിയാണ് ( 1746 - 1827 ) വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠനം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് . വസ്തുക്കൾ , പഠനസാമഗ്രികൾ എന്ന രീതിയിൽ ക്ലാസ് മുറികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും പെസ്റ്റലോസിയുടെ കാലത്താണെന്ന് പറഞ്ഞുകേൾക്കുന്നു . അതായത് വസ്തുക്കളിലൂടെ അനുഭവങ്ങൾ നൽകി അറിവു നിർമ്മിക്കപ്പെടുക എന്ന പ്രക്രിയയെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു . വസ്തുക്കൾ ഉപയോഗിച്ചുള്ള ആശയ നിർമ്മാണത്തെ ' വസ്തുപാഠം ' എന്നാണ് അദ്ദേഹം വിളിച്ചത് . ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു താക്കോൽ വാക്കായ , അനുഭവാത്മകപഠനത്തിലേയ്ക്കുള്ള ( Experimental Learning ) ചുവടുവയ്പ്പായിരുന്നു ഇത് . ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി . ( 1859 - 1952 ) സ്ഥിരനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു . ചെയ്തു പഠിക്കുക എന്ന സമീപനത്തെ വിദ്യാഭ്യാസചിന്തയിൽ സമർത്ഥമായി ഇണക്കിയ ആളുകൂടിയാണദ്ദേഹം . പഠനം ആവശ്യങ്ങളിൽ അധിഷ്ഠിതവും താത്പര്യം ജനിപ്പിക്കുന്നതും ആക്കിതീർക്കാനാണ് ഡ്യൂയി പരീക്ഷണങ്ങളിൽ ഉത്സാഹിച്ചത് . ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പ്രോജക്ടുകൾ വിദ്യാഭ്യാസത്തിലെ ' ഉദ്ഗ്രഥിതസമീപനം ' എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാഭ്യാസം , ജീവിതപ്രശ്നം തന്നെയാണെന്നും നാളത്തെ ജീവിതത്തിനുവേണ്ടിയുള്ള വെറും തയാറെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു . ഡ്യൂയിയുടെ കാഴ്ചപ്പാടുകൾ പുതിയ പാഠ്യപദ്ധതിയിൽ കാര്യമായി തന്നെ കയറിപ്പറ്റിയിട്ടുണ്ട് . പ്രോജക്ട് പഠനം , പ്രവർത്തനങ്ങളിലൂടെയുള്ള പഠനം ( learning by doing ) , തൊഴിൽ പഠനം , പ്രശ്നപരിഹരണ പഠനം , സഹവർത്തിതപഠനം ( Collaborative Learning ) തുടങ്ങിയ സ്വീകരിച്ചിരിക്കുന്നത് ജോൺ ഡ്യൂയിയുടെ സങ്കൽപ്പനങ്ങളിൽ നിന്നാണ് . സ്വിസ്സർലണ്ടുകാരനായ ജീൻ പിയാഷേയാണ് ( 1896 - 1980 ) ജ്ഞാനനിർമ്മിതിവാദത്തെ വിദ്യാഭ്യാസത്തിൽ കടത്തി വിടുന്നതിൽ മുഖ്യപങ്കു വഹിച്ച ചിന്തകൻ . അറിവ് മുൻകൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ നമ്മിലേയ്ക്ക് വരികയല്ല . അത് സൃഷ്ടിക്കുന്നതാണ് എന്നാണ് പിയാഷേ പറഞ്ഞത് . അതുകൊണ്ടു തന്നെ അത് അത്യന്തികമായ യാഥാർത്ഥ്യമല്ല . അറിവ് എന്താണെന്ന അതി പുരാതനകാലം മുതൽക്കുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ മനശ്ശാസ്ത്രത്തിന്റെ കൂടി സഹായം തേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ് പിയാഷേ ചെയ്തത് . ഡാർവിന്റെ പരിണാമവാദം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം കൊണ്ടാകാം ചുറ്റുപാടുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വയം നടത്തുന്ന നിരീക്ഷണങ്ങൾക്ക് പഠനപ്രക്രിയയിൽ പിയാഷേ മുഖ്യ പ്രാധാന്യം നൽകി . അദ്ധ്യാപകർക്ക് ഉപയോഗിക്കാനുള്ള മാന്വലുകളുടെ അത്ര നിർബന്ധിതമല്ല വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എന്നു പറഞ്ഞുകൊണ്ട് അദ്ധ്യാപകൻ പഠിതാവാകേണ്ടതിന്റെ ആവശ്യകതയിൽ പിയേഷേ ഊന്നി . പുതിയ വിദ്യാഭ്യാസരീതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മുഴങ്ങിക്കേട്ടിട്ടുള്ള പേര് പക്ഷേ ഇവരുടേതാരുടെയുമല്ല . റഷ്യക്കാരനായ ലഫ് വീഗോട്സ്കി ( 1896 - 1934 ) യുടേതാണ് . കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും സ്റ്റാലിന്റെ റഷ്യയിൽ കനത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടും അദ്ദേഹം നിരന്തരമായ അന്വേഷണങ്ങളിൽ മുഴുകി . സംഭാവനകളുടെ കനം മരനത്തിനു ശേഷമാണ് ലോകം അറിഞ്ഞു തുടങ്ങിയതെന്നു മാത്രം . ' ബോധനമനഃശാസ്ത്രമാണ് ' ( Pedagogical Psychology ) അദ്ദേഹം ജീവിച്ചിരുന്ന കാലത്തിറങ്ങിയ മുഖ്യകൃതി . താൻ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കുട്ടിയെ സഹായിക്കുന്നത് സവിശേഷമായ സാംസ്കാരിക ഉപകരണങ്ങളാണെന്ന് വിഗോട്സ്കി പറഞ്ഞു . അവയെ മാനസിക ഉപകരണങ്ങൾ ( ചിഹ്നവ്യവസ്ഥകൾ , സാങ്കേതിക വിദ്യകൾ , ഓർക്കാനുള്ള തന്ത്രങ്ങൾ . . . തുടങ്ങിയവ ) ഭൌതിക ഉപകരണങ്ങൾ ( പുസ്തകം , പേന , സ്ഥാപനങ്ങൾ . . . . തുടങ്ങിയവ ) എന്നിങ്ങനെ തിരിക്കാം . സമൂഹത്തിൽ ഇടപെടുക എന്നതിനർത്ഥം സാംസ്കാരിക ഉപകരണങ്ങളുമായി ഇടപെടുക എന്നതാണ് . സാംസ്കാരിക ഉപകരണങ്ങൾ , സ്വതവേ പരിമിതനായ മനുഷ്യന്റെ ശേഷികളെ അപരിമിതമാക്കുന്നു . രണ്ടുതരം മാനസികധർമ്മങ്ങൾ കുട്ടികൾക്ക് സാധ്യമാവുന്നുണ്ട് എന്നാണ് വിഗോട്സ്കിയുടെ കണ്ടെത്തൽ . താഴ്ന്ന മാനസിക ധർമ്മങ്ങളും ( ഓർമ്മ , സംവേദനം , ശ്രദ്ധ . . തുടങ്ങിയവ ) ഉയർന്ന മാനസികശേഷികളും ( യുക്തി , ആസൂത്രണം , അമൂർത്തചിന്ത . . . തുടങ്ങിയവ ) വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത് ഉയർന്ന മാനസികശേഷികളുടെ വികാസത്തിനാണ് . ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന പഠനനേട്ടത്തിന്റെ ഒരു നിലയും ( കറന്റ് ലെവൽ ) മറ്റൊരാളിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന മറ്റൊരുനിലയും ( പൊട്ടെൻഷ്യൽ ലെവൽ ) ഉണ്ട് . കൂട്ടുച്ചേർന്നുള്ള പഠനത്തിൽ തന്നേക്കാൾ അറിവുള്ള ഒരാളുടെ സഹായത്താൽ ഉയർന്ന നില കൈവരിക്കാൻ കുട്ടിയ്ക്ക് കഴിയുന്നു . ഗ്രൂപ്പുകൾ മാറിക്കൊണ്ടിരുന്നാൽ കൈവരിക്കാവുന്ന പഠനസാദ്ധ്യതകളും മാറും . ( ഡ്യൂയിക്ക് ഗ്രൂപ്പ് മാറ്റം , ജനാധിപത്യത്തിന്റെ പരിശീലനമാണ് ) അങ്ങനെ വ്യക്തിഗതമായ നിലവിലുള്ള സാധ്യതയുടെയും എത്തിച്ചേരാവുന്ന ഉയർന്ന സാധ്യതകളുടെയും ഇടയിലാണ് പഠനം നടക്കുന്നത് . ഈ മേഖലയെ ZPD ( സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ് ) എന്ന് വിഗോട്സ്കി വിളിക്കുന്നു . കേരളത്തിൽ ഒരുപാട് വിമർശനം ഏറ്റു വാങ്ങിയ ' കൈത്താങ്ങ് ' ( സ്കഫോൾഡിംഗ് ) എന്ന പ്രയോഗം വിഗോട്സ്കിയുടെ ആശയത്തിൽ നിന്നും കടന്നു വന്നതാണ് . അദ്ധ്യാപകൻ പഠനത്തിൽ വിദ്യാർത്ഥിക്കു താങ്ങു നൽകുന്ന ' ഫെലിസിറ്റേറ്റർ ' മാത്രമാണെന്ന ആശയം , സർവജ്ഞനും ഒഴിഞ്ഞ പാത്രത്തിൽ ജ്ഞാനം എന്ന ഭിക്ഷ വിളമ്പുന്നവനും സമാദരണീയനായ മാതൃകയുമാണെന്ന പാരമ്പര്യരീതിയ്ക്ക് ദഹിക്കുന്നതല്ല . അതേ കൈതാങ്ങാണ് സഹപഠനത്തിൽ കുട്ടിയ്ക്ക് കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിയും നൽകുന്നത് എന്നു വരുമ്പോൾ ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ സർവ പ്രാമാണിത്തം ഒന്നുകൂടി താഴുന്നു . ഇതാണ് എതിർപ്പിന്റെ മൂലകാരണം . സഹകരണ പഠനം ( co - operative learning ) സഹവർത്തിത പഠനം ( collaborative learning ) തുടങ്ങിയ കൽപ്പനകളെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനാവും വിധം വികസിപ്പിച്ചതും വിഗോട്സ്കിയാണ് . നേരത്തേ ലഭിച്ച അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആളായി കുട്ടിയെ അവതരിപ്പിക്കുന്ന ജ്ഞാനനിർമ്മിതിവാദത്തിന്റെ ശക്തനായ വക്താവാണ് അമേരിക്കക്കാരനായ ജെറോം എസ് ബ്രൂണർ ( 1915 - ) പിയാഷെ , ജോൺ ഡ്യൂയി തുടങ്ങിയവരുടെ ആശയങ്ങളെ ഇദ്ദേഹം കുറേകൂടി മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത് . ഒരു സമൂഹം അതിലെ അംഗങ്ങളുടെ തുടർച്ചയായ പരിഗണനയ്ക്കു വിഷയമാകണമെന്ന് കരുതുന്ന മുഖ്യപ്രശ്നങ്ങളെയും തത്ത്വങ്ങളെയും മൂല്യങ്ങളെയും കേന്ദ്രീകരിച്ച നടത്തുന്ന പാഠ്യപദ്ധതിയ്ക്ക് ബ്രൂണർ നൽകിയ പേര് ' ചാക്രിക പാഠ്യപദ്ധതി ' ( Spiral Curriculum ) എന്നാണ് . നമ്മുടെ പ്രശ്നാധിഷ്ഠിത പാഠപുസ്തകങ്ങളിലേയ്ക്കുള്ള മേൽപ്പാലമാണ് ബ്രൂണറുടെ ഈ ആശയം . കുട്ടി സ്വയം കണ്ടത്തുന്ന അറിവാണ് മെച്ചപ്പെട്ടത് . നിരീക്ഷണം , അളക്കൽ , തരം തിരിക്കൽ , പ്രവചനം , വിശദീകരിക്കൽ , നിഗമനത്തിലെത്തൽ തുടങ്ങിയ മാനസികശേഷികൾ ഉപയോഗിച്ച് വേണം പഠനം നടക്കാൻ . ഇതിനു ബ്രൂണർ നൽകിയ പേരാണ് കണ്ടെത്തൽ പഠനം ( Discovery Learning ) . സെന്റർ ഫോർ കോഗ്നിറ്റീവ് സ്റ്റഡീസ് , ഹാർവാർഡിൽ സ്ഥാപിച്ചുകൊണ്ട് പഠനം എന്ന ബൌദ്ധികപ്രക്രിയ ( cognitive process ) യ്ക്ക് ബ്രൂണർ പ്രത്യേക അടിവര നൽകി . വിഗോട്സ്കിയോട് ബ്രൂണർക്ക് പ്രത്യേക ബഹുമാനമുണ്ടായിരുന്നു . അദ്ദേഹത്തിന്റെ സങ്കൽപ്പമായ ' സംസ്കാരത്തിന്റെ ഉപകരണങ്ങൾ ' ആർജിക്കാനുള്ള കഴിവായിട്ടാണ് ബ്രൂണർ ' ബുദ്ധിശക്തി ' യെ നിർവചിച്ചത് . 1983 - ലാണ് ' ബുദ്ധിയുടെ ബഹുമുഖം ' ( Multiple intelligence ) എന്ന വ്യത്യസ്തമായൊരു സിദ്ധാന്തം ഹൊവാർഡ് ഏൾ ഗാർഡ്‌നർ ( 1943 - ) അവതരിപ്പിക്കുന്നത് . പരീക്ഷവഴി അളന്നെടുക്കാൻ കഴിയും എന്നു വിശ്വസിച്ചിരുന്ന , മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പത്തെയാണ് നാസി ജർമ്മനിയിൽ നിന്ന് അഭയം തേടി അമേരിക്കയിലെത്തിയ മാതാപിതാക്കളുടെ മകനായ ഗാർഡ്‌നർ തകർത്തത് . ' ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യങ്ങളിൽ വിലമതിക്കാൻ ഇടയുള്ള , പ്രശ്നപരിഹാരം നടത്താനോ ഉത്പ്പന്നങ്ങൾ രൂപകൽകൽപ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ബുദ്ധി എന്ന് അദ്ദേഹം വിളിച്ചത് . ആദ്യം പല ആളുകളും ഈ സിദ്ധാന്തം ഉൾക്കൊള്ളാൻ മടിച്ചെങ്കിലും വമ്പിച്ച സ്വാധീനമാണ് ബഹുമുഖ ബുദ്ധിയെന്ന ആശയം പിന്നീട് ഉണ്ടാക്കിയത് . 1 . ഭാഷാപരമായ ബുദ്ധി 2 . യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി 3 . ദൃശ്യസ്ഥലപരമായ ബുദ്ധി 4 . ശാരീരിക ചലനപരമായ ബുദ്ധി 5 . സംഗീതപരമായ ബുദ്ധി 6 . വ്യക്ത്യാന്തരബുദ്ധി 7 . ആന്തരിക വൈയക്തിക ബുദ്ധി 8 . പ്രകൃതിപരമായ ബുദ്ധി തുടങ്ങിയവയാണ് ബുദ്ധിയുടെ ബഹുമുഖങ്ങൾ . ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പഠനസമ്പ്രദായത്തിന് ഓർമ്മശക്തിമാത്രം പരീക്ഷിക്കുന്ന പഠന - മൂല്യനിർണ്ണയ രീതിയേക്കാൾ മികവുണ്ടാവുമല്ലോ . അമേരിക്കയിലെ ന്യൂസിറ്റി സ്കൂളിൽ പ്രതിവർഷം ആയിരക്കണക്കിനാളുകൾ വിദ്യാഭ്യാസത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ സിദ്ധാന്തം നടപ്പിലാക്കിയ സ്കൂളുകൾ വ്യക്തമായ പുരോഗതി കാണിച്ചു എന്ന പഠനങ്ങൾ കാണിക്കുന്നു എങ്കിലും ' ബുദ്ധിയുടെ ബഹുമുഖങ്ങൾ ഒരിക്കലും വിദ്യാഭ്യാസലക്ഷ്യമാവരുത് ' എന്നാണ് ഗാർഡ്‌നറുടെ അഭിപ്രായം . കാരണം മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ലക്ഷ്യങ്ങൾ ഒരിക്കലും ശാസ്ത്രനേട്ടങ്ങളിൽ നിന്നല്ലത്രേ ഉണ്ടാവേണ്ടത് ! ' സ്വീകരണപഠനം ( reception learning ) തുടങ്ങിയ അസുബെലിന്റെ ആശയങ്ങൾ , പ്രത്യേക ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും മൂല്യ നിർണ്ണയത്തിലും വിഗോട്സ്കിയൻ സ്കൂളുകാർ മുന്നോട്ടു കൊണ്ടുപോയ സങ്കൽപ്പങ്ങൾ തുടങ്ങിയ ഒരു പിടി കാര്യങ്ങൾ ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടതുണ്ട് . എങ്കിലും സാമാന്യാവലോകനമെന്ന നിലയിൽ പാഠപുസ്തകം , ബോധന രീതി , ക്ലാസ് മുറി അഥവാ സ്കൂൾ അന്തരീക്ഷം , അദ്ധ്യാപകർ , പരീക്ഷ , മൂല്യനിർണ്ണയം തുടങ്ങിയ കാതലായ കാര്യങ്ങളിലേയ്ക്ക് പുതിയ ചിന്തകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കു തന്നെ കടന്നു കയറിയിട്ടുണ്ട് . കേരളത്തിൽ എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവുമായി പുറത്തിറങ്ങിയ ചില പുസ്തകങ്ങളെങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതിയുടെ സാമ്പ്രദായികമായ ചുറ്റുവട്ടങ്ങളെ പ്പറ്റി ഉത്കണ്ഠപ്പെട്ടിട്ടുണ്ട് . യതിയുടെ പരിവർത്തിതോന്മുഖ വിദ്യാഭ്യാസം , ഇവാൻ ഇലിച്ചിന്റെയും പൌലോഫ്രെയറുടെയും പുസ്തകങ്ങളുടെ വിവർത്തനം , കനവും പള്ളിക്കൂടവും സാരംഗും പോലുള്ള പോലുള്ള ബദൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവിർഭാവം തുടങ്ങിയവ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട് . വിമർശനങ്ങളുടെ വെയിലത്ത് വാടാതെയും നെടുവീർപ്പുകളിൽ ഉലയാതെയും 1998 - 99 കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ വ്യാപിച്ച ഡിപി ഇ പിയുടെ സൈദ്ധാന്തിക അടിത്തറ നവീന ആശയങ്ങളാൽ ഭദ്രമാണ് എന്നൊരു വാദമുണ്ട് . പക്ഷേ അവയുടെ പ്രയോഗം നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും നടക്കുന്നത് പൌലോ ഫ്രെയർ ' ബാങ്കിംഗ് വിദ്യാഭ്യാസം ' എന്നു വിളിച്ച രീതിയിൽ തന്നെയാണ് . മര്യാദപഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകനും ' കാടനായി ' ജനിച്ചെങ്കിലും മാതൃകാ അദ്ധ്യാപകന്റെ ശിക്ഷണത്തിൽ ഉത്തമപൌരനാവുകയും സാറ് ക്ലാസിൽ പാടിയ പടുപാട്ടുകൾ പരീക്ഷാ മുറിയുടെ ഏകാന്തതയിലിരുന്ന് കാണാതെ എഴുതി ചരിതാർത്ഥനാവുന്ന വിദ്യാർത്ഥിയും ഒന്നും ഇന്നും നമ്മുടെ ഭാവനാമാതൃകയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല . മായ്ക്കാനുള്ള ശ്രമവുമില്ല . അതുകൊണ്ട് മാറിയ പാഠ്യക്രമം , അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി എന്തു് ഉയർത്തിപിടിച്ചാലും ഫ്രെയറു പറയുന്നതുപോലെ കൊളോണിയൽ മൂല്യങ്ങൾ വർഷങ്ങളായി ഉള്ളിൽ ആവേശിച്ച സമൂഹം , അധിനിവേശകനും അധിനിവേശിതനുമായി തിരിഞ്ഞ് സ്വന്തം ജനതയ്ക്കെതിരെ തന്റെ മജ്ജയിൽ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കും . അതാണ് നമ്മുടെ ക്ലാസ് മുറികൾ . ചൂരൽ മാറി മർദ്ദനോപകരണം സി ഇ ( continues evaluation ) ആയതുകൊണ്ട് , ചോക്കും കരിമ്പലകയും മാറി ലാപ്ടോപ്പും ഇന്റെനെറ്റും ഡി എൽ പിയും വന്നതുകൊണ്ട് മാനം തെളിയുമോ എന്നു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് . സിദ്ധാന്തങ്ങളുടെ ക്ലാസ് റൂം പ്രയോഗം . ഏതു പഠനമാണ് , അത് ഏതു നിലയ്ക്കാണെന്ന കാര്യം പുറത്തുകൊണ്ടു വരിക ? പുസ്തകങ്ങൾ പുരോഗമന വിദ്യാഭ്യാസ ചിന്തകൾ - പി വി പുരുഷോത്തമൻ മർദ്ദിതരുടെ ബോധനശാസ്ത്രം - പൌലോ ഫ്രെയർ വിഗോട്സ്കിയും വിദ്യാഭ്യാസവും - പി വി പുരുഷോത്തമൻ ഡി പി ഇ പി എന്ത് ? എന്തിന് ? ഡിപി ഇ പിയുടെ അകം പൊരുൾ - ജനകീയ പ്രതിരോധ സമിതി മാറുന്ന വിദ്യാഭ്യാസം - എഡി . അബ്ദുൾ ഹക്കീം
രാവിലെ അമ്മ വന്ന് തലവഴി വെള്ളം കോരിയൊഴിച്ചാലും പുല്ലുവില കല്‍പ്പിക്കാതെ അട്ട ചുരുളുന്ന പോലെ ചുരുണ്ടു കിടന്നുറങ്ങുന്ന അലമ്പു പിള്ളാരില്ലേ . . അവരെപോലൊന്നുമായിരുന്നില്ല ഞാന്‍ . രാവിലെ ആരും വിളിക്കാതെ തന്നെ എഴുന്നേല്‍ക്കും . എന്നിട്ട് കുറച്ചു നേരം പ്രാര്‍ത്ഥിക്കും . അതിനുശേഷം ഒരോട്ടമാണ് . കളിക്കാനൊന്നുമല്ല . . പത്രം വായിക്കാനാണ് . പ്രാര്‍ത്ഥനേടെ ഉള്ളടക്കം ജില്ലാ കളക്ടറിന് നല്ല ബുദ്ധി തോന്നിക്കണേ എന്നാണ് . ആദ്യം നോക്കുന്നത് പത്രത്തിലെവിടെയെങ്കിലും വല്ല വിദ്യാര്‍ത്ഥികളും തല്ലു കൊള്ളുന്ന ഫോട്ടോയോ വാര്‍ത്തയോ ഉണ്ടൊന്നാണ് . ഉണ്ടെങ്കില്‍ ഉറപ്പാണ് കളക്ടര്‍ അന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടാവും . ഞാന്‍ പഠിക്കുന്നത് സര്‍ക്കാര്‍ സ്കൂളിലാണെങ്കിലും അത് സമരത്തിന്റെ കാര്യത്തില്‍ ചുക്കിനും ചുണ്ണമ്പിനും കൊള്ളൂല്ല . ഞങ്ങളെ സമരം ചെയാന്‍ സമ്മതിക്കില്ലെന്നതോ പോട്ടേ അടുത്ത സ്കൂളുകാരാരെങ്കിലും ദേവദൂതന്മാരെ പോലെ സമരോം കൊണ്ടു വന്നാല്‍ ഹെഡ്‌മാഷ് പോലീസിനെ വിളിക്കും . തനി ഗുണ്ടായിസം . . ടിയാന്‍ ആകെ കേള്‍ക്കുന്നത് ജില്ലാകളക്ടറ് പറഞ്ഞാലാണ് . അതുകൊണ്ടാണ് രാവിലത്തെ പ്രാര്‍ത്ഥനയില്‍ മാഹീലമ്മ , പറശ്ശിനിമുത്തപ്പന്‍ എന്നിവരുടെ കൂടെ ജില്ലാകളക്ടറേം കൂടി പ്രതിഷ്ഠിച്ചത് . കളക്ടര്‍ ചതിച്ചെങ്കില്‍ അയാളെ നാലു ചീത്തേം വിളിച്ച് തിരിച്ചു വന്നു കിടന്നുറങ്ങും . ഇനി എങ്ങനും പ്രാര്‍ത്ഥന ഫലിച്ചലോ ' ആര്‍പ്പോ ഇര്‍റോ ' - ന്നും കൂവി വീടു തിരിച്ചു വയ്ക്കും . കുട്ടികളുടെ സന്തോഷമാണ് രക്ഷിതാക്കളുടേം സന്തോഷമെന്നാണ് നാട്ടുനടപ്പ് . പക്ഷെ എന്റെ വീട്ടിലോ . . . . നമ്മളിങ്ങനെ സന്തോഷം കൊണ്ട് ' ഞാനിപ്പം സ്വര്‍ഗ്ഗത്തില്‍ വലിഞ്ഞു കേറും ' ലൈനില്‍ നടക്കുകയാരിക്കും . അപ്പൊഴാരിക്കും പുറകീന്ന് ഒരാത്മഗതം . . " ഹും പഠിക്കേണ്ട സമയത്ത് പിള്ളാര് കാളകളിച്ചു നടക്കുകയാണ് . പിടിച്ചു നല്ല പെടെ പെടയ്ക്കണം . തീന്‍കുത്താണ് എല്ലാത്തിനും " പപ്പയാണ് ആ ആത്മഗതന്‍ . ഞങ്ങളെയല്ല . . ആ പത്രത്തീ കാണുന്ന പിള്ളാരെയാണ് . എന്നാലോ . . ഞങ്ങള്‍ക്കവധി മേടിച്ചു തരാന്‍ വേണ്ടി മാത്രം തല്ലുകൊണ്ടവരാണവര് . അവരെ ചീത്തപറഞ്ഞ പപ്പയ്ക്കെതിരെ മനസ്സില്‍ ഇന്‍ക്വിലാബ് വിളിക്കും ( മനസ്സില്‍ മാത്രം . ഉച്ചത്തില്‍ വിളിക്കാന്‍ വേറെ ആളെ നോക്കണം . . പേടിച്ചിട്ടൊന്നുമല്ല . . ) ഇക്കാര്യത്തില്‍ പപ്പയേം ഹെഡ്‌മാഷിനേമൊക്കെ ഒരു വണ്ടിക്കു കെട്ടാം . വെല്യ ആള്‍ക്കാര് സമരം ചെയ്താലൊന്നും അവര്‍ക്കൊരു കുഴപ്പവുമില്ല . വല്ല പാവം പിള്ളേരും കഷ്ടപ്പെട്ട് സമരം ചെയ്താല്‍ അതു സഹിക്കില്ല . സമരം ചെയ്യുന്നതു പോട്ടെ ; പിള്ളാര് ക്ലാസ്സും കട്ടു ചെയ്ത് ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ വല്ല ബസ് - സ്റ്റാന്‍ഡിലോ കടത്തിണ്ണേലോ സിനിമാതീയേറ്ററിലോ ഒക്കെ പോയീന്നറിഞ്ഞാല്‍ മതി - ഹാലിളകാന്‍ . ' ഉന്തി മരം കേറ്റിയാല്‍ കൈ വിടുമ്പം താഴെപ്പോകും ' എന്ന പോളിസി കാരണം ഞങ്ങളുടെ പഠനകാര്യങ്ങളിലൊന്നും തലയിടാത്ത പപ്പയാണ് വല്ല പിള്ളാര്‍ടേം കാര്യത്തില്‍ ഇങ്ങനെ ബ്ലഡ് പ്രഷര്‍ കൂട്ടുന്നത് . അവരെ അവര്‍ടെ വഴിക്കു വിട്ടൂടേ . . ഇതിനുള്ള പപ്പേടെ മറുപടി രണ്ടേ രണ്ടു വാക്യത്തിലൊതുങ്ങും . " പഠിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത് . അങ്ങനെ ചെയ്യുന്നതാണ് ഏറ്റവും വലിയ നിഷേധം " ഓ പിന്നേ . ഇതൊക്കെ ഏതു മാതാപിതാക്കള്‍ടേം സ്ഥിരം ഡയലോഗാണ് . ഇത്രേം വല്യ ആശയങ്ങളൊക്കെ ഉള്ള പപ്പയെന്താ പത്താം ക്ലാസ്സിനപ്പുറത്തെക്കു പോവാത്തത് ? ? ഞാന്‍ ശക്തമായി തന്നെ പ്രതിഷേധിച്ചു - മനസ്സില്‍ . . അങ്ങനെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഇത്തരം മൂരാച്ചി നടപടികളില്‍ പ്രതിഷേധിച്ചു നടക്കുന്ന കാലഘട്ടം . എന്തോ വിശേഷത്തിന് തറവാട്ടിലെത്തീതാണ് . ചാച്ചന്‍ ( പപ്പേടെ അനിയന്‍ ) ഒരു കത്തെടുത്തു നീട്ടി . " ഇതു കടേല് സാധനം പൊതിയാനെടുക്കുന്ന പഴയ പത്രത്തിന്റെടയ്ക്കൂന്നു കിട്ടീതാ . ഫ്രം അഡ്രസു കണ്ടപ്പോള്‍ കടക്കാരന്‍ എനിയ്ക്കെടുത്തു തന്നു . ഇതു നീ വച്ചോ " കാലപ്പഴക്കം കൊണ്ടു നിറം മങ്ങിയ ഒരു കത്ത് . 1970 - ല്‍ പപ്പ ഒരു കൂട്ടുകാരനെഴുതിയതാണത് . ഒരു പുരാവസ്തു കിട്ടിയ സന്തോഷത്തോടെ ഞാന്‍ അത് മമ്മി , അമ്മച്ചി , ആന്റിമാര് എന്നിവരടങ്ങുന്ന സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു . " താങ്കള്‍ സ്നെഹപൂര്‍വ്വം അയച്ച കത്തു കിട്ടി . ആദ്യമായി ഔദാര്യത്തിന് നന്ദിപറഞ്ഞുകൊള്ളട്ടെ . നിങ്ങളുടെ എഴുത്തില്‍ എനിക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നിയ സഹായങ്ങളെപറ്റി എഴുതിയിരുന്നല്ലോ . നിങ്ങളുടെ ത്യാഗമനസ്കതയിള്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു . അതോടൊപ്പം അതെത്ര പ്രായോഗികമാണെന്നു കൂടി ഞാന്‍ സംശയിക്കുന്നു . അതിനു തക്ക അപാര കഴിവുള്ള വ്യക്തിയൊന്നുമല്ലല്ലോ ഞാന്‍ . പിന്നെ അതിന് നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എന്ന് എത്രമാത്രം സമര്‍ത്ഥിച്ചാലും അത് നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടല്ല എന്ന് എനിക്കു വിശ്വസിക്കാന്‍ വയ്യ താനും . ഏതായാലുമക്കാര്യത്തെ കുറിച്ച് ഞാന്‍ പിന്നെ എഴുതാം . ഇപ്പോള്‍ ഉള്ള സമയം മിനക്കെടുത്താതെ എനിക്കു വേണ്ടി കൂടിയും സ്നേഹിതന്‍ പഠിച്ചു കൊള്ളണം . പുതിയ സ്നേഹിതന്‍മാരെപറ്റി ഇതു വരെ ഒന്നും എഴുതിയില്ലല്ലോ . അടുത്ത എഴുത്തിലെങ്കിലും എഴുതുമല്ലോ . ഒരു രണ്ടാം റാങ്കുകാരന്‍ സുരേശനെ പറ്റി പറഞ്ഞല്ലോ . . അതിനു മുന്‍പില്‍ ഒന്നാം റാങ്ക് എന്നൊന്നുണ്ടല്ലോ . അങ്ങോട്ടൊക്കെ ഒരു അരക്കൈ ഇപ്പോള്‍ തന്നെ നോക്കിക്കോളൂ . ഇവിടെ ഞാന്‍ വിചാരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാനായി മിക്കവാറും ജോലിയില്ലാത്ത സമയങ്ങളില്‍ ന്യൂസ് പേപ്പറിനെയും റേഡിയോയേയും അഭയം പ്രാപിക്കുകയാണ് . പതിവു കൂട്ടത്തില്‍ ഒരൊഴുക്കന്‍ ജീവിതവും . അടുത്ത എഴുത്തില്‍ പഠിക്കുന്ന പുസ്തകങ്ങളെപറ്റി കുറച്ചെഴുതണം കേട്ടോ . . പുസ്തകങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലായിരിക്കുമല്ലോ . കണക്കും സയന്‍സും എങ്ങിനെയുണ്ട് . രസകരമാണോ ? ? ഈ എഴുത്തിന് തിടുക്കത്തില്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല . സാവകാശം സൗകര്യം പോലെ എഴുതിയാല്‍ മതി . എഴുത്തില്‍ അനാവശ്യമായി വല്ലതും വലിച്ചു വാരി എഴുതി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക . എഴുത്തു ചുരുക്കുന്നു . . . " കത്തു വായിച്ചു കഴിഞ്ഞ് മുഖമുയര്‍ത്തി നൊക്കിയപ്പോള്‍ കാണുന്നത് എല്ലാവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നതാണ് . അമ്മച്ചി ശരിക്കും കരയുന്നുണ്ടായിരുന്നു . എനിക്കും എന്തോ ഒരു വിഷമം തോന്നി . കത്തു മുഴുവനും മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ മനസ്സിലായിരുന്നു . കരച്ചിലിനിടയില്‍ കൂടി അമ്മച്ചി പറഞ്ഞു . " അവന് പഠിക്കണമെന്ന് വെല്യ ആഗ്രഹമായിരുന്നു . സയന്‍സെന്നു വച്ചാ ജീവനാരുന്നു . ഒരിക്കല്‍ സ്കൂളില്‍ നടന്ന ഏതോ പരിപാടീടെ ശബ്ദം മുഴുവനും എതോ മെക്കാനിസം വഴി ഇവിടുത്തെ അടുക്കളേലു കേള്‍പ്പിച്ചാരുന്നു . അന്നു സാറു പറഞ്ഞു അവനെന്തായാലും ശാസ്ത്രജ്നനാകുമ്ന്ന് . പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഇനി പോവുന്നില്ലമ്മച്ചീന്ന് അവന്‍ പറഞ്ഞു . പോയാല്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരു നോക്കും . . എളേത്തുങ്ങള്‍ടെ കാര്യം എന്താകും . വിടാന്‍ എനിക്കും പറ്റീല്ല . " അമ്മച്ചി പറഞ്ഞതും ആ കത്തും കൂട്ടി വായിച്ചപ്പോള്‍ എനിക്കെല്ലാം മനസ്സിലായി . ഒരിക്കല്‍ പോലും പപ്പ പറയാതിരുന്ന കാര്യങ്ങള്‍ ദൈവമായിട്ട് കാണിച്ചു തരികയായിരുന്നൂന്നാണ് എനിക്കു തോന്നുന്നത് . അല്ലെങ്കില്‍ ഏതോ ഒരാള്‍ക്ക് എതോ നാട്ടിലേക്കയച്ച കത്ത് ഇത്രേം വര്‍ഷങ്ങള്‍ കഴിഞ്ഞ് പല കൈകളിലൂടെ കടന്ന് എന്റടുത്ത് എത്തില്ലായിരുന്നല്ലോ . . വടീം കല്ലുമൊക്കെയായി സ്കൂളു പൂട്ടിക്കാന്‍ വന്ന സമരക്കാര്‍ടെ മുന്‍പിലേക്ക് ചെന്ന് " നിങ്ങളീ പാഴാക്കി കളയുന്ന സമയത്തിന്റെ വില നിങ്ങള്‍ക്കറിയില്ല . എന്തായാലും എന്റെ കുട്ടികളുടെ പഠിപ്പു മുടക്കാന്‍ ഞാന്‍ സമ്മതിക്കില്ലെന്നു ' പറഞ്ഞ ഹെഡ് മാഷിനെം എനിക്കു മനസ്സിലായി . സമരക്കാരുടെ തലവെട്ടം അങ്ങു ദൂരെ കാണുമ്പഴേ സാധാരണ സര്‍ക്കാര്‍ സ്കൂളിലേതു പോലെ ലോംഗ് ബെല്ലടിച്ചു സ്കൂളു വിടാരുന്നു മാഷിന് . പക്ഷെ ഒരിക്കലും മാഷതു ചെയ്തില്ല . പഠിക്കാനൊരവസരത്തിനു വേണ്ടി ഒരു പാട് കഷ്ടപ്പാടുകള് മാഷും സഹിച്ചിട്ടുണ്ടാവുമ്ന് എനിക്കുറപ്പാണ് . ഇല്ലെങ്കില്‍ ഇത്രേം ആത്മാര്‍ത്ഥത കാണിക്കില്ല . ഭക്ഷണം പാഴാക്കികളയുന്നതു കാണുമ്പോള്‍ വിശപ്പിന്റെ വേദന അനുഭവിച്ചിട്ടുള്ള ഒരാള്‍ക്ക് തോന്നുന്ന അതേ വികാരം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു കാണുമ്പോള്‍ പപ്പയ്ക്കും മാഷ്ക്കുമൊക്കെ തോന്നിയിട്ടുണ്ടായിരിക്കുക എന്ന തിരിച്ചറിവുള്ളതു കൊണ്ടായിരിക്കാം . . . വിദ്യാര്‍ത്ഥിസംഘട്ടനങ്ങളോ സമരങ്ങളോ കാണുമ്പോള്‍ അതിലെ ന്യയാന്യായങ്ങളെ പറ്റി ചിന്തിക്കുന്നതിനെ മുന്‍പേ ഞാന്‍ അറിയാതെ പറഞ്ഞു പോകുന്നത് . . " ഇരുന്നു നാലക്ഷരം പഠിക്കേണ്ട സമയത്താണല്ലോ ദൈവമെ ഈ പിള്ളാര് . . . "
എല്ലാ ഭാരതീയ ലിപികളുടേയും മൂലരൂപം ബ്രാഹ്മിയാണെന്ന് ഭാഷാശാസ്ത്രജ്ഞര്‍ നിരൂപിക്കുന്നു . അശോകന്റെ ശിലാലേഖനങ്ങളിലെ ലിപി ബ്രാഹ്മിയുടെ പ്രാചീന മാതൃകയാണ് . അതില്‍നിന്ന് ഗവി ലിപിയിലൂടെ ദ്രാവിഡഭാഷാലിപികളും ദേവനാഗരി ലിപികളും രൂപപ്പെട്ടു . തമിഴ് ലിപികളും പ്രാചീന കാലത്തെ ബ്രാഹ്മി ലിപിയില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം . ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തങ്ങളായ രൂപങ്ങളാണ് തമിഴ് ലിപികള്‍ക്ക് ഉണ്ടായിരുന്നത് . അത്തരം ലിപികള്‍ക്ക് വട്ടെഴുത്ത് എന്നായിരുന്നു പേര് . കോലെഴുത്ത് എന്നപേരില്‍ മറ്റൊരു രൂപവും അതിനുണ്ടായിരുന്നു . വട്ടെഴുത്തും കോലെഴുത്തും തമിഴിലെന്നതുപോലെ മലയാളത്തിലും കുറേക്കാലം മുമ്പുവരെ ഉപയോഗിച്ചിരുന്നു . അതിനാല്‍ പല വര്‍ണങ്ങളേയും കുറിക്കുന്ന മലയാള ലിപികള്‍ക്ക് അതേ വര്‍ണങ്ങളെ കുറിക്കുന്ന തമിഴ് ലിപികളോട് ഇപ്പോഴും സാദൃശ്യം കാണുന്നു .
വായിച്ചില്ല . പിന്നെ വായിക്കാം . പക്ഷേ ഇവിടെ ഞാന്‍ ഒരു ദീപം കൊളുത്തി വെയ്ക്കുന്നു . ഈശ്വര , എല്ലാ ശത്രു ദോഷത്തില്‍ നിന്നും രക്ഷിക്കണേ : ) ഇനിയും വായിക്കാം
തീവ്ര വാദത്തിനും ദേശ ദ്രോഹത്തിനും ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് മതമില്ല എന്ന് പറഞ്ഞു മുസ്ലിംകള്‍ പ്രതിരോധത്തിലേക്ക് ഉള്വലിഞ്ഞപ്പോള്‍ കപട ദേശ സ്നേഹം പ്രകടിപ്പിച്ചു നമ്മെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ച ശക്തികള്‍ക്കു ചിദംബരം അന്ന് നല്‍കിയ മറുപടി നാം ഓര്‍ക്കുന്നത് നന്നായിരിക്കും . തെളിവുകള്‍ പുറത്തു വരുന്നത് അന്വേഷണത്തിന്റെ ഭാഗമാണെങ്കിലും ഭരണ കൂടത്തിനു സൂചനകളും തെളിവുകളും മുന്‍പേ ലഭ്യമായിരുന്നു എന്ന് കരുതുന്നത് അതിശയോക്തിയല്ല . . നല്ല ധീരതയോടെയുള്ള എഴുത്ത് ; അല്പം വൈകാരികമാണ് എങ്കിലും
സൂ . . . ഈ പാചകവാചകം ഇഷ്ടപ്പെട്ടു . വളരെ ഈസിയാണു , അധികം ചേരുവകള്‍ ഒന്നും വേണ്ട എന്ന പ്രത്യേകതകള്‍ ഇതില്‍ കുടികൊള്ളുന്നു . . . ചപ്പാത്തിയുടെ കൂടെ ഒന്നാംതരം , കൊച്ചുകുട്ടികള്‍ക്കു ചോറിന്റെ കൂടെയും കൊടുക്കാം ( എരിവു കുറച്ച് ) .
ഭരണകൂടത്തിന്റെ സംസ്കരണം : യഥാര്‍ഥത്തില്‍തന്നെ ഇസ്ലാമികമായിത്തീരും വിധം ഭരണകൂടത്തെ സംസ്കരിക്കേണ്ടതുണ്ട് . ഭരണകര്‍ത്താക്കള്‍ ഇസ്ലാമിന്റെ നിര്‍ബന്ധബാധ്യതകള്‍ നിര്‍വഹിക്കുകന്നവും ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നവരുമാണെങ്കില്‍ അവരുടെ ഭരണകൂടം ഇസ്ലാമികമാണ് . രാജ്യത്ത് സുരക്ഷിതത്വം ഉറപ്പുവരുത്തുക , നിയമങ്ങള്‍ നടപ്പിലാക്കുക , വിദ്യാഭ്യാസം വ്യാപിപ്പിക്കുക , ശ്ക്തി സംഭരിക്കുക , ആരോഗ്യം സംരക്ഷിക്കുക , പൊതുതാല്‍പര്യങ്ങള്‍ പാലിക്കുക , സമ്പത്ത് ശേഷി വര്‍ദ്ധിപ്പിക്കുക .
കൈപ്പള്ളി സർ : ) നന്ദി . ഇത്തരം " പ്രോത്സാഹനങ്ങളാണ് " വണ്ടി മുന്നോട്ട് പോവാൻ സഹായിക്കുന്നത് .
അക്ഷരത്തെറ്റ് ആരു വരുത്തിയാലും അക്ഷരത്തെറ്റാണ് . കീ ബോര്‍ഡുപയോഗിച്ചാലും കൈകൊണ്ടായാലും . പാച്ചു ഇവിടെ കൊടുത്ത എഴുത്തില്‍ തന്നെ ആദ്യം ഗ്രാമപഞ്ചായത്തില്‍ എന്ന വാക്കെഴുതിയിരുന്നത് ജിജോ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു . പഞ്ചായത്തില്‍ എന്നെഴുതാനറിയാവുന്ന ആള്‍ പഞ്ചായാത്ത് എന്നെഴുതിയത് നോട്ടപ്പിശകായേ എനിക്ക് തോന്നിയുള്ളു . ഞാനും ജിജോയും പാച്ചുവും ഒക്കെ വരുത്തുന്ന അക്ഷരത്തെറ്റ് . വിമര്‍ശിക്കേണ്ട കാര്യങ്ങള്‍ വിമര്‍ശിക്കുന്നത് എനിക്കു മനസിലാകും . പക്ഷെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നതില്‍ ഞാന്‍ അപാകത കണ്ടു അത് പറഞ്ഞു . അത് ഏന്തെങ്കിലും ഗുണമുണ്ടാക്കാനൊന്നും അല്ല .
മറ്റുള്ള മാസങ്ങളില്‍നിന്ന് വ്യത്യസ്തമായി ശഅ്ബാനില്‍ നബി ( സ ) അധികമായി നോമ്പനുഷ്ഠിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട് . ആഇശ ( റ ) പറയുന്നു : " ശഅബാനിലേതുരപോലെ മറ്റേതെങ്കിലും മാസം തിരുമേനി കൂടുതലായി നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല . ' ' ശഅബാനിലെ ചില ദിവസങ്ങളൊഴികെ ഭൂരിഭാഗം ദിനങ്ങളിലും നബി ( സ ) നോമ്പനുഷ്ഠിച്ചിരുന്നതായി ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടുമുണ്ട് .
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നു .
ആഗ്ര കോട്ടയിലെ പ്രധാനപ്പെട്ട ഒരു ആകർഷണമാണ് അങ്കുരി ബാഗ് എന്ന മുന്തിരിത്തോട്ടം . കോട്ടക്കകത്ത് ജഹാംഗീരി മഹലിന് വടക്കുഭാഗത്തായും ഖാസ് മഹലിന് പടിഞ്ഞാറുവശത്തായുമാണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത് . 1637 - ൽ ഷാജഹാൻ ആണ് ഖാസ് മഹലിനൊപ്പം ഈ തോട്ടവും പണികഴിപ്പിച്ചത് . സമചതുരാകൃതിയിലുള്ള തോട്ടത്തിന്റെ കിഴക്കുവശത്ത് ഖാസ് മഹലും മറ്റു മൂന്നു വശത്തും സ്ത്രീകളുടെ അന്തഃപുരങ്ങളുമായിരുന്നു . ചാർ ബാഗ് രീതിയിലുള്ള തോട്ടത്തിന്റെ മദ്ധ്യഭാഗവും വിഭജിക്കുന്ന ചാലുകളും വെളുത്ത മാർബിൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് . [ 3 ]
ഒരു പ്രാവശ്യമേ ഇവനെ നേരിട്ടു കണ്ടിട്ടുള്ളു . ആ വാലു കൊണ്ട് ഒന്നു കിട്ടിയാല്‍ വിവരമറിയും . ഇവര്‍ എണ്ണത്തില്‍ അധികം ഇല്ലാത്തത് നന്നായി . ആ കയറൊക്കെ അഴിച്ചു കളഞ്ഞിട്ട് എടുക്കാമായിരുന്നു ഫോട്ടോ .
16 - ആം നൂറ്റാണ്ടിലെ പോളിഷ് ആൽകെമിസ്റ്റും തത്വചിന്തകനുമായ മൈക്കൽ സെന്റിവോഗ്സ് ആണ് ഓക്സിജനെക്കുറിച്ച് ആദ്യമായി പരാമർശിച്ചിട്ടുള്ളത് .
ആര്‍ദ്രം ഗെഡീ . . ഈ വക വിറ്റൊക്കെ കമന്റാക്കി വേസ്റ്റു ചെയ്യാതെ ഒരു ഫുള്‍ ലെങ്ങ്ത്ത് പോസ്റ്റിങ്ങാക്കൂന്നേ ! വായിക്കാനാളുന്റേ !
ഭൂമി താമസിക്കാനും കൃഷി ചെയ്യാനുമുള്ള ഉപാധിയെന്ന അവസ്ഥയില്‍നിന്ന് നിക്ഷേപത്തിനും പണമിരട്ടിപ്പിനുമുള്ള ഏക ഉപാധി എന്ന നിലയിലേക്ക് മാറിയതാണ് ഈയവസ്ഥയുടെ പ്രധാന കാരണമെന്ന് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിയും അദ്ധ്വാനവുമൊന്നും വേണ്ട . ഭൂമി മാത്രമല്ല , മറ്റു പല വസ്തുക്കളും ഇങ്ങനെയാണ് . അടുത്തകാലത്ത് , എണ്ണയായിരുന്നു പണമിരട്ടിപ്പിനുള്ള വസ്തു . അമേരിക്കയില്‍ വീടുകളുടെ വില തകര്‍ന്നപ്പോള്‍ , പണം നഷ്ടപ്പെട്ടവര്‍ , എണ്ണയിലേക്കു തിരിഞ്ഞു . ഇറാനുമായി യുദ്ധമുണ്ടാകും എന്നു പ്രചരിപ്പിച്ച് എണ്ണവില കൂട്ടി . എണ്ണ ഉത്പാതക രാഷ്ട്രങ്ങളോ , വില്പ്പനക്കരോ ഇതിന്റെ ലാഭം നേടിയില്ല . വെറുതെ ഊഹക്കച്ചവടം നടത്തുന്നവര്‍ കൊള്ള ലാഭമുണ്ടാക്കി . ആവശ്യത്തിനു പണം കീശയില്‍ നിറഞ്ഞപ്പോള്‍ , അവര്‍ എണ്ണ വില കുറച്ചു . കേരളത്തിലും ഭൂമിയുടെ കാര്യത്തില്‍ സമാനമായത് സംഭവിച്ചു . ഫാരിസിനേപ്പോലുള്ള ഇടനിലക്കാര്‍ ഊഹക്കച്ചവടത്തിനിറങ്ങി . വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടി . ഇതൊന്നും ആധാരം നടത്തിയല്ല , വക്കാലാണ് . അങ്ങനെ പല കൈമറിഞ്ഞു അവസാനം ആരുടെയെങ്കിലും പേരിലാക്കും . ഇ വില സ്വാഭാവികമായി കൂടിയതല്ല . കൃത്രിമമായി കൂട്ടിയതാണ് .
ഒന്നാമത് ഇത് വാസ്തു അളവുകള്‍ / മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെയ്തിട്ടുള്ള പ്ലാന്‍ അല്ല . കന്നി മൂലയില്‍ സൂതികാഗൃഹത്തിനു ( പ്രസവ മുറി ) സ്ഥാനമുണ്ടെന്നും അതിനാല്‍ തന്നെ അവിടെ ടോയ്ലറ്റ് ആകാമെന്നും പറയുന്ന ഒരു വിഭാഗം ഉണ്ട് , മാത്രമല്ല ഇത് മുകള്‍ നിലയില്‍ ആണു താനും . മറ്റൊന്ന് കൃത്യം മൂലയില്‍ ക്ലോസറ്റ് വരുന്നുമില്ല . ആ നിലക്ക് ഇത് അവിടെ ഒരു പ്രശ്നമാകും എന്ന് തൊന്നുന്നില്ല . വാസ്തുവിനെ പറ്റി വ്യത്യസ്ഥമായ അഭിപ്രായമാണ് ഓരോ " വിദഗ്ദനും " പറയുന്നത് . മധ്യകേരളത്തില്‍ ഒഴിവാക്കുന്നതും മരണചുറ്റെന്ന് ( 16 - 8 മുതല്‍ 20 - 8 നു മുമ്പ് വരെ ഉള്ളത് ) പറയുന്നതുമായ കണക്ക് കണ്ണൂരിലും മറ്റും ഉത്തമമാണ് . ധാരാളം മുറികള്‍ ആ അളവിള്‍ അവിടെ ചെയ്യുന്നുണ്ട്‍ . വായുവും വെളിച്ചവും ആണ് പ്രധാനം അല്ലാതെ അളവുകള്‍ അല്ലെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം . മറ്റു കണക്കുകള്‍ ഒക്കെ ഇന്നത്തെ പോലെ കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും ഇല്ലാതിരുന്ന കാലത്ത് ഒരു സൌകര്യത്തിനു ഉണ്ടാക്കിയതാകും . ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ പ്രകടമായ പല ഇടപെടലും വാസ്തുവിന്റെ " നിയമങ്ങളില്‍ " നിന്നും കണ്ടെടുക്കുവാന്‍ ആകും . അതൊക്കെ പിന്തുടര്‍ന്നാല്‍ ശൂദ്രനോ വൈശ്യനോ വലിയ വീടു പണിയുവാന്‍ ആകുമോ ? ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റേയോ വീടിന്റെ കാര്യം എന്താകും ?
വൈദ്യുതി കടത്തി വിട്ടാല്‍ വെള്ളത്തിന് എന്തു സംഭവിക്കും ? വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും . അത് പുസ്തകത്തില്‍ . ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ലേ പ്രമാണം . ഇനി ഇതിന്റെ യഥാര്‍ത്ഥ ഉത്തരം കേള്‍ക്കൂ . . ലളിതം . കുറച്ച് പുക വരും . ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും . വീട്ടിലെ ഫ്യൂസ് അടിച്ചു പോകും . പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും . ഇതൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നെല്ലേ ? അതാണ് നമ്മുടെ ജിജ്ഞാസ എന്ന പ്രതിഭാസത്തിന്റെ ഒരു പരിണിത ഫലം . അറിയാനുള്ള ആഗ്രഹത്തെ ജിജ്ഞാസ എന്നു പറയുന്നു . മനുഷ്യ മനസ്സില്‍ അടിക്കടി ഉണ്ടാകുന്ന ഒരു പ്രക്രിയ ആണിത് . ഇതില്ലാത്ത മനസ്സിന് എന്തോ കുഴപ്പം ഉണ്ടെന്ന് കൂട്ടിക്കൊള്ളു . പറഞ്ഞു വന്നത് , വെള്ളത്തിന് മഞ്ഞക്കളര്‍ ആകുന്ന കാര്യം . അഞ്ചില്‍ ആണോ ആറില്‍ ആണോ എന്നറിയില്ല , അന്നെപ്പോഴോ ടീച്ചര്‍ പഠിപ്പിച്ചു " വെള്ളത്തില്‍ കൂടി കരണ്ട് കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും " എന്ന് . പക്ഷേ സ്കൂളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ആ പരീക്ഷണം കാണിച്ചു തന്നില്ല . അത് ടീച്ചറിനു പറ്റിയ തെറ്റ് . പക്ഷേ ആ മുകളില്‍ പറഞ്ഞ സാധനം ' ജിജ്ഞാസ ' നമ്മെ വിട്ടു പിരിയില്ലല്ലോ . അത് എന്നോട് തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു , ഇതൊന്നു പരീക്ഷിക്കണം . . പരീക്ഷിക്കണം എന്ന് . അങ്ങനെ ഒരു ദിവസം നമ്മള്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തു . ആര്‍ക്കും ചെയ്തു നോക്കാവുന്ന പരീക്ഷണം ആണ് . ഈ പരീക്ഷണം നടത്താന്‍ വേണ്ട സാധനങ്ങള്‍ 1 . ഒരു ഗ്ലാസ്സ് 2 . അഞ്ച് ആറടി നീളത്തില്‍ രണ്ട് വയറ് കഷണം 3 . ഒരു സോക്കറ്റ് . ആദ്യമായി ഗ്ലാസ്സില്‍ വെള്ളം നിറച്ച് , അതിലേക്ക് കയ്യില്‍ ഇരിക്കുന്ന വയറിന്റെ ഒരറ്റം ഇറക്കി വയ്ജണം . രണ്ട് വയറുകള്‍ തമ്മില്‍ കൂട്ടി മുട്ടാതെ നോക്കണം . ( കൂട്ടി മുട്ടിയാല്‍ പരീക്ഷണത്തിന് റിസല്‍റ്റ് കിട്ടാതെ വരും ) . അതു പോലെ വയറിന്റെ അറ്റത്ത് ഒരു സെന്റി മീറ്ററോളം ഇന്‍സുലേഷന്‍ മാറ്റിയിരിക്കണം . ഇനി രണ്ടാമത്തെ അറ്റം പ്ലഗ് സോകറ്റിലേക്ക് കടത്തി വയ്ക്കണം . ഇപ്പോള്‍ പരീക്ഷണം നടത്താന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി . ഇനി അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ആയി നിര്‍ത്തി " കൗണ്ട് ഡൗണ്‍ " ആരംഭിക്കാം . പ്രത്യേകം ശ്രദ്ധിക്കുക , ഗ്ലാസ് മാക്സിമം അകലത്തില്‍ വയ്ക്കണം . കൗണ്ട് ഡൗണ്‍ തീരുമ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യാം . അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രതിഭാസങ്ങള്‍ സംഭവിക്കും . കുറച്ച് പുക വരും - അത് ഗ്ലാസ്സിന്റെ മുകള്‍ ഭാഗത്ത് കാണപ്പെടും . ( ഗ്ഗ്ലാസ്സ് പൊട്ടിയിട്ടില്ലെങ്കില്‍ മാത്രം ) ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും . ( അത് എവിടെ നിന്നാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല . അറിയുന്നവര്‍ പറഞ്ഞു തരണം . ) വീട്ടിലെ ഫ്യൂസ് അടിച്ചു പോകും - അന്നൊക്കെ ഫ്യൂസ് മാത്രമേ പോയിരുന്നുള്ളൂ , ഇന്ന് ELCB , MCB തുടങ്ങി എല്ലാ ഇന്തപ്പനാടിയും പോകുമായിരിക്കും . പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും . വെള്ളം എങ്ങനെ മഞ്ഞക്കളര്‍ ആയി ? ഓക്സിജന്റെ കളര്‍ ആണോ , അതോ ഹൈഡ്രജന്റെയോ ? അതെന്നെ അന്ന് തൊട്ട് അലട്ടുന്ന ഒരു കാര്യമാണ് . ( ഇതും അറിയുന്നവര്‍ പറഞ്ഞു തരണം . ) ഓര്‍മ്മപ്പെടുത്തല്‍ ഈ പരീക്ഷണം നടത്തുമ്പോള്‍ അച്ചന്‍ , അമ്മ എന്നിവര്‍ വീട്ടില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം . അല്ലെങ്കില്‍ വീണ്ടും ചില ഒച്ചകള്‍ കൂടി കേള്‍ക്കുന്നതായിരിക്കും . അത് കേള്‍ക്കാന്‍ ചിലപ്പോള്‍ കൂടെ അസിസ്റ്റന്റ് ആയി നില്‍ക്കുന്ന അനിയനോ അനിയത്തിയോ കാണില്ല . നമ്മള്‍ തനിയെ കേള്‍ക്കണം .
Download XML • Download text