Text view
mal-4
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
എനിക്ക് പലതും അറിയില്ല . ചോദിച്ചുചോദിച്ചുപോവാറുണ്ട് .
1902 ല്‍ ഇറാഖിലെ ' ഖും ' എന്ന കൊച്ചു പട്ടണത്തിലാണ് ഖുമൈനിയുടെ ജനനം . മതപഠനത്തിനും , പാണ്ഡിത്യത്തിനും പേര് കേട്ടകുടുംബമായിരുന്നു അദ്ദേഹത്തിന്റേത് . തത്വശാസ്ത്രം സൂഫിസം തുടങ്ങിയവയില്‍ അഗാത അറിവുകള്‍ സമ്പാദിച്ചു . 1944 ല്‍ ഭരണകൂടത്തിനെതിരെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ആദ്യമായി രാഷ്ട്രീയ നിലപാട് വ്യക്തമകുന്നത് . പാരമ്പര്യങ്ങള്‍ക്കുമേലുള്ള കടന്നാക്രമണങ്ങളെ അദ്ദേഹം രിസാഷാ പഹ്ലവിയുടെ മതവിരുദ്ധ നയങ്ങളുമായി ബന്ധപ്പെടുത്തി . സമൂഹത്തിന്റെ ധാര്‍മികതയും സദാചാരവും നശിപ്പിക്കുന്നത് ഭരണകൂടമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി . എന്നാല്‍ ആദ്യമാദ്യം രാജഭരണത്തെ നിരാകരിക്കുകയല്ല മറിച്ച് ദൈവീക നിയമങ്ങള്‍ ലംഘിക്കാത്ത അതിക്രമവും അധാര്‍മികതയും ചെയ്യാത്ത ജനങ്ങളുടെ ജീവനും സ്വത്തും മാനവും കവരാത്ത ഒരു നീതിമാനായ രാജാവിനെ രാജ്യത്തെ പ്രഗല്‍ഭ പണ്ഡിതന്മാര്‍ തിരഞ്ഞെടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . എന്നാല്‍ ഈ തിരഞ്ഞെടുപ്പ് അതിനേക്കാള്‍ മികച്ച ഒരു സംവിധാനം നിലവില്‍ വരുന്നതുവരെ മാത്രമേ തുടരൂ എന്നും അദ്ദേഹം പറഞ്ഞു . 1961 ബുറൂജിര്‍ദിയുടെ മരണത്തോടെയാണ് ഇമാം ഖുമൈനിയുടെ പ്രവര്‍ത്തനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായത് . ഗുരുവിന്റെ വിയോഗാനന്തരം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഖുമൈനി പ്രത്യക്ഷപ്പെട്ടു . 1963 ഷാഹ് ദവളവിപ്ളവം എന്നപേരില്‍ ഒരു ആറിന പരിപാടി പ്രഖ്യാപിച്ചു . തന്റെ ഭരണത്തിന് ഉദാരവല്‍കൃത മുഖം നല്‍കാനായി അമേരിക്കയുടെ പിന്തുണയോടെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു അത് . ഇതറിഞ്ഞ ഇമാം ഖുമൈനി ഖുമ്മില്‍ സഹപ്രവര്‍ത്തകരുടെ യോഗം വിളിച്ചുചേര്‍ത്ത് ശാഹ് പദ്ധതിയെ എതിര്‍ക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തി . ജനുവരി 26 ന് ( 1963 ) റഫറണ്ടം വന്നു . പങ്കെടുത്തവരുടെ ശതമാനം വളരെ കുറവായിരുന്നു . ഖുമൈനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ ജനതക്കിടയില്‍ ലഭ്യമായിത്തുടങ്ങുന്ന വമ്പിച്ച സ്വീകാര്യതയുടെ തെളിവായിരുന്നു അത് . ശാഹ് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി . 8 മുതിര്‍ന്ന പണ്ഡിതന്മാര്‍ ഒപ്പിട്ട പുതിയൊരു പ്രസതാവന അദ്ദേഹം പുറത്തിറക്കി . ഷായുടെ ഭരണഘടനാ ലംഘനവും രാജ്യത്ത് പടര്‍ന്നുപടിച്ച അഴിമതിയും അമേരിക്കയുടെയും ഇസ്റാഈലിന്റെയും മുന്നിലുള്ള ഇറാന്റെ അടിയറവുമൊക്കെ തുറന്നുകാട്ടി ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണമായിരുന്നു അത് . തൊട്ടടുത്ത ദിവസം അര്‍ദ്ധ സൈനികര്‍ ഖുമൈനി പ്രഭാഷണം നടത്തിവന്ന ഖുമ്മിലെ ഫൈസിയാ മദ്റസയിലേക്ക് ഇരച്ചുകയറി . കുറേ വിദ്യാര്‍ഥികളെ വധിക്കുകയും കുറേപ്പേരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . ഇതുകൊണ്ടൊന്നും ഖുമൈനി വഴങ്ങിയില്ല . ഭരണകൂടത്തിനെതിരെ ശക്തമായ ആക്രമണങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി . 1963 ഏപ്രില്‍ മൂന്നിന് ഫൈസിയ മദ്രസാ ആക്രമണത്തിന്റെ നാല്‍പതാം നാള്‍ ഇറാനിലെ ഗവണ്‍മെന്റ് അമേരിക്കയുടെയും ഇസ്റാഈലിന്റെയും പിന്തുണയോടെ ഇസ്ലാമിനെ പിഴുതെറിയുകയാണെന്നും അതിനെതിരെ ശക്തമായി പോരാടുമെന്നും ഖുമൈനി പ്രഖ്യാപിച്ചു . രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഏറ്റുമുട്ടല്‍ പ്രക്ഷോഭമായി . 1963 ജൂണ്‍ മൂന്നിന് നടത്തിയ ഒരു പ്രഭാഷണത്തില്‍ ഷാഹ് നിലപാട് മാറ്റിയില്ലെങ്കില്‍ അദ്ദേഹത്തെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കുന്ന നാള്‍ വരുമെന്ന് ഖുമൈനി മുന്നറിയിപ്പ് നല്‍കി . ഷായുടെ കമാന്റോകള്‍ ഖുമൈനിയെ അറസ്റുചെയ്തു . ത്വഹ്റാനിലെ ഖസ്ര്‍ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത് . സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ത്വഹ്റാനിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഖുമൈനിയുടെ മോചനമാവശ്യപ്പെട്ട് ശക്തമായ പ്രകടനങ്ങള്‍ നടന്നു . 1964 ല്‍ ജയില്‍ മോചിതനായപ്പോള്‍ പൂര്‍വാധികം ശക്തയോടെ എല്ലാ പണ്ഡിതന്മാരെയും ഏകോപിപ്പിച്ച് വമ്പിച്ച പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തു . 1965 ന് ഖുമൈനിയെ വീണ്ടും അറസ്റ് ചെയ്ത് തുര്‍ക്കിയിലേക്ക് നാടുകടത്തി . ഇറാനില്‍ തടവില്‍ വെക്കുന്നതിനേക്കാള്‍ ജനമനസ്സുകളില്‍നിന്ന് അദ്ദേഹത്തെ മായ്ച്ചുകളയാന്‍ നാടുകടത്തലാണ് നല്ലതെന്ന് ഷാ മനസ്സിലാക്കി . തുര്‍ക്കി വിട്ട് ഇറാഖിലെ നജ്ഫിലേക്ക് ഖുമൈനി പലായനം ചെയ്തു . 13 വര്‍ഷക്കാലം നജ്ഫില്‍ കഴിച്ചുകൂട്ടി . 1970 ജനുവരി 21 നും ഫെബ്രുവരി 8 നും ഇടയില്‍ നജ്ഫില്‍ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയാണ് ഇസ്ലാമിക വിപ്ളവശേഷം ഇറാനിലെ ഭരണക്രമത്തിന് സൈദ്ധാന്തിക രേഖയായ വിലായത്തെ ഫഖീഹ് ആയി മാറിയത് . ഇതിന്റെ കോപ്പികള്‍ ഇറാനില്‍ വിതരണം ചെയ്തു . ഇറാനിലെ ഭരണകൂട വിരുദ്ധപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു ഡോ . അലിശരീഅത്തിയുടെ പ്രഭാഷണങ്ങളും കൃതികളും . ഇസ്ലാമിന്റെ സൈദ്ധാന്തിക അടിത്തറയില്‍നിന്നുകൊണ്ട് മാര്‍ക്സിസത്തിനും പാശ്ചാത്യന്‍ ചിന്താധാരകള്‍ക്കുമെതിരെ ശക്തമായി അദ്ദേഹം തുറന്നടിച്ചു .
ദുബൈ : സർഗ വസന്തങ്ങൾക്ക് കാതോർക്കുന്ന പ്രവാസി മലയാളികൾക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റ്ഡി സർക്കിൾ ( ആർ . എസ് . സി ) ദുബൈ സോൺ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് നവം : 5 ( വെള്ളി ) ന് മംസർ അൽഇത്തിഹാദ് സ്കൂളിൽ രാവിലെ 8 മണിക്ക് സിറാജ് എഡിറ്റർ ഇൻചാർജ് കെ . എം . അബാസ് ഉദ്ഘാടനം ചെയ്യും . സബ് ജൂനിയർ , ജൂനിയർ , സീനിയർ , ജനറൽ വിഭാഗങ്ങളിലായി 500 ൽ പരം കലാപ്രതിഭകൾ 4 വേദികളിൽ മാറ്റുരക്കും . മലയാള പ്രസംഗം , മാപ്പിളപ്പാട്ട് , മാലപ്പാട്ട് കഥ , കവിത , പ്രബന്ധരചന , ഡിജിറ്റൽ ഡിസൈനിംഗ് , തുടങ്ങി 43 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും . ആസ്റ്റർ ചെയർമാൻ ഡോ . ആശാദ് മൂപ്പൻ മുഖ്യാതിഥി ആയിരിക്കും . സയ്യിദ് ശംശുദ്ദേഈൻ ബാഅലവി , അബ്ദുൽ അസീസ് സഖാഫി മമ്പാട് , ശരീഫ് കാരശേരി , അശ്‌റഫ് പാലക്കോട് , നൗഫൽ കരുവഞ്ചാൽ സംബന്ധിക്കും . സാഹിത്യോത്സവിനോടനുബന്ധിച്ച് ആർ . എസ് . സി ദുബൈ സോൺ പരിസര മലിനീകരണത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്രരചന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മാഈൽ മേലടി ഉദ്ഘാടനം ചെയ്യും . വിദ്യാർത്ഥി യുവ സമൂഹത്തിന്റെ സർഗ ശേഷി ധർമാധിഷ്ടിതമായി പരിപോഷിപ്പിച്ച് സമൂഹ നന്മക്കായി വിനിയോഗിക്കുന്നതിനു എസ് . എസ് . എഫ് കേരളത്തിൽ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ് പ്രവാസലോകത്തും സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സോൺ ഭാരവാഹികൾ അറിയിച്ചു .
ചിത്രശോഭ " ഒരു ചിത്ര പ്രദര്‍ശന കേന്ദ്രം . അതിനുമപ്പുറം ഇതിനു തീരെ പ്രസക്തി ഇല്ല . . . ബ്ലോഗ് വീരന്മാര്‍ കിട മത്സരം നടത്തുമ്പോള്‍ ഒരു ശ്രമം ഞങ്ങളും നടത്തുന്നു . . . . .
ഗാന ചിത്രീകരണത്തിനിടെ പൃഥിരാജും മംമ്തയും അപകടത്തില്‍ പെട്ടു പൃഥ്വിരാജും മംമ്തയും ജോഡിയാകുന്ന അന്‍വറിന്റെ ഗാന ചിത്രീകരണത്തിനിടെ കൊടും മഞ്ഞു മലയില്‍ പൃഥിരാജും മംമ്തയും അപകടത്തില്‍ പെട്ടു . ഹിമാചലില്‍ ഇന്‍ഡോ - ടിബറ്റന്‍ അതിര്‍ത്തിയില്‍ ആയിരുന്നു ചിത്രീകരണം . ഷൂട്ടിങ്ങിനിടെ പൃഥിയും മംമ്തയും മഞ്ഞു മലയില്‍ നിന്ന് താഴേക്കു പതിക്കുകയായിരുന്നു . മറ്റ് യൂണിറ്റ് അംഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ഇരുവരും മഞ്ഞില്‍ പൊതിഞ്ഞു പോയത്രേ . ഷൂട്ടിംഗ് സംഘവും നായികാനായകന്‍മാരും പരിഭ്രാന്തരാവുകയും ചെയ്തു . പിന്നീട് രക്ഷാവാഹനങ്ങള്‍ സെറ്റില്‍ എത്തുകയും ചെയ്തു . പൃഥിക്കോ മംമ്തക്കോ മറ്റ് വിഷമങ്ങളൊന്നും നേരിട്ടില്ല . ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം പുറത്താവുന്നത് . പൃഥ്വിരാജും മംമ്തയും ആദ്യമായി ജോഡിയാകുന്ന ചിത്രമാണ് അന്‍വര്‍ . അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തീവ്രവാദിയായ ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത് . യുവാക്കള്‍ എപ്രകാരമാണ് തീവ്രവാദികളുടെ അടുക്കല്‍ എത്തുന്നത് എന്ന് ഈ ചിത്രം അന്വേഷിക്കുന്നു . പ്രകാശ് രാജ് , സായികുമാര്‍ , സലിംകുമാര്‍ എന്നിവരും അഭിനയിക്കുന്നു . റെഡ് കാര്‍പ്പറ്റിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മിക്കുന്നത് . റഫീഖ് അഹമ്മദാണ് ഗാനരചന . ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യും .
ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത് . പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി . കേസ് ആദ്യം അന്വേഷിച്ച യു . പി . പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി . ബി . ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ് . തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ , തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍ , അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി . ബി . ഐ . കോണ്‍സെല്‍ ആര്‍ . കെ സൈനി പറഞ്ഞു . സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി . ബി . ഐ . പറയുന്നു .
വിവരണങ്ങള്‍ നന്നവുന്നുണ്ട് കുറുമാന്‍ജി . അദൃശ്യരായി വായനക്കാരും കൂടെയുണ്ടു . ബാക്കിയുള്ളവയുടെ റിലീസിനായി കാത്തിരിക്കുന്നു .
നന്ദി രാജീവ് , ഇതു വായിക്കാന്‍ കഴിയുന്ന ഓരോ ജവാനു ഉള്ളു കൊണ്ടു ചിരിയ്ക്കുന്നുണ്ടാവും , ആരെങ്കിലും അവരെ കുറിച്ച് പറഞ്ഞല്ലോ എന്നു സമാധാനത്തില്‍ . . . . . അടുത്തിടെ ഒരു ലേഖനം വായിച്ചിരുന്നു economic times ല്‍ ഇന്ത്യന്‍ കരസേനയിലേയ്ക്ക് കഴിവുള്ളവരെ കിട്ടുന്നില്ലെന്ന് .
പി എം മനോജ് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ മുന്നണിയോഗങ്ങളില്‍ നടത്തിയ ചില പ്രയോഗങ്ങളും ഉപയോഗിച്ച ഭാഷയും മാധ്യമങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തയാണ് . വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ അത് നേരിട്ടുതന്നെ ജനങ്ങള്‍ കണ്ടു . രാഷ്ട്രീയത്തില്‍ എതിരാളികളോട് സിപിഐ ഏറ്റുമുട്ടുന്നത് സമീപകാലത്ത് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്തതിനാല്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷിയോടുള്ള വെളിയത്തിന്റെ അതിരുകടന്ന വികാരപ്രകടനം സ്വാഭാവികമായും വാര്‍ത്താപ്രാധാന്യം നേടി . വെളിയത്തിന് മറുപടിയായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനമുണ്ടെന്നറിഞ്ഞപ്പോള്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് എ കെ ജി സെന്ററിലേക്ക് നീങ്ങിയത്് . എല്‍ഡിഎഫ് തകരാന്‍ പോകുന്നു ; വെളിയത്തിന് അതേ ഭാഷയില്‍ പിണറായി മറുപടി പറയാന്‍ പോകുന്നു എന്നാണ് പലരും വിശ്വസിച്ചിരുന്നത് . അതുകൊണ്ടുതന്നെ പത്രസമ്മേളനം തിങ്ങിനിറഞ്ഞതായി . പിണറായി മുന്നണിയോഗങ്ങളില്‍ സ്വീകരിച്ചത് കര്‍ക്കശവും കഠിനവുമായ സമീപനമാണ് എന്നായിരുന്നു മാധ്യമങ്ങളില്‍ പൊതുവെ വന്ന വാര്‍ത്ത . വെളിയം പറഞ്ഞതാകട്ടെ , " സിപിഎമ്മിന് മര്യാദയില്ല ' ' എന്നാണ് . ഒരു പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിനെ ആക്രമിക്കുന്നതിലുപരി , സെക്രട്ടറി പിണറായി വിജയനെ വ്യക്തിപരമായി കുറ്റപ്പെടുത്താനും അദ്ദേഹം മുതിര്‍ന്നു . " ഭവിഷ്യത്ത് എന്തായാലും പ്രശ്നമില്ല ' ' - വെളിയത്തിന്റെ പ്രഖ്യാപനം . സാധാരണ നിലയില്‍ ആരും പ്രകോപിതരാകുന്ന ; പ്രതികരിച്ചുപോകുന്ന സമീപനം . അത് മനസ്സില്‍വച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലെ പത്രസമ്മേളനത്തില്‍നിന്ന് " ചൂടുള്ള ' ' വാര്‍ത്ത പ്രതീക്ഷിച്ചത് . എന്നാല്‍ , പിണറായിയുടെ വാക്കുകള്‍ ഒട്ടും പ്രകോപനപരമായില്ല . മുന്നണിക്ക് അങ്ങനെ തകരാന്‍ കഴിയാത്തത് അത് രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായതുകൊണ്ടാണ് എന്ന് അദ്ദേഹം വിശദീകരിച്ചു . സിപിഐയെ അധിക്ഷേപിക്കാന്‍ മുതിരാതെ , വെളിയം ഭാര്‍ഗവന്റെ പരുഷവാക്കുകളോട് സാധാരണ തങ്ങള്‍ കാണിക്കാറുള്ള സഹിഷ്ണുത ഓര്‍മിപ്പിച്ച് , എല്‍ഡിഎഫ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് പിണറായി വിശദീകരിച്ചത് . ഇവിടെ ഉയരുന്ന പ്രധാന പ്രശ്നം എന്തിന് ഇത്രയും പ്രശ്നങ്ങളും വാര്‍ത്തകളും ഉണ്ടായി എന്നതാണ് . പൊന്നാനി സീറ്റ് ആരും ആരില്‍നിന്നും പിടിച്ചെടുത്തിട്ടില്ല . അത് സിപിഐയില്‍നിന്ന് അടര്‍ത്തിയെടുത്ത് സിപിഐ എമ്മിന്റെ കണക്കില്‍ ചേര്‍ത്തതായി ആരും പ്രഖ്യാപിച്ചിട്ടുമില്ല . എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത് , പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ് . സിപിഐ സ്ഥാനാര്‍ഥികള്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന മൂന്നു സീറ്റിന്റെ പേരും അദ്ദേഹം പറഞ്ഞു . അതു കേട്ടയുടനെ , സിപിഐക്ക് മൂന്നു സീറ്റ് മാത്രമേയുള്ളൂ എന്ന് പ്രചാരണം തുടങ്ങിയത് ചില മാധ്യമങ്ങളാണ് . വെറുതെ തുടങ്ങിയതല്ല , ചില കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വം അത്തരമൊരു പ്രചാരണത്തിന് മുന്‍കൈയെടുക്കുകയാണുണ്ടായത്് . വൈക്കം വിശ്വന്റെ പത്രസമ്മേളനത്തിന്റെ ഒരുഭാഗത്തുമില്ല സിപിഐക്ക് മൂന്നുസീറ്റേ അനുവദിച്ചിട്ടുള്ളൂ എന്ന പരാമര്‍ശം . പൊന്നാനി സീറ്റ് സിപിഐയില്‍നിന്ന് പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞിട്ടില്ല . എന്നിട്ടും അവിടെനിന്ന് വിവാദം തുടങ്ങിയതിലും അതില്‍ എണ്ണയൊഴിച്ചും ഊതിക്കത്തിച്ചും വലിയൊരു ' സംഭവമാക്കി ' യതിലും മാധ്യമരംഗത്തെ ചെറിയൊരു സംഘം അതിബുദ്ധികള്‍ കാണിച്ച മെയ്വഴക്കത്തെ സ്തുതിക്കുകയേ തരമുള്ളൂ . പ്രകോപനം വാക്കില്‍നിന്നും വാര്‍ത്തയില്‍നിന്നും വരും . അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രശ്നം . പ്രായവും പക്വതയുമുള്ള വെളിയം പ്രതികരിച്ചതും അതിനോട് പിണറായി എടുത്ത സമീപനവും ഇവിടെ വിശദീകരിക്കേണ്ട പ്രശ്നമല്ല . അത് ജനങ്ങള്‍ കണ്ടതാണ് . എന്നാല്‍ , ആരോ സൃഷ്ടിക്കുന്ന അജന്‍ഡകള്‍ എങ്ങനെ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറുന്നു എന്നും അത് ഇടതുപക്ഷ രാഷ്ട്രീയത്തെത്തന്നെ എങ്ങനെ ആക്രമിക്കുന്നുവെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട് . പൊന്നാനി എന്ന ഒരു സീറ്റില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മേലുള്ള ആധിപത്യത്തെച്ചൊല്ലി തകര്‍ന്നുപോകേണ്ട ഒന്നാണോ ഇടതുപക്ഷ ജനാധിപത്യമുന്നണി ? അല്ലെന്ന ഉത്തരമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി നല്‍കിയത് . പണ്ടുപറഞ്ഞതും പടയില്‍തോറ്റതും എടുത്തിട്ടലക്കി , തഴമ്പിന്റെ കട്ടി അളന്നുതൂക്കി ഇന്നത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവുമോ ? തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തേണ്ട ഒന്നാണ് സിപിഐ - സിപിഐ എം യുദ്ധം എന്ന് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ കരുതുന്നുണ്ടാകാം . അവരുടെ കെണിയില്‍ വീഴാത്തതാണ് കമ്യൂണിസ്റ്റുകാരുടെ പക്വത . അതാണ് പിണറായിയുടെ ഭാഷയിലും സഹിഷ്ണുതയിലും കണ്ടത് . അതല്ലെങ്കില്‍ , 64ലെയും 69ലെയും അടിയന്തരാവസ്ഥക്കാലത്തെയും കഥകള്‍ ഇന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞേനേ . വാദിക്കാനും പരിഹസിക്കാനും കുത്തിനോവിക്കാനും എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു ; എത്രയെത്ര കണക്കുകള്‍ കിടക്കുന്നു . മത്സരിക്കുന്നത് ജയിക്കാനാണെന്നും വിജയമായാലും തോല്‍വിയായാലും എല്ലാവര്‍ക്കുമുള്ളതാണെന്നുമുള്ള വിചാരമാണ് മുന്നണിമര്യാദ . അതല്ലാതെ , ' ഞങ്ങള്‍ മൂന്നേ തോല്‍ക്കൂ ; നിങ്ങള്‍ എത്രയെണ്ണം തോല്‍ക്കും ' എന്ന സാങ്കല്‍പ്പിക ചോദ്യമെറിയലല്ല . മാവേലിക്കര എന്ന സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റ് അടൂരിന് പകരം സിപിഐക്ക് കിട്ടിയതും ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം ഒരു തര്‍ക്കവുമില്ലാതെ സിപിഐക്ക് നല്‍കിയതും സിപിഐ എമ്മിന്റെ ' മര്യാദകേടായി ' ആരും പറയുന്നതു കേട്ടിട്ടില്ല . അടൂരിനു പകരം മാവേലിക്കര സിപിഐ ചോദിച്ചുവാങ്ങിയ അതേ യുക്തിയാണ് പഴയ കോഴിക്കോട് മണ്ഡലത്തിലെ മൂന്ന് നിയമസഭാ നിയോജക മണ്ഡലമുള്‍പ്പെടുന്ന ( സുല്‍ത്താന്‍ ബത്തേരി , കല്‍പ്പറ്റ , തിരുവമ്പാടി ) പുതിയ വയനാട് ജനതാദള്‍ എടുക്കണമെന്നു പറയുന്നതില്‍ എന്നത് എന്തേ ചര്‍ച്ചചെയ്യപ്പെടുന്നില്ല ? മര്യാദയും മര്യാദകേടും ഭീഷണിയും സാന്ത്വനവും പ്രകോപനവും സംയമനവുമെല്ലാം ആര്‍ക്കും എങ്ങനെയും തട്ടിക്കളിക്കാനുള്ള പ്രയോഗങ്ങളാകരുത് . അതിനുപിന്നില്‍ യുക്തിയുമുണ്ടാകണം . ഭാഷ മോശമാക്കാതെതന്നെ ആക്രമിക്കാം . മോശമാക്കി സ്വയം പരിഹാസ്യമാവുകയുംചെയ്യാം . തെളിഞ്ഞ രാഷ്ട്രീയത്തിന്റെ കണ്ണടയാണ് മൂക്കിനുമുകളിലെങ്കില്‍ മോശം ഭാഷയ്ക്കുമുകളില്‍ മോശമല്ലാത്ത സഹിഷ്ണുത വരും .
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ' പെര്‍ഫോര്‍മന്‍സ് ' മോശമായ കമ്പനിയെ നന്നാക്കാനായി എന്റെ ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം കമ്പനിക്ക് ഞാന്‍ വിട്ടു കൊടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു . ഇന്നു രാവിലെയാണ് കമ്പനിക്ക് ഞാന്‍ എന്റെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തത് . ഞാന്‍ ചെയ്ത സല്‍പ്രവൃത്തി കണ്ട് മറ്റുള്ളവരും തങ്ങളുടെ ശമ്പളത്തിന്റെ പത്തു മുതല്‍ ഇരുപത് വരെ ശതമാനം സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് .
അമ്മമ്മയുടെ ഓര്‍മ്മകള്‍എന്റേതുപോലല്ല . കരിഞ്ചിപ്പശു ഞാറ് തിന്നേന്ഏട്ടന്‍ തന്നത് പത്ത് അടികുഞ്ഞൂട്ടിപ്പേരമ്മേം മോളുംതലേന്നും പിറ്റേന്ന്വാ പെറ്റത് ! കുംഭം എട്ടിനേര്ന്നുനിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്പൊറമ്പാത്തെ ബാലന്റത്രേം വയസ്സായിഇവര്യെല്ലാം പോലീസുപിടിക്കുമ്പംകല്യാണിക്ക്അഞ്ചരമാസം വയറ്റിലേനുംജയില്ന്ന് എല്ലാരുംകൂടി എഴ്തിയ കത്ത് വന്നത്എടവം
അപേക്ഷകയ്ക്ക് വരുമാനം ഉണ്ടായിരിക്കരുത് . അല്ലെങ്കില്‍ പ്രതിവര്‍ഷ കുടുംബവരുമാനം 3600 രൂപയില്‍ കവിയാന്‍ പാടില്ല . ഇരുപതു വയസു കഴിഞ്ഞ ആണ്‍മക്കളുടെ ഉള്‍പ്പെടെ വരുമാനം കുടുംബവരുമാനമായി കണക്കാക്കും
വീരൂ . . . എഴുത്തുകോള്ളാം . പിന്നെ ആ ഹെഡ്ഡര്‍ കലക്കി . ഈ പോസ്റ്റിലെ ഫോട്ടോയും എനിക്കിഷ്ടായി ട്ടോ ?
പക്ഷേ , പെന്‍ഡുലം എതിര്‍ദിശയിലേക്കും കൂടുതല്‍ ആടിയോ എന്ന് സംശയം തോന്നിപ്പിക്കുന്നതായിരുന്നു ഇരുപതാംനൂറ്റാണ്ടില്‍ മതത്തിന്റെയും ഇസ്ലാമിന്റെയും ഖുര്‍ആന്റെയും വക്താക്കളുടെ അമിതാവേശം . ശാസ്ത്രമെല്ലാം ഖുര്‍ആനിലുണ്ടെന്ന് ഒരു വാദം . നവംനവങ്ങളായ ശാസ്ത്രീയ അറിവുകളും നേട്ടങ്ങളും എല്ലാം പണ്ടേ ഖുര്‍ആന്‍ പറഞ്ഞുവച്ചതാണെന്ന് മറ്റൊരു വാദം . ചില ഖുര്‍ആന്‍സൂക്തങ്ങളുടെ വ്യാഖ്യാനം വലിച്ചുനീട്ടി അധുനാതന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ സൂചിപ്പിക്കുന്നുവെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയായിരുന്നു മറ്റു ചിലര്‍ . ഇതെല്ലാം , പക്ഷേ ക്ഷമാപണസ്വരത്തിലാവുകയാണെന്ന നഗ്നസത്യം വരികള്‍ക്കിടയിലൂടെ വായിക്കാമായിരുന്നു . വണ്ടി കാളയ്ക്കു മുമ്പില്‍ കെട്ടുന്നതിനു തുല്യം .
തന്നെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയ മുക്രി ക്ഷുഭിതനായി അനിയന്ത്രിതമായി തെറി പറയാനും മൗലവിയെ ഭീഷണിപ്പെടുത്താനും തുടങ്ങി . മൗലവി പിച്ചാത്തികൊണ്ട് മുറുക്കാനുള്ള അടക്ക ശരിയാക്കുകയായിരുന്നു . മുക്രി പൊട്ടിത്തെറിക്കുന്നതു കണ്ട് മൗലവി ശാന്തനായി പറഞ്ഞു :
സൂരജ് തിരുവന്തപുരത്തല്ലേ ? എവിടെയായിട്ട് വരും ? അല്ല അമേരിക്കയിലേക്ക് പുസ്തകം കൊണ്ട് വന്ന് സഹായിക്കണമെങ്കില്‍ പെട്ടി ഒഴിവുണ്ട് എന്ന് പറയുവായിരുന്നു . . .
ഓര്‍മയില്‍ കിനാവുറങ്ങുന്നത് മണല്‍ക്കാറ്റിന്റെ വരികള്‍ കൊണ്ട് കുറിച്ചിട്ടും കൃഷ്ണമണി വട്ടത്തില്‍ കുളിരും തളിരും മഞ്ഞും പുഴയും ഒക്കെ നിറയുന്നല്ലോ . " പണ്ടൊക്കെ കണ്ണടചാലുടന്‍ കടന്നു വരുന്ന ഒരൊട്ടകകുഞ്ഞു . " . കേരളത്തിലെ യൌവ്വനത്തിന്റെ ചരിത്രത്തിലൂടെ നടത്തുന്നുണ്ട് .
കുറ്റിപ്പുറം : അറയ്ക്കല്‍ എം . എ . എം . യു . പി സ്‌കൂളിലെ ഹരിതം പരിസ്ഥിതി ക്ലബും ഡബ്ല്യു . ഡബ്ല്യു . എഫും സംയുക്തമായി നിളയോരത്ത് സംഘടിപ്പിച്ച പുഴയറിവ് ക്യാമ്പ് വിദ്യാര്‍ഥികള്‍ക്കൊരു പുത്തനനുഭവമായി . നിളയെക്കുറിച്ചുള്ള പഠനം ഉള്‍ക്കൊള്ളിച്ചിരുന്ന ക്യാമ്പിന് കുറ്റിപ്പുറത്തെ നിളയോരം പാര്‍ക്കും ഭാരതപ്പുഴയുമാണ് . . . . . തുടര്‍ന്നു വായിക്കുക »
സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക് പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ് . മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു . എന്നാല്‍ പോലീസ് ഒരു നടപടിയും എടുത്തില്ല . ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല .
നമ്മുടെ രാജ്യത്തിനു വേണ്ടി പൊരുതിമരിച്ച നമ്മുടെയെല്ലാം അഭിമാനമായ വീരനമാരെയാണ് നമ്മള്‍ ആരാധിക്കേണ്ടത് . . അല്ലാതെ ഈ നശിച്ച രാഷ്ട്രീയക്കാരെയല്ല . . ആ ധീര യൊദ്ധാക്കള്‍ക്ക് എന്റെ ആദരാഞ്ജലികള്‍ . . അവരുടെ ആത്മാവിന് ശാന്തിനല്‍കുവാന്‍ ന്മുക്കേവര്‍ക്കും ദൈവത്തോട് പ്രാര്‍ഥിക്കാം . . ഭീകരന്മാരെ നിങ്ങളെ പ്രസവിച്ചതും അമ്മമാര്‍ തന്നെയല്ലെ . . അമ്മമാരേയും കുഞ്ഞുങ്ങളേയും നിഷ്കരുണം കൊന്നൊടുക്കുകയും അനാഥരാക്കുകയും ചെയ്ത നിങ്ങള്‍ക്ക് ഈ ലോകത്തിലും പരലോകത്തിലും മാപ്പില്ല . .
' മരിച്ചവരുടെ കുപ്പായം ' എന്ന കഥാ സമാഹരത്തിലൂടെ മലയാള സാഹിത്യ തറവാട്ടിലേയ്ക്ക് പ്രവേശിച്ച അര്‍ഷാദ് ബത്തേരി ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് . സമൃദ്ധമായ ആത്മാവിഷ്കാരങ്ങള്‍ നിറഞ്ഞ ഈ സമാഹാരത്തിലെ പത്തുകഥകളും വായനക്കാരന് നേരമ്പോക്കല്ല , ആത്മനൊമ്പരങ്ങളാണ് .
ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു . എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല . വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി . അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല . എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി . എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ് . എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി . പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു . ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി . ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി . ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത് . ഉമ്മ " എന്റെ പൊന്നു മോനേ ' എന്ന് വിളിച്ച് തേങ്ങി കരയുകയാണ് . എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു . ' ഉമ്മാ ഉമ്മാ ' എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു . ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു . ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ ? അറിയില്ല . ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ ? അറിയില്ല .
വീടിന്റെ ഉടമസ്ഥാവകാശം , കുടുംബാംഗങ്ങളുടെ എണ്ണം , എത്രകാലമായി താമസിക്കുന്നു , താമസക്കാരുടെയും കടയുടമകളുടെയും ക്രിമിനല്‍ പശ്ചാത്തലം എന്നിവയാണ് ശേഖരിക്കുന്നത് . വീടുകളില്‍ അതിഥികളായെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനെ അറിയിക്കാനുള്ള നിര്‍ദ്ദേശവും വീട്ടുടമകള്‍ക്ക് പോലീസ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട് .
മിക്കവാറും ഒരു വർഗ്ഗം മറ്റേതെങ്കിലും ഒന്നോ അധിലധികമോ പ്രധാന വർഗ്ഗങ്ങളുടെ ഉപവർഗ്ഗമായിരിക്കും . ഉദാഹരണത്തിന് , മുകളിൽ പരാമർശിച്ച വർഗ്ഗം : കേരളചരിത്രം എന്ന വർഗ്ഗം , വർഗ്ഗം : ഇന്ത്യാചരിത്രം , വർഗ്ഗം : കേരളം തുടങ്ങിയ വർഗ്ഗങ്ങളുടെ ഉപവർഗ്ഗമാണ് . വർഗ്ഗം : കേരളചരിത്രം എന്ന വർഗ്ഗത്തിന്റെ താളിൽ മുകളിൽ പറഞ്ഞ പ്രകാരം വർഗ്ഗങ്ങൾ ചേർത്താണ് അതിന്റെ മാതൃവർഗ്ഗങ്ങൾ നിർമ്മിച്ചിരിക്കുന്നത് . പുതിയതായി നിർമ്മിക്കുന്ന വർഗ്ഗങ്ങളിൽ അതിന്റെ മാതൃവർഗ്ഗങ്ങൾ മുകളിൽ പരാമർശിച്ച രീതിയിൽത്തന്നെ നൽകാവുന്നതാണ് . വർഗ്ഗീകരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വർഗ്ഗം പദ്ധതി കാണുക .
പ്രതിരോധ വകുപ്പിന്റെ ഫണ്ട് ശേഖരണത്തിനായി ചെന്നൈയിൽ സംഘടിപ്പിച്ച ഒരു ഗാനമേളയുടെ ചുമതല എം ബി ശ്രീനിവാസനായിരുന്നു . ചൊട്ട മുതല്‍ ചുടല വരെ ( പഴശ്ശിരാജാ ) എന്ന ഗാനം പാടാന്‍ ഏറ്റിരുന്ന യേശുദാസിന് വരാന്‍ പറ്റിയില്ല . പകരക്കാരൻ ആയി വന്നത് സാക്ഷാല്‍ ജയ ചന്ദ്രന്‍ ആയിരുന്നു . അന്ന് ഒന്നും അല്ലായിരുന്ന ജയചന്ദ്രന്‍ . ഗാനമേള കേൾക്കാൻ എത്തിയ ശോഭന പരമേശ്വരന്‍ നായര്‍ , ആര്‍ എസ് പ്രഭു എന്നിവര്‍ ജയചന്ദ്രന്റെ ആലാപനത്തില്‍ മയങ്ങി എന്നെ പറയേണ്ടു . കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രത്തിലേക്ക് ജയചന്ദ്രനെ ക്ഷണിക്കുന്നു . ശേഷം ചരിത്രം . . ! കെ പി എ സി യുടെ മൂലധനം എന്ന നാടകത്തില്‍ പാടാനെത്തിയ ഗായിക , നായിക നടി അവസാന നിമിഷം വരാതിരുന്നപ്പോള്‍ വേദിയില്‍ ഏത്താൻ നിര്‍ബന്ധിതയായി . ഇന്ന് മലയാളികളുടെ സ്വന്തം അമ്മയായ കവിയൂര്‍ പൊന്നമ്മയാണ് അന്നത്തെ നിയോഗം പോലെ ഗായികയില്‍ നിന്നും നായിക ആയി മാറിയത്
ഉത്തരം പറയാനുള്ള ശ്രമത്തില്‍ ആ പണം നഷ്ടപ്പെട്ട രാമനോട് ( രാമന്‍ തന്നയല്ലേ ) ഒന്ന് സഹതപിക്കാന്‍ പോലും ആര്‍ക്കും തോന്നിയില്ലല്ലോ . ചോദ്യം ചോദിച്ച ശ്രീയാകട്ടെ ഇടക്ക് വെച്ച് സ്ഥലം വിടുകയും ചെയ്തിരിക്കുന്നു . എതായാലും രാമന്റെ ഒരു വിധി . . .
എന്നെല്ലാം യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നെല്ലാം മന്ത്രിപുത്രന്മാരുടെയും പുത്രിമാരുടെയും താന്തോന്നിത്തം സഹിക്കാനാവാതെ കേരളീയര്‍ വലഞ്ഞിട്ടുണ്ട് . അധികാര ലബ്ധിക്ക് വേണ്ടിയുള്ള നാണംകെട്ട കളികള്‍ മുതല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്രചെയ്ത കൗമാരക്കാരികളെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതുവരെയുള്ള നാറുന്ന കഥകള്‍ മന്ത്രിപുത്രന്മാരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . അഴിമതിയില്‍ ഇവര്‍ ആമഗ്നരായതിന്റെ കഥകള്‍ പറഞ്ഞാലും തീരില്ല . ഇക്കാര്യത്തില്‍ താരതമ്യേന ഇടതുപക്ഷ മന്ത്രിപുത്രന്മാരും പുത്രിമാരും അപവാദത്തിന് അധികമൊന്നും ഇരയായിട്ടില്ല . എന്നാല്‍ സംശുദ്ധവും സുതാര്യവുമായ ഭരണം വാഗ്ദാനം ചെയ്ത് ഇത്തവണ അധികാരത്തിലേറിയ ഇടതുപക്ഷ മന്ത്രിമാരില്‍ ചിലരുടെയെങ്കിലും സന്താനങ്ങള്‍ യുഡിഎഫ് മന്ത്രിസന്താനങ്ങളുടെ പരമ്പരയില്‍ പെട്ടവരാണെന്ന് പറയാതെ തരമില്ല . ഇക്കാര്യത്തില്‍ മാര്‍ക്സിസ്റ്റ് മന്ത്രിമാരില്‍ ചിലരുടെ മക്കളും ഭാര്യയും ഏറെ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ട് . മന്ത്രിമന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതിന്റെ പേരില്‍ ആരോപണ വിധേയരായവരാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരനും . ഇരുവരുടെയും മക്കളും ഭാര്യയുമൊക്കെയാണ് ആഢംഭരത്തിനുവേണ്ടി വാശിപിടിച്ചതും വാസ്തുശാസ്ത്രപ്രകാരം മന്ത്രിമന്ദിരങ്ങളില്‍ അഴിച്ചുപണികള്‍ നടത്തിയതെന്നും അങ്ങാടിപ്പാട്ടായതാണ് . മന്ത്രിസഭയിലും ഇടതുപക്ഷ മുന്നണിയിലും ഈ പ്രശ്നം ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മോടിപിടിപ്പിച്ച മന്ത്രിമന്ദിരങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മുഖം രക്ഷിച്ചവരാണ് കോടിയേരിയും ദിവാകരനും . സുഖലോലുപതയ്ക്കുവേണ്ടി ഈ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ പൊതുഖജനാവ് ധൂര്‍ത്തടിച്ചത് ഇന്നും അവരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്നുണ്ട് . ഒരു മന്ത്രിപുത്രന്‍ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ - കവിയൂര്‍ പെണ്‍വാണിഭകേസിലെ പ്രതിയാണ് . നിരവധി തെളിവുകള്‍ ഈ യുവാവിനെതിരെ ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് പിതാവായ മന്ത്രിയുടെ അധികാര ശക്തികൊണ്ടാണ് . ഈ പുത്രന്‍ കേരളത്തിലെ ഭൂമിമാഫിയയുടെ അടുത്ത ബന്ധുവും അനധികൃത ഭൂമി സമ്പാദനത്തില്‍ മുമ്പനുമാണ് . ഭൂമി ഇടപാടിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന കേരളകോണ്‍ഗ്രസ് ജെയിലെ ടിയു കുരുവിളയുടെ പുത്രനും പുത്രിയും ഇത്തരം ഭൂമി ഇടപാടില്‍ സജീവ സാന്നിധ്യമാണെന്ന് കുരുവിളതന്നെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ് . ഈ അവിഹിത ഇടപാടിന്റെ ഒടുവിലത്തെ നായകനായി ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മൂത്തപുത്രന്‍ ബിനോയ് കോടിയേരിയാണ് . ബിനോയിയുടെ വിവാഹത്തലേന്ന് തിരുവനന്തപുരത്ത് നടന്ന പഞ്ചനക്ഷത്ര സല്‍ക്കാരമാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത് . ഇതേക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തേക്കൊണ്ട് അന്വേഷണം നടത്തണമെന്ന് യൂത്ത്കോണ്‍ഗ്രസും ഇക്കാര്യത്തില്‍ പൊതുവായ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട് . മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഇടപാടിലെ വിവാദനായകന്‍ സേവി മനോ മാത്യു ആയിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരത്തിന്റെ സ്പോണ്‍സര്‍ എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം . സല്‍ക്കാരത്തിനുവേണ്ടി ഹോട്ടല്‍ ബുക്കുചെയ്തതും അതിഥികളെ സ്വീകരിച്ചതും സേവി മനോ മാത്യു ആയിരുന്നുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവമോര്‍ച്ച ആരോപണം ഉന്നയിച്ചിട്ടുള്ളത് . കേരളത്തിലെ മിക്ക മാഫിയ സംഘങ്ങളില്‍പെട്ട പ്രമുഖരും ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പുറത്തുവന്നിട്ടുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു . ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഭൂമി ഇടപാടുകാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്രേ . വീട് മോടി പിടിപ്പിച്ചത് വിവാദമായപ്പോള്‍ മന്ത്രിമന്ദിരം ഉപേക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ താമസത്തിന് തെരഞ്ഞെടുത്തത് സേവി മനോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഒരു വീടായിരുന്നു . അന്നേ ഈ വിഷയം വിവാദമായതാണ് . എന്നാല്‍ കോടിയേരിയുടെ പുത്രന്റെ സുഹൃത്തായതുകൊണ്ടും പെട്ടെന്ന് വീട് മാറേണ്ട സാഹചര്യം വന്നതുകൊണ്ടുമാണ് സേവി മനോ മാത്യുവിന്റെ വീട് താമസത്തിന് തെരഞ്ഞെടുത്തതെന്നായിരുന്നു കോടിയേരിയില്‍ നിന്നുണ്ടായ വിശദീകരണം . കോടിയേരിയുടെ വീട്ടുടമ എന്ന നിലയ്ക്ക് സേവി മനോ മാത്യുവിന് ബിനോയിയുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതും ഒരുവേള അതിന് നേതൃത്വം നല്‍കുന്നതും ന്യായീകരിക്കാവുന്നതേയുള്ളൂ . എന്നാല്‍ സംസ്ഥാനസര്‍ക്കാരുമായുള്ള സങ്കീര്‍ണ്ണമായ ഒരു കേസിലെ പ്രതിയെന്ന് സര്‍ക്കാര്‍തന്നെ പറയുന്ന സേവി മനോ മാത്യു ഇത്തരത്തില്‍ രഹസ്യമായി , പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി വിവാഹസല്‍ക്കാരം ഒരുക്കിയത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല . ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആവശ്യപ്പെടുന്നതുപോലെ വിശദീകരണം നല്‍കാന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട് . ധൂര്‍ത്തും ആഢംഭരവും ഒരുവിധത്തിലും പാര്‍ട്ടിയില്‍ അംഗീകരിക്കുകയില്ല എന്നാണ് കോയമ്പത്തൂരില്‍ സമാപിച്ച 19 - ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് . ആ ലൈനില്‍തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനവും . ആഢംഭരവും ധൂര്‍ത്തും അനുവദിക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട് . ആ പശ്ചാത്തലത്തില്‍ ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരം വിശദീകരണം അര്‍ഹിക്കുന്നത് തന്നെയാണ് . പ്രത്യേകിച്ച് , സേവി മേനാ മാത്യു എന്ന വിവാദ യുവാവ് വിവാഹ സല്‍ക്കാരത്തിന് നേതൃത്വം നല്‍കിയെന്നും ക്രിമിനലുകളെന്ന് വിശേഷിപ്പിക്കപ്പെടേണ്ട പല വിവിഐപികളും ഈ പഞ്ചനക്ഷത്ര ചടങ്ങില്‍ പങ്കെടുത്തു എന്നുമുള്ള ആരോപണങ്ങള്‍ ശക്തമായ സ്ഥിതിയ്ക്ക് . സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശയത്തിന് അതീതരായിരിക്കണമെന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാര്‍മിക നിഷ്ഠ . അക്കൂട്ടത്തില്‍ സീസറിന്റെ സന്താനങ്ങളും സംശയത്തിനും വിവാദങ്ങള്‍ക്കും അതീതരായിരിക്കണമെന്ന പുതിയ നിഷ്ഠ എഴുതിച്ചേര്‍ക്കപ്പെടുകയാണ് ബിനോയ് കോടിയേരിയുടെ വിവാഹസല്‍ക്കാരം .
കൂട്ടുചേരലില്‍ കൂട്ടം തെറ്റാതിരിക്കുവാന്‍ , ഒറ്റയായ് തന്നെ കഴിയുക . കൊള്ളാം അനിൽ .
യൌമുന്നഹ്റില്‍ അഖബയില്‍ കല്ലെറിഞ്ഞ് മുടികളയുകയോ വെട്ടുകയോ ചെയ്യുന്നതോടുകൂടി ഇഹ്റാമില്‍ നിന്നുള്ള പ്രാഥമിക മുക്തിയായി . പിന്നെ അയാള്‍ക്ക് സാധാരണപോലെ വസ്ത്രം ധരിക്കാം . സുഗന്ധം ഉപയോഗിക്കാം .
നിദ്രയില്‍ മാത്രം നിഷ്കളങ്കനാം എന്നുടെ തെറ്റുകുറ്റങ്ങളില്‍ കുറ്റബോധമായവന്‍ ജനിച്ചു ഇരുണ്ട വീചിയിലൂടനീതിതന്‍ കറുത്ത നിഴല്‍കൊണ്ടു വെളിച്ചത്തിനു ചിതയൊരുക്കി ഞാന്‍ നടന്നു എന്നിലെ അവന്‍ തീര്‍ത്ത നന്മയുടെ ഇടവഴികളെ അവിവേകമാം മുള്ളുകള്‍ പാകിഞാന്‍ എതിര്‍ത്തു ഇന്നിയാ വഴികളിലൂടെ മടങ്ങിവരുവാനാകാത്ത - ഞാന്‍ ഒരിക്കല്‍ നോക്കിനില്‍ക്കെ എന്നില്‍നിന്നിറങ്ങി നടന്നകന്നു അവന്‍ എന്നിലെ മൂഡത്വം അറിയാനനുവദിച്ചില്ലൊരിക്കലും അവന്‍ എന്റെ മനസാക്ഷി ആയിരുന്നെന്ന സത്യം .
പതിനെട്ട് വയസ്സൊക്കെ പണ്ടേ കഴിഞ്ഞെങ്കിലും മുന്നറിയിപ്പ് ഞാന്‍ കാര്യമായിട്ടെടുത്തു . വായിച്ചതേയുള്ളൂ , ഒന്നും ചിന്തിച്ചില്ലാ . . . ഈ " തെറി " ഒക്കെ കേട്ട് ഞാനെങ്ങാനും വഴി തെറ്റി പോയാലോ ! അതുകൊണ്ട് കോണകം ഉടിപ്പിച്ച വാക്കുകളെ മാത്രമെ ഞാന്‍ വായിച്ചുള്ളു . നഗ്നമായ വാക്കോ . . . അയ്യേ ! ! !
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കിയ ' സ്മൃതി പഥം - 2011 ′ കേശവദേവ് , പൊന്‍കുന്നം വര്‍ക്കി , ഉറൂബ് എന്നീ മൂന്ന്‍ സാഹിത്യകാരന്മാരെ ഓര്‍ത്തുകൊണ്ട് സംഘടിപ്പിച്ച പരിപാടി വ്യത്യസ്തമായ അനുഭവമായി . കേശവദേവിന്റെ സാഹിത്യജീവിതത്തെ പറ്റി വനജ വിമലും , പൊന്‍കുന്നം വര്‍ക്കിയുടെ കഥകളിലൂടെ ഇ . ആര് ജോഷിയും , ഉറൂബിന്റെ സാഹിത്യത്തിലൂടെ … കൂടുതല്‍ »
ഇതൊക്കെ പോകട്ടെ , രാഹുലിനു് പകരം രാജ്യസഭാ എംപിയായ സീതാറാ യച്ചൂരിയോ വിദ്യാര്‍ത്ഥി - യുവജന നേതാക്കളായ പികെ ബിജുവോ എംബി രാജേഷോ മറ്റോ ആയിരുന്നു ക്യാമ്പസുകളില്‍ കടന്നുവന്നിരുന്നതു് എങ്കില്‍ മാനേജ്മെന്റുകള്‍ ഇതേപോലൊരു സ്വീകരണം വച്ചുനീട്ടുമായിരുന്നോ ? ഇവരാരെങ്കിലും വഴിയോരത്തെ കടയില്‍ നിന്നു് പൊറോട്ട കഴിച്ചാല്‍ അതു് വാര്‍ത്തയാവുമായിരുന്നോ ? ഇല്ലെന്നു് ഉറപ്പിച്ചു് പറയാം . ഇറാഖ് യുദ്ധസമയത്തു് അതിനെതിരെ പാലാ സെയിന്റ് തോമസ് കോളജില്‍ പൊതുപരിപാടി സംഘടിപ്പിക്കാന്‍ എസ്എഫ്ഐ അനുമതി തേടിയപ്പോള്‍ അതു് നിഷേധിച്ചതും കത്തോലിക്ക മാനേജ്മെന്റ് തന്നെയായിരുന്നു .
ഖുര്‍ആന്റെ അമാനുഷികതക്ക് തെളിവായി വിശ്വസിക്കാന്‍ ഉദ്ദേശിക്കാത്തവര്‍ ആവശ്യപ്പെട്ട ആവശ്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തത്തിന് മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനം കാണുക :
കൂട്ടക്കരച്ചിലില്ലാതെ അനുശോചനങ്ങളില്ലാതെ ഒരു യാത്രാമൊഴി പോലും പറയാതെ മഞ്ഞയുടെ നിസംഗതയില്‍ നിശബ്ദമായി കാറ്റിന്റെ ഒരു കൊച്ചു സ്പര്‍ശത്തില്‍ അടര്‍ന്ന് വായുവില്‍ ഒഴുകി പരന്ന് ആരുമറിയാതിവിടെത്രയൊ മരണത്തിന്‍ കനമില്ലാ വീഴ്ചകള്‍
കഴിഞ്ഞകാല ഭീകരതയുടെയും ബോംബുകളുടെയും നാള്‍വഴികള്‍ പരിശോധിക്കുമ്പോല്‍ 100 % - ഉം മുസ്ളിംകളുടെ പങ്കാളിത്തം ഇല്ലായിരുന്നു എന്നു പറഞ്ഞു കൂടാ . എന്നാല്‍ 95 % - ഉം മുസ്ളികളുടെതല്ല എന്നുറപ്പിക്കാനാവും . . അതാണിപ്പോല്‍ നാമറിഞ്ഞു തുടങ്ങുന്നതും . . നിഷ്ക്കളങ്കരായ ആദിവാസികളെപ്പോലും പ്രലോഭിപ്പിച്ച് അവര്‍ക്ക് ത്രിശൂലത്തിന്റെ മൂര്‍ച്ചയും പ്രഹരാത്മകതയും പകര്‍ന്നുനല്‍കി ഇതരമതസ്തനെ അവരുടെ ശത്രുക്കളാക്കിക്കൊടുക്കുന്നതുമുതല്‍ അവര്‍ക്ക് ഇതരമതസ്തര്‍ക്കുമേല്‍ കലാപ രതിയും യഥേഷ്ടം പകര്‍ന്നു നല്‍കിയാണ് മുസ്സോളിനിയുടെ സിദ്ദാന്തം ഗുജറാത്തില്‍ പരീക്ഷിച്ചത് . അതും പോരാഞ്ഞാണ് ( മുസ്ളിംകളെ കൊല്ലുകയും മുസ്ളിംകളെ തന്നെ പ്രതിയാക്കുകയും ചെയ്യുന്ന ) ഇരുതല മൂര്‍ച്ചയുള്ള ബോംബ് സ്പോടനങ്ങളും നാഗ്പ്പൂരിലെ ഫാസിസ ഗൂഡാലോചാനാകേന്ദ്രത്തില്‍ , ' ഹേ റാം ' എന്ന നിലവിളിയൊടുങ്ങാത്ത ഇന്ത്യയില്‍ അരങ്ങേറ്റിയത് . എന്നാലോ ഇപ്പോല്‍ ഈ ബോംബു സംഘ ( ട്ടന ) പരിവാരങ്ങളെ തൊട്ടാല്‍ ഇന്ത്യയെ കത്തിച്ചു കളയും എന്ന പോര്‍വിളിയും . ഇന്ത്യക്ക് ശാന്തി നേരാന്‍ പോലും ഉള്‍ഭയമില്ലാതെ ആര്‍ക്കും കഴിയൂന്നില്ലല്ലോ . ! !
കേരള ബ്ലോഗ് അക്കാഡമിയുടെ സഹായത്തോടെ ബൂലോകത്തേയ്ക്ക് വരന്‍ കഴിഞ്ഞൂ . . ജുണ്‍ 1 2008 ലേ ഈ ശില്പ്പശാല എന്നെപ്പൊലുള്ള്വര്ക്ക് വല്യ സഹായമാകും . .
രാമൻപിള്ളയ്ക്കോ ഉമാ ഉണ്ണിക്കോ വലിയ ഒരു ജനതയുടെ പിൻബലം ഇല്ല എന്നതു ഈ സന്ദർഭത്തിൽ എടുത്തുപറയുന്നതോടൊപ്പം അവരെ ഒപ്പം കൂട്ടിയവരുടെ വിവരമില്ലായ്മകൂടെ എടുത്തുപറയുന്നു .
ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മനുഷ്യര്‍ തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം സര്‍വതന്ത്ര സ്വതന്ത്രരല്ല . ചില ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിലും അരോഗ്യകരമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു . ജനാഭിലാഷം ശരിവെക്കുന്നതല്ല അതിന്റെ സത്യം . ഭൂരിപക്ഷം തള്ളിക്കളയുന്ന തത്വം അസത്യവുമല്ല . ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനു അത് അനുവാദം നല്‍കുന്നില്ല . ഇത് ഇസ്‌ലാമിന്റെ ദൗര്‍ബല്യമല്ല . പൂര്‍ണതയെയാണ് കാണിക്കുന്നത് .
ആര്‍ത്തവം , പ്രസവരക്തം , മുലയൂട്ടല്‍ തുടങ്ങിയ കാരണങ്ങളാല്‍ റമദാനില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാതെ പോകുമല്ലോ . പിന്നീടു നോറ്റു വീട്ടുന്നത് ശവ്വാല്‍ ആദ്യ ദിവസങ്ങളിലായാല്‍ ശവ്വാല്‍ നോമ്പിന്റെ കൂടി പ്രതിഫലം കിട്ടുമോ ? വല്ല കാരണവശാലും നോമ്പ് മുറിച്ചാല്‍ എന്തു ചെയ്യണം ? സുന്നത്ത് നോമ്പാണ് മുറിഞ്ഞതെങ്കില്‍ വിധിയില്‍ വ്യത്യാസമുണ്േടാ ?
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുമാണു ചെയ്തിരിക്കുന്നത് . മാത്രമല്ല കള്ളപ്പണക്കാരെ പിടിക്കണമെന്ന് പറയുമ്പോള്‍ ഹാലിളകുന്നത് നല്ലതല്ല . കള്‍ലപ്പണക്കാര്‍ക്കെതിരെ ചെറുവിരലനക്കുന്നവരെ എന്തു വിലകൊടുത്തും അവസാനില്ലിക്കുകയെന്നതുമാണു സര്‍ക്കാര്‍ നയം . ഇത് അംഗികരിക്കാന്‍ സാധ്യമല്ല . . അടിയന്തിരവസ്ഥയുടെ കറുത്ത നാളുകള്‍ തിരിച്ച് കൊണ്ടുവരാന്‍ അനുവദിച്ചുകൂടാ … . . യു പി എ സര്‍ക്കാറിന്റെ അന്ത്യ നാളുകള്‍ അടുത്തുവരുന്നതിന്റെ ലക്ഷണങള്‍ കണ്ടു തുടങിയിക്കുന്നു … ഒരു അണ്ണ അസ്സാരെ പറഞ്ഞ് പറ്റിച്ചാലോ ഒരു രാം ദേവിനെ അറസ്റ്റ് ചെയ്താലോ മാത്രം അവസാനിക്കുന്നതല്ല ജനവികാരം … ഈ റാം ദേവിന്നെതിരെ കൈക്കോണ്ട തരത്തിലുള്ള നടപടി എന്തുകൊണ്ട് കള്ള പണക്കാറ്ക്കും അഴിമതിക്കാര്‍ക്കും എതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലായെന്നത് പ്രസ്ക്തമായ ചോദ്യമാണു …
ഒരു പക്ഷേ , ദുല്‍ഖര്‍നൈന്‍ എത്തിച്ചേര്‍ന്നത് നദി സമുദ്രത്തോട് ചേരുന്ന വല്ല ദിക്കിലും ആയിരിക്കാം . അവിടെ വെള്ളം കലങ്ങിയതായിരിക്കും . സൂര്യാസ്തമയം വീക്ഷിക്കുന്ന ഒരാള്‍ക്ക് അത് ഇരുണ്ട സമുദ്രജലത്തില്‍ മുടങ്ങിപ്പോകുന്നതായി തോന്നാം . അതല്ലെങ്കില്‍ അതെല്ലെങ്കില്‍ കലങ്ങിയ തടാകമായിരിക്കും അത് . ഏതായാലും അതെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ കൃത്യമായി പറഞ്ഞുതരുന്നില്ല . ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയം ഇത്രമാത്രമാണ് . " അദ്ദേഹം പടിഞ്ഞാറിന്റെ അറ്റം വരെ പോയി ; കിഴക്കിന്റെയും ഗോഗ് മഗോഗുകളുടെ ( യഅ്ജൂജ് , മഅ്ജൂജ് ) നാട്ടില്‍ വരെയെത്തി . അപ്പോഴെല്ലാം അദ്ദേഹം നീതി പുലര്‍ത്തി . ദൈവവിശ്വാസം നിലനിര്‍ത്തി . താന്‍ ചെയ്യുന്നതെല്ലാംദൈവാനുഗ്രഹം മൂലമാണെന്ന ബോധം അദ്ദേഹത്തില്‍ സജീവം പ്രവര്‍ത്തിച്ചു . ഇരുമ്പും മറ്റു ലോഹങ്ങളുമുപയോഗിച്ച് വന്‍മതില്‍ പണിതു . എന്നിട്ട് അദ്ദേഹം പറഞ്ഞു : " ഇത് എന്റെ നാഥന്റെ കാരുണ്യമത്രെ . എന്നാല്‍ , എന്റെ നാഥന്റെ വാഗ്ദത്ത സയയം വരുമ്പോള്‍ അവന്‍ അതിനെ തകര്‍ത്തു നിരപ്പാക്കിക്കളയും . എന്റെ നാഥന്റെ വാഗ്ദാനം എത്രയും സത്യമാകുന്നു . ' '
കഴിഞ്ഞ ആഴ്ച " ഇന്ന് " വീണ്ടും തപാലിൽ കിട്ടിയപ്പോൾ , എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു . തേടിപ്പിടിച്ചതു തന്നെയായിരുന്നു . പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു . " എന്നെ രക്ഷിച്ച ആളല്ലേ ? " എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല . രാജൻ ബാബു " രക്ഷപ്പെ ട്ട " സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു .
ആശയപരവും സംഘടനാപരവുമായി നാസിസം ഒട്ടുംതന്നെ സുസംഘടിതമായിരുന്നില്ല . പല ചിന്താഗതിക്കാരും , വിഭിന്ന പ്രവണതകളും ആധിപത്യം പുലര്‍ത്തുകയും തികച്ചും ശിഥിലമായ ഘടനയുണ്ടാവുകയും ചെയ്തതിനാല്‍ , ' ശക്തനും അപ്രമാദിയുമായ ഒരു നേതാവ് ' എന്ന സങ്കല്പത്തിനു പ്രാമുഖ്യം ലഭിച്ചു . ഈ നേതൃപൂജ ജനകീയമാവുകയും ക്രമേണ ഹിറ്റ്ലര്‍ക്ക് അപ്രമാദിയും അതിമാനുഷനുമായ നേതാവിന്റെ അദ്ഭുതപരിവേഷം നല്കപ്പെടുകയും ചെയ്തു . 1932 ജൂലായിലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇവര്‍ , ജനങ്ങളെ ആകര്‍ഷിക്കാന്‍ നല്കിയ വാഗ്ദാനങ്ങള്‍ ഇവയാണ് : 1 . ഒരു വര്‍ഷത്തിനുള്ളില്‍ പാവങ്ങള്‍ക്ക് നാലു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്കും . 2 . ജര്‍മനിയുടെ കാര്‍ഷികവരുമാനം 12 ദശലക്ഷം മാര്‍ക്ക് ( mark ) വര്‍ധിപ്പിക്കും .
ഇസ്‌ലാം എന്തിനാണ് വാളെടുത്തതെന്ന് മുകളിലെ വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കാവുന്നതാണ് . പ്രവാചകന്റെയും അനുചരന്‍മാരുടെയും കാലത്ത് നടന്ന സൈനിക നീക്കങ്ങളില്‍ ഇതേ ലക്ഷ്യം മാത്രമേ കാണാന്‍ സാധിക്കൂ . ദൈവത്തെ വണങ്ങാത്തവരെ വെറുക്കാനോ വധിക്കാനോ ദൈവം ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല . അവരുടെ കാര്യം ദൈവം തന്നെ നോക്കിക്കൊള്ളും . പക്ഷെ ഒരു വിശ്വാസിക്കെതിരെ ശത്രുക്കള്‍ ആക്രമണത്തിനൊരുങ്ങിയാല്‍ അവരെ പ്രതിരോധിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ് . അതില്‍ ദൈവത്തിന്റെ സഹായം വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാം എന്നുമാത്രം . അല്ലാതെ ദൈവം വിശ്വാസികള്‍ക്ക് വേണ്ടിയുദ്ധം ചെയ്യുമെന്ന് പറഞ്ഞിട്ടില്ല . അതേ പ്രകാരം ജനങ്ങളെ അടിച്ചമര്‍ത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അക്രമികളില്‍നിന്ന ജനതകള്‍ക്ക മോചനവും സുരക്ഷിതത്വം നല്‍കലും ഇസ്‌ലാമിക ഭരണാധികാരികളുടെ ചുമതലയില്‍ പെട്ടതാണ് . ഇത്തരം സമരങ്ങള്‍ക്കാണ് ദൈവമാര്‍ഗത്തിലുള്ള സമരം എന്ന പറയുന്നത് . അല്ലാതെ ആളുകളെ ഇസ്ലാമിക വിശ്വാസികളാക്കാനുള്ള സമരമോ യുദ്ധമോ അല്ല . മതത്തില്‍ ബലാല്‍കാരം പാടില്ല എന്നത് ഇസ്‌ലാമിന്റെ പ്രഖ്യാപിത തത്വമാണ് . ഉസാമാബിന്‍ ലാദന്‍മാരും തടിയന്റവിടെ നസീര്‍മാരും പ്രതിനിധീകരിക്കുന്നത് മുകളില്‍ വിശദമാക്കിയ ഇസ്‌ലാമിന്റെ ധര്‍മസമരത്തെയല്ല . ( മേല്‍ സൂചിപ്പിക്കപ്പെട്ടവര്‍ ദുരൂഹതകളില്‍നിന്ന മുക്തരല്ല എന്ന കാര്യം വിസ്മരിക്കുന്നില്ല ) . അവരുടെ പ്രഖ്യാപിത ലക്ഷ്യവും ഇവിടെ പറഞ്ഞതല്ല . ഇവരെപ്പോലുള്ളവരല്ല അത്തരം ധര്‍മയുദ്ധം നയിക്കേണ്ടത് . ഇസ്ലാമിന്റെ ഭരണനേതൃത്വമാണ് . ഇസ്്‌ലാമിക ഭരണഘടനയനുസരിച്ച മേല്‍സൂചിപ്പിക്കപ്പെട്ടവര്‍ ചെയ്യുന്നത് വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ് . പക്ഷെ യുക്തിവാദികളുടെയും ഇസ്ലാം വിമര്‍ശകരുടെയും നിരന്തര ശ്രമത്തിലൂടെ മാധ്യമങ്ങളുടെ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ഉന്‍മാദത്തിലൂടെയും ഇവര്‍ പോരാടുന്നത് ഇസ്‌ലാമിന് വേണ്ടിയാണെന്ന ധാരണ , ഇസ്്‌ലാമിനെ തെറ്റിദ്ധരിച്ച കൂറച്ച് സാധുകളിലെങ്കിലും പകരാന്‍ ഇടയായിട്ടുണ്ട് . ഇവരാണ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരെന്നും മറ്റുള്ളവര്‍ ഭയംകൊണ്ട് മിതനിലപാട് സ്വീകരിക്കുകയാണ് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നു . ഇസ്‌ലാമിന്റെ ബാലപാഠം പോലും അറിയാതെ ഇത്തരം അബദ്ധങ്ങള്‍ തട്ടിവിടുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ക്രൂരതയും മനുഷ്യത്വമില്ലായ്മയും നിസ്സാരമല്ല .
സ്കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ അശ്ലീല പ്രസിദ്ധീകരണങ്ങള്‍ നാലോ ആറോ ആയി മടക്കി അരയിലോ പുസ്തകങ്ങള്‍ക്കിടയിലോ ഒളിപ്പിച്ച് ആരും കാണാതെ കൂട്ടുകാര്‍ക്ക് കൈമാറി പിന്നീട് ആളൊഴിഞ്ഞ പറമ്പിലോ അല്ലങ്കില്‍ വീട്ടില്‍ പഠിക്കാനിരിക്കുന്ന സമയത്ത് പുസ്തകങ്ങള്‍ക്കുള്ളില്‍ തുറന്ന് വെച്ചോ വായിച്ച് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു . ഇന്റര്‍നെറ്റില്‍ വ്യാപനത്തോടെ ഇന്ന് ഇങ്ങനെയൊന്നും പ്രയാസപ്പെടേണ്ട അവസ്ഥ പുതിയ തലമുറക്കില്ല . പലതരം മെയിലിംഗ് ഗ്രൂപ്പുകളും വെബ്സൈറ്റുകളും ഇവ സൌജന്യമായിതന്നെ പ്രചരിപ്പിക്കുന്നു . അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ പഠിക്കുന്നുവെന്ന വ്യാജേന കുട്ടികള്‍ ഇത്തരം അശ്ലീലതകള്‍ വായിക്കുതിനും ഹരം പിടിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നതിനും അശ്ലീല ടെലിഫോണ്‍ സംഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും നെറ്റിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു . ഇത്തരം അശ്ലീലതകള്‍ കുട്ടികള്‍ സ്കൂളുകളിലും കോളേജുകളിലും വെച്ച് സി . ഡിയിലും ഫ്ളാഷ് മെമ്മറികളിലുമായി കൈമാറ്റം ചെയ്തിരുന്നത് സ്കൂള്‍ കോളേജ് അധികാരികളുടെ ഇടപെടല്‍ മൂലം തടസ്സപ്പെട്ടപ്പോള്‍ അതിനേക്കാള്‍ സുരക്ഷിതമായി അവര്‍ ഇ ^ മെയിലിലൂടെ കൈമാറ്റം ചെയ്ത്കൊണ്ടിരിക്കുന്നു . ഇതിന് പല രീതികളാണ് സാധാരണയായി ഇക്കൂട്ടര്‍ സ്വീകരിച്ചുവരുന്നത് . ഹെഡ്ഫോണ്‍ ഉപയോഗിച്ച് പങ്കാളി പറയുന്നത് കേട്ട് ടൈപ്പ് ചെയ്ത് കൊണ്ട് മറുപടി നല്‍കുന്നതാണ് ഒരു രീതി . തിരിച്ച് മൈക്കിലൂടെ മറുപടി പറയുമ്പോള്‍ ശബ്ദം വീട്ടിലുള്ളവര്‍ കേള്‍ക്കാതിരിക്കുതിന് വേണ്ടിയാണിത് . ഇതാവട്ടെ രക്ഷിതാക്കള്‍ തൊട്ടടുത്ത് ഇരിക്കുമ്പോള്‍ പോലും ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഏറെ രസാവഹം . പഠനത്തിനിടക്ക് ചെറിയൊരു വിനോദം . കമ്പ്യുട്ടര്‍ പഠിക്കുന്നതിനോടൊപ്പം ഒരല്‍പ സമയം സംഗീതം കേള്‍ക്കുന്നു . തൊട്ടടുത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനായി ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നു എന്നൊക്കെ രക്ഷിതാക്കളെ ധരിപ്പിച്ചാണ് ഇക്കൂട്ടര്‍ ഇത് നടത്തുന്നത് .
ഓസ്കര്‍ ജേതാവായ ഹോളിവുഡ് നടന്‍ മൈക്കല്‍ ഡഗ്ലസിന് കഴുത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു . ഉടന്‍ തന്നെ അദ്ദേഹത്തെ കീമോ തെറാപ്പിക്കും റേഡിയേഷനും വിധേയനാക്കും . 65കാരനായ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഉടന്‍ തന്നെ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഹോളിവുഡ് . അദ്ദേഹം വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് ചികിത്സയ്ക്ക് വിധേയനാകുന്നതെന്ന് ഭാര്യ കാതറിന്‍ സീറ്റ ജോണ്‍സും മറ്റ് അടുത്ത വൃത്തങ്ങളും അറിയിച്ചു .
@ ഇന്‍ഡ്യാഹെറിറ്റേജ് : Indiaheritage - , ഓട്ടമുക്കാൽ കുട്ടിക്കാലത്ത് ഉപയോഗിച്ചതും അത് പിൻവലിച്ച വാർത്ത കേട്ടതും ഓർമ്മയുണ്ട് . അഭിപ്രായം എഴുതിയതിന് നന്ദി . @ നനവ് - , അതൊക്കെ ഒരു കാലം , പുത്തൻ തലമുറക്ക് ചിന്തിക്കാനാവാത്തത് . അഭിപ്രായം എഴുതിയതിന് നന്ദി . @ ഷാജി - , അഭിപ്രായം എഴുതിയതിന് നന്ദി .
കാര്യങ്ങളെ കുറെ കൂടി നീതി പൂര്‍വം അവതരിപ്പിക്കുന്നതല്ലെ അതിന്റെ ഒരു ശരി . ഒരു നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ഒരു വിഭാഗത്തെ അവഗണിക്കുന്നതില്‍ പരാതിയില്ല , അധിക്ഷേപിക്കുന്നതില്‍ തീര്‍ച്ചയായും വേദനയുണ്ട് .
മേന്നേ . . ചിരിച്ചതിനു കണക്കുണ്ടെങ്കില്‍ കണക്കുപറഞ്ഞേനെ ! ആട്യൊളി ! നുമ്പടോടെം വേകേഷനുകള്‍ ഏതാണ്ട് ഈ മട്ടിലായതുകൊണ്ട് രസം പിടുച്ചിരുന്നു വായിച്ചു . എന്റെ വല്ല്യമ്മയുടെ മഹന്‍റ്റെ കഥ ഓര്‍മ്മ വന്നു . മൂന്നാള്‍ പൊക്കമുള്ള് എമണ്ടന്‍ തുറുവിന്റെ ഉച്ചിയില്‍ സ്വാമിയയ്യപ്പാസനത്തില്‍ ഇരുന്ന് അഭ്യാസങ്ങള്‍ കാട്ടൂകയായിരുന്ന ദേഹം താഴെക്കു വന്നു പതിച്ചത് പത്മാസനത്തില്‍ . ആസനം വന്നു പതിച്ചാല്‍ ഒന്നും പറ്റാതിരിക്കാന്‍ പാകത്തില്‍ താഴെ വെട്ടുകല്ലുകളും . വെട്ടുകല്ലാസനന്‍ രണ്ടുമൂന്നാഴ്ച ശരിക്കും ബുദ്ധിമുട്ടി ! ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ ! . അല്ല കഴിക്കാന്‍ വൈഷമ്മ്യണ്ടായിട്ടല്ല . . പക്ഷെ ബാങ്കിടപാടുകള്‍ ഓര്‍ക്കുമ്പോള്‍ !
ഒരു സുഹൃത്ത് പറഞ്ഞതു പോലെ സൌഹൃദത്തേയും പ്രേമത്തെയും കാമ പൂരണതിനുള്ള മാര്‍ഗമായി കാണുന്ന ഒരു വലിയ സമൂഹം നമ്മുടെ മുന്നിലുണ്ട് . പക്ഷെ അതിനെയും അതി ജീവിക്കുന്ന ഒരു പാടു സുമനസുകള്‍ ബാക്കിയുണ്ടെന്നുള്ളത് സത്യമാണ് . ശ്രുതിയുടെയും മനുവിന്റെയും ജീവിതതിലെ താളപ്പിഴകള്‍ തേടുന്നതിലും നല്ലത് . അവര്‍ ഒരുമിച്ചുണ്ടയിരുന്ന നിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളുടെ ഹൃദ്യത തന്നെ അല്ലെ . ജീവിച്ചു കൊണ്ടിരിക്കുന്ന ഈ നിമിഷത്തെക്കുറിച്ചുള്ള ഉറപ്പല്ലാതെ വേറൊരു ഉറപ്പുമില്ലാത്ത ഈ കാലഘട്ടത്തിലെങ്ങിലും . . . നന്നായി ആസ്വദിക്കനായ മറ്റൊരു കഥ തന്നെ ആയിരുന്നു ഇതു കുറുമാന്‍ . . അഭിനന്ദനങ്ങള്‍
ഞാന്‍ ഞെട്ടിയൊന്നുമില്ല . ഈ കള്ളന്മാരെ എത്ര കണ്ടിരിക്കുന്നു . സെയിത്സ്മാന്‍മാരുടെ വായില്‍ നിന്നുതിരുന്ന തേനൂറും മൊഴികള്‍ - അമ്മേ , ചേച്ചീ , ചേട്ടാ , ആന്റീ എന്നൊക്കെ വിളിച്ച് . .
ഒലേ , കോം , ഡീകോം എന്നിത്യാദികളുടെ വാലും തലയും അറിയാത്തവര്‍ക്കും അറിയുമെന്ന് വെറുതേ നടിക്കുന്നവര്‍ക്കും അതു പറഞ്ഞുകൊടുക്കലായിരുന്നു എന്‍റെ ജോലി . എന്‍റെ കമ്പനി , ഇന്നത്തെപ്പോലെ അന്നും പണക്കാര്‍ക്ക് പ്രത്യേക സൌജന്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധവച്ചിരുന്നു . കാശുകൂടുതല്‍ കൊടുത്തവര്‍ക്ക് എന്നോട് നേരിട്ട് സംസാരിക്കാനുള്ള ദുര്യോഗം ലഭിച്ചിരുന്നപ്പോള്‍ , പാവപ്പെട്ടവര്‍ക്ക് എന്‍റെ വാക്കുകളും വരികളും ഈമെയിലില്‍ വായിച്ച് സായുജ്യമടയാനേ കഴിഞ്ഞിരുന്നുള്ളൂ . എഴുതിയതിനെത്തന്നെ തിരിച്ചും മറിച്ചും ഉദാഹരിച്ചും എഴുതിയാലും മനസ്സിലാക്കാന്‍ പ്രയാസപ്പെടുമാറാണ് മേല്‍പറഞ്ഞ വകയൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നതിനാല്‍ , എഴുതി കൈകഴയ്ക്കുമ്പോള്‍ , മറുതലയ്ക്കല്‍ പാവപ്പെട്ടവാനാണോ എന്നു നോക്കാതെ നേരില്‍ സംസാരിച്ച് കാര്യം ഒതുക്കിത്തീര്‍ക്കുകയായിരുന്നു പതിവ് .
തമിഴ് ചിത്രങ്ങളോട് എന്നും മലയാളികള്‍ക്ക് ആഭിമുഖ്യമുണ്ട് . മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയെന്നതാണ് തമിഴ് ചിത്രങ്ങളെ കേരളത്തില്‍ ഏറെ ജനപ്രിയമാക്കുന്നത് .
ഏതു ശരീരത്തിലുമുണ്ട് കാമദേവനും കള്ളനും ജരയും മൃത്യുവും ഭയവും . ഇവയൊന്നും എന്നെ ഭയപ്പെടുത്തരുതേ , സങ്കടപ്പെടുത്തരുതേ , ബാധിക്കരുതേ , സ്വസ്ഥത നശിപ്പിക്കരുതേ , ഉപദ്രവിക്കരുതേ എന്നെല്ലാം പറഞ്ഞ് താണു വീണു കരയുന്ന ഒരു ശ്ലോകം സംസ്കൃതത്തില്‍ കണ്ടിട്ടുണ്ട് . ആ ആഭാണകത്തിലെ ആ കള്ളന്‍ ഉള്ളിലിരുന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നു ആലോചിച്ചിരുന്നാല്‍ ഒരവസാനവും ഉണ്ടാവില്ല . ആരുടെ ഉള്ളു തുരന്നാണ് ഇയാള്‍ കുടിയിരിക്കാത്തത് ? നിരീശ്വരവാദിയായ ഒരു സുഹൃത്തിനെപ്പറ്റി കാമു പറഞ്ഞത് ഓര്‍ക്കുന്നില്ലേ ? അവന്‍ വ്യഭിചാരിയായപ്പോള്‍ കടുത്ത ഭക്തനായെന്ന് . പ്രസിദ്ധ ജപ്പാനിസ് നോവലിസ്റ്റ് താനിസാക്കി ജപ്പാന്റെ പരമ്പരാഗതമായ വീടുകളെ പുകഴ്ത്തുകയും അവയുടെ ഘടനാപരമായ സവിശേഷതകളെ വര്‍ദ്ധിച്ച ആവേശത്തോടെ വിവരിക്കുകയും ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞു : ' എനിക്കവയില്‍ താമസിക്കാന്‍ താത്പര്യമില്ല . അവയ്ക്ക് പാശ്ചാത്യസൌകര്യങ്ങളില്ല . ' സ്റ്റാലിന്‍ മൂലധനം വായിച്ചിരുന്നില്ല . ഹിറ്റ്ലര്‍ നീഷേയും വായിച്ചിരുന്നില്ല . അശനം എന്ന കവിതയില്‍ കെ ജി എസ് എഴുതിയതു് അല്പം മാറ്റിയാല്‍ ' ഇത്തിരീശ്ശെ സ്വയം കക്കണമായിരിക്കും , ഇത്തിരീശ്ശെ സ്വയം പോറ്റാന്‍ . . ' മലയാളിയുടെ ' തീവ്സ് ജേണല്‍ ' മണിയന്‍ പിള്ളയുടെ ആത്മകഥ , കള്ളന്‍ , പോലീസ് , പൊതുസമൂഹം , മാന്യത , സുരക്ഷിതത്വം തുടങ്ങിയ സങ്കല്‍പ്പങ്ങളെ ആശയക്കുഴപ്പത്തിന്റെ തൊഴുത്തിനകത്ത് കയറ്റിയിട്ട് പൂട്ടിയിട്ട് ചിരിയെന്നോ കരച്ചിലെന്നോ വിളിക്കാന്‍ വയ്യാത്ത ഒരു ഭാവത്തിലങ്ങനെ നില്‍ക്കുകയാണ് . സത്യമുള്ള പണം എവിടിരുന്നാലും ഒരു കള്ളനും തൊടാന്‍ പറ്റില്ലെന്ന തത്ത്വശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കുന്ന പഴയ മോഷ്ടാവിന്റെ അനുഭവങ്ങള്‍ കള്ളനെയാണോ സത്യവാനെയാണോ മുന്നില്‍ നിര്‍ത്തുന്നത് ? കൊടുവള്ളിയിലെ പെണ്‍കുട്ടിയ്ക്ക് മാപ്പെഴുതി വാച്ചു തിരിച്ചു കൊടുത്തത് . മയ്യനാട്ടെ വീട്ടില്‍ കച്ചവടം തുടങ്ങാന്‍ വായ്പ വാങ്ങിക്കൊണ്ടു വച്ചുരുന്ന സ്യൂട്ട്കേസിന്റെ മുകളില്‍ കയറി നിന്ന് പൂട്ടാത്ത അലമാരിക്കുള്ളിലും മുകളിലും പരതിയിട്ടും ഒന്നും കിട്ടാതെ തിരിച്ചു പോയത് . കരമനയില്‍ പണം നിറഞ്ഞ ബാഗ് എടുത്തു വച്ചിട്ടും അതുപേക്ഷിച്ച് പോകേണ്ടി വന്നത് . പോലീസുകാര്‍ മോഷണമുതലു സ്വന്തമാക്കിയ കഥ വേറേ . കള്ളനെയും ഉള്ളിലെ കള്ളന്‍ ബാധിക്കും . മറ്റൊരു തരത്തില്‍ . സദാചാരപ്രസംഗം കൊണ്ട് മറ്റുള്ളവരുടെ നടുവൊടിച്ച എത്ര കള്ളന്മാരാണ് നാട്ടില്‍ നടു നിവര്‍ത്തി വിലസുന്നത് ! എഡ്ഗാര്‍ അലന്‍ പോയുടെ കഥയിലെ മോഷ്ടിക്കപ്പെട്ട കത്ത് സൂക്ഷിച്ചിരുന്നത് എല്ലാവരും കാണുന്ന ഒരു സ്ഥലത്താണ് . അതു തന്നെയായിരുന്നു അതിന്റെ പ്രത്യേകതയും . പ്രഖ്യാതവും അസാധാരണവുമായ ആ മോഷണവസ്തു ഒളിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നിടത്തായിരുന്നു ആ കളവ് പ്രത്യേക മാനം നേടുന്നത് . അതിന്റെ ലൈംഗികമായ അര്‍ത്ഥം പഴയത് . മൈക്കല്‍ റോഗിന്‍ എഴുതിയ ഒരു പ്രബന്ധത്തില്‍ ആ കത്ത് ആധുനികോത്തര അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ തനി പകര്‍പ്പാണ് . മോഷ്ടിക്കപ്പെട്ട ഒളിമ്പിക്സ് പതാക ഇതാ എന്റെ ബാഗിലുണ്ട് പരിശോധിക്കൂ എന്ന് യഥാര്‍ത്ഥ കള്ളന്‍ പറഞ്ഞിട്ടും ആര്‍ക്കെങ്കിലും തോന്നിയോ എന്നാല്‍ അതൊന്നു പരിശോധിച്ചു കളയാമെന്ന് . അതീയടുത്തകാലത്ത് കണ്ടെടുത്തപ്പോഴാണ് പണ്ടത്തെ അന്വേഷണശൂരര്‍ അയ്യടാ എന്ന് മൂക്കും ചുണ്ടും ചേര്‍ത്ത് വിരലു വച്ചു നിന്നു പോയത് . ഏറ്റൂമാനൂരത്തെ വിഗ്രഹം മോഷ്ടിച്ചു പുറത്തിറങ്ങിയപ്പോള്‍ സ്റ്റീഫന്‍ കണ്ടത് ഒരാനയെ . പതിവില്ലാത്ത വിധം അതൊരു സലാം കൊടുത്തു , മോഷ്ടാവിന് . ആന തീര്‍ച്ചയായും മറ്റൊരു ബഷീറായിരിക്കും . ' കര്‍ത്താവിനെന്തിനാ പൊന്‍ കുരിശ് ' എന്നായിരിക്കണം അത് ആനകളുടെ ഭാഷയില്‍ തുമ്പിക്കൈയുയര്‍ത്തി മൊഴിഞ്ഞത് . സംശയമില്ല . ഇരുട്ടു പറ്റി വീട്ടിനുള്ളില്‍ കയറി കണ്ടെതെല്ലാം സ്വന്തമാക്കി സ്ഥലം വിടുന്ന വിരുതന്മാരെ സൂക്ഷിക്കേണ്ട വഴിയെപ്പറ്റി അക്കൂട്ടത്തിലൊരു വിരുതനായ മണിയന്‍ പിള്ള ചില കാര്യങ്ങള്‍ പറയുന്നുണ്ട് . അതിലൊന്ന് ബാത്ത് റൂമില്‍ രാത്രി മുഴുവന്‍ ലൈറ്റിടണം എന്നാണ് . കഷ്ടിച്ച് അരമണിക്കൂര്‍ മാത്രം ഒരു വീട്ടില്‍ ചെലവഴിക്കത്തക്ക ടൈറ്റ് ഷെഡ്യൂള്‍ ( സ്കെഡ്യൂള്‍ ) മാത്രം ഉള്ള കള്ളന്‍ അകത്താരെങ്കിലും ഉണ്ടോ ഇല്ലേ എന്ന് ചുഴിഞ്ഞ് ആലോചിച്ചോണ്ടു നില്ക്കാന്‍ മെനക്കെടില്ല . മറ്റൊന്ന് മുറ്റം സിമന്റിട്ടു പൂശി മെനക്കേടാക്കാതെ ചവിട്ടിയാല്‍ ഒച്ചയുയരുന്ന ഉരുളന്‍ കല്ലുകളിടാനാണ് . പട്ടികളെക്കൊണ്ട് കാര്യമൊന്നുമില്ല . അവറ്റകളുടെ മനശ്ശാസ്ത്രം കള്ളന്മാര്‍ക്ക് പിടിപാടുണ്ട് . നിങ്ങളുടേത് തീഫ് പ്രൂഫ് വീടാണെങ്കിലും അതുപൊളിക്കാന്‍ വേണ്ട പണിയായുധങ്ങള്‍ അയല്പക്കത്തെ വീട്ടിലെ പൂട്ടാത്ത സ്റ്റോര്‍ മുറിയില്‍ സന്നിഹിതമാണെങ്കില്‍ പിന്നെ എന്തു സുരക്ഷ ? ഗൃഹനാഥന്മാര്‍ക്ക് ഒരു മുന്നറിയിപ്പുണ്ട് ആ പുസ്തകത്തില്‍ : നിങ്ങളുടെ വീട്ടില്‍ ഇതുവരെ കള്ളന്‍ കയറാത്തത് അതു അത്ര സുരക്ഷിതമായതുകൊണ്ടല്ല . കള്ളന്‍ ആ വീട് നോട്ടമിടാത്തതു കൊണ്ടാണ് . ആ വീട് കള്ളന്റെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്നതാണ് അതിന്റെ സുരക്ഷിതത്വം . സിറ്റി പോലീസ് കമ്മീഷ്ണര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചെന്നിരിക്കുമ്പോള്‍ ഇതൊക്കെ മനസ്സില്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു . പോലീസ് നഗരത്തിലെ സദാചാരസംരക്ഷണത്തിനായാണ് യോഗം വിളിച്ചത് . ( മനോരമ പത്രം നമ്മുടെ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു രണ്ടുകണ്ണു പോര , നാലു കണ്ണു വേണം എന്ന് അലമുറയിട്ട് വെണ്ടയ്ക്കയില്‍ ഫീച്ചറെഴുതിയതിന്റെ പാര്‍ശ്വഫലമാണ് ) കുട്ടികളെ , പ്രത്യേകിച്ചും പെണ്‍കുട്ടികളെ ലാക്കാക്കി റാകിപ്പറക്കുന്ന തസ്കരസംഘങ്ങള്‍ക്കെതിരെ ജാഗരൂകരാവാനാവാന്‍ വേണ്ടിയാണ് . ( പോലീസിന്റെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപികമാരുടെയും വിരല്‍ ചൂണ്ടലുകള്‍ ഏറെയും ഓട്ടോ ഡ്രൈവര്‍മാര്‍ , സ്കൂള്‍വാഹനത്തിലെ കിളികള്‍ , ടാക്സി ടെമ്പോ എന്നിവ ഓടിക്കുന്നവര്‍ , പെട്ടിക്കടക്കാര്‍ എന്നിവര്‍ക്കെതിരെയാണെന്നത് ശ്രദ്ധേയമാണ് . ) മോഷണം , ആളായും ചാരിത്ര്യമായും സംശുദ്ധി മാത്രമായും ധാരാളം നടക്കുന്നു . കുട്ടികളുടെ മൊബൈല്‍ ഫോണിലാകെ കൂട്ടുകാരികളുടെ നഗ്ന ചലന ചിത്രങ്ങളാണ് . ക്ലാസ് സമയത്ത് ജനാല ചാടി പെണ്‍കുട്ടികള്‍ കൂട്ടുകാരെ തേടി പോകുന്നു . പിടിക്കപ്പെടുമ്പോള്‍ രക്ഷാകര്‍ത്താക്കള്‍ കാലില്‍ വീണു വാര്‍ത്തയാക്കരുതെന്നു വിലപിക്കുന്നതുകൊണ്ടു മാത്രം പോലീസുകാര്‍ മാത്രമറിയുന്ന വ്യവഹാരമായി ഇതു തീര്‍ന്നു പോകുന്നു . സുരക്ഷിതത്വമെന്നത് ആരുടെയോ സൌജന്യം മാത്രമാണെന്ന് . . . . അപ്പോള്‍ തീര്‍ച്ചയായും ഓരോരുത്തരുടെ ഉള്ളിലും പരസ്പരം ഏതു നിമിഷവും വേഷം മാറുന്ന ഒരു കാമദേവനും കള്ളനും ഉണ്ട് . കള്ളന്മാരുടെ എണ്ണം ആളാംവണ്ണം വര്‍ദ്ധിച്ചതുകൊണ്ടാവണം നമ്മളിത്രയും പേടിക്കുന്നത് . ഓരോരുത്തരും ഒരു കള്ളനും അതേസമയം ഒരു വീടുമാണെങ്കില്‍ , ഓരോരുത്തരും മറ്റൊരാളെ നിരീക്ഷിക്കുകയും സ്വയം മറ്റാരുടെയോ ചുഴിഞ്ഞുള്ള നിരീക്ഷണത്തിനു വിധേയരാവുകയും ചെയ്തു കൊണ്ടിരിക്കുന്നു . ഇതായിരിക്കും സിമുലാക്ര . അനേകം കണ്ണാടികളില്‍ പ്രതിഫലിച്ചു കാണുന്ന രൂപങ്ങളില്‍ നമ്മളാരാണെന്ന് അറിയാതെ സ്വയം കുഴങ്ങുന്ന ഉത്തരാധുനിക മനുഷ്യന്‍ . പ്രതിബിംബങ്ങള്‍ കള്ളങ്ങളല്ലേ ? എങ്കില്‍ അതു നമ്മെ ബാധിച്ചു കഴിഞ്ഞു . ഇനി പ്രാര്‍ത്ഥിച്ചിട്ടെന്ത് ? ആത്മഹത്യ ചെയ്യാനായി പാലത്തിന്റെ മുകളില്‍ നിന്ന മെലിഞ്ഞ സ്ത്രീയെ നോക്കി നിസ്സംഗനായി നടന്നുപോയ , ചൂതു കളിക്കാത്ത , തിയേറ്ററില്‍ പോകാത്ത , സ്ത്രീകളില്‍ താത്പര്യമില്ലാത്ത കാമുവിന്റെ നായകന്‍ ' വീഴ്ച ' യില്‍ ഒരിടത്ത് എഴുതുന്നു , ' ഒരു വേള , ഞാന്‍ സത്യത്തിന്റെ ലോകത്ത് എത്തിക്കഴിഞ്ഞിരിക്കും . എന്നാല്‍ പ്രിയ സുഹൃത്തേ , സത്യം ആനബോറാണ് . '
പിതാവില്‍നിന്നാണ് ഇബ്നുതൈമിയ്യഃ പ്രാഥമിക വിദ്യാഭ്യാസം നേടിയത് . തന്റെ കുടുംബസാഹചര്യവും ചുറ്റുപാടും അദ്ദേഹത്തിന്റെ വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് . അക്കാലത്ത് ദമസ്കസ് പട്ടണം വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ പ്രമുഖ കേന്ദ്രമായിരുന്നു . നന്നെ ചെറുപ്പത്തിലേ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയ ഇബ്നുതൈമിയ്യഃ അതിനുശേഷം അടിസ്ഥാന ശാസ്ത്രങ്ങള്‍ പഠിച്ചു . പിന്നീട് ഹദീസ് , ഫിഖ്ഹ് , ഉസ്വൂലുല്‍ ഫിഖ്ഹ് , ഇല്‍മുല്‍കലാം തുടങ്ങിയ വിജ്ഞാനങ്ങളില്‍ അവഗാഹം നേടി . ഹദീസ് വിജ്ഞാനീയങ്ങള്‍ക്കാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് . സ്വഹീഹൈനിയുടെ സംഗ്രഹമായ അല്‍ഹുമൈദിയിലെ എല്ലാ ഹദീസുകളും അദ്ദേഹം ഹൃദിസ്ഥമാക്കി . പിന്നീട് പ്രമുഖമായ മുഴുവന്‍ ഹദീസ് ഗ്രന്ഥങ്ങളും പഠിച്ചു . ഇമാം അഹ്മദിന്റെ മുസ്നദ് ആറുതവണ പഠിച്ചു . ത്വബ്റാനിയുടെ മുഅ്ജമും നിരവധി തവണ പഠിച്ചു .
മുഹമ്മദ് അലി എന്ന നവാബിന്റെ ഭരണമേഖലയില്‍ പെട്ടതായിരുന്നു കന്യാകുമാരി എന്നും രണ്ടുലക്ഷം രൂപയും രണ്ടു ആനയും നല്‍കിയാണ് തിരുവിതാംകൂര്‍ രാജാവ് ആ സ്ഥലം വാങ്ങിയതെന്നും തിരുവനന്തപുരം ഹജ്ജുര്‍ കച്ചേരിയിലെ രേഖകള്‍ വ്യക്തമാക്കുന്നു .
" അതിനിവിടെ ആ സിനിമ ഓടുന്നുണ്ടോ ? ഉണ്ടെങ്കില്‍ തന്നെ എവിടെയാണെന്ന് നമ്മള്‍ എങ്ങനെ അറിയും "
സമൂഹത്തിലെ ദുര്‍ബലരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ ജനസമൂഹത്തിന് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഒടുവിലത്തെ അത്താണിയായ കോടതികള്‍ പലപ്പോഴും ചൂഷകര്‍ക്കും അധിനിവേശ ശക്തികള്‍ക്കും അനുകൂലമായ നിലപാടാണെടുക്കുന്നത് . ഇക്കാര്യത്തില്‍ കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള ന്യായപീഠങ്ങള്‍ ഒരേനിലപാടാണ് സ്വീക രിക്കുന്നതെന്ന് പലവിധികളും സാക്ഷ്യപ്പെടുത്തുന്നു . അത്തരത്തില്‍ ഒരു വിധിയാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍നിന്നുണ്ടായത് . സ്ത്രീധനത്തിന് പുതിയ വ്യാഖ്യാനം നല്‍കി പുറപ്പെടുവിച്ച ഈ വിധി നിലവിലിരിക്കുന്ന സ്ഫോടനാത്മക സാഹചര്യങ്ങളുടെ ഭീഷണി വര്‍ദ്ധിപ്പിക്കുന്നതു കൂടാതെ സ്ത്രീധനത്തിന്റെ പേരില്‍ യുവതികളെ പീഡിപ്പിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതും കൂടിയാണ് . കുട്ടികള്‍ ജനിച്ചുകഴിഞ്ഞാല്‍ മറ്റു ചടങ്ങുകളോടനുബന്ധിച്ച് സ്വീകരിക്കുന്ന പണവും പാരിതോഷികങ്ങളും സ്ത്രീധനമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത് . ഇത് ഏറെ ഉല്‍കണ്ഠയുണ്ടാക്കുന്നതും ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്നതും 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ ചട്ടങ്ങളുടെ ദുര്‍വ്യാഖ്യാനവുമാണ് . ' വിവാഹത്തിന് മുമ്പും ശേഷവും വധുവിന്റെ വീട്ടുകാരില്‍നിന്നും ആവശ്യപ്പെട്ടുവാങ്ങുന്ന പണമോ വിലപിടിച്ച മറ്റുവസ്തുക്കളോ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നതാണ് ' എന്ന് 1961 ലെ സ്ത്രീധന നിരോധന നിയമം വ്യക്തമാ ക്കുന്നു . സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്തിന്റെ നാനാഭാഗത്തും പീഡനങ്ങളും ആത്മഹത്യകളും പെരുകുന്ന ഇക്കാലത്ത് ആ സത്യം കാണാതെ സുപ്രീംകോടതി പുറപ്പെടുവിച്ച നീതിയുക്തമല്ല എന്നുതന്നെയാണ് ഞങ്ങളുടെ അഭിപ്രായം . ഈ വിധി ധനാര്‍ത്തിമൂത്ത പുരുഷവീട്ടുകാരെ സഹായിക്കാന്‍ മാത്രമെ ഉതകുകയുള്ളൂ . നിയമങ്ങളുടെ പരിരക്ഷയില്ലാത്തതുകൊണ്ട് നിരന്തരം പീഡിപ്പിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ സാധാരണക്കാരും സമ്പന്നരുമായ യുവതികളെ വീണ്ടും പീഡിപ്പിക്കുന്നതാണ് ഈ നിയമം . ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകേണ്ടതും അതിലൂടെ സുപ്രീം കോടതിയുടെ ഈ സ്ത്രീവിരുദ്ധ വിധി തിരുത്തപ്പെടേണ്ടതുമാണ് . കോടതികളിങ്ങനെ ദുര്‍ബല വിഭാഗത്തെ വിധികളിലൂടെ പീഡിപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ മറ്റൊരു നിയമത്തിലൂടെ പീഡിപ്പിക്കുകയാണ് . എസ്‌എസ്‌എല്‍സിക്ക് ശേഷം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരിക്കണം എന്ന് നിര്‍ബന്ധമാണ് , ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാന്‍ പോകുന്നത് . സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുനിന്നും പിന്‍മാറുകയും സ്വകാര്യ വിദ്യാഭ്യാസ വാണിക്കുകള്‍ ആ രംഗം കൈയ്യടക്കുകയും ചെയ്ത സാഹചര്യത്തില്‍ സമ്പന്നരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ത്തന്നെ ഈ മേഖല അപ്രാപ്യമാണ് . സര്‍ക്കാരിന്റെ പുതിയ നയം പിന്നാക്കവിഭാഗത്തില്‍പ്പെട്ട സമ്പന്നരല്ലാത്ത , അതേസമയം പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കാനേ ഉപകരിക്കുകയുള്ളൂ . ഏതായാലും കൂടുതല്‍ വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല . അപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് കൂടുതല്‍ അവസരം സൃഷ്ടിക്കാന്‍ ബാധ്യസ്ഥരാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ . ഈ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരുക മാത്രമല്ല , പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ ഉന്നതവിദ്യാഭ്യാസം തമസ്കരിക്കുക കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് . വഞ്ചനയുടെയും ചൂഷണത്തിന്റെയും പുതിയ ശക്തികളായി സര്‍ക്കാരുകളും കോടതികളും മാറുമ്പോഴാണ് നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് ജനസാമാന്യത്തില്‍ അംഗീകാരം ലഭിക്കുന്നത് . ഇക്കാര്യം സര്‍ക്കാരുകളും കോടതികളും ഓര്‍ത്തിരിക്കേണ്ടതാണ് .
വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു . . അടുത്ത തവണ നാട്ടില്‍ പോയാല്‍ എന്തായാലും ഒരു യാത്ര കുടകിലേക്ക് . . . എന്‍റെ നാട്ടില്‍ നിന്നും ഒരു മൂന്ന് മണിക്കൂര്‍ മാത്രം യാത്ര . . . കുടകില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ട് . . അവനെ ബുക്ക് ചെയ്തു കഴിഞ്ഞു
1 ) മദീനാവാസികളുടെയല്ലാതെ മറ്റാരുടേയും ഇജ്മാഅ് സ്വീകരിക്കുകയില്ലെന്ന് ഇമാം മാലിക്കോ അദ്ദേഹത്തിന്റെ അനുയായികളോ പറഞ്ഞിട്ടില്ല .
കണ്ടാലും കേട്ടാലും പറഞ്ഞാലും തീരാത്ത കൌതുകമാണ് കരയിലെ ഏറ്റവും വലിയ ജീവിയായ ആന . കഥകളും കാര്യങ്ങളും വിശേഷങ്ങളുമായി അനന്തമായി നീളുന്ന ആനക്കാര്യങ്ങളില്‍ അല്പം പങ്കുവെക്കുവാനുള്ള ഒരിടമാണ് " ആനക്കാര്യം " എന്ന ഈ സൈറ്റ് . മലയാളിയുടെ സംസ്കാരത്തിന്റേയും ജീവിതത്തിന്റേയും അവിഭാജ്യഘടകമായി മാറിയ ആനകള്‍ മുതല്‍ ആഫ്രിക്കന്‍ വന്‍ കരകളില്‍ അതിവസിക്കുന്ന വന്യസൌന്ദര്യങ്ങളുടെ വിശേഷങ്ങള്‍ , ആനയുമായി ബന്ധപ്പെട്ട വ്യക്തികളുടെ അഭിമുഖങ്ങള്‍ എല്ലാം ഇവിടെ പങ്കുവെക്കപ്പെടുന്നു . താല്പര്യം ഉള്ളവര്‍ക്ക് തങ്ങളുടെ അറിവും അനുഭവങ്ങളും ഇവിടെ പങ്കുവെക്കാം .
താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക ? വിലക്കയറ്റം കുടിവെള്ള ക്ഷാമം പകര്‍ച്ച വ്യാധികള്‍ ഭൂകമ്പം കുട്ടിയില്‍ നിന്ന് എന്ത് ഉത്തരമാണ് ഇതിന്റെ ഉത്തരവാദികള്‍ പ്രതീക്ഷിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ ? മതമൈല്ലാത്തവരെ ബാധിക്കില്ലാ എന്നാണോ ? ഇത്തരം ഒരു ചോദ്യത്തിന്റെ സമകാലീന പ്രസക്തിയെന്ത് ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ഇടത് പക്ഷക്കാരുള്‍പ്പെട്ട രാഷ്ട്രീയ കലാപങ്ങളിലായിരിക്കും . പിഞ്ചു കുട്ടികളുടെ മുമ്പില്‍ വെച്ചുപോലും അതി ക്രൂരമായി കൊല ചെയ്യാന്‍ മടിയില്ലാത്തവര്‍ എന്ത് കൊണ്ട് ഈ വിഷയകമായി കുട്ടികളെ ബോധവല്‍ക്കരിക്കുന്നില്ല ? രാഷ്ട്രീയമായാലു , വര്‍ഗ്ഗീയമായാലും കഴുത്ത് കണ്ഠിച്ചാല്‍ ചോര തന്നെയല്ലെ വരിക ? ഇതില്‍ വല്ല വിത്യാസവുമുണ്ടോ ? ( പി . കു : മാനുഷ്യന്‍ ആക്രമം കാണിക്കുന്നതീനെ എന്തൊക്കെ പേരില്‍ വിളിച്ചാലും അക്രമം തന്നെയാണ് . ഒരു പ്രത്യേക പേര് മാത്രം പരാമര്‍ശിക്കുന്നതില്‍ തീര്‍ച്ചയായും ദുരുദ്ധേശമുണ്ട് )
ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടര്‍ന്ന് പരിഷത്ത് നല്‍കിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി . അതേത്തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനനത്തിലാണ് വിജയന്‍ മാഷ് മരണമടഞ്ഞത് . വിജയന്‍ മാഷുടേ മരണം വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ ഈ വിഷയം പറയുകയുണ്ടായി എന്നാല്‍ ആ ചര്‍ച്ചയിലും പരിഷത്ത് ചാര സംഘടനയാണോ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോയി . ഈ വിഷയത്തില്‍ മരീചന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ് തനിമലയാളത്തിലോ ചിന്തയിലോ വരാതിരുന്നതിനാള്‍ ശ്രദ്ധിക്കപ്പെടാതെ പോയി . ഞാന്‍ എഴുതിയ പോസ്റ്റിനോട് ബന്ധപ്പെട്ടുള്ള ഒന്നാകയാല്‍ ഇത് ശ്രദ്ധിക്കപ്പെടണമെന്ന് എനിക്ക് തോന്നി . മരീചന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ പുന : പ്രസിദ്ധീകരിക്കുന്നു ' പാഠ ' മേവ ജയതേ . . . . . . . . . ! - - > മാരീചന്‍ ഒരാള്‍ മറ്റൊരാളെ ' ചാരന്‍ ' എന്നു വിളിച്ചാല്‍ , അത് തെളിയിക്കാനുളള ചുമതല ആര്‍ക്കാണ് ? ആരോപിതന്‍ ചാരനാണെന്ന് ആരോപണം ഉന്നയിച്ചയാള്‍ തെളിയിക്കണോ , താന്‍ ചാരനല്ലെന്ന് വിളി കേട്ടവന്‍ തെളിയിക്കണോ ? രണ്ടാമതു പറഞ്ഞതാണ് ചെയ്യേണ്ടതെന്ന് വിധിക്കുന്നു , എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് . എന്താണിതിന്റെ ഗുട്ടന്‍സ് എന്നതിന്റെ നിയമവശങ്ങളൊന്നും മാരീചന് വലിയ പിടിയില്ല . എന്നാല്‍ വിജയന്‍മാഷുടെ മരണത്തോടെ വിശ്വരൂപം പ്രാപിച്ച പരിഷത്ത് ചാരക്കേസിന്റെ ഉളളിതൊലിച്ചു നോക്കുമ്പോള്‍ സാമാന്യബുദ്ധിയെന്നു പറയുന്ന സാധനം ചോദിക്കുന്നു , എവിടെയോ അല്‍പം പിശകിയില്ലേ . ഒന്നു റീവൈന്‍ഡു ചെയ്തു നോക്കാം . 2004 ഫെബ്രുവരി 18നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ . കെ . പാപ്പൂട്ടിയും ജനറല്‍ സെക്രട്ടറി എന്‍ കെ ശശിധരന്‍ പിളളയും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് വിവാദത്തെക്കുറിച്ചുളള പരിഷത്ത് നിലപാട് വിശദീകരിച്ചത് . പരിഷത്തോ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആര്‍ടിസിയോ യാതൊരു വിദേശ ഫണ്ടും കൈപ്പറ്റിയിട്ടില്ലെന്ന് ഇരുവരും വിശദീകരിച്ചു . വിദേശ ഫണ്ട് കൈപ്പറ്റണമെങ്കില്‍ എഫ്ആര്‍സിഎ ( ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ) രജിസ്ട്രേഷന്‍ വേണമെന്നും പരിഷത്തിനോ ഐആര്‍ടിസിയ്ക്കോ ആ രജിസ്ട്രേഷന്‍ ഇല്ലായെന്നുമായിരുന്നു പരിഷത്ത് ഭാരവാഹികളുടെ വാദം . പണമെങ്ങനെ കൈയില്‍ വന്നുവെന്നും അവര്‍ വിശദീകരിച്ചു . ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനമായ സിഡിഎസ് ഏറ്റെടുത്ത ഗവേഷണ പദ്ധതികളിലൊന്നാണ് ഐആര്‍ടിസിയ്ക്ക് ലഭിച്ചത് . കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ സഹായം ഇന്ത്യയിലെത്തിയത് . പത്രപ്പരസ്യം നല്‍കിയാണ് അവര്‍ പദ്ധതിയേറ്റെടുക്കാന്‍ ആളെ ക്ഷണിച്ചത് ( ചാരപ്പണി പത്രപ്പരസ്യം നല്‍കിയാണത്രേ നടത്തുക ! സിഐഎയുടെ ഒരു പുരോഗതിയേ ! ) . പണിയെടുത്തവര്‍ക്കുളള ശംബളമായും അച്ചടിയ്ക്കും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായും ചെലവിട്ട തുകയുടെ കണക്കും പരിഷത്ത് പൊതുജനസമക്ഷം ഹാജരാക്കി . കേന്ദ്രസര്‍ക്കാരിന്റെ ഓഡിറ്റും ആദായനികുതി വകുപ്പിന്റെ ഓഡിറ്റും സോഷ്യല്‍ ഓഡിറ്റും നടത്തുന്ന ഐആര്‍ടിസിയ്ക്ക് കണക്ക് ഹാജരാക്കാന്‍ ആരെ പേടിക്കണം ? ഇതൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ പരിഷത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യങ്ങളാണ് . എന്നാല്‍ പാഠത്തിനും സുധീഷിനും കുറെ സാംസ്ക്കാരിക ഊളന്മാര്‍ക്കുമൊന്നും ഇത് തലയില്‍ കയറില്ല . ജീവിതത്തിന്റെ സമസ്തമേഖലകളിലും പരാജയപ്പെട്ടാല്‍ പിന്നെ " കേട്ടുവോ എന്നുടെ സ്വരം വേറിട്ടെ " ന്ന് അലറി നാലുപേരുടെ സ്വൈരം കെടുത്തുന്നതാണല്ലോ സാംസ്കാരിക പ്രവര്‍ത്തനം . അവര്‍ എന്നു മുയലിനെപ്പിടിച്ചാലും അഞ്ചും ആറും കൊമ്പുളളവ തന്നെയാവുമെന്നത് വേറൊരത്ഭുതം . എന്നാല്‍ , കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിഷത്ത് വിശദീകരിച്ച കാര്യങ്ങളെ കോടതി കാണുന്ന വിധം വിചിത്രമാണ് . സിഡിഎസിന്റെ സാമ്പത്തിക സഹായത്താലാണ് കേരള റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായി പിഎല്‍ഡിപി ഏറ്റെടുത്തതെന്നും അത് ഡച്ച് ഗവണ്മെന്റിന്റെ സഹായമാണെന്നും എത്രയോ കാലമായി പരിഷത്ത് പറയുന്നു . അക്കാര്യം പാപ്പൂട്ടി കോടതിയില്‍ മനസില്ലാ മനസോടെയാണത്രേ സമ്മതിച്ചത് . മനസില്ലാതെ മനസോടെയുളള സമ്മതം അളക്കുന്ന വിദ്യ നിയമത്തിലെ ഏതു വകുപ്പു പ്രകാരമാണെന്ന് പക്ഷേ , ജഡ്ജി പറഞ്ഞില്ല . തങ്ങള്‍ക്ക് എത്ര തുക വിദേശ ഫണ്ട് കിട്ടിയിട്ടുണ്ട് എന്നു തെളിയിക്കാന്‍ പരിഷത്തിന് കഴിഞ്ഞില്ലെന്ന് ബഹുമാന്യനായ സിജെഎം നിരീക്ഷിക്കുന്നു . ആദരവോടെ നമുക്ക് അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കാം . അതെത്രയെന്ന് തെളിയിക്കാനുളള ചുമതല പാഠത്തിന്റെ പ്രവര്‍ത്തകര്‍ക്കല്ലേ യുവര്‍ ഓണര്‍ ! അവരല്ലേ ആരോപണം ഉന്നയിച്ചത് ? ഈ ചോദ്യങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നും നിശ്ചയമില്ല . പക്ഷേ ചോദിക്കാതിരുന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് പ്രായത്തിന് പിന്നെയെന്തര്‍ത്ഥം ? കണക്കുകെട്ടും കിത്താബുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളുമടക്കം പരിഷത്തിന്റെ രേഖകള്‍ കോടതിമുമ്പാകെ . കുറേ വെബ് സൈറ്റുകളില്‍ നിന്നെടുത്ത പ്രിന്റൗട്ടുകള്‍ പാഠത്തിന്റെ കൈവശം . ( വെബ് സൈറ്റില്‍ പ്രസിദ്ധം ചെയ്താണല്ലോ സിഐഎ തങ്ങളുടെ ചാരവൃത്തി നടത്തുന്നത് ! ) . പക്ഷേ , പരിഷത്തിനെ ചാരസംഘടനയെന്നു വിളിക്കാന്‍ പാഠം ഹാജരാക്കിയ രേഖകളുടെ ആധികാരികതയൊന്നും വിധിന്യായത്തിലില്ല . പരിഷത്തിന് പണം കൊടുത്ത സിഡിഎസിനെയോ അവര്‍ക്ക് പണം കൊടുത്ത നെതര്‍ലണ്ട്സുകാരെയോ വിസ്തരിച്ചോയെന്നും അറിയില്ല . അപ്പീലിന്മേല്‍ ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയേക്കാം . ഇനി സിഡിഎസ് വഴിയല്ല പരിഷത്തിന് ചാരപ്പണം എത്തിയതെങ്കില്‍ അതിന്റെ ഉറവിടവും വഴികളും പാഠം ബഹുമാനപ്പെട്ട ന്യായാധിപനെ അറിയിക്കേണ്ടേ . ആ അറിവ് വിധി ന്യായത്തിന്റെ പ്രധാന ഭാഗമാകണ്ടേ . ചോദ്യങ്ങള്‍ ഇനിയും നീളും . ഡച്ച് സര്‍ക്കാരില്‍ നിന്നും സിഡിഎസിന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് പ്രോജക്ടുകള്‍ ചെയ്ത 300 പേരില്‍ ഒരു സംഘടന മാത്രമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് . മുന്‍ ചീഫ് സെക്രട്ടറി പദ്മ രാമചന്ദ്രന്‍ , ഐജി ബി സന്ധ്യ , അന്വേഷി പ്രസിഡന്റ് അജിത , സിഎംപി നേതാവ് സി പി ജോണ്‍ എന്നിങ്ങനെ നീളുന്നു ആ സാമ്പത്തിക സഹായം കൈപ്പറ്റി വിവിധ പ്രോജക്ടുകള്‍ ചെയ്തവരുടെ നിര . ഇവരെല്ലാം ചാരന്മാരാണോ ? അതോ ഇവര്‍ ചാരന്മാരും ചാരത്തികളും അല്ലാതാവുകയും പരിഷത്തിനെ ആ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്ന മഹേന്ദ്രജാലം എന്താണ് ? പണ്ടൊക്കെ ആണവരഹസ്യങ്ങളും പ്രതിരോധ രഹസ്യങ്ങളുമൊക്കെയാണ് ചാരന്മാര്‍ തപ്പിക്കൊണ്ടു പോവുക . വെളളാങ്ങന്നൂര്‍ പഞ്ചായത്തില്‍ ആകെയെത്ര കിണറുകളുണ്ട് , അവയിലെ ആകെ ജലം എത്ര ഘനമീറ്റര്‍ മുതലായ കാര്യങ്ങളിലാണ് സിഐഎ ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതത്രേ ! സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍ , പരിഷത്തിനെ ഇരയായി കൊളുത്തി വലിയ മത്സ്യത്തെ പിടിക്കാനിട്ട ചൂണ്ടയാണ് ഈ ചാരക്കഥയെന്ന് അറിയാത്തവര്‍ ആരുണ്ട് കേരളത്തില്‍ . ചിലര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നുവെന്നു മാത്രം . ആഗോളീകരണത്തില്‍ കേരളീയരെ രക്ഷിക്കാന്‍ അവതരിച്ച ഉഗ്രമൂര്‍ത്തിയാണ് പ്രൊഫസര്‍ എസ് സുധീഷ് . തെറിവിളിച്ചും തന്തയ്ക്കു പറഞ്ഞും ആഗോളീകരണപ്പിശാചിനെ തുരത്താമെന്നു കരുതുന്ന ഒരു നിഷ്കാമ കര്‍മ്മി . കാലണയുടെ പ്രയോജനം നാടിനോ നാട്ടാര്‍ക്കോ ഇദ്ദേഹത്തിനെക്കൊണ്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുളള ഗവേഷണത്തിന് ആരെങ്കിലും വല്ല വിദേശ ഫണ്ടോ മറ്റോ അനുവദിക്കേണ്ടി വരും . അത്രയ്ക്കാണ് മാഹാത്മ്യം . യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പട്ടാളം വഴി ദേശാഭിമാനിയില്‍ ലാന്റു ചെയ്ത അപ്പുക്കുട്ടന്‍ വളളിക്കുന്ന് , ഡിപിഇപി നടപ്പാക്കിയപ്പോള്‍ മാഷു പണിക്ക് ദേഹമനങ്ങുമെന്ന് തിരിച്ചറിഞ്ഞ് ജോലി തന്നെ രാജിവെച്ച വി പി വാസുദേവന്‍ , ആഗോളീകരണത്തെ ആവാഹിച്ച് കുറ്റിയില്‍ തറയ്ക്കാന്‍ പോന്ന ഉഗ്രരൂപങ്ങളെത്ര ! ഇവരെഴുതുന്ന ' പാഠ ' ങ്ങള്‍ വായിച്ചാണത്രേ ശാസ്ത്രസാഹിത്യ പരിഷത്ത് മര്യാദ പഠിക്കേണ്ടത് . നേര്‍വഴി നടക്കേണ്ടത് ! നന്നായി വളരേണ്ടത് ! ' പാഠം ' വായിച്ചു പരിഷത്ത് നന്നാവട്ടെ . " പാഠം അധ്വാനം , പാഠം സമ്പത്ത് , പാഠം ജനനന്മയ്ക്ക് " എന്ന് മുദ്രാവാക്യം മാറ്റിയെഴുതാന്‍ ഏതായാലും കോടതി പരിഷത്തിനോട് ആവശ്യപ്പെട്ടില്ല . അത്രയും ഭാഗ്യം . പാഠമേവ ജയതേ ! വഴിയില്‍ കേട്ടത് : രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് യശ : ശരീരനായ വിജയന്‍ മാഷ് ( ജോലി രാജിവെയ്ക്കുന്നതല്ല , പുകസ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നത് ) അപ്പോള്‍ 1976ല്‍ പൊതുപ്രവര്‍ത്തനത്തില്‍ കമ്പം കയറി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലി രാജിവെച്ച ഡോ . എം പി പരമേശ്വരന്‍ ചെയ്തതോ ? തോന്ന്യാസം , അല്ലാതെന്ത് ? അനു : ബന്ധ പോസ്റ്റുകള്‍
അതേ , 12 കോടി രൂപ , ഒരു വിജയ് ചിത്രം ചെയ്യാന്‍ സംവിധായകന്‍ മുരുഗദോസ് ചോദിയ്ക്കുന്ന പ്രതിഫലം ഇതാണ് വിജയ് പടം പിടിച്ച് കുറച്ചുകാശുണ്ടാക്കാമെന്ന് കരുതി തമിഴകത്തെത്തിയ മുംബൈ നിര്‍മാണകമ്പനി ഈ പ്രതിഫലം കേട്ടതോടെ തിരിഞ്ഞോടിയത്രേ . സംവിധായകന്‍ പ്രതിഫലം ഇങ്ങനെയാണെങ്കില്‍ സിനിമയുടെ ചെലവ് എത്രയാണെന്നോ 65 കോടി രൂപ . ഇതൊക്കെ കേട്ടാണ് മുംബൈ നിര്‍മാതാവ് ജീവനും കൊണ്ട് രക്ഷപ്പെട്ടത് .
പ്രവാസം എന്തൊരു വാസമാണെന്ന് ചിലരു ചോദിക്കും . ആരും പറഞ്ഞയച്ചതല്ലല്ലോ , വേണം എന്നു വച്ചു പോകുന്നതല്ലേ പിന്നെ പ്രവാസത്തിന്റെ അനുഭവങ്ങള്‍ എന്നൊക്കെ പറഞ്ഞ് നൊമ്പരപ്പെടുകയും വിതുമ്പുകയും ചെയ്യുന്നത് ഒരു തരം തട്ടിപ്പല്ലേ എന്ന് , ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന കുപ്പി തുറന്ന് സത്കാരം കൊള്ളുന്നതിനിടയില്‍ കൊള്ളാവുന്ന ഒരു കവി അയാള്‍ക്കു വേണ്ടി ഗ്ലാസു നിറയ്ക്കുന്ന ഗള്‍ഫുകാരനോട് ചോദിക്കുന്നതു കണ്ടിട്ടുണ്ട് . മൊത്തം ഇന്ത്യാക്കാര്‍ക്കായി മഞ്ഞണിഞ്ഞ മലമുകളില്‍ ഉറക്കമിളച്ചു കാവല്‍ നില്‍ക്കുന്ന അര്‍ദ്ധസൈനികന്റെ മഹത്വം എന്തായാലുമില്ല , കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കാതെ ഒരു വിധം ഉന്തിത്തള്ളിക്കൊണ്ടു പോകുന്ന ഗള്‍ഫു പണത്തിന് . ഗള്‍ഫുകാരന്മാരുടെ ( കാരികളുടെയും ) വിയര്‍പ്പിനെന്താ പ്രത്യേക പദവിയെന്നാണ് കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് മാതൃഭൂമിയിലെ തന്റെ സാമ്പത്തികകാര്യലേഖനത്തില്‍ ചോദിച്ചത് . അതിനു മാത്രമെന്താ ടാക്സില്ലാത്തത് ? വീടു വിട്ട പിഴച്ച സന്തതിയുടെ വികസിതമായ രൂപകമാണെന്നു തോന്നുന്നു കോമാളി . ഇരുത്തം വന്ന ഒരാളായിട്ടല്ല പൊതു സമൂഹം ദേശാന്തരഗാമിയെ കാണുന്നത് . അയാള്‍ മറ്റൊരു ജനുസ്സുമാണ് . തിരിച്ചു വരുന്നത് അയാളൊരിക്കല്‍ വിട്ടുപോയ കാലത്തിലേയ്ക്കാണ് , അപ്പോഴേക്കും സ്ഥലകാലങ്ങള്‍ ഒരു പാട് മാറിയെന്ന സത്യം പ്രവാസിയുടെ അബോധമനസ്സ് ഉള്‍ക്കൊള്ളാതിരിക്കും . കാലം തെറ്റിയ അഭിലാഷങ്ങള്‍ക്ക് നിറം പകരാനുള്ള ആഗ്രഹമാണ് പലപ്പോഴും അയാളുടെ തരളസ്മൃതികള്‍ . എന്നോ ഒരിക്കല്‍ തിരിച്ചു വന്ന് , പാടേ മാറിപ്പോയ പഴയ പറമ്പില്‍ പൊട്ടിയ സ്വന്തം വേരുകളുടെ ഇണയറ്റങ്ങളെ തിരയുന്ന ഉന്മാദിയുടെ ഏകാകിതയുണ്ട് ആ ചേഷ്ടകളില്‍ . അപ്പോള്‍ പ്രവാസമെന്നത് വെറുമൊരു തോന്നലല്ല . അതുണ്ട് . ഉള്ളില്‍ , ഉള്ളിന്റെയുള്ളില്‍ മറ്റെന്തൊക്കെയോ ആയി കെട്ടു പിണഞ്ഞ് . ഒരു പ്രവാസി , കൂട്ടിയിണക്കാന്‍ പറ്റാത്ത വാസനകളെ കരുണയില്ലാതെ പിന്‍ പറ്റുന്ന ഒരു പരദേശി എല്ലാവരിലുമുണ്ട് . നാട്ടിന്‍ പുറത്തെ വീട്ടിലേയ്ക്ക് , കൃഷിപ്പാടത്തിലേയ്ക്ക് , നന്മയുടെ നിറകുടം കൂടിയായ പഴയ തലമുറയിലേയ്ക്ക് നഗരത്തിരക്കുകളില്‍ നിന്ന് തിരിച്ചെത്താന്‍ വെമ്പുന്നത് അയാളാണ് . ചക്കമുളഞ്ഞുപോലെ ഒട്ടിപ്പിടിക്കുന്നത് എന്നൊരു വിശേഷണമുണ്ട് , ' പരോളില്‍ ' ഗള്‍ഫു വാസത്തിന് . എത്ര കുടഞ്ഞെറിഞ്ഞാലും പിന്നെയും പിന്നെയും പോകാതെ തന്നിലവശേഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ടതിന് . എവിടെയ്ക്കോ പുറപ്പെട്ടു പോകാനുള്ള ത്വര . എന്തില്‍ നിന്നു വിട്ട് എന്തിലേയ്ക്ക് ഓടാനാണിങ്ങനെ ത്രസിക്കുന്നത് ? എന്റെ മുന്നില്‍ ' പരോളിന്റെ ' തിരക്കഥയുണ്ട് . എന്നോ തുടങ്ങിയ മലയാളിയുടെ ദേശാന്തരഗമനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു , അവിരാമമായി . പരോളിന് രംഗപാഠം ചമയ്ക്കാന്‍ മണല്‍ക്കാടുകളില്‍ നിന്ന് തന്നെ കുറച്ചുപേര്‍ കരുതലും കരുണയുമായി പുറപ്പെട്ടു വരുമ്പോള്‍ അതില്‍ ഏകാന്തതയുടെ നീലിച്ച ഞരമ്പുകള്‍ മീട്ടുന്ന വിഷാദം നിറഞ്ഞ ഗാനം ആധാരശ്രുതിയായി ഉണ്ട് . പ്രവാസം നാലാം തലമുറയിലേയ്ക്ക് തിരിനീട്ടുകയാണ് . കടപൊട്ടുന്ന വേരുകളുടെ ശബ്ദം ഇപ്പോള്‍ അതീവ സൌമ്യമായിരിക്കുന്നു . അവ കുഞ്ഞുവേരുകളാണ് . നമുക്കിപ്പോള്‍ നൊസ്റ്റാള്‍ജിയെന്നു വിളിച്ചു ആധിപിടിക്കാന്‍ ഒരു തലമുറ ജന്മം കൊണ്ട് വളരുകയാണ് . അവരുടെ ലോകം എന്തോ ആകട്ടേ , അവര്‍ക്കില്ലാതെ പോകുന്നത് എന്ന ഉത്കണ്ഠയെയും പ്രവാസിതയുടെ നാള്‍ വഴികളില്‍ എഴുതി വയ്ക്കേണ്ടതില്ലേ എന്ന് ' പരോള്‍ ' ചോദിക്കുന്നതായി തോന്നുന്നു . തിരിച്ചു വരവിനെ അനുവദിച്ചു കിട്ടിയ സൌജന്യമായി , പരോളായി കുറിച്ചു വയ്ക്കുന്നതില്‍ ചെന്നുവീണേടം കാരാഗൃഹമാണെന്ന അതിഭാവുകത്വtത്തിന്റെ വാസ്തവമെന്തെന്ന് സ്വയം ചോദിക്കാം . നമ്മുടെ തിരിച്ചു വരവുകളെല്ലാം മുത്തശ്ശിയുടെ മടിയിലേയ്ക്കും പച്ചച്ച പ്രകൃതിയിലേയ്ക്കും ഗൃഹോപജീവികളുടെ മുഖരപ്പുകളിലേയ്ക്കും കരമുണ്ടുടുത്ത നന്മയിലേയ്ക്കും മാത്രമാവുമോ എപ്പോഴും എന്നും . കല്പനകളേക്കാള്‍ ഉന്നതിയിലാണ് ജീവിതാനുഭവങ്ങളുടെ കെടുകാറ്റുകള്‍ . എങ്കിലും ' പരോള്‍ ' മുന്നില്‍ വയ്ക്കുന്ന വാസ്തവം മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരു ' പുറപ്പെട്ടു പോകലും ' ഒരു ' തിരിച്ചു വരവു ' മാണ് . ഇതിനിടയ്ക്ക് ഏതു ദേശമാണ് ' സ്വദേശം ' ? മണികണ്ഠന്റെ ' പരോള്‍ ' ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ടെലിഫിലിം ആവുകയാണ് . നവംബര്‍ 25 മുതല്‍ 28 വരെയുള്ള തിയതികളില്‍ പട്ടമ്പിയിലെ ചാത്തനൂരില്‍ വച്ച് ഷൂട്ടിംഗ് നടക്കും . മനുഷ്യമനസ്സിനുള്ളിലെ ആടിയുലയുന്ന മണല്‍ക്കാടുകള്‍ ' അതിശയലോക ' ത്തില്‍ പകര്‍ത്തിയിട്ട സനാതനന്റെ സംവിധാനത്തില്‍ . ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ എം . ജെ . രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ് . കലാസംവിധാനം ഡിസ്നി വേണു . കുമാറിന്റെ മകള്‍ കല്ലു എന്ന കല്യാണിയാണ് മുഖ്യവേഷത്തില്‍ . കരമന സുധീര്‍ , സന്ധ്യ രമേഷ് , വിജയന്‍ ചാത്തന്നൂര്‍ , വത്സല ബാലഗോപാല്‍ , വിപ്ലവം ബാലന്‍ , ര്‍ജീഷ് . പി , സിജി , അഭിജിത് , കുഞ്ചോ എന്നിവര്‍ക്കൊപ്പം . ബാനര്‍ , കാഴ്ച ചലച്ചിത്രവേദി . ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ആദ്യപ്രദര്‍ശനം നടക്കും .
വക്കാരിമഷ്ടാ എന്നുപറഞ്ഞാൽ ജാപ്പനീസിൽ " മനസ്സിലായി " എന്നർത്‌ഥം . ഞാന്‍ ഒരു മലയാളി . ജപ്പാനിൽ വന്നു കുറച്ചുനാളത്തേക്ക് ഇവിടുത്തെ ഒരു കാര്യവും തന്നെ മനസ്സിലാകുന്നില്ലായിരുന്നു . പിന്നെ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയപ്പോൾ വളരെ സന്തോഷം തോന്നി , വക്കാരിമഷ്ടാ എന്നു വിളിച്ചുകൂവി . എങ്കിൽ പിന്നെ ആ മനസ്സിലായ കാര്യങ്ങളും നാട്ടിലെ കുറെ പഴയ ഓർമ്മകളും എല്ലാം കൂടി ബ്ലോഗുലോകത്തിനു സമർപ്പിക്കാമെന്നു കരുതി . പ്രോത്സാഹി പ്പിക്കുന്നവരേ . . . . . നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങള്‍ അറിയുന്നില്ല . . . . . . . പ്രോത്സാഹിപ്പിക്കാത്തവരേ . . . . ഒരു ചേതവുമില്ലാത്ത കാര്യമല്ലേ . . . . . . പ്ലീസ് ( ഞാന്‍ ജപ്പാനീന്ന് പോന്നേ )
ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ചോദിക്കും . അണുസംയോജനത്തെ കുറിച്ച് വളരെയധികം കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി . പക്ഷെ എങ്ങനെയാണ് ഈ പ്രക്രിയ എന്നു പറഞ്ഞില്ലല്ലോ . മാത്രമല്ല ജ്യോതിശാസ്ത്ര ബ്ലോഗ്ഗിലെ പോസ്റ്റില്‍ നക്ഷത്രങ്ങളുടെ ദ്രവ്യമാനം അനുസരിച്ച് പല വിധത്തിലുള്ള പ്രക്രിയകളാണ് നടക്കുന്നത് . അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ( i ) Proton - Proton chain - ഉം ( ii ) CNO Cycle - ഉം ആണ് . എന്നൊക്കെ പറഞ്ഞിട്ടുണ്ട് . പക്ഷെ അതൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ ? അതിനെ കുറിച്ചാണ് നമ്മുടെ അടുത്ത പോസ്റ്റ് . സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും നടക്കുന്ന ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ വിശദാംശങ്ങള്‍ .
" തിബത്തിന്റെ സ്വാതന്ത്ര്യത്തെ ഇന്ന് ഒരൊറ്റ രാജ്യവും പിന്തുണക്കുന്നില്ല . മുന്‍പ് അമേരിക്കയും ഇന്ത്യയും അനുകൂലമായി കുറച്ചിടവേളയില്‍ സംസാരിച്ചെങ്കിലും പിന്നീട് അതു കയ്യൊഴിഞ്ഞു . പുതിയ ലോകക്രമത്തില്‍ അമേരിക്കയ്ക്ക് ചൈനയില്‍ വ്യാവസായികതാല്പര്യങ്ങളുണ്ട് . ഇന്ത്യക്ക് ചൈനയുമായി പരിഹരിക്കാന്‍ സിക്കിം ഉള്‍പ്പെടെയുള്ള അതിര്‍ത്തിപ്രശ്നങ്ങളുണ്ട് . പാക്കിസ്ഥാനുമായുള്ള തങ്ങളുടെ ശത്രുതയില്‍ കക്ഷിചേരാതെ ചൈനയെ നിര്‍ത്തുകയും വേണം " - - ബിജുരാജ് . ( അവതാരിക - കോറ . )
പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ' അബൂഹുറൈറ ' ( പൂച്ചക്കാരന്‍ ) എന്ന പേരുകിട്ടി . പേര് , കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളുണ്ട് . ജാഹിലിയ്യാകാലത്ത് അബ്ദുശ്ശംസ് എന്നായിരുന്നു പേര് . ഇസ്ലാം സ്വീകരിച്ചപ്പോള്‍ അബ്ദുല്ല എന്നോ , അബ്ദുര്‍റഹ്മാന്‍ എന്നോ പേരു സ്വീകരിച്ചു . ഖൈബര്‍ ഉപരോധകാലത്ത് ഇസ്ലാം സ്വീകരിച്ചു . തുടര്‍ന്ന് നബിയുടെ സന്തത സഹചാരിയായി ഒരു നിഴല്‍പോലെ എപ്പോഴും നബിയോടൊപ്പമുണ്ടാകും . അത്ഭുതാവഹമായ ഓര്‍മശക്തി അബൂഹുറൈറയുടെ പ്രത്യേകതയായിരുന്നു . ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി ഇദ്ദേഹമാണ് . എണ്ണൂറിലേറെ സ്വഹാബികളും അനുയായികളും അദ്ദേഹത്തില്‍ നിന്ന് ഹദീസ് കേട്ടതായി ഇമാം ബുഖാരി പറയുന്നു . തൊട്ടടുത്തുനിന്നിരുന്നത് ഇബ്നു അബ്ബാസ് , ഇബ്നു ഉമര്‍ , ജാബിര്‍ , ആഇശ എന്നിവരാണ് . 75 ാം വയസ്സില്‍ ഹി : 59 ല്‍ അന്തരിച്ചു .
നന്ദകുമാര്‍ : - ഈ കാര്യം - ഹൈന്ദവ ഐക്യം എന്നതു നടക്കണം എന്നുണ്ടെങ്കില്‍ ഈ ഹിന്ദു സമൂഹത്തില്‍ ഉച്ചനീചത്വമില്ലാത്ത - അന്ത്യജനും അഗ്രജനുമില്ലാത്ത ഒരവസ്ഥയുണ്ടാകണം . പിന്നോക്കക്കാരേയും പിന്‍തള്ളപ്പെട്ടവരേയും അധ : സ്ഥിതരേയും ദളിതരേയും വനവാസി സഹോദരങ്ങളേയുമെല്ലാം സ്വസഹോദരങ്ങളാണ് എന്ന ഭാവനയോടു കൂടി മാറോടു ചേര്‍ത്തുപുല്‍കി നമുക്കൊത്തൊരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നെങ്കില്‍ മാത്രമേ ഈ ഹൈന്ദവ ഐക്യം എന്നു പറയുന്നതായ വസ്തുത സത്യമായിത്തീരുകയുള്ളൂ .
ഹദീസ്നിഷേധികള്‍ ഒരു പോലെയായിരുന്നില്ല . അവരില്‍ മൊത്തമായി നിഷേധിച്ചവരുണ്ട് . ഭാഗികമായി നിഷേധിച്ചവരുണ്ട് . മുതവാതിറു ( ഒട്ടേറെ നിവേദക പരമ്പരകളിലൂടെ കൈവന്നത് ) കളെയും ആഹാദു ( ഏക നിവേദക പരമ്പരയിലൂടെ കൈവന്നത് ) കളെയും ഒരുപോലെ നിഷേധിച്ചവരുണ്ട് . ആഹാദുകളെ മാത്രം നിഷേധിച്ചവരുണ്ട് .
SEZ പദവി ലഭിക്കാന്‍ IT - ITEs സ്ഥാപങ്ങള്‍ക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥയില്‍ 25 ഏക്കര്‍ ഭൂമിയെങ്കിലും ഉള്ളവരെ പരിഗണിക്കാം എന്നാണ് മന്ത്രി വിശദീകരിക്കുന്നത് . 25 ഏക്കര്‍ എന്നത് ഒരു മിനിമം Qualification ആണ് . അപ്പോള്‍ 10 ഏക്കറില്‍ ചെയ്താല്‍ ഈ പ്രത്യേക SEZ പരിഗണന ലഭിക്കില്ല . അതു മന്ത്രിയുടെ വിശദീകരണമല്ലേ . പദവി കിട്ടാന്‍ ഇത്ര സ്ഥലം വേണമെന്നു നിഷ്കര്‍ ഷയുള്ളതായി എനിക്കറിവില്ല . ലോകത്തിലെ നല്ല നിലയില്‍ നടക്കുന്ന ഒരു SEZ ആണ് DIC , അതിന്റെ വലിപ്പം കിരണിനു അറിയാമോ ? 1500000 ചതുരശ്ര അടി വിസ്ത്തീര്‍ ണ്ണത്തില്‍ 10000 ആളുകള്‍ മാത്രം ജോലി ചെയ്യുന്ന ഒരു സ്ഥലമാണത് . അതു കൊണ്ട് വലിപ്പത്തില്‍ അത്ര വലിയ കര്യമില്ല . മറ്റു വ്യവസായം പോലെ സ്ഥലമൊന്നും ആവശ്യമില്ല . പിന്നെ ഭാവിയിലേക്ക് വികസനത്തിനു ഇപ്പോഴേ സ്ഥലം കരുതി വക്കണമെന്നതൊന്നും വിശ്വസിക്കാന്‍ പറ്റിയ കാരണമല്ല .
ബ്ലോഗിൽ കൂടുതൽ വായനക്കാരെയെത്തിക്കാനുള്ള ഒരു വിദ്യയാണു ഈ പോസ്റ്റ് . . . ഫേസ്ബുക്കും നമ്മുടെ ബ്ലോഗും കൂടി കൂട്ടിയോജിപ്പിച്ചാൽ ഫേസ്ബുക്കിൽ നിന്ന് തന്നെ കൂടുതൽ വായനക്കാരെ നമ്മുടെ ബ്ലോഗിൽ എത്തിക്കാം , മറ്റ് എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളെയും കടത്തിവെട്ടി ഫേസ്ബുക്ക് മലയാളിലളുടെ ഇടയിലും ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റായി മാറിയിരിക്കുകയാണു , അത്കോണ്ട് തന്നെ ഫേസ്ബുക്കിൽ വഴി ബ്ലോഗുകളിലേക്ക് കൂടുതൽ വായനക്കാ . . .
തിരുവനന്തപുരം : ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എ . ഡി . ജി . പി
8 . കാറിലാണ് ദേശീയപതാക സ്ഥാപിക്കുന്നതെങ്കിൽ , ബോണറ്റിന്റെ മധ്യത്തിലായി മുൻ ഭാഗത്ത് അല്ലെങ്കിൽ കാറിന്റെ മുൻഭാഗത്ത് വലതു വശത്ത് സ്ഥാപിക്കണം .
പള്ളിക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട : സി ബി സി ഐ
ഒരു ലിറ്റര് പാലിന്റെ ഉദ്പാദനചെലവെത്രയെന്ന് നാളിതുവരെ കണക്കാക്കാത്ത മാറി മാറി വന്ന സര്ക്കാറുകള് കര്ഷകര്ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം പാലിന്റെ വിലയിടിച്ചു നിറുത്തുന്നതില് വിജയിക്കുന്നു …
താങ്കള്‍ ഒരു പുകവലിക്കാരനാണെങ്കില്‍ , ഐ ഫോണിലൂടെ എങ്ങിനെ പുകവലിക്കാം എന്ന് താഴെ കാണുന്ന വീഡിയോയിലൂടെ കാണാം . .
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐ . എസ് . ആർ . ഒ ) യുടെ ലിക്വിട് പ്രൊപ്പൾഷൻ സിസ്റ്റംസ് സെന്റർ ( എൽ . പി . എസ് . സി ) നഗരത്തോട് ചേർന്ന് മഹേന്ദ്രഗിരിയിൽ സ്ഥിതി ചെയ്യുന്നും . മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ( ഐ . ആർ . ഇ ) നഗരത്തിന് സമീപം മണവാളക്കുറിച്ചിയിൽ സ്ഥിതി ചെയ്യുന്നു , നഗരത്തിന് സമീപം മുപ്പന്തൽ , ആരൽവായ്മൊഴി പ്രദേശങ്ങളിൽ ധാരാളം വിൻഡ് മില്ലുകൾ കാണാം . മില്ലുകളുടെ എണ്ണത്തിലും വൈദ്യുതോൽപാതന ശേഷിയിലും തെക്കേ ഏഷ്യയിൽ തന്നെ സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് നഗരം . 540 മെഗാവാട്ട് വൈദ്യുതിയാണ് ഈ വിൻഡ് മില്ലുകൾ ഉൽപാദിപ്പിക്കുന്നത് . കയർനിർമ്മാണം , പുഷ്പവ്യാപാരം , കൈത്തറി , റബ്ബർ ഉൽപന്നങ്ങളുടെ നിർമ്മാണം , മീൻ വല നിർമ്മാണം , ഭക്ഷണ സംസ്കരണം എന്നിവയാണ് നഗരത്തിലെ ചെറുകിട വ്യവസായങ്ങൾ . നഗരത്തിലെ തിരക്കേറിയ വടശ്ശേരി , കോട്ടാർ മാർക്കറ്റുകൾ തിരുവനന്തപുരത്തേക്കും കേരളത്തിന്റെ ഇതര ഭാഗ്ങ്ങളിലേക്കും പച്ചക്കറിയും മറ്റും തമിഴ്‌നാട്ടിൽ നിന്നും അയക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് . നഗരത്തിലെ എൻ . ആർ . ഐ . കളും നഗരത്തിന്റെ സമ്പത് വ്യവസ്ഥക്ക് വൻസംഭാവന നൽകുന്നു .
കോഴിക്കോടെത്തി . . എല്ലാവരും ഇറങ്ങിക്കഴിഞ്ഞിട്ടും എന്നെ മാത്രം ഇറങ്ങാൻ സമ്മതിക്കുന്നില്ല . . കുറച്ചു പേർ നിന്ന് എന്തൊക്കെയോ ചർച്ച ചെയ്യുകയാണ് . എനിക്കൊന്നും മനസിലായില്ല . ഞാൻ വല്ല തീവ്രവാദിയുമാണെന്ന് അവർക്കു സംശയം തോന്നിയോ പോലും . ആകെപ്പാടെ ടെൻഷനായി . . എന്നെപറ്റി എന്തെങ്കിലും സംശയമുണ്ടെങ്കിൽ അങ്ങു താഴെ എന്റെ പപ്പ നിൽപ്പുണ്ട് ; പപ്പയോടു ചോദിച്ചാൽ ഞാൻ ഭയങ്കര നല്ലകുട്ടിയാണെന്നുള്ള സത്യം മനസിലാവുമെന്നും ഒക്കെ അറിയിക്കാൻ വേണി ഞാൻ എയർഹോസ്റ്റസിനെ വിളിച്ചു . ആ ചേച്ചി വന്ന് എന്നെ ആശ്വസിപ്പിച്ചു . എന്റെ വീൽചെയർ നിലത്തിറക്കാനുള്ള സംവിധാനം കോഴിക്കോടില്ലത്രേ . . . അതുകൊണ്ട് എന്നെ എങ്ങനെ നിലംതൊടീക്കാം എന്നതിനെപറ്റിയാണ് അവർ ചർച്ചചെയ്യുന്നത് . അതൊന്നും പ്രശമില്ല ; ഞാൻ തുള്ളിതുള്ളി സ്റ്റെപ്പിറങ്ങിപ്പൊക്കോളാമെന്ന് ഞാൻ ചേച്ചിയെ അറിയിച്ചു . അവരെന്തു ചെയ്തിട്ടും സമ്മതിക്കുന്നില്ല . ഇനി ഇവിടെ ഇറക്കാൻ പറ്റാത്തതു കൊണ്ട് ഇവരെന്നെ തിരിച്ചു ഡെൽഹിക്കു തന്നെ പറപ്പിക്കുമോ എന്നായി അടുത്ത ടെൻഷൻ . .
രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 1941 ജനുവരിയില്‍ ചേര്‍ന്ന ഇഖ്വാന്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചു . പ്രസ്ഥാനത്തിന്റെ പ്രയാണത്തില്‍ വളരെ നിര്‍ണായകമായിരുന്നു ആ തീരുമാനം . തദടിസ്ഥാനത്തില്‍ ഹസനുല്‍ബന്നയുള്‍പ്പെടെ രണ്ടുപേര്‍ പത്രിക നല്‍കി . പക്ഷേ , ഇഖ്വാന്റെ തിരഞ്ഞെടുപ്പ് പങ്കാളിത്വം തങ്ങള്‍ക്ക് വരുത്തിവെച്ചേക്കാവുന്ന ആഘാതം തിരിച്ചറിഞ്ഞ നഹാസ് പാഷയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എങ്ങനെയും അവരെ പിന്തിരിപ്പിക്കാന്‍ ദൃഡനിശ്ചയം ചെയ്തു . ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമായി പ്രസ്ഥാനത്തെ നിരോധിക്കുമെന്ന് മുന്നറിയിപ്പുനല്‍കി . പിന്‍മാറുകയാണെങ്കില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രം വിപുലമാക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു . തദടിസ്ഥാനത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സോപാധികം പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു . നാല് ഉപാധികളാണ് ഇഖ്വാന്‍ മുന്നോട്ടുവെച്ചത് . ഒന്ന് : രാജ്യത്ത് വ്യപിചാരം നിരോധിക്കണം . രണ്ട് : രണ്ട് അറബി ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം . മൂന്ന് : മദ്യനിരോധം ഏര്‍പ്പെടുത്തണം . നാല് : ഇസ്ലാമിക ആഘോഷങ്ങള്‍ ഔദ്യോഗികമായി കൊണ്ടാടണം . പിന്നീട് 1944 ലെ തിരഞ്ഞെടുപ്പിലും ബന്ന നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും ക്രിത്രിമത്തിലൂടെ ബന്നയെ പരാജയപ്പെടുത്തുകയാണ് ചെയ്തത് . ഫലസ്ത്വീന്‍ പ്രശ്നത്തില്‍ ധീരമായ നിലപാട് രൂപീകരിച്ചും നിരവധി പ്രവര്‍ത്തകരെ യുദ്ധത്തിന് നല്‍കിയും ഇഖ്വാന്‍ സമര്‍പ്പണം നടത്തി . വെടി നിര്‍ത്തല്‍ എന്ന ഗൂഢാലോചനയില്ലായിരുന്നുവെങ്കില്‍ ഫലസ്ത്വീനിന്റെ ചരിത്രം മാറ്റൊന്നാകുമായിരുന്നു . വെടിനിര്‍ത്തലിനെ രൂക്ഷമായി വിമര്‍ശിച്ച ഇഖ്വാന്‍ , പരാജിതരായ ജൂതന്മാര്‍ മുന്നൊരുക്കങ്ങള്‍ക്ക് ഇടവേള ലഭിക്കാന്‍ നടത്തുന്ന ഗൂഢാലോചന മാത്രമാണതെന്ന് ചൂണ്ടിക്കാട്ടി . അതുതന്നെയായിരുന്നു യാഥാര്‍ഥ്യമെന്ന പിന്നീട അക്ഷരാര്‍ഥത്തില്‍ ബോധ്യപ്പെടുകയും ചെയ്തു . ആഴ്ചകള്‍ കഴിഞ്ഞില്ല വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് ജൂതന്മാര്‍ ആക്രമണം തുടങ്ങുകയും യുദ്ധത്തില്‍ മേധാവിത്വം നേടുകയും ചെയ്തു . ഇഖ്വാന്റെ അന്നത്തെ വീക്ഷണം വെടിനിര്‍ത്തല്‍ എന്ന മാമാങ്കത്തിന്റെ പിന്നില്‍ ഇന്നും ശരിയായിക്കൊണ്ടിരിക്കുന്നു .
യൂറോപ്പിയൻ ചരിത്രത്തിൽ , അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തെ മദ്ധ്യകാലം ( Middle Ages , adjectival form : medieval or mediæval ) എന്ന് വിളിക്കുന്നു . [ 1 ] 476 - ൽ പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ തകർച്ചക്ക്ശേഷം ആരംഭിച്ച ഇത് നവോത്ഥാന കാലത്തിന്റെ ആദ്യഘട്ടം വരെ നീണ്ടുനിന്നു . നേരത്തേ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കൻ ആഫ്രിക്ക , മദ്ധ്യപൗരസ്ത്യദേശങ്ങൾ എന്നിവിടങ്ങളിൽ ഇസ്ലാമികഭരണം നിലവിൽ വന്നു . പിന്നീട് യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥിതിയും [ 2 ] . ജറൂസലേമും വിശുദ്ധ നാടും ഇസ്ലാം ആധിപത്യത്തിൽ നിന്ന് തിരിച്ചു പിടിയ്ക്കുക എന്നതിനായി കുരിശുയുദ്ധങ്ങൾ നടന്നു .
വത്തിക്കാനില്‍ വാണരുളുന്ന ഞങ്ങളുടെ അഭിവന്ദ്യപിതാവേ , നമ്മുടെ മൂന്നു സ്വന്തം ഇടയന്മാരെ , ഇന്ത്യയിലെ കേരളമെന്ന ഈ കൊച്ചുസംസ്ഥാനത്തിലെ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ അകത്താക്കിയ കാര്യം അറിഞ്ഞുകാണുമല്ലോ . നമ്മുടെ തന്നെ ഒരു സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടായിരിക്കുന്നത് . ആ മരണം ഒരു കൊലപാതകമൊന്നുമല്ലെന്നും , ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ആ സഹോദരി അറിയാതെ ചെയ്ത ഒരു കടുംകൈ ആണെന്നും എല്ലാവര്‍ക്കും അറിവുള്ളതുമാണ് . ഇവിടുത്തെ ഈ കമ്മ്യൂണിസ്റ്റ് ചെകുത്താന്‍മാര്‍ക്കും ഇത് അറിയാം . എങ്കിലും , നമ്മുടെ സഭയെ മനപ്പൂര്‍വ്വം അവഹേളിക്കാനും കരിവാരിത്തേക്കാനുമായിട്ടാണ് ഈയൊരു പുതിയ ആരോപണവുമായി വന്നിരിക്കുന്നത് . കേസില്‍ പ്രതിയാക്കപ്പെട്ടവരില്‍ പ്രമുഖനായ തോമസ് കോട്ടൂര്‍ എന്ന മുതിര്‍ന്ന സഹോദരന്‍ പണ്ടുമുതലേ സാത്വികനും , ബി . എം . സി . യില്‍ വാദ്ധ്യാരു പണി ചെയ്യുന്ന അന്നുതൊട്ടേ , കുട്ടികള്‍ക്കിടയില്‍ ( പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്കിടയില്‍ ) നല്ല പേരുള്ള മാന്യദേഹവുമായിരുന്നു . അദ്ദേഹത്തിന്റെ കണ്മുന്നില്‍ കഴിവതും പെടാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മനസ്സു വെക്കാറുണ്ടായിരുന്നു എന്ന് നേരിട്ട് ഞങ്ങള്‍ക്ക് ബോദ്ധ്യമുള്ളതുമാണ് . അറിയാതെയെങ്കിലും ഒരു പുരോഹിതന്റെ മനശ്ശാസ്ത്രം തങ്ങളായിട്ട് തെറ്റിപ്പോവരുതല്ലോ എന്നു കരുതിയിട്ടായിരുന്നു ആ പെണ്‍കുട്ടികള്‍ ആ വിധത്തില്‍ ഒഴിഞ്ഞുനടന്നിരുന്നത് . മറ്റു രണ്ടു പ്രതികള്‍ക്കും ആ കോളേജുമായി ബന്ധമുണ്ടായിരുന്നുവെന്നും , സെഫി എന്ന സഹോദരി തോമസ് കോട്ടൂരിന്റെ ശിഷ്യയായിരുന്നു എന്നും അങ്ങയ്ക്ക് അറിയാമായിരിക്കുമല്ലോ . ഈ മൂന്നു ഇടയരെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇടയലേഖനം ഇറക്കുന്നുണ്ട് . ഇവരുടെ കഴിയുംവേഗമുള്ള മോചനത്തിലേക്ക് പ്രാര്‍ത്ഥനകളും ഞങ്ങള്‍ നടത്താന്‍ പോകുന്നു . ഇതുകൊണ്ടെല്ലാം വല്ല ഗുണമുണ്ടാകുമോ എന്നൊന്നും അറിയില്ല പിതാവേ . അടുത്തിടക്ക് ഞങ്ങള്‍ ഒന്നിനുപിന്നാലെയൊന്നായി ഇറക്കിയ ഇടയലേഖനങ്ങളൊന്നും ഫലിക്കാതെ വന്നതില്‍ കുണ്‌ഠിതപെട്ട് കഴിയുമ്പോഴാണ് കര്‍ത്താവിന്റെ കൃപയാല്‍ , ഞങ്ങളുടെ എളിയ ബുദ്ധിയില്‍ ഈ ഒരു വഴി തെളിഞ്ഞത് . ഇവരെ മൂന്നുപേരെയും വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി ഉടന്‍ പ്രഖ്യാപിക്കുക . അവര്‍ നിരപരാധികളാണെന്നും , ഇനി , അഥവാ , അവര്‍ക്ക് അതില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍തന്നെ , അത് ദൈവനിയോഗമായിരുന്നുവെന്നു കരുതി വിട്ടേക്കാനും ആവശ്യപ്പെടുക . ഇനി , അത് ദൈവനിയോഗമായിരുന്നില്ലെന്നുതന്നെ വെക്കുക . എന്നാലെന്താണ് ? നമ്മുടെ ചില കുഞ്ഞാടുകള്‍ നമ്മുടെതന്നെ മറ്റൊരു കുഞ്ഞാടിനെ എന്തെങ്കിലും ചെയ്താല്‍ ഇവറ്റകള്‍ക്കെന്തു കാര്യം , വന്ദ്യപിതാവേ ? ഇത്ര വലിയ കോലാഹലമൊക്കെ എന്തിനാണ് ? ശയനസുഖം തേടിനടക്കുന്ന ശബരിമല തന്ത്രിയും ശങ്കരാചാര്യരും , നാലല്ല വേണ്ടിവന്നാല്‍ നാല്‍പ്പതും കെട്ടാം എന്ന് ഈത്തയൊലിപ്പിച്ച നടക്കുന്ന ആ മുതുക്കന്‍ മുസല്യാരുമാരുമൊക്കെ മദം പൊട്ടി നടക്കുന്നില്ലേ ? അവരുടെ കഥകളൊക്കെ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ നമ്മുടെ ഇടയന്മാരെ മാത്രം എന്തിനാണിങ്ങനെ ഈ ചെകുത്താന്മാര് വേട്ടയാടുന്നത് ? അതുകൊണ്ടാണ് പറഞ്ഞത് , നമുക്കിവരെ മൂന്നുപേരെയും ഉടനടി വാഴ്ത്തപ്പെട്ടവരോ വിശുദ്ധരോ ആയി പ്രഖ്യാപിക്കാം എന്ന് . എങ്കില്‍ പിന്നെ ഒരു പട്ടിയും ഒന്നും ചോദിക്കില്ല . ഇനി , അതുകൊണ്ടൊന്നും ഇവര്‍ പഠിക്കുന്നില്ലെങ്കില്‍ പിന്നെ , പിതാവ് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതി . എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം . ഗുണ്ടായിസമെങ്കില്‍ ഗുണ്ടായിസം . നമ്മള്‍ എന്തുവന്നാലും വിട്ടുകൊടുക്കില്ല . ദോഷം പറയരുതല്ലോ , ഈ സന്ന്യാസിമാരും മൊല്ലാക്കമാരും ആരും ആ ഒരു കാര്യത്തില്‍ ഒട്ടും മോശക്കാരല്ല . ഈ വര്‍ഗ്ഗങ്ങളൊക്കെ ആ കമ്മ്യൂണിസ്റ്റ് ചെകുത്താന്റെ ശത്രുക്കളാണ് . അവരുടെയൊക്കെ പിന്തുണ നമുക്കുണ്ടാകും പിതാവേ . ശങ്കിക്കേണ്ട . ആയതിനാല്‍ , കഴിയുന്നതും വേഗം അതിനുള്ള നടപടിക്രമങ്ങളൊക്കെ ചെയ്യാന്‍ അപേക്ഷ . ദിവ്യാത്ഭുതങ്ങള്‍ക്ക് തെളിവുവേണം , ദൃക്‌സാക്ഷികള്‍ വേണം , സമയം വേണം , എന്നൊന്നും വാശിപിടിച്ചേക്കരുത് പിതാവേ . കോണ്‍വന്റിലെ തന്റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഒരു സഹോദരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക എന്നതിനേക്കാള്‍ വലിയ എന്ത് ദിവ്യാത്ഭുതമാണ് ഈ മൂന്നുപേര്‍ക്കും കാണിക്കാന്‍ കഴിയുക ? തിരുവസ്ത്രമണിഞ്ഞ നമ്മുടെ പല ഇടയന്മാരെയും സഹോദരിമാരെയും കുറിച്ചൊക്കെ ഇടക്കിടക്ക് ഈ വിധത്തില്‍ അപവാദങ്ങള്‍ പുറത്തുവരുന്നുണ്ട് പിതാവേ . ഈയടുത്താണ് നമ്മുടെ ഒരു കുഞ്ഞാട് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് . അതിനും ആളുകള്‍ നമ്മെ കുറ്റം പറയാന്‍ തുടങ്ങിയതാണ് . കര്‍ത്താവിന്റെ കൃപയാല്‍ , അത് തേഞ്ഞുമാഞ്ഞുപോയിയെന്ന് തോന്നുന്നു . ആ സഹോദരി കുഞ്ഞാടിന്റെ ആത്മാവിന് നമുക്ക് നിത്യശാന്തി നേരാം . എങ്കിലും നമ്മുടെ മറ്റൊരു മുതിര്‍ന്ന ഇടയസഹോദരിയുടെ നേരെ ആക്ഷേപത്തിന്റെ ഒരു വിരലുയര്‍ത്തിയാണ് ആ കഞ്ഞാട് ജീവിതം അവസാനിപ്പിച്ചതെന്ന് ആലോചിച്ചിട്ട് സങ്കടവും വരുന്നു പിതാവേ . സഹനത്തിന്റെ പാത പിന്തുടരണമെന്നല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍ എന്നും പഠിച്ചിട്ടുള്ളത് . എന്നിട്ട് ആ കുഞ്ഞാട് ചെയ്തതോ ? ലൈംഗികപീഡനം പോലുള്ള ചെറിയ സഹനങ്ങള്‍ പോലും സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ് ജീവിതമവസാനിപ്പിച്ചിരിക്കുന്നു . ബുദ്ധിമോശം , അല്ലാതെന്തു പറയാന്‍ . എന്തുചെയ്യാം . ആരെയും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു . അല്ലെങ്കില്‍ത്തന്നെ , ലൈംഗികത എങ്ങിനെയാണ് പീഡനമാവുക പിതാവേ ? ഒരു സുഖമല്ലേ അത് ? അതും ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതിന്റെ ഒരു സുഖം . അയ്യോ ക്ഷമിക്കണേ . സങ്കടം മൂത്തപ്പോള്‍ ആര്‍ക്കാണ് കത്തെഴുതുന്നത് എന്നൊക്കെ ഒരുവേള മറന്നുപോയി . പിതാവ് മാപ്പാക്കണം . അല്ല , ഇതൊന്നും കേട്ടാല്‍ ഇളകുന്ന ആളല്ല പിതാവ് എന്നും അറിയാം . പറഞ്ഞുവന്നത് , ഈ അഭയകുഞ്ഞാടിന്റെ പേരും പറഞ്ഞ് നമ്മളെ ഒതുക്കാമെന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെകില്‍ ആ കളി തീക്കളിയാകുമെന്നാണ് . വേണ്ടിവന്നാല്‍ , നൂറ് അഭയമാരെത്തന്നെ നമ്മള്‍ കിണറ്റിലിട്ട് കര്‍ത്താവിന്റെ അടുക്കലേക്ക് പാര്‍സലായി അയക്കും . എത്രയായാലും അവര്‍ ഇന്നല്ലെങ്കില്‍ നാളെ കര്‍ത്താവിന്റെ മണവാട്ടിമാരാകേണ്ടവരല്ലേ പിതാവേ ? അത് അല്‍പ്പം നേരത്തെയാക്കുന്നതില്‍ എന്താണൊരു തെറ്റ് ? അതുകൊണ്ട് , കഴിയുന്നതും വേഗം നമ്മുടെ കോട്ടൂരച്ചനെയും പുതൃക്ക അച്ചനെയും , സെഫി സിസ്റ്ററെയും അങ്ങ് വിശുദ്ധരായി പ്രഖ്യാപിക്കണം . ഒട്ടും താമസിക്കരുത് . അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ദൈവശുശ്രൂഷകളും നടത്താന്‍ അങ്ങ് കരുണകാണിക്കുകയും വേണം . ഇനി , കഴിയുമെങ്കില്‍ , ആ അഭയക്കൊച്ചിന്റെ ശവം മാന്തിയെടുത്ത് തെമ്മാടിക്കുഴിയില്‍ ഇടാന്‍ സാധിച്ചാല്‍ , അത് ഏറെ ഉത്തമമാകും പിതാവേ . നമ്മുടെ സഭക്ക് കളങ്കം വരുത്തിവെക്കാന്‍ നിമിത്തമായ ആ കുഞ്ഞാടിനെ നരകത്തിലേക്കയക്കാന്‍ കര്‍ത്താവിനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണം . എന്ന് വന്ദ്യപിതാവിന്റെ സ്വന്തം കേരള ഇടയ സംഘം PS : നമ്മുടെ സമുദായത്തിലെ മക്കള്‍ സ്കൂളിലും പുറത്തും , മറ്റുള്ള കുട്ടികളുമായി ഇടപഴകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും , ഓരോ സമുദായംഗവും ഒഴിവുവേളകള്‍ സന്താനോത്‌പാദനപരമായി ഉപയോഗിച്ച് നമ്മുടെ ജനസംഖ്യ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാന്‍കൂടി ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ . കര്‍ത്താവിന്റെയും അഭിവന്ദ്യപിതാവിന്റെയും കൃപാകടാക്ഷങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്
കാലം തെറ്റിയത് കണിക്കൊന്നക്കു മാത്രമല്ലല്ലോ . . ഏപ്രില്‍ പതിനാല്‍ വിഷുവെന്ന് കുഞ്ഞു നാളിലെ മനസ്സില്‍ എഴുതിവെച്ചതും മാറ്റേണ്ടിവന്നില്ലെ
സാധിക്കുന്നില്ല . മീഡിയവിക്കി : Common . js എഡിറ്റ് ചെയ്യണം . ഞാനത് ചെയ്ത് വല്ല കച്ചറയുമായാൽ വിക്കിപീഡിയന്മാരെല്ലാരുംകൂടി എന്നെ കൊല്ലും . inputbox ന്റെ type comment / create ആക്കുമ്പോൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട് . എന്നാൽ ആവശ്യമുള്ള fulltext / search എന്നിവയ്ക്ക് പറ്റുന്നില്ല . സാദിക്കിനോട് ചോദിച്ചുനോക്കൂ . മൂപ്പർക്കാണ് ഇമ്മാതിരി പണികളെക്കുറിച്ചൊക്കെ വിവരമുള്ളത്
ഭീകരാക്രമണങ്ങള്‍ പാകിസ്താന്റെ പരോക്ഷയുദ്ധമെന്ന് അദ്വാനി
പ്രിയ ആനപ്രേമികളേ തെച്ചിക്കോട്ടുകാവ് ഫാൻസുകാരെ . . . ഒടുവിൽ അതു സംഭവിച്ചിരിക്കുന്നു . . . അത്യധികം വ്യസനം ഉണ്ടക്കുന്ന ആ വാർത്തയുടെ ലിങ്ക് മാതൃഭൂമിയിൽ . നിരവധി ആനകൾ ഇത്തരത്തിൽ ഒറ്റക്കണ്ണും ഇരുകണ്ണും ഇല്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട് എങ്കിലും തെച്ചിക്കോട്ടുകാവിന്റെ കാര്യത്തിൽ ഉള്ള വനം വകുപ്പിന്റെ ഈ " ശുഷ്കാന്തിയെ " കുറിച്ച് , കോടതിയുടെ ഉത്തവരായതിനാൽ തൽക്കാലം അതിൽ അഭിപ്രായം പറയുന്നില്ല . . തെച്ചിക്കോട്ടുക്കാവിനു മദപ്പാടില്ല എന്ന്ഡോക്ടർ സർട്ടിഫിക്കേറ്റ് നൽകിയിട്ടുമുണ്ട് എന്ന് വാർത്തയിൽ പറയുന്നു . അവൻ തലയെടുപ്പോടെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ . . . . . .
നാണു ഒരമ്മയ്ക്ക് ഒറ്റ മകനാണ് . കൃഷികാര്യങ്ങളൊക്കെ നോക്കുമെങ്കിലും , പൊതുവേ ഒരു മണ്ടനാണ് . ഇവനേ നാലക്ഷരം പഠിപ്പിക്കണമെന്നു വിചാരിച്ച് അമ്മ പല ആശാന്‍ മാരേയും സമീപിച്ചു . നാണുവിന്റെ സ്വഭാവം അറിയാമായിരുന്ന ആശാന്മാരാരും അവനേ പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല . ( ആദ്യത്തേ ആശന്റെ ആശാമ്പള്ളിയില്‍ നിന്നും , ആശാന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കാത്തിന് , ഇനി പഠിത്തമില്ല - എല്ലാരും വീട്ടില്‍ പൊയ്ക്കോ - - എന്നു പറഞ്ഞ് ആശാമ്പള്ളീ പിരിച്ചു വിട്ട ആളാണ്നാണു . ) അന്ന് ആ ആശാന് - - കുട്ടനാശാന്‍ - - വന്ന് നാണുവിന്റെ അമ്മയേ വിളിച്ച ചീത്തയ്ക്ക് കണക്കില്ല . അവസാന പരിശ്രമമെന്ന നിലയില്‍ അമ്മ നാണുവിനോടു പറഞ്ഞു . " നീ - കുട്ടനാശാന്റെ അടുത്തു ചെല്ല് . ആശാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം . മറുത്തൊന്നും പറയരുത് . എന്നാ മോന്‍ പോയിട്ടു വാ . " നാണു പോയി . ആശാന്റെ മുന്നിലേക്കു ചെന്നപ്പോള്‍ ആസാന്‍ ചോദിച്ചു . " എന്താ വന്നെ " നാണു മിണ്ടിയില്ല . അവിടെ നിന്നു . അശാന്‍ " എന്താ നിന്നെ " . ഓ നില്‍ക്കുന്നതു കുറ്റമായിരിക്കും - - നാണു ഇരുന്നു . ആശാന്‍ " എന്താ ഇരുന്നെ " . നാണുവിനു മതിയായി . എഴുനേറ്റു തിരിച്ചുനടന്നു . ആശാന്‍ അല്ലേ " എന്താ പോന്നെ " എന്നു ചോദിച്ചതും കേട്ടുകൊണ്ട് നാണു വീട്ടിലെത്തി . എന്താടാ ആശാന്‍ പഠിപ്പിച്ചത് . അമ്മയുടെ ചോദ്യം - - എന്താണാശാന്‍ പറഞ്ഞത് ? അതോ നാണു പറഞ്ഞു . " എന്താ വന്നെ ; എന്താ നിന്നെ ; എന്താ ഇരുന്നെ ; എന്താ പോന്നെ " ഇതാണ് ഇന്നു പഠിപ്പിച്ചത് . മതി മോനേ മതി . നീ മിടുക്കനാ . ഇനി മോന്‍ പോയി നമ്മുടെ കപ്പകൃഷി യില്ലെ - - അവിടുത്തേ മാടത്തെലിരുന്ന് രാത്രിയില്‍ ഈ പഠിച്ച പാഠം ഉരുവിട്ടുറപ്പിക്ക് . അമ്മയ്ക്ക് മോനേ പഠിപ്പിച്ച് തൃപ്തിയായി . നാണു സന്ധ്യയ്ക്ക് തന്നെ മാടത്തില്‍ പോയിരുന്ന് പാഠം പഠിക്കാന്‍ തുടങ്ങി . എന്താ വന്നെ ; എന്താ നിന്നെ ; എന്താ ഇരുന്നെ ; എന്താ പോന്നെ . പഠിച്ചുപഠിച്ച് അവന്‍ മയങ്ങി പ്പോയി . എന്തോ ഒരു ശബ്ദം കേട്ടാണ് ഉണര്‍ന്നത് . ഉണര്‍ന്നതും ഉറക്കപ്പിച്ചില്‍ - - എന്താ വന്നെ ; എന്താ നിന്നെ ; എന്താ ഇരുന്നെ ; എന്താ പോന്നെ - - എന്ന് വളരെ സവധാനത്തില്‍ പറയാന്‍ തുടങ്ങി . കുറേ കള്ളന്മാര്‍ മോഷണമുതലും കൊണ്ട് അതിലേ പോകുന്ന ശബ്ദമാണ് നാണുവിനേ ഉണര്‍ത്തിയത് . എന്താ വന്നെ - - എന്നു കേട്ടപ്പോള്‍ കള്ളന്മാര്‍ അറിയാതെ നിന്നു പോയി - - അതാവരുന്നു - - എന്താ നിന്നെ - - അവര്‍ പമ്മി അവിടെ ഇരുന്നു - - എന്താ ഇരുന്നെ - - അടുത്ത ചോദ്യം - - കണ്ടു പിടിച്ചു പോയെന്നുറപ്പിച്ച് മോഷണ മുതലും ഉപേക്ഷിച്ച്കള്ളന്മാര്‍ കമ്പിനീട്ടി . എന്താ പോന്നെ - - നാണുവിന്റെ അടുത്ത ചോദ്യം അവര്‍ ദൂരെവച്ചാണ്കേട്ടത് . നേരം വെളുത്തു , - - നാണു ഉണര്‍ന്നു നോക്കിയപ്പോള്‍ കപ്പത്തറയില്‍ എന്തോ ഇരിക്കുന്നു . മൂന്നുനാലുഭാണ്ഡങ്ങള്‍ . വേഗം ചെന്ന് അമ്മയേ വിളിച്ചു കൊണ്ടു വന്നു . . ഭാണ്ഡവും ആള്‍ക്കാരുടെ കാല്‍പ്പാടുകളും കണ്ട് അമ്മയ്ക്കു കാര്യം മനസ്സിലായി . പക്ഷേ അവര്‍ മോനോടു പറഞ്ഞത് അവന്റെ പഠിത്തത്തിന്റെ ഗുണം കൊണ്ട് ഈശ്വരന്‍ കൊടുത്തതാണെന്നാണ് . അപ്പോള്‍ നാണുവിനൊരാഗ്രഹം . ഗുരുവിന് ഒരു സമ്മാനം കൊടുക്കണം . പറഞ്ഞത് കുഴപ്പമായോ എന്ന് അമ്മ്യ്ക്കു തോന്നി . പണ്ടു പറഞ്ഞ ചീത്ത അവര്‍ മറന്നിരുന്നില്ല . പിന്നീടു ചെന്നപ്പോഴും മണ്ടനായ അവനേ വിളിച്ചിരുത്തി എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ - - - അവര്‍ പല്ലുകടിച്ചു - - കൊടുക്കാം അയാള്‍ക്കു സമ്മാനം - - എന്നു മനസ്സില്‍ വിചാരിച്ച് മോനോടു പറഞ്ഞു . " മോനേ നല്ല സമ്മാനം തന്നെ അദ്ദേഹത്തിനു കൊടുക്കണം . മോന്റെ പിറന്നാള്‍ അടുത്ത വെള്ളിയാഴ്ചയല്ലേ . അന്ന് അദ്ദേഹതിന് ഭക്ഷണവും സമ്മാനവും കൊടുക്കാം . ആട്ടെ എതാണു സമ്മാനമായി കൊടുക്കേണ്ടത് . " " ഓ അതൊക്കെ അമ്മ തന്നെ തീരുമാനിച്ചാല്‍ മതി " നാണു പറഞ്ഞു . " ശരി നമുക്ക് അദ്ദേഹത്തിന്‍ ഒരു ഉലക്ക കൊടുക്കാം " അമ്മ പറഞ്ഞു . നാണുവിന് വളരെ സന്തോഷം . അവന്‍ ഒരു നല്ല ഉലക്ക ഉണ്ടാക്കി - എണ്ണയും ഒക്കെയീട്ടു മിനുക്കി - - ഒറ്റ ആരുപോലും ഇല്ലാതെ - - സൂക്ഷിച്ചുവച്ചു . വെള്ളിയാഴ്ച അവന്റെ പിറന്നാളാണെന്നും , വീട്ടില്‍ സദ്യയ്ക്കു വരണമെന്നും ആശാനേ അറിയിച്ചു . വെള്ളിയാഴ്ച രാാവിലേ . ആശാന്‍ കുളിച്ചു കുറിയും തൊട്ട് സദ്യയ്ക്ക് വരികയാണ് . ദൂരെ വച്ചേ അമ്മ കണ്ടു . മോനേ നീ പോയി കുളിച്ചിട്ടുവരൂ . ആശാന്‍ ഇപ്പോള്‍ വരും . എന്ന് നാണുവിനോടു പറഞ്ഞു . നാണു കുളിക്കാന്‍ പോയപ്പോള്‍ ആശാനെത്തി . അമ്മ " വരൂ ആശാനേ കാപ്പി കുടിക്കാം " എന്നു സ്നേഹഭാവത്തോടെ ആശാനേ വിളിച്ചിരുത്തി . ആശാന്‍ സന്തോഷപൂര്‍വ്വം ഒരു കഷണം ഇഡ്ഡലി കൈയ്യിലെടുത്തു . അപ്പോള്‍ അമ്മ പറഞ്ഞു . ആശാനേ - നാണുവിന് ആശാനോട് ഭയങ്കര ദേഷ്യമാണ് . ആശാനേ തല്ലണമെന്നു പറഞ്ഞ് ഒരു ഉലക്ക ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് . അതിനാ ഇപ്പോള്‍ സദ്യ എന്നൊക്കെപ്പറഞ്ഞ് വിളിച്ചത് . ഞാന്‍ ആശാനോടുള്ള സ്നേഹം കൊണ്ടു പറയുവാ - - അയ്യോ ദാ അവന്‍ - - കൈയ്യിലിരുന്ന ഇഡ്ഡലിയും ഇട്ട് കുട്ടനാശാന്‍ ഇറങ്ങി ഓടി . നാണു വന്നു . ആശാനെന്തിയേ അമ്മേ ? ആശാനോ - എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ദാ ഓടിപ്പോകുന്നു . മോനൊരു കാര്യം ചെയ്യ് . ആ ഉലക്ക കൊണ്ടു പോയി ആശാന് കൊടുക്ക് - - പാവം . നാണു ഉലക്കയുമായീറങ്ങി - - ഉറക്കെ വിളിച്ചു " ആശാനേ " - - ആശാന്‍ തിരിഞ്ഞു നോക്കി - - അതാ നാണു ഉലക്കയുമായി ഓടിവരുന്നു . നിലവിളിച്ചു കൊണ്ട് ആശാന്‍ പാഞ്ഞു . നാണു പുറകേ . അങ്ങനൊരു കഥ .
പ്രിയപ്പെട്ടവരേ ഇനി നമ്മുടെ ഒത്തുചേരലിന് അറുപതില്‍പ്പരം രാപകലുകള്‍ മാത്രം . . . ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം തൊടുപുഴയില്‍ നാം വീണ്ടും കാണുമ്പോള്‍ അത് ഒരു വെറും ബന്ധം പുതുക്കല്‍ മാത്രമല്ല . ഒരേ മാധ്യമത്തിലെ വിഭിന്ന ആശയങ്ങള്‍ സംവേദിക്കുന്ന ഒത്തുചേരലിന്റെ ഒരു ചരിത്രാവര്‍ത്തനം കൂടിയാണ് . ബ്ലോഗ്ഗ് രംഗത്ത് നിന്നും , അക്ഷര ലോകത്ത് നിന്നും , സാമൂഹ്യ , സാംസ്കാരിക , രാഷ്ടിയ മേഖലകളില്‍ നിന്ന് നമ്മേ വിട്ടുപോയവരുടെ ദുഃഖം പങ്കുവെക്കല്‍ കൂടിയാണ് . ഇത്തരം ഒത്തുചേരലില്‍ അതുകൂടി ഓര്‍മ്മിക്കപ്പെടണം . നന്മയുടെയും , കാരുണ്യത്തിന്റെയും ഒരു ചെറു ദീപമെങ്കിലും ഒരു സഹജീവിയുടെ മനസ്സില്‍ തെളിയിക്കാന്‍ നമുക്ക് കഴിയണം . അതിനു വേണ്ടിയുള്ള തെളിമയാര്‍ന്ന മനസുകള്‍ ഈ കൂട്ടം ചേരലില്‍ നിന്നുണ്ടാകണം . തൊടുപ്പുഴ മീറ്റില്‍ എത്താന്‍ കഴിയുന്നവര്‍ ഇവിടെ വ്യക്തമായി ഹാജര്‍ രേഖപ്പെടുത്തണം . ബ്ലോഗ്ഗറുടെ കൂടെ ( ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ , കുടുംബം ) വരുന്നവരുടെ വിവരം കൂടി അറിയിച്ചാല്‍ ആഹാര ക്രമികരണങ്ങള്‍ സുഖമമായി നടത്താന്‍ സാധിക്കും . മാത്രവുമല്ല തലേന്ന് എത്തുന്നവര്‍ ആ വിവരം കൂടി അറിയിച്ചാല്‍ അവര്‍ക്കയിയുള്ള റൂം സൗകര്യം ലഭ്യമാക്കാന്‍ സഹായിക്കും . തൊടുപുഴ എത്തുന്നവരെ മീറ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം ഒരുക്കുന്നതാണ് . അഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്കാണ് മീറ്റ് തുടങ്ങാന്‍ ഉദ്യേശിക്കുന്നത് . കഴിവതും ബ്ലോഗ്ഗര്‍മാര്‍ ഒന്‍പതര മണിക്ക് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണം . കഴിഞ്ഞ പോസ്റ്റില്‍ ചിലര്‍ മീറ്റ് തിയതി മാറ്റിവെക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു . മീറ്റിന്റെ തീരുമാനങ്ങള്‍ വളരെ മാസങ്ങള്‍ക്ക് മുന്‍പ് ആലോചിച്ചതാണ് അതിനെ കുറിച്ച് അന്ന് പോസ്റ്റിട്ടിരുന്നു . . തിയതി പറഞ്ഞപ്പോളും ആരും എതിര്‍ അഭിപ്രായം പറഞ്ഞില്ല . അതുകൊണ്ട് ഈ തീരുമാനിച്ച മീറ്റ് ഇപ്പോള്‍ പറഞ്ഞിട്ടുള്ള തിയതിയില്‍ തന്നെ നടക്കും . മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കാം . എത്തിച്ചേരുക www . pavapettavan . com
നടൻ - സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള മനോരമയിൽ കഴിഞ്ഞ ആഴ്ചയിൽ ചിലത് എഴുതിക്കണ്ടു . തിരുവനന്തപുരത്തെ വീടു പൂട്ടി , അദ്ദേഹം ഹൈദരാബാദിൽ ജോലിയുള്ള മകന്റെ ഫ്ലാറ്റിൽ താമസമാക്കിയിരീക്കുന്നു . ചികിത്സക്കും മറ്റുമായി പോയ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെപ്പറ്റി ആരോ എന്തോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു പോലും . സമൂഹത്തിന്റെ ഒരു ക്രൂരത ! " കുഞ്ഞുകൂരമ്പുകൾ " എന്നാണ് പ്രയോഗം . കൂരമ്പായാലും കുഞ്ഞല്ലേ എന്നു സമാധാനിക്കാം . ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം . ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ . കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ , നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല . പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല . മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല . കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ , താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ , മസിലു പിടിക്കേണ്ടതില്ല . വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം . നടൻ - സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം . എവിടെച്ചെന്നാലും എല്ലാവരും നോക്കും . ചിലർ അടുത്തു വന്ന് കുശലം പറയും , ഓട്ടോഗ്രാഫ് വാങ്ങും , ചിലർ തമ്മിൽത്തമ്മിൽ , ഒളികണ്ണിട്ട് , അടക്കം പറയും . അതൊക്കെ കാണുമ്പോൾ , രസം തന്നെ . കണ്ടില്ലെങ്കിൽ നീരസവും . നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു . കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും . വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ , സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല . കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു : " എന്നെ അറിയില്ലേ ? ഞാൻ സിനിമാതാരം ദിലീപ് കുമാർ . " മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു : " അറിഞ്ഞില്ല . സിനിമ കാണാറില്ല . ഞാൻ ഘനശ്യാംദാസ് ബിർള . " എല്ലാവരും ദിലീപ് കുമാർമാരല്ല . എല്ലാവരും ജി ഡി ബിർളമാരുമല്ല . തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം . ആരും തിരിച്ചറിയാതെ , അനന്തമായ അറിയപ്പെടായ്മയിലൂടെ , " പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ " എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും . തിരിച്ചറിയപ്പെടുമ്പോഴാകട്ടെ , തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ . വേറൊരു വിധത്തിൽ പറഞ്ഞാൽ , മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം . അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക . ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും . താരമൊന്നുമാകേണ്ട , എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക . അലസമായി , കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും , ആരോ വരുന്നു . ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു , മുടി മാടിയൊതുക്കുന്നു . ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ , വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ . എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ് . അങ്ങനെയാവുമ്പോൾ , മസിലു പിടിക്കേണ്ടി വരുന്നു . ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ , മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ ? പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും . അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി , വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം . എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം . തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം . സാധാരണ മനുഷ്യരെപ്പോലെ , സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ് പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും . സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ , മിണ്ടില്ല . മിണ്ടിയാൽ , മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ . പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ . മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ , ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും . പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല . നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം . ഭരിക്കാൻ രാജ്യമില്ലെങ്കിലും , അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട് . എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു . അദ്ദേഹം തന്നെയാണെന്നു തോന്നുന്നു , അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽപ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു . എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം . നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു . അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക . ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു . കേമനായ അദ്ദേഹം കേമനാണെന്ന് അദ്ദേഹത്തിനറിയാം . നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ . ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും . പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല . അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം . അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല . ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം . മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു . കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു . രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം . ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ , ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു : അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു . പരിചയം ഒരു ചിരിയിൽ ഒതുക്കി . തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ , തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല . ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു . എളുപ്പമല്ല ആ പണി . അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം . ഒരു തരം അന്യവൽക്കരണം . അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം , അഭിനയം കലയായി വാഴ്ത്തപ്പെടുന്നു . കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം . തന്റെ സ്വഭാവം മറച്ചു വെച്ച് , മറ്റൊരാളായി തൽക്കാലത്തേക്കു മാറുക . തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക . രണ്ടും ഏറെക്കുറെ ഒന്നു തന്നെ . രണ്ടും ഒരു പോലെ ആയാസകരവും . ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം . അവനവനായിരിക്കുന്നതാണ് സുഖം . ( മലയാളം ന്യൂസ് ഒക്റ്റോബർ 18 )
നിങ്ങള്‍ പറയുന്നത് ഫലിതം ആണന്ന്‍ തോന്നുന്നില്ല . അങ്ങനെ ഒക്കെ ആണന്നാ ആദ്യം കരുതിയിരുന്നെ . എന്നാല്‍ ഇതിനു ചില ഉദ്ധേശ ലക്ഷ്യങ്ങള്‍ ഉള്ള പോലെ തോന്നുന്നു , മുന്‍പിലത്തെ പോസ്റ്റില്‍ പറഞ്ഞപോലെ . നിഷ്കളങ്കരായ കുറെ വായനക്കാരെ നിങ്ങള്‍ക്ക് പറ്റിക്കാനാവും , എല്ലാരെയും ആവില്ലന്ന്‍ ഓര്‍ക്കുക .
കുരുത്തക്കേടും അതിന്റെ മുകളിലെ കേടും കൈവശം വച്ച് , പറയാവുന്നവരോടൊക്കെ പറയിപ്പിച്ച് നടന്നിരുന്ന കാലം . . . അവസാനം ഞാന്‍ കാരണം അച്ചന്റെ നല്ല പേരിനു വരെ കോട്ടം തട്ടി , . . . അതച്ചനു സഹിച്ചില്ല . .
മറ്റാരുമല്ല . . കണ്മുന്നില്‍ ഇതൊക്കെ നടന്നിട്ടും അതിനെതിരേ ഒരു ചെറുവിരള്‍ പോലുമനക്കാത്ത നമ്മളൊക്കെത്തന്നെ . നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരും . ക്വാളിഫൈഡ് ആയിട്ടുള്ളവരുടെ സര്‍വീസ് സംഘടനകളുണ്ട് . അത് പലപ്പോഴും സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ സംഘടനകളാണ് . പേ സ്കെയില്‍ റിവിഷനപ്പുറം അവര്‍ക്ക് വലിയ ചിന്തകളൊന്നുമില്ല . ആറുമാസ കോഴ്സ് പഠിച്ചവര്‍ പിടിച്ചുനില്‍ക്കാനെന്നോണം സംഘടനകളും മറ്റും ഉണ്ടാക്കി ഇതിനെതിരേ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ എതിര്‍ക്കാനൊരു ശ്രമവുമായൊക്കെ വരാറുണ്ട് . സഹതാപമല്ലാതെ മറ്റൊരു വികാരവും അവര്‍ അര്‍ഹിയ്ക്കുന്നില്ല . കളിയായി സഹതാപം എന്നെഴുതിയതല്ല . അവരുടെ ഗതികേടാണത് .
ദേശ സ്നേഹത്തിന്റെ പേരുപറഞ്ഞു മുസ്ലിം ജനവിഭാഗത്തെ കൊന്നൊടുക്കുന്ന സഘപരിവാരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ഒരു നാള്‍ സാക്ഷി പറഞ്ഞെ മതിയാകു . . . ! നല്ലൊരു പോസ്റ്റ് മച്ചു നന്ദി
ജോത്സ്യം തെറ്റാണെന്ന് പറയുമ്പോള്‍ പ്രതിരോധിക്കാന്‍ ജോത്സ്യന്മാര്‍ സ്ഥിരം എടുത്തലക്കുന്ന മണ്ടന്‍ ന്യായമാണ് ഇത് .
വക്കാരീ , മഹാനവമിയ്ക്ക് ( പൂജാവധിയുടെ സമയം എന്നു വിവക്ഷ ) കൊണ്ടുപോയി പരീക്ഷവച്ചാല്‍ എങ്ങനെയിരിയ്ക്കും . അപ്പോള്‍ ഒരു ഹിന്ദുവിനു തോന്നുന്ന വികാരത്തില്‍ കൂടുതലൊന്നും ക്രിസ്തുമസ്സിനോ ഈസ്റ്ററിനോ പരീക്ഷവച്ചാന്‍ ക്രിസ്ത്യാനിയ്ക്ക് തോന്നാന്‍ പാടില്ല .
( നബി ( സ ) രണ്ട് യമാനീ റുക്നുകള്‍ തൊടുന്നതായേ ഞാന്‍ കണ്ടിട്ടുള്ളൂ . നബി ( സ ) ഈ രണ്ട് റുക്നുകളും - റുക്നുല്‍ യമാനിയും ഹജറുല്‍ അസ്വദും - തൊടുന്നതു കണ്ടതില്‍ പിന്നെ വിഷമഘട്ടത്തിലും സൌഖ്യാ വസ്ഥയിലും അതു രണ്ടും തൊടുന്നതു ഞാന്‍ ഉപേക്ഷിച്ചിട്ടില്ല . )
ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ ക്രമം വിവരിച്ചുകൊണ്ട് സംസാരിക്കുകയാണ് ഹാജി സാഹിബ് . ആദ്യം ചെയ്യേണ്ടത് ഇസ്ലാമിക പ്രബോധനമാണെന്നും സത്യസന്ദേശം എല്ലാവരിലും എത്തി എന്ന് ബോധ്യമാവുന്നതു വരെ ഇത് തുടരണമെന്നും യാഥാര്‍ഥ്യം മനസ്സിലായിട്ടും അംഗീകരിക്കാത്ത ജനത തങ്ങളെ പൊറുപ്പിക്കാതിരിക്കുമ്പോഴാണ് ഹിജ്‌റ പോവേണ്ടതെന്നും ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചക വചനങ്ങളും ഉദ്ധരിച്ച് അദ്ദേഹം സമര്‍ഥിച്ചു . പ്രസംഗം കഴിഞ്ഞപ്പോള്‍ സദസ്യരില്‍നിന്ന് ഒരാള്‍ എഴുന്നേറ്റ് ചോദിച്ചു : " ഇന്ത്യയിലെ സമ്പദ്ഘടന അനിസ്ലാമികവും പലിശ കലര്‍ന്നതുമല്ലേ ? കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം ' ശുഭത്തു ' ള്ളതാണെങ്കില്‍ എങ്ങനെയാണ് യഥാര്‍ഥ മുസ്ലിമായി ജീവിക്കുക ? "
കുരീപ്പുഴയുടെ കൂടെ ഒരു ദിവസം കഴിയാനുള്ള ഭാഗ്യമുണ്ടായി യു . എ . ഇ യിലെ മലയാളികള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച . കവികളേയും , കഥാകാരന്മാരേയും ആവശ്യത്തിലധികം തവണ കണ്ടും കൂട്ടിമുട്ടിയും പരുക്കേറ്റ് , ദിക്ഭ്രമം വന്ന പ്രവാസികള്‍ക്ക് ഏതായാലും ഇതൊരു പുതിയ അനുഭവമായി . കവിതയും , പ്രതിരോധവുമൊക്കെ ബി . ഒ . ടി . വ്യവസ്ഥയിലാക്കിയ , പഴയതും പുതിയതുമായ നിരവധി " മാനസാന്തര " ങ്ങള്‍ക്കിടയിലൂടെ മലയാള കവിത ഒഴുകുമ്പോള്‍ , ഈ പുഴയാകട്ടെ ഒരു തിരിവെക്കാന്‍പോലും സ്വന്തമായിടമില്ലാത്ത അജ്ഞാതനാമാക്കളായ കീഴാളരുടെ ദൈവശൂന്യമായ മറുദേശത്തിലൂടെയാണ് ഒഴുകുന്നത് . കുരീപ്പുഴയുടെ സംസാരംപോലെത്തന്നെ . സാന്ദ്രസ്ഥായിയിലും , ഇടക്കിടെ ഇടഞ്ഞും . പക്ഷെ , ഇനി കുറെ അഭിനവ കുരീപ്പുഴമാരെ ഇവിടുത്തെ കവിയരങ്ങുകളില്‍ കാണേണ്ടിയുംവരുമല്ലോ എന്നാലോചിച്ചുതീര്‍ന്നില്ല അതാ , വരുന്നു " കിളിവാതിലിലൊരുവന്റെ തിരനോട്ടം " ( ഭാസ്കരന്‍ മാഷെ വീണ്ടും ഓര്‍മ വന്നു , ക്ഷമിക്കൂ . ) . അതും , സാര്‍ത്ഥകമായി എന്ന് ആശ്വസിച്ച അതേ ദിവസത്തിന്റെ സായഹ്നത്തിലെ കവിയരങ്ങില്‍ നിന്നുതന്നെ . പിന്നെ ചില പതിവ് റീമിക്സുകളും . സാരമില്ല . ഒരു ജന്മമൊടുങ്ങിക്കിട്ടാന്‍ എന്തൊക്കെ സഹിക്കേണ്ടിവരും മനുഷ്യന് . അല്ലേ ? ഏതായലും , കുരീപ്പുഴക്കും , പ്രേരണക്കും നന്ദി . രാജീവ് ചേലനാട്ട്
ആനൊന്യ്മൌസ് സൈദ് … കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു . കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ . നോക്കാറുണ്ടോ ? എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍ . മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ . ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ . എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു . ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും . കിരണേ മോശമായിപ്പോയി . രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ , , കീറിപ്പോകും !
പണിക്കര്‍ മാഷെ , സംഗീതം കിടിലന്‍ . . ലേശം ടെമ്പോ കൂട്ടി ഒരു നാടന്‍ പാട്ടിന്റെ പശ്ചാത്തലവും കൂടിയാണെങ്കില്‍ സൂപ്പര്‍ . റ്റ്യൂണിന്റെയും വരികളുടെയും ഭംഗി പറയാതെ വയ്യ . . simple and nice . ഒരുപ്രാവശ്യം കേട്ടാല്‍ തന്നെ അറിയാതെ മൂളിപ്പോകുന്ന സംഗീതം . പണീക്കര്‍ മാഷെ , ഒരു ദിവസം തിരക്കുകളില്‍ നിന്ന് അവധിയെടൂത്ത് ഇതിനൊരു പശ്ചാത്തലവും തബലയുമൊക്കെ കൊടുത്തു പാട്വോ ?
> > അതില്‍ ഒരു നിയന്ത്രണം നിലനില്‍ക്കുന്നത് ഇവിടെ ദേശസാത്കൃത ബാങ്കുകള്‍ ഉള്ളതിനാലാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക < < അല്ല , തെറ്റ് . ദേശസാത്കൃത ബാങ്കുകളെ സംരക്ഷിക്കാന്‍ എന്നുപറയുന്നതല്ലെ കൂടുതല്‍ ശെരി ? അതിനായല്ലെ സ്വകാര്യ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൃത്യമായ മാനദണ്ഢങ്ങള്‍ ആര്‍ . ബി . ഐ . വെച്ചിട്ടുള്ളത് ? ഇനി ഇതിലെ ചിലതെടുത്ത് അടുത്ത സ്റ്റെറ്റ്മെന്റിടുന്നതില്‍ തെറ്റില്ല പക്ഷെ സത്യസന്ഥമഅയിരിക്കണമെന്ന് താത്പര്യപ്പെടുന്നു
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇംഗ്ലീഷ് പതിപ്പ്
ചിലര്‍ക്ക് നല്ല കാര്യങള്‍ ഇഷ്ടപ്പെടില്ല . അത് അവരുടെ കുറ്റമല്ല . എന്തായാലും മീറ്റ് നല്ല രീതിയില്‍ നടന്നല്ലൊ . ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിച്ചുകൂടെ
വേദോപനിഷത്തുക്കളുടെ അന്ധകാരം മുഴുവനും ആവാഹിച്ചാണ് ആയുര്‍വേദം മുരടിച്ചത് . പ്രാചീന ആചാര്യന്മാര്‍ തീര്‍ച്ചയായും ശരീരത്തെയും രോഗാവസ്ഥകളേയും സശ്രദ്ധം നിരീക്ഷിച്ചിരുന്നു . ഫിസിഷ്യന്‍സ് കോണ്‍ഫറന്‍സുകള്‍ പോലും ഉണ്ടായിരുന്നതായും പേപ്പര്‍ പ്രസന്റേഷന്‍ മാതിരിയുള്ള രീതികള്‍ അവിടെ നടന്നിരുന്നതായും കാണാം . എന്നാല്‍ സ്വയം തിരുത്താനോ , ശരീരത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനോ അതിന്റെ നോര്‍മല്‍ ഫിസിയോളജിയെക്കുറിച്ച് അന്വേഷിക്കാനോ സര്‍വ്വോപരി അതിനെ സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു ഫാര്‍മക്കോപ്പിയയായി ( മരുന്നു സംഘാതം ) വികസിപ്പിക്കാനോ പില്‍ക്കാലതലമുറ ശ്രദ്ധിക്കാത്തതു തന്നെയാണു കാതലായ പ്രശ്നം .
Quote : Latheef ഈ വരികള് ആരുടേതാണെന്ന് ഒന്നുകൂടി നോക്കൂ . മൌദൂദിയുടേത് തന്നെ . മൌദൂദി പറയുന്നത് " പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു / മധ്യനൂറ്റാണ്ടുകളില്‍ വിരചിതമായ ഗ്രന്ഥങ്ങളില്‍ സന്യാസിമഠങ്ങള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നുവെന്ന പരാതികള്‍ മുഴച്ചുകാണാം " എന്നിങ്ങനെയാണ് . ഏതു ബിഷപ് എന്നോ ഏതു ഗ്രന്ഥങ്ങള്‍ എന്നോ പേരെടുത്തു പറയുന്നില്ല . ലതീഫിനു അറിയാമോ ഏതായിരുന്നു ആ ഗ്രന്ഥങ്ങള്‍ ? എന്തായിരുന്നു ആ ബിഷപ്പിന്റെ പേര് ? ( ഇങ്ങനെ ദുസൂചനകള്‍ , പേരോ വിലാസ്സമോ , ഒന്നും പറയാത്ത ശൈലിയില്‍ ഉള്ള ലേഖനങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളത് മൂന്നാംകിട വാരികകളിലും മാസികകളിലും ആണ് . മൌദൂദിയുടെ ഖുര്‍ ആന്‍ വ്യാഖ്യാനം ഇത്തരത്തില്‍ ആണെങ്കില്‍ ഇത് പഠിക്കുന്ന സമൂഹം മറ്റു മതക്കാരെ / ക്രിസ്ത്യാനികളെ എങ്ങനെയാവും നോക്കികാണുക . . . ! ! ) മൌദൂദി എഴുതിയത് ഇങ്ങളെ : സന്യാസം അതിനോട് സമരംചെയ്ത് ഒടുവില്‍ അധാര്‍മികതയുടെ ഏതു ഗര്‍ത്തത്തിലാണാപതിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന കഥകള്‍ എട്ടുമുതല്‍ 11 വരെ നൂറ്റാണ്ടുകളിലെ ക്രിസ്തുമത ചരിത്രത്തെ ഏറ്റവും മോശമായ മട്ടില്‍ മലിനമാക്കിയിട്ടുള്ളതായി കാണാം . ' ' പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു . ' അഞ്ചാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഖുര്‍ ആനിലെ ഒരു വാക്യത്തിനു ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ് : എട്ടുമുതല്‍ പതിനൊന്നു വരെയുള്ള നൂറ്റാണ്ടുകളിലെ ക്രിസ്തുമത ചരിത്രത്തെ ഏറ്റവും മോശമായ മട്ടില്‍ മലിനമാക്കിയിട്ടുള്ള കഥകള്‍ , പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതിയതായി പറയപ്പെടുന്ന കഥകള്‍ ഇവയാണ് അഞ്ചാം നൂറ്റാണ്ടില്‍ ഖുര്‍ ആനില്‍ 57 : 27 എന്നാ വാക്യം ഉണ്ടാവാന്‍ കാരണം . . . . ലതീഫെ , താങ്കളുടെ വേദപുസ്തകത്തിനും താങ്കളുടെ ദൈവത്തിനും മറ്റൊരാളുടെ സഹായം കൂടാതെ നിലനില്‍ക്കാന്‍ ആവില്ലേ ? താങ്കളുടെ വേദപുസ്തകം ആര് വ്യാഖ്യാനം ചെയ്താലും അവിടെയെല്ലാം എന്തിനാണ് ക്രിസ്ത്യാനികളെ ചൂണ്ടികാട്ടുന്നത് ? സ്വയം സംസാരിക്കുന്ന ദൈവത്തിനു എന്തിനാണ് മറ്റൊരു മതവിശ്വാസ്സിയുടെ സഹായം ?
" മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു വിലക്കുകയില്ല . തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു ' ' ( 60 : 8 ) .
കാളികാവ് , നിലമ്പൂര്‍ , കരുളായി , ചോക്കാട് , അമരമ്പലം , ചാലിയാര്‍ പഞ്ചായത്തുകളില്‍ ആഗസ്ത് രണ്ടിന് നടത്താനിരുന്ന മത്സ്യകുഞ്ഞു വിതരണം നാലിലേക്ക് മാറ്റി .
തൊടിയില്‍ , മുട്ടോളം തഴച്ചു നില്‍ക്കുന്ന പുല്ലും , കുഞ്ഞിക്കൈകള്‍ എത്ര പിടിച്ചുലച്ചാലും , വെള്ളത്തുള്ളിയല്ലാതെ , ഒരൊറ്റ പൂവുപോലും താഴെ വീഴാതെ നോക്കുന്ന ചെമ്പകമരവും , നിറഞ്ഞുകവിഞ്ഞ കുളവും , രാത്രിയില്‍ താരാട്ടുപാടി ഉറക്കം കെടുത്തുന്ന കൊതുകുകള്‍ പോലും . . അവരില്‍ പുതുമ നിറഞ്ഞ അനുഭവമായിരുന്നു .
മനുഭായ് ഒരു വാദത്തിനു ദൈവത്തെ മാറ്റിനിര്‍ത്തുക . എന്നിട്ട് ജീവലോകത്തെ ശ്രദ്ധിക്കൂ . മിക്കവാറും ജീവികള്‍ മറ്റു ജീവികളെ പിടിച്ച് തിന്നുന്നില്ലേ ? അതെന്തോണ്ടാ ? അവരോട് ആരാ ഈ ക്രൂരത കാണിക്കാന്‍ പറഞ്ഞത് . ? നിങ്ങളുടെ അഭിപ്രായത്തില്‍ ഈ ക്രൂരതയ്ക്ക് ആരാണ് ഉത്തരവാദി ? ഒന്ന് പറഞ്ഞു തരൂ പ്ലീസ് .
മഹാകവി വിദ്യാപതിഠാകുര 1350 - 1450 മൈഥിലീ ഭാഷാക ആദി കവി । അനേക ഗദ്യഗ്രന്ഥഹുക പ്രണേതാ । കാലജയീ പദ രചനാക അമര കവി । കീര്തിലതാ , കീര്തിപതാകാ , പുരുഷ പരീക്ഷാ , ഗോരക്ഷവിജയ , ലിഖനാവലീ ആദി ഗ്രംഥ സമേത വിപുല സംഖ്യാമേ കാലജയീ മൈഥിലീ പദക രചയിതാ ।
മൂക്കട്ടയൊലിപ്പിച്ചിരുന്നൊരു കവിതയെഴുതിയതും പോര എന്നെ കൊല്ലാനും വരുന്നു … പണ്ട് വൃത്തം പഠിപ്പിക്കാനായി മലയാളം ടീച്ചറായിരുന്ന എന്റെ അമ്മ പിച്ചി സിറിഞ്ചുവെച്ചതിന്റെ പാട് ഇപ്പോഴുമുണ്ട് . . എന്നെ കൊന്നാലും ഞാന്‍ വൃത്തം തിരിക്കില്ല . . ഇല്ല . . ഇല്ല . . ഇല്ല . . ബ്ലോഗു മുത്തപ്പനാണെ സത്യം …
നന്ദു , താങ്കള്‍ ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ് . താങ്കളുടെ പോസ്റ്റ് തന്നെ ശുദ്ധ അസംബന്ധമാണ് എന്ന് വാര്‍ത്തകള്‍ തെളിയിക്കുന്നു . അതു പോലെ പ്രിവേഴ്സ് പള്‍സ് നിരോധിച്ചത് ഇടത് സര്‍ക്കാരാണ് എന്ന് നുണ താങ്കള്‍ മനപ്പൂര്‍വ്വം കുത്തികയറ്റി . ഇന്ദിരാഗാന്ധിയുടെ ഏറ്റവും മികച്ച തീരുമാനമായി പാടിപുകഴ്‌ത്തുന്ന 2 കാര്യങ്ങളാണ് ബാങ്ക് ദേശസാല്‍ക്കരണവും പിവീഴ്സ് പള്‍സ് നിരോധനവും എന്നതു പോലും താങ്കള്‍ ഓര്‍ത്തില്ല . പിന്നെ ശബരിമലയില്‍ പൂജ മുടങ്ങിയതിനും താങ്കള്‍ പഴി സര്‍ക്കാരിന് വച്ചു . അതിന് എന്റ ചോദ്യത്തിന് മറുപടി പറയാതെ വിദഗ്തമായി ഒഴിഞ്ഞു മാറി . താങ്കളുടെ പോസ്റ്റ് വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും മതവിദ്വേഷം വളര്‍ത്താനുമേ ഈ പോസ്റ്റ് ഉപകരിക്കൂ കാരണം നുണകളുടെ മേല്‍ പണിതാണ് ഇത് . മൂര്‍ത്തി തന്ന ഭഗവതിയുടെ പോസ്റ്റ് താങ്കള്‍ കണ്ടില്ലെ അതോ മനസ്പ്പൂര്‍വം അവഗണിച്ചോ . എന്തുകൊണ്ട് ബോര്‍ഡ് ഉണ്ടായി എന്നത് വ്യക്തമായി അവിടെ എഴുതിയിട്ടുണ്ട് . ഉത്തരവാദിത്തപ്പെട്ട ഒരു ക്ഷേത്രവും ബോര്‍ഡ് ഏറ്റെടുക്കാറില്ല . സ്വകാര്യ ക്ഷേത്രങ്ങളോ SNDP യുടെ കീഴിലുള്ള ക്ഷേത്രങ്ങളോ ഒന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല . പൊതു സ്വഭാവമുള്ള ലെങ്കില്‍ രാജവംശങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ സ്വതന്ത്രാനന്തരം ഏറ്റെടുക്കകയാണ് ഉണ്ടായത് . അതിലെ വരുമാനം സര്‍ക്കാര്‍ പൊതു ഖജനാവിലേക്ക് വഴിമാറ്റാറില്ല മറിച്ച് വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ഉപയോഗിക്കുന്നു എന്നതുമാണ് ആ പോസ്റ്റിന്റ ആകെത്തുക . ദയവായി ഇത് വായിക്കുക ഇനി ഇതേ പോലെ മുസ്ലിം സ്വത്തുക്കള്‍ അതായത് സ്വകാര്യമല്ലാത്തത് ഏറ്റെടുത്ത് നടത്താന്‍ വഖഫ് ബോര്‍ഡ് ഉണ്ട് എന്നത് താങ്കള്‍ക്കറിയാമോ ? വഖഫിന്റ ചുമതല പാലോളി മുഹമ്മദ് കുട്ടിയാണ് എന്നും ഞാന്‍ അറിയിക്കുന്നു . പിന്നെ ഉള്ളത്ത് ക്രിസ്ത്യന്‍ പള്ളികളാണ് . ക്രിസ്ത്യന്‍ പള്ളികളില്‍ വളരെ വ്യക്തമായ ഒരു അധികാര ഭരണ വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തര്‍ക്കങ്ങളില്ല പ്രത്യേകിച്ച് കത്തോലിക്ക സഭയില്‍ എന്നാല്‍ തര്‍ക്കങ്ങളുള്ള യാക്കോബായ് ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ കോടതികളെ സമീപിക്കുകയും ആരാധനധികാരവും സ്വത്തവകാശവും നേടാറുണ്ട് എന്നതും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു . ഇനി പോട്ടധ്യാന കേന്ദ്രത്തിന്റ കാര്യം . എന്റ ആക്കാലത്തെ പോസ്റ്റുകള്‍ വെറുതെ ഒന്ന് എടുത്ത് പരിശോധിക്കുക . എന്റ നിലപാടുകള്‍ അവിടെക്കാണാം . എന്നാലും വിശ്വാസം വരാന്‍ ഇതാ രണ്ട് ലിങ്കുകള്‍ ലിങ്ക് 1 ലിങ്ക് 2 പൊതു മുസ്ലിം സ്വത്തുക്കള്‍ നോക്കി നടത്താന്‍ വഖഫ് ബോര്‍ഡ് ഉണ്ട് എന്നതുകൊണ്ട് പൊതു ഹിന്ദു സ്വത്ത് മാത്രം നോക്കാന്‍ ദേസവസം ബോര്‍ഡ് എന്ന വാദത്തിന്റ മുന ഒടിഞ്ഞല്ലോ . വേറോരു രീതിയില്‍പ്പറഞ്ഞാല്‍ ഭൂരിപക്ഷത്തിന്റ മാത്രം സ്വത്ത് കൈകാര്യം ചെയ്യാനേ സര്‍ക്കാര്‍ സമിതി ഉള്ളൂ എന്നത് മുസ്ലിം ന്യൂനപക്ഷത്തിന്റ കാര്യത്തിലും ഉണ്ട് എന്ന് ബോദ്യപ്പെട്ടല്ലോ .
ഏഷ്യയിലെ ഏറ്റവും വലിയ മാതൃകാ കുടിവെള്ള പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച ജലവിഭവമന്ത്രി എന്‍ . കെ . പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി . ലോകബാങ്ക് , കേന്ദ്ര ഗവണ്‍മെന്റ് , സംസ്ഥാന ഗവണ്‍മെന്റ് , ഗ്രാമപ്പഞ്ചായത്തുകള്‍ , ഐ . ആര് . ഇ . , കെ . എം . എം . എല്‍ . , മാതാ അമൃതാനന്ദമയിമഠം എന്നിവയുടെ സഹായത്തോടെ 55 കോടി രൂപ മുതല്‍മുടക്കി നടപ്പാക്കിയ ഈ ജനപങ്കാളിത്ത പദ്ധതിയിലൂടെ 20 , 000 കുടുംബങ്ങളിലെ ഒരുലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകും .
ഇതാരാ സുരേഷ് ഗോപിയുടെ ചേച്ചിയോ ? ശശികല ' ടീച്ചര്‍ ' പറയണത് : - - - ഒളവണ്ണയില്‍ ഒരു കന്യാസ്ത്രീ തട്ടി വീണതാണ് ( അല്ലാതെ അവിടെ അവരെ ആരും ആക്രമിച്ചതല്ല ! ) കണ്ട നസ്രാണികളുടെ അരിയും മാവും തിന്നേണ്ട ഗതികേട് ഹിന്ദുക്കള്‍ക്ക് വന്നു ! - - കണ്ട മെത്രാന്മാരും കന്യാസ്ത്രീകളും നിരങ്ങുന്നു ! - - മദര്‍ തെരേസയുടെ ശവം ചുമന്നത് പട്ടാളക്കാര്‍ ! - - വിശാലവീക്ഷണത്തിന്റെ പേരില്‍ കണ്ട മെത്രാന്മാര്‍ക്ക് കുരിശുതറയ്ക്കാന്‍ സ്ഥലം കൊടുത്ത ഹിന്ദുക്കള്‍ ഇന്ന് പഠിക്കുന്നു ! - - ഞങ്ങട നാട്ടില്‍ ഈ ' കുരിശില്ല്യ ' . ഇനി അരിയ്യും പയര്‍ പൊടിയും കൊണ്ടു വരുന്നുണ്ടോയെന്നറിയില്ല ! - - ഒരു ഹിന്ദു മതം മാറിയാല്‍ രാഷ്ട്രത്തിന് ഒരു ശത്രുവുണ്ട്കും ! ? ? ? ? ? ഇങ്ങനെയുള്ള പ്രസംഗങ്ങള്‍ തന്നെയല്ലേ നാട്ടില്‍ വര്‍ഗീയ കലാപമിളക്കിവിടുന്നത് ? ഈ സൈസ് സാധനങ്ങളെ on the spot വെടി വച്ചു കൊല്ലണം . പെണ്ണാണെന്ന പരിഗണന പോലും പാടില്ല . സിമിയെ നിരോധിച്ചതു പോലെ RSSനെയും നിരോധിക്കണം .
ഈ ഉരുകുന്ന ചൂടിലും ഒരു മഴ കാണാൻ ഓടി വന്നതാ . . . പക്ഷെ അതു മാത്രമില്ല . . .
ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട് . കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994 - ല്‍ ദേശീയ പുരസ്കാരം ലഭിച്ചു . ചിന്നത്തമ്പിയിലെ " പോവോമാ ഊര്‍ക്കോലം " എന്ന ഗാനത്തിനു 1991 - ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു .
> > [ Anonymous said . . . 2 / 12 / 2009 04 : 30 : 00 PM ] " ' അഭിനവ് ഭാരതുകാരാണെങ്കിൽ തീവ്രനിലപാടുകാരാണ് ' . . . . . . . . തീവ്രനിലപാടെടുക്കുന്നവർ ഭീകരവാദികൾ തന്നെയല്ലെ . അക്കണക്കിനു അഭിനവഭാരതും ഭീകരർ തന്നെ , വ്യംഗ്യമായെങ്കിലും അക്കാര്യം നകുലൻ അവസാനം സമ്മതിച്ചു . . : ) " < < [ നകുലൻ ] ഇവിടെ , " അവസാനം " സമ്മതിച്ചു എന്ന പ്രയോഗവും സ്മൈലിയും കടന്നു വരുന്നത് കടുത്ത ചില മുൻവിധികളിൽ നിന്നാണ് . അതു കണ്ടാൽ തോന്നുക ഞാനെപ്പോളോ അഭിനവ്ഭാരതുകാരുടെ പക്ഷം പിടിച്ചിട്ടുണ്ടെന്നും അവർ മര്യാദക്കാരാണെന്നു ശഠിച്ചിട്ടുണ്ടെന്നുമാണല്ലോ ! ഒരാൾ സംഘപരിവാർ അനുഭാവിയാണെങ്കിൽ ഉടൻ തന്നെ അഭിനവ് ഭാരത് , രാമസേന മുതലായ സംഘടനകളെ അന്ധമായി പിന്തുണയ്ക്കുന്നയാളായിരിക്കും എന്ന മുൻവിധി ആദ്യം തന്നെ ഉപേക്ഷിക്കുക . ഇത്തരം മുൻവിധികൾ തന്നെയാണ് സംഘപരിവാർ സംബന്ധിയായ മറ്റ് അബദ്ധപ്രസ്താവനകൾ നടത്താൻ പ്രേരിപ്പിക്കുന്നതും . അഭിനവ്ഭാരതുകാർ അമർച്ചചെയ്യപ്പെടേണ്ടവർ തന്നെയാണെന്നാണ് എന്റെ പക്ഷം . അവരുടെ നീക്കങ്ങൾ അപകടകരവും ആത്മഹത്യാപരവുമാണ് . പിന്നെ , ' ഭീകരർ ' എന്ന പദമൊന്നു ചാർത്തിക്കുവാനായി മത്സരം തന്നെ നടന്നതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നതാണു താങ്കളുടെ വാചകങ്ങൾ . തങ്ങളുടെ ആവശ്യങ്ങൾ നടത്തിക്കിട്ടാനായി ഭീതിജനിപ്പിക്കുന്ന മട്ടിലുള്ള ആക്രമണങ്ങളും മറ്റും നടത്തി സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന ആരെയും ഭീകരർ എന്നു വിളിക്കാം . ആളുകളെ കൊല്ലുകകൂടി ചെയ്യുന്നെങ്കിൽ പ്രത്യേകിച്ചും . മെലഗാവ് സ്ഫോടനത്തിന്റെ പിന്നിൽ അഭിനവ് ഭാരത് എന്ന സംഘടന തന്നെയാണെന്നാണു കരുതേണ്ടത് ( ഇലക്ഷൻ കഴിഞ്ഞതോടെ അന്വേഷണപുരോഗതി ഇപ്പോൾ മാദ്ധ്യമങ്ങൾക്കു ലീക്കു ചെയ്യുന്നില്ല ) . അങ്ങനെയാണെങ്കിൽ അവരും ആ നിർവചനത്തിൽ വരുന്നുണ്ട് . ഒരു ആവശ്യം എന്ന നിലയിൽ അവതരിപ്പിക്കാതെ , ഒരു തരം രഹസ്യപ്രതികാരം എന്ന നിലയിൽ മാത്രം ആക്രമണം സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഒളിച്ചോടുകയും ചെയ്തതാണൊരു വ്യത്യാസം . അപ്പോളവർ ഭീരുക്കൾ എന്ന വിശേഷണം കൂടി അർഹിക്കുന്നുണ്ട് . ആക്രമണത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ , കോയമ്പത്തൂർ സ്ഫോടനം പോലെയുള്ളവയുമായാണ് അതു താരതമ്യം ചെയ്യപ്പെടേണ്ടത് . വ്യാപ്തിയുടെ കാര്യത്തിൽ ചെറുതായിരുന്നെങ്കിൽക്കൂടി . ഭാരതത്തിൽ വിദേശസഹായത്തോടെ തുടർച്ചയായി നടക്കുന്ന തീവ്രവാദിയാക്രമണങ്ങൾക്ക് പ്രാദേശികസഹായം കിട്ടുന്നുണ്ടാവാം . തീവ്രവാദികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്താങ്ങുന്ന മട്ടിലുള്ള പ്രതികരണങ്ങളുമുണ്ടാകുന്നുണ്ടാവാം . പക്ഷേ എത്രത്തോളം ക്ഷമ നശിച്ചാലും ശരി - അതിനൊക്കെ രാഷ്ട്രീയമായ പരിഹാരങ്ങൾക്കാണു ശ്രമിക്കേണ്ടത് . അത്തരക്കാരെ കണ്ടെത്തി തിരുത്തുകയുമാണു വേണ്ടത് . അതല്ലാതെ , പാവപ്പെട്ടവർ പ്രാർത്ഥനയ്ക്കു ചെല്ലുന്നിടത്തു ബോംബുവച്ചു പ്രതികാരം ചെയ്തുകളയാമെന്ന ചിന്ത എവിടെനിന്നു വന്നതാണെങ്കിലും ശരി - നൂറുശതമാനം തെറ്റാണ് . അതൊക്കെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുക മാത്രമാണു ചെയ്തത് . അത്തരം സംഘടനകൾക്കെതിരെ വെറുതെ നിരോധനം കൊണ്ടു മാത്രം കാര്യമുണ്ടെന്നു കരുതുന്നില്ല . ദുർബലപ്പെടുത്താനുള്ള മറ്റു മാർഗ്ഗങ്ങൾ അവലംബിക്കണം . ബൌദ്ധികമായി അത്തരം ആശയങ്ങളെ തകർക്കണം . സംഘപരിവാർ അനുഭാവികൾ പ്രത്യേകിച്ചും - അഭിനവ് ഭാരതുകാർ ദുർബലരായിപ്പോകാൻ തന്നെയാണ് ആഗ്രഹിച്ചേക്കുക . അവരുടെ ഇതുവരെയുള്ള ചെയ്തികളുടെ ദുഷ്ഫലമനുഭവിച്ചവരിൽ സംഘവും പെടുമെന്നതുകൊണ്ടു പ്രത്യേകിച്ചും . അഭിനവുകാർ സംഘപരിവാർ സംഘടനയാണെന്ന മട്ടിൽ നടന്ന കൊണ്ടുപിടിച്ച പ്രചാരണങ്ങൾ കേൾക്കേണ്ടി വന്നത് ഒരുകാര്യം . അതിനെ " ഹിന്ദുഭീകരത " എന്നൊക്കെ വിശേഷിപ്പിക്കാൻ ആളുകൾ മത്സരിച്ചത് മറ്റൊന്ന് . വിദേശത്തുനിന്നുള്ള തീവ്രവാദികളുടെ ഭീകരാക്രമണങ്ങൾ വരെ നിസാരവൽക്കരിച്ച് ആളുകൾ ബഹളം കൂട്ടാനിടയാക്കിയത് മറ്റൊരു കാര്യം . സൈന്യത്തെ ഉപയോഗിച്ചു എന്നൊക്കെയുള്ള മട്ടിലുള്ള അപകടകരവും തെറ്റിദ്ധാരണാജനകവുമായ പരാമർശങ്ങൾ ഉണ്ടാകാൻ അവസരമുണ്ടായതു മറ്റൊരു കാര്യം . ഇതെല്ലാം കേൾക്കുമ്പോൾ ഒരു പ്രതിപ്രവർത്തനമെന്നമട്ടിൽ " ഒന്നോർത്താൽ അവരെ കുറ്റം പറയാനാകുമോ " എന്ന ചിന്ത കുറേപ്പേരിലെങ്കിലും വളർന്നേക്കുമോ എന്ന ഭയം മറ്റൊരു കാര്യം . ഇപ്പറഞ്ഞതെല്ലാം , സംഘത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ് . സംഘനേതാക്കളെ വധിക്കാൻ അഭിനവ് പദ്ധതിയിട്ടുവെന്നു പോലും ഇടയ്ക്കു വാർത്തയുണ്ടായിരുന്നു . എന്തായാലും , സംഘാനുഭാവം എന്നു വച്ചാൽ അത് " സ്വാഭാവിക " മായി ഇത്തരം സംഘടനകളേയും പിന്തുണയ്ക്കുന്നതിലേക്ക് എത്തിക്കും എന്നൊരു ചിന്തയുണ്ടെങ്കിൽ അതു തികച്ചും തെറ്റാണ് . qw_er_ty
നന്നായി . മലയാളം പ്രണയവിരുദ്ധമാണു , ഡാര്‍ളിങ് , സ്വീറ്റ് ഹാര്‍ട്ട് , ഹണി ഇതിനൊന്നും അടുത്ത് വരുന്ന വാക്കൊന്നും മലയാളത്തിലില്ല എന്ന് ഇന്നാളു നമത് വിലപിക്കുന്നുണ്ടായിരുന്നു . എന്തിനാണതൊക്കെ ? ഈ ഐറ്റംസ് ഉപയോഗിച്ച് തുടങ്ങിയാല്‍ മതിയല്ലോ . പഷ്മളേ , എന്‍ മൈക്കണ്ണി . . പീനസ്തനിയാം നിന്‍ വിദ്രുമാധരിയില്‍ നിന്നൊഴുകി വരും കിളിമൊഴി കേള്‍ക്കവേ മദിരാക്ഷിയായ് നീയെന്നോര്‍ത്തുപോയ് നിന്നുടെ മുഗ്ധലോചനന്‍ എന്നൊക്കെ വേണം ഇനി പ്രണയകാര്‍ഡുകളില്‍ എഴുതാന്‍ . സമത്വത്തിലേക്ക് ഒരു സ്റ്റെപ്പെങ്കില്‍ ഒരു സ്റ്റെപ്പ് എന്ന പോളിസി പുറത്ത് എന്റെ വക രണ്ട് വാക്ക് മദിരാക്ഷന്‍ , ബ്രഹതോദരന്‍
അനുഭവക്കുറിപ്പ് എന്ന നിലയില്‍ വ്യത്യസ്തത പുലര്‍ത്തി . ഒരു ക്രിക്കറ്റ് മാച്ച് കണ്ട പ്രതീതിയുണ്ട് .
: ) എല്ലാവരേയും സാറേ സാറെ എന്ന് വിളീച്ച് മടുത്ത ഒരു പ്യൂണ്‍ തന്റെ മകന് സാറ് എന്ന് പേരിട്ടത്രേ . പക്ഷെ മകന്‍ പഠിച്ച് മിടുക്കനായി ഐ . എ . എസ്സൊക്കെ പാസായി കളക്ടറായി . എല്ലാവരും തന്നെ പേരു വിളിക്കുന്നു എന്നതായിരുന്നു മകന്റെ വിഷമം . . .
വാല്‍മീകി : നന്ദി . കെണിയാണോ അല്ലയോ എന്ന് ചിത്രം ഏതാണ്ട് വ്യക്തമായി വന്നിട്ടുണ്ട് . ഇനി വണ്ടി റോഡിലിറങ്ങിയാല്‍ പൂര്‍ണ്ണമായും വ്യക്തമാകും . ( അപ്‌ഡേറ്റ് നോക്കൂ ) ഫസല്‍ : നന്ദി . ഹ . ഹ . സാധാരണയില്‍ സാധാരണക്കാരന് സര്‍ക്കാര്‍ ആനവണ്ടി , നിര്‍ത്തിക്കിട്ടിയാല്‍ . പ്രിയ ഉണ്ണികൃഷ്ണന്‍ : നന്ദി . സാമ്പത്തികമേഖല , സാധാരണക്കാരന്റെ പോക്കറ്റിലുള്ളത് തകര്‍ന്ന് പണക്കാരുടെ പോക്കറ്റിലെത്തും അത്ര തന്നെ . വേറെ എന്ത് തകര്‍ച്ച . മനു : നന്ദി . അപ്പോ മഴത്തുള്ളിയേയും കൊണ്ട് കാഴ്ചകള്‍ കണ്ടുവരൂ . എന്നുമുള്ള പോലെ കാഴ്ച കാണലാണോ . കൊച്ചുമുതലാളി : നന്ദി . ആനയെ വാങ്ങിയാല്‍ മാത്രം പോരല്ലോ , അതിന് തീറ്റയും വെള്ളവും കൊടുക്കണ്ടേ . അതുപോലന്നെ . ശ്രീ : നന്ദി . സാജന്‍ : നന്ദി . ഡ്രൈവിംഗ് ടെസ്റ്റിന് മനുവിനെ വിട്ടാല്‍ ' പറഞ്ഞപോലെ ' തന്നെ നടക്കും . ഹഹഹ . ( കുറുക്കന്റെ ആംഗിള്‍ കോഴികൂട്ടിലോട്ട് തന്നെ അല്ലെ . ഞാന്‍ കേട്ടിട്ടേ ഇല്ല . ) ഫൈസല്‍ ; നന്ദി . കാറ്റോണ്ട് വണ്ടിയോടിക്കണ സൂത്രം കേട്ടിട്ടില്ല . ആ ചിലപ്പോ നല്ല കാറ്റടിക്കുമ്പോള്‍ വണ്ടി തന്നെ നീങ്ങുന്ന സൂത്രമായിരിക്കും . പായക്കപ്പല്‍ പോലെ . മഴത്തുള്ളീ : നന്ദി . നേരത്തെ പല പ്രാവശ്യം മനുവിന്റെ കൂടെ കൂട്ട് പോയി അനുഭവമുള്ള ഒരാള്‍ പറയുമ്പോള്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും . ആംഗിള്‍ ശരിയല്ലെങ്കില്‍ നാട്ടുകാര്‍ പൊതുയോഗം കൂടാനും കൂടാതിരിക്കാനും സാധ്യതയുണ്ട് . മന്‍സൂര്‍ : നന്ദി , ടാറ്റാ നാന , സോറി , നാനോ . ഒരു ദേശാഭിമാനി : നന്ദി . വാല്‍ കഷണമാക്കിയാല്‍ പ്രശ്നം തീരുമോ . അനാഗതശ്മശ്രു : നന്ദി . വണ്ടി കൈയ്യിലെത്തുമ്പോഴേ അറിയൂ , നട്ടും ബോള്‍ട്ടും ഉണ്ടോന്ന് . ഭാഗ്യദോഷത്തിന് എങ്ങാനും ഇടിച്ചാല്‍ നമ്മുടെ നട്ടും ബോള്‍ട്ടും ഇളകാതിരുന്നാല്‍ മതി .
സി . ബി . ഐ . അടുത്തിടെ ഫയല്‍ ചെയ്ത എഫ് . ഐ . ആറിലാണ് ബിനുവിനെ പ്രതിചേര്‍ത്തത് . ബിനുവിന്റെ കമ്പനിയുടെ ഓഫീസുകളില്‍ സി . ബി . ഐ . റെയ്ഡ് നടത്തിയിരുന്നു . ബിനുവിനെ നാലുദിവസത്തെ സി . ബി . ഐ . കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് . യു . പി . നോയ്ഡയിലെ ഫേസ് രണ്ട് സെക്ടര്‍ 80 എ 37ലാണ് മെറോഫോമിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് . ബിനുവിനെ വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യംചെയ്യുമെന്നറിയുന്നു .
ചേര്‍ത്തല : താലൂക്ക് ആസ് പത്രിയിലെ കൂട്ട പ്രസവശസ്ത്രക്രിയയുമായി ബന്ധപ്പൈട്ട് ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ്
' ഏയ് ഇല്ല . . ഞാനെന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് ഒന്ന് അപ്ടേറ്റ് ചെയ്തതാണ് , തെങ്ങിന്റെ മണ്ടേലാണെന്ന് '
ലണ്ടന്‍ : കിഴക്കന്‍ ലണ്ടനിലെ ക്ലാംപ്റ്റണില്‍ ഒരു അമ്മ തന്റെ നാലു വയസ്സുകാരി മകളുടെ ഹൃദയം മുറിച്ചെടുത്ത് ദൈവത്തിനു ബലി നല്‍കി . നിര്‍ഭാഗ്യവതിയായ നുസേബ ബറൂച്ചി എന്ന നാല് വയസ്സുകാരിയുടെ പിതാവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഷായ്ന ( 35 ) മകളുടെ മൃതശരീരത്തിനടുത്ത് ഇരുന്ന് ഖുറാന്‍ വായിക്കുകയായിരുന്നു എന്ന് ' ഡെയ്‌ലി മെയില്‍ ' റിപ്പോര്‍ട്ട് ചെയ്യുന്നു . എംപി3 പ്ലേയര്‍ ഉച്ചത്തില്‍ വച്ചുകൊണ്ടായിരുന്നു ഷായ്ന ഖുറാനില്‍ കണ്ണുനട്ടിരുന്നത് . ഷായ്നയുടെ കൈവശം കത്തിയുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു വരുത്തി അവരെ അറസ്റ്റ് ചെയ്യിച്ചു . [ . . . ]
ആന്ധ്രപ്രദേശിലെ പ്രധാന പുകയില ഉത്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ് തെനാലി . താലൂക്കിലെ ചെബ്രോലു , സംഗമു ജാഗ്രെലമുഡി പ്രദേശങ്ങള്‍ പ്രകൃതിരമണീയങ്ങളാണ് . ഗുണ്ടൂരില്‍ നിന്ന് 10 കി . മീ . അകലെ സ്ഥിതിചെയ്യുന്ന മലയോരഗ്രാമമായ ചെബ്രോലുവില്‍ നിരവധി ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . തെനാലിയില്‍ നിന്ന് 10 കി . മീ . അകലെ സ്ഥിതിചെയ്യുന്ന സംഗമുജാഗ്രെലമുഡി ഗ്രാമത്തില്‍ നിന്ന് സു . 2മ്മ കി . മീ . അകലെയാണ് കൃഷ്ണാ - തുങ്ഗഭദ്രാ നദികളുടെ സംഗമം ഉള്‍ക്കൊണ്ട് പ്രസിദ്ധമായ ' സംഗമസ്ഥല്‍ ' സ്ഥിതിചെയ്യുന്നത് . ചെന്നൈ - വിജയവാഡാ റെയില്‍പാതയിലെ ഒരു പ്രധാന സ്റ്റേഷനാണ് തെനാലി .
മൂപ്പരുടെ അഭിപ്രായത്തിൽ ഒരാൾ തറവാടിയാകുന്നത് ആൾ എത്രത്തോളം സ്വയം പര്യാപ്തനാണ് എന്നതിനെ ആശ്രയിച്ചാണ് . അല്ലാതെ വല്യ പഠിപ്പ് പഠിച്ചതുകൊണ്ടോ … ഉന്നതകുലജാതനായതിനാലോ … വല്യ ഉദ്ദ്യോഗസ്ഥനായതുകൊണ്ടോ , കാർന്നന്മാർ ഉണ്ടാക്കിയ കാശുകൊണ്ട് ഇരുന്ന് തിന്നുന്നതുകൊണ്ടോ അല്ല . എന്നുവച്ചാൽ തെങ്ങുകയറ്റമറിയാത്ത ആലുക്കാസ് ജോയേട്ടനും കൊയ്യാനും കറ്റമെതിക്കാനുമറിയാത്ത ബീനാ കണ്ണനും തറവാടിയല്ല !
അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം , അതിരപ്പിള്ളിക്ക് ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വെളുത്ത് തുടുത്ത ഒരുത്തന്‍ , സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള , ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത് .
ദേവാ , വളരെ ലളിതമായ ശൈലിയില്‍ തുടരുന്ന പോസ്റ്റുകള്‍ ആരെയും ഇരുത്തി വായിപ്പിക്കും എന്നു പറയേണ്ടതില്ല . മലയാളത്തില്‍ ലളിതമായ ഇത്തരം ലേഖനങ്ങള്‍ കാണുന്നത് ഇപ്പോള്‍ രണ്ടാമതാണ് . ആദ്യത്തേത് ഡോ . ചന്ദ്രമോഹന്‍ സാര്‍ കേരളാ . കോം ഗസ്റ്റ്ബുക്കില്‍ എഴുതിയപ്പോഴായിരുന്നു . നിര്‍ഭാഗ്യവശാല്‍ അവ ഇപ്പോള്‍ ഓണ്‍ലൈന്‍ അല്ല . ( അതെവിടെയെങ്കിലും ഉള്ളതായി അറിയാവുന്നവരുണ്ടോ ? ) എളിയ ഒരഭിപ്രായമുണ്ട് . പുതിയ പോസ്റ്റുകളില്‍ നിന്ന് പഴയവയിലേയ്ക്കു പോകാന്‍ സൈഡ് ബാറിലെ ലിങ്കില്‍ നിന്നു കഴിയുമെങ്കിലും പഴയവയില്‍ നില്‍ക്കുമ്പോള്‍ പുതിയവയിലേയ്ക്ക് എളുപ്പമെത്താന്‍ വഴിയൊന്നും കാണുന്നില്ല . ഒരു പക്ഷേ പുതിയ പോസ്റ്റിടുമ്പോള്‍ പഴയതിന്റെ BlogThis ! വഴി വന്നാല്‍ ശരിയാവുമായിരിക്കുമെന്നു തോന്നുന്നു .
പശ്ചിമ ബംഗാളില്‍ നിക്ഷേപം നടത്താന്‍ ടാറ്റയെ സ്വാഗതം ചെയ്യുന്നുവെന്നു കോണ്‍ഗ്രസ് . എന്നാല്‍ ടാറ്റ വന്നില്ലെങ്കില്‍ പകരം മറ്റുള്ളവര്‍ വരും . പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രദീപ് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത് . ബിധന്‍ ചന്ദ്ര റോയുടെ കാലത്താണു പശ്ചിമ ബംഗാളില്‍ ഏറ്റവുമധികം വ്യവസായങ്ങള്‍ ഉണ്ടായത് . ആ സമയത്തു ടാറ്റ ഉണ്ടായിരുന്നില്ല . ടാറ്റ സത്യാവസ്ഥ മനസിലാക്കണം . സിംഗൂരിലെ 600 . . .
സെന്റ് പയസ് ടെന്‍ത് ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ റോമിലെ ക്‌നാനായ കുട്ടികള്‍ക്കായി രണ്ടിന് വണ്‍ ഡേ ക്യാമ്പ് സെന്റ് പയസ് ടെന്‍ത് ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ വിയ ബ്രവേത്ത ഹാളില്‍ നടത്തി . റവ . ഫാ . ബിബി തറയിലിന്റെ നേതൃത്തത്തില്‍ ബ്ര . നിഷാദ് , ബ്ര . ലിറ്റോ , പിറ്റിഎ പ്രതിനിധികള്‍ , കെസിഎഐ , കെസിവൈഎല്‍ എന്നിവരുടെ കൂട്ടായ സംരഭമായിരുന്നു ക്‌നാനായ കുഞ്ഞുങ്ങള്‍ യേശുവിനോടോത്തു എന്ന സഹവാസ ക്യാമ്പ്് .
ആരും ഗോപാല കൃഷ്ണനെ അതിനു ചികില്സിചില്ലല്ലോ . ചികിത്സ വേണ്ടത് അയാള്‍ക്ക് കയ്യടിക്കാന്‍ പോകുന്നവര്‍ക്ക് തന്നെ ആണ് . ഗോയ്ക്ക് ഇത് വയറ്റില്‍ പിഴപ്പല്ലേ . .
പ്രിയ പാര്‍ത്ഥന് ജീ , " . . യഹൂദന്മാര്‍ , ക്രിസ്ത്യാനികള്‍ , മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന് അസഹിഷ്ണുത ( Jealous God ) ഭൂഷണമായിട്ടാണ് പറഞ്ഞിരിക്കുന്നത് . [ . . . ] . . . പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു . " മരണം അവരുടെ മേല്‍ പതിക്കട്ടെ . അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ . തങ്ങളുടെ ശവകുടീരത്തിലേയ്ക്ക് അവര്‍ സംഭീതരായി പോയിമറയട്ടെ " പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച് വിവരിക്കുന്നുണ്ട് . അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു . ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഖുര്‍ആനും ആരംഭിക്കുന്നത് . അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു . . . . . . . . . . . യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല . അവര്‍ ഒന്നിനും സദൃശ്യനല്ല . അതുകൊണ്ട് അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് ദൈവനിന്ദയാണ് . അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ് സത്യദൈവം . കൃഷ്ണനെയും , ശിവനെയും മാത്രമല്ല , യേശുവിനെപ്പോലും അന്യദേവതയായിട്ടാണ് പരിഗണിക്കുന്നത് . . . . . . . . . . എന്നാല്‍ , ഭഗവദ് ഗീതയില്‍ പരമാത്മസ്വരൂപത്തിന് നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ് പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന് മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല . . . " ഒരു ദൈവവിശ്വാസിയും ഒരു നിരീശ്വരനും തര്‍ക്കിക്കാന്‍ തുടങ്ങിയാല്‍ അതിനൊരന്തവും കുന്തവുമുണ്ടാകില്ല എന്ന് അറിയാം . എങ്കിലും താങ്കള്‍ പണിക്കര്‍ സാറിന്റെ പോസ്റ്റില്‍ ഇട്ടകമന്റ് പിടിച്ച് ഇവിടെ വന്നപ്പോള്‍ കണ്ട ഒരു വാദഗതി മുകളില്‍ ക്വോട്ട് ചെയ്ത ഭാഗങ്ങളില്‍ സംഗ്രഹിച്ചു നോക്കിയതാണ് . ഇതില്‍ ഒരു ചരിത്രവസ്തുത താങ്കള്‍ പാടേ വിസ്മരിച്ചതായി തോന്നി . ഭാരതീയ വേദവേദാന്ത ചിന്തയിലുമുണ്ട് താങ്കള്‍ ഖുര്‍ ആനിലും ബൈബിളിലും യഹൂദനിയമങ്ങളിലും ആരോപിക്കുന്ന ' ക്രൌര്യം കാട്ടുന്ന ' ദൈവവും ദേവതകളും . ഋഗ് വേദം മുതല്‍ക്ക് ആരംഭിക്കുന്ന ഭാരതീയമെന്ന് വിശേഷിപ്പിക്കാവുന്ന ദേവതാ സങ്കല്‍പ്പങ്ങള്‍ എടുത്തു നോക്കുക : " ശത്രുക്കള്‍ക്ക് നാശം വരട്ടെ " എന്ന ശാപവചനമില്ലാത്ത ഒരു അധ്യായം പോലും ചിലപ്പോള്‍ അവയില്‍ കാണാനാവില്ല . ശത്രുനാശം വരുത്തി ഞങ്ങളുടെ കുലത്തെ കാത്തുരക്ഷിക്കുന്ന ഇന്ദ്ര നാണ് പ്രധാന ആരാധനാ മൂര്‍ത്തി തന്നെ . ഉത്തമോദാഹരണം ഋഗ്വേദം തന്നെയാണ് ( ഇന്ത്യന്‍ മണ്ണിലെ ആര്യസംസ്കാരത്തിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ അവര്‍ പ്രാദേശിക ഗോത്രങ്ങളില്‍ നിന്നു നേരിട്ട എതിര്‍പ്പുകള്‍ ആവാം ഇതില്‍ പ്രതിനിധീകരിക്കുന്നത് ) അഥര്‍വ്വവേദകാലമൊക്കെ എത്തുമ്പോഴേക്ക് മുന്‍ വേദങ്ങളിലെ ദേവതകള്‍ക്ക് ഒരുപാട് മാറ്റം സംഭവിച്ചതായി കാണാം . കൂട്ടത്തില്‍ ആഭിചാര മെന്ന് വിവിക്ഷിക്കാവുന്ന തരം ക്രിയകളുടെ വിധികളും വളരെ കൂടുതല്‍ കാണുന്നു . ഉപനിഷത്തുകളില്‍ ചിലത് പ്രപഞ്ചത്തെയും മനുഷ്യ സ്വത്വത്തെയും കുറിച്ചുള്ള മനോഹരമായ തത്വചിന്ത ഉള്‍ക്കൊള്ളുന്നവയാണെങ്കിലും ലഭ്യമായ ഉപനിഷദ് ടെക്സ്റ്റുകള്‍ ആകെമൊത്തം നോക്കിയാല്‍ മുകളില്‍ പറഞ്ഞ ലൈന്‍ തന്നെ ഉള്ളവയാണ് . താങ്കള്‍ പറയുമ്പോലെ ക്രൌര്യം കുറഞ്ഞ , ഏറെകുറേ സൌമ്യനായ ഒരു ദേവസങ്കല്പം ഗീതയില്‍ കാണാമെന്നതു നേര് . എന്നാല്‍ അതിലും ' ദുഷ്ട - നിഗ്രഹം ' നടത്തുന്ന , നിലയില്ലാത്ത ജനനമരണചക്രത്തില്‍ പെടുത്തി സ്വസൃഷ്ടികളെ ' കഷ്ടപ്പെടുത്തുന്ന ' ദൈവസങ്കല്‍പ്പം വിളമ്പുന്ന ശ്ലോകങ്ങള്‍ ധാരാളം . ഒരുദാഹരണം : " ദുഷ്ടന്‍മാരായ അവരെ വീണ്ടും വീണ്ടും ഞാന്‍ [ കൃഷ്ണന്‍ ] ഹീന യോനികളില്‍ വീണ്ടും വീണ്ടും ജനിപ്പിക്കുന്നു . . . " എന്ന അര്‍ത്ഥം വരുന്ന ശ്ലോകഭാഗം ( ഓര്‍മ്മയില്‍ നിന്ന് എഴുതിയത് : ശ്ലോക നമ്പര്‍ റെഫറന്‍സിന് ഗീത കൈയ്യില്‍ ഇപ്പോഴില്ല ) . മാത്രമോ , " എന്നില്‍ ലയിക്കാതെ മറ്റൊരു മോക്ഷം നിനക്കില്ല " എന്ന ലൈനില്‍ ആണ് കൃഷ്ണന്‍ അര്‍ജ്ജുനനെയും ലോകത്തെ തന്നെയും ഗീതയിലുടനീളം ഉപദേശിക്കുന്നത് . " അന്യദേവതകളെ പൂജിക്കുന്നവരും ഫലത്തില്‍ എന്നെത്തന്നെയാണ് ആരാധിക്കുന്നത് എന്നും ആ അനുഗ്രഹങ്ങളും ഞാന്‍ വഴി തന്നെയാണ് വരുന്നത് എന്നും പറയുന്ന അതേ കൃഷ്ണന്‍ ഇതും കൂടി പറയുന്നുണ്ട് : [ . . . മറ്റു ] ദേവതകളെ ഉപാസിക്കുന്നവന്‍ ദേവലോകത്ത് എത്തുന്നു . എന്നെ ഉപാസിക്കുന്നവന്‍ എന്നില്‍ ലയിക്കുന്നു [ മോക്ഷത്തെ പ്രാപിക്കുന്നു ] എന്ന് . വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാക്കുമ്പോള്‍ എത്രതന്നെ തേനില്‍ പൊതിഞ്ഞാലും ആത്യന്തികമായി ആടയാഭരണങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ എല്ലാം ഒരേ ശൈലി തന്നെ . ഭഗവദ് ഗീത ഒറ്റ ഗീതയായി ക്രോഡീകരിക്കപ്പെട്ട ഭാരതീയ ചരിത്ര സാഹചര്യത്തില്‍ ന്യായ , സാംഖ്യ , വൈശേഷിക തത്വശാസ്ത്രങ്ങള്‍ക്ക് എന്തുമാത്രം സ്വാധീനം ഉണ്ടായിരുന്നു എന്ന് പഠിക്കുമ്പോഴേ ഗീതയില്‍ അവയുടെ സ്വാധീനം വളരെ കൂടുതലാണെന്ന് മനസിലാക്കാനാകൂ . ഗീത തരുന്ന ജനനമരണ ചാക്രിക തത്വം അപഗ്രഥിച്ചാല്‍ ഇതു മനസിലാകും . ആ ത്ത്വശാസ്ത്രത്തെ crude ആയി ഇങ്ങനെ ചുരുക്കാം :
ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു : ബ്രഹ്മി , കൃസ്തുവിനു മുമ്പ് 7 - 8ാം നൂറ്റാണ്ടിലെപ്പോഴോ സെമറ്റിക് വണിക്കുകളുടെ Aramaic ലിപിയുടെ സ്വാധീനത്താല്‍ ഇന്ത്യയില്‍ രൂപപ്പെട്ട ലിപിവ്യവസ്ഥിതി . ( സിന്ധുനദീതട സംസ്കാരം 2500 - 1700 BC വരെയുള്ള കാലഘട്ടമായിരുന്നു , ക്യൂണിഫോമിന്റെ ആദിമരൂപമായിരുന്നു അവരുടെ ലിപിയും ) ബ്രഹ്മി ലിപികളുടെ ഒരു പ്രത്യേകത അവ വ്യജ്ഞനങ്ങളെ ' അ ' എന്ന ശബ്ദത്തോടുകൂടി അവസാനിപ്പിക്കുന്ന രീതിയിലാണു് എഴുതുന്നതു് ( സിബുവിന്റെ വരമൊഴില്‍ ബ്ലോഗില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടേയ്ക്കും ) ബുദ്ധമതസ്വാധീനത്താല്‍ അശോകന്റെ കാലത്തെ ബ്രഹ്മി ഉപയോഗിച്ചാണു് ദക്ഷിണഭാരത്തില്‍ 250 BC - യോടെ എഴുത്തു തുടങ്ങിയതു് . പിന്നീടത്തു് ചാലൂക്യന്മാരുടെയും പല്ലവന്മാരുടെയും കാലത്തു് ( ഏ . ഡീ 5ാം നൂറ്റാണ്ടിനു ശേഷം ) ഗ്രന്ഥലിപിയും സൃഷ്ടിക്കപ്പെട്ടു . ഇതില്‍ തന്നെ എട്ടാം നൂറ്റാണ്ടിലെ ഗ്രന്ഥലിപിയാണു് തുളു - മലയാളം ലിപിയായി വളര്‍ന്നുവന്നതത്രെ .
പാക്കിസ്ഥാന്‍ ! അതൊരു രാജ്യമാണോ ? ശരിക്കും കീടബാധയേറ്റ ഒരു പാടത്തെയാണ് ഓര്‍മ വരുന്നത് . ക്ഷുദ്രജീവികള്‍ക്ക് ഇത്രക്കും സ്വാതന്ത്ര്യം ഉള്ള ഒരു പ്രദേശം . ലോകത്തിന്റെ ശാപഗ്രസ്തമായ ഒരു ക്യാന്‍സര്‍ ബാധിത അവയവം പോലെ അതിങ്ങനെ കിടക്കുന്നു . എത്ര ആയാസരഹിതമായാണ് തീവ്രവാദികള്‍ കളിക്കാരുടെ ബസ്സിനു നേരെ വെടി വയ്കുന്നത് ! ബോംബെയിലെ പോലെ ഓര്‍ക്കാപ്പുറത്ത് ഒന്നുമല്ല എന്ന് അലോചിക്കണം . പ്രസിഡന്റല്‍ സെക്യൂരിറ്റി വാഗ്‌ദാനം നല്‍കി കൊണ്ടുവന്ന ഒരു റ്റീമിനെതിരെയാണ് വെടിവെപ്പ് എന്നതാണ് പ്രസക്തം . ബസ്സ് പോകുന്ന വഴിക്ക് ഒരു ഡസന്‍ " പാറ്റകള്‍ " തോക്കും റോക്കറ്റും ലോഞ്ചറുകളുമേന്തി കട്ടന്‍ ചായയടിച്ചു വെയിറ്റ് ചെയ്യുകയായിരുന്നത്രേ . കൊടുങ്കാടുമല്ല - തനി സിറ്റി പ്രദേശത്ത് ! മാച്ച് റഫറിയായിരുന്ന ക്രിസ്സ് ബോര്‍ഡ് പറഞ്ഞത് , വെടിവയ്പ് തുടങ്ങിയതും ചുറ്റുമുണ്ടായിരുന്ന പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ സ്ഥലം കാലിയാക്കി എന്നാണ് ! വെടിയേറ്റ ഫോര്‍ത്ത് അംപയര്‍ ഹസന്‍ റാസയുടെ മുകളില്‍ മറഞ്ഞ് കിടന്ന് ക്രിസ്സ് ബോര്‍ഡ് ആവുംവിധം ആ സാധുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നത്രേ . കുറേക്കഴിഞ്ഞപ്പോള്‍ ഒരു എലീറ്റ് പോലീസ് കമാന്റോ വണ്ടിയുടെ വാതില്‍ തുറന്ന് അകത്ത് വന്ന് ക്രിസ്സ് ബോര്‍ഡിന്റെ മുകളില്‍ കയറിക്കിടന്ന് അട്ടിയിട്ടത്രേ ! മൂന്ന് പേരാണ് ഇപ്പോള്‍ മുകളില്‍ മുകളില്‍ കിടക്കുന്നത് . എന്തോന്നാടേ ഈ കാട്ടുന്നത് ? പോയി വണ്ടിയോടിച്ച് ഞങ്ങളെ രക്ഷിക്കൂ എന്ന് ക്രിസ്സ് ബോര്‍ഡ് കമാന്റോയോട് പറഞ്ഞപ്പോള്‍ മുകളില്‍ കിടന്ന ലവന്‍ " എനിക്ക് ഡ്രൈവ് ചെയ്യാന്‍ അറിഞ്ഞൂടടേ " എന്നാണത്രേ തിരിച്ച് പറഞ്ഞത് . കേരള പോലീസ് വി ഐ പികള്‍ക്ക് സെക്യൂരിറ്റിയുടുന്നത് ഇതിലും ഭേദമായിരിക്കും എന്ന് തോന്നുന്നു . പണ്ട് കാര്യമാക്കാതിരുന്ന , ബ്യൂട്ടീസ്പോട്ടായി കരുതിയ ഒരു മറുക് വളര്‍ന്ന് വളര്‍ന്ന് മുഖത്താകെ പടര്‍ന്ന് ക്യാന്‍സറസായി ജീവന് ഭീഷണിയാകും വിധം ആയിത്തീരുന്ന പ്രതിഭാസമാണ് പാക്കിസ്ഥാനില്‍ കാണുന്നത് . മറുക് , മതതീവ്രവാദം . ഇസ്ലാം മുസ്ലീം എന്നൊന്നും വിളിക്കാനാവാത്ത വിധം കാടത്തവും , ക്രൂരതയും , ചെറ്റത്തരവും ഈ പാറ്റകള്‍ കാണിച്ചുവരുന്നു എന്നതാണ് ആകെയൊരു ഗുണം . ഒരു മതം ഇവരുടെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരിതം ചില്ലറയൊന്നുമല്ല . ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു , ഇത് മതവും ജാതിയുമൊന്നുമല്ല … മള്‍ട്ടിപ്പീള്‍ ഫ്രന്റില്‍ യുദ്ധം നടക്കുന്ന നാലാം ലോകമഹായുദ്ധം തന്നെയാണ് . തീവ്രവാദികള്‍ക്കെതിരെ . അല്‍കൊയ്ദയും . ലഷ്കറും , പുലികളും എല്ലാം ഒന്നു തന്നെ . മതത്തെ ഒരു മറയാക്കി ഒരുളുപ്പുമില്ലാതെ പിടിച്ചിരിക്കുന്നു എന്നു മാത്രം ! മതം ഓപ്പിയം ആണെന്ന് പറഞ്ഞതെത്ര ശരിയാണ് ! ചെയ്യുന്ന ചെറ്റത്തരമെന്തും മതത്തിന്റെ പേരില്‍ വളച്ചൊടിച്ചാക്കിയാല്‍ മതത്തെ ഭയത്തോടെ മാത്രം സമീപിക്കുന്ന വിഡ്ഢികള്‍ അംഗീകരിക്കും എന്ന കുടിലമായ തന്ത്രമാണ് ഈ പാറ്റകള്‍ സ്വീകരിക്കുന്നത് . മതം ഓപിയമാകുന്നത് ഇവര്‍ക്കല്ല , മതം നോക്കി ഇവര്‍ക്കെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കാണ് . മതത്തിന്റെ കൂടെ അമേരിക്ക എന്ന ദ്രാവകം രണ്ട് ഔണ്‍സ് ചേര്‍ക്കുമ്പോള്‍ ഓപ്പിയത്തിന്റെ സ്വാധീനം പതിമടങ്ങ് വര്‍ദ്ധിക്കുകയായി . പിന്നെയെന്തും ചെയ്യാം . . സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാം , സ്കൂളുകള്‍ തകര്‍ക്കാം , ബോംബ് പൊട്ടിക്കാം . . ആഹഹ . ലഹരി തന്നെ ലഹരി .
@ സത . . ഒരു സംഘ് പരിവാര്‍ സഹയാത്രികനായ ( ഞാനങ്ങനെ പറയുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നു ) താങ്കള്‍തന്നെ ഇവിടെ വന്ന് ജമാഅത്ത് വിമര്‍ശകരെ തിരുത്തിയതില്‍ നന്ദിയുണ്ട് . എനിക്കോ ജമാഅത്തെ ഇസ്‌ലാമിക്കോ ആര്‍ . എസ് . എസിനെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു തെറ്റിദ്ധാരണയും ഇല്ല . ജമാഅത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ തൊണ്ണുറ് ശതമാനവും കള്ളമാണ് എന്ന് വളരെ വേഗത്തില്‍ തന്നെ തെളിയിക്കാവുന്നതേയുള്ളൂ . ബാക്കിയുള്ള അതിശയോക്തി കലര്‍ത്തിയുള്ള വിവരണത്താലും ഉദ്ധരണികള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാലും സംഭവിക്കുന്നവയാണ് . ജമാഅത്തെ ഇസ്്‌ലാമിയാണ് ആര്‍ . എസ് . എസിന് കാരണം എന്ന് വരെ ചിലര്‍ തട്ടിവിടാറുണ്ട് . എന്ന് വെച്ചാല്‍ ജമാഅത്ത് തുടങ്ങുന്നതിന് 20 വര്‍ഷം മുമ്പുതന്നെ മറുപടി തുടങ്ങി എന്നാണ് ഇതിലൂടെ വരുന്നത് . മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടക്കുന്നതിനെയും സംഘടിത സമ്മര്‍ദ ശ്രമങ്ങളെയും ചെറുക്കാന്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ശൈലി അറിഞ്ഞിട്ടും പലര്‍ക്കും അത് പറയാന്‍ ധൈര്യമില്ല എന്ന് മാത്രമല്ല . സമാധാനപൂര്‍വം തങ്ങളുടെ ദര്‍ശനം പ്രബോധനം നടത്തുന്നതിനപ്പുറത്തേക്ക് ചിന്തിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയെ അതിനോട് താരതമ്യപ്പെടുത്തുന്നതിലെ അനൗചിത്യം നിങ്ങള്‍ക്കെങ്കിലും മനസ്സിലായല്ലോ . ഇന്ത്യയുടെ വിഭജനം എന്തുകൊണ്ടുണ്ടായി എന്ന് ഒന്നുകൂടി പഠിക്കേണ്ടതുണ്ട് . അതില്‍ ആര്‍ . എസ് . എസും സാമുദായിക പാര്‍ട്ടികളും വഹിച്ച പങ്കെന്ത് എന്നൊക്കയുള്ള പഠനം ആവശ്യമാണ് . പക്ഷെ നിങ്ങള്‍ ആര്‍ . എസ് . എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലല്ല എന്ന് പറഞ്ഞാലും ഞങ്ങളുടെ കൂട്ടത്തിലെ മുജാഹിദ് വിഭാഗത്തിലെ ചിലര് വിട്ടുതരില്ല . അവര്‍ക്ക് ആളുകളെ പറഞ്ഞു പേടിപ്പിക്കാന്‍ അതിനെ നിങ്ങളുമായി കൂട്ടി ഘടിപ്പിക്കേണ്ടതുണ്ട് . ഭീകരതയുടെയും അധര്‍മത്തിന്റെയും പര്യായമായി അറിയപ്പെടുന്നവരാണല്ലോ നിങ്ങള്‍ . ജമാഅത്തിനെക്കുറിച്ച് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയല്ലാതെ അവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ല ആ നിസ്സാഹായവസ്ഥ നിങ്ങളും മനസ്സിലാക്കണം . അതുകൊണ്ട് ആ പാപികളോട് ക്ഷമിച്ചേക്കുക . പിന്നെ ഇസ്‌ലാം രാഷ്ട്രീയമടക്കമുള്ള ഒരു സമഗ്രദര്‍ശനമാണ് . അത് പറഞ്ഞാല്‍ നിങ്ങളെപ്പോലുള്ളവര്‍ മുതലെടുക്കുമെന്ന് കരുതി ചില സാധുക്കള്‍ അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ് . അത് ലോകത്തിന് അപകടകരമല്ല . എതിര്‍ക്കുന്നവര്‍ക്കും ആ വാദമില്ല . അതുകൊണ്ട് ലോകത്ത് മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ഇസ്്‌ലാമിനെ അതിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ ആധാരമാക്കുന്നു അങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന മുസ്ലിം രാഷ്ട്രങ്ങല്‍ ഉണ്ടാകുന്നത് . എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതാണോ ഇസ്‌ലാമിക രാഷ്ട്രം എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയേണ്ടിവരും കാരണം . രാജാധിപത്യവും സ്വേഛാധിപത്യവും ഇസ്‌ലാം അംഗീകരിക്കുന്നില്ല . മാത്രമല്ല മിക്കരാജ്യങ്ങളുടെയും പൊതുജനാഭിപ്രായം അവിടെ പരിഗണിക്കപ്പെടുന്നുമില്ല . അതിന് പലകാരണങ്ങളുണ്ട് . അതൊക്കെ വേറെ വിഷയങ്ങള്‍ അങ്ങോട്ട് ഇപ്പോള്‍ കടക്കുന്നില്ല . ഇവിടെ ചര്‍ച മറ്റൊരു വിഷയമാണ് എന്നറിയാമല്ലോ . അതുകൊണ്ട് നല്‍കപ്പെട്ട വിഷയത്തില്‍ താങ്കള്‍ക്ക് വലതും ഉണ്ടെങ്കില്‍ പറയാം . മറ്റുചര്‍ചകള്‍ നമ്മുക്ക് പിന്നീടൊരിക്കാലാവാം .
വ്യാഖ്യാനങ്ങളെക്കൊണ്ടും സിദ്ധാന്തവൽക്കരണങ്ങളെക്കൊണ്ടും തോറ്റു .
ഉമേഷ് , ഇത്രയും വലിയ ഒരു അദ്ധ്വാനത്തിന് താങ്കളെ അഭിനന്ദിക്കാതെ വയ്യ . ഒരു കാര്യത്തിലെ വിഷമമുള്ളൂ . ഇതൊക്കെ ഈ " പൊട്ടക്കിണറ്റിലെ തവളകള്‍ " എന്ന് തിരിച്ചറിയും ?
ഗാന്ദിജിയുപം ആഭയചുമായുള്ള relationship ചര്‍ച്ചചെയ്യേണ്ടതായിരുന്നു … നെഗറ്റീവ് ആയല്ല പോസിറ്റീവ് ആയിത്തന്നെ . .
എന്റെ കുറുമാന്‍ പ്രചോദനങ്ങള്‍ . തണുത്തു വിറയ്ക്കുന്ന ഡിസംബര്‍ രാത്രിയില്‍ പുതുതായി മാറിയ വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം നേരാംവണ്ണം ഓടാതെ തണുത്ത് വിറച്ച് കിടന്നപ്പോള്‍ കുറുമാന്‍ സ്വസ്സിലേക്ക് പോകാന്‍ ആറ്റില്‍ ചാടിയതും തണുത്ത് വിറച്ച് കിടന്നതും ഓര്‍ത്തു . പിന്നെ സുഖമായ ഉറക്കമായിരുന്നു എനിക്ക് . എപ്പോള്‍ വിശന്നാലും ഇപ്പോള്‍ കുറുമാന്റെ യൂറോപ്യന്‍ വിശപ്പോര്‍ക്കും . അതോടെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാലും പോകും വിശപ്പ് .
ഇലഞ്ഞിച്ചുവട്ടിൽ , നിലാവിൽ നനഞ്ഞ് , അവൾ . വർദ്ധിച്ച ആവേശത്തോടെ തന്റെ കൈകൾ കൊണ്ട് പരിഭപ്പൂവ് വിരിഞ്ഞ , നനഞ്ഞുകുതിർന്ന അവളുടെ മുഖം അയാൾ കോരിയെടുത്തു . നനവൂറുന്ന കീഴ്ചുണ്ടിൽ ചന്ദ്രബിംബം തിളങ്ങുന്നു . അയാൾ ആ ചന്ദ്രബിംബത്തെ കടിച്ചെടുക്കുമ്പോൾ പരിഭവപ്പൂവ് വാടിക്കൊഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു . അവളെ തന്റെ ശരീരത്തോട് ചേർത്തമർത്തി ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ നിശ്വാസം ആസ്വദിച്ച് അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു … . . . . എന്റെ പ്രിയേ . . . എന്തൊരു വർണ്ണന . . അപാരം
177 . അംറുബ്നു ശരീദ് തന്റെ് പിതാവില്‍ നിന്ന് , ഞാന്‍ ഒരിക്കല്‍ നബി ( സ്വ ) യുടെ കൂടെ സഹായാത്രികാനായിരുന്നു . അങ്ങിനെ ഞാന്‍ അവിടുത്തേക്ക് ഥഖ്ഫീ ഗോത്രക്കാരനായ ഉമയ്യത്തുബ്നു അബീസ്സ്വലതിന്റെ നൂറ് കവിതകള്‍ ചൊല്ലിക്കൊടുക്കുകയുണ്ടായി . ഓരോ വരി ചൊല്ലിക്കഴിയുമ്പോഴും നബി ( സ്വ ) എന്നോട് പറയും : " ഇനിയും " അങ്ങനെ നൂരുകവിതകള്‍ തികഞ്ഞപ്പോള്‍ നബി ( സ്വ ) പറഞ്ഞു അദ്ദേഹം വിശ്വസിക്കാറായിട്ടുണ്ട് .
> അബ്ബാദില്‍ നിന്ന് നിവേദനം : മുആവിയ ഹജ്ജ് ചെയ്തു . ത്വവാഫ് ചെയ്യുന്നതിനിടയില്‍ മഖാമു ഇബ്റാഹീമിനടുത്ത് വെച്ച് രണ്ടു റക്അത് നിസ്കരിച്ചു . പിന്നീട് സ്വഫയിലേക്ക് പോകും വഴി സംസമിന്റെ അടുത്തു നിന്ന് അല്പംന സംസം വെള്ളം കൊണ്ടുവരാന്‍ അടിമയോട് ആവശ്യപ്പെട്ടു . എന്നിട്ട് മുആവിയ ( റ ) അതു കുടിക്കുകയും അല്പംി മുഖത്തു തെളിക്കുകയും ചെയ്തു . തുടര്ന്ന് പറഞ്ഞു : ' സംസം രോഗങ്ങള്ക്കു ള്ള ശിഫാ ആണ് . ഏത് ആവശ്യത്തിനും അത് കുടിക്കാം . '
എന്താണ് ട്രീറ്റഡ് വുഡ് ഫര്‍ണിച്ചറുകളോടിത്ര ആഭിമുഖ്യമെന്ന് ചോദിച്ചാല്‍ ഫോര്‍ കംഫര്‍ട്ടബിള്‍ ലിവിംഗ് എന്നായിരിക്കും കൂടുതല്‍ പേരും ഉത്തരം പറയുക . നല്ല വീടിനെ മോശമാക്കാനും ഭംഗിയാക്കാനുമുള്ള കഴിവുണ്ട് ഫര്‍ണിച്ചറുകള്‍ക്ക് . ഇന്റീരിയറിന് പ്രത്യേക സ്ഥാനമുണ്ട് ഹോം ഡിസൈനിംഗില്‍ . സ്‌പേസ് കൂടുതലോ കുറവോ ആകട്ടെ . ഉള്ള സ്ഥലത്ത് ഭംഗിയുള്ളതും രാജകീയവുമായ ഫര്‍ണിച്ചറുകള്‍ . ഒരു വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ ലുക്ക് വേണം . അതിനല്‍പ്പം കാശുമുടക്കേണ്ടി വന്നാലും കുഴപ്പമില്ല . അങ്ങനെ ചിന്തിക്കുന്നവര്‍ കൂടുതലുള്ള കാലഘട്ടമാണ് . ട്രീറ്റഡ് വുഡ് ഉത്പന്നങ്ങള്‍ അധികകാലം ഈടുനില്‍ക്കുന്നവയാണ് . ബെറ്റര്‍ ഫിനിഷിംഗ് , സ്‌റ്റൈല്‍ ഇതൊക്കെയാണ് പുത്തന്‍ ട്രെന്‍ഡിന് പിന്നില്‍ . ലൈഫ് ലോംഗാണ് ഈ ഫര്‍ണിച്ചറുകള്‍ . മിഡില്‍ ക്‌ളാസ് ഫാമിലിയും വീടുപണിയും മുന്‍പേ ഫിക്‌സ് ചെയ്യുന്നത് ട്രീറ്റഡ് വുഡ് ഫര്‍ണിച്ചറുകളാണ് .
ആ അഭയ കേസ്സ് ഒന്ന് ശരിയാക്കിക്കൊടുക്കാമോ ? ? 16 വർഷമായി ഇതുവരെയും എവിടെയും എത്തിയിട്ടില്ല . ഇന്ത്യയിൽ ഒരു ' ഷെർലക് ഹോം ' എന്റെ സമകാലികനായിരുന്നു എന്നു മേനി പറയാമല്ലോ .
ഇതിന്നായി ഞങ്ങൾ ചെയ്തത് 20 കുട്ടികൾ 2 അധ്യാപകർ എന്ന നിലയിൽ ചെറിയ ഗ്രൂപ്പുകളാക്കി . കൂടെ പി . ടി . എ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒന്നോ രണ്ടോ പേരും . ഹാൾടിക്കറ്റ് , ഉത്തരമെഴുതാനുള്ള മെയിൻ ആൻസർ ബുക്ക് , അഡീഷനൽ ആൻസർപേപ്പർ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു . കുട്ടികളോടൊപ്പം ഹാൾടിക്കറ്റ് വായിക്കൽ , പരിശോധന - ( തെറ്റുകൾ ) എന്നിവ നടന്നു . ഹാൾടിക്കറ്റുകൾ അധ്യാപകർ പോലും ആദ്യമായിട്ടാണ് പൂർണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു .
ചെന്നിത്തല : ചെന്നിത്തല തെക്ക് രാജീവം വീട്ടില്‍ എം . ആര്‍ . ശശിയുടെയും എസ് . ശ്രീകുമാരിയുടെയും മകന്‍ രാജീവും മാവേലിക്കര പ്രായിക്കര ലക്ഷ്മീഭവനത്തില്‍ ആര്‍ . രാജഗോപാലന്‍ നായരുടെയും ലത ആര്‍ . നായരുടെയും മകള്‍ ലക്ഷ്മിയും വിവാഹിതരായി .
" നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട് കിടക്കാണോടാ " അങ്ങേ തലക്കൽ നിന്നുകൊണ്ട് ഊന്നിയ കഴുക്കോൽ വലിച്ചെടുക്കുന്നതിനിടയിൽ മോഹനേട്ടൻ ചോദിച്ചു . സ്പനം ഇടക്ക് മുറിഞ്ഞു . . . അവൾ എന്നെ തനിച്ചാക്കി അന്തരീക്ഷത്തിൽ എവിടേയോ മറഞ്ഞു .
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് റാന്നി - പെരുനാട് ഗ്രാമപഞ്ചായത്ത് . കേരളത്തിന്റെ കിഴക്കേ അതിരായ സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പെരുനാട് . പത്തനംതിട്ട ജില്ലയുടെ വടക്കുകിഴക്കേ മൂലയിലാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം . വിസ്തീര്‍ണ്ണത്തില്‍ പത്തനംതിട്ട ജില്ലയിലെ 54 പഞ്ചായത്തുകളില്‍ 4 - ാം സ്ഥാനമാണ് പഞ്ചായത്തിനുള്ളത് . ഇതിന്റെ വീസ്തീര്‍ണ്ണം 82 . 05 ചതുരശ്ര കിലോമീറ്റര്‍ ആണ് . ഇതില്‍ മൂന്നിലൊന്നു ഭാഗവും റിസര്‍വ്വ് വനമാണ് . മറ്റു ഭാഗങ്ങള്‍ കുന്നുകളും താഴ്വരകളും നിറഞ്ഞതാണ് . പഞ്ചായത്തിലെ പത്തു വാര്‍ഡുകളും നദീതീരത്താണ് . പെരുനാട് , മുക്കം , മാരമണ്‍ , അറയാഞ്ഞിലിമണ്‍ , തുലപ്പള്ളി നാറാണംനാട് - അട്ടത്തോട് എന്നീ വാര്‍ഡുകള്‍ പമ്പയാറിന്റെ തീരത്തും , കക്കാട് , മഠത്തുംമൂഴി , നെടുമണ്‍ , ളാഹ വാര്‍ഡുകള്‍ പമ്പയാറിന്റെ പ്രധാന പോഷകനദിയായ കക്കാട്ടാറിന്റെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത് . പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് സീതത്തോട് പഞ്ചായത്ത് , തമിഴ്നാട് അതിര്‍ത്തി , തെക്ക് ചിറ്റാര്‍ , വടശ്ശേരിക്കര പഞ്ചായത്തുകള്‍ , പടിഞ്ഞാറ് വടശ്ശേരിക്കര , നാറാണംമൂഴി പഞ്ചായത്തുകള്‍ , വടക്ക് നാറാണംമൂഴി , കോട്ടയം ജില്ലയിലെ എരുമേലി , ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തുകള്‍ എന്നിവയാണ് . വനങ്ങളാല്‍ ചുറ്റപ്പെട്ട് തികച്ചും കാര്‍ഷിക മേഖലയായ ഈ ഗ്രാമത്തില്‍ ഇന്നുള്ള ഭൂരിപക്ഷ ജനത പലപ്പോഴായി മറ്റിടങ്ങളില്‍ നിന്നും കുടിയേറിവരാണ് . മുഖ്യമായും വെള്ളക്കാരാണിവിടെ തോട്ടങ്ങള്‍ ഉണ്ടാക്കിയത് . കര്‍ഷകരായും തോട്ടം തൊഴിലാളികളുമായാണ് മറ്റുള്ളവര്‍ കുടിയേറിട്ടുള്ളത് . ബഥനി സന്യാസ സമൂഹത്തിന്റെ ആരംഭം പെരുനാട്ടില്‍ നിന്നാണ് . ആത്മീയാചാര്യനായിത്തീര്‍ന്ന മാര്‍ ഈവാന്യോസ് തിരുമേനിയുടെ പൂര്‍വ്വാശ്രമം ഇവിടെയാണ് . ആത്മീയതയുടെയും ഐശ്വര്യതയുടേയും പ്രതീകമായി ബഥനി ആശ്രമം ഇവിടെ നിലകൊള്ളുന്നു . ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് തന്റെ സന്ദേശ പ്രചരണ വേളയില്‍ ഈ പഞ്ചായത്തിന്റെ അധീനതയിലുള്ള നിലക്കല്‍ എത്തിയിരുന്നതായി പറയപ്പെടുന്നു . ശബരിഗിരി ജല വൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം പെരുനാടന്റെ വികസനത്തില്‍ ഏറെ സഹായകമായി . ഒപ്പം ശബരിമലയുടെയും . 1959 - ല്‍ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലം കാക്കാട്ടാറില്‍ പണികഴിപ്പിച്ചത് കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡാണ് .
വിശുദ്ദപുസ്തകങ്ങളി മാത്രമല്ല നാം പഠിച്ച പാഠപുസ്തകങ്ങളില്‍ പോലും ബാബുവിന്റെ നാമം പ്രതിപാദിച്ചിട്ടുണ്ട് . " ക്ലാക്ലാ ക്ലീക്ലീ അതാ " എന്ന് ഉമ്മറത്തു നിന്നു വിളിച്ചു പറഞ്ഞ സുരേഷ് ( ഠ ) ഉദ്ധേശിച്ചത് ഇതിയാനെക്കുറിച്ചായിരുന്നു . എന്തിനേറെ പറയുന്നു എത്തറയെത്തറ മലയാളസിനിമകളിലൂടെ ബാബുമോന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെട്ടു ! ! !
വാണിയേച്ചി , എത്രയോ മുഖങ്ങളായി , രൂപങ്ങളായി ഇവരെയൊക്കെ കണ്ടിട്ടുണ്ട് . സ്വന്തം മനസ്വാസ്ഥ്യം നഷ്ടപ്പെടുത്താന്‍ മനസ്സില്ലാതെ കണ്ണടച്ചു നടന്നിട്ടുണ്ട് . ഒന്നും ചെയ്യാനില്ലെന്നു സ്വയം വിശ്വസിപ്പിച്ച് ചിത്രത്തിലാക്കി വീണ്ടും കണ്ട് സഹതപിച്ച് സ്വയം ആശ്വസിച്ചിട്ടുണ്ട് . കൂടുതല്‍ പറയാനില്ല . ഇങ്ങനെ ഇനിയും എഴുതരുതേ എന്നല്ലാതെ . . .
നാസു കൊച്ചമ്മാ , ഇതുവരെപുറം പണിക്കൊന്നും ആളെ കിട്ടീല്ലല്ല് ? ഞാം നിന്നോളാം കേട്ടാ . അടിച്ചുതളി , വെള്ളം കോരല് , പാത്രം മെഴക്കല് എല്ലാം ചെയ്തോളാം . തല ചായ്ക്കാന്‍ അടുക്കളേടെ മൂലയ്ക്ക് ഒരിത്തിരി സലവും മാസം മുപ്പതിനായിരം രൂവയും മാത്തറം മതി .
സാംസ്കാരിക നായകരെ , ഹർത്താലിനെതിരെ " കമാ " എന്നൊരക്ഷരം പറയരുത് , ഹർത്താൽ വിരുദ്ധരുടെ കയ്യിൽ നിങ്ങൾക്ക് സമ്മാനിക്കാൻ ഒരു സാഹിത്യ അക്കാഡമിയില്ല , ഒരു സാഹിത്യ അവാർഡുമില്ല എന്തിന് ഒരു ബ്ലോഗ് അവാർഡെങ്ങിലും . സഹിത്യ അക്കാഡമി പ്രസിഡണ്ടാവനോ , സഹിത്യ സംഗമങ്ങളിൽ കസേരയും കൂലിയും വേണോ , പട്ടും വളയും ഊരി വെച്ച് കിടക്കുമ്പോൾ , ആചാരവെടി മുഴക്കണോ , എങ്ങിൽ പിന്നെ മുൻപിൻ നോക്കാതെ " എന്റെ ജന്മവകാശത്തിന് " വേണ്ടി പടപൊരുതു . കുറഞ്ഞ പക്ഷം ഹർത്താൽ വരുമ്പോൾ " കമാ " യുരിയാടരുത് .
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ സംഗതി ഇടിവെട്ട് !
ഇനി , എന്റെ കലണ്ടറിലെ ഒരു ദിവസത്തില്‍ നക്ഷത്രം രണ്ടു പ്രാവശ്യം മാറുന്നതിനു് ഉദാഹരണം . 2007 ഡിസംബര്‍ 26 .
ഇവിടെ എറിയാന്‍ ഞാനൊരു തേങ്ങയും നാരും കളഞ്ഞ് ഇന്നലെ മുതല്‍ ഇരിക്കുന്നതാണ് . പക്ഷെ , എറിയാന്‍ വന്നപ്പോള്‍ ആമ്പിള്ളേര്‍ ആ പണി ചെയ്തു ! 25 വയസ്സില്‍ കോമയിലായേനെ എന്ന ഡയലോഗ് ഞെരിച്ചു . ആര്‍ യു ഫ്രം ഇന്ത്യ ? യെസ് . വിച്ച് പാര്‍ട്ട് ഓഫ് ഇന്ത്യ ? കേരള . ഓഹ് . വെരി നൈസ് പ്ലേസ് . ഐ ഹാവ് ബീന്‍ ദെയര്‍ ട്വൈസ് . " നിനക്ക് സിഗററ്റ് വലിക്കണമെന്നുണ്ട് അല്ലെ ? " ആ ചോദ്യം മലയാളത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ കരുതി അങ്ങേര്‍ ഇനി മലയാളം അറിയുന്ന ആളാണോ എന്ന് ! അടുത്തത് . . . .
ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ . അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു .
അവഗണിച്ച് നൂറുകണക്കിന് മലയാളികളാണ് പരിപാടികളില്‍ പങ്കെടുച്ചത് . ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പ്രശസ്ത ധ്യാനഗുരുവും ചങ്ങനാശേരി എസ് . ബി കോളജ് മുന്‍പ്രിന്‍സിപ്പലുമായ ഫാ . ടോം കുന്നുംപുറം , സാല്‍ഫോര്‍ഡ് രൂപതാ സീറോമലബാര്‍ ചാപ്ലെയിന്‍ ഫാ . ഡൊമനിക് മാടത്താനിയില്‍ എസ് . ജെ തുടങ്ങിയവര്‍ ചേര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങള്‍ തുടങ്ങി തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു . യുവാക്കളാണ് ഭാവിയുടെ വാഗ്ദാനമെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ക്രിസ്തീയമൂല്യങ്ങള്‍ പകര്‍ന്ന് നല്‍കി അവരെ വളര്‍ത്തണമെന്ന് ഫാ . ടോം കുന്നുപുറം സന്ദേശത്തില്‍ ആഹ്വാനം ചെയ്തു കെ . സി . എ . എം യുവജന കൂട്ടായ്മയായ മാഞ്ചസ്റ്റര്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം . ലിവര്‍പൂള്‍ അതിരൂപത സീറോമലബാര്‍ ചാപ്ലെയിന്‍ ഫാ . ബാബു അപ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി . വിശുദ്ധകുര്‍ബാനയാണ് യഥാര്‍ത്ഥശക്തിയെന്ന് മനസിലാക്കി സഭയോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു . ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഫാ . ഡൊമനിക് മാടത്താനിയില്‍ നിര്‍വഹിച്ചു എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രകാശ് ജോസഫില്‍ നിന്നും ആദ്യചെക് സ്വീകരിച്ചായിരുന്നു ഉദ്ഘാടനം . തുടര്‍ന്ന് ഫാ . ടോം കുന്നുംപുറം കേക്ക് മുറിച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു . പ്രസിഡന്റ് ജോസ് ജോര്‍ജ് , ചെയര്‍പേഴ്‌സണ്‍ സുശീല ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു . സെക്രട്ടറി ബിജു ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു . ജോബി തോമസ് സ്വാഗതവും സന്തോഷ് സ്‌കറിയ നന്ദിയും പറഞ്ഞു . തുടര്‍ന്ന് കെ . സി . എ . എം ഫാമിലി യൂണിറ്റുകള്‍ ചേര്‍ന്ന അവതരിപ്പിച്ച കരോള്‍ പാട്ടുകള്‍ക്കൊപ്പം സാന്താക്ലോസും കുട്ടികളും എത്തിയതോടെ കലാസന്ധ്യയ്ക്ക് തുടക്കമായി നേറ്റവിറ്റി പ്ലേ , സ്‌കിറ്റുകള്‍ . ഡാന്‍സുകള്‍ , ഗാനമേള തുടങ്ങിയ പരിപാടികള്‍ക്ക് മിഴിവേകി . സുനില്‍ കോച്ചേരി , ജോബി തോമസ് , മിന്റോ ആന്റണി , അസീസാ ടോമി , പ്രീതാ മിന്റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കലാസന്ധ്യ . സെനീറ്റ സന്തോഷ് അവതാരകയായി തിളങ്ങി . റാഫിള്‍സ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനം വിതരണം ചെയ്തു . സാല്‍ഫോര്‍ഡ് കലവറ കേറ്ററിംഗ് ഒരുക്കിയ ക്രിസ്മസ് ഡിന്നറോടെയാണ് പരിപാടികള്‍ സമാപിച്ചത് .
റോഡുകളാണ് പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ സമുദ്രസാമീപ്യമില്ലായ്മ , നിമ്നോന്നതമായ ഭൂപ്രകൃതി , റെയില്‍വേ സൌകര്യം വര്‍ധിപ്പിക്കുന്നതിലുള്ള പരിമിതികള്‍ , ജലസമൃദ്ധി കുറഞ്ഞ ഗതാഗത സൌകര്യമില്ലാത്ത നദികള്‍ തുടങ്ങിയവ മറ്റു ഗതാഗത മാര്‍ഗങ്ങളുടെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു . രാജ്യത്തെ വ്യാപാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നവയും അയല്‍രാജ്യങ്ങളിലെ റെയില്‍വേ കേന്ദ്രങ്ങളോളം എത്തുന്നവയുമായ ഒന്നാംകിട റോഡുകളുടെ നിര്‍മാണത്തിനാണ് അഫ്ഗാനിസ്താന്‍ ഊന്നല്‍ നല്‍കിയത് . 1960 - നുശേഷം ഈ മേഖലയില്‍ സാമാന്യമായ പുരോഗതി നേടാനായി .
" മാഡം . . മേം മുലൂക്ക് മെ ധാ . കല്‍ ആയാ . സബ് ലോഗ് ഠീക് ഹെ ഉധര്‍ " നാട്ടില്‍ പോയി വന്നതിനു ശേഷം കുശലം പറയാനെത്തിയതാണ് ട്രക്ക് ഡ്രൈവര്‍ നസിറുദ്ദീന്‍ . . . പാക്കിസ്ഥാനില്‍ പോയി തിരിച്ചു വന്ന് എന്നെ കാണാന്‍ വന്നതാണ് . " മകനെ കൊണ്ടുവന്നിട്ടുണ്ട് ഇനി ലൈസന്‍സ് എടുപ്പിച്ചു ഈ വണ്ടി ഒക്കെ അവനെ ഏല്‍പ്പിച്ച് മടങ്ങണം . ഇനി പോയാല്‍ തിരിച്ചു വരില്ല മാഡം . മതിയായി , മുപ്പത് കൊല്ലായി ഇവിടെ " പിന്നെ ഇടക്കിടക്ക് കാണും . . പണി ചെയ്തതിന്റെ കൂലി വാങ്ങാന്‍ വരുമ്പോള്‍ . എപ്പോള്‍ ഒഫീസ്സില്‍ വന്നാലും കാണാന്‍ വരും . മകന്‍ ഇസ്ലാമുദ്ദീന് ലൈസന്‍സ് കിട്ടിയതിന്റെ സന്തൊഷം പങ്കിടാന്‍ ജിലേബിയുമായി വന്നു നസ്രുദ്ദീന്‍ . അന്നയാള്‍ ഒരുപാട് സന്തോഷിച്ചിരുന്നു . ഒരു ഭാരം ഇറക്കി വെച്ചപോലെ . പിന്നെ , പണി ഉണ്ടാവുമ്പോള്‍ വന്നിരുന്നത് മകനായിരുന്നു . കാര്യങ്ങള്‍ എല്ലാം പഠിച്ചോ എന്ന ചോദ്യത്തിനു അവന്‍ തലയാട്ടും . ബാപ്പയെപ്പോലെ തന്നെ മകനും . പണി കൃത്യം . . കൂലിയും മിതം . പിന്നീട് നസ്രുദ്ദീന്‍ വന്നത് യാത്ര പറയാനായിരുന്നു . " യെ ജുമാഹ് കാ ദിന്‍ മെം ജായേഗാ മാഡം . . വാപസ് നഹീ അയേഗാ . . . യാദ് കരേഗാ ആപ്കാ " കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞതിനു ശേഷം , കിട്ടാനുള്ള പൈസയും വാങ്ങി , യാത്ര പറഞ്ഞ് നസ്രുദ്ദീന്‍ പോയി . . . ഞാന്‍ എല്ലാ മംഗളങ്ങളും അയാള്‍ക്ക് നേര്‍ന്നു . അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു . വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എക്സ്പോര്‍ട്ട് ഡെലിവറി ഡോക്കിനടുത്ത് ഒരാള്‍കൂട്ടം , ആംബുലന്‍സ് വന്നിട്ടുണ്ട് . ഇടക്കിത് പതിവായതിനാല്‍ കാര്യമാക്കിയില്ല . ചെറിയ അപകടങ്ങള്‍ പതിവാണ് അവിടെ . പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് വരാന്‍ തയ്യാറാവുമ്പോഴാണ് സഹപ്രവര്‍ത്തകന്റെ ഫോണ്‍ . . " മാഡം അറിഞ്ഞില്ലേ . . ഇന്നലെ വൈകീട്ട് കാര്‍ഗോ വില്ലേജില്‍ ഉണ്ടായ ആക്സിഡന്റില്‍ നമ്മുടെ നസ്രുദ്ദീന്റെ മേല്‍ പാലറ്റ് വീണു . മറ്റൊരാളെ , അതിറക്കാന്‍ സഹായിക്കാന്‍ ചെന്നതായിരുന്നു . പാലറ്റ് മറിഞ്ഞു , നെഞ്ചിലാ വീണത് . ഉടന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും കാര്യായില്ല ഇന്ന് രാവിലെ മരിച്ചു ! " വിശ്വസിക്കാനായില്ല . തരിച്ചിരുന്നു പോയി . പിന്നീടറിഞ്ഞു , വണ്ടിയില്‍ ലോഡുമായി വന്നതാണ് നസ്രുദ്ദീന്‍ . അപ്പുറത്ത് കണ്ടെയ്നറില്‍ നിന്ന് പാലറ്റുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നു . അപ്പോഴാണ് അയാള്‍ കണ്ടത് ഒരു പാലറ്റ് മുകളില്‍ നിന്നു മറിഞ്ഞു വീഴാറയിരിക്കുന്നു . വീണാല്‍ താഴെനില്‍ക്കുന്നവന്‍ അടിയിലാവും . ഓടിച്ചെന്നതാ അവനെ രക്ഷിക്കാന്‍ . . . ! ആ വെള്ളിയാഴ്ച്ച , നസ്രുദ്ദീന്‍ നാട്ടിലേക്കു തിരിച്ചു പോയി . . ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര . പക്ഷേ . . . . . ബോഡി കാണാന്‍ പോയില്ല , എനിക്കു കാണണ്ട . നാട്ടിലേക്കു മടങ്ങി പോകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ വന്ന ആ മനുഷ്യന്റെ മുഖത്തെ ആനന്ദം എന്റെ കണ്ണിലുണ്ട് , അതുമതി . . . " ഇന്ന് ഞാന്‍ നാളെ നീ , ഇന്ന് ഞാന്‍ നാളെ നീ . . ഇന്നും പ്രതിദ്ധ്വനിയ്ക്കുന്നിതെന്നോര്‍മ്മയില്‍ . . " ജി യുടെ പ്രസിദ്ധമായ വരികള്‍ ഓര്‍മ്മയില്ലേ … … … ഓഫീസ്സിലെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ എന്നും കാണുന്ന കാഴ്ചകളിലൊന്നാണ് ശവമഞ്ചവുമായി വരുന്ന ആംബുലന്‍സ് . അതു കാണുമ്പോള്‍ മനസ്സില്‍ ഒരു ആന്തലാണ് . ചില ദിവസങ്ങളില്‍ എണ്ണം കൂടും . മറ്റു ദിവസങ്ങളില്‍ ഒന്നോ രണ്ടോ . രാത്രികളിലായിരിക്കും അധികം , കാരണം കൂടുതല്‍ ഫ്ലൈറ്റ് പോകുന്നത് ആ നേരങ്ങളിലാണ് . എംബാം ചെയ്ത സ്വന്തം ശരീരവുമായി സ്വദേശത്തേക്ക് അവസാന യാത്രക്കെത്തുന്നവര്‍ . ഇവരെ സ്വീകരിക്കാന്‍ കാര്‍ഗൊ വില്ലേജില്‍ പ്രത്യേക ഡോക്ക് തന്നെ ഉണ്ട് . വളരെ ഫാസ്റ്റ് ആണ് കാര്യങ്ങള്‍ , ഒരു താമസ്സവുമില്ല . കാത്തു നില്‍ക്കണ്ട , വഴക്കുപിടിക്കണ്ട … ആംബുലന്‍സ് വന്നു നില്‍ക്കുന്നു , ബോഡി ഇറക്കുന്നു , ഡിനാറ്റ സ്റ്റാഫ് ഡൊക്യുമെന്റ്സ് പരിശൊധിക്കുന്നു . . എയര്‍ലൈനിന്റെ റെപ്രസന്റേറ്റിവ് വരുന്നു , എല്ലാം ഫടാ ഫട് . ബോഡി കാര്‍ഗോ ആയിട്ടാണ് പോണതെങ്കിലും ടിക്കറ്റ് നിര്‍ബന്ധം ! ! . അവസാന യാത്ര , ഒരു കാര്‍ഗോ ആയി നേരെ ഫ്ലൈറ്റിലെക്ക് … . . സാധാരണ ആയി ഫ്ലൈറ്റ് ലോഡിങ് സമയത്തിനുകുറച്ച് മുന്‍പേ ശവമഞ്ചങ്ങള്‍ എത്താറുള്ളൂ . കാത്തു നില്‍ക്കാനൊന്നും നേരമില്ല . . നാട്ടില്‍ കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍ക്കൊരുനോക്കു കാണാന്‍ . . ഒന്നുമ്മ വെക്കാന്‍ . . അവസാനമായി ഒരു പിടി മണ്ണിടാന്‍ . . . യാത്രയാകുന്നു . അവസാനത്തെ പറക്കല്‍ . പലപ്പോഴും ജോലിയുടെ ഭാഗമായി ഇത് കാണാനിടവരാറുണ്ട് . പെട്ടിയില്‍ പേരും നാടും ഒക്കെ എഴുതി ഒട്ടിച്ച് , കാര്‍ഗോ അയയ്ക്കുന്നതിന്റെ എല്ലാ ചടങ്ങുകളുമായി . . . ഒരു യാത്ര . അന്നു വരെ ഈ ജോലി ചെയ്തിരുന്ന ഒരു പരിചയക്കാരന്‍ മൂന്നാല് ദിവസങ്ങള്‍ക്ക് ശേഷം അതു വഴി തന്നെ തണുത്തുറഞ്ഞ് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് . വരും നാളുകളില്‍ . . . . ഒരു പക്ഷേ ഞാനും നിങ്ങളും ഇതേ വഴി പോയേക്കാം . . . . . . ഒരു ദിവസം തിരിച്ചു പൊക്ക് , അത് അനിവാര്യമാണല്ലോ എല്ലാവര്‍ക്കും . എത്രപേര്‍ ഇതോര്‍ക്കുന്നു . . .
കൈതപ്പുഴയോരത്ത് ഉപ്പു കാറ്റേറ്റു നില്‍ക്കുന്ന അവരുടെ കൂര ഇന്നും ഓര്‍മയില്‍കരിമ്പടക്കെട്ടു പോലെ കിടപ്പുണ്ട് . . കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ടപ്പെട്ടവനാണ് തിലകന്‍ . കൈതപ്പുഴയുടെ ആഴങ്ങളില്‍ മുങ്ങി മണല്‍ വാരി വഞ്ചിയില്‍ നിറച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന തൊഴിലായിരുന്നു അവന്റെ അച്ഛന്‍ കുങ്കന് . ഒരിക്കല്‍ മണല്‍ വാരാന്‍ പുഴയില്‍ മുങ്ങിയ കുങ്കന്‍ മൂന്നാം ദിവസം ചീര്‍ത്തു ജഡമായി കടവത്ത് അടിയുകയായിരുന്നു . മത്സ്യങ്ങള്‍ കൊത്തിവലിച്ചു വികൃതമാക്കിയിരുന്നു ആ മുഖം !
ശ്രീജിത്തേ നന്നായി എഴുതിയിട്ടുണ്ട് . പിന്നെ , നമ്മുടെ ചെക്കന്‍ ഡാന്‍സ് കളിച്ചത് കണ്ടിട്ട് എനിക്ക് ഭയങ്കര സന്തോഷം തോന്നി . ഇങ്ങിനെയൊക്കെ ചെയ്യാതെ , വെറുതെ നിര്‍വ്വികാരമായി ദ്രാവിഡിന്റെ റോളില്‍ കളിച്ചാല്‍ കാണുന്ന നമുക്കെന്ത് രസം ? ആദി പറഞ്ഞത് തന്നെ . ഗാംഗുലി ബെന്യേനൂരി കറക്കിയപ്പോഴും വെങ്കിടേഷ് പ്രസാദ് അമീര്‍ സൊഹൈലിനോട് ' ദോണ്ടെ ദങ്ങട് പോയ്ക്കോ ' എന്ന് പറഞ്ഞപ്പോഴും ഒത്തിരി നമ്മള്‍ സന്തോഷിച്ചില്ലേ ? എങ്കിലും , ഈയിടെ നടന്ന ദുലീപ് ട്രോഫിയിലോ മറ്റോ , ശ്രീശാന്തിനെ സെഹ്‌വാഗ് രണ്ട് ഫോറ് അടിച്ചപ്പോള്‍ ശ്രീശാന്ത് " എന്താ മോനേ ഈ അടിയൊന്നും ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ കാണാറില്ലല്ലോ " എന്ന് പറഞ്ഞത് കുറച്ച് അക്രമായി പ്പോയി . ല്ലെ ?
ഇന്ധനവില താങ്ങാനാവാത്ത അവസ്ഥയിലാണ് എല്ലാവരും . പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയരുന്നതിനാല്‍ പലപ്പോഴും ആവശ്യത്തിന് ഇന്ധനമില്ലാതെ തന്നെ വണ്ടിയോടിക്കാനാണ് ഡ്രൈവര്‍മാര്‍
Penalty ViswaPrabha വിശ്വപ്രഭ ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുത്തു . saptavarnangal കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുത്തു . ViswaPrabha വിശ്വപ്രഭ comment delete ചെയ്തു ViswaPrabha വിശ്വപ്രഭ comment delete ചെയ്തു ViswaPrabha വിശ്വപ്രഭ comment delete ചെയ്തു ViswaPrabha വിശ്വപ്രഭ comment delete ചെയ്തു കുഞ്ഞന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു ViswaPrabha വിശ്വപ്രഭ comment delete ചെയ്തു ViswaPrabha വിശ്വപ്രഭ comment delete ചെയ്തു saptavarnangal comment delete ചെയ്തു saptavarnangal comment delete ചെയ്തു അതുല്യ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
സുഹൃത്തേ , ഒരാളെ ഈ ലോകത്ത് വച്ച് അപമാനിച്ചാല്‍ പരലോകത്ത് വച്ച് അള്ളാഹു അയാളെ അപമാനിക്കുമെന്നു താങ്കള്‍ക്ക് അറിയുന്നതല്ലേ . . താങ്കള്‍ എന്തിനാണ് ഈ പരിപാടി ചെയ്യുന്നത് ആ പ്രൊഫൈല്‍ മാറ്റി , ചിത്രവും മാറ്റി ബ്ലോഗ് എഴുതിക്കൂടെ . ? താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് താങ്കളുടെ പരലോകം തന്നെ നഷ്ട്ടപ്പെടുതുന്നത് നാളെ ജബ്ബാര്‍ മാഷ് ഒരു മുസ്ലിം ആവില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചുവോ ? വീണ്ടും പറയുന്നു സുഹൃത്തേ , താങ്കള്‍ ചെയ്യുന്നതിന്റെ ഗൌരവം താങ്കള്‍ക്ക് അറിയാഞ്ഞിട്ടാണ് ഈ ബ്ലോഗും മറ്റും ഇന്നോ നാളെയോ തീരും , പക്ഷെ താങ്കളുടെ കര്‍മ്മങ്ങള്‍ വിചാര ചെയ്യപ്പെടുമ്പോള്‍ , ഇത് താങ്കള്‍ക്കു പ്രതികൂലമായി തീരില്ലേ . . ? ജബ്ബാര്‍ മാഷോട് ക്ഷമ പറഞ്ഞു , നല്ല രീതിയില്‍ നല്ലൊരു തൂലികാ നാമത്തില്‍ , എഴുതുക . . അത് താങ്കളുടെ മഹത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ , സ്നേഹത്തോടെ
അഭിനന്ദനങ്ങളും ആശംസകളും ! മനസ്സിന്റെ ഇനിയും തുറക്കാത്ത നിലവറകള്‍ തുറക്കുക . . നിധികുംഭങ്ങള്‍ ഞങ്ങളൊക്കെ കാണട്ടെ !
യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും അംഗങ്ങളുടെയും , പൊതുജനത്തിന്റെയും സ്വമേധായാ ഉള്ള സംഭാവനകളാൽ മാത്രം നടത്തപ്പെടുന്നു . ദശാംശവും , മാസവരിയും ക്രിസ്ത്യാനിത്വത്തിനു കീഴിൽ തെറ്റാണ് എന്ന് പഠിപ്പിക്കുന്നു . ഈ അന്ത്യകാലത്ത് ദൈവരാജ്യം ആഗതമാണെന്ന സദ് വാർത്ത അറിയിക്കുന്നതാണ് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ പരമപ്രധാനം എന്ന് ഇവർ പഠിപ്പിക്കുന്നതിനാൽ വിദ്യാലയങ്ങളോ , ആശുപത്രികളോ മറ്റ് എതെങ്കിലും ധനകാര്യസ്ഥാപനങ്ങളോ ഇവർ നടത്തുന്നില്ല . [ 45 ] സംഘടനയുടെ ആസ്ഥാനത്തുള്ളവരും , പ്രാദേശിക ആസ്ഥാനത്തുള്ളവരും മുഴുവൻ സമയ സന്നദ്ധസേവകരാണ് . സഭ ( രാജ്യഹാൾ ) നടത്തുന്നവരിൽ ശമ്പളം പറ്റുന്നവരാരും ഇല്ല . ആയതിനാൽ മുഴുവൻ സമയ സന്നദ്ധ സേവകരുടെ ജീവിതചെലവിനും , കെട്ടിട നിർമാണപ്രവർത്തനങ്ങൾക്കും , പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള സാമഗ്രികൾക്കും മാത്രമേ ഇവർ അധിക ചെലവും വിനിയോഗിക്കുന്നുള്ളു . [ 46 ]
സുഖലോലുപനായി കഴിഞ്ഞിരുന്ന ഉണ്ണി കൊച്ചച്ചനെ അങ്ങനെ പെണ്ണുങ്ങള്‍ എല്ലാരും കൂടെ ചാത്തനാക്കി . ഈ ചിത്രങ്ങള്‍ വരച്ചതാണോ ? ഇഷ്ടമായി .
കുട്ടിയേ . . ചിലപ്പോള്‍ ചാന്‍സുണ്ട് . പിന്നെ പറഞ്ഞുവിട്ട ലിസ്റ്റില്‍ നിന്നു വാക്കത്തി ഒഴിവാക്കി . ഞാനുള്ളപ്പോള്‍ എന്തിനാ വേറൊരു കത്തി എന്നു . . . ( വാക്കുകൊണ്ടുള്ള കത്തി എന്നും സഹിക്കുന്നില്ലേ എന്നും ) . തൊടുപുഴയൊന്നും പഴയപോലെ അല്ല ഇപ്പോള്‍ , പട്ടിക്കാട് എന്നൊന്നും പറയാന്‍ പറ്റില്ല , പുരോഗമിച്ചു . ബിന്ദു
വിവാഹം കഴിഞ്ഞിട്ടു ഭാര്യയെ പ്രണയിക്കുന്നതിനു പിന്നില് ഉദാത്തമായ ഒരു പ്രണയവും ഇല്ലേ ? വിവാഹത്തിനു മുമ്പ് പ്രണയിക്കുവാന് ആഗ്രഹിയ്ക്കാത്തവര്ക്ക് പ്രണയിയ്ക്കാതിരിയ്ക്കുവാനുള്ള അവകാശമില്ലെന്നുണ്ടോ ?
50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഇവിടെ തലവരിപ്പണമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നു . സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഏറെ പിന്നിലെത്തിയവരാണ് കാരക്കോണത്തെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം .
എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു ശനിയാ . ബിന്ദു മാത്രമല്ല സുനിലും അനോണിമാസ്റ്ററാണ് . എന്താവോ കാര്യം .
പ്രിയപ്പെട്ട ഡോക്റ്റര്‍ , സ്ത്രീകളുടെ മനസ്സു് ഒരു പ്രഹേളികയാണെന്നു മനസ്സിലായിത്തുടങ്ങിയതു് ഒമ്പതാം ക്ലാസുമുതലാണു് . സരസ്വതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും മനോരമ കടം വാങ്ങി ബാറ്റണ്‍ബോസ് / വേളൂര്‍ പി . കെ . രാമചന്ദ്രന്‍ നോവലുകള്‍ക്കൊപ്പം താങ്കളുടെ മനശ്ശാസ്ത്ര പംക്തിയും സ്ഥിരമായി വായിച്ചുതുടങ്ങുന്നതും ഒമ്പതാം ക്ലാസില്‍ വച്ചുതന്നെ . ഒരു മനശ്ശാസ്ത്രജ്ഞനാവുക എന്നതായിരുന്നു അന്നുമുതല്‍ എന്‍റെ ആഗ്രഹം . പിടികിട്ടാതെ വരുന്ന പല സങ്കീര്‍ണ്ണപ്രശ്നങ്ങളും , പ്രശ്നഹേതുക്കളായ അവളുമാരെയൊക്കെ പിടിച്ചുകിടത്തി ഒരു മനോവായന നടത്തിയാല്‍ തീരുന്നതേയുള്ളൂ എന്ന തിരിച്ചറിവായിരുന്നു എന്‍റെ അത്യാഗ്രഹത്തിന്‍റെ മൂലകാരണം . കാലം കഴിയവേ , പെണ്‍മനസ്സിനെ വായിച്ചെടുക്കാമെന്ന അമിതാഗ്രഹമൊക്കെയുപേക്ഷിച്ചു് ഞാനൊരു എഞ്ചിനീയറായിത്തീരുകയും അതു കാര്യമാക്കാതെ കല്യാണം കഴിക്കുകയും ചെയ്തു . താങ്കള്‍ കൈകാര്യം ചെയ്യുന്ന ' ഡോക്റ്ററോടു ചോദിക്കൂ ' എന്ന പംക്തി , ഭാര്യ കാണാതെയാണെങ്കിലും , ഇപ്പോഴും മുടങ്ങാതെ ഞാന്‍ വായിക്കാറുണ്ടു് . ( അതിനു വേണ്ടിക്കൂടിയാണു് ഞാന്‍ തന്നെ മുന്‍കൈയെടുത്തു് ഈ മാസിക വരുത്തിത്തുടങ്ങിയതു് എന്ന കാര്യം ഭാര്യയ്ക്കറിയില്ല . ) ഇനി കാര്യത്തിലേയ്ക്കു വരാം . കഴിഞ്ഞ ഒന്നരമാസമായി എന്നെ അലട്ടുന്ന പ്രശ്നത്തിനു് താങ്കളുടെ പംക്തിയിലൂടെ മറുപടി കിട്ടാനാണു് ഈ കത്തയയ്ക്കുന്നതു് . ദയവായി എന്‍റെ പേരും സ്ഥലവും വെളിപ്പെടുത്തരുതു് . ഇനിഷ്യലും സ്ഥലപ്പേരും പോലും വയ്ക്കരുതു് , പ്ലീസ് . താങ്കളുടെ മാസിക വായിക്കാത്തവരായോ ഈ കഥ അറിയാത്തവരായോ ഇപ്രദേശത്തു് അധികം പെണ്ണുങ്ങളില്ല . കാറ്റും മഴയും മാറാതെ നിന്ന വൈകുന്നേരങ്ങളിലൊന്നില്‍ ഓഫീസില്‍ നിന്നെത്തി വാതില്‍ തുറന്നു് അകത്തുകടന്ന എന്നെക്കണ്ടിട്ടു് മൂന്നരവയസ്സുകാരന്‍ വിളിച്ചു പറയുകയാണു് , " അമ്മാ , മറ്റേ അച്ഛയല്ല , ഓഫിസി പോണ അച്ഛ വന്നു ! " സത്യം പറഞ്ഞാല്‍ , ഇതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്കു് ആദ്യമൊന്നും തോന്നിയതേയില്ല . " ഓഫിസി പോയ അച്ഛ വന്നു " എന്നാണു് ഞാന്‍ കേട്ടതു തന്നെ . പിന്നീടുള്ള ദിവസങ്ങളിലാണു് , " ഓഫീസി പോയ അച്ഛ " എന്നല്ല മകന്‍ പറയുന്നതെന്നും " ഓഫീസി പോണ അച്ഛ " എന്നാണെന്നും ഞാന്‍ മനസ്സിലാക്കുന്നതു് . ഈ തിരിച്ചറിവിനു ശേഷവും , ഓഫീസില്‍ നിന്നും വന്നു കയറുമ്പോള്‍ മകന്‍ പറയുന്ന അസംഖ്യം കഥകളിലൊന്നിന്‍റെ തുടക്കം എന്നു മാത്രമേ ഞാനിതിനെ കരുതിയുള്ളൂ . എന്നാല്‍ പിന്നീടു് മകനുമായുള്ള ഇടപഴകലുകളില്‍ " മറ്റേ അച്ഛന്‍റെ " സ്വാധീനം കൂടി വരുന്നതു് എന്നില്‍ ആശങ്ക ഉണര്‍ത്തി . ഡോക്റ്ററുടെ അറിവിലേയ്ക്കും പൂര്‍ണ്ണമായ രോഗനിര്‍ണ്ണയത്തിനുമായി മകനുമായി മറ്റേ അച്ഛന്‍ സംബന്ധിയായി നടന്ന സംഭാഷണങ്ങളുടെ മൂന്നു് ഉദാഹരണങ്ങള്‍ കൊടുക്കുന്നു . ഞാന്‍ : " മോനേ , നിനക്കു് അമ്മയെയാണോ ഇഷ്ടം , അച്ഛനെയാണോ ഇഷ്ടം ? " മകന്‍ : " അമ്മേ ആണിസ്ടം . " ഞാന്‍ : " ഓക്കേ , അമ്മ കഴിഞ്ഞാല്‍ പിന്നെ ആരെയാണിഷ്ടം ? " മകന്‍ : " ഓക്കേ , ബൈ ബൈ ! " ഞാന്‍ : " അതല്ല , മോനേ . . . അച്ഛനെ ഇഷ്ടമല്ലേ ? " മകന്‍ : " മറ്റേ അച്ഛനെ ഇസ്ടം . " * * * ഞാന്‍ : മോനും , അമ്മയും , അച്ഛനും കൂടി ഇന്നു് എവിടെ പോവും ? മകന്‍ : മോനും , അമ്മയും , മറ്റേ അച്ഛയും ഇന്നു് കടേ പോവും . അമ്മയ്ക്കു് മറ്റേ അച്ഛ ഡ്രസ് വാങ്ങിയ്ക്കും . * * * ഞാന്‍ : മോനേ , അച്ഛന്‍റെ കമ്പ്യൂട്ടറില്‍ തൊടല്ലേ . കമ്പ്യൂട്ടര്‍ ചീത്തയായാല്‍ ഓഫീസില്‍ പോകുമ്പോ അച്ഛനു് അടി കിട്ടും . മകന്‍ : മറ്റേ അച്ഛേടെ കമ്പ്യൂത്തലില് തൊടട്ടാ ? ഞാന്‍ : നിന്‍റെയൊരു മറ്റേ അച്ഛന്‍ . മറ്റേ അച്ഛന്‍ എങ്ങനെയിരിക്കും ? മകന്‍ : ( കസേരയില്‍ ഇരിക്കുന്നതുപോലെ കാണിച്ചിട്ടു് ) മറ്റേ അച്ഛ ഇങ്ങനെയിരിക്കും . * * * മറ്റേ അച്ഛനെപ്പറ്റി മകനില്‍ നിന്നു തന്നെ കൂടുതല്‍ അറിയാം എന്നു് എനിക്കു് പ്രതീക്ഷയില്ല ഡോക്റ്റര്‍ . ഇതൊക്കെ കേട്ടിട്ടു് അവസാനം ഒരു സമാധാനവുമില്ലാതെ ഞാന്‍ ഭാര്യയോടു് തന്നെ ഈ മറ്റേ അച്ഛനെപ്പറ്റി ചോദിച്ചു . ഈയിടെയായി മകനു് കഥയുണ്ടാക്കിപ്പറച്ചില്‍ കൂടുതലാണെന്നായിരുന്നു ഭാര്യയുടെ വളരെ സാ - മട്ടിലുള്ള മറുപടി . ബെഡ് റൂമില്‍ സിംഹവും മകനും കൂടി കളിച്ചെന്നും അടികൂടി സിംഹത്തിനെ ശരിയാക്കിയെന്നും ഇടയ്ക്കു പറയും പോലും . ഈവിധം ഇമാജിനറി സംഭവങ്ങള്‍ പറയലാണു് ഇപ്പോഴത്തെ മെയ്ന്‍ പരിപാടിയത്രേ . ഈ കഥകളൊന്നും മകന്‍ എന്നോടു പറയുന്നില്ലല്ലോ എന്നു ഞാന്‍ പറഞ്ഞു നോക്കി . ഇതൊക്കെ എന്നോടും പറയാറുണ്ടായിരുന്നെന്നും ഇതൊന്നും പറഞ്ഞാല്‍ അച്ഛന്‍ മൈന്‍ഡു ചെയ്യില്ല എന്നു മനസ്സിലാക്കിയാവണം അച്ഛന്‍ നല്ലവണ്ണം മൈന്‍ഡു ചെയ്യുന്ന ഒരു കഥ കണ്ടു പിടിച്ചതെന്നുമാണു് ഭാര്യയുടെ വിശദീകരണം . സര്‍ , ഭാര്യ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടു് ? സംശയരോഗി എന്നു മുദ്രകുത്തപ്പെടാതെ , ഭാര്യയെ തല്ലാതെ , വീട്ടില്‍ രഹസ്യമായി വീഡിയോ ക്യാമറ സ്ഥാപിക്കാതെ , കോയമ്പത്തൂര്‍ പോകുന്നെന്നും പറഞ്ഞു് ( അല്ല , കാലിഫോര്‍ണിയയില്‍ പോകുന്നെന്നും പറഞ്ഞു് ) അവിടെ പോകാതെ വീട്ടുപരിസരത്തു് ഒളിച്ചിരിക്കാതെ , ഈ പ്രശ്നത്തിന്‍റെ കുരുക്കഴിക്കുന്നതെങ്ങനെയാണു് ഡോക്റ്റര്‍ ? അങ്ങയുടെ വിലയേറിയ മറുപടി അടുത്തമാസം പ്രസിദ്ധീകരിക്കണമെന്നു് അപേക്ഷിച്ചുകൊണ്ടു് നിറുത്തുന്നു .
ഇന്ത്യൻ ഉപഭൂഗണ്ഡത്തിന്റെ കിഴക്കുള്ള പ്രദേശങ്ങളിൽ ( ആധുനിക ബർമ്മ , തായ്‌ലാൻഡ് ) , ഭാരതീയ സംസ്കാരം മംഗോളിയന്മാരായ മോൺസിനെ ശക്തമായി സ്വാധീനിച്ചു . മൂന്നാം നൂറ്റാണ്ടിൽ മഹായാന ബുദ്ധിസവും ഹിനയാന ബുദ്ധമതവും ഇടചേരുന്നതിനുമുൻപ് ബുദ്ധമതത്തിലേയ്ക്ക് അശോക ചക്രവർത്തി മതം മാറ്റിയവരാണ് ഇവർ . മധ്യ ബർമ്മയിലുള്ള പൈക്താനോ പോലെയുള്ള ആദ്യകാല ബുദ്ധ പള്ളികൾ ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് നിർമ്മിക്കപ്പെട്ടവയാണെന്ന് കണ്ടെത്തിയിട്ടുണ്ട് .
സുലൈമാനുബ്നു അബ്ദില്‍ മലിക് തന്റെ പിന്‍ഗാമിയായി ഉമറുബ്നു അബ്ദുല്‍ അസീസിനെ നിശ്ചയിച്ചതായി വസ്വിയത്ത് എഴുതിവെച്ചുകൊണ്ടാണ് മരണമടഞ്ഞത് . പക്ഷേ , ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത ഖിലാഫത്ത് ഏറ്റെടുക്കുവാന്‍ ഉമര്‍ തയ്യാറായില്ല . അദ്ദേഹം ഇപ്രകാരം പറഞ്ഞു :
വിശാലന്‍ ചെവിപ്പുറകില്‍ നിന്നു പെന്‍സിലെടുത്തു ഒരു കടലാസ്സില്‍ കുറേ കണക്കു കൂട്ടിനോക്കീട്ടു് ഒരു ചരിഞ്ഞ നോട്ടം നോക്കി " എനിക്കറിയില്ല " എന്നു സ്നേഹസാന്ദ്രമായി മൊഴിഞ്ഞു .
ഭംഗിയുള്ള മഴ , ഭംഗിയുള്ള നാട് ! ഇതൊക്കെവിട്ടാണ് മരുഭൂമിയിലലയുന്നത് അല്ലേ ? ഓണം അടിച്ച് പൊളിച്ചോളൂ . ആശംസകള്‍ !
തിലകന്‍ പ്രശ്‌നത്തില്‍ ഇനി പരസ്യപ്രസ്താവനകളും വിവാദവും വേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു . മമ്മൂട്ടിയാണ് കൊച്ചിയില്‍ ഇക്കാര്യം പറഞ്ഞത് .
എഴുതിയ സാറിന് ചര്‍ച്ച അദ്ദേഹം തെളിക്കുന്ന വഴിയിലൂടെ കൊണ്ടു പോകാനേ താല്‍പ്പര്യമുള്ളു എന്നറിഞ്ഞില്ല . ഇപ്പൊഴാണ് കമന്റ് കണ്ടത് . അല്ലേലും മനുഷ്യന് മനസിലാവുന്ന രീതിയില്‍ ചര്‍ച്ചനടത്തിയാല്‍ ബുദ്ധിജീവിയാവില്ലല്ലോ . പ്രതിലോമതയുടെ അന്യന്തരീയങ്ങളുടെ ആപേക്ഷികത ജ്ഞാനരാഷ്ട്രീയത്തിന്റെ അന്തര്‍ലീനമായ സവിശേഷതകൊണ്ട് എന്നൊക്കെപ്പറഞ്ഞാലല്ലേ പിന്നെ ഉരുളാന്‍ പറ്റൂ . . . നന്ദി നമോവാകം .
ഭേദഗതി ചെയ്ത ഐ . ടി . ആക്ട് പ്രകാരം സംസ്ഥാനത്ത് കേസെടുക്കുന്ന ആദ്യസംഭവമാണിത് . കഴിഞ്ഞ 16 നാണ് ഇ - മെയിലിനെക്കുറിച്ച് പിണറായി വിജയന്‍ ഡി . ജി . പി . യ്ക്ക് പരാതി നല്‍കിയത് .
കിട്ടിയ തക്കത്തിന് ഒരു ഡയലോഗുമടിച്ച് ഞാന്‍ ഒരു വിധത്തില്‍ മോളില്‍ വലിഞ്ഞു കേറിക്കിടന്നുറക്കമായി . പിന്നെ രാവിലെ ആരോ കുലുക്കിവിളിച്ചപ്പോഴാണ് ഉണര്‍ന്നത് . സഹമുറിയര്‍ അവിടെ ഇറങ്ങുകയാണ് . വാതില്‍ ലോക്കു ചെയ്യണമ്ന്നു പറയാന്‍ വേണ്ടി വിളിച്ചതാണ് . നല്ല സ്നേഹമുള്ള ചേച്ചിമാര്‍ . . വാതിലൊക്കെ ലോക്ക് ചെയ്തു ഞാന്‍ താഴെ ലോവര്‍ബര്‍ത്തില്‍ തന്നെ കിടന്നുറങ്ങി . പിന്നെ ഉണര്‍ന്ന് പുറത്തേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ചയാണ് ഏറ്റവും മുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നത് . കായലും സ്വപ്നം കണ്ടുറങ്ങിയ എനിക്ക് ഇതിലും നല്ലൊരു കണി കിട്ടാനില്ല . ആകെപ്പാടെ ഒരുന്മേഷം തോന്നി . ഇനിയങ്ങോട്ടുള്ള യാത്ര മോശമാവില്ലാന്നൊരു തോന്നല്‍ . അതു സത്യമായിരുന്ന . ഒരുപാടാസ്വാദിച്ച കുറച്ചു ദിവസങ്ങളായിരുന്നു പിന്നീടു വന്നത് . . അതിനെ പറ്റി പിന്നെ . . . .
ആധുനിക ഗതാഗത സൗകര്യങ്ങളാണ് ഡെന്‍മാര്‍ക് നഗരങ്ങളുടെ മറ്റൊരു പ്രത്യേകത . സുഗമമായ ട്രെയിന്‍ - ബസ് സര്‍വീസുകള്‍ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു . രാജ്യത്തെ എല്ലാ നഗരങ്ങളെയും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട് . ഇരുചക്രവാഹനങ്ങള്‍ , ബസുകള്‍ , കാറുകള്‍ എന്നിവ നഗരഗതാഗതത്തെ ആദായകരമാക്കുന്നുണ്ടെങ്കിലും , ജനസംഖ്യാ വര്‍ധനവും മോട്ടോര്‍ വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളില്‍ പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു . ജനസംഖ്യയുടെ 20 ശതമാനത്തോളം ഗ്രാമീണരാണ് . ഡെന്‍മാര്‍ക്കിന്റെ സാമൂഹിക - സാമ്പത്തിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങള്‍ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളില്‍ കൃഷിയുടെ പ്രധാന്യം കുറഞ്ഞിട്ടില്ല . ഗ്രാമപ്രദേശത്തെ തുണ്ടുപാടങ്ങളില്‍ അവിടെ താമസിക്കുന്നവര്‍ തന്നെയാണ് കൃഷിയിറക്കുന്നത് . ഏക കുടുംബ സമ്പ്രദായമാണ് ഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത .
അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും ( 65 ) . . . . ഈ ഉപമ കേട്ടപ്പോള്‍ അലികോയ സാറിന് വ്യക്തമായി കാണണം ആ മരത്തിന്റെ കുല എങ്ങിനെയിരിക്കുന്നു എന്ന്‍ . . . . ! കാരണം ഉപമ വളരെ ലളിതമല്ലേ . . . . ? പിശാചുക്കളുടെ തല സ്ഥിരം കണ്ടു പരിചയമുള്ള കാരണം , ആ മരങ്ങളുടെ കുല എങ്ങിനെയിരിക്കും എന്ന്‍ അനെഷിക്കാന്‍ നമ്മുടെ നമ്പൂരിച്ചന്റെ പടിപുര വരെ പോകേണ്ടി വരില്ല . . . . എന്തൊരു ലളിതമായ സാഹിത്യം . . . . !
മൂന്നു തരത്തിലുള്ള ന്യൂട്രിനോകള്‍ ഉണ്ടെങ്കിലും സൂര്യന്റെ കാമ്പില്‍ മുകളില്‍ വിവരിച്ച പ്രക്രിയ മൂലം ഇലക്ട്രോണ്‍ ന്യൂട്രിനോ മാത്രമാണ് ഉണ്ടാവുന്നത് । ഭൂമിയില്‍ എത്തുന്ന ന്യൂട്രിനോകളുടെ സിംഹഭാഗവും സൂര്യനില്‍ നിന്നാണ് വരുന്നത് । നമ്മുടെ ശരീരത്തിലൂടെ ഓരോ സെക്കന്റിലും 50 , 000 കോടി സോളാര്‍ ഇലക്ടോണ്‍ ന്യൂട്രിനോകള്‍ കടന്നു പോകുന്നുണ്ട് എന്നാണ് കണക്ക് . പക്ഷെ അതൊന്നും നമ്മളില്‍ ഒരു മാറ്റവും വരുത്തില്ല . കാരണം ന്യൂട്രിനോ പദാര്‍ത്ഥവുമായി പ്രതിപ്രവത്തിക്കില്ല എന്നത് തന്നെ കാരണം .
ശ്രീ വ്വികടശിരോമണി , ഹാ ! ! ! ഏന്തൊരു വാർത്ത , നന്ദി ആരോടു നാം ചൊല്ലേണ്ടു . വാസുആശാന്റെ നിശ്ചയദാർഠ്യത്തിനോടോ അദ്ദേഹത്തേ ചികിത്സിച്ച വൈദ്യശ്രേഷ്ഠന്മാരോടോ , അദ്ദേഹത്തേ പരിചരിച്ച കുടുംബാംഗങ്ങളോടോ , സർവശക്തനായ ഗുരുവായൂരപ്പനോടോ എല്ലവരോടും കൃതകേതരമായ കൃതജ്ഞത ആത്മാർത്ഥതയോടെ രേഖപ്പെടുത്തികൊള്ളുന്നു . മാധവൻ കുട്ടി
കുട്ട്യനിയത്ത്യേ , അന്നു് ഒരു തവണ വായിച്ചിരുന്നു . ഇന്നു് ഒന്നുകൂടി വായിച്ചു . അന്നു ചിരിച്ചതിലും കൂടുതല്‍ ഇന്നു ചിരിച്ചു . ഇതുവരെ എഴുതിയതെല്ലാം തകര്‍പ്പന്‍ ! ആ പേനിനെപ്പറ്റി എഴുതിയ പുരാണമൊഴികെ . അതുമാത്രം ഒന്നു മാറ്റിയെഴുതി നോക്കുക . - ഉമേഷ്
" ഇല്ലായ്മകളെന്നും ചവറുപോലെ മുറ്റത്തുണ്ട് . " അടിച്ചുവാരിക്കളയാന്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു കുറ്റിച്ചൂലും , തളിച്ചുശുദ്ധി വരുത്താന്‍ പവിത്രസ്നേഹത്തിന്റെ അല്പം പുണ്യാഹവും , കരുതുക . കായ്ക്കാത്ത മാവവിടെ നിന്നോട്ടെ , ഇടയ്ക്കൊക്കെ ഓര്‍മ്മകളോടൊപ്പം ആ തണലത്തൊന്നു ചെന്നിരിക്കാമല്ലോ .
ഹൈന്ദവവിശ്വാസങ്ങളെ പാടെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യുക എന്നതു തന്നെയായിരുന്നു - ഇപ്പോഴുമാണ് - കമ്മ്യൂണിസ്റ്റുകളുടെ നയം . അണികളെ പിടിച്ചു നിര്‍ത്താന്‍ ഇടയ്ക്കിടെ ചില അടവുനയങ്ങള്‍ പുറത്തിറക്കാറുണ്ടെന്നേയുള്ളൂ . ' ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു ' എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകളാണോ ക്ഷേത്രോദ്ധാരണം നടത്തുന്നത് ? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു മാര്‍ക്സ് പറഞ്ഞതിനെ മാര്‍ക്സിസ്റ്റുകള്‍ തള്ളിപ്പറയുമോ ? ' ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ ഉദയാസ്തമനപൂജയാവാം ' എന്ന മട്ടിലൊക്കെ അബദ്ധതീരുമാനങ്ങളെടുത്തു കൊണ്ടാണോ അവര്‍ പുരോഗമനം എത്തിക്കുന്നത് ? ആചാരാനുഷ്ഠാനങ്ങളേപ്പറ്റിയും പൂജാവിധികളേപ്പറ്റിയുമുള്ള അജ്ഞതയ്ക്കു പുറമേ , പണത്തിനോടു മാത്രമുള്ള താല്‍പര്യം കൂടിയല്ലേ ഇതു വ്യക്തമാക്കുന്നത് ? ക്ഷേത്രാചാരങ്ങളേക്കുറിച്ച് അറിവോ വിശ്വാസമോ ബഹുമാനമോ ഇല്ലാതെ , ഭൗതിക കാര്യങ്ങളില്‍ മാത്രം താല്‍പര്യമുള്ളവര്‍ കൊണ്ടുവരുന്ന ' പുരോഗമന ' ങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്തായിരിക്കും ? പമ്പയില്‍ ജെമിനി സര്‍ക്കസ് അനുവദിക്കാന്‍ നീക്കമുണ്ടായിരുന്നത് ( ! ! ! ! ) ദൈവാധീനത്താല്‍ ഭക്തര്‍ ഇടപെട്ട് തടഞ്ഞിട്ടുണ്ട് . കമ്മ്യൂണിസ്റ്റുകള്‍ക്ക് ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമേ താല്പര്യമുള്ളൂ എന്നും , ക്ഷേത്രാചാരങ്ങളും മറ്റും ഒരു മാതിരി സര്‍ക്കസ് കളി മാത്രമാണ് എന്നും അറിയാത്തവര്‍ ചുരുങ്ങും . താന്‍ ഒരു ഹിന്ദുവാണോ അതോ കമ്മ്യൂണിസ്റ്റാണോ എന്നു തിരിച്ചറിയാനാവാതെ ആശയക്കുഴപ്പത്തിലകപ്പെട്ടു നില്‍ക്കുന്ന ചിലര്‍ക്കു മാത്രമേ " ' യഥാര്‍ത്ഥ ഭക്തരെ ' സഹായിക്കുന്ന പരിഷ്കാരങ്ങള്‍ " എന്നൊക്കെയുള്ള വാചകങ്ങള്‍ ഉപയോഗിച്ച് സര്‍ക്കസ് വേലകളെ പിന്തുണയ്ക്കാന്‍ കഴിയൂ . പിന്നെ സ്വാഭാവികമായും - അഹിന്ദുക്കളായ മറ്റു കമ്മ്യൂണിസ്റ്റുകള്‍ക്കും . ഈയിടെയായി ശബരിമലയില്‍ " ഇ - ദര്‍ശനം " എന്നൊരു പരിപാടിയേപ്പറ്റിയും പറഞ്ഞുകേള്‍ക്കുന്നുണ്ട് . എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത് എന്നത് ഇപ്പോളും " ഗുപ്ത " മാണ് . ചിലര്‍ പറയുന്നതു പോലെ , ക്യാമറ ഉപയോഗിച്ച് ശ്രീകോവിലിനുള്ളിലെ ചടങ്ങുകള്‍ ഷൂട്ടു ചെയ്ത് ഇന്റര്‍നെറ്റു വഴി കാണിക്കാനുള്ള പരിപാടിയാണെങ്കില്‍ , അനവധി വിശ്വാസങ്ങള്‍ക്കും ആചാരമര്യാദകള്‍ക്കും വിരുദ്ധമാണത് . അത്തരമൊരു കൊടിയ അപരാധം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകളേക്കാള്‍ വലിയ ഹിന്ദുവിരുദ്ധരാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ പോലും തയ്യാറാകുമെന്നു കരുതുക വയ്യ . തിരുപ്പതിയിലെ മാതൃകയിലാണ് ' ഇ - ദര്‍ശനം ' ആലോചിക്കുന്നത് എന്നു പറയുന്നു . നേരിട്ടു പോയി ക്യൂ നിന്ന് ദര്‍ശനത്തിനുള്ള ടോക്കണ്‍ വാങ്ങുന്നതിനു പകരം മുന്‍കൂട്ടി ' ഓണ്‍ലൈന്‍ ' ആയി പണമടച്ചു ബുക്കു ചെയ്യുന്നതിനേര്‍പ്പെടുത്തിയിട്ടുള്ള സൗകര്യത്തിനാണ് അവിടെ ' ഇ - ദര്‍ശനം ' എന്നു പറയുന്നത് . അത്തരത്തില്‍ , ശബരിമലയിലെ അരവണ കൗണ്ടറിലോ മറ്റോ മുന്‍കൂട്ടി ബുക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാണ് ഇവിടെയും ശ്രമിക്കുന്നതെങ്കില്‍ , അതൊരു നല്ല കാര്യമാണ് . " 34 വര്‍ഷമായി മല കയറുന്നു - ആദ്യമായിട്ടാണ് അരവണകൂടാതെ മലയിറങ്ങേണ്ടി വരുന്നത് " എന്നു പറഞ്ഞ് വികാരാധീനരായിട്ടാണ് കഴിഞ്ഞ ദിവസം ചിലര്‍ മലയിറങ്ങിയത് . ഹിന്ദുക്കളുടെ മനസ്സില്‍ ദു : ഖമുണ്ടാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ " ഇ - ദര്‍ശനം " അഥവാ " അരവണ ബുക്കിംഗ് " വഴി നടക്കുമെങ്കില്‍ - അതൊരു നല്ല കാര്യം തന്നെ . കമ്മ്യൂണിസ്റ്റുകള്‍ വരുത്തിയ ദു : ഖം കമ്മ്യൂണിസ്റ്റുകള്‍ തന്നെ തീര്‍ക്കട്ടെ . * * * * * * * * * * ചുരിദാര്‍ വിധിയെ വിമര്‍ശിച്ചു സംസാരിച്ച ചിലര്‍ , ' ജനാധിപത്യ മഹിളാ അസ്സോസിയേഷ ' നേപ്പോലുള്ള സംഘടനകള്‍ എവിടെപ്പോയി എന്നൊക്കെയും ചോദിക്കുന്നതു കേട്ടു . അതവരെ അധിക്ഷേപിക്കാന്‍ പറഞ്ഞതാണോ അതോ കാര്യമായിട്ടു പറഞ്ഞതാണോ എന്നു പോലും സംശയിച്ചുപോകുന്നു . ഇതിനേക്കാളൊക്കെ പ്രാധാന്യമുള്ള ആയിരക്കണക്കിനു പ്രശ്നങ്ങള്‍ നമുക്കു ചുറ്റുമില്ലേ ? ഒരു സ്ത്രീയ്ക്ക് സ്വന്തം അവയവങ്ങള്‍ - ഏറ്റവും പ്രധാനപ്പെട്ടതായ കണ്ണു പോലും - സംരക്ഷിക്കാന്‍ സാധിക്കാത്ത മട്ടില്‍ അപകടകരമായൊരു സ്ഥിതിവിശേഷം ഇന്നു കേരളത്തിലില്ലേ ? അതിനേക്കാളും പ്രധാന്യം അമ്പലത്തില്‍ തൊഴുന്നതിനുണ്ട് എന്നു വരുമോ ? താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്ത അവര്‍ ഒന്നു വായിച്ചു നോക്കട്ടെ . ക്യാമ്പസ് ക്രൂരതകളുടെ പര്യായമായ എസ് . എഫ് . ഐ . ക്കാരാണ് ഇവിടെയും അക്രമമാവര്‍ത്തിച്ച് ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണുകുത്തിപ്പൊട്ടിച്ചത് . ഈ കൊടും ക്രൂരതയ്ക്കെതിരെ - സ്ത്രീ ( മഹിളാ ) പീഢനത്തിനെതിരെ - - ഒരൊറ്റ വരിയെങ്കിലുമെഴുതാന്‍ - ഒരു വാചകമെങ്കിലും പറയാന്‍ - കുറഞ്ഞപക്ഷം ' അതു തെറ്റല്ലേ ' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ശബ്ദം താഴ്ത്തി ഒന്നു മൂളാനെങ്കിലും ആദ്യം അസ്സോസിയേഷന്‍ തയ്യാറാകട്ടെ . എന്നിട്ടാവാം ചുരിദാറിനേക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍ . * * * * * * * * * * സത്യത്തില്‍ , സാംസ്കാരികജീര്‍ണ്ണതകളായും അന്ധവിശ്വാസങ്ങളായുമൊക്കെ കരുതപ്പെടുന്ന ചിലതൊക്കെ സമൂഹത്തില്‍ നിന്നു തുടച്ചുനീക്കുക എന്നതാണോ കമ്മ്യൂണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത് ? അങ്ങനെയാണെങ്കില്‍ , സമൂഹമെന്നു പറഞ്ഞാല്‍ അതില്‍ പല മതക്കാരും പെടുമല്ലോ . കേരളത്തിലെ പ്രബലസാന്നിദ്ധ്യമായ കൃസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും കാര്യത്തില്‍ എന്താണാവോ നിലപാട് ? അവരെയും നന്നാക്കണം എന്നൊന്നും ആരും ശഠിക്കുമെന്നു തോന്നുന്നില്ല . പക്ഷേ , ' അനാചാരങ്ങളൊഴിവാക്കണം ' എന്നൊരു വാദം ഉന്നയിക്കപ്പെടുമ്പോള്‍ , ഏതൊക്കെ അനാചാരങ്ങള്‍ എന്നു കൂടി വിശദീകരിക്കുക എന്നതൊരു സാമാന്യ മര്യാദയാണ് . ' ഹിന്ദു അനാചാരങ്ങള്‍ ' എന്ന് എടുത്തു പറയാത്ത സ്ഥിതിക്ക് അവര്‍ക്കു മാത്രമേ തിരുത്തപ്പെടേണ്ട ആചാരങ്ങളുള്ളൂ എന്നുമാവാം ചിലപ്പോള്‍ അര്‍ത്ഥമാക്കുന്നത് കൃസ്തുമതവിശ്വാസികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാന്‍ യാതൊരു തടസ്സവുമില്ല എന്നൊരു മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വന്നിട്ട് ഒരാഴ്ക്ചപോലുമായില്ല . ക്രിസ്തീയമായ ഒരൊറ്റ ആചാരത്തോടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പില്ല എന്നു വേണം മനസ്സിലാക്കാന്‍ . അതല്ലെങ്കില്‍ , ഉള്ളില്‍ എതിര്‍പ്പുണ്ടെങ്കില്‍ത്തന്നെ മറ്റെന്തെങ്കിലും കാരണത്താല്‍ അവയേക്കുറിച്ചു മിണ്ടാന്‍ പോലും താല്‍പര്യമോ ധൈര്യമോ ഇല്ല എന്നും . മുസ്ലീങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല . മതമല്ലാതെ മറ്റൊന്നും പരിഗണിക്കാതെ മുസ്ലീങ്ങള്‍ക്കു സംവരണം ലഭിക്കുന്ന തുറപ്പാക്കാന്‍ ഭരണഘടന ഒരു തടസ്സമാണെന്നുണ്ടെങ്കില്‍ , അതിലെ ' വര്‍ഗ്ഗീയ ' മായ ഏടുകള്‍ എടുത്തു മാറ്റി കൂടുതല്‍ " മതേതര " മാക്കി തിരുത്തണം എന്നു മാര്‍ക്സിസ്റ്റു നേതാക്കള്‍ വാദിച്ചു എന്നതു സത്യമാണ് . പക്ഷേ അനാചാരങ്ങളുണ്ടോ എന്നു പരിശോധിച്ച് തിരുത്തുന്നതിലൂടെ ഒരു ' നവോത്ഥാന ' ത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായി അതിനെ കാണാനാവില്ല . ഇ . എം . എസ് . ഉണ്ടായിരുന്നപ്പോള്‍ ഒന്നു ശ്രമിച്ചതാണ് . ' ഈ ബഹുഭാര്യാത്വം അത്ര നല്ലതൊന്നുമല്ല ' എന്നമട്ടില്‍ അദ്ദേഹം മയത്തില്‍ത്തന്നെ ഒന്നു പറഞ്ഞുനോക്കി . കേരളത്തെ പിടിച്ചു കുലുക്കിയ പ്രകടനങ്ങളുടെ പരമ്പരയോടെയാണ് പിറ്റേ ദിവസം പുലര്‍ന്നത് . മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു . " രണ്ടും കെട്ടും - നാലും കെട്ടും - നമ്പൂരിശ്ശന്റെ ഓളേം കെട്ടും " ! അന്ന് അവസാനിച്ചതാണ് " നവോത്ഥാനപരിശ്രമങ്ങള്‍ " . പിന്നീട് ഇ . എം . എസോ അദ്ദേഹത്തിന്റെ കാലശേഷം മറ്റുള്ളവരോ അത്തരം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചതായി കണ്ടിട്ടില്ല . ( അന്ന് കേരളനേതാക്കള്‍ പേടിച്ചുവെങ്കില്‍ , ഇന്ന് ബംഗാള്‍ നേതാക്കള്‍ പേടിച്ചു എന്നതു ചരിത്രം . ) പണ്ടൊക്കെ അനുകൂലിച്ചിരുന്ന " മതേതരവും ഏകീകൃതവുമായ സിവില്‍ കോഡ് " എന്ന ആശയം പിന്നീടു വിഴുങ്ങിക്കളഞ്ഞതും , ചില വിഭാഗങ്ങളുടെ കാര്യത്തില്‍ " നവോത്ഥാന " ത്തിനു തീരെ താല്‍പര്യമില്ല എന്നതിന്റെ സൂചന തന്നെയാണ് . ഇതിലൊന്നും ഇവിടെ പരാതിയൊന്നുമില്ല . മറ്റാരെയും തൊടാതെ ഹിന്ദുക്കളെ മാത്രം ' നന്നാക്കാന്‍ ' ശ്രമിക്കുന്നത് സ്നേഹം കൊണ്ടാണെന്നു കരുതാന്‍ ഒരുക്കമാണ് . പക്ഷേ ആ സ്നേഹം ആത്മാര്‍ത്ഥതയോടെയുള്ളതാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാവണം സമീപനം . സ്നേഹമുള്ളവരാണെങ്കില്‍ , മാറി നിന്ന് ആക്ഷേപിക്കുകയും തരം കിട്ടുമ്പോളൊക്കെ ഉപദ്രവിക്കുകയുമല്ല വേണ്ടത് . കൂടെ നിന്ന് തിരുത്താനാണു ശ്രമിക്കേണ്ടത് . ഹിന്ദുക്കളുടെ ഏതൊക്കെ വിശ്വാസങ്ങളോടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് എതിര്‍പ്പ് ? ഏതൊക്കെ " അനുവദിക്ക " പ്പെടാം ? എന്തൊക്കെ , ഏതളവു വരെ തിരുത്തണം ? ആക്ഷേപിക്കാനുള്ള അടുത്ത അവസരത്തിനായി കാത്തിരിക്കാതെ ഇപ്പോള്‍ത്തന്നെ പറയാവുന്നതാണ് . ഹിന്ദുക്കളെ സകലരെയും ( അവരെല്ലാം തിരുത്തലിന്റെ ഗുണഭോക്താക്കളാണല്ലോ ) ഒരുമിച്ചു കൊണ്ടു വരാന്‍ ശ്രമിച്ച് - അവരുടെ പ്രതിനിധികളെയെല്ലാം ഒന്നിച്ചിരുത്തി പൊതു ചര്‍ച്ചകള്‍ക്കുള്ള വേദിയൊരുക്കി - ആചാര്യന്മാരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ ചില നീക്കങ്ങളായാലോ ? അതോ ഇനി ഹിന്ദുക്കളെ മൊത്തത്തില്‍ സാംസ്കാരികമായി ഉദ്ധരിക്കാനൊന്നും ലക്ഷ്യം വയ്ക്കുന്നില്ല - സവര്‍ണ്ണരെന്നു വിളിക്കപ്പെടുന്നവരില്‍ ചിലര്‍ മാത്രം ചേര്‍ന്ന് ഒരു സമൂഹത്തിന്റെ ജീവിതം ഇപ്പോളും നിയന്ത്രിക്കുന്നു എന്നൊരു തോന്നല്‍ തരുന്ന അസ്വസ്ഥതയാണോ പ്രശ്നം ? കാലമിത്ര പുരോഗമിച്ചിട്ടും , എത്ര ശ്രമിച്ചിട്ടും ( ശ്രമിച്ചിരുന്നോ ? ) , ബ്രാഹ്മണവിരോധം മനസ്സില്‍ നിന്നു മായ്ക്കാനാവുന്നില്ല എന്നതാണോ നേരിടുന്ന പ്രശ്നം ? അവര്‍ മാത്രം തന്ത്രജ്ഞാനത്തിനും ശ്രീകോവില്‍ പ്രവേശനത്തിനുമെല്ലാം അര്‍ഹര്‍ എന്ന വ്യവസ്ഥിതി തന്നെ മാറണമെന്നാണോ പറയുന്നത് ? അങ്ങനെയെങ്കില്‍ ദാ ഈ വാര്‍ത്ത ശ്രദ്ധിക്കാം . സാമൂഹ്യവിപ്ലവത്തിന്റെ പരമകോടി എന്നു വേണമെങ്കില്‍ വിളിക്കാവുന്ന ഇതിനോടുള്ള സമീപനമെന്താണ് ? ഇതും അനുവദിച്ചു കൂടാ - പഠിപ്പിക്കുന്നത് ബ്രാഹ്മണരുടേതായിരുന്ന ആചാരങ്ങളൊക്കെത്തന്നെയാണല്ലോ - അവയെല്ലാം - സകല ഹൈന്ദവാചാരങ്ങളും തകര്‍ക്കപ്പെടണം എന്നാണോ ശാഠ്യം ? അതോ ഇതൊരു നവോത്ഥാനത്തിന്റെ ചുവടുവയ്പായി അംഗീകരിക്കുന്നു - പക്ഷേ ചിലര്‍ പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നു എന്നതിലെയും ഇതൊന്നും കൊട്ടിഘോഷിച്ചു നടക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നതിലെയും മഹത്വത്തോടു മാത്രം യോജിപ്പില്ല എന്നാണോ ? " ഹിന്ദുനവോത്ഥാനത്തിലൂടെ സാമൂഹ്യനവോത്ഥാനം " എന്നതാണു ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ , ഇടയ്ക്കിടയ്ക്കു മാത്രം ഇടപെട്ട് ആക്ഷേപിക്കുക എന്നതവസാനിപ്പിച്ച് മുമ്പു പറഞ്ഞമട്ടൊരു ചുവടുവയ്പിനു തയ്യാറാകേണ്ടതല്ലേ ? അതിനൊപ്പം ഹിന്ദുസമൂഹത്തിന്റെ മൊത്തത്തിലുള്ള ജീവിതപുരോഗതിക്കും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം . എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമായ ഒരു " നവോത്ഥാന " ത്തിനു വേണ്ടി സമഗ്രവും എന്നാല്‍ വിശാലവുമായൊരു കര്‍മ്മപദ്ധതി രൂപകല്‍പന ചെയ്ത് നടപ്പിലാക്കാം . അതിനു തയ്യാറുണ്ടോ ആവോ ? അങ്ങേയറ്റം ദുഷ്ക്കരമായ ഈ കാര്യത്തില്‍ നേരിട്ടു പ്രവര്‍ത്തിച്ചില്ലെങ്കിലും ശരി - പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെ ആക്രമിക്കാതെ വിടാനും , ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്ഷേപങ്ങളും ദുഷ്‌പ്രചാരണങ്ങളും അവസാനിപ്പിക്കാനുമെങ്കിലും തയ്യാറായാല്‍ അതു തന്നെ ധാരാളമാണെന്നതാണ് സത്യം . * * * * * * * * * * കമ്മ്യൂണിസ്റ്റുകള്‍ പൊതുവിലും മാര്‍ക്സിസ്റ്റുകള്‍ പ്രത്യേകിച്ചും പലപ്പോഴും എടുത്തുപയോഗിക്കാറുള്ളൊരു വാക്കാണ് " ജനാധിപത്യം " എന്നത് . ആ വാക്കിനെ അവരങ്ങു സ്വന്തമാക്കിയതുപോലുണ്ട് . ഒരുതരം ഭീഷണിയുടെ രൂപത്തിലാണ് അത് ഉപയോഗിക്കാറു താനും . " വിശ്വാസങ്ങളെ ' ജനാധിപത്യ ' വല്‍ക്കരിക്കാന്‍ ശ്രമം നടത്തുമ്പോള്‍ തടയാന്‍ വന്നാല്‍ അനുവദിക്കില്ല " - " ജനാധിപത്യപ്രസ്ഥാനങ്ങള്‍ ചെറുക്കും " - എന്നൊക്കെ വീറോടെ ഉരുവിടുന്നതു കാണാം . ഇവിടെ , ' മറ്റുള്ളവര്‍ ജനാധിപത്യത്തിനെതിരാണ് ' എന്നുകൂടി ഒരു ധ്വനിയുള്ളതുകൊണ്ട് , ഇത്തരം പ്രയോഗങ്ങള്‍ കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു വ്യക്തമല്ലാതാവുന്നു . എന്തിനെയും ഒരു തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതായും തോന്നിപ്പോകുന്നു . ഏതെങ്കിലും ഒന്നിനുമാത്രമേ നിലനില്‍ക്കാനാവൂ എന്നൊരു സ്ഥിതിവിശേഷമുള്ളപ്പോള്‍ മാത്രമേ നാമൊരു തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം നിര്‍ണ്ണയിച്ച് മറ്റുള്ളതിനെ ഒഴിവാക്കേണ്ടതുള്ളൂ . ഒരു തെരഞ്ഞെടുപ്പ് അതില്‍ പങ്കെടുക്കുന്നവരുടെ ഭൂരിപക്ഷവികാരം പ്രതിഫലിപ്പിക്കുമെന്നല്ലാതെ , നല്ലതേത് എന്നതിന്റെ സൂചകമാവണമെന്നില്ല താനും . കേരളത്തില്‍ ഒന്നെങ്കില്‍ മില്‍മാബൂത്തുകള്‍ അല്ലെങ്കില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ - ഇതിലേതെങ്കിലും ഒന്നേ അനുവദിക്കുകയുള്ളൂ എന്നൊരു സ്ഥിതിവിശേഷവും തുടര്‍ന്ന് ജനഹിതപരിശോധനയും നടന്നാല്‍ മില്‍മയ്ക്ക് കെട്ടിവച്ച കാശു കിട്ടണമെന്നില്ല . എന്നു വച്ച് പാലു കുടിക്കുന്നതിനേക്കാള്‍ കേരളസമൂഹത്തിനു നല്ലത് മദ്യമാണെന്നര്‍ത്ഥമില്ല . കൂടുതല്‍ പേര്‍ക്ക് താല്‍പര്യം അതാണെന്നേയുള്ളൂ . ഒരു തീരുമാനം വേണ്ടി വരുന്ന ഘട്ടത്തില്‍ , വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുള്ളപ്പോള്‍ , വോട്ടെടുപ്പിനേക്കൂടാതെ പല രീതികളും ലോകത്തു നടപ്പിലുണ്ട് . എല്ലാ വാദങ്ങളും പരിഗണിച്ച് സമവായത്തിലൂടെ ഒരു പൊതു അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുക - ആനുപാതിക പ്രാതിനിധ്യം പരിഗണിക്കുക - അങ്ങനെ പലതും . ഒരു യുദ്ധസമാനസാഹചര്യത്തിലാണെങ്കില്‍ , ഇതിനൊന്നും നില്‍ക്കാതെ വിശ്വസനീയനായൊരു നേതാവിന്റെ പെട്ടെന്നുള്ള ഏകപക്ഷീയമായ തീരുമാനം അനുസരിക്കുന്നതാവും ചിലപ്പോള്‍ കൂടുതല്‍ അനുയോജ്യം . തീരുമാനം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു ചുരുക്കം . ' ജനാധിപത്യം ' എന്ന് ഭീഷണസ്വരത്തില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ പല പ്രശ്നങ്ങളിലും തുറന്ന മനസ്സോടെ ഒരു സമവായത്തിനു ശ്രമിക്കാന്‍ തയ്യാറില്ലാത്തവരും " ആധിപത്യം " എന്ന രണ്ടാം പാദത്തിന് ഊന്നല്‍ കൊടുക്കുന്നുവരുമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു . തങ്ങളാണ് എണ്ണത്തില്‍ക്കൂടുതല്‍ - തങ്ങള്‍ പറയുന്നത് ബാക്കിയുള്ളവരെല്ലാം അംഗീകരിക്കണം - എന്ന ഒരു ധാര്‍ഷ്ട്യത്തിന് അവര്‍ പൊതുവേ പറയുന്നൊരു പേരാണോ " ജനാധിപത്യം " എന്നും . ' അതെ ' എന്നാണെങ്കില്‍ , അതിന് " ഭൂരിപക്ഷവര്‍ഗ്ഗീയത " എന്നതായിരിക്കും കുറേക്കൂടി യോജിച്ചപേര് . ആ പദവും ഇപ്പോള്‍ തെറ്റായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കപ്പെടാറുള്ളത് . ഞങ്ങള്‍ക്കാണു ഭൂരിപക്ഷം - ഞങ്ങള്‍ പറയുന്നത് എല്ലാവരും കേട്ടേ തീരൂ - ഗുരുവായൂരപ്പന്‍ എന്നൊരാളുണ്ടെങ്കില്‍ അദ്ദേഹമടക്കം - എന്ന കമ്മ്യൂണിസ്റ്റു മനോഭാവത്തില്‍ നിന്നു തന്നെയാണ് ചുരിദാര്‍ തീരുമാനവും ജനാധിപത്യത്തിന്റെ പേരിലുള്ള ന്യായീകരണവുമുണ്ടാകുന്നത് . ഭക്തരോടുള്ള ആത്മാര്‍ത്ഥതയായിരുന്നെങ്കില്‍ , അത് മര്യാദാപൂര്‍വ്വമായിരുന്നു അവതരിപ്പിക്കപ്പെടുക . ഒരു സമവായമുണ്ടാക്കാനായിരുന്നു ശ്രമിക്കപ്പെടുക . ശബരിമലയില്‍ സ്ത്രീകളെ " പ്രവേശിപ്പിക്കും " എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളിലും ഈ ജനാധിപത്യധാര്‍ഷ്ട്യം തന്നെയാണു പ്രകടമാവുന്നത് . ഇപ്പോള്‍ ദാ ദേവസ്വം ബോര്‍ഡില്‍ സി . പി . എം . അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യപ്പെടാനാവാത്ത ഭൂരിപക്ഷമുണ്ടാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ ബോര്‍ഡംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു ! അതിനു ശേഷം , ധിക്കാരത്തോടെയുള്ള തീരുമാനങ്ങള്‍ എന്തൊക്കെയാണു വരാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ . * * * * * * * * * * വിവാദങ്ങളുണ്ടാക്കി ലേഖനങ്ങളെഴുതുന്നവരും , ഭക്തരോടുള്ള ആത്മാര്‍ത്ഥത കൊണ്ടൊന്നുമല്ല അതിനു മുതിരുന്നത് . പാര്‍ട്ടി നയങ്ങളായി അവതരിപ്പിക്കപ്പെടുന്നവയെ എന്തു വന്നാലും പിന്തുണയ്ക്കുക എന്നത് ഒരു കര്‍ത്തവ്യമായിത്തന്നെ കരുതുന്നതു കൊണ്ടാണ് . ' നന്ദിഗ്രാമിലെ മാര്‍ക്സിസ്റ്റുകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു ' വെന്നും ' മേധാപട്കര്‍ കയ്യേറ്റം ചെയ്യപ്പെട്ടുവെങ്കില്‍ അതിശയിക്കാനില്ല ' എന്നും മറ്റുമുള്ള പിണറായിയുടെ പ്രസ്താവനകളെ എതിര്‍ക്കാനിഷ്ടമുള്ള എത്ര പേരുണ്ടാവും അണികള്‍ക്കിടയില്‍ ? ഒരു വര്‍ഷത്തോളമായിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതു പിടിപ്പുകേടല്ലേ എന്നും , സ്ത്രീകളുടെ കാലില്‍ വെടി വച്ചിട്ടു ബലാത്സംഗം ചെയ്താണോ നാം " പുനരധിവാസം " നടത്തേണ്ടത് - സമാധാനമാര്‍ഗ്ഗങ്ങളുപയോഗിച്ചല്ലേ - ഇതൊക്കെ എങ്ങനെയാണ് നമ്മുടെ " യശസ്സ് വര്‍ദ്ധിപ്പിച്ചത് " എന്നുമൊക്കെ തിരിച്ചു ചോദിക്കാന്‍ ആര്‍ജ്ജവമുള്ള എത്ര പേരുണ്ടാവും ? ചുരിദാര്‍ പിന്തുണയുടെ പിന്നിലും ഈ മനോഗതി തന്നെ . പാര്‍ട്ടി നിലപാട് ഒന്നു പ്രഖ്യാപിച്ചു കിട്ടിയാല്‍ മതി - പിന്തുണ റെഡി ! മറ്റൊരു കാരണം - പഴയകാലമൊക്കെ അയവിറക്കി ജാതിവിരോധമൊക്കെ ഊതിപ്പെരുപ്പിച്ച് ' സവര്‍ണ്ണവിരോധം " എന്ന പ്രത്യയശാസ്ത്രജാഡ അവതരിപ്പിക്കാനും , ഹിന്ദുസമൂഹത്തെ അധിക്ഷേപിക്കാനുമുള്ള ഒരു അവസരം പരമാവധി ഉപയോഗിക്കുക എന്നതാണ് . " ചുരിദാര്‍ അനുവദിക്കേണ്ട എന്ന വിധിയിലൂടെ ജ്യോതിഷികള്‍ മനപ്പുര്‍വ്വം മാമൂലുകള്‍ അടിച്ചേല്‍പ്പിക്കുകയാണ് " എന്നു പറയുന്ന ചിലര്‍ , അതിനുള്ള പ്രേരണയായിപ്പറയുന്നത് " തന്ത്രിമാര്‍ക്ക് ഭക്തകളുടെ നഗ്നത കണ്ട് ആസ്വദിക്കാനാണെ " ന്നൊക്കെയാണ് ! സാരിയുടുത്തവരെ അശ്ലീലമനോഭാവത്തോടെ കാണുന്ന ചിലരുടെ മനോരോഗവും , നമ്പൂതിരിമാരെ ആക്ഷേപിക്കാനുള്ള അമിതതാല്പര്യവും മാത്രമാണ് ഇത്തരം ആരോപണങ്ങളിലൂടെ വെളിപ്പെടുന്നത് . കുറച്ചുകൂടി നല്ലൊരു കാരണം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ പേര്‍ പിന്തുണച്ചേനെ . ദേവപ്രശ്നത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലഭിച്ച സൂചനകളിലൊന്ന് ' ക്ഷേത്രത്തിനു സമീപപ്രദേശങ്ങളില്‍ അസ്വാഭാവികമരണങ്ങളുണ്ടായേക്കാം ' എന്നതായിരുന്നു . തുടര്‍ദിവസങ്ങളില്‍ , മുമ്പെങ്ങുമുണ്ടാകാത്ത വിധം , നാലോളം അപകടമരണങ്ങള്‍ നടക്കുകയും ചെയ്തു . ഇത്തരം കാര്യങ്ങളില്‍ , പ്രശ്നവിമര്‍ശകരുടെ നിലപാട് രസകരമാണ് . അക്കാര്യം റിപ്പോര്‍ട്ടു ചെയ്ത പത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണു പലരും ചെയ്തത് . " ദേവപ്രശ്നത്തിനു വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കേണ്ടത് പത്രങ്ങളുടെ ബാദ്ധ്യതയാണോ ? " എന്നാണവര്‍ ചോദിക്കുന്നത് . ' ജ്യോതിഷികളുടെ പ്രവചനങ്ങളെ സാധൂകരിക്കാനായി ആരെങ്കിലും അവരെയൊക്കെ മനപ്പുര്‍വം കൊന്നുകളഞ്ഞതാ ' ണെന്നു പോലും വാദിച്ചുകളഞ്ഞേക്കാം ചിലപ്പോള്‍ . ഇതിനെയൊക്കെ എതിര്‍ക്കുക മാത്രമേ ആകാവൂ എന്നൊരു നിലപാടാണതു കാണിക്കുന്നത് . ഇതൊക്കെ കൂടുതല്‍ ചെറുത്തു നില്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുകയേയുള്ളൂ . അന്ധമായ , ഏകപക്ഷീയമായ ചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം , സത്യത്തെ സത്യമായിത്തന്നെ കണ്ട് ഒരു നിഷ്‌പക്ഷനിലപാടില്‍ നിന്നു കൊണ്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കേ സമഗ്രമായൊരു സാമൂഹ്യപരിവര്‍ത്തനത്തിനു വിത്തിടാന്‍ കഴിയൂ . * * * * * * * * * * നിര്‍ത്തുകയാണ് . ഇവിടെ , പഴഞ്ചനോ പിന്തിരിപ്പനോ ആയ ഏതെങ്കിലും ആശയങ്ങള്‍ക്കു വേണ്ടി വാദിച്ചു എന്നു ഞാന്‍ കരുതുന്നില്ല . ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതിലും വിശ്വാസികള്‍ക്കു കൂടുതല്‍ സൌകര്യമുണ്ടാകുന്നതിലുമൊക്കെയാണ് എനിക്കും താല്പര്യം . എന്നാല്‍ , ഇത്തരം വിഷയങ്ങളില്‍ , കമ്മ്യൂണിസ്റ്റുകളുടെ അവകാശവാദങ്ങളുടെയും അമിതതാല്‍പര്യങ്ങളുടെയും ' അഭിനയ ' ങ്ങളുടെയും പിന്നില്‍ ധാരാളം വൈരുദ്ധ്യങ്ങളും തികഞ്ഞ കാപട്യങ്ങളുമുണ്ടെന്നു തുറന്നു കാണിക്കാന്‍ മാത്രമാണ് ശ്രമിച്ചത് . " ദാ മാമൂലുകളെ കൂട്ടു പിടിച്ച് - സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനു ചൂട്ടു കാണിച്ച് - ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നു " എന്നൊക്കെയുള്ള മട്ടില്‍ , അര്‍ത്ഥശൂന്യമായ വരികളുപയോഗിച്ചുകൊണ്ടുള്ള ചില പ്രതികരണങ്ങള്‍ ഇതു ക്ഷണിച്ചു വരുത്തിയേക്കാം . വാക്കുകള്‍ കൊണ്ടു കാണിക്കുന്ന അത്തരം മായാജാലങ്ങളില്‍ എല്ലാവരും ഭ്രമിച്ചു പോകുകയൊന്നുമില്ലെന്നും , ചിന്തിക്കാനിഷ്ടപ്പെടുന്നവരുടെ തലമുറയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും അവരെ അറിയിക്കുക എന്നൊരു " രഹസ്യ അജണ്ട " കൂടി എനിക്കുണ്ടെന്നു കരുതാവുന്നതാണ് . പണ്ടത്തെ വസ്ത്രമായിരുന്ന താറിന്റെ " പുരോഗമന " മുഖമാണ് ചുരിദാര്‍ എന്നും താറിനെ " ജനാധിപത്യവല്‍ക്കരി " ച്ചപ്പോളാണ് ചുരിദാറുണ്ടായത് എന്നും പോലും ചിലര്‍ വാദിച്ചു കളഞ്ഞേക്കാം . വാക്കുകള്‍ കൊണ്ടുള്ള മാജിക്കില്‍ കുടുങ്ങി ജനം പതിവുപോലെ അതും വിശ്വസിക്കുകയും ചെയ്തേക്കാം . കാത്തിരുന്നു കാണുക തന്നെ .
മൂന്ന് , മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത് .
സിന്ധു നദിതട സംസ്കാര കാലഘട്ടത്തിൽ കാണപ്പെട്ട മുദ്രകൾ കാണിക്കുന്നത് പുരാതന ഭാരതത്തിലാണ് ആനകളെ ആദ്യം മെരുക്കി വളർത്ത് മൃഗമാക്കിയതെന്നാണ് . [ 15 ] മദപ്പാട് കാലത്ത് ആനകളെ നിയന്തിക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല അപകടകരവുമാണ് . അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു . പക്ഷെ പിടിയാനകൾ കൊമ്പനാനകളെക്കണ്ടാൽ തിരിഞ്ഞോടുമെന്നതിനാൽ യുദ്ധങ്ങളിൽ കൊമ്പനാനകളെയാണ് ഉപയോഗിക്കാറുണ്ടായിരുന്നത് . കാട്ടാനകളെ കാട്ടിൽ നിന്ന് പിടിച്ച് മെരുക്കിയെടുക്കുന്നതാണ് നാട്ടാനയ്ക്കുണ്ടാകുന്ന കുട്ടിയെ വളർത്തിയെടുക്കുന്നതിലും ലാഭകരം . ( ഇതും കാണുക elephant " crushing " ) .
ചുരുക്കത്തില്‍ ചാപ്ലിന്‍ ഞങ്ങള്‍ സ്നേഹിക്കുന്ന , ആരാധിക്കുന്ന വളരെ വലിയൊരാളായിരുന്നു ഇന്നലെ വരെ . ഇന്നലെയോടെ എല്ലാം തകിടം മറിഞ്ഞു . ഇന്നലെയാണ് ആ വലിയ സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത് , ഞങ്ങളുടെ ചാപ്ലിന്‍ ഇന്ത്യാക്കാരനല്ല . ജനിച്ചു വളര്‍ന്ന ഇംഗ്ലണ്ടിലെ പള്ളിയില്‍ വച്ച് മാമ്മൊദീസ മുങ്ങിയവനാണ് . അങ്ങിനെ ക്രിസ്ത്യാനിയായ ചാപ്ലിനാണ് മരിച്ചു കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം 57 അടി ഉയരമുള്ള ഒരു പ്രതിമയായി ഞങ്ങളുടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താന്‍ വേണ്ടി ഉടുപ്പിയിലെ ബെയിന്ദൂര്‍ ബീച്ചില്‍ സോമശേഖര ക്ഷേത്രത്തിനടുത്തായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നത് . ഇത്ര വലിയ പ്രതിമ നിര്‍മ്മിക്കുക വഴി ഗിന്നസ് ബുക്കില്‍ കയറുക , സിനിമയുടെ ആവശ്യം കഴിഞ്ഞാല്‍ ചാപ്ലിന്‍ പ്രതിമ വിനോദ സഞ്ചാരികള്‍ക്കായി അതേ സ്ഥലത്തു തന്നെ നിലനിര്‍ത്തുക തുടങ്ങിയ ദുരുദ്ദേശങ്ങളും സംവിധായകന് ഉണ്ടായിരുന്നതായി അറിയുന്നു . ലോകമെമ്പാടുമുള്ള സകല ഹിന്ദുക്കളുടേയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ചില ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കില്‍ , ഈ ഉദ്യമത്തെ എതിര്‍ത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളിക്കാര്യം അറിയുകയോ ചാപ്ലിനെപ്പോലുള്ള ഒരാള്‍ ഒരു ക്രിസ്ത്യാനിയായിരുന്നു എന്ന് സങ്കല്പിക്കുക പോലുമോ ചെയ്യില്ലായിരുന്നു . ഇതു വരെ ഇന്ത്യക്കാരനെന്നോ വിദേശിയെന്നൊ ചിന്തിക്കാതെയായിരുന്നു ഞങ്ങള്‍ ഓരോ അഭിനേതാവിനേയും വീക്ഷിച്ചിരുന്നതെന്ന തിരിച്ചറിവും ഈ ഒരൊറ്റ സംഭവം കൊണ്ട് നേടി . ഏതായാലും ഈ സംഘടനകള്‍ വളരെ നല്ല കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത് . ബാറില്‍ പോകുന്ന പെണ്ണുങ്ങളെ ആക്രമിക്കുക , വാലന്റിന്‍ ഡേ ആഘോഷിക്കുന്നവരെ പിടിച്ച് കെട്ടിച്ചു വിടുക തുടങ്ങിയവ എടുത്തു പറയാവുന്നവയില്‍ ചിലതു മാത്രം . ( ചില തലതിരിഞ്ഞ പെണ്ണുങ്ങള്‍ തങ്ങളുടെ ' പിങ്ക് അടിവസ്ത്രങ്ങള്‍ ' ഞങ്ങളുടെ ഹീറോ മുത്തലിക്കിന് അയച്ചു കൊടുത്തു പ്രതിഷേധിച്ചു എന്നതൊക്കെ വിവരക്കേടായേ കണക്കാക്കാന്‍ കഴിയൂ ) എല്ലാവരുടേയും കൂട്ടായ പ്രതിഷേധങ്ങള്‍ മൂലം ഹേമന്ത് ഹെഗ്‌ഡെ എന്ന സംവിധായകന്‍ ചാപ്ലിന്‍ പ്രതിമയ്ക്കായി വേറെ സ്ഥലങ്ങള്‍ അന്വേഷിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ് . http : / / timesofindia . indiatimes . com / BJP - activists - attack - Christian - Chaplin - statue / rssarticleshow / 4265487 . cms ഏതായാലും ചാപ്ലിനു പകരം എന്തു കൊണ്ട് സാമി വിവേകാനന്ദന്റെ പ്രതിമ ഉണ്ടാക്കി ഷൂട്ടു ചെയ്തു കൂടാ എന്ന് ഞങ്ങളുടെ നേതാക്കളില്‍ ചിലര്‍ ചോദിച്ചതില്‍ എത്ര മാത്രം ന്യായമുണ്ടെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം . ലോകം ആദരിക്കുന്ന മഹാനാണ് അദ്ദേഹം . ഈ സിനിമാക്കാര്‍ക്ക് എന്തറിയാം . ഒന്നുമില്ലേലും വിവേകാനന്ദന്‍ ഒരു ഹിന്ദുവായിരുന്നല്ലോ . എത്ര വലുതാണേലും വിവേകാനന്ദ പ്രതിമ മൂലം അമ്പലത്തിനു ബുദ്ധിമുട്ടുണ്ടാവാന്‍ വഴിയില്ല . അതു മൂലം അദ്ദേഹത്തിന്റെ വലിപ്പം ലോകം മനസ്സിലാക്കട്ടെ . വിദേശിയായ ചാപ്ലിനെപ്പറ്റി അറിയാമെങ്കിലും " കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ " വിവേകാനന്ദനെപ്പറ്റി ഏറെയൊന്നും അറിയില്ല എന്ന അപമാന ഭാരത്താല്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയതില്‍ ചിലത് താഴെ -
Download XML • Download text