mal-29
mal-29
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
പറൈ അല്ല പാരെ ലോന്‍പ്പനെ കണ്ടിട്ടു വന്നതാണ് . പുതിയ പാര വല്ലതും പഠിക്കാമെന്നു വിചാരിച്ചിട്ട് . നന്നായിട്ടുണ്ട് .
ശമ്പളം ബാങ്കിലെത്തുന്ന ദിനമൊന്നാന്തിയാണു മേ . കെട്ടും കുറ്റിയളന്നിട്ടു പയ്യിൻ മെച്ചമുരയ്ക്കയോ ?
ഓട്ടോ ഡ്രൈവറുടെ മുന്നില്‍ കാണിച്ച മണ്ടത്തരത്തിന്റെ അമ്പരപ്പ് അയാള്‍ക്ക് മാറുംമുന്നേ ഞങ്ങള്‍ ദൂരമേറെ താണ്ടിയിരുന്നു . അതിരാവിലെ എഴുന്നേറ്റ് കുളിക്കാതെ പല്ലുപോലും തേയ്ക്കാതെ മീന്‍കാര്‍ക്കുള്ള ഐസ്സുംകൊണ്ടുപോകുകയായിരുന്നിരിക്കണം പാവം . അങ്ങേര്‍ കണ്ടതോ , രാവിലെ സിനിമാ സ്റ്റൈലില്‍ മുന്നില്‍ വന്നു രണ്ടു ചെറുപ്പക്കാര്‍ ബൈക്ക് ചവുട്ടി നില്‍ക്കുന്നതും , എന്തൊക്കെയോ വിളിച്ചു കൂവുന്നതും , തനിക്കു കാര്യം എന്തെങ്കിലും മനസ്സിലാകുന്നതിനു മുന്നേ പിടിവിട്ട പോലെ പോക്കുന്നതും . ധന്യമായിക്കാണണം ആ മഹാന്റെ അന്നത്തെ ദിവസം . ഞങ്ങളുടെ അമ്പരപ്പും ചമ്മലും മാറാന്‍ അധികം നേരം വേണ്ടി വന്നില്ല . കാണിച്ച മണ്ടത്തരം ഓര്‍ത്തപ്പോള്‍ രണ്ടാള്‍ക്കും ചിരിക്കാതിരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല . ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു ഞാനും തോമസ്സും . കാണാന്‍ ഒരുപാട് മാറിപ്പോയിരുന്നെങ്കിലും കാണിക്കുന്ന മണ്ടത്തരത്തിന്റെ അളവിനു ഒരു കുറവും വന്നിട്ടില്ല എന്ന് രണ്ടാള്‍ക്കും മനസ്സിലായി . പഴയതും പുതിയതും ആയ കഥകളും വിശേഷങ്ങളും അയവിറക്കി ഞങ്ങള്‍ അങ്ങിനെ വീട്ടിലേക്ക് പോകുകയായിരുന്നു . വഴിയേ ഉള്ള ഒരു സിഗ്നലില്‍ വീണ്ടും ഞാന്‍ വണ്ടി നിര്‍ത്തി . നാട്ടില്‍ പണ്ടുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെ ആണെന്നും , പണ്ടു പിറകേ നടന്ന പെണ്‍പിള്ളേരില്‍ ഇപ്പോള്‍ ആരൊക്കെ വിവാഹിതരാണെന്നും , ഇനിയും പ്രതീക്ഷക്കു വക ഉള്ളവര്‍ എത്ര ഉണ്ടെന്നുമുള്ള ഗൌരവമുള്ള ചര്‍ച്കകള്‍ ഞങ്ങള്‍ ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിങ്കല്‍ , പെട്ടെന്നൊരു ഭൂമികുലുക്കം . എന്താ പറ്റിയെ എന്ന് മനസ്സികാലാകുന്നതിനു മുന്നേ ഞങ്ങള്‍ ചെറുതായി വിഹഗസഞ്ചാരം ഒക്കെ നടത്തി വന്നു . ബൈക്ക് ആകെ ഒന്നു ആടി ഉലഞ്ഞു . ഭാഗ്യത്തിന് രണ്ടാളും വീണില്ല . സ്ഥലകാലബോധം വന്നപ്പോഴാണ് മനസ്സിലാകുന്നത് പിറകെ വന്ന ഒരു മിനി ബസ്സ് ബൈക്കിന്റെ പിന്നിലിടിച്ചതായിരുന്നു അതു എന്ന് . എന്തു റോഡ് അപകടം നടന്നാലും മലയാളിയുടെ ആദ്യത്തെ പ്രതികരണം ആയ " എവിടെ നോക്കിയാടാ ഓടിക്കുന്നത് ? " എന്നും ചോദിച്ച് ഞങ്ങള്‍ രണ്ടു പേരും ആ ബസ്സിന്റെ വാതിലിനടുത്തെത്തി . ഒന്നേ അകത്തു നോക്കിയുള്ളു , രണ്ടാളുടേയും മുട്ടിടിക്കാന്‍ തുടങ്ങി . ബസ്സ് നിറയെ പോലീസുകാര്‍ . പോലീസുകാര്‍ പോലീസ് ബസ്സില്‍ തന്നെ സഞ്ചരിക്കണം എന്നു നിയമമൊന്നുമില്ലല്ലോ . എന്തു ബസ്സിലും ആകാം . എന്നാല്‍ മറ്റു വണ്ടികളില്‍ ഇടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടോ ? ഇല്ല . ഉണ്ടോ ? ഉണ്ടാവില്ലായിരിക്കും . അല്ല ശരിക്കും ഉണ്ടോ ? ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട് ! ! ! ഇങ്ങനെ പോയി ഞങ്ങളുടെ രണ്ടാളുടേയും ടെലിപ്പതി സംഭാഷണം . രണ്ടു ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നതു കേട്ട പോലീസുകാര്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക് ഞങ്ങളെ നോക്കിത്തുടങ്ങി . ഒരു അജാനബാഹു പുറത്തേക്ക് ഇറങ്ങി വരാനും തുടങ്ങി . തോമസ്സാണെങ്കില്‍ അന്ത്യകുര്‍ബാനയ്ക്ക് ഏത് അച്ചനെ വിളിക്കണം എന്ന ആലോചന വരെ തുടങ്ങി . ഞാന്‍ ഒന്നു തല ചെരിച്ച് ബസ്സിന്റെ ഡ്രൈവറെ നോക്കി . ആ കപടാമീശക്കാരന്‍ " ഒന്നു മുട്ടിയതിനാണോ നിനക്കു ഇത്ര ചൊറിച്ചില്‍ . ഇനി നെഞ്ചത്തൂടെ കേറ്റും ഞാന്‍ . നീയൊക്കെ എന്തു ചെയ്യുമെന്ന് കാണാണമല്ലോ " എന്ന മട്ടില്‍ കണ്ണും ഉരുട്ടി പേടിപ്പിക്കുന്നു . ഞാന്‍ അറസ്റ്റാണോ മരണമാണോ വരിക്കേണ്ടത് എന്ന ചിന്താക്കുഴപ്പത്തിലായി . അറസ്റ്റ് , മരണം , അറസ്റ്റ് , മരണം , . . . എന്റെ ചിന്തകല്‍ പെന്റുലം പോലെ ഒരു ബിന്ദുവിന്റെ ചുറ്റിപ്പറ്റി ആടിക്കൊണ്ടിരുന്നു . എന്റെ ചിന്തകളെ ഉണര്‍ത്തിയത് തോമസ്സാണ് . " അളിയാ , സിഗ്നല്‍ മാറി " , അവന്‍ ചുണ്ടനക്കാതെ പതിയെ പറഞ്ഞു . എന്റെ ശ്വാസം നേരെ വീണു . എന്റെ അബോധമനസ്സ് എന്റെ കണ്ട്രോള്‍ ഏറ്റെടുത്തു . അവശേഷിച്ച പ്രാണനും കൊണ്ട് പിന്നെ ഒരൊറ്റ അലര്‍ച്ച ആയിരുന്നു . തോമസ്സുകുട്ടീ , വിട്ടോടാ . അന്നു ഞാന്‍ ബൈക്ക് അവിടുന്നു പറത്തിയ വഴിക്ക് പിന്നെ പുല്ല് മുളച്ചിട്ടുണ്ടാവില്ല .
വിശ്വാസം ഒരാളുടെ വൈയക്തികമായ തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണ് . ആ അവകാശത്തെ തീര്‍ച്ചയായും ഒരു ജനാധിപത്യവ്യവസ്ഥ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണ് . ഇവിടെ നാം ചര്‍ച്ചചെയ്യുന്നത് മതവിശ്വാസം സംബന്ധിച്ച കാര്യങ്ങളല്ല ; ചരിത്രാന്വേഷണത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും കാര്യങ്ങളാണ് . മതവിശ്വാസാവകാശത്തെ സംരക്ഷിക്കുന്നതോടൊപ്പം ഇന്ത്യന്‍ ഭരണഘടന , ശാസ്ത്രീയബോധത്തെയും അന്വേഷണത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട് . ഇവയിലൊന്നിന്റെ പേരില്‍ മറ്റേത് എതിര്‍ക്കപ്പെട്ടുകൂടാ .
മനോരമയുടെ ലേഖനം വന്നതിനു ശേഷം കേരള സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മാത്രം മതി മനോരമയുടെ ലേഖനം വെറുതെയായില്ല എന്ന് തെളിയിക്കാന്‍ .
ഇത്തരം വിഷയത്തില്‍ മുഴുകുമ്പോള്‍ ഉണ്ണായിവാരിയര്‍ എഴുതിയത് പോലെ ഊണിന്നാസ്ഥ കുറഞ്ഞ് നിദ്ര ജോലിയില്‍പ്പോലുമില്ലാതെ ഇരിക്കുകയായിരുന്നു . എന്നാല്‍ ഞാനും ഉണ്ണട്ടെ . ദേവഗുരു പറഞ്ഞതിന് അടിക്കുറിപ്പയി ഇതു പറഞ്ഞവസാനിപ്പിക്കട്ടെ . മേക്രോകോസം , മൈക്രോ കോസം , സ്ഥൂലപ്രപഞ്ചം സൂക്ഷ്മ പ്രപഞ്ചം , ഫൂഷന്‍ അങ്ങിനെ അന്തമില്ലാതാന്തമജ്ഞാതാമായി വര്‍ത്തിക്കുന്ന ഈ ജന്മതുരുത്തില്‍ ഇരിക്കുമ്പോള്‍ പടയപ്പയുടെ പാട്ടോര്‍മ വരുന്നു . നിറത്തെ തിരഞ്ഞെടുക്കാനോ മുഖത്തെ തിരഞ്ഞെടുക്കാനോ ഉള്ള ഉരുമയും പെരുമയുമൊന്നുമില്ലാത്ത കേവല മനുഷ്യാ നീ എതുക്ക് ജാതിച്ചണ്ടയും , വമ്പുപറച്ചിലും നടത്തുന്നു . മന്നവനും ശിന്നവനും മണ്ണുക്കുള്ളെ . ഇന്ത വാഴ്ക വാഴെത്താന്‍ നാം കയ്യില്‍ എന്ന കൊണ്ട് വന്നു കൊണ്ട് പോകതെ . ഉള്ളുക്കുള്ളെ കിക്ക് ഏറതൈ ഉണ്മയെല്ലാം ചൊല്ലപ്പോകറെ - ഒഹൊ ഒഹൊ . . .
കഅ്ബനയുടെ ശുശ്രൂഷകൻമാരും പരിപാലകൻമാരുമായിരുന്നു അവരെന്നുളളത് ശരി . പക്ഷെ , അല്ലാഹുവിനെ മാത്രം ആരാധിക്കുകയും , അവന്റെ നാമം സ്മരിക്കുകയും ചെയ്‌വാൻ വേണ്ടിു സ്ഥാപിക്കപ്പെടുന്നതാണ് പളളികൾ . ഇവരാകട്ടെ , പ്രത്യക്ഷത്തിൽ തന്നെ ബഹുദൈവാരാധകൻമാരും വിഗ്രഹാരാധകൻമാരുമാണ് . എന്നിരിക്കെ , പളളികളുടെ ശുശ്രൂഷ , മേൽനോട്ടം , അവയിൽവെച്ചുളള ആരാധനാകർമ്മങ്ങൾ എന്നിങ്ങിനെയുളള പരിപാലനങ്ങൾ അവരോട് യോജിക്കുന്ന കാര്യങ്ങളല്ല . അതിനവർക്ക് അർഹതയുമില്ല . പളളികളിൽ വെച്ച് ഏറ്റവും വലിയ പളളി കഅ്ബ്യാണല്ലോ . അപ്പോൾ അതിന്റെ പരിപാലന കൃത്യം വിശേഷിച്ചും അവർക്കു പാടില്ലാത്തത്താണ് . അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും , നമസ്കാരം , സക്കാത്ത് മുതലായ നിർബന്ധ കാര്യങ്ങൾ അനുഷ്ഠിക്കുകയും അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും ചെയ്യുന്ന സത്യവിശ്വാസികൾക്ക് മാത്രമേ അതിനവകാശമുളളു . ഇതാണ് അല്ലാഹു പറഞ്ഞതിന്റെ താൽപര്യം .
പ്രിയരേ . . അനിലേ കൂട്ടരേ . . ആരാണ് ബൂലോഗ പുലികള്‍ അഥവാ ബ്ലോഗ് പുലികള്‍ ? ഒന്ന് വിശദമാക്കാമോ ?
നമുക്ക് പേരിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു നോക്കാം . ഒട്ടു മിക്കവാറും മുസ്ലീങ്ങളുടെ പേരുകള്‍ കേട്ടാല്‍ തന്നെ അറിയാം അവരുടെ മതം ഏതാണെന്ന് . അതുപോലെതന്നെയാണ് കൂടുതല്‍ ഹിന്ദു പേരുകളും , ക്രിസ്ത്യന്‍ പേരുകളും . മതനിരപേക്ഷമായ ഒരു നവീന സമൂഹം കെട്ടിപ്പടുക്കാന്‍ നാം ആത്തരം പേരുകള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ? അങ്ങനെ ചിന്തിക്കുന്നത് തന്നെ ബാലിശമല്ലേ ? നമുക്ക് കുറച്ചു കൂടി ഉയര്‍ന്ന നിലയില്‍ ചിന്തിച്ചു കൂടെ ?
ഒട്ടേറെ സുഹൃത്തുക്കള്‍ ഈ വിവാദം എന്താണെന്ന് ചോദിച്ച് മെയിലുകളും അയക്കുന്നു . സത്യത്തില്‍ അതിനുമാത്രമൊരു വിവാദമായി ഞാന്‍ ഇതിനെ കണ്ടിരുന്നില്ല എന്നത് എന്റെ തെറ്റാവാം . അല്ലെങ്കില്‍ ഇതിനു മുന്‍പും ഇത്തരം ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട് . ഇത്പോലെയുള്ള പലരെയും നല്ല സുഹൃത്തുക്കളാക്കാന്‍ ശ്രമിച്ചതൊക്കെ തന്നെ തെറ്റ് എന്ന് വേണമെങ്കില്‍ പറയാം .
പ്രസക്തമായ ലേഖനം . നമ്മുടെ മൂല്യബോധം അപകടകരമാംവണ്ണം ആത്മനിഷ്ഠമായിരിക്കുന്നു . ദേശീയത , രാഷ്ട്രീയം , സാമൂഹ്യബോധം തുടങ്ങിയ വിശാലമായ സംജ്ഞകള്‍ പോലും നമ്മുടെ ആത്മനിഷ്ഠമായ മൂല്യബോധത്തിന്റെ എക്സ്റ്റെന്‍ഷന്‍ മാത്രമായി ചുരുങ്ങുന്നു . ഒന്നും അതല്ലാതായി മാറുന്നു . വാക്കുകള്‍ ധരിപ്പിക്കുന്നതിനുപകരം തെറ്റിദ്ധരിപ്പിക്കുക മാത്രം ചെയ്യുന്നു . അങ്ങനെ ഉരുണ്ട് കൂടുന്ന മഴമേഘങ്ങള്‍ക്ക് നേരേപിടിക്കാന്‍ കുടകള്‍ മതിയാവില്ല . . . , സത്യം .
അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ വാരാഘോഷത്തോടനുബന്ധിച്ച് കൊച്ചി സൈബര്‍ പോലീസ് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട ദേശീയ സൈബര്‍ സുരക്ഷാ സെമിനാറില്‍ സ്കൂളിലെ " സ്വതന്ത്ര സോഫ്റ്റ് വെയര്‍ കൂട്ടായ്മയിലെ " അംഗങ്ങളായ അധ്യാപകരും വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു . ദേശീയ തലത്തില്‍ നടന്ന ഓണ്‍ലൈന്‍ പോസ്റ്റര്‍ കോമ്പറ്റീഷനില്‍ പങ്കെടുത്ത സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാത്ഥിയായ അഭിനവ് തോമസ് രണ്ടാം സ്ഥാനവും അധ്യാപകനായ തോമസ് യോയാക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ആഗസ്റ്റ് എട്ടാം തിയതി നടന്ന സൈബര്‍ സുരക്ഷാ എക്സിബിഷനില്‍ വിദ്യാര്‍ത്ഥികളായ റിമല്‍ മാത്യു , അഭിനവ് തോമസ് , മനു സി കൌമ , കുര്യന്‍ ജോര്‍ജ് , അമല്‍ , വിവേക് എന്നിവരും അധ്യാപകരായ തോമസ് യോയാക്ക് , സനല്‍ കുമാര്‍ എന്നിവരും പങ്കെടുത്തു . യൂസര്‍ അധിഷ്ടിതമായ കമ്പ്യൂട്ടര്‍ സുരക്ഷ , മലയാളം കമ്പ്യൂട്ടിങ് , അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ സബ്ടൈറ്റിലുകള്‍ നല്‍കുന്നവിധം , ടെക്സ്റ്റ് ഫയലുകളെ ശബ്ദമാക്കി മാറ്റുന്ന " ധ്വനി " , എന്നിവ കൂടാതെ കമ്പൂട്ടറിന്റെ ഹാര്‍ഡ് വെയര്‍ ഭാഗങ്ങളുടെ പ്രദര്‍ശനവും സ്കൂളിന്റെ സ്റ്റാളില്‍ ഒരുക്കിയിരുന്നു . കാണികളുടെ തിരക്കുകൊണ്ടും വിദ്യാര്‍ത്ഥികളുടെ അവതരണ പാടവം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ സ്റ്റാള്‍ എന്ന അഭിപ്രായവും സ്കൂളിന്റെ സ്റ്റാള്‍ നേടി .
സിനിമയുടെ ആദ്യപകുതി വരെ കൂനിയമ്മയുടെ സങ്കടമെന്ത് എന്നത് നമുക്കജ്ഞാതമാണ് എന്നതിനാല്‍ അത്രയും നേരം നമുക്ക് ആ കഥാപാത്രവുമായ് ശരിയാംവിധം സംവേദിക്കാനാവുന്നില്ല . പക്ഷെ അവരുടെ പ്രശ്നങ്ങള്‍ ഒരളവു വരെ നാം മനസ്സിലാക്കുന്നതോടെ സിനിമയിലുള്ള സംവിധായകന്റെ പിടി അയഞ്ഞ് പോകുന്നു . ഒരു അന്വേഷണോദ്യോഗസ്ഥന്റെ കണ്ണിലൂടെ പിന്നെ നാമറിയുന്ന കഥയില്‍ എന്തിന് കൂനിയമ്മ അലഞ്ഞ് നടക്കുന്നു , എന്താണ് അവര്‍ക്ക് വേണ്ടത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല . ' ദേവകിയുടെ വിശ്വരൂപദര്‍ശന ' ത്തെ കൂനിയമ്മയുടേ കഥയുമായ് ബന്ധപ്പെടുത്താമെന്ന ആശയം നന്ന് , പക്ഷെ അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല പ്രേക്ഷകനെ ഒട്ടൊന്ന് ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു . പ്രത്യേകിച്ചും ഒരാവശ്യവുമില്ലാതെ അവസാനം വരുന്ന ഗാനവും കൂനിയമ്മയും കൃഷ്ണനാട്ടക്കാരനും ചേര്‍ന്നുള്ള നടനവും . വാത്സല്യത്തേക്കാളേറെ ശൃംഗാരഭാവമാണ് അവിടെ നമ്മള്‍ കാണുന്നത് എന്നത് നമ്മെ അമ്പരപ്പിക്കുന്നു .
രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി . സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി . ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍ . പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍ . വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം . യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം . ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല . പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല . നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം . വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു . ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട് . ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട് . ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം . അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു . വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു . എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു . അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു - ആക്രമണ്‍ . ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി . ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി . ജെ . പി . പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു . പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു . മാലെഗാവിലെ അലമാരിയില്‍ നിന്നും ബി . ജെ . പി . യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം . അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ , അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ , ഒരു പക്ഷെ ബി . ജെ . പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ് . ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം . ഇതാരുടെ പ്രത്യയശാസ്ത്രമാണ് ? ബോംബെ തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം . ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ . ഒരു യുദ്ധം . അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍ . രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ അതേല്‍പ്പിക്കുന്ന താങ്ങാനാകാത്ത ഭാരം . വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നില്ല . ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് . കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക , അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും , സലാസ്‌ക്കര്‍മാരെയും , സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും . ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല . ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും , ഇന്ത്യയും വീമ്പു പറയും . രണ്ടു ഗവര്‍മ്മെന്റുകളും ' വീരമൃത്യു ' വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് , സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും . യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും , രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ വികാരത്തെ ഊതി വീര്‍പ്പിക്കല്‍ . മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍ . അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു . ഭീകരവാദ ഗ്രൂപ്പുകളിലും , കക്ഷിരാഷ്ട്രീയ വഴക്കുകളിലും , മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ ? അപ്പോള്‍ ദാരിദ്ര്യമാകുന്നു , സാമൂഹികവും , സാമ്പത്തികവുമായ അസമത്വങ്ങളും , അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ . ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ , നേതാവോ , മതമോ , ആത്മീയ ഗുരുവോ , ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത് . War does not determine who is right , only who is left . - Bertrand Russell
ആതിരേ , മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ വധം സംബന്ധിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ മാധ്യമചര്‍ച്ചകള്‍ക്ക് നടക്കരുതെന്നും കരുതി സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നടത്തിയ പത്രസമ്മേളനങ്ങള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പിന്നെ ചില പ്രത്യേക കേന്ദ്രങ്ങള്‍ക്കും ഈ സംഭവത്തിലെ വാസ്തവങ്ങള്‍ മൂടിവെയ്ക്കണം എന്നുതന്നെയാണ് . പോള്‍ വധം സംബന്ധിച്ച് , ആദ്യം അന്വേഷണം നടത്തിയ ഐജി വിന്‍സന്‍ എം . പോള്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി അറിയിച്ച കാര്യങ്ങള്‍ പോലീസ് മെനഞ്ഞെടുത്ത കഥകളാണെന്നും അവയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നപ്പോഴാണ് എല്ലാ സംശയങ്ങളുടെയും വായ് മൂടിക്കെട്ടാനെന്നോണം വ്യാഴാഴ്ച പിണറായി വിജയനും വെള്ളിയാഴ്ച കോടിയേരിയും പത്രസമ്മേളനം നടത്തിയത് . ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിന് കീഴിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് ( പ്രത്യേകിച്ച് വിവാദങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ) എന്തിനായിരുന്നു പാര്‍ട്ടി സെക്രട്ടറി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയത് എന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്നു ആതിരേ , മറ്റു ചില കള്ളക്കളികളിലേയ്ക്കുള്ള ചൂണ്ടവിരലുകള്‍ . ആഭ്യന്തരമന്ത്രിപോലും ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറി പുതിയ ചില ആരോപണങ്ങളുമായി പത്രസമ്മേളനം നടത്തിയതെന്നോര്‍ക്കണം . എന്നുമാത്രമല്ല പോലീസ് കണ്ടെത്തിയ അടിസ്ഥാന രഹിതമായ തെളിവുകളെ നാണിപ്പിക്കുന്നവയായിരുന്നു പാര്‍ട്ടിസെക്രട്ടറി ഉളുപ്പില്ലതെ വിളമ്പിയ ആരോപണങ്ങള്‍ അതില്‍ പ്രധാനം ആതിരേ , പോളിനെ വധിച്ചു എന്ന് പോലീസ് ആരോപിക്കുന്ന സതീഷ് ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്‌എസുകാരാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു . എസ് ആകൃതിയിലുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ഇത്തരം ആയുധങ്ങള്‍ ആര്‍എസ്‌എസുകാരാണ് ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചാണ് സംഭവത്തിന്‌രാഷ്ട്രീയ നിറം കലര്‍ത്താന്‍ പിണറായി ശ്രമിച്ചത് . എന്നാല്‍ , അറസ്റ്റിലായ സതീഷ് ഉള്‍പ്പെടെയുള്ള പ്രതികളില്‍ ഭൂരിപക്ഷം പേരും ഡിവൈഎഫ്‌ഐ സിഐടിയു അംഗങ്ങളാണ് എന്നതാണ് പിണറായി തമസ്ക്കരിക്കാന്‍ സ്രമിച്ച വാസ്തവം . കാരി സതീശനെ കുറിച്ചുള്ള പിണറായിയുടെ ' പ്രഖ്യാപന ' ത്തിനെതിരെ സതീശന്റെ അമ്മ രംഗത്തുവന്നത് പിണറായിക്കും പാര്‍ട്ടിക്കും കനത്ത പ്രഹരമായിട്ടുണ്ട് . തങ്ങള്‍ കുടുംബപരമായി സിപിഎം പക്ഷക്കാരാണെന്നും താന്‍ 20 വര്‍ഷത്തിലധികമായി സിഐടിയു കര്‍ഷക തൊഴിലാളി സംഘടനയില്‍ അംഗമാണെന്നും സതീഷ് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി . വി . ഷാജിക്കൊപ്പം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും അവര്‍ ആണയിടുന്നു . എന്നുമാത്രമല്ല , സതീശനൊപ്പം കോട്ടയം ഡിവൈഎസ്പി പി . കെ . മധുവിനു മുന്നില്‍ കീഴടങ്ങിയ സുജിത് , വിനു , നേരത്തെ പോലീസ് വീടുകളിലെത്തി കസ്റ്റഡിയിലെടുത്ത സത്താര്‍ , രാജീവ് കുമാര്‍ , ഷിനോപോള്‍ , ആകാശ് , സതീഷ് കുമാര്‍ , നിഥിന്‍ , അനീഷ് കുമാര്‍ , ബിനോയ് മര്‍ക്കോസ് , ജെയ്ന്‍ ജോസ് എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ സിഐടിയു പ്രവര്‍ത്തകരാണ് . ഇതില്‍ രാജീവ് കുമാറും നിഥിനും പായിപ്പാട് അയ്യര് കുളങ്ങര ഡിവൈഎഫ് യൂണിറ്റ് ഭാരവാഹികളാണ് . 2006ല്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ അക്രമമുണ്ടാക്കി ഒരാളെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ബിനു . ഇയാള്‍ നാലുകോടി സിഐടിയു അംഗമാണ് . അതേസമയം ഇപ്പോള്‍ 11 - ാം പ്രതിയായി പോലീസ് കസ്റ്റഡിയിലെടുത്ത ജയചന്ദ്രനെ ആര്‍എസ്‌എസ് പ്രവര്‍ത്തനത്തില്‍ നിന്ന് സംഘടന പത്തുവര്‍ഷം മുമ്പ് നീക്കം ചെയ്തിരുന്നതാണ് . വസ്തുത ഇതായിരിക്കെ ആര്‍എസ്‌എസിന്റെ മേല്‍ പഴി ചാരാനും പോള്‍ ജോര്‍ജ്ജിന്റെ അധോലോക ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പിണറായി വിജയന്‍ ശ്രമിച്ചത് വെറുതെയല്ലെന്ന് അര്‍ത്ഥം . കേരളത്തില്‍ ക്രമസമാധാന നില തൃപ്തികരമാണെന്നും പോള്‍ വധം അന്വേഷിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രിയും ആഭ്യന്തരവകുപ്പും കൃത്യമായാണ് ഇടപെടുന്നതെന്നും മറിച്ചുള്ള വാര്‍ത്തകളെല്ലാം സത്യവിരുദ്ധമാണെന്നും പിണറായി പറഞ്ഞുവെച്ചു . എന്നാല്‍ , പിണറായി പത്രസമ്മേളനം നടത്തിയ പകല്‍ ഉദിച്ചത് കൊച്ചിയില്‍ കട വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധനെ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ കൊല ചെയ്തതിന്റെയും കണ്ണൂരിലെ കള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം റോഡിലെ കൃഷ്ണകൃപയില്‍ വീട്ടുകാരെ ബന്ധികളാക്കി ആറംഗസംഘം 78 പവന്‍ സ്വര്‍ണം , കാര്‍ , ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , മൊബെയില്‍ ഫോണുകള്‍ എന്നിവ കവര്‍ച്ച ചെയ്തതിന്റെയും കാഞ്ഞങ്ങാട് ഓട്ടച്ചേരി കുന്നുമലിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ 2 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ തൂക്കം വരുന്ന ലക്ഷ്മീ നാരായണ വിഗ്രഹവും ഒരു ബലി ബിംബവും കവര്‍ച്ച ചെയ്തതിന്റെ വാര്‍ത്തകളുമായാണ് . അതുകൊണ്ട് കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ചും പോലീസിന്റെ നടപടികളെ കുറിച്ചും പോള്‍ വധക്കേസില്‍ പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ഉള്ള താല്‍പര്യങ്ങളെ കുറിച്ചും പിണറായി അധികം പറയാതിരിക്കുന്നതാണ് നല്ലത് . ഇതിലും ഗൗരവമേറിയ നിരവധി പ്രശ്നങ്ങള്‍ കേരളത്തേയും കേരളീയരേയും പിടിച്ചുകുലുക്കിയപ്പോഴും നാണകെട്ട മൗനം പുലര്‍ത്തിയ പിണറായിയാണിപ്പോള്‍ കോടിയേരിയേയും പുത്രനേയും ഗുണ്ടകളേയും ന്യായികരിക്കാന്‍ രംഗത്തെത്തിയത് . ആസിയാന്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചപ്പോഴോ പകര്‍ച്ചപ്പനി വ്യാപിച്ച് ജനങ്ങള്‍ ദുരിതമനുഭവിക്കുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തപ്പോഴോ , പന്നിപ്പനി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോഴോ ഓണവിപണിയില്‍പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോഴോ പത്രസമ്മേളനം നടത്താന്‍ മുതിരാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പോള്‍ വധക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത് എന്തിനാണെന്ന് കേരളത്തിലെല്ലാവര്‍ക്കും അറിയാം . പിണറായി എന്താണോ ഉദ്ദേശിച്ചത് അതിന്റെ പൂര്‍ത്തീകരണമായിരുന്നു ആതിരെ ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനം . സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ ആവശ്യത്തിലധികം ഗൃഹപാഠം ചെയ്താണ് പോള്‍ വധക്കേസിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത് . കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ചമയ്ക്കുന്നതാണെന്നും ഗുണ്ടകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്നറിഞ്ഞതോടെ വിരണ്ടുപോയ കേന്ദ്രങ്ങളാണ് പിന്നിലുള്ളതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു . തന്റെ മകന്‍ ഗിരീഷ് കോടിയേരിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഇല്ലെന്നും അവന് ഈ സംഭവങ്ങളില്‍ ബന്ധമില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ക്കുകയും ചെയ്തു . എന്നാല്‍ , പോള്‍ വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച പിണറായി നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വിദഗ്ധമായാണ് കോടിയേരി മറുപടി പറഞ്ഞത് . പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നില്ലെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ് പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുമ്പോള്‍ പരവതാനിക്കുള്ളിലേയ്ക്ക് തിരുകി വെയ്ക്കുന്നത് ആഭ്യന്തരമന്ത്രിക്കും പുത്രനും പാര്‍ട്ടിക്കുമുള്ള ഗുണ്ടാബന്ധങ്ങളാണെന്ന് തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരവരേയോ , പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ അടുത്തേയ്ക്കോ പോകേണ്ടതില്ല . അപ്പോള്‍ അറിയേണ്ടത് , പോലീസിനും ആഭ്യന്തരവകുപ്പിനും മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകള്‍ പടച്ചുവിടുന്ന കേന്ദ്രത്തെ എന്തുകൊണ്ട് നേരിടുന്നില്ല എന്നതാണ് . ആ കേന്ദ്രങ്ങളെ നിശബ്ദരാക്കിയാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുകയില്ലല്ലോ . അതിന് തയ്യാറാകാതെ ഇതുപോലെയുള്ള വിലകെട്ട ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്‍് പിന്നിലെ കോടിയേരിയുടെ യുക്തിയും ലക്ഷ്യവും ആര്‍ക്കാണ് ബോധ്യമാകാത്തത് . എന്തുകൊണ്ടാണ് ഗുണ്ടകളുടെ രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി മടിക്കുന്നത് . ഏതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഗുണ്ടകളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് . അത് നിഷേധിച്ച് അത്തരം അന്വേഷണം നടത്തില്ല എന്ന് പറയുമ്പോള്‍ അതിന്റെ ലക്ഷ്യവും വ്യക്തമാണ് . പോള്‍ ജോര്‍ജിന്റെ അധോലോക ബന്ധത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആഭ്യന്തരമന്ത്രിയും പറയുന്നത് . ആയ്ക്കോട്ടെ ആര്‍ക്കാണ് എതിര്‍പ്പ് . എന്നാല്‍ , ഇത്രയ്ക്ക് ദുരൂഹമായ രീതിയില്‍ അല്ല , ആസൂത്രിതമായ രീതിയില്‍ നടത്തിയ കൊലപാതകത്തിലെ പ്രതികള്‍ രക്ഷപ്പെടാന്‍ പോളിന്റെ ഭൂതകാലം എങ്ങനെയാണ് ഒരു കാരണമാകുന്നത് . അതുകൊണ്ട് പിണറായിവിജയനും കോടിയേരി ബാലകൃഷ്ണും ആസൂത്രിതമായി ശ്രമിച്ചത് ഈ സംഭവത്തിലെ സത്യങ്ങള്‍ തമസ്കരിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് . ഒരു കാര്യം വ്യക്തമായി ആതിരേ , ഈ കേസ് സംബന്ധിച്ച് ഇനി ഒരു തുരുമ്പുപോലും വെളിപ്പെടാന്‍ പോകുന്നില്ല . അതിനുള്ള എല്ലാ സാധ്യതകളെയും കുത്തി മലര്‍ത്തിക്കഴിഞ്ഞു , ഈ രണ്ട് പത്രസമ്മളനങ്ങളിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും .
അര്‍ത്ഥമെന്താണെന്നു് ചോദിക്കരുതു് . മാണിക്കന്‍റെ വാക്കുകള്‍ കഴിവതും reuse ചെയ്തു് ഇങ്ങനെ ആക്കി : കറികള്‍ വയ്ക്കണം , മദ്യപിക്കണം പഴയ ഭക്ഷണം തപ്തമാക്കണം വയറെരിഞ്ഞതിന്‍ തീയണയ്ക്കണം കഴുകിവയ്ക്കണം തിന്ന വസ്തികള്‍ ഒരു കുടന്നയില്‍ സ്വാമി പോരണം മറു കുടന്നയില്‍ ബീഡി ചോരണം കതകടച്ചു താന്‍ ധൂമമുണ്ണണം അതുകഴിഞ്ഞുടന്‍ ബ്ലോഗു ചെയ്യണം . ( ഏഴും എട്ടും വരികള്‍ ഒട്ടിച്ചേരില്ല എന്നു കരുതുക . )
പരിണാമഗുപ്തി മരണവാഞ്‌ചയുടെ ഉത്പന്നമാണെന്ന് ഫ്രോയ്‌ഡ് ( ? ) പറഞ്ഞിരുന്നതായി ഈയിടെ വായിച്ചിരുന്നു . ഈ കവിതയില്‍ ക്ലൈമാക്സിലേക്ക് ഊക്കോടെ വലിക്കുന്നതും അവിടെയെത്തി സ്വയം വെളിപ്പെടുത്തുന്നതും മരണം തന്നെ . ചെറുതല്ലാത്ത ആഘാതമുണ്ടാക്കുന്നു അത് . നന്ദി , ഈ വിവര്‍ത്തനത്തിന് . .
ബൂലോകത്ത് നല്ല കഥകള്‍ വായിക്കാന്‍ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതിക്കാരുണ്ടായിരുന്നു . ആകപ്പാടെ ഒരു പെരിങ്ങോടനേ ഉണ്ടായിരുന്നുള്ളൂ നല്ല കഥകള്‍ അന്വേഷിക്കുന്നവര്‍ക്ക് . ഇടക്കാലത്ത് ചില പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാവുകയും ശ്രദ്ധേയനായ ഒരു കഥാകൃത്തായി മാറിയേക്കുമെന്നും തോന്നിച്ചിരുന്ന ലോനപ്പന്‍ ബ്ലോഗിങ്ങില്‍ നിന്ന് വിട്ടത് നല്ല കഥകളുടെ ബൂലോക വായനക്കാര്‍ക്കാണ് കാര്യമായി നഷ്ടമുണ്ടാക്കിയത് . വിവി എന്ന പേരില്‍ അയാളെഴുതിയിരുന്ന നര്‍മ്മരചനകളല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത് . അത്തരം സാധനങ്ങള്‍ക്ക് ഇവിടെ യാതൊരു കുറവും ഒരു കാലത്തും ഉണ്ടാവുകയില്ല . എന്നാല്‍ സമീപ കാലത്ത് ബൂലോകത്തു കണ്ടു വരുന്ന കഥകള്‍ പലതും നല്ല നിലവാരം പുലര്‍ത്തുന്നവായാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇതില്‍ എടുത്തു പറയാവുന്ന രണ്ടു പുതിയ ബ്ലോഗേര്‍സ് ഉണ്ട് . ഒന്ന് മനു , രണ്ട് സിമി . രണ്ടു പേരും എഴുതുന്ന പുതിയ കഥകളൊന്നും എനിക്ക് വായിക്കാതെ പോകാന്‍ പറ്റുന്നില്ല . ഒരു പക്ഷേ എനിക്ക് സിമിയുടെ രചനകളോടാണ് കൂടുതല്‍ താത്പര്യം എന്നു വരാം . എങ്കിലും മനുവിന്റെ ഏറ് എന്ന മനോഹരമായ കഥ ( ജൂണ്‍ മാസം ഒടുവില്‍ വന്നതെങ്കിലും ) കാണാതെ പോവാനാവില്ല . അതിനു ശേഷമോ മുന്‍പോ മനു എഴുതിയ കഥകളൊന്നും അത്രയ്ക്ക് ഹൃദയസ്പര്‍ശിയായിരുന്നില്ല . ഡാലി എഴുതിയ സര്‍പ്പഗന്ധി എന്ന കഥയും ( ജൂലൈ മാസത്തില്‍ ) നല്ലൊരു ബ്ലോഗ് കഥയായിരുന്നു . ഒരു കഥാകൃത്ത് എന്ന നിലയില്‍ ബൂലോകത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന ഒരാള്‍ സിമി തന്നെയാണ് . ഓരോ കഥയും വായനക്കാരനില്‍ ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമാണ് . ഇതിവൃത്ത സ്വീകരണത്തിലും കഥപറച്ചിലിലും പുതുമയും തന്റേടവും കാണിക്കാന്‍ സിമിയുടെ കഥകള്‍ക്ക് കഴിയുന്നുണ്ട് . ഒരു പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് ചിന്താവിഷ്ടയായ സീത എന്ന സിമിയുടെ കഥ ( ആഗസ്റ്റ് ഒടുവില്‍ ) . കഥ അല്പം പ്രകോപനപരമാണെങ്കിലും കഥാകൃത്തിന്റെ കഥനവൈഭവം മനസ്സിലാക്കിത്തരുന്നതാണ് . ക്രാഫ്റ്റില്‍ ഈ കഥാകൃത്ത് കാണിക്കുന്ന പരീക്ഷണങ്ങള്‍ കൌതുകത്തോടെ നോക്കുന്ന ഒരാളാണ് ഞാന്‍ . പരമേശ്വരന്റെ ജീവിതവും മരണവും എന്ന കഥ ( ആഗസ്റ്റ് ആദ്യം വന്നത് ) യുടെ ക്രാഫ്റ്റും , ഏറ്റവും പുതിയ കഥ കടലിന്റെ ക്രാഫ്റ്റും ഒന്ന് താരതമ്യം ചെയ്താല്‍ മതിയാവും എഴുത്തുകാരന്റെ വിരുത് മനസ്സിലാക്കാന്‍ . ഒരു നവാഗതകഥാ കൃത്തു കൂടിയുണ്ട് - കെ . വി അനൂപ് . ഇയാള്‍ എഴുതിയ രൂപകം എന്ന കഥ നല്ലൊരു വായനാനുഭവം ആയിരുന്നു . പ്രിന്റ് രചനകള്‍ വായിക്കാത്ത എന്നെപ്പോലെയുള്ള ജീവികള്‍ക്ക് സന്തോഷകരമായ കാര്യമാണ് നല്ല കഥാകൃത്തുക്കളുടെ ഈ രംഗപ്രവേശം . ജാമ്യം : ഇത് ഒരു ആസ്വാദനമോ / പഠനമോ അല്ല . വെറും പരിചയപ്പെടുത്തല്‍ / സന്തോഷം രേഖപ്പെടുത്തല്‍ മാത്രമാണ് .
1930 - ല്‍ നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരരംഗത്ത് ഒരിക്കല്‍ക്കൂടി പരീക്ഷിച്ചു നോക്കി . ' സ്വദേശി ' പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുക , വിദേശനിര്‍മിത വസ്തുക്കള്‍ ബഹിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇതു പുനരാരംഭിച്ചത് . ഉപ്പുനിയമം ലംഘിക്കാനായി മഹാത്മാഗാന്ധി 1930 മാ . 12 - ന് ദണ്ഡിയിലേക്കു നടത്തിയ യാത്രയും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ അറസ്റ്റും ഡല്‍ഹിയില്‍ ചലനമുണ്ടാക്കി . ഡല്‍ഹിയില്‍ ഹര്‍ത്താല്‍ ആചരിച്ചു . സംഘര്‍ഷത്തില്‍ വെടിയേറ്റ് നാലു പേര്‍ മരിക്കുകയും ചെയ്തു . ഡല്‍ഹിയിലെ കച്ചവടക്കാര്‍ വിദേശവസ്ത്രങ്ങളുടെ വില്പന വേണ്ടെന്നു തീരുമാനിച്ചുകൊണ്ട് പ്രസ്ഥാനത്തിനു പിന്തുണ നല്‍കി .
ഫുട്‌ബോള്‍ ആരാധകനായതുകൊണ്ടല്ല ഞാന്‍ ക്രിക്കറ്റ് വിരോധിയായി മാറിയത് . ഫുട്‌ബോള്‍ എന്നല്ല , അച്ചുട്ടി , കോട്ടിക്കായ കളി ( ഗോലികളി എന്നും പറയും ) തൊട്ട് കബഡി വരെ എനിക്കിഷ്ടമാണ് . ക്രിക്കറ്റിനും മറ്റുള്ള കായിക വിനോദങ്ങള്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് എന്‍റെ ആദ്യ നിരീക്ഷണം . നാടന്‍ കോഴിയും ബ്രോയിലര്‍ ചിക്കനും പോലെ .
ഈ വസ്ത്രതെ . . - വസ്ത്രത്തെ മൂനമത്തെ - മൂന്നാമത്തെ നോക്കിയുരപ്പിച്ചു - നോക്കിയുറപ്പിച്ചു മണതേയും - മണത്തേയും മുഖതോടടുപ്പിച്ചു - മുഖത്തോടടുപ്പിച്ചു വിശുധതയുടെ - വിശുദ്ധതയുടെ
നാമനുഭവിക്കുന്ന വേദനകള്‍ക്ക് അതേനാണയത്തില്‍ തിരികെ കൊടുക്കാനാണ് നാമൊക്കെ ശീലിച്ചിരിക്കുന്നത് . എനിക്ക് മുറിപ്പെട്ടാല്‍ ഞാന്‍ മറ്റുള്ളവരെയോ എന്നത്തന്നെയോ മുറിപ്പെടുത്തും . അത് മാനുഷികമായ സഹജവാസന
ഷാപ്പിനു മുന്നിലെത്തിയ ഋഷിരാജ് സിങ് ഷാപ്പ് തള്ളിത്തുറന്ന് അകത്തുകയറി . ഷാപ്പിനുള്ളില്‍ പരിശോധന നടത്തിയശേഷം പിന്നിലുള്ള ഗോഡൌണില്‍നിന്നു വ്യാജ കള്ള് പിടിച്ചെടുക്കുകയായിരുന്നു . ഒരു മണിക്കൂറിനുശേഷമാണ് നൂറനാട് , മാവേലിക്കര സ്റ്റേഷനുകളില്‍നിന്നു പൊലീസിനെ വരുത്തിയത് .
ഈ ഉമ്മയുടെ മകളായി പിറന്നത് തന്നെ ഒരു മഹാഭാഗ്യമല്ലേ . . . ഇതില്‍ കൂടുതല്‍ എന്ത് സൌഭാഗ്യമാണ് ഈ മകള്‍ക്ക് കിട്ടാനുള്ളത് , ഇങ്ങനെ ഒരാളെ കുറിച്ച് അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം . . ദൈവം ഈ ടീച്ചര്‍ക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ . . . ഇനിയും ഒരുപാട് കാലം ടീച്ചറുടെ സ്നേഹം അനുഭവിക്കാന്‍ സര്‍വ്വശക്തന്‍ ഭാഗ്യം നല്‍കട്ടെ . . . .
പൊരുളടക്കം : 1 . പേരിന്റെ ഉറവിടം 2 . ജാതി വ്യവസ്തയിൽ 3 . ജാതി പേരുകൾ 4 . ആചാരി , ശില്പ ശാസ്ത്രത്തിൽ 5 . കേരളത്തിൽ ഈ സമുദായത്തിലെ കുലതൊഴിലുകാർ അറിയപ്പെടുന്നത് 6 . ഇന്ന് കേരളത്തിൽ 7 . കേരളത്തിലെ ചില പ്രശസ്ത്ർ 8 . ഇതും കാണുക 9 . അവലംബം
എന്റെ പച്ചബാഗിനെ കെട്ടിപ്പിടിച്ചിരുന്ന് മുദ്രാവാക്യം വിളിക്കുന്നതു പോലെ ഒരു മൂന്നു താലു തവണ ഈ വരികള്‍ പറഞ്ഞു കഴിഞ്ഞിട്ടും ഒരൈഡിയയും കത്തിയില്ല . കാര്യമെന്താണെന്നു വെച്ചാല്‍ , ഞാനുണരുന്നതിനു മുന്‍പു തന്നെ ഒരു യാത്രാമൊഴി പോലും പറയാതെ കൂട്ടുകാരി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു വണ്ടി കേറിയിരുന്നു . കുറ്റം പറയാന്‍ പറ്റില്ല ; എന്നെ ഉറക്കത്തില്‍ നിന്നെങ്ങനും എഴുന്നെല്‍പ്പിച്ച് സ്നേഹിച്ചിരുന്നെങ്കില്‍ തീവണ്ടിക്കു പകരം ആംബുലന്‍സ് വേണ്ടി വന്നിരുന്നേനേ എന്ന കാര്യമറിയാന്‍ നാലു വര്‍ഷത്തെ സഹവാസമൊക്കെ ധാരാളം മതീല്ലോ . . . എന്തായാലും അതോടെ അന്നത്തെ ദിവസത്തേക്കുള്ള പ്ലാനൊക്കെ തകര്‍ന്നു . ഇനിയിപ്പോ നേരെ ബസു പിടിച്ച് എറണാകുളത്തേയ്ക്കു വിടാം ; അല്ലെങ്കില്‍ കോട്ടയത്തു തന്നെ ബോട്ടില്‍ കറങ്ങാം , അതുമല്ലെങ്കില്‍ ആലപ്പുഴയിലെക്കു പോകാം ഇങ്ങനെയിങ്ങനെ ഒരുപാടോപ്ഷന്‍സുണ്ട് . . ഇതുപോലുള്ള ആശയക്കുഴപ്പങ്ങളുണ്ടാവുമ്പോള്‍ സാധാരണയായി ഞാന്‍ ചെയ്യാറുള്ളത് പുതച്ചു മൂടിക്കിടന്നുറങ്ങുകയാണ് . എഴുന്നേല്‍ക്കുമ്പോഴെക്കും എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുണ്ടാകും . പക്ഷെ എട്ടു മണിയ്ക്കെഴുന്നേറ്റ ഞാന്‍ എട്ടരയ്ക്ക് പിന്നേം കിടന്നുറങ്ങുകാന്നൊക്കെ പറഞ്ഞാല്‍ . . എനിക്കു ബുദ്ധിമുട്ടുണ്ടായിട്ടല്ല ; കോട്ടയത്തു ഞാന്‍ താമസിക്കുന്ന വീട്ടില്‍ അമ്പലവും പൂജയുമൊക്കെയായി കഴിയുന്ന വയസ്സായ രണ്ട് അമ്മമാരാണുള്ളത് - അവര്‍ക്കു ചിലപ്പോള്‍ സഹിക്കാന്‍ പറ്റീന്നു വരില്ല . ഒരു തീരുമാനത്തിലെത്താനുള്ള അടുത്ത വഴി മധുസൂദനന്‍ നായര്‍ കവിതകളെ പാടി പാടി കശാപ്പുചെയ്യലാണ് . ആ അമ്മമാരുടെ മുഖഭാവം കണ്ടിട്ട് അതും അധികനേരം തുടരാന്‍ പറ്റുമെന്നു തോന്നുന്നില്ല . അപ്പോഴാണ് ഫോണ്‍ കിടന്നു കരഞ്ഞത് .
പാസ്റ്റര്‍ സോബിച്ചന്‍ തോമസും കുടുംബവുമായി ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സോണി കെ . ജോസഫ് നടത്തിയ അഭിമുഖം പാസ്റ്റര്‍ സോബിച്ചന്‍ തോമസും കുടുംബവും ധാന്‍കോട്ട് എന്നു പറയുന്ന സ്ഥലത്ത് സുവിശേഷപ്രവര്‍ത്തനം നടത്തുന്ന ഏക മലയാളി മിഷന്‍ കുടുംബം . 1 . പാസ്റ്ററുടെ കുടുംബത്തെക്കുറിച്ച് ഒന്നു വിവരിക്കാമോ ? എന്റെ പേര് പാസ്റ്റര്‍ സോബിച്ചന്‍ തോമസ് . കേരളത്തില്‍ പുനലൂരില്‍ വലിയ വിള പുത്തന്‍ വീട്ടില്‍ ഓ . തോമസിന്റെയും ലീലാമ്മയുടെയും മകനായിട്ട് ജനിച്ചു . ഭാര്യയുടെ പേര് ജോളി . മക്കള്‍ ഗ്ലിപ്സണ്‍ , ഗ്ലാഡിസണ്‍ . 2 . പാസ്റ്റര്‍ എങ്ങനെ ഒരു സുവിശേഷകനായി ? ഞാന്‍ ഒരു പെന്തെക്കോസ്ത് കുടുംബത്തിലാണ് ജനിച്ച് വളര്‍ത്തപ്പെട്ടത് . 12 - ം ക്ലാസ്സില്‍ പഠിച്ച് കൊണ്ടിരുന്നപ്പോള്‍ പുനലൂര്‍ അസംബ്ലീസ് ഓഫ് ഗോഡില്‍ ഒരു ഉപവാസ പ്രാര്‍ത്ഥന നടക്കുവാന്‍ ഇടയായി . ആ ഉപവാസ പ്രാര്‍ത്ഥനയില്‍ ഞാന്‍ സംബന്ധിച്ചു . അവിടെ കടന്നു ചെന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ കര്‍ത്താവിന്റെ വേല ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ മുന്‍പോട്ട് വന്നാല്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് ആ യോഗത്തിലെ ഒരു ദൈവദാസന്‍ വിളിച്ചു പറഞ്ഞു . എനിക്ക് ആഗ്രഹമുണ്ടായിരുന്നു നോര്‍ത്ത് ഇന്ത്യയില്‍ പോയി കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ . എന്നാല്‍ ഞാന്‍ സംരക്ഷിക്കണമെന്നുള്ള കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ മുന്‍പോട്ട് പോകുവാന്‍ തയ്യാറായില്ല . അപ്പോള്‍ ആ ദൈവദാസന്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു . പുറകില്‍ നില്‍ക്കുന്ന സഹോദരന്‍ മുന്‍പോട്ട് വരുവാന്‍ . ഞാന്‍ മുന്‍പോട്ട് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു കര്‍ത്താവിന്റെ വേലയ്ക്ക് നിനക്ക് പോകണമെന്ന് ആ ഗ്രഹമുണ്ട് . പക്ഷേ നിനക്കെന്തോ തടസ്സമുണ്ട് . അപ്പോള്‍ ഞാന്‍ ചിന്തിച്ചു കര്‍ത്താവേ എനിക്ക് ആഗ്രഹമുണ്ട് നിന്റെ വേലയ്ക്കായി പോകുവാന്‍ . പക്ഷെ എന്താകും എന്റെ കുടുംബം ? . അന്നു രാത്രി ഞാന്‍ ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ യേശാവിന്റെ പുസ്തകം 42 - ം അദ്ധ്യായത്തില്‍ നിന്ന് ദൈവം എന്നോട് സംസാരിച്ചു . അങ്ങനെ ദൈവ സന്നിധിയില്‍ എന്നെത്തന്നെ ഞാന്‍ സമര്‍പ്പിച്ചു . 3 . പാസ്റ്റര്‍ എവിടെയൊക്കെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് ? 1999 - ല്‍ ഞാന്‍ രക്ഷിക്കപ്പെട്ട് 2000 - ല്‍ ഞാന്‍ സ്നാനപ്പെട്ട് കര്‍ത്താവിന്റെ വേലയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ചു . ആദ്യമായി രാജസ്ഥാന്റെ പ്രദേശത്ത് കടന്ന് വന്ന് ഏകദേശം ഒന്നരവര്‍ഷത്തോളം ഒരു വില്ലേജില്‍ കര്‍ത്താവിന്റെ വേല ചെയ്തു . അവിടെ ഒരു സഭാശുശ്രൂഷയും സ്കൂള്‍ മിനിസ്ട്രിയും ചെയ്യുവാന്‍ ഇടയായി . അതിനുശേഷം മൂന്നു വര്‍ഷം ഡറാഡൂണില്‍ ഒരു ഇംഗ്ലീഷ് ചര്‍ച്ചിന്റെ പാസ്റ്റര്‍ ആയിരുന്നു . അതിനുശേഷം ദൈവീകദര്‍ശനപ്രകാരം ധാന്‍കോട്ട് എന്ന സ്ഥലത്ത് കടന്നു വരുവാനും കഴിഞ്ഞ രണ്ടരവര്‍ഷക്കാലം കര്‍ത്താവിന്റെ വേലയില്‍ ധാന്‍കോട്ട് എന്ന പ്രദേശത്ത് ആയിരിക്കുകയും ചെയ്യുന്നു . അവിടെ ഞങ്ങള്‍ ഒരു സ്കൂള്‍ മിനിസ്ട്രിയോടു കൂടിയാണ് പ്രവര്‍ത്തനം ആരംഭിച്ചത് . 4 . സ്കൂള്‍ മിനിസ്ട്രിയെക്കുറിച്ച് ഒന്ന് വിവരിക്കാമോ ? ഞങ്ങളുടെ സ്കൂളിന്റെ പേര് സെന്റ് തോമസ് എന്നാണ് . നൂറ്റിമുപ്പതോളം കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു . കഴിഞ്ഞ രണ്ട് വര്‍ഷക്കാലം അതില്‍ക്കൂടി കര്‍ത്താവ് ഞങ്ങളെ അനുഗ്രഹിക്കുവാന്‍ ഇടയായിത്തീര്‍ന്നു . പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങളെ ഞങ്ങളുടെ ഭവനത്തില്‍ കൊണ്ടുവരുവാനും അവര്‍ക്ക് ബൈബിളിലെ കഥകള്‍ ഒക്കെ പറഞ്ഞുകൊടുക്കുവാനും അങ്ങനെ ആ കുഞ്ഞുങ്ങളൊക്കെ അനുഗ്രഹത്തിന് കാരണമായിത്തീരുകയും ആ കുടുംബങ്ങളൊക്കെയും ഞങ്ങളുടെ ഭവനത്തില്‍ കടന്നു വരുമ്പോള്‍ വളരെ സന്തോഷത്തോടെ കാണുകയും ചെയ്യുന്നു . ഈ സ്കൂള്‍ കുട്ടികളില്‍ത്തന്നെ 52 കുട്ടികള്‍ സണ്ടേസ്കൂളില്‍ പഠിക്കുന്നു . ധാന്‍കോട്ട് എന്നു പറയുന്ന പ്രദേശത്ത് സുവിശേഷപ്രവര്‍ത്തനം നടത്തുന്ന ഏക മലയാളി കുടുംബമാണ് ഞങ്ങളുടേത് . ഞങ്ങളില്‍ കൂടി ദൈവം അവിടെ വലിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു . 5 . പാസ്റ്ററുടെ സുവിശേഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ സന്തോഷകരമായ ഒരു അനുഭവം ? ഒരു വ്യക്തി മരിക്കുന്നതിനു മുന്‍പ് പട്ടോത്തി എന്നു പറയുന്ന സ്ഥലത്ത് ഞങ്ങള്‍ കടന്നുപോകുവാന്‍ ഇടയായിത്തീര്‍ന്നു . ആ വ്യക്തിയുടെ രണ്ട് കാലും തളര്‍ന്ന് പോയതായിരുന്നു . ജീവിതം മടുത്ത് എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്ന് ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം . അദ്ദേഹം രക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നു . വചനം വായിക്കുകയും ബൈബിള്‍ വായിക്കുകയും ചെയ്തിരുന്നു . ഒരിക്കല്‍ അദ്ദേഹം എന്നോടു അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞു . ഞാന്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു . ഞാന്‍ കര്‍ത്താവിനോട് പറഞ്ഞത് ഒന്നുകില്‍ നീ എടുക്കണം . അല്ലെങ്കില്‍ നീ ജീവിപ്പിക്കണം . അവിടെത്തന്നെ ദൈവം എനിക്ക് ഉത്തരം തരുവാന്‍ ഇടയായിത്തീര്‍ന്നു . ഞാന്‍ പ്രാര്‍ത്ഥിച്ചു തീര്‍ന്നപ്പോള്‍ ആ വ്യക്തി ഈ ലോകത്തില്‍ നിന്ന് മാറ്റപ്പെട്ടു . 6 . പാസ്റ്ററുടെ പ്രവര്‍ത്തനത്തില്‍ പാസ്റ്റര്‍ക്ക് എവിടെനിന്നെങ്കിലും എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടോ ? പട്ടോത്തിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഗ്രേയ്സ് ബൈബിള്‍ കോളേജില്‍ നിന്ന് 5 പേരെ ടീമില്‍ എടുത്തിരുന്നു . അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് നരേഡ എന്നു പറയുന്ന സ്ഥലത്ത് പ്രവര്‍ത്തനത്തിനു പോയപ്പോള്‍ ട്രാക്റ്റ് കൊടുത്ത സമയത്ത് ഞങ്ങളുടെ ഒരു വ്യക്തിയെ അവിടെയുള്ള നാട്ടുകാര്‍ ഒരു റൂമില്‍ അടച്ചിടുവാന്‍ ഇടയായി . ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ ഒരിടത്തും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല . ഞങ്ങള്‍ ആ ഗ്രാമത്തിലെ പ്രധാനിയെക്കണ്ട് പരാതി ബോധിപ്പിച്ചപ്പോള്‍ ഞങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്നെ ചീത്തവിളിക്കുകയും ഞങ്ങളെ ഉപദ്രവിക്കുകയും ചെയ്തു . ഇനി ഒരിക്കലും ഈ ഗ്രാമത്തില്‍ വരില്ലെന്ന് ഉറപ്പ് കൊടുത്തതിനെത്തുടര്‍ന്നാണ് അവിടെ നിന്നും ഞങ്ങളെ വിട്ടയച്ചത് . 7 . വലിയ സഭകള്‍ ഉണ്ടായിട്ടും സ്വതന്ത്രാമായി നില്‍ക്കുന്നതെന്താണ് ? എന്റെ സ്വന്തം മാതൃസഭയില്‍ എന്റെ പ്രായത്തിലുള്ള ഒരു ദൈവദാസന്‍ കടന്നു വരുവാന്‍ ഇടയായി . എന്റെ മാതൃസഭയില്‍ എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം വന്നത് . അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു . പക്ഷെ അദ്ദേഹത്തിന് അത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ല . 2 വര്‍ഷം അദ്ദേഹം സജീവമായി യുവജനങ്ങളെ എടുത്തുപയോഗിച്ചു . അനേകര്‍ സഭയില്‍ കടന്നു വരുവാന്‍ തുടങ്ങി . 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടയപ്പെട്ടു . അദ്ദേഹത്തെ ആ ചര്‍ച്ചില്‍ നിന്നും മാറ്റി . വലിയ സഭകളില്‍ ഒരിക്കലും നമ്മുടെ കഴിവുകളെ പ്രകടിപ്പിക്കുവാന്‍ സധിക്കത്തില്ല . കാരണം ഒരു ചട്ടക്കൂടിനുള്ളിലാണ് . സ്വതന്ത്രാമായി നില്‍ക്കുന്നതിനാലാണ് ദൈവം എവിടെ അയച്ചാലുംഎനിക്ക് നില്‍ക്കുവാന്‍ സാഷിക്കുന്നത് . 8 . പാസ്റ്ററുടെ ബാല്യകാല വിദ്യാഭ്യാസം ഒന്നു വിവരിക്കാമോ ? ഞാന്‍ പുനലൂരില്‍ എല്‍ . പി . സ്കൂളില്‍ പഠിച്ചു . ചെമ്മന്തൂര്‍ ഹൈസ്കൂളില്‍ പഠിച്ചു . പുനലൂര്‍ ശേഖര്‍ കോളേജില്‍ + 2 പഠിച്ചു . 96 - ല്‍ ഗ്രേയ്സ് ബൈബിള്‍ കോളേജില്‍ നിന്ന് ബി . റ്റി . എച്ച് കരസ്ഥമാക്കി . മദ്രാസില്‍ നിന്നും എം . ഡിവ് എടുത്തു . അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്നും എം . എ . ബിരുദം എടുത്തു . ഹഗാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രെയിനിംഗിനു വേണ്ടി സിംഗപ്പൂരില്‍ പോകുവാന്‍ ദൈവം എന്നെ സഹായിച്ചു . 9 . പാസ്റ്ററുടെ പുതിയ കാഴ്ചപ്പാടുകള്‍ ? ദൈവം നല്‍കിയിരിക്കുന്ന നന്മകളില്‍ നിന്ന്‍ ചില സാമ്പത്തികങ്ങള്‍ എടുത്തിട്ട് ആര്‍ക്കും കൊള്ളത്തില്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ദൈവദാസന്മാരെ വിളിച്ചിട്ട് ഏതെങ്കിലും ഒരു ഗ്രാമത്തില്‍ അവരെ കുടുംബമായി അയച്ച് 2 കൊല്ലം വ്യക്തിപരമായി സഹായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . കാരണം കര്‍ത്താവിന്റെ വേല എല്ലാ ഗ്രാമങ്ങളിലും വളരണമെന്നുള്ളതാണ് എന്റെ ആഗ്രഹം . 10 . പാസ്റ്റര്‍ക്ക് പെന്തെക്കോസ്ത് കോളത്തിന് കൊടുക്കുവാനുള്ള സന്ദേശം ? ദര്‍ശനത്തോടുകൂടി കര്‍ത്താവിന്റെ വേലയ്ക്കുവേണ്ടി ഇറങ്ങിയവര്‍ ആ ദര്‍ശനം ഒരിക്കലും നഷ്ടപ്പെടുത്തരുത് . നമ്മള്‍ എത്രമാത്രം ഉയര്‍ന്നാലും നമ്മള്‍ എവിടെ നിന്നു വന്നു എന്ന കാഴ്ചപ്പാട് ഉണ്ടായിരിക്കണം എന്നുള്ളതാണ് എനിക്ക് പെന്തെക്കോസ്ത് കോളത്തിന് കൊടുക്കാനുള്ള സന്ദേശം .
പോലീസിനെ കണ്റ്റ് ചുറ്റും കൂടിയവരുടെ കൂട്ടത്തില്‍ പ്രുത്വിയും മറ്റേ ആ ഐ ബി ആപ്പീസറും ( അനൂപ് ? ) പരിചയപ്പെടുന്നു . ഐ ബി ക്ക് പ്രുത്വിയെ അറിയാം ( ഫെയ്മസ് എഴുത്ത്കാരന്‍ അല്ലെ ) . മൃതുന്ജയം മനയിലേക്ക് പ്രുത്വിയും കൂടെ പോകാം എന്ന് സമ്മതിക്കുന്നു . ഒരിക്കല്‍ മരണത്തില്‍ നിന്ന് രക്ഷപെട്ടവന് എന്ത് പേടി എന്നാ ലോജിക്കോടെ . ഐ ബി ക്കും സമ്മതം . ഒറിജിനല്‍ എഴുത്തുകാരനെ കിട്ടിയല്ലോ .
ഒരു നിമിഷം മനുഷ്യനില്‍ നിന്ന് സ്രവിക്കുന്ന കോടക്കണക്കിന് കോശങ്ങളിലൊന്നു മാത്രമാണല്ലോ സ്ത്രീയുടെ അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറുന്നത് . " നീ സ്കലിക്കുന്ന ഇന്ദ്രിയത്തില്‍ നിന്ന് ഒരു കണമായിരുന്നില്ലേ . ' ' ( ഖു : 75 : 37 ) . അണ്ഡവും ബീജവും ചേര്‍ന്ന് സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിന്റെ സങ്കോച വികാസങ്ങളുടെ ഫലമായി ഇളക്കുന്ന വാലുമായി മുന്നോട്ട് സഞ്ചരിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷം ഗര്‍ഭ പാത്രമുഖത്ത് ചെന്ന് അനുവാദം കാത്ത് നില്‍ക്കുന്നു . ആറ് ദിവസങ്ങളോളം അതിന്റെ മുഖത്ത് ചെന്ന് മുട്ടുന്നതിന്റെ ഫലമായി ആറാം ദിവസം അകത്ത് കടക്കുന്നു . ഗര്‍ഭപാത്രത്തിനകത്ത് തികഞ്ഞ അപരിചതത്വത്തോടെ ഒരു മൂലയില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഭ്രൂണത്തിന്റെ ഭിന്ന സ്വഭാവങ്ങളും വളര്‍ച്ചയുടെ ഘട്ടങ്ങളോരോന്നും ഖുര്‍ആന്‍ വളരെ വ്യക്തമായി പരാമര്‍ശിക്കുന്നു : " ഒട്ടിപ്പിടിക്കുന്നതിനെ നാം മാംസ പിണ്ഡമാക്കി മാറ്റി . മാംസ പിണ്ഡത്തെ അസ്ഥികളാക്കുകയും അസ്ഥികളെ ഊനം തട്ടാത്ത മാംസംകൊണ്ട് ഉടുപ്പണിയിക്കുകയും ചെയ്തു . ' ' ( ഖു : 23 : 14 )
ഇതു ഞങ്ങടെ നാടാ . . പക്ഷെ ആദ്യായിട്ടാ വെള്ളത്തില്‍ നിന്നും ഒന്നു കാണുന്നതു . . അതും നല്ലോരു ഷോട്ട് . . : ) കലക്കി മാഷേ . . നല്ല ഷാപ്പുണ്ട് അവിടടുത്തു , നല്ല മീന്‍കറി കിട്ടണ ഷാപ്പ് : )
അഞ്ചാറ് ചെറിയ , പഴുത്ത മാങ്ങയെടുത്ത് തോലുകളഞ്ഞ് അതിന്റെ പുറത്തൊക്കെ ഒന്ന് കത്തികൊണ്ട് വരഞ്ഞിടുക . വേവാനും , മറ്റു വസ്തുക്കളുടെ സ്വാദ് പിടിക്കാനും . തോലു കളയണം എന്നു നിങ്ങള്‍ക്ക് നിര്‍ബ്ബന്ധമില്ലെങ്കില്‍ അങ്ങനേയും ആവാം . പക്ഷെ , കളയുന്നതാവും നല്ലത് . പാത്രത്തില്‍ മാങ്ങയിട്ട് , അരടീസ്പൂണ്‍ മുളകുപൊടിയും , ഉപ്പും , രണ്ട് പച്ചമുളക് ചീന്തിയിട്ടതും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക . എന്നും പറയുന്നതുപോലെ വേവാനുള്ള വെള്ളമേ പച്ചടിയ്ക്ക് വേവിയ്ക്കുമ്പോള്‍ ഒഴിക്കാവൂ .
ഏറ്റവും വലിയ പ്രശ്നം - ഞാനത് ടീവിയില്‍ പറയ്കയുണ്ടായി - ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്യ , ഇതു മിശ്രവിവാഹ സംഘമാണ് - ഇയാള്‍ക്കും സയന്‍സ് മനസ്സിലാവില്ല്യ … അപ്പൊ സയന്‍സുപയോഗിച്ചിട്ട് ഈശ്വരനെന്താണെന്ന് പറഞ്ഞാല്‍ അത് ഇവര്‍ക്ക് മനസ്സിലാവില്യ - അതു പറഞ്ഞ് തീരുന്നതിനു മുന്‍പ് പറയുന്നു : " ഇയാള്‍ സയന്‍സെന്ന് പറഞ്ഞ് പറയുന്നതൊന്നും സയന്‍സല്ല " . അപ്പോ ഞാന്‍ പറഞ്ഞു , " സയന്‍സെന്ന് പറയുന്നത് സയന്‍സല്ലെന്ന് പറയല്ലേ , നിങ്ങള്‍ക്ക് മനസ്സിലാവിണില്യാന്ന് പറ ! " കാരണമെന്താന്ന് വച്ചാല് , ഒരു സയന്റിഫിക് ഫീല്‍ഡില് , ലോകമറിയപ്പെടുന്ന 56 ഇന്റര്‍നാഷനല്‍ റിസര്‍ച്ച് പേയ്പ്പറും 6പേയ്റ്റന്റും , 13 - അമേരിക്കയിലെ ക്ലീവ് ലന്റ് യൂണിവേഴ്സിറ്റിയിലെ അവാര്‍ഡും ഉള്‍പ്പടെ ഞാനിവിടെ നിക്കുമ്പം എന്നെ അത്ര യൂസ്‌ലെസ് ആക്കല്ലെ . കൊറച്ചെങ്കിലും കോമണ്‍ സെന്‍സുണ്ട് , ഇല്ലെങ്കില്‍ ഗവണ്മെന്റ് ഒഫ് ഇന്ത്യ യൂജീസിയുടെ റൂള്‍ മാറ്റിയിട്ട് - 1947 ആഗസ്റ്റ് 15ന് ശേഷം ഒരാള്‍ക്കേ ഡീ - ലിറ്റ് കൊടുത്തിട്ടുള്ളൂ ഇന്ത്യേല് , ഒരു സയന്റിസ്റ്റിനേ കിട്ടിയിട്ടുള്ളൂ , അത് വാങ്ങിക്കാന്‍ ഭാഗ്യം കിട്ടിയ ഞാന്‍ ശുദ്ധ യൂസ്‌ലെസ്സാ പറഞ്ഞതെന്ന് താന്‍ പറഞ്ഞാല്‍ ശരിയാവില്യ എന്ന് ഞാന്‍ പറയുകയുണ്ടായി . ആ ഭാഗം മാത്രം കൈരളീ ടീവിയില് കാണിച്ചു , ഈശ്വരാനുഗ്രഹംകൊണ്ട് !
5 . പ്രസവ രക്തം പുരപ്പെടുക . ഇത് പ്രസവിച്ച ശേഷം മിക്ക സ്ത്രീകള്‍ക്കും നാല്പത് ദിവസം വരെ ഉണ്ടാകുന്നതാണ് . ഇതിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ നിങ്ങള്‍ക്കു പിന്നീടു മനസ്സിലാക്കാം . ഈ കാരണങ്ങളാല്‍ കുളി നിര്‍ബന്ധമാണെന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കുക .
ആകഥയിലേപ്പോലെ " ദൃഷ്ടിഗോചരമല്ലാത്ത " തിലുള്ള വിശ്വാസം സ്വന്തം കണ്ണും കാതും മനസ്സും വിശ്വസിക്കാത്തവര്‍ക്ക് മാത്രമുള്ളതാണ് .
( ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല . ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം . ) നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു . പേര് പോലെ തന്നെ , വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും . ഡ്രീം വാലീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ , ഐ അഹ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . സാങ്കേതികമായി , അഹ്മദിന്റെ കഴിവ് ഈ ചിത്രം എടുത്ത് പറയും . തന്റെ ക്രൂവും നല്ല പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവച്ചിട്ടുണ്ട് . അരവിന്ദ് കൃഷ്ണയുടെ കാമറയും സ്പെഷല്‍ ഇഫെക്റ്റ്സും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . ഇതിനെല്ലാം പുറമേ , സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയ്യും നല്ല അഭിനയം കാഴ്ച്ച വച്ചു . ഇനി ചിത്രത്തെ കുറിച്ച് പറയണമെങ്കില്‍ , തുടക്കം തന്നെ ലക്ഷ്മി റായിയുടെ ( പൂജ ) ബികിനി സീന്‍പിടിത്തമാണ് ! ലക്ഷ്മി റായ് ഒരു മോഡലായാണ് സിനിമയില്‍ എത്തുന്നത് . ചുമ്മാ പറയരുതല്ലൊ . . . എന്തൊരു കളറ് . അടുത്തത് നമ്മുടെ നായകന്റെ ( ആനന്ദ് ) ഇണ്ട്രോ ആണ് . സിനിമയില്‍ അഭിനയിച്ച് ഒരു വലിയ ഹീറോ ആകണം എന്ന ആഗ്രഹത്തോടെ തൂത്തുക്കുടിയില്‍ നിന്നും മദ്രാസില്‍ എത്തിയ ആളാണ് . നായകന്റെ കൂട്ടുകാരനായെത്തുന്നത് ( ചന്ദ്രു ) സന്താനം ആണ് . ഈ റോളിന് സന്താനം തന്നെ വേണം . അയാള്‍ കലക്കി . എല്ലാം ടൈമിങ് കോമഡി ആണ് . കൂടാതെ , പുതുമുഖം പ്രിയ , ഊര്‍വ്വശി , ' തലൈവാസല്‍ ' വിജയ് , റഹ്മാന്‍ , സമ്പത്ത് , രോഹിണി തുടങ്ങിയവരും ഉണ്ട് . ഊര്‍വ്വശിക്ക് പറയത്തക്ക റോളൊന്നും ഇല്ല , കുറച്ച് ചളു കോമഡി കാണിച്ചു പോകുന്നതേ ഉള്ളൂ . പ്രിയ എന്ന പുതുമുഖ നായികയ്ക്കും കാര്യമായി ഒന്നും ചെയ്യാനുള്ള അവസരം ലഭിച്ചില്ല . എന്നു മാത്രമല്ല , സിനിമയുടെ അവസാനം ലോജിക്കിന് അടി കിട്ടുന്ന രീതിയിലുള്ള ചില ചെയ്ത്തുകളും ഉണ്ട് . റഹ്മാന്‍ അവസാനം വരെയും നല്ലവനാണോ ദുഷ്ടനാണോ എന്ന സസ്പെന്‍സ് കൊള്ളാം . സമ്പത്ത് പതിവുപോലെ തന്നെ തന്റെ വില്ലത്തരവുമായി എത്തുന്നു , പുതുമ നോ നോ . തലൈവാസല്‍ വിജയ് കുറച്ച് കാലമായി പോസിറ്റിവ് റോള്‍സ് ചെയ്ത് വന്നിരുന്നു . . . പക്ഷേ ഈ പടത്തില്‍ ടോട്ടലീ നെഗറ്റിവ് കാരക്റ്റര്‍ . എല്ലാരും അവരവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു . സംഗതി പഴയത് തന്നെ . നായകന്‍ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വരുന്നു . നായികയെ മെട്രോ സ്റ്റേഷനില്‍ കാണുന്നു , " കണ്ടതും കാതല്‍ " വരുന്നു . പിന്നെ അവളെ വളക്കുന്നു . . . ഇതിനിടയില്‍ നായകന്‍ ഒരു കുഴപ്പത്തില്‍ ചെന്ന് ചാടുന്നു , എതിരാളികള്‍ എല്ലാം വന്‍ പുള്ളികള്‍ . നായകന്‍ രക്ഷപെടുമോ അതോ മരിക്കുമോ ? ! സംശയമെന്ത് ? നായകന്‍ എല്ലാ വില്ലന്മാരെയും കൊന്ന് രക്ഷപെടുന്നു . എന്തായാലും ജയ് ഫൈറ്റ് ചെയ്യുന്നതായൊന്നും കാണിക്കുന്നില്ല . അത് കൊണ്ട് പടം കണ്ടിരിക്കാന്‍ പറ്റി . പാട്ടുകളുടെ കാര്യം പറഞ്ഞാല്‍ , ഇളയരാജ കഴിഞ്ഞാല്‍ അടുത്ത മെലഡി കിങ് ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമാണ് യുവന്‍ ശങ്കര്‍ രാജ . എ പെര്‍ഫക്റ്റ് വര്‍ക്ക് . മൂന്ന് പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു : 1 ) ലക്കീ സ്റ്റാര്‍ 2 ) ഒരു ദേവതൈ പാര്‍ക്കും നേരമിത് ( സൂപ്പര്‍ . . . രൂപ് കുമാര്‍ രാഥോഡ് കലക്കി ) 3 ) ഏതോ സെയ്കിറായ് ( ജാവേദ് അലിയും കലക്ക് കലക്ക് കലക്കി ) എടുത്ത് പറയേണ്ട ഒരു കാര്യം ഗാനരംഗങ്ങളുടെ ചിത്രീകരണം ആണ് . സൂപ്പര്‍ . എല്ലാമുണ്ടെങ്കിലും ഇന്റര്‍വെല്ലിനു ശേഷം തിരക്കഥ ഇത്തിരിക്കൂടെ സീരിയസ്സായി കൈകാര്യം ചെയ്തിരിക്കാം . വിക്കിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച് , ഈ പടം തുടങ്ങിയപ്പോള്‍ വേറെ പേരായിരുന്നു - " മറൈന്തിരുന്ത് പാറ്ക്കും മര്‍മ്മമെന്ന ? " ( തില്ലാനാ മോഹനാമ്പാള്‍ എന്ന പടത്തിലെ പാട്ടിന്റെ ആദ്യ വരി ) , ഇതിലെ നായകന്റെ റോള്‍ ആദ്യം ജീവയ്ക്കായി ഒരുക്കിയതാണ് . പിന്നെ ആളെ മാറ്റി . കണ്ടിരുന്നപ്പോ തോന്നിയ ഒരു കാര്യം . . . ജയ് ചില ആംഗിളില്‍ നിന്നു നോക്കിയാല്‍ വിജയുടെ തനി പകര്‍പ്പ് തന്നെ . . . . ! photo courtesy : http : / / anandhansubbiah . com
ഉറുമ്പ് എന്ന ബ്ലോഗർ ഇട്ട " ആത്മഹത്യ ചെയ്യേണ്ട കവികൾ . " എന്ന പോസ്റ്റിൽ വിമർശനവിധേയമായത് ലതീഷിന്റെ കവിത അയിരുന്നില്ല . ലതീഷ് എന്ന് കവിതന്നെ ആണ് . സിമിയും ഗുപതനും ഒക്കെ " വിഷമിക്കുന്ന " പോലെ അത് വ്യക്തിഹത്യ ആയി പരിണമിക്കുകയായിരുന്നു . " വ്യക്തിഹത്യ " എന്നത് കവികൾക്ക് മാത്രമുള്ള ലോല വികാരമല്ല , അത് വായനക്കാരനേയും ബാധിക്കുന്നതാണ് . ലതീഷ് മോഹന്റെ കമന്റിൽ തന്റെ വായനക്കാരന്റെ ഭാഷയേയും , അവന്റെ ഗ്രാഹ്യശക്തിയെയും , വന്റെ അവലോകന നിലവാരത്തേയും ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത് ഗുപ്തനും , സിമിക്കും കാണാകുന്നില്ലെങ്കിൽ അത് ഒരുതരം ഗുപ്ത വീക്ഷണമാണ് . ഒന്നിൽകൂടുതൽ ആളുകൾ അതേ ആവശ്യം ഉന്നയിക്കുമ്പോൾ അവിടെ വളർന്ന സാഹചര്യം പക്ഷം ചേരൽ ആയിരുന്നു , പിന്നെ കമന്റ് നീക്കം ചെയ്യലും .
അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ , ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു ? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു . രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു . അതിനെല്ലാം പുറമേ , അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു . അതുണ്ടാകാതിരുന്നത് ഹന്ത ! ഭാഗ്യം ജനാനാം .
മാലാഖയുടെ വിളിയൊച്ചയോടെ കുട്ടയുടെ മുകളില്‍ ഇരിക്കുന്ന മുട്ട തട്ടുകടക്കാരനെ വിളിച്ചു .
ദൈവത്തിനെന്തിന് പാറാവ് എന്ന് നര്‍മ്മബോധത്തോടെ ഒരിക്കല്‍ ഇ കെ നായനാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിനുനേരെ കുരച്ച് ചാടിയ വേട്ടപ്പട്ടികളെ നാം കണ്ടതാണ് . ആ പട്ടികളില്‍ ആരൊക്കെയാണ് യഥാര്‍ത്ഥത്തില്‍ അമ്പലം വിഴുങ്ങികളെന്ന് ദേവപ്രശ്നം നടത്താതെതന്നെ വിശ്വാസികളല്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതാണ് കലികാലവൈഭവം . എന്നാല്‍ ഈശ്വരവിശ്വാസമെന്ന മായയാല്‍ കണ്ണുകെട്ടപ്പെട്ട ലക്ഷോപലക്ഷങ്ങള്‍ക്ക് ഈ സത്യം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് കലികാല വൈചിത്ര്യം ! എവിടെയെല്ലാം ക്ഷേത്രങ്ങളും പൂജാവിഗ്രഹങ്ങളും ഉണ്ടോ അവിടെയെല്ലാം മോഷ്ടാക്കള്‍ക്ക് പുറമേ അമ്പലം വിഴുങ്ങികളും തഴച്ചുവളരുന്നു . കേരളത്തിലെ മഹാക്ഷേത്രങ്ങളായ ഗുരുവായൂര്‍ , ചോറ്റാനിക്കര , ഹരിപ്പാട് തുടങ്ങി തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വരെ ഈ കള്ളക്കൂട്ടങ്ങള്‍ ദേവസ്വം അംഗങ്ങളെന്ന പേരില്‍ ഇന്നും ദേവനെ വിഴുങ്ങി കാലയാപനം നടത്തുന്നുണ്ട് . പക്ഷെ ഈ കള്ളന്മാരെ പിടിക്കാന്‍ ഈശ്വരനുപോലും കെല്‍പ്പില്ലാതെ പോകുന്നിടത്താണ് വിശ്വാസത്തിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നത് . പറയുമ്പോള്‍ ആരും മുഖംചുളിച്ചിട്ട് കാര്യമില്ല . സ്വന്തം ആരൂഢം പൊളിച്ചുവില്‍ക്കുന്ന അമ്പലംവിഴുങ്ങികളെ പുറത്തുകൊണ്ടുവരുവാനോ വിശ്വാസികള്‍ക്ക് ചൂണ്ടികാണിച്ചുകൊടുക്കാനോ നിലവിലിരിക്കുന്ന നിയമങ്ങളനുസരിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയില്ലെങ്കില്‍ ദേവന്മാരും ദേവികളുമടങ്ങുന്ന ഈ ' ഈശ്വരവൃന്ദ ' ത്തിന്റെ പ്രസക്തി എന്താണ് ? വിശ്വാസികളെ വഞ്ചിക്കാനും അമ്പലം വിഴുങ്ങികളെ സംരക്ഷിക്കാനും ഇത്തരം ഈശ്വരന്മാര്‍ ഇനി നമുക്ക് വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ഒന്നര ദശാബ്ദം മുമ്പ് കേരളത്തെ പിടിച്ചുലച്ചതാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയ സംഭവം . ഇതേത്തുടര്‍ന്ന് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജ്യോതിഷി കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടമംഗലപ്രശ്നം നടന്നു . തിരുവാഭരണം നഷ്ടപ്പെട്ടത് പ്രശ്ന വിചാരണത്തിലെ വിഷയമായി . തിരുവാഭരണം മോഷ്ടിച്ചത് ക്ഷേത്രവുമായി ബന്ധമുള്ള വ്യക്തി തന്നെയാണെന്ന് ദൈവജ്ഞന്‍ വെളിപ്പെടുത്തി . ആളുടെ പേരുപറയണോ എന്ന ചോദ്യത്തിന് ഭരണകര്‍ത്താക്കളില്‍നിന്ന് ഒരേ സ്വരത്തില്‍ വേണ്ട എന്ന ആവശ്യമാണ് ഉയര്‍ന്നത് . അന്ന് ആ കള്ളന്റെ പേരു പറഞ്ഞില്ലെങ്കിലും ലക്ഷണം കൈമുക്ക് വെളിപ്പെടുത്തി . മാത്രമല്ല ഭഗവാന്‍ അയാളെ ശിക്ഷിച്ചുവെന്നും ഇപ്പോള്‍ ഒരുകാല്‍ മുറിച്ചുമാറ്റിയ അവസ്ഥയിലാണെന്നും കൂട്ടിചേര്‍ത്തു . ആ പെരുങ്കള്ളനെ ഭഗവാന്‍ ശിക്ഷിച്ചു എന്ന ആശ്വാസത്തിലാണ് ഇന്നും ഗുരുവായൂരപ്പന്റെ ഭക്തജനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും എന്നാല്‍ ആരാണ് പ്രതിയെന്നോ എവിടെയാണ് ആ മാന്യന്‍ കഴിയുന്നതെന്നോ ദൈവത്തിന് മാത്രമേ അറിയൂ . ഇത്തരം ഭഗവദ് ശിക്ഷകളൊന്നും അമ്പലംവിഴുങ്ങികളെ അവരുടെ സഹജമായ വെട്ടിപ്പ് പരിപാടിയില്‍നിന്ന് പിന്തിരിപ്പിച്ചിട്ടില്ല എന്നതാണ് തൃപ്പൂണിത്തുറയിലെ പുതിയ മോഷണം വ്യക്തമാക്കുന്നത് . എട്ടുമാസം മുമ്പ് ഭഗവാന്റെ സ്വര്‍ണ്ണകിരീടത്തില്‍നിന്നും നവരത്ന കല്ലുകള്‍ സഹിതം എട്ട് പവനോളം ' അപ്രത്യക്ഷ ' മായിരുന്നു . അതേത്തുടര്‍ന്ന് നാടിളക്കി കാടിളക്കി അന്വേഷണം പൊടിപൊടിച്ചെങ്കിലും നഷ്ടം സംഭവിച്ചു എന്ന് തീര്‍ച്ചപ്പെടുത്താന്‍ മാത്രമെ ആ കോലാഹലം ഉപകരിച്ചുള്ളൂ . അതിന് രണ്ടുവര്‍ഷം മുമ്പാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന രണ്ട് സ്വര്‍ണ്ണകോലങ്ങള്‍ അപ്പാടെ ക്ഷേത്രത്തില്‍ നിന്ന് ' അപ്രത്യക്ഷ ' മായത് . അന്വേഷണം മുഴുകിയപ്പോള്‍ ഭഗവാന്റെ ലീലാവിലാസത്തിനു പകരം കള്ളന്റെ ലീലാവിലാസമാണ് ഭക്തജനങ്ങള്‍ കണ്ടത് - സ്വര്‍ണ്ണകോലങ്ങളിലൊന്ന് ആലിന്‍കൊമ്പത്ത് ഊഞ്ഞാലാടുന്നു . ചോറ്റാനിക്കര ദേവിക്ക് സ്വര്‍ണ്ണകോലമുണ്ടാക്കാന്‍ ഒരു ഭക്തന്‍ മൂന്ന് വര്‍ഷംമുമ്പ് അധികൃതരെ ഏല്‍പ്പിച്ച 80 , 000 രൂപ എതിലേ പോയി എന്ന് സര്‍വ്വസംഹാരിണിയായ ദേവിക്കുപോലും ഇന്നും പിടയില്ല . തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ആറുമാസം മുമ്പ് നടന്ന പരിശോധനയില്‍ എട്ട് കിലോ സ്വര്‍ണ്ണത്തിന്റെ കുറവാണ് കണ്ടെത്തിയത് . വടക്കുംനാഥനും ഇക്കാര്യത്തില്‍ കള്ളനെക്കുറിച്ച് ഒരു ഊഹവുമില്ല . മാളയിലെ ഒരു ക്ഷേത്രത്തില്‍ ഭഗവാന്റെ ഗോളകയും തിരുവാഭരണവും കൗശലപൂര്‍വ്വം അടിച്ചുമാറ്റിയത് പൂജാരിയാണ് . ഇത് കണ്ടെത്തിയത് ദേവനൊന്നുമല്ല , മിടുക്കരായ പോലീസുകാരാണ് . ഈ കളിയാണ് ഭഗവാന്മാരുടെയും ഭഗവതിമാരുടെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത് . ഇതിനെ തോല്‍പ്പിക്കുന്ന വെട്ടിപ്പുകളാണ് പള്ളികളിലും മോസ്കുകളിലും അനുസ്യൂതം അരങ്ങേറുന്നത് . ശിഷ്ടരെ സംരക്ഷിച്ച് ദുഷ്ടരെ നിഗ്രഹിക്കുകയാണ് ദൈവങ്ങളുടെ പ്രധാന ചുമതലയെന്ന് വിശ്വസിക്കുന്ന പരസഹസ്രം വിശ്വാസികളെ വിഢികളാക്കാന്‍ ദൈവത്തിനു ദേവസ്വം അംഗങ്ങള്‍ക്കും പുരോഹിതര്‍ക്കും പള്ളികമ്മറ്റിക്കാര്‍ക്കും മൊല്ലാക്കമാര്‍ക്കും മഹല്ല് കമ്മറ്റി അംഗങ്ങള്‍ക്കും ഒരു ഉളുക്കുമില്ല . അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ് വേണോ ഇത്തരം ദൈവങ്ങളും ദൈവവിശ്വാസവും നമുക്ക് ?
ദിലീപിനൊപ്പം പ്രസന്ന മലയാളത്തില്‍ തമിഴില്‍ നിന്നും മലയാള ചലച്ചിത്രലോകത്തെത്തിയ നടീനടന്മാര്‍ ചില്ലറയല്ല . തമിഴകത്ത് കത്തിനില്‍ക്കുമ്പോഴാണ് ഇവരില്‍ പലരും മലയാളത്തിലും അരങ്ങേറ്റം കുറിച്ചത് . പ്രഭു , പ്രഭുദേവ , ശരത് കുമാര്‍ , ആര്യ , തുടങ്ങി ഒട്ടേറെ നടന്മാരുണ്ട് . ഇപ്പോഴിതാ തമിഴകത്തുനിന്നും മറ്റൊരു യുവതാരം കൂടി മലയാളത്തിലെത്തുന്നു . പ്രസന്നയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തമിഴ്താരം . അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെയാണ് പ്രസന്ന മലയാളത്തില്‍ എത്തുന്നത് . കാവ്യാമധവനാണ് ചിത്രത്തിലെ നായിക . നായികാനായകന്മാര്‍ക്കൊപ്പം ഏതാണ് തുല്യപ്രധാന്യമുള്ള കഥാപാത്രത്തെയാണ് പ്രസന്നയും അവതരിപ്പിക്കുന്നത് . പുതിയ ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല , സാധുമരിണ്ടാല്‍ എന്ന തമിഴ് ചിത്രത്തില്‍ ഇതിന് മുമ്പ് കാവ്യ പ്രസന്നയുടെ നായികയായി അഭിനയിച്ചിരുന്നു . നേരത്തെ ലക്കി ജോക്കേഴ്‌സ് എന്ന ചിത്രത്തില്‍ പ്രസന്ന നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . പ്രസന്നയ്ക്ക് പകരം പിന്നീട് അജ്മലാണ് ആ ചിത്രത്തില്‍ നായകനായത് . അച്ചമുണ്ട് അച്ചമുണ്ട് , അഴഗിയ തീയേ , അഞ്ചാതെ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രസന്ന തമിഴകത്തിന്റെ പ്രിയതാരമായത്
കിരണ്‍ , ഈ പോക്രിത്തരം ( വേറേ വാക്കൊന്നും കിട്ടിയില്ല , ക്ഷമിക്കു ) ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി .
ഭദ്രാചലംവഴി ഛത്തീസ്ഗഢിലേക്ക് കടക്കുമ്പോള്‍ ചട്ടി എന്ന സ്ഥലത്ത് ആന്ധ്ര അവസാനിക്കും . പൊലീസ് ചെക്ക്‌പോസ്റ്റിനപ്പുറം കോണ്ട . ദന്തേവാഡ ജില്ലയുടെ തുടക്കം . ഛത്തീസ്ഗഢിന്‍െറയും ഒറീസയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയാണ് കോണ്ട . മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം .
അപ്പോ കൈപ്പള്ളിക്ക് ശരിക്കും ഇതില്‍ ഒരു പങ്കുമില്ല അല്ലേ ? ച്ഛേയ് ! ഇവിടെ വന്നതിനും ഇതൊക്കെ വായിച്ചതിനും സമയം മിനക്കെടുത്തിയതിനും എനിക്കാരെങ്കിലും മാപ്പു തരൂ . . . മാപ്പു തരൂ . . . .
' ' ചെറുപ്പത്തിലേ , സ്ത്രീകളായ നമ്മളെ പറഞ്ഞ് പഠിപ്പിക്കുന്നത് നല്ലതൊന്നും നമുക്ക് ഉള്ളതല്ല എന്നാണ് . ജീവിതത്തിന് മനോഹാരിത നല്‍കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കേണ്ടവര്‍ മാത്രമാണ് സ്ത്രീകള്‍ . വീട്ടില്‍ ഒരു കുടുംബം വിരുന്നു വന്നാല്‍ തിന്നാനായി കേക്ക് കഷണിച്ചതുപോലെ എന്തെങ്കിലും കൊണ്ടുവെച്ച് എടുത്തുകൊടുക്കാതെ ഞാന്‍ മാറി നില്‍ക്കും . പുരുഷന്‍ ഒരു സങ്കോചവുമില്ലാതെ അതിലെ ഏറ്റവും മുന്തിയ കഷണം വളരെ സ്വാഭാവികതയോടെ കൈയില്‍ എടുക്കും . കുട്ടികള്‍ അതിന് അവകാശവാദമുന്നയിക്കുകയാണെങ്കില്‍ മാത്രം അത് അവര്‍ക്ക് നല്‍കിയെന്നുവരാം . സ്ത്രീകളായ വിരുന്നുകാരികള്‍ അതിലെ ഏറ്റവും വിരൂപമായതോ ചെറിയതോ ആയ കഷണമായിരിക്കും ഒട്ടുമിക്കവാറും തിരഞ്ഞെടുക്കുക . അതുപോലും കുട്ടികള്‍ക്ക് അവര്‍ക്ക് ആവശ്യമില്ലെങ്കില്‍പോലും കൊടുക്കാന്‍ ശ്രമിക്കും . അവര്‍ നിരസിച്ചാല്‍മാത്രമേ ഭക്ഷിക്കുകയുള്ളൂ . ഭക്ഷണത്തില്‍ തുടങ്ങി അതിങ്ങനെ പലപല കാര്യങ്ങളിലേക്കും നീങ്ങും . എത്ര തടികൂടിയാലും ലൈഫ് സ്‌റ്റൈല്‍ അസുഖങ്ങള്‍ ഉണ്ടായാലും രാവിലെ നടക്കാന്‍ സമയം മാറ്റിവെക്കുന്ന ഉദ്യോഗസ്ഥകളായ സ്ത്രീകളെ എനിക്ക് അധികം പരിചയമില്ല . വീട്ടില്‍ എന്ത് സംഭവിച്ചാലും രാവിലത്തെ വ്യായാമം മുടക്കാത്ത പുരുഷന്മാരെ പരിചയവുമുണ്ട് . എല്ലാ നല്ല കാര്യങ്ങളും വീട്ടിലെ മറ്റുള്ളവര്‍ക്കായി ശീലംകൊണ്ട് മാറ്റിവെച്ച് ഒടുവില്‍ മോഹഭംഗങ്ങളുടെയും നിരാശയുടെയും സന്തോഷമില്ലായ്മയുടെയും ഇടമായി മാറുന്നു സ്ത്രീകളുടെ മനസ്സ് . ആ മനസ്സില്‍നിന്ന് അറിയാതെ ഇടക്കിടക്ക് പുറത്തുവരുന്ന വാചകമുണ്ട് . നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തൊക്കെ ത്യാഗം ചെയ്യുന്നുണ്ട് എന്നറിയോ ? ലോകത്തിലെ എല്ലാ പുരുഷന്മാര്‍ക്കും മക്കള്‍ക്കും കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്ന വാചകം . ഉടനെ വരും മറുപടി , ഞാന്‍ പറഞ്ഞോ അങ്ങനെ ചെയ്യാന്‍ ? അതിന് മറുപടി നല്‍കാനാവാതെ സ്ത്രീകള്‍ നിശ്ശബ്ദം പിന്‍വാങ്ങും അല്ലെങ്കില്‍ അര്‍ഥമില്ലാതെ കലഹിക്കും . പിന്നെയും നായയുടെ വാലുപോലുള്ള ജീവിതത്തില്‍ മറ്റുള്ളവരുടെ ഇഷ്ടത്തിന് ഒപ്പിച്ച് ആവശ്യമുള്ളിടത്തും ആവശ്യമില്ലാത്തിടത്തും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കും . ഒരിക്കലും താന്‍ എന്ന സ്ത്രീയെ കുടുംബം എന്നതില്‍നിന്ന് മാറിനിന്ന് വീക്ഷിക്കില്ല . ഒടുവില്‍ ശരീരവും മനസ്സും പ്രതികരിക്കും . ശരീരം അമ്പതുകളില്‍ രോഗത്തിന് അടിമപ്പെടും . മനസ്സ് അവരവരെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കാന്‍ വിസമ്മതിച്ച് , മറ്റുള്ളവരുടെ കുറ്റങ്ങള്‍ മാത്രം ആലോചിച്ച് ശോഷിക്കും . അതുകൊണ്ട് , വനിതാദിനമായ ഇന്ന് കുടുംബത്തില്‍നിന്ന് വേര്‍പെട്ട് ഞാന്‍ എന്നൊരു വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നും ആ വ്യക്തിക്ക് ചില സ്വകാര്യ സന്തോഷങ്ങളുണ്ടെന്നും ഓര്‍ക്കാം . ആ സന്തോഷങ്ങളെന്തെന്ന് മനസ്സിലാക്കാനും പൂര്‍ത്തീകരിക്കാനും വനിതാദിനാഘോഷത്തിന്റെ നൂറാം വാര്‍ഷികമാവുമ്പോഴേക്കും നമുക്ക് ശ്രമിക്കാം . ' '
മാത്രമല്ല , ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നു വ്യക്തമായി പറഞ്ഞിരിക്കുന്ന ശ്ലോകമാണു് ഭൂമി സൂര്യനെ ചുറ്റുന്നു എന്നതിന്റെ തെളിവായി ഉദ്ധരിക്കുന്നതു് ! ഭൂമിയാണു കേന്ദ്രം എന്നർത്ഥമുള്ള ഭാഗം മറച്ചുവെച്ചതു വെറുതെയാണോ ?
1 . സ്രഗ്ദ്ധര 1 . പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ ! തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു കാത്തീടേണം , കഴിഞ്ഞീടണമടിയനതിന്നേകണം നീ കടാക്ഷം . 2 . കേമത്തിൽ ശ്ലോകമൊപ്പം , കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ മോഹത്താലെന്തു കാര്യം , കനിയണമതിനായമ്മ വാഗ്ദേവി നീയേ ഗാനത്തിൻ , വാദ്യവൃന്ദാ നടനമിനിയുമെന്തുണ്ടതെല്ലാകലയ്ക്കും നീ വിദ്യാ ദേവി , മായാ മയി , മമ മനതാരിൽ സ്ഥിരം വാണിടേണം . 3 . നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ' ചിത്ര ' മാം സ്വർഗ്ഗലോകം മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര ഗാനത്തിൻ ഭൂഷണം നീ , പറയുക വരമെങ്ങുന്നു കിട്ടീ നിനക്കാ നാകത്തിൽ കൊണ്ടുപോകാൻ കഴിവൊരു സമയം [ . . . ]
ആഹാ എന്താ സ്നേഹം . കാണുമ്പോള്‍ കൊതിയാകുന്നു . എന്റെ ചേച്ചിക്കും ഉണ്ട് രണ്ടു മക്കള്‍ . . മൂത്തത് പെണ്ണും , ചെറുത് ആണും . . . . . രണ്ടും കണ്ണെടുത്താല്‍ അടി ആണ് . എങ്കിലും ഇടക്കൊക്കെ അവള്‍ ഒരു ' ചേച്ചിയമ്മ ' ആകുന്നതു കാണാറുണ്ട് . . . . പക്ഷെ ചോക്ലേറ്റ് എന്നൊരു സംഭവത്തില്‍ മാത്രം അങ്ങനെ ഒന്നില്ല . . . നല്ല പൊരിഞ്ഞ അടി ആകും .
- സ്ലാവോജ് സിസക്ക് യെവ്ജെനി യെവ്തുഷെങ്കോയുടെ കവിതകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന ' സോവ്യറ്റ് സ്പോർട്സ് ' എന്ന പ്രസിദ്ധീകരണത്തിലെ വിദേശവാർത്തകൾ , പാർട്ടി , ഫുട്ബോൾ , സാഹിത്യം എന്നീ നാലുവിഭാഗങ്ങളുടെ ചുമതലവഹിച്ചിരുന്ന അലക്സാന്ദ്രോവിച്ച് ടറാസോവ് ഒരിക്കൽ - മെയ്ദിനത്തിന് മാസിക പുറത്തിറങ്ങുന്ന ദിവസം - യെവ്തുഷങ്കോയെ വിളിച്ചു് അല്പമൊന്നമ്പരന്ന പുഞ്ചിരിയോടെ പറഞ്ഞു - " ചെറിയ ഒരു പ്രയാസമുണ്ട് സന്യാ , ചീഫ് എഡിറ്റർ വെപ്രാളം പിടിച്ചിരിക്കുന്നു . നിങ്ങളുടെ കവിതയിൽ സ്റ്റാലിനെക്കുറിച്ചൊന്നും പറയുന്നില്ല . അതു ചേർക്കാനും വൈകി . " " അതുകൊണ്ടെന്ത് " കവി തിരക്കി " ഒന്നുമില്ല . നാലുവരി ഞാൻ എഴുതിച്ചേർത്തു . " ടറാസോവ് പറഞ്ഞു . കവിതകൾ നിരന്തരം എഴുതിയിരുന്നെങ്കിലും മിക്ക പ്രസിദ്ധീകരനങ്ങളും യെവ്തുഴെങ്കോയുടെ രചനകൾ നിരസിച്ചിരുന്നു . അതുകൊണ്ട് തന്റെ കവിതയിൽ സ്റ്റാലിൻ ഉണ്ടായാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്നാണ് യെവ്തുഷെങ്കോ ആദ്യം വിചാരിച്ചത് . കുട്ടിക്കാലം മുതലേ സ്റ്റാലിനെ ആരാധിച്ചു വന്നിരുന്നതാണ് . ഒരു കവിത പ്രസിദ്ധീകരിക്കണമെങ്കിൽ അതിൽ സ്റ്റാലിനെ പ്രകീർത്തിക്കുന്ന 4 വരിയെങ്കിലും ഉണ്ടാവണമെന്ന നിയമം ആവർത്തിക്കേണ്ടി വന്നപ്പോൾ കലമ്പി . ഒരിക്കൽ ' പ്രാവ്ദ ' യിൽ അച്ചടിച്ചു വന്ന ഒന്നിനും കൊള്ളാത്ത കവിതയ്ക്ക് രണ്ടാം പ്രാവശ്യവും സ്റ്റാലിൻ പ്രൈസ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കാനായുമ്പോൾ യെവ്തുഷ്ങ്കോയെ വേദിയിലിരുന്ന താടി നരച്ച പ്രസിദ്ധനായ ഒരു കവി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വിലക്കിയിരുന്നു . സ്റ്റാലിൻ പ്രൈസ് എന്നു പേരുള്ള സാഹിത്യപുരസ്കാരത്തിന് അർത്ഥങ്ങൾ വേറെയാണ് . പുസ്തകം ധാരാളമായി അച്ചടിക്കപ്പെടും . പത്രങ്ങളിൽ വലിയ വായിൽ വാർത്തയും ചിത്രങ്ങളും വരും . ഏതെങ്കിലും ഔദ്യോഗിക സ്ഥാനം ലഭിക്കും . കാറോ ബംഗ്ലാവോ കിട്ടും . പക്ഷേ അവാർഡു കിട്ടുന്നത് ' ജീവിച്ചിരിക്കുന്നവർക്കല്ല , ശവങ്ങൾക്കാണെന്ന് ' തിരസ്കൃതനായ ഒരു കവി അലറുന്നതും യെവ്തുഷെങ്കോ കണ്ടു . സോവ്യറ്റ് റഷ്യയിൽ ലക്ഷക്കണക്കിനു ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട് . എന്തു പ്രയോജനം ? സ്റ്റാലിന് അനിഷ്ടകരമായതൊന്നും എഴുതാനോ വായിക്കാനോ പറ്റില്ല എന്ന് ലൂയി ഫിഷർ ( 1947 - ൽ , സ്റ്റാലിൻ ജീവിച്ചിരിക്കേ തന്നെ ) എഴുതി . ഒരിക്കൽ അന്ന അഖ്മത്തോവ പോളിടെക്നിക് മ്യൂസിയത്തിൽ കവിതവായിക്കാനായി പ്രവേശിച്ചപ്പോൾ കാണികൾ എഴുന്നേറ്റു നിന്ന് അരമണിക്കൂറോളം കൈയടിച്ചു . ഈ വാർത്തയറിഞ്ഞ സ്റ്റാലിൻ അവരുടെ പൊതു പരിപാടികൾ ഉടൻ നിർത്തി വയ്പ്പിച്ചു എന്നൊരു കഥയുണ്ട് . യുക്തി ലളിതമാണ് . തന്റെ രാജ്യത്തിൽ കൈയടിയ്ക്ക് അർഹനായി താൻ മാത്രമേയുള്ളൂ . ഈ വിചാരധാരയുടെ തണലിലാണ് ഏകാധിപതികൾ ചായുറങ്ങുന്നത് . സ്റ്റാലിന്റെ കൊടും ഭീകരതയ്ക്കിരയായ തന്റെ മകനെയും ഭർത്താവിനെയും കുറിച്ചുള്ള ഓർമ്മകൾ വിതുമ്പുന്ന കാവ്യപരമ്പര അഖ്മത്തോവ 34 വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിച്ചു . പ്രശസ്തനായ ഷോസ്താകോവിച്ചിയുടെ ' മ്ത്‌സെൻസ്കിലെ ലേഡി മാക്ബത്ത് ' എന്ന ഓപ്പറ കാണാൻ സ്റ്റാലിൻ പോയ ഒരു കഥയുണ്ട് . ( സ്റ്റാലിന് എന്തു സംഗീതം ? എന്തു കവിത ? എന്തു തത്ത്വചിന്ത ? പക്ഷേ ഏകാധിപതി സർവജ്ഞനായിരിക്കണം ) അന്നോളം ' പ്രാവ്ദ ' , ഈസ്‌വെസ്റ്റിയ ' തുടങ്ങിയ വൻകിട പത്രങ്ങളിൽ പോലും ഉജ്ജ്വലമായ ആസ്വാദനം ലഭിച്ച സൃഷ്ടിയായിരുന്നു അത് . സോവ്യറ്റ് അധികൃതരുടെ അനുമതിയോടെ , അതു കളിച്ച വിദേശരാജ്യങ്ങളിലും അതിനു പ്രശംസകൾ കിട്ടിയിരുന്നു . മോസ്കോയിലും ഇതരനഗരങ്ങളിലും തിങ്ങിയ സദസ്സുകൾക്കുമുന്നിൽ അവതരിപ്പിച്ചു വരികയായിരുന്ന ഓപ്പറ എന്നാൽ സ്റ്റാലിന് ഇഷ്ടമായില്ല . പിറ്റേന്ന് സ്റ്റാലിന്റെ അഭിപ്രായം , സ്വന്തം അഭിപ്രായമാക്കി ഡേവിഡ് സാസ്ലാവ്സ്ക്കി പ്രാവ്ദയിൽ ഒരു ലേഖനം കാച്ചി . അയാളെ വിളിച്ചു വരുത്തി സ്റ്റാലിൻ തന്നെ പറഞ്ഞു കൊടുത്തതാണ് ' വിരസം , ഭീകരം ' തുടങ്ങിയ അഭിപ്രായങ്ങൾ . ചെറുകിടപ്പത്രങ്ങൾ അതേറ്റുപാടി . ' ലേഡി മാക്ബെത്ത് ' സോവ്യറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു . അതോടെ ഷോസ്താകോവിച്ച് ഒരു പീറപ്പാട്ടുകാരനായി . ( ആക്കി ) ആത്മകഥയിലൊരിടത്ത് സ്റ്റാലിൻ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അറസ്റ്റുകളും കൊലപാതകങ്ങളുമല്ലെന്ന് യെവ്തുഷെങ്കോ എഴുതുന്നു . മാനുഷികമായ നന്മയുടെ ശിഥിലീകരണമായിരുന്നു എല്ലാത്തിനേക്കാളും ഭീകരം . ജൂതവിരോധം സ്റ്റാലിൻ പ്രസംഗിച്ചു നടന്നില്ലെങ്കിലും പ്രവൃത്തിയിൽ അതു പ്രകടമായിരുന്നു . സ്വാർത്ഥതാത്പര്യങ്ങളോ അടിമത്തമോ ചാരപ്പണിയോ ക്രൂരതയോ മതഭ്രാന്തോ കാപട്യമോ അനുവർത്തിക്കണമെന്ന് പറഞ്ഞിട്ടില്ല . പക്ഷേ പ്രവൃത്തികളിലൂടെ അനുയായികൾക്ക് അതാണ് അയാൾ കാണിച്ചു കൊടുത്തത് . കമ്മ്യൂണിസം പ്രസംഗിക്കുകയും ആദർശങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്നവർ ( പാശ്ചാത്യരായ ) യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിരോധികളെക്കാൾ അപകടകാരികളാണെന്ന് , സ്വന്തം ശത്രുക്കളെ കമ്മ്യൂണിസത്തിന്റെ ശത്രുക്കളായി വിധിയെഴുതുന്ന സൈദ്ധാന്തിക കവി ' കെ ' യെ സാക്ഷി നിർത്തി അദ്ദേഹം എഴുതിയിട്ടു . 1953 മാർച്ച് 5 ന് സ്റ്റാലിൻ മരിച്ചു . ' റഷ്യയെ ചിതറിച്ചുകൊണ്ട് ' എന്നെഴുതുന്നു യെവ്തുഷെങ്കോ . കാരണമുണ്ട് . സ്റ്റാലിൻ എല്ലാ സൌകര്യങ്ങളും നോക്കി സംരക്ഷിക്കും എന്ന വിശ്വാസത്തോടെ ജീവിച്ച സാധാരണമനുഷ്യരെയാണ് ആ മരണം ചകിതരാക്കിയത് . അത്രയും ജീവിതത്തോട് ഇഴുകിച്ചേർന്നിരുന്ന ഒന്ന് ഇല്ലാതായി എന്നു വിശ്വസിക്കാൻ ജനക്കൂട്ടത്തിനു അത്ര പെട്ടെന്ന് കഴിയുമായിരുന്നില്ല . ട്രൂബ്നായ ചത്വരത്തിൽ പതിനായിരക്കണക്കിനാണ് ആളുകൾ ഒഴുകിയത് . അവരുടെ ഉച്ഛ്വാസവായു മാർച്ചുമാസത്തെ ഇലകളില്ലാത്ത മരങ്ങൾക്കുമേൽ മേഘക്കൂട്ടങ്ങളെ പോലെ കറങ്ങി നടന്നു . അതിഭീകരമായ വെള്ളച്ചുഴിപോലെ കറങ്ങിനീങ്ങിക്കൊണ്ടിരുന്ന ജനസമുദ്രത്തിന്റെ ആവേഗം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ശരീരാസ്ഥികളെ വഴിവക്കിലെ പോസ്റ്റിലിടിച്ച് നുറുക്കി . ഇടിയുടെ ആഘാതത്തിൽ നുറുങ്ങിപ്പോയ അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ മുങ്ങിപ്പോയി . പിന്നാലെ മറ്റൊരാൾ . ജനക്കൂട്ടം തങ്ങളിൽ ചെറുതും വേഗതയില്ലാത്തതുമായ ശരീരങ്ങളെ ചവിട്ടിമെതിച്ച് ചോരതുപ്പിച്ചും ശ്വാസം മുട്ടിച്ചും എല്ലു നുറുക്കിയും കൊന്നുകൊണ്ടിരുന്നു . റോഡുകളിൽ കിടന്ന ട്രക്കുകളിൽ തലയിടിച്ചും ആളുകൾ ചത്തു മലച്ചു . ട്രക്കുകളുടെ വശങ്ങളിൽ ചോര ചാലിട്ടൊഴുകി . വന്മരങ്ങൾ വീഴുമ്പോൾ പുൽക്കൊടികൾ കാരണമില്ലാതെ ഞെരിയുമെന്നതിന് ഇന്ത്യൻ പാഠങ്ങളും പാഠഭേദങ്ങളുമുണ്ട് . അത് ആസൂത്രിതമായ ഹിംസ . ഇവിടെ എന്തിനാണ് രാത്രി ശലഭങ്ങളെപ്പോലെ ജനം തെരുവിലിറങ്ങി നിസ്സഹായതയ്ക്ക് ബലിയാവുന്നത് ? ' സ്റ്റാലിൻ മരിച്ചു . എന്നാൽ അയാളുടെ ഒഴിഞ്ഞ കസേര ബാക്കിയാണ് . ആ കസേരയെ എല്ലാവർക്കും പേടിയാണ് . കാരണം മരിച്ചയാൾ എപ്പോഴാണ് ചാടി വീഴുക എന്നെങ്ങനെ പറയും ? മുപ്പതുകൊല്ലക്കാലം ഭീതിയുടെയും അവിശ്വാസത്തിന്റെയും കാലാവസ്ഥയിൽ പുലർന്ന ഒരു സമൂഹത്തിന് പെട്ടെന്ന് ലഭിച്ച ഭാഗ്യത്തെ എങ്ങനെ വിശ്വസിക്കാൻ പറ്റും ? ' യെവ്തുഷെങ്കോ ഒരു കവിതയിൽ ചോദിച്ചു . തന്റെ മരണം ആഘോഷിക്കാൻ ഒത്തുകൂടിയവരെ മുഴുവൻ വെടിവച്ചുകൊന്ന സ്വേച്ഛാധിപതിയുടെ കഥ പറഞ്ഞ ഏലിയാസ് കനേറ്റിയാണ് ' മരിച്ചവരെപ്പോലും ഭയപ്പെടണമെന്ന് ' പറഞ്ഞത് . ' മരിച്ചത് ശക്തനാണെങ്കിൽ പ്രത്യേകിച്ചും . വൈരം , പക , വിദ്വേഷം എന്നിവ അയാളുടെ മരണത്തിനു ശേഷവും ഭയങ്കരമായി നിലനിൽക്കും . ' ക്രൂഷ്ചേവിന്റെ ഭരണകാലത്ത് ജോർജിയയുടെ തലസ്ഥാനമായിരുന്ന ടിഫ്ലിസിൽ ഒരു വിദ്യാർത്ഥി പ്രകടനം നടന്നിരുന്നു . ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ ' രാജ്യത്തിന്റെ കൺ കണ്ട ദൈവമായ ' സ്റ്റാലിനെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ ക്രൂഷ്ചേവ് നടത്തിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു , ആ പ്രകടനം . അത് പെട്ടെന്ന് കലാപമായി മാറി . ഏഴായിരം പേർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്ത . പട്ടണം പുറം ലോകത്തു നിന്നും ആഴ്ചകളോളം ഒറ്റപ്പെട്ടു . മരിച്ചിട്ടും ഒരാൾ കൊല്ലും കൊലയുമായി ഇറങ്ങി നടക്കുകയാണ് . ഇതാണ് ശവശരീരങ്ങൾ വളരുക എന്നതിന്റെ പര്യായോക്തം . വൈരത്തിനും പകയ്ക്കും വിദ്വേഷത്തിനുമൊപ്പം നിസ്സഹായതയും എന്ന് കൂട്ടിച്ചേർക്കണം . ഡൊമിനിക് ലാപ്പിയറുടെ ' അന്നൊരിക്കൽ സോവ്യറ്റ് യൂണിയനിൽ ' എന്ന പുസ്തകത്തിൽ കാണാം ആ ഭാവങ്ങളിൽ ചിലത് . കീവ് സന്ദർശനത്തിനു ശേഷം ' ബാബിയാർ ' എന്നൊരു കവിത യെവ്തുഷെങ്കോ എഴുതിയിരുന്നു . സ്റ്റാലിൻ മരിച്ച് വർഷങ്ങൾക്കു ശേഷമാണ് . ജൂതവിരോധത്തിനെതിരെയായിരുന്നു ആ കവിത . ഒറ്റു കൊടുക്കപ്പെട്ട വിപ്ലവത്തെപ്പറ്റി . ( റഷ്യയിൽ കവി എന്ന വാക്ക് പോരാളി എന്നതിന്റെ പ്രതിദ്ധ്വനിയാണ് . റഷ്യയെ ചിന്തിക്കാൻ സഹായിച്ചത് കവികളാണ് , സ്വേച്ഛാചാരികൾക്കെതിരെ പറ്റപൊരുതാൻ സഹായിച്ചതും കവികൾ തന്നെ - യെവ് ) അത് ആദ്യമായി വായിച്ച മോസ്കോ പോളിടെക്നിക്ക് ഹാളിൽ സ്വയം വികാരാധീനനായി പോകാതിരിക്കാൻ കവി വല്ലാതെ ബുദ്ധിമുട്ടി . അതിനേക്കാൾ വൈകാരികമായിരുന്നു കേൾവിക്കാരുടെ പ്രതികരണങ്ങൾ . അവർ ആദ്യം സ്തംഭിച്ചു നിന്നു . പിന്നെ നിലയ്ക്കാത്ത കൈയടി . 1905 മുതൽ പാർട്ടിമെമ്പറായ ഒരു മനുഷ്യൻ വേച്ച് വേച്ച് വേദിയിൽ കയറി കവിയുടെ അടുത്തു വന്നു കരഞ്ഞു . അയാൾ 15 വർഷം സ്റ്റാലിന്റെ ക്യാമ്പിൽ കഴിഞ്ഞ ആളാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നു . ' തനിക്ക് കവിയുടെ തലതൊട്ടപ്പനാകണം ' അയാൾ അപേക്ഷിച്ചു . ഈ കവിതയുമായിട്ടാണ് കവി ലിറ്റററി ഗസറ്റിന്റെ ആഫീസിലെത്തിയത് . പരിചയക്കാരനായ ജോലിക്കാരന് അത് വായിച്ചു കൊടുത്തു . അയാൾ ഓടിച്ചെന്ന് സഹപ്രവർത്തകരെയൊക്കെ വിളിച്ചുകൂട്ടി . ഒന്നുകൂടി വായിക്കാൻ ആവശ്യപ്പെട്ടു . കവിത കേട്ടവർക്കെല്ലാം അതിന്റെ കോപ്പി വേണം . ' കോപ്പിയോ , എന്താണുദ്ദേശിക്കുന്നത് , ഞാനിതിവിടെ കൊണ്ടു വന്നത് പ്രസിദ്ധീകരിക്കാൻ വേണ്ടിയാണ് ' . യെവ്തുഷങ്കോ പറഞ്ഞു . എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി . താത്കാലികമായൊരു മറവിരോഗത്തിൽ നിന്ന് ഞെട്ടിയുണർന്ന എഡിറ്റർ പിറുപിറുക്കും പോലെ പറഞ്ഞു - " അതവനാണ് , ആ വൃത്തികെട്ട സ്റ്റാലിൻ . അവൻ നമ്മളിൽ ഇപ്പോഴും ഉണ്ട് . "
ജയറാം രമേശ് അയച്ച കത്ത് ഒരു കോണ്‍ഗ്രസ് സുഹൃത്തിനയച്ച കത്തല്ലെന്നും ഒരു എംപി ഇത്തരം കാര്യം ഉന്നയിച്ചാല്‍ കേന്ദ്രമന്ത്രി നല്‍കുന്ന മറുപടിയാണെന്നും സുധാകരന്‍ ചൂണ്‌ടിക്കാട്ടി . നിയമത്തോടുള്ള അജ്ഞതയാണ് സിപിഎം നേതാക്കളെ ഇത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നത് . അറിവില്ലായ്‌മയില്‍ നിന്നും ബോധമില്ലായ്‌മയില്‍ നിന്നുമാണ് സിപിഎം നേതാക്കളുടെ ലാഘവ പ്രതികരണം ഉണ്‌ടായിരിക്കുന്നത് . നിയമവ്യവസ്ഥയോടും പരിസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്‌സിപിഎമ്മിന്റെ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു . ഇനി ഒരാഴ്ച ഉത്സവകാലം . കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു . . .
കവിത - - - - - - - - - - - - - - - - - - - - - തപ മാനസത്തിന്റെ യുശിരാലഹല്യം ആത്മാര്‍പ്പണത്തിന്‍ വിയര്‍പ്പില്‍ കുളിക്കേ അറിയാതുയിര്‍ ത്തു വന്നാദ്യത്തെ മുകുളം പാഴ് മരു ഭൂവില്‍ തുടിക്കുന്നു ജീവന്‍ മിത്തല്ല സത്യമാ വിജന പ്രാന്തങ്ങളില്‍ മെല്ലെ തെളിഞ്ഞു വന്നാശ്വാസ ദീധിതി ഗ്രാമങ്ങള്‍ ക്കമ്മയാം പുണ്യ ദേശം " മക്ക " - യലിവിന്റെ തീര്‍ഥമായ് " സം സം " ചുരത്തി ജീവനും മൃത്യുവും ദൈവ സനിദ്ധ്യത്തി - ലര്‍പ്പണം ചെയകയാലി ബ്രാഹിമിന്റെ പ്രാര്‍ഥനാ സാരങ്ങളമര മന്ത്രങ്ങളായ് താളം പിഴക്കാതെ നില്‍പ്പുണ്ടസുപ്തമായ് ഭൂമിയിലാദ്യത്തെ ആരാധനാലയം ഖിബ്‌ല യായ് ശോഭിച്ചു മക്കയില്‍ " ക ' അബാ " സ്നേഹ വാതാമോദ സൌരഭ്യമാ യുള്ളി - ലിപ്പുണ്യ മണ്ണിന്‍ വിശുദ്ധിയെ വാഴ്ത്താന്‍ സര്‍വം സമര്‍പ്പണം , മുക്തി തേടും പര - ലക്ഷങ്ങളെത്തുന്നു ദൂരങ്ങള്‍ താണ്ടി ത്യാഗിയാം ഇബ്രാഹിമീ വീട് തീര്‍ത്തു ചെയ് - താജ്ഞ്ഞാ വിളിക്കുത്തരം നല്കുവാനായ് നിത്യം നമിക്കുന്ന തേതൊരു ദിക്കിലേ - ക്കാ പുണ്യ ഗേഹത്തെ നേരിട്ട് കാണാന്‍ മര്‍ത്യ പാപങ്ങളാല്‍ തീര്‍ത്തും കറുത്ത് പോ - യാ കല്ലിലൊന്ന് മുഖം ചേര്‍ത്ത് വെക്കാന്‍ ദേശ വൈജാത്യങ്ങ ള ണി ചെരുമിവിടെ വര്‍ണ വൈവിധ്യങ്ങ ളിഴ ചേരു മൊന്നായ് വിശ്വ സാഹോദര്യ മന്ത്രം മുഴക്കും വിശ്വാസികള്‍ക്കിത് പാപ മോക്ഷ ഗൃഹം . - - - - - ഉസ്മാന്‍ എടത്തില്‍ - - - ജിദ്ദ , സൌദി അറേബ്യ - - -
കര്‍ത്താവായ മശിഹാ രാജാവായി ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നരുളി സമാധാനവും സ്വസ്ഥതയുമുള്ള ഒരു നിത്യ രാജ്യം കഴ്ച്ചവക്കുന്നത് യഹൂദന്റെ ഒരു സ്വപ്നമായിരുന്നു . മശിഹാ സ്ഥാപിക്കുന്ന നിത്യ രാജ്യത്തെക്കുറിച്ച് അറിയാനുള്ള വെമ്പല്‍ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നു . അതുകൊണ്ടാണ് ശിഷ്യന്മാര്‍ യേശു ക്രിസ്തുവിനോട് : " നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു " എന്ന് ചോദിച്ചത് . ( മത്തായി 24 : 3 )
പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി ( അ ) യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി ( അ ) . വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു ( 11 : 71 ) . യഅ്ഖൂബ് ജീവിച്ചത് ഫലസ്ത്വീനിലായിരുന്നു . യഅ്ഖൂബ് നബിക്ക് ഇസ്റാഈല്‍ എന്ന അപരനാമം കൂടിയുണ്ടായിരുന്നു . അദ്ദേഹത്തിന്റെ 12 മക്കളും പിന്നീട് വന്ന സന്തതിപരമ്പരകളും ബനൂഇസ്റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടു . വിശുദ്ധഖുര്‍ആനില്‍ വളരെയേറെ പരാമര്‍ശിക്കപ്പെട്ട ഒരു ജനവിഭാഗമാണ് ബനൂഇസ്റാഈല്‍ . ബൈബിളിന്റെ അഭിസംബോധിതര്‍ ' ഇസ്റാഈല്‍ മക്കള്‍ ' ആയിരുന്നുവല്ലോ . സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ആ ജനസമൂഹത്തിനിടയില്‍ അനേകം പ്രവാചകന്മാരും വന്നിട്ടുണ്ട് . മുഹമ്മദ് നബി ( സ ) യുടെ വചനം ഇവിടെ സ്മരണീയമാണ് . " ബനൂ ഇസ്റാഈല്യര്‍ നയിക്കപ്പെട്ടിരുന്നത് പ്രവാചകന്മാരിലൂടെയായിരുന്നു . എന്നാല്‍ എനിക്കുശേഷം ഇനി പ്രവാചകരില്ല . ' '
കെ . പി : ക്രൂഡ് ഓയിൽ കിട്ടുന്നത് എല്ലാപേർക്കും ഒരേവിലയ്ക്കാണ് . സംസ്കരണച്ചെലവിൽ വ്യത്യാസം കാണാം . അമിതമായ നികുതി ചുമത്തി പെട്രോളിനും ഡീസലിനും വിലകൂടുമ്പോൾ വില ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങൾക്കാണ് . അത് സാധാരണക്കാരെ ബാധിക്കും . സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അവർക്ക് ഡി . എ വർദ്ധനവ് പ്രതീക്ഷിക്കാം . പെൻഷണറായ എനിക്കുൾപ്പെടെ . സമരങ്ങൾപലതും പൊതുജനങ്ങളെ ശല്യപ്പെടുത്തിയും പൊതുമുതൽ നശിപ്പിച്ചും എന്നതാണ് വാസ്തവം . സമരം ചെയ്യുന്നത് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നവർക്കെതിരെയാണ് വേണ്ടത് . അമേരിക്ക 30 രൂപയ്ക്ക് പെട്രോൾ ലഭ്യമാക്കി താണവിലയ്ക്ക് സോയബീൻ എണ്ണ കയറ്റുമതിചെയ്ത് ലോകമെമ്പാടുമുള്ള എണ്ണക്കുരുക്കളെ ( നാളികേരമുൾപ്പെടെ ) നശിപ്പിക്കുകയല്ലെ ചെയ്യുന്നത് . ഇത് ഒരുദാഹരനം മാത്രം . എങ്കിലും പാകിസ്ഥാനിൽ 43 രൂപയെങ്കിൽ നമുക്കെന്തുകൊണ്ട് കൂടുതലാകുന്നു ?
ഞാന്‍ ഇവിടന്നു പുറപ്പെട്ടുകഴിഞ്ഞു . . കുറുമാന്‍ ആ ചട " പാത്ത്ഫൈന്ററില്‍ " അവിടെ എത്തുമ്പോഴേക്കും ഞാന്‍ ഷെയറിങ്ങ് ടാക്സി പിടിച്ച് ബര്‍ദുബായിലിറങ്ങി , അബ്ര ക്രോസ് ചെയ്ത് , അടുത്ത ടാക്സി പിടിച്ച് . . ശേ . . ന്ന് അവിടെയെത്തും . നോക്കിക്കോ ! വല്യ കുപ്പി ആദ്യമെത്തുന്നോന് . ട്ടാ . സങ്കുചിതാ .
ഒരുനാള്‍ അബദ്ധത്തില്‍ പുഴയെ ഉടുത്ത് പെരുവഴിയേ നടന്നു എത്ര പറയേണ്ടെന്ന് കരുതിയാലും ചില കാര്യങ്ങളങ്ങിനെയാണ് . നമുക്ക് പറയാതിരിക്കാനാവില്ല . നിങ്ങളേത് മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് ചുറ്റുമുള്ളവര്‍ പരിഹസിച്ചേക്കാം . വേട്ടയാടപ്പെട്ടേക്കാം എങ്കിലും . കവിതയില്‍ പുഴ പ്രതിനിധീകരിക്കപ്പെടുന്നത് ഒരു പുഴയെ മാത്രമല്ലാതെ , പുഴകളും മലകളും കാടും കാട്ടുചോലയും കുളങ്ങളും തോടും പാടങ്ങളുമൊക്കെയുള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയെതന്നെയാകുമ്പോള്‍ കവിതക്ക് കൂടുതല്‍ അര്‍ത്ഥങ്ങള്‍ കൈവരുന്നു . ഇരുട്ടുള്ള രാത്രിയിലെ കുളി കവിയുടെ അടക്കിവെച്ച പ്രകൃതിപക്ഷചിന്തകളായിരിക്കണം . ഒരു നാള്‍ അത് പുറത്തുവരിക തന്നെ ചെയ്യും . കവിയുടെ ആയുധം വാക്കുകളാണല്ലോ . വേട്ടക്കാരന്റെ തോക്കിനേയും നാക്കിനെയും തന്റെ അക്ഷരങ്ങള്‍കൊണ്ട് അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കെ തന്നെ തോക്കും നോക്കുമുള്ള വേട്ടക്കാരനുമുന്നില്‍ നാക്കില്ലാത്ത വാക്കായി തന്റെ കവിത പ്രത്യക്ഷമാകുക തന്നെ ചെയ്യുമെന്ന കവിയുടെ പ്രതീക്ഷ നാം ഓരോരുത്തരുടേതുമാണ് . പ്രകൃതിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടേതും . ഈ ചിന്തകള്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ , സ്നേഹത്തോടെ . . . സജി .
ആദിത്യൻ ഒന്നാമന്റെ കാലത്ത് ( ക്രി . വ . 871 - 903 ) കന്നഡ രാജ്യത്തെ ഗംഗർ അദ്ദേഹത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു . ഇതിന് പ്രത്യുപകാരമായി ആദിത്യൻ ഒന്നാമൻ ഗംഗരുടെ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ഇന്നത്തെ ശ്രീരംഗപട്ടണത്തിലെ ശ്രീ രംഗനാഥ ക്ഷേത്രം നിർമ്മിക്കുനതിന് ഉദാരമായി സംഭാവന നൽകുകയും ചെയ്തു . ശ്രീരംഗത്തെ ശ്രീ രംഗനാഥ ക്ഷേത്രത്തിന് ക്രി . വ . 896 അടുപ്പിച്ച് , ആദിത്യൻ പല സംഭാവനകളും നൽകി . ശ്രീരംഗത്തെ ശിവക്ഷേത്രവും രംഗനാഥക്ഷേത്രവും ചോളരുടെ കുലധാനമാണ് എന്ന് അദ്ദേഹം ലിഖിത - ശാസനം പുറപ്പെടുവിച്ചു . [ 162 ] ആദിത്യൻ ഒന്നാമന്റെ ശാസനങ്ങൽ അദ്ദേഹത്തിന്റെ പ്രശസ്ത പുത്രനായ പരാന്തകൻ ഒന്നാമനും പരാന്തകന്റെ പിന്തുടർച്ചക്കാരും വിശ്വസ്തതയോടെ പിന്തുടർന്നു . ചോള രാജാവായ സുന്ദരൻ ( പരാന്തകൻ രണ്ടാമൻ ) തിരുച്ചിയുടെ അടുത്ത് , കാവേരീ തീരത്തെ അൻപിൽ എന്ന സ്ഥലത്തെ ' കിടക്കുന്ന വിഷ്ണുവിന്റെ ' ( വടിവ് അഴഗിയ നമ്പി ) ഉറച്ച ഭക്തനായിരുന്നു . ഈ ക്ഷേത്രത്തിന് അദ്ദേഹം വിവിധ സമ്മാനങ്ങളും ധനവും നൽകി , കാഞ്ചിയിലെയും ആർക്കോട്ടിലെയും രാഷ്ട്രകൂടരുമായി യുദ്ധം ചെയ്ത് പ്രവിശ്യകൾ തിരിച്ചുപിടിക്കുന്നതിനും , മധുരയിലേക്കും ഈഴത്തിലേക്കും ( ശ്രീലങ്ക ) യുദ്ധം നയിക്കുന്നതിനും മുൻപ് പരാന്തകൻ രണ്ടാമൻ ഈ വിഗ്രഹത്തിനു മുൻപിൽ തന്റെ വാൾ വെച്ച് പ്രാർത്ഥിച്ചു . [ 163 ] . രാജരാജ ചോളൻ ഒന്നാമൻ ബുദ്ധമതവിശ്വാസികൾക്ക് സംരക്ഷണം നൽകി , ശ്രീവിജയത്തിലെ ശൈലേന്ദ്ര രാജാവിന്റെ ( ശ്രീ ചൂളമണിവർമ്മൻ ) അഭ്യർത്ഥനപ്രകാരം , നാഗപട്ടിണത്ത് ചൂഢാമണി വിഹാരം എന്ന ബുദ്ധമത സന്യാസാശ്രമം സ്ഥാപിക്കാനുള്ള ദ്രവ്യം നൽകി . [ 32 ] [ 164 ] [ 165 ] [ 166 ]
ബാക്കിയുള്ള അഞ്ച് സൂക്തങ്ങള്‍ റദ്ദായത് ഏത് സൂക്തം മൂലമാണ് ? ഇതിന്ന് താങ്കളും പന്താവൂരും മറുപടി പറയണം . " - - - - പന്താവൂരും സുയൂതിയും ജീവിച്ചിരിപ്പില്ല . അവരൊക്കെ എഴുതിയ കാര്യം ഞാനുദ്ധരിച്ചു അതിനപ്പുറം തെളിവന്യേഷിച്ചു പോകേണ്ട ബാധ്യത എനിക്കില്ല . ഇത്ഖാന്‍ എഴുതിയ സുയൂതിയെ ഉദ്ധരിച്ചാണ് പന്താവൂര്‍ എഴുതിയത് . അതാണു ഞാന്‍ ഉദ്ധരിച്ചത് . ഇനി നിങ്ങള്‍ തമ്മിലായിക്കോളൂ .
സമാധാന ജീവിതം അസാധ്യമായ ഘട്ടത്തിലായിരുന്നു സത്യവിശ്വാസികള്‍ ആത്മരക്ഷാര്‍ഥം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായത് . യുദ്ധക്കളത്തില്‍പോലും അദ്ദേഹം തന്റെ അനുയായികളെ പ്രാര്‍ഥിക്കുവാന്‍ പഠിപ്പിച്ചു . പരിശീലിപ്പിച്ചു . യുദ്ധക്കളത്തില്‍ പോരാടുമ്പോള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എങ്ങനെയെല്ലാം പാലിക്കണമെന്ന് ബോധ്യപ്പെടുത്തി .
കൈപ്പള്ളി said . . . " അതിനു കാരണം രഷ്ട്രങ്ങള്‍ക്കതീതമാണു internetല്‍ ഉള്ള സമൂഹങ്ങള്‍ , രാഷ്ട്രങ്ങളുണ്ടെങ്കിലല്ലെ രാഷ്ട്രീയ ബോധം ഉണ്ടാവു . അതിര്‍ വരംബുകള്‍ ഇല്ലാത്ത എത്ര വിശാലമയ പ്രതലത്തിലാണു ഈ സമൂഹം നിലകൊള്ളുന്നതു . ആ സമൂഹം ചര്‍ച്ച ചെയുന്ന വിഷയങ്ങള്‍ മിക്കതും രാഷ്ട്രീയ രഹിതമായ വിഷയങ്ങളാകുന്നതിന്റെ കാരണവും അതുതന്നെയാണു . " കൈപ്പള്ളീ , യു റ്റൂ ? രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതക്ക് എപ്പടി എന്ന് വാത്മീകി ചോദിച്ചാലും കൈപ്പള്ളി ചോദിക്കുമെന്നു പ്രതീക്ഷിച്ചില്ല ! പറഞ്ഞത് കൈപ്പള്ളിയായതുമാത്രം രാമായണത്തിലെ പ്രസക്തഭാഗം ഒന്നുകൂടി സംപ്രേഷണം ചെയ്യുന്നു . - ചര്‍ച്ചചെയ്യുന്നത് nation state politics അല്ല , politics of knowledge ആണ് കൈപ്പള്ളീ , ഒരു യു റ്റൂ വും കൂടി !
ഒരര്‍ഥത്തില്‍ ദൈവം തന്നെയത്രെ മനുഷ്യനെ ചൂഴ്ന്നുനില്‍ക്കുന്ന ആത്യന്തികമായ ' പരിസ്ഥിതി ' . അല്ലാഹു സര്‍വതിനെയും ഉള്‍ക്കൊള്ളുന്നവന്‍ ( മുഹീത്വ് ) ആണ് . " ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും അല്ലാഹുവിന്റേതാണ് ; എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നവനാണവന്‍ ' ' ( 4 : 126 ) ഇവിടെ ഉപയോഗിച്ച മുഹീത്വ് എന്ന പദം പരിസ്ഥിതി എന്ന അര്‍ഥത്തിലും അറബിഭാഷയില്‍ ഉപയോഗിക്കാറുണ്ട് . പരിസ്ഥിതി വിനാശത്തിന്റെ തുടക്കംതന്നെ അതിനെ ദൈവികവ്യവസ്ഥിതിയില്‍നിന്ന് വേറിട്ടുള്ള ഒരു സ്വതന്ത്രവ്യവസ്ഥിതിയായി കണ്ടതാണ് . പ്രകൃതിയുടെ പുണ്യഭാവം മറക്കുകയും പ്രകൃതിപ്രതിഭാസങ്ങളുടെ ദൈവികചിഹ്നങ്ങള്‍ ( ആയാത്ത് ) എന്ന പദവി അവഗണിക്കുകയും ചെയ്തു മനുഷ്യന്‍ . ദൃശ്യമായ മനുഷ്യപ്രപഞ്ചപരിസ്ഥിതിയും അദൃശ്യമായ ദൈവികപരിസ്ഥിതിയും ( ആലമുല്‍ ഗൈബി വശ്ശഹാദ ) പാടേ വേറിട്ടുനില്‍ക്കുന്നവയല്ല . ദൃശ്യലോകം അദൃശ്യലോകത്തിന്റെ അടയാളങ്ങളാണ് . ദൈവികപരിസ്ഥിതി പ്രപഞ്ച - മനുഷ്യപരിസ്ഥിതിയുടെ പ്രഭവകേന്ദ്രവും ( അല്‍മബ്ദ ) അന്തിമലക്ഷ്യവും ( അല്‍മആദ് ) ആണ് .
ഹരിശ്രീ കുറിക്കുന്നു , ശ്രീകൃഷ്ണ ഭഗവാനെയും വിഘ്നേശ്വരനേയും മനസ്സാ സ്മരിച്ചു കൊണ്ട് . ( ഞങ്ങളുടെ നാട്ടിലെ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തെ മനസ്സില്‍ നമിച്ചു കൊണ്ട് എഴുതിയ ഒരു ഭക്തിഗാനം ) ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും
കുറച്ചു മാസ ങ്ങൾ കഴിഞ്ഞപ്പോൾ മൗനത്തിന്റെ ചിറകുകൾ സിനിമയാക്കാൻ പോകുന്ന വിവരം പത്രത്തിൽ വായിച്ചു . നേരം പുലരുമ്പോൾ എന്ന പേരില്‍ . സംവിധാ നം കെ പി കുമാരൻ .
തീർച്ചയായും ഈ തുടർച്ചകൾ ഹുസൈനിലുണ്ടായിരുന്നു . ആധുനികതയുടെ ദാർശനിക കാഴ്ചകൾ രചനാരീതിയിൽ ഉണ്ടായിരുന്നെങ്കിലും നിറങ്ങളുടെ പ്രയോഗരീതിയിൽ വലിപ്പം കൂടിയ ചിത്രങ്ങൾ ചെയ്യുന്ന രീതിയിലെല്ലാം ഇന്ത്യൻ ചിത്ര ശില്പ ബോധങ്ങൾ ഹുസൈനിൽ അബോധമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കാണാം . ചിത്രങ്ങളെ അങ്ങനെ കാണുന്നതിനു പകരം ഷക്കീല സിനിമാ പോസ്റ്റർ പോലെ കണ്ട് ശീലിച്ചവരോട് എന്ത് പറയാനാണ്
അനില്‍ശ്രീ : താങ്കള്‍ സൂചിപ്പിച്ച രണ്ടാമത്തെ ശ്ലോകമടങ്ങിയ ഒരു പോസ്റ്റ് ഇതേ വിഷയത്തെ അധികരിച്ച് ' വേദങ്ങളും പുരാണങ്ങളും ആധുനിക ജീവിതത്തില്‍ ' എന്ന പേരില്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ മതവികാരം വ്രണപ്പെടുമോ എന്ന് ഭയന്ന് അതു നീക്കം ചെയ്യുകയും ചെയ്തു . ഭവിഷ്യപുരാണത്തില്‍ മതങ്ങളെക്കുറിച്ചു മാത്രമല്ല , ഭാഷ , സംസ്കാരം തുടങ്ങി ഇന്നത്തെ ആള്‍ദൈവങ്ങള്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങളേക്കുറിച്ചു പോലും വ്യക്തമായ പരാമര്‍ശമുണ്ട് . രവിവാരേ ച സണ്‍ഡേ ച ഫാല്‍ഗുനേ ചൈവ ഫര്‍വരി ഷഷ്ടി ച സിക്സടിജ്ഞേയ തദുദാഹാരമീ ദൃശം ഇത് ഭവിഷ്യപുരാണത്തില്‍ ഭാവിയില്‍ വെള്ളക്കാരുടെ ഭാഷ എന്നര്‍ത്ഥം വരുന്ന ഗുരിണ്ഡികാ ഭാഷയില്‍ മലയാളത്തിലെ ആഴ്ചകള്‍ക്കും , മാസങ്ങള്‍ക്കും വരാന്‍ പോകുന്ന വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് . രവിവാരം സണ്‍ഡേ എന്നും ഫാല്‍ഗുനമാസം ഫര്‍വരി - ഫെബ്രുവരി എന്നും ഇങ്ങനെ . . . അതു പോലെ ' ആദമനന്‍ ' , ' ഹവ്യവതി ' എന്നെ പേരുകളില്‍ ആദത്തെയും ഹവ്വയെയും പരാമര്‍ശിക്കുന്നുണ്ട് . താങ്കള്‍ എടുത്തെഴുതിയ ശ്ലോകം , ധര്‍മ്മരാജാവിന്‍റെ മുന്‍പില്‍ ചെന്ന മഹാമദന്‍ എന്ന ആള്‍ തങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് വിവരിക്കുന്ന ഭാഗമാണ് . മഹാമദന്‍ എന്ന പേരിന് മുഹമ്മദ് നബി എന്ന പേരുമായി സാദൃശ്യം കാണുന്നു . ഒരു പക്ഷേ പ്രവാചകനുമായുള്ള ഒരു സംഭാഷണശകലമായിരിക്കാം അത് . ശാലിവാഹന മഹാരാജാവ് , ഹിമാലയ സാനുക്കളില്‍ ചെല്ലുകയും അവിടെ വച്ച് ' ശുഭ്രവസ്ത്രധാരിയായ ' ഒരു ' ബ്രഹ്മചാരിയെ ' കാണുകയും , ആരാണെന്നുള്ള ചോദ്യത്തിനു മറുപടിയായി , ' കുമാരിയുടെ - കന്യകയുടെ ' ഗര്‍ഭത്തില്‍ ജനിച്ചവനും , ' സത്യവ്രതനും ' , ' ഈശന്‍റെ പുത്രനും ' ആണ് താന്‍ എന്നും , തന്‍റെ പേര് ' മസീഹന്‍ ' എന്നാണെന്നും അദ്ദേഹം മറുപടി പറയുന്ന ഒരു ഭാഗവും ഭവിഷ്യപുരാണത്തില്‍ നിന്നും ആചാര്യന്‍ ചൂണ്ടിക്കാട്ടുന്നു . ഇത് യേശുദേവനാകാനാണ് സാദ്ധ്യത . ( ആചാര്യന്‍ ശ്രീമദ് ഹരിസ്വാമികളുടെ , കലിയും കല്‍ക്കിയും എന്ന ഗ്രന്ഥം ഈ വിഷയത്തില്‍ കൂടുതല്‍ അറിവു നല്‍കും ) അതുപോലെ തന്നെ ഭാഷാപരമായി സംസ്കൃതജന്യപദങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ധാരാളം വാക്കുകള്‍ ഇംഗ്ലീഷിലുണ്ട് . സ്വേദം ( വിയര്‍പ്പ് ) > സ്വെറ്റ് , അയം ( ഞാനാകുന്നു ) > ഐ ആം , ഐ ആം എന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് , രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായ ആ വാക്കിന് സംസ്കൃതത്തിലെ ഏകപദവുമായുള്ള സാദൃശ്യം , ഹൃദാ > ഹാര്‍ട്ട് . . . വാക്കുകള്‍ പരിശോധിച്ചാല്‍ ഇതിങ്ങനെ നീണ്ടു പോകും മേല്‍ വിവരിച്ച സംവാദങ്ങളും ഉദാഹരണങ്ങളുമെല്ലാം നമ്മുടെ സംസ്കാരത്തിന്‍റെ പൌരാണികത്വം മാത്രമല്ല , ഏകോദരസഹോദരങ്ങളെപ്പോലെ പരസ്പരം പരിഗണിക്കുകയും , മാനിക്കുകയും , സ്നേഹിക്കുകയും ചെയ്തിരുന്ന ഭാഷാപരമായും , സാംസ്കാരികമായ കൊടുക്കല്‍ വാങ്ങലുകളിലൂടെയും , പങ്കുവയ്ക്കലിലൂടെയും വര്‍ത്തിച്ചു പോന്ന ഒരു ബൃദദ്സമൂഹത്തിന്‍റെ ചരിത്രം കൂടിയാണ് നമുക്കു വെളിവാക്കിത്തരുന്നത് . ആശംസകളോടെ
പൊതുവേ സല്‍മാന്‍ ഖാന് ടെന്‍ഷന്‍ തീരെയില്ല . സിനിമയുടെ കാര്യത്തിലായാലും കാമുകിമാരുടെ കാര്യത്തിലായാലും സല്‍മാന്റെ ഒരു ലൈന്‍ അതാണ് . എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ കടുത്ത ടെന്‍ഷന്‍ അനുഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് . അതിനു കാരണമായിരിക്കുന്നതാകട്ടെ അസിനും . കാരണം എന്താണെന്നല്ലേ ? തന്റെ പുതിയ ചിത്രമായ ' റെഡി ' യില്‍ അസിനാണ് നായിക . അസിന്റെ കൂടെ അഭിനയിച്ച ലണ്ടന്‍ ഡ്രീംസ് എട്ടു നിലയിലാണ് പൊട്ടിയത് . റെഡിയുടെ കാര്യവും അങ്ങനെ ആകുമോ എന്നാണ് സല്ലു ഭയക്കുന്നത് . ദബാങ്ങ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പോയവര്‍ഷം ഉണ്ടായെങ്കിലും ഈ വര്‍ഷത്തെ ആദ്യ റിലീസായ റെഡിയുടെ ഭാവി എന്താവും എന്നതില്‍ സല്ലുവിന് ഉത്കണ്ഠയുണ്ട് . ലണ്ടന്‍ ഡ്രീംസ്എന്ന ചിത്രം അസിന്റെ കരിയറിനെ പ്രതിസന്ധിയിലാക്കിയിരുന്നു . ഈ ചിത്രത്തിന് ശേഷം മാസങ്ങള്‍ക്കഴിഞ്ഞാണ് ഈ മലയാളി നായികയ്ക്ക് ഹിന്ദിയില്‍ ഒരു ചിത്രം ലഭിക്കുന്നത് . അതാണ് റെഡി . ചിത്രം വിജയിക്കേണ്ടത് അസിനും വളരെ അത്യാവശ്യമാണ് . ലണ്ടന്‍ ഡ്രീംസിന്റെ പ്രമോഷണല്‍ പരിപാടിയില്‍ അസിനെ പങ്കെടുപ്പിച്ചില്ല എന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു . അനീസ് ബസ്മിയാണ് റെഡി ഒരുക്കിയത് എന്നതും സല്‍മാന് സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട് . കാരണം അനീസ് ബസ്മിയുടെ കഴിഞ്ഞ ചിത്രം ഹൗസ്ഫുള്‍ പരാജയമായിരുന്നു . അസിന്റെ കരിയറിലെ ഏറ്റവും ഗ്ലാമറസ് വേഷമാകും ചിത്രത്തിലേതെന്നാണ് വാര്‍ത്തകള്‍ . ശ്രീലങ്കയില്‍ വച്ച് ചിത്രീകരിച്ച ചിത്രത്തിലെ ഏതാനും സീനുകളില്‍ അസിന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഗ്ലാമറസ് ആയി അഭിയിക്കണമെന്ന് സംവിധായകന്‍ അനീസ് ബസ്മി പറഞ്ഞപ്പോള്‍ ആദ്യം അസിന്‍ വഴങ്ങില്ല . എന്നാല്‍ കഥാപാത്രത്തിനായി അത് വേണമെന്ന് നടിയെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞത്രേ . എന്തായാലും സല്‍മാനുമൊത്തുള്ള അസിന്റെ ഹോട്ട് സീനുകള്‍ കാണാന്‍ ബോളിവുഡിനൊപ്പം കോളിവുഡും കാത്തിരിക്കുകയാണ് .
മരം ആരായിരുന്നാലും , ഈ മരത്തിനു സംസാരിക്കമായിരുന്നെങ്കില്‍ എന്തെല്ലാം പറഞ്ഞു നമ്മളെ മനസ്സിലാക്കാമായിരുന്നു . എത്രമാത്രം നെഞ്ചുപൊട്ടിയുള്ള നിലവിളി നമ്മള്‍ കേള്‍ക്കേണ്ടി വന്നേനെ . . . . അതു പോലെ ഒരു മരമായി നിന്നുകൊണ്ട് ഇതാരുതന്നെ സംസാരിക്കുകയാണെങ്കിലും , നേരെ സംസാരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണെന്നു വിചാരിച്ചു , മരത്തിനു സംസാരിക്കനുള്ള അവസരം കൊടുക്കുക , അതു കേള്‍ക്കാനുള്ള മനസ്സും കാണിക്കുക .
3 . താങ്കള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാഹി പ്രസ്ഥാനത്തിലെ വ്യക്തികള്‍ തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വരുന്നത് അവര്‍ എടുക്കുന്ന ഇസ്ലാമികമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണോ ?
ശനിയോ , അതു ശ്രീനാരായണഗുരു പറഞ്ഞതല്ലേ . പാവം എന്തറിഞ്ഞു ? ഇന്നു പലരും ചിന്തിക്കുന്നതു് അവനവനാത്മസുഖത്തിനാചരിക്കേ - ണ്ടവയപരന്നസുഖത്തിനായ് വരേണം എന്നല്ലേ . ഞാന്‍ അതുല്യയെ വിമര്‍ശിക്കുന്നതു നിര്‍ത്തി . " എന്നെ തല്ലണ്ടാ അമ്മാവാ . . . " എന്ന മട്ടിലല്ലേ . ഓരോരുത്തര്‍ക്കും അവനവനു തോന്നുന്നതു പറയാനുള്ള വേദിയല്ലേ ബ്ലോഗ് ? എന്തിനു ഞാന്‍ അതിനെച്ചൊല്ലി എന്റെ സമയം കളയണം ?
തുടരുന്നു . . . . . . . . ഞാന്‍ ഈ കമന്റ് ഇവിടെ കൊടുക്കുന്നത് മാതസ് ബ്ലോഗിന്റെ പ്രവര്‍ത്തനത്തെ ചെറുതാക്കി കാട്ടുന്നതിനോ ഫിലിപ്പ് സാറിന്റെ വലിയ മനസ്സിനെ കൊഞ്ഞനം കുത്താനുമല്ല . മറിച്ചു വിന്‍ഡോസ് പോലുള്ള സോഫ്റ്റ്‌വെയര്‍ നോട് ചിലര്‍ക്കുള്ള വിരോധം നമ്മുടെ ഭാവി തലമുറയെ നശിപ്പിക്കുന്ന രീതിയില്‍ എത്തി നില്‍ക്കുന്നു സൂചിപ്പിക്കുന്നതിനാണ് . ഐ ടി മേഘലയില്‍ തൊഴില്‍ സാധ്യത വിലയിരുതുംബോള്‍ ഡോട്ട് നെറ്റ് , ജാവ , സീ + + എന്നിവയ്ക്ക് മുന്‍പില്‍ പൈതോന്‍ എത്ര മാത്രംചെറുതാണെന്ന് ഇന്റര്‍നെറ്റ് പരതി നോക്കിയാല്‍ മനസ്സിലാക്കാം . ലിനക്സ് , ജീ പീ എല്‍ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റുകള്‍ പൂര്‍ണമായ രീതിയില്‍ തന്നെ ഉപയോഗപ്രധമാണ് എന്നാല്‍ ഇത് ഒരുതരത്തിലുള്ള ഫാസിസമാകരുത് . ഐ ടി മേഘലയില്‍ ഇന്ത്യന്‍ കുതിപ്പ് തടയാന്‍ വേണ്ടി , ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റിന് പിന്നില്‍ ചൈന യുടെയും മറ്റു ഇന്ത്യ വിരുധരുടെയും പങ്കു സംശയിച്ചാല്‍ ! ! ! ! ! ! ! ! ! കേരളത്തില്‍ ചില പൈത്തന്‍ മൂവ്മെന്റുകള്‍ എന്‍റെ അറിവിലുള്ളത് പങ്കു വെക്കാന്‍ താല്പര്യപെടുന്നു . കാലികറ്റ് യൂനിവേര്സിടിയില്‍ രണ്ടായിരത്തില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ വല്കരണം പൂര്‍ണമായും ലിനക്സ് പ്യ്തോന്‍ ഉപയൂഗിച്ചാണ് . കാലിക്കറ്റ് എന്‍ ഐ ടി ക്കുസമീപം ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി പ്യ്തോന്‍ ആയിരുന്നു ലാംഗ്വേജ് ആയി സെലക്ട് ചെയ്തിരുന്നത് . കൂടാതെ കണ്ണൂര്‍ , എം ജി സര്‍വ കലാശാലകളിലും ഇന്ന് പൈത്തന്‍ ഉപയൂഗിക്കുന്നു . എന്‍റെ കമന്റ് കടിച്ചു കീറുന്നതിനുമുന്‍പ് ഒന്നുകൂടെ വായിക്കുകണമെന്നു അപേക്ഷിക്കാമല്ലോ . എന്നു ഷാ
എവിടെയൊക്കെ സ്വത്വരാഷ്ട്രീയം കടന്നുവരുന്നുവോ അവിടെയൊക്കെ അത് വര്‍ഗാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനെതിരായി നില്‍ക്കുന്നു . സ്വത്വരാഷ്ട്രീയത്തിന്റെ താത്വികന്മാര്‍ അവകാശപ്പെടുന്നത് ഒരു സ്വത്വവിഭാഗം അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ മനസ്സിലാക്കുവാന്‍ ആ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു മാത്രമേ കഴിയൂ എന്നാണ് . ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍ മറ്റുള്ളവരെ ഭാഗഭാക്കാക്കുവാന്‍ കഴിയില്ല , കാരണം അവര്ക്ക് ആ അനുഭവമില്ല . അതിനാല്‍ ഈ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു . ഇത് അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ എല്ലാ പോരാട്ടങ്ങളെയും ഭിന്നിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നു . ഒരു ഐക്യപ്പെട്ട പൊതുപ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയെ അത് ഒഴിവാക്കുന്നു . ഉദാഹരണത്തിന് , വര്‍ണ്ണവിവേചനം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതിനെതിരായി പോരാടാനാവൂ . 1960 - കളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്നതുപോലെ കറുത്തവര്‍ഗക്കാരും വെള്ളക്കാരായ പുരോഗമനേച്ഛുക്കളും യോജിച്ച് ഒരു പൊതു പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാധ്യതയെ അതൊഴിവാക്കുന്നു .
വഴികളിലൂടെ വളരെ ശ്രദ്ധിച്ച് വേണം വാഹനമോടിക്കാന്‍ . തളിപ്പറമ്പ് കഴിഞ്ഞാല്‍ പയ്യന്നൂരാണ് . ശിവപുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പയ്യന്‍ എന്നൊരു വിശേഷണമുണ്ട് . പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിലകൊള്ളുന്ന സ്ഥലമായതുകൊണ്ടാണ് പയ്യന്റെ ഊര് അഥവാ
ഇപ്പോള്‍ ഇത്രയും മതി . ഇതും ബ്ലോക്ക് ആകുന്നതിനു മുന്‍പ് പോസ്റ്റ് ചെയ്യട്ടെ
( 7 ) എണ്ണവില വര്‍ധനവ് ഒഴിവാക്കുക . ക്രൂഡ് എണ്ണയുടെമേലുള്ള ഇറക്കുമതി , കസ്റ്റംസ് ചുങ്കത്തില്‍ ഗണ്യമായി കുറവുവരുത്തുക . കിരിത് പരിഖ് കമ്മിറ്റി റിപ്പോര്‍ട് നടപ്പാക്കാതിരിക്കുക .
മനോരമ മ്യൂസിക് ചുള്ളിക്കാട് ചൊല്ലിയ കവിതകളുടെ സി . ഡി . ഇറക്കിയിട്ടുണ്ട് . അതില്‍ ഈ കവിതയുണ്ടെന്നു തോന്നുന്നു .
സ്‌കോര്‍ : 21 - 18 , 21 - 9 . എട്ടാം സീഡ് ടിം ബോനും ജപ്പാന്റെ അയാനെ കുറിഹറയും തമ്മിലെ ഫ്രീ ക്വാര്‍ട്ടര്‍ മത്സര വിജയിയെയാണ് ക്വാര്‍ട്ടറില്‍ സൈന നേരിടുക . വനിതാ ജ്വലാ ഗുട്ട - അശ്വിനി പൊന്നപ്പ ജോടി രണ്ടാം റൗണ്ടില്‍ 20 - 22 , 21 - 18 , 18 - 21ന് ആറാം സീഡുകാരായ ഇന്തോനേഷ്യയുടെ മീലിയാന ജനഹരി - ഗ്രേസിയ പോളി സഖ്യത്തോട് തോറ്റുപുറത്തായി .
ഇത്രയും തയാറെടുപ്പുകളോടെ ബ്ലോഗ് എഴുതിയ നിങ്ങള്‍ ഇത്രയുംവേഗം പെട്ടുപോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല . . . താങ്കളുടെ കുഴപ്പമല്ല നകുലന്‍ , സത്യം എത്ര മൂടിവച്ചാലും അത് ഏതെങ്കിലും ഒരു മാര്‍ഗത്തിലൂടെ പുറത്ത് വന്നുകൊണ്ടേയിരിക്കും . ദാ ഇതു പോലെ ക , നകുലന്റെ ആശങ്കകള്‍ ഇതിനെന്താ പറയുക , അപ്പൊ താങ്കളുടെ ആശങ്കകള്‍ ഇതിനുമുമ്പും വായനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു അല്ലേ ? അപ്പോള്‍ ഞാന്‍ എഴുതിയത് വാസ്തവമാണല്ലൊ , താങ്കളെ പറ്റി ഒരു മുന്‍വിധികളും ഇല്ലാതെ ഒറ്റ വായനയില്‍ എനിക്ക് മനസ്സിലായ കാര്യം ഇതിനു മുമ്പും പലരും ആരോപിച്ചിരുന്നു എന്നതില്‍ നിന്ന് തന്നെ മനസ്സിലാവുമല്ലൊ , ഇങ്ങനെ ഓരോ പോസ്റ്റുകളും കമന്റുകളും താങ്കളുടെ ആശങ്കകള്‍ കുത്തി നിറച്ചാണ് പുറത്ത് വന്നിരുന്നതെന്ന് ! സബാഷ് നകുലന്‍ ! ! ! ഖ , പ്രതിരോധമല്ല , യഥാര്‍ത്ഥ വാക്ക് ആരോപണം താങ്കളുടെ അടുത്ത സംശയവും , അത് തെളിയിക്കാന്‍ താങ്കള്‍ നടത്തുന്നതും ഈ വാക്കിനെ ചുറ്റിപറ്റിയല്ലേ ? ഞാന്‍ ചെയ്യുന്നതിനെ പ്രതിരോധിക്കുക എന്നല്ല പറയേണ്ടത് , ആരോപണം ഉയര്‍ത്തുവെന്ന് പറയണം . പ്രതിരോധിക്കുന്നത് / പ്രതിരോധിക്കേണ്ടത് പൂര്‍ണ്ണമായും നകുലനും നകുലന്റെ പിന്നില്‍ ഹൈന്ദവ സമൂഹത്തിന്റെയും ഭാരതമണ്ണിന്റേയും കാവല്‍ ഭടന്‍മാരെന്ന് വൃഥാ അഭിമാനിക്കുന്ന , വാക്കുകളിലും പ്രവര്‍ത്തികളിലും തീവ്രവാദം കൊണ്ട് നടക്കുന്നവരാണ് . ഗ , താങ്കളുടെ പിന്നിലെ ഗൂഡാലോചനകളെ പറ്റി ഞാന്‍ ആദ്യം എഴുതുമ്പോള്‍ ഈ പോസ്റ്റ് മാത്രം വായിച്ചാണ് അങ്ങനെ ഒരാരോപണം ഞാന്‍ ഉന്നയിച്ചത് , എന്നാല്‍ ഗൂഗിളിനെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഹൈന്ദവ കേരളം എന്ന ഒരു സൈറ്റില്‍ കയറിയപ്പോള്‍ താങ്കളുടെ പിന്നിലെ വലിയ സമൂഹത്തിന്റെ ചിന്താഗതി മനസ്സിലാക്കാനും കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു , സല്യൂട്ട് ഭായി ! അവിടെ എഴുതിയിരിക്കുന്ന ചില കമന്റുകള്‍ വായിച്ച് ഞെട്ടിത്തരിച്ചിരുന്നു പോയി ! വായനക്കാര്‍ തന്നെ തീരുമാനിക്കട്ടെ ഇത്തരം മാനസിക ചിന്താഗതിയുള്ള ഒരു കൂട്ടം മനുഷ്യരുടെ കൂട്ടത്തില്‍ ഒരു കമ്യൂണിസ്റ്റ് കാരനോ ഒരു ക്രിസ്ത്യാനിയോ ഒരു മുസ്ലീമോ പെട്ടുപോയാല്‍ അയാള്‍ക്ക് എന്തായിരിക്കും സംഭവിക്കുക എന്നത് ? നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം സഹിഷ്ണുത ഉരുവിടുന്ന , സഹജീവികളെയും സമൂഹത്തേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒരു യഥാര്‍ത്ഥ ഹൈന്ദവന്റെ / ഒരു ഭാരതീയന്റെ ഉള്ളില്‍ ഒരിക്കലും ഉണ്ടാവില്ല നകുലന്‍ ഇത്തരം വിഷം വമിക്കുന്ന വാക്കുകള്‍ . ഒന്ന് തീര്‍ച്ചയാണ് സഹജീവികളോട് ഇത്രയും വെറുപ്പ് കുത്തിനിറച്ചൊരു പബ്ലിക് ഫോറം മറ്റെങ്ങും കാണാന്‍ കഴിയില്ല എന്നത് ഷുവര്‍ : ( അതിന്റെ ഭാഗവാക്കായ നകുലനാണോ പറയുന്നത് താങ്കള്‍ ഒറ്റയ്കാണെന്നും ഇത്തരം ചിന്തകള്‍ താങ്കളുടെ മാത്രം ഉത്പന്നമാണെന്നും ? താങ്കളെപറ്റി പ്രകീര്‍ത്തിച്ചവിടെ എഴുതിയിരിക്കുന്നതും വായിച്ചു . അത്തരം ഒരു സംഘത്തിന്റെ മുന്നില്‍ നില്‍ക്കുന്ന താങ്കളുടെ പോസ്റ്റിനെ എതിര്‍ത്ത് കമന്റെഴുതാന്‍ സാധാരണ ആരും ധൈര്യപ്പെടാത്തതാണ് , ഞാനുംഎഴുതിത്തുടങ്ങിയതിനാല്‍ പിന്‍മാറിപ്പോകുന്നത് ഭൂഷണം അല്ലാത്തതുകൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നു . ഘ , ഞാന്‍ ആദ്യം എഴുതിയത് പോലെ , എത്രനാള്‍ സത്യത്തെ മൂടിവെയ്ക്കാന്‍ കഴിയും നകുലന്‍ , ഈ ആക്രമണത്തിനു പിന്നില്‍ , ഹൈന്ദവ സംഘടന അല്ലെന്ന് താങ്കള്‍ എത്ര തവണ പറഞ്ഞു വെച്ചാലും താങ്കളുടെ അടുത്ത വാക്കില്‍ സത്യം അറിയാതെ പുറത്തു ചാടുന്നു , ഒരിടത്ത് താങ്കള്‍ എഴുതുന്നു , ആദിവാസികളാണ് സര്‍വകുഴപ്പത്തിനും കാരണം മറ്റൊരിടത്ത് എഴുതുന്നു സ്വാമിജിയെ കൊന്നതിന് ( അത് ക്രിസ്ത്യാനികള്‍ ചെയ്തതണെന്ന് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കല്ല , അത് അരോപിക്കുന്ന താങ്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പോലും ആയില്ല എന്നത് അടിവരയിട്ടുകൊണ്ട് തന്നെ ) ഹൈന്ദവ സംഘടനകള്‍ പകരം വീട്ടിയതാണെന്ന് , ഇനിയും ഹൈന്ദവ കേരളം പറയുന്നു , ക്രിസ്ത്യാനികള്‍ തമ്മിലടിച്ചാണ് അവിടെ ഇത്രയും ക്രിസ്ത്യാനികള്‍ മരിച്ചതെന്ന് , ഇതൊക്കെ പോരാത്തതിനു കേരളത്തിലുള്ള നിങ്ങളുടെ നേതാക്കന്‍മാര്‍ പറയുന്നു , സ്വാമി മരിച്ചതിന്റെ സാധാരണ ഗതിയിലുള്ള പ്രതികരണം മാത്രമാണ് ഒറീസയില്‍ നടന്നതെന്ന് , പ്ലീസ് ഏതെങ്കിലും ഒന്നുറപ്പിക്ക് , എന്നിട്ട് അതിനെ ബേസ് ചെയ്തുകൊണ്ട് വാദിക്ക് കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും ഒന്ന് മനസിലാവും , നകുലന്‍ ! ങ , ഹൈന്ദവ സംഘടനകള്‍ അവസരം കാത്തിരുക്കുകയും കിട്ടിയ അവസരം മുതലെടുത്ത് ക്രൈസ്തവര്‍ക്ക് നേരേ ആഞ്ഞടിക്കുകയും ചെയ്തു എന്ന് ഞാന്‍ എഴുതിയത് താങ്കളെ സപ്പോര്‍ട്ട് ചെയ്യുകയും , ഞാന്‍ പിന്നോട്ടാവുകയും ചെയ്തു എന്ന് താങ്കള്‍ വിചാരിച്ചാല്‍ ശുദ്ധമണ്ടത്തരം എന്നല്ലാതെ എന്താ പറയേണ്ടത് നകുലാ , പിന്നെ താങ്കള്‍ എന്താ വിചാരിച്ചിരുന്നത് ? ഓകെ ഓഗസ്റ്റ് 25നു രാത്രി പത്തുമണിക്ക് നമ്മളെല്ലാവരും കൂടെ ഖാണ്ടമാല്‍ ജില്ലയിലെ അമ്പത് ക്രിസ്ത്യാനികളെ ചുട്ടുകരിച്ചേക്കാം എന്ന് വിശ്വഹിന്ദുപരിഷതും ബജ്രംഗ്ദളുകാരും പത്ര സമ്മേളനം നടത്തും എന്ന് ഞാന്‍ എഴുതും എന്ന് താങ്കള്‍ ചിന്തിച്ചുവോ ? ഈ പറഞ്ഞ മണ്ടത്തരങ്ങളെല്ലാം കൂടാതെയാണ് ഇപ്പൊ ഈ പുതിയ വിഡ്ഡിത്തം എഴുന്നെള്ളിക്കുന്നത് നകുലാ . ച , താങ്കള്‍ പറഞ്ഞ പത്രക്കട്ടിങ്ങല്ലാ സുഹൃത്തേ ഞാന്‍ വിവക്ഷിച്ചത് , താങ്കള്‍ക്ക് വീണ്ടും തെറ്റി ! അണ്ഡകടാഹം പോലെ ഇത്രയും നീണ്ട് പരന്ന് കിടക്കുന്ന ഒരു പോസ്റ്റില്‍ നിന്ന് ഒരു വിഷയം കുത്തിപ്പൊക്കുന്ന എന്നെ സമ്മതിക്കണം ഞാന്‍ എഴുതിയത് മാവോയിസ്റ്റ് നേതാക്കളുടെ പ്രെസ് കോണ്‍ഫെറന്‍സിനെ പറ്റിയുള്ള ഭാഗമാണ് The Maoist leader also admitted that Maoist groups in Orissa derive major support from minority communities . He also said there was pressure from both Christians and Dalits to eliminate VHP leader Laxmanananda Saraswati . അതൊരു പത്രകട്ടിങ്ങായിരുന്നില്ല ( ഇത്രയും പത്രകട്ടിങ്ങുകള്‍ കൊടുത്തതിനു ശേഷം അതുമാത്രം താങ്കള്‍ നേരിട്ട് ടൈപ് ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല ) ഏതോ വാര്‍ത്തയുടെ ഭാഗമായിരുന്നു , അതാണ് തെറ്റിദ്ധാരണയുണ്ടക്കിയിരുന്നത് , അതില്‍ താങ്കള്‍ക്കാവശ്യമുണ്ടായിരുന്ന ഭാഗം മാത്രം ബോള്‍ഡ് ലെറ്ററില്‍ കൊടുത്തിരുന്നു അതാണ് സംശയമുണ്ടായത് . എന്നാലും അതു കോമ്പസ് ഡയറക്ട് ന്യൂസിന്റെ സ്ക്രീന്‍ ഷോട്ടായിരുന്നില്ല സുഹൃത്തേ . ച , ഇനി ഇത്രയും എനിക്ക് പോയിന്റ് ബൈ പോയിന്റായി ( അബദ്ധമാണെങ്കിലും ) മറുപടി പറയാന്‍ ശ്രമിച്ച നിങ്ങള്‍ പെട്ടെന്ന് നോണ്‍ സ്റ്റോപ് ആയി അവിടെ നിന്ന് ടേക് ഓഫ് ചെയ്തിട്ട് നേരേ പറന്നിറങ്ങിയത് ഞാന്‍ കുതിര വട്ടം എന്ന താങ്കളുടെ സുഹൃത്തിനു കൊടുത്ത മറുപടിയിലാണ് വൈ ? ? ? ? കാരണം ചിലതൊക്കെ തമസ്കരിച്ചെങ്കിലേ ഉദ്ദേശിക്കുന്ന കടവില്‍ വള്ളമടുക്കൂ എന്ന് മനസ്സിലാക്കിയ പ്രായോഗിക ഞ്ജാനം അല്ലേ ? കര്‍ണ്ണാടകയിലെ പള്ളി തകര്‍ക്കല്‍ എന്തിനായിരുന്നുവോ ? അവിടെയുമുണ്ടോ കുയികളും പാണകളും എന്നത് വെള്ളം തൊടാതെ വിഴുങ്ങിയോ സംഘപരിവാര്‍ സുഹൃത്തേ ? ഛ , ഒറീസയില്‍ വിദൂരവ്യാപകമായ സാമൂഹിക സാമ്പത്തിക മതപരമായ കാരണങ്ങള്‍ ക്രിസ്ത്യാനികളുടെ മേല്‍ അഴിഞ്ഞാടാന്‍ ഒരു കാരണം ആണെന്ന് താങ്കള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്ന് തോന്നുന്നല്ലൊ താങ്കളുടെ ഒരു കമന്റ് കണ്ടാല്‍ , ചിരിക്കാതെന്ത് ചെയ്യും നകുലാ ഈ ആത്മപ്രശംസ കാണുമ്പോള്‍ : ) സുഹൃത്തേ , സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാക്കുന്നതേയുള്ളൂ കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായ സംഭവവികാസങ്ങളല്ല ഹിന്ദു ഭീകരന്‍മാരെല്ലാവരും കൂടെ ക്രിസ്ത്യാനികളെ തെരഞ്ഞ് പിടിച്ച് തല്ലിക്കൊന്നതും അവരുടെ പള്ളികളും വീടുകളും അഗ്നിക്കിരക്കായിയതിന്റേയും പിന്നിലെന്ന് . ജ , പിന്നെ ജാബുവ മാത്രമല്ല , ഗ്രഹാം സ്റ്റെയിന്‍സിനെ കൊന്നതും , ഗുജറാത്തില്‍ ഗര്‍ഭിണിയെ വയര്‍ കീറി ശിശുവിനെ പുറത്തെടുത്തതും കര്‍ണ്ണാടകയില്‍ ആരാധാനാലയ്ങ്ങള്‍ അടിച്ചു തകര്‍ത്തതും ഒക്കെ മാധ്യമങ്ങളുടെ സൃഷ്ടി തന്നെ , സമ്മതിച്ചു , പ്രശ്നം അവിടെ അവസാനിച്ചുവല്ലോ : ) ബലാത്‌സംഗം ചെയ്യപ്പെട്ട എല്ലാ സഹോദരിമാരും സൂര്യനെല്ലി പെണ്‍കുട്ടിപോലെയോ , വിതുര പെണ്‍കുട്ടി പോലെയോ ആണെന്ന് കരുതുന്ന താങ്കളുടെ വിശാല മനസ്കതയ്ക്കൊരായിരം അഭിനന്ദനങ്ങള്‍ ! അവിടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട കര്‍ത്തവ്യ നിരതനായ പോലീസുകരന്റേയും , നിരപരാധികളായ പാലക്കാടന്‍ റൈസ് മില്‍ തൊഴിലാളികളുടെയും കേഴുന്ന മനസ്സ് എനിക്ക് കേള്‍ക്കാം നകുലന്‍ ! ഒരു വാല്‍ക്കഷണം : പ്രീയ സ്നേഹിതാ , ഹൈന്ദവ കേരളം കാണുകയും വായിക്കുകയും ചെയ്യുന്ന നിക്ഷ്പക്ഷതയുള്ള ഏതൊരാളും താങ്കളുടെ ഈ പോസ്റ്റ് വിശ്വസിക്കില്ല ! അത് വായിച്ചിട്ട് ഇവിടെ വരുമ്പോള്‍ സത്യമായും ഒരു ചെന്നായ മുയല്‍കുഞ്ഞിനോട് ഞാന്‍ ഒരു ശുദ്ധ വെജിടേറിയനാണെന്ന് പറയുന്നത് പോലെ ഫീല്‍ ചെയ്യൂ : ( ഈ പോസ്റ്റിന്റെ പിന്നിലെ അത്യധ്വാനം വെറുതേ ആയല്ലൊ എന്നോര്‍ക്കുമ്പോള്‍ ഒരു സഹതാപം തോന്നുന്നു !
ശ്രീജ്യേ , ചിരിച്ച് ചിരിച്ച് മൂലക്കല്ലെളകി മ്വോനേ . . . അടിപൊളി എന്നുള്ള ക്ലീഷേ ക്ലീന്‍ഷേവല്ലാതെ വേറെ ഒന്നും വായില്‍ വരുന്നില്ലല്ലോ ബ്ലോഗനാര്‍ കാവിലമ്മേ . . . . ( ഓടോ : ഈ ടെമ്പ്ലേറ്റ് ആമ്പ്ലേറ്റിന്റെ മോളില്‍ ( മകള്‍ അല്ല ) ഒരു കണ്ണുണ്ടായ്ക്കോട്ടെ ട്ടാ . . ചുള്ളന്‍ ഇടയ്ക്ക് പ്രശ്നണ്ടാക്ക്ണ്ട് )
അഭീ , നിനക്ക് ഞാൻ ബെച്ചിട്ടുണ്ടെന്ന് പറഞ്ഞത് പരിപ്പുവടേം ചായേമാണ് . വന്നു കഴിച്ചിട്ട് പോടേയ് . ജോഷി പറഞ്ഞപോലെ ഇന്ന് ഒറ്റക്കാലിൽ നിന്ന് കമന്റ് പോസ്റ്റി നോക്കണം .
സൈലന്റ് വാലി സമര മുഖത്ത് മുന്‍നിര യിലുണ്ടായിരുന്ന കെ . വി . സുരേന്ദ്രനാഥ് .
ജീവിതപ്പാതയുടെ മൂന്നു വളവുകള് താണ്ടിക്കഴിഞ്ഞപ്പോഴാണറിഞ്ഞത് അച്ഛന്‍ കെട്ടിത്തന്ന പൊതിച്ചോറത്രയും തീര്‍ന്നിരിക്കുന്നു പാതയില്‍ ചതിപ്പാലത്തിന്‍റെ വിടവിലൂടെ വീണൊടുങ്ങിപ്പോയില്ലെങ്കില്‍ ഇനി നടക്കാനുള്ള ചോറ് ഞാന്‍ തന്നെ കണ്ടെത്തണം വാധ്യാന്മാരു വില്ക്കുന്ന കുറേ ചോറു ഞാനുണ്ടു വഴിയില്‍ കണ്ടതും കൊണ്ടതും വയറു നിറച്ചു നടന്നദൂരത്തിനും അളന്നു കിട്ടി നുള്ളിപ്പെറുക്കിയും കടംകൊണ്ടും ഇന്നത്തേക്കുള്ള അന്നം തെകച്ച് പള്ള നിറച്ചിരിക്കുംബോള്‍ ദാ , രണ്ടു കുഞ്ഞു വിശപ്പുകള് . . അവര്ക്ക് ഞാന്‍ ചുരത്തിക്കൊടുക്കണ്ടേ ? ഞാന്‍ വീണിടത്തു വിട്ടിട്ടു പോകാനുള്ളതും പൊതിഞ്ഞു കെട്ടേണ്ടേ ? സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക് അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം . .
നന്ദി പ്രിയ സോണ ശരിക്കും കുഴച്ചു അല്ലേ സലാഹ് ലിഡിയ മൈ ഡ്രീംസ് വാഴക്കോടന്‍ സൂക്ഷ്മവായനക്ക് ശ്രീനാഥന്‍ വിയോജിപ്പറിയിച്ച ശ്രദ്ധേയന്‍ അങ്ങനെയുമാകാം ഷാന്‍ ഹൃദയത്തിന്റെ ഭാഷയില്‍
ഒരുപാട് കഷ്ട്ടപെട്ട ഇതുപോലൊരു മുത്തശി എനിക്കും ഉണ്ടായിരുന്നു . എന്റെ വെളുമ്പി മുത്തശിയെ ഓര്‍ത്തുപോയി
അത് കൊണ്ട് മാഷ് തന്നെ പറ , മക്കയില്‍ ഇസ്ലാം പ്രചരിച്ചത് എങ്ങിനെയായിരുന്നു ? - - - - - - മക്കയില്‍ ഇസ്ലാം പ്രചരിച്ചിട്ടില്ല . അതുകൊണ്ടാണല്ലോ നബി മദീനയിലേക്കു പോയതും മക്കക്കാരെ ആക്രമിക്കാന്‍ കോപ്പു കൂട്ടിയതും .
നാലു വയസ്സിനു മുകളിലുള്ള പ്രായമുള്ള കുട്ടി ( കള്‍ ) ഉള്ള സ്ത്രീ ആണെന്നു ഒറ്റ നോട്ടത്തില്‍ തോന്നി . എന്നാല്‍ ഒരു പുസ്തകം വിലങ്ങനെ വെച്ച് അതിനു പുറത്ത് മറ്റൊരു വസ്തു വെച്ച് അതിനും മുകളില്‍ ആ അക്രിലിക് പെന്‍സില്‍ പാക്കറ്റ് ബാലന്‍സ് ചെയ്ത് വെച്ചത് കണ്ടപ്പോള്‍ ആ ധാരണ തെറ്റാണെന്നു മനസ്സിലായി . അതല്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ ആരെങ്കിലും ഹെല്‍പ്പിയിട്ടുണ്ടാവാം . പെന്‍സില്‍ കൂടാതെ സുമംഗലയുടെ പുസ്തകങ്ങളും കാണുന്നു . ഒരു ഗസ്സ് : ദേവസേന ?
എല്ലാരും അവരവരുടെ സീറ്റിലിരുന്നു . ബസ് നീങ്ങിത്തുടങ്ങി . വേലപ്പന്‍ സാര്‍ മുന്നില്‍ തന്നെയുണ്ട് . പേരൂര്‍ക്കട കഴിഞ്ഞു രാവിലെ എട്ടു മണിയോടെ തന്നെ ഞങ്ങളുടെ ബസ് ഒരു പടുകൂറ്റന്‍ ചുറ്റുമതിലിലെ ഒരു വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി .
എല്ലാ ആഴ്ചയും ലോട്ടറി കളിക്കുന്ന അവര്‍ നറുക്കെടുപ്പിന് മുമ്പ് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കാന്‍ ഭര്‍ത്താവിനെ ഏല്പിച്ചിരുന്നു . എന്നാല്‍ പുറത്തെവിടെയോ അത് നഷ്ടമായെന്ന് ഭര്‍ത്താവ് പറഞ്ഞതായി സ്ത്രീ വ്യക്തമാക്കി . എടുക്കുന്ന ലോട്ടറികളുടെ നമ്പര്‍ ഒരു നോട്ട്പാഡിലാക്കി എഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്ന സ്ത്രീ എഴുതി വെച്ചിരുന്ന നമ്പര്‍ ഇപ്പോള്‍ പലരെയും കാണിച്ചിരിക്കുകയാണ് .
എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു .
താങ്കളുടെ post വളരെ കിടിലൻ തന്നെ … എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു … താങ്കൾ പറയുന്ന ആശയത്തിനോട് 100 % ഞാൻ യോജിക്കുന്നു … ( ഊര്‍ജവും ദ്രവ്യവും തമ്മിലുള്ള ബന്ദം മനസ്സിലാക്കനുള്ള ബുദ്ദി എനിക്ക് ഇപ്പൊ ആയിട്ടില്ലെങ്കിൽ കൂടി ) വളരെ നല്ല മറുപടി …
പാകിസ്താനില്‍ നിന്നു ഡല്‍ഹിയിലെത്തിയ ആയിരക്കണക്കിനു ജനങ്ങള്‍ക്ക് അധിവാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടിയിരുന്നു . അവരുടെ വാണിജ്യതാത്പര്യങ്ങള്‍ക്കും സംവിധാനമുണ്ടാക്കേണ്ടിയിരുന്നു . ഇതു ഡല്‍ഹിയുടെ ഭിന്നരൂപത്തിലുള്ള വളര്‍ച്ച അനിവാര്യമാക്കി . വളരുകയും തളരുകയും ചെയ്തിരുന്ന പോയകാല ചരിത്രത്തിലെ ഡല്‍ഹിയുടെ സ്ഥാനത്ത് വളര്‍ച്ച മാത്രം പ്രസ്പഷ്ടമാകുന്ന ഒരു ഡല്‍ഹിയെയാണ് ഇന്നു കാണാന്‍ കഴിയുന്നത് . ഡല്‍ഹി നഗരം യമുന കടന്നു വളര്‍ന്നുകൊണ്ടേയിരിക്കുന്നു ; അത് ഉത്തര്‍പ്രദേശ് ഹരിയാണ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കു മെല്ലെ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു . മനോഹരമായ പാര്‍പ്പിടസമുച്ചയങ്ങള്‍ ഡല്‍ഹിക്കു ഒരു പുതിയ മുഖം നല്‍കുന്നു .
എന്നാലേ നിയ്ക്കിഷ്ടം ന്താന്നറിയോ ? നൂഡിത്സ് . പിന്നെ മാഗി മസാല വിതറിയ ദോശ , പിന്നെ ഉച്ചയ്ക്ക് മാഗിമസാല വിതറിയ ചോറ് . ഊണും കഴിച്ചുകഴിഞ്ഞാല്‍ കുറച്ചുനേരം കളിയ്ക്കാലോ . രണ്ടു ഗെയിം കളിച്ചുകഴിഞ്ഞാല്‍ വൈകുന്നേരമാവുമോ ? വൈകുന്നേരം ആയാല്‍ അമ്മ വരില്ലേ ? അമ്മ ഇന്നോ വരാ നാള്യോ വരാ ? ഇന്നു വന്നില്ലെങ്കില്‍ നമ്മക്കു പാര്‍ക്കില്‍ പോണേ മേമേ " … … … … … … … …
ജ്യാമിതിയില്‍ ചില സൂഷ്മചിന്തകളുണ്ട് . ഒപ്പം ചില യുക്തിഭംഗങ്ങളും . ഇതില്‍ പലതും നമ്മുടെ ചിന്തകള്‍ക്കുണ്ടാകുന്ന താളപ്പിഴകളായിരിക്കും . പക്ഷെ ഇത്തരം ചിന്തകളാണ് കണ്ടുപിടുത്തങ്ങളിലേക്കും ചിന്തകളിലേക്കും നമ്മെ നയിക്കുക . അവ ഒരിക്കലും മറക്കാത്ത തിരിച്ചറിവുകളായി നമ്മളില്‍ അവശേഷിക്കുകയും ചെയ്യും . പ്രശ്നനിര്‍ദ്ധാരണരീതിയില്‍ നിന്നും വ്യത്യസ്തമായി പ്രശ്നവും നിര്‍ദ്ധാരണരീതിയും നല്‍കുകയും അതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ഇന്നത്തെ പോസ്റ്റ് . ക്ലാസ് റൂമുകളില്‍ … Continue reading →
ദൃശ്യന്‍ , കവിത വായിച്ചതില്‍ സന്തോഷം . 1 ) " നക്തമുഖ " എന്നാല്‍ അതിന്റെ ശരിക്കുള്ള അറ്ഥം സന്ധ്യ എന്നോ സന്ധ്യയ്ക്കുള്ള പ്രകാശം എന്നൊ ഒക്കെയാണ്‍ ( എന്റെ കയ്യിലും നിഘണ്ടു ഇല്ല മുമ്പെങ്ങോ കുറിച്ചിട്ട കവിതയാണ്‍ . പ്രസിദ്ധീകരിക്കാന്‍ ഇപ്പോള്‍ ഈ ഒരു മാദ്ധ്യമം ഉള്ളതുകൊണ്ട് പൊടി തട്ടിയെടുത്തതാണ്‍ . ഈ കവിതയില്‍ ഇരുണ്ട പ്രകാശം കുറഞ്ഞ എന്ന അര്‍ഥത്തിലാണ് എഴുതിയിട്ടുള്ളതു . 2 ) ഗഗനം അല്ല " ഗഹനം " ഗുഹ എന്ന അര്‍ത്ഥത്തിലാണെടുത്തതു . ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു പാത എന്നൊ ഗുഹ എന്നൊ ഒക്കെ പറയാവുന്ന ഒരിടം ( അങ്ങനെയൊന്നുണ്ടോ ? കാണുമായിരിക്കും ! ) 3 ) " അനാമൃതയാത്ര " എന്നാല്‍ മരണമില്ലാത്ത യാത്ര എന്നാണുദ്ദേശിച്കതു . ഇത് എന്റെ ഓര്‍മ്മയില്‍ നിന്നെഴുതിയതാണു . ഇതിലെ അര്‍ത്ഥവ്യത്യാസം ഉണ്ടെങ്കില്‍ ദയവായി അറിയുന്നവര്‍ പറഞ്ഞു തരണം . വിഷ്ണു , അനംഗാരി , ശിവപ്രസാദ് , ഉമേഷ് എന്നിവരുടെയൊക്കെ സഹായം പ്രതീക്ഷിക്കുന്നു .
കന്യാസ്ത്രീ - പള്ളീലച്ചന്മാരുടെ ലീലാവിലാസം & കൊലപാതക വിഷയം വാർത്തകളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടു . ഇപ്പോൾ ചർച്ചാവിഷയം അച്യുതാനന്ദൻ രാജിവെക്കണം എന്നതാൺ . ഇതു ഏത് സിന്ദിക്കേറ്റിന്റെ അജണ്ട ? ഇത് ബോധപൂർവ്വം ഉള്ള ഒരു ശ്രമം തന്നെ ആണ് . 16 വർഷം ആയി ഒരു തുമ്പും ഉണ്ടാക്കാണ്ടെ കൊണ്ടുനടന്ന സംഗതി ഇതാ പുറത്തായിരിക്കുന്നു . ആരൊക്കെ കുത്തിമറിഞ്ഞാലും കോടതി ചുമ്മാ വിടില്ല എന്ന് നാം മനസ്സിലാക്കി . എന്നാ പിന്നെ ഇടയലേഖകന്മാരുടെ ദാസന്മാർക്ക് ചെയ്യാവുന്ന ഒരു കാര്യം ഇതിന്റെ പ്രാധാന്യം കുറക്കുക എന്നതാണ് . നാളെയും വോട് ചോദിച്ച് ചെല്ലേണ്ട പടിയല്ലേ ? പിന്നാമ്പുറത്തുക്കൂടേ ചെന്ന് ചോദിച്ചാൽ കിട്ടുന്നതല്ലല്ലോ വോട്ട് . . . എന്നാ പിന്നെ അച്യുതനന്ദന്റെ മേക്കട്ട് കയറന്നെ , മാധ്യമങ്ങൾ രണ്ടീസം അത് ആഘോഷിക്കും . അപ്പോഴേക്കും ലോഹക്കാരുടെ നാണക്കേട് വാർത്ത ആറിയ കഞ്ഞിയാകും . പിന്നെ വല്ല ക്രൈം സീരീസിൽ ഉള്ള വാരികകളിൽ വരുന്ന മഞ്ഞ വാർത്തയാകും . ഹഹ എങ്ങിനെ ഉണ്ട് പുത്തി ? സഭക്കുമീതെ വാർത്തയും പരക്കില്ല . . . .
അക്കാലത്ത് ലോനപ്പേട്ടന്റെ അപ്പന്‍ ഏറെക്കുറെ സ്വര്‍ഗ്ഗാരോഹണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഡയറ്റ് ഫുള്‍ കണ്ട്രോള്‍ ചെയ്ത് കരിക്കും വെള്ളവും , കഞ്ഞിവെള്ളവും ചോറും കൂട്ടിയരച്ച മിശ്രിതം ഓരോ ഇറക്ക് മാത്രം കുടിച്ച് , ഇന്നോ നാളെയോ എന്നായാലും നമ്മള്‍ റെഡി എന്ന് പറഞ്ഞ് കിടക്കുകയാണ് .
ചതിയുടെ കുളിരറിഞ്ഞ ഒരു പുഴമീന്‍ ഒരിക്കല്‍ കാക്കയോടു പറഞ്ഞു . . . ജനനതീയതി അറിയാത്ത ഒരുപഴഞ്ചൊല്ലിന്‍റ്റെ ഉല്‍പ്പത്തികാലം മുതല്‍ കൊക്കിലേക്കുള്ള പരിണാമം കൊതിച്ച് കുളിച്ചുകൊണ്ടേയിരിക്കുന്ന കാക്കേ . . . ഇരുട്ടുകടഞ്ഞെടുത്ത ഉടലും ചതിയുടെ ഉലയൂതിയ ചുഴിഞ്ഞ കണ്ണും , ഉറയൂരിയ കഠാരപോലെ തുറിച്ച ചുണ്ടുമുള്ള കള്ളനായ കാക്കേ . . . . പകല്‍ വെളുപ്പുള്ള മിനുത്ത മെയ്യും , തെച്ചിക്കുഴല്‍ പോലെ ചുവന്ന ചുണ്ടും , ഞ്ജാനവൃദ്ധന്‍റ്റെ പ്രശാന്ത മിഴികളുമുള്ള . . തപോരൂപിയായ കൊക്കിനെക്കാള്‍ തമോരൂപിയായ നീയല്ലോ നന്ന് . . .
ത്വലാഖ് ചൊല്ലിയ ഭാര്യയെ അപമര്യാദയോടെ പറഞ്ഞയക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല . അവള്‍ക്ക് നല്‍കിയ ഒന്നും തിരിച്ചുവാങ്ങാന്‍ പാടില്ല . എന്നു മാത്രമല്ല , മാന്യമായ പാരിതോഷികം ( മതാഅ് ) നല്‍കിയായിരിക്കണം അവളെ പിരിച്ചയക്കേണ്ടത് :
നിരന്തരമായ സൈനികനീക്കങ്ങൾക്കൊപ്പം തന്നെ മറാഠകൾക്ക് കരുത്തുറ്റ ഒരു ഭരണസംവിധാനവും സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു . ഇവർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും കച്ചവടങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു . ഗ്വാളിയറിലെ സിന്ധ്യ , വഡോദരയിലെ ഗേയ്ക്‌വാദ് , നാഗ്‌പൂരിലെ ബോൺസ്ലേ തുടങ്ങിയ മറാഠ നേതാക്കൾക്ക് ശക്തമായ സേനകളെ കെട്ടിപ്പടുക്കുന്നതിന് ഈ പരിഷ്കാരങ്ങൾ സഹായകരമായി . 1720 - ലെ മാൾവയിലേക്കുള്ള മറാഠാ ആക്രമണം മേഖലയിലെ നഗരങ്ങളുടെ സാമ്പത്തികവികസനത്തിന് തടസമായില്ല . സിന്ധ്യയുടെ നേതൃത്വത്തിൽ ഉജ്ജയിനും , ഹോൾക്കർക്ക് കീഴിൽ ഇന്ദോറും വികാസം പ്രാപിച്ചു . ഈ നഗരങ്ങൾ പ്രധാനപ്പെട്ട വാണിജ്യ - സാംസ്കാരികകേന്ദ്രങ്ങളായി [ 1 ] .
ബി സി 431 - ല്‍ പെരിക്ലിസാണ് ഒരു പ്രസംഗത്തിനിടയില്‍ ജനാധിപത്യം എന്തെന്ന് വിശദീകരിക്കുന്നത് . അന്ന് പ്ലേറ്റോ ജനിച്ചിട്ടില്ല . കുറച്ച് ആളുകളില്‍ മാത്രം നിക്ഷിപ്തമായ അധികാരാവകാശങ്ങള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് സംക്രമിക്കേണ്ടതായിട്ടാണിരിക്കുന്നതെന്ന് പെരിക്ലിസ് വിശദീകരിച്ചു . അപ്പോഴും അധികാരത്തോടുള്ള ആദരവ് , നിയമത്തോടുള്ള കൂറ് എന്നിവ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു . പൊതുപ്രവര്‍ത്തനങ്ങളിലെല്ലാം നിയന്ത്രണബോധവും വിവേചനവും നിലനില്‍ക്കുന്നുണ്ട് . ' പിറേയുസിലെ കൈഫാലസിന്റെ ഗൃഹത്തില്‍ വച്ച് ഗ്ലൌക്കോണ്‍ , അദൈമാന്തസ് , പോളിമാര്‍ക്കസ് , ക്ലൈറ്റാഫോണ്‍ , ക്രാസിമാക്കസ് തുടങ്ങിയവരുമായി നടത്തിയ സംവാദങ്ങള്‍ സോക്രട്ടീസ് വിവരിക്കും മട്ടില്‍ ശിഷ്യനായ പ്ലേറ്റോ എഴുതിവച്ച പുസ്തകമാണ് ' റിപ്പബ്ലിക് ' . രചയിതാവിനെക്കുറിച്ചു് ഇനിയും സംശയങ്ങള്‍ അവസാനിക്കാത്ത കൃതികളും കൂട്ടിച്ചേര്‍ത്താല്‍ , പ്ലേറ്റോ എഴുതിയിട്ടുണ്ടെന്നു വിശ്വസിച്ചുപോരുന്ന 36 കൃതികളില്‍ ഏറ്റവും പ്രസിദ്ധം ഈ റിപ്പബ്ലിക്കാണ് . നീതിയെക്കുറിച്ച് ചോദിച്ചുകൊണ്ടാണിതില്‍ സോക്രട്ടീസ് സംസാരിച്ചു തുടങ്ങുന്നത് . തത്ത്വചിന്തകരായ ഭരണാധിപന്മാരുടെ ഇച്ഛയാണ് നീതിയെന്ന തീരുമാനത്തില്‍ ആ പ്രകരണം അവസാനിക്കുന്നു . രാജ്യത്തിന്റെ ഉത്തമതാത്പര്യങ്ങളെ മുന്‍ നിര്‍ത്തി ബോധപൂര്‍വം ഭരണകൂടങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ഭരണാധിപന്മാരാണ് നീതിയുടെ അവസാനവാക്ക് . ടൊമോക്രസിയും ഒളിഗാര്‍ക്കിയും ഡെമോക്രസിയും വിശദീകരിക്കുന്നതിനൊപ്പം ജനാധിപത്യത്തിലെ അതിരുകടന്ന സ്വാതന്ത്ര്യവാഞ്ഛയെ ' ടൈറനി ' എന്നു പേരിട്ട് മാറ്റിനിര്‍ത്താന്‍ മടിച്ചില്ല , പ്ലേറ്റോ . പ്ലേറ്റോയുടെ ചിന്തയില്‍ ഒരു സമാന്തരപ്രപഞ്ചം നിഹിതമായിരുന്നു . കൈയെത്തിപിടിക്കാനാവാത്ത വിധം പരിപൂര്‍ണ്ണവും എന്നാല്‍ അദൃശ്യമായ ഒരു ആശയപ്രപഞ്ചത്തിന്റെ അനുകരണം മാത്രമാണ് ബാഹ്യപ്രപഞ്ചം എന്നാണ് അദ്ദേഹം വിശദീകരിച്ചത് . റിപ്പബ്ലിക്കിലെ ഏഴാഭാഗത്തിലെ ഗുഹാപ്രതിരൂപത്തിന്റെ കല്‍പ്പനയിലൂടെ ഇക്കാര്യം പ്ലേറ്റോ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട് . ഭൂഗര്‍ഭ ഗുഹയ്ക്കുള്ളിലെ തടവുകാര്‍ , ഗുഹക്കു വിലങ്ങനെയുള്ള നടപ്പാതയിലൂടെ കടന്നുപോകുന്നവരുടെ നിഴലുകള്‍ യഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതുപോലെയാണ് സാധാരണജനം ബാഹ്യപ്രപഞ്ചത്തെ യാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നതത്രേ . അവ വെറും നിഴലുകള്‍ മാത്രമാണെന്ന് തിരിച്ചറിയുന്നത് ദാര്‍ശനികര്‍ മാത്രമാണ് . പക്ഷേ സത്യം പറഞ്ഞുകൊടുത്താലും അയാള്‍ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യനായേക്കാം . സൃഷ്ടികളുടെ എണ്ണപ്പെരുപ്പം പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ആഗ്രഹമാണെന്നതാണ് സത്യം എന്നു പ്ലേറ്റോ പറഞ്ഞു . ഓരോ വസ്തുവും അത് മാതൃകയാക്കുന്ന ' ആദര്‍ശവസ്തു ' വുമായി എത്രമാത്രം സാദൃശ്യം വഹിക്കുന്നോ അത്രമാത്രം യഥാര്‍ത്ഥമാവും . തോമസ് അക്വിനാസ് , പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ വളരെയെളുപ്പം ദൈവരാജ്യവുമായി കൂട്ടിക്കെട്ടി . പില്‍ക്കാലത്തുണ്ടായ എല്ലാ തത്ത്വചിന്തയും പ്ലേറ്റോയുടേ വാദങ്ങള്‍ക്കുള്ള അടിവരമാത്രമാണെന്ന് ആര്‍ഫ്രെഡ് നോര്‍ത്ത് വൈറ്റ് ഹെഡ് പറഞ്ഞിട്ടുണ്ട് . ക്രിസ്തുവിനെപ്പോലെ പ്ലേറ്റോയും ഇന്ത്യയില്‍ വന്നിരുന്നു എന്നും യോഗവിദ്യ സ്വായത്തമാക്കിയിരുന്നു എന്നും ഒരു വാദമുണ്ട് . അതെന്തോ ആവട്ടേ , പ്രാചീനമായാലും ആധുനികമായാലും ചിന്തയുടെ കുതിരവണ്ടികള്‍ എടുപ്പുകളുടെ തിരുമുറ്റത്ത് തന്നെ ചെന്നു നില്‍ക്കുന്നതിന്റെ സാരസ്യമാണ് ചികഞ്ഞു വന്നത് . ചെറു ചെറു പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെട്ട സ്വയംഭരണപ്രദേശങ്ങള്‍ ഹെല്ലനിക് സംസ്കാരത്തിന്റെ അവസാനത്തോടേ കൂറ്റന്‍ ഭരണാധികാരമായി വളര്‍ന്നതാണ് പ്രസിദ്ധമായ റോമാസാമ്രാജ്യം . ഭരണസിരാകേന്ദ്രമായ റോമിലെ പൌരന്മാര്‍ക്കു മാത്രമായിരുന്നു ജനാധിപത്യാവകാശങ്ങള്‍ . മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ടവര്‍ മാത്രം . ഇതിന്റെ ചുരുക്കിയെടുത്ത രൂപകമാണ് പാര്‍ലമെന്റുകള്‍ . പഴയ ഭരണപ്രവിശ്യകളാണ് ആധുനിക സംസ്കാരത്തില്‍ നിയമസഭാ മണ്ഡലങ്ങളും ലോകസഭയും രാജ്യസഭയുമൊക്കെയായി വേഷപ്പകര്‍ച്ച നേടിയത് . സാമ്രാജ്യത്വവുമായി ഒരൊത്തുകളി ജനാധിപത്യം നേടിയെടുത്തിരിക്കുന്നത് അങ്ങനെയാണെന്ന് എം പി ബാലഗോപാല്‍ ' വേറാക്കൂറെ ' ന്ന പുസ്തകത്തില്‍ സ്ഥാപിച്ചിട്ടുണ്ട് . ജനാധിപത്യം വഴി നടന്ന് നടന്ന് ഇന്നെത്തിയിരിക്കുന്ന പരിണതി ഇതിനു നല്ല കൈത്താങ്ങും നല്‍കുന്നുണ്ട് . ഭൂരിപക്ഷമെന്നത് കണക്കിലെ തിരിമറിമാത്രമാണെന്നിരിക്കേ ജനകീയഭരണമെന്നും ജനകീയജനാധിപത്യമെന്നും ഒക്കെ വിളിച്ചു കൂവുന്നതിന്റെ പുതിയ അര്‍ത്ഥങ്ങള്‍ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു . കമ്മ്യൂണിസ്റ്റു ചിന്തയില്‍ ജനാധിപത്യത്തിന് മാര്‍ഗമെന്ന ( വഴി മാത്രം ) നിലയേ ഉള്ളൂ . പക്ഷേ ആ ബൂര്‍ഷാവ്യാമോഹത്തെ , വര്‍ഗരഹിതസമൂഹത്തിന്റെ അത്ര തന്നെ കാല്‍പ്പനികതയോടെ സ്വയംഭരണതത്ത്വവും പ്രയോഗവിധിയും ജീവിതരീതിയുമായി വിവരിക്കാം . പെരുമാറേണ്ടി വരുന്നവരോടൊക്കെയുള്ള ഇടപാടുകള്‍ ജനാധിപത്യപരമാക്കിക്കൊണ്ട് ഇത് ശീലമാക്കാനുള്ള നിര്‍ദ്ദേശം ഗോവിന്ദന്‍ മുന്നോട്ടു വച്ചിരുന്നു . മാക്സിന്റെ വഴിയിലൂടെയായിരുന്നില്ല ലെനിന്‍ സഞ്ചരിച്ചത് . പാര്‍ട്ടിയുടെ രൂപഘടന , അച്ചടക്കം , ചിട്ടകള്‍ , ക്രിയാവിധികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ' എന്താണ് ചെയ്യേണ്ടത് ? ' എന്ന പുസ്തകം എഴുതുമ്പോള്‍ ലെനിന്‍ ' ഉത്പാദനസങ്കേതങ്ങളിലുളവാകുന്ന വികാസക്രമഫലമായി തൊഴിലാളികളില്‍ ഒരു പുതിയ വിപ്ലവതത്ത്വശാസ്ത്രം രൂപപ്പെടുമെന്ന് ' സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നു വ്യക്തമാണ് . അധികാരവിന്യസനം എന്ന സങ്കല്പങ്ങളെല്ലാം ഒരു കൂസലും കൂടാതെ കേന്ദ്രീകൃതമായ അള്‍ത്താരകളില്‍ ചെന്നു കയറുന്നതിന് ഒരു കാരണമുണ്ട് . മതം . അതു ഭരണകൂടസങ്കല്‍പ്പങ്ങളേക്കാള്‍ പ്രാചീനമായതുകൊണ്ട് മനുഷ്യന്റെ ആവിഷ്കാരങ്ങളില്‍ എല്ലാം മതപരിഗണനകള്‍ മുന്‍ വിധിയില്ലാതെ പ്രവര്‍ത്തിക്കും . ലെനിന്റെ പ്രസിദ്ധമായ ഒരു വാക്യം ഇങ്ങനെ : " ഫ്യൂഡല്‍ വ്യവസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുതലാളിത്തം സ്വര്‍ഗമാണ് . സോഷ്യലിസവുമായി താരതമ്യം ചെയ്യുമ്പോള്‍ നരകവും . " സ്വര്‍ഗനരകങ്ങളില്‍ വിശ്വസിക്കാത്ത ലെനിന്‍ തന്റെ ആശയാവിഷ്കാരത്തിനും മതവുമായി ബന്ധപ്പെട്ട പരികല്‍പ്പനകള്‍ ഉപയോഗിച്ചു എന്നത് ചെറിയകാര്യമല്ല . മാര്‍ക്സിനെ മിശിഹായാക്കുന്നതുള്‍പ്പടെ മാക്സിസം എന്ന ബൃഹദാഖ്യാനത്തിനു പില്‍ക്കാലത്ത് വന്നു ചേര്‍ന്ന വിമര്‍ശനങ്ങളൊന്നും ഈ ആരോപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നതല്ല . തത്ത്വത്തില്‍ തന്നെ ഭൌതികം എന്നു തോന്നുന്ന വാദങ്ങള്‍ക്കുളില്‍ പോലും ഒരു ദൈവ വിഗ്രഹം എവിടുന്നോ കടന്നു വന്ന് മുനിഞ്ഞിരിപ്പുണ്ടെന്നാണ് മനസ്സിലാക്കാനുള്ളത് . അപ്പോള്‍ വിശ്വാസത്തെ മൂന്നുനേരം തലയിലെടുത്തുവച്ചെഴുന്നള്ളിക്കുന്ന ഇന്ത്യയെപ്പോലുള്ള നാടുകളുടെ കഥയെന്താണ് ! ' എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം മതവിമര്‍ശനത്തില്‍ നിന്നാണെ ' ന്നു പറഞ്ഞത് മാര്‍ക്സ് തന്നെയാണ് . കടുത്ത മതനിന്ദ ചിത്രങ്ങളില്‍ കുത്തിതിരുകി എന്നാരോപിച്ചാണ് ലൂയി ബുനുവലിന് ന്യുയോര്‍ക്കിലുണ്ടായിരുന്ന ജോലി പോയത് . എന്നിട്ടും ' വിര്‍ഡിയാന ' എന്ന സിനിമയില്‍ തെണ്ടികളുടെ ' അവസാന അത്താഴം ' ചിത്രീകരിച്ചിരിക്കുന്ന രീതി കണ്ടാല്‍ വിശ്വാസികളല്ല , അല്ലാത്തവരും മൂക്കത്തു വിരലു വച്ചുപോകും . നിരോധിക്കപ്പെട്ട ' എല്‍ ' - ന്റെ കഥ വേറെ . ഫ്രെഞ്ചു വിപ്ലവത്തിലെ നിര്‍ണ്ണായകഘട്ടത്തെ ചിത്രീകരിക്കുന്ന ഒരു പഴയ ചിത്രത്തില്‍ ബാരിക്കേടുകള്‍ക്കിടയില്‍ ഉശിരോടെ പൊരുതുന്ന ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് ത്രിവര്‍ണ്ണപതാകയുമേന്തി ഫ്രാന്‍സ് , സ്ത്രീ രൂപത്തില്‍ നില്‍ക്കുന്നുണ്ട് . സിലക്രോയ് എന്ന ചിത്രകാരനാണ് ആ പടം വരച്ചത് . ഒരു തെരുവുവേശ്യയുടെ മാതൃകയിലാണ് അതില്‍ ഫ്രാന്‍സ് ! കാലം മുപ്പതുകളാണ് . അതിനും മുന്‍പ് കൊച്ചുകേരളത്തില്‍ വെണ്മണി സൌരയൂഥം ദൈവങ്ങളെ പരിഹസിച്ചും വസ്ത്രാക്ഷേപം ചെയ്തും കലഹിച്ചും വഴക്കുപറഞ്ഞും സ്നേഹിച്ചു . പക്ഷേ കാലം മാറിയപ്പോഴും ശാസ്ത്രജ്ഞാനം പരന്നപ്പോഴും നാം ഗുഹകളിലെ നിഴലുകളെ നോക്കി ഞരമ്പുകള്‍ വലിച്ചു മുറുക്കുകയാണ് ചെയ്തത് . ഈ ഉദാഹരണങ്ങള്‍ക്കൊപ്പം ഭാരതാംബ , സീത , സരസ്വതി , ഗണപതി തുടങ്ങിയ ഹുസ്സൈന്‍ ചിത്രങ്ങളെ ചേര്‍ത്തു വയ്ക്കുക . നമുക്ക് തോന്നുന്നതെന്താണ് ? പലതരം സങ്കലനങ്ങളുടെ രൂപകല്‍പ്പനയാണ് ഇന്ത്യയെന്ന സങ്കല്‍പ്പത്തിനുള്ളത് . അതില്‍ വിവിധ നരവംശങ്ങളുടെ കൂടിച്ചേരല്‍ പോലുമുണ്ട് . സ്വാംശീകരണത്തിനുള്ള കഴിവുകൊണ്ടാണ് ഇന്ത്യ വളര്‍ന്നത് . വിമര്‍ശനങ്ങളെ അതുത്ഭവിക്കുന്ന കേന്ദ്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിക്കാണാനുള്ള ശക്തിയാണ് അതിന്റെ ആന്തരിക ബലം . സാമ്രാജ്യത്വസ്ഥാപനം ഇന്ത്യയുടെ ആന്തരികപ്രേരണയാവാതിരുന്നതിനുള്ള മുഖ്യകാരണം അതിന്റെ ഉള്ളിലേക്കുള്ള നോട്ടമാണ് . അസ്തിത്വവും ( ഉണ്ട് എന്ന അവസ്ഥ ) പ്രകാശനവുമാണ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകങ്ങള്‍ . ഭാരതീയ മതവിശ്വാസത്തിന്റെ ഏറ്റവും വലിയ ദുഷിപ്പായ ജാതിവ്യവസ്ഥയെ , മതത്തിന്റെ മാന്‍ഡേറ്റുകളെ മാനിച്ചു കൊണ്ടു തന്നെ ഗാന്ധിജി പൊളിക്കാന്‍ ശ്രമിച്ചത് സ്വാംശീകരണപ്രവണതയുടെ ആധുനികമായ ഉദാഹരണമാണ് . പക്ഷേ ഇപ്പോള്‍ മതം , രാഷ്ട്രീയത്തിനു പിന്നിലെ അബോധസാന്നിദ്ധ്യം വെടിഞ്ഞ് മുന്നിലെത്തുമ്പോള്‍ , മതം തന്നെ സ്വയമേവ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ കാളക്കഴുത്തോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ മനസ്സിലാക്കാനുള്ളത് അരക്ഷിതത്വത്തിലേയ്ക്കാണ് നമ്മുടെ ചുവടുകള്‍ എന്നാണ് . കേന്ദ്രീകൃതകെട്ടുപാടുകളുള്ള സെമിറ്റിക് മതങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ നിലനില്‍ക്കുന്ന അതേ ഘടനയും സ്വഭാവവും യാതൊരു ഉള്‍ക്കാഴ്ചയുമില്ലാതെ ഇന്ത്യയ്ക്കു മേലേ മതത്തിന്റെ പേരില്‍ വിരിച്ചിടുന്നതില്‍ പരം അപകടകരമായ അജ്ഞത മറ്റൊന്നിലുമില്ല . അനു : ചിത്രകാരന്‍ എന്ന ബ്ലോഗറുടെ ആശയാവിഷ്കാരസ്വാതന്ത്ര്യം കോടതി കയറേണ്ടി വരുമെന്നതിന്റെ വേദനയിലാണീ കുറിപ്പ് . തമാശകഥകളെഴുതി അവസാനിച്ചുപോകേണ്ട , വളര്‍ച്ച മുരടിച്ച ഒന്നായി മലയാളം ബ്ലോഗുകള്‍ മാറാതിരിക്കാന്‍ മൂര്‍ച്ചയും വിവേകയും യുക്തിയുമുള്ള വിമര്‍ശനങ്ങള്‍ കൊണ്ടിവിടം മുഖരമാവണമായിരുന്നു . അതവസാനിച്ചു പോകുമോ എന്ന ആശങ്ക പങ്കുവയ്ക്കാനല്ലെങ്കില്‍ മറ്റെന്തിനാണ് എനിക്കീ ബ്ലോഗ് ? എത്ര പ്രതിലോമകരമായാലും സംവാദങ്ങളിലൂടെ തിരിച്ചറിയാനോ ബോദ്ധ്യപ്പെടുത്താനോ കഴിയാത്ത ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു തന്നെ ബോദ്ധ്യപ്പെടുത്താന്‍ കഴിയില്ലെന്നു വരുന്നതു് സ്വേച്ഛാധിപത്യത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമാണ് വളമാവുക . സ്വയം ഉത്തരമില്ലാതെ കുറ്റാരോപണങ്ങളുമായി കൂടുതല്‍ ശക്തനായ രക്ഷാധികാരിയെ ആശ്രയിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണത് . അധികാരരാഷ്ട്രീയത്തിന് ഏറ്റവും മോശമായ രീതിയില്‍ ഇതിനെ നയിച്ചുകൊണ്ടുപോകാനും പറ്റും എന്ന് സമകാല സംഭവങ്ങള്‍ തെളിവു നല്‍കുന്നു . വിമര്‍ശനങ്ങളോട് അസഹിഷ്ണുവാകുന്ന തരം മാന്യത , മറ്റെന്തു ഗുണമുണ്ടായാലും ഒരു മാനസികരോഗമാണ് . ഇതെന്റെ വിശ്വാസം . നിരോധനങ്ങള്‍ നാള്‍ക്കുനാള്‍ പെരുകട്ടെ ! പുസ്തകങ്ങള്‍ : വേറാക്കൂറ് - എം പി ബാലഗോപാലന്‍ എം ഗോവിന്ദന്റെ ഉപന്യാസങ്ങള്‍
സിദ്ധാര്‍ഥ പെരിങോടാദികളെ , യൂണിക്കോട് എന്‍ഃകോഡിങിന്റെ കാര്യവും അതിലെ പ്രശ്നങളുമൊക്കെ നമ്മുടെ ബുജികളുടെ ശ്രദ്ധയില്‍ഃ പെടുത്തിയോ പറ്റുമെങ്കില്‍ ബൊല്ലോകക്ലബ്ബിലെ പോസ്റ്റിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തുകൊടുക്കൂ . രചനയെ കുറ്റം പറയുന്ന നാം തന്നെ , കിട്ടിയ അവസരം പാഴാക്കരുതല്ലോ . എന്തായാലും ഒരു മിനിമം ലെവലിലെങ്കിലും അവര്‍ക്ക് കാര്യങള്‍ പിടികിട്ടിക്കാണുമല്ലോ . നാട്ടിലും അതൊരു ചര്‍ച്ചയാക്കാന്‍ അവര്‍ പിന്നീട് ശ്രമിക്കുമെന്ന്് വിചാരിക്കുന്നു . ( ഇത്് നെരത്തെ എഴുതാന്‍ വിട്ടുപോയി ! ) - സു -
മാതൃഭൂമി പദപ്രശ്നത്തിനായി ആവേശപൂർവ്വം കാത്തിരിക്കുന്നു ! ഒക്ടോബർ 16 മുതൽ 25 വരെ എനിക്കു കളിക്കാൻ കഴിയില്ലല്ലോ എന്ന നിരാശ ബാക്കി !
മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ഭൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത് . ആശയസബന്നതയിലും ഭാഷാ സൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു . ഭൈവം വെളിപ്പെടുത്തിയ വൈള്ളിവെളിച്ചമാണത് . ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം . ദര്‍ശനവും , ശാസ്ത്രവും , കലയും , സാഹിത്യവും , ചിന്തയും , ഭാവനയും പൂന്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം .
മഞ്ഞുകൊണ്ടുള്ള ഒരു വെള്ള പട്ടുടുപ്പിട്ട് ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായിട്ടാണ് ലണ്ടന്‍ ഇത്തവണ കൃസ്തുമസ്സിനെയും , പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്നത് . എന്തുണ്ട് ഇപ്പോള്‍ ലണ്ടനില്‍ വിശേഷം എന്ന് ചോദിച്ചാല്‍ ; ഇവിടത്തുകാര്‍ പറയും ഈ കൃസ്തുമസ് വെക്കേഷൻ അടിച്ചുപൊളിക്കണം , മഞ്ഞുകേളികളില്‍ പങ്കെടുക്കണം , ലോകത്തിലെ അതിസുന്ദരമായ കരിമരുന്നിനാല്‍ ആലേഖനം ചെയ്യുന്ന ലണ്ടനിലെ തേംസ് നദിയിലും , തീരത്തുമുള്ള ആ നവവത്സരപ്പുലരിയാഘോഷം നേരിട്ടുപോയി കാണണം , പിന്നെ പോയി " അവാതര്‍ " ( ) എന്ന ഫിലിം കാണണം ! ഈ ഡിസംബര്‍ പത്തിന് ബിലാത്തിപട്ടണത്തില്‍ ഒരു സിനിമ വിപ്ലവം തന്നെയായിരുന്നു ! ലോകസിനിമയിലെ വമ്പന്മാരെല്ലാം ലണ്ടന്‍ തെരുവുകളില്‍ നിറഞ്ഞാടിയ രാപ്പകലുകൾ . നാലര കൊല്ലമായി നിര്‍മ്മാണത്തിലായിരുന്ന അവാതര്‍ എന്ന സിനിമയുടെ Leicester Square ലെ " വേള്‍ഡ് പ്രീമിയര്‍ ഷോ " ആയിരുന്നു കാരണം ! വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട , ലോകത്തിലെ വമ്പൻ വിശിഷ്ടാതിഥികളെ മുഴുവൻ നീലപ്പരവാതാനി വിരിച്ച് വരവേറ്റ , പ്രഥമ പ്രദര്‍ശനം മുതല്‍ , എല്ലാ മാധ്യമങ്ങളാലും വാഴ്ത്തപ്പെട്ട , ഇവിടെ എല്ലാവരുടേയും സംസാരവിഷയമായി തീര്‍ന്ന പുതിയ ഈ അവതാരം അഥവാ അവതാര്‍ എന്ന മൂവി ! ലോകത്തില്‍ ഇതുവരെ പിടിച്ച സിനിമകളില്‍ ഏറ്റവും ചെലവ് കൂടിയത് ! രണ്ടായിരത്തി മുന്നൂറു കോടി രൂപ ( ) . ഒരൊറ്റ സെക്കന്റിന്റെ ഇഫക്റ്റ്സ് പ്രേഷകന് കിട്ടുവാന്‍ വേണ്ടി എണ്ണൂറോളം പേര്‍ ആയിരത്തിയിരുപത്തി നാല് മണിക്കൂര്‍ നിരന്തരം പ്രയത്നിച്ചുപിടിച്ച സിനിമാരംഗത്തെ റെക്കോര്‍ഡ് ആയ ഷോട്ട്കൾ വരെയുണ്ട് കേട്ടോ ഈ സിനിമയില്‍ . പരിഭാഷയിലടക്കം ലോകം മുഴുവൻ റിലീസ് ചെയ്ത ഈ അവതാരം പത്തുദിനം കൊണ്ട് മുടക്കുമുതലിനേക്കാൾ കൂടുതൽ കളക് ഷൻ നേടിയും റെക്കോർഡിട്ടു കേട്ടൊ . . . നിര്‍മ്മാണ പങ്കാളിയും , സംവിധായകനുമായ ജയിംസ് കാമറൂണ്‍ , പതിനഞ്ചുകൊല്ലം മുമ്പ് തന്റെ പ്രിയങ്കര കഥയായ ഈ അവതാരം സിനിമയായി അവതരിപ്പിക്കുവാന്‍ നോക്കിയപ്പോള്‍ അന്നത്തെ കംപ്യുട്ടര്‍ സാങ്കേതിക വിദ്യകള്‍ ഇത്രയും വികസിക്കാത്ത കാരണം , ഒരു സംഭവ കഥ പറഞ്ഞു ഒരു സിനിമയുണ്ടാക്കി . . . . . . . . . . . . . - - ശരിക്കും ഒരു ക്ലാസ്സിക് സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ലോകവിസ്മയമായ ആ സിനിമ ! പിന്നീട് ഭാവന സംഭവങ്ങളുമായി . . . മുതലായ ഏവരെയും കോരിത്തരിപ്പിച്ച കുറെയെണ്ണം പിന്നീട് . അങ്ങിനെയിതാ അവസനം സ്വപ്നസാക്ഷാത്കാരമായ ! തലക്കെട്ട് മുതൽ ( അവാതർ / അവതാരം തന്നെ ) , കഥാപാത്രങ്ങളുടെ പേരുകൾ ( നേയ്ത്രി , സുട്ടേയി , നാവി / പുതിയ ) , നിറം ( നീല ) , പത്തടി ഉയരവും , നാലാളുടെ ശക്തിയും , വാലുമുള്ള രൂപഭാവങ്ങൾ ( ഹനുമാൻ , ബാലി , . . . ) , പക്ഷിപ്പുറമേറിയുള്ള ആകാശഗമനം ( ഗരുഡവാഹനം / വിഷ്ണു ) , . . . , . . . . . അങ്ങിനെ ഭാരതീയ ഇതിഹാസങ്ങളിൽ നിന്നും ഇറങ്ങിവന്നവരാണൊ ഈ സിനിമയിലെ അന്യഗ്രഹജീവികൾ എന്നുതോന്നി പോകും . . സിനിമയുടെ കഥ നടക്കുന്നത് 2154 ലാണ് കേട്ടൊ . അന്നാണെങ്കില്‍ ഭൂമിയില്‍ ജീവിതം വളരെ ദുസ്സഹം . വനവും , വന്യജീവികളുമൊക്കെ നശിച്ചു , ഒപ്പം ധാതു ലവണങ്ങളും തീര്‍ന്നു തുടങ്ങി . പക്ഷെ മനുഷ്യന്റെ ആശ നശിച്ചില്ല . 2129 ല് കണ്ടുപിടിച്ച പോളിഹിമിസ് ( എന്ന ആകാശഗംഗ ( സൌരയൂഥം പോൽ വേറൊന്ന് ) ഗ്രഹവും അതിന്റെ പതിനാല് ഉപഗ്രഹങ്ങളും ( പുരാണത്തിലെ പതിനാലുലോകം പോലെ ) . ഈ ഉപഗ്രഹങ്ങളില്‍ ഒന്നായ ഭൂമിയോളം പോന്ന " പാന്ദോര " ( ) യിൽ ധാരാളം ധാതുലവണങ്ങളും , ജീവജാലങ്ങളും ഉണ്ടെത്രെ ! കൂടാതെ മഗ്നെനി ലെവി : ഷിപ്പ് ( Magnetic Levitating Super - Conducter ) മുഖാന്തിരം ഈ പന്ദോരയില്‍ വളരെയധികം മൃതസഞ്ജീവനി ( മലകളും , പൊങ്ങികിടക്കുന്ന ദ്വീപുകളും , അവിടത്തെ നാട്ടുവാസികളായ പത്തടി ഉയരവും നാലാളുടെ ശക്തിയും , വാലും ഉള്ള നാവി ( എന്ന് വിളിക്കപ്പെടുന്ന ഗിരിവര്‍ഗ്ഗഗോത്ര മനുഷ്യരും , മറ്റുയനേകം വിചിത്രജീവികളും , പ്രത്യേകതരം വൃക്ഷലതാതികളും ഈ പുതുതായി കണ്ടുപിടിച്ച പന്ദോര ഗ്രഹത്തില്‍ ഉണ്ടെന്നു മനുഷ്യന്‍ പഠിച്ചെടുത്തു ! അങ്ങിനെ സെക് ഫോര്‍ ( ) എന്ന ഖനന കമ്പനി പന്ദോരയിലെ ഇഷ്ട്ട വിഭവങ്ങള്‍ ആഗ്രഹിച്ചു സ്പേസ് ഷിപ്പില്‍ അങ്ങോട്ട് പോയി അവിടത്തെ ഈ നാവികളെ കുറിച്ചും , മറ്റുസ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും മറ്റുകാനന ലതാതികളും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു . പാന്ദോരയിൽ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് അതിനു മുന്നോടിയായി സ്പേസ് ഷിപ്പ് മുഖാന്തിരം ലാബുകള്‍ ഉണ്ടാക്കി , ക്ലോണിങ്ങ് സയന്റിസ്റ്റ് / Botanist ഗ്രേസ് അഗസ്റ്റിന്റെ ( acted by hollywood star ) ലീഡർഷിപ്പിൽ പാന്ദോര ഗോത്ര മോഡലുകള്‍ ഉണ്ടാക്കി ( അവതാരം ) അവയിലേക്ക് ശരിക്കുക്കള്ള മനുഷ്യന്റെ തലച്ചോറിന്റെ സ്കാനിങ്ങ് കടത്തിവിട്ട് , ക്ലോണിങ്ങ് മുഖാന്തിരം ( പരകായ പ്രവേശം ) അവിടത്തെ മനുഷ്യരെപ്പോലെ , ആ ലോകത്ത് അധിനിവേശം നടത്തി , നാവികളുടെ രീതികൾ പഠിച്ചും , ഇടപഴകിയും കുടിയേറി . . . . . അവിടത്തെ ധാതു സമ്പത്തുകള്‍ കൈക്കലാക്കാനുള്ള ശ്രമമാണ് പിന്നെ . ഇത്തരം നാവിയാവാനുള്ള താല്‍പ്പര്യം മൂലം മുൻ നാവികനായിരുന്ന , ഇപ്പോള്‍ വികലാംഗനായ ജാക്ക് സള്ളി , ( acted by the Austalian actor ) പന്ദോരയിലെ ഈ കമ്പനിയുടെ താവളത്തിലേക്ക് എത്തുന്നതോടെയാണ് സിനിമയുടെ തുടക്കം . . . . . ഇനിമുതല്‍ പന്ദോരയിലെ വർണ്ണപകിട്ടുള്ള കാഴ്ച്ചകളാണ് . . . . ഇതിനിടയില്‍ ഇടവിട്ട് ജാക്ക് നാവിയായി പരകായ പ്രവേശം നടത്തി ആദ്യ നടത്തത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും , ട്രെയിനിങ്ങുകളും , അതിനോടൊപ്പമുള്ള 3 - ഡി കാഴ്ച്ചകളും അതിഗംഭീരം ! . ഒരിക്കൽ പരകായപ്രവേശം നടത്തിയ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട് ജാക്ക് വിചിത്ര വനത്തില്‍ അകപ്പെട്ട് വളരെ വിചിത്രമായ പന്ദോരയിലെ ആറുകാലുള്ള കരിമ്പുലികളിൽ ( ) നിന്നും അവിടത്തെ ഗോത്ര തലവന്റെ മകള്‍ നേയ്ത്രി ( acted by ) അവനെ രക്ഷിച്ചു അവരുടെ താവളത്തിലെത്തിക്കുന്നു . അതിനു മുമ്പ് കാമദേവന്റെ മലരമ്പുകള്‍ പോലെ പ്രണയം മൊട്ടിടുന്ന ഒരു സുന്ദര കാഴ്ച്ചയുമുണ്ട് കേട്ടോ . . ! അങ്ങിനെ അമ്മ റാണി പറഞ്ഞതനുസരിച്ചു നേയ്ത്രി , ജാക്കിനെ അവരുടെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നത് , ശേഷം അവനെ അവരുടെ ഗോത്രത്തിൽ ചേർക്കുന്നൂ . നാവികളുടെ പടത്തലവൻ സുട്ടെയുമായി ( acted by ) ഉറപ്പിച്ചിട്ടുള്ള കല്യാണം പോലും വകവെക്കതെ നേയ്ത്രിക്ക് , പ്രണയമലരമ്പുകളുടെ പ്രേരണയാല്‍ ജാക്കിനോടു അനുരാഗം വളർന്നൂ . ഇതേസ്ഥിതിവിശേഷം തന്നെയായിരുന്നു വികലാംഗനായ ജാക്കിനും , നാവിയായി പൂര്‍ണ്ണശരീരം വന്നപ്പോൾ . . . പന്ദോരയുടെ പ്രപഞ്ചഭംഗിയിൽ ഉല്ലസിച്ചുനടന്നപ്പോൾ . . . കമ്പനിക്കു വേണ്ടി ചാരപ്പണിയുടെ തന്ത്രങ്ങള്‍ മെനഞ്ഞുവന്നിരുന്ന ജാക്കിനും കൂട്ടര്‍ക്കും ഈ നാവികളെ കൂട്ടക്കുരുതി നടത്തി തുരത്തികളയുന്നതിൽ എതിർപ്പുവന്നപ്പോൾ പ്രശ്നങ്ങൾ തല പൊക്കുകയായി . ഉടനെ കമ്പനിയുടെ കേണൽ മിൽസ് ക്യാർട്ടിക് ( the chief Security acted by ) നവികളെ തുരത്താൻ യുദ്ധം ആരംഭിച്ചു . കമ്പനിയുമായി യുദ്ധം ചെയ്യുന്ന അതിഭയങ്കര രംഗങ്ങളാണ് ഓരൊ പ്രേഷകരും വീർപ്പടക്കിയിരുന്ന് കാണുന്ന അവസാന ഇരുപതു മിനിട്ടിലെ ത്രീ - ഡയമൺഷൻ - മാക്സി - ഡിജിറ്റൽ ഇഫക്റ്റോടുകൂടിയ ഇമ്പമേറിയ , അത്ഭുതം നിറഞ്ഞ ഭാഗങ്ങള്‍ . . . ! ഒരു ഭാഗത്ത് മനുഷ്യന്റെ കൈയ്യില്‍ ആധുനിക വെടിക്കോപ്പ്ഉപകരണങ്ങള്‍ , എൺപതടി ചിറകുവിസ്താരമുള്ള ഭീകര ശബ്ദം പുറപ്പെടുവിച്ച് ഡ്രാഗൻ പക്ഷികളെ ( വിസ്താരമ സ്ക്രീൻ മുഴുവനായി ഇവ നമ്മുടെ മുന്നിലേക്കു പറന്നുവരുന്നതായി തോന്നും / ) പറപ്പിച്ചു വരുന്ന ജാക്കും , നേയ്ത്രിയും , വിചിത്ര കുതിരപട്ടാളമായെത്തുന്ന നാവി പടക്കൂട്ടം . . . . കമ്പനിയുടെ പട്ടാള തലവനുമായുള്ള ജാക്കിന്റെ അവസാന വരെയുള്ള ഏറ്റുമുട്ടല്‍ ഒരിക്കലും ഗ്രാഫിക്സ് ഇഫക്റ്റ് കളാണെന്നറിയാതെ നമ്മള്‍ ശരിക്കും ത്രസിച്ചു പോകുന്ന രംഗചിത്രീകരണങ്ങള്‍ . . . ഏതാണ്ട് മൂന്നുമണിക്കൂര്‍ ( 161 mints ) നമ്മള്‍ പന്ദോരയിലായിരുന്നു . . . അവിടത്തെ വളരെ വിചിത്രമായ ദിനോസറുകളും , ഉരകങ്ങളും ( , പക്ഷികളും ( മരങ്ങളും , ചെടികളും മറ്റുംനമ്മുടെ തൊട്ടടുത്തും , കാലിനിടയിലാണെന്നും മറ്റും തോന്നി നമ്മള്‍ ചിലപ്പോര്‍ പെട്ടൊന്നൊഴിഞ്ഞുമാറും . അത്രയും പെര്‍ഫെക്റ്റ് ആയി ആണ് പടം ചിത്രീകരിച്ചിരിക്കുന്നത് , പന്ദോരയിലെ നാവികൾക്കുവേണ്ടി ഒരു പുതിയ ഭാഷ തന്നെയുണ്ടാക്കി കാമറൂണ്‍ . പോലെയോ മറ്റോഒരു ക്ലാസ്സിക് സിനിമയല്ലെങ്കിലും ഈ സിനിമ തീര്‍ക്കുന്ന അതി ഭാവുക മായാജാലങ്ങള്‍ കാണാന്‍ എല്ല്ലാ സിനിമാപ്രേമികളും ഒരിക്കെലെങ്കിലും സിനിമക്കുള്ളിലെ ഈ അവതാരം കണ്ടിരിക്കണം കേട്ടൊ . . . . . അതും സിനിമതീയറ്ററുകളില്‍ വെച്ച് കളിക്കുന്നയിടങ്ങളില്‍ പോയി തന്നെ ! കളില്‍ കാണുകയാണെങ്കില്‍ വെറും ഒരു സയന്റിഫിക് - ഏലിയന്‍ തരത്തിലുള്ള സിനിമ കണ്ട പ്രതീതി മാത്രമേ കിട്ടു . . . കേട്ടോ ഈ സിനിമയിലൂടെ സവിധായകൻ കാണിച്ചു തന്ന അധിനിവേശങ്ങളെ പറ്റി , ഈ അവതാരം കണ്ടാലും / കണ്ടിലെങ്കിലും നമ്മള്‍ക്ക് ഒന്ന് ഇരിത്തി ചിന്തിക്കാം അല്ലേ . . . . . ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചത്തിന്റെ സ്കാനിങ്ങ് പേജുകള്‍ ഇതാ . . . . .
ഉപയോഗിച്ച സീഡിയും ഡീവീഡിയ്ക്കും വല്ല പ്രശ്നവുമുണ്ടായിരുന്നോ ? ഇനിയിപ്പൊ " ലിനിക്സ് ബൈബൈ " എന്നു പറഞ്ഞപ്പോള്‍ ഗ്നു / ലിനക്സെല്ലാം അനൂപിനോടു പിണങ്ങീതാണോ ; )
മദീനയില്‍തന്നെ വിവിധ സ്വഹാബിമാരുടെ അടുത്തുനിന്ന് ഖുര്‍ആന്‍ പാരായണമഭ്യസിച്ചിരുന്നവര്‍ വ്യത്യസ്ത രീതികളില്‍ ഓതുന്നത് ശ്രദ്ധയില്‍പെട്ട ഖലീഫ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ടെന്ന് തീര്‍ച്ചപ്പെടുത്തി . അതിനായദ്ദേഹം ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ്വ ( റ ) യുടെ പക്കല്‍ സൂക്ഷിച്ചിരുന്ന മുസ്വ്ഹഫ് വരുത്തി അതില്‍നിന്ന് കൂടുതല്‍ പകര്‍പ്പുകള്‍ എഴുതിത്തയാറാക്കാന്‍ നേരത്തേ ഖുര്‍ആന്‍ സമാഹരിക്കാന്‍ ഖലീഫാ അബൂബക്ര്‍ ( റ ) ചുമതലപ്പെടുത്തിയിരുന്ന സൈദുബ്നു സാബിതി ( റ ) നെത്തന്നെ ഭരമേല്‍പിച്ചു . അദ്ദേഹത്തെ സഹായിക്കാന്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്ന അബ്ദുല്ലാഹിബ്നു സുബൈര്‍ ( റ ) , സഈദുബ്നുല്‍ ആസ്വ് ( റ ) , അബ്ദുര്‍റഹ്മാനുബ്നു ഹാരിസ് ( റ ) എന്നിവരെയും നിയോഗിച്ചു . ഹി . 25 - ാം വര്‍ഷത്തില്‍ ഉസ്മാന്‍ നിയോഗിച്ച പ്രസ്തുത സമിതി ഏതാനും മാസങ്ങള്‍കൊണ്ട് തയാറാക്കിയ മുസ്വ്ഹഫിന്റെ പകര്‍പ്പുകള്‍ പ്രധാന മുസ്ലിംകേന്ദ്രങ്ങളിലേക്കയച്ചുകൊണ്ട് മേലില്‍ ഖുര്‍ആന്‍പാരായണം ചെയ്യുന്നതും പഠിപ്പിക്കുന്നതും അതനുസരിച്ചായിരിക്കണമെന്ന് ഖലീഫ ഉത്തരവിറക്കി . നാലു മുസ്വ്ഹഫുകളാണ് ഇപ്രകാരം എഴുതിയുണ്ടാക്കിയതെന്നും അവ ഏഴെണ്ണമായിരുന്നുവെന്നും അഭിപ്രായങ്ങളുണ്ട് . ആദ്യത്തേതനുസരിച്ച് മുസ്വ്ഹഫിന്റെ മൂന്നു പ്രതികള്‍ കൂഫ , ബസ്വറ , സിറിയ എന്നിവിടങ്ങളിലേക്കയക്കുകയും നാലാമത്തേത് ഖലീഫ സ്വന്തമായി സൂക്ഷിക്കുകയും ചെയ്തു . മക്ക , യമന്‍ , ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും ഓരോ പകര്‍പ്പ് അയച്ചതായാണ് ഏഴു പ്രതികള്‍ തയാറാക്കിയെന്ന പക്ഷമനുസരിച്ച് ഗണിക്കപ്പെടുന്നത് . അല്‍മസ്വാഹിഫുല്‍ അഇമ്മഃ ( മാതൃകാമുസ്വ്ഹഫുകള്‍ ) എന്ന പേരിലാണിവ അറിയപ്പെടുന്നത് . അറബിഭാഷയിലെ ചില അക്ഷരങ്ങള്‍ക്ക് ഇന്നുള്ള പോലെ പുള്ളികളിടുന്ന സമ്പ്രദായം അക്കാലത്ത് ആരംഭിച്ചിരുന്നില്ല . സ്വരചിഹ്നങ്ങളായ ഹര്‍കത്തുകളും അന്നുപയോഗിച്ചിരുന്നില്ല . പുള്ളികളും സ്വരചിഹ്നങ്ങളുമില്ലാത്ത അക്ഷരങ്ങളിലാണ് ഉസ്മാനീ മുസ്വ്ഹഫുകള്‍ എഴുതപ്പെട്ടിരുന്നത് . വിവിധ അധ്യായങ്ങള്‍ വേര്‍തിരിക്കുന്ന അടയാളങ്ങളും അവയിലുണ്ടായിരുന്നില്ല . 40 വര്‍ഷങ്ങള്‍ക്കുശേഷം അമവീഖലീഫ അബ്ദുല്‍മലികിന്റെ കാലത്ത് പ്രവിശ്യാ ഗവര്‍ണര്‍മാരായിരുന്ന ഉബൈദുല്ലാഹിബ്നു സിയാദിന്റെയും ഹജ്ജാജുബ്നു യൂസുഫിന്റെയും നിര്‍ദേശാനുസരണം നടന്ന ലിപിപരിഷ്കരണങ്ങളിലാണ് സദൃശമായ അക്ഷരങ്ങള്‍ വേര്‍തിരിക്കാന്‍ പുള്ളികളിടുന്ന രീതിയും സ്വരചിഹ്നങ്ങളിടുന്ന സമ്പ്രദായവുമാരംഭിച്ചത് .
ശവത്തിനുവേണ്ടിയെങ്കിലും , മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന് . . . . . മനസ്സിലായാ നിങ്ങക്ക് ? - ഗുണപാഠം കിട്ടി ; പക്ഷേ സരള എന്തു ചെയ്തൂ , സരളയെ എന്തു ചെയ്തൂ , ഹൌ ! എന്തൊരു ചാട്ടമാ ചാടിയത് , കുറൂ ? ഹനൂ അങ്കിള്‍ പോലും തോറ്റുപോകും !
' അമ്മ അന്നു പറഞ്ഞല്ലോ ' എന്ന വിശാഖിന്റെ ഡയലോഗു കേട്ടപ്പോള്‍ സത്യമായും എനിക്കു് ഗുരുക്കളുടെ " ഇഞ്ചി അന്നു പറഞ്ഞല്ലോ " എന്ന ഡയലോഗാണു് ഓര്‍മ്മ വന്നതു് . വിത്തു ഗുണം … ല്ലേ ?
കൊല്ലം ജില്ലയിലെ അഞ്ചല്‍ ബ്ളോക്കില്‍ വടക്ക് പടിഞ്ഞാറായി ഉത്തര അക്ഷാംശം 800 58 ′ 35 ″ നും പൂര്‍വ രേഖാംശം 760 50 ′ 52 ″ - 760 54 ′ 22 ″ നും ഇടയിലാണ് ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം . ചരിത്രത്തിന്റെ ഏടുകളിലൊന്നും പ്രത്യക്ഷപ്പെടാതിരുന്ന ഈ പ്രദേശം , പഴയ കാലത്തെ റവന്യു ഭരണ സമ്പ്രദായ പ്രകാരം ഇടമുളയ്ക്കല്‍ പകുതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു . തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഭരണത്തിന്‍ കീഴില്‍ ഉള്‍പ്പെട്ടിരുന്ന ഇടമുളയ്ക്കല്‍ പകുതി അക്കാലത്ത് തന്നെ തെങ്ങ് , നെല്ല് , കുരുമുളക് , അടയ്ക്കാ എന്നീ കാര്‍ഷിക വിളകളാല്‍ സമൃദ്ധമായിരുന്നു . കുന്നുകളും , സമതലങ്ങളും , ചരിവുകളും , താഴ്വരകളും , തോടുകളും , പുഴകളും ഉള്‍ക്കൊള്ളുന്ന ശാന്തസുന്ദരമായ പ്രദേശമാണ് ഇടമുളയ്ക്കല്‍ . പശ്ചിമഘട്ട മലനിരകളിലെ ചെങ്കോട്ട പ്രദേശത്തെ ചെറിയ വിടവ് ഈ പ്രദേശങ്ങളിലെ ( പ്രത്യേകിച്ച് അഞ്ചല്‍ ബ്ളോക്കിലെ ) കാലാവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു . ശരാശരി സമുദ്ര നിരപ്പില്‍ നിന്ന് 189 മീറ്റര്‍ ഉയരമുള്ള ഇരുമ്പുഴി കുന്നാണ് പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം . ഇടമുളയ്ക്കല്‍ പഞ്ചായത്ത് തികച്ചും ഒരു കാര്‍ഷിക അധിഷ്ഠിത ഗ്രാമമാണ് . പഞ്ചായത്തിലെ നീര്‍വാര്‍ച്ച തോടുകളില്‍ പ്രധാനപ്പെട്ടത് ഇത്തിക്കര ആറാണ് . ഗ്രാമത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലൂടെ 10 . 83 കി . മീ . നീളത്തില്‍ ഒഴുകുന്ന ഇത്തിക്കര ആറ്റിലേക്കാണ് പഞ്ചായത്തിന്റെ പരിധിയില്‍ ലഭ്യമായ 90 % ജലവും ഒഴുകിയെത്തുന്നത് . 1952 - ല്‍ രൂപീകൃതമാവുമ്പോള്‍ പഞ്ചായത്തിന്റെ ആസ്ഥാനം തടിക്കാട്ടിലായിരുന്നു . ഇപ്പോള്‍ ഈ പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്താണ് . യശ : ശരീരനായ അബ്ദുള്‍ ഖാദര്‍ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് . പരേതനായ എന്‍ . പി . ഗോപാലന്‍ നായര്‍ രണ്ടാമത്തെ പ്രസിഡന്റായി . മൂന്നാമത് ആര്‍ . ബാലകൃഷ്ണ പിള്ള പ്രസിഡന്റ് ആയി . പല തവണകളിലായി ഇരുപത്തിമൂന്നു വര്‍ഷക്കാലം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു .
ഇന്നസന്റ് പറയുമ്പോലെ , തെറ്റിദ്ധരിച്ചു തെറ്റിദ്ധരിച്ചു , വഴിപോക്കന്‍ മാഷേ . എമിറേറ്റ്‌സിനു ഞകാശുമുടക്കിയ അതേ സര്‍ക്കാര്‍ ആണു എന്റെ ശമ്പളത്തിനും കാശു മുടക്കുന്‍ എന്നാണു ഞാന്‍ " ഞങ്ങളുടെ എമിറേറ്റ്‌സ് " എന്നതു കൊണ്ട് ഉദ്ദേശിച്ചത് . ( ബിമാനം മ്മടെയല്ലെങ്കിലും അത് കുത്ത്രിക്കണ തറ സൊന്തം ആണു കേട്ടോ . ഐ മീന്‍ വിമാനത്താവളം . അതു തന്നെ നമുക്കു പണി . ) എത്ര ടിക്കറ്റും വാങ്ങി തരാം , പണം മുങ്കൂറായി അയക്കേണ്ടും വിലാസം കൂടെ തരാം : )
ക്ലബ്ബ് പല ബ്ലോഗുകളില്‍ ഒരു ബ്ലോഗ് മാത്രമല്ലേ ശിശൂ . പങ്കെടുക്കാന്‍ പറ്റുന്ന എല്ലാ ബ്ലോഗ് അംഗങ്ങളും പങ്കെടുക്കട്ടെ . ബ്ലോഗിന് പുറത്തുള്ളവരും പങ്കെടുക്കട്ടെ . പക്ഷേ കുറച്ച് പേര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാനും മറ്റുമായി വേണമെന്ന് മാത്രം . നല്ല ഉദ്യമം , നല്ല രീതിയില്‍ നടക്കട്ടെ
1 . ഹൃദയം ഇണക്കപ്പെട്ട വ്യക്തികള്‍ക്ക് സകാത്ത് നല്‍കണമെന്നാണ് ഖുര്‍ആനിക ശാസന . പ്രവാചക മാതൃകയും ഇതുതന്നെ . എന്നാല്‍ ഉമര്‍ ( റ ) തന്റെ കാലത്ത് ഇത് നിര്‍ത്തലാക്കി . ഇതുമായി ബന്ധപ്പെട്ട പ്രമാണത്തിന്റെ അടിസ്ഥാന നിദാനത്തിലേക്കാണ് അദ്ദേഹം ദൃഷ്ടികളെ പായിച്ചത് . നിദാനം ഇതത്രേ : ഇസ്ലാം ദുര്‍ബലമായിരിക്കേ അമുസ്ലിംകളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടാനായിരുന്നു പ്രവാചകന്‍ ഹൃദയം ഇണക്കപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കിയത് . ഈ സാഹചര്യം അപ്രസക്തമായപ്പോള്‍ ഈ വിധി ഉമര്‍ ( റ ) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു .
ഉമര്‍ മൌലവി എന്നല്ല ഒരാളും പറഞ്ഞിട്ടില്ല " സര്‍ക്കാരിനെയും , പാര്‍ട്ടിയേയുമെല്ലാം അല്ലാഹുവിനു മേല്‍ പരിഗണിച്ച് പരമമായ നിയമനിര്‍മ്മാണാധികാരം അവര്‍ക്ക് നല്കി അനുസരിക്കണം എന്ന് . പിന്നെ എന്തിന് ഇല്ലാത്ത തര്‍ക്കം അടിച്ചേല്‍പ്പിക്കുന്നു . ഈ വിഷയം പ്രസക്തമാണ് എന്ന് അനുസരണ അര്‍ത്ഥക്കാര്‍ക്കാര്‍ക്ക് തെളിയിക്കാന്‍ ഉപകരിക്കുമായിരുന്ന വിഷയമാണ് ആദ്യം ഞാന്‍ ചോദിച്ചത് , സര്‍ക്കാരിനെ അനുസരിക്കുന്നതില്‍ ഈ അര്‍ത്ഥ കല്‍പന എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് . അതിന് മറുപടി തന്നത് " ചോദ്യം അവഗണിക്കുന്നു " എന്നാണ് . അവഗണന അവസാനിപ്പിച്ച് അതെങ്കിലും വിശദീകരിച്ചാല്‍ മനസ്സിലാക്കാം " ഇത് വെറും വാക്കിലുള്ള തര്‍ക്കമാണോ അല്ലേ എന്ന് .
മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു . ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ് .
പ്രിയ അംജിത് , ഞാനവരെയോ അവരുടെ ഭാഷയെയോ കുറ്റപ്പെടുത്തിയതല്ല . എന്നാല്‍ കേരളത്തില്‍ വച്ച് , ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ സദസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും തന്നെ മലയാളം അറിയാമായിരുന്നൂ എന്ന നിലയ്ക്ക് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ മലയാളത്തില്‍ തന്നെ അവതരിപ്പിക്കുകയായിരുന്നു നല്ലതെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു . കൂടുതല്‍ ഭാഷയില്‍ അറിവു നേടുക എന്നാല്‍ കൂടുതല്‍ കൂടുതല്‍ അറിവുകളും അനുഭവങ്ങളും സ്വായത്തമാക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുക തന്നെയാണ് . ഇവിടെ താങ്കളുടെ ലീല ടീച്ചറിന്റെ ദീര്‍ഘവീക്ഷണത്തെയും സന്മനസ്സിനെയും ഞാന്‍ ആദരിയ്ക്കുമ്പോള്‍ തന്നെ ശ്രീമതി ടീച്ചര്‍ സ്വയം അപഹാസ്യയാവാന്‍ വേണ്ടി മാത്രം തനിയ്ക്ക് വഴങ്ങാത്ത ഭാഷ ഉപയോഗിക്കാന്‍ ശ്രമിച്ചതില്‍ നിരാശയും രേഖപ്പെടുത്തുന്നു . നന്ദ അംജിത് .
മണ്ണറിഞ്ഞ് വളപ്രയോഗം നടത്തുക എന്നപോലെ പ്രധാനമായ ഒന്നാണ് മരമറിഞ്ഞ് ടാപ്പ് ചെയ്യുക എന്നത് . ഒരു ശാസ്ത്രജ്ഞനല്ലെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന് കഴിഞ്ഞത് പട്ടമരപ്പിനൊരു ശാശ്വത …
kichu വെള്ള L series പുട്ടുകുറ്റിയുമായി ഒരു താടിക്കാരൻ മഴയത്ത് അലയുന്നതായി ചില reportകൾ വന്നിട്ടുണ്ടു് . അതു് ഞാനല്ല .
( ഈ കിച്ചു ബ്ലോഗര്‍ കിച്ചു അല്ല , എനിക്കു നന്നായി അറിയാവുന്ന , ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന , മറ്റൊരു കിച്ചു ആണെന്നു ഞാന്‍ കരുതുന്നു . ശരിയല്ലേ ? )
ഞാൻ കരുതി ബെർട്ടൊലൂച്ചിയുടെ ആ പഴയ സിനിമയെക്കുറിച്ചായിരിക്കുമെന്ന് . . കുറിപ്പ് ഇഷ്ടമായി .
ബില്‍ഡിങ്ങിന്റെ തൊട്ടിലാട്ടം തുടങ്ങിയപ്പോള്‍ തന്നെ ഓഫീസിലെ മറ്റെല്ലാവരും വീണ്ടും അവരവരുടെ പണികളിലേക്ക് തിരിഞ്ഞിരുന്നു . കാരണം അവർക്കതൊന്നും പുത്തരിയായിരുന്നില്ല , നമ്മളിതെത്ര കണ്ടിരിക്കുന്നു എന്നാണവരുടെ ഭാവം . ഭൂചലനത്തെ പ്രതിരോധിക്കുന്ന സ്ട്രക്‌ചറുകളിൽ പണിതുയര്‍ത്തിയവയായിരുന്നു അവിടുത്തെ കെട്ടിടങ്ങൾ . എന്തെങ്കിലും സംഭവിച്ചാൽ അല്പസമയം ആടും , എന്നിട്ട് നിശ്ചലമാകും , അത്രതന്നെ . മുകളിലെ നിലകളിൽ ഈ ആന്തോളനം നന്നായി അനുഭവപ്പെടുമെന്ന് മാത്രം .
ചുരുക്കത്തിൽ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വിവിധ പ്രോഗ്രാമുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ , അതേപോലെയാണ് ക്രോം വിവിധ സൈറ്റുകളേയും ആപ്ലിക്കേഷനുകളേയും കൈകാര്യം ചെയ്യുന്നത് . ഇത് ഓപ്പറേറ്റിങ് സിസ്റ്റം നിർമ്മാണത്തിലേക്കുള്ള ഗൂഗിളിന്റെ ആദ്യ ചുവടുവയ്പാണോ എന്ന സംശയം ഇതിനോടകം തന്നെ പല ടെക്നോളജി ബ്ലോഗുകളിലും പ്രകടിപ്പിച്ചുകഴിഞ്ഞു .
കവിത്രയത്തിൽ , ആശാന്റെയും , ഉള്ളൂരിന്റെയും കാവ്യസൃഷ്ടികൾ മാർക്സിസത്തിൽ നിന്നും വളരെദൂരം സ്ഥിതിചെയ്യുന്നുവെന്നും ; വള്ളത്തോൾ അടിമുതൽ മുടിവരെ ഗാന്ധിഭക്തനായിരുന്നു എന്നും വിശ്വസിക്കണമോ ?
പലര്‍ക്കും ചുംബനങ്ങളും കിടപ്പറ രംഗങ്ങളുമെല്ലാം ഒഴിച്ചുകൂടാനാവാത്തതാണ് . എന്നാല്‍ സോയ അക്തര്‍ എന്ന സംവിധായികയുടെ കാര്യമെടുത്താല്‍ സംഗതി അല്‍പം വ്യ്ത്യസ്തമാണ് . തന്റെ പുതിയ ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്്ത ഒരു ചുംബന രംഗം വല്ലാതെ നീണ്ടുപോയോയെന്നതാണ് സോയയുടെ സംശയം .
ചിന്തയുടെ ഉത്സവപ്പറമ്പുകളിൽ അലഞ്ഞുതിരയുകയായിരുന്നു . . . കളഞ്ഞുപോയ എന്തൊക്കെയോ തിരഞ്ഞ് പഴകിക്കീറിയ സ്വന്തം മടിശ്ശീലകളിൽ വെറുതെ കൈയിട്ടു നോക്കുകയായിരുന്നു . ഇപ്പോളാണു് പഴയ ഈ ചിപ്പിത്തോടിനു് ഇതുവരെ തൊട്ടറിയാഞ്ഞ ഇങ്ങനെയൊരരികും കൂടെ കണ്ടതു് . മുത്തൊഴിഞ്ഞ ചിപ്പിക്കോ ചിപ്പിപോയ മുത്തിനോ തോനെ സങ്കടം ?
ഈ പി . കെ . ജി അല്ലെ ഇപ്പോള്‍ രാഷ്ട്രീയം ഒക്കെ നിര്‍ത്തി ബ്ലോഗും സീരിയല്‍ അഭിനയവുമൊക്കെയായി നടക്കുന്നത് ?
കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതു കേസ് സിബിഐയ്ക്കു വിടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു . ഐസ്ക്രീം കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും വിഎസ് ശേഖരിച്ചിരുന്നു . ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കുന്നതു വഴി ഇക്കാര്യത്തില്‍ സിപിഎമ്മില്‍നിന്ന് ആരുടെയൊക്കെ സഹായം കിട്ടിയെന്നതും പുറത്തുവരുമെന്നാണു വിഎസ് കണക്കുകൂട്ടുന്നത് . എത്ര മൂടിവച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന വിഎസിന്റെ പ്രസ്താവന ഇതുകൂടി മുന്നില്‍ക്കണ്ടാണ് .
താങ്കളുടെ വിമര്‍ശന കുറിപ്പുകള്‍ വായിക്കാറുണ്ട് . കവിതകളിലൂടെ കടന്നു പോകാനുള്ള അവസരം ഇപ്പോഴാണ് ഉണ്ടായത് . വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിലും അത് അടുക്കി വയ്ക്കുന്നതിലും അന്യാദര്‍ശമായ കയ്യടക്കം കാണുന്നു . പുതിയ വിഷയങ്ങളിലേക്ക് ഇനിയും ചിന്തകള്‍ കാട് കയറട്ടെ .
ചരിത്രപരമായ വിശകലനങ്ങള്‍ക്കുശേഷം ഷാ വലിയുല്ലാഹിദ്ദഹ്ലവി സ്വന്തം കാലഘട്ടത്തില്‍ മുസ്ലിം സമൂഹത്തിന്റെ ബാഹ്യതലത്തിലും ആന്തരിക തലത്തിലും ബാധിച്ച രോഗബീജത്തിലേക്ക് വിരല്‍ ചൂണ്ടി . ' തഫ്ഹീമാത്ത് ' എന്ന കൃതിയില്‍ ഫിഖ്ഹിനെ സംബന്ധിച്ച് സന്തുലിതവും പക്ഷപാത രഹിതവുമായ ഒരു വീക്ഷണം അവതരിപ്പിച്ചു . ഇന്‍സ്വാഫ് എന്ന ലഘുകൃതിയില്‍ വ്യത്യസ്ത കര്‍മശാസ്ത്രസരണികളെ സംയോജിത രൂപത്തില്‍ പുനഃക്രമീകരിക്കാനുള്ള മാര്‍ഗരേഖകള്‍ സമര്‍പ്പിച്ചു . ഇജ്തിഹാദിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു . ഇസ്ലാമിക വിജ്ഞാന പഠനം എന്നത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ പഠനം മാത്രമായി പരമമതപ്പെട്ടുപോവുകയും ഹദീസ് പഠനം സര്‍വ്വത്ര അവഗണിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹദീസ് പഠനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു . സര്‍വ്വോപരി ഇസ്ലാമിനെ ഒരു സമ്പൂര്‍ണ വ്യവസ്ഥിതി എന്ന നിലയില്‍ അവതരിപ്പിച്ചു . ഇസ്ലാമിനെ സമ്പൂര്‍ണമായി സ്ഥാപിക്കാന്‍ രംഗപ്രവേശം ചെയ്യുന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ദാര്‍ശനികാടിത്തറയാകാന്‍ മാത്രം ഭദ്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ . പില്‍ക്കാലത്ത് ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തില്‍ ദൃശ്യമായ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവും മതപരവുമായ സകലപരിഷ്കരണ സംരഭങ്ങള്‍ക്കും പ്രചോദനമായത് ഷാ വലിയുല്ലയുടെ ചിന്തകളാണ് .
അപ്പോള്‍ നന്ദേട്ടാ ടാറാണ് കാരണം അല്ലെ ? പിന്നെ നാലിലും അഞ്ചിലും ഒക്കെ പഠിച്ചുവെന്ന് അങ്ങ് വിശ്വസിച്ചു
കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍ എന്തുചെയ്യും എന്തുചെയ്യും കുഞ്ഞൂവാവയ്ക്ക് കുറുമ്പുണ്ടേല്‍ ചുട്ടപെടാ ചുട്ടപെടാ കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍ എന്തുചെയ്യും എന്തുചെയ്യും കുഞ്ഞൂവാവയ്ക്ക് കുറുമ്പില്ലേല്‍ ചക്കരുമ്മാ ചക്കരുമ്മാ ഇന്നലെ ഏട്ടന്റെ മക്കളുമായി ഈവനിംഗ് വഴക്കിനിറങ്ങി . വഴിയില്‍ അലമ്പുണ്ടാക്കില്ല , മിഠായി വേണമെന്ന് പറയില്ല , റോഡ് മുറിച്ച് കടക്കുമ്പോള്‍ കൈ പിടിക്കാം മുതലായ പ്രീ കണ്ടീഷനുകളിലാണ് യാത്ര തുടങ്ങിയത് . ബോണസായി , എന്റെ കണ്ണുവെട്ടത്തില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും ! പുറത്തിറങ്ങിയാല്‍ കഷ്ടിച്ച് രണ്ടടി പോലും നടക്കാന്‍ കൂട്ടാക്കാത്ത ഇളയവള്‍ മൂത്തവളെ തോല്പിച്ച് , രണ്ട് കിലോമീറ്ററാണ് ഞങ്ങളോടൊപ്പം നടന്നത് ! ! കാരണമായതോ , മുകളില്‍ കൊടുത്തിരിക്കുന്ന പാട്ടും . ഈ നമ്പര്‍ ഇനി ഓടുമോ എന്നറിയില്ല .
പിന്നെ വൈദ്യശാസ്ത്രത്തില്‍ / വൈദ്യശാസ്ത്രജ്ഞര്‍ക്ക് പിഴവുകള്‍ വരുന്ന കാര്യം . അതും എത്ര ശതമാനം ? 100 കേസില്‍ എത്ര കേസില്‍ വൈദ്യശാസ്ത്രത്തിന്റെ / വൈദ്യശാസ്ത്രജ്ഞന്റെ കുഴപ്പം കൊണ്ട് പിഴവ് വരുന്നു ? ഇതും ജ്യോതിഷത്തില്‍ പിഴവു വരുന്നതും തമ്മില്‍ താരതമ്യം ചെയ്യാമോ ?
എന്തിനു വേണ്ടി മതം മാറിയാലും എന്താ കുഴപ്പം അനിൽ ? അവർ മാറിയത് വ്യക്തിപരമായ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയായിരിക്കാം , ലൈമ്ലൈറ്റിൽ വരുന്നതിനു വേണ്ടിയാവാം , ദുരാചാരങ്ങളിൽ നിന്നും വിടുതൽ നേടാൻ ആവാം . . . വാട്ടെവർ . . . അവർക്ക് മാറണം എന്നു തോന്നി മാറി . . . സോ വാട്ട് ? ഷർട്ട് മാറും പോലെ ഉള്ള കാര്യമേ ഉള്ളൂ അത് . . . മതം എന്തോ സംഭവം ആണെന്ന് ധരിച്ച് വച്ചാലേ മതം മാറിയതിൽ ( എന്തിനു വേണ്ടിയാണെങ്കിലും ) വിരോധം തോന്നേണ്ട പ്രശ്നമുള്ളൂ . . . അതിനു ന്യൂസ് വാല്യൂ കിട്ടിയിട്ടുണ്ടെങ്കിൽ , ചോദിച്ച ചോദ്യങ്ങൾക്ക് അവർക്ക് അപ്പോൽ തോന്നിയ പോലെ മറുപടി പറഞ്ഞെങ്കിൽ അത് ചോദിച്ചവർക്കും ന്യൂസ് വാല്യൂ ഉണ്ടാക്കിയവർക്കും ആണ് പ്രധാനപങ്ക് . . . മതം മാറുക എന്ന അവരുടെ വ്യക്തിജീവിതത്തിലെ ഇഷ്യൂ എന്തിനു ശ്രദ്ധിക്കണം ? അവർ ഒരു സാഹിത്യകാരിയായിരുന്നു . . അതാണ് പ്രധാനം . . .
" നീ ഇങ്ങിനെ കത്തുമെഴുതി നടന്നാൽ അവൾ ചങ്കുറപ്പുള്ള വേറെ വല്ലവന്റേയും കൂടെ പോകും "
ശരീരത്തിനകത്തെ രക്തസ്രാവം , അർശസ് മതുലായവയ്ക്ക് അത്യുത്തമം . പ്രസവം കഴിഞ്ഞാൽ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുന്നത് നല്ലതാണ് . മുറിവുകൾ ഉണങ്ങുന്നതിന് പുറത്ത് ലേപനമായി ഉപയോഗിക്കാം . അകത്തു കഴിക്കുകയും ചെയ്യാം . സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ , കഫക്കെട്ട് മുതലായവ ശമിക്കും . വയറളിക്കം , വ്രണങ്ങൾ കരിയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു .
നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത് . ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ് . കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക - സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട് . വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത് . കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി . കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട് . അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ " അഹത്തുള്ളാള്‍ " . നമ്പൂതിരിമാരെ " ടൈപ്പ് " കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ " ഇന്ദുലേഖ " യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം . വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട് . നമ്പൂതിരി നവോത്ഥാനകാലത്തെ , പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് " അഹത്തുള്ളാള്‍ " . പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ . നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ് , അവര്‍ ഇവിടെ വാസയോഗ്യമാക്കിയത് , സാമുദായിക ഘടനയിലെ പ്രത്യേകതകള്‍ , കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു . വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് " അഹത്തുള്ളാള്‍ " . കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് . അകത്തുള്ളയാള്‍ ആണ് " അഹത്തുള്ളാള്‍ " . അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ " ഉള്ള് " കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത് . വ്യക്തിത്വത്തിന്റെ അക - പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക - പുറങ്ങളുടെ വൈരുധ്യവും . " അഹത്തുള്ളാള്‍ " അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം . തന്നിലെ അക - പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട് . മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് " അഹത്തുള്ളാള്‍ " എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത് . അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍ , സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത് . നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു . ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത് - വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ - സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത് . നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ് . ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ , വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക : കഥയുടെ തുടക്കം ഇങ്ങനെയാണ് : " വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു . തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ " ( എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67 - 68 ) . ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത് . " നമ്പൂരിശ്ശന്മാര്‍ " എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ് . " ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ , കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും , " ദാഹജലം തരുമോ " എന്നു പാടി ആദ്യം തെണ്ടിയിരിക്കുക " - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു . " ദാഹജലം തരുമോ " എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു . ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു . അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക , കണ്ടിരിക്കുക , നടന്നുതുടങ്ങിയിരിക്കുക , സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ് . ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ് . " തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം " എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു . ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു . " ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക " എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി ; പരിഹാസവും . തുടര്‍ന്ന് " നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി . " അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു . " ഹെഗ്ഡെ , എമ്പ്രാന്തിരി , ഭട്ട് എന്ന മട്ട് ഓരോ ജാതിയായി , പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക , വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക " - ഭട്ട് എന്ന മട്ട് , തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത് - ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ് . " വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി . അവയില്‍ പടുതിരി കത്തിച്ചു . വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി . തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു . ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി . ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത് . മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ " - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക . ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ " എഴുത്തുവിദ്യ " ഈ കഥയിലും കാണാം . സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ , ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു . അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക - പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് ( സമൂഹത്തിനകത്തും വീടിനകത്തും ) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , " അഹത്തുള്ളാള്‍ " എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു . തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - " ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു . മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍ . അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം ! ! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - " ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം . വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി . അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു . ഇവര്‍ക്ക് വിധിച്ചത് സംബന്ധം . ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍ ! " ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം ; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി . പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി . വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെ - വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത് - യും അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട് . നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന " സ്മാര്‍ത്തവിചാരം " കഥയില്‍ കടന്നുവരുന്നുണ്ട് . വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം . സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു . യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം . ചരിത്രം കഥയായി മാറുകയാണ് . " എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി . " അഹത്തുള്ളാള്‍ " കള്‍ വിധവകളായി . ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി . ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി . അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു . അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു . - " അടുക്കള ദോഷം " എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു , കൂട്ടാനില്‍ ഉപ്പ് പോരാതായി , സാധനം എന്നാല്‍ ഉലുവ , കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം . അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം . ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള , തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും . ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി . വിധവകള്‍ക്കും കാര്യം ബോധിച്ചു . ക്യൂ എന്ന അക്ഷരം , ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല . ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു . അതേമാതിരി വിധവകള്‍ ഇങ്ങോട്ടും . എല്ലാവരും പരസ്പരം ചിലവായി " . " സാധ്വി " കള്‍ " സാധന " ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം ; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു . ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു . " എല്ലാവരും പരസ്പരം ചിലവായി " എന്ന വാക്യത്തിനുണ്ടൊരു " വികെ എന്‍ ടച്ച് " . നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും . ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും , സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍ , ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു . കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു " ട്വിസ്റ്റ് " ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു . അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല . എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട് . അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ " അമ്പലക്കാള " യെപ്പോലെ ( വി ടിയോട് കടപ്പാട് ) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍ , ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു . നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന , ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത് . രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു . " അതിന് ഒരു വസ്തു പിടിയില്ല " എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല . തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു . - കിടക്കദോഷത്തിന് മറ്റേ " അഹത്തുള്ളാള്‍ " ധാരാളം വേണം ! - കള്‍സ് ? - അല്ല . - പിന്നെ ? - റാക്ക് ഓണ്‍ ദ റോക്സ് വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത് . അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ " അഹത്തുള്ളാള്‍ " ( അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം ) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു . കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു . ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത് . വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ " വെള്ള " ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം . സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ് . നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട് . അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം . ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു . ഈ നിലയ്ക്കുള്ള ഒരു " നവോത്ഥാനം " കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം . നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും " അഹത്തുള്ളാള്‍ " പ്രസക്തമാണ് . തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത് . ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് " അഹത്തുള്ളാള്‍ " . സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ . " അഹത്തുള്ളാളി " ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട് . ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ . ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു . നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു . ഈ ചിരിയുടെ അലകളാണ് " അഹത്തുള്ളാളി " ല്‍ മുഴങ്ങുന്നത് . മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു . നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട് . *
മനാലിയിൽ നിന്ന് 16 കി . മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം രോഹ്‌താൻ പാസിലേക്ക് കയറുന്നതിന്റെ തുടക്കമാണ് . ഇവിടെ മനോഹരമായ രഹാല വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു .
ജയനും ബെൽബോട്ടവും ജയൻ തമാശകളുമൊക്കെ കേരളത്തിൽ തരംഗമാകുന്നതിന് 7 - 8 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിച്ച സ്കൂളിൽ . . . . . മിമിക്രികൊണ്ടും തമാശകൾകൊണ്ടും പാട്ടുകൊണ്ടും ക്ലാസ്സിലെ ഹീറോയും ടീച്ചറുമ്മാരുടെ കണ്ണിലുണ്ണിയും ആയിരുന്നെങ്കിലും വിപിൻദേവ് അവന്റെ കൂട്ടുകെട്ടിന്റെ ഫലം കൊണ്ടാകും , പ്രിൻസിപ്പാളിന്റെ ബ്ലാക്ക് ലിസ്റ്റിൽ ആയിരുന്നു . വിപിൻദേവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരായ അർഷദും ഷാജിയും ഒക്കെ പ്രിൻസിപ്പലിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരായിരുന്നു . മാസത്തിൽ ഒരിക്കലെങ്കിലും അർഷദും ഷാജിയും പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നതു കാണാം . ചിലപ്പം കൂടെ വിപിൻ ദേവും ! എല്ലാവരുടെയും പേടി സ്വപ്നമായിരുന്ന പ്രിൻസിപ്പൽ തികഞ്ഞ ഒരു ഡിസിപ്ലിനേറിയൻ ആയിരുന്നു . കട്ടിയായ കറുത്ത ഫ്രെയ്മുള്ള കണ്ണാടിയും കറുത്ത കോട്ടും കറുത്ത പാന്റും അണിഞ്ഞ് ഫുൾ സ്യൂട്ടിലേ പുള്ളിയെ ഞങ്ങൾ കണ്ടിട്ടുള്ളു . മിക്കപ്പോഴും കൈയ്യിൽ ഒരു ചൂരൽ വടിയും കാണും . ആ ചൂരൽ വടിയുടെ ചൂടറിഞ്ഞവർ പിന്നെ ഒരിക്കലും വാല് പൊക്കില്ല ! പുള്ളിയുടെ വേഷവും സ്റ്റ്‌റിക്റ്റ്നസ്സും കൊണ്ടാകും , പുള്ളിക്ക് " കരടി " എന്ന ഇരട്ടപ്പേര് വീണത് . ( അദ്ദേഹത്തിന്റെ സ്നേഹവും ആത്മാർത്ഥതയുമൊക്കെ ഞങ്ങൾ മനസ്സിലാക്കുന്നത് സ്കൂളിൽ നിന്ന് പാസ്സൌട്ടായതിനു ശേഷമായിരുന്നു . ) അങ്ങനെയിരിക്കെ , വിപിൻ ദേവ് പെട്ടന്നൊരുദിവസം ജയന്റെ ആരാധകനായി മാറി ! അവൻ ഏതോ തീയറ്ററിൽ നിന്ന് " കോളിളക്കം " കണ്ടു . അതിനു ശേഷം അവൻ അവന്റെ വല്യമ്മാവൻ സിംഗപ്പൂർ നിന്ന് കൊണ്ടുവന്ന നീളമുള്ള കോളർ ഉള്ള ഷർട്ടും ബെൽ ബോട്ടം പാന്റും ബ്രൌൺ കളറിലുള്ള ഹീലിന്റെ അവിടെ കട്ടയുള്ള ഒരു ജോഡി ഷൂസും ക്ലോക്കിന്റത്ര വലിപ്പമുള്ള വാച്ചും ഒക്കെ കെട്ടിക്കൊണ്ട് സ്കൂളിൽ വരാൻ തുടങ്ങി . ( ആ സമയത്ത് നീളം കുറഞ്ഞ കോളറും ബാഗി പാന്റ്സുമാണ് കാമ്പസ് ഫാഷൻ ) . അവന്റെ സംഭാഷണ ശൈലി ജയന്റേത് പോലെയായി പിന്നെ ! ക്ലാസ്സിലൊക്കെ താമസിച്ച് വന്നിട്ട് ജയൻ ശൈലിയിൽ 2 കൈയ്യും ഒരു കാലുമൊക്കെ പൊക്കി " ടീച്ചർർർർർർർർർ . . . . മേ ഐ കമിൻൻൻൻൻൻൻൻൻൻ . . . " എന്നൊക്കെ ജയന്റെ ശബ്ദത്തിൽ ചോദിച്ചു തുടങ്ങി . ടീച്ചറുമ്മാർ അവന്റെ തമാശകൾ ആസ്വദിക്കുന്നവരായിരുന്നതുകൊണ്ട് അവനെ ആരും വഴക്ക് പറയില്ലായിരുന്നു . അവൻ മുടി നീട്ടി വളർത്തി മുന്നിൽ ജയന്റെ സ്റ്റൈൽ പോലെയൊക്കെ ആക്കി . എന്താടാ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് അവൻ " വിഗ്ഗ് , വിഗ്ഗ് . . ജയന്റെ വിഗ്ഗാടാാാാ " എന്നു പറയുമായിരുന്നു . ഇതിനിടയിൽ അവന്റെ അപ്പൂപ്പന്റെ പഴയ സിംഗപ്പൂർ പെട്ടിയിൽ നിന്ന് അവന് അന്ധന്മാർ വയ്ക്കുന്നതുപോലത്തെ ഒരു കറുത്ത് കൂളിംഗ് ഗ്ലാസ്സ് കിട്ടി . പിന്നെ അതും വച്ചോണ്ടായി കോലം കാണിപ്പ് ! . ജയന്റെ സിനിമ എവിടെ കാണിക്കുന്നെന്ന് പത്രത്തിൽ കണ്ടാലും അന്നവൻ അവിടെ എത്തിയിരിക്കും ! അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച്ച വൈകിട്ടത്തെ മാസ്സ് ഫിസിക്കൽ ട്രെയിനിങ് പിരീഡ് കട്ട് ചെയ്യാനായി പുതിയതായി പണിഞ്ഞുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്ന അർഷദിനെയും ഷാജിയേയും അവരെ കാണാഞ്ഞ് അവരെ തിരക്കി പോയ വിപിൻ ദേവിനെയും പൊക്കിയ പ്രിൻസിപ്പൽ അവരെ മാസ്സ് PT അസ്സംബ്ലിയുടെ മുന്നിൽ ( സ്കൂളിലെ സകല വിദ്യാർത്ഥികളുടെയും മുന്നിൽ ) അത് തീരുന്നതുവരെ മുട്ടുകുത്തി നിർത്തിയിരുന്നു . അവർക്കത് ഭയങ്കര നാണക്കേടായി . പ്രിൻസിപ്പലിനെതിരേ അവരുടെ ആത്മരോഷം ആളികത്തി . പ്രിൻസിപ്പലിന് ഒരു പണി കൊടുക്കണമെന്ന് അവർ ഐക്യകണ്ഠേന തീരുമാനിച്ചു . അന്ന് വൈകിട്ട് അവർ അർഷദിന്റെ വീട്ടിൽ ആലോചനായോഗം കൂടി . കാര്യമായിട്ട് വേലത്തരങ്ങളൊന്നും കാണിക്കാൻ കഴിയില്ല , കാരണം പത്താം ക്ലാസ്സാണ് . പ്രിൻസിപ്പൽ ഫൈനൽ പരീക്ഷ എഴുതണ്ട എന്ന് വച്ചാൽ വർഷം ഒന്ന് പോയി കിട്ടും . എന്നാലും എന്തെങ്കിലും ചെയ്യണമെന്ന് അവർ തീരുമാനിച്ചു . ആലോചന നടന്നോണ്ടിരുന്നപ്പം ഫോൺ ബെല്ലടിച്ചു . അർഷദിന്റെ വാപ്പ സിംഗപ്പൂർ നിന്ന് വിളിച്ചതായിരുന്നു . സംസാരം കഴിഞ്ഞ് അർഷദ് റിസീവർ താഴെ വച്ചതും വിപിൻ ദേവ് ആ റിസീവർ അവന്റെ കൈയ്യിൽ നിന്ന് മേടിച്ചു . അവൻ പ്രിൻസിപ്പാളിന്റെ ക്വാർട്ടേഴ്സിലെ നമ്പർ കറക്കി . പ്രിൻസിപ്പൽ ഫോൺ എടുത്തു . വിപിൻ ദേവ് ജയന്റെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി . " ഹലോ " ( ജയന്റെ മുഴങ്ങുന്ന ശബ്ദം ) " യെസ്സ് " , പ്രിൻസിപ്പൽ ഫോൺ എടുത്തു . " കരടിയല്ലേ ? മരിച്ചുന്ന് കരുതിയില്ലെടാാാാാ " ( ജയൻ ! ) " വാട്ട് ? " പ്രിൻസിപ്പൽ ! " മരിച്ചുന്ന് കരുതിയില്ലെടാാാാാ " ( ജയൻ ! ) " ഹെലികോപ്പ്റ്റർ വയലിലാണെടാ വീണത് . . . " ( ഹെലിക്കോപ്റ്റർ വയലിൽ വീണോണ്ട് ജയൻ മരിച്ചില്ലന്ന് ! ) " ഹൂ ഈസ് ദിസ്സ് ? " പ്രിൻസിപ്പൽ ദേഷ്യത്തിൽ . . . " ജയനാണെടാാാാ . . . ചൂടാകാതെടാ കരടീീീീീീീ " ( ജയൻ ) " ഐ വിൽ റിപ്പോർട്ട് ഇറ്റ് റ്റു ദ പോലീസ് യൂ സ്റ്റുപ്പിഡ് ഇഡിയറ്റ് " പ്രിൻസിപ്പൽ ദേഷ്യത്തിൽ . . . " കൂൾ ഡൌൺ കരടീീീീീീ " ( ജയൻ ) പെട്ടന്ന് മുറി തുറന്നു വന്ന അർഷദിന്റെ ഉമ്മയെ കണ്ട് വിപിൻ ദേവ് ഫോൺ കട്ട് ചെയ്തു . പിറ്റേ ദിവസം പ്രിൻസിപ്പാളിന് പണി കൊടുത്ത സന്തോഷത്തിൽ 3 പേരും സ്കൂളിൽ എത്തി . അടുത്ത കൂട്ടുകാരോടൊക്കെ നടന്ന സംഭവം പറഞ്ഞു . പതിവ് പോലെ പ്രിൻസിപ്പാളിന്റെ ഹിസ്റ്ററി ക്ലാസ്സായി . പ്രിൻസിപ്പാൾ വന്നു ക്ലാസ്സെടുത്തു . ക്ലാസ്സ് കഴിഞ്ഞ് പോകാൻ നേരം പുള്ളി വിപിൻ ദേവിനെ തുറിച്ച് ഒരു നോട്ടം നോക്കിയിട്ട് , " വിപിൻ ദേവ് , കം വിത്ത് മീ റ്റു മൈ ഓഫീസ് " എന്നു പറഞ്ഞിട്ട് പുറത്തിറങ്ങിപ്പോയി . വിപിൻ ദേവിന് അപ്പഴത്തെ ഭാഷയിൽ പറഞ്ഞാൽ " മുട്ടിടി വാട്ടർ സപ്ലൈ " തുടങ്ങി ! അവൻ തിരിഞ്ഞ് ഷാജിയേയും അർഷദിനെയും നോക്കിയപ്പം അവർ ഒന്നും അറിയാത്ത മട്ടിൽ ഇരിക്കുന്നു ! ചതിയന്മാർ . . . കൂടെയുണ്ടായിട്ട് ഒരു ആശ്വാസവാക്ക് പോലും പറയാതെയിരിക്കുന്നത് കണ്ടില്ലേ - അല്ലേൽ പ്രിൻസിപ്പൽ ഇതെങ്ങനെ അറിയും ? ഏതോ ചതിയന്മാർ ഒറ്റു കൊടുത്തതാകും ! ഒരു വർഷം പോയികിട്ടിയത് തന്നെ ! വിപിൻ ദേവ് മനസ്സിലോർത്തു . വിപിൻ ദേവ് അറിയാവുന്ന സകല ഈശ്വരന്മാരെയും വിളിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ ചെന്നു . " മേ ഐ കമിൻ സാർ " . . ഒരു ദീനരോദനം പോലെയായിരുന്നു . " യെസ്സ് " . . . പ്രിൻസിപ്പൽ ഗൌരവത്തിലാ . വിപിൻ ദേവ് ടൈ ഒക്കെ ശരിക്കാക്കിയിട്ട് മുറിയിലോട്ട് കയറി ചെന്നു . നോക്കുമ്പോൾ മുറിയുടെ വശത്തെ , ചൂരൽ ഇരിക്കുന്ന മേശപ്പുറത്തേക്കാണ് പ്രിൻസിപ്പലിന്റെ പോക്ക് . വിപിൻ ദേവ് പാന്റ്സിൽ മുള്ളിയോന്ന് സംശയമുണ്ട് ! " എന്റെ കഥ കഴിഞ്ഞു " . . . അവൻ മനസ്സിലോർത്തു . വിപിൻ ദേവിന് തലകറങ്ങുന്നതുപോലെ തോന്നി . കണ്ണിൽ ഇരുട്ട് കയറുന്നു . . . മേശപ്പുറത്തിരുന്ന പ്രോഗ്രസ്സ് റിപ്പോർട്ടുകളുമെടുത്ത് പ്രിൻസിപ്പൽ വന്നപ്പഴേക്ക് ദാ കിടക്കുന്നു വിപിൻ ദേവ് താഴെ ! വിപിൻ ദേവ് ബോധം കെട്ടു വീണു . അതുകണ്ട് പ്രിൻസിപ്പൽ അന്തം വിട്ടു ! ഒപ്പിട്ട പ്രോഗ്രസ്സ് റിപ്പോർട്ടുകൾ ക്ലാസ്സിൽ കൊണ്ടു കൊടുക്കാൻ അവനെ ഏൽപ്പിക്കാനായിരുന്നു പ്രിൻസിപ്പൽ അവനെ വിളിപ്പിച്ചത് . ( വാൽക്കഷണം : നായകൻ വിപിൻദേവ് ഇപ്പോൾ ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്നു . ഷാജിയും ഒരു കമ്പനിയുടെ സേൽസ് മാനേജരായി ദുബായിലുണ്ട് . അർഷദ് വക്കീലായി നാട്ടിൽ പ്രാക്ടീസ് ചെയ്യുന്നു . പ്രിൻസിപ്പൽ റിട്ടയർ ചെയ്ത് തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു . ജയൻ തരംഗം പിന്നീട് ഉണ്ടായപ്പോൾ ഞങ്ങൾ ഇതു പറഞ്ഞ് വീണ്ടും ചിരിച്ചു ! )
ഇര്‍ഷാദ് അലി എന്ന പേര് വിളിയ്ക്കുമ്പോള്‍ പാകിസ്ഥാനിലുള്ളയാളെന്നറിയാവുന്നത് കൊണ്ട് ഒരു ഇരുനിറ നീളന്‍ താടിക്കാരന്‍ മനുഷ്യനെയാണ് പ്രതീക്ഷിച്ചത് . നല്ല എണ്ണക്കറുപ്പോടെ മുത്തുസ്വാമിയെന്നോ , മുനിയാണ്ടിയെന്നോ ഒക്കെ വിളിയ്ക്കാന്‍ പാകത്തില്‍ ഒരു ആദിദ്രാവിഡന്‍ എന്റെ മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ അമ്പരന്നു . ഞാന്‍ കണ്ട എല്ലാ പാകിസ്ഥാനിയും ഇമ്രാന്‍ ഖാനെപ്പോലെയിരുന്നവരാണ് . രോമത്തിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും എന്നേയുള്ളൂ . പിന്നീട് തിരക്കിയപ്പോഴാണ് പഴയ സിന്ധൂനദീതട സംസ്കാരത്തില്‍ നിന്നുള്ള ഏറെപ്പേര്‍ ആദിദ്രാവിഡര്‍ തന്നെ പാകിസ്ഥാനില്‍ ജീവിയ്ക്കുന്നുണ്ടെന്നറിഞ്ഞത് . ചികിത്സ കഴിഞ്ഞ് അവസാനദിവസം പോകുമ്പോള്‍ അയാള്‍ കൊണ്ടുവന്ന മധുരം ജിലേബിയും അലുവയുമൊക്കെയായിരുന്നു .
ഇന്നും നാട്ടിലേക്കു തിരിച്ചു പോകാതെ കല്ലിവല്ലിക്കളായി കഴിയുന്ന ചെറുപ്പക്കാറ് ഇവിടെ ഊണ്ടെന്നറിയോ നാട്ടില്‍ തിരിച്ചു ചെന്നാല്‍ ഇവര്‍ക്കു കൊടുക്കാന്‍ എന്തു ഉലക്കയാണു നമ്മുടെ സര്‍ക്കാര്‍ ഉണ്ടാക്കി വച്ചിരിക്കുന്നത്
ജയിലിനകകത്ത് പോയ മദനിയല്ല പുറത്ത് വന്നത് . ഇന്ത്യന്‍ ജനാധിപത്യത്തേയും മതെത്തരത്വത്തെയും ബഹുമാനിക്കുന്ന , നിതിന്യയ വ്യവസ്ഥകള്‍ അംഗികരിക്കുന്ന , സഹജീവികളോട് കരുണ ഹ്യദയനായ , അക്രമികള്‍ക്ക് മാപ്പ് നല്‍കിയ , മറ്റുമതവികാരങ്ങളെ മാനിക്കുന്ന , വിവേകശാലിയായ മദനിക്ക് സ്വാഗതം . സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുകയും , അക്ഷേപിച്ചവരെയും തള്ളിപറഞ്ഞവരെയും വെറുക്കാതിരിക്കുകയും ചെയ്ത മദനി . തന്റെ മുന്നിലിരിക്കുന്ന ജനലക്ഷങ്ങള്‍ മുഴുവന്‍ തന്റെ അനുയായികളല്ലെന്ന് തിരിച്ചറിയുന്നു അങ്ങ് . അങ്ങയെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചവര്‍ , അതിനു അങ്ങയെ സഹായിച്ചവര്‍ , അങ്ങയെ വളര്‍ത്തിയ ആ വന്മരങ്ങള്‍ , ആപല്‍ഘട്ടത്തില്‍ അങ്ങയെ കയ്യൊഴിഞ്ഞ് പുറത്തിരുന്ന് ചിരിക്കുന്നത് അങ്ങ് മനസിലാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു . 10 വര്‍ഷത്തെ ജയില്‍ ജീവിതം സമ്മാനിച്ചത് അമൂല്യമായ അനുഭവസമ്പത്താവട്ടെ . ഇടത്തനായാലും , വലത്തനായാലും ലക്ഷ്യം അധികാരം മാത്രമാണ് . ജനസേവനമെന്ന കുറുക്കുവഴിയിലൂടെ എത്തിപിടിക്കുന്ന പണവും പ്രതാപവും ഒപ്പം അഹങ്കാരവും . അതില്‍നിന്ന് വിത്യസ്ഥനാവാന്‍ അങ്ങേക്കും കഴിയില്ലെന്നറിയാം . അത്‌കൊണ്ട് തന്നെ അങ്ങ് ഏത് രാഷ്ട്രിയ പാര്‍ട്ടിയിലാണെന്നത് ജനങ്ങള്‍ക്ക് പ്രശ്നമെയല്ല . രാഷ്ട്രിയ നയങ്ങളും പ്രശ്നമല്ല . മുന്നിലിരുന്ന് കയ്യടിക്കുന്ന ജനലക്ഷങ്ങളുടെ വികാരം മനസിലാക്കുവാന്‍ അങ്ങേക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു . അങ്ങ് പ്രസംഗിച്ചതല്ല അവര്‍ തലോലിച്ചതെന്ന് മനസിലാക്കുക . അങ്ങയെ സഹായിച്ച , മുസ്ലിം സഹോദരങ്ങളെക്കാള്‍ അങ്ങയെ സഹായിച്ച , മറ്റുമതസ്ഥരുടെ വികാരം അങ്ങ് മനസിലാക്കും എന്ന് പ്രത്യശിക്കുന്നു . മതം ഒരു സ്വകാര്യ സ്വത്താണെന്ന് തിരിച്ചറിവ് , ഉജ്വല വാക്മിയായ അങ്ങയുടെ അത്യുജല വിജയത്തിന്റെ ആദ്യത്തെ ചുവട്ടുപടിയാവട്ടെ . അങ്ങയെ നിഷ്‌കരുണം ജയിലടച്ച , അധികാരമോഹികളായ അഹങ്കാരികള്‍ക്ക് മാപ്പ് നല്‍ക്കുക . എളിയവനായി , മനുഷ്യസ്നേഹിയായി മാറിയ അബ്ദുല്‍ നാസര്‍ മദനിയെന്ന മഹാനുഭാവന് സ്വാഗതം , അങ്ങേക്ക് വേണ്ടി കണ്ണുനിര്‍ മാത്രം സമര്‍പ്പിച്ച ജനലക്ഷങ്ങള്‍ക്കൊപ്പം ഞാനും ഒരിക്കല്‍ കൂടി സ്വാഗതമോതുന്നു .
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമാ മത്സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് സംവിധാനം ചെയ്ത ' ഒട്ടകം ' മികച്ച സിനിമ ആയി തെരഞ്ഞെടുത്തു . ഈ ചിത്ര ത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ജോണി ഫൈന്‍ ആര്‍ട്‌സ് മികച്ച ക്യാമറാ മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു . മികച്ച സംവിധായകന്‍ മേതില്‍ കോമളന്‍കുട്ടി . ചിത്രം : സംവേദനം .
അതുകൊണ്ട് നമുക്ക് കെടി ജോസഫിനും രമണ്‍ ശ്രീവാസ്തവയ്ക്കും കോടിയേരി ബാലകൃഷ്ണനും സ്തുതിപാടാം . ജനകീയ പോലീസുണ്ടാക്കാനും പോലീസിനെ ജനകീയമാക്കാനും അണിയറയിലും അരങ്ങത്തും ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരിക്കെ കേരളത്തില്‍ മോഷ്ടാക്കളും കൊലപാതകികളും പെണ്‍വാണിഭക്കാരും അഴിഞ്ഞാടുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തല്‍ക്കാലം നമുക്ക് അവണിക്കാം . . . . എന്നിട്ട് യജമാനഭക്തിയുടെയും കാലുനക്കല്‍ യുക്തിയുടെയും ഭാഗമായി കോടിയേരി ബാലകൃഷ്ണന്റെയും രമണ്‍ ശ്രീവാസ്തവയുടെയും പോലീസിലെ താന്തോന്നികള്‍ക്കായി സ്തുതിഗീതങ്ങള്‍ രചിക്കാം . . . . സത്യസന്ധതയോടും കര്‍ത്തവ്യബോധത്തോടും സമര്‍പ്പണത്തോടും ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് രസിക്കാം . . . . ഡിസ്റ്റിലറി സ്ഥാപനത്തിന്റെ ഉടമ കെടി ജോസഫിനെ അറസ്റ്റുചെയ്ത തോപ്പുംപടി എസ്‌ഐ കെവി ബെന്നിയും വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്കായി ഇന്നും പാദസേവ ചെയ്യുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യാഹിയ റാവുത്തര്‍ റസ്റ്റമിനെയും താരതമ്യം ചെയ്യാം . . . . എന്നിട്ട് റസ്റ്റമിനൊരു സല്യൂട്ടും ബെന്നിക്ക് ഒരു സസ്പെന്‍ഷനും വാങ്ങിക്കൊടുക്കാം . . . . വ്യാജരേഖ ചമച്ച് പാര്‍ട്ട്ണറെ വഞ്ചിച്ച് ഡിസ്റ്റിലറി സ്ഥാപനം സ്വന്തമാക്കിയതിന്റെ പേരിലാണ് കെടി ജോസഫിനെ എസ്‌ഐ കെവി ബെന്നി അറസ്റ്റുചെയ്തത് . ലഭിച്ച പരാതി പഠിച്ച് , കരുവേലിപ്പടിയിലുള്ള ജോസഫിന്റെ സ്ഥാപനത്തിലും വസതിയിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്ത ശേഷമാണ് അറസ്റ്റ് നടന്നത് . എന്നാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അറസ്റ്റിനുശേഷം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് ആരോപിച്ചുമാണ് എസ്‌ഐ കെവി ബെന്നിയെ സസ്പെന്റ് ചെയ്തത് . ഇത് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും കോള്‍മയിര്‍ കൊള്ളുന്നുണ്ട് . സ്റ്റേഷനിലെത്തുന്ന പ്രതികളെ മൂത്രം കുടിപ്പിച്ചും മലം തീറ്റിച്ചും ഉരുട്ടിക്കൊന്നും കേരളത്തിലെ പോലീസുകാര്‍ രസിച്ചപ്പോള്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഈ അറസ്റ്റുകളെന്ന് ഇവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിവേദനങ്ങളിലൂടെയും സമരപരിപാടികളിലൂടെയും മുഖ്യമന്ത്രി അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയപ്പോഴും അവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന സര്‍ക്കാരും ഡിപ്പാര്‍ട്ടുമെന്റും ഇപ്പോള്‍ വഞ്ചകനായ ഒരു മദ്യരാജാവിനുവേണ്ടി നടപടിക്രമങ്ങള്‍ പാലിക്കാത്ത എസ്‌ഐയെ സസ്പെന്റ് ചെയ്യുമ്പോള്‍ എങ്ങിനെ അഭിമാനിക്കാതിരിക്കും . റസ്റ്റമിനെപ്പോലെ പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന , കൈക്കൂലിവീരന്മാരായ , പെണ്‍വാണിഭ - മണല്‍ - ഭൂമാഫിയ സംഘങ്ങള്‍ക്ക് സംരക്ഷകരായ കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഐജി തലം വരെയുള്ള പോലീസുകാര്‍ ഒരു രോമത്തിനുപോലും പോറലേല്‍ക്കാതെ വാഴുമ്പോഴാണ് ബെന്നിയെപ്പോലെ തൊഴിലിനോട് ആത്മാര്‍ത്ഥത കാണിക്കുന്ന പോലീസുകാരെ സസ്പെന്റ് ചെയ്തും സ്ഥലം മാറ്റിയും ബന്ധപ്പെട്ടവര്‍ ? പീഡിപ്പിച്ച് രസിക്കുന്നത് . തന്റെ അധികാരപരിധിക്ക് കീഴില്‍ 200ല്‍ പരം പിടികിട്ടാപ്പുള്ളികള്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്ന സിഐമാരും വിദേശവനിതയെ പീഡിപ്പിച്ച യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരും കുസാറ്റ് റാഗിംഗ് കേസില്‍ ഒന്‍പത് പേരെ ഒഴിവാക്കി കുറ്റപത്രം തയ്യാറാക്കിയവരും ഒക്കെ ഇപ്പോഴും ഏമാന്മാരായി ഡിപ്പാര്‍ട്ടുമെന്റില്‍ തുടരുകയാണ് . ഇവരുടെ പാത പിന്തുടരാന്‍ മനസില്ലാത്ത ബിജൊ അലക്സാണ്ടര്‍മാരും കെവി ബെന്നിമാരുമാണ് സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ . ആ പ്രതീക്ഷകള്‍ക്കുമേല്‍ കോടാലിവച്ച് ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നതര്‍ മാഫിയ സംഘങ്ങള്‍ക്ക് വിടുപണി ചെയ്യുമ്പോള്‍ , അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും മര്‍ദ്ദിത ജനലക്ഷങ്ങളുടെയും സംരക്ഷകരെന്നവകാശപ്പെടുന്ന കോടിയേരി ബാലകൃഷ്ണനും വിഎസ് അച്യുതാനന്ദനും മറ്റും ഇതൊന്നും അറിയുന്നില്ല എന്ന് ധരിക്കാന്‍മാത്രം വിഢികളല്ല നമ്മളാരും . എന്നാലും നമുക്ക് കോടിയേരിക്കും രമണ്‍ ശ്രീവാസ്തവയ്ക്കും കെടി ജോസഫിനും പിന്നെ പേരറിയാത്ത എല്ലാ മാഫിയ തലവന്മാര്‍ക്കും വേണ്ടി സൂതരും മാഗധരുമാകാം . അങ്ങനെ സമവായത്തിന്റെ വൃത്തികേടുകള്‍ പ്രതികരണങ്ങളില്‍ പുരട്ടി രസിക്കാം .
- വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില്‍ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല . എങ്കിലും , ഇംഗ്ലീഷ് വിക്കിപീഡിയയില്‍ അനേക ലേഖനങ്ങള്‍ യതൊരു വിമര്‍ശനങ്ങള്‍ക്കും പഴുതില്ലാത്ത വിധം ആധികാരികങ്ങളായി മാറിയിട്ടുണ്ട് . അത്തരം ലേഖനങ്ങളില്‍ തുടര്‍ന്നുള്ള എഡിറ്റിംഗ് അനുവദിക്കുന്നതല്ല .
അവന്‍ സമ്മദിക്കോ ആവോ . . . . ? ? ? അങ്ങിനെ ഞായറായ്ച ഉച്ചക്ക് പള്ളിയില്‍ നിന്നും വരുന്ന അവനെ കാത്ത് നിന്ന് കാര്യം മൊഴിഞ്ഞു , വിവരം കേട്ട സലാം ആദ്യം ഒന്നു ചിരിച്ചെങ്കിലും പിന്നീടതൊരു കരച്ചിലായി മാറി . . . ഞാന്‍ ആകെ വേചാറായി അവനോട് പറഞ്ഞു . നീ കൊടുക്കില്ലങ്കില്‍ വേണ്ട ആരോടും പറയരുതെന്നു പറഞ്ഞു .
അണ്‍ എയിഡഡ് സ്ക്കൂളുകളെക്കുറിച്ചല്ല , സര്‍ക്കാര്‍ ശംബളം വാങ്ങുന്ന അധ്യാപകരുളള , അറ്റകുറ്റപ്പണികള്‍ക്കും മറ്റും സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങുന്ന എയിഡഡ് സ്ക്കൂളുകളെക്കുറിച്ചാണ് എന്റെ വാദമെന്ന് സെബിനോട് പറയട്ടെ . ജോജുവിന്റെ കമന്റില്‍ നിന്ന് ഞാന്‍ പഠിച്ച സ്ഥാപനങ്ങളില്‍ സ്കൂള്‍ പഠനസമയം കഴിഞ്ഞുള്ള അരമണിക്കൂര്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത് . വെള്ളിയാഴ്ചകളില്‍ മുസ്ലീം കുട്ടികളെ നിസ്ക്ലരിയ്ക്കാന്‍ സ്കൂളില്‍ നിന്നു വിടും . അപ്പോള്‍ ആ സമയത്ത് മറ്റുകുട്ടികളെ വേദപാഠവും സന്മാര്‍ഗ്ഗപാഠവും പഠിപ്പിയ്ക്കും . ചുരുക്കത്തില്‍ 1 . നിബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല 2 . അകത്തോലിക്കരെ നിര്‍ബന്ധിച്ചു വേദപാഠം പഠിപ്പിയ്ക്കുന്നില്ല എന്നു മാത്രമല്ല സന്മാര്‍ഗ്ഗപാഠം എന്ന മതേതരമായ ഒരു പദ്ധതി ആവിഷ്കരിയ്ക്കുകയും ചെയ്തിട്ടുണ്ട് . 3 . സ്കൂള്‍ സമയത്ത് പഠിപ്പിയ്ക്കുന്നില്ല . ഡാലിയുടെ കമന്റില്‍ നിന്ന് , ജോജു - 21 വര്‍ഷമായി എല്ലാ ഹിന്ദുകുട്ടികളും പോട്ടെ ഭൂരിപക്ഷം ഹിന്ദുകുട്ടികളും ഇഷ്ടത്തോടെ ആണോ സന്മാര്‍ഗ്ഗം പഠിച്ചത് ? എന്റെ കൂടെ പഠിച്ച മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലായിരുന്നു . പക്ഷേ എന്തു ചെയ്യാന്‍ ? വേഷം , ആഭരണങ്ങള്‍ , ചന്ദനക്കുറി , ഉറുക്ക് , കുരിശുമാല എന്നിവയുടെയൊന്നും പേരില്‍ കുട്ടികള്‍ തമ്മില്‍ യാതൊരു വേര്‍തിരിവും ഇല്ലാത്ത അന്തരീക്ഷമാണ് സ്ക്കൂളുകളില്‍ എന്ന് സെബിന്റെ ആദ്യ കമന്റ് . അധ്യാപകര്‍ തന്നെ കുട്ടികളെ മതം തിരിച്ച് വേറേ ക്ലാസിലിരുത്തി ഒരുകൂട്ടര്‍ക്ക് സന്മാര്‍ഗപാഠവും മറ്റേക്കൂട്ടര്‍ക്ക് വേദപാഠവും പഠിപ്പിക്കുന്നുവെന്ന് ജോജു . മുസ്ലിം കുട്ടികള്‍ പളളിയില്‍ പോയിട്ടുണ്ടെന്ന് ഉറപ്പു പറഞ്ഞ ശേഷമാണത്രേ ഈ ക്ലാസ് . സന്മാര്‍ഗ പഠനം നിര്‍ബന്ധിതമാണെന്ന് ഡാലി . സന്മാര്‍ഗ പാഠം മോശമായിരുന്നുവെന്ന് ഏതെങ്കിലും അകത്തോലിക്കര്‍ തെളിവു തരണമെന്ന് ജോജുവും ആവശ്യപ്പെട്ടിരിക്കുന്നു . എന്റെ ചോദ്യം ഇതാണ് . കുട്ടികളെ മതം തിരിച്ച് വേറെ വേറെ ക്ലാസിലിരുത്തി സ്വന്തം മതവിശ്വാസത്തിലധിഷ്ഠിതമായ സന്മാര്‍ഗപാഠം നിര്‍ബന്ധിതമായി പഠിപ്പിക്കാന്‍ സഭയ്ക്ക് എന്തധികാരമാണുളളത് ? പ്രത്യേകം പുസ്തകം , പരീക്ഷ ഇവയൊക്കെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 വകുപ്പ് 3ന് വിരുദ്ധമല്ലേ . . ? മിണ്ടിപ്പോയാല്‍ ഭരണഘടനയും പൊക്കിപ്പിടിച്ച് നടക്കുന്ന ജോജു ഇതെങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നാണ് ചോദിച്ചത് . അതിനല്ലല്ലോ മറുപടി കണ്ടത് . എസ്എന്‍ഡിപിയുടെ സ്ക്കൂളുകളില്‍ ഈഴവേതര കുട്ടികളെ വേര്‍തിരിച്ചിരുത്തി ശ്രീനാരായണ ധര്‍മ്മപരിപാലനം സന്മാര്‍ഗ പാഠത്തിന്റെ നിര്‍വചനത്തില്‍ പെടുത്തി നിര്‍ബന്ധിതമായി പഠിപ്പിച്ചാല്‍ എന്താവും സഭയുടെ പ്രതികരണം ? അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനാണോ കത്തോലിക്കര്‍ തങ്ങളുടെ മക്കളെ സഭയുടെ സ്ക്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നത് ? ഇനി , എന്‍എസ്എസ് സ്ക്കൂളുകളില്‍ നായരേതര കുട്ടികള്‍ക്ക് ചട്ടമ്പിസ്വാമികളുടെ ദര്‍ശനവും പഠിപ്പിക്കാം . സുന്നത്തിന്റെ മേന്മയെക്കുറിച്ച് എംഇഎസിന്റെ സ്ക്കൂളുകളിലും നാലു മുതല്‍ നാലര വരെ പ്രത്യേക ക്ലാസ് ഇതര മതവിഭാഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കട്ടെ . പരീക്ഷയും നടത്തട്ടെ . . തോല്‍ക്കുന്നവര്‍ക്ക് പ്രോഗ്രസ് കാര്‍ഡില്‍ ചുവന്ന വര വരയ്ക്കാന്‍ മറക്കരുത് . ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 കീ ജയ് . . .
ദൈവികദര്‍ശനത്തിന്റെ കീഴില്‍ നിലനിന്നിരുന്ന ആകര്‍ഷകമായ ചിലമുദ്രാവാക്യങ്ങള്‍ ( സ്വതന്ത്ര ചിന്ത , അഭിപ്രായ സ്വാതന്ത്യം , മനുഷ്യമോചനം തുടങ്ങിയവ ) പൗരോഹിത്യത്തിന്റെ കടന്നുകയറ്റത്തില്‍ വിസ്മൃതമായിപ്പോയിരുന്നു . എന്നാല്‍ യൂറോപ്പിലെ മുസ്ലിം സമൂഹത്തില്‍നിന്ന് ദൈവനിഷേധത്തിന്റെ അടിത്തറകളില്‍ ഇവയെ പുനരവതരിപ്പിച്ച് ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ നാസ്തികള്‍ അന്നത്തെ ക്ഷമാപണമനസ്‌കരായ വിശ്വാസികളെ മറികടന്നതിന്റെ ഫലമായിട്ടാണ് നാസ്തികത്വം മേല്‍കൈനേടിയത് . എന്നാല്‍ ഇന്ന് നിരീശ്വരത്വം ഒട്ടും ആകര്‍ഷകമായ ഒരു വാദമല്ല . അതുകൊണ്ട് ചിലകണ്‍കെട്ടുകള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും വരെ എത്ര വിദ്യാസമ്പന്നരെയും വീഴ്താമെന്നായിരിക്കുന്നു . ആള്‍ദൈവലേക്ക് വീഴുന്ന വിദ്യാസമ്പന്നരെപോലും ആകര്‍ഷിക്കാന്‍ ദൈവനിഷേധപരമായ അന്ധവിശ്വാസത്തിനാകുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത് .
ഈശ്വരാ യൂസുഫ്കാ , എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ . ഗുരുവായൂര്‍ സ്വദേശി , ചിത്രകാരന്‍ , ഫോട്ടോഗ്രാഫി തല്‍പ്പരന്‍ , കറകളഞ്ഞ സൌഹൃദം , ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി . കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍ .
ശത്രുവിനോടുപോലും അനീതി അരുത് : " വിശ്വസിച്ചവരേ , നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാകുക ; നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും . ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ . നീതി പാലിക്കുക . അതാണ് ദൈവഭക്തന്മാര്‍ക്ക് ഏറ്റവും യോജിച്ചത് . നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക . ഉറപ്പായും നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു ' ' ( 5 : 8 ) .
ഒരേസമയം എ . പി ഉസ്താദിന്റെ അനുയായിയും , എം . ഇ . എസ്സുകാരനും ചില വലിയ മോഹങ്ങള്‍ കാരണം മാര്‍ക്സിസ്റ് സഹയാത്രികനുമാകാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ഒരു ചരിത്രാധ്യാപകന്റെ നുണ വര്‍ഷം സയ്യിദ് മൌദൂദിയുടെ വിഖ്യാത കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്ലാമിന് നേരെയാണ് . ജിഹാദിനെ തീവ്രവാദ കൃതിയായി മുദ്ര കുത്താന്‍ വേണ്ടി ഗ്രന്ഥത്തില്‍ ഇല്ലാത്ത ഉദ്ധരണികള്‍ എടുത്ത് ചേര്‍ത്ത് വ്യാജ രേഖ ചമക്കാന്‍ വരെ ചരിത്രാധ്യാപകന്‍ ധൈര്യപ്പെട്ടിരിക്കുന്നു . ഒരു ഗവേഷകനായി കൂടി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ യജമാനഭക്തി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം ഇത്തരമൊരു വ്യാജ നിര്‍മിതിക്കിറങ്ങി പുറപ്പെടരുതായിരുന്നു . അല്‍ ജിഹാദു ഫില്‍ ഇസ്ലാം ഒരിക്കലും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ലെന്നും മറിച്ച് തീവ്രവാദത്തെ പാടെ നിരാകരിക്കുന്ന കൃതിയാണെന്നുമുള്ള വസ്തുത അത് രചിക്കാനിടയായ പശ്ചാത്തലം തന്നെ വ്യക്തമാക്കി തരുന്നുണ്ട് . ഇസ്ലാമിനും പ്രവാചകനും പരിശുദ്ധ ഖുര്‍ആനുമെതിരെ വിഷലിപ്തമായ പ്രചാരവേലകളുമായിറങ്ങിത്തിരിച്ച ഒരു ഹൈന്ദവ സന്യാസി , പ്രകോപിതനായ ഒരു മുസ്ലിം യുവാവിനാല്‍ കൊല ചെയ്യപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ഇസ്ലാമിലെ ജിഹാദ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്തുത ഗ്രന്ഥം രചിക്കപ്പെടുന്നത് . അതിനാല്‍ നിയമവാഴ്ച നിലനില്‍ക്കെ വ്യക്തികളും സംഘങ്ങളും എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കുന്നത് ജിഹാദാവുകയില്ലെന്ന വസ്തുതക്കാണ് ഗ്രന്ഥകാരന്‍ അടിവരയിടുന്നത് .
അഞ്ചടി പൊക്കവും ആറടി വീതിയും ചുറ്റളവെത്രയെന്ന് വിക്കി പോലും അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലാത്തതും , പുറകില്‍ നിന്ന് നോക്കിയാല്‍ ഒരു കഥകളിക്കാരിയെ നേഴ്സ് വേഷം ഇടീച്ചതായും തോന്നിപ്പിക്കുന്ന . . . . കവിതയോ ഗദ്യമോ . . . കൂടുഅല്‍ നന്ന്
നരകത്തിലോ സ്വര്‍ഗത്തിലോ ഉള്ളവര്‍ക്ക് പിന്നീടൊരിക്കലും വിധിക്കപ്പെടുകയില്ലെന്നു നബി ( സ ) പഠിപ്പിച്ചിട്ടുണ്ട് ഒരു പ്രവാചക വചനം കാണുക :
കാലത്തിനനുസരിച്ച മാറ്റം സ്വാഭാവികമായും ഉണ്ടാവാം . പക്ഷേ , വ്യക്തിബന്ധങ്ങള്‍ നല്ലരീതിയില്‍തന്നെയാണ് ഉള്ളത് .
ഒരു കീച്ച് അങ്ങ് തന്നലുണ്ടല്ല് . അവന്റെ അമ്മുമ്മേടെ പീച്ചെ ജാവോ . പുറകില്‍ പോയി ഇരിക്കാന്‍ എനിക്ക് മനസില്ലെടാ പുല്ലേ … വന്ന് കയറിയപ്പൊ തൊട്ട് തുടങ്ങിയതാ … കുറച്ച് മുന്‍പ് നിന്റെ ദോ ആ മുന്നിലിരിക്കുന്ന പെങ്ങമ്മാരാര്ന്ന് … ഇപ്പൊ നീ … വരുന്നവനും പോന്നവനും ഒക്കെ ചീത്തവിളിക്കാന്‍ ഞാന്‍ എന്താടാ പഴയ കൊടുങ്ങല്ലൂരമ്മയോ ? ?
ഈ നാട്ടില്‍ നിറയെ സദാചാരത്തിന്റെ വെള്ളരിപ്രാവുകളാണ് … ! ! ! അവ ഊണും ഉറക്കവുമില്ലാതെ പാതിരാത്രി പോലും പറന്നു നടക്കുന്നു . . ! ! പിന്നെങ്ങനെ ഇവിടത്തെ സദാചാരം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും ? ?
ഡൈനിങ്ങിൽ നിന്നും മുകളിലേക്ക് സ്റ്റെയർക്കേസും അതിനു കീഴെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു . വാഷ്ബേസിൽ ഈ ടോയ്‌ലറ്റിൽ ആണ് നൽകിയിരിക്കുന്നത് . ഡൈനിങ്ങിൽ നിന്നും നേരെ കിച്ചണിലേക്ക് പ്രവേശിക്കാം . ധാരാളം കാറ്റും വെളിച്ചവും കടന്നുവരാവുന്ന രീതിയിൽ ആണ് കിച്ചൺ ക്രമീകരിച്ചിരിക്കുന്നത് , കിച്ചണിൽ നിന്നു നോക്കിയാൽ ഗേറ്റ് കടന്നുവരുന്നവരെ കാണാം എന്നൊരു സൗകര്യം കൂടെ ഉണ്ട് . മീഡിയം സൈസ് ഉള്ള കിച്ചണിൽ ഒരു ചെറിയ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു . കിച്ചണിൽ മുഴുവൻ ചുവരിലും ക്യാബിനറ്റ് നൽകുന്നതിനുപകരം രണ്ടുചുവരുകളിൽ മാത്രം നൽകിയിരിക്കുന്നു . കിച്ചണിലെ ചുവരുകളിൽ മുഴുവൻ ക്യാബിനറ്റ് നൽകുന്നത് കിച്ചന്റെ വലിപ്പം കുറവുതോന്നിക്കുവാൻ ഇടയാക്കുന്നു . അനാവശ്യമായി സ്റ്റോറേജ് നൽകുന്നത് ചിലവു വർദ്ധിക്കുന്നതിനും ഇടയാകുന്നു എന്നത് പലപ്പോഴും വീടുനിർമ്മിക്കുന്നവർ ശ്രദ്ധിക്കാതെ പോകുന്നു . ഇക്കാര്യത്തിൽ സ്ത്രീകൾ ആണ് പലപ്പോഴും ധാരാളം സ്റ്റോറേജ് സ്പേസ് വേണം എന്ന് പറഞ്ഞ് " കുഴപ്പം " ഉണ്ടാക്കുന്നത് .
ഒരു വിധിക്ക് ഹേതുവായി പ്രത്യേക കാരണങ്ങളോ , നിബന്ധനകളോ തടസങ്ങളോ ഉണ്ടെങ്കില്‍ അതിനെ വദ്ഈ എന്നു വിളിക്കുന്നു . വദ്ഈ വിധികളെ സാധു , അസാധു എന്നിങ്ങനെ രണ്ടായി തിരിക്കാം . കര്‍മത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായ ഘടകങ്ങളും നിബന്ധനകളുമെല്ലാം ഒത്തുചേരുന്നതാണ് സാധുവായ വിധി . അല്ലാത്തവ അസാധുവും .
കോണ്‍ഗ്രസ് അണികളിലുണ്ടായ അസംതൃപ്തി ജെ . എസ് . എസ്സിനെ നന്നായി ബാധിച്ചു . കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് വിവാദമുണ്ടാക്കിായ ജെ . എസ് . എസ് . മത്സരിച്ച നാല് സീറ്റുകളില്‍ മൂന്നും ദക്ഷിണ കേരളത്തിലാണ് . ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മാവേലിക്കരയിലും കൊല്ലത്തെ കരുനാഗപ്പള്ളിയിലും ജെ . എസ് . എസ് . സ്ഥാനാര്‍ഥികള്‍ക്ക് യു . ഡി . എഫിന്റെ മുഴുവന്‍ വോട്ടുകളും ലഭിച്ചിട്ടില്ലെന്ന സൂചനയുണ്ട് . രാഷ്ട്രീയത്തിലെ അതികായയായ കെ . ആര്‍ . ഗൗരിയമ്മ ചേര്‍ത്തലയില്‍ വീണു . രണ്ട് രൂപയുടെ അരി വിതരണം തടസ്സപ്പെട്ടത് എല്‍ . ഡി . എഫ് . ശരിക്ക് വിനിയോഗിച്ചു . യു . ഡി . എഫ് . അരി മുടക്കികളാണെന്ന പ്രചാരണം ദരിദ്ര - ഇടത്തരം കുടുംബങ്ങളില്‍ അനുകൂല പ്രതികരണം ഉളവാക്കിയെന്ന് എല്‍ . ഡി . എഫ് . കരുതുന്നു . എതിര്‍പ്രചാരണം നടത്തുന്നതില്‍ യു . ഡി . എഫ് . വിഴ്ചവരുത്തി . എല്‍ . ഡി . എഫിന്റെ കൈപ്പിടിയിലേക്ക് പോവാതെ തിരുവനന്തപുരം ജില്ല യു . ഡി . എഫ് . പക്ഷത്തേക്ക് നീങ്ങിയത് മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായ സാമുദായിക സമവാക്യങ്ങള്‍ കൊണ്ടാണ് . നാല് ജില്ലകളില്‍ സി . പി . എമ്മിലെ വി . എസ് . പക്ഷത്തിന് ആഴത്തില്‍ വേരുകളുണ്ട് . വി . എസ്സിനെ മുന്നില്‍ നിര്‍ത്തി മത്സരിച്ചതുകൊണ്ട് ഇവിടങ്ങളില്‍ സി . പി . എം . മെഷിനറി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി . പി . എം . വോട്ട് എതിര്‍പക്ഷത്തേക്ക് ചോര്‍ന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ല . തിരുവനന്തപുരം ജില്ലയിലെ 14 സീറ്റില്‍ എട്ടെണ്ണം നേടിയാണ് യു . ഡി . എഫ് . മുന്നിലെത്തിയത് . 2006 - ല്‍ എല്‍ . ഡി . എഫ് . ഒമ്പത് സീറ്റ് നേടി മേധാവിത്വം കരസ്ഥമാക്കിയ ജില്ലയാണ് ഇത് . എക്കാലവും ഭരണത്തില്‍ എത്തുന്നവര്‍ക്കൊപ്പം എന്ന ഖ്യാതി തിരുവനന്തപുരം ഇക്കുറിയും നിലനിര്‍ത്തി . കെ . മുരളീധരന്‍ വന്‍ഭൂരിപക്ഷത്തോടെയുള്ള വട്ടിയൂര്‍ക്കാവിലെ വിജയത്തോടെ കോണ്‍ഗ്രസ്സിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി . നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതവും നാടാര്‍ വോട്ടുകളുടെ ഏകീകരണവും യു . ഡി . എഫിന് വലിയ തോല്‍വിയാണ് വരുത്തിയത് . നേമത്ത് ബി . ജെ . പി . യുടെ മുന്‍കേന്ദ്രമന്ത്രി ഒ . രാജഗോപാലും സി . പി . എമ്മിലെ വി . ശിവന്‍ കുട്ടിയുമായി മത്സരം വന്നപ്പോള്‍ പരമ്പരാഗത സംഘപരിവാര്‍ വിരുദ്ധ കേന്ദ്രങ്ങള്‍ രാഷ്ട്രീയം നോക്കാതെ രാജഗോപാലിനെ തോല്പിക്കാന്‍ വോട്ട് നല്‍കിയതാണ് ശിവന്‍കുട്ടിയുടെ വിജയത്തിന് വഴിതെളിയിച്ചതത്രെ . അരുവിക്കരയില്‍ ജി . കാര്‍ത്തികേയനും കാട്ടാക്കടയില്‍ എന്‍ . ശക്തനും വര്‍ക്കലയില്‍ വര്‍ക്കല കഹാറും വന്‍ മാര്‍ജിനിലൂടെ യു . ഡി . എഫിന് വിജയം സമ്മാനിച്ചതിന് പിന്നില്‍ വ്യക്തിപരമായ നേട്ടവുമുണ്ട് . നാടാര്‍ വോട്ടുകളുടെ പിന്‍ബലത്തിലാണ് കോവളത്ത് എല്‍ . ഡി . എഫിലെ ജമീല പ്രകാശം ജയിച്ചുകയറിയത് . നെടുമങ്ങാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാലോട് രവി ജയിച്ചത് എല്‍ . ഡി . എഫിലെ വോട്ട് ചോര്‍ന്നതുകൊണ്ടാണെന്ന് സി . പി . ഐ . വൃത്തങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . ഈഴവസ്വാധീനമുള്ള തൊഴിലാളി കേന്ദ്രങ്ങളായ ആറ്റിങ്ങല്‍ , ചിറയിന്‍കീഴ് , വാമനപുരം മണ്ഡലങ്ങളില്‍ എല്‍ . ഡി . എഫ് . അനായാസം ജയിച്ചു . കൊല്ലം ജില്ലയില്‍ 2006 നേക്കാള്‍ യു . ഡി . എഫ് . ഒരു സീറ്റ് കൂടുതല്‍ നേടി . അന്ന് 12 മണ്ഡലങ്ങളില്‍ 11 എണ്ണം എല്‍ . ഡി . എഫ് . പിടിച്ചിരുന്നു . മണ്ഡലപുനര്‍നിര്‍ണയത്തില്‍ മണ്ഡലങ്ങള്‍ 11 ആയി കുറഞ്ഞപ്പോള്‍ ഇക്കുറി എല്‍ . ഡി . എഫിന് ഒമ്പതും യു . ഡി . എഫിന് രണ്ടും സീറ്റ് ലഭിച്ചു . മുന്‍മന്ത്രി എന്‍ . കെ . പ്രേമചന്ദ്രന്‍ ചവറയില്‍ തോറ്റത് കഴിഞ്ഞ തവണ അദ്ദേഹത്തെ സഹായിച്ച സാമുദായിക പ്രസ്ഥാനങ്ങള്‍ തിരിഞ്ഞുനിന്നതുകൊണ്ടാണ് . കൂടാതെ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ബേബി ജോണിന്റെ മരണത്തിനുശേഷം ആദ്യമായിനടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ മകന്‍ ഷിബു ബേബി ജോണിനുള്ള വോട്ടായി മാറി . മുന്‍മന്ത്രി ബാലകൃഷ്ണപിള്ള ജയിലില്‍ പോയത് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയില്‍ യു . ഡി . എഫിന് അനുകൂലമായ ചലനമുണ്ടാക്കിയില്ലെന്ന് മാത്രമല്ല , സിറ്റിങ് എം . എല്‍ . എ . സി . പി . എമ്മിലെ അയിഷാപോറ്റി ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു . സുരക്ഷിത മണ്ഡലങ്ങളില്‍നിന്ന് മന്ത്രിമാരായ എം . എ . ബേബി ( കുണ്ടറ ) , മുല്ലക്കര രത്‌നാകരന്‍ ( ചടയമംഗലം ) , പി . കെ . ഗുരുദാസന്‍ ( കൊല്ലം ) എന്നിവരുടെ വിജയം പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ബേബിക്ക് ഉദ്ദേശിച്ചത്രയും ഭൂരിപക്ഷം ലഭിച്ചില്ല . ജെ . എസ് . എസ്സിനോട് ഇടഞ്ഞുനിന്ന കോണ്‍ഗ്രസ്സുകാരുടെ രഹസ്യസഹായം കൂടിയായപ്പോള്‍ കരുനാഗപ്പള്ളിയില്‍ മുന്‍മന്ത്രി സി . ദിവാകരന് നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി . പത്തനാപുരത്ത് കെ . ബി . ഗണേഷ്‌കുമാറിനോട് സി . പി . എം . ജില്ലാ സെക്രട്ടറി കെ . രാജഗോപാല്‍ വന്‍ മാര്‍ജിനില്‍ തോറ്റത് സി . പി . എമ്മിന് ക്ഷീണമായി . സി . പി . എം . മെഷിനറി മുഴുവന്‍ ഇവിടെ കേന്ദ്രീകരിച്ചിരുന്നു . ആറ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ഈ ജില്ലയില്‍ ഒരിടത്തും ജയിക്കാനായില്ല . 2006 - ല്‍ ആലപ്പുഴ ജില്ലയില്‍ യു . ഡി . എഫ് . ആറും എല്‍ . ഡി . എഫ് . അഞ്ചും സീറ്റ് നേടിയിരുന്നു . മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഇപ്പോള്‍ ഒമ്പത് സീറ്റുകളേയുള്ളൂ . ഇതില്‍ ഏഴും നേടി എല്‍ . ഡി . എഫ് . പുതിയ ചരിത്രമെഴുതി . അരൂര്‍ , ആലപ്പുഴ , ചേര്‍ത്തല , അമ്പലപ്പുഴ , കുട്ടനാട് , മാവേലിക്കര , കായംകുളം മണ്ഡലങ്ങള്‍ എല്‍ . ഡി . എഫ് . അക്കൗണ്ടിലായപ്പോള്‍ യു . ഡി . എഫിന് ഒപ്പം നിന്നത് ചെങ്ങന്നൂരും ഹരിപ്പാടും . യു . ഡി . എഫ് . മേധാവിത്വമുള്ള ഹരിപ്പാട് , ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ . ഡി . എഫ് . വലിയ പ്രതീക്ഷ പുലര്‍ത്തിയില്ലെന്നത് വാസ്തവം . കായംകുളത്ത് കോണ്‍ഗ്രസ്സിലെ എം . മുരളി തോറ്റതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ കാലുവാരല്‍ ഉണ്ടെന്ന സൂചന പുറത്തുവന്നിട്ടുണ്ട് . വി . എസ് . ഫാക്ടറും ഈഴവ വോട്ടും ഹൈന്ദവ ഏകീകരണവും എല്‍ . ഡി . എഫിന് ആലപ്പുഴയില്‍ അടിത്തറ പാകി . യു . ഡി . എഫ് . ശക്തികേന്ദ്രമായ അമ്പലപ്പുഴയില്‍ സി . പി . എമ്മിലെ ജി . സുധാകരന്‍ തിളക്കമാര്‍ന്ന വിജയമാണ് കുറിച്ചത് . വികസന പ്രവര്‍ത്തനവും അഴിമതിരഹിതനെന്ന പ്രതിച്ഛായയും സുധാകരന് വിജയത്തിലേക്കുള്ള ചവിട്ടുപടികളായി . ആലപ്പുഴയില്‍ തോമസ് ഐസക്കിന്റെ വിജയം അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ഭൂരിപക്ഷം ഉയര്‍ന്നത് വ്യക്തിപരമായ നേട്ടമായി കണക്കാക്കാം . ഇടതുപക്ഷ കോട്ടയായ ചേര്‍ത്തലയില്‍ നിന്ന് പഴയ വ്യക്തിബന്ധങ്ങളിലൂടെ ജയിച്ചുവരാമെന്ന കെ . ആര്‍ . ഗൗരിയമ്മയുടെ കണക്കുകൂട്ടല്‍ പിഴച്ചു . പ്രായാധിക്യം അവര്‍ക്ക് പ്രതികൂല ഘടകമായി . പത്തനംതിട്ട ജില്ലയില്‍ മുന്നേറാമെന്ന യു . ഡി . എഫ് . മോഹത്തിന്റെ ചിറകരിഞ്ഞത് അവര്‍ക്കൊപ്പം എന്നും നിന്നിരുന്ന മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സമീപനമാണ് . 2006 - ല്‍ ജില്ലയിലെ ഏഴ് സീറ്റുകളില്‍ അഞ്ചിടത്തും യു . ഡി . എഫ് . ജയിച്ചിരുന്നു . മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് സീറ്റുകളുടെ എണ്ണം അഞ്ച് ആയി കുറഞ്ഞപ്പോള്‍ തിരുവല്ല , റാന്നി , അടൂര്‍ മണ്ഡലങ്ങള്‍ എല്‍ . ഡി . എഫ് . നേടി . ആറന്മുള , കോന്നി മണ്ഡലങ്ങള്‍ യു . ഡി . എഫിന് ഒപ്പം നിന്നു . ചുരുക്കത്തില്‍ എല്‍ . ഡി . എഫ് . ഒരു സീറ്റിന് മുന്നില്‍ . ഓര്‍ത്തഡോക്‌സ് സഭാംഗമായ ജോസഫ് പുതുശ്ശേരിക്ക് തിരുവല്ല സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു . സഭാംഗങ്ങളില്‍ ചിലര്‍ എല്‍ . ഡി . എഫിന് വോട്ട് ചെയ്യുകയും മറ്റ് ചിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തപ്പോള്‍ തിരുവല്ല , റാന്നി , അടൂര്‍ മണ്ഡലങ്ങള്‍ യു . ഡി . എഫില്‍ നിന്ന് അകന്നുപോയി . ഈ മൂന്ന് മണ്ഡലങ്ങളിലും സഭയ്ക്ക് നിര്‍ണായക ശക്തിയുണ്ട് . കേരളാ കോണ്‍ഗ്രസ് രൂപവത്കൃതമായ ശേഷം ഇതാദ്യമായിട്ടാണ് പാര്‍ട്ടിക്ക് പത്തനംതിട്ട ജില്ലയില്‍ ഒരു സീറ്റ് പോലും ഇല്ലാതായതെന്നത് ശ്രദ്ധേയമാണ് . തിരുവല്ല യു . ഡി . എഫിന്റെ ഉറച്ച മണ്ഡലമായിരുന്നുവെങ്കില്‍ അടൂര്‍ ഏറെ പ്രതീക്ഷയുള്ള സ്ഥലമായിരുന്നു . കേരളാ കോണ്‍ഗ്രസ്സിലെ എല്ലാ സിറ്റിങ് എം . എല്‍ . എ . മാര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ പുതുശ്ശേരിയെ മാത്രം മാറ്റി നിര്‍ത്തിയതില്‍ ഓര്‍ത്തഡോക്‌സ് സഭ അമര്‍ഷം പ്രകടിപ്പിക്കുകയും സഭയുടെ പല പ്രമുഖരും എല്‍ . ഡി . എഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു . തിരുവല്ലയില്‍ എല്‍ . ഡി . എഫ് . പോലും പ്രതീക്ഷിക്കാത്ത 10 , 767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനതാദളി ( എസ് ) ലെ മാത്യു ടി . തോമസ് കേരളാ കോണ്‍ഗ്രസ്സിലെ വിക്ടര്‍ ടി . തോമസിനെ മറികടന്നത് . സഭയുടെ എതിര്‍പ്പിനൊപ്പം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം കൂടിയായപ്പോള്‍ അടൂരില്‍ പന്തളം സുധാകരന്‍ 607 വോട്ടിന് പിന്നില്‍പ്പോയി . റാന്നിയില്‍ സി . പി . എം . സിറ്റിങ് എം . എല്‍ . എ . രാജു എബ്രഹാമിന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍ക്കും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രകടനത്തിനും പങ്കുണ്ട് .
മനസ്സിനുള്ളിലേക്കൊരു യാത്ര . അതൊരു വിചിത്ര യാത്രയായിരുന്നു . . ഞാനൊരു പേടകത്തിലാണിരുന്നത് . സ്ഫടിക നിർമ്മിതമായിരുന്നു അത് . അതിനു ജന്നലുകളോ , വാതിലുകളോ ഇല്ലായിരുന്നു . വാതിലുകൾ ഇല്ലാത്തതു കൊണ്ടാവാം . ഞാനതിനുള്ളിലെത്തിയതെങ്ങനെയെന്നത്ഭുതപ്പെട്ടു ! എങ്കിലും ഞാനതിനുള്ളിൽ തന്നെയിരുന്നു . ഞാനൊറ്റയ്ക്കായിരുന്നു . . എന്റെ പക്കൽ യാത്രാ രേഖകളില്ലായിരുന്നു . ആരും വന്ന് ചോദിക്കുകയും ചെയ്തില്ല . പറഞ്ഞല്ലോ , ഞാനൊറ്റയ്ക്കായിരുന്നു . ചിന്തകൾക്കിടയിലൂടെയായിരുന്നു ഞാൻ യാത്ര തുടങ്ങിയത് ക്രമേണ ഓർമ്മകളുടെ നടുവിലൂടെയും . . എന്റെ പേടം തെന്നി നീങ്ങുകയായിരുന്നു . അതിനു ചക്രങ്ങളിലായിരുന്നുവെന്നെനിക്ക് തോന്നി . ശബ്ദമില്ലാത്ത യാത്ര എത്ര വിരസമാണ് ! . ഏകനായുള്ള യാത്ര എത്ര ഭയാനകമാണ് ! . വിരസതയും , ഭയവും എന്നെ വല്ലാതെയുലച്ചു . എന്റെ ആദ്യത്തെ ഓർമ്മയിലാവും ഈ യാത്ര അവസാനിക്കുക . അതായിരുന്നു എന്റെ ആദ്യത്തെ ചിന്ത ! . ആദ്യം തന്നെ അവസാനത്തെക്കുറിച്ച് ചിന്തിക്കുക . എത്ര വിരോധാഭാസമാണത് ! . ഈ യാത്ര എന്റെ പദ്ധതിയിലുണ്ടായിരുന്നില്ല . ആരും മുൻകൂട്ടി അറിയിച്ചിരുന്നുമില്ല . കാഴ്ച്ചകൾക്ക് ത്രിമാനതയുണ്ടായിരുന്നു . അവ ചലിച്ചു കൊണ്ടിരുന്നു . കാലവും ഓർമ്മയും ഒന്നാണെന്ന് എനിക്ക് മനസ്സിലായി . ആരും പറഞ്ഞു തന്നില്ലായിരുന്നു . അതെന്റെ കണ്ടുപ്പിടുത്തമാണ് . പക്ഷെ അതിന്റെ അവകാശമെനിക്കു വേണ്ട ! ഒരു പക്ഷെ , എന്നെ പോലൊരാൾ അതു മുൻപെ കണ്ടെത്തിയിട്ടുണ്ടാവും ! . അയാളും അയാൾക്ക് മുൻപെ പോയൊരാളെ ഓർത്തിട്ടുണ്ടാവും ! . ഞാൻ കണ്ടൂ , പുകയുന്നതും , അണഞ്ഞതുമായ അഗ്നിപർവ്വ്വതങ്ങൾ . . കനൽ നിറഞ്ഞ ലാവപ്പുഴകൾ . . ചൂടേറ്റ് എന്റെ പേടകം ഉരുകുമോയെന്ന് ഞാൻ ഭയപ്പെട്ടു . നാഗങ്ങൾക്കിടയിലൂടെ എന്റെ പേടകം ഒഴുകി , നാഗങ്ങളെ പോലെ തന്നെ . . സീൽക്കാരത്തോടെയടുക്കുന്ന നാഗങ്ങൾ . പല നിറത്തിലുള്ളവ . അവയിഴയുകയും , പുളയുകയും , തമ്മിൽ പുണർന്ന് കിടക്കുകയും . . ഇപ്പോളെന്റെ കാഴ്ച്ചയ്ക്ക് മുന്നിൽ . . തെളിഞ്ഞ , ഓളങ്ങളില്ലാത്ത തടാകങ്ങൾ . ഇളം നീലയും പച്ചയും നിറങ്ങൾ കലർന്ന് . . അതിലൂടെ ഒരു തോണിയിൽ . . ഇല്ല . . അതെന്റെ സ്വപ്നം മാത്രമായിരുന്നു . ചെന്നെത്തിയത് , വഴിപിരിയുന്നൊരായിരം ഇടനാഴികളിലായിരുന്നു . അടച്ചിട്ട വാതിലുകൾ ഇരുവശത്തും . അവയ്ക്ക് പൂട്ടോ , കൈപ്പിടികളോ കണ്ടില്ല . തുറന്നു കിടന്നവയിൽ ചിലത് ശൂന്യമായിരുന്നു . അടഞ്ഞു കിടന്നൊരു വാതിൽ തനിയെ തുറന്നു . തിളങ്ങുന്ന ചിറകുകളുള്ള ആയിരം മിന്നാമിനുങ്ങുകൾ ! അവ പ്രകാശം പൊഴിച്ചു കൊണ്ട് പുറത്തേക്ക് വന്നു ! അവയെന്റെ പേടകത്തിനു ചുറ്റും നൃത്തം ചെയ്യുകയും , അകലേക്ക് പറന്നു പോവുകയും ചെയ്തു . അവയപ്പോഴും എന്റെ സ്വപ്നങ്ങളെപ്പോലെ , മിന്നിത്തിളങ്ങുന്നതു ഞാൻ കണ്ടു ! പേടകമൊരു പൂന്തോപ്പിലെത്തിയിരുന്നു . പൂത്തുലഞ്ഞതും , ഇലകൊഴിഞ്ഞതും , കരിഞ്ഞുണങ്ങിയതും . . എല്ലാമൊരു പൂന്തോട്ടത്തിൽ തന്നെ . . കൊഴിഞ്ഞു വീണ ഇലകളിൽ . . കരിഞ്ഞു വീണ റോസാപുഷ്പ്പങ്ങളിൽ . . പൂത്തു വിടർന്ന പൂക്കളിൽ . . എവിടെയും എന്റെ പേരെഴുതിയിരിക്കുന്നതു കണ്ടു . പുറത്തു കാറ്റു വീശിയിട്ടുണ്ടാവും . . ഇലകളും പൂക്കളും ഇരുവശത്തേക്കും ചലിക്കുന്നതു കണ്ടു . അവ കരയുകയോ , ചിരിക്കുകയോ ആവാം . എന്റെ പേടകത്തിൽ നിന്ന് പുറത്തേക്കോ , പുറത്തു നിന്നകത്തേക്കോ സഞ്ചാരമാർഗ്ഗമില്ല . ഞാനെങ്ങനയവയുടെ ഗന്ധമറിയുമെന്നോർത്ത് വേദനിച്ചു . . . ഒറ്റയ്ക്ക് പരിഭവിച്ചു . ഇപ്പോൾ ഒരു കടൽത്തീരത്താണ് . . മുകളിൽ ബലിക്കാക്കകളും , താഴെ അള്ളി പിടിച്ച് നടക്കുന്ന ഞണ്ടുകളും . . തിരകളില്ലത്ത കടൽത്തീരം ഞാനാദ്യമായി കണ്ടു . കടൽ നിശ്ചലമായി നിന്നു . കടലിന്റെ ഉള്ളിലേക്കെന്റെ പേടകം താഴ്‌ന്നു പോയി ! അതിന്റെ ആഴം എന്നെ ഒരേ സമയം ഭയപ്പെടുത്തുകയും , അത്ഭുപ്പെടുത്തുകയും ചെയ്തു . ഇതു വരെ കാണാത്ത വർണ്ണങ്ങൾ ! രൂപങ്ങൾ , എനിക്ക് ബോധക്ഷമുണ്ടാവുമോ എന്നു ഞാൻ ഭയപ്പെട്ടു . പുറത്ത് വന്ന പേടകം , കടൽത്തീരത്തു കൂടെ . . മണപ്പുറത്ത് ഞാൻ കാൽപ്പാടുകൾ കണ്ടു . എന്റെ കുഞ്ഞു നാളിലെ കാൽപ്പാടുകൾ ! എന്റെ കുഞ്ഞു പാദങ്ങളുടെ പാടുകൾ ! കൂടെ കണ്ടു , ഇരു വശത്തും വലിയ കാൽപ്പാടുകളും ! അവിടെ നിന്നു ഞാനെത്തിയതൊരു മുറിയിലായിരുന്നു . ഒരു വലിയ മുറി . അവിടെ പ്രകാശമുണ്ടായിരുന്നു . എന്നാൽ വിളക്കുകളോ , പ്രകാശത്തിന്റെ ഉത്ഭവമോ കാണാൻ കഴിഞ്ഞില്ല . നടുവിൽ ഒരു പാത്രമുണ്ടായിരുന്നു . ഒരു വലിയ പാത്രം . അതു നിറയെ തെളിഞ്ഞൊരു ദ്രാവകമായിരുന്നു . അതു കണ്ണുനീരാണോ , ജലമാണോ എന്നെനിക്കറിയില്ല്ല . അതു നിറഞ്ഞിരുന്നു . മുകളിൽ , ശൂന്യതയിൽ നിന്ന് , അതേ ദ്രാവകം ഒഴുകി വന്നു കൊണ്ടിരുന്നു , നിറഞ്ഞിട്ടും ആ പാത്രം , കവിഞ്ഞൊഴുകിയിരുന്നില്ല . ഞാനതു നോക്കി നിന്നു , സ്ഫടിക നിർമ്മിതമായ പാളികളിൽ കൂടി . അപ്പോൾ എനിക്കുള്ളിൽ ആനന്ദം നിറഞ്ഞു വന്നു . എന്റെ പേടകം സഞ്ചാരം തുടർന്നു . വേഗത വർദ്ധിച്ചിരിക്കുന്നു ! ഇരുട്ടിലേക്കാണ് സഞ്ചാരം . ചുറ്റുമുള്ള കാഴ്ച്ചകൾക്ക് വ്യക്തതയില്ല . അവ പിന്നോട്ടതിവേഗമോടുകയാണ് ! ഇരുട്ടിൽ നിന്നു പ്രകാശത്തിലേക്ക് . . എന്റെ ആദ്യത്തെ ഓർമ്മയിൽ ഞാൻ എത്തിയിട്ടുണ്ടാകും . . എനിക്കു ചുറ്റും പ്രകാശം മാത്രം . . അപ്പോൾ . . ഞാനും പ്രകാശമായി മാറി കഴിഞ്ഞതറിഞ്ഞു . .
പക്ഷേ , 2000 നവംബറിൽ ബല്യാർഡ് കണ്ടെത്തിയ അവശിഷ്ടങ്ങൾ കരിങ്കടലിന്റെ തീരത്തിനോടടുത്ത കടൽത്തട്ടിൽ പുരാതനകാലത്തു് മനുഷ്യവാസം ഉണ്ടായിരുന്നിരുന്നു എന്നതിനുള്ള സൂചന ആയിരുന്നു . ഇതു് റിയാനും പിറ്റ്‌മാനും നടത്തിയ നിഗമനത്തെ സാധൂകരിക്കുന്നതാണെന്ന നിഗമനത്തിൽ ബല്യാർഡ് എത്തിച്ചേർന്നു . അവസാനത്തെ ഐസ് ഏയ്ജിനു് ശേഷമുണ്ടായ മഞ്ഞുരുകലിൽ മെഡിറ്ററേനിയൻ കടലും കരിങ്കടലും തമ്മിലുള്ള പ്രകൃതിദത്തമായ ' അണക്കെട്ടിനെ ' ഭേദിച്ചു് ജലനിരപ്പു് ഉയർന്നതുവഴി ജനവാസമുണ്ടായിരുന്ന പല ഭാഗങ്ങളും കടലിനടിയിലായി . ഭൂമിയിൽ പലവട്ടം സംഭവിച്ചിട്ടുള്ള , ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന , ഇനിയും സംഭവിക്കാവുന്ന പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായിരുന്നു അതും . ബുദ്ധിപൂർവ്വം വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ കുറെയൊക്കെ പരിഹാരം കാണാമെന്നല്ലാതെ പൂർണ്ണമായി ഒഴിവാക്കാവുന്നവയല്ല പ്രകൃതിക്ഷോഭങ്ങൾ എന്നു് ഇന്നു് ആർക്കുമറിയാം . അവയൊക്കെ ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതത്തിന്റെ ഭാഷയിലേക്കു് തർജ്ജമ ചെയ്യപ്പെടുമ്പോൾ അതിനു് ബൈബിളിലേതുപോലുള്ള വർണ്ണനയുടെ രൂപം ലഭിക്കുന്നു എന്നു് മാത്രം . " നിന്റെ ദൈവം മഹാ കോപിയാണു് , സൂക്ഷിക്കുക , ദൈവദൂതന്മാരായ ഞങ്ങളെ മാത്രം അനുസരിക്കുക " എന്നാണു് അവ മനുഷ്യരെ ഭയപ്പെടുത്തുന്നതു് . 2004 ഡിസംബറിൽ സംഭവിച്ച സുനാമിയും ഹെയ്ത്തിയിലെ ഭൂകമ്പവുമൊക്കെ ദൈവകോപം ആണെന്നു് വ്യാഖ്യാനിക്കാൻ മടിക്കാത്തവരല്ലേ മനുഷ്യരോടു് ദൈവവചനം പ്രസംഗിക്കുന്നവർ ? പുരാതനകാലത്തെന്നപോലെ വാർത്താവിതരണം ഇന്നും വായ്മൊഴിയായിട്ടായിരുന്നു എങ്കിൽ ഈ സുനാമിയും ഹെയ്ത്തി ദുരന്തവുമൊക്കെ ഏതാനും തലമുറകൾ കഴിയുമ്പോഴേക്കും ദൈവകോപത്തിന്റെ തെളിവായി മാറ്റാൻ മാത്രമല്ല , അവയെ പരമാവധി ഊതിവീർപ്പിക്കാനും ശേഷിയുള്ള നാവുകളാണു് ദൈവപ്രതിനിധികൾ അവരുടെ വായിൽ കൊണ്ടുനടക്കുന്നതു് . മനോരമ പോലുള്ള പത്രങ്ങൾ ഇന്നും ലോകത്തിനു് മുന്നിൽ വയ്ക്കാൻ ധൈര്യപ്പെടുന്ന ഓരോരോ വാർത്തകളും ലേഖനങ്ങളും ന്യായമായ മറ്റൊരു നിഗമനവും അനുവദിക്കുന്നില്ല .
നല്ല പോസ്റ്റ് . സൗരോര്‍ജ്ജത്തിന് ചിലവ് കൂടുതലാണ് . എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അതിന്റെ വില നോക്കിയാല്‍ അത് കുറഞ്ഞു വരുന്നതായി കാണാം . അതേസമയത്ത് ഫോസില്‍ ഇന്ധനങ്ങളുടേയും യുറേനിയത്തിന്റേയും വില കൂടി വരുന്നു . കൂടുതല്‍ mass production ഉണ്ടായാല്‍ തീര്‍ച്ചയായും വില ഇനിയും കുറയും . ഒന്നിച്ച് വീട് സൗരോര്‍ജ്ജത്തിലാക്കണ്ട . പകരം ചെറിയ ചെറിയ ഘട്ടങ്ങളായി അത് ചെയ്യാം . 50 , 000 / - ( including VAT ) രൂപയുണ്ടെങ്കില്‍ വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളൊക്കെ സൗരോര്‍ജ്ജത്തിലാക്കാം . പിന്നീട് പടിപടിയായി ശക്തി വര്‍ദ്ധിപ്പിക്കാം .
ഇതെ അനുഭവം കുറച്ചുനളുകള്‍ക്കു മുബ് എനിക്കും ഉണ്ടായി . തിരുവനന്തപുരത്തെ ഒരു സ്കൂളില്‍ ഒരാവശ്യവുമായി ഞാന്‍ എത്തുമ്പോള്‍ കുട്ടികള്‍ക്കുള്ള മൂത്രപ്പുരയ്ക്ക് സമീപം ചില വിദ്വാന്മാര്‍ കള്ള ലക്ഷണത്തോടെ കറങ്ങിനില്‍ക്കുന്നതായി തോന്നി , അപ്രതീക്ഷിതമായി ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നതു കണ്ട് പുറത്തുനിന്നവര്‍ മൂത്രപ്പുരക്കുള്ളില്‍ വേഗം കയറിപോയി . ഞാന്‍ അകത്തുകടന്നതും ചിലര്‍ പുറത്തേക്ക് പാഞ്ഞു പോയി . അകത്ത് ഒരാള്‍ നില്‍ക്കുന്നു അവനെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു മറ്റുല്ലവര്‍ . അവനെയും കൂട്ടി പ്രിന്‍സിപ്പലിനടുത്ത് ചെന്ന് കാര്യം പറഞ്ഞ് തിരിച്ചു പോയി . പോലീസറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ല അവര്‍ അതു നിയന്ത്രിക്കാന്‍ ശുഷ്ക്കാന്തികാണിക്കറില്ല അവസാനം സകല പരിധിക്കും പുറത്താകുമ്പോള്‍ നിയന്ത്ര്‍ണം ഏര്‍പ്പെടുത്തും .
Jean - Claude Romand എന്ന ഒരു ഫ്രഞ്ച്കാരനുണ്ടായിരുന്നു പത്തു മുപ്പത് കൊല്ലങ്ങള്‍ക്ക് മുന്‍പ് . The man who faked his life എന്ന പേരില്‍ ഈയിടെ അയാളുടെ കഥ ഒരു documentary ആയി കാണുകയുണ്ടായി . സമൂഹവും കുടുംബവും പ്രതീക്ഷിച്ചതിനനുസരിച്ച് എത്തിച്ചേരാനാവാതെ വന്നപ്പോള്‍ അതേ ജീവിതം അഭിനയിച്ച ഒരു മനുഷ്യന്‍ . ഡോക്ടറല്ലാതിരുന്നിട്ടും w . h . o യില്‍ ഡോക്ടറാണെന്ന് സ്വന്തം ഭാര്യെയെയും കുടുംബത്തെയും വിശ്വസിപ്പിച്ച് എന്നും രാവിലെ ജോലിയ്ക്ക് പോയിരുന്ന ഒരു വ്യക്തി . വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ കള്ളം കണ്ടുപിടിയ്ക്കപ്പെട്ടപ്പോള്‍ രണ്ട് കുട്ടികളേയും ഭാര്യയേയും മാതപിതാക്കളെയും കൊന്ന് ആത്മഹത്യയില്‍ അഭയം തേടിയ റോമാണ്ടിനെ ഞാന്‍ വെറുതെ ഓര്‍ത്ത് പോയി . നഷ്ടപ്പെട്ടത് ആര്‍ക്കാണ് ? എനിയ്ക്കറിയില്ല .
Download XML • Download text