Text view
mal-26
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
നിങ്ങളുടെ കയ്യില്‍ ആയിരം രൂപ ഉണ്ട് . പത്തു സഞ്ചികളിലായി ആ രൂപ എത്രയെങ്കിലും വീതം വിഭജിച്ചു കെട്ടി വയ്ക്കണം . പക്ഷെ അതിനു ശേഷം ഒന്നുമുതല്‍ ആയിരം വരെയുള്ള ഏതു സംഖ്യ ചോദിച്ചാലും അത് , ഒരു സഞ്ചിയായോ പലസഞ്ചികള്‍ ചേര്‍ത്തോ ആ സംഖ്യ കൊടുക്കണം . ഇതു സാധ്യമാണോ ആണെങ്കില്‍ എങ്ങനെ , അല്ലെങ്കില്‍ എന്തുകൊണ്ട് ?
" നിങ്ങള്‍ വീടും ചുറ്റുപാടും മോടി പിടിപ്പിക്കാനായി എത്ര ചെലവാക്കുന്നു എന്ന് എഴുതി വയ്ക്കാറുണ്ടോ ? " പുലര്‍ച്ചെ രണ്ടരയോളം നീണ്ടുനിന്ന സൌഹൃദ ചര്‍ച്ചകള്‍ക്കിടയിലെപ്പൊഴോ പ്രകാശ് ചോദിച്ചു . മറ്റുള്ളവരുടെ പ്രതികരണത്തിനിടയില്‍ , ഈ ചോദ്യം മനസ്സിലേയ്ക്കെത്തിച്ച ഓര്‍മകള്‍ മാറ്റിവച്ച് ഞാന്‍ പറഞ്ഞു : " ഇല്ല . മിക്ക കണക്കുകളും ഞാന്‍ സൂക്ഷിക്കാറില്ല . " സ്വന്തം ചെലവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നതെന്തിനാണ് ? അവ വിശകലനം ചെയ്ത് ചെലവു കുറയ്ക്കാനാണോ ? ഒരു മനസ്സമാധാനത്തിനോ ? ആറ്റില്‍ കളഞ്ഞാലും അളന്നു കളയാനോ ? അതോ അനാവശ്യച്ചെലവുകളുടെ പട്ടിക നിരത്തി സമാധാനം കളയാനോ ? ആദ്യമായി ദൈനം ദിനച്ചെലവുകള്‍ക്ക് രൂപ സ്വന്തമായി കൈകാര്യം ചെയ്തു തുടങ്ങിയത് പ്രീ - ഡിഗ്രിക്ക് ഹോസ്റ്റലില്‍ എത്തിപ്പെട്ടപ്പോഴായിരുന്നു . " അന്നന്നുള്ള ചെലവുകള്‍ എഴുതിവയ്ക്കണം " , അമ്മ ഓര്‍മിപ്പിച്ചു . " ഒരു പഴയ പുസ്തകം അതിനായി കരുതണം . " " അച്ഛന്‍ കണക്കെഴുതാറില്ലല്ലോ ! " " കണക്കെഴുതി വച്ച് ചെലവുകളെന്തൊക്കെയാണെന്ന് നോക്കാത്തതുകൊണ്ടാണ് ഷുഗറുണ്ടായിട്ടും അച്ഛന്‍ നിര്‍ത്താതെ സിഗരറ്റ് വലിക്കുന്നത് . അതുകൊണ്ടാണ് കളീലുണ്ടായിട്ടും ഈ വീട്ടില്‍ പശുവില്ലാത്തത് . " അമ്മ പരാതിപ്പെട്ടിയുടെ അടപ്പു തുറക്കുകയാണെന്നു മനസ്സിലാക്കിയ ഞാന്‍ പറഞ്ഞു : " ഞാന്‍ കണക്കെഴുതി വയ്ക്കാം ! " അഞ്ചാറുമാസം കഴിഞ്ഞ് ഞാന്‍ കണക്കെഴുത്ത് നിറുത്തി . ചെലവിന്‍റെ കണക്ക് എഴുതി വയ്ക്കുന്ന പരിപാടി അതീവ ബോറായിരുന്നു . അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലതാനും . ഒരു മാസം എട്ടു രൂപയ്ക്ക് നാരങ്ങവെള്ളം കുടിച്ചു , അഞ്ചു രൂപ കടം കൊടുത്തു , തൊണ്ണൂറു രൂപയ്ക്ക് പുതിയ ടെക്സ്റ്റ് വാങ്ങി , കടം കൊടുത്ത പതിനേഴുരൂപ തിരികെ കിട്ടി തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് എനിക്കോ വീട്ടുകാര്‍ക്കോ പ്രയോജനപ്രദമായി തോന്നിയതേയില്ല . പിന്നീട് ഇങ്ങനെയൊരു സ്റ്റാറ്റിസ്റ്റിക്സില്‍ കമ്പമുണ്ടായത് മൂന്നു കൊല്ലത്തോളം മുമ്പാണ് . ചെലവുകള്‍ ഇനം തിരിച്ച് , ഗ്രാഫ് വരച്ച് , വിശകലനം ചെയ്യേണ്ടുന്ന ആവശ്യകതയെക്കുറിച്ച് സുഹൃത്ത് വാചാലനായപ്പോള്‍ സ്വന്തം ചെലവുകള്‍ ഇങ്ങനെ ചിത്രരൂപത്തിലാക്കിയാല്‍ എങ്ങനെയിരിക്കും എന്നൊരു ജിജ്ഞാസ ഉടലെടുത്തു . രണ്ടുമാസം ഗ്രാഫ് കണ്ടതോടെ ആ കമ്പവും അവസാനിച്ചു . അച്ചുവിന് ' സമ്മര്‍ ഡ്രസ് ' നോക്കാന്‍ ദിവ്യ കടകള്‍ കയറിയിറങ്ങുകയാണ് . അച്ചു ഉറക്കമായതിനാല്‍ അച്ചുവും ഞാനും കാറില്‍ത്തെന്നെയിരിക്കുന്നു . റേഡിയോയില്‍ ' പുസ്തകപരിചയം ' എന്ന പരിപാടി . ബെര്‍ണാഡ് കൂപ്പറിന്‍റെ ' ദ ബില്‍ ഫ്രം മൈ ഫാദര്‍ ' എന്ന ഓര്‍മക്കുറിപ്പുകളാണ് പുസ്തകപരിചയത്തില്‍ . ബെര്‍ണാഡിന്‍റെ പിതാവ് എഡ്‍വേഡ് കൂപ്പര്‍ ലോസ് ഏഞ്ചലസിലെ പ്രസിദ്ധനായ ഒരു വിവാഹമോചന അഭിഭാഷകനായിരുന്നു . അച്ഛന്‍റെയും മകന്‍റെയും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ഥ വീക്ഷണങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുള്ള പുസ്തകമത്രേ ' ദ ബില്‍ ഫ്രം മൈ ഫാദര്‍ ' . മകന്‍ ഒരു എഴുത്തുകാരനായി പേരെടുത്തിട്ടും , ജീവിക്കാനുള്ള തൊഴില്‍ ഉള്ളവനായി അച്ഛന്‍ മകനെ കണക്കാക്കിയിരുന്നില്ല . മകന് അന്തസ്സിനു ചേര്‍ന്ന ഒരു തൊഴിലില്ലാത്തത് , പ്രഗത്ഭനായ അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത് ഉയര്‍ന്ന നിലയില്‍ ജീവിച്ചിരുന്ന അച്ഛനെ നിരാശനാക്കി . ബെര്‍ണാഡിനെ വളര്‍ത്തി വലുതാക്കുന്നതു വരെയുള്ള ചെലവുകള്‍ ഒന്നും വിടാതെ ഒരു ബില്ല് ആയി മകനയച്ചു കൊടുത്തു , എഡ്‍വേഡ് . രണ്ട് മില്യണ്‍ ഡോളര്‍ തിരിച്ച് കൊടുക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ആ ബില്ല് . ( പുസ്തകം ഞാന്‍ വായിച്ചിട്ടില്ല . ഇത്രയും റേഡിയോ പരിപാടി കേട്ട അറിവില്‍ നിന്നുമെഴുതുന്നതാണ് . ) ഈ പുസ്തകം സിനിമയാകുന്നുണ്ട് . തിളങ്ങുന്ന ഒരു സ്പൈഡര്‍മാന്‍ ഉടുപ്പും നീല നിക്കറും പായ്ക്കറ്റില്‍ നിന്നും പുറത്തെടുത്ത് ഞാന്‍ ദിവ്യയോട് ചോദിച്ചു : " ഇതിനെത്രയായി ? " " സെയിലായിരുന്നു . ഒമ്പത് ഡോളര്‍ " " എന്താ ചിരിക്കുന്നത് ? " അച്ചുവിനയയ്ക്കുന്ന ബില്ലില്‍ ഒമ്പത് ഡോളര്‍ കൂടി എഴുതിച്ചേര്‍ക്കുന്ന രംഗം ഞാന്‍ സങ്കല്പിക്കുകയായിരുന്നു .
ഒരു സാധാരണ വണ്ടി ആംബുലന്സ് ആകുന്നതിനെപ്പറ്റി ആംബുലന്സ് ഒരു സാധാരണ വണ്ടിയാകുന്നതിനെപ്പറ്റി . . . - ഇനി ആംബുലന്‍സുകളുടെ കാലം ! നിരത്തിലിനി സ്ഥലമില്ല , സാധാരണ വണ്ടികള്‍ക്ക് സഞ്ചരിക്കാന്‍ ! !
ഒക്കെ കേട്ടു . ഇനി ഒരു കാര്യം മാത്രമേ അറിയേണ്ടൂ . ആരെയൊക്കെയാണു മീറ്റു സ്പോട്ടില്‍ നിന്നും പല്ലക്കില്‍ എടുത്തു വീട്ടില്‍ എത്തിക്കേണ്ടിവന്നത് ?
എന്നെ നിശ്ചയമായും പരിശോധിക്കണം എന്ന നിലപാടുകാരനായിരുന്ന മിസ്റ്റർ സിഡ്രാകിൽ നിന്നും എന്റെ മൂത്രസഞ്ചിയെ പ്രതിരോധിക്കുന്നതിനായി എനിക്കു് നഷ്ടപ്പെട്ട സമയത്തിനിടയ്ക്കു് എന്റെ അൻപത്തിരണ്ടു് സഹഅപേക്ഷകരിൽ ഒരുവൻ മിലോർഡ് ചെസ്റ്റർഫീൽഡിനെ ചെന്നു് കാണുകയും , കാര്യം എങ്ങനെയോ വ്യക്തമാക്കുകയും , എനിക്കു് ലഭിക്കേണ്ട പള്ളിവികാരിസ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
പച്ചക്കറി കൊണ്ടുള്ള അവിയല്‍ കഴിച്ചു മതിയായവര്‍ക്കും അല്ലാത്തവര്‍ക്കും . ഞാന്‍ ഒരിക്കലേ ഈ സാധനം കഴിച്ചിട്ടുള്ളൂ . വല്ലവരുടേയും വീട്ടില്‍ നിന്നായതു കാരണം നല്ല രുചിയുണ്ടായിരുന്നു . നിങ്ങള്‍ക്കും ട്രൈ ചെയ്യാം . വേണ്ട സാധനങ്ങള്‍ മീന്‍ - അരക്കിലോ ( നല്ല മീനായിക്കോട്ടെ , കുളമായാല്‍ കാശു പോയതു തന്നെ മിച്ചം ) മല്ലി - 2 ടേബിള്‍ സ്പൂണ്‍ ഉണക്കമുളക് - 6 എണ്ണം മഞ്ഞള്‍പ്പൊടി - ഒരു നുള്ള് ചെറിയ ഉള്ളി - 5 എണ്ണം വെളുത്തുള്ളി - മൂന്ന് അല്ലി പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് - ഒരു കപ്പ് കറിവേപ്പില - ആവശ്യത്തിന് ജീരകം - അര ടിസ്പൂണ്‍ ( നിര്‍ബന്ധമില്ല ) സവാള അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ് ഇഞ്ചി അരിഞ്ഞത് - അര ടിസ്പൂണ്‍ പച്ചമുളക് നെടുകെ പിളര്‍ന്നത് - മൂന്ന് എണ്ണം തേങ്ങ ചിരകിയത് - അര കപ്പ് ( മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത് ) വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ് - നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ എങ്ങിനെയുണ്ടാക്കാം ? ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി , വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക . ഇനി അല്പം എണ്ണയൊഴിച്ച് , ഒന്നു ചൂടായാല്‍ മല്ലി , ഉണക്കമുളക് , മഞ്ഞള്‍പ്പൊടി , ചെറിയ ഉള്ളി , വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക . അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക . ഈ അരപ്പില്‍ മീന്‍ , പച്ച മാങ്ങ , കറിവേപ്പില , ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക . ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച് , ഇടത്തരം തീയില്‍ വേവിക്കുക . അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള , ഇഞ്ചി , പച്ചമുളക് , തേങ്ങ , കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക . കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക . ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ , കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു . വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം . പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക .
കേരളാ വാച്ചിനു അഭിനന്ദനങ്ങള്‍ . . ! ! മുതലാളിമാരുടെ ഭാരം താങ്ങാനാകാതെ നടുവൊടിഞ്ഞു കിടക്കുന്ന ഇന്നത്തെ മുഖ്യധാരാ പത്രങ്ങളില്‍ കാണാത്ത ആര്‍ജ്ജവം കേരളാ വാച്ചില്‍ കാണുന്നു . . ! ! വാലാട്ടികളായ ചിലരുടെ ഓരിയിടല്‍ കേട്ടു പിന്തിരിയാതെ കൂടുതല്‍ അന്വേഷണങ്ങളുമായി മുന്നോട്ടു പോകുക . . ! !
അപ്പോള്‍ ലാവലിന്‍ കേസിന്റെ പേരിലാണ് വി എസ്സിനെതിരെ നടപടി എടുത്തത് എന്നാണ് താങ്കള്‍ കരുതുന്നത് , ലാവലിന്‍ കരാര്‍ ഉള്‍പ്പടെ പാര്‍ട്ടിക്ക് പറ്റിയ വഴിതെറ്റലിനെതിരെ വി എസ് എടുത്ത പരസ്യ നിലപാടുകള്‍ക്കാണദ്ദേഹത്തിനെതിരെ നടപടി എടുത്തത് . അതല്ലേ ഇപ്പോള്‍ പ്രശ്നമായതും ക്രമക്കേട് തുടങ്ങി വെച്ച ( എന്ന് സി ബി ഐ തന്നെ പറയുന്ന ) ആള്‍ക്കെതിരെ നടപടി ഒന്നും എടുക്കാതെ പിണറായിയെ പ്രതിയാക്കുന്നിടത്താണ് ' രാഷ്ട്രീയ പ്രേരിതം ' എന്ന ആരോപണം ഉയരുന്നത് . കാര്‍ത്തികേയന്‍ ക്രമക്കേട് തുടങ്ങി വച്ചു എന്ന് സി ബി ഐ പറഞ്ഞിട്ടില്ല . ഗൂഡാലോചന കാര്‍ത്തികേയന്റെ സമയത്തു തുടങ്ങി എന്നേ പറഞ്ഞിട്ടുള്ളു . കാര്‍ത്തികേയന്‍ ഒപ്പിട്ട എം ഒ യു പ്രകാരം എന്തെങ്കിലും നടന്നിരിന്നെങ്കില്‍ , കര്‍ത്തികേയന്‍ ക്രമക്കേടു തുടങ്ങിന് എന്നു പറയാന്‍ പറ്റും . ക്യാനഡയില്‍ നിന്നും ധനസഹായം കിട്ടിയാല്‍ മാത്രമേ ആ കരാറിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരൂ എന്ന് വ്യക്തമായി അതില്‍ പരഞ്ഞിരുന്നു പക്ഷേ ഞാന്‍ ചോദിച്ചത് വിജിലന്‍സോ സി ബി ഐ - യോ ക്രമക്കേട് കണ്ടുപിടിച്ചോ എന്നല്ല . . . ! ലോകായുക്ത ചെയ്തത് എന്താണെന്നു താങ്കള്‍ക്കിതുവരെ മനസിലായില്ല . ഒരു സിവില്‍ പരാതിയില്‍ മാത്രമേ എന്തെങ്കിലു ജുഡീഷ്യല്‍ പ്രോസീഡിംഗ് സ് നടത്താന്‍ ലോകായുക്തക്കധികാരമുള്ളു . ഭൂമി അക്വയര്‍ ചെയുനത് സം ബന്ധിച്ച് , സര്‍ക്കാരിണ്റ്റെ ഒരു ഉത്തരവ് വിവേചനമാണെന്നു കാണിച്ചു കിട്ടിയ ഒരു പരാതിയില്‍ ആ ഉത്തരവു ലോകയുക്ത റദ്ദാക്കി . അതിനേക്കുറിച്ഛ് ആര്‍ ക്കും പരാതി ഉണ്ടായിട്ടില്ല . എത്രയോ സര്‍ ക്കാര്‍ ഉത്തരവുകള്‍ ലോകായുക്തയും കോടതികളും റദ്ദാക്കാറുണ്ട് . അതില്‍ ഭൂരിഭാഗത്തിലും അഴിമതിയോ കുറ്റകരമായ ഗൂഡാലോചനയോ നടക്കുന്നില്ല . പക്ഷെ ആ കേസില്‍ അക്വയര്‍ ചെയ്ത സ്ഥലം ക്രമരഹിതമായി ചിലര്‍ ക്ക് വിട്ടു കൊടുത്തതിനെതിരെയാണു പരാതി ഉണ്ടായത് . അത് സിവില്‍ കേസാണ് . അതിണ്റ്റെ വിശദാം ശങ്ങള്‍ പരിശോധിച്ചപ്പോഴാണ് , മന്ത്രിമാര്‍ ഇതില്‍ കുറ്റകരമായ ഗൂഡാലോചന നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകായുക്ത സം ശയിച്ചത് . അത് വിചരണ ചെയ്യാനോ അതില്‍ തീരുമാനമെടുക്കാനോ ലോകായുക്തക്ക് അധികാരമില്ല . ഇതേക്കുറിച്ച് ഒരു ജുഡീഷ്യല്‍ പ്രൊസീഡിംഗ് സും ലോകായുക്ത നടത്തിയില്ല . അത് ചെയ്യാന്‍ അധികാരമുള്ളവരോട് അതാവശ്യപ്പെട്ടു . രണ്ടു മന്ത്രിമാര്‍ കുറ്റകരമായ ഗൂഡാലോചന നടത്തി എന്ന് ലോകായുക്ത വിധിച്ചിട്ടില്ല .
നന്ദനക്ക് സ്വാഗതം . അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി . ചെറിയ ഒരു വിയോജിപ്പ് അറിയിക്കുന്നു . അബദ്ധം പിണഞ്ഞത് ഖുര്‍ആനിനെ ആധുനിക വല്‍കരിച്ചതുകൊണ്ടല്ല . ചിലപ്പോഴെങ്കിലും നാം ബഹുമാനിക്കുന്ന നമ്മെക്കാള്‍ അറിവുള്ള പണ്ഡിതന്‍മാരുടെ വാക്കുകള്‍ രണ്ടാമതൊന്നാലോചിക്കാതെ എടുത്ത് ചേര്‍ക്കും . അപ്രകാരം പിണഞ്ഞ അബദ്ധമാണത് . ഖുര്‍ആനിന്റെ പ്രത്യേകതകളിലൊന്ന് ചിന്തയും മുന്നറിവുകളും വെച്ച് ആശയവിപുലീകരണത്തെ അങ്ങേഅറ്റം അതിനുള്‍കൊള്ളാന്‍ കഴിയും എന്നുള്ളതാണ് . എനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരാശയം താങ്കള്‍ക്ക് കാണാന്‍ കഴിഞ്ഞു എന്ന് വരാം . പൊതുവെ വേദങ്ങളില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ വേദത്തെ പുതിയ സാഹചര്യങ്ങള്‍ക്കൊപ്പിക്കാന്‍ പാടുപെടാറുണ്ട് . ഒരു പക്ഷേ നന്ദനയുടെ വാക്കുകള്‍ക്ക് പ്രേരകം ഇതായിരിക്കാം .
അറുപതു കഴിഞ്ഞ അവിവാഹിതനായ സത്യശീലന്‍ ' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടക്കുകയായിരുന്നു . വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടിക്കൊണ്ടിരുന്നു . വാതില്‍ തുറന്നപ്പോള്‍ അടുത്ത വീട്ടിലെ പെണ്‍കുട്ടി . കോളേജില്‍ പഠിക്കുന്ന പതിനേഴു തികയാത്ത പെണ്‍കുട്ടി . അവള്‍ പലപ്പോഴും വാതിലില്‍ മുട്ടി വായനയ്‌ക്ക് ഭംഗം വരുത്താറുണ്ടായിരുന്നു . അവള്‍ വന്ന പാടെ സത്യശീലന്‍ വായിച്ചുകൊണ്ടിരുന്ന പുസ്‌തകം ബലമായി പിടിച്ചു വാങ്ങി മടക്കി വെച്ചു . ഇന്നലെ കണ്ട സിനിമയില്‍ മാഷിന്റെ പ്രായമുള്ള നായകന്‍ അവളുടെ പ്രായമുള്ള നായികയെപ്പറ്റി കവിത എഴുതി പാടുന്നുണ്ടു പോലും . അവളൊരു കസേര വലിച്ചിട്ട് അതില്‍ ഇരിപ്പുറപ്പിച്ചു . അവളേപ്പറ്റി ഒരു കവിത എഴുതണം . അതാണ് പെണ്‍കുട്ടിയുടെ ആവശ്യം . സിനിമയുടെ കഥ അവള്‍ മാഷിനു പറഞ്ഞു കൊടുത്തു . സിനിമയില്‍ കണ്ട പ്രേമരംഗങ്ങള്‍ക്കൊത്ത് അവളുടെ മനസ്സ് നൃത്തം വെച്ചു . സത്യശീലന്‍ ഒരു കവിതയെഴുതിക്കൊടുത്തു . അവള്‍ പ്രസിദ്ധീകരിക്കുകയോ ചവറ്റുകൊട്ടയിലെറിയുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ . പെണ്‍കുട്ടി പോകുമ്പോള്‍ മാഷിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ മറന്നില്ല . സത്യശീലന്‍ വീണ്ടും ' എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍ വായിച്ചു കൊണ്ട് ചാരുകസേരയില്‍ കിടന്നു .
ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിക്ക് നല്‍കപ്പെടാനിരുന്ന 246 ഏക്കറില്‍ 88 % പാട്ടത്തിനും 12 % ഫ്രീഹോള്‍ഡും എന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടിരുന്നത് . പെട്ടെന്ന് കേള്‍ക്കുമ്പോള്‍ 12 % ഭൂമി മാത്രമാണ് ഐ . ടി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന് തോന്നിപ്പിക്കുന്ന ഒരു ക്ലോസായി ഇത് മാറുന്നു . അതുകൊണ്ട് തന്നെ 88 % പ്രദേശത്തും ഐ . ടി സ്ഥാപനങ്ങള്‍ വരാനുതകുന്നരീതിയിലുള്ള കാരാറായി ഇത് വ്യാഖ്യാനിക്കപ്പെട്ടു ( മറ്റ് സ്വകാര്യ സംരഭകര്‍ക്ക് സെസ് നയം എന്നൊക്കെപ്പെറഞ്ഞ് ഭൂവിനിയോഗത്തിന് നയം പരിപാടിയും പ്രഖ്യാപിച്ചത് ഈ പുകമറയുടെ പുറത്താണ് ) . എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല
" ലോകം ഇളകിമറിയുമ്പോള്‍ നമുക്ക് എന്തും ഉപേക്ഷിക്കാം . പക്ഷേ ഇപ്പോള്‍ നാം മാത്രം ഇളകിമറിയുകയും ലോകം വെറുതെയിരിക്കുകയും ചെയ്യുന്നു " പഠനം ഉപേക്ഷിച്ച് വിപ്ലവത്തനിറങ്ങുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് അയച്ച കത്തിന് സച്ചിദാനന്ദന്‍ എഴുതിയ മറുപടിയില്‍നിന്ന് . " അതിജീവനത്തിന്റെ സൈനികശാസ്ത്രം ' എന്ന പേരില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ( 2008 ഫെബ്രുവരി 3 ) കെ . സേതുമാധവന്‍ എഴുതിയ നല്ല ഒരു ലേഖനത്തിന്റെ തുടക്കത്തിലാണ് ഈ പുരാവൃത്തമുള്ളത് . അസമത്വങ്ങള്‍ക്കും , അനീതികള്‍ക്കുമെതിരെ സഹജമായി മനസ്സ് പ്രക്ഷുബ്ധമാവുകയും , ആ ഉള്‍വിളി പിന്‍തുടര്‍ന്ന് ജീവിതം ഹോമിക്കുകയും ചെയ്യുന്ന വിപ്ലവവകാരികള്‍ ഇതു കണ്ടു പഠിക്കേണ്ടിയിരിക്കുന്നു . വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിനുമുന്‍പ് , ദക്ഷിണ നല്‍കി , മൂര്‍ദ്ധാവില്‍ അനുഗ്രഹവും വാങ്ങി , പരദേവതകളെ താണുതൊഴുതുവേണം പുറപ്പെടാന്‍ . ഇനി , സച്ചിമാഷ് കൊടുത്ത ആ മറുപടിയോ ? എല്ലാവരും ചാടിപ്പുറപ്പെടുമ്പോള്‍ മാത്രം നമ്മളും ഉശിരുകൊണ്ടാല്‍ മതി ഉണ്ണീ എന്ന് . അതുവരെ ' കണ്ണേ മടങ്ങുക " എന്ന് . ഇതിലും വലിയ ഗുരുപ്രസാദം ഇനി എവിടെനിന്ന് കിട്ടാന്‍ ? " കിട്ടീലയോ ദക്ഷിണ വേണ്ടുവോളം വിശിഷ്ടനാം . . . . " കഷ്ടമാണ് ഈ ലോകത്തിന്റെയും വിപ്ലവത്തിന്റെയും കാര്യം . ഇവരെയൊക്കെ കാത്തുകാത്തിരുന്ന് മടുത്തിട്ടുണ്ടാകും അതിന് . അതായിരിക്കുമോ അവ രണ്ടും ഇപ്പോള്‍ ഇളകിമറിയാത്തത് ? മനംമടുത്ത് തിരിച്ചുപോയിട്ടുണ്ടാകുമെന്നും വരുമോ ? ആര്‍ക്കറിയാം . ഈ ഗുരു - ശിഷ്യ സംവാദത്തിന്റെ ' കെട്ട് ' വിടാന്‍ ഇനി കള്ള് വെറെ മോന്തണം .
ഇത്തരം യുക്തിയുക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടുമ്പോഴൊക്കെ " ശ്രീരാമന്‍ ഹിന്ദുക്കളുടെ വിശ്വാസവിഷയ ' മാണെന്ന് പറഞ്ഞു തടിയൂരുകയാണ് വിഎച്ച്പിയുടെ രീതി . ഇന്ത്യയില്‍ ശ്രീരാമഭാവന വളര്‍ത്തുകയും അതിനെ വിശ്വാസമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുള്ളത് 1925 - ല്‍ ഉണ്ടായ ആര്‍എസ്എസോ അതിന്റെ ഒരു പരിവാര്‍ മാത്രമായ വിഎച്ച്പിയോ ആണോ ? അല്ലെന്നതാണ് യാഥാര്‍ഥ്യം .
അപേക്ഷിക്കേണ്ട വിധം : - വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം . നിബന്ധനകള്‍ * : - പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം . തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം . അടക്കേണ്ട ഫീസ് : - പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം . സേവനം ലഭിക്കുന്ന സമയപരിധി * * : - 3 ദിവസം .
കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും . അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ , ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക . വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ , പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും . ഒക്കെ പടച്ചോന്റെ കൈക്കലല്ലേ . ബീവി ഉമ്മേം ഉപ്പാപ്പേം . ബീമേം ഉപ്പാപ്പേം . ബീമേപ്പാപ്പേം . ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും , ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല . ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു . ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും . മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത് ? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം . മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും . ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും . മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ് , അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല , സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു . രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു . റബ്ബ് സ്വീകരിക്കട്ടെ . വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂനിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി , പത്തറുപത് കൊല്ലായില്ലേ ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു . ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍ , കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും , കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത് . സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ .
നിഷ്ണിഫെയറിന് പോകാനൊരുങ്ങിയ ആക്സിനോവിന്റെ ഭാര്യയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും രാത്രിയിലൊരു സ്വപ്നം കണ്ടിരിക്കണൂ . പക്ഷെ , മുടിയും താടിയും നരച്ച് വൃദ്ധനായിമാറിയെന്ന സ്വപ്നമല്ലായിരുന്നു ഇവിടത്തെ സ്വപ്നം .
എ . ഡി . 1992 ഏപ്രില്‍ മാസത്തിലായിരുന്നു എന്റെ സഹ ഉദരൻ , ഉദാര മനസ്കന് ബഹറിനിലെ തന്റെ മൂന്നാമത്തെ പണിയും പോയിക്കിട്ടിയെന്ന അറിയിപ്പ് ഞങ്ങൾക്ക് കിട്ടിയത് . മേലനങ്ങുമ്പോഴുള്ള ദേഷ്യം വരവ് , വല്ലായ്ക , താൽപര്യക്കുറവ് , എന്നീ ചൊട്ടയിലേയുള്ള ഗുണങ്ങൾ മുറുകെപ്പിടിക്കുന്നതിനാലും കമ്പനിയോടുള്ള വെട്ടിയാൽ മുറിയാത്ത ആത്മാർത്ഥതയും അർപ്പണമനോഭാവവുമാണ് അദ്ദേഹത്തിന് പണിയും പദവിയും ഉപ്പുമാവും ഇടക്കിടെ നഷ്ടപ്പെടുന്നതെന്ന സത്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാതെ , മുപ്പതുവയസ്സുവരെ പൊന്നുംകട്ടയുടെ ' കൊച്ചുപുസ്തകം ' പ്രകാരം കഷ്ടകാലമാണെന്നും അതിന്റെ സൈഡ് എഫക്ടാണീ ജോലിപോക്കെന്നും ടി കക്ഷിയുടെ ( എന്റെയും ) മാതാപിതാ ടീം വിശ്വസിച്ചു പോന്നു . അങ്ങിനെ , ഉദരമേയ്റ്റിന്റെ ജോലിപോക്ക് ബന്ധുജനങ്ങളുടെയിടയിൽ സംസാരവിഷയമായപ്പോൾ , ഗുളികന്റെ ലൊക്കേഷൻ കണക്കാക്കീ വരാൻ നിയോഗിച്ച കമ്മീഷന്റെ ഉപാധ്യക്ഷൻ , വലിയച്ഛന്റെ മകൻ വിജയേട്ടൻ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കൈകൾ ചാത്തന്റെയാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി . കേട്ടപാതി കേൾക്കാത്തപാതി , റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അത്രയും ശരിയാകാൻ ചാൻസുണ്ടെന്നും , ചേട്ടൻ അഞ്ചാം വയസ്സിൽ മഞ്ഞപ്പിത്തം പിടിച്ച് ജില്ലാ ആശുപത്രിയിൽ അങ്ങടോ ഇങ്ങടോ എന്നറിയാതെ കിടന്നപ്പോൾ , ചാത്തന് ഓർഫർ ചെയ്തിരുന്നതും , അസുഖം മാറിയപ്പോൾ ഏസ് യൂഷ്വൽ മറന്നുപോവുകയും ചെയ്ത ആ ഔട്ട് സ്റ്റാൻഡിങ്ങ് ' ചാത്തൻ പാട്ടാണ് ' ചാത്തന്റെ പ്രീണനനയത്തിന് വഴിയൊരുക്കിയതെന്നും ഉറപ്പിച്ചു . പരിസരത്ത് ദുർമ്മരണങ്ങൾ വല്ലതും നടന്നാൽ പിന്നെ രാത്രി ഏഴ് മണി കഴിഞ്ഞാൽ കൊന്നാലും പുറത്തിറങ്ങണ കേയ്‌സില്ലെങ്കിലും , അടിസ്ഥാനപരമായി ഒരിക്കലും ഞാനൊരു അന്ധവിശ്വാസിയായിരുന്നില്ല . . ! പെരുന്നാളായാലും പൂരമായാലും കെടക്കപ്പൊറുതിയില്ലാതാവുന്നത് കോഴികൾക്കാണെന്ന ലോകപ്രശസ്തമായ സ്റ്റേറ്റ്‌മന്റ് പോലെ , വീട്ടിലെന്ത് കാര്യമുണ്ടായാലും ഓടാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതുകൊണ്ട് , എന്ത് പണികൾ പറഞ്ഞാലും എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞ് പരമാവധി മുടക്കാൻ നോക്കുക എന്ന രീതി ഒരു ശീലമാക്കിയിരുന്നു . ' ഇതിനി കിട്ടാനൊന്നും പോണില്ലാന്ന് കരുതി ചാത്തൻ , സർക്കാർ കാർഷിക കടം എഴുതിത്തള്ളുമ്പോലെ ഉപേക്ഷിച്ചിരിക്കുമെന്നേ ' എന്ന എന്റെ വിദഗ്ദാഭിപ്രായം ഉപ്പൂറ്റികൊണ്ട് ചവിട്ടിത്തിരിച്ച് , പിതാമഹൻ എത്രയും പെട്ടെന്നുതന്നെ പാട്ട് നടത്താൻ തീരുമാനിച്ചു . ഒരുക്കങ്ങൾ പൂർത്തിയായി . ലിസ്റ്റ് പ്രകാരമുള്ള എല്ലാം ഏർപ്പാട് ചെയ്തു . പക്ഷെ , ഒരു പ്രശ്നം . അഡ്രസ്സ് ബുക്കിലുള്ള വെളിച്ചപ്പാടുമാർ ആരും അവൈലബിളല്ല . എന്തൊരു കഷ്ടം . അന്വേഷണം വ്യാപിപ്പിച്ചു . വ്യാപകമായ അന്വേഷണങ്ങൾക്കൊടുവിൽ അളഗപ്പ ടെക്സ്റ്റൈൽസിലെ ജോലിക്ക് പുറമേ , പാർട്ട് ടൈമായി അത്യാവശ്യം തുള്ളാൻ പോകുന്ന ദിവാകരൻ ചേട്ടനെന്ന ഒരു മൊതലിനെ തപ്പിപ്പിടിച്ചു . പന്തിലിലിട്ട് മാനം മറച്ച സിമന്റിട്ട മുറ്റത്ത് ചാണകം മെഴുകി , വിവിധ വർണ്ണങ്ങൾ കൊണ്ട് ചാത്തന്റെ അടിപൊളി പടം വരച്ചു . കൊട്ടുകാരും പാട്ടുകാരും ടെസ്റ്റിങ്ങ് ആരംഭിച്ചു , കട്ടിലെടുത്ത് മാറ്റി വൃത്തിയാക്കിയ എന്റെ മുറിയിൽ സച്ചിന്റെയും മാധുരി ദീക്ഷിത്തിന്റെയും പടങ്ങൾക്ക് താഴെയായി നിലത്ത് മുട്ടിപ്പലകയും വടിയും ചാരായവും പിന്നെ തലയറുത്ത് ഷാമ്പെയിൻ പൊട്ടിച്ച് പിടിക്കുമ്പോലെ പിടിക്കാൻ ഒരു കോഴിയേയും സെറ്റപ്പ് ചെയ്തു . രംഗം സീരിയസ്സായി . കൊട്ടും പാട്ടും മുറുകിയപ്പോളെപ്പോഴോ ദിവാകരേട്ടൻ തുള്ളാൻ തുടങ്ങി . ഫുൾ കോസ്റ്റ്യൂമിലൊന്നുമല്ലെങ്കിലും ആത്മാർത്ഥമായ ആ തുള്ളൽ കണ്ട് , ഇങ്ങിനെതുള്ളുന്നവർ ദേശത്തില്ല്ല എന്ന് കണ്ട് നിന്നവരെല്ലാം പറഞ്ഞു . ഒന്നുരണ്ട് റൌണ്ട് തുള്ളിയോടി ഏറെക്കുറെ ദിവാകരേട്ടൻ ഫുൾ സ്വിങ്ങിലായപ്പോഴാണ് , ഭക്തജനങ്ങൾ അത് ശ്രദ്ധിച്ചത് . അരമണിക്ക് താഴെയുള്ള ബെൽറ്റിന്റെയും മുണ്ടിന്റെയും അടിയിൽ വെളുത്ത മറ്റൊരു ബെൽറ്റ് കാണുന്നു . ! അധികം സമയം കഴിയും മുൻപേ , അത് ബെൽറ്റല്ല , ചുള്ളൻ തൃശ്ശൂർ റൌണ്ടിലെ ഫുഡ്‌പാത്തിൽ നിന്ന് ഏതോ ഒരു ഞായറാഴ്ച വാങ്ങിയ ഷഡിയുടെ രണ്ടിഞ്ച് വീതിയുള്ള അലാസ്റ്റിക്കാണെന്ന് എല്ലാവരും ഞെട്ടലോടെ മനസ്സിലാക്കി . ഓരോ തുള്ളലിനും ആൾടെ ഉടുമുണ്ട് വീണ്ടും വീണ്ടും സ്കിപ് ചെയ്ത് താഴോട്ട് വന്നപ്പോൾ തപാൽ പെട്ടിയുടെ കളറുള്ള , വെടിച്ചില്ല് ചുവപ്പിൽ വെള്ള ലൈനിങ്ങോടുകൂടിയ അണ്ടർവെയരിന്റെ മുകൾ ഭാഗം കൂടുതൽ കൂടുതൽ ദൃശ്യമായി . ! എല്ലാവരുടെയും മുഖത്ത് ഭയങ്കര ടെൻഷൻ . എന്തും സംഭവിക്കാം . സംഭവത്തിന്റെ സീരിയസ്സ്‌നെസ്സ് മനസ്സിലാക്കിയ സ്ത്രീജനങ്ങൾ പതുക്കെ പന്തലിൽ നിന്ന് മുങ്ങി . വെളിച്ചപ്പാട് ഷഡിമാത്രമിട്ട് അരമണിയും വാളും ചിലമ്പുമായി ഓടിയാൽ കളംപാട്ട് കൊളമായി ' കോമഡി ഷോ ' യായി മാറി ചാത്തനെങ്ങാനും ഹർട്ടായാൽ , തറവാടിന്റെ ഗതിയെന്താകും ? പ്രത്യേകിച്ച് നമ്മുടെ ചേട്ടന്റെ ഗതിയെന്താകും ? ? ? എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നിന്ന ആ സമയത്ത് , വിജയൻ ചേട്ടൻ , മുണ്ടിന് ഒരു ഗ്രിപ്പ് കിട്ടാൻ വേണ്ടി , ദിവാകരേട്ടന്റെ പിന്നാലെ ചെന്ന് അരമണിയുടെ ഉള്ളിലൂടെ മുണ്ട് മുകളിലേക്ക് ഒറ്റ വലി കൊടുത്തു . അടിപൊളി . അപ്പോൾ ഏറെക്കുറെ ദിവാകരേട്ടന്റെ പിറകുവശം ഏയ്സ് തടുക്കാൻ കുനിഞ്ഞ് നിൽക്കുന്ന സ്റ്റെഫിഗ്രാഫിന്റെ പോലെയായി . ! എന്തൊരു ധർമ്മസങ്കടം . ചേട്ടന്റെ വിസ ക്യാൻസലായാലും സാരല്യ , ദിവാകരേട്ടന്റെ മുണ്ട് താങ്ങണേ എന്റെ ചാത്താ . . . . എന്നതായിരുന്നു അപ്പോൾ എല്ലാവരുടെയും പ്രാർത്ഥന . ഹവ്വെവർ , ആ പ്രാർത്ഥന ചാത്തൻ കേട്ടു . അതിഭയങ്കരമായ കലിയാൽ ഉറഞ്ഞു തുള്ളുന്ന ദിവാകരേട്ടനപ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുന്നതിനെക്കുറിച്ച് ഉൾവിളിയുണ്ടായി . ഡിവിഡിയിൽ പോസ് ഞെക്കിയപോലെ ചുള്ളൻ തുള്ളൽ ഒറ്റ നിർത്തൽ . ! എന്നിട്ട് തികച്ചും നോർമ്മലായി , വാളും ചിലമ്പും താഴെവച്ച് അരമണി അഴിച്ച് മുണ്ട് ശരിക്കും മുറുക്കിയുടുത്തു . എന്നിട്ട് ' ഹീ . . യോ . . . . . ' എന്നൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് , എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ദിവാകരേട്ടന്‍ ജോലി പുനരാരംഭിച്ചു . . . സംഭവം ഓര്‍മ്മിപ്പിച്ചതിന് കടപ്പാട് : സാക്ഷിയുടെ വെളിച്ചപ്പാടിനോട്
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ തത്ത്വത്തിലൊതുക്കി നിര്‍ത്താതെ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കിയെന്നതാണ് പ്രവാചകന്‍ ( സ്വ ) യുടെ ഏറ്റവും വലിയ സവിശേഷത . ലോകസംസ്കാരങ്ങള്‍ക്കിടയില്‍ ഇസ്ലാമിന്റെ പ്രാധാന്യവും ഇതു തന്നെ . ഇന്ത്യയിലെ വലിയൊരു വിഭാഗം ഇസ്ലാമിലേക്ക് കടന്നുവന്നത് ജാതിസമ്പ്രദായത്തിന്റെ നെറികേടുകള്‍ക്കൊരു പരിഹാരമെന്ന നിലയിലാണ് . ചിന്തകനും രാഷ്ട്രീയ വിചക്ഷണനുമായ ജവഹര്‍ലാല്‍ നെഹ്റു തന്റെ ' ഉശര്ീെല്യൃ ീള കിറശമ ' എന്ന പുസ്തകത്തിന്റെ 125 ാം പേജില്‍ ഇതു തുറന്നുസമ്മതിക്കുന്നു : ' ' ദൈവത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ആശയം ഉയര്‍ന്നവര്‍ക്കും താഴ്ന്നവര്‍ക്കും തുല്യമായ അവകാശബോധം നല്‍കി ഇസ്ലാമിലെ മാറ്റം .
ബെഡ്‌ഫോര്‍ഡ് : ബെഡ്‌ഫോര്‍ഡില്‍ 40 ഓളംവരുന്ന മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് പുതുവത്സരം ആഘോഷിച്ചു . ജനുവരി ഏഴിന് അഞ്ചുമണിക്ക് തുടങ്ങിയ ആഘോഷം രാത്രി 12 ന് സമാപിച്ചു . ബെഡ്‌ഫോര്‍ഡിലെ ഒരുവര്‍ഷം മാത്രം പഴക്കമുള്ള ബെസ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷനില്‍ ( ബിഎംഎ ) യില്‍ നിന്നും പുറത്തുവന്നവര്‍ ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് ഡോക്ടര്‍ എല്‍സണ്‍ തോമസിന്റെ പുതുവത്സരസന്ദേശത്തോടെ പരിപാടികള്‍ക്ക് തുടക്കമായി . രാജന്‍ കോശി സ്വാഗതം പറഞ്ഞു . മുതിര്‍ന്ന അംഗങ്ങളായ ജേക്കബ് , ബോസ് , ഡായി , ജോണ്‍ എന്നിവര്‍ പുതുവത്സരകേക്ക് മുറിച്ചു . തുടര്‍ന്ന് വര്‍ണശബളമായ കലാപരിപാടികള്‍ അരങ്ങേറി . മുതിര്‍ന്നവരും കുട്ടികളും പങ്കെടുത്ത പരിപാടികള്‍ക്ക് സുജടീച്ചറിന്റെ നേതൃത്വത്തിലുള്ള അവതരണം മികവേകി . കോട്ടയംജോയിയുടെ നേതൃത്വത്തിലുള്ള ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു
ഞങ്ങളുടെ ബ്ലോക്കില്‍ നിന്നും , പുറത്തേയ്ക്ക് ഒരു വാതില്‍ ഉണ്ട് . . അത് എന്നും രാത്രി പൂട്ടി തക്കൊലെടുക്കും കൊച്ചമ്മ . . അതേ പോലെ എല്ലാ ബ്ലോക്കിന്റെയും പുറത്തേയ്ക്കുള്ള വാതില്‍ പുറത്തു നിന്നും പൂട്ടി കൊച്ചമ്മയാണ് താക്കോല്‍ സൂക്ഷിക്കുക . . ഞങ്ങളുടെ അലര്‍ച്ച കെട്ട് മെസ്സ് കൊച്ചമ്മ എത്തി . . ഞങ്ങളുടെ ബ്ലോക്കിന്റെ വാതില്‍ തുറന്നു . . . ആ ബ്ലോക്കിലെ എല്ലാ അന്തേവാസികളും അവിടെ തടിച്ചു കൂടി . . . കൊച്ചമ്മയും വാച്മാനും , മറ്റേ ബ്ലോക്കില്‍ പോയി , അവരെയും തുറന്നു വിട്ടു . . കള്ളന്‍ , ആ ബ്ലോക്കിന്റെ ടെറസില്‍ കയറി , ടെറസില്‍ നിന്നും മുറികളിലേക്കുള്ള മെയിന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണത്രേ . . . ഇഷ്ടിക കൊണ്ടോ , കല്ല് കൊണ്ടോ മറ്റോ വാതിലില്‍ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവര് അലറിയത് . .
മൂന്നാം നമ്പർ ചോദ്യത്തിന്റെ ഉത്തരം അപ്ഡേറ്റിനു ശേഷം മാറ്റുന്നു . നാ ചാഹിയേ മുജേ കോയി - ഫ്രീക്രി ചക്ര
താഴെ ഓരോ ബ്ലോഗ് വ്യക്തിത്വങ്ങളെ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടില്ലാതെ എളുപ്പം മനസ്സിലാക്കാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു . ആളെ കണ്ടു പിടിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് അവരെ കുറിച്ചറിയാവുന്ന വിവരങ്ങള്‍ പങ്കു വയ്ക്കുമല്ലോ അല്ലെ ? 24 മണിക്കൂര്‍ കഴിയുമ്പോ ഉത്തരം പറയും . അതുവരെ അവസരം ഉണ്ട് . അതോടൊപ്പം ഇവരെ കുറിച്ച് അല്പം വിശദമായി ഈ പോസ്റ്റില്‍ തന്നെ പ്രസിദ്ധീകരിക്കും . 1 . ആളാരെന്നു പറയുക ചോദ്യം : ബ്ലോഗിന്‍റെ പേരില്‍ തന്നെ ഒരു സുഖമുണ്ട് . ഈ അടുത്ത കാലത്തായി നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി എന്ന നാടകത്തില്‍ അഭിനയിച്ചു . ചില പോസ്റ്റുകള്‍ വായിച്ചു തീരാന്‍ ഒന്ന് രണ്ടു ദിവസം എടുക്കും . ലോകത്തുള്ള സകലമാന വിവരങ്ങളും ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കാം . ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ ഒരു ലേഖനം ഓഗസ്റ്റ് 2008 ഇല്‍ ഒരു അച്ചടി മാധ്യമത്തില്‍ വന്നിട്ടുണ്ട് . ചിലരുടെ ബ്ലോഗ് കഥകള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ഗ്രന്ഥശാലയായി സൂക്ഷിച്ചിട്ടുണ്ട് . ഇനി പറയുക ആരാണെന്നു . ഉത്തരം : ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ഉമേഷ് । അഞ്ചു വര്‍ഷത്തോളമായി ബ്ലോഗില്‍ നിറഞ്ഞ സാന്നിധ്യം . സ്വദേശം പത്തനംതിട്ടയ്ക്കടുത്തുള്ള ഇലന്തൂരില്‍ . ജോലി : കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക ( 1991 മുതല്‍ ) . ഇപ്പോള്‍ ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു - മൌണ്ടന്‍ വ്യൂ ( കാലിഫോര്‍ണിയ ) വില്‍ . അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ ഇവിടെ നിന്നും വായിക്കാം . ബ്ലോഗ് : ഗുരുകുലം . സംസ്കൃതത്തില്‍ വളരെ നല്ല പണ്ടിത്യമുള്ള ഇദ്ദേഹത്തിന്‍റെ ചില സരസ ശ്ലോകങ്ങള്‍ പല കമെന്റുകളിലൂടെയും പോസ്ടുകളിലൂടെയും നിങ്ങള്‍ വായിച്ചിരിക്കും . ചെസ്സുകളി , അക്ഷരശ്ലോകം , ഗണിതശാസ്ത്രം , ഭാഷാശാസ്ത്രം എന്നിവയില്‍ ഇദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വളരെ ഗംഭീരം . എഴുത്തിനോടൊപ്പം തന്നെ നല്ല വായനാശീലമുള്ള ഇദ്ദേഹത്തിന്‍റെ വായനാലിസ്റ്റ് ഇവിടെ കിട്ടും . ഇദ്ദേഹത്തിന്റെ ബ്ലോഗ് ശരിക്കും ഒരു വിശ്വവിഞജാനകോശം തന്നെ 2 . ആളാരെന്നു പറയുക ചോദ്യം : ഇദ്ദേഹത്തിന്‍റെ ബ്ലോഗ് വായിച്ചാല്‍ കരഞ്ഞുകൂവി നടക്കുന്നവന്‍ പോലും നാളെ ബു ഹ ഹ ഹ എന്ന് പറഞ്ഞും കൊണ്ട് നടക്കും . ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ സുവര്‍ണ കാലം 2008 എന്ന വര്‍ഷമാണ് . പേര് കണ്ടാല്‍ ആര്‍ക്കും ഒന്ന് തോണ്ടണമെന്നു തോന്നിപ്പോകും . വളരെ ലളിതമായ ശൈലിയാണ് ഇദ്ദേഹത്തിന്‍റെ രചനകളിലേക്ക് വായനക്കാരേ ആകര്‍ഷിച്ചത് . . " ? " ഈ ചിഹ്നം ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ ഇദ്ദേഹമവും . ഇനി പറയുക ആരെന്നു . ഉത്തരം : ബ്ലോഗ്ഗര്‍ നാമം പോങ്ങുമ്മൂടന്‍ , ശരിയായ പേര് ഹരി . സ്വദേശം പാല . കഥയെഴുത്തുകാരുടെയും കര്‍ഷകരുടെയും രാഷ്ട്രീയക്കാരുടെയും നാട് . ഇപ്പോള്‍ ഉശിരുള്ള ബ്ലോ ഗ്ഗരുടെ നാട് എന്നും അറിയപ്പെടും . കക്ഷിയെ കുറിച്ച് വിശദ വിവരം അദ്ദേഹത്തിന്റെ പേരില്‍ ഞെക്കിയാല്‍ തന്നെ കിട്ടും . " എഴുതുവാനുള്ള കലശലായ ' പൂതി ' ഒന്നുകൊണ്ട് മാത്രമാണ് ' ബ്ളോഗര്‍ ' ആവുക എന്ന സാഹസത്തിന് മുതിര്‍ന്നിരിക്കുന്നത് . അല്ലാതെ എഴുതുവാനുള്ള പ്രതിഭ ഉണ്ടായിട്ടോ , ദിനം പ്രതി ഓരോ പോസ്റ്റിട്ട് നിങ്ങളെ കൊന്ന് കൊലവിളിക്കുമെന്ന് ശപഥമെടുത്തിട്ടോ ഒന്നുമല്ല . " എന്ന് വളരെ നര്‍മ ഗംഭീരമായി സ്വയം വിശേഷിപ്പിച്ചിരിക്കുന്നു . എന്തായാലും കക്ഷിയുടെ ഓരോ പോസ്റ്റും ഒന്നിനെന്നു മെച്ചമാണെന്നു വായനക്കാരായ നിങ്ങള്‍ക്ക് എന്നേക്കാള്‍ അറിയാമല്ലോ . ബ്ലോഗുകള്‍ : പോങ്ങുമ്മൂടന്‍ , ഡെയിലിക്കുറിപ്പുകള്‍ അഥവാ ഡയറിക്കുറിപ്പുകള്‍ , ഹരികഥ , ഓര്‍മ്മക്കൂട്ട് . ബ്ലോഗനയും ( പെണ്ണല്ല , മാതൃഭൂമി മാസികയിലെ ഒരു പംക്തി ) പോങ്ങുമൂടരും തമ്മിലുള്ള ചുറ്റിക്കളി ഇവിടെ വായിക്കാം 3 . ആളാരെന്നു പറയുക ചോദ്യം : ബ്ലോഗിലെ ഒരു താരമാണ് ഈ കക്ഷി . അച്ചടി മാധ്യമങ്ങളില്‍ പലതിലും കയറിപ്പറ്റിയിട്ടുണ്ട് . ഡല്‍ഹി ആയിരുന്നു പ്രധാന വിഹാര രംഗം . ബ്ലോഗില്‍ എഴുതുന്നതില്‍ പലതും സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെ . ഇദ്ദേഹത്തിന്‍റെ " പേരപ്പാ പടയപ്പാ " ബഹുകേമം . ഇനി പറയുക ആരാണെന്നു . ഉത്തരം : ബ്ലോഗ്ഗര്‍ നാമവും യഥാര്‍ത്ഥ പേരും ഒന്ന് തന്നെ ജി . മനു . സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി . പതിനഞ്ചുവര്‍ഷത്തോളം ദില്ലിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും എഴുത്തുമായി ചിലവിട്ടു . ഇപ്പോള്‍ തിരുവനന്തപുരത്ത് എഫ് . എം റേഡിയോയില്‍ . ബ്ലോഗുകള്‍ ബ്രിജ് വിഹാരം , ജീവിത രേഖകള്‍ , കല്ല് പെന്‍സില്‍ , ജി . മനു ബ്ലോഗില്‍ നിരവധി കൂട്ടു കാരുള്ള ഇദ്ദേഹത്തിന്റെ രചന ശൈലി അതീവ രസകരമാണ് . വായിക്കാന്‍ തുടങ്ങിയാല്‍ അവസാനിപ്പിക്കാതെ കണ്ണെടുക്കാന്‍ തോന്നില്ല . ഗൃഹലക്ഷ്മി , വനിത , മനോരമ എന്നിവയില്‍ ഇദ്ദേഹത്തിന്റെ കഥകള്‍ അച്ചടിച്ചു വന്നിട്ടുണ്ട് . ഇത് കൂടാതെ ഗാനം എഴുതാനും കക്ഷി കേമന്‍ . ഇദ്ദേഹത്തിന്റെ ഒരു ഗാനം ബഹുവ്രീഹി ലളിതഗാന ശൈലിയില്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട് . കഴിഞ്ഞ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഒരു അനുഭവ കഥ എഴുതിയതിനു ശേഷം കക്ഷി വേറെയൊന്നും എഴുതിക്കണ്ടിട്ടില്ല . പൂര്‍വാധികം ശക്തമായി തിരിച്ചുവരവ് നടത്തി പുതിയ അനുഭവങ്ങള്‍ പങ്കു വയ്ക്കുമെന്ന് പ്രതീക്ഷിക്കാം .
2 . ദുര്‍ബലരുടെയും ദരിദ്രരുടെയും ഭാഗങ്ങളെ പരിഗണിക്കുക . തന്റെ കൈവശമുള്ള പണത്തേക്കാള്‍ കൂടുതല്‍ പണം കടപ്പെട്ട ഒരു അധമര്‍ണ്ണന്‍ സകാത്ത് നല്‍കേണ്ടതില്ല എന്നും വെള്ളിയും സ്വര്‍ണവുമായ എല്ലാ ആഭരണങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്നുമുള്ള ഇമാമിന്റെ വീക്ഷണം ഈ പരിഗണനയുടെ ഭാഗമായി നമുക്ക് കാണാന്‍ സാധിക്കും .
മലയാളം ബ്ലോഗില്‍ മായാത്ത കാല്‍പ്പാടുകള്‍ പതിച്ച് രണ്ടുവര്‍ഷമായി നടക്കുന്ന ദേവനു ആശംസകള്‍ . ഓ ടോ : എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു എന്ന് നിങ്ങളൊക്കെ ചോദിച്ചു തുടങ്ങിയാല്‍ പിന്നെ ഞങ്ങളൊക്കെ എന്തു ചെയ്യും ?
ശേഷു ഒരു ബ്ലോഗ് തുടങ്ങി താങ്കളുടെ അഭിപ്രായങ്ങൾ ഒരു പോസ്റ്റായി ഇടൂ . ഞങ്ങൾ അവിടെ വരാം .
പവർ കട് ! മൂന്നുനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ലവൻ വീണ്ടുമെത്തി . ലോഡ്ഷെഡിംഗ് എന്ന പുന്നാരപ്പേരിൽ മന്ത്രി എ കെ ബാലനാണ് വീണ്ടും ഇരുട്ടിന്റെ ആത്മാവിനെ കുടത്തിൽ നിന്നും പുറത്തുവിട്ടത് . " അരമണിക്കൂർ വൈദ്യുതി നിലച്ചാൽ കുട്ടികളുടെ പഠന നിലവാരം തകരും . അടുക്കളപ്പണികൾ മുടങ്ങും . സർവ്വോപരി ടീവീ സീരിയൽ അവതാളത്തിലാവും . പോരാത്തതിന് കള്ളന്മാർ അഴിഞ്ഞാടും . . . . " മന്ത്രി ബാലനെതിരെ ഇന്നലെ ടീവീ ചാനലുകളിൽ മെയ്ക്കപ്പിടാത്ത ചേട്ടത്തിമാർ ആഞ്ഞടിച്ചത് നമ്മൾ കണ്ടതാണ് . പറയുമ്പോൾ എല്ലാം പറയണമല്ലോ . മന്ത്രി എ കെ ബാലന്റെ കുറ്റം കൊണ്ടല്ല കാലവർഷം കാലുവാരിയത് . എന്നിരുന്നാലും നല്ലതോതിൽ വിളവുണ്ടായ കാലത്ത് വൈദ്യുതി വിറ്റ് കാശുണ്ടാക്കാൻ നോക്കാതെ എവിടെയെങ്കിലുമിത് സൂക്ഷിച്ചു വച്ചിരുന്നെങ്കിൽ ഇപ്പോഴെടുത്ത് ' കത്തി ' ക്കാമായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയദ്ദേഹം ഇരുട്ടിൽ തപ്പിയത് ! സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന സൂത്രവാക്യം വച്ച് പവർകട്ടിനെ വരവേറ്റാൽ നമ്മൾ എ കെ ബാലനെ പൂവിട്ടു പൂജിച്ചുപോകും . അതെന്തുകൊണ്ടാണെന്നു പറയാം . നമ്മുടെ കൊച്ചു കേരളത്തിൽ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വലിയതോതിൽ തകർന്നുകൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . മനോരോഗികൾ , അക്രമവാസനക്കാർ , മയക്കുമരുന്ന് , മദ്യം , മദിരാക്ഷി എന്നിവയുടെ അടിമകൾ , പെരുകുന്നു . അച്ചനെയും അമ്മയെയും കൊല്ലുന്ന മക്കൾ , മക്കളെ കിണറ്റിലിട്ടോ വിഷം കൊടുത്തോ കൊല്ലുന്ന അച്ചനമ്മമാർ , പരസ്പരം കുത്തിച്ചാകുന്ന സഹോദരങ്ങൾ , നിത്യവാർത്തകളാകുന്നു . ' മനുഷ്യൻ എത്ര സുന്ദരമായ പദം ' എന്ന സങ്കൽപ്പത്തിന്റെ പതിനാറടിയന്തിരമാണ് ചുറ്റിലും നടമാടുന്നത് ! അതിനിടയിലേക്കാണ് ഇരുട്ടിന്റെ ആത്മാവ് ദിവസവും അരമണിക്കൂർ നേരത്തേക്ക് വിരുന്നുവരുന്നത് . അന്നേരം ചില നല്ല കാര്യങ്ങൾ സംഭവിക്കാം . തിരക്കിനിടയിൽ മിണ്ടാൻ മറന്നു പോയ അച്ചനും അമ്മയ്ക്കും , മക്കൾക്കും മാതാപിതാക്കൾക്കും , ചേട്ടനും ചേച്ചിക്കും , അനിയനും അനിയത്തിക്കും തമ്മിൽ മനസ്സു തുറന്ന് എന്തെങ്കിലുമൊക്കെ വർത്തമാനങ്ങൾ പറയാം എന്നതാണ് ആ നല്ല കാര്യങ്ങളിൽ സുപ്രധാനം . ഏറെക്കാലമായി ടെലിവിഷം സീരിയലുകളും റിയാലിറ്റി ഷോകളും കൂടി തകർത്തു കളഞ്ഞ സന്ധ്യാ പ്രാർത്ഥനകൾ വീണ്ടും തുടങ്ങാമെന്നതാണ് രണ്ടാമത്തെ നല്ല കാര്യം . മൂന്നാമത്തെ നല്ല കാര്യം അത്രയും നേരം അന്തരീക്ഷം മലിനമാകില്ല എന്നതാണ് . അന്തരീക്ഷത്തിലേക്കു അരമണിക്കൂർ കാര്യമായി പുക ഉയരില്ല , ഘോര ശബ്ദങ്ങളും ഉയരില്ല . പതിയെ മനസു തുറക്കൂ , തമാശ പറഞ്ഞു ചിരിക്കൂ , അമ്മയോട് സങ്കടം പറഞ്ഞ് ഒന്ന് വിതുമ്പി കരയൂ . പവർക്കട്ട് ആത്മസംഘർഷങ്ങൾക്ക് ഒരു മരുന്നായി മാറ്റാം ! ഇപ്പോൾ വ്യത്യസ്തനാമൊരു മന്ത്രിയാം ബാലനെ സത്യത്തിൽ നിങ്ങൾ തൊഴുതു പോകില്ലേ ?
/ ഓട്ടം തുടങ്ങുമ്പോള്‍ ഏറ്റവും പുറകിലായിരുന്നെങ്കിലും ഏറ്റവുമാദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ / ശ്രീയുടെ പോസ്റ്റ് വായിച്ചു സാധാരണ ഒരിക്കലും ചിരിക്കാറില്ല : )
സിന്ധുനദീതട സംസ്കാരത്തെപറ്റി നാം രോമാഞ്ചം കൊള്ളുന്നു . അന്നത്തെ ടൌണ്‍ പ്ലാനിങ്ങ് നമ്മെ അതിശയപ്പെടുത്തുന്നു . അതേ സംസ്കാരത്തിന്റെ പിന്‍ഗാമികളായ നമ്മുടെ ടൌണ്‍ പ്ലാനിങ്ങിന്റെ അവസ്ഥ നോക്കൂ ! ! !
എങ്കില്‍ ഹാരിസ് എന്ന പേരിലെഴുതിക്കോളൂ - അതോടൊപ്പം തന്നെ വ്യക്തിപരമായ ചിത്രങ്ങളുമൊഴിവാക്കൂ ഹാരിസ്
പാവം മൂര്‍ത്തിയണ്ണനും ജയരാജും . അവര്‍ടെ വിചാരം ഉമേഷേട്ടന്‍ പറയേണ്ടാത്ത താമസം ഇപ്പൊ തന്നെ എഴുതി അങ്ങട് പബ്ലിഷക്കുമെന്നാണ് . ഉം ഉം ! നടന്നതു തന്നെ . അവരു നടക്കും !
ജിസാന്‍ : സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍സഅദ് സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി ചര്‍ച്ച നടത്തി . ലെബനനിലെ സംഘര്‍ഷവും ഇറാഖ് പ്രശ്‌നവുമാണ് മുഖ്യമായും ചര്‍ച്ച ചെയ്തത് . കൂടാതെ മേഖലാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു . ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സിറിയന്‍ പ്രസിഡന്റ് സൗദിയില്‍ എത്തുന്നത് . റിയാദ് വിമാനത്താവളത്തില്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് സ്വീകരിച്ചു . ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദ് നെജാദ് ലെബനനില്‍ സന്ദര്‍ശനം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ബശാര്‍ അല്‍സഅദ് സൗദിയില്‍ എത്തുന്നത് . സിറിയന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ അനുകൂലിക്കുന്ന കക്ഷികളും തമ്മിലുണ്ടാകാവുന്ന സംഘര്‍ഷം ഒഴിവാക്കുന്നതിന് അബ്ദുല്ല രാജാവും ബശാര്‍ അല്‍സഅദും ഒരുമിച്ച് ജൂലായില്‍ ലെബനനില്‍ സന്ദര്‍ശിച്ചിരുന്നു . മുന്‍ ലബനീസ് പ്രധാനമന്ത്രി റഫീഖ് അല്‍ഹരീരിയുടെ വധം അന്വേഷിച്ച യു . എന്‍ . ട്രൈബ്യൂണല്‍ ഹിസ്ബുല്ലയ്ക്കുമേല്‍ കുറ്റം ചുമത്താനുള്ള സാധ്യതയാണ് സംഘര്‍ഷത്തിനിടയാക്കുന്നത് .
ഭുവനേശ് ജീവിതത്തിലേയ്ക്കു് തിരിച്ചുവന്നു . ജോലിക്കു പോയിത്തുടങ്ങിയിരിക്കുന്നു . ഇപ്പോഴത്തെ ഭുവനേശിനെ കണ്ടാല്‍ പഴയ ആളാണെന്നു് തോന്നുകയേയില്ല . പാട്ടചളുങ്ങുന്നതുപോലെ തല ചളുങ്ങിപ്പോയിരിക്കുന്നു . ചികിത്സയ്ക്കു് നല്ല ചെലവു വന്നു . എങ്കിലും പോകുമെന്നു് കരുതിയയാള്‍ ജീവിതത്തിന്റെ അങ്ങേക്കരകണ്ടു് തിരിച്ചെത്തിയിരിക്കുന്നു . പ്രാര്‍ത്ഥനകള്‍ക്കു് കണ്ണീരിനും നന്ദി .
വാനപ്രസ്ഥത്തിലെ സുഹാസിനി കഥാപാത്രം ഒരാസാധ്യ കഥാപാത്രമായിരുന്നു . പുരുഷനെ ' വെറും ' പുരുഷന്‍ മാത്രമായി കണ്ട ഒരു ഒരു സ്ത്രീ കഥാപാത്രം അതാണെന്നൂ തോന്നുന്നു . സുഹാസിനി അതു് നന്നായി ചെയ്തീട്ടുണ്ടു് . ( സിനിമ പക്ഷേ കൂഞ്ഞിക്കുട്ടന്റെ ഭാഗത്തു് നിന്നു് കാണാനാണു് മിക്കവരും ഇഷ്ടപ്പെടുക ) . മനോരമയ്ക്കാണെങ്കില്‍ തന്റെ പുരുഷന്‍ ' വെറും ' പുരുഷനായി എന്ന തോന്നലാണെന്നു തോന്നുന്നു .
തെറ്റിയതിനു പാപപരിഹാരമായി ഇവിടെ ഉമേഷ്ജി നമ്മക്ക് ഒരു പാര്‍ട്ടി തരുന്നതിനെപ്പറ്റി എന്തു പറയുന്നു ?
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ രുചിതേടി ഡിസ്‌കവറിയുടെ ട്രാവല്‍ ആന്റ് ലിവിങ് സംഘം കേരളത്തില്‍ . മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ട രുചിഭേദങ്ങളെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു പരിപാടി ഒരുക്കാനാണ് മമ്മൂട്ടിയെ തേടി ഡിസ്‌ക്കവറി ചാനല്‍ സംഘം എത്തിയത് . വിഭവങ്ങളില്‍ പുട്ടും മീന്‍കറിയുമാണ് താരങ്ങള്‍ . ചാനല്‍ പ്രവര്‍ത്തകനായ ആന്റ്ണി ബോഡേയും സംഘവുമാണ് മമ്മൂട്ടിയിലൂടെ കേരളത്തിന്റെ പ്രിയവിഭവങ്ങള്‍ ക്യാമറയിലാക്കാന്‍ വന്നിരിക്കുന്നത് .
പത്രവാർത്ത കണക്കിന് ഇത്രേം എഴുതിപ്പിടിപ്പിക്കാൻ കുറേ പാടുപെട്ടു . എഴുതിവരുമ്പോൾ പുട്ടിനിടയിൽ തേങ്ങാപ്പീരയിടും പോലെ ഇടക്കിടെ ഓരോ കൂത്തറത്തരം എഴുതിവക്കാൻ ഭയങ്കര പ്രലോഭനം !
സമനില തെറ്റിയ ഒരു കമ്യൂണിസ്റ്റുകാരന്‍റെ വിലാപം . അല്ലാതെ ഈ പോസ്റ്റിനെക്കുറിച്ച് എന്തു പറയാന്‍ . വിശകലനം പോലെ തോന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സോമനാഥ് ചാറ്റര്‍ജിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല . ഏതു സോമനാഥ് ? ഏതു ചാറ്റര്‍ജി ? അല്ലേ ഹഹഹഹഹ
പണ്ഡിറ്റ് കറുപ്പാ , ഇവിടെയുള്ള എല്ലാർrക്കും ബ്ലാസ്ഫെമി ചുമത്തിയ അങ്ങ് ഇവിടെ കമെന്റിട്ട " തീവ്രഇടത്‌അനോണി " കളെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല . ജനാധിപത്യമല്ലേ " സമവാക്യം " പൂർത്തിയാകാൻ അതും വേണ്ടിവരും . ഇനി അത് കാണാൻ ആ മഞ്ഞക്കണ്ണട അഴിച്ചു വെയ്ക്കണമെങ്കിൽ തൽക്കാലത്തേക്കെങ്കിലും അത് ചെയ്യ് മാഷേ . രാജീവിന് തലയ്ക്ക് തോക്കോണ്ട് തല്ല് കിട്ടിയപ്പോൾ എല്ലാരും " ഐക്യ കണ്ഠേന ആണല്ലോ അന്ന് അപലപിച്ചിരുന്നത് : )
ദൈവദശകം കേട്ടു . നല്ല ഈണത്തില്‍ പാടിയതിന് ഡോക്ടര്‍ക്ക് നന്ദി ! ! ഇതിന്റെ എം . പി . ത്രീ കിട്ടുമോ ?
ലിവിങ്ങിൽ നിന്നും കടക്കുന്നത് ഒരു ചെറിയ സ്റ്റഡി ഏരിയായിലേക്കാണ് . ഇവിടെ നിന്നും ഡൈനിങ്ങിലേക്കും രണ്ടുബെഡ്‌റൂമുകളിലേക്കും പ്രവേശിക്കാം , ര ണ്ടുബെഡ്‌റൂമുകളും അറ്റാച്ച്ഡ് ബാത്‌റൂമും വാർഡ്രോബും നൽകിയിരിക്കുന്നു . കുട്ടികൾ സ്റ്റഡി ഏരിയായിൽ പഠിക്കാൻ ഇരിക്കുമ്പോൾ വീട്ടുകാർക്ക് അവരുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുവാൻ അവസരം ലഭിക്കും . സ്റ്റഡി ഏരിയായുടെ മുമ്പിലായി നടുമുറ്റത്തിനു പകരമായി ഒരു ചെറിയ " ഗാർഡൻ " നൽകിയിരിക്കുന്നു . ലിവിങ്ങിൽനിന്നും സ്റ്റഡി ഏരിയായിൽ നിന്നും അതുപോലെ ഒരു ബെഡ്‌റൂമിൽ നിന്നും ഉള്ള ജനലുകൾ ഈ ഗാർഡനിലേക്ക് തുറക്കാവുന്ന വിധത്തിൽ ആണ് നൽകിയിരിക്കുന്നത് . വായുസഞ്ചാരത്തിനു ഇത് കൂടുതൽ പ്രയോജനപ്പെടും .
എഴുതാന്‍ കഴിവുണ്ട് റസാക്കിന് . തീര്‍ച്ചയായും എഴുതി തെളിയും . ധാരാളം വായിക്കുകയും ചെയ്യുക .
സാങ്കേതികവിദ്യ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നത് പറഞ്ഞുപഴകിയ കാര്യം . മൊബൈല്‍ ഫോണ്‍ ആശയവിനിമയ രംഗത്ത് വരുത്തിയമാറ്റവും അങ്ങനെതന്നെ . മൊബൈല്‍ഫോണ്‍ . . .
ജ്യോതി ബസു വിട പറയുകയായിരുന്നു . എല്ലാവരും അങ്ങനെയാകും ; വിട പറയും . അത്രയേ ഉള്ളു . മരിക്കില്ല . മരണത്തെ മരണമെന്നു പറയരുത് . ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ ഭർത്താക്കന്മാരെ പേരെടുത്തു വിളിച്ചിരുന്നില്ലല്ലോ . അതുപോലെ , മരിച്ചാൽ മരിച്ചു എന്നു പറന്നിരുന്നില്ല . ഇന്നും അത് പോരായ്മയായി കരുതപ്പെടുന്നു . മരണത്തിന് ഒരു രൂപകം വേണം , വിട പോലെ . അന്തരിക്കുകയാണ് പതിവ് . അന്തരിക്കാത്തവർ നിര്യാതരാകും . അന്തരിക്കുന്നവർ ഉള്ളിലേക്കോ അറ്റത്തേക്കോ മറയുന്നവരോ , രൂപം മാറുന്നവരോ ആകാം . നിര്യാതർ നമുക്ക് അറിയുന്നവർ തന്നെ : മടങ്ങിപ്പോകുന്നവർ . രണ്ടു കൂട്ടരും പറയുന്നു , വിട ! മരണം ഒരു യാത്രയുടെ തുടക്കമാണ് എല്ലാവർക്കും - - ഇവിടംകൊണ്ട് എല്ലാം തീരുന്നു എന്നു വിശ്വസിക്കുന്നവർക്കും ഇവിടം ഇടത്താവളം മാത്രമാണെന്നു വാദിക്കുന്നവർക്കും . പരേതാത്മാവിന് നിത്യശാന്തി നേരുന്നവല്ലേ മുഴുത്ത ഭൌതികവാദികൾ പോലും ? ആരും ഈയിടെയായി നാടുനീങ്ങുകയോ തീപ്പെടുകയോ ചെയ്യാറില്ല . ആളും തരവും നോക്കി മരണത്തിന്റെ പേരു മാറ്റിപ്പറയുന്നതു നിർത്താൻ ഞാൻ ഒരു ഇംഗ്ലിഷ് പത്രത്തിൽ ശ്രമിച്ചു നോക്കി . കാഞ്ചി ശങ്കരാചാര്യ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ വിയോഗമായിരുന്നു അവസരം . എന്റെ അമ്മക്കു ' മരിക്കാ ' മെങ്കിൽ ആർക്കും ' മരിക്കാ ' വുന്നതേ ഉള്ളുവെന്നും , മരണത്തെ മരണം എന്ന പൊതുവായ പേരിട്ടു വിളിക്കണമെന്നും ഞാൻ വാദിച്ചു . മരണം പ്രകൃതിശ്ശരീരിണാം എന്ന് ന്യൂസ് എഡിറ്റർ മണി ത്രിപാഠി , പണ്ഡിത്ജിയുടെ തീർച്ചയോടെ , എന്നെ പിന്താങ്ങി . അങ്ങനെ തീരുമാനിച്ച് വൈകുന്നേരത്തെ വാർത്തായോഗം പിരിഞ്ഞു . രാത്രി ചെന്നെയിലും മുംബെയിലും ആളുകൾ ഇളകിയത്രേ . രാവിലെ പത്രം നോക്കിയപ്പോൾ , ലളിതമായ മരണം വേറെ എന്തോ ആയി മാറിയിരുന്നു . മരിക്കുന്നവർക്ക് തിരിച്ചുവരാൻ സാധ്യത വിടുന്നതാണ് വിട എന്ന സങ്കല്പം . . വഴിയിൽ വേണ്ടിവരാവുന്ന സാധനങ്ങളോടുകൂടി ശവം സംസ്ക്കരിക്കുന്ന രീതി , തുടർച്ചയുടെ , അമർത്ത്യതയിലുള്ള വിശ്വാസത്തിന്റെ , സൂചനയാകുന്നു . ടോൾസ്റ്റോയിയുടെ ഒരു കല്പന ഓർക്കട്ടെ . തമ്മിൽ പിരിയാൻ വയ്യാത്ത രണ്ടു പേർ ഒപ്പം നടക്കുന്നു . ഒരാൾ പെട്ടെന്നു മറയുന്നു . മറയുന്നയാളെ ഇനിയും കാണാനുള്ള മോഹമത്രേ പുനർജ്ജന്മത്തിലുള്ള വിശ്വാസമെന്നാണ് ടോൾസ്റ്റോയിയുടെ പക്ഷം . വിട പറയുന്നവർ വീണ്ടും വരുമെന്ന ചിന്ത ഭംഗിയായി അവതരിപ്പിച്ചു കേട്ടു ഒരിക്കൽ രാജ്യസഭയിൽ . കുറെ അംഗങ്ങൾ പിരിഞ്ഞുപോകുന്നതായിരുന്നു സന്ദർഭം . ആറാണ്ടിനകം ഒരക്ഷരം പോലും ഉരിയാടാത്ത എം എഫ് ഹുസൈനും രവി ശങ്കറും ഉണ്ടായിരുന്നു കൂട്ടത്തിൽ . പതിവുവചനങ്ങളിൽ എല്ലാവരും മംഗളം നേർന്നു കഴിഞ്ഞപ്പോൾ , ഒരാൾ എഴുന്നേറ്റു . പല നല്ല കാര്യങ്ങളും തുടങ്ങിവെക്കുകയും പലതിനും നമ്മൾ പഴി പറയുകയും ചെയ്ത പ്രധാനമന്ത്രി നരസിംഹ റാവു . അദ്ദേഹം പറഞ്ഞു : പൂർണ്ണവിരാമമില്ലാത്ത ജീവിതം പോലെയാണ് രാജ്യസഭ . അത് മരിക്കുന്നില്ല . സ്വയം നവീകരിച്ചുകൊണ്ടേ പോകുന്നു . ആരും അവസാനമായി വിട പറയുന്നുവെന്നു കരുതേണ്ട . പോകുന്നവരെല്ലാം തിരിച്ചുവരാൻ വേണ്ടി പോകുന്നവരാണ് . പുനരാഗമനായ . നമ്മൾ ഭാരതീയർ എങ്ങോട്ടെങ്കിലും പോകുമ്പോൾ , " പോകുന്നു " എന്നു പറയാറില്ല . " വരട്ടേ " എന്നേ പറയൂ . ആരും വാസ്തവത്തിൽ പോകുന്നില്ല . ഒന്നും ഒരിക്കലും തീരുന്നില്ല . ഇപ്പോൾ പിരിയുന്നവരും അതു പോലെയാകും . നിത്യതയുടെ സങ്കല്പം തരുന്ന ശക്തിയോടെ അവർക്ക് മംഗളം നേരുക . മംഗളം നേരുന്ന യാത്രാമൊഴി ഒരു തരം ആഘോഷമായി കാണാം ചിലയിടങ്ങളിൽ . പതിഞ്ഞ ഈണത്തിലുള്ള കുഴൽപ്പറ്റല്ല , പെരുമ്പറ തന്നെയുണ്ടാവും വിട പറയുന്നയാൾക്ക് അകമ്പടിയായി . വടക്കേ ഇന്ത്യയിലെ വിവാഹങ്ങളിലെന്ന പോലെ , വിലാപയാത്രയിൽ പാട്ടും ആട്ടവുമുണ്ടാകും . " പോയിക്കിട്ടിയല്ലോ " എന്ന സമാധാനം ആവില്ല , പോകുന്നയാൾ തിരിച്ചുവരുമെന്ന സദ്ഭാവന തന്നെയായിരിക്കും ശവവാഹനത്തിന്റെ മുന്നിൽ അരങ്ങേറുന്ന ആനന്ദനൃത്തത്തിന്റെ സഞ്ചാരിഭാവം . ഓരോ ശ്രാദ്ധവും ഒരു തരം തിരിച്ചുവരവാകുന്നു , കുറഞ്ഞ പക്ഷം ഓർമ്മയുടെ തിരിച്ചുവരവ് . ശ്രാവണത്തിലെ ശ്രാദ്ധത്തെ , തിരിച്ചുവരവിനെ , ഉത്സവമാക്കുന്നവരാണ് നമ്മൾ . വിട വാങ്ങിപ്പോയ , അല്ലെങ്കിൽ ആട്ടിപ്പായിച്ച , ആളെ വീണ്ടും വീണ്ടും വരവേൽക്കുക ; " തലയിൽ ചവിട്ടുന്ന കാലിൽ ഈശനെക്കണ്ട ബലവദ് വിനയത്തിൻ സൌമ്യമൂർത്തി " യായി അയാളെ വാഴ്ത്തുക - അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ . പാരമ്പര്യം . അതാകട്ടെ , പഴയ ഒരു തിരിച്ചുപോക്കിന്റെയും പ്രഖ്യാപനത്തിന്റെയും ഓർമ്മ ചുരത്തുന്നു . ചുങ്കം കൊടുക്കാൻ മറന്നുപോയ ആഥൻസിനെ ആക്രമിക്കാൻ തിരിച്ചുചെന്ന സെർക്സിസ് ചക്രവർത്തി രണ്ടായിരത്തഞ്ഞൂറു കൊല്ലം മുമ്പും കോപ്പി എഴുതി : " എന്റെ സാമ്രാജ്യം നീട്ടാൻ പോകുന്നു , ദൈവത്തിന്റെ സ്വന്തം ആകാശം വരെ . " ( മനോരമയിൽ മംഗളവാദ്യത്തിൽ ജനുവരി 26ന് വന്നത് )
ചന്ദ്രേട്ടാ . . എല്ലാ ഭാവുകങ്ങളും നേരുന്നു . എത്രയും വേഗം ഒരു തീയതി തീരുമാനിക്കൂ . ശേഷം എത്തിച്ചേരാനായി പലര്‍ക്കും ലീവിനെ പറ്റി ധാരണയിലെത്താമല്ലോ ? സാധിക്കുമെങ്കില്‍ ഞങ്ങള്‍ കുറച്ചു കൊച്ചിക്കാരും എത്താം . . . സസ്നേഹം . . വൈക്കന്‍
' എന്റെ ജീവിതവും മരണവും സര്‍വലോക നാഥനായ അല്ലാഹുവിന്നാകുന്നു . ' എന്നു നാം നമസ്കാരത്തില്‍ പറയുന്നുണ്ടല്ലോ . നമസ്കരാത്തിന്റെ ശേഷമുള്ള സമയങ്ങളിലും ഇക്കാര്യം നാം ഓര്‍ക്കേണ്ടതാണ് . ഏതൊരുകാര്യം ചെയ്യുമ്പോഴും അത് അല്ലാഹുവിന് വിരോധമുള്ളതാണോ എന്ന് ആലോചിക്കണം .
പേടിയൊക്കെ വരുത്തുന്നുണ്ട് . . ഡി . റ്റി . എസ് സൌണ്ടില്‍ കാറ്റും മഴയുമൊക്കെ വന്ന ഒരു പ്രതീതി . . ചീവീടുകളും വവ്വാലും എത്തി . ഇനി ഓരിയിടു
പിന്നെ ഞാൻ ചെന്ന് ബൂലോകരുടെ ആരാധനാമൂർത്തിയും ബൂലോകത്തിന്റെ സ്വന്തം കാർട്ടൂണിസ്റ്റും കേരള ഹാഹഹ , ഊണേശ്വരം തുടങ്ങിയ ബ്ലോഗുകളുടെ അധിപനുമായ സജ്ജീവേട്ടനെ പരിചയപ്പെട്ടു . ഞാൻ ബ്ലോഗിൽ വരുന്ന കാലം തൊട്ടേ എന്നെങ്കിലും ഒരിക്കൽ കാണാനും പരിചയപ്പെടാനും അദ്ദേഹത്തെക്കൊണ്ട് എന്റെയും ഒരു കാരിക്കേച്ചർ വരപ്പിക്കാനും ആഗ്രഹിച്ചതാണ് . മുൻപൊരു ബ്ലോഗ് മീറ്റിൽ വച്ച് ഏതോ എഫ് . എം റേഡിയോയിൽ ബ്ലോഗിനെക്കുറിച്ച് സജ്ജീവേട്ടൻ സംസാരിക്കുന്ന വീഡിയോ ചിത്രം കണ്ട അന്നു മുതൽ നേരിൽ കാണാൻ ആഗ്രഹിച്ചതാണ് . അത് സാധിച്ചു എന്നു മത്രമല്ല എന്റെ കരിക്കേച്ചറും വരച്ചു . മീറ്റ് കഴിഞ്ഞ് സജ്ജീവേട്ടൻ ഞാൻ തബാറക്ക് റഹ്മാൻ , വ്നോദ് തിരുവനന്തപുരം , ജുനൈദ് തിരുവല്ല എന്നീ മൂന്നു പേർക്ക് ബസ്റ്റാൻഡ് - റെയിൽ വേ സ്റ്റേഷൻ പരിസരം വരെ ലിഫ്റ്റും തന്നു . ആരെയെങ്കിലുമൊക്കെ കയറ്റിയില്ലെങ്കിൽ തടിപരമായ കാരണങ്ങളാൽ തന്റെ കാറ് വശത്തേക്ക് ചരിഞ്ഞുപോകാനും ഇടയുണ്ട് . കഴിഞ്ഞ ബ്ലോഗ് മീറ്റിൽ തനിക്ക് ഇരിക്കാനിട്ട കസേരകൾ എല്ലാം മണലിൽ പൂഴ്ന്നും കാലൊടിഞ്ഞും അകാല ചരമഗതി പ്രാപിച്ചെന്നു പറഞ്ഞത് അന്ന് വിശ്വസിച്ചില്ല . നേരിൽ കണ്ടപ്പോൾ അതൊന്നും അതിശയോക്തികളായിരുന്നില്ലെന്നും പച്ചയായ യാഥാർത്ഥ്യങ്ങളായിരുന്നെന്നും മനസിലായി . കാറിൽ വച്ച് പലതും പറഞ്ഞ കൂട്ടത്തിൽ മുരുകൻ കാട്ടാക്കട കാസറ്റ് കവിത ഇതൊക്കെ ചർച്ചാ വിഷയമായി . കാസ്റ്റ് കവിതൾ വിമർശിക്കപ്പെടുന്നെങ്കിലും കവിതയെ ജനകീയമാക്കുന്നതിൽ കാസറ്റ് കവിതകൾക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ പറഞ്ഞത് സജീവേട്ടനും അംഗീകരിച്ചു .
ഒന്നാമതായി , ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍ . ( ബ്ലോഗിംഗു കൊണ്ടല്ല . ) ആളുകളെ പറഞ്ഞുവിടുന്നു . പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു . മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി . വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു് .
സിജി , കലാലയ കഥയെഴുത്തില്‍ കുറെ അവാര്‍ഡുകള്‍ നേടിക്കൂട്ടിയ കഥാകാരിയെന്ന നിലക്ക് നിങ്ങളെ ഞാന്‍ ' ഒരെല്ലുകൂടിയ ' ഗണത്തിലാണ് പെടുത്തിയിരുന്നത് . അനോണിയായി വന്ന് നിങ്ങളുടെ ബ്ലോഗില്‍ വന്ന് ഒരു തട്ടു തരണം എന്ന് കരുതിയിരുന്നു . പക്ഷെ നിങ്ങള്‍ അനോണിയെ ബ്ലോക്കുചെയ്തു വെച്ചിരുന്നതിനാല്‍ പറ്റിയിരുന്നില്ല . എന്നാല്‍ നിങ്ങളെ കുറെക്കൂടി നിരീക്ഷിച്ചപ്പോള്‍ , ഒന്നും അങ്ങോട്ടു ചോദിക്കാതെതന്നെ ഇങ്ങോട്ടു തുറന്നു പറയുന്ന നിങ്ങളുടെ സ്വഭാവത്തിന്റെ നിഷ്കളങ്കത പിടികിട്ടി . ഒപ്പം രസകരമായ കഥകളും അവയുടെ പിന്മ്മൊഴികളും . നിങ്ങളുടെ ഈ സ്വഭാവം എന്നു കാത്തു സൂക്ഷിക്കുക . നവവത്സരാശംസകള്‍ . . .
കുട്ടിമോഷ്ടാവ് എവിടെ ജനിക്കുന്നു ? അവരവരുടെ വീടുകളില്‍ എന്നുതന്നെയാണ് പോലീസ് പറയുന്നത് . കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ബൈക്ക് മോഷ്ടിച്ച കേസുകളില്‍ 24 കുട്ടികളെ പോലീസ് അറസ്റ്റു ചെയ്തു . പിടിയിലായവരില്‍ ഭൂരിഭാഗവും 18 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു . ഇവരേയും രക്ഷിതാക്കളേയും ഒന്നിച്ചിരുത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പോലീസ് ഒരു സംവാദം സംഘടിപ്പിച്ചു . ഈ സംവാദത്തില്‍ മിക്ക രക്ഷിതാക്കളുടെയും സംസാരത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് , തങ്ങളുടെ മക്കളുടെ നീക്കങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നുതന്നെയാണ് . മോഷ്ടിച്ച തൊണ്ടിമുതലുകള്‍ മിക്കവരും സൂക്ഷിച്ചിരുന്നതും സ്വന്തം വീടുകളില്‍ത്തന്നെയായിരുന്നു . ഒരു രക്ഷിതാവ് പറഞ്ഞു , ' ' ബൈക്ക് വാങ്ങിക്കാനും കാതുകുത്തി കടുക്കനിടാനും നല്ല ഭക്ഷണം കഴിക്കാനും തലമുടി സ്റ്റൈലില്‍ വെട്ടാനുമൊക്കെ പൈസ വേണമെന്ന് പറഞ്ഞ് സ്ഥിരം വഴക്കാണ് വീട്ടില്‍ . ഞങ്ങള്‍ക്കാണെങ്കില്‍ അതിനുള്ള സാമ്പത്തികശേഷിയില്ല . ഒരു ദിവസം അവനൊരു ബൈക്കുമായി വീട്ടില്‍ വന്നു . ആരുടെ ബൈക്കാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു . പക്ഷേ , വാങ്ങിക്കൊടുക്കാന്‍ ശേഷിയില്ലാത്ത ഞാനത് ചോദിച്ചാല്‍ പ്രശ്‌നം കൂടുകയേ ഉള്ളൂ . അതുകൊണ്ട് ഒന്നും മിണ്ടിയില്ല . ' ' കണ്ണൂര്‍ ജില്ലയിലെ ഒരു കേസില്‍ ഒരു രക്ഷിതാവിന്റെ ഇടപെടല്‍ പോലീസിനെപ്പോലും കുഴക്കി . മകന്റെ ' വളര്‍ച്ച ' യില്‍ അസൂയാലുക്കളായ പോലീസ് അവനെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാണ് ആ രക്ഷിതാവ് പറഞ്ഞത് . മലപ്പുറത്തെ മറ്റൊരു രക്ഷിതാവ് പറഞ്ഞു , ' ' കുട്ടികളാവുമ്പോള്‍ ചില്ലറ മോഷണങ്ങളൊക്കെ ചെയ്‌തെന്നിരിക്കും . ചെറുപ്പകാലത്ത് ഞാനും ഇങ്ങനെയൊക്കെ ചെയ്തിരുന്നു . വലുതാകുമ്പോള്‍ ഈ ശീലമൊക്കെ തനിയെ മാറിക്കൊള്ളും . ' ' ' ' മോഷണക്കേസുകളില്‍ കുടുങ്ങുന്ന മിക്ക കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുന്നവരാണ് . പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ബൈക്കുമായി വീട്ടില്‍ വരുമ്പോള്‍ എവിടെ നിന്നാണ് അത് കിട്ടിയതെന്നും പെട്രോള്‍ ചിലവ് എങ്ങനെ കിട്ടുന്നു എന്നും ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ് . കുട്ടി എന്തെങ്കിലും കടുംകൈ ചെയ്തുപോകുമോ എന്നാണവര്‍ ചിന്തിക്കുന്നത് ' ' , കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സിലെ ഡയറക്ടര്‍ ഡോ . കെ . കൃഷ്ണകുമാര്‍ പറയുന്നു . തങ്ങളുടെ കുട്ടികള്‍ തെറ്റുകാരല്ല എന്ന വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നതില്‍ തെറ്റില്ല . പക്ഷേ , അത് കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യത്തെ സംരക്ഷിക്കുന്ന മട്ടിലാകരുത് . ഡോ . കൃഷ്ണകുമാര്‍ തന്റെ ചികിത്സാനുഭവത്തില്‍ നിന്ന് ഒരു കഥ പറഞ്ഞു , ' ' 14 വയസ്സുള്ള മകന്‍ വീട്ടില്‍നിന്ന് പണം മോഷ്ടിക്കുന്നു , ചോദ്യം ചെയ്താല്‍ എതിര്‍ത്ത് സംസാരിക്കുന്നു , ഭയങ്കര ദേഷ്യം എന്നൊക്കെ പറഞ്ഞ് ഒരാള്‍ മകനെ കൂട്ടി എന്നെ കാണാന്‍ വന്നു . ഞാന്‍ രക്ഷിതാവിനോട് അല്‍പനേരം പുറത്തിരിക്കാന്‍ പറഞ്ഞു . പിന്നെ അവന്റെയടുത്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു . അവന്‍ എന്നോട് പറഞ്ഞു , ഇളയമ്മ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ് . അവരെ കാണാന്‍ പോകുമ്പോള്‍ കുറച്ച് പൈസ വേണം എന്ന് . വളരെ സത്യസന്ധമായി തോന്നിയപ്പോള്‍ ഞാനവന് 100 രൂപ കൊടുത്തു . നാലഞ്ചു ദിവസത്തിനു ശേഷം അവന്റെ അച്ഛന്‍ എന്നെ കാണാന്‍ വന്നു . ' എന്റെ മോന്‍ ഡോക്ടറേയും പറ്റിച്ചു അല്ലേ ' എന്ന് ചോദിച്ചു . ആ പയ്യന്‍ എന്നോടു പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് അപ്പോഴാണ് ഞാനറിയുന്നത് . ഇത് രക്ഷിതാവ് വന്ന് പറഞ്ഞതുകൊണ്ട് അവനെ വേണ്ട രീതിയില്‍ ചികിത്സിക്കാനായി . അല്ലെങ്കില്‍ കുട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നു വിശ്വസിക്കുമായിരുന്നു ഞാന്‍ . ' ' മാത്തോട്ടം നടുവട്ടത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം അവസാനിച്ചത് , ആ വീട്ടിലെ കുട്ടിയില്‍ത്തന്നെ . വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ രീതിയില്‍ നടന്ന മോഷണത്തില്‍ നഷ്ടമായത് ഒന്നേകാല്‍ പവന്‍ സ്വര്‍ണം . വീട്ടിലെ പയ്യനെ ചോദ്യം ചെയ്തപ്പോള്‍ മോഷണകഥയുടെ ചുരുളഴിഞ്ഞു . അവനുള്‍പ്പെടെ 16 - ഉം 17 - ഉം വയസ്സുള്ള ഏഴു കൂട്ടുകാര്‍ ചേര്‍ന്നായിരുന്നു മോഷണം . കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ' കുട്ടിസംഘം ' നടത്തിയ മറ്റു മോഷണങ്ങളുടെയും ചുരുളഴിഞ്ഞു . ഇവരില്‍ നിന്ന് 75 , 000 രൂപയും എയര്‍ഗണ്ണും പിടിച്ചു . കുട്ടിസംഘത്തിലെ മുതിര്‍ന്ന കുട്ടികള്‍ തോക്കു ചൂണ്ടിയാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത് . അടിപൊളി ഡ്രസ് വാങ്ങാനും ബൈക്ക് വാടകയ്‌ക്കെടുത്ത് ഓടിക്കാനുമാണ് മോഷണം തുടങ്ങിയതെന്ന് കുട്ടിസംഘം പോലീസിനോടു വെളിപ്പെടുത്തി .
അനുഭവങള്‍ക്കു വളരെ സന്തോഷം . ഒരു കാര്യം പറയട്ടെ എന്റെ വിവാഹ വാര്‍ഷികതിന്നു ലോകം മുഴുവനുമുള്ള ഓഫ്ഫീസുകള്‍ക്കു അവധിയായിരിക്കും . ക്രിസ്തുമസ് ആശംസകളോടെ . . . പാവം ഞാന്‍
കോവണി പ്പടി യില്‍ കയറുന്ന പോലെ കയറുന്ന , ഇറങ്ങുന്ന അല്ലാഹുവിലാണ് അവന്റെ വിശ്വാസം അവന്റെ " അല്ലാഹുവിനു " മുഖവും കൈകാലുകളും മറ്റു അവയവങ്ങളുമുണ്ട് . അത്തരം ഒരു അല്ലാഹുവില്‍ മുഉമിനീങ്ങള്‍ ക്ക് വിശ്വസിക്കാന്‍ കഴിയുമോ ? നീ അതിനെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അങ്ങിനെ കയ്യും കാലും അല്ലാഹുവില്‍ ആരോപിക്കുന്നവരെ മുശബ്ബിഹത് എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത് അറിയുമോ നിനക്ക് , അവര്‍ ഇസ്ലാമിക വ്ര്‍ത്തത്തില്‍നിന്നും പുറം കടന്നവരാണ് … … . . അറിയുമോ ഇതൊക്കെ …
" പ്‌ഠേ ! " തേങ്ങയല്ല , സന്തോഷ് മറിഞ്ഞു വീണപ്പോ ആ ടൈമ്പീസ് താഴെ വീണതാ . . . സമയം ഊഹിച്ച് ഓടാന്‍ പോയാല്‍ ഇങ്ങനെയിരിയ്ക്കും . അല്ല , അതോടെ അവരും ഓട്ടം നിര്‍ത്തിയല്ലേ ?
മാനേജർ സുലൈമാനോട് " യു ഡോണ്ട് വെറി , യു വിൽ ബീ ദ ലാസ്റ്റ് മാൻ റ്റു ബീ ടെർമിനേറ്റഡ് ഫ്രം ദിസ് കംബനി . . . . "
ഈ ഓണത്തിന് വൈകിയാണെങ്കിലും അടുത്ത ഓണത്തിന് നേരത്തെ ആണെങ്കിലും എന്റെ വകയും ഒരു ഓണാശംസകള്‍ . ദേവേട്ടാ , ഈ ടിപ്പ്സൊക്കെ ഒരു തവണേ നടക്കുള്ളൂ . . എസ്പഷലി നാലമത്തെ , ഒരൊറ്റ കൊല്ലം കൊണ്ട് ഞങ്ങള്‍ക്കൊക്കെ ബുദ്ധി വെക്കൂട്ടൊ . ഹഹഹ കൈപ്പള്ളി മാഷിന്റെ തമാശ എനിക്കിഷ്ടപ്പെട്ടു . അപ്പൊ തമാശ പറയുല്ലെ , ഹാവൂ ! : - )
' ' ഇഴ ചേര്‍ന്ന് കൊണ്ട് ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയുന്നു . ഇത് പലപ്പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു . ' ' എന്താ ഇത് ? ഇതേതു ഭാഷ ? ഇങ്ങനെയാണ് ഇവര്‍ കാര്യങ്ങള്‍ ഇനിയും വിവരിക്കാന്‍ പോകുന്നതെങ്കില്‍ ഈയുള്ളവന്‍ ആ വഴിക്കില്ല . ഓ ടോ : ആരാ ഈ സജികുമാര്‍ , ഇയാള്‍ എന്ത് ചെയ്തിട്ടാ ചാനക്യനായത് ?
" സന്ദേശ് പത്രവും ഗുജറാത്ത് സമാചാര്‍ ഒക്കെ എഴുതിപ്പിടിപ്പിച്ച വാര്‍ത്താവിഷങ്ങള്‍ സോറി വാര്‍ത്താവിശേഷങ്ങള്‍ ഒക്കെ അങ്ങനങ്ങു മറന്നാലോ ? " രണ്ട് സാമ്പിള്‍ താ അണ്ണാ . . . പറ്റുമെങ്കില്‍ രണ്ടു ലിങ്കുകളും . . അപ്പോ നമ്മ്ടെ ശൂല കഥ സന്ദേശ് പത്രത്തിനും ഗുജറാത്ത് സമാചാറിനും എതിരെയുള്ള പകരം വീട്ടലായിരുന്നു അല്ലേ . . . സതൊഴമായി അണ്ണാ . . ഇപ്പോളെങ്കിലും സമ്മതിച്ചല്ലോ . . . ഡാങ്ക്സ്
മനീഷയും കതിര്‍മണ്ഡപത്തിലേയ്ക്ക് ചലച്ചിത്രലോകത്ത് ഇത് വിവാഹക്കാലമാണ് . മുതിര്‍ന്ന നടിമാരെല്ലാം വിവാഹിതരാവുകയാണ് , ബോളിവുഡ് താരം മനീഷ കൊയ് രാളയാണ് അടുത്തതായി കതിര്‍മണ്ഡപത്തിലെത്തുന്നത് . നേപ്പാള്‍ സ്വദേശിയായ ബിസിനസ്മാന്‍ സാമ്രാട്ട് ദാഹല്‍ ആണ് നാല്‍പതുകാരിയായ മനീഷയുടെ വരന്‍ . ജൂണ്‍ 19ന് നേപ്പാളിലാണ് വിവാഹം നടക്കുക . ഇപ്പോള്‍ യുഎസില്‍ പഠനം നടത്തുന്ന സാമ്രാട്ട് , തിരിച്ചെത്തിയ ഉടന്‍ നേപാപ്ാളില്‍ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് . നേപ്പാള്‍ രാഷ്്ട്രീയത്തില്‍ സജീവമായ കുടുംബമാണ് മനീഷയുടേത് . 1991ല്‍ സുഭാഷ് ഘായിയുടെ സൗദാഗറിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത് . ദില്‍ സേ , ഖാമോശി , അകേലേ ഹം അകേലെ തും , ബോംബെ , തുടങ്ങി ഒട്ടേറെ ബോളിവുഡ് ചിത്രത്തിലും ഏതാനും തെന്നിന്ത്യന്‍ ചിത്രങ്ങളിലും മനീഷ അഭിനയിച്ചിട്ടുണ്ട് . 1990കളില്‍ ഹിന്ദി ചലച്ചിത്രരംഗത്തെ താരറാണിയായിരുന്നു മനീഷ . ഇതിന് മുമ്പ് മനീഷ മറ്റൊരു വിവാഹബന്ധത്തിനായി തയ്യാറെടുത്തിരുന്നു . നേപ്പാളില്‍ ആസ്‌ത്രേലിയന്‍ അംബസഡറായിരുന്ന ക്രിപ്‌സിന്‍ കോണ്‍റോയിയായിരുന്നു വരന്‍ . 2001ല്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഇത് വിവാഹത്തിലെത്തിയില്ല
കല്യാണഫോട്ടോ കൂടി ഇടാമായിരുന്നു . ഞാന്‍ പൊട്ടിക്കണമെന്ന് കരുതി വന്ന ബലൂണെല്ലാം വേണുവും വക്കാരിയും കൊണ്ട് പോയി . കല്യാണദിവസവും ഒരു ആഴ്ചകുറിപ്പിനുള്ള സംഭങ്ങള്‍ അരങ്ങേറി അല്ലേ . ( അപ്പോഴേ ചെലവ് മറക്കേണ്ട )
എ ഇവക്കു പുറമെ വെള്ളം സൂക്ഷിക്കാന്‍ പറ്റിയ പാത്രവും വസ്ത്രങ്ങള്‍ ഉണക്കാനിടുവാനുള്ള കയറും കൂടി വേണമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട് ( ഇഹ്യ )
ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്‍ ഒരു വാക്ക് ഇറങ്ങി ഓടി . ഒരു മലയാളം വാക്ക് . നല്ലൊരു വാക്കായിരുന്നു . കവിതയിലെവിടെയെങ്കിലും ചേര്‍ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു . സാധാരണ പോകാറുള്ള സ്‌ഥലങ്ങളിലൊക്കെ പോയി തിരക്കി . എവിടെയും കണ്ടെത്താനായില്ല . കൂട്ടുകാരോടൊക്കെ ഫോണില്‍ തിരക്കി . " എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ? " ആര്‍ക്കും അറിവൊന്നുമില്ല . രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്‍ത്ത് കിടക്കുമ്പോള്‍ , വാതിലില്‍ മുട്ടു കേട്ടു . ഓടിച്ചെന്ന് വാതില്‍ തുറന്നു . അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക് . അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട് . തലയിലും കാലിലും വെച്ചു കെട്ട് കാണാം . " എന്താ നിനക്കെന്തു പറ്റി ? " ഉത്തരമായ് പിന്നില്‍ മറഞ്ഞു നിന്നവള്‍ കണ്‍വെട്ടത്തേക്ക് വന്നു . ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്‍ക്കുന്നു . സംഭവിച്ചത് എന്തെന്ന് മനസ്സിലായി . ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത് . " ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്‍ പോകുന്നത് ? " അവളുടെ ആള്‍ക്കാര്‍ അന്വേഷിച്ചു വരും . ഇവിടെ വച്ച് പിടിക്കപ്പെട്ടാല്‍ താനും കുറ്റക്കാരനാകും . രണ്ടിനേയും നയച്ചില്‍ വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു . പിന്നീട് വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്‍ക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും . . ഇന്ന് എഴുത്തു മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് ഭാഷയില്‍ ഇല്ലാത്ത കുറേ വാക്കുകള്‍ പുറത്തു വന്നു . അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും . . . . എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി . . . അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല . . . . .
മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചാല്‍ അത് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകള്‍ പാടേ തള്ളിക്കളയരുത് . ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാവാന്‍ കാരണമായിത്തീരുമെന്ന് ഒരു പുതിയ പഠനം തെളിയിച്ചിരിക്കുന്നു . ഡെന്മാര്‍ക്കിലെ ഗവേഷകര്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് ആധാരം . 1996 - 2002 കാലഘട്ടത്തിലാണ് പഠനം നടന്നത് .
ഊരുക്ക് സുന്ദരിയെങ്കിലും മുണ്ടാപ്പന്റെ അരുമയെങ്കിലും ഈ എരുമയുടെ മോറല്‍ സൈഡ് വളരെ വീക്കായിരുന്നു എന്ന് പൊതുജനം പറഞ്ഞു .
ബഹുമാന്യ ചിത്രകാരൻ , അനിൽ @ ബ്ലോഗ് നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശ്ശനങ്ങളും അക്ഷരാർത്ഥത്തിൽ അംഗീകരിക്കുന്നു . ഈ പോസ്റ്റ് വേണ്ടത്ര ഗൗരവത്തിലായില്ല എന്ന് അംഗീകരിക്കുന്നു . വളരെ ഗൗരവത്തോടെ ബ്ലോഗിന്റെ പരിമിധിക്കകത്ത് നിന്ന് ചാർവ്വാകന്റെ പോസ്റ്റിൽ ഒരു വിശാല ചർച്ച നടത്താമെന്ന് കരുതികാത്തിരുന്നു . അതിൽ ഇടപെടാൻ കഴിയാത്ത വിധം കുളമാക്കി . ഇത് പ്രശ്നപരിസരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന്ന് ഒരു വഴി ഒരുക്കുകയായിരുന്നു . ഇതും അലങ്കോലപ്പെടുമോ എന്നറിയില്ല . ഇപ്പോൾ നമ്മുടെ ജയശീലന്റെ കവിതയിലെ വളരെ മനോഹരമായ ചില വരികൾ ശ്രദ്ധയിൽ പെടുത്തി തൽക്കാലം നിർത്തട്ടെ നന്ദി , , . . . . വിശ്വാസം വെളിക്ക്കാട്ടിനടക്കുന്നത് ശിശ്നം വെളിക്ക്കാട്ടിനടക്കുന്നത് പോലെയാണെന്ന് ആരോപറഞ്ഞിട്ടുണ്ട് . എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന് പക്ഷെ എനിക്കത് കാണേണ്ട . . . .
അതു കേട്ട് ഞാന്‍ ഒന്നു പരുങ്ങി . ഒന്നാമതായി ഞാന്‍ പോയി രാമന്‍ ചേട്ടനെ ഉപദേശിയ്ക്കാന്‍ ചെന്നാല്‍ അപ്പോഴത്തെ മൂഢില്‍ " നീയാരാടാ എന്നെ ഉപദേശിയ്ക്കാന്‍ " എന്നോ മറ്റോ പറഞ്ഞാല്‍ ഞാന്‍ ചമ്മും . നാണക്കേടുമാകും . രണ്ടാമത് , ആരോഗ്യപരമായി എന്റെ കണ്ടീഷനും ശരിയല്ല . ദേഹം മൊത്തം പാച്ച് വര്‍ക്ക് നടത്തിയിരിയ്ക്കുന്നതിനാല്‍ ചേട്ടന്‍ ഓടിച്ചാല്‍ ഇറങ്ങി ഓടാന്‍ പോലുമാകില്ല . പക്ഷേ , ചേച്ചിയുടെ ദയനീയ ഭാവം കണ്ടിട്ട് പറ്റില്ല എന്നു പറയാനുമാകില്ല . മാത്രമല്ല , ഞാന്‍ പറഞ്ഞാല്‍ ശരിയാകും എന്ന പ്രതീക്ഷ ചേച്ചിയുടെ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം .
" എനിക്ക് രോഗമായാല്‍ അല്ലാഹുവാണ് മാറ്റിത്തരുന്നത് ' ' എന്നാണ് ഖുര്‍ആന്‍ വചനമെന്നിരിക്കെ ഇപ്പറയുന്നതൊക്കെ വെറും ജല്‍പ്പനങ്ങളാണ് . ബുദ്ധിയേയും വിജ്ഞാനത്തെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഇസ്ലാമിനെപ്പോലുള്ള ഒരു ദീനിന് ഇതൊന്നും അംഗീകരിക്കുക വയ്യ . ഇസ്ലാമിനെ തകര്‍ക്കാനുള്ള കുല്‍സിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ . അതുകൊണ്ട് അവക്ക് പ്രചാരം നല്‍കാതിരിക്കുകയും അത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ് .
മൂന്നുതട്ടിലായിരുന്നു ഇവരെ വർഗ്ഗീകരിച്ചിരുന്നത് . ഉന്നതർ , ഇടത്തരക്കാർ , താഴേതട്ടിലുള്ളവർ എന്നിങ്ങനെ . ഉന്നതർ ഭൂപ്രഭുക്കൾ , പുരോഹിതർ എന്നിങ്ങനേയും കച്ചവടക്കാർ , കരകൗശലവിദ്ഗ്ധർ എന്നിവർ ഇടത്തട്ടിലും തൊഴിലാളികൾ താഴേത്തട്ടിലും പെടുന്നു . രാജാക്കന്മാർക്ക് ഒന്നിലധികം രാജ്ഞിമാരുണ്ടായിരുന്നു . സ്ത്രീകൾ പുരുഷന്മാർക്കുതുല്യം സ്ഥാനം വഹിച്ചു . വിദ്യാഭ്യാസം വളരേ കുറച്ചാളുകൾക്ക് മാത്രമേ സിദ്ധിച്ചിരുന്നുള്ളൂ .
ഈ ഭുതത്തിനെ ഇനി കുപ്പില്‍ അകിട്ടു തന്നെ കാര്യം . . . ഇവന്‍ എന്നെ പിടിച്ചു തിന്നാതെ കാത്തോളനെ എന്റെ ലോകനാര്‍ കാവിലമ്മെ . . .
കൊളോണിയൽ ഭരണകാലത്ത് യൂറോപ്പ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു . നിഘണ്ടു , വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും , പ്രസിദ്ധീകരണ ഉപകരങ്ങൾ , വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു . കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥികൾ മൂലം ശാസ്ത്ര - സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും , ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിക്കുകയും ചെയ്തു .
പോയീ കുംഭം , പുറകെയിനി കേൾ മീനമെന്നും കൊടും ചൂ - ടേകീ , മണ്ണോ വരളുമിനിയും , കാത്തിരിയ്ക്കാം മഴയ്ക്കായ് നാടോ നിത്യം നരകസമമായ് ഇക്കൊടും ചൂടിനാലേ , കാടേറീടാം , പ്രകൃതിയറിയും കാടരാണെന്നുമേ നാം .
' ' ടാക്സി / ഓട്ടോ വിളിയ്ക്കുമ്പോള്‍ ഡ്രൈവറെ ഒന്നു ശ്രദ്ധിച്ചിട്ടാവണേ … ' പലപ്പോഴും പുറത്തിറങ്ങാന്‍നേരം കിട്ടുന്ന ഉപദേശം . കാരണമുണ്ടു . ഇവിടെ ഇവരുടെ പറ്റിക്കപ്പെടലിനു ഇരയാവാത്തവര്‍ കുറവു . ഒരുപക്ഷേ എല്ലാസ്ഥലങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ടാവാം . പക്ഷേ ചിലപ്പോള്‍ ഇവിടെ ഇതൊരല്പം കൂടുതലാണെന്നു തോന്നിപ്പോകാറുണ്ടു , ചില അനുഭവങ്ങള്‍ നോക്കുമ്പോള്‍ . പലപ്പോഴും മീറ്റര്‍ റീഡിംഗ് ടാമ്പെറീംഗ് ചെയ്യുന്നതു മനസ്സിലാകാറുണ്ടു . വിട്ടുകൊടുക്കാറില്ല . 10 രൂപ കൂടുതല്‍ കൊടുക്കുന്നതിലല്ല , പറ്റിക്കപ്പെടുന്നതിലെ പ്രതിഷേധം കാണിക്കാനായിട്ടു ആര്‍ . ടി . ഓ . ഓഫീസിലെ ഇല്ലാത്ത ഭായിയുടെ പേരു പറഞ്ഞും വണ്ടിയുടെ നമ്പര്‍ നോട്ടുചെയ്തുമൊക്കെ [ . . . ]
ഈശ്വരവിശ്വാസം വ്യക്തിനിഷ്ഠമാണ് . ഈശ്വര സാക്ഷാത്കാരം വ്യക്തിപരമായ വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും പാരമ്യതയാണ് . ഈ വിഷയത്തില്‍ ഓരോ മതത്തിനും , മതവിശ്വാസിക്കും വ്യതിരിക്തവും വ്യത്യസ്തവുമായ നിലപാടുകളുണ്ട് . അത് അംഗീകരിക്കാനും തിരസ്കരിക്കാനും അവിശ്വാസികള്‍ക്ക് അവകാശവുമുണ്ട് . മനുഷ്യവര്‍ഗ്ഗത്തിന്റെ തുടക്കനാളുകളില്‍തന്നെ മനസുകളില്‍ വേരോട്ടം നേടിയതാണ് ഈശ്വര വിശ്വാസം . ഇതിന് വ്യാഖ്യാനങ്ങള്‍ നിരവധിയുണ്ട് . വ്യവച്ഛേദിക്കാനാവാത്ത പ്രകൃതി പ്രതിഭാസങ്ങളോടുള്ള പാരസ്പര്യത്തില്‍ നിന്നാണ് ഈശ്വര സങ്കല്‍പ്പവും വിശാ്വസവും ആവിര്‍ഭവിച്ചതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട് . എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈശ്വരനും ഈശ്വര സാക്ഷാത്കാരവും അവരുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമാണ് . ഗോത്രവര്‍ഗ്ഗങ്ങളായി മനുഷ്യവര്‍ഗ്ഗം വിഭജിക്കപ്പെട്ട് ജീവിക്കാന്‍ ആരംഭിച്ചപ്പോഴാണ് തികച്ചും വ്യക്തിനിഷ്ഠമായ ഈശ്വര സങ്കല്‍പ്പവും ഈശ്വര വിശ്വാസവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടത് . ഈ സ്ഥാപനവല്‍ക്കരണത്തിനു പിന്നില്‍ മൂലധന ശക്തികളുടെ കൗശലങ്ങളും അധികാര വര്‍ഗ്ഗത്തിന്റെ അധിനിവേശ ത്വരകളുമുണ്ട് . അതുകൊണ്ടാണ് മതം മനുഷ്യനെ ഒന്നിപ്പിക്കുന്ന വികാരമാകാതെ മനുഷ്യനെ ശത്രുപാളയത്തിലാക്കുന്ന യുദ്ധതന്ത്രമായി മാറിയത് . ഈ തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്തവര്‍ , അവരുടെ ആത്യന്തിക ലക്ഷ്യമായ അധികാരം പിടിച്ചെടുക്കലും നിലനിര്‍ത്തലും അഭംഗുരം തുടരാന്‍ അമാനുഷികതയുടെ പൊടിപ്പും തൊങ്ങലുകളും അതീവ കണിശതയോടെ അവയില്‍ കൂട്ടിച്ചേര്‍ത്തു . ഈ കൂട്ടിച്ചേര്‍ക്കലുകളാണ് ദിവ്യന്മാരുടെ ജനനത്തിനും അവരുടെ പല അമാനുഷിക കഴിവുകള്‍ക്കും ആധാരമായതും ആരൂഢമൊരുക്കിയതും . മതം സംഘടിത ശക്തികളുടെ കൈയിലെ ആയുധമായപ്പോള്‍ ഈശ്വര വിശ്വാസവും ഈശ്വര വിശ്വാസികളും തീര്‍ത്തും കബളിപ്പിക്കപ്പെടുകയായിരുന്നു . വിദ്യാഭ്യാസവും അധികാരവും സമ്പത്തും ഇല്ലാതിരുന്ന സാധാരണക്കാരന് അപ്പോള്‍ അധികാരവര്‍ഗ്ഗം അടിച്ചേല്‍പ്പിക്കുന്ന ഈശ്വര സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും സ്വീകരിക്കാതിരിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു . ആ കബളിപ്പിക്കല്‍ , ശാസ്ത്രത്തിന്റെ വളര്‍ച്ച അതിന്റെ ഉന്നതപീഠികയില്‍ എത്തിയിട്ടുള്ള ഇന്നും അഭംഗുരം തുടരുന്നു . ഈ തുടര്‍ച്ചക്ക് സാങ്കേതിക വളര്‍ച്ചയുടെ ഘടകങ്ങളും ആശയ വിനിമയത്തിന്റെയും വാര്‍ത്താ പ്രചാരണത്തിന്റെയും അത്യാധുനിക സങ്കേതങ്ങളും ഉപയോഗിക്കപ്പെടുന്നു . ശ്രവണത്തിലും ദര്‍ശനത്തിലും ഏതൊരു മനസിനെയും കീഴടക്കാന്‍ കഴിയുന്ന സാങ്കേതിക മികവോടെയാണ് ഇപ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് . വിശ്വാസത്തിന്റെ പേരിലുള്ള ഈ മുതലെടുപ്പ് ഒരു മതത്തിന്റെ മാത്രം പ്രത്യേകതയല്ല . ഇന്ന് നിലവിലിരിക്കുന്ന എല്ലാ മത നേതാക്കന്മാരും ഇത്തരം കപടവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് . തിരുവോസ്തിയില്‍ ക്രിസ്തുവിന്റെ രൂപം കാണുക , തിരുവോസ്തി രക്തം ഇറ്റുന്ന മാംസമായി മാറുക , ക്രിസ്തുവിന്റെയും മാതാവിന്റെയും ചിത്രങ്ങളില്‍ നിന്നും രൂപങ്ങളില്‍ നിന്നും രക്തവും എണ്ണയും തേനും വാര്‍ന്നിറങ്ങുക , അന്തരീക്ഷത്തില്‍ ഈ രൂപങ്ങള്‍ തെളിയുക തുടങ്ങിയ പ്രചാരണങ്ങള്‍ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ നടത്താറുണ്ട് . അക്രൈസ്തവര്‍ പോലും ഈ പ്രചാരണങ്ങളില്‍ കുടുങ്ങി അത്ഭുതം കൂറാറുമുണ്ട് . ഇതിന് സമാനമാണ് ഗണപതി വിഗ്രഹത്തിന്റെ പാലുകുടി തുടങ്ങി ഹൈന്ദവ വിഭാഗം നടത്തിയ പ്രചാരണങ്ങള്‍ . അന്തരീക്ഷത്തിലും വൃക്ഷങ്ങളിലും മറ്റും ഖുറാന്‍ സൂക്തങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന് ചില ഇസ്ലാം പുരോഹിതന്മാര്‍ നടത്തിയ കോലാഹലങ്ങളും ഇതുപോലെ തന്നെ അശാസ്ത്രീയവും മുതലെടുപ്പിന്റെ വിദ്യകളുമായിരുന്നു . ആത്യന്തിക വിശകലനത്തില്‍ ഈ അത്ഭുത സംഭവങ്ങള്‍ അനുപമമായ ഭാവനാ വിലാസത്തില്‍ നിന്ന് കടഞ്ഞെടുത്തതാണെന്നും അത് മത പ്രചാരണത്തിനും മതങ്ങളിലേക്ക് ആളെ കൂട്ടാനുമുള്ള ചെപ്പടി വിദ്യകളാണെന്നും വ്യക്തമാകുന്നുണ്ട് . കള്ളം പറയരുതെന്ന് പഠിപ്പിക്കുന്ന മതനേതാക്കളും മാതാപിതാക്കളുമാണ് ഇത്തരം പെരും കള്ളങ്ങള്‍ എഴുന്നള്ളിച്ച് സന്ദേഹത്തിന്റെയും സംഘര്‍ഷത്തിന്റെയും നഷ്ടങ്ങളുടെയും പരിസരങ്ങള്‍ ഒരുക്കുന്നത് . വിശ്വാസപരമായും മതാനുശാസനപരമായും ശാസ്ത്രവുമായും പുലബന്ധം പോലുമില്ലാത്ത ഇത്തരം വെളിപാടുകളെയും പ്രചാരണങ്ങളെയും തള്ളിപ്പറയാന്‍ ഇതുവരെ ഒരു മതനേതൃത്വവും തയ്യാറായിട്ടില്ല . ഈ സാഹചര്യത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നിലപാട് മാതൃകാപരവും സ്വീകാര്യവും ആകുന്നത് . കോട്ടയം ജില്ലയില്‍ എരുമേലിക്കടുത്ത് മഞ്ഞളരുവിയിലെ ഒരു വീട്ടില്‍ കന്യാമറിയത്തിന്റെ രൂപത്തില്‍ നിന്ന് ( കണ്ണുകളില്‍ നിന്ന് ) രക്തം വാര്‍ന്നിറങ്ങിയെന്ന വാര്‍ത്ത പ്രചരിക്കുകയും വിശ്വാസികള്‍ കൂട്ടത്തോടെ അവിടം സന്ദര്‍ശിക്കുകയും പ്രായേണ അതൊരു തീര്‍ത്ഥാടനകേന്ദ്രം പോലെ ആകുകയും ചെയ്തു . ഇതിന് പിന്നാലെയാണ് കഴിഞ്ഞ 26 - ാം തീയതി സൂര്യനില്‍ കന്യാമറിയത്തിന്റെ രൂപം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത പരന്നത് . വിശ്വാസത്തോടെ സൂര്യനിലേക്ക് നോക്കിയ 46 പേര്‍ക്ക് കാഴ്ച്ചത്തകരാറുണ്ടായതാണ് ഫലം . ഇതേത്തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ ദൈവികമായ ഇടപെടലല്ലെന്നും ഇവയ്ക്ക് ആത്മീയ പരിവേഷം നല്‍കുന്നത് ഉചിതമല്ലെന്നും ഇതിന്റെ പേരില്‍ നടക്കുന്ന അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്നും കാഞ്ഞിരപ്പള്ളി രൂപത ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയത് . വിശ്വാസികളെ ഈശ്വരനിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം അന്ധവിശ്വാസങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തവും മതനേതൃത്വങ്ങള്‍ക്കുണ്ട് . ആ ഉത്തരവാദിത്തമാണ് അതീവ ഗൗരവത്തോടെ കാഞ്ഞിരപ്പള്ളി രൂപത ഏറ്റെടുത്തിരിക്കുന്നത് .
കുമാര്‍ ചോദിച്ച അതേ സംശയം : " 4 . ജോൺസൺ സംഗീതം നൽകിയ രണ്ടു സിനിമകളാണു " ചെപ്പു കിലുക്കണ ചെങ്ങാതി ' യും ' ഐസ് ക്രീ ' മും . ഇതിൽ ജോൺസൺ നടത്തിയ സംഭാവന എന്ത് ( 5 മാർക്ക് ) " ഇതില്‍ ' ആ ഗാനങ്ങള്‍ക്കു ' നല്‍കിയ സംഭാവനയാണൊ ' ആ ചിത്രങ്ങള്‍ക്കു ' നല്‍കിയ സംഭാവനയാണോ ? അതു വ്യക്തമാക്കിയാല്‍ നന്നായിരുന്നു .
പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ചെന്നീര്‍ക്കര . ചെന്നീര്‍ക്കര വില്ലേജിന്റെ പരിധിയിലാണ് ചെന്നീര്‍ക്കരപഞ്ചായത്തുപ്രദേശമുള്‍പ്പെടുന്നത് . പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 19 . 5 ചതുരശ്രകിലോമീറ്ററാണ് . പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് പത്തനംതിട്ട മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് മെഴുവേലി , കുളനട പഞ്ചായത്തുകളും , തെക്കുഭാഗത്ത് അച്ചന്‍കോവിലാറും , വടക്കുഭാഗത്ത് ഇലന്തൂര്‍ പഞ്ചായത്തുമാണ് . പഞ്ചായത്തില്‍ ആകെ 14 വാര്‍ഡുകളുണ്ട് . ഈ പഞ്ചായത്ത് പൊതുവെ തെക്കോട്ട് ചരിഞ്ഞപ്രദേശമാണ് . തെക്കുനിന്ന് വടക്കോട്ട് പോകുന്തോറും നദീതീരപ്രദേശം , പീഠഭൂമി , ചെറിയ കുന്നുകള്‍ , താഴ്വര ( നിലങ്ങള്‍ ) , ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് ഭൂമിയുടെ കിടപ്പ് . ഈ പഞ്ചായത്തിന് കിഴക്കു - പടിഞ്ഞാറ് നീളം കുറവും തെക്കു - വടക്ക് നീളം കൂടുതലുമാണ് . കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലകളില്‍ രണ്ടാമത്തേതായ പത്തനംതിട്ട ജില്ലയുടെ ആസ്ഥാനത്തോട് തൊട്ടുകിടക്കുന്ന പഞ്ചായത്താണ് ചെന്നീര്‍ക്കര . പ്രകൃതിരമണീയത കൊണ്ടും സാംസ്കാരികപൈതൃകംകൊണ്ടും അനുഗ്രഹിക്കപ്പെട്ട പ്രദേശമാണിത് . ചെന്നീര്‍ക്കര സ്വരൂപത്തിലെ നാടുവാഴികള്‍ പണികഴിപ്പിച്ച തുമ്പമണ്‍ വടക്കുംനാഥക്ഷേത്രത്തിലെ ചുമര്‍ച്ചിത്രങ്ങളും ദാരുശില്‍പ്പങ്ങളും ക്ഷേത്രത്തിന്റെ വാസ്തുകലാഭംഗിയും ചെന്നീര്‍ക്കരയുടെ സാംസ്കാരികപൈതൃകത്തിന്റെ മികവുറ്റ തെളിവുകളാണ് .
അരക്കോടിയോളം രൂപയുടെ ക്രമക്കേടും കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തി ഇരിങ്ങാലക്കുട : പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട
ഏതായാലും എല്ലാമേഖലയിലും ഒരു ' കൈവെപ്പു ' മായി നടക്കുന്ന ഇത്തരക്കാരെ അത്രകൂടുതലൊന്നും നമുക്ക് പരിചയമില്ല . പൊതുവേ അല്പം റയറായ ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് മലയാളത്തില്‍ ഒരു ' ശാസ്ത്രീയ ' നാമമുണ്ട് . സകലകലാവല്ലഭന്‍ !
ഒരാള്‍ ( നിയമവിധേയമായി ) എങ്ങനെ ഉത്തരമെഴുതണം എന്നുപദേശിച്ചു കൊടുക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല അപ്പൂ . . .
വര്‍ക്കേഴ്സ് ഫോറം : " ജൈവ ഇന്ധനം " ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന പോസ്റ്റിനുള്ള പ്രതികരണം : ( Last updated : 22 / 04 / 2008 1 : 45 PM ) 1 ) ജൈവ ഇന്ധനം എന്ന് പറഞ്ഞാല്‍ ' എത്തനോള്‍ ' മാത്രമാണ് എന്ന് പറയുന്നത് ഒരു തെറ്റിധാരണയാണ് . സസ്യത്തില്‍ നിന്ന് ( സസ്യേതര ജൈവ - ഇന്ധനങ്ങള്‍ക്ക് പ്രായോഗികതയില്ല ) ഉല്പാദിപ്പിക്കപ്പെടുന്ന ഏത് ഇന്ധനത്തെയും ജൈവ ഇന്ധനം എന്ന് വിളിക്കാം . rice bran oil ഉണ്ടാക്കുന്നത് ഉമിയില്‍ നിന്നുമാണ് . ഇന്ത്യയില്‍ അത് ഒരു ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല ( അത് പോലെ തന്നെ വെളിച്ചെണ്ണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല ) . റൈസ് ബ്രാന്‍ എണ്ണയുടെ ഉല്പാദനം കൊണ്ട് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നില്ല . അതേ സമയം നെല്‍ കര്‍ഷകന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നു ( കൂടുതല്‍ ഒന്നും ഉല്‍പാദിപ്പിക്കുകയോ , മുതല്‍മുടക്കാതെയോ തന്നെ ) 2 ) നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ യന്ത്രവല്‍ക്കരിച്ച അമേരിക്കന്‍ ഫാമുകളില്‍ നടത്തിയ പഠനങ്ങളാണ് . സ്വാഭാവികമായും യന്ത്രവല്‍കൃത പാടങ്ങളില്‍ ഊര്‍ജ്ജം കൂടുതല്‍ നല്‍കേണ്ടതായി വരും ( അവയ്ക്ക് വേണ്ടി വരുന്ന ഇന്ധനങ്ങള്‍ , അവയുടെ transportation ചെലവുകള് ) . ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു . 3 ) രാസ - കീടനാശിനികളും രാസ - വളങ്ങളുമില്ലാതെ കൃശി ചെയ്യാന്‍ പറ്റില്ലേ ? ഫുക്കൂവോക്കയുടെ ' ഒറ്റ വൈക്കോല്‍ വിപ്ലവത്തെ ' [ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം ] കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ . രാസ - കീടാനാശിനി / വള പ്രയോഗങ്ങളില്ലാതെ ഉള്ള കൃഷി കര്‍ഷകന്റെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കും എന്നൊരു ഗുണം കൂടിയുണ്ട് . 4 ) ശുദ്ധ സസ്യ എണ്ണ മാത്രമല്ല , ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വരെ ' ജൈവ ഇന്ധനങ്ങളില്‍ ' പെടും . അതും ഒരു വലിയ ' ചെലവ് ചുരുക്കലിന് ' കാരണമാകും . ( ഹോട്ടലുകളിലെ ചെലവുകള്‍ അധികമൊന്നുമില്ലെങ്കിലും , ഒരു പരിധി വരെ കുറയും ) 5 ) സസ്യ എണ്ണകള്‍ ഇന്ന് ഉപയോഗിക്കുന്നത് പരമ്പതാഗത ഡീസല്‍ വാഹനങ്ങളിലാണ് . അതിന്റേതായ പല ന്യൂനതകളും ഉണ്ട് ( ഉദാ : viscosity കൂടിയ സസ്യ എണ്ണകള്‍ , ഡീസല്‍ ഇന്‍ജെക്ടറുകളില്‍ ( hole injector ) ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ് . എന്നാല്‍ സസ്യ എണ്ണകള്‍ സുഖമായി ഇജെക്ട് ചെയ്യാവുന്ന pintle nozzle - ഉകളെ { പിന്റില്‍ നോസ്സില്‍ പഴയ സാങ്കേതിക വിദ്യ ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക } കുറിച്ചൊക്കെ പഠനം നടന്ന് വരുന്നതേ ഉള്ളു ) . ഐ സി എന്‍ജിനുകളിലെ പുതിയ സങ്കേതമായ HCCI എന്‍ജിനുകളില്‍ സസ്യ എണ്ണകള്‍ അനുയോജ്യമാകും എന്ന് ഞാന്‍ കരുതുന്നു ( personal opinion , no scientific proofs yet ) . ഇതൊന്നും പഠിക്കാതെ മനസ്സിലാക്കാതെ ജൈവ ഇന്ധനം ഭക്ഷ്യക്ഷാമം വരുത്തി വെയ്ക്കും എന്ന് ആരൊക്കെയോ പറഞ്ഞത് കേട്ട് കൂടെ പറയുന്നത് പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞിട്ട് ഇപ്പോള്‍ പാര്‍ട്ടി വെബ്ബ്‍സൈറ്റ് ഉദ്ഘാടനം ചെയ്തത് പോലെ ആകും . ഇതിന് ' വര്ക്കേഴ്സ് ഫോറം ' ഇങ്ങനെ പ്രതികരിച്ചൂ പ്രിയ ഞാന്‍ , 1 . ലേഖനത്തില്‍ എവിടെയാണ് ജൈവ ഇന്ധനം എന്നു പറഞ്ഞാല്‍ എത്തനോള്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളത് ? " ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത് . ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി , മരം , മരത്തിന്റെ അവശിഷ്ടങ്ങള്‍ , ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ് , മെയ്‌സ് ചോളം , കരിമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഒക്കെയാവാം . പഞ്ചസാരയും ( sugar ) അന്നജവും ( starch ) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന്‍ കൂടുതല്‍ ഉപയുക്തം . ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ ( Ethanol ) ആണ് . " എന്നാണതില്‍ പറഞ്ഞിട്ടുള്ളത് . 2 . ഇതിനകം നടന്ന പഠനങ്ങളിലെ കണക്കുകളാണവ . ഇന്ത്യന്‍ ഫാമുകളില്‍ പഠനം നടക്കട്ടെ . ഫാമുകള്‍ മുഴുവന്‍ യന്ത്രവല്‍ക്കരിക്കണം എന്ന് വേനല്‍ മഴ വിവാദത്തില്‍ വാദമുയര്‍ന്നിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക . 3 . രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത് ? വിത്ത് , വളം , കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത് . 4 . ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത് . ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും . മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ . ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന " ഉമി " മതിയാവുമെന്ന് തോന്നുന്നില്ല . കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല . 5 . താങ്കള്‍ തന്ന ലിങ്ക് നോക്കി . പഠനങ്ങള്‍ നടക്കട്ടെ . എല്ലാ തരം പഠനങ്ങളും സ്വാഗതം ചെയ്യുന്നു . പോസ്റ്റിലെ കണക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ദര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ് . വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിലില്ല . കൂടുതല്‍ പഠനങ്ങള്‍ സ്വാഗതം ചെയ്യുന്നു . 6 . ഭക്ഷ്യരംഗത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി ഒരു നല്ല ശതമാനം രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി ആയി മാറാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ് . ഈ പോസ്റ്റ് കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത് ജൈവ ഇന്ധനത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ് . അത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു . poor diners , rich drivers എന്നതിലേക്ക് അതിനെ ചുരുക്കാം എന്ന് തോന്നുന്നു . ജൈവ ഇന്ധനത്തിലേക്ക് മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജൈവ ഇന്ധനത്തിനായി വാദിക്കുന്നവര്‍ ( biofuel apologists ) പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്നത് എന്തായാലും ഒരു വസ്തുതയാണ് . പോസ്റ്റിനോടൊപ്പം അധിക വായനക്കായി നല്‍കിയിട്ടുള്ള ലിങ്കുകളും നോക്കുമല്ലോ . ഓ ടോ . കമ്പ്യൂട്ടറൈസേഷനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ ? ഈ ബ്ലോഗിലും ബൂലോഗത്തെ മറ്റു പല പോസ്റ്റുകളിലും . അതിന്റെ സാരം ഇത്ര മാത്രം . . കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാവണം . . ഒരു എനേബിളിംഗ് ടൂള്‍ . . അല്ലാതെ മനുഷ്യന്‍ കമ്പ്യൂട്ടറിനു വേണ്ടി എന്നതാകരുത് . വായനക്കും അഭിപ്രായത്തിനും നന്ദി . . അതിന് മറുപടി ആയിട്ട് ഞാന്‍ ഇങ്ങനെ ഒരു മറുപടി കൊടുത്തു : വ്യക്തമായ മറുപടികള്‍ തന്നതിന് നന്ദി . പക്ഷെ ഇടയ്ക്ക് ചില കാര്യങ്ങളോട് ഭാഗികമായും മറ്റ് ചിലതിനോട് പൂര്‍ണ്ണമായും വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ . 1 . രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത് ? വിത്ത് , വളം , കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത് . ആയിരിക്കാം . ആണെന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ ഇവിടെ വിപ്ലവം ഉണ്ടാകുമോ ? മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് നമ്മളാണ് ( അതെ ഞാനും ) . രാസ - കീടനാശിനികളും , വളങ്ങളുമില്ലാതെ കൃഷി ചെയ്യാം എന്നത് അസാദ്ധ്യമായ കാര്യമല്ല , പിന്നെ എന്ത് കൊണ്ട് അത് നടക്കുന്നില്ല എന്ന കാര്യം കൂടി പഠനവിധേയമാക്കേണ്ടതാണ് . 2 . ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത് . ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും . മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ . ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന " ഉമി " മതിയാവുമെന്ന് തോന്നുന്നില്ല . കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല . ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു . Waste vegetable Oil അല്ലെങ്കില്‍ Waste Frying Oil എന്ന് തിരഞ്ഞാല്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് മനസ്സിലാകും . ഇവ മാത്രമല്ല , ഭക്ഷ്യ - യോഗ്യമല്ലാത്ത മറ്റ് എണ്ണകള്‍ മുമ്പ് പറഞ്ഞ , ഭക്ഷ്യ - ഉപഉല്‍പ്പന്നമായ റൈസ് ബ്രാന്‍ എണ്ണയ്ക്ക് പുറമെ , കാര്‍ഷികോപഉല്‍പന്നമായ റബര്‍കുരു എണ്ണ , അങ്ങനെ എന്തെണ്ണയും വാഹന ഇന്ധനമായി ഉപയോഗിക്കാം . ഈ ഗവേഷണ പ്രബന്ധം കൂടി വായിച്ച് നോക്കുക ( ഇതിവിടെ പോസ്റ്റി എന്നറിഞ്ഞാല്‍ എന്റെ കട്ടയും പടവും മടങ്ങും , പബ്ലിഷ് ചെയ്ത പ്രബന്ധം ആണെങ്കിലും ഡൌണ്‍ലോഡിങ്ങ് അവകാശങ്ങള്‍ എല്ലാവര്‍ക്കുമില്ല ) . അവിടെ ഇന്ത്യയിലയൂം ലോകത്തിലേയും സസ്യ എണ്ണ ഉല്‍പാദനത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് ( ആ പട്ടിക മുഴുവനല്ല എന്ന് കൂടി ഓര്‍ക്കണേ ) . ഇനി ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം എത്ര എന്ന് കണ്ട്‍പിടിക്കുക ( ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സൈറ്റില്‍ ഒക്കെ ഞാന്‍ തപ്പി , കിട്ടിയില്ല ) . എന്നിട്ടൊന്ന് താരതമ്യപ്പെടുത്തി നോക്കൂ . . . . 3 . ഇന്ധനങ്ങളുടെ വിലയും സാധാരണക്കാരന്റെ ജീവിതവും വളരെ ബന്ധപ്പെട്ട് കിടക്കുന്നു . എണ്ണ വില കൂടിയാല്‍ വാഹനമുള്ളവന്റെ മാത്രമല്ല , ഇല്ലാത്തവനും കഷ്ടപ്പെടും . അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു . കയ്യില്‍ പുത്തനുള്ളവന് ഇതൊന്നം വലിയ പ്രശ്നമുണ്ടാകില്ല , എന്നാല്‍ സാധരണക്കാരന്‍ ഇത് വലിയ ഒരു പ്രശ്നം തന്നെയാണ് . ആണവോര്‍ജ്ജം ( നേരിട്ടല്ലെങ്കിലും അവ വാഹനമോടിക്കുന്നതിന് ഉപയോഗിക്കാം ) ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് എന്ന് എനിക്കഭിപ്രായമില്ല , എന്ന് മാത്രമല്ല അതിന് ഞാനെതിരുമാണ് . ഇവിടെയുള്ള മറ്റൊരു പ്രശ്നം ഇന്ത്യയിലെ ആഭ്യന്തരവിപണിയിലെ കയറ്റിറക്കങ്ങള്‍ ഇറാഖ് യുദ്ധത്തെയും ഇറാന്‍ ഉപരോധത്തെയും പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിസ്സഹായതയിലാണ് . ഒരു പക്ഷെ ആണവകരാര്‍ പ്രാബല്യത്തിലാവുകയാണെങ്കില്‍ ഓപെക്ക് - ന്റെ സ്ഥാനത്ത് മറ്റ് ആണവ - ഇന്ധന - സപ്ലയര്‍ രാജ്യങ്ങള്‍ വരും . എന്തായാലും ഇന്ത്യ മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ . ഇതിനൊരു പരിഹാരമേയുള്ളു , ജൈവ ഇന്ധനങ്ങള്‍ ! മലിനീകരണം ഇതിനില്ല എന്ന് പറയുന്നില്ല , ഉണ്ട് . . . പക്ഷെ അതൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ് . 4 . പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഗവണ്‍മെന്റ് സബ്സിഡിയുണ്ട് , വാഹനോപയോഗത്തിനുള്ള സസ്യ എണ്ണകള്‍ക്ക് അതില്ല . അത് കിട്ടുകയാണെങ്കില്‍ വെറും ' ചില്ലിക്കാശിന് ' നമുക്കു ഡീസല്‍ കിട്ടും ( ഞാന്‍ exaggerate ചെയ്തതല്ല , നേരത്തെ പറഞ്ഞ പേപ്പര്‍ വായിക്കുക , അതില്‍ ലിന്‍സീഡ് എണ്ണയില്‍ നിന്ന് ' ബയോഡീസല്‍ ' ഉണ്ടാക്കുവാന്‍ ഏകദേശം 13 രൂപ ആകുമെന്നാണ് കണ്ടത് . എന്നാല്‍ ഈ ലിന്‍സീഡ് എന്ന ബയോഡീസല്‍ ആക്കാതെ നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍ [ straight vegetable oils ] , 13 എന്നത് വീണ്ടും കുറയും . അതായത് ഡീസലിനേക്കാള്‍ ചിലവ് കുറച്ച് നമ്മുക്ക് ഇന്ധനം ഉണ്ടാക്കുവാന്‍ കഴിയും . ലിന്‍സീഡ് ഒരുദാഹരണം ആയിട്ടെടുത്തു എന്നേയുള്ളു . ഇതിന്റെ കൂടെ സര്‍ക്കാര്‍ സബ്സിഡി കൂടി കിട്ടുകയാണെങ്കില്‍ വില ഇനിയും കുറയും ) . മാത്രമല്ല , ഈ സബ്സിഡിയുടെ ആനുകൂല്യങ്ങളുടെ ഒരംശമെങ്കിലും കര്‍ഷകന് കിട്ടുകയും ചെയ്യും . ഇന്ധനവില കുറയുന്നതോടെ ആവശ്യസാധനവിലയും കുറയും . എന്നാല്‍ ഇതൊന്നും പഠിക്കാതെ , മനസ്സിലാക്കാതെ ഒരു അമേരിക്കന്‍ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടത് അവസാനവിധിയായി എടുക്കരുത് എന്ന് മാത്രമേ പറയുവാനുള്ളു . ഇതിന് വര്ക്കേഴ്സ് ഫോറം ഇങ്ങനെ മറുപടി പറഞ്ഞു . . . പ്രിയ ഞാന്‍ , താങ്കളുടെ വിയോജനക്കുറിപ്പ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് . അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു . അതിന് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു . . . വളരെ നന്ദി ' വര്‍ക്കേഴ്സ് ഫോറം ' . ഒന്ന് രണ്ട് വര്‍ഷം മുമ്പേ ഫിഡല്‍ കാസ്ട്രോ ജൈവ ഇന്ധനങ്ങള്‍ക്ക് എതിരെ ഇറക്കിയ ഒരു പ്രസ്താവന ഞാന്‍ കണ്ടിരുന്നു . കമ്മ്യൂണിസ്റ്റുകാര്‍ എന്തെ ജൈവ - ഇന്ധനങ്ങള്‍ക്ക് എതിര് എന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു . ജൈവ - ഇന്ധനങ്ങള്‍ coupled with ജൈവകൃഷി കാര്‍ഷിക ചിലവുകളും മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കുകയേ ഉള്ളു . കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജൈവ ഇന്ധനം കൊണ്ട് ഗുണമേ ഉണ്ടാകുന്നുള്ളൂ , വിദേശ - ഇന്ധനത്തെ ആശ്രയിക്കുന്നതും കുറയ്ക്കാം . . . . രണ്ട് ദിവസങ്ങാള്‍ക്ക് ശേഷം " വര്‍ക്കേഴ്സ് ഫോറം " ഇങ്ങനെ പ്രതികരിച്ചു . . . . " പ്രിയ ഞാന്‍ , ഇന്ന് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് അമേരിക്കയിലാണ് എന്നത് കൊണ്ടും ഇന്ത്യയില്‍ അത് പ്രാരംഭദശയിലാണ് എന്നത് കൊണ്ടും വിദേശ ഡാറ്റ മാത്രമേ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കൂ . ഇന്ത്യയിലോ വിദേശത്തോ എവിടെയാണെങ്കിലും ജൈവ ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും പോസിറ്റീവ് ആയ എന്ത് തന്നെ ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ . കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെത്തന്നെ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നില്ല . മറിച്ച് അതിന്റെ പ്രയോഗത്തില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ചില സാമൂഹിക നീതികള്‍ ഉണ്ട് . അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്രശ്നം . കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കേണ്ടവ ഇന്ധനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് ബാധിക്കുക ആരെയാണന്നതാണ് കണ്‍സേണ്‍ . അതാണീ പോസ്റ്റിലെ പ്രധാന വസ്തുതയും . We are also for efficient sources of engergy . കൂടുതല്‍ efficient ആയ രീതിയില്‍ ജൈവ ഇന്ധനം ഉല്പാദിപ്പിക്കാന്‍ പറ്റും എങ്കില്‍ അത്രയും നല്ലത് . പോസ്റ്റില്‍ സൂചിപ്പിച്ച കണക്കുകളും നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വിദഗ്ദര്‍ തന്നെ തയ്യാറാക്കിയതാണെന്നും ഒന്നു കൂടി ആവര്‍ത്തിക്കട്ടെ . ജൈവകൃഷി വ്യാപകമാകുകയും കീടനാശിനി , വളം എന്നിവയില്‍ നിന്നുമൊക്കെ വിടുതല്‍ നേടാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ നല്ലത് . അതിനെ പിന്താങ്ങുന്നുമുണ്ട് . പക്ഷെ , അതിനനുഗുണമായ രാഷ്ടീയ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു . കോര്‍പ്പറേറ്റ് കൃഷിയുടെ പക്ഷത്തേക്കാണ് പുത്തന്‍ നയങ്ങള്‍ ചായുന്നത് എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ . ആ നയങ്ങള്‍ക്കെതിരായും പക്ഷം പിടിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട് . പെട്രോളിയം ഇന്ധനങ്ങള്‍ക്ക് സബ്‌സിഡിയുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് അത്ര വ്യക്തമായില്ല . ഏറ്റവും കൂടുതല്‍ നികുതി ചുമത്തപ്പെടുന്ന ഒന്നല്ലേ പെട്രോളിയം ഉല്പന്നങ്ങള്‍ ? ടോമി , അഭിപ്രായങ്ങള്‍ക്ക് നന്ദി . . തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ . " അതിനും അതിന് മുന്നെ പ്രതികരിച്ച ടോമിയുമോടും ഇങ്ങനെ ഞാന്‍ ' അരുളി ' : ആദ്യം തന്നെ ഞാന്‍ പെട്രോളിയം ഉല്പന്നങ്ങളുടെ സബ്സിഡിയെ കുറിച്ചുള്ള സംശയം തീര്‍ക്കട്ടെ . പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് സബ്‌സിഡി ഉണ്ട് . ( ടോമിയുടെ കമന്റ് കാണാഞ്ഞതല്ല , എനിക്കല്പം തിരക്കായതാണ് ) ഈ ലിങ്ക് നോക്കുക . . ഈ സബ്സിഡി മൂലമുണ്ടാകുന്ന ബാധ്യതയെ പറ്റി ഇവിടെയുമുണ്ടി . ഇതും ഒന്ന് നോക്കിയേക്കുക . . ജൈവ ഇന്ധനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രാരംഭദിശയിലാണ് എന്നതിനെ മുഴുവനായിട്ട് ഉള്‍ക്കൊള്ളുവാനാകില്ല . ഐ ഐ ടി മദ്രാസില്‍ ഇതിനെ കുറിച്ചുള്ള പഠനം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെ ആയി . ഒരു പക്ഷെ " straight vegetable oils " നെ കുറിച്ചുള്ള പഠനം അധികം നടന്നിട്ടില്ല ( എന്‍ ഐ ടി കാലിക്കററ്റില്‍ ഇതിനെ പറ്റി ഒരു പഠനം നടന്നതായി വായിച്ചിരുന്നു , അത് പോലെ തന്നെ ഐ ഐ ടി കാണ്‍പൂരിലും കുറെ പഠനങ്ങള്‍ നടന്നിട്ടുണ്ട് ) . സസ്യ എണ്ണകളില്‍ നിന്ന് ബയോഡീസലുണ്ടാക്കി അവ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് അവ നേരിട്ട് ഉപയോഗിക്കുന്നത് . ജൈവൈന്ധനങ്ങളുടെ നിര്‍മ്മാണം , വിതരണം , സംഭരണം , ഉപയോഗം തുടങ്ങി എല്ലാ മേഖലകളിലും ഒരു optimization വരേമണ്ഠതായുണ്ട് എന്നാലേ അവയുടെ സര്‍വ്വഗുണങ്ങളും നമ്മുക്ക് ചൂഷണം ചെയ്യുവാന്‍ സാധിക്കൂ . ഈ ലേഖനത്തിലെ മറ്റൊരു വസ്ടുതയോടും എനിക്ക് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട് . ( നേരത്തെ പെട്ടെന്നുള്ള എന്റെ വായനയില്‍ എനിക്കത് ശ്രദ്ധിക്കുവാനായില്ല ) . എത്തനോള്‍ ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മലിനജലം എന്ന് പറഞ്ഞിരുന്നു . ഈ മലിനജലം എന്ന് പറയുന്നത് എന്തെങ്കിലും രാസവസ്തു കലര്‍ന്ന വിഷജലമല്ല . ഒരു പക്ഷെ യീസ്റ്റ് വളരുവാന്‍ വേണ്ടി എന്തെങ്കിലും നൈട്രേറ്റുകള്‍ ചേര്‍ത്തിരിക്കും . . അതും കൂടിയ അളവുകളിലാകണെമെന്നില്ല , ആയാല്‍ തന്നെ ദോഷവുമല്ല . ഈ സോ കോള്‍ഡ് മലിനജലത്തെ കന്നുകാലിത്തീറ്റ ആയിട്ട് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നു . ഇനി അവറ്റകളെ ഈ മലിനജലം കുടിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍ , ബയോഗ്യാസ് നിര്‍മ്മാണത്തിന് ഇതൊരു ഒന്നാംതരം അസംസ്കൃതവസ്തു ആണ് . ബയൊഗ്യാസ് നിര്‍മ്മിച്ച ശേഷമുള്ള സ്ളറി നൈട്രജനും മറ്റ് അവശ്യ പോഷകങ്ങളുമുള്ള ഒരു വളമാണ് . മുമ്പ് നമ്മള്‍ പറഞ്ഞിരുന്നുവല്ലോ രാസവളങ്ങളില്ലാതെ കൃഷി ചെയ്യുവാന്‍ പറ്റുമോ എന്ന് ? ഇപ്പോള്‍ പറ്റിയില്ലേ . . . .
ഇനി മാഡ്‌സിനൊരു മറുപടി , എന്റെ വൈദ്യരേ , ഞാന്‍ നോക്കിയിരിക്കുവാരുന്നു , ഗൊച്ചു ഗള്ളന്‍ ഒളിച്ചിരിക്കുവാരുന്നു അല്ലേ ? മരുന്ന് തീര്‍ന്നു പോകുന്നതിനു മുമ്പ് എന്നേയും ഒന്ന് പരിഗണിച്ചേക്കണെ , എനിക്കാണെങ്കില്‍ ബ്ലോഗിലിരുന്നത് കാരണം കൊച്ചിനെ കൊണ്ടുപോയി ഡോക്ടറെ കാണിക്കാന്‍ സമയം കിട്ടിയല്ല , ഭാര്യ അതിനാല്‍ തന്നെ അല്പം ദേഷ്യത്തിലാ അതെങ്ങ്നെ ഇതൊരു കാട്ടു മുക്കാ ചുറ്റും വ്യാജന്‍മാരോണോന്ന് സംശയം ഉണ്ട് , ( കാരണം വേറൊന്നുമല്ല മൂന്നാമത്തെ കൊച്ചിനൊരു കരപ്പന്‍ , മറ്റാരും അറിയണ്ട ) അല്ലേലും കരപ്പനല്ലിയോ അതിന് അലോപ്പതി പറ്റുകേലാ , മാഡ്സിന്റെ കൈയില്‍ ലാടമാണോ അതോ സിദ്ദമോ എന്തായാലും ഓണ്‍ലൈന്‍ പ്രിസ്ക്രിപ്ഷനൊക്കെ ഒണ്ടോ ആവോ ? കാണുമായിരിക്കും അല്ലേ ? അല്ലെങ്കില്‍ ഞാന്‍ ചുറ്റി പോവുകയേ ഉള്ളൂ , ഫീസ് സിംഗപൂറ് ഡോളര്‍ മണിയോഡറായി അയച്ചുകൊള്ളാം അപ്പൊ ഇനി നേരിട്ട് കുറിപ്പെഴുതകയല്ലേ , വൈദ്യരത്നം ശ്രീമാന്‍ മാഡ്‌സ് .
ട്ടിലിരുന്നാൽ കേൾക്കാം അമ്പലത്തിൽ കേളികൊട്ട് മുഴങ്ങുന്നത് . പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരിക്കും കഥകളി . മിക്കവാറും ഏവൂർ കളിയോഗക്കാരായിരിക്കും നടത്തുക . എങ്കിലും ചിലപ്പോൾ വടക്കു നിന്നും സംഘങ്ങൾ വരാറുണ്ട് . ഇന്നും കഥകളിപ്പദങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെയോ അപ്പൂപ്പന്റെയോ ഒക്കത്തിരുന്ന് പോയതുമുതൽ ചോറു വാരിവലിച്ചുണ്ട് കട്ടൻ കാപ്പിക്കുള്ള ചില്ലറയുമായി ഇടവഴിയിലൂടെ ഓടിയിരുന്ന നാളുകൾ വരെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിലേക്കു കടന്നു വരും . ഊട്ടുപുരയ്ക്കുള്ളിൽ ചുട്ടികുത്തിന് കിടക്കുന്ന നടന്മാരുടെ അടുത്തു ചെന്ന് അത്ഭുതത്തോടെ ആ കരവിരുതിന്റെ കലയെ ഒപ്പിയെടുക്കുന്ന കണ്ണുമായി കുത്തിയിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഇപ്പോഴും കൈമോശം വന്നിട്ടില്ല . ഇതാണ് ആകെ ഞാനും കഥകളിയും തമ്മിലുള്ള ഒരു ബന്ധം എന്നു പറയുന്നത് . കൂട്ടിന് , ഇനിയൊരിക്കലും വെളിച്ചം കാണാനാകാത്ത , രണ്ട് ആട്ടക്കഥകൾ ഉൾപ്പെടെ അനേകം കൃതികൾ എഴുതിയെങ്കിലും പുറമേ അറിയപ്പെടാതെ പോയ ഒരു ഗാന്ധിശിഷ്യന്റെ പേരക്കുട്ടിയെന്ന പശ്ചാത്തലവും ഗുരുചെങ്ങന്നൂരിന്റെ നാട്ടുകാരനെന്ന മേൽവിലാസവും പിന്നെ , ഇരുപതാം വയസ്സിൽ മങ്കൊമ്പുശിവശങ്കരപ്പിള്ളയുടെ ജീവചരിത്രം എഴുതാനായി അദ്ദേഹത്തോടൊപ്പം മൂന്നാലുമാസം നടന്ന പ്രവൃത്തി പരിചയവും ! കഥകളി മാതൃകയിൽ ഒരു ഗാനം സംഘാടകർ ചെയ്യാനാവശ്യപ്പെട്ടപ്പോഴും ' നോക്കട്ടേ … ' എന്നു പറയാനുള്ള ആത്മവിശ്വാസം എനിക്കു തന്നതും ഈയൊരു ബന്ധം കൊണ്ടാണ് . ചില കഥകൾ വായിച്ചും ചിലതു കേട്ടും പരിചയമുണ്ടെന്നതല്ലാതെ കഥകളിയുമായി ബന്ധപ്പെടുത്തി ഒരു ഗാനം ചെയ്യുമ്പോൾ അത് എങ്ങനെ തുടങ്ങണമെന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു . കേൾക്കുന്നവർക്ക് കഥകളിയുടെ ശരിയായ ഭാവം കൊടുക്കുകയും അവരുടെ ചുറ്റും അതിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്നതാണ് ഇതിലെ വലിയ വെല്ലുവിളി . മാത്രമല്ല പദഘടനയിൽ പരമ്പരാഗത നിഷ്കർഷകൾ പുലർത്തുകയും വേണം . സാധാരണ ഭക്തിഗാന രീതിയിൽ എഴുതാനും കഴിയില്ല . കുറേ ദിവസം മനസ്സു മുഴുവൻ അതിന്റെ പിറകേ ആയിരുന്നു . പലതും മൂളിനോക്കുകയും എഴുതിനോക്കുകയും ചെയ്തു . ഒന്നും അങ്ങോട്ട് തൃപ്തിപ്പെട്ടില്ല . വിചാരിച്ചതുപോലെ കാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലായി . അതിനിടയ്ക്ക് ജോലിത്തിരക്കുകളും . പിന്നെ അവധിക്ക് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് , ഇടയ്ക്ക് ദുബായിൽ ഒരു ദിവസം അനുജനും സുഹൃത്തുക്കൾക്കുമൊപ്പം , പിറ്റേന്ന് തിരുവനന്തപുരത്തേക്ക് , എയർപോർട്ടിൽ നിന്ന് നേരേ കായംകുളത്തുള്ള സ്റ്റുഡിയോയിലേക്ക് . ചെയ്തുവച്ചിരിക്കുന്ന പാട്ടുകളെല്ലാം കേട്ട് മാറ്റങ്ങളെല്ലാം പറഞ്ഞു കൊടുത്തു . കഥകളി അപ്പോഴും ചെയ്യാൻ ബാക്കിയായിരുന്നു . ഓർക്കസ്ട്രേഷൻ വർക്കുകൾ നടക്കുന്നത് എരുവയിലുള്ള രവീസ് ഡിജിറ്റലിലാണ് . കണ്ണനാണ് സൌണ്ട് എഞ്ചിനീയർ , നല്ല പയ്യൻ , നല്ല സ്നേഹം , നല്ല സഹകരണം . ' കണ്ണാ , നമുക്കൊരു കഥകളിപ്പാട്ടുകാരനെ വേണമല്ലോ , സ്റ്റുഡിയോ റേഞ്ചിൽ പാടാൻ പറ്റുന്ന ആരുണ്ട് ' ഞാൻ തിരക്കി . ' അതിനല്ലേ അണ്ണാ നമ്മുടെ ശങ്കരങ്കുട്ടിച്ചേട്ടൻ , പുള്ളിയെ വിളിച്ചാൽ മതി , ഇവിടെ അടുത്താ … . ' ആശ്വാസമായി , അക്കാര്യം ഞാൻ ഓർത്തിരുന്നില്ല . അവിടെ നിന്നും രണ്ടു കി . മി . ദൂരമേയുള്ളൂ പ്രസിദ്ധ കഥകളി സംഗീതജ്ഞനായ ശ്രീ പത്തിയൂർ ശങ്കരൻകുട്ടിയുടെ വീട് . അദ്ദേഹത്തെ തന്നെ ഉറപ്പിച്ചു . നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പാട്ട് ശരിയായില്ല . എനിക്കാകെ വട്ടുപിടിച്ചു . ഈ സാധനം ഇത്ര കൊനഷ്ട് പിടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല . ' മരത്തിനിടയിൽ കാണാമേ … ' യും ' അംഗനേ ഞാൻ അങ്ങുപോവതെങ്ങനെ … ? ' യുമൊക്കെ കേട്ടാൽ എത്ര ലളിതം . കാര്യത്തോടടുത്തപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസ്സിലായത് . അങ്ങനെ സീഡിയിലെ അവസാന ഗാനവും മനസ്സിലിട്ട് ഞാൻ നടന്നു . ഇതിനിടയിൽ ആലപ്പുഴയിൽ പോകേണ്ട ഒരാവശ്യം വന്നു . സാധാരണ ചക്കുളത്ത് കാവ് - മുട്ടാർ വഴി കിടങ്ങറയിൽ ചെന്നുപോവുകയോ അല്ലെങ്കിൽ ചങ്ങനാശ്ശേരിവഴി പോവുകയോ ആണ് പതിവ് . അന്ന് ആ പതിവ് തെറ്റിച്ച് നേരേ എടത്വാ - തകഴി വഴി വിട്ടു . അവിടെയുള്ള പ്രശ്നം പമ്പാനദിക്കു കുറുകേയുള്ള തകഴി കടത്താണ് . വലിയ ചങ്ങാടത്തിൽ വണ്ടികേറ്റണം ( ഇപ്പോൾ പാലം ആയി ) . എങ്കിലും അതുവഴി പോകുന്നത് ഒരു രസമാണ് . മനസ്സുകുളിർപ്പിക്കുന്ന പല നാടൻ കാഴ്ചകൾ കാണാം എന്നതാണ് അതിൽ പ്രധാനം . പോരാത്തതിന് നല്ല രസ്യൻ ചെത്തുകള്ളും കപ്പയും കരിമീൻ വറുത്തതും കിട്ടുന്ന ഷാപ്പുകളും കാണാം ! ! : ) അങ്ങനെ അതുവഴി ഒന്നു ചുറ്റി , തകഴിയുടെ വീടും കഴിഞ്ഞ് പടിഞ്ഞാറേക്ക് ( പണ്ടൊരിക്കൽ ശങ്കരമംഗലത്ത് ചെന്ന് അദ്ദേഹത്തോടും കാത്തമ്മയോടുമൊപ്പം ഒരു ദിവസം അർമ്മാദിച്ചത് ഓർമ്മവന്നു ) . കരുമാടിമുതൽ പിന്നെ അമ്പലപ്പുഴവരെ പ്രകൃതിക്ക് ഒരു പ്രത്യേക വശ്യതയാണ് . പച്ചപ്പണിഞ്ഞ് നീണ്ടുപരന്നുകിടക്കുന്ന പാടങ്ങളും കൊതുമ്പുവള്ളങ്ങൾ നീങ്ങുന്ന തോടുകളും പച്ചച്ചേറിന്റെ സുഖമുള്ള മണവും കൊച്ചുകൊച്ചമ്പലങ്ങളും ഓലമേഞ്ഞ കുടിലുകളും ; അന്യം നിന്നുപോകുന്ന ഗ്രാമീണതയുടെ നേർ പ്രതീകം . ഇവിടെയൊന്നും ഒരിക്കലും മാറ്റം വരരുതേയെന്ന് ഏതു പ്രകൃതിസ്നേഹിയും നിർദ്ദോഷമായി ആഗ്രഹിച്ചു പോകുന്ന ശാലീനസൌന്ദര്യം . ഒരൽപ്പം ഭാവനയുള്ള ആരെയും കവിയാക്കുന്ന ആ പ്രകൃതിഭംഗിയുമാസ്വദിച്ച് ഞാൻ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയെത്തി . അകത്ത് കയറണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും അതുവഴി പോകുമ്പോൾ അറിയാതെ നിന്നു പോകും . ക്ഷേത്രത്തിന് തെക്കുവശത്ത് അമ്പലപ്പുഴ വിജയകൃഷ്ണൻ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു . കൊമ്പിന്റെ ചേർച്ചകൊണ്ട് കാഴ്ചയിൽ ഗുരുവായൂർ പദ്മനാഭനെ ഓർമ്മിപ്പിക്കുന്ന ഗജവീരൻ . പ്രകൃതിക്ക് ഒരിളം തണുപ്പ് , അവിടെ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടേയും ചന്ദനത്തിന്റേയും ഗന്ധം ഹൃദയത്തിലേക്ക് അടിച്ചുകയറി . ശാന്തമായ അന്തരീക്ഷം , തെളിഞ്ഞ പ്രഭാതം . നാലമ്പലത്തിലേക്ക് കടക്കാതെ വെളിയിൽ നിന്നുകൊണ്ട് തന്നെ കണ്ണനെ വണങ്ങി . പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ കൂത്തമ്പലത്തിന്റെ അടുത്തെത്തി അൽപ്പനേരം നിന്നു . ഇരുമ്പുകൂട്ടിൽ നമ്പ്യാരുടെ മിഴാവിരിക്കുന്നതു കണ്ടു . ' ഉരുതരകടിതടമഥതുടകളുമുടമയിലതിഗംഭീരം … . . ' പാടിക്കൊണ്ട് അതുവഴി മെല്ലെ നടക്കുമ്പോൾ റെക്കോഡിൽ യേശുദാസിന്റെ ഒരു ഗാനം , ' അജിതാ ഹരേ ജയ , മാധവാ … ' കുചേലവൃത്തത്തിലെ അതിമനോഹരമായ ഒരു പദം . പിന്നീടാണ് അതൊരു ഗാനത്തിന്റെ പല്ലവിയുടെ ആദ്യവരിമാത്രമാണെന്ന് മനസ്സിലായത് . ആദ്യമായാണ് ആ ഗാനം ഞാൻ കേൾക്കുന്നത് . അതുമുഴുവൻ കേട്ടുകൊണ്ട് അങ്ങനെ നിന്നു . ' അജിതാ ഹരേ … ' ഒഴിച്ചാൽ കഥകളിപ്പദവുമായി അതിന് യാതൊരു സാമ്യവുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ തുടക്കം എന്നെ ആകർഷിച്ചു . എങ്കിലും ആ ഗാനം ചെയ്തിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും കഥകളി പശ്ചാത്തലത്തിൽ ഒരു ഗാനമായിരുന്നു എന്റെ മനസ്സിൽ . ഇതുപോലെ പ്രസിദ്ധമായ ഒരു പദം കൊണ്ട് തുടങ്ങിയാൽ നന്നായിരിക്കുമെന്ന് തോന്നി . ആ പദം അന്വേഷിച്ച് അധികം അലയേണ്ടിവന്നില്ല . ' പുഷ്കര വിലോചനാ … . ' മനസ്സിലേക്കോടിക്കേറി . ഹൈദരാലിയുടേയും വെണ്മണി ഹരിദാസിന്റേയും പദങ്ങൾ കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചും മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ചും ഞാൻ മുൻപ് കേട്ടിട്ടുണ്ട് . യുറേക്കാ … . ! ! ! യുറേക്കാ … . ! ! ! മനസ്സിനു ഇരിക്കപ്പൊറുതിയില്ലാതായി . അതുവഴി വരാൻ തോന്നിയത് ഒരു നിമിത്തം പോലെയായി . യാത്രയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തി ബുക്കെടുത്തു , സകല ഗുരുക്കന്മാരെയും മനസാ നമിച്ച് ആദ്യവരി കുറിച്ചു … . , " പുഷ്കര വിലോചനാ … " അത്രയുമേ ഞാൻ എടുത്തുള്ളൂ ! പേറ്റന്റുണ്ടായിരുന്നെങ്കിൽ ഒരുകോടി വിലമതിക്കുമായിരുന്ന ഒരു പദം . പിന്നെ എല്ലാം പെട്ടന്നായിരുന്നു , 10 - 20 മിനിട്ടിനുള്ളിൽ ഗാനം പൂർത്തിയായി . അതിലെ ഓരോ വാക്കും മനസ്സിൽ തോന്നിപ്പിക്കുകയായിരുന്നു എന്നു വേണം പറയാൻ . എഴുതുമ്പോൾ കുചേലനായിരുന്നില്ല , അജാമിളനായിരുന്നു മനസ്സിൽ . കൂടെ സുരുട്ടിയും മദ്ധ്യമാവതിയും എല്ലാം കൂടി ചേർന്ന ഒരു അവിയൽസംഗീതവും . വീണ്ടും വീണ്ടും പാടി നോക്കി വോയ്സ് റെക്കോഡറിൽ പിടിച്ചുവച്ചു . ആദ്യ ശ്ലോകമായി ' ശാന്താകാരം ഭുജഗശയന ' ത്തെ ഒന്നു വെട്ടിമുറിച്ച് പരിഷ്കരിച്ച് എഴുതി . മൂന്നു ദിവസം കഴിഞ്ഞ് നേരേ കമ്മറ്റിക്കാരുമായി പത്തിയൂരിലുള്ള ശങ്കരൻകുട്ടിയുടെ വീട്ടിലേക്ക് . അദ്ദേഹത്തെ കണ്ട് ശ്ലോകവും ഗാനവും പാടികേൾപ്പിച്ചു . റെക്കോഡിങ്ങ് തീയ്യതിയും നിശ്ചയിച്ച് അവിടെ നിന്നും ഇറങ്ങി . രണ്ടു ദിവസം കഴിഞ്ഞായിരുന്നു റെക്കോഡിങ് . രാവിലെ ഞാൻ സംഘാടകരുമായി വീട്ടിൽ നിന്നിറങ്ങി . പ്രസിദ്ധമായ എരുവ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻപിൽ നിർത്തി . പടിഞ്ഞാട്ട് ദർശനം ഉള്ള അപൂർവ്വം ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണിത് . അടുത്തുള്ള കടയിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ' താംബൂലാഗ്രേ നിവസതി രമ ' യെ നുള്ളി നിറുകിൽ വച്ച് അരിഞ്ഞുകൂട്ടിയ വടക്കൻ പുകയിലയും കൂട്ടി സമൃദ്ധമായൊന്നു മുറുക്കി . പിന്നെ കൃഷ്ണന്റെ മുന്നിൽ ചെന്ന് നിന്ന് ' ഈ കഥകളിക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്തരുതേ ' യെന്ന് ഒരു അഭ്യർത്ഥനയും നടത്തി സ്റ്റുഡിയോയിലേക്ക് തിരിച്ചു . മറ്റു ഗാനങ്ങൾക്ക് ഓർക്കസ്ട്ര സെറ്റു ചെയ്ത സൂര്യനാരായണൻ കഥകളിപ്പാട്ടാണെന്നറിഞ്ഞ് നേരത്തേ മുങ്ങിയിരുന്നു ! ഞാൻ ഒറ്റയ്ക്ക് ഇതു കൈകാര്യം ചെയ്യണമെന്നോർത്തപ്പോൾ ഒരു പരവേശം , ചങ്കിടിപ്പ് . സ്റ്റുഡിയോയിൽ എല്ലാവരും എത്തിയിരുന്നു . ശങ്കരൻ കുട്ടിച്ചേട്ടനോട് റെക്കോഡിങ്ങ് മെത്തേഡെല്ലാം വിവരിച്ചു . ആദ്യം ക്ലിക്കിനൊപ്പിച്ച് പാടുന്നു , വേണമെങ്കിൽ ചേങ്ങിലയും ഇലത്താളവുമാകാം . പിന്നീട് ചെണ്ട അതിനു ശേഷം മദ്ദളം , ഇങ്ങനെ ആയിരിക്കും റെക്കോഡിങ്ങ് എന്നു പറഞ്ഞ് അദ്ദേഹത്തേയും ശിങ്കിടിയേയും ' കളി നമ്മളോടാ ' എന്ന ഭാവത്തിൽ ഞാൻ സ്റ്റുഡിയോയിലേക്ക് കയറ്റി . റെക്കോഡിങ്ങ് ആരംഭിച്ചു , ശ്ലോകം ഒരു തരത്തിൽ ഒപ്പിച്ചു എന്നു പറയാം . പാട്ട് തുടങ്ങിയപ്പോഴാണ് രസം , ഒന്നും താളത്തിൽ നിൽക്കുന്നില്ല , ശങ്കരങ്കുട്ടി ഒരു തരത്തിൽ പാടുമ്പോൾ ശിങ്കിടി വേറൊരുതരത്തിൽ . താളം ഒരു വഴിക്ക് പാട്ട് വേറൊരു വഴിക്ക് മണി അതിന്റെ വഴിക്ക് ! ! മണിക്കൂർ രണ്ടു കഴിഞ്ഞിട്ടും പല്ലവി മുഴുമിപ്പിക്കാനായില്ല . ഞങ്ങൾ ആകെ വലഞ്ഞു , മുഷിഞ്ഞു . കണ്ണൻ ഇടയ്ക്കിടെ എന്നെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു . ഇങ്ങനെപോയാൽ നളചരിതം നാലുദിവസമാടുന്ന സമയമെടുത്താലും തീരില്ല . പാട്ടിനു മാത്രമായി എക്കോ , റീവെർബ് തുടങ്ങിയ എഫക്ട് കൊടുക്കേണ്ടതുകൊണ്ടാണ് എല്ലാം പ്രത്യേക ട്രാക്കിൽ പല ടേക്കുകളായി എടുക്കാം എന്ന് വിചാരിച്ചത് . കഥകളിക്ക് ആ സമ്പ്രദായം നടപ്പില്ലെന്ന് തെളിഞ്ഞു . അവസാനം അതു കുളമല്ല ഒരു തടാകമായി രൂപാന്തരപ്പെട്ടു . : ) ' നിശീ … , ഈ ചെണ്ടയും മദ്ദളവുമൊന്നുമില്ലാതെ പാടാനൊരിതില്ല ' ശങ്കരൻ ചേട്ടൻ നയം വ്യക്തമാക്കി . ഇനിയിപ്പോൾ ഒരുമിച്ച് വായിപ്പിക്കുകയേ രക്ഷയുള്ളൂ . ആകെ ഒറ്റമുറി സ്റ്റുഡിയോയിൽ അതെങ്ങനെ നടത്തും ? എങ്കിലും മറ്റു വഴികാണാത്തതിനാൽ എല്ലാവരോടും മുറിയിൽ കയറാൻ പറഞ്ഞു , ചെണ്ടയേയും മദ്ദളത്തേയും രണ്ടുമൂലകളിലാക്കി ഇരുത്തി . പാട്ടുകാരെ അങ്ങേയറ്റത്ത് കൊണ്ട് നിർത്തി . പരിപാടി പുനരാരംഭിച്ചു . അപ്പോഴാണ് അതിലും രസം , നേരത്തേ പാട്ടും ക്ലിക്കുമായിരുന്നു പ്രശ്നമേങ്കിൽ ഇപ്പോൾ സർവ്വവും പ്രശ്നമായി ! ! ! ചെണ്ട ഒരു രീതിയിൽ മദ്ദളം അതിന്റെ വഴിക്ക് ചേങ്ങില ഒരുതാളത്തിൽ ഇലത്താളം വേറൊന്നിൽ ! വർമ്മയാണെങ്കിൽ അമ്പലപ്പറമ്പിൽ അടിക്കുന്നതുപോലെ ഒരു ചെറിയ മുറിയിൽ ഇരുന്നു ചെണ്ടയിൽ സർവ്വശക്തിയിൽ തകർക്കുകയാണ് . വേറൊരു ശബ്ദവും കേൾക്കാനുമാകുന്നില്ല . അതൊന്നു പറഞ്ഞ് മയപ്പെടുത്തുമ്പോഴേക്കും മദ്ദളം വേറൊരു രീതിയിൽ . കട്ടും സ്റ്റാർട്ടും പറഞ്ഞ് പറഞ്ഞ് എന്റെ കട്ടുപൊട്ടി നട്ടം തിരിഞ്ഞു ! എങ്കിലും ഇതു തീർത്തേ അടങ്ങൂ എന്ന വാശിയായിരുന്നു മനസ്സിൽ . ഇടയ്ക്ക് ഏതെങ്കിലും ഒന്നു തെറ്റിയാൽ എല്ലാം ആദ്യം മുതൽ എടുക്കേണ്ട അവസ്ഥ . ആദ്യ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരെല്ലാം സാഹചര്യത്തോട് ഒന്നു പൊരുത്തപ്പെട്ടു വന്നത് . പിന്നെ എല്ലാം വേഗത്തിലായി . ചില ഉച്ചാരണപ്പിശകുകളും അവ്യക്തതകളും മറ്റും ഇടയ്ക്ക് വന്നുപെട്ടുവെങ്കിലും റീടേക്ക് എടുക്കുന്നതിലെ റിസ്ക് ഓർത്ത് പലതും ഞാൻ വേണ്ടെന്നു വച്ചു . പത്തര മിനിറ്റ് നീളുന്ന ഗാനം തീർന്നപ്പോഴേക്കും വൈകുന്നേരം മൂന്നരയായിരുന്നു . ആറുമണിക്കൂറിനു മേൽ എടുത്തു അതു പൂർത്തിയാകാൻ . പിന്നെ അത്യാവശ്യം വേണ്ട എഫക്ടുകളും മറ്റും കയറ്റി പ്ലേ ചെയ്തു . പാട്ടു തീർന്നിട്ടും കുറേനേരത്തേക്ക് ആരും മിണ്ടിയില്ല . ഒരു നിശ്ശബ്ദത , എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ ഒരു അവസ്ഥ , ഇതിങ്ങനെയായെന്ന് വിശ്വസിക്കാൻ കുറേ സമയമെടുത്തു , അറുമണിക്കൂർ നീണ്ട അദ്ധ്വാനത്തിന്റെ ഫലം , കണ്ണൻ എന്റെ കയ്യിൽ ആവേശത്തോടെ പിടിച്ചു മുറുക്കി … ! ' എല്ലാവരുടേയും മുഖങ്ങളിലേക്ക് ഞാൻ മാറിമാറി നോക്കി , എങ്ങും സന്തോഷത്തിന്റെ പ്രകാശവലയം ! ഇത് എന്റെ ഗാനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല , അതു രൂപപ്പെട്ടതുമുതൽ അങ്ങനെയായിരുന്നു അതിന്റെ രീതിയും . കളങ്ങൾ കൂട്ടിവച്ച് പല പല രൂപങ്ങൾ ഉണ്ടാക്കുന്ന ഒരു കുട്ടിയുടെ ഭാവനയേ എനിക്കിതിൽ അവകാശപ്പെടാൻ കഴിയൂ . സംഗീതമെന്ന പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തി , വാക്കുകൾക്കതീതമായ ഏതോ ഒരു ചേതോവികാരം , അതിൽ ഞാൻ ലയിക്കുന്ന സുഖം , അത്രമാത്രം ! ചെയ്തതൊക്കെയും ശരിയോ തെറ്റോ എന്നൊന്നും അറിയില്ല , അതറിയാനുള്ള വിദ്യയും ഞാൻ നേടിയിട്ടില്ല . പക്ഷേ , എവിടെയോ നിന്ന് എന്നിൽ വന്നു പതിച്ച ചില അശരീരികളുടെ മാറ്റൊലിയെ ഇങ്ങനെ പകർത്താനേ എനിക്കറിയാമായിരുന്നുള്ളൂ . അമരപ്രഭുവിനൊപ്പം മരപ്രഭുവും താനാണെന്ന് അവകാശപ്പെട്ട ഒരു ദൈവത്തിന് ഇതും ഇഷ്ടപ്പെടാതെ തരമില്ലല്ലോ . . ! ! ? ഇത്രയും എഴുതിയത് ഒരു ' വെറും ' പാട്ടിന്റെ പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് . ഒരുകൂട്ടമാളുകളുടെ നീണ്ടപ്രയത്നം ; രചയിതാവിൽ തുടങ്ങി സംഗീതസംവിധായകനിലൂടെ കടന്ന് അനേകം കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ശബ്ദലേഖകരുടേയും മണിക്കൂറുകളും ദിവസങ്ങളും നീളുന്ന പ്രയത്നത്തിന്റെ ഫലം . അത് പലർക്കും ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം . എങ്കിലും , കേട്ട് എന്താണ് അതിലെ നല്ല വശം , എന്താണ് പാകപ്പിഴകൾ എന്ന് ഒരാൾ വ്യക്തമാക്കുമ്പോഴേ അസ്വാദനത്തിന്റെ പൂർണ്ണത കൈവരുന്നുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു . ഒരുഗാനം നല്ലതോ മോശമോ ആകുന്നത് ഒരു പരിധിവരെ അത് കേൽക്കുന്നവരുടെ ആസ്വാദന നിലവാരത്തേയും അവർ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്ന ഗാനസങ്കൽപ്പത്തേയും അടിസ്ഥാനപ്പെടുത്തിക്കൂടിയായിരിക്കും . അതിൽ ആർക്കും മാറ്റം വരുത്താനുമാകില്ല . ' കരുണാവാരിധേ ' പോലെ പുലിയൂർകാർക്ക് മാത്രം സ്വന്തപ്പെട്ട ഗാനമാണ് ഇതും . അത്താഴപ്പൂജയ്ക്കു ശേഷം അവരുടെ ദേവന് ഉറക്കുപാട്ടായി പാടാൻ അവർ ഒരുക്കിയ ഗാനം . ഇപ്പോൾ നിങ്ങൾക്കും അത് പങ്കുവയ്ക്കുന്നു . ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം പുഷ്കര വിലോചനാ ത്വൽകഥാ കഥനേന ഏറിന സുകൃതം പോൽ വേറെന്തു വേണ്ടൂ വരം … പരിജനബന്ധോ … . തവ , സ്മരണയെന്യേ മാം ഹന്ത ! കരളിൽ വിവേകം വാർന്നു കർമ്മങ്ങൾ ചെയ്ത നാളിൽ ഗുരുതര ഭവദുഃഖ ദുരിതമാർന്നയ്യോ , അന്ത്യം അരികേ വന്നുര ചെയ്തൂ അരുളീ നീ സൌഖ്യം പുഷ്കര വിലോചനാ … . മരണം താൻ വന്നീടിലും തിരുനാമം ഉരചെയ്കിൽ കരയേറും കാലപാശ കലിയിൽ നിന്നാരും നൂനം തൃപ്പുലിയൂരിൽ പള്ളി - കൊള്ളുമെൻ നാഥാ , പോറ്റീ ത്വൽക്കഥാസാരം ശുഭം മംഗളം ! മനോഹരം ! പുഷ്കര വിലോചനാ … . .
സാക്ഷിമാമ മോളില്‍ താങ്ങിയ ' സയന്‍സ് ഓഫ് വിഷു ' സാധനം പൊക്കിയിരിക്കുന്നത് ഏപ്രില്‍ 8 , 2010ന് സനാതനാ ന്യൂസ് എന്നപേരില്‍ കോവാലകൃഷ്ണനവര്‍കളുടെ ഇന്‍ഡ്യന്‍ സയന്റിഫിക് ഹെറിട്ടേജ് നെറ്റിലുടനീളം അയച്ചുകൊടുക്കുന്ന ഇ - ന്യൂസ് ലെറ്ററില്‍ നിന്നാണേ .
ജനശക്തി പറഞ്ഞതാണ് കാര്യം എല്ലാ ജാതി മത സംഘടനകളും ഇടതു മുന്നണിയില്‍ നിന്നും പോകട്ടെ . പി സി തോമസിനെയും മുന്നണിയില്‍ എടുക്കരുത് ഇത്രയും അവസരവാദിയായ ഒരാള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല . ഐന്‍ എന്‍ എല്‍ എന്ന മത രാഷ്ട്രീയ പാര്‍ടിയും വേണ്ട . എല്ലാ അര്‍ത്ഥത്തിലുമുള്ള ഒരു ഇടതുപക്ഷം . ഇതാണ് അതിനു പറ്റിയ അവസരം .
അങ്ങനെ ഞാൻ ഫുട്ബോൾ പഠിച്ചു . മുഹമ്മദ് അടുത്തില്ലാത്തപ്പോഴും കളി കണ്ടുതുടങ്ങി . ഒടുവിൽ ഫൈനലെത്തി - മുഹമ്മദിന്റെ ബ്രസീലും ഏതോ ഒരു ഇറ്റലിയും . പുലർച്ചെ മൂന്നര മണി വരെ ഉറക്കമിളച്ചു കണ്ടതു വെറുതെയായില്ല . ബാജിയോയുടെ പെനാൽറ്റികിക്ക് ബാറിനു മീതെ പറന്നു . ഞങ്ങളുടെ - മുഹമ്മദിന്റെയും പെലെയുടെയും എന്റെയും - ടീം കപ്പും കൊണ്ടുപോയി ! അന്നു ഞാൻ ' ഫുട്ബാൾ ' നെ കൂടുതൽ സ്നേഹിച്ചു .
1000 മെഗാവാട്ട് ശേഷിയുള്ള നാലു ആണവനിലയങ്ങളാണ് കുവൈത്ത് ലക്ഷ്യമിടുന്നത് . 2018 ആകുമ്പോഴേക്ക് ആദ്യത്തേത് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ആദ്യത്തെ ആണവനിലയം സ്ഥാപിക്കുന്നതിന് ഫ്രാന്‍സുമായാണ് കുവൈത്ത് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത് . കരാര്‍ അനുസരിച്ച് ഫ്രാന്‍സിലെ അറേവ എന്ന കമ്പനിയാണ് കുവൈത്തിന് ആണവനിലയം സ്ഥാപിച്ചുനല്‍കുക . ജപ്പാനിലെ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിന്റെ ആണവപദ്ധതിയില്‍ മാറ്റമുണ്ടാകില്ലെന്ന് കുവൈത്ത് ആണവോര്‍ജ്ജ കമ്മിറ്റി തലവന്‍ ഡോ . അഹ്മദ് അല്‍ ബിഷാറ വ്യക്തമാക്കിയിട്ടുണ്ട് . അതിവേഗത്തില്‍ വളരുന്ന രാജ്യത്തിന്റെ ഭാവിയിലെ വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആണവനിലയങ്ങളെ കൂടി ആശ്രയിക്കാതെ മാര്‍ഗമില്ലെന്നും അപകടസാധ്യത ഏറ്റവും കുറഞ്ഞ ഭൂഗര്‍ഭ ആണവനിലയങ്ങളാണ് കുവൈത്തില്‍ നിര്‍മിക്കുകയെന്നും അദ്ദേഹം വിശദീകരിക്കുന്നു .
തിരുവനന്തപുരം : കാരക്കോണം മെഡിക്കല്‍ കോളേജിന്റെ സീറ്റ് കച്ചവടം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സംഘത്തിന് മര്‍ദനം . ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണനും ക്യാമറമാന്‍ അയ്യപ്പനുമാണ് മര്‍ദനമേറ്റത് . ക്യാമറ അക്രമികള്‍ പിടിച്ചു കൊണ്ടുപോയി . പോലീസുകാരും സെക്യൂരിറ്റിക്കാരുമടക്കം 25 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത് . എല്‍ . എം . എസില്‍ വച്ചായിരുന്നു അക്രമം . ഇന്ത്യാവിഷന്‍ ബ്യൂറോ ചീഫ് മാര്‍ഷല്‍ വി . സെബാസ്റ്റ്യനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു . സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്തു . ഗൂണ്ടകള്‍ പിടിച്ചെടുത്ത ക്യാമറയും വിഡിയൊ ടേപ്പും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു സി . എസ് . ഐ ആസ്ഥാനത്തേക്കു നടത്തിയ [ . . . ]
ഇനി absorption line spectrum ഉണ്ടാകുന്നത് എങ്ങനെയാണെന്ന് നോക്കാം . തണുത്ത ഒരു വാതകത്തിലെ അണുക്കളിലെ ഇലക്ട്രോണുകള്‍ താഴ്ന്ന നിലകളില്‍ ആയിരിക്കും . ഈ തണുത്ത വാതകത്തിലേക്ക് സമീപത്തുള്ള ചൂടുള്ള continuous spectrum ഉണ്ടാക്കുന്ന ഒരു വസ്തുവില്‍ നിന്നുള്ള രശ്മികള്‍ കടന്നു പോകുന്നു എന്നു കരുതുക . മിക്കവാറും രശ്മികള്‍ ഒരു സ്വാധീനവും ചെലുത്താതെ കടന്നു പോകും . പക്ഷെ ഈ വാതകത്തിലെ ഊര്‍ജ്ജനിലകളുടെ വ്യത്യാസത്തിനു തുല്യമായ ഊര്‍ജ്ജം ഉള്ള ഫോട്ടോണുകളെ മാത്രം ആഗിരണം ചെയ്ത് വാതകത്തിലെ ഇലക്ട്രോണുകള്‍ ഉയര്‍ന്ന നിലകളിലേക്ക് പോകും . ചുരുക്കി പറഞ്ഞാല്‍ ചില പ്രത്യേക ഫോട്ടോണുകളെ മാത്രം വാതകം ആഗിരണം ചെയ്യും . വാതകത്തിന്റെ സ്പെക്ട്രം പരിശോധിക്കുന്ന ഒരാള്‍ക്ക് അങ്ങനെ absorption line spectrum ലഭിയ്ക്കും .
ഏഴു നിരപരാധികളെ തെരുവില്‍ വെട്ടിവീഴ്ത്തിയ രാഷ്ട്രീയ പൈശാചികതയ്ക്കെതിരെ ജനമനസാക്ഷി ഉണര്‍ന്നിരുന്നപ്പോള്‍ പ്രതികരിക്കാനോ അരുംകൊലകളെ അപലപിക്കാനോ തയ്യാറാകാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങള്‍ എരിതീയില്‍ എണ്ണ പകരുന്നതായിരുന്നു . കണ്ണൂരിലെ ചോരക്കളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടയിലാണ് ധാര്‍ഷ്ട്യത്തിന്റെയും ഗുണ്ടാസംസ്കാരത്തിന്റെയും സ്വരത്തില്‍ ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കരകുളത്ത് സിപിഎം ലോക്കല്‍കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശ്നം കൂടുതല്‍ വഷളാക്കുന്ന രീതിയില്‍ പിണറായി വിജയന്‍ ചില പ്രസ്താവനകള്‍ നടത്തിയത് . പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫുമായി ചേര്‍ന്ന് ആര്‍എസ്‌എസ് നടത്തിയ ഗൂഡാലോചനയാണ് കണ്ണൂരിലെ കൊലപാതക പരമ്പരകള്‍ക്ക് അടിസ്ഥാനമെന്ന് അതിന് വഴങ്ങില്ലെന്നും ആര്‍എസ്‌എസിന്റെ കൊലക്കത്തികണ്ട് ഭയക്കുകയില്ലെന്നും കൊന്നുതള്ളാന്‍ വന്നാല്‍ നിന്നുതരില്ലെന്നുമൊക്കെയായിരുന്നു പിണറായി വിജയന്റെ പ്രഖ്യാപനം . ആ പ്രഖ്യാപനങ്ങള്‍ കേട്ട് അണികള്‍ അത്യാവേശപൂര്‍വ്വം കയ്യടിച്ചത് സ്വാഭാവികം . പാര്‍ട്ടി അണികളെ തെരുവില്‍ കൊന്നുതള്ളുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും പ്രതിരോധം ചമക്കാന്‍ നേതൃത്വം നല്‍കേണ്ടതും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ഉത്തരവാദിത്വമാണ് . അതും സ്വാഭാവികം . എന്നാല്‍ എരിരീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ അണികളില്‍ ആവേശം ഉണര്‍ത്താനുതകുന്ന പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള മുന്നറിയിപ്പും വിലയിരുത്തലുകളും ഒരിക്കലും പിണറായി വിജയനെപോലെയുള്ള ഒരു നേതാവില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല . കണ്ണൂര്‍ സംഭവം വലിച്ചുനീട്ടി ന്യൂഡല്‍ഹിയില്‍ വരെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്‌എസും സംഘപരിവാറും ശ്രമിക്കുന്ന സാഹചര്യത്തിലാണ് അതിനേക്കാള്‍ നികൃഷ്ടമായ രീതിയില്‍ അണികളെ ഇളക്കിവിടാന്‍ പിണറായിവിജയന്‍ ശ്രമിച്ചതെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല . കണ്ണൂരിലെ മനുഷ്യക്കുരുതിയെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു പാര്‍ട്ടി പ്രമുഖരും സാംസ്കാരിക സാമുദായിക നായകരും അപലപിച്ചപ്പോഴും മൗനം പാലിക്കുകയായിരുന്നു പിണറായി വിജയന്‍ എന്നോര്‍ക്കണം . ഇതേക്കുറിച്ച് നിരവധി ഭാഗങ്ങളില്‍നിന്ന് ആരോപണങ്ങളും ഉയര്‍ന്നിരുന്നു . അതേതുടര്‍ന്ന് അദ്ദേഹം മൗനം ഭഞ്ജിച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് സഹനത്തിന്റെയോ സഹവര്‍ത്തിത്വത്തിന്റെയോ സഹകരണത്തിന്റേയോ അന്തരീക്ഷമല്ല , മറിച്ച് പ്രതികാരദാഹികളായി പകരം ചോദിക്കാന്‍ അണികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള കൊലവിളിയായിരുന്നു അദ്ദേഹത്തില്‍നിന്നും ഉണ്ടായത് . ആഭ്യന്തരമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കാമെന്നും അണികളെ അക്രമപാതയില്‍നിന്ന് പിന്തിരിപ്പിക്കാമെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്‌എസും ബിജെപിയും സമ്മതിച്ചതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ് . കണ്ണൂരിലെ ചോരക്കളിക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ പാര്‍ട്ടികളിലെ നേതാക്കളൊക്കെത്തന്നെയാണ് . ആ കുറ്റസമ്മതം ഒരുഭാഗത്ത് നടക്കുമ്പോഴാണ് ഒരുവിധത്തിലും അനുരഞ്ജനത്തിന് തയ്യാറല്ല മാര്‍ക്സിസ്റ്റുപാര്‍ട്ടി എന്ന് പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നു . വെട്ടിയും കുത്തിയും കൊന്ന് പാര്‍ട്ടി വളര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക് അഭിമാനിക്കാമെങ്കിലും ഇരുവിഭാഗങ്ങളിലും പിടഞ്ഞുവീണുമരിക്കുന്നത് നിരപരാധികളും സാധാരണക്കാരുമാണ് . അവരുടെ അമ്മയുടെ ഭാര്യയുടെ സഹോദരിയുടെ മകളുടെ അച്ഛന്റെ സഹോദരന്റെ മകന്റെ കണ്ണീര്‍തുടക്കാനോ തീരാനഷ്ടം പരഹരിക്കാനോ വിജയനെപ്പോലെയുള്ളവര്‍ നടത്തുന്ന കൊലവിളികള്‍ക്ക് സാധിക്കുകയില്ല എന്നത് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിനറിയാം . എന്നിട്ടാണ് ആയുധശക്തിയുടെ പാഞ്ചജന്യം മുഴക്കാന്‍ അദ്ദേഹം തയ്യാറായിട്ടുള്ളത് . ഇവിടെ ഇന്ന് കേരളഹൈക്കോടതി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നുണ്ട് . ജനപ്രതിനിധികളടക്കമുള്ളവരാണ് കണ്ണൂരിലെ മനുഷ്യക്കുരുതിക്ക് ആളും അര്‍ത്ഥവും സംരക്ഷണവും നല്‍കി അണികളെ ചാവേറുകളാക്കുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം . കേരളപോലീസ് കഴിവുള്ള അന്വേഷകരുടെ സംഘമാണെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം അവര്‍ കളിപ്പാട്ടങ്ങളായി മാറിയിരിക്കുകയാണെന്നും അതുകൊണ്ട് പ്രാദേശിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത കേന്ദ്രസേനയെ ആവശ്യമെങ്കില്‍ കണ്ണൂരില്‍ ശ്രമസമാധാനം പാലിക്കാന്‍ നിയോഗിക്കണമെന്നുമാണ് കോടതി വിലയിരുത്തിയത് . വിവേകത്തിന്റെ ഈ സ്വരങ്ങളും കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുന്നവരുടെ നിലവിളികള്‍ ക്രമസമാധാനം പാടെ തകരുന്നതുകൊണ്ട് കണ്ണൂര്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നവരുടെ നിസഹായതയും ഒന്നും പക്ഷെ പിണറായി വിജയനെപ്പോലെയുള്ള നേതാക്കള്‍ക്ക് ശ്രദ്ധകൊടുക്കേണ്ട വിഷയമേ അല്ല എന്നു വരുമ്പോഴാണ് തെരുവില്‍ കൊലവിളികള്‍ ഉയരുന്നത് കബന്ധങ്ങള്‍ ചിതറിക്കപ്പെടുന്നത് . അതുകൊണ്ട് പിണറായിയെപോലെയുള്ള നേതാക്കള്‍ സംയമനം പാലിച്ചാല്‍ കണ്ണൂരിനെ മനുഷ്യക്കുരുതിയില്‍നിന്ന് മോചിപ്പിക്കാനാവുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല .
നകുലേട്ടാ , ഈ പ്രസിദ്ധീപരാങ്മുഖതയെ പറ്റി സംഘത്തിന്റെ പ്രാന്തപ്രചാരകനായ ഗോപാലകൃഷ്ണന്‍ ചേട്ടനോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചിരുന്നു - അന്നദ്ദേഹം പ്രധാനമായും രണ്ട് മറുപടികളാണ് തന്നത് 1 . സത്യത്തിനെ എത്ര മൂടി വച്ചാലും ഒരു കാലത്ത് അത് പുറത്ത് വരും ( വൈകി വന്ന സത്യം കൊണ്ട് പ്രയോജനമുണ്ടോ എന്നത് എന്റെ മനസില്‍ സംശയമായി അവശേഷിക്കുന്നു ) 2 . പണ്ട് മന്നത്ത് പദ്മനാഭന്‍ പറഞ്ഞ ഒരു കാര്യം " മന്നം ഗര്‍ഭിണിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കില്ല , കാരണം എന്നെ അറിയാവുന്നവര്‍ക്കറിയാം ഞ്നാന്‍ ഗര്‍ഭിണി ആവില്ല എന്ന് , അല്ലാത്തവര്‍ വിശ്വസിക്കുന്നു എന്നത് ഞാന്‍ കണക്കാക്കുന്നില്ല " എന്ന് ഇതാണ് സംഘഠിന്റെ നിലപാട് . സംഘത്തിനുള്ളില്‍ സാധാരണ സ്വയം സേവകര്‍ പോലും ചില സമയങ്ങളില്‍ ഉത്തരം കിട്ടാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുണ്ട് . അതിനു സംഘത്തിന്റെ മറുപടി " സ്വയമറിയുക , , മറ്റുള്ളവര്‍ പറയുന്നത് അപ്പടി സ്വീകരിക്കാതിരിക്കുക , സ്വം വായിച്ച് , ചിന്തിച്ച് മനസിലാക്കുക " എന്നതാണ് . എന്നാല്‍ സംഘബന്ധുക്കള്‍ക്കെങ്കിലും അല്‍പ്പമെങ്കിലും സത്യത്തിന്റെ വെളിച്ചം വീശാന്‍ സംഘത്തിനു ബാധ്യസ്ഥത ഉണ്ട്Tഎന്ന് ഞാന്‍ കരുതുന്നു - ഇത്രയധികം ആരോപണം ഉണ്ടയ്യിട്ടും സംഘത്തിന്റെ ഒരധികാരിയൂം ഒറീസ പ്രശ്നത്തില്‍ വിശദീകരണത്തിനോ പ്രസ്താവനയ്ക്കോ മുതിര്‍ന്നിട്ടില്ല എന്നന്‍ കാര്യം പ്രത്യേകം ശ്രദ്ധിക്കണം ! ഈ ആരോപണാം മറ്റേതെങ്കിലും സംഘടയ്ക്ക് നേരെ ആയിരുന്നു എങ്ക്കില്‍ ?
സ്മിതാ , ഇതിനാണല്ലെ അവധി തുടങ്ങിയിട്ടും കാത്തു വച്ചിരുന്നത് . മനോഹരമായിട്ടുണ്ട് . ഓ . ടോ . ദേവദാസികളെക്കുറിച്ച് രണ്ട് പോസ്റ്റ് അടുത്തടുത്ത് വായിച്ചതേ ഉള്ളൂ , അപ്പോഴിതാ ഒരു കോയിന്‍സിഡന്‍സായി ഇതിലും കടന്നു വരുന്നു . ആശംസകള്‍
ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തില് പ്രവാചകനായ യോവേലിലൂടെ ദൈവാത്മാവ് യഹൂദയ്ക്ക് നല്കുന്ന സന്ദേശമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം . യോവേല് എന്ന പേരിന്റെ അര് ത്ഥം യഹോവ തന്നേ ദൈവം എന്നാണ് . തന്റെ ശുശ്രൂഷയിലൂടെ ഈ സത്യം താന് വെളിപ്പെടുത്തുകയും ജനത്തെ ഏകസത്യ ദൈവത്തിങ്കലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു .
ദുബായ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റു മുട്ടിയ ക്രിക്കറ്റ് ലോക കപ്പ് മത്സര ത്തിന്‍റെ തല്‍സമയ സംപ്രേഷണം പ്രവാസി ഇന്ത്യക്കാരില്‍ ആവേശ ത്തിന്‍റെ അലകടല്‍ തീര്‍ത്തു .
ഒരു കൊല്ലം പൂരത്തിന് , ആലത്തൂരെ അട്രാക്ഷന്‍സിനെ പറ്റി കേട്ടറിഞ്ഞ് കുഞ്ഞുവറീത് മകന്‍ ഈച്ചരന്‍ ഷാജുവും ഞങ്ങളുടെ കൂടെ വന്നു .
അന്ന് അവള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പില്‍ രവി പോയി . അതിനടുത്തുള്ള പെട്ടിക്കടക്കാരന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി . ഇനി എന്ത് ചോദിക്കണം എന്നറിയില്ല . രവി നിന്നു പരുങ്ങുന്നത് കണ്ടപ്പോള്‍ കടക്കാരന്‍ ചോദിച്ചു . ' എന്താ ചേട്ടായി നിന്നു തിരിയുന്നത് ? ലൈലയുടെ വീടന്വേഷിച്ച് വന്നതാണോ ? " അയാള്‍ ചോദിച്ചു . ലൈലയെ അന്വേഷിച്ചാണ് അവിടെയ്ക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതത്രേ . . എന്തായാലും ഇവിടെ വരെ വന്നതല്ലേ . ലൈലയെ ഒന്ന് കണ്ടേക്കാം . . രവി കരുതി . തൊട്ടടുത്ത ഒരു കോട്ടിയില്‍ ആണ് ലൈല ഉള്ളത് എന്ന് കടക്കാരന്‍ പറഞ്ഞു തന്നു . ആ നിരയില്‍ ഉള്ള വീടുകളില്‍ എല്ലാം കുഴപ്പം പിടിച്ച പെണ്ണുങ്ങള്‍ ആണെങ്കിലും ലൈല ആണ് ഏറ്റവും പോപ്പുലര്‍ . ആ കടക്കാരന്‍ ലൈലയെ പറ്റി കുറെ വര്‍ണിച്ചു . എന്നാല്‍ എല്ലാ സാധാരണ കഥകളെയും പോലെ ആ അന്ത്യം ഇവടെയും സംഭവിച്ചു . കതകു തുറന്ന ആ പെണ്‍കുട്ടിക്ക് രവി കേട്ട കഥയിലെ നായികയുടെ മുഖം . അവളുടെ വേഷവും അത് തന്നെ . അവള്‍ അയാളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി . കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം രവി അവളോട് ഒരു കഥ പറഞ്ഞു . അയാളില്‍ നിന്നു കേട്ട ആ കഥ .
ഒന്നു പറയാന്‍ വിട്ടുപോയി , ഈ കമന്റ് എഴുതുമ്പോള്‍ പശ്ചാത്തലത്തില്‍ ' നീലിയെന്നൊരു മലയുണ്ട് ' എന്ന ഗാനം ; ) എല്ലാം സ്വാമിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം , ; നല്ല വരികളും ; )
ഗോമ്പീഷന്റെ ആസ്ഥാന സ്റ്റോര്‍ കീപ്പറെ കൂട്ടമായി തല്ലുമെന്നും ഇരുട്ടടി അടിയ്ക്കുമെന്നും ഒക്കെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് മുങ്കാല പ്രാബല്യത്തോടെ പെനാലിറ്റി ഈടാക്കാന്‍ പീനല്‍ കോഡ് പേതഗതി ചെയ്യണമെന്ന് ലൊയലാളിയോട് വിനീതമായി അപേക്ഷിയ്ക്കുന്നു .
സിനിമ കണ്ടില്ല , ഭാഗ്യം ! പക്ഷെ ഈ റിവ്യൂനെക്കുറിച്ച് കുറച്ച് സംശയങ്ങൾ . 1 . ഐ . ടി ഹാക്കിങ്ങിനെ കുറിച്ചല്ലല്ലോ സിനിമ . അങ്ങിനെയെങ്കിൽ ഒരു പേഷ്യന്റിനെ ബ്രെയിൻ സർജറി ചെയ്യുന്നത് കാണിക്കണമെങ്കിൽ വല്യ പാടാവും . നമ്മുക്കൊക്കെ ബാങ്കിംഗ് സോഫ്റ്റ്വേർ എന്താന്നും ഈമെയിൽ ഐഡിയും ഹാക്കിങ്ങ് അല്പസ്വല്പവും അറിയാമെന്നു വെച്ച് , കൃത്യമായി അവരു സിനിമേൽ ഹാക്ക് ചെയ്യണമെന്നൊന്നുമില്ല , അതല്ലല്ലോ അവിടെ പ്രാധാന്യം . ഐ . ടി ഹാക്കിങ്ങിനെകുറിച്ച് മാത്രം , അതിൽ കേന്ദ്രീകരിച്ച് വന്ന ഒരു അൻപത് ഹോളീവുഡ് ചിത്രമെടുത്താൽ ചിരിച്ച് ചിരിച്ച് ചത്തുപോവില്ലേ ? സോ , ആ പാർട്ട് ഓഫ് ദിസ് സിനിമ പൊറുക്കാവുന്നതേയുള്ളൂ എന്നാണെന്റെ എപ്പോഴത്തേയും സ്റ്റാന്റ് . സിനിമയിൽ കൃത്യമായി എല്ലാം കാണിക്കണമെന്നൊന്നുമില്ല . 2 . കോണ്ടം വാങ്ങിയെന്ന് കരുതി കാമുകി അന്യപുരുഷന്മാരുടെ കൂടെ കിടപ്പറ പങ്കിടാം എന്ന് മാത്രം വിശാലഹൃദയമുള്ളതാരാണ് ? അത് ചോദിക്കുന്നത് , നീ എന്നെ മറന്നു എന്നർത്ഥത്തിലാവില്ലേ ? അല്ലാതെ കിടപ്പറയുടെ കാര്യമാണോ ? സോ കോൾഡ് പുരോഗമനവാദികൾ പൊസ്സിസ്സീവ് ഓഫ് ദെയർ ലവർ ആവില്ലാ ? അതും ഇതും തമ്മിൽ എന്ത് ബന്ധം ? എനിക്ക് മനസ്സിലായില്ല . നല്ല കഴിവുള്ള സ്ത്രീകളാണെങ്കിൽ അവരുടെ ഭർത്താക്കന്മാർ ഒന്നിനും കൊള്ളാത്തവരായിരിക്കും എന്നുള്ള മലയാളി ഷൊവനിസം ഈയിടെ ഒന്നും പടിയിറങ്ങില്ല . എന്നു വെച്ചാൽ നല്ല കൊള്ളാവുന്ന ആണൊരുത്തൻ ആണെങ്കിൽ പെണ്ണ് നിശ്ബ്ദ ഭാര്യ ആയിരിക്കുമെന്ന് ! ഇതുങ്ങൾക്കൊക്കെ ടിക്കറ്റ് എടുത്ത് ലോകം കാണിച്ചാലോ എന്ന് സത്യമായും തോന്നിയിട്ടുണ്ട് . ഓഫ് : ഒരു പോയിന്റ് പറഞ്ഞതിനു നൂറ് മാർക്ക് , പട്ടിണി അതിഭയങ്കര ഒരു കാല്പനിക ബിംബമാണെന്നത് , പണ്ട് മലയാളി അല്ലാതെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു . ഏത് മലയാള സിനിമ എടുത്താലും ആരെങ്കിലും പല്ലു തേക്കുന്നത് കാണിക്കുമെന്നും റോഡ് മുറിച്ച് കടക്കുന്നത് കാണിക്കുമെന്നു . ബെറ്റ് വെച്ച് പത്ത് സിനിമ എടുത്തപ്പോൾ അതിലൊക്കെ അതുണ്ട് : ( മറ്റൊരു സിനിമാക്കാരൻ സുഹൃത്തിന്റെ അഭിപ്രായത്തിൽ , പണ്ടൊക്കെ ഇംഗ്ലീഷ് / ഇതര ഭാഷാ സിനിമയും മറ്റും ആളുകൾക്ക് ലഭിക്കാൻ വല്യ പാടായിരുന്നു . അതുകൊണ്ട് എടുത്ത് പിടിച്ച കോപ്പിയൊക്കെ മലയാളീകരിച്ചപ്പോ നമ്മൾ കണ്ട് കയ്യടിച്ചു . ഇപ്പോ ഇപ്പൊ , എല്ലാം അപ്പൊ അപ്പൊ തന്നെ കിട്ടണോണ്ട് , നമുക്ക് മലയാളീകരിക്കുന്നത് അങ്ങട്ട് പിടിക്കുന്നിമില്ല , അവർക്കൊട്ട് നന്നായി കക്കാനും പറ്റുന്നില്ല . ത്രന്നേ . ആരാണ് പരുത്തിവീരനെക്കുറിച്ച് പറഞ്ഞത് ? ഭരതന്റെ ഏത് പഴയ സിനിമ ? ഒന്നിനുമല്ല , അതൊന്ന് കാണാനാണ് .
അപ്പോൾ കൊച്ചുത്രാസ്യക്ക് കേരള പി . എസ് . സിയിൽ ജോലികിട്ടിയോ പരീക്ഷ നടത്താൻ . കറുപ്പിക്കലല്ലേ . സാരമില്ല . കറക്കികുത്തിക്കോളാം . റോം കുഴപ്പമില്ല . കൊളോസിയത്തെക്കുറിച്ച് കുറച്ച് പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു . നന്ദി
വാര്‍ത്ത സൌദീന്നാകുമ്പോ അത് ഇസ്ലാമിനെതിരെ ഒരു കാച്ചങ്ങ് കാച്ചാം എന്ന ധാരണയിലാകണം ചാണക്യരും ഈ വാര്‍ത്ത ഒരു പോസ്റ്റായി ഇട്ടത് . ചാണക്യനും നായരും കരുതുന്നത് പോലെ സൌദിയില്‍ ഇസ്ലാമിക ഭരണ കൂടമല്ല നിലനില്‍ക്കുന്നത് . ഇസ്ലാമിക ഭരണത്തില്‍ രാജഭരണം എന്നൊരേര്‍പ്പാടില്ല . അതല്ല അവിടെ ഇസ്ലാമിക ഭരണകൂടമാണെന്നും യഥാര്‍ത്ഥ ശരീയത്ത് നിയമാണെന്നും വാദിക്കുന്നവര്‍ക്ക് നായര്‍ വിശദീകരണം നല്‍കാം . ഒരു രാജഭരണത്തിനു കീഴില്‍ വരുന്ന വാര്‍ത്തകള്‍ പോലും ഇസ്ലാമിക രാജ്യത്തെ ഭരണ കൂട ഭീകരതയായി വാദിക്കുന്നതിലെ ഔചിത്യം തികച്ചും വ്യക്തമാണ് . ഒരു രാജഭരണത്തില്‍ നടക്കുന്നത് തികച്ചും രാജകീയ നിയമങ്ങളാണ് . രാജഭരണം മൂലം പ്രജകള്‍ അനുഭവിച്ച കുറച്ച് പ്രയാസങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ കിട്ടും ! അടുത്ത രാജ്യത്തെ അരപ്പട്ടിണി ചൂണ്ടിക്കാട്ടി സ്വന്തം രാജ്യത്തെ മുഴുപ്പട്ടിണി കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണ് . അപക്വമാണ് . എന്നാ നായരങ്ങട് . . .
നമ്മുടെ നാടിന്റെ പ്രകൃതിയെപ്പറ്റി , സസ്യ - ജന്തുജാലങ്ങളെക്കുറിച്ച് ഇവിടത്തെ ജനങ്ങളെല്ലാം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് . സാക്ഷരതക്കൊപ്പംതന്നെ പ്രധാനമാണ് പരിസരസാക്ഷരതയും . നാടിന്റെ നിലനില്‍പ്പിന് അത് അനിവാര്യമാണ് . മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും അവിടെ നടക്കുന്ന പ്രദര്‍ശനവും ആ പ്രവര്‍ത്തനത്തിന്റെ ഒരു ചുവടുവയ്പാണ് . കൂടുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ നമ്മുടെ സംസ്ഥാനത്ത് ആരംഭിക്കേണ്ടതുണ്ട് . മലമ്പുഴ , പെരുവണ്ണാമൂഴി , പഴശ്ശി തുടങ്ങി നമ്മുടെ മിക്ക ഡാമുകളോടും അനുബന്ധിച്ച് ഉദ്യാനങ്ങളുണ്ട് . ആ ഉദ്യാനങ്ങളെല്ലാം വിപുലപ്പെടുത്തുകയും കൂടുതല്‍ ഉദ്യാനങ്ങള്‍ തുടങ്ങുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട് . ഗവേഷണപഠനങ്ങള്‍ക്കൊപ്പം ടൂറിസത്തിന്റെ ' ഭാഗമായും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും ഉദ്യാനങ്ങളും ഉപയോഗപ്പെടുത്താനാവും .
ഉദര സംബന്ധമായ രോഗം മൂലം ഇദ്ദേഹത്തെ കഴിഞ്ഞ ഒക്ടോബറില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു . ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . വിശദമായ പരിശോധനകള്‍ നടത്തി ചികില്‍സ ആരംഭിക്കും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു .
ഞാന്‍ സ്വിറ്റ്സലന്‍ഡില്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റായി പോയിട്ട് നിങ്ങളേയൊക്കെ നോക്കിക്കോളാം . രാംകുട്ടന്‍ പ്രഖ്യാപിച്ചു . . വയസ്സു പന്ത്രണ്ടേ ഉള്ളെങ്കിലും ബുദ്ധിയുടെ വളര്‍ച്ച വളരെ കൂടുതലാണ് . ഓ ഈയാളു കുറേക്കാലം കൊണ്ടു സ്വിറ്റ്സലന്‍ഡില്‍ പോകുന്നു . ഞാന്‍ ഒരു വലിയ ഫിലിം ഡയറക്ടറായി അമേരിക്കയില്‍ ചെന്നാല്‍ എല്ലാവരേയും ഞാന്‍ നോക്കും . ശ്യാംകുട്ടന്‍ - - രാമിന്റെ ഇരട്ട സഹോദരന്‍ വെല്ലുവിളിച്ചു . കാണാം - - കണാം രണ്ടു പേരും കൂടി കയ്യാംകളി തുടങ്ങാന്‍ തയ്യാറായി . അപ്പൂപ്പാ - അപ്പൂപ്പോ ദേ ഇവിടെ ഇടി ഇടാന്‍ പോന്നേ ഓടിവായോ - ഉണ്ണിക്കുട്ടന്‍ വിളിവിളി കൂട്ടി . എന്താ മക്കളേ എന്താ പ്രശ്നം ? ഉണ്ണിക്കുട്ടന്‍ പ്രശ്നം വിശദീകരിച്ചു . ഉണ്ണിക്കു വയസ്സു പത്തേ ആയുള്ളു . നിനക്കെന്താ ആകേണ്ടത് . ഓ എനിക്കൊന്നും ഇപ്പം ആകണ്ടാ . അപ്പൂപ്പനൊരു കഥ പറ . ശരി കേട്ടോളൂ . മാര്‍ത്താണ്ഡവര്‍മ്മരാജാവിന്റെ കുശിനിക്കാരനാണ് കിച്ചന്‍ . കിച്ചനോ അതെന്തു പേരാ ? എടാ കൃഷ്ണനെന്നാ പേര് . തമിഴന്മാര്‍ അത് കിച്ചനെന്നാക്കും . വൈത്തി പ്പട്ടര്‍ വൈദ്യനാഥനാണ് . അതുപോട്ടെ . നമ്മുടെ കിച്ചനു മന്ത്രിയാകണം . രാമയ്യനാണ് അന്നു മന്ത്രി . കിച്ചന്‍ നോക്കിയിട്ട് മന്ത്രിയാകാനുള്ള ഒരു ഗുണവും രാമയ്യനില്ല . ചടച്ചു നെലിഞ്ഞ ശരീരം , ഊശാന്താടി , എല്ലാവരേയും വണങ്ങിയുള്ള നടപ്പ് - - മഹാമോശം . ഇങ്ങനാണോ മന്ത്രി ! ദാ എന്നേ നോക്ക് . വെളുത്തു തുടുത്ത് സുന്ദരക്കുട്ടപ്പന്‍ , പൊതുവേ ഒരു മന്ത്രിക്കുവേണ്ട അഹങ്കാരം , സര്‍വപുച്ഛം മുതലായ എല്ലാഗുണങ്ങളും ഉണ്ട് . പക്ഷേ ഒരു വെറും കുശിനിക്കാരന്‍ - - എപ്പോഴും അടുക്കളയിലേ പുകയിലും . ഈ ലോകത്ത് കഴിവിന് ഒരു വിലയുമില്ല . പൂജ്യം പൂജ്യം പറഞ്ഞ് ഇതു രാജാവറിഞ്ഞു . ഒരു ദിവസം രാജാവ് കിച്ചനേ വിളിപ്പിച്ചു . കിഴക്കേ റോഡില്‍ പൊടിപടലം . അതെന്താണെന്നു നോക്കാന്‍ പറഞ്ഞു . കിച്ചനു സന്തോഷം . ഒറ്റ ഓട്ടത്തിന് അവന്‍ റോഡിലെത്തി - തിരിച്ചുവന്നു പറഞ്ഞു . കാളവണ്ടിയാണ് . എത്രയെണ്ണം ? രാജാവിന്റെ ചോദ്യം . കിച്ചന്‍ ഓടി പ്പോയിതിരിച്ചുവന്നു . അമ്പത് അവന്‍ പറഞ്ഞു . എവിടെ പോകുന്നു ? ചോദ്യം . കിച്ചന്‍ ഓടി തിരിച്ചുവന്ന് പറഞ്ഞു . ബാലരാമപുരത്തേക്ക് . എന്തിന് ? കിച്ചന്‍ വീണ്ടും ഓടി . അപ്പോഴേക്കുംവണ്ടികള്‍ കുറേ ദൂരെ എത്തി . കിച്ചന്‍ അണച്ചു കൊണ്ട് തിരിച്ചുവന്നു . നെല്ലുകൊണ്ടു പോകാന്‍ . നെല്ല് എവിടെനിന്നും ? ചോദ്യം . കിച്ചന്‍ വീണ്ടും ഓടി . ഇത്തവണ കിച്ചന് വിക്കിവിക്കിപറയാനേ പറ്റിയുള്ളു . നാഞ്ചിനാട്ടില്‍ നിന്ന് . എത്ര പറ നെല്ലുണ്ട് ? ചോദ്യം . കിച്ചനോടിപ്പോയി കുറേ അധികം സമയം കഴിഞ്ഞിട്ടും കണ്ടില്ല . രജാവ് അന്വേഷിച്ച് ആളേവിട്ടു . ഓടി ക്കിതച്ച് വഴിയില്‍ വീണ കിച്ചനേ ആരൊക്കെയോ എടുത്ത് ഒരുവീട്ടില്‍ കിടത്തിയിരിക്കുകയാണ് . തിരിച്ചു വന്ന കിച്ചനോട് രാജാവ് രാമയ്യനേ വിളിക്കാന്‍ പറഞ്ഞു . രാമയ്യന്‍ വന്നപ്പോള്‍ എന്താണ് റോഡിലേ പൊടി പടലത്തിന് കാരണം എന്നു ചോദിച്ചു . നാഞ്ചിനാട്ടില്‍ കൊയ്ത്തു കഴിഞ്ഞെന്നും , അവിടെനിന്നും ആയിരപ്പറ നെല്ല് ബാലരാമപുരത്തേക്ക് കുഞ്ഞന്‍ പിള്ള അയച്ചതാണെന്നും , നൂറ്റമ്പതു വണ്ടിയുള്ളതില്‍ അമ്പതെണ്ണം പോയെന്നും ബാക്കി വൈകിട്ടു വരുമെന്നും , തിരിച്ചു പോകുമ്പോള്‍ ബാലരാമപുരത്തുനിന്നും കൈത്തറിത്തുണികള്‍ ഈ വണ്ടികളില്‍ കൊടുത്തുവിടുമെന്നും വിനീതമായി അറിയിച്ചു . എന്താ കിച്ചാ മന്ത്രിയാകണോ ? രാജാവു ചോദിച്ചു . അയ്യോ വേണ്ടായേ . ഞാനീ അടുക്കളയില്‍ കിടന്നോളാമേ . കിച്ചന്‍ പരഞ്ഞിട്ട് സ്ഥലം വിട്ടു .
എന്റമ്മോ എന്തായീ കാണുന്നത് . അല്ലേൽ തന്നെ നിങ്ങൾ ഒരു കാട്ടിൽ ഒറ്റയ്ക്കാണ് . അതും പോരാഞ്ഞ് ഇങ്ങനെ മഞ്ഞ് വീണാൽ എന്താകും കഥ .
വക്കാരി മാഷ്‌ടരേ , രമണിച്ചേച്ചിയുടെ സൌന്ദര്യം മനോഹരമായി പകര്‍ത്തി . ചില ചിത്രങ്ങള്‍ കണ്ടാല്‍ - " മതി . മടുത്തു - എല്ലാം നിര്‍ത്തി നാട്ടിലേക്ക് പോയ്ക്കളയാം . . എന്തിനാ ഇങ്ങനെ ഇത്രയും ദൂരെ , ആരുമില്ലാതെ . . " തോന്നും . ഈ ചിത്രങ്ങളും സുവേച്ചിയുടെ കമന്റും കണ്ടപ്പോള്‍ തോന്നിയതും അതാണ് .
' ഹൃദയം നിലച്ചു പോകും വിധം അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും , ' ഇത് മതി . അഭിനന്ദനങ്ങള്‍
സ്വന്തമായി ഒരു നിലപാടുതറയില്ലെന്നതാണ് യുക്തിവാദികള്‍ നേരിടുന്ന ഒരു ദുരന്തം . ഈ ദുരന്തമനുഭവിക്കുന്നത് അവര്‍ മാത്രമായിരുന്നെങ്കില്‍ ഈ പട്ടിണിയില്‍ തന്നെ അവരെ നഷിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു . പക്ഷെ ഈ ഇല്ലായ്മ പരിഹരിക്കുന്നതിനും അവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിനും അവര്‍ കണ്ട മാര്‍ഗം ഇസ്‌ലാമിക വിമര്‍ശനമാണ് . ബുദ്ധിയും വിവേകവുമുള്ള മുഴുവന്‍ ജനതയും അംഗീകരിക്കുന്നതുമാണ് , ആ ചോദ്യം തയ്യാറാക്കിയതില്‍ ഒരു അധ്യാപകനെന്ന നിലക്കുള്ള സാമൂഹികവബോധം ജോസഫ് മാഷ് പ്രകടിപ്പിച്ചില്ല എന്നത് . ഇക്കാര്യം അദ്ദേഹത്തിനുതന്നെ ബോധ്യപ്പെട്ടതുമാണ് . എന്നാല്‍ യുക്തിവാദികള്‍ അദ്ദേഹത്തെ തന്റെ തെറ്റിനെ ന്യായീകരിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകായിരുന്നു ഇതു വരെ . ആ വാദം അദ്ദേഹം സ്വയം ഏറ്റെടുത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം മാനേജ്‌മെന്റിന് മതിയാകാതെ പോയത് എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍ . 5 . ഈ മതം യുക്തിവാദി പറയുന്നത് പോലെയാണ് എന്ന് വാദത്തിന് സമ്മതിച്ചുകൊടുക്കുക പകരം എന്താണെന്ന് ഒരിക്കലും അവ പറയില്ല . മനുഷ്യന് അവന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ ധാര്‍മികയും മൂല്യവും കണ്ടെത്താം എന്ന് മാത്രമാണ് അദ്ദേഹത്തിന് ആകെ പറയാനുള്ളത് . പിന്നെ ആദരവ് കൊടുത്ത് ആദരവ് വാങ്ങണമെന്നും സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങണമെന്നും . ( എന്നാല്‍ ഇത് രണ്ടും യുക്തിവാദികളില്‍ പലരും ഇതുവരെ ബ്ലോഗില്‍ പ്രയോഗിച്ച് കണ്ടിട്ടില്ല - നാട്ടുകാര്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ അത് പ്രയോഗിക്കുന്നുണ്ടാവാം ) . 6 . സംഭവങ്ങളെയും വസ്തുതകളെയും അല്‍പം വളച്ചൊടിച്ചാല്‍ ആക്ഷേപത്തിനുള്ള ഒരു വകയാകുമെങ്കില്‍ അതേ പ്രകാരം ചെയ്യും . ഉന്നയിച്ച് പ്രശ്‌നത്തിന് മറുപടി വരുന്നു എന്ന് കാണുമ്പോള്‍ മറ്റൊരു ആരോപണം ഉന്നയിക്കും .
നന്നായി കുരയ്ക്കുന്നത് കൊണ്ടു കാവലിനായി ഉപയോഗിക്കാമെങ്കിലും അപരിചിതരോടും സൌമ്യമായെ പെരുമാറൂ എന്നതുകൊണ്ട് രക്ഷയ്ക്കായി വളര്‍ത്താനാവില്ല . .
പണ്ടൊക്കെ ഇവര്‍ കസ്തൂരി മാനിനെ വേട്ടയാടി അതില്‍ നിന്നും കിട്ടുന്ന കസ്തൂരി , മാന്‍തോല്‍ എന്നിവ വിപണനം നടത്തിയിരുന്നു . മഞ്ഞു വീണുകിടക്കുന്ന മലനിരകളില്‍ ആഴ്ചകള് താണ്ടിയിട്ടാണ് കാസ്തൂരിവാഹകരായ മാനിനെ വേട്ടയാടുന്നത് . വളരെയേറേ ഔഷധമൂല്യമുള്ള ' മിഷ്മി തീത്ത ' ( ഇംഗ്ലീഷില്‍ ' കോപ്റ്റിസ് തീത്ത ' ) മിഷ്മികള്‍ വസിക്കുന്ന മലനിരകളില്‍ സുലഭമായി ലഭിക്കുന്നു . അതുകൊണ്ടാണ് ഇതിന് ' മിഷ്മീ തീത്ത ' എന്നു പേര് വന്നത് . ഇതിന്‍റെ ചെടിയിലെ വേര് ഉണക്കിയ്യെടുത്ത് വിപണനം ചെയ്യുന്നു . വളരെ കയ്പേറിയ ഇത് നിരവധി മാരകരോഗങ്ങള്‍ക്ക് പ്രതിവിധി മരുന്ന് നിര്‍മ്മാണത്തിലെ മുഖ്യഘടകമാണ് . ഒരു ചെറിയ കഷണം വേര് ഒരു പാത്രം വെള്ളത്തിലിട്ട് അടുത്തദീവസം രാവിലെ വെറും വയറ്റീല്‍ കുടിച്ചാല്‍ നല്ല്ലതെന്ന് പറയുന്നു . വളരെയേറെ കയ്പേറിയ ഈ വെള്ളം രാവിലെ നോക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും .
ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു് . ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു . മഹാമേരുവാണു വില്ലായതു് . ( ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം . അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു് . ) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍ . ( പാവം വാസുകി ! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ ! ) മഹാവിഷ്ണുവാണു് അമ്പു് . അമ്പിന്റെ തലയ്ക്കു് അഗ്നി . കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും . അമ്പിന്റെ കടയ്ക്കല്‍ വായു . അമ്പു സ്പീഡില്‍ പറക്കും .
പാരിജാതം നായികയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷിയായ മകള്‍ സീരിയല്‍ നടി രസ്‌നയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു . പിതാവ് അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് പാരിജാതം എന്ന സീരിയലിലൂടെ പ്രശസ്തയായ നടി രസ്‌ന . വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും രസ്‌ന എത്തിയിരുന്നില്ല . രസ്‌നയ്ക്കുവേണ്ടി നല്‍കിയ അവധി അപേക്ഷ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് നിരസിച്ചു കൊണ്ടാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത് . സീരിയലില്‍ തിരക്കാണെന്നും തിരുവനന്തപുരത്താണ് താമസമെന്നുമാണ് അവധിഅപേക്ഷയില്‍ കാരണമായി പറഞ്ഞിരുന്നത് . വാറണ്ട് നിലവിലുള്ള സാക്ഷിയുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി മാര്‍ച്ച് 17നകം റസാനയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശംനല്കുകയായിരുന്നു . ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ മകള്‍ സീരിയലില്‍ അഭിനയിച്ചുകിട്ടിയ പണം നല്‍കാതിരുന്നതിനാല്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഭര്‍ത്താവ് അബ്ദുള്‍ നാസറിനെതിരെ സാജിത പൊലീസില്‍ പരാതി നല്‍ികയത്
മണിയമ്മാവന്‍റെ ഒരു അപ്പോയിന്‍റ്മെന്‍റു വേണമായിരുന്നു , കിട്ടുമോ അരവിന്ദാ ? ഒരു തിരിച്ചടി പ്ലാന് ചെയ്യാനുണ്ടേ .
" ഡെല്ലി , ബോംബേ , ബാംഗ്ലൂര്‍ , ചെന്നൈ " - ഏതെടുത്താലും പത്തുപൈസാ എന്ന മട്ടില്‍ ഓപ്ഷന്‍സും നിരത്തിവച്ച് ട്രെയിനിംഗ് മാനേജര്‍ എന്റെ മറുപടിക്കു വേണ്ടി വെയ്റ്റ് ചെയ്യുകയാണ് . എനിക്കാണെങ്കില്‍ ഈ നാലു സ്ഥലങ്ങളെയും ഇന്ത്യേടെ മാപ്പില്‍ ഓരോ കുത്തുകളുടെ രൂപത്തില്‍ കണ്ടിട്ടുണ്ടുള്ള പരിചയം മാത്രം . " ഡെല്ലി " ഞാന്‍ ഫുള്‍കോഫിഡന്‍സില്‍ പറഞ്ഞു . അങ്ങനെ ചുമ്മാ പറഞ്ഞതൊന്നുമല്ല . വ്യക്തമായ പ്ലാനുണ്ടായിട്ടു തന്നെയാണ് . അവിടാണല്ലോ നമ്മടെ പാര്‍ലമന്റ് . . ഓരോ പ്രാവശ്യവും ചാച്ചന്‍ ഡല്‍ഹീന്നു വരുമ്പോള്‍ ഈ സംഭവത്തെ പറ്റി പറയുന്നതു കേട്ട് അതിനെയൊന്ന് ജീവനോടെ കാണണംന്ന് വല്യ ആഗ്രഹമായിരുന്നു . ഇതിപ്പോ ഒരു ബുദ്ധിമുട്ടുമില്ലാതെ കാര്യം സാധിച്ചു കിട്ടൂലോ . അങ്ങനെ ആ കമ്പനിയുടെ ചരിത്രത്തിലാദ്യമായി ഒരു മലയാളി ബാംഗ്ലൂരിനെയും മദ്രാസിനെയും തഴഞ്ഞ് ഡെല്ലിയിലെക്ക് പോസ്റ്റിംഗ് ചോദിച്ചു വാങ്ങി . ഇനി അങ്ങോട്ടുള്ള യാത്രയാണ് . ഒറ്റയ്ക്കു വിടില്ലാന്നും പറഞ്ഞ് പപ്പ ഭയങ്കര വാശി . ഇനിയിപ്പം അതിനായി പപ്പ ആദ്യം കണ്ണൂരു നിന്ന് ഹൈദരാബാദില്‍ വരണം . അവിടാണല്ലോ ഞാന്‍ ' ട്രെയിന ' പ്പെട്ടോണ്ടിരിക്കുന്നത് . എന്നിട്ട് അവിടുന്ന് എന്നെയും കൂട്ടി ഡെല്‍ഹിയ്ക്ക് . എന്നെ അവിടെ പ്രതിഷ്ഠിച്ച ശേഷം തിരിച്ച് കണ്ണൂര്‍ക്ക് . . മകള്‍ക്കൊരു ജോലി കിട്ടിപ്പോയീന്നും വച്ച് ഒരച്ഛന്‍ ഇത്രേം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നീല . . " ഞാനൊറ്റയ്ക്കു പൊയ്ക്കോളാം . ട്രെയിന്‍ ഞാനോടിച്ചോണ്ടു പോവുകയൊന്നും വേണ്ടല്ലോ . ഇവിടുന്നു കേറി അവിടെത്തുമ്പോള്‍ ഇറങ്ങണം . . അത്രയല്ലെയുള്ളൂ . . അല്ലങ്കിലും ഇനി എപ്പോഴും പപ്പയ്ക്കെന്റെ കൂടെ വരാന്‍ പറ്റുമോ . . എന്തായാലും ഒറ്റയ്ക്കു പോയി പഠിക്കണം . . അതിവിടുന്നു തന്നെ തുടങ്ങിയെക്കാം . . " ഈ ഡയലോഗില്‍ പപ്പ വീണു . . ഇന്ത്യേടെ മാപ്പിലെ ഒരു കുത്തില്‍ നിന്ന് ഇത്തിരി മോളിലുള്ള വേറൊരു കുത്തിലേക്ക് ട്രെയിനില്‍ പോകുന്നു . . സത്യം പറഞ്ഞാല്‍ ഈ യാത്രയെ പറ്റി അത്രേമൊക്കെ ഐഡിയയെ എനിക്കുണ്ടായിരുന്നുള്ളൂ . . ഇനി ട്രെയിനിന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ ജീവിതത്തിലാദ്യമായി ട്രെയിനില്‍ കയറുന്നത് നാട്ടില്‍ നിന്നും ഹൈദരാബാദിലെക്കു വന്നപ്പോഴാണ് . . അതാണെങ്കില്‍ പപ്പേം ജിമ്മിച്ചാച്ചനും ബോഡിഗാര്‍ഡ്സിനെ പോലെ എന്റെ ഇടവും വലവും ഉണ്ടായിരുന്നു . കാര്യങ്ങളൊക്കെ അവരു നോക്കീതു കൊണ്ട് ട്രെയിനിലെ രീതികളൊന്നും ഞാനൊട്ട് ശ്രദ്ധിക്കാനും പോയിരുന്നില്ല . . എന്നാലും ബസിലൊക്കെ കയറി നല്ലപരിചയമുള്ള സ്ഥിതിയ്ക്ക് ട്രെയിന്‍ യാത്ര വല്യ കുഴപ്പമൊന്നുമുണ്ടാവില്ലെന്ന് ഞാനങ്ങൂഹിച്ചു . രാത്രിയാണ് ട്രെയിന്‍ . . ബസ് പോലല്ല ; ട്രെയിനൊക്കെ കുറച്ചൂടി മുന്തിയ സാധനമാണല്ലോ . . അതുകൊണ്ട് ഞാന്‍ എലിവാലു പോലെ ഇത്തിരിയുള്ള മുടി നിറയെ എണ്ണ തേച്ച് മുറുക്കിപിന്നി , പതിവിനു വിപരീതമായി ചുരിദാറിന്റെ ഷാളൊക്കെ വൃത്തിയ്ക്കു മടക്കി മുന്നില്‍ ' V ' പോലെ വരുന്ന രീതിയിലിട്ട് പിന്നു കുത്തി വച്ച് എന്നെക്കൊണ്ടാവുന്ന പോലൊക്കെ ഒരുവിധത്തില്‍ ഡീസന്റായി . സ്റ്റേഷനില് ഓരോ വണ്ടികള്‍ വരുന്നതും പോകുന്നതുമൊക്കെ നോക്കികൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി . കണ്ണൂരു ബസ്സില്‍ കയറി ' ഏപ്പാ രണ്ടുര്‍പ്യേന്റെ ടിക്കറ്റ് നോക്കട്ടല്ലേ ' എന്നും പറഞ്ഞ് യാത്ര തുടങ്ങുന്നത്ര എളുപ്പമല്ല ഇവിടുത്തെ കാര്യങ്ങള്‍ . . ആകെപ്പാടെ ഉള്ളില്‍ നിന്ന് തീയാളിപടരുന്നപോലെ ഒരു തോന്നല്‍ . . ഒരു ധൈര്യത്തിന് ടിക്കറ്റെടുത്ത് അതിലെ വള്ളിപുള്ളി വിസര്‍ഗ്ഗം വിടാതെ വായിച്ചുകൊണ്ടിരുന്നു . അതില് സീറ്റ് നമ്പറും കമ്പാര്‍ട്‌മെന്റുമൊക്കെ എഴുതീട്ടുണ്ട് . . അപ്പോ സീറ്റു കിട്ടുംന്നുറപ്പായി . . അത്രേം ആശ്വാസം . ഇല്ലെങ്കില്‍ പിന്നെ അങ്ങു വരെ ട്രെയിനിന്റെ കമ്പിയില്‍ തൂങ്ങി നിന്നു പോവേണ്ടി വന്നേനേ . . പക്ഷെ ബാക്കിയുള്ള ചോദ്യങ്ങളൊക്കെ അപ്പോഴും ഉത്തരം കിട്ടാതെ തലയ്ക്കുള്ളില്‍ ചുറ്റിത്തിരിഞ്ഞു കളിക്കുകയാണ് . . ബോഗീടെ ഏതു വാതിലില്‍ കൂടി കയറണം ? ? സിനിമാതീയേറ്ററിലേതു പോലെ ഓരോ ടിക്കറ്റിനും പ്രത്യേകം വാതിലാണോ ? ? ഞാന്‍ കയറുന്ന ബോഗി ഇടയ്ക്കു വച്ച് ഈ ട്രെയിനില്‍ നിന്നും അഴിച്ചെടുത്ത് വേറെങ്ങോട്ടെങ്കിലും പോകുന്ന വണ്ടിയില്‍ കൊളുത്തിയിടുമോ ? ? എങ്ങാനും ടിക്കറ്റ് കാണാതെ പോയാല്‍ പോലീസ് പിടിക്കുമോ ? ഡെല്‍ഹി എത്തിയാല്‍ എങ്ങനെ അറിയും ? ? തുടങ്ങി ഒരു നൂറായിരം ചോദ്യങ്ങള്‍ . . ടെന്‍ഷന്‍ കാരണം കണ്ണു കാണാത്ത അവസ്ഥ . . അപ്പോഴാണ് പുറകില്‍ നിന്നും ആരോ എന്റെ പേര് വിളിക്കുന്നതു കേട്ടത് . പെട്ടെന്നു മമ്മീടെ ശബ്ദം പോലെ തോന്നി . ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ തല നിറയെ പൂവും ചൂടി ഒരു ആന്റി നിന്നു ചിരിക്കുന്നു . എന്റെ കൂടെ ട്രെയിനിംഗിനുണ്ടായിരുന്ന ഒരു പയ്യനെ യാത്രയയക്കാന്‍ വന്നതാണ് ആന്റി . ഞാനിങ്ങനെ ഏകാന്തചന്ദ്രികയായി ഇരിക്കുന്നതു കണ്ട് കാര്യം ചോദിച്ചപ്പോള്‍ ആ പയ്യന്‍ പറഞ്ഞൂത്രേ ബാച്ചിലെ ഏക പെണ്‍തരിയാണെന്നും അപാരമായ ധൈര്യം കാരണം ഡെല്‍ഹിയ്ക്ക് ഒറ്റയ്ക്കു പോവുകയാണെന്നുമൊക്കെ . അതുകേട്ട് അഭിമാനപുളകിതയായി എന്നെ അഭിനന്ദിക്കാന്‍ വന്നതാണ് . ഞാനാണെങ്കില്‍ അപ്പോഴെക്കും ആരെയെങ്കിലും ഒന്നു സൗകര്യത്തിനു കിട്ടിയിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിച്ചു കരയാമായിരുന്നു എന്ന അവസ്ഥയിലെത്തിയിരുന്നു . . പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം , എന്നെപറ്റി അവര്‍ക്ക് അതികഠിനമായി അഭിമാനം തോന്നുന്നൂക്കെ ഘോരഘോരം പറഞ്ഞോണ്ടിരിക്കുകയാണ് . ധീരയാണെന്നും പറഞ്ഞ് അഭിനന്ദിക്കുന്ന ഒരാളെ കെട്ടിപ്പിടിച്ച് ' എനിക്ക് പേടിയാകുന്നേ ' എന്നും പറഞ്ഞ് കരയാന്‍ പറ്റില്ലല്ലോ . . അതുകൊണ്ട് ഞാന്‍ അവരെയും നോക്കി അന്തംവിട്ടങ്ങനെ നിന്നു . എന്റെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോള്‍ ആന്റിക്ക് പിന്നേം സ്നേഹം കൂടി . അവരൊന്ന് മുന്നോട്ടാഞ്ഞ് എന്റെ തല പിടിച്ച് നെറ്റീല്‍ ഒരു കുഞ്ഞുമ്മ . കാര്യം ഉമ്മയൊക്കെയാണെങ്കിലും ഓര്‍ക്കാപ്പുറത്തു കിട്ടീതു കൊണ്ട് മുഖമടച്ച് ഒരടികിട്ടിയത്രേം ഷോക്കിലായിപ്പോയി ഞാന്‍ . നമ്മക്കിതൊന്നും ശീലമില്ലല്ലോ . . ആ ആന്റി പിടിച്ചതു കൊണ്ട് ബാലന്‍സു തെറ്റി വീണില്ല . . ഞാന്‍ മുഖമൊക്കെ ഒന്നു തുടച്ചു ചുറ്റും നോക്കി . ആരും ശ്രദ്ധിക്കുന്നു പോലുമില്ല . . ഇതൊക്കെ ചിലപ്പോ ഇവരുടെ രീതിയായിരിക്കും . . കിട്ടീതും മേടിച്ചോണ്ടു നിന്നാല്‍ പോരല്ലോ . . ഇതിനെങ്ങനെയാ പ്രതികരിക്കുകാന്നു ഒരു പിടിയുമില്ല . ചുമ്മ താങ്ക്സ് പറഞ്ഞാല്‍ മതിയോ അതോ തിരിച്ച് ഇതേ പോലെ അങ്ങോട്ടും ഉമ്മ കൊടുക്കണോ അതോ ഒരു ' സേം ടു യൂ ' പറഞ്ഞാല്‍ പ്രശ്നം തീരുമോ ഇങ്ങനെ ആകെപ്പാടെ ആശയക്കുഴപ്പത്തിലായിപ്പോയി . എന്റെ കണ്‍ഫ്യൂഷനൊന്നും ശ്രദ്ധിക്കാതെ ആന്റി ബാഗില്‍ തപ്പുകയാണ് . എനിക്കെന്തെങ്കിലും തരണമെന്ന് അവര്‍ക്ക് നിര്‍ബന്ധം . അവസാനം അതില്‍ നിന്ന് ഒരു പൊതിയെടുത്ത് എനിക്കു തന്നു . ഒന്നു ഞെക്കിനോക്കീപ്പം നമ്മടെ പഴംപൊരിയാണെന്നു തോന്നി . സന്തോഷത്തോടെയാണ് തുറന്നു നോക്കീത് . അതിന്റകത്ത് ഒരു വാഴയിലക്കീറില്‍ സാമാന്യം വലിപ്പമുള്ള ഒരു മുല്ലപ്പൂമാല ! ! ' രാത്രി പത്തുമണിസമയത്ത് ഈ മുല്ലപ്പൂവും കൊണ്ട് ഞാനെന്തു ചെയ്യാനാണെന്റെ ആന്റീ ' എന്നു ഞാന്‍ നിശബ്ദമായി അവരോടു ചോദിച്ചു പോയി . " ഇത് പൂജിച്ച മാലയാണ് . എന്റെ അമ്മായിയമ്മക്ക് കൊടുക്കാന്‍ വേണ്ടി വാങ്ങിയതായിരുന്നു " അവര് ആ മാലേടെ മഹത്വം വര്‍ണ്ണിച്ചു . ' ഒരു അമ്മായിയമ്മയ്ക്ക് കൊടുക്കാന്‍ വേറെ എത്രയെത്ര സമ്മാനങ്ങളുണ്ട് . ഒരു പാക്കറ്റ് പോപ്പിന്‍സ് മുട്ടായി കൊടുത്താല്‍ പോലും ഇതിനെക്കാള്‍ ഭേമല്ലേ ' . . ഈ ചോദ്യങ്ങളൊക്കെ ഞാന്‍ കഷ്ടപ്പെട്ടു വിഴുങ്ങി . പൂജിച്ച സാധനങ്ങളെ ഞാന്‍ ഒരിക്കലും കളിയാക്കാറില്ല . പണ്ട് ഒരമ്പലത്തില്‍ പോയപ്പോള്‍ ഇതു പോലെ പൂജിച്ചതാണെന്നും പാഞ്ഞ് പൂജാരി കുറച്ചു വെള്ളം കയ്യിലൊഴിച്ചു തന്നു . അവിടെയുള്ള എല്ലാരും അവരവര്‍ക്കു കിട്ടിയ വെള്ളം ഒന്നു മണത്തു നോക്കീട്ട് തലയില്‍ തേച്ചു വയ്ക്കുകയാണ് . ഞാനും അങ്ങനെ തന്നെ ചെയ്തു . ആത്മാര്‍ത്ഥത കൂടിപ്പൊയതു കൊണ്ട് വെള്ളം മുഴുവന്‍ മൂക്കിലൂടെ തലയില്‍ കയറി ആകെ നാശകോശമായി . എല്ലാരും ആ വെള്ളം കുടിക്കുകയായിരുന്നത്രേ . . എന്റെ സൂക്ഷ്മദൃഷ്ടിയില്‍ അതൊന്നും പതിഞ്ഞില്ലായിരുന്നു . എന്തായാലും പൂജിച്ചത് എന്നു കേള്‍ക്കുമ്പോള്‍ മൂക്കിനകത്ത് വെള്ളം കയറുമ്പോഴുള്ള ആ ഒരു അസ്വസ്ഥതയും എരിവും പുകച്ചിലുമൊക്കെയാണ് ആദ്യം ഓര്‍മ്മ വരിക . എന്തായാലും ആ മാലയെ എന്തു ചെയ്യണംന്നറിയില്ലാത്തതു കൊണ്ട് ട്രെയിന്‍ വരുന്നതു വരെ ആ പൂമാലയും കയ്യില്‍ പിടിച്ച് ഞാനവിടെ നിന്നു . ട്രെയിനില്‍ കയറിയപ്പോഴതാ അടുത്ത പ്രശ്നം . എന്റെ സീറ്റ് സൈഡ് ലോവര്‍ ആണ് . ഞാന്‍ നോക്കുമ്പോള്‍ ബാക്കിയെല്ലാര്‍ക്കും ബര്‍ത്തുണ്ട് . എനിക്കു മാത്രം സീറ്റ് . എല്ലാരും കേറിയ പാടേ ബര്‍ത്തൊക്കെ പൊക്കിവച്ച് കിടക്കാന്‍ തുടങ്ങുകയാണ് . എങ്ങനെയൊക്കെ നോക്കീട്ടും എന്റെ സീറ്റിനെ ബര്‍ത്താക്കിമാറ്റാനുള്ള ടെക്നിക്ക് പിടികിട്ടുന്നില്ല . അവസാനം തോല്‍വി സമ്മതിച്ച് ഞാന്‍ ആ സീറ്റില്‍ പോയിരുന്നു . ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക . . അത്ര തന്നെ . ട്രെയിന്‍ വിട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ കുറച്ച് ചേട്ടന്മാര്‍ അങ്ങോട്ടു കയറി വന്നു . അവിടിരിക്കുന്ന ഒരു ചേട്ടന്റെ കൂട്ടുകാരാണെന്നു മനസ്സിലായി . അവര് അവിടിരുന്ന് ഒരു പെട്ടിയെടുത്ത് നടുക്കു വച്ചു . അതിന്റെ മോളില്‍ ഒരു കുത്ത് ചീട്ടുമെടുത്തു വച്ചു . ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട് . . ഞാനിങ്ങനെ ഉറങ്ങാതെ അവിടിരുന്ന് അവരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണല്ലോ . . എനിക്കുറങ്ങാനുള്ള ഭാവമൊന്നുമില്ലാന്നു കണ്ടിട്ടാണോ എന്തോ അവസാനം അതില്‍ ഒരു ചേട്ടന്‍ ഒരു കുപ്പിയും ഗ്ലാസ്സുമെടുത്തവിടെ വച്ചു . തേനിന്റെ കളറുള്ള വെള്ളം . . എന്റെ തലച്ചോറില്‍ അപായമണി മുഴങ്ങാന്‍ തുടങ്ങി . ഇനീപ്പം അതു വല്ല കള്ളുമാണോ പോലും . എനിക്കീ കള്ളുകുടിക്കുന്നവരെ ഭയങ്കര പേടിയാണ് . അവിടുള്ള മിക്കവരും നല്ല ഉറക്കത്തിലാണ് . ഉണര്‍ന്നിരിക്കുന്നവരാണെങ്കില്‍ ഒന്നും പറയുന്നുമില്ല . എനിക്കീ ട്രെയിനിലെ രീതികളൊന്നും ഒരു പിടിയുമില്ലല്ലോ . കുറച്ചു നേരം അവിടിരുന്നപ്പോഴെക്കും പേടി കൊണ്ട് എന്റെ ഹൃദയം പൊട്ടിത്തെറിച്ചു പോയേക്കുമെന്നു തോന്നി . ഞാന്‍ വേഗം ബാഗുമെടുത്ത് അവിടെന്നെഴുന്നേറ്റ് നടന്നു . . എങ്ങനെയെങ്കിലും അവിടുന്നു രക്ഷപെടുക . . അത്രേയുള്ളൂ ഉദ്ദേശ്യം . ആ ഇടനാഴിയില്‍ കൂടി കുറച്ചങ്ങു ചെന്നപ്പോള്‍ അവിടെ രണ്ടുമൂന്നു പെണ്‍കുട്ടികള്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു . ഞാന്‍ അതിനടുത്ത് ഒഴിവുള്ള ഒരു സീറ്റില്‍ പോയിരുന്നു ചാരിയിരുന്നുറങ്ങാന്‍ തുടങ്ങി . രാവിലെ ടി . ടി വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത് . ടിക്കറ്റ് കാണിച്ചപ്പോള്‍ അങ്ങേര്‍ക്കൊരു അതൃപ്തി . എന്റെ സീറ്റ് അതല്ലാ പോലും . അതെനിക്കറിയാവുന്ന കാര്യമാണല്ലോ . സീറ്റേതായാലും ഞാനങ്ങോട്ടു പോവില്ലാന്നും പറഞ്ഞ് ഞാന്‍ മുഖം തിരിച്ചിരുന്നു . ഞാനിരിക്കുന്ന സീറ്റ് വേറാരോ റിസര്‍വ് ചെയ്തിട്ടുണ്ടത്രേ . ഞാന്‍ വേഗം എഴുന്നേറ്റ് ആ പെണ്‍കുട്ടികളുടെ കൂടെ പോയിരുന്നു . അവരിങ്ങനെ അന്തം വിട്ടു നോക്കുന്നുണ്ട് . ആ സീറ്റില്‍ എന്നേം കൂട്ടി നാലു പേരേയുള്ളൂ . . ഒന്ന് ഒതുങ്ങിയിരുന്നാല്‍ ഇനീം ഒരാള്‍ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം . എന്നിട്ടാണ് അവരെന്നെ ഒരു മാതിരി വല്ലാതെ നോക്കുന്നത് . എന്റെ സീറ്റിലേക്കു പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുംന്നായി ടി . ടീടെ ഭീഷണി . ഞാനൊന്നും മിണ്ടീല്ല . അങ്ങേരു തിരിച്ചു വരുമ്പോഴേയ്ക്കും എന്റെ സീറ്റിലേക്കു പോയിരിക്കണംന്ന് അന്ത്യശാസനം തന്ന് ടി . ടി . പോയി . എനിക്കെന്തു ചെയ്യണംന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല . ജോലി തന്ന കമ്പനിയേയും എടുത്തുചാടിപ്പുറപ്പെട്ട എന്നെയും ഈ ട്രെയിനിന്റെ ഉടമയായ ഇന്ത്യന്‍ റെയില്‍വേയേയും ആ ദുഷ്ടന്‍ ടി . ടിയേയുമൊക്കെ അവിടിരുന്നു ശപിച്ചുകഴിഞ്ഞപ്പോള്‍ ഒരാശ്വാസമായി . അടുത്ത സ്റ്റോപ്പിലിറങ്ങി തിരിച്ചു വീട്ടിലേക്കു പോയേക്കാമെന്നു തന്നെ തീരുമാനിച്ചു . കണ്ണൂരേക്ക് ഡയറക്ട് ട്രെയിന്‍ കിട്ടീല്ലെങ്കിലും സാരമില്ല , തലശേരിക്കോ പയ്യന്നൂര്‍ക്കോ ഉള്ള വണ്ടി കിട്ടിയാലും മതി . അടുത്ത സ്റ്റേഷന്‍ ആകുന്നതുവരെ ഉള്ളിലെ കാളലാടക്കാന്‍ വേണ്ടി ഞാന്‍ ബാഗില്‍ നിന്നും ഒരു ബുക്കെടുത്ത് നിവര്‍ത്തിപ്പിടിച്ചിരുന്നു . വീട്ടിലിപ്പോ എല്ലാരും വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കുകയായിരിക്കും , ഞാന്‍ മാത്രമിവിടെ തനിച്ച് എന്നൊക്കെ ഓര്‍ത്തപ്പോ എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാന്‍ പറ്റീല്ല . ഒരോ സ്റ്റേഷനെത്തുമ്പോഴും ഞാന്‍ ബാഗൊക്കെ എടുത്ത് റെഡിയായിരിക്കും . . പക്ഷെ ഇറങ്ങാനുള്ള ധൈര്യം കിട്ടീല്ല . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ടി . ടി . തിരിച്ചെത്തി . അതു പഴയ ആളുതന്നാണോന്നൊന്നും മനസ്സിലായില്ല . എനിക്കാകെ ആ കറുത്ത കോട്ടു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുളൂ . . കൂടെ പോലീസൊന്നുമില്ല . നേരത്തത്തെ പോലെ ദേഷ്യത്തിലൊന്നുമല്ല . എന്റടുത്തു വന്നിരുന്ന് പേരും വീടുമൊക്കെ ചോദിച്ച് നല്ല കൂട്ടായി . എന്നിട്ട് എന്താ സീറ്റിലേക്കു പോവാത്തതെന്നു ചോദിച്ചു . ഞാന്‍ വള്ളിപുള്ളി വിടാതെ സംഭവങ്ങളൊക്കെ പറഞ്ഞു കേള്‍പ്പിച്ചു . ' അവരെല്ലാരും ഇറങ്ങിപ്പോയി , ഇനി ഒന്നും പേടിക്കാനില്ലാ ' ന്നൊക്കെ പറഞ്ഞ് അങ്ങേര്‍ എന്റെ ബാഗുമെടുത്ത് നടന്നു . എന്നെ അവിടെ എന്റെ സീറ്റില്‍ കൊണ്ടു ചെന്നാക്കാനാണ് . ഞാന്‍ കൂടെ പോയില്ല . ഇനീം പറഞ്ഞാല്‍ ഞാന്‍ ട്രെയിനില്‍നിന്നറങ്ങിപ്പോകുംന്നും പറഞ്ഞ് ഞാന്‍ അവിടെ പിണങ്ങിയിരുന്നു . എന്തായാലും അതോടു കൂടി ടി ടി തോല്‍വി സമ്മതിച്ച് അവിടിരുന്നു . എന്നിട്ട് കയ്യിലുള്ള ലിസ്റ്റൊക്കെ നോക്കി എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു . കുറെകണക്കുകൂട്ടലുകളൊക്കെ കഴിഞ്ഞ് അവസാനം എന്റെ ടിക്കറ്റ് മേടിച്ച് അവിടെ തന്നെയ്ള്ള സീറ്റ് നമ്പര്‍ കുറിച്ചു തന്നു . അറിയുന്ന ആരെങ്കിലും ട്രെയിനിലുണ്ടോ എന്നു ചോദിച്ചപ്പോഴാണ് എനിക്കത് കത്തീത് . എന്റെ കൂടെ ഡെല്ലീല് പോസ്റ്റിംഗ് കിട്ടിയ രണ്ടു പയ്യന്മാര്‍ കൂടിയുണ്ട് ആ ട്രെയിനില്‍ . അവര്‍ എവിടാണെന്നൊന്നും എനിക്കൊരു പിടിയുമില്ല . പേരൊക്കെ പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോള്‍ അവര്‍ടടുത്തു സീറ്റ് വേണമോന്നായി ടി . ടി . പാവത്തിനെ ഇനീം ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലല്ലോന്നു വച്ച് ഞാന്‍ വേണ്ടാന്നു പറഞ്ഞു . വൈകുന്നേരമായപ്പോള്‍ അതില്‍ ഒരു പയ്യന്‍ തിരഞ്ഞു പിടിച്ച് എന്റടുത്തെത്തി . എന്നെ പഴയ സീറ്റില്‍ കാണാത്തതു കൊണ്ട് അവന്‍ കാണുന്നവരോടൊക്കെ ചോദിച്ചോണ്ടു നടക്കുകയായിരുന്നു പോലും . രണ്ടു പഴവും കൊണ്ടായിരുന്നു വരവ് . അതില്‍ ഒരു പഴവും കുറച്ചു വെള്ളവും - അതു മാത്രമായിരുന്നു ആ ഫുള്‍ - യാത്രയില്‍ ഞാന്‍ ആകെ കഴിച്ചത് . എന്തായാലും അന്ന് ആ പഴത്തില്‍ തുടങ്ങിയ സൗഹൃദം ഇപ്പോള്‍ വരെ ഒരു തരി പോലും കുറയാതെ ഞങ്ങള്‍ക്കിടയിലുണ്ട് . പിന്നീട് പലപ്പോഴും യാത്രക്കിടയില്‍ ഞാന്‍ ഇങ്ങനെ ആദ്യമായി ട്രെയിനില്‍ കയറുന്ന പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട് . ചിലരൊക്കെ പേടി പുറത്തു കാണിക്കാതിരിക്കാന്‍ വേണ്ടി ഫുള്‍ - ടൈം ബുക്ക്‌വായനയായിരിക്കും . മറ്റു ചിലരാവട്ടെ വെറുതെ ശൂന്യതയിലെക്കും നോക്കിയിരിക്കും . ഒന്നു സംസാരിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ഈ കഥകളൊക്കെ അവരോടു പറയാറുണ്ട് . എന്തബദ്ധം കാണിച്ചാലും സാരമില്ല . . അവരെക്കാളും വലിയ മന്ദബുദ്ധികളെ നമ്മടെ ഇന്ത്യന്‍ റെയില്‍വേടെ ട്രെയിന്‍ വഹിച്ചു കൊണ്ടു പോയിട്ടുണ്ടെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ഇത്തിരി ആശ്വാസമായെങ്കിലോ . .
മലയാളത്തില്‍ സമീപകാലത്തു് പാട്ടെഴുത്തു് ഈണത്തിനൊപ്പിച്ചു പദങ്ങള്‍ മുറിച്ചുകൊടുക്കുന്ന ഇടപാടാണു് . എന്നാല്‍ അത്ര മോശമല്ലാത്ത ഒരു ഗാനപാരമ്പര്യം നമുക്കുമുണ്ടായിരുന്നു . സ്വാതിതിരുനാളിന്റെ കൃതികള്‍ പലതും ശൃംഗാരരസവും സാഹിത്യഭംഗിയും മുറ്റിനില്‍ക്കുന്നതാണു് . കഥകളി സംഗീതം പ്രത്യേകം എടുത്തുപറയേണ്ട വേറൊരു genre ആണു് . വാനപ്രസ്ഥം എന്ന സിനിമയില്‍ കഥകളിപ്പദങ്ങള്‍ വഹിക്കുന്ന പങ്കു് ചെറുതല്ല . മനോജ് കുറൂറിന്റേതാണു് ലിറിക്സ് ( video 1 , 2 ) . ചിത്രീകരണത്തില്‍ അമ്പേ പരാജയപ്പെട്ട തോറ്റം എന്ന സിനിമയില്‍ പൂമാത എന്ന പുലയത്തിപ്പെണ്ണിനു് മാച്ചറ്റം വന്നതായ ആരോപണത്തെതുടര്‍ന്നു് കുലധര്‍മ്മപ്രകാരം മാറുകത്തിച്ചു് ശിക്ഷിക്കുന്ന രംഗമുണ്ടു് ( video ) . ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിലെ വരികള്‍ സിനിമയിലെ ആ അനാവശ്യ നാടകീയതയ്ക്ക് അല്‍പ്പമെങ്കിലും ശമനമേകുന്നുണ്ടു് .
* ചിലരുടെ പുരികത്തിന്റെ തുടക്കത്തിലും അവസാനത്തിലും കട്ടി കുറവായി കാണാറുണ്ട് . നടുഭാഗം മാത്രം കറുത്തു കട്ടികൂടിയിരിക്കും . ഒറ്റനോട്ടത്തില്‍ ചെറിയ പുരികമായി തോന്നുന്നതാണ് ഇതിന്റെ പ്രത്യേകത . പുരികത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഡാര്‍ക് ബ്രൗണ്‍ കളര്‍ ഐബ്രോപെന്‍സില്‍ കൊണ്ട് എഴുതിയാല്‍ കട്ടി തോന്നും . ചാരനിറമുള്ള ഐബ്രോപെന്‍സിലും ഉപയോഗിക്കാം .
ഭൂരിപക്ഷം അംഗീകരിക്കുന്നതുകൊണ്ട് സത്യമാവണം എന്നില്ല . അവനവന്റെ വിശ്വാസത്തിനു നിരക്കാത്ത വസ്തുതകളെ ചോദ്യം ചെയ്ത ജാബാലിയോടും ചർവ്വാകനോടും ആദരവ് തോന്നുന്നു . ' ഇന്നത്തെ പോലെ തന്നെ അന്നും എതിർവാക്കുകളെ ആരും സഹിക്കില്ല . പറ്റിയാൽ കൊന്നുതിന്നും ' എല്ലാക്കാലത്തും അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് തോന്നുന്നു . എങ്കിലും വ്യത്യസ്ത ചിന്താധാരകള്‍ ഉണ്ടാവുക തന്നെ ചെയ്യും . ഇവിടെ എത്തിയതു കൊണ്ട് ചിന്തക്ക് നല്ലൊരു വ്യായാമം കിട്ടി . നന്ദി .
കര്‍മഫലമനുഭവിക്കാന്‍ മനുഷ്യന് ഈ ലോകത്തുതന്നെ വീണ്ടും വീണ്ടും ജന്മമെടുത്തുകൊണ്ടിരിക്കും എന്നു സങ്കല്‍പിക്കുന്ന പുനര്‍ജന്മസിദ്ധാന്തത്തെ ഇസ്ലാം നിഷേധിക്കുന്നു . മനുഷ്യന് ഭൌതിക ജീവിതം ഒരിക്കലേ ലഭിക്കൂ . അതൊരു പരീക്ഷയാണ് . ആ പരീക്ഷയില്‍ ജയിച്ചവര്‍ക്ക് സ്വര്‍ഗീയമായ പാരത്രികജീവിതമാണ് തുടര്‍ന്നു ലഭിക്കുക . തോറ്റവര്‍ക്ക് നരകീയമായ പാരത്രികജീവിതവും . വീണ്ടും വീണ്ടും ഭൂമിയില്‍ ജന്മമെടുത്ത് കര്‍മങ്ങള്‍ ശുദ്ധീകരിച്ച് ഒടുവില്‍ മോക്ഷം നേടുക എന്ന സങ്കല്‍പം മനുഷ്യന്റെ ഒരു വ്യാമോഹം മാത്രമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത് . " കഷ്ടം ! പാപികള്‍ അവരുടെ നാഥന്റെ സമക്ഷം തലകുനിച്ചുനില്‍ക്കുന്നത് നീയെങ്ങാനും കാണുകയാണെങ്കില്‍ ! അപ്പോള്‍ അവര്‍ കേണുകൊണ്ടിരിക്കും : ഞങ്ങളുടെ നാഥാ , കണ്ടും കേട്ടും ഞങ്ങള്‍ക്ക് നന്നായി ബോധ്യപ്പെട്ടുകഴിഞ്ഞു . ഇനി നീ ഞങ്ങളെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചയക്കേണമേ , ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളാം ' ' ( 32 : 12 ) . " അവര്‍ കണ്ടിട്ടില്ലേ , അവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിട്ടുള്ളത് ? അവരാരും അവരിലേക്കു തിരിച്ചുവരുന്നില്ല . ' ' ( 36 : 31 ) .
ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം ലേഔട്ടില്‍ More >
രാജേഷ് : ) തോന്ന്യാസം വേറേയുമുണ്ട് . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും . സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നത് ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിനാകരുത് എന്നേ പറഞ്ഞുള്ളൂ . പുരുഷനു പറ്റുമെങ്കില്‍ ഞങ്ങള്‍ക്കും പറ്റും എന്നൊരു രീതിയിലുള്ള സ്വാതന്ത്ര്യത്തില്‍ ഒന്നു മാത്രമാണ് ഇത് . പുരുഷന് സ്വയം രക്ഷ അറിയുന്നിടത്തോളം അവര്‍ക്ക് കറങ്ങി നടക്കാം . ഇനി രക്ഷിക്കാന്‍ മുറവിളി കൂട്ടുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്കും ആവാം . പക്ഷെ അതൊന്നും സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നേ പറഞ്ഞുള്ളൂ .
What ' s in a name ? that which we call a rose By any other name would smell as sweet . ഒരു പേരിലെന്തിരിക്കുന്നു ? ഷേക്സ്പിയര്‍ ചോദിച്ച ചോദ്യം തന്നെ . ഭാവി മുഴുവന്‍ പേരിലാണിരിക്കുന്നതെന്ന് കൈപ്പള്ളിയും ഉമേഷും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബോധ്യമാവാത്തവരുണ്ടോ ? നിങ്ങളെ രക്ഷിക്കാന്‍ എനിക്കാവില്ല മക്കളേ , മടങ്ങിപ്പോ . . . അതുശരി , അപ്പോള്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചല്ലേ ? നാലാള് പറഞ്ഞാലേ വിശ്വസിക്കുകയുള്ളൂ എന്ന വാശി നല്ലതിനു തന്നെ . എന്നാലിതാ നാലാമനായി ഞാന്‍ അവതരിക്കുന്നു . കുട്ടികളുടെ പേരിനെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നത് . ചില ചില്ലറ ചരക്കുകളുടെ അഥവാ പ്രോഡക്റ്റുകളുടെയും കമ്പനികളുടെയും പേരിനെക്കുറിച്ചാണ് . ( ചില സംസ്കാരങ്ങളില്‍ ചരക്ക് , പ്രോഡക്റ്റ് എന്നിവ ഭാരമേറിയ നാനാര്‍ഥങ്ങള്‍ വഹിക്കുന്ന വാക്കുകളാണ് . തുടര്‍ന്ന് വായിക്കുന്നതിനുമുമ്പ് മലയാള സംസ്കാരത്തിന്‍റെ മുഖംമൂടി എടുത്തണിയാന്‍ അപേക്ഷ . ) നമുക്ക് ഒരു ചോദ്യോത്തര പരിപാടിയോടെ തുടങ്ങാം . എന്തുചെയ്യാന്‍ , റ്റി . വി . കണ്ടുകണ്ട് ചോദ്യോത്തര മഴ ഒരു വീക്നെസ് ആയിപ്പോയി . ഞാന്‍ ചില വാക്കുകള്‍ പറയും . നിങ്ങളുടെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത് എന്താണെന്ന് പറയണം . കണ്ണന്‍ ദേവന്‍ അനിക്സ്പ്രേ പുളിമൂട്ടില്‍ റീഗല്‍ ഇദയം സെയ്ന്‍റ് ജോര്‍ജ് ( വാക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത് : ഗുരുകുലം പാഠശാല , പോര്‍ട്ട്ലാന്‍ഡ് , അമേരിക്ക . നിങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തത്തോടെ ' കൈകാര്യം ' ചെയ്യുന്ന , നൂറു ശതമാനം വിജയം ഉറപ്പുതരുന്ന , അമേരിക്കയിലെ ഏക സ്ഥാപനം . അരാഷ്ടീയതയുടെ കൂത്തരങ്ങാണ് ഈ വിദ്യാലയം എന്ന വാദം പ്രിന്‍സിപ്പല്‍ നിഷേധിച്ചിട്ടുണ്ട് . ) ചുരുക്കത്തില്‍ , ഈ പേരുകള്‍ റേഡിയോ / റ്റി . വി . പരസ്യങ്ങള്‍ വഴി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു എന്നു മനസ്സിലായില്ലേ ? കാര്യങ്ങളുടെ കിടപ്പ് ഇന്നത്തെയത്ര വഷളാവുന്നതിനു മുമ്പ് സ്വന്തം കമ്പനികള്‍ക്കും ഉല്പന്നങ്ങള്‍ക്കും പേരിട്ടവര്‍ ഭാഗ്യവാന്മാര്‍ . ഹോണ്ട , റ്റൊയോറ്റ , ഹണിവെല്‍ , ഡെല്‍ എന്നിവര്‍ അധികം ആലോചിക്കാതെ സ്ഥാപകരുടെ പേരുതന്നെ കമ്പനികള്‍ക്കു നല്‍കുകയായിരുന്നു . സന്തോഷ് ഹെയര്‍ ഓയില്‍ ഈ വിഭാഗത്തില്‍ വരുമെന്ന് തോന്നുന്നു . AVT - തേയില ഉടമയുടെ പേരിന്‍റെ ചുരുക്കപ്പേരാണെന്നാണ് അറിവ് . അഡോബി ( Adobe ) എന്നത് ആ കമ്പനിയുടെ സ്ഥാപകരുടെ വീടിന്‍റെ പിന്നാമ്പുറത്തുകൂടി ഒഴുകിയിരുന്ന ഒരു ചെറു തോടിന്‍റെ പേരാണ് . ആമസോണ്‍ എന്താണെന്നും എവിടെയാണെന്നും നമുക്കെല്ലാമറിയാം . നോകിയ എന്നത് ഫിന്‍ലാന്‍ഡിലെ ഒരു ചെറിയ പട്ടണമാണ് . പെരിയാര്‍ പുട്ടുപൊടിയും മലബാര്‍ ഗോള്‍ഡും കൊല്ലം സുപ്രീം ഗോള്‍ഡ് കവറിംഗും ഈ ഗണത്തില്‍ പെടുത്താവുന്നവ തന്നെ . ചില ഏഷ്യന്‍ കമ്പനികളാവട്ടെ , പേരിടുന്നതില്‍ മറ്റൊരു മാനദണ്ഡം സ്വീകരിച്ചു . Daewoo എന്നാല്‍ കൊറിയന്‍ ഭാഷയില്‍ ' മഹത്തായ പ്രപഞ്ചം ' എന്നാണര്‍ഥം ( കൊറിയയില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെ തല്ലു കിട്ടുമോ എന്തോ ! ) . ഹിറ്റാചി , ' സൂര്യോദയം ' എന്നര്‍ഥമുള്ള ഒരു പുരാതന സ്ഥലമത്രേ . സാംസങ് എന്ന വാക്കിന്‍റെ അര്‍ഥം മൂന്ന് നക്ഷത്രങ്ങള്‍ എന്നാണ് . ( ദേ , വീണ്ടും കൊറിയന്‍ ! ) വളരെ ' കാര്യമാത്ര പ്രസക്തരായവരും ' ഇക്കൂട്ടത്തിലുണ്ട് , നമ്മുടെ SBT , SBI എന്നിവരെപ്പോലെ . BMW എന്നാല്‍ Bayerische Motoren Werke എന്നതിന്‍റെ ചുരുക്കപ്പേര് മാത്രം . അതായത് , Bavarian Motor Factories . മറ്റൊരു വമ്പനാണ് AT & T : American Telephone and Telegraph . ധനലക്ഷ്മി ബാങ്കിന് ആ പേര് ചേരുന്നതാണ് . ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്‍റെ ദേവതയാണ് നൈക്കി ( Nike ) . വിജയികള്‍ അണിയുന്നത് ( അണിയേണ്ടത് ) എന്ന നിലയ്ക്ക് നൈക്കി വളരെ യോജിച്ച പേരാണ് . പുറത്തുനിന്നു നോക്കിയാല്‍ ചെറിയ കടയാണെങ്കിലും അതിവിശാലമായ ഷോറൂമായ അയ്യപ്പാസിന് പണം വാരുന്ന ദേവനുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല . മാരുതിയ്ക്കും അദിതിയ്ക്കും ആ പേരുകള്‍ കിട്ടിയത് എവിടെ നിന്നാണെന്ന് ഊഹിക്കാമല്ലോ . ഇനിയും ചിലരുണ്ട് . പേരുണ്ടാക്കുന്നതില്‍ ഭാവന കലര്‍ത്തിയവര്‍ . ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്ക് ഗൂഗോള്‍ എന്നാണ് പേര് . അനന്തമായ വിവരം അടുക്കിയവതരിപ്പിക്കാനുള്ള ശ്രമവുമായിത്തുടങ്ങിയ കമ്പനിയായ ഗൂഗിളിന് മനഃപൂര്‍വം തെറ്റായുച്ചരിച്ചുണ്ടാക്കിയ പേര് നന്നായി ചേരുന്നു . ( സിബൂ , തല്ലരുത് , ഒന്നു വിരട്ടി വിട്ടാല്‍ മതി ! ) ഭാവനയില്‍ ഒരു പടി കൂടി കടന്നവരാണ് CD / DVD - കള്‍ എഴുതാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയര്‍ ആയ നീറോ . Nero burning Rome എന്ന വാചകത്തെ അവര്‍ ഇങ്ങനെയാണ് ' മാറ്റി ' യെഴുതിയത് : Nero Burning ROM . എന്നാലിന്നോ ? പരസ്യവാചകങ്ങളോളമോ അതിനേക്കാളുമോ പ്രധാനമാണ് പരസ്യം ചെയ്യപ്പെടുന്ന സാധനത്തിന്‍റെ പേര് എന്നായിരിക്കുന്നു . കുട്ടികളുണ്ടായിട്ടുള്ളവര്‍ക്കറിയാം , കുഞ്ഞിന്‍റെ പേര് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പെടാപ്പാട് . പത്തുനൂറ് പേരുകളില്‍ നിന്ന് ചുരുക്കിച്ചുരുക്കി രണ്ടോ നാലോ പേരിലെത്തിക്കാനുള്ള പാട് , പിന്നെ അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള പാട് . . . അവസാനം ഭാര്യയ്ക്കും ഭര്‍ത്താവിനും ഇഷ്ടപ്പെട്ട പേര് തീരുമാനിച്ചു കഴിയുമ്പോള്‍ അമ്മയും അമ്മായിയമ്മയും ഒരേ സ്വരത്തില്‍ ' അയ്യേ ! ' എന്നു പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കൂ . ( ആറ്റുനോറ്റുണ്ടായ ഓപറേറ്റിംഗ് സിസ്റ്റത്തിന് പേരിട്ടത് വിസ്ത എന്നാണ് എന്ന് ആദ്യമായി കേട്ടപ്പോള്‍ തോന്നിയ പോലൊരു ഫീലിംഗ് . ) പേരിടാന്‍ വന്‍തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട് . മൈക്രോസോഫ്റ്റ് ഈയിടെ പുറത്തിറക്കിയ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറിന് സൂണ്‍ ( Zune ) എന്ന പേര് കണ്ടെത്തിയത് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് എന്ന സ്ഥാപനമാണ് . ഒരു പേര് നിര്‍ദ്ദേശിക്കുന്നതിന് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് വാങ്ങുന്ന കുറഞ്ഞ തുക 150 , 000 ഡോളര്‍ ആണത്രേ . നൂറോളം ഭാഷകള്‍ പരിശോധിച്ച് ' വലിയ പ്രശ്നമില്ലാത്ത ' സൂണ്‍ എന്ന പേര് നിര്‍ദ്ദേശിക്കാന്‍ ഭീമമായ തുകയാവണം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഈടാക്കിയിട്ടുള്ളത് . ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ചില്ലറക്കാരല്ല . പെന്‍റിയം , ബ്ലാക്ബെറി തുടങ്ങി ഇന്ന് പരസ്യ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പല ബ്രാന്‍ഡ് പേരുകളുടേയും സ്രഷ്ടാക്കളാണവര്‍ . സൂണ്‍ എന്ന പേര് കണ്ടെത്താന്‍ മുപ്പത്തൊമ്പത് രാജ്യങ്ങളിലുള്ള അറുപതോളം ഭാഷാശാസ്ത്രജ്ഞരുടെ സഹായം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഉപയോഗപ്പെടുത്തി . ഏഴില്‍ താഴെമാത്രം ഇംഗ്ലീഷ് അക്ഷരങ്ങളുള്ള മൂവയിരത്തി അഞ്ഞൂറ് വാക്കുകള്‍ അവര്‍ പരിഗണിച്ചു . കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട് . സൂണ്‍ എന്ന പേരിനു പിന്നിലെ മനഃശാസ്ത്രം ചോദിച്ചവരോട് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് സ്ഥാപകന്‍ ഡേവിഡ് പ്ലാസെക് പറഞ്ഞതിങ്ങനെ :
ക്ഷമിക്കണം സർ വീന്ദും വീന്ദും ചൊദിക്കുന്നദിൽ വിഷമം ഉന്ദ് എന്താ ചെയ്യുക ഞാൻ പ്രൊഫിലിൽ എഴുതെന്ദിദത്തു ഒക്കെ എഴുതിയിട്ടുന്ദു പക്ഷെ പൊസ്റ്റ് പെജിൽ ഒന്നും കാനാനില്ല ബ്ലൊഗ് തുദങിയ ഉദനെ ഉന്ദായിരുന്നു ഷെഷം ചില സെട്ടിങ്സ് നദത്തിയപ്പൊൽ കാനാദായദാനെന്നു തൊന്നുന്നു ഇനിയും എങിനെയാ പരിഹാരത്തിനു അപെക്ക്ഷിക്കുഗ പസ്സ് വെർദ് വെനമെങ്കിൽ തരാം .
പെയ്തൊഴിയാതെ നിന്നു തുളുമ്പും ഇമയനങ്ങാതോരോ മേഘനയനവും നീയകന്നുപോയൊരാ ദിവസത്തിന്‍ ഓര്‍മ്മതെളിയുന്ന കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍ . ഗൂഢ ഗര്‍ഭമാ - ണമ്മമാറില്‍നിന്ന് പ്രാണനൂറ്റി കുടിച്ച് വറ്റിക്കുന്ന ദൈവമാണീ ജീവനെന്ന് ആരു പറഞ്ഞാലും അവള്‍ കമഴ്ത്തിയ ഉരുളിയില്‍ കോരിയ മനപ്പാലിനെ മറക്കുവാനാകുമോ ? നിന്നെ മറക്കുവാനാകുമോ ? ചാരത്ത് തൊട്ടിലില്‍ പട്ട് തടുക്കിലെ തങ്കമായ് മിന്നേണ്ട പൊന്നുങ്കുടത്തിനെ അസുരലായിനിയിലെ കാഴ്ചയായ് മാറ്റിയവര്‍ , മണ്ണിലെ ദൈവങ്ങള്‍ , പിറുപിറുക്കുന്നു ആഴങ്ങളിലുണ്ടിതിന്‍ വേരുകള്‍ ബാക്കി . ആവര്‍ത്തിക്കും , ഉറപ്പ് . വയറില്‍ കുരുത്തതേ - തര്‍ബ്ബുദമായാലും അമ്മയ്ക്കതിനെ മറക്കുവാനാവുമോ ? മാസങ്ങളെണ്ണി പെരുത്ത പാശത്തിന്റെ കെട്ടുകളഴിയുമോ കാലം കഴിഞ്ഞാലും ? അറുത്തെടുത്തതൊരു ദേഹത്തുനിന്നല്ലൊ - രായുസ്സിന്‍ തപസ്സിന്റെ നെഞ്ചില്‍ ഓടുങ്ങാത്ത തൃഷ്ണയില്‍ നിന്നായിരുന്നു . അതുകൊണ്ടാവാം കുഞ്ഞേ ഒരിക്കലും പെയ്തൊഴിയാതെ നിന്നു തുളുമ്പും ഇതളനങ്ങാതോരോ മാതൃഹൃദയവും നീ അടര്‍ന്നു പോയൊരാ നിമിഷത്തിന്‍ ഓര്‍മ്മ തെളിയുന്ന കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍ .
പ്രിയ അജ്ഞാതന്‍ അരിയെത്രയെന്ന് ചോദിച്ചാല്‍ പഴറഞ്ഞാഴി എന്ന് പറയുന്നവരോട് ചിലപ്പോള്‍ അവര്‍ക്കിണങ്ങിയ ചോദ്യങ്ങള്‍ തന്നെ ചോദിച്ചാലെ ഉത്തരം നല്‍കാന്‍ പറ്റൂ . ഓഫ് ടോപിക്കിയതിന് നിര്‍വ്യാചം ക്ഷമ ചോദിക്കുന്നു . താങ്കളോട് ഞാനും യോജിക്കുന്നു
അല്‍പസ്വല്‍പ്പം ഹിന്ദി കയ്യിലുള്ളതു കൊണ്ട് ഇവിടെ ബാംഗ്ലൂര് ജീവിച്ചു പോവാന്‍ വല്യ ബുദ്ധിമുട്ടില്ല . ഇവിടുത്തുകാര്‍ക്കൊക്കെ ഹിന്ദി കേട്ടാല്‍ മനസ്സിലായിക്കോളും . ഇങ്ങനെയൊക്കെയാണെങ്കിലും കന്നഡ പഠിക്കണം എന്ന ആഗ്രഹം ഇടയ്ക്കിടയ്ക്കൊക്കെ പൊട്ടിമുളയ്ക്കാറുണ്ട് . പ്രത്യേകിച്ചും ബസിന്റെ ബോര്‍ഡില്‍ ജിലേബി പോലത്തെ കന്നഡ അക്ഷരങ്ങള്‍ കാണുമ്പോള്‍ . . ' ഇതു പഠിച്ചിട്ടേ ഇനി വിശ്രമമുള്ളൂ ' എന്നൊക്കെ ഓണ്‍ - ദി - സ്പോട്ട് പ്രതിജ്ഞയെടുത്തിട്ടുണ്ട് - - പലവട്ടം . . എടുത്തതിന്റെ പിന്നാലെ തന്നെ അതപ്പടി മറന്നു പോകുന്നതു കൊണ്ട് ഇതു വരെ ആ പ്രതിജ്ഞകളൊന്നും പാലിക്കേണ്ട ബുദ്ധിമുട്ടുണ്ടായിട്ടില്ല . ഒരു പ്രാവശ്യം 30 ദിവസത്തിനുള്ളില്‍ കന്നഡ പഠിക്കാം എന്ന ബുക്ക് വാങ്ങുന്നതു വരെ കാര്യങ്ങള്‍ പുരോഗമിച്ചു . പഠനത്തിന്റെ കൂടുതല്‍ കൊണ്ട് ആ ബുക്കിപ്പോള്‍ എവിടാണെന്നു പോലും എനിക്കറിയില്ല . ഏവംവിധം എന്റെ കന്നഡ പരിജ്ഞാനം ഇപ്പോഴും തുടങ്ങിയേടത്തു തന്നെ കുറ്റിയടിച്ചു നില്‍ക്കുകയാണ് . അപ്പോപിന്നെ പറയാതെ തന്നെ അറിയാല്ലോ , , പുതിയ ഭാഷ പഠിച്ചെടുക്കുന്നവരോട് എനിക്കു ഭയങ്കര ബഹുമാനമാണ് . എന്നെകൊണ്ടു ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യുന്നതു കൊണ്ടാവാം . . അങ്ങനെയുള്ള ചില മഹദ്‌വ്യക്തികളെപറ്റിയാവട്ടെ ഈ പോസ്റ്റ് . . ഈ ലിസ്റ്റില്‍ ആദ്യത്തേത് ലളിതാന്റിയാണ് . കര്‍ണ്ണാടകയിലെ ഏതോ നാട്ടില്‍ പച്ചവെള്ളം പോലെ തുളുവും കന്നഡയും പറഞ്ഞ് വളര്‍ന്ന ലളിതാന്റിയെ എന്റെ ഒരു ബന്ധു കല്യാണം കഴിച്ച് ഞങ്ങള്‍ടെ കുടുംബത്തിലേക്കു കൊണ്ടുവന്നതാണ് . ജനിച്ചു വളര്‍ന്ന ടൗണില്‍ നിന്നും പരിഷ്കാരം തൊട്ടുതീണ്ടാത്ത ആ മലയോരഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ ആര്‍ക്കായാലും വല്യ ബുദ്ധിമുട്ടുണ്ടാക്കും . പക്ഷെ ലളിതാന്റി ഈസിയായി അഡ്ജസ്റ്റ് ചെയ്തു . ഒന്നൊഴികെ . . മലയാള ഭാഷ . . അതുമാത്രം എത്ര ശ്രമിച്ചിട്ടും വഴങ്ങിയില്ല . പിന്നെ അതിനെ വരുതിയിലാക്കാനുള്ള കഠിനശ്രമമായിരുന്നു . നാവെടുത്താല്‍ മലയാളമേ പറയൂ . എത്ര പൊട്ടതെറ്റാണെങ്കിലും . " വേണ്ട ലളിതേ , അറിയാവുന്ന ഭാഷ പറഞ്ഞാല്‍ മതി , ഞങ്ങള്‍ മനസ്സിലാക്കിയെടുത്തോളാം " എന്നൊക്കെ വീട്ടുകാര് ഓഫര്‍ ചെയ്തതാണ് . അത് ആന്റിയോടുള സ്നേഹം കൊണ്ടല്ല , മറിച്ച് ആന്റി പറയുന്ന വിഡ്ഢിത്തങ്ങള്‍ക്ക് നാട്ടുകാരുടെ മുന്നില്‍ സമാധാനം പറയേണ്ടത് അവരാണല്ലോ എന്നോര്‍ത്തിട്ടാണ് . കൊടുക്കുക , വാങ്ങുക , പോവുക , വരിക , ഇല്ല , ഉണ്ട് തുടങ്ങിയ മര്‍മ്മപ്രധാനമായ പലവാക്കുകളും അനവസത്തില്‍ തെറ്റിയുപയോഗിക്കപ്പെട്ടു പോകും . ചില്ലറ പിണക്കം മുതല്‍ നാട്ടുകാര് തമ്മില്‍ തല്ലിക്കൊല്ലാനുള്ള വക വരെ ഈ തെറ്റില്‍ നിന്നു സംഭവിച്ചേക്കാം . അതാണ് പ്രധാന കാരണം . പക്ഷെ ലളിതാന്റി വഴങ്ങിയില്ല . . തന്റെ മലയാളഭാഷാപരിശീലനം പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു . അങ്ങനെ ഒരു ദിവസം ആന്റി എങ്ങോട്ടോ പോവാന്‍ വേണ്ടി ബസില്‍ കയറിയതാണ് . ഒരു സ്ത്രീ സീറ്റില്‍ ഒരു സഞ്ചിയും വച്ച് വിശാലമായിട്ടിരിക്കുന്നു . ഒന്ന് നീങ്ങിയിരുന്നാല്‍ ആന്റിയ്ക്കും കൂടി അവിടെ സുഖമായിട്ടിരിക്കാം . ആന്റി അടുത്തു ചെന്നിട്ടും ആ സ്ത്രീയ്ക്ക് ഒരനക്കവുമില്ല . നീങ്ങിയിരിക്കാന്‍ ആംഗ്യം കാണിച്ചു . നോ രക്ഷ . അപ്പോള്‍ എല്ലാരും ചെയ്യുന്നതു പോലെ ആന്റി കണ്ടക്ടറിന്റെ സഹായം തേടി . നല്ല ഉറക്കെ തന്നെ . പച്ചമലയാളത്തില്‍ . . " നോക്കൂ ഈ അമ്മച്ചിയോടു ചന്തി മാറ്റി വയ്ക്കാന്‍ പറയൂ . . " പിന്നെന്താണ് സംഭവിച്ചതെന്നതിനെ പറ്റി കുടുംബത്ത് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട് . എന്തായാലും താന്‍ പറഞ്ഞ മലയാളം ശരി തന്നെയാണെന്നാണ് ആന്റി ഇപ്പോഴും വിശ്വസിക്കുന്നത് . ഒന്നാലോചിച്ചാല്‍ ആന്റി പറഞ്ഞ മലയാളത്തിനെന്താ കുഴപ്പം ? അടുത്ത ഭാഷാപ്രേമിയെ കണ്ടുമുട്ടിയത് ഒരു ട്രെയിന്‍ യാത്രയിലാണ് . നാട്ടിലേക്കു പോവാനായി ഡെല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറിയതാണ് ഞനും ചേച്ചിയും എന്റെ കൂട്ടുകാരി കുരുട്ടും . ഞങ്ങള്‍ടെ അടുത്ത സീറ്റില്‍ ഒരു ചേച്ചിയും ചേട്ടനും ഉണ്ട് . പിന്നെ അവര്‍ടെ വകയായി എല്ലാ സീറ്റിന്റെയും അടിയില്‍ ബാഗുകളും കെട്ടുകളും . വെക്കേഷന്‍ തുടങ്ങിയാലുള്ള സ്ഥിരം കാഴചയാണ് . കുടുംബമായി പോകുന്നവര്‍ടെയൊക്കെ വകയായി നിറയെ കെട്ടുകളും ഭാണ്ഡങ്ങളുമായിരിക്കും . നമ്മളെപോലുള്ള ഒറ്റത്തടിക്കാരുടെ സ്ഥലം കൂടി അവര് സ്വന്തമാക്കും . അവസാനം താഴെയെങ്ങും വയ്ക്കാന്‍ സ്ഥലമില്ലാത്തതു കൊണ്ട് നമ്മടെ ബാഗും ബര്‍ത്തില്‍ തന്നെ സ്ഥാപിക്കേണ്ടി വരും . ഇവിടേം സ്ഥിതി അതു തന്നെ . ബാഗിനെം കൂടി ബര്‍ത്തിലേക്കു വലിച്ചു കയറ്റാന്‍ തോന്നാത്തതു കൊണ്ട് ഞങ്ങള്‍ നിലത്തു പടിഞ്ഞിരുന്ന് അതിനു വേണ്ടി സ്ഥലമുണ്ടാക്കുകയണ് . തൊട്ടടുത്ത സീറ്റില്‍ ഒരു സര്‍ദാര്‍ജി ഫാമിലി - അച്ഛനും അമ്മയും പിന്നെ ഞങ്ങള്‍ടെ പ്രായത്തിലൊരു മോനും - ഇരുന്ന് വര്‍ത്തമാനം പറയുന്നുണ്ട് . ബാഗുകളൊക്കെ അവിടിവിടെ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ടൈംപാസിനു വേണ്ടി ഞങ്ങള്‍ അവരെ പറ്റി ചുമ്മാ ഓരോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങി . നല്ല പച്ചമലയാളത്തില്‍ . അതാവുമ്പോ കേട്ടാലും അവര്‍ക്കു മനസ്സിലാവില്ലല്ലോ . . ആ സര്‍ദാര്‍ജി പയ്യനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും , സൗന്ദര്യം വച്ചു നോക്കിയാല്‍ കൂടെയുള്ളവര്‍ അവര്‍ടെ അച്ഛനും അമ്മയുമാകാന്‍ ഒരു വഴിയുമില്ലെന്നുമൊക്കെ ഞങ്ങള്‍ കാര്യകാരണസഹിതം നിഗമനത്തിലെത്തി . പിന്നെ അവര് ടര്‍ബന്‍ ഫിറ്റ് ചെയ്യുന്നതെങ്ങനെയായിരിക്കും എന്നതിനെ പറ്റിയായി ചര്‍ച്ച . മൂന്നുപേരും അവരവരുടെ വാദഗതികളൊക്കെ അവതരിപ്പിച്ചു . അപ്പോഴാണ് ഒരു ശബ്ദം . . " മാറൂ ഞാന്‍ സഹായിക്കാം . . " മൂന്നുപേരും ഞെട്ടി എഴുന്നേറ്റു പോയി . ഞെട്ടാന്‍ കാരണമുണ്ട് . ആ സര്‍ദാര്‍ജി പയ്യനാണ് ഒന്നാന്തരം മലയാളത്തില്‍ സംസാരിച്ചത് . അയാള്‍ വേഗം ഭാണ്ടക്കെട്ടുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നീക്കി ഞങ്ങള്‍ടെ ബാഗുകളും കൂടി അവിടെ തള്ളിക്കേറ്റി . എന്നിട്ടും ഞങ്ങള്‍ ഒന്നും പറയാതെ അസ്ത്രപ്രജ്ഞരായി നില്‍ക്കുകയാണ് . അയാളെപറ്റി പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കുകയായിരുന്നു മൂന്നുപേരും . എന്തേലും വേണ്ടാത്തതു പറഞ്ഞോന്നറിയില്ലല്ലോ . . എതായാലും ആ ട്രെയിന്‍ യാത്രയില്‍ ഞങ്ങള് നല്ല കമ്പനിയായിരുന്നു . അയാളുടെ അമ്മ കേരളത്തില്‍ ടീച്ചറാണു പോലും . അമ്മയെ കാണാന്‍ വന്നു വന്ന് മകന്‍ മലയാളം പഠിച്ചതാണ് . നല്ല ഒഴുക്കോടെ ഒരു തെറ്റുമില്ലാതെ ശുദ്ധമലയാളം . എന്തായാലും ദൈവത്തിന്റെ ഓരോ ചതികള്‍ . . അല്ലാതെന്തു പറയാന്‍ . . ആത്മപ്രശംസയാണെന്നു വിചാരിക്കരുത് . മൂന്നാമത്തെ ഭാഷാപ്രേമി ഞാന്‍ തന്നെയാണ് . പഠിച്ചു മിടുക്കിയായ ഭാഷ ഹരിയാന്‍വിയും . എന്റെ ഒരു കൂട്ടുകാരി സോനുവിന്റെ വീട് ഹരിയാനയിലെ കുരുക്ഷേത്രയിലാണ് . അങ്ങനെയാണ് ഈ ഹരിയാന്‍വി പ്രേമം ഉടലെടുത്തത് . സോനൂനെ ഗുരുവായി സ്വീകരിച്ച് ഭയങ്കര പഠനം . ഒരു ദിവസത്തിനപ്പുറം പഠനം മുന്നോട്ടു പോയില്ല . അപ്പോഴേക്കും ഞാന്‍ പഠിച്ചുകഴിഞ്ഞതു കൊണ്ടാണു കേട്ടോ . ആ ഒറ്റ ദിവസം കൊണ്ടു തന്നെ ഹരിയാന്‍വി പറയാനുള്ള ടെക്നിക്ക് എനിക്കു പിടികിട്ടി . സംഭവം നമ്മടെ ഹിന്ദി തന്നെ . പക്ഷെ ബഹുമാനസ്വരങ്ങളൊന്നും പാടില്ല . പിന്നെ നല്ല സ്പീഡില്‍ ഉറക്കെ പറയുകയും വേണം . ഹിന്ദിവാക്കുകള്‍ മര്യാദയ്ക്കു പറയാതെ അവിടേം ഇവിടെമൊക്കെ ഒന്നു ചുരുക്കി പറഞ്ഞാല്‍ മതി . ഒരു കാര്യം കൂടി . . പറയുന്നതു നല്ല ദേഷ്യത്തില്‍ വേണം . . . ആരെങ്കിലും കേട്ടാല്‍ കണ്ണുപൊട്ടുന്ന ചീത്ത പറയുകയാണെന്നേ തോന്നാവൂ . . . ആയി . . ഹരിയാന്‍വിയായി . ഈ പാണ്ഡിത്യവും കൊണ്ടാണ് ഞാന്‍ കുരുക്ഷേത്രയില്‍ സോനൂന്റെ വീട്ടില്‍ പോയത് . കൂടെ കുരുട്ടുമുണ്ട് . അവിടെ നിറയെ നമ്മടെ മഹാഭാരതയുദ്ധത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളാണ് . എല്ലാം കണ്ടുകണ്ട് പാഞ്ചാലി മുടി കഴുകിയ കിണറ്റിലെത്തി . ദുശ്ശാസനന്റെ ചോരേം കൊണ്ട് മുടികെട്ടിക്കഴിഞ്ഞ് അതു കഴുകിക്കളഞ്ഞില്ലേ . . ആ കിണര്‍ തന്നെ . ഒരു കുഴിയിലാണ് കിണര്‍ . . ഇടുങ്ങിയ വഴിയിലൂടെ കുഴിയിലിറങ്ങിയാല്‍ അതിനുള്ളില്‍ ഒരു ചെറിയ കിണര്‍ . സോനു കുറെ ദൂരെ വിശ്രമിക്കുകയാണ് . പണ്ടത്തെ രാജകുമാരിമാരുടെയൊക്കെ ഒരു സ്വഭാവം വച്ചാണെങ്കില്‍ ഇത്രേം ദൂരമൊന്നും പാഞ്ചാലി വന്നു മുടി കഴുകാന്‍ സാധ്യതയില്ല . നമ്മടെ പുരാണസീരിയലുകളില്‍ തന്നെ കണ്ടിട്ടില്ലേ . . ഒന്നനങ്ങുന്നതിനു പോലും അവര്‍ക്ക് പരിചാരികമാര്‍ വേണം . അങ്ങനെയുള്ള ഒരാള്‍ മുടികഴുകാന്‍ വേണ്ടി ഇവിടെ വന്നൂന്നു പറഞ്ഞാല്‍ . . ആ കിണര്‍ ഞങ്ങള്‍ വിശദമായി തന്നെ കണ്ടിരിക്കേണ്ടതാണ് . ഞാനും കുരുട്ടും പതുക്കെ കുഴിയിലേക്കിറങ്ങി . പെട്ടെന്നു മുകളില്‍ നിന്ന് ആരോ ബഹളം വച്ചു കൊണ്ട് ഓടി വരുന്ന ശബ്ദം . അവിടുത്തെ തൂപ്പുകാരിയാണ് . ഞങ്ങളെ നോക്കി വഴക്കു പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട് . ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നിയില്ല . ഹരിയാന്‍വി ഭാഷേടെ ഒരു ലക്ഷണം വച്ചു നോക്കിയാല്‍ അവര് സമാധാനപരമായി ഞങ്ങള്‍ക്കെന്തൊക്കെയോ പറഞ്ഞു തരാന്‍ ശ്രമിക്കുകയാണ് . അതെന്താണെന്നു മനസ്സിലാക്കിയെടുക്കാന്‍ വേണ്ടി ഞങ്ങള് മുകളിലെക്കും നോക്കി കാതു കൂര്‍പ്പിച്ചു നിന്നു . ഞങ്ങളിങ്ങനെ മിഴുങ്ങസ്യാ എന്നു നില്‍ക്കുന്നതു കണ്ടിട്ടാവണം അവര് കണ്ണൊക്കെ തുറിപ്പിച്ച് ഞങ്ങളെ നോക്കി കയ്യിലുള്ള വടി വീശി അടിക്കുന്നതു പോലെ ആംഗ്യം കാണിച്ചു . ആ ആംഗ്യഭഷയ്ക്ക് ഹരിയാനേലും കേരളത്തിലുമൊക്കെ ഒരേ അര്‍ത്ഥമാണ് . ഇനീം അവിടെ നിന്നാല്‍ അടിപൊട്ടും എന്ന് . അപ്പോഴാണ് അവരത്രേം നേരോം ഞങ്ങളെ ശരിക്കും വഴക്കുപറയുകയായിരുന്നൂന്ന് മനസ്സിലായത് . സോനു ഓടി വന്ന് മാപ്പു പറഞ്ഞതുകൊണ്ട് അടികിട്ടാതെ അവിടുന്നു രക്ഷപെട്ടു . ആ കുഴി ഒരു പുണ്യസ്ഥലമാണത്രേ . . ഞങ്ങളെപോലുള്ള അലവലാതികള്‍ക്ക് അവിടെ ഇറങ്ങാന്‍ അനുവാദമില്ലാന്ന് . എന്തായാലും ആ സംഭവത്തോടെ ഒരു കാര്യം കൂടി പഠിച്ചു . സാധാരണ ഹരിയാന്‍വിയും ദേഷ്യത്തിലുള്ള ഹരിയാന്‍വിയും തമ്മിലുള്ള വ്യത്യാസം . രണ്ടാമത്തേതില്‍ പറയുന്ന ആളിന്റെ കയ്യില്‍ ഒരു വടിയും കൂടിയുണ്ടാകും . ബാക്കിയൊക്കെ സേം സേം . .
കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂറു രൂപയുടെ കള്ളനോട്ടുകൊണ്ട് കോഴഞ്ചേരിക്കു പോയി . മൂപ്പതു രൂപായിക്ക് സാധനങ്ങള്‍ വാങ്ങി . കൊടുത്തത് കള്ളനോട്ടാണെന്ന് അറിയാതെ കടക്കാരന്‍ രുപാ വാങ്ങി പെട്ടിയില്‍ ഇട്ടു . ബാക്കി എഴുപതു രൂപാ വാങ്ങി വീട്ടിലേക്കു പോന്നു . വീട്ടില്‍ വന്നു നോക്കിയപ്പോളാണ് സത്യം മനസ്സിലായത് . കൈയ്യില്‍ നാല്‍പ്പതിന്റെയും മുപ്പതിന്റെയും ഓരോ നോട്ടുകള്‍ .
ഇതിൽ പല പൂക്കളും ഇപ്പോഴാണു ശ്രദ്ധിക്കുന്നത് . കുരുമുളകിന്റെ , കശുമാവിന്റെ - ഇതൊക്കെ ഒപ്പിച്ചെടുത്തതിനു നന്ദി .
കൃഷ്ണദേവരായരാണ് ഈ സാമ്രാജ്യത്തിലെ പേരുകേട്ട ഭരണാധികാരി . വിജയനഗരം റോമിനേക്കാൾ മഹനീയമാണെന്നും കൃഷ്ണദേവരായരെ കുറ്റമറ്റ ചക്രവർത്തി എന്നും പോർത്തുഗീസ് സഞ്ചാരി ഡോമിങ്കോ പയസ് അഭിപ്രായപ്പെട്ടിട്ടുണ്ട് [ 1 ]
മാര്ച്ച് അഞ്ചിന് നടക്കുന്ന പ്രതിഷേധത്തിന് എന്റെ സര്വ്വ വിധ പിന്തുണയും ആശംസകളും . വിശ്വം മാഷിന്റെ കണ്ണുതുറപ്പിക്കുന്ന ഒരു പോസ്റ്റ് എന്റെ പേജ് സന്ദര്ശിക്കുന്നവരുടെ മുന്നില് അവതരിപ്പിക്കുകയാണ് . എനിക്ക് പറയുവാനുള്ളതെല്ലാം …
' ആനവായിൽ അമ്പഴങ്ങ ' എന്നു കേട്ടിട്ടില്ലേ ? ഈ പഴമൊഴിയിൽ തെല്ലും പതിരില്ല . കരയിലെ ഏറ്റവും വലിയ മൃഗമായ ആനക്ക് അൽപമൊന്നും പോരാ തീറ്റ . കണക്ക് കേൾക്കുമ്പോൾ ആരും അദ്ഭുതപ്പെട്ടുപ്പോകുമെന്നതാണ് യാഥാർത്ഥ്യം . ആനയെ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ തീറ്റക്കണക്ക് ഒക്കെ ആരു നോക്കാൻ ? എന്നാൽ അതിലുമുണ്ട് കുറെ കാര്യങ്ങൾ . ഒരു ദിവസത്തിൽ 24 മണിക്കൂറാണ് ഉള്ളതെങ്കിൽ അതിൽ 20 മണിക്കൂറും തീറ്റയിൽ വ്യാപൃതനാവാനാണ് ഗജവീരനിഷ്ടം . നാരുള്ള ആഹാരങ്ങൾ കൂടുതലിഷ് ടം . കാട്ടാന മരത്തൊലി , മരച്ചില്ല , പച്ച ഇലകൾ , ഇല്ലി , പുല്ല് എന്നിവയൊക്കെ തിന്നുമ്പോൾ നാട്ടാന പനംപട്ട , തെങ്ങോല , കൈത , പനമരം , ചോളത്തണ്ട് , കരിമ്പ് എന്നിവയൊക്കെ ഭക്ഷണമാക്കുന്നു .
രക്തബന്ധം , മുലകുടിബന്ധം , വിവാഹബന്ധം തുടങ്ങി വിവിധ കാരണങ്ങളാല്‍ ചില സ്ത്രീകളുമായുള്ള വിവാഹം ഖുര്‍ആന്‍ നിരോധിച്ചിരിക്കുന്നു :
ദുര്‍ബലനും രോഗിയുമായ മുആവിയ രണ്ടാമന് സിറിയക്കാര്‍ ബൈഅത്തു ചെയ്തെങ്കിലും ഖലീഫയാകുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല . 40 ദിവസം ഖലീഫസ്ഥാനം വഹിച്ച മുആവിയ പിന്‍ഗാമിയെ നിശ്ചയിക്കുവാനുള്ള അധികാരം സമുദായത്തെ ഏല്‍പ്പിച്ചു . അധികാരം പൂര്‍ണമായി നഷ്ടപ്പെടുമോ എന്ന് ഉമവികള്‍ ഭയപ്പെട്ടു . അതിനാല്‍ അവര്‍ മൂന്നാം ഖലീഫ ഉസ്മാനുബനു അഫ്ഫാന്റെ സെക്രട്ടറിയായിരുന്ന മര്‍വാനുബ്നു ഹഖമിനെ ഖലീഫയായി തിരഞ്ഞെടുത്തു . ഹിജ്റ 64 ദുല്‍ഖഅദില്‍ മര്‍വാനുബ്നുഹകം സിറിയയിലെ ഖലീഫയായി . അപ്പോള്‍ സിറിയ ഒഴിച്ച് ഇസ്ലാമിക രാഷ്ട്രത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം അബ്ദുല്ലാഹിബ്നു സുബൈറിന്റെ ഖിലാഫത്തിന്‍ കീഴിലായിരുന്നു .
' പിന്നെ ഒന്നുമില്ല . കുറച്ച് നേരം ഇരുന്നിട്ട് പോയി . '
ഇന്ന് രാവിലെ നിഖിലിന്റെ ഇളയരാജ പോസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എന്റെ ഒരു സുഹൃത്തും ഈയഭിപ്രായം പറഞ്ഞു . അവര്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞതായിരുന്നു .
ജെറി താങ്കളുടെ വാക്കുകളിലുള്ളത്ര വെറുപ്പും പക്വതകുറവും ഒന്നും ബീമാപള്ളിയുടെ പോസ്റ്റിലോ കമന്റിലോ ഇല്ലല്ലോ സുഹൃത്തേ . . . ഒരു സഥലത്തും ബോംബു പോട്ടുന്നത് മതത്തിന് വേണ്ടിയല്ല . രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് . മതരഹിത മതക്കാരും ബോബു പൊട്ടിക്കുന്നതില്‍ മോശക്കാരുമല്ല . പിന്നെ മറ്റൊരു കാര്യം , ലോകത്ത് ഏത് പ്രത്യായ ശാസ്ത്രമായാലും മതമായാലും പരസ്പരം വിരുദ്ധമായ അഭിപ്രായ ചേരികളിലായിരിക്കും . ഒരോരുത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് . ഇത് മൌലികാവകശങ്ങളില്‍പെട്ടതാണ് . ഇത് പരസ്പരം അംഗീകരിച്ചു കൊടുക്കാനുള്ള മനസ്സുണ്ടാവാന്‍ അത്പം പക്വതയുടെ ആവശ്യമുണ്ട് .
എം . പി . സൂര്യദാസ് വടകര വടകരയിലെ രാഷ്ട്രീയകാലാവസ്ഥ എന്നും പ്രവചനങ്ങള്‍ക്ക് വിധേയമായിരുന്നു . മൂന്നു പതിറ്റാണ്ടിനിടെ ഒരുതവണപോലും ഇടതുമുന്നണിയുടെ ഉറക്കംകെടുത്താന്‍ ഇവിടത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് സാധിച്ചിട്ടില്ല . പഴയ കണക്കുകള്‍ സിറ്റിങ് എം . പി . യും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ അഡ്വ . പി . സതീദേവിക്ക് ആത്മവിശ്വാസം പകരുമ്പോള്‍ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഐക്യമുന്നണിയിലെ മുല്ലപ്പള്ളി രാമചന്ദ്രനെ ആവേശം കൊള്ളിക്കുന്നു . സതീദേവിക്ക് വടകരയില്‍ ഇത് രണ്ടാം അങ്കമാണ് . അഞ്ചുതവണ കണ്ണൂരില്‍ ഇടതിനെ പിടിച്ചുകെട്ടിയ അനുഭവസമ്പത്തുമായാണ് മുല്ലപ്പള്ളി ഇത്തവണ സ്വന്തം നാട്ടില്‍ പോരിനിറങ്ങുന്നത് . കടത്തനാടന്‍ മണ്ണില്‍ പതിനെട്ടടവിനു പുറമേ പൂഴിക്കടകനും പയറ്റാന്‍ തയ്യാറായി ഇരുമുന്നണികളും പോര്‍ക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഇക്കുറി ഫലം പ്രവചനാതീതം . മണ്ഡലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ള ശക്തമായ വേരോട്ടവും അഞ്ചുവര്‍ഷക്കാലം ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രചാരണരംഗത്ത് സഹായകരമാവുമെന്ന കണക്കുകൂട്ടലിലാണ് സതീദേവി . എന്നാല്‍ കാര്യമായ സ്വാധീനമുള്ള ജനതാദളിന്റെ നിലപാടും ഒഞ്ചിയം കേന്ദ്രമായി സി . പി . എമ്മില്‍ ഉയര്‍ന്നുവന്ന വിമതനീക്കവും അവസരമാക്കി ഇടതുകോട്ടയില്‍ വിള്ളലുണ്ടാക്കാനുള്ള കരുനീക്കത്തിലാണ് മുല്ലപ്പള്ളി . ഇവര്‍ക്കൊപ്പം ബി . ജെ . പി . യിലെ കെ . പി . ശ്രീശന്റെയും സി . പി . എം വിമതര്‍ രൂപവത്കരിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ടി . പി . ചന്ദ്രശേഖരന്റെയും സാന്നിധ്യവും ശ്രദ്ധേയമാണ് . വടകരയില്‍ കഴിഞ്ഞതവണ സതീദേവി കോണ്‍ഗ്രസ്സിലെ എം . ടി . പത്മയെ 1 , 30 , 000 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത് . പക്ഷേ , പഴങ്കഥ അയവിറക്കിയതുകൊണ്ട് ഇക്കുറി കാര്യമില്ലെന്ന് ഇടതുമുന്നണിക്ക് നന്നായി അറിയാം . ഒഞ്ചിയം , ഏറാമല മേഖലയില്‍ വിമത ശബ്ദവുമായി ടി . പി . ചന്ദ്രശേഖരന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നിസ്സാരമായി തള്ളാന്‍ കഴിയില്ല . സി . പി . എമ്മിലും ഇടതുമുന്നണിയും ഇതുപോലെ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടിയ കാലഘട്ടം വടകരയില്‍ മുന്‍പ് ഉണ്ടായിട്ടില്ല . ജനതാദളിന് സംഘടനാപരമായി നല്ല സ്വാധീനമുള്ള പ്രദേശമാണ് വടകര . കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയമായി പ്രതികരിക്കാനുള്ള ജനതാദളിന്റെ തീരുമാനവും പുതുതായി രൂപം കൊണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളിയും വടകരയിലെ ജയാപജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കും . പ്രതികൂല ഘടകങ്ങളെല്ലാം മറികടക്കാനുള്ള സി . പി . എമ്മിന്റെ സംഘടനാ മികവ് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ പ്രാപ്തമാണെന്ന് സതീദേവി വിശ്വസിക്കുന്നു . അനുകൂല കാലാവസ്ഥയ്‌ക്കൊപ്പം മുല്ലപ്പള്ളിയുടെ പ്രതിച്ഛായയും ഇത് അണികളില്‍ ഉണ്ടാക്കിയ ആവേശവുമാണ് യു . ഡി . എഫ് . മുതല്‍ക്കൂട്ടായി കാണുന്നത് . വിദ്യാര്‍ഥി , യുവജന പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മുല്ലപ്പള്ളിയും സതീദേവിയും അഭിഭാഷകരാണ് . കെ . എസ് . യു . സംസ്ഥാന വൈസ് പ്രസിഡന്റ് , കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ കെ . പി . സി . സി . ജനറല്‍ സെക്രട്ടറി , എ . ഐ . സി . സി . സെക്രട്ടറി എന്നീ നിലകളില്‍ മുല്ലപ്പള്ളി ശ്രദ്ധേയനായി . രണ്ടുവര്‍ഷം കേന്ദ്രകൃഷി സഹമന്ത്രിയായിരുന്നു . ഇപ്പോള്‍ കെ . പി . സി . സി . വൈസ് പ്രസിഡന്റ് . എസ് . എഫ് . ഐ . സംസ്ഥാന നേതാവായിരുന്ന സതീദേവി . ഡി . വൈ . എഫ് . ഐ . സംസ്ഥാന വൈസ് പ്രസിഡന്റ് , സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ഇപ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറിയാണ് . സി . പി . എം . കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച എം . ദാസന്റെ ഭാര്യയും പി . ജയരാജന്‍ എം . എല്‍ . എ . യുടെ സഹോദരിയുമായ സതീദേവി സി . പി . എം . സംസ്ഥാന കമ്മിറ്റി അംഗമാണ് . കുഞ്ഞിപ്പള്ളി , കൈനാട്ടി എന്നിവിടങ്ങളില്‍ മേല്‍പ്പാലം അനുദിച്ചുകിട്ടിയതും വടകര , തലശ്ശേരി , മാഹി റെയില്‍വേസ്റ്റേഷനുകള്‍ മോഡല്‍ സ്റ്റേഷനുകളായി പ്രഖ്യാപിച്ചതും തന്റെ നേട്ടമായി സതീദേവി പറയുന്നു . എം . പി . ഫണ്ടില്‍ നിന്ന് 2 . 67 കോടിരൂപ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി നീക്കിവെച്ചതും അവര്‍ എടുത്തുകാട്ടുന്നുണ്ട് . എന്നാല്‍ ഒരു ചെറുകിട വ്യവസായ യൂണിറ്റ് പോലുമില്ലാതെ മലബാറിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശമായി വടകര മാറിയതിന് മുഖ്യകാരണം മുപ്പതുവര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഇടതുമുന്നണിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു . ഗ്രാമീണ മേഖലയുടെ വികസനത്തിനായി 42 , 000 കോടിരൂപ കേന്ദ്രം ചെലവഴിച്ചപ്പോള്‍ , ഇതില്‍ ഒരു രൂപപോലും വടകരക്ക് ലഭിക്കാതിരുന്നത് പിടിപ്പുകേടുകൊണ്ടാണെന്ന് അദ്ദേഹം ആരോപിക്കുന്നു . എ . ബി . വി . പി . ദേശീയ നിര്‍വാഹക സമിതി അംഗം , യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി , പ്രസിഡന്റ് , ബി . ജെ . പി . സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചിതനായ കെ . പി . ശ്രീശന്‍ ഇപ്പോള്‍ ബി . ജെ . പി . സംസ്ഥാന വൈസ് പ്രസിഡന്റാണ് . നേരത്തേ ബാലുശ്ശേരി , ബേപ്പൂര്‍ നിയോജകമണ്ഡലത്തിലും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട് . വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത് രണ്ടാംവട്ടമാണ് ശ്രീശന്‍ രംഗത്തിറങ്ങുന്നത് . നവ മുതലാളിത്തത്തിന്റെ സാമ്പത്തികനയം മുന്നോട്ടുവെക്കുന്ന സി . പി . എമ്മിനെതിരെ യഥാര്‍ഥ ഇടതുപക്ഷ ബദല്‍ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇടത് ഏകോപന സമിതി നേതാവ് ടി . പി . ചന്ദ്രശേഖരന്റെ വാദം . സി . പി . എമ്മിന്റെയും ഇടതുമുന്നണിയുടെയും , യഥാര്‍ഥ ' കുലംകുത്തികള്‍ ' ആരെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമെന്ന് , എസ് . എഫ് . ഐ . , ഡി . വൈ . എഫ് . ഐ . ജില്ലാ സെക്രട്ടറി എസ് . എഫ് . ഐ . സംസ്ഥാന ജോയന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു . വടകരയില്‍ ആര് ജയിച്ചാലും അത് ചരിത്രനേട്ടമാവും . യു . ഡി . എഫ് . ആണെങ്കില്‍ അത് മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷമുള്ള കന്നിജയം . എല്‍ . ഡി . എഫ് . ആണെങ്കില്‍ സി . പി . എം . വിമതരില്‍ നിന്നും മുന്നണിയില്‍ നിന്നും ഉയര്‍ന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടുള്ള വമ്പന്‍ നേട്ടം .
പാഠപുസ്തകങ്ങളും ആണവകരാറുമൊക്കെ ഇനി വരുന്ന നമ്മുടെ നാളുകള്‍ നീറിപ്പുകക്കുമെന്ന് തീര്‍ച്ചയാണ് . എങ്കിലും , ഈ കുറിപ്പ് അതിനെക്കുറിച്ചൊന്നുമല്ല . കണ്ണും കാതും യാദൃശ്ചികമായി ഇന്നലെ മറ്റൊരു ചെറിയ ദൃശ്യത്തില്‍ പതിഞ്ഞു . അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത് . ' എല്ലാരും പാടണ് ' എന്ന റിയാലിറ്റി ഷോ . കൈരളിയിലോ മറ്റോ . ഇന്നലെ അബദ്ധവശാല്‍ കാണാനിടയായി . ഇത്തരം റിയാലിറ്റി ഷോകളിലെ ചില വിധികര്‍ത്താക്കളുടെ മൂരിശൃംഗാരത്തെക്കുറിച്ചും , അസാമാന്യവളിപ്പുകളെക്കുറിച്ചുമൊക്കെ മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനും ഇടക്ക് നേരിട്ട് കാണാനുമുള്ള ദുര്‍വ്വിധി ഉണ്ടായിട്ടുമുണ്ട് . പക്ഷേ ഇന്നലത്തെ ദൃശ്യം ഭയങ്കരമായിരുന്നു . അമ്പതിനോടടുത്ത ഒരു പാവം വീട്ടമ്മ ഒരു പാട്ടുപാടി . അവരെക്കൊണ്ടാവും വിധം . അതാ വരുന്നു ആ പതിവ് അശ്ലീല ഭാവഹാദികളുമായി , വീട്ടമ്മയുടെ ശബ്ദം വികൃതമായി അനുകരിച്ച് , സ്വയം ആസ്വദിച്ച് , ശരത് എന്ന നല്ല സംഗീതസംവിധായകന്റെ മനംപിരട്ടുന്ന കമന്റുകള്‍ . ' പ്രിയതമാ . . ' എന്ന സുശീലാമ്മയുടെ പഴയ പാട്ടായിരുന്നു അവര്‍ പാടിയത് . അവരുടെ ' ഫാള്‍സ് ' ശബ്ദത്തിനെയാണ് നമ്മുടെ മഹാനായ സംഗീതസംവിധായകന്‍ നിര്‍ത്തി പൊരിച്ചത് . പാട്ടിന്റെ ചരണങ്ങളിലെ ' നാഥാ ' എന്ന വിളി കേട്ടാല്‍ ' വല്ല്യമ്മ ' യുടെ ഭര്‍ത്താവ് ഓടിപ്പോകുമെന്നും , ഈ വിധത്തിലുള്ള കള്ളശബ്ദത്തില്‍ പാടിയിരുന്ന ഒരു പാട്ടുകാരി നമുക്കുണ്ടായിരുന്നുവെന്നുമൊക്കെ വെച്ചു കാച്ചി ഈ മഹാന്‍ . കൂട്ടത്തില്‍ , ആ സ്ത്രീയുടെ മകനോട് ഒരു ഉപദേശവും , ' അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണ ' മെന്ന് . ആ സാധു സ്ത്രീ പതിവായി ഗാനമേളകളിലൊന്നും പങ്കെടുക്കുന്ന ആളായിരിക്കില്ലെന്നും , ഇത്തരമൊരു അവസരം വന്നപ്പോള്‍ ഒരുപക്ഷേ ഒരു തയ്യാറെടുപ്പുപോലുമില്ലാതെ പാട്ടിലുള്ള താത്‌പര്യം ഒന്നുകൊണ്ടു മാത്രം , മറ്റൊരു മത്സരാര്‍ത്ഥിയായ തന്റെ മകന്റെ കൂടെ ഇതില്‍ പങ്കെടുത്തതായിരിക്കുമെന്നും ഊഹിക്കാനുള്ള സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം പരിഷകളെ എന്തിനാണ് ഇത്തരം വിധികര്‍ത്താക്കളായി ഇങ്ങനെ എഴുന്നള്ളിക്കുന്നത് . ഈ മാന്യ ദുര്‍മ്മേദസ്സിന് നന്നായി അറിയാവുന്ന മറ്റൊരു പണിയുണ്ടല്ലോ . നല്ലൊരു സംഗീതസംവിധായകനാണ് ടിയാന്‍ . ഇതെഴുതുന്നയാള്‍ക്ക് അതില്‍ ഒരു സംശയവുമില്ല . മാത്രവുമല്ല , ഇത്തരം ആഭാസന്മാരായ വിധികര്‍ത്താക്കളെ ചെല്ലും ചിലവും കൊടുത്ത് ക്ഷണിച്ചുവരുത്തുന്ന ചാനലുകാരെയാണ് യഥാര്‍ത്ഥത്തില്‍ ആദ്യം പൂശേണ്ടത് എന്നും ബോദ്ധ്യമുണ്ട് . പക്ഷേ ക്ഷണിച്ചു എന്ന ഒരൊറ്റ കുറ്റം കൊണ്ട് , ഒരു പ്രമുഖ ചാനലില്‍ വന്ന് എന്തു തോന്ന്യാസവും പറയാം എന്നു കരുതിയ , അഹങ്കാരത്തിന് അവയവം വെച്ച ഇത്തരം ചവറുകളെ സഹിക്കേണ്ടിവരുന്ന നമ്മുടെയൊക്കെ ഒരു യോഗം . അതിനെയാണ് ഞാന്‍ കുറ്റം പറയുക . കൈരളിയില്‍ തന്നെ ' ഗന്ധര്‍വ്വസംഗീതം ' എന്ന മറ്റൊരു റിയാലിറ്റി ഷോ നടക്കുന്നുണ്ട് . ജോണ്‍സണ്‍ എന്ന അതുല്യനായ മറ്റൊരു സംഗീതസംവിധായകനാണ് അവിടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ . ജോണ്‍സണ്‍ കുട്ടികളെ വിലയിരുത്തുന്നതും , അവരുടെ തെറ്റുകുറ്റങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതും കണ്ടിട്ടുണ്ടോ , ശരത് എന്ന ഈ കോമാളി ? അതങ്ങിനെയാണ് . ചിലരില്‍ നല്ല സംഗീതവും നല്ല സംസ്കാരവും സമഞ്ജസമായി സമ്മേളിക്കും . താന്‍ അതിനൊരു അപവാദമാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ശരത്തിനെയും എം . ജയചന്ദ്രനെപ്പോലെയുമുള്ള പ്രതിഭാധനരെങ്കിലും അഹങ്കാരികളായ ചപ്പിലപ്പൂതങ്ങള്‍ . ഈനാംപേച്ചിക്കെന്ന പോലെ , ചിലപ്പോള്‍ കൂട്ടിന് നമ്മുടെ ശ്രീക്കുട്ടനും . ദക്ഷിണാമൂര്‍ത്തിസ്വാമിയുടെയോ , ബാബുക്കയുടെയോ ദേവരാജന്‍ മാഷിന്റെയോ , രാഘവന്‍മാഷിന്റെയോ , രവീന്ദ്രന്‍ മാഷിന്റെയോ , ജോണ്‍സണ്‍ മാസ്റ്ററുടെയോ പകുതിയെങ്കിലും പ്രതിഭ ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ കഥ ?
സന്തോഷ് : കമന്റിനു നന്ദി ജീന : ചമ്മന്തി ഉണ്ടാക്കിയ വാഴയില തൂത്തും തുടച്ചും നക്കിയും ഒക്കെ ഞങ്ങളും അകത്താക്കാറുണ്ട് . വല്ല പനിയും വന്ന് കിടക്കുമ്പോൾ , വായ്ക്ക് രുചിയില്ലാത്ത സമയത്ത് ഈ ചമ്മന്തി ഉണ്ടെങ്കിൽ ചോറുണ്ണാൻ സുഖമുണ്ട് . കമന്റിനു നന്ദി പ്രമീള : മീൻ ഇല്ലെങ്കിൽ ഇളം അച്ചിങ്ങയോ വഴുതനങ്ങയോ ചേർക്കും എന്നുള്ളത് എനിക്കും പുതിയ അറിവാണു . ഈ അറിവിനു നന്ദി പ്രമീള ആഷ : വരവിനും കമന്റിനും നന്ദി പറയുന്നു അരുൺ ദാസ് വടകര : ഈ ചമ്മന്തി കഴിച്ചാൽ ഒന്നും സംഭവിക്കില്ല എന്നു ഞാൻ ഗ്യാരന്റി . അതു മാത്രമല്ല വീട്ടിലെ പുളിയില മുഴുവൻ തീർന്നിരിക്കും എന്നതിനും ഞാൻ ഗ്യാരണ്ടി ! ഈ വൈകിയ വേളയിലും ഇവിടെ വന്ന എല്ലാവർക്കും നന്ദി പറയട്ടെ
സാധാരണ നാം ഭൗതികവസ്തു എന്നത്കൊണ്ട് വിവക്ഷിക്കുന്നതെല്ലാം കര്‍തൃപുരുഷന്റെ മനസ്സില്‍ മാത്രമുള്ളതാണെന്ന് സിദ്ധാന്തിക്കുന്ന ഈ പ്രമാണത്തെ ആത്മനിഷ്ട ആശയവാദം എന്നു പറയുന്നു .
പതിനാറാമത്തെ വയസ്സിൽ ജോൺസണ് റോച്ചസ്റ്ററിലെ പെദ്മോറിൽ ബന്ധുക്കളായ ഫോർഡുമാരോടൊപ്പം കഴിയാൻ അവസരം കിട്ടി . [ 24 ] അവിടെ അദ്ദേഹം കൊർണേലിയസ് ഫോർഡുമായി ഉറ്റ സൗഹൃദത്തിലായി . ക്ലാസ്സിക്കുകളിൽ നല്ല അറിവുണ്ടായിരുന്ന കൊർണേലിയസ് , ഒഴിവുസമയങ്ങളിൽ ആ അറിവ് ജോൺസണ് പകർന്നുകൊടുത്തു . [ 25 ] പണ്ഡിതനായി അംഗീകരിക്കപ്പെട്ടവനും പിടിപാടുള്ളവനുമായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്ന ഫോർഡ് , ജോൺസന്റെ സന്ദർശനം കഴിഞ്ഞ് ആറുവർഷത്തിനുള്ളിൽ മരിച്ചു . [ 26 ] ബന്ധുക്കളോടൊത്ത് ആറുമാസം ചെലവഴിച്ചശേഷം ജോൺസൻ ലിച്ച്‌ഫീൽഡിൽ മടങ്ങിയെത്തി . ദീർഘമായ ഈ അസാന്നിദ്ധ്യം ഉത്തരവാദിത്വമില്ലായ്മയായെടുത്ത ഹെഡ്മാസ്റ്റർ ഹണ്ടർ , ലിച്ച്‌ഫീൽഡിലെ വ്യാകരണപാഠശാലയിൽ പഠനം തുടരാൻ ജോൺസണെ അനുവദിച്ചില്ല . [ 27 ] ലിച്ച്‌ഫീൽഡിലെ പഠനം സാധ്യമല്ലെന്നായപ്പോൾ ജോൺസൺ സ്റ്റൂർബ്രിഡ്ജിൽ എഡ്‌വേർഡ് ആറാമൻ രാജാവിന്റെ പേരിലുള്ള വ്യാകരണപാഠശാലയിൽ ചേർന്നു . [ 25 ] പാഠശാല പെഡ്മോറിന് അടുത്തായിരുന്നതുകൊണ്ട് , ഫോർഡുമാർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ജോൺസണ് അവസരം കിട്ടി . അദ്ദേഹം കവിതകളും ഗദ്യപരിഭാഷകളും രചിക്കാൻ തുടങ്ങി . [ 27 ] എന്നാൽ സ്റ്റൂർബ്രിഡ്ജിൽ ആറുമാസം കൂടിമാത്രം കഴിച്ചുകൂട്ടിയിട്ട് അദ്ദേഹം ലിച്ച്‌ഫീൽഡിൽ മാതാപിതാക്കന്മാരുടെ അടുത്തേക്ക് മടങ്ങി . . [ 28 ]
സ്പ്രെഡ് ഷീറ്റിന്റെ ലിങ്ക് പോസ്റ്റിൽ ചേർത്തു . SWIFT CODE , IFSC CODE എന്നിവയും ചേർത്തു . ആരുടെയും കണ്ണുതുറപ്പിക്കുന്ന ഈ പ്രതികരണങ്ങൾക്ക് ഒരായിരം നന്ദി . നാളെ മുതൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ബാർ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താൻ ശ്രമം തുടങ്ങുന്നു .
ജാഹിലീ കാലത്ത് നിലവിലുണ്ടായിരുന്ന ന • നിറഞ്ഞ സമ്പ്രദായങ്ങളെ ശറഅ് നിലനിര്‍ത്തുകയും അല്ലാത്തവയെ നിരോധിക്കുകയും ചെയ്തു എന്നതാണ് ശരീഅത്ത് നിയമങ്ങളിലെ വിധിയായി ' ഉര്‍ഫി ' നെ അംഗീകരിക്കുന്നവരുടെ തെളിവ് . ജാഹിലീ സമ്പ്രദായങ്ങളിലെ കച്ചവടം ഉദാഹരണം .
ഒന്നാലോചിച്ചിട്ട് ചേട്ടന്‍ ഗൌരവം വിടാതെ പറഞ്ഞു . " ഉം , ശരി . ഇനി എന്നെ ഉപദേശിയ്ക്കാന്‍ വരരുതെന്ന് അവളോട് പറഞ്ഞേക്ക് . എന്നിട്ട് കയറി വരാന്‍ പറയ് " അതു കേട്ടതോടെ എനിയ്ക്കും ആശ്വാസമായി . ഞാന്‍ ചേച്ചിയെ വിളിച്ച് വീട്ടിലേയ്ക്കു കയറ്റി വിട്ടു . തുടര്‍ന്ന് ഞാന്‍ രണ്ടാളോടും യാത്ര പറഞ്ഞിറങ്ങി . അപ്പോള്‍ ചേട്ടന്‍ പുറകില്‍ നിന്നു വിളിച്ചു . എന്നിട്ടു പറഞ്ഞു .
എന്നാലും ഏതോ കുരങ്ങനിത്രയും കാലം ഈ ബൂലോകത്തില് പേരില്‍ ചെറിയ മാറ്റമൊക്കെ വരുത്തി തന്റെ ഇഷ്ട നായകനായ ആനയുടെ തലയും പടമായി കൊടുത്ത് നമ്മളെയൊക്കെ പറ്റിച്ചല്ലോ ഭഗവാനേ … .
ജമാഅത്തെ ഇസ്‌ലാമി ` ദൈവരാഷ്‌ട്ര വാദം ' ഉന്നയിക്കുന്ന സംഘടനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത് പരിഭവിക്കുന്നതും കണ്ടു . അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ പുത്തന്‍ വാദം . ` ഹുകൂമത്തെ ഇലാഹി ' എന്ന ദൈവരാഷ്‌ട്ര വാദമല്ല ` ഇഖാമത്തെ ദീന്‍ ' എന്ന മതസംസ്ഥാപനമാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് ആരിഫലി ആണയിടുന്നു .
1961 - ല്‍ ട്രൂജില്ലോ വധിക്കപ്പെട്ടു . തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ 1961 ന . - ല്‍ അധികാരം പിടിച്ചെടുക്കുവാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും പ്രസിഡന്റ് ബലേഗര്‍ ( 1960 - ല്‍ ട്രൂജില്ലോ ഇദ്ദേഹത്തെ പ്രസിഡന്റായി നിയമിച്ചിരുന്നു ) ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു . എന്നാല്‍ ബലേഗര്‍ പ്രസിഡന്റായി തുടരുന്നതിനോടു പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചില്ല . ബലേഗര്‍ പ്രതിപക്ഷകക്ഷികളുമായി അനുരഞ്ജനാത്മകമായ ധാരണ ഉണ്ടാക്കിയതനുസരിച്ച് റിപ്പബ്ളിക്കിനു മേല്‍ ഒ . എ . എസ് . ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ തീരുന്നതുവരെ ഇദ്ദേഹം തന്നെ പ്രസിഡന്റായി തുടരാന്‍ തീരുമാനമുണ്ടായി .
അറിയാതെ കയ്യില്‍ വന്നുപെട്ട ബോള്‍ നെഞ്ചുവേദനയുണ്ടാക്കിയെങ്കില്‍ എന്താ . . സീനിയര്‍ കളിക്കാര്‍ക്കിടയില്‍ സ്വന്തമായ ഒരു ഇമേജുണ്ടാക്കാന്‍ കഴിഞ്ഞില്ലെ ശ്രീ . . ! പരീക്ഷ് തുടങ്ങുന്ന ദിവസമ്മല്ല എണ്ണികെണ്ടിരിക്കുക അതു കഴിയുന്ന ദിവസം തന്നെയാണ് . . ഇത് എല്ലാവരും ഇങ്ങനെ തന്നെയാണ് അല്ലെ . ഞാന്‍ കരുതിയിരുന്നു ഞങ്ങള്‍ പഠിപ്പില്‍ മണ്ടന്മാര കുട്ടികള്‍ മാത്രമാണ് അങ്ങനെ എണ്ണുകയുള്ളൂ എന്നാണ് . . ! ! പിന്നെ പരീക്ഷയൊക്കെ കഴിഞ്ഞ് അവധി തുടങ്ങിയാല്‍ സത്യം പറഞ്ഞാല്‍ സ്കൂള്‍ തുറക്കാന്‍ പൂതിയാവും . ദൂര സ്ഥലത്തു നിന്നും വരുന്ന കൂട്ടുകാരെയൊക്കെ കാണാന്‍ കൊതിയാവാന്‍ തുടങ്ങും . ! ! നല്ല പോസ്റ്റ് ശ്രീ കുറച്ചു നേരം കുട്ടിക്കാലത്തിലൂടെ ഒന്നു ഓടി കളിച്ചു . ! !
സനാതനന്‍ വിഷയങ്ങളില്‍ ഇത്ര വൈവിധ്യം വേറെ എവിടെയും കാണാന്‍ പറ്റില്ല . പതിവു പോലെ ഇതും നന്നായിട്ടോ
ഫോണ്‍ എടുത്തപ്പഴേ ബൈക്ക് മേടിച്ചിട്ട് കറങ്ങാന്‍ കൊണ്ടുപോയില്ല എന്നും പറഞ്ഞ് അവള്‍ പരിഭവപ്പെട്ടു . .
ഇന്ന് കാണപ്പെടുന്ന തൗറാത്തിന്റെയു ഇഞ്ചീലിന്റെയും മാറ്റം വന്ന രൂപങ്ങള്‍ എന്നറിയപ്പെടുന്ന ബൈബിള്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും മുഹമ്മദ് നബിയെക്കുറിച്ച മുന്നറിയിപ്പുകള്‍ ഉണ്ടോ . അതെ എന്ന് മുസ്്‌ലിംകളും ഇല്ല എന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു . ഒരു കാര്യം പറയട്ടെ . ഇന്ന് കാണുന്ന ബൈബിളില്‍ മുഹമ്മദ് നബിയെക്കുറിച്ച പരാമര്‍ശം ഉണ്ടെന്ന് വിശ്വസിക്കല്‍ മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമൊന്നുമല്ല . അങ്ങനെ ഉറപ്പിച്ച് ക്രൈസ്തവ സഹോദരങ്ങള്‍ പറയുന്നുവെങ്കില്‍ അതവരുടെ വിശ്വാസം . എന്നാല്‍ മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ബൈബിളില്‍ അപ്രകാരം പരാമര്‍ശമുണ്ടായിരുന്നു എന്നെങ്കിലും മുസ്്‌ലിംകള്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥരാണ് . ചിലര്‍ അതുതന്നെയാണ് ഇന്നുള്ള ബൈബിളെന്നും അതില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും അതിനാല്‍ ചില വചനങ്ങളില്‍ വ്യക്തമായ സൂചനകളുണ്ടെന്നും വിശ്വസിക്കുന്നു . അത്തരത്തിലുള്ള വചനങ്ങള്‍ നാം നേരത്തെ ഇവിടെ ചര്‍ച ചെയ്തിട്ടുണ്ട് . അത്തരം ചര്‍ചയിലേക്ക് തിരിയുന്ന പക്ഷം ഞാന്‍ പറഞ്ഞുവന്നത് പാതിവഴിയിലുപേക്ഷിക്കേണ്ടി വരും . അതിലേക്ക് ഇപ്പോള്‍ പോകാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആ ചര്‍ച വീണ്ടും ഇവിടെ ആവര്‍ത്തിക്കരുതെന്ന് ഉണര്‍ത്തുന്നു .
നട്ടപ്പി . പറഞ്ഞത് മൊത്തം നുണ , കല്ലു വെച്ച നുണ ! ബട്ട് , കുറെക്കാലമായി ഞാന്‍ ശ്രദ്ധിക്കുന്നു , എന്റെ ഏറ്റവും മോശമായ പടം പോസ്റ്റുന്നതില്‍ ഏതോ കുത്സിത ബുദ്ധി പ്രവര്‍ത്തിക്കുന്നു . പ്രതിഷേധിക്കുന്നു . . . ശക്തിയായി . .
അവളെന്റെ കയ്യില്‍ പിടിച്ചമര്‍ത്തി സത്യം ചെയ്യിക്കുന്ന രൂപത്തില്‍ ഒരു പ്രഖ്യാപനം നടത്തി .
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു് ? എന്തുകൊണ്ടു് ? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ ?
ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല . ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ . അറിയാത്ത ഇന്നത്തെ മക്കള്‍ക്കും , അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും ( ഓര്‍മ്മ പുതുക്കാന്‍ ) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം . ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു . അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു . മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം . കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു . അപ്പോള്‍ നായ വിചാരിച്ചു " ഹായ് ഇതു കൊള്ളാമല്ലോ . മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍ , ഇതില്‍ ഒരെണ്ണാം എടുക്കാം , തിന്നു വിശപ്പും മാറ്റാം " . നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി . വീട്ടിലെത്താറായി . ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ . നായ പാലത്തില്‍ കയറി . താഴെ വെള്ളമാണ് . നായ വെള്ളത്തിലേക്കു നോക്കി . " അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ , അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല് . " നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല . ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു . " ബൌ . . . . . ബൌ . . . . . " പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു . പ്ലൂം . . . . . . . . എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു . നായക്കു സങ്കടമായി . അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി . എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു . അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു . അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ നിഴലാണ് വെള്ളത്തില്‍ കണ്ടത് എന്ന് . വെള്ളത്തില്‍ മുമ്പ് കണ്ട നിഴല്‍ വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു : ഖിച്ചു . നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ " ഇനി ദു : ഖിച്ചിട്ടെന്തു കാര്യം ! " എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു . എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത് ? അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല . കഥ ഇഷ്ടപ്പെട്ടോ മക്കളെ . ഇനി അടുത്ത ആഴ്ച്ച പഴയ ഒരു പുതിയ കഥയുമായി വരാം . രാജേഷ് സൂര്യകാന്തി said . . . ഒരു ചെറിയ കുഴപ്പം ഈ കഥയിലുണ്ട് . . ഇതു എഴുതിയ ആള്‍ക്ക് നിഴലും പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് തോന്നുന്നു . വെള്ളത്തിലേക്ക് നോക്കിയാല്‍ നമ്മള്‍ കാണുന്നത് പ്രതിബിംബമാണ് . നിഴലല്ല . . വെളിച്ചതിനെതിരെ നില്‍ക്കുമ്പോള്‍ , നമ്മുടെ രൂപത്തിന് പുറകില്‍ വെളിച്ചം തട്ടാതിരിക്കുന്നതിനാലാണ് നിഴല്‍ ഉണ്ടാകുന്നത് . . രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു മാത്രമല്ല , ഒരു ബന്ധവുമില്ല . . ഉടനടി തിരുത്തി എന്നെ വിവരം അറിയിക്കുക . . അല്ലെങ്കില്‍ ബൂലോക കോടതിയില്‍ കേസ് കൊടുക്കും . . പിന്നെ , ബൂലോകത്ത് തെറി പറയുന്നതില്‍ ഗവേഷണം നടത്തുന്നവരും , ഗുണ്ടകളും ഒക്കെയുണ്ടെന്ന് അറിയില്ലേ . . ഉം . . വേഗം
കുടുംബശ്രീ തുടങ്ങിയവയുടെ നിര്‍ദേശ പ്രകാരമാണ് പല പഞ്ചായത്തിലും തൊഴില്‍ തീരുമാനിക്കുന്നത് . നെല്പാടങ്ങള്‍ക്ക് അരികിലൂടെയുള്ള തോട് കീറല്‍ തൊഴിലുറപ്പില്‍പ്പെടുത്തി ചെയ്യാവുന്നതാണെങ്കിലും ഇത്തവണ ഒരു പഞ്ചായത്തും ഇതിനുവേണ്ടി പദ്ധതി സമര്‍പ്പിച്ചില്ല . നീര്‍ത്തടനിര്‍മാണത്തിന് മറ്റു ഏജന്‍സികള്‍ മുഖേന വന്‍തുക സര്‍ക്കാര്‍ നല്‍കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം എന്തിനാണ് പാഴാക്കുന്നത് എന്നാണ് കര്‍ഷകരുടെ ചോദ്യം . ഒന്നിച്ച് തൊഴിലാളികളെ വിന്യസിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പകരമായി ഓരോ കര്‍ഷകനും ഒരുവര്‍ഷം ആവശ്യമുള്ള കൃഷി തൊഴിലുകള്‍ കണക്കാക്കി തൊഴിലാളികളെ ലഭ്യമാക്കണം . പണിയെടുപ്പിക്കുന്നതിനനുസരിച്ച് തൊഴില്‍തുക കര്‍ഷകന് നല്‍കുകയും കര്‍ഷകര്‍ തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ് സുതാര്യമായ ശൈലി .
കേരളത്തിലെ മുസ്ലിം സമുദായ പരിഷ്കരണ സംഘടന . 1950 ല്‍ രൂപീകരിച്ചു . അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ മുസ്ലിം സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് പ്രധാന ലക്ഷ്യം . കേരളത്തിലെ സംഘടിത ഇസ്ലാഹി പ്രവര്‍ത്തനത്തിന് തുടക്കമിട്ട കേരള മുസ്ലിം ഐക്യസംഘത്തിന്റെയും തുടര്‍ന്നു വന്ന കേരള ജംഇയ്യത്തുല്‍ ഉലമായുടെയും സ്വാഭാവികമായ തുടര്‍ച്ചയും വികാസവുമാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ ( കെ . എന്‍ . എം ) . 1924 ല്‍ സ്ഥാപിതമായ കേരള ജംഇയ്യത്തുല്‍ ഉലമാ സജീവമായ സമുദായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും ഒരു പണ്ഡിത സംഘടന ആയതിനാല്‍ ബഹുജനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്നു . ഇതു മറികടക്കാന്‍ കേരള ജംഇയ്യത്തുല്‍ ഉലമാ തന്നെ മുന്‍കൈ എടുത്താണ് കേരള നദ്വത്തുല്‍ മുജാഹിദീന് രൂപം നല്‍കിയത് . ഇത്തരം ഒരു സംഘടന രൂപീകരിക്കാന്‍ 1947 ഏപ്രില്‍ 12 ന് ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിങ്ങ് കമ്മിറ്റി എടുത്ത തീരുമാനം ഇപ്രകാരം വായിക്കാം : " ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കുക എന്ന കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശം സ്വീകരിക്കുകയും അത് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന ഉലമാക്കളും അല്ലാത്തവരുമായ എല്ലാവര്‍ക്കും സംഘടിക്കാവുന്ന ഒരു അഖില കേരള സംഘടന ഉണ്ടായിരിക്കേണ്ടതാണെന്ന് ജംഇയ്യത്തുല്‍ ഉലമായുടെ വര്‍ക്കിങ് കമ്മിറ്റിയുടെ ഈ യോഗം അഭിപ്രായപ്പെടുകയും അതിനെ വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടി പരിശ്രമിച്ച് , കഴിയുന്ന വേഗത്തില്‍ അങ്ങനെയുള്ള ഒരു സംഘടന രൂപീകരിക്കുവാന്‍ താഴെ പറയുന്ന കമ്മറ്റിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു . " മൂന്ന് വര്‍ഷത്തിനു ശേഷം 1950 ല്‍ കെ . എം . മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെ . എന്‍ . എം രൂപീകരിച്ചത് . ആദ്യയോഗത്തില്‍ 24 പേര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു . അവരില്‍ നിന്ന് 13 അംഗ പ്രവര്‍ത്തകസമിതിയും നിലവില്‍ വന്നു . കെ . എം മൌലവിയാണ് പ്രഥമ പ്രസിഡന്റ് . പി . കെ . മൂസ മൌലവി , വി . സൈദുഹാജി , എന്‍ . വി അബ്ദുസ്സലാം മൌലവി , എ . കെ അബ്ദുലത്തീഫ് മൌലവി , എം . കുഞ്ഞോയി വൈദ്യര്‍ , നെട്ടുല്‍ വീട്ടില്‍ അബ്ദുല്ല , എം . കെ . ഹാജി , കുന്നത്ത് മുഹമ്മദ് , എന്‍ . കുഞ്ഞി തര്‍വായി ഹാജി , എം അഹമ്മദ് കുഞ്ഞ് ഹാജി , ഇ . കെ മൌലവി എന്നിവരായിരുന്നു മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ . കെ . ഉമര്‍ മൌലവിയെയും പിന്നീട് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുത്തു . എന്‍ . വി . അബ്ദുസ്സലാം മൌലവിയാണ് പ്രഥമ സെക്രട്ടറി .
വിചാരം വളരെ വ്യക്തമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് , ഉദ്ദേശിച്ചത് പെന്തക്കോസ്ത്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഒരു മോശം പ്രതിച്ഛായ നല്‍കാനായിരുന്നെങ്കിലും , ഈ രണ്ട് സംഭവത്തിലും അറിയാതെയെങ്കിലും പെന്തക്കോസ്ത്കാര്‍ക്ക് ഒരു പോസിടീവ് ഇമേജ് വരാന്‍ ഈ കമന്റ് പ്രയോജനപ്പെട്ടുവെന്ന് കരുതുന്നു . ആദ്യത്തെ സംഭവത്തില്‍ പെന്തക്കോസ്ത്കാര്‍ തെറ്റു ചെയ്തുവെന്ന് ആരും പറയില്ലല്ലൊ , ഒരു ഫാമിലിയെ സഹായിച്ചുവെന്നതല്ലേ അവര്‍ ചെയ്ത കുറ്റം , അതും സഭയുടെ സ്പോണ്‍സര്‍ഷിപൊന്നും അല്ലായിരുന്നല്ലൊ ആരോ ധനശേഷിയുള്ളപെന്തക്കോസ്ത് കാര്‍ അവരെ ഗള്‍ഫില്‍ കൊണ്ടുവന്ന് ജോലി വാങ്ങികൊടുത്തു , അതിലിനി എവിടാ ബെന്യാമീനെ ദോഷം സങ്കല്‍പ്പിച്ചുണ്ടാക്കാന്‍ കഴിയുക ? രണ്ടാമത്തെ സംഭവം ഫാറൂഖെ , മതം മാറണമെന്ന് തന്നെയില്ല മാതാപിതാക്കള്‍ വിഷമിക്കുവാന്‍ , താങ്കളെ പോലെ അവര്‍ വിശ്വസിക്കുന്ന പാത വിട്ടു പോകുന്ന എന്തും അവരെ വിഷമിപ്പിക്കും , താങ്കള്‍ കരുതും താങ്കളുടെ തീരുമാനം ശരിയെന്ന് , താങ്കളുടെ സുഹൃത്ത് കരുതുന്നു അദ്ദേഹത്തിന്റേ തീരുമാനം ശരിയെന്ന് , രണ്ടും ഫലത്തില്‍ ഒന്നു തന്നെ മാതാപിതാക്കള്‍ വിഷമിക്കും , താങ്കളുടെ മാതാ പിതാക്കള്‍ വിഷമിക്കും എന്നു കരുതി താങ്കള്‍ എടുത്ത് ഏതെങ്കിലും തീരുമാനങ്ങളില്‍ നിന്നും ഫാറൂഖ് പിറകിലേക്ക് പോയോ ? അപ്പോ എങ്ങനെ താങ്കള്‍ക്ക് പറയാന്‍ കഴിയും അദ്ദേഹത്തിന്റെ തീരുമാനം തെറ്റും മാതാപിതാക്കള്‍ വിശ്വസിക്കുന്ന മതാചാരങ്ങള്‍ വിട്ടു പുറത്ത് ചാടിയ താങ്കളുടെ തീരുമാനങ്ങള്‍ ശരിയെന്നും ? സ്നേഹപൂര്‍വം ബിനു .
നീ ഇല്ലായാതാലും മൊത്തം ജീവജാലങ്ങളില്ലാതായാലും എനിക്കൊന്നും സംഭവിക്കില്ല . വീണ്ടും എന്നില്‍ ജീവന്‍ അങ്കുരിക്കും . കാടുകളും മരങ്ങളും അരുവികളുമൊക്കെ വീണ്ടും ജനിക്കും . പുതിയ കാലാവസ്ഥക്കനുയോജ്യരായ പുതിയ ജീവജാലങ്ങള്‍ .
' നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയും ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളം , ദരിദ്രരായ ഗ്രാമീണര്‍ക്ക് സൗജന്യ ആരോഗ്യപരിരക്ഷ , ഉന്നത വിദ്യാഭ്യാസം എന്നിവയൊക്കെ ലഭ്യമാക്കുകയും ചെയ്ത സത്യസായിബാബയെ ഞാന്‍ ബഹുമാനിക്കുന്നു . മനുഷ്യവിഭവവികാസത്തിന്റെ പ്രധാനഘടകങ്ങള്‍ മൂല്യാധി്ഷ്ഠിതമായ വിദ്യാഭ്യാസവും ഗുണമേന്‍മയുള്ള ആരോഗ്യരക്ഷയുമാണ് . അതിനുപുറമെ കുടിവെള്ള ലഭ്യതപോലുള്ള അടിസ്ഥാന സൗകര്യങ്ങളും മനുഷ്യശേഷിയുടെ വികാസത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് . ഇക്കാര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്നത് ശരിയാണ് . ഇന്ത്യന്‍ ജനതയുടെ വിശേഷിച്ചും ആന്ധ്ര , കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഈ ആവശ്യങ്ങളെക്കുറിച്ച് എന്നും ബോധവാനായിരുന്നു സത്യസായിബാബ . ഈ ലക്ഷ്യത്തോടെ പ്രൈമറിതലം തൊട്ട് യൂണിവേഴ്‌സിറ്റിതലം വരെ കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് ആദ്ദേഹം സൗകര്യമൊരുക്കി . ഉള്‍നാടുകളില്‍ കോര്‍പ്പറേറ്റ് ആസ്പത്രികള്‍ ഇല്ലാതിരുന്ന ഒരുകാലത്ത് ആദ്ദേഹം ഗ്രാമീണമേഖലയില്‍ 1991 - ല്‍ത്തന്നെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിച്ചു . ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ശുചിയുള്ളകുടിവെള്ളം ലഭ്യമാക്കുന്നതിന് പദ്ധതി കയ്യാറാക്കുകയും ചെയ്തു . ഈ പ്രവര്‍ത്തനങ്ങളുടെ തനതായ ഗുണവിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് '
ചന്ദ്രദശ - ചന്ദ്രദശയുടെ അപഹാരകാലത്ത് ദുർഗ്ഗാദേവീക്ഷേത്രദർശനവും ഭജനവും ഗുണം . ( ചൊവ്വ - വെള്ളി ദിവസങ്ങളിൽ )
വധൂവരന്മാരെ തെരഞ്ഞെടുക്കുന്നതില്‍ പല ഉപാധികളും ഖുര്‍ആന്‍ ചുമത്തിയിട്ടുണ്ട് . ആദര്‍ശനിഷ്ഠയും ധര്‍മബോധവുമുള്ള ഒരു സമൂഹനിര്‍മാണത്തിന് സഹായകമായിരിക്കണം കുടുംബം . അതിനാല്‍ വൈവാഹികബന്ധത്തില്‍ ഏറ്റവും പരിഗണിക്കേണ്ടത് ധര്‍മബോധത്തെയും വിശ്വാസത്തെയുമാണെന്ന് ഇസ്ലാം നിശ്ചയിച്ചു .
പിന്നിടങ്ങോട്ട് ഇത്തരം കമ്പനികളുടെ ബഹളമയം നമ്മള്‍ കേള്‍ക്കുന്നു , ഒന്നും വിജയിച്ചതായി അറിവില്ല , എത്രയോ സുഹ്രത്തുക്കള്‍ നമ്മളെ ചേര്‍ക്കാന്‍ വേണ്ടി അധര വ്യയാമം നടത്തുന്നു , അവരോടെല്ലാം ഞാന്‍ പറഞ്ഞിരുന്നത് ഇതിന്റെ പേരില്‍ നമ്മുടെ സൌഹ്രദം ഇല്ലാതാക്കണൊ എന്നായിരുന്നു .
കൂലിപ്പണിക്കാരിയായ ശൈലജ അന്തം വിട്ടു നിന്നു . കളി ഉടനേ അവിടെ നിർത്തിയാൽ രണ്ടു ലക്ഷം കിട്ടും . തുടർന്നാൽ അമ്പതു ലക്ഷം കിട്ടാം . അഞ്ചിൽ ഒതുങ്ങുകയും ആവാം . അത്ര മതിയോ ? അത്രയും പോയാലോ ? കുഴക്കുന്നതായിരുന്നു ചോദ്യം : Deal Or No Deal ? പരിപാടി കാണുന്നതിനെക്കാൾ മുമ്പ് ഞാൻ അതിനെപ്പറ്റി കേട്ടിരുന്നു - - അമേരിക്കയിൽ വെച്ച് . ചുളുവിൽ കോടീശ്വരനാകാൻ അവിടത്തെ ടെലിവിഷനിൽ തുറക്കുന്ന വഴികൾ വൈകി പിന്തുടരുന്നവരണല്ലോ നമ്മൾ . മുമ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ജയിച്ചുവേണമായിരുന്നു കോടിപതി ആകാൻ . ഇപ്പോൾ അതുപോലും വേണ്ട . ഏതു പെട്ടി തുറക്കണമെന്നു മാത്രം പറഞ്ഞാൽ മതി . ഭാഗ്യമുണ്ടെങ്കിൽ അമ്പതു ലക്ഷം അടിക്കാം . ഇല്ലെങ്കിൽ വെറും അഞ്ചു അഞ്ചു രൂപകൊണ്ട് തൃപ്തിപ്പെടേണ്ടി വരും . എന്നാലും നഷ്ടമില്ലല്ലോ . നേട്ടത്തോടും നഷ്ടത്തോടുമുള്ള ആളുകളുടെ മനോഭാവത്തെപ്പറ്റി ഒരു സിരാശാസ്ത്രപണ്ഡിതൻ എഴുതിയതായിരുന്നു അമേരിക്കൻ വാരികയിൽ Deal Or No Dealനെപ്പറ്റി ഞാൻ ആദ്യം വായിച്ച ലേഖനം . നഷ്ടത്തോടും നേട്ടത്തോടുമുള്ള മനോഭാവം മത്രമല്ല , റിസ്ക് എടുക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നതാണ് ആ പരിപാടി . മനസ്സിന്റെ ആ രണ്ടു വശങ്ങളെപ്പറ്റിയും സിരാശാസ്ത്രജ്ഞരും മൻശ്ശാസ്ത്രജ്ഞരും ഏറെ കാലമായി ഗവേഷണം നടത്തി വരുന്നു . ആ വഴിയേ പോയ ഡാനിയൽ കാഹ് നേമൻ ആവിഷ്കരിച്ച റിസ്ക് തിയറി നൊബേൽ സമ്മാനം പോലും നേടുകയുണ്ടായി . പത്തു കിട്ടുകിൽ നൂറു മതിയെന്നും , ശതമാകിൽ സഹസ്രം മതിയെന്നും മോഹിച്ചു മോഹിച്ചു പോകുന്ന പൂന്താനം മാതൃകയിൽ മനുഷ്യനെ ഒതുക്കിനിർത്താൻ പറ്റില്ല . എത്ര കിട്ടിയാൽ മതിയാകും ? എത്രവരെ ആഗ്രഹിക്കും ? എത്ര നഷ്ടപ്പെടാൻ തയ്യാറാകും ? പൂന്താനത്തെപ്പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞുപൊയ്ക്കൂട . ഇത്ര മതിയെന്നു പറഞ്ഞുനിർത്തുന്നവരും കണ്ടേക്കും . ഉദാഹരണം , കഴിഞ്ഞൊരു Deal Or No Deal പരിപാടിയിൽ പങ്കെടുത്ത ശൈലജ . കൂലിപ്പണിക്കാരി . കടക്കാരി . കുട്ടിയുടെ കണ്ണിനു ശസ്ത്രക്രിയക്കുവേണ്ടി പണം ഉണ്ടാക്കാൻ ഓടിനടക്കുന്നവർ . അവർ , ശൈലജ , രണ്ടു ലക്ഷം കിട്ടുമെന്നായപ്പോൾ നിർത്തി . അതാണ് അവരുടെ ആഗ്രഹത്തിന്റെ പരിധി . അവിടെ പൂന്താനം പാളിയില്ലേ ? ഇല്ലെന്നും പറയാം . കാരണം , ഒന്നുകൂടി കളിച്ചിരുന്നെങ്കിൽ , അമ്പതു ലക്ഷം കിട്ടുമെന്നു തെളിഞ്ഞപ്പോൾ , ശൈലജയുടെ മുഖം ഇരുണ്ടതു കാണണമായിരുന്നു . അത്ര വലിയ തുക നഷ്ടപ്പെട്ടല്ലോ എന്ന ചിന്തയാണ് വേദന . അതേ സമയം കിട്ടുമെന്നുറപ്പായതും പൊയ്പ്പോയില്ലല്ലോ എന്ന ആശ്വസമാണ് പുണ്യം . ആർ എങ്ങനെ ചെറിയ നേട്ടത്തിൽ സന്തോഷിക്കുകയും , വലിയ നഷ്ടത്തെ നേരിട്ടു മുന്നേറുകയും ചെയ്യുന്നു , ആർ എത്ര റിസ്ക് എടുക്കാൻ ധൈര്യപ്പെടുന്നു , എന്നത് മനോവിജ്ഞാനീയത്തിന്റെ രസകരമായ മേഖലയായിരിക്കും . അതു മാത്രമല്ല , ശരിയെന്നോ തെറ്റെന്നോ അറുത്തു മുറിച്ചു പറയാൻ വയ്യാത്ത സന്ധികളിൽ , ആർ എന്തു തീരുമാനിക്കുന്നു എന്നതും രസകരം തന്നെ . അതു പഠിച്ചു പഠിച്ച് , ധർമ്മചിന്ത അളക്കാൻ ഒരു മാനദണ്ഡം പോലും തയ്യാറാക്കിയിരിക്കുന്നു മാർക് ഹോസർ എന്ന പ്രിൻസ്റ്റൺ ഗവേഷകൻ . ശൈലജ നേരിട്ട ധർമ്മസന്ധിയിലേക്ക് തിരിച്ചു വരാം . അതിനെ ധനസന്ധിയെന്നോ മാധ്യമസന്ധിയെന്നോ വിളിച്ചാലും തെറ്റില്ല . കുറഞ്ഞ വിഭവവും കൂടിയ ആവശ്യവും തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുമ്പോൾ ആഡം സ്മിത്തിന്റെ മനസ്സിലുണ്ടായിരുന്നതും ശൈലജയുടെ പ്രശ്നം തന്നെ . ഒരു വ്യത്യാസം മാത്രം . തന്റെ ആവശ്യത്തിന്റെ പരിധി തൽക്കാലത്തേക്കെങ്കിലും ശൈലജ നിശ്ചയിച്ചിരുന്നു . അതിനുള്ള വിഭവം കിട്ടുമെന്നുറപ്പായ ധനസന്ധിയിൽ , അത്ര മതിയെന്ന് പൂന്താനത്തെ തിരുത്തിക്കൊണ്ട് , അവർ നിശ്ചയിച്ചു . ആ മനോബലത്തെ , ആ തിരിച്ചറിവിനെ , വാഴ്ത്തുക . മുച്ചീട്ടുകളിയിലും ഭാഗ്യക്കുറിയിലും കുതിരപ്പന്തയത്തിലും ഈ ധനസന്ധിയും ധർമ്മസന്ധിയും തെളിഞ്ഞുവരുന്നതു കാണാം . അധ്വാനിച്ചുണ്ടാക്കാൻ കഴിയാത്ത ധനമാണ് മൂന്നിലും - - അതു പോലുള്ള എല്ലാ ഊഹവ്യാപാരങ്ങളിലും - - കുമിഞ്ഞോ കുഴിഞ്ഞോ പോകുന്നത് . ആടാനും അഭിനയിക്കാനും കൊള്ളാമെന്ന് നാലാൾ കരുതുന്ന പാവം പതിനാറുകാരി രണ്ടു കൊല്ലം കൊണ്ട് ഉണ്ടാക്കുന്ന ലക്ഷങ്ങൾ നോക്കുക . ഓഹരിയിലോ പന്തയത്തിലോ മുടക്കുന്ന പണം പൊടുന്നനവേ പല മടങ്ങാകുന്നതും നോക്കുക . അതിലും കാണാം , എവിടെ നിർത്തണം , എത്ര മുന്നേറണം എന്നു തീരുമാനിക്കാൻ തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന ധനസന്ധി അല്ലെങ്കിൽ ധർമ്മസന്ധി . അതിനെ ഒരു മാധ്യമസന്ധി ആക്കി എടുത്തതാണ് Deal Or No Deal . അമേരിക്കൻ ടെലിവിഷനിൽ പതിവുപോലെയുള്ള ബഹളവും ശബളിമയും ഉണ്ടായിരുന്നതോർക്കുന്നു . അതിൽ കൂടുതൽ ഓർമ്മയില്ല . പങ്കെടുക്കാനോ പണം വാരാനോ ധൈര്യമോ മോഹമോ തോന്നാത്തതുകൊണ്ട് അതിൽകൂടുതൽ അന്ന് അതിനെപ്പറ്റി ആലോചിച്ചില്ല എന്നേ പറയേണ്ടൂ . കാണികളുടെ പങ്കാളിത്തവും , എളുപ്പത്തിൽ ജയിക്കാമെന്നു തോന്നുന്ന മത്സരവും , സമ്മാനസാധ്യതയും ചേർന്നാൽ കൊള്ളാവുന്ന ഒരു ടെലിവിഷൻ ഫോർമുലയായി . കോടിപതിയിൽ അത് വലിയ വിജയമായി . അതിൽ അല്പം പാട്ടവും ആട്ടവുമായപ്പോൾ സ്റ്റാർ സിംഗറായി . എന്റെ നോട്ടത്തിൽ അതിനെയെല്ലാം വെല്ലുന്നു Deal Or No Deal . അതിൽ പങ്കെടുക്കുന്നവർ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട . പാടുകയോ ആടുകയോ ചെയ്യേണ്ട . എത്ര തുക വേണമെന്നു മാത്രം പറഞ്ഞാൽ മതി . മോണിറ്ററിൽ മുഖം കാണിക്കാൻ കാത്തിരിക്കുന്ന സുന്ദരൻമാരും സുന്ദരികളുമല്ല പങ്കാളികളായി വരുന്നവരിൽ പലരും എന്നതാണ് Deal Or No Deal ന്റെ മലയാളം മാതൃകയുടെ സവിശേഷത . അത് പുകഴത്തപ്പെടണം . കാരണം അതിൽ പങ്കെടുക്കാൻ വരുന്നവർക്ക് കഷ്ടപ്പാടിന്റെ കഥയേ പറയാനുള്ളു . കഷ്ടപ്പാടു തീർക്കാൻ കാശുണ്ടാക്കാൻ വരുന്നവരാണ് അവർ . ശൈലജയെപോലുള്ളവർ . വിനോദം വഴി അവരുടെ അടിയന്തരമായ ചെറിയ ചെറിയ ആവശ്യങ്ങൾ നിറവേറിയാൽ നല്ലതല്ലേ ? ഒരു കോടിയുടെ വീടില്ലെങ്കിലും , കുട്ടിയുടെ കണ്ണു ചികിത്സക്കോ മീൻ കച്ചവടം നന്നാക്കാനോ വേണ്ട ഒന്നോ രണ്ടോ ലക്ഷം ശൈലജമാർക്കു കിട്ടുമെന്നു വരുന്നത് പുണ്യമല്ലേ ? ഒരു തരം സാമൂഹ്യപ്രവർത്തനം അതിലൂടെയും നടക്കുന്നുവെന്നു പറയാതെ തരമില്ല . നല്ലൊരു മാധ്യമസംരംഭം തന്നെ ഇത് . പങ്കാളികൾ ഒറ്റപ്പെട്ടവരും നഷ്ടപെട്ടവരും ആണെന്നു വരുമ്പോൾ , പങ്കാളികൾക്ക് പഞ്ഞമുണ്ടാവില്ല നമ്മുടെ നാട്ടിൽ . അതേ കാരണം കൊണ്ടുതന്നെ , കാണികൾക്കും കുറവുണ്ടാവില്ല . കാണികൾ കൂടിയാൽ പരസ്യം കൂടിക്കൊണ്ടേയിരിക്കും . കൂടുതൽ പരസ്യം , മധ്യമത്തിനു കൂടുതൽ വരവ് . അപ്പോൾ പിന്നെ ഓരോരോ ആവശ്യം പറഞ്ഞുവരുന്ന ശൈലജമാർക്ക് , ചുമ്മാ വരിക്കോരിക്കൊടുക്കാൻ പണം എവിടന്നു വരുന്നു എന്നു പരതി നടക്കേണ്ടല്ലോ . കാണിക്കു രസം , പങ്കാളിക്കു രസം , പരസ്യക്കാരനു രസം , നിർമ്മാതാവിനു രസം , ബഹു രസം ! ( ജൂൺ 17ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത് )
Download XML • Download text