Text view
mal-13
View options
Tags:
Javascript seems to be turned off, or there was a communication error. Turn on Javascript for more display options.
മീര ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു . വിരലുകളില്‍ ക്യൂട്ടക്സിടുകയും കൈകളില്‍ മൈലാഞ്ചിയിടുകയും മുടിയില്‍ പൂചൂടാനിഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരു പെണ്‍കുട്ടി . ഒരു നിമിഷാര്‍ദ്ധത്തിലാണ് അവള്‍ പെട്ടെന്ന് പഴയ മീരയല്ലാതായി മാറിയത് . അതിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് . സ്കൂള്‍യൂനിഫോം മാറ്റാതെ , ഒരു കയ്യില്‍ പാല്‍ഗ്ളാസ്സും മടിയില്‍ ഒരു ചെറിയ പാത്രത്തില്‍ മദിരാശി മിക്സ്ചറുമായി ടീവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു മീര . അച്ഛന്‍റെ ചാരുകസേരയില്‍ ചാഞ്ഞ് കാലുകള്‍ ടീപ്പോയിയില്‍ കയറ്റിവച്ചായിരുന്നു അവളുടെ ഇരിപ്പ് . ചാനലുകള്‍ മാറ്റിമാറ്റി തനിക്കിഷ്ടപ്പെട്ട ഒരു പ്രോഗ്രാം തപ്പുന്നതിനിടയിലാണ് അറിയാതെ ഒരു വാര്‍ത്താചാനലിലെ ബ്രെയിക്കിംഗ് ന്യൂസില്‍ അവള്‍ പെട്ടുപോയത് . മഴനനഞ്ഞ റോഡില്‍ മുഖം ചേര്‍ത്തുവച്ച് കിടക്കുകയായിരുന്നു ചാനലിലെ മീര . ഇടതുകൈകൊണ്ട് വയറില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു . വിരലുകള്‍ക്കിടയിലൂടെ ചോരകിനിഞ്ഞിറങ്ങി റോഡിലെ മഴവെള്ളത്തില്‍ കലങ്ങി . അവള്‍ക്കു ചുറ്റും ഒരുപാടാളുകള്‍ കൂടി നിന്നിരുന്നു . കാക്കിയിട്ടവരും മറ്റുള്ളവരും . എല്ലാവരും അവള്‍ക്കപരിചിതമായ ഏതോ ഭാഷയില്‍ ഉറക്കെ സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തു . മീരയുടെ സ്കൂള്‍ബാഗ് നിലത്തുവീണ് തുറന്നു കിടപ്പുണ്ടായിരുന്നു . അതില്‍ നിന്ന് പഴകിയ പിടിയുള്ള ഒരു ചെറിയ തോക്ക് പുറത്തേയ്ക്ക് തലനീട്ടിക്കിടന്നത് കാക്കിയുടുപ്പുകാരാരോ തട്ടി ദൂരേയ്ക്കിട്ടു . ബാഗില്‍ ഉച്ചഭക്ഷണത്തോടൊപ്പം ഏതാനും നോട്ടുബുക്കുകളും ഉണ്ടായിരുന്നു . കൂടിനില്‍ക്കുന്നവരുടെ കാലുകള്‍ക്കിടയിലൂടെ വരണ്ട ഒരു കാറ്റുവന്ന് അതിലെ പേജുകളെ തുറന്നു കാട്ടിക്കൊണ്ടിരുന്നു . മീരയ്ക്ക് വേദനിക്കുന്നുണ്ടായിരുന്നില്ല . ശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ രക്തം വിരലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങി . രക്തക്കറപിടിച്ച യൂനിഫോം പാവാടയുമിട്ട് സ്കൂളില്‍ പോകേണ്ടിവരുന്നതിനെപ്പറ്റിയായിരുന്നു അവളപ്പോള്‍ ചിന്തിച്ചുകൊണ്ടിരുന്നത് . ആള്‍ക്കൂട്ടത്തില്‍ പരിചയമുള്ള ആരെങ്കിലും തന്നെ കാണുന്നുണ്ടോ എന്ന് മീര ആശങ്കയോടെ നോക്കി . ഇല്ല . പരിചയമുള്ള ഒരു മുഖം പോലും കാണുന്നില്ല . ഒരു തടിയന്‍ പോലീസുകാരന്‍ വന്ന് അവളുടെ മുഖത്ത് ഒരു തൂവാലയിട്ടു . ഏതോ ഒരു മസാലക്കറിയുടെ മണമാണ് അവളുടെ മൂക്കിലടിച്ചത് . തന്നെ ആരും തിരിച്ചറിയുകയില്ലല്ലോ എന്നു കരുതി ആശ്വസിക്കുകയാണ് മീര ചെയ്തത് . കയ്യുയര്‍ത്തി ആ തൂവാല മാറ്റാന്‍ ശ്രമിച്ചതേയില്ല . കണ്ണു തുറിപ്പിച്ച് അവള് ആ തൂവാലയെ ശ്രദ്ധിച്ചു . കറപിടിച്ച ഒരു തൂവാലയായിരുന്നു അത് . പാടുകളെ കൂട്ടിയിണക്കി പരിചയമുള്ള എന്തെങ്കിലുമായി സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളനങ്ങാതെ കിടന്നു . പിന്നെയൊരു കൊമേര്‍സ്യല്‍ ബ്രെയിക്കായിരുന്നു . ഒരു കവിള്‍ പാലുകൂടി മൊത്തിക്കുടിച്ച് മീര മദിരാശി മിക്സ്ചറില്‍ കടലമണികള്‍ പരതി . ' വരൂ , ഗ്രാമത്തിന്‍റെ നിഷ്കളങ്കതയെ വീണ്ടും പുണരാം . . ' എന്ന പരസ്യവാചകത്തോടെ പരിചിതനായ ഒരു നടന്‍ ഏതാനും കുടിലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു സ്കൈസ്ക്രേപ്പറിലെ ഫ്ലാറ്റുകള്‍ വില്‍ക്കുകയായിരുന്നു . ബ്രെയിക്കു കഴിഞ്ഞപ്പോള്‍ മീര വീണ്ടും റോഡിലെ നനവിലേയ്ക്കു മടങ്ങി . പഴയൊരു പോലീസുവാഹനം അവളെ കൊണ്ടുപോകാന്‍ റെഡിയായിരുന്നു . പുറകിലെ സീറ്റുകള്‍ ഇളക്കിമാറ്റിയ ഒരു ജീപ്പായിരുന്നു അത് . രണ്ടു പോലീസുകാര്‍ അവളെ എടുത്ത് ജീപ്പിന്‍റെ പുറകില്‍ കിടത്തി . അവളുടെ കാലുകള്‍ പുറത്തേയ്ക്കു നീണ്ടു നില്‍ക്കുന്നുണ്ടായിരുന്നു . വാതിലടയ്ക്കാന്‍ കഴിയാതെ അവര്‍ വിഷമിച്ചു . മീര അവളുടെ കാലുകള്‍ സ്റ്റിഫ്ഫാക്കി വച്ചു . ഒടുക്കം പോലീസുകാര്‍ വാതില്‍ ഒരു ചരടുകൊണ്ട് കെട്ടിവയ്ക്കുകയാണുണ്ടായത് . അടുത്ത ദൃശ്യത്തില്‍ മീര ഒരു പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു . അവളുടെ നെറ്റിക്കുകുറുകേ ഒരു ചുവന്ന റിബ്ബണ്‍ കെട്ടിയിരുന്നു . മുന്നില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചിരുന്ന ആളുടെ ശബ്ദം അനുകരിച്ച് അവള്‍ ഏറ്റു വിളിച്ചുകൊണ്ടിരുന്നു . അവള്‍ക്കപരിചിതമായ ഒരു ഭാഷയായിരുന്നു മുദ്രാവാക്യങ്ങള്‍ക്ക് . പക്ഷേ സങ്കോചം കൂടാതെ മീര അതൊക്കെ ഏറ്റുവിളിച്ചു . അവളുടെ മുഖത്തിനു ചുറ്റും ഒരു ചുവന്ന വട്ടം വരച്ച് ഹൈലൈറ്റു ചെയ്തിരുന്നു . മീര ആ ചുവന്നവട്ടത്തിലൂടെ കസേരയിലിരുന്നു ടീവികാണുന്ന തന്നെത്തന്നെ നോക്കി . യൂനിഫോം അല്ലായിരുന്നു ആ ദൃശ്യത്തിലെ മീര ധരിച്ചിരുന്നത് . പഴകിയ ഒരു മാക്സിയോ മറ്റോ ആയിരുന്നിരിക്കണം . മുടി പകുത്ത് രണ്ടുവശത്തും മെടഞ്ഞ് റിബ്ബണ്‍കൊണ്ട് കെട്ടിയിരുന്നു . ( മീരയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അങ്ങനെ മുടികെട്ടുന്നത് . അമ്മ അങ്ങനെ മുടികെട്ടുമ്പോഴൊക്കെ അവള്‍ വഴക്കുണ്ടാക്കുമായിരുന്നു . അങ്ങനെ മുടികെട്ടിയാല്‍ താനിപ്പോഴും ഒരു ചെറിയകുട്ടിയാണെന്ന് കാണുന്നവര്‍ കരുതുമെന്ന് അവള്‍ പേടിച്ചു . ) ടിവിയിലെ മീര ആ ചീത്ത ഹെയര്‍സ്റ്റയിലിലും വളരെ കോണ്‍ഫിഡന്‍റായി കാണപ്പെട്ടു . ആ ദൃശ്യം പകുതിക്കുവച്ച് മുറിഞ്ഞ് റിപ്പോര്‍ട്ടറുടെ മുഖം വന്നു . അയാള്‍ പറയുന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും അതു മീരയെക്കുറിച്ചാണെന്നത് വ്യക്തമായിരുന്നു . ചുവന്ന വട്ടത്തില്‍ നിന്ന് മോചനം ലഭിച്ചയുടനെ മീര പെറുക്കിയെടുത്ത രണ്ടു കടലമണികള്‍ വായിലിട്ടു ചവച്ചു . അതു വിഴുങ്ങിക്കഴിയുന്നതിനു മുന്നേ അവള്‍ക്കൊരു ഫയല്‍ ചിത്രത്തിലേയ്ക്കു തിരിച്ചു പോകേണ്ടിവന്നു . വെടികൊണ്ടുമരിച്ച അഞ്ചോ ആറോ പേരുടെ മൃതദ്ദേഹങ്ങള്‍ക്കിടയില്‍ വാവിട്ടുകരയുകയായിരുന്നു മീര . നിശ്ചലചിത്രമായിരുന്നതുകൊണ്ട് തുറന്നുപിടിച്ച വായ അടയ്ക്കാനോ ശബ്ദം പുറത്തുവിടാനോ അവള്‍ക്കു സാധിച്ചില്ല . അരഞ്ഞ കടലമണികള്‍ തുറന്നവായില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാമായിരുന്നിരിക്കണം . ആ ഫോട്ടോയില്‍ നിന്നും മോചനം ലഭിച്ചപ്പോഴും മീരയ്ക്ക് അതു തന്ന പേടിയില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചിട്ടുണ്ടായിരുന്നില്ല . . അവള്‍ ഉറക്കെ ശ്വസിച്ചുകൊണ്ടിരുന്നു . അമ്മ അടുക്കളയില്‍തന്നെയില്ലേ എന്ന് തിരക്കുവാന്‍ വല്ലാത്തൊരു വെമ്പല്‍ ഉള്ളില്‍ ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു . പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നഗ്നയായികിടക്കുമ്പോള്‍ അവള്‍ക്കതടക്കേണ്ടി വന്നു . ഒരു ഇരുമ്പുകട്ടിലായിരുന്നു അത് . നഗ്നയായിരുന്നതുകൊണ്ട് പുറം തണുക്കുന്നുണ്ടായിരുന്നു . ഒരു വെളുത്ത പുതപ്പ് അവളുടെ കഴുത്തുമുതല്‍ കണങ്കാലുവരെ മറച്ചു . തല മുഴുവന്‍ ബാന്ഡേജിട്ടിരുന്നു . കണ്ണുകള്‍ തുറന്നുതന്നെയിരുന്നതുകൊണ്ട് പുറത്തുനടക്കുന്നതൊക്കെ അവള്‍ക്കു കാണാന്‍ കഴിഞ്ഞു . വെളുത്ത വസ്ത്രങ്ങളിട്ട ഒന്നോരണ്ടോ നഴ്സുമാരും നീളന്‍ കോട്ടിട്ട ഒരു ഡോക്റ്ററുമായിരുന്നു റിപ്പോര്‍ട്ടറെ കൂടാതെ റൂമിലുണ്ടായിരുന്നത് . കൈകൊണ്ട് മുടിമാടി വെളുക്കെ ചിരിച്ച് ക്യാമറയിലേയ്ക്കു നോക്കിക്കൊണ്ട് ഡോക്റ്റര്‍ മീരയുടെ മരണകാരണം വിവരിച്ചു . റിപ്പോര്‍ട്ടര്‍ അവളെ പുതപ്പിച്ചിരുന്ന തുണിപൊക്കിപ്പിടിച്ച് അടിവയറ്റിലെ വെടിയേറ്റമുറിവിലേയ്ക്ക് ഫോക്കസ് ചെയ്യാന്‍ ക്യാമെറാമാനോടു ആംഗ്യം കാണിച്ചു . അവളുടെ മുലകളെ അശ്ലീലമെന്നോണം മായ്ച്ചുകളഞ്ഞിട്ടുണ്ടായിരുന്നെന്ന് മീര ശ്രദ്ധിച്ചു . ( ബ്രെയിസ്സിയര്‍ ഇടാനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ അമ്മയോട് വഴക്കുകൂടിയത് മീര അന്നേരം തിടുക്കത്തില്‍ മറന്നുകളയുകയായിരുന്നു ) . ടീവിയില്‍ വാര്‍ത്താവായനക്കാരിയുടെ മുഖം തെളിഞ്ഞപ്പോല്‍ ടേബിളിലെ കിടപ്പില്‍നിന്ന് മുക്തിനേടി മീര തന്‍റെ മാറിടം തൊട്ടുനോക്കി . വല്ലാത്തൊരു തണുപ്പാണവള്‍ക്ക് അനുഭവപ്പെട്ടത് . മുലകള്‍ കല്ലിച്ചിരിക്കുന്നു . വാര്‍ത്താവായനക്കാരി പുതിയൊരു വാര്‍ത്തയിലേയ്ക്കു മാറിയപ്പോള്‍ മീര ഒരിറക്കു പാലുകൂടി കുടിച്ചുകൊണ്ട് റിമോട്ടില്‍ ചാനല്‍ മാറ്റി . തെളിഞ്ഞു വന്ന പുതിയ വാര്‍ത്താ ചാനലില്‍ അവളപ്പോഴും പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടക്കുകയായിരുന്നു . ചാനല്‍ മാറ്റുന്നതിനിടയില്‍ കുടിച്ച പാല്‍ കുറേശ്ശെ കടവായിലൂടെ പുറത്തുവന്നു . അവിടെയും വാര്‍ത്തമാറിയപ്പോള്‍ മീര പരവേശത്തോടുകൂടി മറ്റുവാര്‍ത്താചാനലുകളില്‍ പരതി . കണക്കില്ലാത്ത വാര്‍ത്താചാനലുകളിലൊന്നിലും മീരയ്ക്ക് തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല . കയ്യിലെ പാല്‍ഗ്ളാസ്സ് താഴെയിട്ട് മീര രണ്ടുകൈകൊണ്ടും റിമോട്ടിലെ ബട്ടനുകളില്‍ മാറിമാറി ഞെക്കിക്കൊണ്ടിരുന്നു . ഗ്ളാസ്സുടഞ്ഞ ശബ്ദം കേട്ട് ' ഗ്ളാസ്സ് പൊട്ടിച്ചോ പെണ്ണേ നീയ് . . ' എന്നു ശകാരിക്കാനൊരുങ്ങി അടുക്കളയില്‍ നിന്നിറങ്ങിവന്ന മീരയുടെ അമ്മ കണ്ടത് നിലത്തു തൂവിക്കിടന്ന പാലും മദിരാശി മിക്സ്ചറുമായിരുന്നു . കസേരയില്‍ മീര ഉണ്ടായിരുന്നില്ല . ടീവി സ്ക്രീനില്‍ ഒരു തുളയുണ്ടായിരുന്നതില്‍ നിന്നും മീരയുടെ കണങ്കാലുകള്‍ മാത്രം പുറത്തേയ്ക്കു തെറിച്ചു നിന്നു .
വളരെ രസകരമായി തന്നെ എഴുതി . . കല്ലുവിനും രൂപയ്ക്കും ആശംസകള്‍ . ഓര്‍മക്കുറിപ്പുകള്‍ വീണ്ടും വരട്ടെ . .
[ പിറവത്തു നിന്നും കുറച്ചു മാറി മാമലക്കവല എന്ന സ്ഥലത്തുള്ള കരുണാലയം എന്ന സ്ഥാപനമായിരുന്നു അതെന്നാണ് ഓര്‍മ്മ . ബിപിസിയിലെ എന്റെ കലാലയ ജീവിതത്തില്‍ തന്നെ അതു പൊലെയുള്ള മൂന്നു നാലു സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചിരുന്നത് ഒരു നിമിത്തമായി , പുണ്യമായി കരുതുന്നു . കാരണം , ഇതു പൊലെയുള്ള സ്ഥലങ്ങളിലെ അന്തേവാസികളുടെ ജീവിതങ്ങള്‍ നമ്മെ ഒരുപാട് ചിന്തിപ്പിയ്ക്കുന്നവയാണ് . എത്രയൊക്കെയായാലും നമ്മള്‍ വെറും സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നവയാണ് . എന്റെ ജീവിതത്തെയും ഈ യാത്രകള്‍ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് ]
സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കും സഹയാത്രികര്‍ക്കും , പരിചയപ്പെടുവാനും സൌഹൃദം പുതുക്കുവാനും ആശയ സംവാദത്തിനുമുള്ള ഒരു വേദി .
കല്പറ്റ : തിബത്തിലും ഹിമാലയത്തിലും മാത്രം ഉണ്ടായിരുന്ന രുദ്രാക്ഷത്തിന്റെ പെരുമയും പ്രശസ്തിയും വയനാട്ടിലുമെത്തി . വാഴവറ്റ ജലസേചനവകുപ്പിലെ തോമാട്ടുചാല്‍
മനുഷ്യപുരോഗതിക്കിടയില്‍ ധാരാളം മഹത്ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട് . അവയൊക്കെ അവയുടെ കാലവും സാഹചര്യവും അനുസരിച്ച് വിലയിരുത്തപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട് . ഭാരതീയ പുരാണങ്ങള്‍ , ഉപനിഷത്തുകള്‍ , ബൈബിള്‍ , സോക്രറ്റീസ് , പ്ളേറ്റോ , ഹോമര്‍ ഇവരുടെയൊക്കെ കൃതികള്‍ , ഖുറാന്‍ , മറ്റ് അസംഖ്യം ഇതിഹാസ ക്ളാസ്സിക് ഗ്രന്ഥങ്ങള്‍ ഇവയെല്ലാം മനുഷ്യരാശിയുടെ മൊത്തം സമ്പത്താണ് . അവ ഉണ്ടായ കാലത്ത് , സ്ഥലത്ത് , നിലനിന്നിരുന്ന ജനങ്ങളെയും സാമൂഹ്യവ്യവസ്ഥയെയുമാണ് അവ ചിത്രീകരിച്ചതും അഭിസംബോധന ചെയ്തതും . ആ പരിമിതികള്‍ അവയുടെ മഹത്വത്തിന് യാതൊരു കുറവും വരുത്തുന്നില്ല . അവയിലുള്ള അന്തസത്ത മൊത്തം മാനവരാശിയ്ക്കും അവകാശപ്പെട്ടതാണ് . എന്നാല്‍ പുറന്തോടിനെ കാലാനുസൃതമായി പരിഷ്കരിക്കണം . പുറത്തെ പൊടിയും മാറാലയും അടിച്ചുമാറ്റുന്നതുപോലെ . ഖുറാനെ അങ്ങനെ പുതുമയോടെ നിലനില്‍ക്കാന്‍ അതിണ്റ്റെ വിശ്വാസികള്‍ അനുവദിയ്ക്കുന്നില്ല എന്നതാണ് ആ മഹത്ഗ്രന്ഥത്തിണ്റ്റെ ദുരന്തം . ഇതൊരു വിഷമവൃത്തമാണ് . തണ്റ്റെ അനുയായികളെ നൂതനചിന്തകളില്‍ നിന്നും ഖുറാന്‍ വിലക്കുന്നു . ( അല്ലെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു . ) തിരിച്ച് ഖുറാനെ നൂതനമാവാന്‍ അനുയായികളും സമ്മതിയ്ക്കുന്നില്ല . രണ്ടു പാമ്പുകള്‍ പരസ്പരം വിഴുങ്ങുന്ന അവസ്ഥ . അഞ്ചാം നൂറ്റാണ്ടിണ്റ്റെ സാമൂഹ്യ - മത സാഹചര്യങ്ങളെ ഉരിഞ്ഞെറിഞ്ഞ് , മനുഷ്യനന്‍മ എന്ന ഉള്‍കാമ്പ് , മനുഷ്യര്‍ക്ക് മൊത്തമായി ആസ്വദിക്കാന്‍ പര്യാപ്തമാക്കി ഖുറാനെ മാറ്റി വ്യാഖ്യാനിക്കാന്‍ അതിണ്റ്റെ അനുയായികള്‍ എന്നു തയ്യാറാകുന്നോ അന്ന് ഇസ്ളാമിണ്റ്റെ അന്യമത വിദ്വേഷം , അസഹിഷ്‌ണുത , യുദ്ധോല്‍കര്‍ഷ എന്നിവ മാറും , ലോകം പുതിയൊരു പ്രഭാതം കാണും . മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വെച്ചു മനസ്സു പങ്കു വച്ചു ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി തമ്മില്‍ കണ്ടാലറിയാതായി . സത്യമെവിടെ സൌന്ദര്യമെവിടെ സ്വാതന്ത്യ്രമെവിടെ നമ്മുടെ രക്തബന്ധമെവിടെ മനുഷ്യന്‍ തെരുവില്‍ മരിയ്ക്കുന്നു മതങ്ങള്‍ ചിരിയ്ക്കുന്നു . വയലാറിണ്റ്റെ ഈ സുപ്രസിദ്ധ വരികള്‍ ഓര്‍ക്കുക , ഇടയ്ക്കിടെ .
ഇരുമ്പ് , മാങ്ഗനീസ് എന്നിവയുടെ അയിരുകൾ കർണാടക പീഠഭൂമിയിൽ ധാരാളമായി കാണപ്പെടുന്നു . പ്രസിദ്ധമായ കോലാർ സ്വർണഖനി ഇവിടെയാണ് . വ്യാവസായികമായി മുന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണിത് . ബാംഗ്ളൂർ ഇവിടത്തെ മുഖ്യനഗരമാകുന്നു . ദക്ഷിണേന്ത്യയിലെ വ്യാവസായിക വിദ്യാഭ്യാസ - കായിക വിനോദ - ഭരണകേന്ദ്രമെന്ന നിലയിൽ ഈ നഗരം ഏറെ പ്രസിദ്ധിയാർജിച്ചിട്ടുണ്ട് . ഒട്ടനവധി വ്യവസായ ശാലകൾ ഈ നഗരത്തിലുണ്ട് . എൻജിനീയറിങ് ഉത്പന്നങ്ങൾ , യന്ത്രസാമഗ്രികൾ , വ്യോമയാനങ്ങൾ ( aircraft ) , ടെലിഫോൺ , വാച്ചുകൾ , പരുത്തി വസ്ത്രങ്ങൾ എന്നിവയുടെ ഉത്പാദനവും പഴസംസ്കരണവുമാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ . വിനോദസഞ്ചാര മേഖലയിലും ഏറെ പ്രാധാന്യം കൈവരിക്കാൻ ഈ നഗരത്തിനു കഴിഞ്ഞിട്ടുണ്ട് . ഈ മേഖലയിലെ മറ്റൊരു പ്രധാന നഗരമായ മൈസൂർ സിൽക്ക്തുണിത്തരങ്ങൾക്ക് പ്രസിദ്ധമാണ് . വൃന്ദാവൻ ഉദ്യാനം ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രമാകുന്നു .
മറ്റാരുടെയോ സാമ്പത്തിക സഹായമുപയോഗിച്ച് അധോലോകം ആസൂത്രണം ചെയ്തതാകാം സ്‌ഫോടനമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം . ഹുജി ( ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്‌ലാമി ) യുടെ നേതൃത്വത്തില്‍ മുംബയ് , ഹൈദരബാദ് , ബാംഗ്‌ളൂര്‍ , കൊല്‍ക്കട്ട തുടങ്ങിയ നഗരങ്ങളില്‍ സ്‌ഫോടനത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന്റെ മൂന്നാം ദിവസമാണ് ദുരന്തമുണ്ടായത് . ബി . എസ് . എഫില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി കേന്ദ്രം നല്‍കിയ മുന്നറിയിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല . കാശ്മീരി ഗ്രൂപ്പിന്റെ സാദ്ധ്യതയും പാക്കിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ തോയിബ , ഇന്ത്യന്‍ മുജാഹീദ് എന്നിവയുടെ സാദ്ധ്യതയും പരിശോധിച്ചുവരികയാണ് .
വേണുജീ , എതിരന്‍ ജീ മധ്യമാവതിയില്‍ സുഖമുള്ള ചില പ്രയോഗങ്ങള്‍ രി മ രി രി സ , രി മ പ മ രി സ , പ രീ സ , സ നി പ സ നീ തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്നവയാണ് . ഇവയൊക്കെ മിക്ക ഗാനങ്ങളിലും ഏതെങ്കിലുമൊക്കെ രൂപത്തില്‍ കാണുകയും ചെയ്യും . ഇതേ സ്വരങ്ങള്‍ ശ്രുതിഭേദം ചെയ്താല്‍ മോഹനം രാഗത്തിന്റെ രീതിയിലും തോന്നും . അപ്പോള്‍ എതിരന്‍ ജി പറഞ്ഞതും ന്യായം തന്നെ ആണ് . നിങ്ങള്‍ കുറ്റം പറഞ്ഞതായി തോന്നി പറഞ്ഞതല്ല കേട്ടോ . ഇതുപോലെ വിശകലനം ചെയ്യാന്‍ ആളില്ലെങ്കില്‍ പിന്നെ കലയ്ക്ക് എന്തു വില ? തുടര്‍ന്നും വിമര്‍ശനം പ്രതീക്ഷിക്കുന്നു . പിന്നെ എനിക്കും സംഗീതത്തില്‍ വലിയ വിവരം ഒന്നും ഇല്ല . ഇഷ്ടമായതു കൊണ്ട് അതിനെ വിടാതെ പിന്തുടരുന്നു എന്നു മാത്രം , . . . നന്ദി . . .
' ഉരുണ്ടോ . . ഉരുണ്ടോ . . കാല്‍ ദൂരം പോലുമായില്ല ' എന്ന ജിനുവിന്റെ ശവത്തില്‍ കുത്തിയുള്ള നിര്‍ദ്ദേശം കേട്ടപ്പോള്‍ ' ഇത്രയും കാലം ഇവിടെ വന്നിട്ടും ഇത്രക്കും ചുറ്റളവ് ഈ അമ്പലത്തിനുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല ' എന്നൊരു ആത്മഗതം നടത്തി പ്രദക്ഷിണം പുനരാരംഭിച്ചു .
അതായത് മത്സരത്തില്‍ തോറ്റവന്‍ തോറ്റു ; ജയിച്ചവന്‍ ജയിച്ചു അവിടെ അഭിപ്രായവ്യത്യാസമില്ല അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് അവസരവുമില്ല .
കാര്‍ഷികപ്രധാനമായ ആഥന്‍സ് ക്രമേണ വാണിജ്യത്തില്‍ ഏര്‍പ്പെടുകയും സാമ്പത്തികമായ ഉയര്‍ച്ച നേടുകയും ചെയ്തു . ആഥന്‍സില്‍ നിലവിലിരുന്ന പ്രഭുഭരണം അവസാനിക്കുകയും അതിന്റെ സ്ഥാനത്ത് ഏകാധിപത്യഭരണം സ്ഥാപിതമാവുകയും ചെയ്തു . ഏകാധിപത്യകാലത്ത് ആഥന്‍സ് വീണ്ടും അഭിവൃദ്ധിപ്പെട്ടു . വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വികസിക്കുകയുണ്ടായി . ക്ളീസ്തനിസിന്റെ കാലത്ത് സാധാരണക്കാര്‍ കൂടുതലായി ഭരണത്തില്‍ പങ്കാളികളായി . ഇദ്ദേഹമാണ് അഥീനിയന്‍ ഡെമോക്രസിയുടെ യഥാര്‍ഥസ്ഥാപകന്‍ . സ്പാര്‍ട്ട , തീബ്സ് , ചാല്‍ഡിസ് , പേര്‍ഷ്യ എന്നീ രാജ്യങ്ങളുമായി ആഥന്‍സിനു പല യുദ്ധങ്ങളിലും ഏര്‍പ്പെടേണ്ടിവന്നു . പേര്‍ഷ്യന്‍ യുദ്ധഭീഷണിയും പിന്നീടുണ്ടായ ആക്രമണവും ആഥന്‍സിന് ഒരു നല്ല നാവികസേനയെ സജ്ജീകരിക്കാനുള്ള അവസരം സൃഷ്ടിച്ചു . ബി . സി . 480 - 479 കാലഘട്ടത്തിലെ യുദ്ധങ്ങളില്‍ ആഥന്‍സ് നഗരത്തിനു വന്‍പിച്ച നാശനഷ്ടങ്ങളുണ്ടായി . എങ്കിലും അന്തിമവിജയം നാവികസേനയുടെ സഹായം മൂലം ആഥന്‍സ് നേടി . പേര്‍ഷ്യന്‍ ആക്രമണശേഷം ആഥന്‍സിനു മറ്റു ഗ്രീക്കുരാഷ്ട്രങ്ങളുടെയും പുതിയതായി രൂപവത്കരിക്കപ്പെട്ടp . no . 747 . png ഡീലിയന്‍ ലീഗിന്റെയും നേതൃത്വം ലഭിച്ചു . ആഥന്‍സില്‍ പല ഭരണമാറ്റങ്ങള്‍ ഉണ്ടാകുകയും ജനങ്ങളുടെ പരമാധികാരം ശക്തിപ്പെടുകയും ചെയ്തു .
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട് . ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവര്‍ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം . രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നല്‍കാം . അപേക്ഷ എഴുതി നല്കാന്‍ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സഹായിക്കണം . അപേക്ഷകന്‍ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല . ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയില്‍ കാണിക്കേണ്ടതുള്ളു . വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട് . ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കുന്ന പക്ഷം നിര്‍ദ്ദിഷ്ട ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .
ഈ ലേഖനത്തിലെ പല ഭാഗവും വിക്കി പീഡിയയിലെ ദയാബായി എന്ന ലേഖനത്തിനു വേണ്ടി ഉപയോഗിക്കുകയാണ് . പകര്‍പ്പവകാശം പറയരുത് . ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കീടുക . അജയകുമാര്‍
ലാവ്ലിന്‍ , ശ്രീമതിറ്റീച്ചറുടെ ഇംഗ്ലീഷ് , അച്ചുമാമന്‍ , അഴീക്കോട് വിഷയങ്ങളില്‍ ഒരു സാധാരണ കേരളീയന്റെ മനസ്സോടെ ക്രീയാത്മകമായി , രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി , പ്രതികരിച്ചിട്ടുള്ള പോങ്ങുമ്മൂടന് ഇപ്പോഴത്തേ മൌനം ഭൂഷണമല്ല . . .
( # ) മകന്‍ പ്രസാദ് എപ്പഴും വീട് വിട്ട് പോകുന്നു എവിടെയ്ക്കെങ്കിലും . എവിടെയ്ക്ക് എന്നല്ല , ടി . വിയുടെ ശബ്ദം കാതോര്‍ത്താണു നടക്കുന്നത് . എവിടെ റ്റി . വി ശബ്ദം കേട്ടാലും അവിടെ പോയി ഇരിയ്കും . അത് ബസ്സ് കേറീട്ടാണെങ്കിലും , റോഡീലൂടെ ആണെങ്കിലും , പിന്നെ ഒരു പാതിരാരാവ് ഒക്കെ ആവുമ്പോഴാണു വരുന്നത് . അത് വരെ ഈ അമ്മ മല മൂത്രം ഒകെ ചെയ്ത് വീട്ടില്‍ തന്നെ ചാക്കിട്ട് അടച്ചിടും . അത്രയ്ക്ക് റ്റി . വി പ്രാന്ത് ആണു . പരിസരവാസികള്‍ ഒന്നും ഈ കുട്ടീയെ ഇരുത്തില്ല , അപ്പോഴ് അവന്‍ ഒരോ വീട്ടില്‍ നിന്ന് ഓടിയ്ക്കുമ്പൊഴും ദൂരെ ദൂരെ പോയി , വല്ല ചായക്കട , റ്റിവിക്കട എന്നിവയുടെ മുമ്പില്‍ നില്‍ക്കുമെന്ന് ! ഇപ്പോഴ് വീട് ചോരുന്നത് കാരണം , റ്റിവി ഒന്നും വയ്ക്കാന്‍ പറ്റില്ല . ജീവിതത്തിന്റെ നിറമുള്ള മുഖങ്ങള്‍ എല്ലാം അസ്തമിച്ചത് കാരണം , ഇനി ഉറ്റുനോക്കാന്‍ നിറമുള്ള ഒരു ടി . വി മാത്രം എന്ന് എനിക്ക് തോന്നുന്നത് . ആരെങ്കിലും സ്പോണ്‍സറാക്കാന്‍ പറ്റുമോ എന്ന് നോക്കുന്നുണ്ട് . അല്ലെങ്കില്‍ വീടിന്റെ അറ്റകുറ്റ പണി കഴിഞ്ഞാല്‍ വേണ്ടത് ചെയ്യാം . പഞ്ചായത്ത് മുഖേന കറണ്ട് സൊജന്യമായിട്ട് കിട്ടുന്നുണ്ട് .
അവസാനം , സൗദി രാജകുടുംബം ഇത്തരം പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഫ്രഞ്ച് പോലീസ് വിഭാഗത്തിന്റെ ( GIGN ) സഹായം തേടി . ഗ്യാസും മറ്റു് ഉപകരണങ്ങളും സപ്ലൈ ചെയ്യുകയും അവ ഉപയോഗിക്കേണ്ടതു് എങ്ങനെ എന്നു് മുസ്ലീം യോദ്ധാക്കളെ പരിശീലിപ്പിക്കുകയും മാത്രമായിരുന്നു ഫ്രാന്‍സിനു് ഈ പ്രശ്നത്തില്‍ ഉണ്ടായിരുന്ന പങ്കു് എന്നതാണു് സൗദികളുടെ ഔദ്യോഗിക നിലപാടു് . ' അവിശ്വാസികളായ ' ഫ്രഞ്ചുകാര്‍ പള്ളിയില്‍ പ്രവേശിക്കാതിരിക്കേണ്ടതു് മൗലികവാദികള്‍ ബഹളം വയ്ക്കാതിരിക്കാന്‍ ആവശ്യവുമായിരുന്നു . ( ഫ്രഞ്ചുകാരില്‍ മൂന്നുപേരെ പള്ളിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇസ്ലാമിലേക്കു് ' അത്യാവശ്യമതപരിവര്‍ത്തനം ' നടത്തി എന്നും മറ്റുമുള്ള ചില വേര്‍ഷനുകളും ഇതിനോടനുബന്ധമായി നിലവിലുണ്ടു് . ) ഏതായാലും പതിനെട്ടു് ദിവസങ്ങളോളം വിമതര്‍ പിടിച്ചുനിന്നു . ജീവനോടെ പിടിക്കപ്പെട്ട 63 ( ചിലയിടങ്ങളില്‍ 67 എന്നും കാണുന്നുണ്ടു് . ) പേര്‍ പരസ്യമായി വധിക്കപ്പെട്ടു .
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനിനി വിരലിലെണ്ണാവുന്ന ദിനങ്ങളേയുള്ളു . ക്ലാസുകളെല്ലാം കഴിഞ്ഞെങ്കിലും ചിലര്‍ക്കെങ്കിലും ഇപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ നിലനില്‍ക്കുന്നു . അല്ലേ , പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് ഉണ്ടാകുന്ന പരിഭ്രമം മാത്രമാകാം അത് . എന്തായാലും സെന്‍സസ് സമയത്തും പഞ്ചായത്ത് ഇലക്ഷന്‍ സമയത്തും സഹായത്തിനെത്തിയ നമ്മുടെ സുഹൃത്തുക്കള്‍ ഇപ്പോഴും സഹായത്തിനൊപ്പമുണ്ട് . കൊല്ലത്തു നിന്നുള്ള ഷാജിദാസ് സാറിന്റെയും തൃശൂരില്‍ നിന്നുള്ള ബ്ലോഗ് ടീമംഗം … Continue reading →
ആദ്യം വിദ്യാഭ്യാസത്തെപ്പറ്റി . വിദ്യാഭ്യാസമെന്നത് സ്കൂള്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസമല്ലല്ലോ അത് ക്രീയാത്മകമായ ഒരു പഠന പ്രവര്‍ത്തനത്തിന്റെ ആകെത്തുകയാണ് . ഉദാഹരണമായി എം ഏ ബേബിയെന്ന ആളുടെ കാര്യമെടുക്കാം അദ്ദേഹം ഒരു യൂണിവേഴ്സിറ്റി ഡ്രോപ്പ് ഔട്ട് ആണ് . രാഷ്ട്രീയമെന്തോ ആയ്ക്കോട്ടേ അദ്ദേഹം മറ്റാരേക്കാളും ഒരു സ്കോളറുമാണ് . വീ എസ് അച്യുതനന്ദന്‍ ഒരു പീ എച് ഡീ കാരനേക്കാളും മോശമാണോ . . കേ കരുണാകരനുമല്ല . അവരവരുടെ മേഖലയില്‍ അവര്‍ മിടുക്കന്മാര്‍ തന്നെയാണ് . ഈ എം എസും യൂണിവേഴ്സിറ്റി ഡ്രോപ്പ് ഔട്ട് ആണ് . സര്വശ്രീ സീ അച്യുതമേനോനും പീ രവീന്ദ്രനുമൊക്കെ വലിയ ബിരുദങ്ങള്‍ ഉള്ളവരുമാണ് . ഈ എം എസിനോട് എത്ര വിയോജിപ്പുണ്ടായാലും അദ്ദേഹം ഒരു പാര്‍ലമെന്റേറിയന്‍ അല്ലെങ്കില്‍ ഒരു സ്റ്റേറ്റ്സ് മാന്‍ എന്ന നിലയില്‍ ഇവരെക്കാളുമൊക്കെ മോശമായിരുന്നോ . . അല്ല എന്നാണെന്റെ പക്ഷം . നമ്മുടേ കേരളത്തില്‍ നിന്നുള്ള എം പീ , എം എല്‍ ഏ മാരധികവും ഇന്ന് വലിയ ബിരുദങ്ങളൊക്കെയുള്ളവരാണ് . അതിനു കാരണം പൊതുവേ കേരളത്തിലെ ഔപചാരിക വിദ്യാഭ്യാസ മേഖല ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നു എന്നതാണ് . പക്ഷേ ഔപചാരിക വിദ്യാഭ്യാസത്തിലെ മികവ് ഒരു പൊതുപ്രവര്‍ത്തകനുണ്ടായിരിയ്ക്കേണ്ട മിനിമം യോഗ്യതയായി കണക്കാക്കാന്‍ ഒരു ജനാധിപത്യ രാജ്യത്ത് വയ്യ . അത് പാടുള്ളതുമല്ല . എം പീമാര്‍ ഒത്തുചേര്‍ന്ന് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നില്ല . അത് നടത്തുന്നത് പാര്‍ലമെന്റാണ് . എം പീ മാരുടെ കൂട്ടമല്ല പാര്‍ലമെന്റ് . അത് വക്കീലന്മാരുടേ കൂട്ടമാണ് കോടതിയെന്നും പത്രപ്രവര്‍ത്തകരുടെ കൂട്ടമാണ് പത്രമെന്നുമൊക്കെ കരുതുന്നതു പോലെ വികലമായൊരു കണ്‍സെപ്റ്റാണ് . ജനം , പൊതുജനം ഇതിലൊക്കെ പുരോഗമനോന്മുഖമായി ഇടപെടുമ്പോഴാണ് ഇതൊക്കെ നന്നായി അതാതിന്റെ ജോലിയനിസരിച്ച് നടക്കുക . നാം ഇടപെടണമെന്നര്‍ത്ഥം . അവര്‍ നാളെ ഓരോ എം പീയ്ക്കും രണ്ട് ലക്ഷം രൂപാ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചാല്‍ അത് ചോദിയ്ക്കാന്‍ നമ്മളിവിടെയുണ്ട് . ചോദിയ്ക്കുകയും വേണം . പക്ഷേ അത് മിനിമം ആവശ്യങ്ങളോട് പോലും കണ്ണടയ്ക്കുന്ന വിധത്തിലായിരിയ്ക്കരുത് . നമൂടെ ഇടപെടല്‍ ഒന്നുകില്‍ ആശാന്റെ നെഞ്ഞത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന രീതിയിലാവരുത് . ഞാന്‍ പറയാനുദ്ദേശിച്ചത് അതൊന്നുമല്ല അവര്‍ക്ക് , എം പീ മാര്‍ക്കു മുതല്‍ ഗ്രാമ പഞ്ചായത്ത്മെമ്പര്‍ക്ക് വരെ ചിലവുകാശ് എന്ന രീതിയില്‍ നല്‍കുന്നതിനു പകരം ശമ്പളം നല്‍കണം . അവര്‍ ഉദ്യോഗസ്ഥരാണെന്ന് അവരും നമ്മളും മനസ്സിലാക്കണം . പ്രസംഗിച്ച് ഉത്ബുദ്ധരാക്കുക മാത്രമല്ല അവരുടെ പണിയെന്നും അവന്‍ ചെയ്യാന്‍ ഒത്തിരി ജോലിയുണ്ടെന്നും ആ ജോലികള്‍ എന്തൊക്കെയെന്ന് എഴുതി കയ്യില്‍ കൊടുക്കുകയും വേണം . . വ്യക്തമായ ജോബ് ഡിസ്ക്രിപ്ഷന്‍ ജനങ്ങള്‍ അവര്‍ക്ക് നല്‍കണം . . ഇപ്പഴെന്താ എം പീയുടെ പണി . . ഉത്ഘാടന പ്രസംഗം , അധ്യക്ഷ പ്രസംഗം , ആ പ്രസംഗം ഈ പ്രസംഗം . . അതൊന്നും അവന്റെ പണിയല്ല . അതിനല്ല അവന്‍ / അവള്‍ക്ക് നാം ശമ്പളം എണ്ണിക്കൊടുക്കുന്നത് . അവന്‍ ആപ്പീസിലിരുന്ന് / ജനങ്ങളുടെയിടയില്‍ / പാലമെന്റിലിരുന്ന് ൯ മുതല്‍ ൫ വരെ പണിയെടുക്കണം . പ്രതിനിധീകരിയ്ക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ വേലക്കാരനാവണം . തോന്നിയവാസം കാണിയ്ക്കാനും തോന്നിയപോലെ ജോലിചെയ്യാനുമല്ല അവരെ പറഞ്ഞയയ്ക്കുന്നത് എന്ന് നമ്മള്‍ അവന്റെ മുഖത്തുനോക്കി പറയണം . അതിനാദ്യം വേണ്ടത് ഞാന്‍ നേരത്തേ പറഞ്ഞപോലെ സേവനമാണ് അവന്‍ ചെയ്യുന്നത് എന്ന അന്ധവിശ്വാസം നമ്മള്‍ക്കും അവര്‍ക്കും മാറണം .
ഫ്രീ സോണ്‍ കമ്പനികളുടെ വിസയില്‍ വന്ന വിദേശികളെ പുറത്തുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തുന്നത് നിയമ ലംഘനമായി പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി . ഒരേ സ്‌പോണ്‍സര്‍മാരാണ് എന്നതുകൊണ്ട് ഇത് നിയമപരമാവുന്നില്ല . ഇത്തരം തൊഴിലാളികളെ പിടികൂടിയാല്‍ അവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം താക്കീത് നല്‍കി .
' ഏതെങ്കിലും സമുദായത്തിന്റെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ വ്യക്തിനിയമം മാറ്റുവാനുള്ള യാതൊരു ശ്രമവും നടത്തുന്നതല്ലെന്ന് കേന്ദ്രഗവണ്‍മെന്റ് അടുത്ത ദിവസം തന്നെ വ്യക്തമായി പ്രഖ്യാപിക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ ആവശ്യപ്പെടുന്നു ' .
ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും ഏതാണ്ട് 13 കി . മി ദൂരം ജലത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു . തെക്കുഭാഗം അച്ചന്‍കോവിലാറും പടിഞ്ഞാറുഭാഗം പമ്പയാറിനെയും അച്ചന്‍കോവിലാറിനെയും ബന്ധിപ്പിക്കുന്ന കുട്ടംപേരൂര്‍ ആറുമാണ് . ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്റെ 4 , 7 , 9 എന്നീ വാര്‍ഡുകളില്‍ പരമ്പരാഗതമായി ഏതാണ്ട് 300 - ല്‍ പരം കുടുംബങ്ങള്‍ മത്സ്യബന്ധന - വിപണന മേഖലകളില്‍ ജോലി ചെയ്തു വരുന്നു . ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍ പ്രധാനമായും മത്സ്യബന്ധനം നടത്തുന്നത് ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നുമാണ് . നദികള്‍ക്കു പുറമെ ചാലുകള്‍ , കുളങ്ങള്‍ , തോടുകള്‍ , പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മത്സ്യബന്ധനം നടത്തുന്നുണ്ട് . കൂടാതെ കായംകുളം കായല്‍ , പമ്പാനദി , വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന മീനച്ചിലാറ് , പെരിയാറ് എന്നിവയില്‍ നിന്നുപോലും വള്ളങ്ങളില്‍ പോയി മത്സ്യബന്ധനം നടത്തുന്നുണ്ട് . ഈ ഗ്രാമപഞ്ചായത്തിലെ 4 , 7 എന്നീ വാര്‍ഡുകളില്‍ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ ഉണ്ട് .
തിരഞ്ഞെടുപ്പ് ചൂട് കൊല്ലത്ത് തുടങ്ങിക്കഴിഞ്ഞു . ബി ജെ പി , എസ് യു സി ഐ , ആര്‍ ജെ ഡി തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടെങ്കിലും മത്സരം പ്രധാനമായും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി . രാജേന്ദ്രനും യു പി ഏ സ്ഥാനാര്‍ത്ഥി പീതാംബരക്കുറുപ്പും തമ്മിലാണ് . പ്രാരംഭഘട്ടത്തിലെ അഭിപ്രായങ്ങള്‍ പി . രാജേന്ദ്രന്റെ വിജയസാദ്ധ്യതയാണ് കാണിക്കുന്നത് . വിദ്യഭ്യാസകാലത്തേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി രാജേന്ദ്രനെ പൊതുജനം ആദ്യമറിയുന്നത് തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ആയാണ് . ശേഷം കോ - ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിരുന്നു . ശേഷം സി പി എം പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പിന്‍തുണ ലഭിച്ചതിനെത്തുടര്‍ന്ന് കാഷ്യൂ ഡെവപ്‌മെന്റ് കോര്‍പ്പറേഷന്റെ ചുമതല , ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റീ ചെയറ്മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനെത്തുറ്റര്‍ന്ന് പി രാജേന്ദ്രന്‍ ഇടതുമുന്നണിയിലെ സിറ്റിങ്ങ് എം പി ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ സിറ്റിങ്ങ് എം പി ആയിരുന്ന സീറ്റിലേക്ക് ഇടത് സ്ഥാനാര്ത്ഥിയായി മത്സരിച്ചു . അമ്പത്തേഴില്‍ സി ഐ ഐയുടെ കൊടിയന്‍ ജയിച്ചിരുന്നതൊഴിച്ചാല്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥികള്‍ കൊല്ലത്ത് ആര്‍ എസ് പിയുടെ ശ്രീകണ്ഠന്‍ നായരും എന്‍ കെ പ്രേമചന്ദ്രനും മാത്രമായിരുന്നു . ചെറുപ്പക്കാരനും പൊതവില്‍ ജനസമ്മതനുമായ പ്രേമചന്ദ്രനെ തല്‍സ്ഥാനത്തു മൂന്നാം വട്ടം മത്സരിപ്പിക്കാതിരുന്നതല് ചിലര്‍ക്കെങ്കിലും ആശങ്കയുണ്ടായിരുന്നെന്നു വേണം കരുതാന്‍ . നേരിയ ഭൂരിപക്ഷത്തിലാണ് പി രാജേന്ദ്രന്‍ വലതു സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനെ തോല്പ്പിച്ചത് . തൊണ്ണൂറ്റൊമ്പതില്‍ ലോക്സഭയിലെത്തിയ രാജേന്ദ്രന്‍ കര്‍മ്മനിരതയും പാര്‍ട്ടി രാഷ്ട്രീയ മതവര്‍ഗ്ഗീയ ഭേദം തൊട്ടുതീണ്ടാത്ത സമീപനവും മൂലം വളരെ വേഗം കൊല്ലത്തിന്റെ " സ്വന്തം ആള്‍ " ആയി മാറി . രണ്ടായിരത്തി നാലില്‍ രണ്ടാം വട്ടം ജനവിധി തേടിയ രാജേന്ദ്രന്‍ പഴയ ആയിരത്തിന്‍ ഭൂരിപക്ഷം ലക്ഷം കടത്തി ശൂരനാട് രാജശേഖരനെ തോല്പ്പിച്ചു . കശുവണ്ടിത്തൊഴിലാളിനേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രാജേന്ദ്രന്‍ തൊഴിലാളികളും സാധാരണക്കാരും സ്വന്തത്തിലെ ഒരാളായി കരുതിപ്പോരുന്ന തരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു . ചായക്കട ചര്‍ച്ചയില്‍ " പീതാംബരക്കുറുപ്പ് ആരാന്ന് എനിക്കറിയത്തില്ല , ചെലെപ്പം നല്ലയാളായിരിക്കും , പക്ഷേ ഈസ് എസ് ഐ മെഡിക്കല്‍ കോളേജ് ഇവിടെ തുടങ്ങിക്കാനും പ്രോവിഡന്റ് ഫണ്ടീന്ന് ഒരു ലോണെടുക്കണേല്‍ ആയിരം രൂപ ശമ്പളക്കാരന്‍ നൂറു രൂപ മുടക്കി തിരുവനന്തപുരത്ത് പോകേണ്ടാത്ത അവസ്ഥ ഉണ്ടാക്കാനും നമുക്ക് രാജേന്ദ്രന്‍ സാറ് തന്നെ വേണം " എന്നൊക്കെ പ്രാരംഭദശയിലെ അഭിപ്രായങ്ങള്‍ ധാരാളം കേള്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ ഇത്തവണയും സാദ്ധ്യത രാജേന്ദ്രനെന്ന പ്രാധമിക ധാരണയിലാണ് ഞാന്‍ . പീതാംബരക്കുറുപ്പ് പ്രധാനമായും നേരിടുന്ന പ്രശ്നവും രാജേന്ദ്രന്റെ " സ്വന്തം ആള്‍ " ഇമേജാണ് . അതിനാല്‍ തന്നെ കൊല്ലം അതിര്‍ത്തിക്കടുത്തുള്ള തിരുവനന്തപുരത്തുകാരനായ കുറുപ്പ് " കൊല്ലത്തിന്റെ സ്വന്തം കുറുപ്പേട്ടനെ വിജയിപ്പിക്കുക " എന്നച്ചടിച്ച പോസ്റ്ററുകളുമായാണ് പ്രചരണത്തിനിറങ്ങിയത് . വ്യക്തിജീവിതത്തിലോ രാഷ്ട്രീയ കാര്യക്ഷമതയിലോ രാജേന്ദ്രനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനൊന്നുമില്ലാത്തതിനാല്‍ കുറുപ്പ് എല്‍ ഡി എഫിന്റെ കേരളഭരണത്തെയും പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും വിമര്‍ശിച്ചും യു പി ഏ സര്‍ക്കാരിന്റ് സംഭാവനകളെ ഉയത്തിക്കാട്ടിയുമാണ് ജനത്തെ സമീപിക്കുന്നത് . മറ്റു സ്ഥാനാര്‍ത്തികള്‍ക്ക് പ്രതീക്ഷ പോലുമില്ലാത്തതിനാലാവണം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകളൊഴിച്ചാല്‍ വളരെയൊന്നും കാണുന്നില്ല .
മാന്തുന്നത് പൂച്ചകളുടെ നഖം വളരുന്നത് ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വേണമെന്നുണ്ടെങ്കിൽ പൂച്ചയുടെ നഖം വെട്ടിക്കൊടുക്കാവുന്നതാണ് . മനുഷ്യരുപയോഗിക്കുന്ന നഖംവെട്ടിയോ അല്ലെങ്കിൽ മൃഗങ്ങൾക്കുപയോഗിക്കാനുള്ള നഖംവെട്ടിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ് . പക്ഷെ നഖം വെട്ടുമ്പോൾ നഖത്തിനടിയിലുള്ള ത്വക്ക് മുറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . മറുവശം കാണാൻ പറ്റുന്നതരത്തിലുള്ള പൂച്ചകളുടെ നഖം വെട്ടുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാൻ എളുപ്പമാണ് , പക്ഷെ കട്ടിയായ നഖമാണ് പൂച്ചയ്ക്കെങ്കിൽ അധികം നീളത്തിൽ നഖം വെട്ടാതിരിക്കുന്നതാണ് നല്ലത് .
5 ) ലാളിത്യം സ്വീകരിക്കുക : ഇസ്ലാമിക ശരീഅത്തിന്റെ മുഖമുദ്രയാണ് ലാളിത്യം . മനുഷ്യരെ കുടുസ്സാക്കുക എന്നത് ശരീഅത്തിന്റെ താല്‍പര്യമല്ല . മനുഷ്യരുടെ പൊതുതാല്‍പര്യമാണ് ഇസ്ലാം പരിഗണിക്കുന്നത് . പലസ്ഥലങ്ങളിലും ഇളവ് നല്‍കിയശേഷം ഖുര്‍ആന്‍ ഈ സംഗതി വ്യക്തമാക്കുന്നതായി കാണാം : ' നിങ്ങള്‍ക്കവന്‍ എളുപ്പമാണുദ്ദേശിക്കുന്നത് . പ്രയാസം ഉദ്ദേശിക്കുന്നില്ല ' ( അല്‍ബഖറ : 165 ) . ' നിങ്ങള്‍ക്ക് ലഘൂകരിച്ച് തരണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത് . മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ' ( അന്നിസാഅ് : 128 ) . പ്രയാസങ്ങളോ പ്രതിസന്ധികളോ പരിഗണിക്കാതെ ഒരേനിയമങ്ങള്‍ക്കു തന്നെ വിട്ടുവീഴ്ചയില്ലാതെ ഏത് പരിതസ്ഥിതിയിലും പ്രാബല്യം നല്‍കുക ഇസ്ലാമിക ശരീഅത്തിന്റെ സ്വഭാവമല്ല . പ്രവാചകന്‍ ( സ ) തന്റെ അനുയായികളോട് ആകുവോളം ലാളിത്യം സ്വീകരിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത് . അബൂമൂസല്‍ അശ്അരി , മുആദ് എന്നിവരെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ റസൂല്‍ ( സ ) അവരോട് പറഞ്ഞത് ഇപ്രകാരമായിരുന്നു : ' നിങ്ങള്‍ രണ്ടു പേരും എളുപ്പമാക്കുക , പ്രയാസപ്പെടുത്തരുത് . സന്തോഷം പ്രദാനം ചെയ്യുക , വെറുപ്പിക്കരുത് ' . ഇമാം സുഫ്യാനുസൌരി പറയുന്നു : ' വിശ്വാസയോഗ്യരായവരില്‍ നിന്നു ലഭിക്കുന്ന ഇളവുകളാണ് യഥാര്‍ത്ഥ ഫിഖ്ഹ് . തീവ്രനിലപാടെടുക്കാന്‍ ആര്‍ക്കും സാധ്യമാണ് ' .
" ദൈവനിയമപ്രകാരം നടക്കേണ്ടതിനു് മനസ്സുവച്ചവരായ ജനങ്ങളുടെ എണ്ണം പെരുകുന്നതുകണ്ടപ്പോൾ യേശു മലയിലേക്കു് കയറിച്ചെന്നു് പ്രാർത്ഥനയിൽ രാത്രി കഴിച്ചു . നേരം വെളുത്തപ്പോൾ അവൻ മലയിൽ നിന്നും ഇറങ്ങിവന്നു് താൻ അപ്പൊസ്തലന്മാർ എന്നു് വിളിച്ച പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു . അവരിൽ ഒരുവനാണു് കുരിശിൽ തറച്ചു് കൊല്ലപ്പെട്ട യൂദാസ് . അവരുടെ പേരുകൾ ഇവയാണു് : മീൻപിടുത്തക്കാരായ അന്ത്രയാസും അവന്റെ സഹോദരൻ പത്രോസും ; നികുതിസ്ഥലത്തു് ഇരുന്നവനായ ചുങ്കക്കാരൻ മത്തായി , അവനോടുകൂടെ ഇതെഴുതിയവനായ ബർണബാസ് ; സെബെദിയുടെ മക്കളായ യോഹന്നാനും യാക്കോബും ; തദെയൂസും യൂദാസും ; ബാർത്തൊലോമിയസും ഫിലിപ്പോസും ; യാക്കോബും ഒറ്റുകാരനായ യൂദാസ് ഇസ്കാര്യോത്തും . " ( അദ്ധ്യായം 14 )
ഞങ്ങളുടെ വീട് കാടിനകത്താണ് . നങ്ക മനെ വിളിച്ചിഗ് ന് കാട്ത .
ഇറാഖില്‍ സുഫ്യാനുസ്സൌരി ജീവിച്ചിരിപ്പുണ്ടായിരുന്നു . കര്‍മശാസ്ത്രവിഷയത്തില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യം അബൂഹനീഫയില്‍നിന്ന് ഒട്ടും കുറവായിരുന്നില്ല .
കണ്ണൂര്‍ വീണ്ടും 1997ല്‍ പുറത്തിറങ്ങിയ ' കണ്ണൂര്‍ ' എന്ന രാഷ്ട്രീയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു . ' കണ്ണൂര്‍ വീണ്ടും ' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഹരിദാസ് കേശവന്‍ സംവിധാണം ചെയ്യുന്നു . കണ്ണൂരില്‍ ' കരിവള്ളൂര്‍ ശിവന്‍കുട്ടി ' എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മനോജ് കെ ജയന്‍ തന്നെ രണ്ടാം ഭാഗത്തിലും നായകനാകുമെന്നാണ് സൂചന . റോബിന്‍ തിരുമല തന്നെയാണ് ഈ സിനിമയ്ക്കും തിരക്കഥ രചിക്കുന്നത് . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പ്രമേയം . കണ്ണൂര്‍ ആദ്യഭാഗത്തില്‍ നായികയായ വാണി വിശ്വനാഥ് രണ്ടാം ഭാഗത്തിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കും . കണ്ണൂര്‍ , തിരുവനന്തപുരം , ന്യൂഡല്‍ഹി എന്നിവിടങ്ങളിലായാണ് ' കണ്ണൂര്‍ വീണ്ടും ' ചിത്രീകരിക്കുന്നത് . മാറിയ രാഷ്ട്രീയ പശ്ചാത്തലം ഉള്‍ക്കൊണ്ട് പുതിയ ആഖ്യാനരീതിയിലായിരിക്കും കണ്ണൂരിന്‍റെ രണ്ടാം ഭാഗം വെള്ളിത്തിരയിലെത്തുക . വിജയരാഘവന്‍ , റിസബാവ , വിജയകുമാര്‍ , ഭീമന്‍ രഘു , മാമുക്കോയ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകും . ഒരു ഇടവേളയ്ക്ക് ശേഷം ഗീത ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുമെന്നും സൂചനയുണ്ട് .
കൈതപ്പൂവിന്‍റെ കാതില്‍ മൂളണ കാര്യമെന്താ കരിവണ്ടേ കാത്തുനിക്കണ മാരനെങ്ങാനും കാണാനെത്തണതിന്നാണോ പതഞ്ഞൊഴുകണ പുഴയരികില് പാത്തു നിക്കണ പൊന്മാനേ കൂട്ടിനുള്ളില്‍ വിശന്നിരിക്കണോ കുട്ടി കുറുമ്പ് രണ്ടെണ്ണം തുമ്പപ്പൂവില് തേനുറയണ് തുമ്പിപ്പെണ്ണു പറഞ്ഞില്ലേ തേനുറുമ്പിന്‍റെ കുഞ്ഞുവായില് കപ്പലോട്ടാനാളുണ്ടോ കഥപറയണ കുഞ്ഞിക്കാറ്റേ നാട്ടിലെന്തു വിശേഷം മുല്ലപ്പെണ്ണിന്‍റെ കാതുകുത്താന്‍ തട്ടാരെത്തണതിന്നാണോ പറനിറയണ് അറനിറയണ് കൊടിയുയരണ് കാവില്‍ ചെറുമിപ്പെണ്ണിന്‍റെ പൈപ്പുമാറ്റാന്‍ ചാമയെത്തണതെന്നാണോ പൊറാടത്തിന്‍റെ മകള്‍ വര്‍ഷ ഈ പാട്ടുപാടിയത് ഇവിടെ കേള്‍ക്കാം .
സിബുവിനെ വിളിച്ചു . സിബു വീട്ടിൽ നിന്നു് ഇറങ്ങുന്നതേ ഉള്ളൂ . " ഉമേഷേ , ഞാൻ പത്തു മിനിട്ടിൽ എത്തും . എന്റെ കൂടെ വരണം എന്നു പറഞ്ഞു് രണ്ടു ക്ടാങ്ങളും കൂടി ഭയങ്കര വഴക്കു് . അതാ ഇറങ്ങാൻ വൈകിയതു് . ഒരു വെള്ള നിസ്സാൻ സെൻട്രയാണു കാർ . " നമ്പർ പ്ലേറ്റിന്റെ അവസാനത്തെ മൂന്നു് അക്കങ്ങളും പറഞ്ഞുതന്നു .
അങ്ങിനെ തന്നെ വേണം ബിനോയ് . നമ്മൾ കൂടുതൽ ജാകരൂകരാകുക തന്നെ വേണം . മുംബൈ ആക്രമണം പോലുള്ള ഒരു ഭീകരാക്രമണത്തിന്റെ ഒരു വൈഡ് ആങ്കിൾ ചിത്രം നമ്മുടെ മുന്നിലുള്ളപ്പോൾ ഈ കഥയിൽ പറഞ്ഞതു പോലുള്ള ഒരു ചെറിയ ക്ലിപ്പിന് പ്രസക്തി കുറയുന്നു . ഒരു സമാധാനജീവിതം എല്ലാവരും ആഗ്രഹിക്കുന്നതാണ് . എന്നിട്ടും ആളുകൾ ഭീകരസംഘടനകളിലേക്കും വിധ്വംസകപ്രവർത്തനങ്ങളിലേക്കും എത്തിപ്പെടുന്നതിന് പലകാരണങ്ങളുണ്ടാകാം . ചെറുപ്പക്കാർക്ക് , അവരിലേക്ക് ഫീഡ് ചെയ്യപ്പെട്ട കുറേ കാര്യങ്ങളോ ചെറുപ്പത്തിന്റെ തിളപ്പോ ആകാം . പക്ഷെ ഒരു ചാവേറാകാൻ മനസ്സാ തയ്യാറാകുന്നവരുടെ സൈക്കോളജി എന്താണ് . തന്റെ ബാക്കിയുള്ള ജീവിതവും പ്രിയപ്പെട്ടവരുടെ മുഖങ്ങളും എല്ലാം അവരെ പുറകോട്ട് പിടിച്ച് വലിക്കാൻ സാധ്യതയുള്ള കാരണങ്ങളാണ് . അതിനെ ഓവർക്കം ചെയ്യാൻ കഴിയുന്നവനാണ് യദാർത്ഥ ചാവേർ എന്നുള്ള ധാരണ തന്നെയാണല്ലോ ഈ സംഘടനകൾ , ഇത്തരക്കാർ സ്വന്തം കുടുംബബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നവരാണെന്ന് ഉറപ്പു വരുത്തുന്നത് . ഞാൻ ഇപ്പറഞ്ഞ കാര്യം ഏതെങ്കിലും സിനിമയിലേയോ പുസ്തകത്തിലേയോ ഉദ്ധരണിയല്ല . ഖസബ് എന്ന , രക്ഷപ്പെട്ട ഒരു ചാവേർ തന്നെ പറഞ്ഞതാണ് . കുടുംബത്തിൽ നിന്നും വഴക്കിട്ടു മാറി നിൽക്കുന്ന ചെറുപ്പക്കാരേയും ഈ ഭീകരസംഘടനകൾ മുതലെടുക്കുന്നു . പക്ഷെ മരണത്തിലേക്ക് നടന്നു കയറുന്ന ഒരു ചാവേറിന്റെ മനസ്സോ ? ജീവിക്കാൻ അൽപ്പമെങ്കിലും കൊതി ബാക്കിയുള്ളവർ അതിനു യോഗ്യരല്ല . ഇവിടെ ഖസബ് ആ ഭീകരസംഘടനയുടെ ഒരു നല്ല സെലക്ഷൻ അല്ല എന്നാണ് എനിക്കു തോന്നുന്നത് . മരണത്തിൽ നിന്നും രക്ഷപ്പെട്ട അയാൾ , വീണ്ടും ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു , സ്വന്തം കുടുംബത്തെയോർത്ത് വിലപിക്കുന്നു [ വാർത്തകൾ പ്രകാരം ] ഒരു പക്ഷെ ഇതു വരെ മരണമടഞ്ഞ പല ചാവേറുകളും , അങ്ങിനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ ഇങ്ങിനൊക്കെ തന്നെ വിലപിച്ചേനേ . ഈ കഥയിൽ പറഞ്ഞു വന്ന പോലത്തെ , അവസാന ഭാഗത്തെ ആ ട്വിസ്റ്റ് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതു തന്നെ . കഥയിലെ ആളുടെ ലക്ഷ്യം ഒരിക്കൽ മരണപ്പെട്ടു പോയ [ ഒരു ഭീകരാക്രമണത്തിലൂടെയാവാം ] തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിപ്പെടുക എന്നതാണ് . അതിനയാൾ ഒരു പ്രതികാരമാർഗ്ഗം സ്വീകരിക്കുന്നു . പ്രതികാരം അയാൾക്കൊരു മാർഗ്ഗം മാത്രമാണ് . അതിലൂടെയല്ലെങ്കിലും അയാൾ ലക്ഷ്യം കൈവരിക്കും . മരിക്കുക എന്ന ലക്ഷ്യമുള്ള അയാളെ പോലെ , തികഞ്ഞ ചാവേർ യോഗ്യതയുള്ള മറ്റൊരാൾ ഇല്ല തന്നെ . പക്ഷെ ചാവേറിനു വേണ്ട മറ്റൊരു യോഗ്യതയായ , അയാൾക്ക് കൽപ്പിച്ചു കൊടുത്ത മാർഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കുക എന്നതിൽ നിന്നും , അയാളുടെ മനസ്സാക്ഷി അയാളെ അവസാനത്തെ ഒരൊറ്റ നിമിഷത്തിൽ വ്യതിചലിപ്പിക്കുന്നു . അപ്പോഴും അയാൾ അയോഗ്യൻ . പക്ഷെ അതും അസംഭവ്യം തന്നെ . പറഞ്ഞു വന്നത് , ഭീകരാക്രമണങ്ങളും ഭീകരത എന്നു പേരില്ലാതെ നടക്കുന്ന ആക്രമണങ്ങളും അടിച്ചമർത്തലുകളും എല്ലാം കൂടുതൽ ചാവേർ മനസ്സുകളെ സൃഷ്ടിക്കുകയാണ് . ഇസ്രായേൽ പാലസ്തീൻ പ്രശ്നത്തിന്റെ അനന്തരഫലമായി ഇപ്പോൾ എത്രയധികം ചാവേർ മനസ്സുകൾ അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും ! ആക്രമണത്തിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട പ്രിയപ്പെട്ടവരുടെ ശവക്കൂമ്പാരങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്ന അവരുടെ മനസ്സിൽ എന്തെല്ലാമായിരിക്കും .
വനിതാപ്രാതിനിദ്ധ്യം തീരെ കുറവെന്ന് പറയാനാകുന്നില്ല . 7 - ഇല്‍ ഒരാള്‍ വനിത ആണല്ലോ . 15 ശതമാനത്തോളം വരുമത് . സു വന്നിരുന്നെങ്കില്‍ 25 ആയേനെ ശതമാനം . യൂ . യേ . യി മീറ്റിലെപ്പോലെ കുടുംബയോഗം ആയില്ല ഇത് . ഇവിടെ ഭൂരിപക്ഷവും ബാച്ചിലേഴ്സ് തന്നെ . കേരളമീറ്റിലും ബാച്ചിലേഴ്സ് ഭൂരിപക്ഷമാകുന്ന ലക്ഷണമാ .
20 വര്‍ഷമായി മഹാരാഷ്ട്ര രാഷ്ീ്രയ രംഗത്തുളള അജിത് നല്ല സംഘാടകനാണ് . മുഖ്യമന്ത്രി മാറിയാല്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും മാറ്റുമെന്ന് മഹാരാഷ്ട്ര എന്‍ . സി . പി മേധാവി മധുകര്‍ റാവു പിച്ചഡ് അറിയിച്ചിരുന്നു . അജിതും , പുതിയ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മറാത്ത വംശജരാണ്് .
കൊല്ലവര്‍ഷം 93 - ാമാണ്ട് മേടം 20 - ന് ( എ . ഡി . 918 - ല്‍ ) കോതരവി എന്ന കേരളചക്രവര്‍ത്തിയുടെ കാലത്ത് കൊങ്ങുനാടുവാഴിയുടെ ഒരു പട കേരളം ആക്രമിക്കുകയുണ്ടായെങ്കിലും , പാലക്കാട് വാണിരുന്ന നെടുംപുറയൂര്‍ നാട്ടുടയവര്‍ അക്രമികളെ തോല്‍പിച്ചോടിച്ചുവെന്നും , അങ്ങനെ പാലക്കാട് വാണിരുന്ന നെടുംപുറയൂര്‍ സ്വരുപമാണ് കാലാന്തരത്തില്‍ പാലക്കാട് രാജസ്വരൂപമെന്ന് അറിയാനിടയായതെന്നും ചരിത്രരേഖകളില്‍ കാണുന്നു . 1766 - ല്‍ സാമൂതിരിയുടെ ആക്രമണത്തെ തടയാന്‍ ഹൈദരാലിയുടെ സഹായം തേടിയ രാജാവിന് , കുലദേവതയായ ഹേമാംബികയുടെ ആഭരണങ്ങള്‍ പ്രതിഫലമായി നല്‍കേണ്ടി വന്നു . മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ഈ പ്രദേശം ടിപ്പുവില്‍നിന്നും ബ്രിട്ടീഷുകാരിലേക്ക് കൈമാറ്റപ്പെട്ടുവെങ്കിലും രാജ്യം ഭരിച്ചിരുന്നത് രാജാവുതന്നെയായിരുന്നു . തുടര്‍ന്ന് 1766 ഒക്റ്റോബര്‍ 6 - ന് , 18896 . ക . 4 അണ 6 . പ . രാജാവിന് മാലിഖാനായി നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി പാലക്കാടിന്റെ അധികാരം പൂര്‍ണ്ണമായി ഏറ്റെടുത്തു . ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ മാറ്റൊലികള്‍ ഇവിടെ മുഴങ്ങിയിരുന്നു . 1916 - ല്‍ ആനിബസന്റിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഹോംറൂള്‍ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു . ഇക്കാലത്ത് ചാത്തത്തു മാധവമേനോന്‍ പ്രസിദ്ധീകരിച്ച ഇന്ത്യ എന്ന പത്രം ഒട്ടേറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു . രണ്ടുവര്‍ഷം വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള ശിക്ഷ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു . 1919 - ലെ ജാലിയന്‍ വാലാബാഗ് സംഭവം ഇവിടുത്തെ ജനത്തിനെ പ്രകമ്പനം കൊള്ളിച്ചു . 1920 - കളില്‍ പോലും മേല്‍ജാതിക്കാരായ വിദ്യാര്‍ത്ഥികളോടൊപ്പമിരുന്ന് പഠിക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ഇവിടെ കഴിയുമായിരുന്നില്ല . അയിത്തം , അവഹേളനം എന്നിവയ്ക്കൊക്കെ വഴങ്ങിക്കൊടുക്കാന്‍ ബാധ്യസ്ഥരായിരുന്നു താഴ്ന്ന ജാതിക്കാരില്‍ ഭൂരിഭാഗവും . താഴ്ന്നജാതിക്കാര്‍ അവരേക്കാള്‍ താഴ്ന്ന ജാതിക്കാരോട് അയിത്തം പുലര്‍ത്തിയിരുന്നു എന്നതിനാല്‍ തന്നെ സവര്‍ണ്ണരുടെ അയിത്തത്തെ ചോദ്യം ചെയ്യാന്‍ കഴിയുന്നവര്‍ നാമമാത്രമായിരുന്നു . സ്വാതന്ത്ര്യസമരചരിത്ര വിഹായസ്സില്‍ ഒരു വ്യാഴവട്ടക്കാലം കത്തിജ്ജ്വലിച്ചുനിന്ന വെള്ളി നക്ഷത്രമായിരുന്നു ടി . ആര്‍ . കൃഷ്ണസ്വാമി അയ്യര്‍ . 1923 മെയ് മാസത്തില്‍ രണ്ടാം പ്രവശ്യാകോണ്‍ഗ്രസ്സ് സമ്മേളനം നടക്കാവ് റെയില്‍വേഗേറ്റിന് സമീപത്തുള്ള അത്താഴച്ചിറ എന്ന സ്ഥലത്ത് കെ . പി . കേശവമേനോന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി . സരോജിനി നായിഡു ആയിരുന്നു അധ്യക്ഷ . രണ്ടാം ദിവസം വിഭിന്ന ജാതിമതസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനം സംഘടിപ്പിക്കപ്പെട്ടു . ടി . ആര്‍ . കൃഷ്ണയ്യരായിരുന്നു പ്രധാന സൂത്രധാരന്‍ . യാഥാസ്ഥിതികരായ ബ്രാഹ്മണര്‍ അദ്ദേഹത്തിന് ഭ്രഷ്ട് കല്‍പിച്ചു . കല്‍പാത്തിയിലെ അഗ്രഹാരത്തില്‍ സകുടുംബം താമസിച്ചിരുന്ന അദ്ദേഹത്തെ അവിടെ നിന്നു പുറത്താക്കി . സമ്മേളനപന്തല്‍ നിര്‍മ്മിക്കാന്‍ വിനിയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ ശേഖരിച്ചുകൊണ്ട് ഇന്നത്തെ ശബരി ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കുടില്‍ കെട്ടി അദ്ദേഹം കുടുംബസമേതം അവിടെ താമസം തുടങ്ങി . കാലാന്തരത്തില്‍ പ്രസ്തുത കുടില്‍ ശബരി ആശ്രമമായി രൂപം കൊണ്ടു . ഈ സംഭവത്തെ തുടര്‍ന്നാണ് 1923 ഡിസംബറില്‍ കാക്കിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാസമ്മേളനം അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ മുഖ്യപ്രവര്‍ത്തനമായി ഏറ്റെടുത്തത് . ഐതിഹാസികമായ വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നതിന്റെ തുടക്കവും മേല്‍പ്പറഞ്ഞ സംഭവത്തില്‍ നിന്നുതന്നെ . ഹരിജനോദ്ധാരണം , ഹിന്ദിപ്രചാരണം , അയിത്തോച്ചാടനം , നിയമലംഘനം എന്നിങ്ങനെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രമം നേതൃത്വം കൊടുത്തു . കേരളത്തിലാദ്യമായി ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറന്നുകൊടുത്തതും അവിടെ ഒരു ഹരിജനെ പൂജാരിയായി നിയമിച്ചതും ശബരി ആശ്രമത്തിനടുത്തുള്ള കൈമാടം അയ്യപ്പക്ഷേത്രത്തിലാണ് . ആശ്രമത്തിന് സ്ഥലം സംഭാവന നല്‍കിയത് അപ്പു യജമാനനെന്ന വ്യക്തിയായിരുന്നു . ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി മാറി ഈ സംഭവം . ഹരിജന്‍ ദേവസന്നിധിയിലെത്തിയതിനാല്‍ പുജ ചെയ്യാന്‍ മടിച്ച ശാന്തിക്കാരനു പകരം യജമാനന്‍ തന്നെ പൂജാരിയായി മാറി . ഇന്നും പ്രസ്തുതക്ഷേത്രം ഒരു ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു . ശബരി ആശ്രമം കേന്ദ്രമാക്കി ഇത്തരം ദേശീയപ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവന്നതിന്റെ അലയൊലികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം ചലനം സൃഷ്ടിച്ചപ്പോള്‍ ഭാരതത്തിലെ പ്രമുഖനേതാക്കള്‍ ഈ സ്ഥാപനത്തെ തേടിയെത്തി . 1927 - ല്‍ മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ശബരി ആശ്രമം സന്ദര്‍ശിച്ചു . ചുരുക്കത്തില്‍ അകത്തേത്തറ ഒരു മാതൃകാഗ്രാമമായി മാറി . കേരളത്തിന്റെ ബര്‍ദോളി എന്ന് ഈ കൊച്ചുഗ്രാമം അറിയപ്പെട്ടു . തെക്കേ മലബാറിലെ ഉപ്പു സത്യാഗ്രഹ ജാഥ ശബരി ആശ്രമത്തില്‍ നിന്നാണ് പുറപ്പെട്ടത് . സങ്കുചിതമായ ജാതിചിന്തകള്‍ക്കതീതമായി കുട്ടികളെ വളര്‍ത്തുക എന്നതായിരുന്നു കൃഷ്ണസ്വാമി അയ്യരുടെ ലക്ഷ്യം . നാനാജാതിമതസ്ഥരായ കുട്ടികളെയും അദ്ദേഹത്തോടൊപ്പം ആശ്രമത്തില്‍ താമസിപ്പിച്ച് പഠിപ്പിച്ചു . തമിഴുകവി സുബ്രഹ്മണ്യഭാരതിയെ അനുകരിച്ച് മലയാളഭാഷയിലാദ്യമായി ദേശീയഗാനങ്ങള്‍ രചിച്ച കവിയും കൃഷ്ണസ്വാമി അയ്യരാണ് . അകത്തേത്തറയിലെ നവോത്ഥാന പ്രസ്ഥാനനായകരില്‍ പ്രമുഖനായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍ . തന്റെ മുഴുവന്‍ സമയവും കഴിവുകളും അധ : സ്ഥിതിതരുടെ ഉയര്‍ച്ചക്കായി ഉഴിഞ്ഞുവച്ച ഒരു കര്‍മ്മയോഗിയായിരുന്നു ആനന്ദതീര്‍ത്ഥന്‍ . 1926 - ല്‍ മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്ന് ബി . എ . ഓണേഴ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടി പുറത്തുവന്ന തലശ്ശേരി സ്വദേശിയായ ആനന്ദഷേണായി , രാജാജിയുടെ നിര്‍ദ്ദേശപ്രകരം ശബരി ആശ്രമത്തിലെത്തി , അയിത്തോച്ചാടനത്തിനും ജാതീയതയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി . അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആര്യസമാജക്കാര്‍ നടത്തിയ സമരത്തില്‍ അദ്ദേഹം പങ്കാളിയായി . ശബരി ആശ്രമത്തിലെ അവര്‍ണ്ണരായ വിദ്യാര്‍ത്ഥികള്‍ക്ക് ഊടുവഴികളിലൂടെ നടന്നുപോകുന്നതിനു പോലും അനുവാദമില്ലായിരുന്നു . അത്തരം ഊടുവഴികളിലൂടെ വിദ്യാര്‍ത്ഥികളെയും കൂട്ടി ആനന്ദതീര്‍ത്ഥന്‍ നടന്നു നീങ്ങിയതിനെ തുടര്‍ന്ന് സവര്‍ണ്ണരില്‍ നിന്ന് ധാരാളം മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു . ആശ്രമത്തിലിരുത്തി പഠിപ്പിക്കാന്‍ ആനന്ദതീര്‍ത്ഥന്‍ നായാടി സമുദായക്കാരായ നാലുപേരെ കൊണ്ടുവന്നു . റോഡില്‍കൂടി നടന്നുവരാന്‍ ധൈര്യമില്ലാത്തതിനാല്‍ അവരെ ഒരു കാളവണ്ടിയില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ കൊണ്ടുവരുന്നതുപോലെ മുഖം മറച്ചായിരുന്നു കൊണ്ടുവന്നത് . ഈ കാലഘട്ടത്തില്‍ തന്നെയാണ് ശ്രീനാരായണഗുരുവിന്റെ ഒരു ജാതി , ഒരുമതം , ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തില്‍ ആകൃഷ്ടനായ ആനന്ദതീര്‍ത്ഥന്‍ , നാരായണഗുരുവില്‍ നിന്ന് 1928 - ല്‍ സന്യാസം സ്വീകരിച്ചതും സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടതും . സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി , അധഃസ്ഥിതര്‍ , സഞ്ചാരസ്വാതന്ത്ര്യമില്ലാത്ത പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാനും , പൊതുക്ഷേത്രങ്ങളില്‍ പ്രവേശിക്കാനും , ഹരിജനങ്ങള്‍ക്ക് മുടിവെട്ടാന്‍ കൂട്ടാക്കാത്ത ബാര്‍ബര്‍ഷോപ്പുകളിലും , കൂടാതെ ചായക്കടകളിലും പ്രവേശിക്കാനും തുടങ്ങി . സവര്‍ണ്ണരുടെ ഭയങ്കരമായ മര്‍ദ്ദനങ്ങള്‍ അതിജീവിച്ചുകൊണ്ട് അവര്‍ മുന്നേറി . ജാതിമത വര്‍ണ്ണ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമരം പ്രഖ്യാപിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ശബരി ആശ്രമം കേന്ദ്രമാക്കി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും . ജന്മിത്തത്തേയും നാടുവാഴിത്തത്തെയും അരക്കിട്ടുറപ്പിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ പങ്ക് വഹിച്ച ജാതിവ്യവസ്ഥകള്‍ ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങിയതോടെ അധഃസ്ഥിതരില്‍ അവകാശബോധമുയര്‍ന്നു . സാമൂഹ്യ സാമ്പത്തിക ചേരിതിരിവുകള്‍ക്ക് വലിയ വ്യതിയാനമുണ്ടായത് 1970 - ല്‍ നിലവില്‍ വന്ന ഭൂപരിഷ്കരണനിയമത്തിനുശേഷമാണ് . ജന്മിമാര്‍ പാട്ടത്തിനായി കുടിയാന്മാര്‍ക്ക് വിട്ടുകൊടുത്തിരുന്ന ഭൂപ്രദേശങ്ങളുടെ ഉടമാവകാശത്തില്‍ മാറ്റം വന്നു . ജന്മിത്തത്തിന്റെ തായ് വേരുകളിളകി . താമസിക്കുന്ന കുടിലും പണിയെടുക്കുന്ന വയലും പറമ്പും സ്വന്തമാണെന്ന ബോധം വന്നതോടെ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വ് കൈവന്നു . സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ളവരുടെ സാമ്പത്തിക നിലവാരം പതുക്കെ ഉയര്‍ന്നു . ദേശീയ പ്രസ്ഥാനവുമായി ബന്ദപ്പെട്ടു ഹിന്ദിപ്രചാരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നു . പാലക്കാട്ടശ്ശേരി ശേഖരിവര്‍മ്മ വലിയരാജാവാണ് പാലക്കാട് ആദ്യമായി ഒരു അച്ചുകൂടം സ്ഥാപിച്ചത് . 1887 - ല്‍ കേരളത്തിലാദ്യമായി ദക്ഷിണ്‍ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അകത്തേത്തറയിലാണ് . സംസ്കൃതഭാഷ പഠിപ്പിക്കുന്ന സ്കൂളും ഇവിടെ നിലവില്‍ വന്നു .
പോക്കറ്റുമണിക്കായി കിടക്ക തേടിയവർ . . അവരുടെ ലിപ്സ്റ്റിക്കിട്ട ചുവന്ന ചുണ്ടുകൾ . . അതു കണ്ടിട്ടാവാം , മറവിൽ , മുറുക്കാൻ ചുവപ്പിച്ചവളുടെ ചുണ്ടുകൾ കോടിപ്പോയത് . .
എന്നാൽ യെഹൂദന്മാർ അവനോടു : നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു .
ഡിങ്കാസുരന്മാരേ . . . " വിശ്വാസത്തിന്റെ കാര്യമായതോണ്ട് തൊടാന്‍ പറ്റില്ല എന്ന് വന്നാല്‍ സതിയും നരബലിയുമൊക്കെ നിലനിര്‍ത്തേണ്ടി വരില്ലായിരുന്നൊ എന്ന് ഡിങ്കന്‍ ചോദിച്ചത് തന്നെയാണ് ഞാന്‍ ചോദിക്കാന്‍ വന്നത് " അതുകൊണ്ട് തന്നെയാണ് ഡീമാര്‍ക്കേഷനെപ്പറ്റി ഞാന്‍ ചോദിച്ചത് . ഒരു മെഗാ ലെവലില്‍ , ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസങ്ങള്‍ എന്ന രീതിയില്‍ , നരബലിയെയും സതിയെയും മകരജ്യോതിയെയും ഒരേ രീതിയില്‍ കാണാന്‍ പറ്റുമായിരിക്കും . പക്ഷേ മൈക്രോ ലെവലിലേക്കൊക്കെ വന്നാല്‍ നരബലിയും സതിയും മകരജ്യോതിയും ഒരേ രീതിയില്‍ കാണാന്‍ പറ്റുന്ന വിശ്വാസങ്ങളാണോ എന്നൊരു സംശയമുണ്ട് . കാരണം ആദ്യത്തെ രണ്ടും ഇപ്പോഴില്ലാത്തതും മൂന്നാമത്തേത് ഇപ്പോളും തുടരുന്നതിനും ഒരു കാരണം ചിലപ്പോള്‍ അവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ടാവാം . ഇനി ഡിങ്കന്‍ ആദ്യം പറഞ്ഞതുപോലെ കുറച്ച് കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഈ മൂന്നും ഇല്ലാതാവാം - വേറേ ചിലവയൊക്കെ പിന്നെയും നില നില്‍ക്കാം . അതുകൊണ്ട് ആ വിശ്വാസങ്ങളെല്ലാം ഒരേ തലത്തിലാണോ എന്നതിന് എനിക്ക് സംശയമുണ്ട് . ഉണ്ണിക്കുട്ടാ , ഏതെങ്കിലും വിശ്വാസങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു കഴിഞ്ഞാല്‍ അത് അതേ രീതിയില്‍ അത് വിശ്വസിക്കുന്ന സമൂഹം എടുക്കുമെങ്കില്‍ കുഴപ്പമില്ല . പക്ഷേ കാര്യങ്ങള്‍ വിശകലനം ചെയ്യാനും ശരിയേത് / തെറ്റേത് എന്നൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാനും പറ്റാത്ത ഒരു സമൂഹമാണ് അത്തരം വിശ്വാസങ്ങളുടെയൊക്കെ പുറകിലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന ഒരു കാര്യം ഒരു ദിവസം തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് അവരെ എങ്ങിനെ ബാധിക്കും എന്നും അതുമൂലം എന്തെങ്കിലും പ്രശ്നങ്ങള്‍ ( എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് വ്യക്തമായി അറിയില്ല ) ഉണ്ടെങ്കില്‍ എങ്ങിനെ അവയൊക്കെ അവരെക്കൊണ്ട് ഓവര്‍കം ചെയ്യിക്കാം എന്നുമൊക്കെ നോക്കേണ്ടത് അത് തെളിയിക്കുന്നവരുടെയും , ഒരു സമൂഹത്തിന്റെ കാര്യമായതുകൊണ്ട് സര്‍ക്കാരിന്റെയും കടമയല്ലേ എന്ന് എനിക്കൊരു സംശയം . എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ട എന്തെങ്കിലും ദുരാചാരമല്ലെങ്കില്‍ വളരെ വ്യക്തമായ റോഡ് മാപ്പോടു കൂടിത്തന്നെ വേണം ഇവയെയൊക്കെ സമീപിക്കാന്‍ എന്നാണ് എനിക്ക് തോന്നുന്നത് . കാരണം ചെയ്യുന്ന കാര്യങ്ങള്‍ക്ക് വ്യക്തതയും അതിനെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമുണ്ടെങ്കില്‍ പലരുടെയും എതിര്‍പ്പും സംശയങ്ങളും മാറിക്കിട്ടും . അന്ധവിശ്വാസങ്ങളോടും ചൂഷണങ്ങളോടുമുള്ള പൊതുവായ സമീപനത്തിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍ എന്നും ആള്‍ക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റിയാല്‍ കൂടുതല്‍ ആള്‍ക്കാരുടെ പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് ഉണ്ടാവുകയേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം .
കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ മടിക്കൈയുടെയും കുന്നിന്‍ പ്രദേശങ്ങളിലാണ് അധിവാസത്തിന്റെ ആദ്യലക്ഷണങ്ങള്‍ കാണുന്നത് . മഹാശിലാ സംസ്കാരങ്ങളുടെ സൂചകങ്ങളായ ചെങ്കല്ലറകള്‍ കാലിച്ചാംപൊതി , തെക്കന്‍ ബങ്കളം , മലപ്പച്ചേരി , ഉമിച്ചി , കാഞ്ഞിരപ്പൊയില്‍ , എരിക്കുളം , ചേക്കാനം , എരിപ്പില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടെത്തി . ഈ ശവക്കല്ലറ കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രാചീന ഗോത്രവര്‍ഗ്ഗത്തിന്റെ ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി . ബലിക്കല്ലുകള്‍ ഗോത്രവര്‍ഗ്ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ചിഹ്നങ്ങളാണ് . ചേക്കാനം , എരിക്കുളം , വാഴക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ബലിക്കല്ലുകള്‍ ദൃശ്യമാണ് . ഗോത്രവര്‍ഗ്ഗത്തിന്റെ ആത്മീയ ജീവിതത്തില്‍ മരണാനന്തര ജീവിതത്തിന് സ്ഥാനമുണ്ടായിരുന്നു . മരിച്ചവര്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ശവശരീരങ്ങള്‍ക്കൊപ്പം ഭക്ഷണവും ആയുധവും വെച്ചിരിക്കുന്നത് . കൃഷിഭൂമിയിലെ ഒഴിഞ്ഞ കല്‍തറകള്‍ ഇതേ കാര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് . ഇത്തരം കല്‍തറകള്‍ കൃഷിയെ പ്രകൃതിക്ഷോഭത്തില്‍ നിന്നും രക്ഷിക്കുമെന്ന് അവര്‍ കരുതിയിരിക്കും . വസൂരി തുടങ്ങിയ മാറാ രോഗങ്ങല്‍ മാറ്റുന്നതിന് മാരിമാറ്റല്‍ ചടങ്ങ് നടത്തിയിരുന്നു . ബലിക്കല്ലില്‍ കോഴിയെ അറുത്തിരുന്നു , വെളിച്ചപ്പാടന്‍മാര്‍ വീടുതോറും കയറിയിറങ്ങി മാരി അകറ്റി കുടുംബത്തിന് ഐശ്വര്യം ഉണ്ടാക്കുമെന്നായിരുന്നു വിശ്വാസം . ഈ ഗോത്രാരാധനാ സമ്പ്രദായം ഇന്നും പലയിടങ്ങളിലും തുടരുന്നുണ്ട് . ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഇതില്‍ പങ്കാളികളാകുന്നു . നാനാജാതി മതസ്ഥരും ഒന്നിക്കുന്ന ഒരു ചടങ്ങാണിത് . ദേവസ്ഥാനത്തു നിന്നും ദീപം കൊണ്ടു പോയി ബലിക്കല്ലില്‍ കോഴിയറുക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു . എരിക്കുളം , ചേക്കാനം പ്രദേശങ്ങളില്‍ ഈ ആചാരം ഇന്നും നിലനില്‍ക്കുന്നു .
ജേ : അങ്ങ് കണ്ടത് ഡെല്‍ഹിയിലെ മെട്രോ സ്റ്റേഷനും . . മുംബൈ നരിമാന്‍ പോയിന്റുമൊക്കെയല്ലേ . . അങ്ങയുടെ വരവുപ്രമാണിച്ച് അങ്ങയുടെ കസ്റ്റംമെയ്ഡ് ഷൂസില്‍ ചെളി പറ്റാതിരിക്കാനായി യുദ്ധകാലാടിസ്ഥാനത്തില്‍ തെരുവുകള്‍ അടിച്ചുനനച്ച് വ്രിത്തിയാക്കിയിരുന്നു … തെരുവുകച്ചവടക്കാരെയും ഭിക്ഷക്കാരുടേയും സംഖങ്ങളെ പുറത്താക്കി , ബ്രിട്ടീഷ് കെട്ടിടങ്ങള്‍ കൊണ്ടു നിറഞ്ഞ തെരുവു വീഥികളെ ഒറ്റ രാത്രി കൊണ്ട് ഒരു മിനി ബ്രിട്ടണാക്കിയവര്‍ . . അവര്‍ വേണമെന്നു വച്ചു ചെയ്തു . .
ബ്ലോഗിൽ കൂടുതൽ വായനക്കാരെയെത്തിക്കാനുള്ള ഒരു വിദ്യയാണു ഈ പോസ്റ്റ് … ഫേസ്ബുക്കും നമ്മുടെ ബ്ലോഗും കൂടി കൂട്ടിയോജിപ്പിച്ചാൽ ഫേസ്ബുക്കിൽ നിന്ന് തന്നെ കൂടുതൽ വായനക്കാരെ നമ്മുടെ ബ്ലോഗിൽ എത്തിക്കാം , മറ്റ് എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളെയും കടത്തിവെട്ടി ഫേസ്ബുക്ക് മലയാളിലളുടെ ഇടയിലും ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റായി മാറിയിരിക്കുകയാണു , അത്കോണ്ട് തന്നെ ഫേസ്ബുക്കിൽ വഴി ബ്ലോഗുകളിലേക്ക് കൂടുതൽ വായനക്കാർ എത്തുമെന്ന് ഉറപ്പാണു , ഇനി എങ്ങനെയാണു ഫേസ്ബുക്കും നമ്മുടെ ബ്ലോഗുമായി കൂട്ടിയോജിപ്പിക്കുകയെന്ന് നോക്കാം ആദ്യമായി നമ്മുടെ ബ്ലോഗിനായി ഒരു ഫേസ്ബുക്ക് പേജ് നിർമ്മിക്കുകൗആണു വേണ്ടത് . ഇവിടെ പോയി More >
ഐസിടിഎ ഡയറക്ടറായി തന്റെ മകന്‍ അരുണ്‍കുമാറിനെ മുന്‍ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി . എസ് . അച്യുതാനന്ദന്‍ പറഞ്ഞു . എടുത്തിട്ടില്ലാത്ത തീരുമാനം സംബന്ധിച്ചാണ് വിഷ്ണുനാഥ് ആരോപണം ഉന്നയിക്കുന്നത് . ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഇക്കാര്യം നിയമസഭാ സമിതി അന്വേഷിക്കട്ടെ എന്നും വി . എസ് അച്യുതാനന്ദന്‍ സഭയില്‍ പറഞ്ഞു .
ഗള്‍ഫില്‍ സ്ഥിതി വഷളായി കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം ആളുകള്‍ക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു എന്ന് കരുതുന്നു . ( തലക്കെട്ട് കണ്ടിട്ട് ഇന്നാണോ ഇത് അറിഞ്ഞത് എന്ന് ചോദിക്കരുത് . പ്രത്യക്ഷത്തില്‍ വരാന്‍ തുടങ്ങി എന്നതാണ് കാരണം ) . ഇപ്പോഴും ഇവിടുത്തെ ഗവണ്മെന്റുകള്‍ ഒന്നും അംഗീകരിക്കുന്നില്ലെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഗള്‍ഫിനെ സാരമായി ബാധിച്ചു തുടങ്ങി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . കുറഞ്ഞ പക്ഷം റിയല്‍ എസ്റ്റേറ്റ് മേഖലയെ എങ്കിലും .
ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട് . അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ് .
അജീഷെ വസ്തുതകള്‍ താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും വിലയിരുത്താം . അതിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട് . എനിക്കും ഉണ്ട് . VS അച്ചുതാനന്ദനെ മഹത്വവല്‍ക്കരിച്ചും പിണറായിയെ ഇകഴ്തിയും മാതൃഭുമിയിലൂടെ VS പക്ഷം നടത്താന്ത്തുടങ്ങിയ അക്രമണങ്ങള്‍ക്ക് മറുപടിയാണ് പിണറായി പക്ഷം ദീപികയെ ഉപയോഗിച്ചിരിക്കുന്നത് . ഇത് ഒരിക്കലും ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . എന്നാല്‍ VS ചെയ്യുന്നത് ശരിയും പിണറായി ചെയ്യുന്നത് തെറ്റും എന്ന രീതിയില്‍ കാര്യങ്ങള്‍ പൊതുവില്‍ വിലയിരുത്തപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാട്ടി എന്ന് മാത്രം . മാതൃഭൂമി പത്രം എങ്ങനെ പിണറായിയേ വേട്ടയാടുന്നോ അതുപോലെയാണ് ദീപികയും ചെയ്യുന്നതെന്ന് താങ്കള്‍ അംഗീകരിക്കുമോ ? രണ്ട് പത്രവും ചെയ്യുന്നത് ഒരേ കാര്യം .
കഴിഞ്ഞ ഒരു പോസ്റ്റില്‍ ജയരാജ് വാര്യരെക്കുറിച്ചു പറഞ്ഞപ്പോ പഴയ ചിരികള്‍ക്കെ കക്ഷിയെക്കൊണ്ട് കൊള്ളുവെന്നും ആധുനിക ചിരികള്‍ക്ക് കക്ഷി പറ്റിയതല്ലെന്നും ബ്ലോഗില്‍ എല്ലാവിധ സംഗതികളും എടുത്തിട്ടലക്കുകയും അറ്റകൈക്ക് പാട്ടുപാടിയും നമ്മളെ സംപൂജ്യരക്കിയ ചില കൊച്ചു ചുള്ളന്‍ ചെക്കന്മാര്‍ വരെ പറഞ്ഞു . പക്ഷെ . . . ചിരിക്ക് അങ്ങനെ ഒരു വേറുകൃത്യമില്ല എന്ന് തന്നെയാണെന്റെ അഭിപ്രയം . കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ളവരുടെ ഭാഷ അലോസരമില്ലാതെ ജയരാജ് അവതരിപ്പിക്കുന്നത് കണ്ടിരിക്കാം . കാരിക്കേച്ചര്‍ എന്ന സംഗതിയുമായി ആരും വരുന്നുമില്ല . എന്നാല്‍ ജയരാജ് ഈ മേഖലയില്‍ വളരെ പ്രശസ്തനാണ് താനും . ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ ഏതു സ്റ്റേജ് ഷോ നടന്നാലും ഏതു അവാര്‍ഡ് നിശ നടന്നാലും ജയരാജ് ഒരു പ്രധാന താരമായിരുന്നു . ഇപ്പൊ ആ സ്ഥാനം സുരാജ് വെഞ്ഞാറന്മൂട് , കോട്ടയം നസീര്‍ തുടങ്ങിയവര്‍ ഏറ്റെടുത്തോ എന്നൊരു സംശയം ഇല്ലാതില്ല . സ്വല്പം അസ്ഥാനത്തുള്ള തമാശയാണെങ്കില്‍ കൂടിയും കണ്ടിരിക്കുന്നവരെ നിരാശരാക്കില്ല രണ്ടാളും . ഇതാ കഴിഞ്ഞത് ഒന്നാം ഭാഗം ആയിരുന്നെങ്കില്‍ ഇത് രണ്ടാം ഭാഗം . . . പഴയ ചിരി പുതിയ ചിരി എന്നോക്കെ പറഞ്ഞോണ്ട് വന്നാല്‍ ബെര്‍ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദുഷ്കുമാര്‍ കംപംകോടിനെ വിളിപ്പിച്ചു . . . . . . അപ്പിയിടുന്നത് സ്വന്തം കൂട്ടിലാണെന്ന് പറയിപ്പിക്കും . . . കേട്ടല്ലോ . . . . . . അപ്പൊ എല്ലാം പറഞ്ഞ പോലെ . . . . . ചിരിച്ചില്ലെങ്കില്‍ അറ്റ്ലീസ്റ്റ് ഒരു കോട്ടുവായ എങ്കിലും ഇടാം കേട്ടോ . . . . . ഇതും കണ്ടു നോക്കാം
ബൂലോകരെ , നമുക്ക് നല്ലൊരു സംയുക്ത വാര്‍ത്താബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുക്കൂടെ ? ആരെങ്കിലും മുന്‍കൈയ്യെടുത്ത് ഒരെണ്ണം തുടങ്ങുകയാണെങ്കില്‍ വളരെ നല്ലൊരു കാര്യമായിരിക്കുമെന്ന് തോന്നുന്നു . ഇതെഴുതുന്ന സമയം വരേയും ഈ വാര്‍ത്ത ഒരു മലയാളം ഓണ്‍ലൈനിലും വന്നിട്ടില്ല . ഇവരുടെ അവസ്ത ഇതാണെങ്കില്‍ ദിനേനെ ഒരുപാട് വാര്‍ത്തകള്‍ നമ്മളറിയാതെ കടന്നുപോകുന്നുണ്ടാവണം . മറ്റൊരു മലയാളപത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത പ്ലസ്പോയന്റുകളുണ്ട് നമുക്ക് . നല്ല രീതിയില്‍ അത് ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുകയാണെങ്കില്‍ , അത് ബൂലോകത്തിനൊരു തിലകക്കുറിയാവുകയും ചെയ്യും .
തനുശ്രീ ദത്തക്ക് കൈനിറയെ ചിത്രങ്ങള്‍ തന്റെ കരിയറിന് പുതുജീവന്‍ ലഭിച്ച സന്തോഷത്തിലാണ് തനുശ്രീ ദത്ത . കഴിഞ്ഞ വര്‍ഷം തനുശ്രീയുടേതായി ഒരു ചിത്രം പോലും തിയേറ്ററുകളിലെത്തിയിരുന്നില്ല . എന്നാല്‍ ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് ഈ ബംഗാളി സുന്ദരിക്ക് ലഭിച്ചിരിക്കുന്നത് . ' ' സത്യത്തില്‍ ഇത് എന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാണ് . ഒട്ടേറെ പുതിയ ചിത്രങ്ങള്‍ . എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം . ഇതുവരെ അഭിനയിച്ച ചിത്രങ്ങളുടേതിനേക്കാള്‍ മികച്ചതാണ് ഇവയുടെ തിരക്കഥകള്‍ . പ്രേക്ഷകരില്‍നിന്ന് നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ ' ' - തനുശ്രീ പറയുന്നു . വിശാല്‍ കൃഷ്ണയോടൊപ്പമുള്ള ' തീരാത വിളയാട്ടു പിള്ളൈ ' എന്ന ചിത്രത്തിലൂടെ തമിഴിലും സക്രിയമായിരിക്കുകയാണ് തനുശ്രീ . കഴിഞ്ഞ മാസം റിലീസ് ചെയ്ത ' റോക്ക് ' ആണ് യുവതാരത്തിന്റെ 2010ലെ ആദ്യ സിനിമ . ഏപ്രില്‍ 23ന് തിയേറ്ററുകളിലെത്തുന്ന ' അപ്പാര്‍ട്ടുമെന്റ് ' ആണ് അടുത്തത് . ജഗ്‌മോഹന്‍ മുന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രോഹിത് റോയ് , നീതു ചന്ദ്ര , അനുപംഖേര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍ . സഞ്ജയ്ദത്ത് , അജയ് ദേവ്ഗണ്‍ , ബിപാഷ ബസു ടീമിനൊപ്പമുള്ള ' മിസ്റ്റര്‍ ഫ്രോഡ് ' , സാഹില്‍ഖാന്‍ നായകനാകുന്ന ' രാമ ' , അര്‍ഷാദ് വര്‍സി , അഷ്മിത് പട്ടേല്‍ , ആഷിഷ് ചൗധരി , റിയാസെന്‍ , ഷമിത ഷെട്ടി എന്നിവര്‍ ഒന്നിക്കുന്ന ' റോക് ദ ' , ഗോവിന്ദയോടൊപ്പമുള്ള ' ദൊ ലക്കി ' എന്നിവയാണ് നിര്‍മാണത്തിലിരിക്കുന്ന മറ്റു ചിത്രങ്ങള്‍ . ജാംഷെഡ്പുരില്‍ ജനിച്ച് പുണെയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തനുശ്രീയുടെ ജീവിതം മാറ്റിമറിച്ചത് ' ഒറാക്കിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ' എന്ന കമ്പനിയില്‍ ലഭിച്ച ജോലിയാണ് . ഫാഷന്‍ ഷോകളും മറ്റും സംഘടിപ്പിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണിത് . ഇതോടെ തനുശ്രീക്ക് മോഡലിങ് രംഗത്തോട് ഭ്രമം തുടങ്ങി . 2002ലും 2003ലും മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല . കടുത്ത പരിശീലനത്തിനൊടുവില്‍ 2004ല്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി . ഇക്കുറി ' മിസ് ഇന്ത്യ യൂണിവേഴ്‌സ് ' പട്ടം ചൂടുകതന്നെ ചെയ്തു . ' മിസ് യൂണിവേഴ്‌സ് ' മത്സരത്തില്‍ ആദ്യ പത്തുസ്ഥാനങ്ങളിലുമെത്തി . ഇത് ബോളിവുഡിലേക്കുള്ള വഴിയും തുറന്നു . രണ്ട് സിനിമകളാണ് ഒരേസമയം ' മിസ് ഇന്ത്യ ' യെ തേടിയെത്തിയത് . അനില്‍കപൂര്‍ , ഇര്‍ഫാന്‍ഖാന്‍ , സുനില്‍ഷെട്ടി , ഇമ്രാന്‍ ഹഷ്മി എന്നിവരോടൊപ്പമുള്ള ' ചോക്ലേറ്റ് ' ആയിരുന്നു ആദ്യ ചിത്രം . ഇമ്രാന്‍ ഹഷ്മി തന്നെ നായകനായ ' ആഷിക് ബനായ അപ്‌നെ ' യാണ് രണ്ടാമത്തെ ചിത്രം . 2005 സപ്തംബറിലാണ് രണ്ടു ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത് . തുടര്‍ന്ന് 2006ല്‍ ' 36 ചീന ടൗണ്‍ ' , ' ഭഗാം ഭഗ് ' എന്നിവയില്‍ ചെറിയ വേഷങ്ങള്‍ . 2007ല്‍ ' റിസ്‌ക് ' , ' ഗുഡ് ബോയ് ബാഡ് ബോയ് ' , ' റഖീബ് ' , ' ധോള്‍ ' , ' സ് പീഡ് ' എന്നിവയില്‍ അഭിനയിച്ചെങ്കിലും നായിക എന്ന രീതിയില്‍ സ്വന്തമായൊരിടം ബോളിവുഡില്‍ സൃഷ്ടിക്കാന്‍ തനുശ്രീക്കായില്ല . 2008ല്‍ ഇറങ്ങിയ ' സാസ് ബഹു ഔര്‍ സെന്‍സെക്‌സ് ' എന്ന സിനിമയും വിജയം കണ്ടില്ല . ഫീല്‍ഡില്‍നിന്ന് ഔട്ടാകുമെന്ന നിലയിലെത്തിയ ശേഷമാണ് ഇപ്പോള്‍ തനുശ്രീ ശക്തമായ തിരിച്ചുവരവ് നടത്തുന്നത് . ' അപ്പാര്‍ട്ട്‌മെന്റി ' ലെ നായകന്‍ രോഹിത് റോയിയുമായി ചേര്‍ത്ത് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും എല്ലാം പച്ചക്കള്ളമാണെന്നാണ് താരം പറയുന്നത് . ' ' ഞാന്‍ ഏകയാണ് . ആരെയും എനിക്കായി ഞാന്‍ കണ്ടുവെച്ചിട്ടില്ല . അതിനായി സമയം വെറുതെ കളയാനും ആഗ്രഹിക്കുന്നില്ല . എനിക്ക് ഒട്ടേറെ ആണ്‍സുഹൃത്തുക്കളുണ്ട് . അവരെല്ലാം സുഹൃത്തുക്കള്‍ മാത്രം . കരിയറില്‍ ഞാന്‍ തിരിച്ചുവരവിന്റെ പാതയിലാണ് . അതിനാല്‍ അതില്‍ മാത്രമാണ് ശ്രദ്ധ . തത്കാലം എനിക്ക് കൂട്ടായി ഞാന്‍ മാത്രം മതി ' ' - തനുശ്രീ വിശദീകരിക്കുന്നു . ഈ തിരിച്ചുവരവ് വിജയമാക്കിയില്ലെങ്കില്‍ വീണ്ടുമൊരു അവസരം ലഭിച്ചെന്നുവരില്ല . അത് മനസ്സിലാക്കിയാണ് തനുശ്രീയുടെ ഓരോ നീക്കവും .
പ്രിയ കിരണ്‍ , ചര്‍ച്ചയില്‍ നിന്ന് സംഗ്രഹം ഉള്‍ക്കൊണ്ട് ഈ പോസ്റ്റ് തയ്യാറാക്കിയതിന് താങ്കള്‍ക്കും സിമിയ്ക്കും നന്ദി . പെട്ടെന്ന് വന്ന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇത് ഉപകരിക്കും . പഴയപോസ്റ്റില്‍ കമെന്റിടാന്‍ പോലും 8 മണിക്കൂര്‍ എടുക്കുന്ന അവസ്ഥയാണ് : ) അവിടെ വന്ന് ചര്‍ച്ച ചെയ്ത എല്ലാവരോടും ഡിങ്കന് ബഹുമാനം ഉണ്ട് ( ഇരു പക്ഷത്ത് അഭിപ്രായം പറഞ്ഞവരോടും ) A friendship will be great when we love the similarities and respect the difference in taste and opinion . അതിനാല്‍ യോജിച്ചും വിയോജിച്ചും അഭിപ്രായം അറിയിച്ച എല്ലാവരെയും ഒരേപോലെ കാണുന്നു : ) വിഷയത്തില്‍ ഊന്നി ചര്‍ച്ച നടത്തിയാല്‍ ഇത്തരത്തില്‍ ആരോഗ്യപരം ആയി നമുക്ക് മുന്നോട്ട് പോകാം എന്ന് കരുതുന്നു . അല്ലെ ? ഓഫ് . ടൊ ഹോ . . ഇനി പൊയി ഒരു അഞ്ചാറ് ഓഫടിക്കണം . മനസമാധാനത്തിന് : )
തോറ്റിട്ടില്ല , തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല . അതു കൊണ്ട് കാത്തിരിക്കൂ ഉമേഷേട്ടാ .
ശാസ്ത്രം കാലാന്തരേണ പരിഷ്കാരങ്ങളും മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ് . ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും നാളെ കണ്ടെത്തിയെന്നു വരാം . മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് പിന്തുണ നല്‍കുന്ന ഒരു ഖുര്‍ആന്‍ സൂക്തം സമര്‍പ്പിച്ചാല്‍ നാളെ ശാസ്ത്രം മാറിയാല്‍ ഖുര്‍ആന്റെ കാലികത ചോദ്യംചെയ്യപ്പെടും .
ഒരു സംശയം ചോദിച്ചോട്ടേ . പതിവുപോലെ ബോണസ് ചോദ്യത്തിന് എല്ലാം ശരിയുത്തരം എഴുതിയില്ലെങ്കില്‍ മാര്‍ക്കൊന്നുമില്ലേ ? അതോ ശരിയാവുന്നതിനു മാര്‍ക്കുണ്ടോ ? - സന്ധ്യ
ചാത്തനേറ് : ബൂലോകത്തൂന്ന് അജ്ഞാത വാസത്തിനു പോയ ഒരു താരം വേഷം കെട്ടിയിറങ്ങിയതാണോന്നാ സംശയം . . . .
ഈ സിനിമ നിരോധിക്കണ്ട താരുന്നു , അല്ല വല്ല കുട്ടികളും ഇത് കണ്ടാലോ ? പാഠം വായിച്ച് പടിക്കുന്നതിനെക്കാള്‍ ഒരു കുട്ടി ഒരു പക്ഷെ മനസിലാക്കുന്നത് സിനിമ കണ്ടാവും . ലിഗുകാരെ , കെ എസ് യുക്കാരെ മെത്രാന്‍മാരെ ഈ സിനിമ കണ്ടില്ലെന്നുണ്ടോ
മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക , വിശകലനങ്ങൾ നിർത്തുക . . . പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക , ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക - അതാണ് യഥാർത്ഥജ്ഞാനം .
പ്രീയ പോങ്ങുമ്മൂടന്‍ , ബ്ലോഗ് എന്ന മാധ്യമത്തിന്‍റെ ശക്തി വിളിച്ചോതുന്ന എഴുത്തിന് നന്ദി . കോടതികളെ പേടിച്ച് പലരും വാ പോയ കോടാലികളായിരിക്കുമ്പോള്‍ മൂര്‍ച്ചയോടെ തന്നെ താങ്കള്‍ എഴുതി . അഭിനന്ദനങ്ങള്‍ . നാം പൊതു ജനം എന്ന കഴുത കോടതി വിധിയെപറ്റി മോശമായ ഒരു അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് കോടതി അലക്ഷ്യാമാകുമോ . . അപ്പോള്‍ പൌരന്‍റെ അഭിപ്രായം പറയാനുള്ള ഭരണ ഘടനാ അവകാശം നിഷേധിക്കപ്പെടുകയല്ലേ . ? അങ്ങിനെ ഒരു പൌരന്‍റെ അവകാശത്തെ നിഷേധിച്ച് കൊണ്ടാണ് എല്ലാ കോടതികളും കോടതിയലക്ഷ്യം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നത് . കോടതികള്‍ അവകാശങ്ങള്‍ സംരക്ഷിച്ച് തരാനുള്ള വേദികളാവുകയല്ലേ വേണ്ടത് ? ഇനി ജ . ഹേമയുടെ പരാമര്‍ശം ഒന്ന് പരിശോധിക്കാം . ഒരു പത്ര വാര്‍ത്ത " ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കും ഇതിന് അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി . കേസ് ഡയറിയിലെ വസ്തുതകള്‍ പരിശോധിച്ച് മാത്രമാണ് താന്‍ വിധി പ്രസ്താവിച്ചത് . കേസ് ഡയറി പരിശോധിക്കാതെ ആരും വിഡ്ഢിത്തം എഴുന്നള്ളിക്കരുത് " . ഒരു ഹൈക്കോഡതി ജഡ്ജിക്ക് മറ്റൊരു ജഡ്ജിയെ വിഡ്ഡീ എന്ന് വിളിക്കാമെങ്കില്‍ . ഒരു ജഡ്ജ് പറയുന്നത് വിഡ്ഡീത്തമെന്ന് പറയാമെങ്കില്‍ അത് കോടതിയലക്ഷ്യമാകാത്തത് എന്തുകൊണ്ട് ? അപ്പോള്‍ ഇവിടേ കോടതികള്‍ അപ്രമാധിത്യം കാണിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ട്ത് . ജഡ്ജ് എന്ന പദവിയില്‍ ഇരുന്ന് എന്തു കാണിച്ചാലും പൊതു ജനം സഹിക്കേണ്ടിവരുന്നത് നമ്മുടെ നിയമം മാറ്റിയെഴുത്തേണ്ടതിനെ കുറിച്ചല്ലേ വിരല്‍ ചൂണ്ടുന്നത് ? ഇനി ഒരു ഹൈക്കോടതി ജഡ്ജി അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നിരിക്കട്ടേ . . മുകളിലുള്ള ആര്‍ക്കാണ് അവര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നത് ? ? സുപ്രീംകോടതി ? സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ ? ഇതാണു നമ്മുടെ നിയമപണ്ഡിതന്മാള്‍ അഭിപ്രായം പറയേണ്ട വിഷയം . അത്തരത്തിള്‍ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാനത്തു നിന്നു വന്നാല്‍ അതിനെതിരെ നീതികിട്ടാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം . നിലവിലുള്ള നിയമ പ്രകാരം പാര്‍ലിമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇം പീച്ച്മെന്‍ റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ . ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ അത്തരത്തില്‍ ഒരു സാധ്യത എന്ന് പറയുന്നത് മോഡി , ബുഷ് , ബിന്‍ലാദന്‍ തുടങ്ങിയവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോലെയാണ് . തൂക്ക് പാര്‍ലിമെന്‍ റ് ആകുന്ന നമ്മുടെ ഇന്ത്യന്‍ അവസ്ഥയില്‍ ഹൈക്കോടതി , സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം രാജ്യ രക്ഷ എന്നതിനേക്കാള്‍ സുരക്ഷയെ അപകടപെടുത്തുമെന്ന് ചിന്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു . നിയമ നിര്‍മ്മാണ സഭകള്‍ വെറും നിരങ്ങല്‍ സഭകളാവുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്‍ പോരിമ കാട്ടിത്തുടങ്ങുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍റെ നില എവിടെ എങ്ങിനെ എന്ന ആശങ്ക പേറുന്ന അനേകം പേര്‍ അഭയയെ പോലെ അനവധി നിരവധി പേരുകളാണ് . അതു കൊണ്ടായിരിക്കണം കേവലം സാധാരണക്കാരനയ ഒരാള്‍ക്ക് ചിരിക്ക് വക നല്‍കുന്ന ജാമ്യ വ്യവസ്ഥകകളാണ് ജ : ഹേമ വച്ചിരിക്കുന്നത് . ഇങ്ങനെയൊക്കെ ഹൈക്കോടതി - സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ . . അതിന് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റംവരുത്തേണ്ടതല്ലേ . . . ചര്‍ച്ച ഇനിയും നടക്കട്ടേ സ്നേഹപൂര്‍വ്വം ഇരിങ്ങല്‍
അല്ല ഈ അമ്പലം തന്നെ റെയില്വേയുറ്റെ കയ്യിലിരുന്ന സ്ഥലത്തെങ്ങനെയുണ്ടായെന്ന് , അന്നതന്വേഷിയ്ക്കാന്‍ വന്ന കമ്മീഷന്‍ മാത്രമേ അറിയാനുള്ളല്ലോ . ( . പൂര്‍ണ്ണമായറിയാവുന്ന കൊല്ലംകാരാരെങ്കിലും എഴുതുക : ) )
നല്ല ലേഖനം . പക്ഷെ ഇതും അധികം ആയാലേ കുഴപ്പം ഉള്ളൂ . വളരെ നല്ല രൂപത്തില്‍ നമ്മുടെ പ്ലാനിംഗും ഭാവനയും ഒക്കെ വളര്‍ത്തുന്ന കളികള്‍ ഉണ്ട് കമ്പ്യൂട്ടറില്‍ . ഞാന്‍ ഇപ്പോഴും കളിക്കാറുണ്ട് : )
വിരാജിനു വേണ്ടി ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുന്നു . എന്നാലാവുന്ന എന്തു സഹായവും ചെയ്യാന്‍ ബൂലോഗത്തിനോടൊപ്പം ഞാനുമുണ്ടാവും .
അതവിടെ നിൽക്കട്ടേ . ഇതൊക്കെ പറയാൻ എന്തെങ്കിലും കാരണം വേണ്ടേ ? ആ കാരണം കണ്ടുപിടിക്കാൻ നടന്നപ്പോൾ സുഭാഷ് കാക്കിനു കിട്ടിയ പിടിവള്ളിയാണു് ചാണക്യന്റെ ( കൗടില്യൻ ) അർത്ഥശാസ്ത്രം . അതനുസരിച്ചു് യോജന ഒരു ധനുസ്സിന്റെ ( ആറടി ) 8000 ഇരട്ടിയാണു് . ( ഇതു് ആര്യഭടൻ പറഞ്ഞ ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നതിനോടു് ഒത്തുപോകുന്നു . ) 150 നിമേഷം ഒരു കലയും 80 കല ഒരു മുഹൂർത്തവും ( 48 മിനിറ്റ് ) ആണു് . അതനുസരിച്ചു് ഒരു നിമേഷം 48 x 60 / ( 80 x 150 ) = 6 / 25 സെക്കന്റ് ആണു് .
ഇത്രയൊക്കെ ബുദ്ധിയും ചിന്താശേഷിയും മനുഷ്യര്‍ക്കുണ്ടെന്നിരിക്കെ ഒരു ദൈവം പിന്നെ മണ്ടത്തരങ്ങള്‍ സന്ദേശമായി അയച്ച് സ്വയം പരിഹാസ്യനാകാന്‍ മെനക്കെടേണ്ടതുണ്ടോ ലതീഫേ !
മാങ്ങാട്ടുപറമ്പ് : കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ അഫ്ദലുല്‍ ഉലമ ( പ്രിലിമിനറി ) മേയ് 2011 പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 11 . 100 രൂപ പിഴയോടെ 16 വരെയും . നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത് . പരീക്ഷാഫീസ് 315 രൂപ . അപേക്ഷാഫോറത്തിന്റെ വില 20 രൂപ . പൂരിപ്പിച്ച അപേക്ഷകള്‍ അറ്റസ്റ്റ് ചെയ്ത ഫോട്ടോയും ചലാനും സഹിതം കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലുള്ള വിദൂരവിദ്യാഭ്യാസകേന്ദ്രം ഡയറക്ടറുടെ ഓഫിസില്‍ എത്തിക്കേണ്ടതാണ് . വിദ്യാര്‍ഥികള്‍ എന്റോള്‍മെന്റ് നമ്പര്‍ അപേക്ഷയുടെ ഒന്നാം പേജിന്റെ താഴെ എഴുതേണ്ടതാണ് .
പുരുഷൻ - പ്രക്രിതി എന്ന വേദകാലസങ്കൽപ്പമുണ്ട് , സ്ത്രീ വൈകാരികതയുടെ നിത്യവും സ്തിരവുമായ വിളഭൂമിയെന്നും പുരുഷൻ വിതയ്ക്കുന്നവന്റെ വിജയത്തിനും ദുരന്തത്തിനുമിടയ്ക്ക് നിൽക്കുന്ന വേരിയബിളെന്നും . ഈ സങ്കൽപ്പത്തിന്റെ പ്രഭാവം ധാരാളമായിക്കാണാം പ്രത്യേകിച്ച് ആധുനികതയ്ക്ക് മുമ്പുള്ള ഇന്ത്യൻ കലയിലും സാഹിത്യത്തിലും . രമണൻ - ചന്ദ്രികയും ഉപഗുപ്തൻ വാസവദത്തയും മാത്രമല്ല , രാമൻ - സീത , ശകുന്തള - ദുഷ്യന്തൻ , ദേവദാസ് - പാറോ തുടങ്ങി മിക്കവാറും ക്ലാസ്സിക് നായികാനായകന്മാരുടെ കെമിസ്റ്റ്രിയിലുമുണ്ട് ഇങനെയൊരു പ്രൊപൊസിഷൻ . സൂക്ഷ്മനിരീക്ഷണത്തിൽ സ്ത്രീ പ്രക്രിതി എന്ന വാക്കു സൂചിപ്പിക്കുന്നപോലെ സ്വാഭാവിക വൈകാരികതയും പ്രലോഭനവുമാൺ ഇത്തരം അവതരണത്തിൽ , പുരുഷൻ യുക്തിക്കും വികാരത്തിനുമിടയിൽ തീരുമാനമെടുത്ത് ജയിക്കുകയോ നശിക്കുകയോ ചെയ്യേണ്ടവനും . ശകുന്തളയെ പ്രാപിക്കാൻ ദുഷ്യന്തൻ തീരുമാനിക്കുന്നു , പ്രലോഭിപ്പിക്കുകയും പിന്നെ വഴങ്ങുകയും പിന്നെ പ്രണയം വിളിക്കുമ്പോൾ തിരഞ്ഞുപോകുകയുമൊക്കെ ചെയ്യുന്ന ശകുന്തളയ്ക്ക് സ്വാഭാവിക വാസനകൾ മാത്രമാൺ പ്രചോദനം , തീരുമാനങ്ങളല്ല . തീരുമാനങ്ങൾ എന്ന ഉത്തരവാദിത്വം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുഷ്യന്തനിലേയ്ക്ക് തിരിച്ചു വരുന്നു . രമണന്റെയും ഉപഗുപ്തന്റെയും താരതമ്യത്തിൽ , നിരാസം ഉപഗുപ്തന്റെ വിജയമായിട്ടാൺ കരുണ അവതരിപ്പിക്കുന്നത് . വാസവദത്തയുടെ കാമവും , ചേഷ്ടയും ഒടുവിൽ ദുരന്തവും കൊടുങ്കാറ്റ് പോലെ പേമാരി പോലെ അനിയന്ത്രിതമായ എന്നാൽ തീറ്ത്തും സ്വാഭാവികമായ ഒരു കോണ്ടെക്സ്റ്റ് മാത്രമാൺ , ഉപഗുപതൻ അതിനെതിരെ എന്തു ചെയ്തു എന്നതാൺ കവിതയുടെ അന്വേഷണം . താങ്കൾക്ക് സൂചിപ്പിക്കുന്നതുപോലെ ചന്ദ്രികയെ നിരസിച്ചതല്ല , മറിച്ച് ചന്ദ്രിക എന്ന പ്രലോഭനത്തിൻ വശംവദനായതാൺ രമണന്റെ ദുരന്തകാരണം എന്ന രീതിയിലാൺ , ഞാൻ മനസ്സിലാക്കിയിടത്തോളം രമണന്റെ കണ്വെൻഷണൽ റീഡിങ് . ചന്ദ്രികയെ സ്വീകരിക്കുക എന്ന സാധ്യത ഇല്ലാത്തവനായാൺ രമണനിൽ രമണൻ അവതരിപ്പിക്കപ്പെടുന്നത് എന്നതാൺ വളരെക്കാലം മുമ്പ് വായിച്ച ഓറ്മ്മവെച്ച് ഞാൻ വിശ്വസിക്കുന്നത് . അയാളുടെ നിരാസത്തിന്റെയും പ്രത്യേകിച്ച് വിഷാദത്തിന്റെയും അടിസ്താനമായി കാണപ്പെടുന്നത് ഈ അ - സാധ്യതയാൺ എന്നാവില്ലേ ഏറ്റവും സൌകര്യപൂറ്വ്വമായ വ്യാഖ്യാനം ? അല്ലാതെ രമണൻ തീരുമാനമെടുക്കാൻ വൈകുകയാൽ ചന്ദ്രികയ്ക്ക് വേറെ വിവാഹം കഴിക്കേണ്ടി വന്നു എന്ന മട്ടിലാണോ രമണന്റെ ആശയം ? ഉറപ്പില്ല , താങ്കളുടെ വേറിട്ടതായ കാഴ്ചപ്പാടിന്റെ അടിസ്താനത്തിൽ വീണ്ടും രമണൻ വായ്ക്കേണതുണ്ട് . എന്തുവന്നാലും ജീവിതം എനിക്ക് ആസ്വദിക്കണം എന്ന ചന്ദ്രികയുടെ പ്രസിദ്ധമായ മോണൊലോഗിലെ എന്തുവന്നാലും രമണന്റെ ദുരന്തത്തെയാൺ , അവന്റെ ഇന് ഡിസിസീവ്നെസ്സിനെക്കാൾ സൂചിപ്പിക്കുന്നത് എന്നാൺ സങ്കൽപ്പിയ്ക്കാൻ എളുപ്പമെന്നു തോന്നുന്നു . , അല്ലെങ്കിൽ എന്തുവന്നാലും എന്നതിനു പകരം അങനെയാണെങ്കിൽപ്പിന്നെ എന്നോ മറ്റോ ആയിരുന്നു ചന്ദ്രികയുടേതായി ഭാഷാപരമായി ക്രിത്യം . രമണൻ എന്ന ക്രിതി ചന്ദ്രികയെ കുറ്റപ്പെടുത്തുന്നതിനുപകരം മേൽപ്പറഞ്ഞപോലെ അവളെ വൈകാരികതയുടെ പ്രക്രിത്യാലുള്ള ഭാവമായിത്തന്നെയാൺ , വീണ്ടും , അവതരിപ്പിക്കുന്നത് എന്ന മട്ടിലാൺ ഞാനിത്രനാളും മനസ്സിലാക്കി വെച്ചിരുന്നത് , കുറ്റപ്പെടുത്തലുകൾ തുടങ്ങുന്നത് പിന്നീടുള്ള വായനകളിലും വ്യാഖ്യാനങ്ങളിലുമാണെന്ന് തോന്നുന്നു . കവി ചന്ദ്രികയെക്കുറിച്ച് എന്തുപറയുന്നു എന്ന ആകാംക്ഷക്കുത്തരം തേടി രമണൻ ഒന്നു കൂടി വായിക്കുന്നുണ്ട് . അതുവരെ താങ്കളുടെ കാഴ്ചപ്പാടുകൾ രസകരമായിരിക്കുന്നു , എന്നാൽ യോജിക്കാനാകുമോ എന്നറിയില്ല എന്ന നിലയിൽ നിൽക്കട്ടെ ! ധറ്മ്മത്തിൽനിന്ന് വ്യതിചലിയ്ക്കാൻ പ്രലോഭിപ്പിക്കുന്നവളായ സ്ത്രീ എന്തുകൊണ്ട് യാഗങ്ങളിൽ യജമാനസ്താനം നിറ്വ്വഹിക്കുന്നു എന്ന് മഹാഭാരതത്തിൽ യുധിഷ്ടിരൻ വ്യാസനോടാണെന്ന് തോന്നുന്നു , ചോദിക്കുന്നു . അതിൻ വ്യാസൻ പറഞ്ഞത് ജീവിതത്തിൽ സ്ത്രീയുടെ സ്താനം ദൈവനിശ്ചിതാമാൺ എന്നോ മറ്റോ ആൺ .
കാലാനുക്രമം അല്പം കൂടിക്കുഴഞ്ഞാല്‍ തന്നെയെന്ത് , സമകാലിക ( ബ്ലോഗ് ) ചരിത്രം ഒരു അത്യന്താധുനിക അന്യാപദേശമായി പരിണമിക്കുകയുണ്ടായില്ലേ ? മാത്രമല്ല , ഹൈപ്പര്‍ ലിങ്കുകളുടെ സാദ്ധ്യതയുപയോഗിച്ച് ഇങ്ങനെയൊരു ' വക്രോക്തി ' ആദ്യത്തെ അനുഭവമാണ് . സ്പെഷ്യല്‍ ഇഫക്ടുകള്‍ക്ക് ബ്ലോഗ് പോസ്റ്റുകളില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന് ഒരു ഭാവി പോസ്റ്റിനുള്ള നല്ല റഫറന്‍സ് . . നമിച്ചു !
ആയുര്‍വ്വേദവും കളരിചികിത്സയും കളരികളില്‍ നിരവധി പരമ്പരാഗത ആയൂര്‍വ്വേദ ചികിത്സാ രീതികളും നടത്തുന്നുണ്ട് . ഉഴിച്ചില്‍ : എണ്ണകൊണ്ട് ശരീരം മസാജ് ചെയ്യുന്ന രീതി ശാരീരിക ബലം വര്‍ദ്ധിപ്പിക്കാനും പലവിധ രോഗങ്ങള്‍ക്കും ചെയ്യുന്നുണ്ട് . വിദഗ്ധരായ ഉഴിച്ചിലുകാര്‍ രോഗിയുടെ ഞരമ്പുകളും നാഡികളുമൊക്കെ തിരുമ്മുന്നതുമൂലം രോഗശമനം ഉണ്ടാകും . പഴയകാലത്ത് യുദ്ധത്തിനു പോകുന്നതിനുമുമ്പ് പടയാളികളെ ഉഴിച്ചില്‍ നടത്തിയിരുന്നു . കേരളത്തില്‍ ഇപ്പോഴും കളരിപ്പയറ്റ് പരിശീലനത്തിനു മുമ്പായി ഉഴിച്ചില്‍ നടത്തുന്ന പാരമ്പര്യമുണ്ട് . ശരീരത്തിന് അനായാസമായി വളയാനും തിരിയാനും കുനിയാനുമൊക്കെ ഇത് ശരീരത്തെ പാകപ്പെടുത്തുന്നു . കളരിഗുരുക്കളാണ് മസാജ് ചെയ്യുന്നത് . ശരീരം മൊത്തമായി ചെയ്യുന്ന രീതിയാണ് ഉഴിച്ചില്‍ . ഒരു യോദ്ധാവാകണമെങ്കില്‍ ഉറച്ച ശരീരം അത്യാവശ്യമാണ് . ഉഴിച്ചില്‍ മൂലം ശരീരത്തെ രക്തയോട്ടം വര്‍ദ്ധിക്കുകയും ശരീരത്തിന് ഉന്മേഷത്തോടൊപ്പം ആരോഗ്യവും ലഭിക്കും . തലവേദന , ഡിപ്രഷന്‍ , പുറംവേദന , നട്ടെല്ലുകളുടെ ആരോഗ്യം എന്നിവ സുഖപ്പെടുത്തുന്നതിന് കളരിചികിത്സ ഫലവത്താണ് . ഉഴിച്ചില്‍ തന്നെ രണ്ടുതരമുണ്ട് . കൈകൊണ്ടും കാലുകൊണ്ടും ഉള്ളവ , കളരിചികിത്സയ്ക്കുശേഷമുളള കളരി പരിശീലനം ശരീരത്തിന് കൂടുതല്‍ ഉണര്‍വ്വു നല്‍കും . 45 മിനിറ്റു മുതല്‍ 1 മണിക്കൂര്‍ വരെ മഹാനാരായണതൈലം കൊണ്ട് ഉഴിഞ്ഞ ശേഷം ചൂടുവെള്ളത്തിലോ ഔഷധവെള്ളത്തിലോ ഉള്ള കുളിയുമാണിതിനുള്ളത് . ഉഴിച്ചില്‍ ചികിത്സയ്ക്കു തന്നെ പല കോഴ്‌സുകളുണ്ട് . 5 മുതല്‍ 7 ദിവസം , 14 ദിവസം , 21 ദിവസം എന്നിങ്ങനെയാണത് . ശരീരത്തിന് വഴക്കം , ഉത്തേജനം , രക്തചംക്രമണം എന്നിവ സാധ്യമാക്കുന്നു . കൂടാതെ പലവിധ രോഗങ്ങള്‍ക്കും ഇത് ശാന്തിയേകുന്നുമുണ്ട് .
ഇന്ന് ജൂണ്‍ 5 , ലോക പരിസ്ഥിതി ദിനം , ജീവന്റെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത് . നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു . " ലോകത്തിലെ … കൂടുതല്‍ »
' മോഡ ' റേഷന്‍കടക്കാരുടെ വിഹിതം കൂടി തൊട്ടുകൂട്ടിയാല്‍ കഷ്ടിച്ചു ജയിക്കാമെന്നൊരു വ്യാമോഹം പച്ചച്ചെങ്കൊടി പാറിച്ചുകൊണ്ട് പാഞ്ഞു നടക്കുന്നുണ്ടെന്ന് !
അങ്ങനെ സീവാൻ മാസമായ മൂന് മാസം ഇരുപത്തിമൂന് തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു ; മെർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്കു ഹിന്തുദേശം മുതൽ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാർക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി .
ജനതയുടെ 52 % പേരും റോമൻ കാത്തലിക് വിഭാഗത്തിൽ പെടുന്ന എൽസാൽവദോറിലാണു ഈ രാഷ്ട്രീയ മാറ്റം എന്നത് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ജീവിയ്ക്കുന്ന നമ്മളോരോരുത്തരും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട വസ്തുതയാണ് . ഇടതുപക്ഷത്തെ തകർക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിയ്ക്കുന്ന ഇവിടുത്തെ സഭാ നേതൃത്വം ഈ വാർത്തകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ ആവോ ?
നല്ലൊരു കഥക്ക് ഒരൽപ്പം അശ്ലീലത്തിന്റെ മേമ്പൊടി നല്ലതാണെന്നു തോന്നുന്നു . പക്ഷേ പോങ്സ് , ഇതിൽ അശ്ലീലമൊന്നും തോന്നിയില്ല . മനോഹരമായ ഒരു കഥ . മാത്രമല്ല എനിക്കിതറിയില്ലെന്നു ഇപ്പഴാ മനസ്സിലായതും . ഏത് ? ജി . എന്ത് ജി ? ഒരുപക്ഷേ വിരൽത്തുമ്പിനറിയാമായിരിക്കും . : )
ഈ പോസ്റ്റു മുഴുവൻ കണക്കാണു് . ( എന്റെ എല്ലാ പോസ്റ്റും കണക്കാണു്
കൊടും കുന്നുകളിൽ നിന്നും മഞ്ഞിറങ്ങിവരുമ്പോലെയാണ് നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത് ഒരുനിമിഷം കൊണ്ട് തെളിഞ്ഞതാഴ്വരയെ അത് കാഴ്ചയിൽ നിന്നും മറയ്ക്കും . എല്ലാ വെളിച്ചങ്ങളും നിറഞ്ഞുനിൽക്കുമ്പോഴും എവിടെയാണ് എപ്പോഴാണ് എന്താണ് എന്നൊന്നുമറിയാത്തതിന്റെ ഒരാധി ഇരുട്ടുപോലെ കൃഷ്ണമണിയിലേക്ക് അലിഞ്ഞുകയറും . സ്വർഗത്തിലോ നരകത്തിലോ എന്ന് സംശയിക്കുന്ന ഒരു നൊടിയിട ഭൂമിയിൽ സൃഷ്ടിക്കപ്പെടും . നെഞ്ചിലൂടെ തിരശ്ചീനമായി ഒരു കിണർ ആരോ തുരക്കുന്നതായും അതിലൂടെ മറ്റാരോ തീവണ്ടിപ്പാളങ്ങൾ പണിയുന്നതായും അനുഭവപ്പെടും ഞാൻ ലഹരി കഴിച്ചിട്ടില്ല എന്ന് സ്വന്തം ശ്വാസം പലതവണ ഉള്ളം കയ്യിലേക്ക് ഊതി ഉറപ്പുവരുത്തുമ്പോഴേക്കും കാറ്റുവരും മഞ്ഞുമാറും കുന്നുകളെച്ചുറ്റി ആകാശത്തിലേക്ക് വലിഞ്ഞുകയറുന്ന ഒറ്റയടിപ്പാതയിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ഞാൻ തെളിഞ്ഞുവരും .
എസ് . എസ് . എൽ . സി കുട്ടി ' കുട്ടി ' തന്നെയാണ് . കിട്ടിയ ഹാൾടിക്കറ്റ് വായിച്ചുനോക്കുന്നവർ വളരെ വളരെ കുറവാണല്ലോ . അതിൽ ആദ്യഭാഗത്ത് ചേർത്തിരിക്കുന്ന വിശദാംശങ്ങൾ പോലും നേരേ ചൊവ്വെ നോക്കുന്നവർ ഇല്ല . ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റർ നമ്പർ മാത്രം . പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും . ക്ലാസിൽ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളിൽ അധ്യാപകർ പറഞ്ഞുകൊടുത്ത ചില സംഗതികൾ മാത്രം മനസിൽ ഉണ്ട് . അതു മാത്രം .
( വിശദീകരണം വേണ്ടെന്നറിയാം , ന്നാലും ) ആകാശവാണി ഗാ . സംഘത്തിന്റെ പഴയ പ്രൊപഗാന്‍ഡൈസ്റ്റ് പാട്ടുകള്‍ ആണേ . കൈവശം ഉണ്ടോ ? ഉണ്ടേല്‍ താ .
അതിനാല്‍ ഇതു സംബന്ധിച്ച നിര്‍ദേശവും തീയേറ്ററുകള്‍ക്ക് ലഭിച്ചില്ല . അതുകൊണ്ടാണ് തങ്ങള്‍ വിനോദനികുതി ഈടാക്കുന്നതെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു . മന്ത്രിയുടെ പ്രഖ്യാപനം കേട്ട് സിനിമ കാണാനെത്തിയവര്‍ക്ക് സാധാരണ നല്കുന്ന തുക നല്കി ടിക്കറ്റെടുക്കേണ്ടിയും വന്നു .
വളരെ പ്രസ്ക്തമായ വിഷയം തന്നെ ഇത് . സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജ്ജവം കാണിച്ചേ പറ്റു . ചെങ്ങന്നൂര്‍ സംഭവം പോലുള്ള കാര്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരികയാണു . ഇവിടെ ആരാണു കുറ്റക്കാര്‍ . . ? ഇന്നു നമ്മുടെ കുട്ടികള്‍ വളരുന്ന രീതി , ഒരു ചെറിയ കാര്യം പോലും സഹിക്കാനും പൊറുക്കാനും അവര്‍ക്കാവുന്നില്ല . ആറാം ക്ലാസ്സുകാരനും പ്ലസ്റ്റുകാരിയുമൊക്കെയാണു ആത്മഹത്യയില്‍ അഭയം തേടുന്നത് . ചെങ്ങന്നൂര്‍ സംഭവത്തിലെ ആ പയ്യനും കണ്ടിട്ട് നല്ല കുടുംബത്തിലെയാണെന്ന് തോന്നുന്നു . ഇത്രെം പകയും വിദ്വേഷവും എങ്ങനെയുണ്ടായ് അവനില്‍ . . ? നമ്മള്‍ രക്ഷിതാക്കളും അല്‍പ്പം ചിന്തിക്കെണ്ടിയിരിക്കുന്നു അല്ലേ . . ? കൂട്ടുകുടുംബങ്ങളൊക്കെ അണുകുടുംബമാവുകയും എല്ലാവരും ജോലിക്കാരാവുകയും ചെയ്തപ്പോള്‍ നഷ്ട്ടം വന്നത് കുട്ടികള്‍ക്ക് . നിരാശയും ഒറ്റപ്പെടലും കൂടി അവരില്‍ . പങ്കു വെക്കുക എന്ന കാര്യം അവര്‍ക്കറിയില്ല . എല്ലാം തനിക്ക് മാത്രം എന്ന ചിന്ത . നേടണം എന്ന ചിന്ത . ഇതില്‍ നിന്നാണു ഇങ്ങനെയുള്‍ല സംഭവങ്ങള്‍ ഉണ്ടാകുന്നത് . കുറച്ചൂടെ നമുക്ക് നമ്മുടെ കുട്ടികളെ മനസ്സിലാക്കാന്‍ ശ്രമിക്കാം , അവരിലേക്കെത്താം . അത് വേണം അല്ലെങ്കില്‍ എല്ലാം കൈവിട്ട് പോകും . ദൈവം കാക്കട്ടെ .
മലയാളികളെ രണ്ടായി തരം തിരിക്കാം - പുട്ട് ഉണ്ടാക്കാനറിയാവുന്നവർ , പുട്ട് ഉണ്ടാക്കാനറിയാത്തവർ എന്നിങ്ങനെ . പുട്ട് ഉണ്ടാക്കാനറിയാത്തവർക്കായി ഇതാ പുട്ടിന്റെ സിമ്പിൾ റെസീപ്പി :
ചങ്ങിടിപ്പോടെ … വിറയുന്ന മനസ്സോടെ ഞാന്‍ ആ നോട്ടീസ് വീണ്ടും വീണ്ടും വായിച്ചു … .
ദേവനേയും , മാവേലികേരളത്തേയും ഒരേ വേദിയില്‍ കാണുക എന്നത് ചിത്രകാരന്റെ വലിയൊരു ആഗ്രഹമായിരുന്നു . സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ നിങ്ങള്‍ക്ക് ചിത്രകാരന്റെ ധാര്‍മിക പിന്തുണ അര്‍പ്പിക്കുന്നു . ഫൈസലിന്റെ കമന്റില്‍ നിലവിലുള്ള സത്യത്തിന്റെ ശേഷിപ്പുകളിലേക്കുള്ള ഒരു പരിചയക്കാരന്റെ ഊഷ്മളമായ സഹായ വാഗ്ദാനവുമുണ്ട് . അംബിയുടെ സജീവ സാന്നിധ്യം കൂടി വായനക്കാരനായ ചിത്രകാരന്‍ ആഗ്രഹിക്കുന്നു . നമ്മുടെ പൊതു പൈത്രികത്തെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുകളുടെ സഹിഷ്ണുതാപൂര്‍ണമായ സാന്നിദ്ധ്യം ഈ പൊസ്റ്റിനുണ്ടാകട്ടെ . . . .
അധികം പ്രയാസമില്ലാതെതന്നെ കാണാവുന്ന ചായ്‌വുണ്ടു് ആ പദത്തിനു് : പകര്‍പ്പവകാശം , പേറ്റന്റ് , ട്രേഡ്‌മാര്‍ക്ക് എന്നിവയെ ഭൌതിക വസ്തുക്കള്‍ക്കുള്ള സ്വത്തവകാശവുമായി സാദൃശ്യപ്പെടുത്തി ചിന്തിയ്ക്കാന്‍ പറയുന്നു . ( പകര്‍പ്പവകാശത്തിന്റേയൊ , പേറ്റന്റിന്റേയൊ , ട്രേഡ്‌മാര്‍ക്കിന്റേയൊ നിയമപരമായ തത്വശാസ്ത്രത്തൊടു് യൊജിയ്ക്കാത്തതാണീ താരതമ്യം , പക്ഷെ വിദഗ്ധര്‍ക്കേ അതറിയു ) . ഈ നിയമങ്ങള്‍ , ഭൌതിക സ്വത്തിന്റെ നിയമങ്ങളെ പോലെയല്ലെങ്കിലും , ഈ പദത്തിന്റെ ഉപയോഗം , നിയമജ്ഞരെ , അതിനോടു് സാമ്യമുള്ളതാക്കുന്നതിലേയ്ക്കു് നയിയ്ക്കുന്നു . പകര്‍പ്പവകാശത്തിന്റേയും , പേറ്റന്റിന്റേയും , ട്രേഡ്‌മാര്‍ക്കിന്റേയും , അധികാരങ്ങള്‍ പ്രയോഗിയ്ക്കുന്ന കമ്പനികള്‍ക്കു് വേണ്ടതും അതേ മാറ്റമായതുകൊണ്ടു് , " ബൌദ്ധിക സ്വത്തു് " എന്ന പദത്തിന്റെ ചായ്‌വു് അവര്‍ക്കുനുകൂലമാകുന്നു .
എന്റെ ദൈവവും ത്രേസ്യേടെ ദൈവവും സഹോദരങ്ങളണെന്നു തോന്നുന്നു . നല്ല സാമ്യം . തത്വ ചിന്തകളേത്തേ വരാത്തതെന്നു ഒര്ത്തിരിക്കുവരുന്നു . ആ സ്ത്രീധനപ്പൊസ്റ്റ് കഴിഞ്ഞു ചിന്തകളധീകം കണ്ടില്ല ഒ . ടൊ : പല നസ്രാണി പയ്യന്മാരും നമ്മുറ്റെ റൂബിന്‍ ഡീക്കന്റെ ദൈവത്തിന്റെ ആള്ക്കാരാ ; സുക്ഷിച്ചോ , പുരനിരഞ്ഞു നില്ക്കണ സമയമല്ലെ ?
അടുത്ത റൗണ്ടില്‍ പരാഗ്വേയുമായാണ് ബ്രസീല്‍ മത്സരിക്കുക . ബ്രസീലുമായുള്ള പരാജയത്തോടെ ഇക്വഡോര്‍ പുറത്തായി .
ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത് . കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം , ശക്തിയായി അമുക്കണം , പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച് , കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച് , തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത് ? ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട് . മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു . കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി . തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു . കൈ വിയര്‍ക്കുന്നു , ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു . എനിക്കിനി പേരില്ല , നമ്പറേയുള്ളൂ . നമ്പര്‍ 666 . ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ് . വെയിലിനു നടുവില്‍ ഒരു ചതുരം . അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍ , കൂര്‍ത്ത കണ്ണുകള്‍ , വിരണ്ട കണ്ണുകള്‍ , മയങ്ങുന്ന കണ്ണുകള്‍ , കുഴിഞ്ഞ കണ്ണുകള്‍ , ചിരിക്കുന്ന കണ്ണുകള്‍ , നിലവിളിക്കുന്ന കണ്ണുകള്‍ , തുറിച്ച കണ്ണുകള്‍ , അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു . കൊലപ്പുള്ളിയാണ് . തലയണകൊണ്ടു ഞെരിച്ചുഞെരിച്ച് , പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത് ? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ് . പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി , സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു . മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി , തണുത്ത നിലം . രണ്ടു കട്ടില്‍ . ഒന്നില്‍ എനിക്കുള്ള പുതപ്പ് , പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം , ഭക്ഷണത്തിനുള്ള പാത്രം , മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു . ഇത് ജയിലാണ് . ലോഹക്കൂടാണ് . അഴികളാണ് , പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു . ഞാന്‍ ഇരുന്നു . " എന്താ അമ്മാവന്റെ പേര് ? " " പേരോ ? എനിക്കറിയില്ല മോനേ " " ഉം " . ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു . " അങ്ങോരുടെ പേര് ശങ്കരന് പിള്ള . പഴയ കൊലപ്പുള്ളിയാ . ഒന്നും ഓര്‍മ്മയില്ല " . അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു . വെളുത്ത നിഷ്കളങ്കമായ ചിരി . പാല്‍പ്പുഞ്ചിരി . " മോന്റെ പേരെന്താ ? " . ചെവിതുളയ്ക്കുന്ന മണിയടിച്ചു . പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു . ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി . ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല . നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു . നടുമുറ്റത്ത് ആള്‍ക്കൂട്ടം . കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ് . അടികൊണ്ടയാള്‍ വീഴുന്നു , എഴുന്നേല്‍ക്കുന്നു , അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു . വീണ്ടും അടിക്കുന്നു . ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി . അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു . " ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം . ചേട്ടന് എന്നെ അടിക്കണോ ? " അടിക്കണോ ? കയ്യില്‍ ചോരയാണ് . തലയണ കുതിര്‍ന്നുപോയി . വിരലുകള്‍ ഒട്ടുന്നു . കാലുകള്‍ പിടഞ്ഞുകുതിച്ച് , ശരീരം വില്ലുപോലെ വളഞ്ഞ് , നിവര്‍ന്ന് , കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച് , പിടിവിടരുത് , വിടരുത് , വിടരുത് - വീണ്ടും മണിയടിച്ചു . പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു . " എന്റെ പേര് ബാബു . കൊലപ്പുള്ളിയാണല്ലേ " . " അതെ " . " എങ്ങനെയാ കൊന്നത് ? " " ശ്വാസം മുട്ടിച്ച് " " ഉവ്വോ , നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത് . പത്തു മുപ്പത് കൊല്ലമായി . അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി . അയാളും മറന്നുപോയി . അയാള്‍ എല്ലാം മറന്നുപോയെന്നേ . ഒരു തരം കൂടിയ മറവി . വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു " ബാബു പോയി . ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു . രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട് . അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു . മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ . സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു . പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു . മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട് . മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും . ചോര ഒട്ടുന്നു . കൈ കഴുകണം . ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി . പുറത്തുപോവണം . തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു . ചുണ്ടനക്കി ചോദിക്കുന്നു . " ആരാ ? " . നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു . എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ് . കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു . ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി . കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു . കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ . വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍ . സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട . " അമ്മാവാ , നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ ? " " ഞാനിവിടെയാ താമസം മോനേ " " ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍ ? " " എനിക്ക് ആരെയും അറിയില്ല " ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു . കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി . മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു . ഓര്‍മ്മകളാണ് . കഴുകിക്കളയണം . ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം . ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല . കണ്ണുകള്‍ തൂങ്ങുന്നു . വീണ്ടും കിഴവനെ നോക്കി . അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി . " ആരാ ? " " കിഴവാ , നിങ്ങളുടെ നാടെവിടെയാ ? " " എനിക്കറിയില്ല മോനേ " " നിങ്ങളുടെ മക്കളുടെ പേരെന്താ ? " " മക്കളോ ? " " നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ ? " " ആരാ ? " പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക ? തൊണ്ടയിലോ ? നെഞ്ചിന്‍കൂടിലോ ? എല്ലാം മറക്കണം , ഉറങ്ങണം , ഉറങ്ങണം . പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു . മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു . അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു . പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല . ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു . പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു . നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി . ശിശുവിനെപ്പോലെ ചിരിച്ചു . പല്ലി അനങ്ങിയില്ല . പ്രാണിയുടെ വെള്ളിത്താടി വിറച്ചു . അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു . പല്ലി നിശബ്ദമായി ചോദിച്ചു . " നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ ? " പ്രാണി ചിറകുകള്‍ കുടഞ്ഞു . വീണ്ടും ചിരിച്ചു . " ഇല്ലല്ലോ . എനിക്കൊന്നും ഓര്‍മ്മയില്ല . ഇന്നലെ ഓര്‍മ്മയില്ല . ഇന്ന് ഓര്‍മ്മയില്ല . നിന്നെ ഓര്‍മ്മയില്ല . ഒന്നും ഓര്‍മ്മയില്ല . ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ് ! " പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു . ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം . ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം . മറവിയുടെ സുഖം . കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു . പല്ലിക്ക് ഉറക്കമില്ല . പ്രാണി വീണ്ടും ചിരിച്ചു . മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു , കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു , ചിറകുകളില്‍ നിന്നും വേര്‍പെട്ട് , കാലുകളില്ലാതെ , ഉടലില്ലാതെ , പ്രാണിത്തല ചിരിച്ചു , അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു , " എനിക്കൊന്നും ഓര്‍മ്മയില്ലാ , ഓര്‍മ്മയില്ലാ , ഓര്‍മ്മയില്ലാ " . ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി . കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു . ഒന്നുമറിയാതെ , ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം . വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു . മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു . ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത് . ശങ്കരന്‍ പിള്ള എന്ന കിഴവനെ .
" ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലെ ? എല്ലാം തുറന്ന്‌പറഞ്ഞ നമുക്ക് , ഇനി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാം "
" ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു ! " ഈ ഉപമ ഓര്‍ക്കാനും , മനസ്സില്‍ ഓര്‍ത്തു ചിരിക്കാനും വക തരുന്നുണ്ട് . ഫലിത രസം വിടാതെ , അനായാസമായി കഥപറയാന്‍ കഥാകാരി എപ്പോഴും ശ്രദ്ധ പുലര്തുന്നതോ , അതോ സ്വതസിദ്ധമായ ഒരു ശൈലി അങ്ങിനെ രൂപപ്പെട്ടു വന്നതോ എന്ന് പറയുക പ്രയാസം . ബ്ലോഗിലെ തുടക്കം മുതലുള്ള ഓരോ പോസ്റ്റും , കഥ പറച്ചിലിന്റെ അനായാസകരമായ ശൈലി കൊണ്ട് വായനക്കാരനെ ആകര്‍ഷിക്കും . തീര്‍ച്ച . മൂക്കുസ്മാന്റെ ക കഥയിലേക്ക് കടക്കുമ്പോള്‍ , ആദ്യാന്തം ഫലിത രസത്തോടെ കഥ നമ്മെ ആസ്വദിപ്പിക്കുന്നത് , കഥാകാരിയുടെ , ഏറനാടന്‍ മാപ്പിള മാരുടെ പ്രത്യേക മായ സംസാര ശൈലിയിലുള്ള കഥ പറച്ചിലാണ് എന്നെനിക്ക് തോന്നുന്നു . കഥാപാത്രങ്ങള്‍ക്ക് ജീവനുന്ടെന്കിലും , കഥയില്‍ ഒഴിവാക്കാമായിരുന്ന ചില ഭാഗങ്ങള്‍ വായന സുഖത്തെ കുറയ്ക്കുന്നു . ഉദാ ; നിസ്കാര ഭാഗം . വേണ്ടായിരുന്നു . ഗള്‍ഫിലെത്തി പണവും സൌകര്യവും കൂടുന്തോറും കദീസുവിലെക്കുള്ള മൂക്കുസ്മാന്റെ ദൂരം കൂടി , കദീസുവിനെ മറന്നു തുടങ്ങുന്നു . ഫലിതരസം വേണ്ടുവോളം ചേര്‍ത്ത് രുചികരമാക്കിയ മലപ്പുറം വിഭവം , അതിന്റെ സ്വാദ് ഓര്‍ത്താസ്വദി ക്കാന്‍ വക നല്‍കുന്നു . കഥാകാരിക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് - - - ഫാരിസ്
ചരിത്രപ്രസിദ്ധമായ നിരവധി പട്ടണങ്ങള്‍ മധ്യ സമതല പ്രദേശത്ത് സ്ഥിതിചെയ്യുന്നു . തായ്ലന്‍ഡിന്റെ മുന്‍ തലസ്ഥാനമായ ആയൂതിയാ , ലോപ്ബുറി , നഖോണ്‍പതാം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ . മധ്യസമതലത്തിന്റെ കി . ധാതു സമ്പന്നമായ ചന്ദാബുറി ( Chanthaburi ) യും പ . കാന്‍ചനാബുറിയും ( Kanchanaburi ) സ്ഥിതിചെയ്യുന്നു . ബാങ്കോക്കിന് തൊട്ട് വ . സ്ഥിതിചെയ്യുന്ന ക്ളോങ് ദാമ്നിയന്‍ സഡ്ക്കിലെ ഒഴുകുന്ന ചന്തകള്‍ ലോകപ്രസിദ്ധമാണ് . പൗരാണിക തായ്ലന്‍ഡിനെ അനുസ്മരിപ്പിക്കുന്ന ഇവ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ മനം കവരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു .
മുന്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ അവസാന നാളുകളില്‍ തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയുടെ വികസനത്തിന്റെപേരില്‍ ഫാക്ടറിക്കും കേരള ഗവണ്‍മെന്റിനും വന്‍ നഷ്ടമുണ്ടാക്കുന്ന ഒരു പദ്ധതി അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ അംഗീകരിക്കപ്പെട്ടതായി കോണ്‍ഗ്രസ് നേതാവും അന്ന് മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു . ശുഭ്രവസ്ത്രധാരിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ സേവന റെക്കോര്‍ഡ് അത്ര ശുഭ്രമല്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത് .
വിജയം നേടുന്ന ഏതൊരു പുരുഷനു പിന്നിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു് എത്ര ശരിയാണു് ! ഈ നേട്ടത്തിനു പിന്നില്‍ എന്‍റെ ഭാര്യയ്ക്കും മകനുമുള്ള പങ്കു് വിസ്മരിക്കാനാവില്ല . വേറേ പണിയുള്ളതിനാല്‍ അവര്‍ക്കും ഈ അവാര്‍ഡു ദാനത്തിനു് എത്തിച്ചേരാനായിട്ടില്ല . എന്നാലും അവരോടുമുള്ള നന്ദിയും കടപ്പാടും ഞാന്‍ രേഖപ്പെടുത്തുന്നു . [ . . . ]
കിഷോർ കുമാറിന്റെ പഴേ പാട്ട് കേട്ടിട്ടില്ലേ ? ജീനൂ മേരി ജാൻ , മേ തെരെ കുറ്ബാൻ . . . മെ തെരാ തൂ മേരീ ജാനേ സാരാ ഹിന്തൊസ്താൻ ; )
ധര്‍മപുരമഠവുമായി ബന്ധപ്പെട്ട കവികളില്‍ പ്രശസ്തന്‍ 17 - ാം ശ . - ത്തില്‍ ജീവിച്ചിരുന്ന കുമാരഗുരുപരര്‍ ആകുന്നു . നന്നേ ചെറുപ്പത്തില്‍ തന്നെ ഇദ്ദേഹം സന്ന്യാസിയും കവിയുമായി . മധുര ഭരിച്ചിരുന്ന തിരുമലനായ്ക്കന്റെ അപേക്ഷപ്രകാരം മധുര മീനാക്ഷിയുടെ അപദാനങ്ങളെക്കുറിച്ച് ' പിള്ളൈത്തമിഴ് ' പാടി . മീനാക്ഷിയമ്മൈ പിള്ളൈത്തമിഴ് എന്ന പേരിലുള്ള പ്രസ്തുത കൃതിക്ക് പിള്ളൈത്തമിഴ് എന്ന കവിതാവിഭാഗത്തില്‍ മുഖ്യസ്ഥാനമുണ്ട് . ഭക്തിയുടേയും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും സമ്മിളിത രൂപമാണ് ഈ പാട്ടുകള്‍ . മധുരാപുരിയെ വര്‍ണിക്കുന്ന ഒരു കലമ്പകവും തിരുവാരൂരിനെപ്പറ്റിയുള്ള നാന്മണിമാലൈ എന്ന ഗ്രന്ഥവും ചിദംബരത്തെപ്പറ്റി മുമ്മണിക്കോവൈ , ചെയ്യുള്‍കോവൈ , ശിവകാമിയമ്മൈ ഇരട്ടൈ മണിക്കോവൈ എന്നീ കൃതികളും രചിച്ചു . ധര്‍മപുരത്തിലെ സ്വന്തം ഗുരുവിനെ സ്മരിച്ചുകൊണ്ട് പണ്ടാരമുമ്മണിക്കോവൈ എഴുതി . ഉത്തരേന്ത്യയില്‍ ചെന്നു താമസിച്ച് തമിഴ് കൃതികള്‍ പാടിയ ഒരേയൊരു തമിഴ് കവിയാണിദ്ദേഹം . കാശിയില്‍ ഇദ്ദേഹം സ്ഥാപിച്ച മഠം ഇപ്പോഴുമുണ്ട് . ഡല്‍ഹി ഭരിച്ചിരുന്ന സുല്‍ത്താനെ നേരില്‍ കണ്ട് സഹായം തേടാനും ശ്രമിച്ചു . അതിനുവേണ്ടി ഹിന്ദുസ്ഥാനി ഭാഷ പഠിക്കാന്‍ സരസ്വതീ കടാക്ഷം തേടി സകലകലാവല്ലിമാല എന്ന കാവ്യം രചിച്ചു . ഉത്തരേന്ത്യയില്‍ താമസിച്ചിരുന്നപ്പോള്‍ കമ്പരാമായണം വ്യാഖ്യാനിച്ച് ഹിന്ദുസ്ഥാനിയില്‍ പ്രസംഗിക്കുകയും പുരാണ കൃതികളെ ആധാരമാക്കി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു . കാശിയെ വര്‍ണിച്ചുകൊണ്ടുള്ള കലമ്പകവും എഴുതി .
നാട്ടിലെ മഴയെയോര്‍ത്ത് ഞാന്‍ രാത്രിമഴ എന്ന ചിത്രത്തിലെ പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു . ഇപ്പോള്‍ കൃഷിന്റെ മഴചിത്രങ്ങളും , ഒഴിവുദിവസം ഓര്‍മ്മകള്‍ കൊണ്ട് നിറച്ചു .
ഒരു കാര്യം മറക്കരുത് . രേഖപ്പെടുത്തിയ അറിവുകള്‍ മാത്രമേ ഇന്ന് നമ്മുടെ മുന്നിലുള്ളൂ . ( അതും പില്‍ക്കാലഭരണാധികാരികളും എന്തിനു ചരിത്ര പണ്ഡിതരും നടത്തിയ തിരുത്തലുകള്‍ക്കും വളച്ചൊടിച്ചിലുകള്ക്കും ശേഷം ) തങ്ങളുടെ അറിവുകളും ഭാവനകളും വരും തലമുറകള്‍ക്കായി രേഖപ്പെടുത്തിയ സംസ്കാരങ്ങള്‍ വളരെ ചുരുക്കമാണ് . എത്രയോ സംസ്കാരങ്ങള്‍ ഒരു അടയാളങ്ങളും ശേഷിപ്പിക്കാതെ മണ്ണടിഞ്ഞു പോയിരിക്കുന്നു . അവരുടെ സര്‍വ്വസ്വവും അവര്‍ക്കൊപ്പം എന്നെന്നേക്കുമായി അപ്രത്യക്ഷമായി . ഇതിലേതെങ്കിലും സംസ്കാരത്തില്‍ പല ആധുനിക സംവിധാനങ്ങളും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു കൂടാ .
ആനകളെയും ആനക്കഥകളേയും ഇഷ്ടമാണ് . ഒരു പ്രര്‍ത്ഥനയുമുണ്ട് - എല്ലാ ആനകള്‍ക്കും ഈ ഭൂമിയിലെ ജീവിതം സുഖപ്രദമാകട്ടേ . . . .
ശ്രീ അഞ്ചല്‍കാരന്‍ , വായനക്കാരന് പരസ്യങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ , അവന്‍ അവരുടെ ദൃഷ്ടിയില്‍ പതിഞ്ഞാല്‍ , ആ പരസ്യങ്ങള്‍ അവര്‍ വായിക്കുന്ന അല്ലെങ്കില്‍ തിരയുന്ന വിഷയവുമായി ബന്ധമുള്ളതായാല്‍ അതില്‍ ക്ലിക്ക് ചെയ്യപ്പെടും . ഒരു ക്ലിക്കേഴ്സ് ക്ലബ് ഉണ്ടാക്കാനോ അതിനെ പ്രോത്സാഹിപ്പിച്ചു എഴുതുന്നതോ ഗൂഗിള്‍ ഇഷ്ടപ്പെടുന്നില്ല എന്നാണറിവ് . ഗൂഗിള്‍ പരസ്യങ്ങള്‍ നല്കുന്നത് ചില ടെക്നിക് ഉപയോഗിച്ചാണ് . ഓരോ വെബ്പേജിലെയും കണ്ടന്റ് അവര്‍ സ്കാന്‍ ചെയ്യുന്നു . എന്നിട്ട് ആ പേജിലെ കീവേര്‍ഡ്കളുമായി മാച്ച് ചെയ്യുന്ന പരസ്യങ്ങള്‍ ആണ് കാണിക്കുക . ഉദാഹരണത്തിന് , ഈയുള്ളവന്‍ airtel mobile എന്ന് സേര്‍ച്ച് ചെയ്തു എന്ന് വിചാരിക്കുക . അപ്പോള്‍ ഗൂഗിള്‍ ബന്ധപ്പെട്ട ചില പേജുകള്‍ കാണിക്കുന്നു . അതിലെ ഒരു ലിങ്കില്‍ ഈയുള്ളവന്‍ ക്ലിക്ക് ചെയ്തു airtel mobile ആയി ബന്ധമുള്ള ആ ലേഖനം വായിക്കുന്നു . ആ പേജില്‍ ഗൂഗിള്‍ പരസ്യം ഉണ്ടെങ്കില്‍ , അത് airtel ആയിട്ടോ mobile ആയിട്ടോ മറ്റോ എന്തെങ്കിലും ബന്ധമുള്ളവ ആയിരിക്കും . ഒരു വായനകാരന് അവന്‍ സെര്‍ച്ച് ചെയ്യുന്ന വിഷയവുമായി ബന്ധമുള്ള പരസ്യമാണെങ്കില്‍ ചിലപ്പോള്‍ അവന്‍ ക്ലിക്ക് ചെയ്യും , ഒന്നോ രണ്ടോ രൂപ നമ്മുടെ പോക്കറ്റില്‍ വീഴുകയും ചെയ്യും ! സാധാരണനിരക്കില്‍ 100 - 200 പ്രാവശ്യം ഒരു പേജ് കാണിക്കുമ്പോള്‍ മാത്രമാണ് ഒരു പരസ്യം ക്ലിക്ക് ചെയ്യാനുള്ള സാധ്യത ! ഗൂഗിളിന്‍റെ ആ കീ വേര്‍ഡ് സ്കാനിംഗ് ടെക്നോളജി ഇപ്പോള്‍ മലയാളഭാഷയില്‍ ഇല്ല . അതിനാല്‍ ആണ് അവര്‍ തല്‍ക്കാലം മലയാളം സപ്പോര്‍ട്ട് ചെയ്യാത്തത് . സപ്പോര്‍ട്ട് ചെയ്യുന്നതുവരെ നാം ചെയ്യുന്ന പരസ്യം ഒക്കെ unethical തന്നെയാണ് . തല്‍ക്കാലം കാത്തിരിപ്പിന്‍റെ സുഖം അനുഭവിക്കുക , അത്രതന്നെ ! വെറുതെ ഒരു സമയംകൊല്ലിയായോ പുതിയ വെബ്സൈറ്റുകള്‍ കണ്ടുപിടിക്കാനുള്ള ഒരു മാര്‍ഗ്ഗമായോ അല്ല ഗൂഗിള്‍ പരസ്യങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് സാരം . അതെ , അങ്ങനെയും ഉപയോഗിക്കാമെങ്കിലും . പിന്നെ , ഒരു വെബ്പേജിന് സാധാരണ നിരക്കില്‍ കൂടുതല്‍ ക്ലിക്ക് കിട്ടിയാല്‍ ഗൂഗിള്‍ സോഫ്റ്റ്‌വെയര്‍ അത് automatically കണ്ടുപിടിച്ചു പുറത്താക്കും . So be careful ! ജാഗ്രതൈ ! സ്വര്‍ണ്ണതാറാവിനെ കൊല്ലരുതേ !
ഇരുളും വെളിച്ചവും വേർതിരിക്കുകയായിരുന്നു , പഴയ നിയമപ്രകാരം , ദൈവത്തിന്റെ ആദ്യത്തെ പ്രവൃത്തി . അതുപോലൊരു തിരിച്ചറിവാണ് ശാസ്ത്രത്തിന്റെയും അഭിമാനം . ഇരുളും വെളിച്ചവും , ശരിയും തെറ്റും , നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം , പരീക്ഷണം വഴിയും നിരീക്ഷണം വഴിയും തിരിച്ചറിയാൻ കഴിയുമെന്ന് ശാസ്ത്രം അഭിമാനിക്കുന്നു . അത്തരം തിരിച്ചറിവില്ലാത്തവരെ , സത്യത്തെ പാമ്പാണോ കയറാണോ എന്നു മനസ്സിലാക്കാൻ കഴിയാത്തവരെ , ശാസ്ത്രതിൽ ജ്ഞാനം നേടിയവരും യുക്തിവാദികളും പരിഹസിക്കുന്നു . തിരിച്ചറിയാൻ കഴിയാത്തതൊന്നുമില്ലെന്നാണ് അവരുടെ അഹങ്കാരം . ആ അഹങ്കാരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദം . എൻഡോസൾഫാനെപ്പറ്റിയുള്ള തർക്കം തന്നെ നോക്കൂ . പത്തുകൊല്ലത്തിനകം പതിനാറു സമിതികൾ അതിനെപ്പറ്റി പഠിച്ചുകഴിഞ്ഞുവത്രേ . ആ കീടനാശിനി ഏറെ ഉപയോഗിച്ച രണ്ടു സംസ്ഥാനങ്ങൾ അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു . പിറന്നവർക്കും പിറക്കാനിരിക്കുന്നവർക്കും , കിളികൾക്കും മൃഗങ്ങൾക്കും ചെടികൾക്കും , എന്നു വേണ്ട മണ്ണിനും വായുവിനും വെള്ളത്തിനും എൻഡോസൾഫാൻ വിഷമാണെന്ന നിഗമനമാണ് ആ ആവശ്യത്തിന്റെ അടിസ്ഥാനം . ആ ആവശ്യം ഉന്നയിച്ചവർക്കാർക്കും എൻഡോസൾഫാൻ ഇരുളും തെറ്റും തിന്മയുമാണെന്ന കാര്യത്തിൽ സംശയമില്ല . പക്ഷേ വസ്തുനിഷ്ഠമായ പരീക്ഷണവും നിരീക്ഷണവും വഴി തിരിച്ചറിയാവുന്ന , ഏകമായ ആ സത്യത്തെപ്പറ്റി ശരദ് പവാർ ഭിന്നാഭിപ്രായം പറയുന്നു . വാസ്തവത്തിൽ ഇവിടെ വെല്ലുവിളി നേരിടുന്നത് എൻ സി പി എന്ന പീക്കിരി പാർട്ടിയുടെ കുത്സിതരാഷ്ട്രീയമല്ല , ശാസ്ത്രത്തിന്റെ അഹങ്കാരവും അടിസ്ഥാനം തന്നെയുമാകുന്നു . യാഥാസ്ഥിതികമായ സംവാദത്തിൽ ഉറക്കെ കേൾക്കുന്ന വാദങ്ങൾ എന്തൊക്കെ ? മനുഷ്യന്റെയും മണ്ണിന്റെയും ഗർഭത്തെ വിരൂപമാക്കുന്ന എൻഡോസൾഫാന്റെ ചിത്രം എത്രയോ നമ്മൾ കണ്ടുകഴിഞ്ഞു . അതു നിരോധിക്കണമെന്ന് കേരളവും കർണാടകവും ആവശ്യപ്പെടുന്നത് ആ ബോധ്യംകൊണ്ടാണല്ലോ . അറിവും വാക് സാമർഥ്യവും ഉള്ളവർ ദിവസേന നമ്മളോട് എൻഡോസൾഫാന്റെ വിപത്തിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നു . അവരുടെ പിൻ ബലത്തിൽ , ശാസ്ത്രത്തിൽ നിഷ്ണാതരെന്ന് ഇതുവരെ തീർത്തും അറിയപ്പെടാത്ത അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും അതിനെപ്പറ്റി പ്രസ്താവന ഇറക്കുകയും ഒപ്പു ശേഖരിക്കുകയും ചെയ്യുന്നു . എൻഡോസൾഫാൻ പുണ്യവും അമൃതവും ആണെന്നു ഉറക്കെ പറയുന്ന ആരെയും കണ്ടുകിട്ടാനില്ല . പക്ഷേ , ശാസ്ത്രത്തിൽ അച്യുതാനന്ദനെക്കാളും ഉമ്മൻ ചാണ്ടിയെക്കാളും വൈദഗ്ധ്യം അവകാശപ്പെടാനില്ലാത്ത ശരദ് പവാർ ആകട്ടെ , എൻഡോസൾഫാൻ നിരോധിക്കാൻ ഒരു ന്യായവും കാണുന്നുമില്ല . പണ്ട് കവി പറഞ്ഞതുപോലെ , ഇരുളും മെല്ലെ വെളിച്ചമായ് വരുകയാണോ ? തെറ്റും ശരിയും ഒന്നാകുകയാണോ ? നന്മയും തിന്മയും തമ്മിലുള്ള തിരിച്ചറിവ് ആവിയായിപ്പോകുകയാണോ ? യാഥാസ്ഥിതികസംവാദത്തിൽ എളുപ്പത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദം രാഷ്ട്രീയനേതൃത്വത്തിന്റെ പിടിപ്പുകേടോ കള്ളലാക്കോ കാരണമാണ് എൻഡോസൾഫാൻ നിരോധിക്കപ്പെടാത്തതെന്നാണ് . മറ്റൊരു വാദം ആ രാസവസ്തു ഉണ്ടാക്കുന്ന കമ്പനിയുടെ പിണിയാളുകൾ പിടി മുറുക്കിയതുകൊണ്ടാണ് നിരോധനം വരാത്തതെന്നാണ് . ശരദ് പവാർ ഹരിശ്ചന്ദ്രന്റെ മരുമകനാണെന്ന് ആരും പറയില്ല . പക്ഷേ അദ്ദേഹത്തിന്റെ അസ്മാദികളെക്കാൾ എത്രയോ ഭീകരനായി പവാറിനെ ചിത്രീകരിക്കാനും പറ്റില്ല . സത്യനിഷ്ഠമായ ഒരു രാഷ്ട്രത്തിന്റെ എതിർപ്പിനുമുന്നിൽ എൻഡോസൾഫാൻ വിതറി മുന്നേറാനുള്ള കോപ്പൊന്നും അദ്ദേഹത്തിൽ ആരോപിക്കേണ്ട . പിന്നെ നിർമ്മാതാക്കളും വിതരണക്കാരുമായ കോർപറേറ്റ് ഭീമന്മാരുടെ കാര്യം . ഒരു സർക്കാരും ഒരു രാഷ്ട്രവും ഒന്നിച്ചെതിർത്താൽ , അതിനെയും തോല്പിച്ചു കടന്നുകളയാൻ അവർക്ക് കഴിയുമോ ? പിന്നെ , നിർമ്മാതാക്കളെയും വിതരണക്കാരെയും കോർപറേറ്റ് ഭീമന്മാരെയും കലർപ്പില്ലാത്ത തിന്മയായി കാണാനുള്ള വ്യഗ്രതയും അപഗ്രഥിക്കപ്പെടണം . തികഞ്ഞ വൈരൂപ്യവും വിപത്തും ഉണ്ടാക്കുമെന്ന് ഉറപ്പായ ഒരു വസ്തു നിർമ്മിച്ചുകൊണ്ടേ പോകാൻ , വിറ്റഴിച്ചുകൊണ്ടേ പോകാൻ , മാനസികമായും വാണിജ്യപരമായും പ്രാപ്തിയുള്ള ഒരു കോരപറേറ്റ് സ്ഥാപനം ഉണ്ടാകുമോ ? യുക്തിക്കു ഭംഗം വരുന്ന വാദം നമുക്ക് എല്ലായിടത്തും എപ്പോഴും കേൾക്കാമെന്നേ പറായേണ്ടൂ . എൻഡോസൾഫാൻ തികഞ്ഞ നന്മയോ തിന്മയോ എന്നു തിരിച്ചറിയേണ്ട ശാസ്ത്രം ആ ചോദ്യത്തിനുമുന്നിൽ അറച്ചുനിൽക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം എന്നു തോന്നുന്നു . അച്യുതാനന്ദനെക്കാൾ കൂടുതൽ ശാസ്ത്രജ്ഞാനമില്ലാത്ത ശരദ് പവാർ ഔദ്യോഗികമായി എൻഡോസൾഫാന്റെ വക്കാലത്തുമായി അരങ്ങത്തെത്തുമ്പോൾ , അദ്ദേഹത്തിനു വാക്കും ചിന്തയും ചാർത്തിക്കൊടുക്കുന്ന ഒരു ശാസ്ത്രസമൂഹം പിന്നിലെവിടെയെങ്കിലും ഉണ്ടാവില്ലേ ? അതില്ലാതെ , പഞ്ചസാരസംഘങ്ങളുടെ ധനശാസ്ത്രവും മറാഠപാരമ്പര്യത്തിന്റെ രാഷ്ട്രീയവും നന്നായറിയുന്ന പവാർ എൻഡോസൾഫാന്റെ രസതന്ത്രത്തെപ്പറ്റി വിടുവായ പറയുകയില്ല . ഇവിടെ രാഷ്ട്രീയമല്ല , ശാസ്ത്രത്തിന്റെ അശാസ്ത്രീയതയാകുന്നു യഥാർഥപ്രശ്നം . ആക്ഷേപിക്കപ്പെടുകയും സംശയിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും കോർപറേറ്റ് കുലപതികൾക്കും ഒരു ചോദ്യം ന്യായമായും ചോദിക്കാം : എൻഡോസൾഫാനെപ്പറ്റി , അതിന്റെ തികഞ്ഞ തിന്മയെപ്പറ്റി , ഏകവും അർഥശങ്ക ഉണ്ടാക്കാത്തതുമായ ഒരു അഭിപ്രായം എന്തുകൊണ്ട് ഇന്ത്യൻ ശാസ്ത്രസമൂഹത്തിൽനിന്ന് വരുന്നില്ല ? എൻഡോസൾഫാന്റെ നന്മയെ രഹസ്യമായി വാഴ്ത്തുന്നവരുടെ പിൻബലത്തോടെയേ പവാർമാർക്ക് നിലനില്പുള്ളു . അവർ കയ്യൊഴിഞ്ഞാൽ , അദ്ദേഹത്തിന്റെ വക്കാലത്ത് പൊളിഞ്ഞു പാളീസാകും . അവർ എന്തുകൊണ്ട് അങ്ങനെ പവർമാർക്ക് വിലസാൻ പറ്റിയ അവസരം ഉണ്ടാക്കുന്നു ? ഇരുളും വെളിച്ചവും തമ്മിലുള്ള തിരിച്ചറിവ് അസാധ്യമായതുകൊണ്ടോ , അതോ , ഇരുട്ടിന്റെ ശക്തികൾക്ക് അടിമപ്പെട്ടതുകൊണ്ടോ ? സത്യത്തിന്റെ മുഖം ദർശിക്കാൻ കഴിവുണ്ടെന്ന് ഊറ്റം കൊള്ളുന്ന ശാസ്ത്രസമൂഹം അവർ അറിയുന്ന നേര് നേരേ വിളിച്ചുപറഞ്ഞാൽ ഈ ആപത്തൊന്നും ഉണ്ടാവുമായിരുന്നില്ല . ഇന്ത്യൻ ശാസ്ത്രം ആരുടെയെങ്കിലും വിടുപണി ചെയ്യുകയാണോ എന്നു പറയാൻ ഞാൻ ആളല്ല . പക്ഷേ അവരുടെ ധർമ്മസങ്കടത്തിൽനിന്നും കൃത്യവിലോപത്തിൽനിന്നും മാത്രമേ നാം ഇപ്പോൾ അനുഭവിക്കുന്ന തരത്തിലുള്ള രാഷ്ട്രീയഡിണ്ഡിമത്വം കരുത്ത് വലിച്ചെടുക്കുകയും വളരുകയും ചെയ്യുകയുള്ളു എന്ന് ഉറപ്പിച്ചു പറയാം . എൻഡോസൾഫാൻ ഉത്തമമായ , സുരക്ഷിതമായ , രാസപദാർഥമാണെന്ന് ആണയിടാൻ അവർക്ക് അറിവു പകരുന്ന ശാസ്ത്രജ്ഞന്മാർ അവിടെയും ഇവിടെയും ഒളിഞ്ഞിരിപ്പുണ്ടാകണം . ആ അറിവുമായി പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ അവർ ധൈര്യപ്പെടുന്നില്ലെന്നേയുള്ളു . വിവാദാസ്പദമായ ആ നയനിശ്ചയം അവർ രാഷ്ട്രീയക്കാരെക്കൊണ്ട് എടുപ്പിക്കുന്നു എന്നതാണ് വാസ്തവം . ചുരുക്കിപ്പറഞ്ഞാൽ , എൻഡോസൾഫാൻ ഇരുളാണോ വെളിച്ചമാണോ എന്നു വേർതിരിച്ചും ഉറപ്പിച്ചും പറയാവുന്ന സ്ഥിതിയിലല്ല എല്ലാം പരീക്ഷിച്ചും നിരീക്ഷിച്ചും പറയാവുന്നതാണെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം . പകലും രാവും പോലെ എന്തും വേർ തിരിച്ചും ശങ്കയില്ലാതെയും പറയാമെന്ന് അഹങ്കരിക്കുന്ന ശാസ്ത്രം അന്തിച്ചുനിൽക്കുന്ന സന്ദർഭങ്ങൾ വേറെയും കാണാം . വളരെ സമകാലികമായ ഒരു ഉദാഹരണം ആണവനിലയങ്ങളെപ്പറ്റിയുള്ള വിവാദം തന്നെ . ആണവശക്തിയുടെ സുരക്ഷിതത്വത്തെപ്പറ്റി പണ്ടേക്കു പണ്ടേ കേട്ടിരുന്നതാണ് തർക്കം . പക്ഷേ അതിന് അനുകൂലമായവരുടെ ശബ്ദം കൂടുതൽ കേട്ടിരുന്നു . അതിനെ എതിർക്കുന്നവരുടെ ശബ്ദം എതിരാളികളുടെ മുഴക്കത്തിൽ മുങ്ങിപ്പോയെന്നു മാത്രം . ചെർണോബിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആ തർക്കം ഒന്നു മൂത്തു . പിന്നെ കെട്ടടങ്ങി . എല്ലാം ഭദ്രമെന്നു കരുതിയിരുന്ന ജപ്പാനിലെ ദുരന്തം അതൊന്നുകൂടി ആളിക്കത്തിച്ചിരിക്കുന്നു . ആണവോർജ്ജം നന്മയാണെന്നും നന്മയും തിന്മയും കലർന്നതാണെന്നും തികഞ്ഞ തിന്മയാണെന്നുമുള്ള വാദപ്രതിവാദം വീണ്ടും മുഴങ്ങുന്നതു കേൾക്കാം . അതിൽ മൂന്നാമത്തെ വാദത്തിന് പെട്ടെന്ന് ഒരു ആക്കം കൂടിയിട്ടുള്ളതു പോലെ തോന്നുന്നു . ശാസ്ത്രം അന്തിച്ചുനിൽക്കുന്ന വേറൊരു രംഗം കേരളത്തിലും തമിഴ്നാട്ടിലും തെളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? മുല്ലപ്പെരിയാറിലെ അണ പൊട്ടുമെന്നും കേരളത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുമെന്നും പറഞ്ഞ് നമ്മൾ ആളുകളെ വിരട്ടാൻ തുടങ്ങിയിട്ട് കാലം ഏറെയായി . തമിഴ്നാടും കേരളവും തമ്മിലുള്ള തർക്കത്തിൽ അണക്കെട്ടിന്റെ ശാസ്ത്രം രണ്ടു ചേരിയായി നിൽക്കുന്നു . വസ്തുനിഷ്ഠമായി നോക്കി , ആപത്തുണ്ടോ ഇല്ലയോ എന്നു പറയാൻ ശാസ്ത്രത്തിന് കഴിയേണ്ടതാണ് . പക്ഷേ അതുണ്ടാകുന്നില്ല . സഹ്യാദ്രിക്കപ്പുറത്തും ഇപ്പുറത്തും അണക്കെട്ടിനെപ്പറ്റിയുള്ള , സിവിൽ എഞ്ചിനീയറിങ്ങിനെയും ഭൌമശാസ്ത്രത്തെയും പറ്റിയുള്ള , നിലപാട് വിരുദ്ധമായിരിക്കുന്നു . എല്ലാവരും രാഷ്ട്രീയം കളിക്കുകയാണെന്നു പറയാൻ വയ്യ . കേരളം തുലയട്ടെ എന്ന് വിചാരിക്കുന്നവതാണ് തമിഴകത്തെ ശാസ്ത്രമെന്നും തമിഴകത്തിൽനിന്ന് ചിലതൊക്കെ പിടിച്ചുവാങ്ങാൻ ചില്ലറ ഓലപ്പാമ്പൊക്കെ വീശാമെന്നു കരുതുന്നതാണ് കേരളത്തിലെ ശാസ്ത്രമെന്നും ഒഴുക്കൻ മട്ടിൽ പറഞ്ഞുവെക്കാനും വയ്യ . വാസ്തവത്തിൽ " ഒരു നിശ്ചയമില്ലയൊന്നിനും " എന്നു വന്നു കൂടുന്നു . ഇന്നും ശാസ്ത്രത്തിലെ തർക്കം തീരാത്തതാണ് വെളിച്ചെണ്ണയുടെ കാര്യം . വെളിച്ചെണ്ണ ഹൃദയം തകരാറിലാക്കുമെന്ന് കുറെക്കാലമായി ലോകം മുഴുവൻ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു . നമ്മൾ അതിന്റെ ഉപയോഗം നിർത്തിയിട്ടില്ലെന്നത് വേറെ കാര്യം . കേരളത്തിലെ ചില വെളിച്ചെണ്ണ പ്രേമികളായ ശാസ്ത്രകുതുകികൾ മാത്രമേ വെളിച്ചെണ്ണകൊണ്ട് ആപത്തില്ലെന്നു പറയുന്നവരായിട്ടുള്ളു . അവരുടെ വാക്കിനാകട്ടെ വിലയും പ്രചാരവും ഏറെ കിട്ടിയതുമില്ല . അങ്ങനെയിരിക്കേ , ഈയിടെ ഞാൻ വായിച്ചു , അമേരിക്കയിലെ സ്വീകാര്യതയുള്ള ചില സ്ഥാപനങ്ങൾ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു വെളിച്ചെണ്ണകൊണ്ട് വലിയ ആപത്തില്ല പോലും . എന്നു തന്നെയല്ല , വെളിച്ചെണ്ണ മിതമായ അളവിൽ ഗുണം നൽകുകകൂടി ചെയ്യുമത്രേ . കോർണൽ സർവകലാശാലയിലെ തോമസ് ബ്രെന്ന , കാലിഫോർണിയ സർവകലാശാലയിലെ ഡാനിയൽ ഹ്വാംഗ് എന്നീ പോഷകാഹാരഗവേഷകരെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു ലേഖനം വെളിച്ചെണ്ണയുടെ ഹൃദ്യമായ സാക്ഷ്യപത്രമായി തോന്നി . അപ്പോൾ , ശാസ്ത്രത്തിൽ ശരി ഏത് ? തെറ്റ് ഏത് ? ഒരേ കാര്യം ഒരേ സമയം ശരിയും തെറ്റുമാകുന്നത് തത്വശാസ്ത്രത്തിലല്ലേ , ശാസ്ത്രത്തിലല്ലല്ലോ . ഏറെ ഗവേഷണത്തിനുശേഷം അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ഒരു ഔഷധമാണ് പ്രൊസാക് . അതു കഴിച്ചാൽ വിഷാദരോഗം പമ്പയല്ല , മിസ്സിസ്സിപ്പി തന്നെ കടക്കും . അതിന്റെ മഹത്വം വാഴ്ത്തുന്ന പുസ്തകങ്ങൾ പലതുണ്ടായി . ലേഖനങ്ങളുടെയും ചിത്രീകരണങ്ങളുടെയും എണ്ണം പറായാനാവില്ല . കോടാനുകോടി ഡോളറിന്റെ മരുന്നാവും ലോകം കഴിച്ചിട്ടുണ്ടാവുക . പ്രൊസാക്കിന്റെ വെള്ളിവെളിച്ചത്തിൽ ലോകം അഭിരമിക്കേ കുറച്ചിട മുമ്പ് കുറെ ശാസ്ത്രജ്ഞർ വിഷാദരോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഈ മരുന്നു കൊടുത്ത് നിരീക്ഷിച്ചു . ചിലർക്ക് മരുന്നു കൊടുത്തു . ചിലർക്ക് വെറും വെള്ളം മരുന്നാണെന്നു പറഞ്ഞു കൊടുത്തു . വെള്ളം കഴിച്ചവരിൽ കണ്ട മാറ്റം മാത്രമേ മരുന്നു കഴിച്ചവരിലും കണ്ടുള്ളു എന്നായിരുന്നു ശാസ്ത്രീയമായ കണ്ടുപിടുത്തം . അപ്പോൾ വിഷാദരോഗത്തിനുള്ള അത്ഭുതൊഷധമാണ് അതെന്ന പഴയ ശാസ്ത്രീയമായ കണ്ടുപിടുത്തത്തെപ്പറ്റി എന്തു പറയും ? സത്യത്തിന്റെ തിരിച്ചറിവിലേക്ക് ശാസ്ത്രം ഇനി എത്ര ദൂരം , എത്ര കാലം , പോകേണ്ടിവരുമോ ആവോ ? ( malayalam news april 25 )
ഏറനാടന്‍ മാഷിന്റെ ചോദ്യം കേട്ടാ ഈ വഴി വന്ന് കമ്മുവിനെ കണ്ടത് . കൊള്ളാം കുറച്ച് നാള്‍ മുമ്പുള്ള ഒരു E4Elephant പരിപാടിയുടെ ( കൈരളി ചാനലില്‍ ) എപ്പിസോഡില്‍ മലയാളകരയിലെ ആകെയോ മറ്റൊ മുസ്ലീം പേരുള്ള ആനയെ കാട്ടിയിരുന്നു . ( പേരോര്‍മ്മയില്ല കേട്ടോ ) : ) - പാര്‍വതി .
യഹോവയുടെ സാക്ഷികൾ 1935 മുതൽ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താതതു നിമിത്തം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു . 12 , 000 - ത്തിൽ അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുകയും , ഏകദേശം 2 , 500 പേരെ നേരിട്ട് വധിക്കുകയും , 5 , 000 - തോളം പേരെ തടങ്കൽ പാളയങ്ങളിൽ വച്ച് കൊലപ്പെടുത്തിയതായും കണക്കാക്കപ്പെടുന്നു . [ 148 ] ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം പറഞ്ഞു , " ഇവരുടെ ധൈര്യവും , വിശ്വാസവും , സഹിഷ്ണുതയും നിമിത്തം നാസികളുടെ ക്രുരമായ ഏകാധിപത്യഭരണത്തിനു ഇവരുടെ മേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല . " [ 149 ] അതിന് തെളിവെന്ന വിധത്തിൽ അന്ന് ജർമനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ ഇന്ന് 1 , 65 , 000 എണ്ണത്തിലധികമായി വർദ്ധിച്ചിരിക്കുന്നു . [ 150 ] 2005 - ലാണ് യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിയമപരമായ മതമായി അംഗീകരിച്ചത് . [ 151 ] സോവിയറ്റ് യൂണിയന്റെ കീഴിൽ 1950 ഏപ്രലിൽ അവിടെയുണ്ടായിരുന്ന 9000 യഹോവയുടെ സാക്ഷികളെയും വളരെ ശൈത്യകാലാവസ്ഥയുള്ള സൈബീരിയയിലെ തടങ്കൽ പാളയത്തിലേക്ക് നാടുകടത്തി .
അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു് . ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ !
റസൂല്‍ പൂക്കുട്ടി ഒരു കടുംപിടിത്തക്കാരനാണെന്നാണ് സിനിമാലോകത്തെ പ്രമുഖരുടെ പോലും അഭിപ്രായം . ശബ്ദസംവിധാനത്തിന്‍റെ മേന്‍മയ്ക്കായി ആവശ്യമായതെല്ലാം കിട്ടിയില്ലെങ്കില്‍ കക്ഷി ചൂടാകും . അക്കാര്യത്തില്‍ ഒരു കോംപ്രമൈസും ഇല്ല . അമിതാഭ് ബച്ചന്‍റെയോ ആമീര്‍ ഖാന്‍റെയോ രജനീകാന്തിന്‍റെ മുമ്പിലെന്നല്ല , ആരുടെ സാന്നിധ്യത്തിലും തന്‍റെ അഭിപ്രായം തുറന്നു പറയും . സത്യം പറയുന്നതില്‍ മടിക്കുന്നതെന്തിന് - ഇതാണ് റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം . കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖര്‍ക്കായി ' എന്തിരന്‍ - ദി റോബോട്ട് ' എന്ന ബ്രഹ്മാണ്ഡ സിനിമയുടെ സ്പെഷ്യല്‍ ഷോ മുംബൈയിലെ ഒരു തിയേറ്ററില്‍ നടന്നു . ഷങ്കര്‍ , അമിതാഭ് ബച്ചന്‍ , ഐശ്വര്യ റായി , രജനീകാന്ത് , ആമിര്‍ഖാന്‍ , ദേവ് ആനന്ദ് , ഹേമമാലിനി , ധര്‍മ്മേന്ദ്ര തുടങ്ങിയ സിനിമാലോകത്തെ ബിഗ് നെയിമുകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു . സിനിമ തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഷോ നിര്‍ത്തിവയ്ക്കാന്‍ തിയേറ്റര്‍ അധികൃതരോട് റസൂല്‍ പൂക്കുട്ടി ആവശ്യപ്പെട്ടു . എന്താ കാര്യം എന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല . തിയേറ്ററിലെ ശബ്ദസംവിധാനത്തില്‍ എന്തോ തകരാറുണ്ടെന്നും അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നു എന്നുമായിരുന്നു പൂക്കുട്ടിയുടെ അഭിപ്രായം . പരിശോധിച്ചപ്പോള്‍ കാര്യം വ്യക്തമായി . തിയേറ്ററിലെ പ്രധാനപ്പെട്ട മൂന്നു സ്പീക്കറുകള്‍ പ്രവര്‍ത്തിക്കുന്നില്ല . സംഗതി ഇത്രയുമായപ്പോള്‍ ആമീര്‍ഖാന്‍ ഇടപെട്ടു . ' ഇത്രയും പ്രമുഖ വ്യക്തികളൊക്കെ വന്നതല്ലേ , ചെറിയ കുഴപ്പമല്ലേയുള്ളൂ , ഷോ നടക്കട്ടെ ' എന്നായിരുന്നു ആമിറിന്‍റെ അഭിപ്രായം . അദ്ദേഹം തന്നെ പൂക്കുട്ടിയെ അനുനയിപ്പിച്ച് സീറ്റില്‍ ഇരുത്തുകയും ചെയ്തു . സിനിമയുടെ ക്ലൈമാക്സിന് 40 മിനിറ്റ് മുമ്പ് പൂക്കുട്ടിയുടെ ആശങ്ക യാഥാര്‍ത്ഥ്യമായി . സിനിമയ്ക്ക് ശബ്ദമില്ല ! ശബ്ദസംവിധാനങ്ങളെല്ലാം തകരാറിലായി . പിന്നീട് ഏറെ സമയം ശ്രമിച്ചതിന് ശേഷമാണ് ഷോ തുടരാനായത് . പൂക്കുട്ടി ഇക്കാര്യം ആദ്യം ശ്രദ്ധയില്‍ പെടുത്തിയപ്പൊഴേ പരിഹരിച്ചിരുന്നെങ്കില്‍ പ്രശ്നം ഇത്രയും വഷളാകില്ലായിരുന്നു എന്ന് പ്രമുഖരില്‍ പലരും അപ്പോള്‍ മനസ്സില്‍ കരുതിയിരിക്കണം . " നമ്മുടെ മികച്ച പല വര്‍ക്കുകളും ഇത്തരം നിസാര കാരണങ്ങള്‍ കൊണ്ട് ഫലമില്ലാതെ പോകും . എക്സിബിറ്റേഴ്സിന് സിനിമ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട് . ആ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന തിയേറ്ററുകളുടെ ലൈസന്‍സ് റദ്ദു ചെയ്യട്ടെ . പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് മികച്ച സംവിധാനങ്ങള്‍ ഒരുക്കാന്‍ തിയേറ്ററുകള്‍ ബാധ്യസ്ഥരാണ് . " - റസൂല്‍ പൂക്കുട്ടി പിന്നീട് ഇതേക്കുറിച്ച് പ്രതികരിച്ചു .
മുഹമ്മദലി . സി അറബി സാഹിത്യത്തില്‍ ബിരുദാനന്ത ബിരുദവും , സാമൂഹ്യ ശാസ്ത്രത്തില്‍ ബി എഡും നേടിയ ശ്രീ . മുഹമ്മദലി അഞ്ചു വര്‍ഷമായി ഈ സ്ഥാപനത്തില്‍അറബിഅധ്യാപകനായി ജോലി ചെയ്യുന്നു . ഗവണ്‍മെന്റ് എയ്ഡഡ് സ്കൂളുകളില്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനപാരമ്പര്യമുള്ള അദ്ദേഹം സ്കൂളില്‍ JRC യൂണിറ്റ് തുടങ്ങുന്നതിലും ജില്ലയിലെ ഏറ്റവും നല്ല യൂണിറ്റുകളിലൊന്നായി അതിനെ മാറ്റുന്നതിലും പങ്കുവഹിച്ചു . സ്കൂളിലെ SITC ആയ അദ്ദേഹം IT വിഷയത്തില്‍ RP ആയി സേവനമനുഷ്ഠിച്ചു വരുന്നു . അറബി അധ്യാപക കലാ മത്സരങ്ങളില്‍ സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് . വിലാസം : ചെവിടമ്മല്‍ വീട് കോട്ടപ്പള്ളി പി . ഒ . വടകര , കോഴിക്കോട് , ഫോണ്‍ : 9496344022
മതവൈവിധ്യത്തെ അംഗീകരിക്കുന്ന ഖുര്‍ആന്‍ അതിന്റെ അവതരണകാലത്ത് അറേബ്യയിലുണ്ടായിരുന്ന മതങ്ങളെ പരാമര്‍ശിക്കുന്നു . അതോടൊപ്പം മുസ്ലിംകള്‍ക്ക് അടുത്തിടപഴകേണ്ടിവന്ന ജൂത - ക്രൈസ്തവസമൂഹങ്ങളെ വിശദമായി പരിചയപ്പെടുത്തുകയും ശക്തമായും സത്യസന്ധമായും നിരൂപണം നടത്തുകയും ചെയ്യുന്നു . തുടര്‍ന്ന് അവരോട് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കുന്നു . അവരെ വേദാവകാശികളെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് :
അന്ന് പതിയെ എന്നെ ഒഴിവാക്കിയിട്ട് ആ ആയിശു വിന്റെ പിറകെ പോയതല്ലേ . . . അവള് ബുദ്ധിയുള്ളവളായത് കൊണ്ട് അവളുടെ പേരും ഒന്ന് മാറ്റി നേരെ മുംബയ്ക്ക് പോയി ആ പാവം സല്മാനെയും . . . ഒബ്രോയിയെയും . . . . ഒക്കെ കൊതിപ്പിച്ചു ഇപ്പോള്‍ ജൂനിയര്‍ ബച്ചനെയും കെട്ടി സസുഖം കഴിയുന്നു . . . എന്നിറ്റു മൂക്കില്‍ പല്ലും വന്നു ആ പല്ലും കൊഴിഞ്ഞപ്പോള്‍ അനു കുനു എന്നും പറഞ്ഞു ഇങ്ങോട്ട് വന്നാല്‍ . . ങ്ഹാ ഞാനൊന്നും പറയുന്നില്ല . . . anyhow good kaanthooo keepitup . . .
അതു കലക്കി . . . സ്റ്റക്ക് ആകുകയൊന്നും വേണ്ടട്ടോ , എല്ലാം അങ്ങ് വാങ്ങിക്കൊടുക്കൂന്നെ . . മിന്നൂസ് ഒക്കെ വായിച്ച് മിടുക്കിയായി വരട്ടെ
ശരീരത്തിലും ആത്മാവിലും മനസിലും ഏറ്റ വടുക്കളുമായി എറണാകുളത്ത് ഒരു ടെക്സ്റ്റെയില്‍ സ്ഥാപനത്തില്‍ ജോലിയെടുത്ത് ജീവിതത്തെ മെല്ലെമെല്ലെ മെരുക്കിയെടുക്കുന്നതിനിടയിലാണല്ലോ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ . ആര്‍ . റസ്റ്റം എന്ന തെമ്മാടിയുടെ രൂപത്തില്‍ വീണ്ടും വിധിയുടെ വിളയാട്ടം നിന്റെ ജീവിതത്തിന്റെ താളംതെറ്റിച്ചത് . സിനിമ കണ്ടുകൊണ്ടിരുന്ന നിന്നെ അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റ്ചെയ്തു എന്നു രേഖയുണ്ടാക്കി . അക്കാര്യം പത്രസമ്മേളനം വിളിച്ച് പ്രസ്താവിച്ച് റസ്റ്റം , സുധീര്‍ എന്ന ഗുണ്ടാത്തലവനോടുള്ള തന്റെ വിധേയത്വം വ്യക്തമാക്കിയപ്പോള്‍ നീ തകര്‍ന്നുതരിപ്പണമായി എന്നും മനസിലാക്കുന്നു . അതുകൊണ്ടാണ് ജയിലില്‍വച്ച് ആത്മഹത്യക്കൊരുങ്ങിയതെന്നും ഞാന്‍ അറിയുന്നു . പക്ഷെ നിന്റെ മനസുകാണാന്‍ ഈ ലോകം ഇനിയും തയ്യാറായിട്ടില്ല .
ആദ്യവിഭാഗത്തില്‍ അദ്ദേഹത്തിന് മുപ്പത്തിയാറോളം ശിഷ്യന്മാരുണ്ടായിരുന്നു . ഇവരില്‍ എട്ടോളം പേര്‍ വ്യത്യസ്ത ദേശങ്ങളില്‍ മുഫ്തിമാരും മറ്റു 28 പേര്‍ ഖാദിമാരായും നിയമിക്കപ്പെട്ടു .
ഇരുപത് വയസ്സായപ്പോഴേക്കും എനിക്ക് , പോലീസീലുള്ള പേടിയൊക്കെ കമ്പ്ലീറ്റ് മാറി . പേടി മാറി , വെയിലത്തും മഴയത്തും പാറാവ് നില്‍ക്കുന്ന പോലീസുകാരെ കാണുമ്പോള്‍ ' സഹതാപം ' വരെ തോന്നിത്തുടങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി . അങ്ങിനെ , സ്വന്തം ഏരിയയില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ജീവിച്ചുപോന്ന അക്കാലത്ത് , കൊടകരയിലെ ടോപ്പ് പുലികളിലൊരാളായ ശ്രീ . ജെയിംസേട്ടന്റെ വീട്ടിലൊരിക്കലൊരു കള്ളല്‍ ജേയിംസേട്ടന്റെ സാമ്പത്തിക ഭദ്രത ടെസ്റ്റ് ചെയ്യാന്‍ കയറുകയും കുറച്ച് സ്വര്‍ണ്ണവും കാശുമെല്ലാം കൊണ്ടുപോവുകയും ചെയ്തു . ഈ കേസ് പുതുക്കാട് സി . ഐ . നേരിട്ടന്വേഷ്ക്കുകയായിരുന്നു . അങ്ങിനെ , പോലീസ് കൊണ്ടുപിടിച്ചന്വേഷിക്കുന്നതിന്റെ ഭാഗമായി , രാത്രി ഉറക്കം കുറവായതുകൊണ്ട് കറക്കം കൂടിയവരേയും മുന്‍പ് കേസുകളില്‍ പെട്ട് പേരുദോഷം വന്നവരേയുമെല്ലാം , സ്റ്റേഷനിലേക്ക് ചായയും പരിപ്പുവടയുമൊക്കെ കൊടുത്ത് സല്‍ക്കരിച്ച് തമാശയൊക്കെ പറഞ്ഞിരിക്കാന്‍ വിളിപ്പിച്ചു . ഈ അവസരത്തില്‍ എന്റെ വീട്ടില്‍ കുറച്ച് ആശാരിപ്പണി നടക്കുന്നുണ്ടായിരുന്നു . പണിക്കുവന്നിരുന്ന രണ്ട് പേര്‍ പരിപ്പുവട ലിസ്റ്റിലുണ്ടെന്നറിവ് കിട്ടിയപ്പോള്‍ ' ഇനി പണിയാന്‍ കോണ്‍സെണ്ട്രേഷന്‍ ' കിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ കൂലിയും വാങ്ങി കൂട്ട് പോകാന്‍ പറ്റിയ പിടിപാടുള്ള രാഷ്ട്രീയക്കാരെ അന്വേഷിച്ച് അവര്‍ രണ്ടുപേരും പോയി . അന്നേ ദിവസം ഉച്ചതിരിഞ്ഞ് ഇവരെത്തേടി പോലീസ് എന്റെ വീട്ടില്‍ വന്നിരുന്നു . ആ സമയം , അധികം ചോദ്യങ്ങള്‍ ഒഴിവാക്കാനായി മെയിന്‍ ആശാരി ' അവര്‍ ലഞ്ച് ബ്രേയ്ക്കിന് പോയതാ . . . സാറേ . . . പിന്നെ കണ്ടില്ല ' എന്ന് പറയുകയും ' അതേപോലെ തന്നെയേ പറയാവൂ ' എന്ന് ഞങ്ങളോടും റിക്വസ്റ്റ് ചെയ്തു . ഞാനന്ന് ജീവിതം ആര്‍മാദിക്കാന്‍ മാത്രമുള്ളതാണ് എന്ന പോളിസിയില്‍ ജീവിക്കുന്ന കാലം . തൃശൂര്‍ റിലീസിന്റന്ന് ഒരു പടം കാണാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ് , ഒരു ജീപ്പ് നിറയെ വിരുന്നുകാര്‍ , പൈലിസാറും കൂട്ടരും എന്റെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടത് . ഞാര്‍ ഒട്ടും അങ്കലാപ്പില്ലാതെ കൂളായി ഗേയ്റ്റിനടുത്തേക്ക് ചെന്നു . നമ്മുടെ നാട് , നമ്മുടെ വീട് , കേസുമായി നമുക്കൊരു ബന്ധവുമില്ല . . . പിന്നെ ആത്മവിശ്വാസക്കുറിവിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ . മുങ്ങിയ ആശാരിമാരെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍ . ഇന്നലെ എത്ര പേര്‍ വന്നിരുന്നു , മിനിയാന്നെത്ര , അതിന്റെ തലേന്നെത്ര . . അങ്ങിനെ ചോദ്യം നീണ്ടു . ഇത്രക്കും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും സിനിമക്ക് പോകേണ്ട തിരക്കുകൊണ്ട് , ഞാന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ' ഓ പിന്നേ , എനിക്കതൊന്നുമോര്‍മ്മയില്ല . . അതൊക്കെ ഞാനെങ്ങിനെ ഓര്‍ത്തിരിക്കാനാ ' എന്ന് ഞാന്‍ പറഞ്ഞു . എന്റെ ആറ്റിട്ട്യൂഡും ഡയലോഗും ആളെ ഹഢാദാകര്‍ഷിച്ചു ! ഗംഗ , നാഗവല്ലിയായിമാറിയ പോലെ പൊടുന്നനെ പൈലിസാര്‍ , നാഗപൈലിയായി മാറി . എന്നിട്ട് എന്നെ അതിരൂക്ഷമായി നോക്കിക്കൊണ്ട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ' എത്രയാടാ നിന്റെ പ്രായം ? ' എന്നലറിക്കൊണ്ട് ജീപ്പില്‍ നിന്നും ചാടിയൊരിറക്കം . റോഡ് പണി നടക്കുന്നിടത്ത് പി . ഡബ്ല്യു . ഡി . എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന എന്റെ നെഞ്ചീന്ന് അഞ്ചാറ് കിളികള്‍ ഒരുമിച്ച് ചിറകടിച്ച് പറന്നുപോയി . താളബോധം നഷ്ടപ്പെട്ട എന്റെ പാവം ഹൃദയം ഭ്രാന്തുപിടിച്ച പോലെ ചടപടാ മിടിക്കുമ്പോള്‍ ഞാന്‍ " ഇരുപത്തൊന്ന് " എന്ന് കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ പറയുന്നതോടൊപ്പം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചത് തികച്ചും യാന്ത്രികമായിട്ടായിരുന്നു . മനസ്സില്‍ പടപടപ്പ് തോന്നിത്തുടങ്ങിയല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞ് കേട്ടത് എത്ര ശരി ! ജീവിതത്തിലാദ്യമായി അഞ്ചാം നമ്പര്‍ ഫുഡ്ബോള്‍ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി . ' തൊണ്ണൂറ്റൊന്നല്ലല്ലോടാ ? ' എന്ന് പറയാനായിരുന്നു എന്നോട് വയസ്സ് ചോദിച്ചത് . അവശേഷിച്ച ആത്മധൈര്യം വച്ച് , ' എന്നോടിങ്ങിനെയൊക്കെ പറയാന്‍ ഞാനെന്തു പിഴച്ചൂ സാറെ ' എന്ന് സൌമ്യമായി ചോദിക്കുകയുണ്ടായി . ' നീ പിഴച്ചാലും കൊള്ളാം ഇല്ലേലും കൊള്ളാം , ഞങ്ങള്‍ കുറച്ച് വിവരങ്ങള്‍ അറിയാനാണ് ഇവിടെ വന്നത് , മര്യാദക്ക് പറഞ്ഞാല്‍ നിനക്ക് കൊള്ളാം , അല്ലെങ്കില്‍ നിന്നേക്കൊണ്ട് ഞാന്‍ പറയിക്കും ' എന്ന് . . . . " ഈശ്വരാ . . " ദിവസവും കൂലി കൊടുക്കുന്നത് എഴുതി വക്കുന്ന പുസ്തകമുണ്ട് , അതില്‍ നോക്കിയാല്‍ കറക്ടായി ഓരോ ദിവസവും എത്ര പേര്‍ വന്നുവെന്ന് അറിയാമെന്ന് ഞാന്‍ പറഞ്ഞ് , ബുക്കെടുക്കെടുത്തുവന്നു . കണക്കുപുസ്തകം നോക്കിയ പൈലി സാര്‍ , എന്നെ അടിമുടി സൂക്ഷിച്ച് നോക്കി . മെയിന്‍ ആശാരി പറഞ്ഞതനുസരിച്ച് കൂലി വാങ്ങാതെയാണ് ' മുങ്ങിയവര്‍ ' പോയെന്നാണ് ഞാന്‍ ഇത്രയും നേരം പറഞ്ഞിരുന്നതേയ് . പക്ഷെ , മുങ്ങിയ ടീമിന് പൈസ കൊടുത്ത കണക്ക് ദാ പുസ്തകത്തില്‍ ! ' ഇന്നലെ അവര്‍ എപ്പോ പോയെന്നാ പറഞ്ഞെ ? ' എന്ന പൈലി സാറിന്റെ ചോദ്യം കേട്ട് ഞാന്‍ തല താഴ്ത്തി ' പുസ്തകത്തിന്റെ കാര്യം പറയാന്‍ തോന്നിയ എന്റെ കൂര്‍മ്മ ബുദ്ധിയെ ' പ്രശംസിച്ചു . ഞാന്‍ ഉറപ്പിച്ചു . , നല്ല തെറിയോട് കൂടിയ ഡിസന്റ് ഇടികള്‍ വീട്ടുകാരുടെയും നാട്ടുകാരുടേയും മുന്നില്‍ വച്ച് ദേ കിട്ടാന്‍ പോണ് എന്ന് . ഇടികൊള്ളുമ്പോള്‍ വിളിക്കേണ്ട ' ഹമ്മേ . . അയ്യോ . . അച്ഛോ . . . ' എന്നൊക്കെ മനസ്സില്‍ റിഹേഴ്സലും തുടങ്ങി . പക്ഷെ , അടിതുടങ്ങുന്നതിന് പകരം ചോരക്കണ്ണുകള്‍ ഉരുട്ടി പൈലി സാറ് എന്നെ നോക്കി ജീപ്പിലിരിക്കുന്ന എസ് . ഐ . യോട് പറഞ്ഞൂ . ' ഇവന്‍ ഇത്തിരി വിളഞ്ഞ മൊതാലാണല്ലോ ! ഇവിടെ വച്ച് ചോദിച്ചാലൊന്നും ഇവന്‍ മര്യാദക്ക് പറയില്ല , സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് രണ്ടെണ്ണം കൊടുത്ത് ചോദിക്കാം ബാക്കി ' അതുകേട്ടപാടെ , എന്റെ ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയപോലെ തോന്നി . എന്റെ തലച്ചോറിന്റെ ചുളിവുകള്‍ ഒരോന്നായി നിവര്‍ന്ന് , ഉറക്കത്തില്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്ന് ഉരുണ്ട് വീണപോലെ എന്താണ് സംഭവിച്ചതെന്ന് മാത്രമല്ല , ഞാനാരാണ് , എവിടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്നുപോലും എനിക്ക് ഓര്‍ക്കാന്‍ പറ്റാതായി . ഇവര്‍ നമ്മടോടെ വന്നിട്ട് ഇങ്ങിനെ പെരുമാറുന്നു , അപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ എന്താകും സ്ഥിതി ? ഞാന്‍ കണ്ണുകള്‍ ഒരു നിമഷം അടച്ചു . പിന്നെ വെറുതെ ഒന്ന് തുറന്നു . അപ്പോള്‍ അതാ , ഒരു കണ്ടുപരിചയമുള്ള ഒരു തലയുടെ പിന്ഭാഗം റോഡ് മുറിച്ച് കടന്നുപോകുന്നു . . . അത് കണ്ടപാടെ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത് പൈലി സാറിനോട് ഉറക്കെ പറഞ്ഞൂ . . . . . ' ദാ പോണ് സാറേ മെയിന്‍ ആശാരി . ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ , മെയിന്‍ സെര്‍വര്‍ ! സംഗതി ആശാരിമൂപ്പന്‍ പോലീസ് ജീപ്പ് കണ്ട് അവിടന്ന് കിട്ടാവുന്ന സ്പീഡില്‍ ആ ഏരിയായില്‍ നിന്ന് സ്കൂട്ടാവാന്‍ നോക്കിയതായിരുന്നു . തുടര്‍ന്ന് ആളെ വിളിക്കുകയും അറിവില്ലാ പൈതമായ എന്ന് വിട്ട് ചോദ്യം ചെയ്യലിനായി നിര്‍മ്മല ഹൃദയനായ പൈലി സാര്‍ , ആളെപ്പിടിച്ചു . പണ്ടൊരിക്കല്‍ , പാടത്ത് നെല്ലിന് പരാമര്‍ തെളിക്കാന്‍ വന്ന കുറ്റികൊണ്ട് ഞാന്‍ ചെടികള്‍ക്ക് തെളിച്ചിട്ട് , ഒന്നര മാസത്തോളം നന്നായി ശ്വാസം വലിച്ചാല്‍ ' പരാമറിന്റെ ' മണം കിട്ടിയിരുന്നു . അതേ പോലെ , കുറെക്കാലം എന്റെ വീടിനെ പരിസരത്ത് രാത്രിയും പകലും പൈലി സാറിന്റെ ശബ്ദം ഞാന്‍ കേട്ടു . സംഗതി , എന്നെ അവര്‍ വെറുതെ ഒന്ന് പേടിപ്പിച്ചതായിരുന്നു . തമാശക്ക് . അല്ലെങ്കില്‍ ആശാരിമാര്‍ വീട്ടില്‍ പണിക്ക് വന്ന കണക്കോര്‍മ്മയില്ലാത്തതിന് ആരെയെങ്കിലും പോലീസ് സ്റ്റേഷനിന്‍ കൊണ്ടോയി ഇടിക്കുമോ ? ? ഇല്ല . പക്ഷെ , പൂച്ചക്ക് കളിതമാശയായിരുന്നെങ്കില്‍ പാവം എലിക്ക് ഒന്നൊന്നര പ്രാണവേദന തന്നെയായിരുന്നു .
ശനീശ്വരന് ( ശനി ഗ്രഹം ) എന്ന് പറഞ്ഞ് പൌരോഹിത്യക്കാറ്‍ ജപിക്കാറുള്ള - ശംനോ ദേവീരഭിഷ്ടയ - … . . എന്ന് ഋക്കിന്റെ യഥാര്ത്ഥ ദേവത ജലം ആണെന്ന സത്യം ഇപ്പോള്‍ മനസ്സിലായി .
2 ) വീണ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ് . വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം . വീട്ടില്‍ ഭര്‍ത്താവിനെ കൂടാതെ അമ്മായിയമ്മ , അമ്മായിയപ്പന്‍ , നാത്തൂന്‍ , പിന്നെ അവരുടെ കുട്ടികളും . തുടക്കത്തില്‍ എന്തോ ജോലി ഉണ്ടായിരുന്നുവെങ്കിലും വീണയുടെ കനത്ത ശമ്പളം തന്റെ കയ്യില്‍ കിട്ടി തുടങ്ങിയതോടെ അയാള്‍ ജോലിക്ക് പോകാതായി . ഒരു പണിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ഈ നാല് പേര്‍ക്കും രാവിലെയും ഉച്ചയ്ക്കും വേണ്ട ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് വേണം വീണക്കു ഓഫീസില്‍ എത്താന്‍ . വൈകീട്ട് ചെന്നാല്‍ രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കല്‍ , അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ ഉണ്ട് . ഇത് കൂടാതെ ചൊവ്വ , വെള്ളി ദിവസങ്ങളില്‍ വൈകീട്ടോ രാവിലെയോ തറ തുടക്കണം , അതും മരുമകളുടെ കൈ കൊണ്ട് തന്നെ വേണംന്നു നിര്‍ബന്ധം . അതിനിടയില്‍ കുഞ്ഞും ജനിച്ചു . അതോടെ പണി ഇരട്ടിയായി . വീണ ഓഫീസില്‍ നിന്നെതിയാല്‍ പിന്നെ അവര്‍ കുഞ്ഞിനെ തിരിഞ്ഞു നോക്കില്ല . ഇതെല്ലാം വീണയുടെ വീട്ടില്‍ അറിഞ്ഞതോടെ പ്രശ്നമായി . ബന്ധമുപെക്ഷിച്ചു തിരിച്ചു വരാന്‍ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അവള്‍ അതിനു തയ്യാറായില്ല . അതോടെ വീട്ടുകാരും അവളെ കയ്യൊഴിഞ്ഞു . അടുത്ത സുഹൃത്തുക്കളോട് ആണ് വീണ ഇതെല്ലാം പറയുന്നത് . അവര്‍ പലപ്പോഴും ഇത് കേട്ട് രോഷാകുലരാകും . നീയെന്തു കൊണ്ട് ഇതിനോടെല്ലാം പ്രതികരിക്കുന്നില്ലെന്ന് ചോദിക്കുമ്പോഴെല്ലാം മൌനം മാത്രം മറുപടി .
ജ്വല്ലറിയുടെ നൂറുമീറ്റര്‍ ദൂരത്താണ് കുമ്പള പോലീസ് സ്റ്റേഷന്‍ . രാത്രി പോലീസുകാര്‍ പട്രോളിങ് നടത്താറുണ്ട് . അപ്പോഴൊന്നും അസ്വാഭാവികമായി ഒന്നും ആ പരിസരത്തൊന്നും ഉണ്ടായിട്ടില്ല . പോലീസിന്റെ നീക്കം പുറമെനിന്നാരോ കൃത്യമായി കവര്‍ച്ചസംഘത്തിനെത്തിച്ചിരുന്നതിനാലാണിതെന്നാണ് കരുതുന്നത് . വിരലടയാളവിദഗ്ധര്‍ സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് . മണം പിടിച്ച പോലീസ് നായ റോഡിലേക്ക് ഓടി നിന്നു . കവര്‍ച്ചക്കാര്‍ മോഷണമുതലുമായി വാഹനത്തിലാണ് കടന്നുകളഞ്ഞത് എന്ന് പോലീസ് അനുമാനിക്കുന്നു .
ബഹുദൈവത്വം , അനാചാരം , അനിസ്ലാമിക സമ്പ്രദായങ്ങള്‍ , ധൂര്‍ത്ത് , ധാര്‍മിക ദൂഷ്യങ്ങള്‍ എന്നിവയില്‍നിന്ന് മുസ്ലിംകളെ മോചിപ്പിക്കുവാനും ഹറാം ഹലാലുകളെക്കുറിച്ച് ബോധവും സൂക്ഷ്മതയും വളര്‍ത്താനും ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നു . മദ്യം , പലിശ , ചൂത് , ലോട്ടറി തുടങ്ങിയ പിഴച്ച മാര്‍ഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു . അതിനായി വ്യക്തി സംഭാഷണങ്ങളും സ്കോഡ് പ്രവര്‍ത്തനങ്ങളും ക്ളാസ്സുകളും പൊതുയോഗങ്ങളും പ്രചരണക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു . ജുമുഅഃ ഖുത്വബകളും മഹല്ലുയോഗങ്ങളും പ്രയോജനപ്പെടുത്തുന്നു . പത്രമാസികകളും പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുന്നു . ചാര്‍ട്ടുകളും ബോര്‍ഡുകളും , വീഡിയോ ക്ളിപ്പുകളും പ്രദര്‍ശിപ്പിക്കുന്ന സിമ്പോസിയങ്ങളും സെമിനാറുകളും നടത്തുന്നു . വായനശാലകള്‍ ഗ്രന്ഥാലയങ്ങള്‍ , മൊബൈല്‍ ഗ്രന്ഥാലയങ്ങള്‍ , ഓഡിയോ വീഡിയോ സീ . ഡി ലൈബ്രറികള്‍ പോലുള്ളവ സ്ഥാപിക്കുന്നു . വരും തലമുറയുടെ ശിക്ഷണ ശീലനങ്ങള്‍ക്കുമായി വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നു . അതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ഇസ്ലാമിക സ്വഭാവത്തിലുള്ള ഹോസ്റലുകള്‍ സ്ഥാപിച്ച് നടത്തുന്നു . വിവിധ ഭാഷകളിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഖുര്‍ആന്‍ ഭാഷ്യങ്ങള്‍ , വാരികകള്‍ , മാസികകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു . വിവിധ മാര്‍ഗേണ മുസ്ലിംസമൂഹത്തിന്റെ സമഗ്രമായ സംസ്കരണത്തിനും ഇസ്ലാമിക വല്‍ക്കരണത്തിനുമായി ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നു .
വരേണ്യവർഗം നഗരശല്യങ്ങൾ ഒഴിവാക്കുവാൻ പട്ടണമധ്യത്തുനിന്നകന്നുമാറി പാർപ്പുറപ്പിക്കുന്ന സമ്പ്രദായം വ്യവസായ നഗരങ്ങളുടെ സവിശേഷതയാണ് . ഈയിനം നഗരങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ശുചിത്വപരിപാലനമാണ് . മാലിന്യ നിർമാർജനം തടസ്സപ്പെട്ട് സാംക്രമികരോഗങ്ങൾ പൊട്ടിപ്പടരുന്നത് സാധാരണ സംഭവമായിരുന്നു . വ്യവസായശാലകളിലെ വിസർജ്യങ്ങൾ ജലസ്രോതസ്സുകളെ കളങ്കപ്പെടുത്തുകയും അന്തരീക്ഷവായുവിനെ മലീമസമാക്കുകയും ചെയ്യുന്നത് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു . ഫാക്റ്ററിവിസർജ്യങ്ങൾ കുന്നുകൂടുന്നതും നഗരത്തിനുള്ളിൽ കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനം നിർമിക്കാനാവാത്തതും മറ്റു പോരായ്മകളിൽപ്പെടുന്നു . മതിയായ വേതനം ലഭിക്കാതെ ദരിദ്രരായിക്കഴിഞ്ഞിരുന്ന തൊഴിലാളിവർഗം , ജീവിതസൌകര്യങ്ങളുടെ അഭാവത്തിൽ , നന്നേ കഷ്ടപ്പെടുന്ന അവസ്ഥയാണ് മിക്ക വ്യവസായനഗരങ്ങളിലും ഉണ്ടായിരുന്നത് . 20 - ാം ശ . - ത്തിൽ തൊഴിലാളികൾ അവകാശസമരങ്ങളിലൂടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പിച്ചെടുക്കുന്ന കാലംവരെ ഈ ദുഃസ്ഥിതി തുടർന്നിരുന്നു . എന്നിരിക്കിലും നഗരത്തിന്റെ പ്രശ്നങ്ങൾ സാങ്കേതിക പരിജ്ഞാനത്തിന്റെ മേല്ത്തട്ടിലെത്തിനില്ക്കുന്ന ഇക്കാലത്തും പരിഹൃതങ്ങളായിട്ടില്ല .
' നമ്മുടെ ആഗോള അയൽക്കൂട്ടം ' എന്ന റിപ്പോർട്ടിൽ ആഗോളഭരണക്രമത്തിന്റെ ഒരു ബ്ളൂപ്രിന്റ് അവതരിപ്പിച്ചിട്ടുണ്ട് . അതിൽ യു . എൻ . സംഘടനകൾക്കു കൂടുതൽ അധികാരങ്ങൾ നല്കണമെന്നു നിർദേശിച്ചിട്ടുണ്ട് . യു . എൻ . സെക്രട്ടറി ജനറലിന് വർധിച്ച പരമാധികാരംകൂടി നൽകണം . ഒരു പ്രത്യേക യു . എൻ . സേനയും ഉണ്ടാകണം . സെക്യൂരിറ്റി കൌൺസിലിൽ സ്ഥിരാംഗങ്ങൾക്കു നൽകിയിരിക്കുന്ന വീറ്റോ അധികാരം എടുത്തുകളയണം . സിവിൽ സമൂഹങ്ങൾക്കും ( Civil Society groups ) സർക്കാരിതര ഏജൻസികൾക്കും പ്രാതിനിധ്യം നൽകി യു . എൻ . പൊതുപ്രതിനിധിസഭ പുനഃസംഘടിപ്പിക്കണം . അന്താരാഷ്ട്രകോടതിയുടെ വിധികൾ നടപ്പാക്കാൻ അംഗരാഷ്ട്രങ്ങൾ ബാധ്യസ്ഥരാകണം .
ഷൂട്ടിങ് സെറ്റുകളില്‍ ഹാജര്‍ ബുക്ക് വരുന്നു സിനിമകളുടെ ചിത്രീകരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഷൂട്ടിങ് സെറ്റുകളില്‍ ഹാജര്‍ ബുക്ക് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ വരുന്നു . നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത് . സംവിധായകര്‍ക്കും ക്യാമറമാനും ഒപ്പമുള്ള സഹായികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട് . എന്നാല്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല . താരസംഘടനയായ ' അമ്മ ' യുമായി ശനിയാഴ്ച കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമേ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകൂ . തീരുമാനമനുസരിച്ച് ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് ദിവസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് റിപ്പോര്‍ട്ട് നല്‍കണം . ഷൂട്ടിങ് പുരോഗതിയും നിര്‍മാണച്ചെലവും വിലയിരുത്തുന്നതിനുള്ള ഈ ഡെയ്‌ലി പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതിയിലാകും . സിനിമകളുടെ ചിത്രീകരണ ചെലവ് കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് നിര്‍മാതാക്കള്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചത് . ഇതോടൊപ്പം വിതരണക്കാരും തീയറ്റര്‍ ഉടമകളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും സിനിമാ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു . ഇതില്‍ അയവുവന്ന് പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് നിര്‍മാതാക്കളും സാങ്കേതിക വിദഗ്ധരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്
കൂട്ടുകാരേ , ഈ ഉരുപ്പടിയെ കതിർ പരുവലാക്കിയിട്ടുവേണം നമുക്ക് കതിർമണ്ഡപത്തിലോട്ട് കയറ്റിവിടാൻ , ഒറ്റമൂലികളോ ഇരട്ടമൂലികളോ വശമുള്ളവർ ഒരു കൈ സഹായിക്കണേ , കൊച്ചൻ പുരനിറഞ്ഞു നിൽക്കുകയാ ! ! ! !
യാത്രകഴിഞ്ഞു വന്ന് വിവരങ്ങളൊക്കെ പറഞ്ഞ ശേഷം സാവകാശം അവര്‍ ചരക്കുകെട്ടുകളഴിച്ച് സാധനങ്ങള്‍ പുറത്തെടുക്കുവാന്‍ തുടങ്ങി . ഇടക്ക് കണ്ട കാഴ്ച അവര്‍ക്ക് വിശ്വസിക്കാനായില്ല ; തങ്ങള്‍ ഈജിപ്തില്‍ പോയി ചരക്കുകള്‍ വാങ്ങിയതിനു നല്‍കിയ സംഖ്യ ഇതാ അവക്കിടയില്‍ ! അവര്‍ യഅ്ഖൂബ് നബി ( അ ) യോട് പറഞ്ഞു : പിതാവേ , എന്തൊരു . . . .
എന്തെല്ലാം സംഗതികള്‍ കൊണ്ടാവും ഒരുവര്‍ഷം ചരിത്രത്തില്‍ ഇടം പിടിക്കുക . . . ഇത്രയൊക്കെ കണ്ടു കഴിയുമ്പോള്‍ സ്വാഭാവികമായും ഒരു ഗൂഗിള്‍ ചിത്ര തെരച്ചില്‍ എങ്ങനെ നടത്താതിരിക്കും ?
പുത്ര • ാര്‍ അതിസമര്‍ഥമായി വിഷയം അവതരിപ്പിച്ചപ്പോള്‍ അവരുടെ താല്‍പര്യത്തിന് ഖണ്ഡിതമായി തടസ്സം പറയാന്‍ യഅ്ഖൂബ് നബി ( അ ) ക്ക് കഴിഞ്ഞില്ല . യഥാര്‍ഥത്തില്‍ ബിന്‍യാമീനില്‍ നിന്ന് വേര്‍പെട്ടിരിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു . മക്കള്‍ അവനെ സുരക്ഷിതമായി കൊണ്ടുവരുമെന്ന യാതൊരുറപ്പും ഇല്ലതാനും .
ജീവിതത്തിലാദ്യമായി അഞ്ചാം നമ്പര്‍ ഫുഡ്ബോള്‍ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി .
ഇനി കുറച്ചുനേരത്തേക്ക് ഞാന്‍ ഈ നാട്ടുകാരനല്ല . അപ്പോള്‍ എല്ലാം പറഞ്ഞപോലെ !
പ്രവാചകനിയോഗത്തിനു മുമ്പ് തി • യുടെ പ്രതീകങ്ങളായിരുന്ന അറബികളില്‍ ഖുര്‍ആന്‍ സാധിച്ച വിപ്ളവം അത്യത്ഭുതകരമായിരുന്നു . കൊലയും കൊള്ളയും രക്തം ചിന്തലും നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കിയ ആ ജനതയെ ഖുര്‍ആന്‍ ഉടച്ചുവാര്‍ത്തു . അല്ലാഹുവിന്റെ അടിമകളുടെ സ്വഭാവങ്ങള്‍ അതവരെ എണ്ണിപ്പഠിപ്പിച്ചു . ഒരു പുതിയ സദാചാര വ്യവസ്ഥ അവരില്‍ നടപ്പാക്കി .
7 ) ക്രമാനുഗതികത്വം : ക്രമപ്രവൃദ്ധമായ പ്രക്രിയയിലൂടെ മാത്രമേ ഉന്നതിയിലെത്താന്‍ സാധിക്കൂ . ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തിലും ഈ ക്രമാനുഗതികത്വം അംഗീകരിക്കപ്പെടണം . ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഘട്ടം ഘട്ടമായിട്ടായിരിക്കണം ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണം . ശരീഅത്ത് ആവിഷ്കരണത്തില്‍ ഇസ്ലാം ഈ തത്വം സ്വീകരിക്കുകയുണ്ടായി . ആദ്യം വിശ്വാസ കാര്യങ്ങളും മൂല്യങ്ങളുടെ അടിസ്ഥാനങ്ങളും ഉറപ്പിച്ചു . ആരാധനകളും മറ്റും നിയമമാകുന്നത് അതിന് ശേഷമാണ് . ദീനീജിവിതം നയിക്കാന്‍ പൂര്‍ണമായും സഹായകമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ രീതി കൈക്കൊള്ളല്‍ അനിവാര്യമാണ് . പ്രവാചകന്‍ ( സ ) ക്കു ശേഷം സ്വഹാബിമാരും താബിഉകളും ഈ രീതി സ്വീകരിച്ചിരുന്നതായി കാണാം . ഉമര്‍ രണ്ടാമന്‍ തന്റെ ഭരണകാലത്ത് ഒരുപാട് പരിഷ്കരണങ്ങള്‍ നടത്തി . ഖിലാഫത്തിനെ ബനൂ ഉമയ്യില്‍ നിന്നും അദ്ദേഹം മോചിപ്പിച്ചു . എന്നാല്‍ ഇസ്ലാമില്‍ അതിന്റെ ശരിയായ അടിത്തറയായ ശൂറയിലേക്ക് അദ്ദേഹം തിരിച്ചുകൊണ്ടുവന്നില്ല . ചെയ്തതത്രയും യുക്തിയോടെ പടിപടിയായി സാവധാനം നിര്‍വഹിച്ചുകൊണ്ടിരുന്നു . ഇതുകണ്ട മകന്‍ അബ്ദുല്‍ മലിക് ചോദിച്ചു : ' പിതാവേ , കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അങ്ങ് ഇത്ര പതുക്കെ പോകുന്നതെന്താണ് ? ' അതിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു : ' മകനേ , ധൃതികൂട്ടേണ്ട . അല്ലാഹു രണ്ട് സൂക്തങ്ങളില്‍ മദ്യത്തെ ഇകഴ്ത്തിപ്പറഞ്ഞതിന് ശേഷം മൂന്നാമതാണ് നിഷിദ്ധമാക്കിയത് . ജനങ്ങളെ ഒറ്റയടിക്കൊന്നിച്ച് സത്യം വഹിപ്പിച്ചാല്‍ അവര്‍ ഒറ്റയടിക്കു തന്നെ അതുപേക്ഷിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു . തുടര്‍ന്ന് നാശമായിരിക്കും ഫലം ' .
കൊന്നപ്പൂക്കള്‍ പൂക്കുന്നതും വിഷുപ്പക്ഷി അലയ്ക്കുന്നതുമൊക്കെ കാലം തെറ്റി നേരത്തേ ആണെന്നു ചിലരൊക്കെ പറയുന്നതു കേള്‍ക്കാറുണ്ടു് . ഇതാവുമോ കാരണം ?
അസൂയയാണ് നിങ്ങളോട് . നാട്ടില്‍ നിന്നും ഇന്നലെ തിരിച്ചു വന്ന ഒരുത്തന് , ഇന്ന് നാട്ടിലേക്ക് പോകുന്നവനോട് വേറെ എന്ത് തോന്നാന്‍ . . . ?
' വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചുവളര്‍ന്നാല്‍ വിളയും , വായിക്കാതെ വളര്‍ന്നാല്‍ വളയും '
ങാ നേരം വെളുത്തോ . ങേ . . ഈചര്‍ച്ച ഇതു വരെ തീര്‍ന്നില്ലേ . പരാജീ , ഹമ്പീ ( അങ്ങനെയേ വിളിക്കൂ . . . കോപാക്രാന്തരായി വന്നാല്‍ ഞാനോടുമേ . . . ) , Ambi പറഞ്ഞതൊക്കെ തമാശയായിട്ടാണെന്ന് എനിക്ക് മനസ്സിലായതാണ് ( എള്ളോളം കാര്യവുമുണ്ട് ) . ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല . ബൂലോകത്ത് തുടര്‍ച്ചയായി കവിത എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന പല ബ്ലോഗര്‍മാരുമുണ്ട് . കവിത എന്ന് വിളിക്കാന്‍ എനിക്ക് തന്നെ ധൈര്യം പോരാത്തതുകൊണ്ട് ( ഒന്നോ രണ്ടോ തവണ ഒഴികെ ) എന്റെ പോസ്റ്റുകളില്‍ ഇതാ ഒരു കവിത എന്ന് പിന്മൊഴിയിലേക്ക് വിളിച്ചുകൂവാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . അക്ഷരത്തെറ്റില്ലാതെ ഒരു വരി പോലും എഴുതാനറിയാത്തവര്‍ എങ്ങനെ കവിതയെഴുതണം , എന്തല്ല കവിത എന്നൊക്കെ പ്രസംഗിക്കുന്നത് കേള്‍ക്കണമെങ്കില്‍ ബൂലോകത്ത് തന്നെ വരണം . ജാമ്യം : എന്റെ പോസ്റ്റുകളിലും കമന്റുകളിലും അക്ഷരത്തെറ്റുകള്‍ ധാരാളമുണ്ട് . അതൊന്നും പൊക്കിപ്പിടിച്ച് എന്നെ കൊല്ലാന്‍വരല്ലേ ( പോസ്റ്റു വായിക്കുമ്പോള്‍ അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചുതരുന്നവരോട് ഞാന്‍ നന്ദിയുള്ളവനായിരിക്കും ) . ഇതിപ്പോള്‍ വീണേടെ ബ്ലോഗിലായത് നന്നായി . ഇല്ലെങ്കില്‍ കമന്റിട്ടവനെ കൊലവിളിച്ച് ആട്ടിയോടിച്ചേനേ . എപ്പോഴും ഗൌരവ പ്രകൃതമുള്ള പരാജീ , താങ്കളൊരു നല്ല വായനക്കാരനാണ് ( സര്‍ട്ടിഫൈഡ് ബൈ . . . ) . കവിത എന്ന പേരില്‍ - എന്ത് കുന്തമെങ്കിലുമാവട്ടെ - എഴുതാന്‍ തോന്നുത് പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് എനിക്കു തോന്നുന്നത് . പിന്നെ , പോസ്റ്റിനു പിന്നില്‍ ഉള്ള ആള്‍ , അയാളൂടെ പ്രായം അനുഭവം ഇതൊക്കെ പരിഗണിക്കണമെന്നുതന്നെയാണ് എന്റെ പക്ഷം . ബൂലോകത്ത് കവിതയ്ക്കും കവിതാനിരൂപണത്തിനും ഒരു പൊതുവേദി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഈ വേളയില്‍ ഞാന്‍ ആശിക്കുകയാണ് . അവിടെ ആസ്ഥാന നിരൂപകനായി പരാജി , എഴുതാന്‍ ലാപുട , പൊന്നപ്പന്‍ , അബ്ദു ( ഞാന്‍ വായിച്ചിട്ടില്ല ) , അനിയന്‍സ് . . . . . അങ്ങനെ കവിതയെഴുതുന്നവരൊക്കെ . എന്തു പറയുന്നു . . . ? നമുക്കങ്ങട് തൊടങ്ങ്യാലോ . . . NB : ഈ തോന്ന്യാസമൊക്കെ എഴുതാന്‍ അവസരം തന്നതിനും ക്ഷമയുടെ നെല്ലിപ്പടിക്കല്‍ മിണ്ടാതിരിക്കുന്നതിനും കുമാരി വീണയോട് നന്ദി രേഖപ്പെടുത്തുന്നു . ( ക്ഷമിക്കണേ . . . )
പ്രചാരകന്റെ ബ്ലൊഗിൽ നിന്ന് കോഴിക്കോട് : തൊടുപുഴ ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട വിവാദത്തിലെ മുഖ്യപ്രതിയെ ആക്രമിച്ച നടപടി ഒരിക്കലും നീതീകരിക്കാനാവാത്തത്താണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു . തിന്മയെ തിന്മകൊണ്ട് നേരിടുന്നത് ഒരിക്കലും ശരിയല്ല . ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട് മതത്തെ അവഹേളിക്കുന്ന തരത്തിൽ ഈയിടെയുണ്ടായ നീക്കങ്ങൾ അപലപനീയമാണ് . ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം . പക്ഷെ , ഇതിനു പകരം നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ച് നിയമം കൈയിലെടുക്കുന്നത് കൂടുതൽ അരാജകത്വം വളർത്താനേ ഉപകരിക്കുകയുള്ളുവേന്ന് യോഗം വിലയിരുത്തി . അക്രമം ഇസ്ലാമിന്റെ വഴിയല്ല . തീവ്രവാദ നീക്കങ്ങൾ ഒന്നിനും പരിഹാരമായി മതം കാണുന്നില്ല . മറിച്ച് , മാനുഷികമൂല്യങ്ങൾക്ക് നിരക്കാത്ത എല്ലാ പ്രവണതകളെയും നിരുപാധികം നിരാകരിക്കുന്ന നിലപാടാണ് ഇസ്ലാമിന്റേത് . മതവികാരം വ്രണപ്പെടുത്തുംവിധം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന നീക്കങ്ങളിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന എസ് വൈ എസ് നിർവാഹക സമിതി യോഗം ഉത്കണഠ രേഖപ്പെടുത്തിയിരുന്നു . അതോടൊപ്പം മുസ്ലിം വികാരം ചൂഷണം ചെയ്ത് മുഖ്യധാരയിലേക്ക് വരാനും മുസ്ലിംകളെ പ്രതിനിധാനം ചെയ്യാനും ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ഉത്കണഠയോടെ കാണണ മെന്നും യോഗം ആഹ്വാനം ചെയ്തിരുന്നു . സംഘടനയുടെ നിലപാട് ശരിവെക്കും വിധമുള്ള ഹീനശ്രമങ്ങളാണ് തൊടുപുഴയിൽ ഉണ്ടായത് . ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും സംയമനം പാലിക്കണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു . http : / / sunnisandesam . blogspot . com /
ഇവിടെ ചില മിസ് അണ്ടര്‍സ്റ്റാന്‍ഡിംഗുകള്‍ കിടന്നു കറങ്ങുന്നതിനാല്‍ ഞാന്‍ സംഗതി ക്ലാരിഫൈ ചെയ്യുന്നു . ഒറ്റ കൈകൊണ്ടാണ് സിഗ്നല്‍ കാണിച്ചത് . . സത്യം . . . കൈകള്‍ എന്ന് പോസ്റ്റില്‍ വന്നത് അച്ചടിപ്രഭാകരന്‍ നിമിത്തമാണ് . രൂപാ അന്‍പതിനായിരം മുടക്കി വാങ്ങിയ പുത്തന്‍ ബൈക്കീന്ന് രണ്ടു കൈയ്യെടുത്ത് സഹായം നടത്താന്‍ അന്ന് സ്ക്പോപ്പില്ലാരുന്നു സുഹൃത്തുക്കളേ . . . : - ) ) ബാംഗ്ലൂര്‍ പോലെയുള്ള സിറ്റികളില്‍ ഇതു പോലെയുള്ള ശല്യം സാധാരണയായത് കൊണ്ട് അതു താനല്ല്യോ ഇത് എന്ന് ആ കുട്ടിക്ക് ഒരു ശങ്ക വന്നിരിക്കാം . ഏതായാലും അതു കഴിഞ്ഞതില്‍ പിന്നെ ഒരു സാമൂഹിക പ്രതിബദ്ധതയും എന്നെ അലട്ടിയിട്ടില്ല . : - ) ) ഒണ്‍ലി സ്വന്തം കാര്യം നോക്കി പോ കൂവേ പോളിസി . : - )
അടുത്തു നിന്നു പരിശോധിച്ചാൽ ഓരോ ഡിസൈനിനും വ്യത്യസ്ത രീതിയിലാണ് വിരലുകൾ പിടിക്കുന്നതെന്നു കാണാം .
പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു പിച്ചുകൊടുത്തു ചിരിച്ചുനിന്നു പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു കുന്നോളം പൂമണം നീട്ടിനിന്നു
അലാഉദ്ദീന്‍ ഖല്‍ജിയുടെ ഭരണകാലത്താണ് ദക്കാനും ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളും ദല്‍ഹി സല്‍ത്വനതിനോട് ചേര്‍ക്കപ്പെട്ടത് . മുഹമ്മദ് തുഗ്ലഖിന്റെ ഭരണാന്ത്യത്തില്‍ ദല്‍ഹി സല്‍ത്വനതില്‍നിന്ന് വേര്‍പെട്ട് ദക്കാനില്‍ രണ്ട് സ്വതന്ത്ര ഭരണകൂടങ്ങള്‍ നിലവില്‍വന്നു : ദക്കാനിലെ ബഹ്മനീ ഭരണകൂടവും ദക്ഷിണേന്ത്യയിലെ വിജയനഗര സാമ്രാജ്യവും . ബഹ്മനീ ഭരണകൂടം മുസ്ലിംകളുടേതും വിജയനഗരം ഹിന്ദുക്കളുടേതുമായിരുന്നു .
നക്ഷത്രത്തിന്റെ ഉപരിതല ഗുരുത്വം അതിഭീമമായി വര്‍ദ്ധിച്ച് അതിലെ വിടുതല്‍ പ്രവേഗം ( Escape velocity ) പ്രകാശത്തിന്റെ പ്രവേഗത്തിനു തുല്യമാകുന്നു . അതോടെ പ്രകാശത്തിനു പോലും അതില്‍ നിന്നു പുറത്തുകടക്കാന്‍ നക്ഷത്രം അപ്രത്യക്ഷം ആകുന്നു . ഈ അവസ്ഥയില്‍ ഉള്ള നക്ഷത്രത്തെയാണ് തമോദ്വാരം എന്നു പറയുന്നത് .
വ്യവസായ വികസനം വഴി ധാരാളം പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കുകയും പൊതു ഖജനാവിലേക്ക് ഭീമമായ തോതില്‍ നികുതിപ്പണം ലഭിക്കുകയും ചെയ്യുമെന്നതാണ് പ്രസ്‌താവ്യമായ നേട്ടം . എന്നാല്‍ വ്യവസായത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി പുരയിടവും കൃഷിഭൂമിയും നഷ്‌ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വ്യവസായ ശാല കൊണ്ട് നേട്ടമൊന്നും ഉണ്ടാകാറില്ല എന്നതാണ് ദു : ഖസത്യം . അവര്‍ ശിഷ്‌ടകാലം ഏറെ കഷ്‌ടതകള്‍ അനുഭവിക്കേണ്ടിവരുന്നു . അന്നം വിളയുന്ന മണ്ണിന്റെ കമ്മിയും അപരിഹാര്യമായി തുടരുന്നു . പരിസ്ഥിതി പരിരക്ഷയ്‌ക്ക് ക്രമീകരണങ്ങള്‍ ചെയ്‌തിട്ടില്ലെങ്കില്‍ വ്യവസായ ശാല നിലനില്‌ക്കുന്നേടത്തോളം പരിസരങ്ങളിലെ വായുവും വെള്ളവും മണ്ണും വിഷമയമായി തുടരുകയും ചെയ്യും . ഇതൊക്കെയും മാനവികദുരന്തമാണ് . ജനവാസമുള്ള ഭൂപ്രദേശങ്ങളുടെയും ദുരന്തമാണ് . വന്‍കിട വ്യവസായികളും അവര്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുന്ന വ്യവസായ മന്ത്രിമാരും മനുഷ്യരോടും മണ്ണിനോടും അല്‌പം കരുണ കാണിക്കാന്‍ സന്നദ്ധരായാല്‍ ഈ ദുരന്തം ഒട്ടൊക്കെ ഒഴിവാക്കിക്കൊണ്ടോ ലഘൂകരിച്ചുകൊണ്ടോ വ്യവസായ വികസനം നടത്താന്‍ കഴിയുമെന്ന് തന്നെയാണ് പരിസ്ഥിതിയെക്കുറിച്ച് ഏറെ ജാഗ്രത പുലര്‍ത്തുന്ന നാടുകളിലെ അനുഭവങ്ങളില്‍ നിന്ന് തെളിയുന്നത് . വ്യവസായികള്‍ ലാഭത്തിന്റെയും ഭരണകൂടങ്ങള്‍ നികുതിപ്പണത്തിന്റെയും ഒരു ഭാഗം ഭൂമിയുടെയും മാനവതയുടെയും സുസ്ഥിതിക്ക് വേണ്ടി വിനിയോഗിക്കട്ടെ . വിട്ടുവീഴ്‌ച കൂടാതെ നിര്‍വഹിക്കപ്പെടേണ്ട ബാധ്യതയത്രെ അത് .
കോഴിക്കോട് : കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു . കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു . പരിസ്ഥിതി … കൂടുതല്‍ »
ഇതില്‍ കമന്റാഞ്ഞതു , നേരിട്ടും , ബ്രഹ്മി യില്‍ കൂടെയും പറ്ഞ്ഞ്തു കൊണ്ടാണ് കേട്ടോ ഹരികുട്ടാ . മോള്‍ക്കു പേരു കിട്ടിയോ ? ഞനും പേരിടല്‍ ചടങ്ങില്‍ കൂടിയില്ല എന്നു വേണ്ട . ഈ വല്യമ്മയുടെ വകയും ഇരിക്കട്ടേ ഒരു പേരു അല്ലേ - ഹരിണി .
കോഴിക്കോട് : കിനാലൂര്‍ സംഭവത്തില്‍ സിപിഐ എമ്മിനും വ്യവസായമന്ത്രി എളമരം കരീമിനും എതിരായി മാഫിയാ ബന്ധമാരോപിക്കുന്ന യുഡിഎഫ് മലര്‍ന്നു കിടന്ന് തുപ്പുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു . 1995ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 300 ഏക്കര്‍ സ്ഥലത്ത് വ്യവസായ സംരംഭങ്ങളാരംഭിക്കാനുള്ള പശ്ചാത്തല സൌകര്യമൊരുക്കാന്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വരെ വ്യവസായ വികസന കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡ് വീതികൂട്ടുന്നതിനുള്ള പ്രാഥമിക സര്‍വേയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത് . നിലവില്‍ 12 മീറ്റര്‍ വീതിയുള്ള റോഡ് 20 മീറ്റര്‍ വീതി ലഭിക്കത്തക്കവണ്ണം [ . . . ]
നമ്മുടെ കൃതികള്‍ ഇഷ്ടമായാല്‍ സ്വന്തം രീതിയില്‍ കുറേ പേര്‍ സുഹൃത്തുക്കളാകും , അത് തന്നെ വലിയ കാര്യം . നന്നായി . ആവര്‍ത്തനം തന്നെ ജിവിതം .
ആദ്യമായി പറയട്ടേ , നാം ഇന്നുപയോഗിക്കുന്ന രീതി കൃത്രിമമാണു് . വളരെ നൂറ്റാണ്ടുകൊണ്ടു് മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സുപ്രധാനമായ രീതിയാണു് അക്കങ്ങള്‍ക്കു സ്ഥാനമനുസരിച്ചു വിവിധവിലകള്‍ കൊടുത്തു് ഏതു സംഖ്യയെയും സൂചിപ്പിക്കുന്ന ഈ രീതി . വലിയ സംഖ്യകളെക്കൊണ്ടുള്ള കണക്കുകൂട്ടലുകള്‍ അത്യന്താപേക്ഷിതമായപ്പോഴാണു് മനുഷ്യന് ഈ രീതി ഉണ്ടാക്കിയതു് . സംഖ്യകളെ സൂചിപ്പിക്കാന്‍ മാത്രം സ്വാഭാവികമായി ( natural ) ഇങ്ങനെയൊരു രീതി ഒരിക്കലും ഉണ്ടാവില്ല .
എന്നാൽ ഒരു ശ്രമം കൂടെ രാജേഷ് കെ പി ( പുസ്തകശേഖരം അയച്ചു കൊടുക്കുന്നില്ല എന്ന് ചിലപ്പോൾ എന്നോട് നുണ പറഞ്ഞതാകും കെ പി )
ഇതൊക്കെ ഒരു വശം . മറുവശത്ത് എന്താണു സംഭവിച്ചത് . മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മുമ്പ് . . . എഫ് . ഐ . ആര്‍ തയാറാക്കുന്നതിനു മുമ്പ് . . . യാതൊരു വിധ അന്വേഷണവും നടത്തുന്നതിനു മുമ്പ് . . . മുഖ്യമന്ത്രി നരേന്നു്രമോഡി പത്രപ്രസ്താവനയിറക്കി . സംഭവം നടന്ന് വെറും 12 മണിക്കൂറിനകം . അതിങ്ങനെയായിരുന്നു : ' ഒരു പരിഷ്‌കൃതസമൂഹത്തിനും യോജിച്ചതല്ല ഗോധ്രയില്‍ നടന്ന വെറുക്കപ്പെടേണ്ട പ്രവൃത്തി . ഇത് വെറും വര്‍ഗീയതയല്ല , ഏകപക്ഷീയമായി ഒരു സമുദായത്തില്‍പെട്ടവര്‍ നടത്തിയ കൂട്ടായ ഭീകരാക്രമണമാണ് . ' അത് യുദ്ധപ്രഖ്യാപനമായി മാറി .
വെള്ളിയാഴ്ച രാവിലെ . ( എന്നു വെച്ചാല്‍ 11 : am രാവിലെ അല്ല ലവമ്മാരു് പറയുമ്പെലെ ungodly hour ആയ 7 : 00am രാവിലെ ! ! ) Warqaയില്‍ ഒരു work siteല്‍ പോകാനുണ്ടായിരുന്നു . എന്തായാലും രാവിലെ എണീക്കണം എന്നാല്‍ പിന്നെ ഇത്തിരി നേരത്തെ തന്നെ ആകാം എന്നു കരുതി . കൊറക്കണതെന്തിനു് , പ്രാന്തു പിടിച്ച 5 മണിക്ക് എണീറ്റ് . റോട്ടിലൊന്നും ഒരു തെണ്ടിയും ഇല്ലായിരുന്നു . അതെങ്ങന ഷാര്‍ജ്ജയില്‍ എന്നെപോലെ വേറെ പിരന്തന്മാര്‍ ആരേങ്കിലും കാണുമോ ? റോട്ടിലെ സര്‍വ്വശക്തനും സകല അധികാരവുമുള്ള വണ്ടികള പോട്ടം പിടിക്കണ പടച്ചതമ്പുരാനായ speeding കാമറ പിടിക്കാതെ 119ല്‍ തന്നെ വണ്ടി E311 വഴി വിട്ടു . Warqaയിലെ മണ്‍ കുന്നുകള്‍ കുറ്റാകൂരിരിട്ടില്‍ എന്നോടു പറഞ്ഞു : " കൈപ്പള്ളി ടാ . . ! ! നീ ആങ്ങാട്ട് എവട പ്വാണു് ? ഇഞ്ഞാട്ട് കൊണ്ടുവാട . . " എന്ന് എന്നെ വെല്ലുവിളിച്ചു . ഞാന്‍ വിട്ടുകൊടുത്തില്ല . കൊണ്ടു ചെന്നു . അവിടെ അതി സുന്ദരമായ ഏകാന്തത ഞാന്‍ അനുഭവപ്പെട്ടു . വെട്ടവും വെളിച്ചവും concrete കല്‍ മേടകള്‍ എല്ലാത്ത പ്രദേശം . കാറ്റ് തലോടി വരച്ച വരകളുള്ള മണ്മലകള്‍ . അപ്പോള്‍ ചക്രവാളത്തിന്റെ വിളുമ്പില്‍ ദിവാകരന്‍ മേഘങ്ങള്‍ നീക്കി എന്നെ നോക്കി . ഭാഗ്യത്തിനു പെട്ടം പിടിക്കണ പെട്ടി വണ്ടിയില്‍ ഉണ്ടായിരുന്നു . ഇല്ലെങ്കില്‍ ഇതു എല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞു ഭലിപ്പിക്കേണ്ടി വരുമായിരുന്നു .
ദാരിദ്യ്രം ഭയന്നോ മറ്റു കാരണങ്ങളാലോ കുട്ടികളെ കൊല്ലരുത് . അവരെ വധിക്കുന്നത് വന്‍പാപമാണ് . കുട്ടികളോട് കാരുണ്യത്തോടെ വര്‍ത്തിക്കണം . അവരുടെ മുലകുടിപ്രായം രണ്‍ണ്ടു വര്‍ഷമാണ് . മുലയൂട്ടല്‍ മഹത്തായ കൃത്യമാണ് . മുലകുടിബന്ധം രക്തബന്ധം പോലെ പവിത്രമാണ് . മക്കളാണ് മാതാപിതാക്കളുടെ ഏറ്റവും അടുത്ത അനന്തരാവകാശികള്‍ .
ഇനിയിപ്പോള്‍ മലയാളം ബ്ലോഗ് എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിക്കേണ്ട സമയമായി എന്ന് തോന്നുന്നു . നമ്മള്‍ എഴുതുന്ന ഏത് വാചകമാണ് ഇന്ത്യന്‍ ഐ . ടി നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ആര്‍ക്കറിയാം . അതൊക്കെ അറിയണമെങ്കില്‍ ഒന്നുകില്‍ നിയമപണ്ഡിതനാവണം , അല്ലെങ്കില്‍ ആരെ എങ്ങനെ കുടുക്കാം എന്ന് തിരക്കി നടക്കുന്ന " ചിലരെ " പോലെയാവണം . ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് എപ്പോഴാണ് ഒരു ഇണ്ടാസ് തേടിയെത്തുന്നത് എന്ന് എങ്ങനെയറിയാം ?
മിക്കവാറുമുള്ള മറുകുകള്‍ നിരുപദ്രവികളാണ് . എന്നാല്‍ മെലനോമ ( malignant melanoma ) എന്ന ത്വക്ക് അര്‍ബുദം ഉണ്ടാകുന്നത് ഇത്തരം മറുകിലാണ് . മറുകിന്റെ രൂപത്തിലും വലുപ്പത്തിലും നിറത്തിലും മാറ്റമുണ്ടാകുന്നത് കാന്‍സര്‍കൊണ്ടു മാത്രമായിക്കൊള്ളണമെന്നില്ല . എങ്കിലും അത് ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതുണ്ട് .
ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം . കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല് ( ? ? ? ? ? ) . തിരിച്ചു വന്നപ്പോള്‍ കുഞ്ഞന് ഒരു കവിത ചൊല്ലിയേ തീരൂ . എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി . ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ' ഒന്നാനാം കുന്നിന്മേല്‍ . . . . . . ' ഒരു കീച്ച് . ബ്ലോഗാഞ്ഞുങ്ങള്‍ പോലും അന്തം വിട്ടിരുന്നു . ഇഷ്ടന്‍ കവിത ഒരു വിധം ചൊല്ലിപ്പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇരിങ്ങലിനെ വേദിയിലേക്കൊരു ക്ഷണിക്കല്‍ . ' ധൈര്യമുണ്ടെങ്കില്‍ ഈ കവിതക്കൊരു നിരൂപണം , ഇപ്പം വേണം . . . ' ആദ്യമൊക്കെ ജാഡാ മസിലു പിടുത്തം നടത്തിയ ഇരിങ്ങല് പതുക്കെ മൈക്ക് കയ്യിലാക്കി . പിന്നെ തുടങ്ങി കവിതയിലെ ശില്പ വൈദഗ്ദ്യം , പ്രകൃതി വീക്ഷണം , അശ്ലീലം ന്റമ്മോ . . . . . ഈ ഔട്ട് ഡോറ് പടം പിടുത്തത്തിന്റെ ഒരു കാര്യേയ് . . . . .
സാമുവൽ ജോൺസന്റെ ജീവിതത്തിന്റേയും രചനകളുടേയും പഠനത്തിന് സമർപ്പിക്കപ്പെട്ട അനേകം സംഘടനകളുണ്ട് . 1984 - ൽ , ജോൺസന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികാവസരത്തിൽ ഓക്സ്ഫോർഡ് സർവകലാശാല സംഘടിപ്പിച്ച ഒരാഴ്ചനീണ്ട സമ്മേളനത്തിൽ , 60 - ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു . ആ സമയത്ത് ഗ്രേറ്റ് ബ്രിട്ടണിലെ ആർട്ട്‌സ് കൗൺസിൽ ജോൺസന്റെ ചിത്രങ്ങളുടേയും മറ്റു സ്മരണികകളുടേയും ഒരു പ്രദർശനവും സംഘടിപ്പിച്ചു . ലണ്ടൺ ടൈംസ് ദിനപ്പത്രവും പഞ്ച് മാസികയും , ജോൺസന്റെ ശൈലിയുടെ ഹാസ്യാനുകരണങ്ങളും അവതരിപ്പിച്ചു . [ 234 ] 1999 - ൽ ബി . ബി . സി . ടെലിവിഷൻ ചാനൽ സാമുവൽ ജോൺസന്റെ പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി . [ 235 ]
വെള്ളെഴുത്തിന്റെ ബ്ലോഗിലെ ലേഖനം : മൊബൈല്‍ , മേതില്‍ , മാതൃഭൂമി , മുട്ട . . . . . മാതൃഭൂമിയുടെ ' വാചകമേള ' ( നിര്‍മ്മയുടെ സര്‍ഫുപൊടി എന്നു പറയും പോലെ . . ) ' കണ്ടതും കേട്ടതും ' ഇന്നത്തെപ്പതിപ്പ് തുടങ്ങുന്നതു മേതില്‍ രാധാകൃഷ്ണന്റെ ഉദ്ധരണിയോടെയാണ് . അദ്ദേഹം പറഞ്ഞിരിക്കുന്നതിങ്ങനെ : " ഒരു മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രസരത്തില്‍ അരികത്തുള്ളൊരു മുട്ട വെന്തു പോകും . മുട്ടയിലെ പ്രോട്ടീനുകള്‍ പാകം ചെയ്യാന്‍ മൊബൈലിനു കഴിയുമെങ്കില്‍ നമ്മുടെ തലച്ചോറിലെ . . . . ഇട്ട കമന്റ് താഴെ . അവസാനവരി ബൂലോകത്തിനും ഈയുള്ളവനും ബാധകം തന്നെ : ) ഇമ്മാതിരിയുള്ള പരിപാടി മുന്‍പും മുത്തശ്ശിപ്പത്രങ്ങള്‍ കാണിച്ചിട്ടുണ്ട് - മാര്‍ക്സിനെയും സ്വര്‍ണ്ണത്തെയും കുറിച്ചുള്ള പഴയ ഒരു " മൂന്നുവര " ലേഖനത്തില്‍ നിന്നും ഇതു പോലെ ചൂണ്ടിയ വാചകവും അരോചകാം വിധം ഔട്ട് ഒഫ് കോണ്ടെക്സ്റ്റ് ആയിരുനു . . . ഇത് അച്ചടി മാധ്യമത്തിന്റെ കാര്യം . . നമ്മുടെ വിഷ്വല്‍ മീഡിയയോ ? അവിഞ്ഞ ചില " ഔട്ട് ഒഫ് കോണ്ടെക്സ്റ്റ് " ചാനല്‍ ഉദ്ധരണികള്‍ കണ്ടാല്‍ ന്യൂസ് റൂമില്‍ കേറ്ച്ചെന്നു ഒരു തൊഴി വച്ചു കൊടുക്കാന്‍ തോന്നും - കോടതി വാര്‍ത്തകള്‍ , മെഡിക്കല്‍ വാര്‍ത്തകള്‍ , സര്‍ക്കാര്‍ ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ തികച്ചും നിരുത്തരവാദപരമായിട്ടും അസാന്ദര്‍ഭികമായിട്ടുമല്ലേ ഇവറ്റകള്‍ എടുത്തലക്കുന്നത് ? ചുരുങ്ങിയപക്ഷം അതാത് രംഗത്തെ ഒരാളെയെങ്കിലും കണ്ട് ഒന്നു " verify " ചെയ്താല്‍ മൂട് തേഞ്ഞു പൊകുമെന്ന് വിചാരിക്കുന്ന റിപ്പോര്‍ട്ടര്‍മാരാണധികവും ! ( പണ്ട് ചിക്കുന്‍ ഗുന്യ പകര്‍ച്ചയുടെ മൂര്‍ദ്ധന്യത്തില്‍ ഏഷ്യാനെറ്റിലെ ഒരു തഴക്കംവന്ന റിപ്പോര്‍ട്ടര്‍ " സിപ്ലോക്സ് " എന്ന ആന്റ്റിബയോട്ടിക്കു പൊക്കിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പറയുന്നതു കേട്ടു : " ഇതു പോലുള്ള വിറ്റാമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കുന്നത് . . . ! " അറിഞ്ഞുകൂടാത്ത എന്തു പിണ്ണാക്കിനെക്കുറിച്ചും മണിപ്പ്രവാളം കീച്ചുന്നത് നമ്മള്‍ മലയാളിയുടെ ജനിതകത്തില്‍ അലിഞ്ഞതാണല്ലോ . . .
" നബി ( സ്വ ) യുടെ രാത്രി നമസ്കാരം വർഷത്തിൽ എല്ലാ കാലത്തും ഒരു പോലെയാ യിരുന്നുവെന്ന് ഈ ഹദീസ് തെളിയിക്കുന്നു − ് . ( ഫത്ഹുൽബാരി 3 / 40 ) ഇതേ വാചകം ഇമാം സർഖാനി മുവത്വഇന് എഴുതിയ വ്യാഖ്യാനത്തിലും കാണാം . ( 1 / 246 ) . എണ്ണം സ്ഥിിരപ്പെട്ടിിട്ടിില്ലെന്നോ ? നബി ( സ്വ ) യുടെ രാത്രി നമസ്കാരത്തെക്കുറിച്ചുള്ള ഹദീസുകളിൽ ' നമസ്കരിച്ചു ' എന്നല്ലാതെ ഇത്ര റക്അത്ത് എന്ന് സ്ഥിരപ്പെട്ടിട്ടില്ലെന്ന് ചിലർ ജൽപിക്കാറു − ് . എന്നാൽ ആഇശ ( റ ) യുടെ മേലുദ്ധരിച്ച ഹദീസിലും വേറെയും ചില ഹദീസുക ളിലും പതിനൊന്ന് റക്അത്തുകൾ എന്ന് വ്യക്തമായി വിവരിച്ചിട്ടു − ് . എന്നാൽ ചില റിപ്പോ ർട്ടുകളിൽ 13 എന്ന് കാണുന്നത് സുബ്ഹിന്റെ മുമ്പുള്ള ര − ് റക്അത്ത് സുന്നത്തു നമസ് കാരം കൂടി ഉൾപ്പെടുത്തിക്കൊ − ാണ് . ചില ഹദീസുകൾ കൂടി ശ്രദ്ധിക്കുക .
ഈ മീറ്റിനു കിട്ടുന്ന പൊന്നടയും പട്ടുമൊക്കെ വേണ്ടാത്തവരുണ്ടെങ്കില്‍ പറയണേ , പച്ചാന കുറേ നാളായി ഒരു പ്ട്ടു പാവാട വേണമെന്നു പറയുന്നു . പീലിക്കുട്ടീനേയും രാധയേയും കണ്ടില്ലല്ലോ
ഞാന്‍ വായിച്ചു തുടങ്ങിയ കാലത്തു് ഇന്നത്തെപ്പോലെ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല . ജനയുഗത്തിന്റെ ബാലപ്രസിദ്ധീകരണമായ " ബാലയുഗം " മാത്രമായിരുന്നു ശരണം . വല്ലപ്പോഴും സ്കൂളില്‍ നിന്നു " തളിരു് " എന്ന സാധനവും കിട്ടും . ബാക്കി വായനയൊക്കെ മുതിര്‍ന്നവരുടെ പുസ്തകങ്ങള്‍ തന്നെ . ( ഇങ്ങനെ " മാതൃഭൂമി " ആഴ്ചപ്പതിപ്പു വായിച്ചതു കൊണ്ടുണ്ടായ ഒരു അപകടത്തെപ്പറ്റി ഇവിടെ പറയുന്നുണ്ടു് . )
ലോകം കേള്‍ക്കാതെ പോകുന്ന നിലവിളി ' പരിഷ്കൃത ' യുറോപ്യന്മാര്‍ വംശഹത്യയിലൂടെ ആട്ടിപ്പായിച്ച ജൂതന്മാര്‍ക്കായി അറബ് മണ്ണില്‍ സ്ഥാപിച്ച ഇസ്രയേല്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത് ഈയാണ്ടിലാണ് . ഇസ്രയേല്‍ സ്ഥാപനത്തോടെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീന്‍ ജനതയുടെ മഹാദുരന്തത്തിന്റെ അറുപതാം വര്‍ഷവുമാണിത് . ലോകത്തിന്റെ സഹാനുഭൂതി നേടി പിറന്ന ജൂതരാഷ്ട്രം അന്നുമുതല്‍ പലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശഹത്യ രാക്ഷസീയ രൂപമാര്‍ജിച്ച ദിനങ്ങളിലാണ് ഈ വര്‍ഷാന്ത്യം എന്നത് യാദൃശ്ചികമല്ല . കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച നിഷ്ഠുരമായ വ്യോമാക്രമണത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം നാല് ദിവസം കൊണ്ട് നാന്നൂറോളമായി . ഇസ്രയേലില്‍ ആറാഴ്യ്ക്കകം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ ഗാസയിലെ ആക്രമണത്തിന് കാരണമെന്ന് ലോകം തിരിച്ചറിയുന്നു . അഭിപ്രായ സര്‍വേകളില്‍ പിന്നിലുള്ള ' മിതവാദ ' ഭരണസഖ്യത്തിന് തുറുപ്പുചീട്ടാണ് ഈ ആക്രമണം . ഇന്ത്യക്കുള്ളതിലധികം അണുവായുധങ്ങളള്ള ഇസ്രയേല്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത പലസ്തീന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയാണ് . എന്നിട്ടും പലസ്തീന്‍ ജനതയുടെ നിലവിളി അവഗണിക്കുകയാണ് ലോകമനസാക്ഷിയുടെ കാവലാളാകേണ്ട ഐക്യരാഷ്ട്രസഭ . അധിനിവേശ ക്രൂരതകളാല്‍ ലോകമെങ്ങും വെറുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ വികൃതമുഖം മിനുക്കാന്‍ 2008ല്‍ തന്നെ ഇസ്രയേല്‍ - പലസ്തീന്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു . ഇതിന് തുടക്കമായി ഒരുവര്‍ഷം മുമ്പ് മിന്നെപോളീസില്‍ അന്താരാഷ്ട്ര സമ്മേളനവും വിളിച്ചുകൂട്ടി . എന്നാല്‍ മുമ്പുണ്ടായ എല്ലാ ചര്‍ച്ച പ്രഹസനങ്ങളെയും പോലെ ഇതും നാടകമായി കലാശിച്ചു . മൂന്നുവര്‍ഷം മുമ്പ് പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാതെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നപരിഹാരത്തിനുള്ള നേരിയ സാധ്യതകളെ പോലും ഇല്ലാതാക്കിയത് . പലസ്തീന്‍ ഭരണകക്ഷിയാവുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇസ്രയേലില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ച ഹമാസിന്റെ നീക്കം സമാധാനതിന് വഴിതുറക്കുമായിരുന്നു . ഇപ്പോള്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഇസ്രയേല്‍ ക്രുരമായ ആക്രമണം ആരംഭിച്ചത് വീണ്ടും ചാവേര്‍ ആക്രമണങ്ങളുടെ വഴിതേടാന്‍ ഹമാസിനെ പ്രേരിപ്പിച്ചിരിക്കുകയാണ് . 15 വര്‍ഷം മുമ്പ് ഓസ്ളോ ചതിയില്‍ പലസ്തീന്‍ ജനതയെ കുടുക്കിയ അമേരിക്കയെ പൂര്‍ണമായും വിശ്വസിച്ചാണ് ഇപ്പോഴും മഹ്മൂദ് അബ്ബാസിനെ പോലുള്ള പലസ്തീന്‍ നേതാക്കളുടെ നടപടികള്‍ . അമേരിക്കന്‍ താളത്തിന് തുള്ളി ഇവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുമ്പോഴും പലസ്തീന്‍കാര്‍ക്ക് അവശേഷിക്കുന്ന മണ്ണ് പോലും നഷ്ടപ്പെടുന്നതാണ് ഹമാസിനെ വളര്‍ത്തിയത് . യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് എക്കാലത്തും ഇസ്രയേല്‍ തെളിയിചിട്ടുള്ളത് . യാസര്‍ അറഫാത്തിനയും അദ്ദേഹം നയിച്ച ഫത്തായേയും തകര്‍ക്കാന്‍ ഹമാസിനെ വളര്‍ത്തിയ ഇസ്രയേല്‍ ഇപ്പോള്‍ ഹമാസിനെതിരെ ഫത്തായെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല . അമേരിക്കയില്‍ ബറാക് ഒബാമയുടെ സര്‍ക്കാര്‍ വന്നാലും പലസ്തീന്‍ ജനതയ്ക്ക് നീതി പ്രതീഷിക്കാനാവില്ല . തര്‍ക്കത്തിലുള്ള ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കണമെന്നാണ് ജൂതലോബിയുടെ തടവുകാരനായ ഒബാമയുടെ അഭിപ്രായം . ബുഷ് പോലും പറയാന്‍ ശെധര്യപ്പെട്ടിട്ടില്ലാത്തതാണിത് . ഒബാമയുടെ കറുത്ത ഉടലിനുള്ളില്‍ വെള്ളക്കാരന്‍ സാമ്രാജ്യവാദിയുടെ മനസാണെങ്കില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ പലസ്തീന്‍ പ്രശ്നപരിഹാരം സാധ്യമാവില്ല . എന്നാല്‍ ഇവിടെ മധ്യസ്ഥത അമേരിക്കയ്ക്ക് വിട്ടുകൊടുത്ത് കൈകഴുകാനാണ് യുഎന്‍ ശ്രമം . അമേരിക്ക തുടങ്ങിവച്ച ' സമാധാനശ്രമം ' മുന്നോട്ടുകൊണ്ടുപോവണമെന്നാണ് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരിക്കുന്നത് .
പരിമിത സൗകര്യം . തല്‍ക്കാലം പരിമിതങ്ങളായ സൌകര്യങ്ങള്‍ മാത്രമേ ഉള്ളു എന്നിരിക്കിലും അത് വികസിച്ചു വലുതാവുമെന്നുള്ള പ്രത്യാശ നമുക്ക് വേണം .
ആവർത്തന പുസ്തകം അധ്യായം 18 : 18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മരുടെ ഇടയിൽനിന്നു എഴുന്നേൽപിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും ; ഞാൻ അവനോട് കൽപിക്കുന്നതോക്കെയും അവൻ അവരോട് പറയും . - - - - - - - - ഇവിടെ ദൈവം മോശയെപോലെയുള്ള ഒരു പ്രവാചകനെ ഇസ്രേയേല്യർക്കും അവരുടെ സഹോദരന്മരിൽനിന്ന് നൽകും എന്ന് പറയുന്നു . അവരിൽനിന്ന് എന്നല്ല . അവരുടെ സഹോദരന്മരിൽനിന്ന് എന്നാണ് . അബ്രഹാമിന്റെ മക്കളായ ഇസ്മായിലിന്റെയും , ഇസ്‌ഹാക്കിന്റെയും ചരിത്രം നമ്മുക്കറിയാം . ഇസ്‌ഹാക്കിന്റെ പരമ്പര ജൂതരെന്നും , ഇസ്മായിലിന്റെ പരമ്പര അറബികളെന്നും അറിയപ്പെടുന്നു . അത്‌കൊണ്ട് അവർ സഹോദരരാണ് . മുഹമ്മദ് ജനിച്ചത് അറബ് വംശത്തിലാണ് . പരമ്പര ഇസ്മായിൽ നബിലെത്തുന്നു . ആവർത്തനം 18 : 19 " അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതോരുത്തെനെങ്കിലും കേൾക്കാതിരുന്നാൽ അവനോട് ഞാൻ ചോദിക്കും " ദൈവത്തിന്റെ നാമത്തിൽ ദൈവികവചനങ്ങൾ പറഞ്ഞത് മുഹമ്മദാണ് . ഖുർആൻ അധ്യയങ്ങളത്രയും തുടങ്ങുന്നത് " പരമ കാരുണികനായ ദൈവത്തിന്റെ നമത്തിൽ ' എന്നാണ് . അപ്പോ . പ്രവർത്തികൾ 3 : 23 - ൽ " ആ പ്രവാചകന്റെ വാക്കു കേൽക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും " എന്ന് കാണാം . ക്രിസ്തുവിന്റെ വചനങ്ങൾ കേൾക്കാത്തവരിൽ ഒരുത്തനെങ്കിലും ഛേദിക്കപ്പെട്ടതായി കാണുന്നില്ല , എന്നാൽ കേൾക്കാത്തവർ ഛേദിക്കപ്പെട്ടതായി മുഹമ്മദ് നബിയിലൂടെ കാണുന്നു . ഇത്രയും പഴയ നിയമത്തിൽനിന്ന് . ഇനി പുതിയ നിയമത്തിൽ യേശു , തന്റെ പിൻഗാമിയെക്കുറിച്ച് , വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് , പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രവിക്കം .
ശബരിനാഥ് വിദേശത്തേയ്ക്ക് കടന്നേയ്ക്കുമെന്നും ജാമ്യക്കാരായ തങ്ങളെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് ശബരിയുടെ ജാമ്യക്കാര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി പരിഗണിക്കവെയാണ് സംഭവം . ശബരിയുടെ ജാമ്യക്കാരായ ശാസ്തമംഗലം സ്വദേശിനി രാധിക , ഉറിയാക്കോട് സ്വദേശിനി ഓമനഅമ്മ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത് . ശബരിനാഥിനെ നോട്ടീസയച്ചും കോടതി വിളിച്ചുവരുത്തി .
ഗുപ്തകാലം മുതൽക്കാണ് ക്ഷേത്രങ്ങളിലെ മൂര്ത്തിയെ ആരാധിക്കുന്ന രീതി ഹിന്ദുക്കൾക്കിടയിൽ പ്രബലമായിത്തീർന്നത് . ഇതോടൊപ്പം ഉത്‌സവങ്ങളും മറ്റും ആഘോഷിക്കപ്പെടാനും തുടങ്ങി . വ്യത്യസ്ത വർഗ്ഗക്കാരുടെ കാർഷികോത്സവങ്ങൾ ഭാഗവതവത്കരിക്കപ്പെടുകയും അവക്ക് നിറവും പകിട്ടും നൽകപ്പെടുകയും ചെയ്തതോടൊപ്പം ആഘോഷിക്കപ്പെടാനുള്ള കാരണമായി കഥകൾ പ്രചരിപ്പിക്കപ്പെടാനും തുടങ്ങി
നകുലന്റെ പോസ്റ്റ് വായിച്ചു , താങ്കള്‍ വരികളില്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥത യതാര്‍ഥമെങ്കില്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു . രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കൊച്ചുകുട്ടിയുടെ സത്യസന്ധത അതിനുണ്ടെങ്കില്‍ തീര്‍ച്ചയായും താങ്കള്‍പറഞ്ഞത് ശരിയാണ് . ആ ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ' ഫാസിസം ' ചര്‍ച്ചചെയ്യപ്പ്ടേണ്ടതുതന്നെ . അതേപോലെതന്നെ ഇന്‍ഡ്യയില്‍ വര്‍ദ്ധിച്ചു വരുന്ന മതതീവ്രവാദവും അതിന്റെ കാരണങ്ങളും കൂടി പoനവിധേയമാക്കഏണ്ടിയിരിക്കുന്നു . പിന്നെ , നമ്മുടെ മുന്നില്‍ വന്ന് വീടുകട്ടുന്നുവെന്ന് ഒച്ചവെക്കുന്നവന്‍ ഒരു ഭ്രാന്തനാണെന്ന് ഉറപ്പുണ്ടെങ്കില്‍ ? അയാള്‍ക്ക് പണ്ട് നമ്മുടെ വസ്തുവകകള്‍ കയ്യടക്കി നമ്മെ അടിമയാക്കി വെച്ചിരുന്ന ഒരു വിദേശിയുടെ പാദസേവചെയ്തവനാണെങ്കില്‍ ? നമ്മുറ്റെ കൂട്ടത്തില്‍ നിന്നിട്ട് അവസാനം ( മാപ്പെഴുതിക്കൊടുത്തിട്ട് തടിയൂരി ) ചതിച്ച ചരിത്രമുള്ളവനാണെങ്കില്‍ ? കൊള്ളക്കാരനെ തുരത്താന്‍ നമ്മുടെ മുന്നിലുണ്ടായിരുന്ന വയോവൃദ്ധനെ കൊന്നുതള്ളിയവനാണെങ്കില്‍ ? അവന്റെ നമ്മോടുണ്ടായ സ്നേഹത്തിന് പെട്ടന്നങ്ങ് മതിമറന്ന് തിരിഞ്ഞു നോക്കേണ്ട ആവശ്യമുണ്ടോ ? അതുമല്ലെങ്കില്‍ ഇനി ശരിക്കും പുര കത്തുകയാണെങ്കില്‍ തന്നെ അത് ചൂണ്ടി കാട്ടി കഴുക്കോലൂരാനുള്ള ശ്രമല്ലെന്ന് ആറ്ക്കരിയാം ?
സുരേഷ് മാഷിന്റെ അഭിപ്രായം വളരെ സത്യം ഞാന്‍ അന്നൊരു കവിതയില്‍ വായിച്ചിരുന്നു ഒരു പെണ്ണ് സുരക്ഷിത ആയി ഇരുന്ന ഏക സമയം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ ആണെന്ന്
ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംസിയാണ് ബ്ലോഗര്‍ . ബാംഗ്ലൂരില്‍ ഒരു ഇംഗ്ലീഷ് ടി . വി ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു . തൃശãൂര്‍ ജില്ലയിലെ കൊച്ചനൂരാണ് സ്വദേശം . പറയാന്‍ മറന്നതും കേള്‍ക്കാതെ പോയതുമായ വാക്കുകള്‍ക്കുള്ള ഇടമാണ് മുംസിക്ക് ബ്ലോഗ് . ' മഴ പ്രണയത്തെ തൊടുമ്പോള്‍ ' എന്ന കവിതയാണ് പുതിയ പോസ്റ്റ് . ' വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ ദാഹം തീരാഞ്ഞിട്ടാവണം മഴതോര്‍ന്നിട്ടേറെയായിക്കും ഒരു വാകമരം ഇപ്പോഴും പെയ്തുകൊണ്ടേയിരിക്കുന്നത് . . . . ' സന്ദര്‍ശകയായ മൈലാഞ്ചിയുടെ കമന്റ് കടമെടുക്കുന്നു . ' ഈ വരികള്‍ മനോഹരം ' . പേജ് ലേഔട്ട് ഒന്നുകൂടി ആകര്‍ഷകമാക്കുന്നത് നന്നായിരിക്കും .
കേരളത്തിലെ ബിസിനസ്സുകാരെല്ലാം ഇന്നനുഭവിക്കുന്നഏറ്റവും വലിയ പ്രശ്നം തൊഴിലാളികളുടെ അഭാവമാണ് . വൈറ്റ് കോളര്‍ ജോലികള്‍ക്കുമാത്രമെ ഇന്ന് ആളെ കിട്ടാനുള്ളു .
ചേച്ചി . . വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . തികച്ചും ഞെട്ടിപ്പിക്കുന്ന ഒരു അനുഭവം .
അക്കാലത്തെ സമ്പ്രദായമനുസരിച്ച് ഉഥ്മാനീ സല്‍ത്വനതിലും പരമ്പരാഗത രാജഭരണമാണ് നിലനിന്നിരുന്നത് . അതിനാല്‍ പരമാധികാരം സുല്‍ത്വാന്ന് തന്നെയായിരുന്നു . എങ്കിലും സല്‍ത്വനതിന്റെ നിയമങ്ങള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു . നിയമമനുസരിച്ച് രാജാവിന്റെ തൊട്ടടുത്ത സ്ഥാനം പ്രധാനമന്ത്രിക്കായിരുന്നു . അതിനടുത്ത് ശൈഖുല്‍ ഇസ്ലാമിനും ശൈഖുല്‍ ഇസ്ലാമിനെ രാജ്യത്തെ ഏറ്റവും പ്രഗല്ഭരായ പണ്ഡിതന്മാരില്‍ നിന്ന് സുല്‍ത്വാന്‍ നേരിട്ട് നിയമിക്കുകയാണ് ചെയ്തിരുന്നത് . മതകാര്യങ്ങളുടെ മേല്‍നോട്ടത്തിന് പുറമേ നിയമങ്ങളും ശാസനകളും ശരീഅതനുസരിച്ച് നടപ്പിലാക്കുക എന്ന ഉത്തരവാദിത്വവും ശൈഖുല്‍ ഇസ്ലാമിനുണ്ടായിരുന്നു . സര്‍ക്കാര്‍ പ്രധാന തീരുമാനങ്ങളെല്ലാം അദ്ദേഹവുമായി കൂടിയാലോചിച്ചേ കൈകൊണ്ടിരുന്നുള്ളൂ . അ്ദ്ദേഹത്തിന്റെ ഫത്വവകള്‍ക്ക് വിരുദ്ധമായി യാതൊരു തീരുമാനവും നടപ്പിലാക്കപ്പെട്ടിരുന്നില്ല . സുല്‍ത്വാന്‍മാരുടെ സ്വേഛാധിപത്യം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഈ സംവിധാനം സഹായികമായി .
നവന്‍ , നാരദന്‍ തിരോന്തരം കാരനല്ല . അങേര് മദ്രാസിലായിരുന്നു . ഒന്നോ രണ്ടോ വര്‍ഷം മുന്‍പു മരിച്ചു പോയി ( റ്റി . കെ . ബാലചന്ദ്രന്‍ ) പിന്നെ ഉണ്ടായിരുന്നതു ഹരി അദ്ദേഹം ആലപ്പുഴക്കാരനാണെന്നു തോന്നുന്നു . കിരണ്‍സ് - തീപ്പൊരി എന്നൊക്കെ പറഞു എന്നെ പൊക്കി എന്റെ ഗ്രൂപ്പുണ്ടാക്കാനാണൊ പ്ലാന്‍ ? അല്ലെങ്കിലെ ദേ അപ്പുറത്ത് എന്തൊക്കേയോ ചീഞ്ഞു നാറുന്നു . ഇനി ഇതും കൂടി വയ്യ . പേരു നോക്കാതെ കുറ്റവും കുറവും പറയൂ . എങ്കിലേ എനിക്കു നന്നാക്കന്‍ ( നന്നാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ) പറ്റൂ - വീണ
ശബാന ആസ്മിയ്ക്ക് താമസിയ്ക്കാൻ വിലയ്ക്കു വാങ്ങാൻപോലും വീടും സ്ഥലവും കിട്ടുന്നില്ലെന്നു ഈയിടെ പറഞ്ഞത് ഇത്തരുണത്തിൽ ഓർക്കണം . പുനത്തിൽ കുഞ്ഞബ്ദുള്ളയെ ബാംഗ് ലൂർ എയർപൊർട്ടിൽ തടഞ്ഞതും ഓർമ്മയുണ്ടല്ലോ . മുസ്ലിം - ക്രിസ്ത്യൻ നാമധാരികൾ എവിടെയും സംശയദ്ര്‌ഷ്ട്യാ നിരീക്ഷിയ്ക്കപ്പെടുകയാണ് . ഭീകര വാദത്തിന്റെ പേരു പറഞ്ഞ് മത ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ഒതുക്കുവാൻ ശ്രമിയ്ക്കുന്നു എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് .
നൃത്തം , നാട്യം , നൃത്യം , ഗീതം , വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി . ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു . < goog_850795427 >
A layer of mountains , great view ! Nicholas Roerich യുടെ ഒരു ചിത്രംപോലെയോ , അല്ലെങ്കിൽ ഒരു ചൈനീസ് വാട്ടർകളർ പെയിന്റിംഗ് പോലെയോ സുന്ദരം . പക്ഷേ ആവശ്യത്തിനു പ്രകാശം ഇല്ലാത്തതിനാൽ വിശദാംശങ്ങൾ വ്യക്തമല്ല . ലനിരകളുടെ ശ്രേണിയും വ്യക്തമല്ല . ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ പരിമിതികൾ മനസ്സിലാക്കുന്നു . ചിത്രത്തിൽ ഫ്ലാഷ് ഫയർ ചെയ്തതായി എക്സിഫ് ഡേറ്റയിൽ കാണുന്നുണ്ട് . ഇത്രവലിയ സീനിൽ ഫ്ലാഷ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ചിത്രം തെളിവായി ലഭിക്കില്ലല്ലോ ? ക്യാമറ സ്വയം ഫ്ലാഷ് ഫയർ ചെയ്തതാണെന്ന് കരുതുന്നു . അതുകൊണ്ടാണ് ഈ സീനിന് ആവശ്യമായ ഒരു എക്സ്പോഷർ ലഭിക്കാഞ്ഞത് . ഇത്തരം സീനുകൾ ഫുൾ ഓട്ടോമോഡിൽ ചിത്രീകരിക്കാതെ , അനുയോജ്യമായ ഒരു സീൻ മോഡിൽ ചിത്രീകരിക്കുക ; ആവശ്യമെങ്കിൽ ട്രൈപ്പോഡും ഉപയോഗിക്കാം .
ഉദ്യോഗസ്ഥരെ വിട്ട് സ്വകാര്യ സ്ഥാപനങ്ങളിലെ റിസപ്ഷനിസ്റ്റ് , ടെലിഫോണ്‍ ഓപ്പറേറ്റര്‍ , സെയില്‍സ് ഗേള്‍സ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയുന്ന സ്ത്രീകള്‍ക്ക് പറയാനുള്ളതും ജോലിയുടെ തിരക്കിനിടയില്‍ പല്ലപ്പോഴും മൂത്രം പിടിച്ചുവെക്കേണ്ടി വരുന്ന അനുഭവം തന്നെയാണ് . മൂതമൊഴിയ്ക്കാന്‍ പോകുമ്പോഴായിരിക്കും സ്ഥാപനത്തിലേക്ക് അത്യാവശ്യ ഫോണ്‍കോളോ സന്ദര്‍ശകരോ വരുന്നത് . അപ്പോള്‍ മേലധിക്കാരികള്‍ക്ക് വിശദീകരണം കൊടുക്കേണ്ടിവരുന്നു . അതു മൂലം ജോലിയുടെ നിലനില്‍പ്പിനായി വനിതകള്‍ക്ക് മൂത്രം പിടിച്ചുവെക്കേണ്ടിവരുന്നു . ഓഫീസ് ഉദ്യോഗസ്ഥകളല്ലാത്ത അസംഘടിത മേഖലകളിലും ഇതേ പ്രശ്നം അതിന്റെ രൂക്ഷതയില്‍ തുടരുന്നു . അതില്‍ ഏറ്റവും ദുരിതം മത്സ്യം കച്ചവടം ചെയ്യുന്ന സ്ത്രീകളുടേതാണ് . മത്സ്യത്തിന്റെ ഗന്ധം ഉള്ളതിനാല്‍ മത്സ്യം വില്‍ക്കുന്ന വീടുകളില്‍ കയറി മൂത്ര മൊഴിക്കാന്‍ കഴിയില്ല . അതിനാല്‍ മൂത്രം പിടിച്ചുവെയ്ക്കുകയാണ് പതിവ് . സ്ഥിതി അതിലും ഗുരുതരമാണെങ്കില്‍ പോകുന്ന വഴിയിലെ ഏതെങ്കിലും മറവില്‍ മൂത്രം ഒഴിക്കുമെന്നാണ് മത്സ്യം വിപ്പനക്കാരി മേരി പറയുന്നത് .
അഞ്ചല്‍ വിളക്കുപാറയില്‍ വരുന്ന പൂക്കുട്ടി സിനിമാക്കാരന്‍ ആണെന്ന് തോന്നില്ലെന്ന് നാട്ടുകാര്‍ . അടുത്തിടെ വന്നപ്പോള്‍ നാട്ടിലെ മുടിവെട്ടുകടയിലെ കത്രിക വാങ്ങിക്കൊണ്ട് പോയി എന്നും . അതിന്റെ ശബ്ദം തനിക്ക് വേണമെന്ന് പറഞ്ഞ് . കുറച്ച് മുന്‍പ് അദ്ദേഹത്തിന്റെ നാട്ടുകാരന്‍ റേഡിയോ അഭിമുഖത്തില്‍ പറഞ്ഞതാണ് . കേട്ടപ്പോള്‍ ആഹ്ലാദം തോന്നി
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ് . ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട് . ആ കണ്ണ് , മൂക്ക് , മുഖം , ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത് .
ബാത്ത് റൂമിലേ വായിക്കൂ എന്ന ശീലം കൊണ്ട് ബ്ലോഗ് വായന മിസ്സാക്ക്കേണ്ട കാര്യമില്ല പ്രിയംവദ , വീട്ടില്‍ വയര്‍ലെസ്സ് നെറ്റ് ആക്കിയാല്‍ മതി . വിശദവിവരങ്ങള്‍ക്ക് എവൂരാനെ സമീപിക്കുക
ഞാൻ , മാത്യു കെ തോമാസ് മുതലാളി . എന്റെ പുതിയ BMW കാറിൽ യാത്ര ചെയ്യുകയാണ് . ഇന്ന് ഗൾഫിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ലേബർ സപ്ലെ കമ്പനിയുടെ അമരക്കാരനാണ് ഞാൻ . ഇടക്ക് ഫോൺ ശബ്ദിച്ചു . " ഹലോ , ഏലിയാമ്മെ , ഓ , ഞാനിത്തിരി വൈകും , ഞാനിപ്പോ നമ്മുടെ കമ്പനിയുടെ ക്യാമ്പിലേക്ക് പോവുക , ഓ , ഒന്നും പറയേണ്ട . അവിടെ കുറച്ച് കഴുതകൾ സമരം ചെയ്യൂന്നൂന്ന് . ഓ , ശമ്പളം കൊടുത്തിട്ട് 6 മാസമായതല്ലെയുള്ളൂ . , പിന്നെ , വൈക്കുന്നേരം പ്രവാസി സംഘടനയുടെ ശിൽപ്പശാലയുണ്ട് . ഏത് സംഘടനയെന്നോ , എടി , ഞാൻ 5 - 8 സംഘടനകളുടെ നേതാവല്ലെ , അവരുടെ ബ്രോഷർ മേശപുറത്ത് കാണും . എതാണെന്ന് എനിക്കും ഓർമ്മയില്ല . നിനക്കിന്ന് ഡിന്നറില്ലെ , ആ പുതിയ കമ്പനിയുടെ എം . ഡിയുടെ കൂടെ , അവനെ വിടല്ലെ , അവർക്ക് പുതിയ പ്രോജക്റ്റ് കിട്ടിയിട്ടുണ്ട് . ശരി , ഞാൻ വിളിക്കാം " . ഞാൻ ഫോൺ കട്ടാക്കി , " ഡാ , ആ എ . സി ഒരിച്ചിരി കൂട്ടേടാ , നിന്റെ അപ്പനല്ലല്ലോ പെട്രോൾ അടിക്കുന്നത് , ഞാനല്ലെ " ഈയിടെയായി , ശരീരത്തിന് ചൂട് സഹിക്കാൻ കഴിയുന്നില്ല . ഈ മണൽക്കാട്ടിൽ വന്ന് കിടക്കതെ , വല്ല അമേരിക്കായിലോ , ഓസിയിലോ പോയി ബിസിനസ് ചെയ്യാമെന്ന് കരുതിയതാ . പക്ഷെ , എറ്റവും കൂടുതൽ ലാഭമുള്ള ബിസിനസ് , ലേബർ സപ്ലെയാണെന്നും , അത് ഈ ഗൾഫിൽ മത്രമേ നടക്കൂ എന്നും എനിക്കറിയാം , കാരണം . ഇവിടെ മാത്രമേ മണ്ണൂണ്ണികളായ മലയാളികളെ കിട്ടൂ . വിസക്ക് ആദ്യം തന്നെ ഒന്നര ലക്ഷം വീതം വാങ്ങി , കമ്പനിയുണ്ടാക്കുന്നു . പിന്നെ , വിസയെടുത്ത് വന്നാൽ , 600 റിയാലിന് ജോലി കൊടുക്കുന്നു . 10 - 12 മണിക്കുർ ജോലി . രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് അവർ പിരിഞ്ഞ് പോവും , പിന്നെ , ഞാൻ ടിക്കറ്റ് കൊടുക്കാനോ , നല്ല കഥ . ആരെങ്കിലും നാട്ടിൽ പോണമെന്ന് പറഞ്ഞാൽ , അവൻ നാട്ടിലെത്തിയിരിക്കും , എക്സിറ്റടിച്ച് . നാട്ടിലടുത്ത ബാച്ച് കഴുതകൾ തയ്യറായാൽ വിസ ഇറക്കുന്നു , ഒരു ടെൻഷനുമില്ല . ഭയങ്കര ലാഭം . എക്സ്പ്രസ് റോഡിലൂടെ എന്നെയും വഹിച്ച് കാർ നിങ്ങികൊണ്ടിരുന്നു . ഇടക്ക് , പുറത്തേക്ക് കണ്ണോടിച്ച് ഞാൻ എന്റെ ഭൂതകാലത്തിലേക്ക് നടന്നു . . . വർഷങ്ങൾക്ക് മുൻപ് . അറേബ്യൻ മണലാരണ്യത്തിൽ , ഒരു കൺഷ്‌ട്രക്‌ഷൻ കമ്പനിയുടെ കീഴിൽ മേസനായി വന്നവനാണ് ഞാൻ . അന്ന് ഞാൻ മാത്തുക്കുട്ടി , വെറും മാത്തുക്കുട്ടി . പ്രയപൂർത്തിയായെന്ന് പലവട്ടം തെളിയിച്ച അനിയത്തിമാരെ രക്ഷപ്പെടുത്തുവാൻ മറ്റു മാർഗ്ഗമോന്നും ഇല്ലതെ കടൽ കടന്നവൻ . അന്ന് , ചുട്ട്‌പൊള്ളുന്ന മരുഭൂമിയിൽ , നരകയാതന അനുഭവിച്ച് ഞാൻ കഴിച്ച്‌കൂട്ടിയ ദിനരാത്രങ്ങൾ . ഒന്നോ രണ്ടോ മാസം ശമ്പളം വൈക്കുമ്പോഴെക്കും , പാരാതികളുടെ പ്രളയങ്ങളായിരുന്നു നാട്ടിൽ നിന്നും . കടക്കാർ ഇരുത്തിപൊറുപ്പിക്കുന്നില്ലെന്ന് . വെള്ളവും വൈദ്യുതിയും ഇല്ലാതെ , പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കാതെ , ഞാൻ അനുഭവിച്ച ദുരിതങ്ങൾ . രണ്ടോ മൂന്നോ വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോവാതിരുന്ന തന്നെ വിളിച്ച് അറബി ചോദിച്ചു , എന്താ നാട്ടിൽ പോവാത്തതെന്ന് , കമ്പനി ടിക്കറ്റ് അനുവദിച്ചിട്ടും നാട്ടിൽ പോവാതിരുന്നതിന്റെ കാരണം ചിലവ് ചുരുക്കി , അത്രയും തുക കൂടി , അനിയത്തിമാരുടെ വിവാഹത്തിന് വന്ന കടം വിട്ടാമല്ലോ എന്ന് കരുതിയായിരുന്നു . കഥ കേട്ട അറബിക്ക് സഹതാപം തോന്നി , അയാൾ എന്നെ കമ്പനിയുടെ സുപ്പർവൈസറാക്കി . പടവുകൾ ചാടി കടന്ന് ഉയർന്നത് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് . രണ്ട് വർഷത്തിനുള്ളിൽ ആ കമ്പനി സ്വന്തമായി നടത്തുവാൻ അറബി എന്നെ എൽപ്പിച്ചു . അത് ഏലിയാമയുടെ കഴിവ് . സാർ , ക്യാമ്പെത്തി . ഡ്രൈവർ എന്നെ സ്വപ്നലോകത്ത് നിന്നും തിരിച്ച് വിളിച്ചു . പൊട്ടിയോലിക്കുന്ന ഓടകളിൽനിന്നു വരുന്ന ദുർഗന്ധം സഹിക്കാൻ വയ്യ . മൂക്ക് പോത്തിപിടിച്ച് , ഞാൻ നടന്നു . ഇതിനിടയിൽ സമരം ചെയ്യുന്ന ചിലർ വന്ന് കരയുന്നു . " സാർ , വിട്ടിൽ അമ്മക്ക് സുഖമില്ല , കുറച്ച് കാശ് എത്രയും പെട്ടെന്ന് അയച്ച് കൊടുക്കണം " " സാർ , വിസക്ക് കൊടുത്ത കാശെടുത്തത് , ബാങ്കിൽ വീടിന്റെ ആധാരം പണയം വെച്ചാണ് , അതിന്റെ പലിശയെങ്കിലും മാസം തോറും കൊടുത്തില്ലെങ്കിൽ , വീട് ജപ്തിചെയ്യും " " സാർ , എന്റെ അനിയന്റെ കോളേജ് ഫീസ് കൊടുത്തിട്ടില്ല , ശമ്പളം കിട്ടിയിട്ട് വേണം അത് കൊടുക്കാൻ " ഞാനിതോന്നും കേൾക്കുന്നില്ല . ഞാൻ നേരെ നടന്ന് ചെന്ന് , ക്യാമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും വിശ്ചേദിച്ചു . പിറ്റേന്ന് പത്രത്തിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന , പ്രവാസികളുടെ പ്രിയപ്പെട്ടവനായ മാത്യുവിന്റെ . -
പ്രേമം ഒരു പീഠനമായി മാറാതിരിക്കാന്‍ ഈ പ്രേമലേഖനങ്ങള്‍ ഒരുപരിധി വരെ സഹായിച്ചിരുന്നു . കത്തുകള്‍ മുതിര്‍ന്നവരുടെ കൈകളില്‍ എത്തിച്ചേരുമ്പോള്‍ പിന്നെ ഊരുവിലക്കായി , നിരീക്ഷണമായി , അടച്ചുപൂട്ടലായി , അടിയായി . അതോടെ വെറുതെ ഒരു തമാശക്കുള്ള പ്രേമവും , കച്ചവടപ്രേമവും ( പ്രേമം നടിച്ച് ഒളിച്ചോടി പെണ്ണിനെ വില്‍ക്കുന്ന പീഡനപ്രേമം ) അവസാനിക്കും .
മൈക്രോസോഫ്റ്റിന്റെ മറ്റു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളായ വിൻഡോസ് എക്സ് പി , വിസ്റ്റ എന്നിവയുടെ ഒരു സങ്കര രൂപം എന്നു വേണമെങ്കിൽ വിൻഡോസ് ഏഴിനെ വിശേഷിപ്പിക്കാം . എക് സ് പിക്ക് ശേഷം വന്ന വിസ്റ്റ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറിനു തുടക്കത്തിൽ ഉപയോക്താക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഒരു പാടു പ്രശ്നങ്ങൾ വിസ്റ്റ സൃഷ്ടിച്ചു . അസാധാരണമായിട്ടുള്ള സ്പീഡ് കുറവ് . ബഗുകൾ , മറ്റൊരുപാട് സോഫ്റ്റ്‌വെയർ , ഹാർഡ് വെയർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഇതെല്ലാം വിസ്റ്റയുടെ ജനപ്രീതി കുറച്ചു . വിസ്റ്റ ഇറക്കിയതു മൂലമുണ്ടായ മാനഹാനി മൈക്രോസോഫ്റ്റ് വിൻഡോസ് ഏഴ് പുറത്തിറക്കിയതിലൂടെ പരിഹരിച്ചു എന്നു വേണം കരുതാൻ . . ; )
ആശംസകള്‍ : ) മീറ്റിനു വരണം , എല്ലാവരേയും കാണണം എന്നൊക്കെയുണ്ട് . ഇനി എപ്പോഴെങ്കിലും ഒരു ഒത്തുകൂടലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുകയേ എനിക്ക് നിവൃത്തിയുള്ളൂ . മീറ്റിന്റെ വിശദവിവരങ്ങളും ഫോട്ടോയും ഒക്കെ ഈ ബ്ലോഗില്‍ക്കൂടെ കാണാമെന്ന് കരുതുന്നു .
പണവും ഞാനും പണം എന്നത് എല്ലാവരുടെം പോലെ റെന്റടക്കാനും ലോണടക്കാനും സൂപ്പർ മാർക്കറ്റിൽ കൊടുക്കാനും വീട്ടിലേക്കയച്ചുകൊടുക്കാനും ഇല്ലാത്തവരെ സഹായിക്കാനും സമ്പാദ്യമായി നീക്കിവക്കാനുമൊക്കെയുള്ള ഒരു സാധനം മാത്രമാണെനിക്കും . അഥവാ സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള നടപ്പ് മാധ്യമം ! അല്ലാതെ ചില കേസരികൾ രേഖപ്പെടുത്തിയതുപോലെ , പണം കാമുകിയെ പോലെയാണ് , ഭാര്യയെ പോലെയാണ് , അമ്മയെ പോലെയാണ് , അമ്മായിയമ്മയെ പോലെയാണ് എന്നൊന്നും എനിക്കഭിപ്രായമില്ല . അവരിങ്ങിനെയൊക്കെ പറയുന്നത് , ആരോഗ്യവും വരുമാനവും ഉള്ള കാലത്ത് പണം യാതൊരു അന്തവും കുന്തവുമില്ലാതെ ചിലവാക്കി , കള്ളും കുടിച്ച് യാതൊരു പ്ലാനിങ്ങുമില്ലാതെ ജീവിച്ചിട്ട് , കാശിന് ടൈറ്റ് വരുമ്പോൾ ' ആൿച്വലി കുറ്റം തന്റെയല്ല , പണത്തിന്റെ സ്വഭാവ ദൂഷ്യമാണ് ' എന്ന് വരുത്തി രക്ഷപ്പെടാൻ വേണ്ടി ഉണ്ടാക്കിവിടുന്ന നമ്പറുകളാണെന്നാണ് എന്റെയഭിപ്രായം . ഗൾഫിലെത്തിപ്പെട്ട കാലത്ത് 950 ദിർഹത്തിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നെനിക്ക് . അന്നവൻ പറഞ്ഞിരുന്നു , ' മാസം എനിക്കൊരു രണ്ടായിരം ദിർഹം വച്ച് കിട്ടിയിരുന്നേൽ എന്റെ പ്രശ്നങ്ങൾ തീർന്ന് മനസ്സമാധാനത്തോടെ രാത്രി കിടന്ന് ഉറങ്ങാമായിരുന്നു ! ' എന്ന് . വർഷങ്ങൾക്ക് ശേഷം 25 , 000 ദിർഹത്തോളം മാസവരുമാനമുള്ള മാനേജരായി കണ്ടപ്പോൾ അവൻ പറഞ്ഞത് , പ്രതിമാസം ഒരു 40 , 000 ദിർഹമെങ്കിലും വേണം എന്റെ പ്രശ്നങ്ങളൊക്കെ ഒതുങ്ങാൻ എന്നാണ് . എന്ന് വച്ചാൽ , സാമ്പത്തിക പ്രശ്നങ്ങൾ വരുമാനം എത്രയുണ്ട് എന്നതിലല്ല , വെലവീര്യത്തിലാണ് എന്ന് സാരം . ഇവിടെ വന്ന് 3 മാസം കഴിയും മുൻപേ എമർജൻസി നാട്ടിൽ പോകേണ്ടി വന്ന എനിക്ക് , തിരിച്ചെത്തി 9 മാസം കൂടെ കഴിഞ്ഞപ്പോൾ വെക്കേഷന് പോകാറാവുകയും , അവിടെ പോയി കൂട്ടുകാരുമൊത്ത് മാപ്രാണം ഷാപ്പിൽ ഗാനമേള , ഊട്ടി , കൊടൈക്കനാൽ തീർത്ഥാടനം , അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരാട്ട് , തുടങ്ങിയ പ്ലാൻ ചെയ്ത് രാത്രി നിദ്രാവിഹീനമായി നീങ്ങവേ , നാട്ടിൽ വരുന്ന സസ്പെൻസ് പൊളിച്ചുകൊണ്ട് . . . അടുത്തമാസം പത്താം തിയതി ഞാൻ നാട്ടിലെത്തുന്ന വിവരം അമ്മയോട് പറയാൻ അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു . അങ്ങേ തലക്കൽ നിന്ന് അമ്മയുടെ മറുപടി ഇങ്ങിനെയായിരുന്നു . ' നീ ആർടെ അമ്മേനെ കെട്ടിക്കാനാണ്ടാ ഇപ്പോ നാട്ടിൽക്ക് വരണേ ? കയ്യിലുള്ള ആ കാശ് തീർക്കാണ്ട് എന്റെ മോന് കെടക്കമരിങ്ങ് കിട്ടണില്ല്യാല്ലേ ? നിന്നെ കാണാണ്ട് ആരും ഇപ്പോ ഇവിടെ കയർ പൊട്ടിച്ചിരിക്കണില്ല . നീ ഒരു കൊല്ലം കൂടെ കഴിഞ്ഞിട്ട് ഒരു താലിമാലേം ഒരു കല്യാണമോതിരോം ഒരു കൊടേമൊക്കെ കൊണ്ട് കല്യാണം കഴിക്കാൻ നല്ല മിടുക്കനായിട്ട് വാടാ . . . ! ! ' എന്നാണ് . ഞാൻ ഇവിടെ വന്നതിന് ശേഷം , എന്റെ ഡയലോഗുകളും അന്ന് ഏത് നേരവും പാടുന്ന ' ആന്തോളനം ' എന്ന പാട്ടും മിമിക്രിയുമൊക്കെ കേൾക്കാതെയും കാണാതെയും ദിവസങ്ങൾക്ക് ഒരു ഉഷാരില്ല എന്ന് പലരോടും പറഞ്ഞ , ഞാനവിടെയില്ലെങ്കിലും എന്നും ഒമ്പതുമണിക്ക് കഞ്ഞികുടിക്കാൻ നേരം എനിക്കും കൂടെ വേണ്ടിയുള്ള പ്ലായില കുത്തി വക്കാറുണ്ട് എന്ന് പലരോടും പറഞ്ഞ അതേ അമ്മ തന്നെയാണോ ഇതുപറഞ്ഞത് എന്നോർത്ത് ഞാൻ ഒരുപാട് വിഷമിച്ചു . പക്ഷെ , പിറ്റേ വർഷം നാട്ടിൽ ചെന്ന് കല്യാണവും കഴിച്ച് ബാക്കി വന്ന കാശുകൊണ്ട് സൌത്ത് ഇന്ത്യൻ ബാങ്കിന്റെ ഷെയറും വാങ്ങി പോരുമ്പോൾ എനിക്ക് എന്റെ അമ്മയുടെ ചീത്തയുടെ അർത്ഥവും വിലയും മനസ്സിലായി , നല്ലോണം ! നല്ല ഭക്ഷണം എന്നുവച്ചാൽ മുന്തിയ റെസ്റ്റോറന്റിലെ ഏറ്റവും വിലകൂടിയ ഭക്ഷണം എന്നർത്ഥമില്ല . നല്ല വസ്ത്രം എന്നുവച്ചാൽ ലോകോത്തര ബ്രാന്റാണെന്നുമില്ല . നല്ല വീട് എന്നാൽ ബംഗ്ലാവ് എന്നർത്ഥവുമില്ല ! സോ , അവനവന്റെ വരുമാനത്തിനനുസരിച്ച കണ്ട്രോൾഡ് ജീവിതരീതികളും , സ്ഥിരമായ സമ്പാദ്യശീലവും വ്യക്തമായ പ്ലാനിങ്ങും ഉള്ള ഒരാൾക്ക് സാധാരണ ഗതിയിൽ ആരോഗ്യത്തോടെ ഇരിക്കുന്ന കാലത്തോളം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കിയ സത്യം . അമ്മയുടെ ഫിനാൻസ് ക്ലാസിനെ പറ്റി മറ്റൊരു സംഭവം കൂടെ പറയുന്നു , ബോറഡിച്ചേക്കുമെങ്കിൽ അഡ്‌വാൻസ്ഡ് ക്ഷമ . പക്ഷെ , പറയാതെ വയ്യ ! പത്തൊമ്പത് വയസ്സിലായിരുന്നു ചേച്ചിയുടെ വിവാഹം . അച്ഛൻ കൊടകര ഷാപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കള്ളളന്ന റെക്കോഡുള്ള ആളും മാർക്കറ്റിലെ ഏറ്റവും വലിയ മീൻ വാങ്ങുന്ന ആളും , ആഴ്ചയിലൊരിക്കൽ ആട്ടെറച്ചി കൂട്ടി ചോറുണ്ടില്ലേ ജീവിതം വ്യർത്ഥമെന്ന് ചിന്തിക്കുന്നവനും കൊടകരയില്‍ മണിമാലയുള്ള രണ്ടാമത്തെ ആളുമൊക്കെയായിരുന്നെങ്കിലും , ഇടിപിടീന്ന് ചേച്ചിയുടെ വിവാഹം ശരിയായപ്പോൾ , അച്ഛന്റെ ഫിനാൻഷ്യൽ കോണ്ട്രിബ്യൂഷൻ ശരിക്കും ആ രണ്ടരപവന്റെ മാല മാത്രമായിരുന്നു . ബിലോ ആവറേജ് ചോമ്മാർ 25 പവൻ സ്വർണ്ണമൊക്കെ മക്കൾക്ക് സ്ത്രീധനമായി കൊടുക്കുന്നത് ആർഭാടമായിരുന്ന കാലത്ത് , ഇരുപത്തിരണ്ടര പവൻ ഉണ്ടാക്കിയത് , വെറും മൂന്നാം ക്ലാസ് മാത്രം പഠിപ്പുള്ള എന്റെ അമ്മ , എരുമ പാലുകൊടുത്തും മോരു കൊടുത്തും നെയ്യ് കൊടുത്തും ഓലമെടഞ്ഞുകൊടുത്തുമൊക്കെയായിരുന്നു . ' എങ്ങിന്യാ നാത്തൂനേ . . . നിങ്ങള് ഒരാൾടെ കയ്യീന്നും കടം വാങ്ങാണ്ട് ക്ടാവിന് കൊടുക്കാൻ ഇത്രേം സ്വർണ്ണം ഇണ്ടാക്യേ ? ? ' എന്ന് ഒരു കൊല്ലം ഷഷ്ഠിക്ക് , വാസനചുണ്ണാമ്പ് തേച്ച വെറ്റില കൊണ്ട് പൊതിഞ്ഞ അടക്കയും പൊകലയും അണപ്പല്ലിലേക്ക് വച്ചുകൊണ്ട് എന്റെ ആനന്ദപുരത്തെ അമ്മായി ചോദിച്ചപ്പോൾ അമ്മയുടെ മറുപടി , " എന്റെ ക്ടാവിനെ പെറ്റപ്പോൾ തന്നെ മനസ്സിലായി , അത് പെണ്ണാന്നും അയിനെ പത്തുപതിനെട്ട് വയസ്സാവുമ്പോഴേക്കും കല്യാണം കഴിച്ച് വിടണന്നും . അല്ലാണ്ട് , 19 വയസ്സായപ്പോഴല്ലാ നാത്തൂനേ . . . എന്റെ ക്ടാവ് പെണ്ണായത് ! " എന്നാണ് . ഞാനിത് കേട്ടത് , ചുക്കേതാ ചുണ്ണാമ്പേതാ എന്ന് തിരിയാത്ത പ്രായമായിരുന്നെങ്കിലും റെന്റ് ചെക്ക് വരുമ്പോഴോ അങ്ങിനെ എന്തെങ്കിലും പേയ്മെന്റ് ഡ്യൂ ആകുമ്പോഴോ നാലുപാടും ഓടാതിപ്പിക്കുന്നത് അമ്മയുടെ ഇമ്മാതിരി ചില കാച്ചലുകളാണ് .
പ്രശസ്ത ബോളീവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി പുതിയ സംരംഭമായ ലേഡീസ് ആന്റ് ജന്റില്‍മാനില്‍ ഐശ്വര്യയേയും അഭിഷേകിനേയുമായിരുന്നു തീരുമാനിച്ചിരുന്നത് . 10 മാസം കഴിയാതെ നായിക ' ഫ്രീ ' യാവില്ലെന്നറിയാവുന്ന സന്തോഷി ഐശ്വര്യയ്ക്കു പകരം മറ്റൊരു നടിയെ തേടുന്ന തിരക്കിലാണ് . പ്രിറ്റി സിന്‍ഡ , ദ്വീപിക പദുക്കോണ്‍ , കത്രീന കൈഫ് എന്നീ സുന്ദരികളിലേയ്ക്ക് അന്വേഷണം എത്തുന്നുണ്ടെങ്കിലും നറുക്ക് വീഴാന്‍ സാധ്യത കൂടുതലും അഭിഷേകിന്റെ അടുത്ത സുഹൃത്തായ പ്രിറ്റി സിന്‍ഡയ്ക്കാണ് . ഐശ്വര്യയും അഭിഷേകും പ്രണയജോഡികളായി അഭിനയിക്കുന്ന ഒന്‍പതാമത്തെ സിനിമയായിരുന്നു ' ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ ' . ഇനി അഭിഷേകിന്റെ ജോഡിയായി ഐശ്വര്യയ്ക്കുപകരം ആരെയാകും ബോളീവുഡ് തീരുമാനിക്കുക എന്ന് കാത്തിരുന്ന് കാണാം .
വളരെപ്പണ്ടു നടന്ന സംഭവമാണു് . ഒരു പക്ഷേ ഈ കഥയ്ക്കും മുമ്പു് . പണ്ടു പണ്ടൊരു ഡോട്ട് കോം കാലത്തു് . അന്നൊക്കെ കഞ്ഞിയും പയറും കുടിച്ചുനടന്ന വെറുമൊരു സുഖലോലുപനായിരുന്നു ഞാൻ . സ്റ്റോക്കെന്നും മറ്റും കേട്ടാൽ എനിക്കു് കാലിനടിയിൽ നിന്നും പെരുപ്പു കേറുമായിരുന്നു . ( ഇന്നും വലിയ മാറ്റമില്ല . ) കൂടെപ്പഠിച്ച ഒരു പഹയൻ അക്കാലത്തൊരിക്കൽ സിലിക്കൻ വാലിയിൽ നിന്നും മിനിട്ടിനു് 10 സെന്‍റ് വച്ചു് ചെലവിട്ടു് എന്നെ വിളിച്ചിട്ടു പറഞ്ഞു : " എടാ , മൈ . . . ഡീയർ " ( തെറ്റിദ്ധരിക്കരുതു് . " എടാ എന്‍റെ പ്രിയപ്പെട്ടവനേ " എന്നാണു് വിളിയെങ്കിലും ഞങ്ങൾ തമ്മിൽ ' പ്രകൃതിവിരുദ്ധമായ ' അടുപ്പമൊന്നുമുണ്ടായിരുന്നില്ല . ) " എന്തോ ? " ഞാൻ വിളികേൾക്കും . " എന്‍റെ മൂല്യം ഒരു മില്യനായെടാ ! മാർക്കറ്റ് ഇങ്ങനെ പൊങ്ങിയാൽ ഞാൻ ഈ പൈസയെല്ലാം എവിടെക്കൊണ്ടു പോയി വയ്ക്കും ? " രാവിലെ എഴുന്നേറ്റാൽ ബർഗർ കിങ്ങിൽ പോയി കിഡ്സ് മീൽ കഴിച്ചുകൊണ്ടിരുന്ന എനിക്കു് അന്നൊന്നും ഒരു മില്യന്‍റെ വിലയറിയില്ല . അന്നല്ല , ഇന്നുമറിയില്ല . " നീ വീട്ടിലാണോ ബാങ്കിലാണോ ഈ പൈസയൊക്കെ വയ്ക്കുന്നതു് ? അമേരിക്കയാണെങ്കിലും ഇവിടേം കള്ളമാരുണ്ടാവും . " ഞാൻ ആശങ്കാകുലനായി . ഒരു മില്യൻ എന്നതു് പേപ്പറിൽ മാത്രമുള്ള തുകയാണെന്നും സ്റ്റോക്കു് ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്നും ഇപ്പോൾ വിൽക്കാൻ പറ്റിയാൽ ഇത്ര കുട്ടുമായിരുന്നുവെന്നും എന്നെപ്പോലൊരു പാമരനാം കൂട്ടുകാരനെ പറഞ്ഞു മനസ്സിലാക്കാനുള്ള ക്ഷമ അന്നവൻ കാണിച്ചില്ല . ഡോട്ട് കോമൊക്കെ പോയി , ആകാശത്തു ജ്വലിച്ചു നിന്ന നക്ഷത്രം പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിമാത്രമായപ്പോൾ അവൻ വീണ്ടും വിളിച്ചു . വീടിനു പണമടയ്ക്കാൻ കാശില്ലാതെ അപ്പാർട്ട്മെന്‍റിലേയ്ക്കു മാറിയെന്നു പറയാൻ . അന്നാണ് ഡോട്ട് കോം ഇന്‍റർനെറ്റിന്‍റെ അവസാനമാണെന്ന് എനിക്കു ആദ്യം തോന്നിയത് . വർഷങ്ങൾ കഴിഞ്ഞ് അത് വീണ്ടും ഓർമ്മ വന്നത് ഈ സൈറ്റ് കണ്ടപ്പോഴാണ് : http : / / www . wwwdotcom . com ( ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഡോട്ട്കോം ഡോട്ട്കോം ) .
നിഴലുകളായ് വിടപറയുകയായ് കനവുകളീ ഋതുസന്ധ്യയിൽ പ്രിയമൊഴികൾ കുളിരരുവികളായ് പിടയുകയായെൻ ജീവനിൽ വിരഹാന്ധമീ വേനലിൽ മനസ്സിൽ നിലാവിൻ തുള്ളിയായ് വരുനീ … . വരുനീ … …
കൊറോണയുടെ ഭൂരിഭാഗവും സൂര്യന്റെ കാന്തികക്ഷേത്രത്തിന്റെ ബന്ധനത്തിലാണു . എക്സ് - റേ ചിത്രങ്ങളില്‍ സൂര്യന്റെ ഈ കാന്തിക ക്ഷേത്രരേഖകള്‍ ലൂപ്പ് പോലെ കാണപ്പെടും . ഈ പ്രതിഭാസത്തിനാണു കൊറോണല്‍ ലൂപ്സ് ( Coronal Loops ) എന്നു പറയുന്നതു . എക്സ് - റേ ചിത്രങ്ങളില്‍ ഈ ഭാഗം തെളിഞ്ഞു കാണപ്പെടും .
കുറച്ചു നാളത്തെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടായി . പ്രതീക്ഷിച്ചതിലുമധികം ആള്‍ക്കാര്‍ ശില്പശാലയില്‍ പങ്കെടുത്തു . വളരെ ഇന്ററാക്റ്റീവ് ആയിരുന്നു സദസ് . ഒത്തിരി പേര്‍ സ്വന്തം ബ്ലോഗ് ഉണ്ടാക്കിയാണ് മടങ്ങിയത് . 6മണിക്കു ശേഷവും " മണിക്കുട്ടി " ലാപ്റ്റോപ്പിനു മുന്നില്‍ തപസിരുന്നു ബ്ലോഗുകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു . ആളുകള്‍ അത്രയേറെ താല്പര്യത്തോടെയാണ് പങ്കെടുത്തത് . അണിയറയില്‍ സജീവമായവര്‍ക്കും ആശംസകളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും പിന്തുണച്ചവര്‍ക്കും സര്‍വ്വോപരി ശില്പശാലയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു . ഒപ്പം പരിപാടി സ്പോണ്‍സര്‍ ചെയ്ത് സഹകരിച്ച " കമ്പ്യൂട്ടര്‍ പ്ലസ് " എന്ന സ്ഥാപനത്തിനും .
സത , ഈ ലേബലിലുള്ള ഇതിനു മുമ്പത്തെ രണ്ടു താങ്കള്‍ കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു . അതിനെക്കുറിച്ചൊന്നും പ്രതികരിച്ചുകണ്ടില്ല . ആ വിഷയത്തില്‍ പൊലീസും മാധ്യമങ്ങളും ഒന്നും പറഞ്ഞിട്ടില്ലെന്നാണോ ? അബ്ദുന്നാസര്‍ മദനിയെക്കുറിച്ച് എന്റെഭാഗത്തു നിന്നുള്ള വീക്ഷണമാണു ഞാന്‍ പറഞ്ഞത് . താങ്കള്‍ അതിനെ അംഗീകരിയ്ക്കില്ലെന്ന് എനിയ്ക്കു നന്നായറിയാം . എനിയ്ക്കു നിര്‍ബ്ബന്ധവുമില്ല . മദനിപ്രശ്നത്തില്‍ സത്യസന്ധമായ നടപടി പ്രതീക്ഷിയ്ക്കുന്നുമില്ല . മദനിപ്രശ്നത്തിലെന്നല്ല മുസ്ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള കാര്യത്തിലും അങ്ങനെതന്നെ . മുസ്ലീങ്ങള്‍ മുഴുവനും ഭീകരവാദികളും രാജ്യദ്രോഹികളുമാണല്ലോ . . .
ഒരു പക്ഷവും ഇല്ലാതിരുന്ന ഒരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ . ഇനി എന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനുണ്ടാവില്ല . നിരാശയോടെയും വേദനയോടെയുമാണ് ഞാനിത് പറയുന്നത് . . . എന്റെയും . . . . . . . . . . ചെയ്തത് മുഴുവന്‍ ശെരിയല്ലയിരിക്കാം എന്നാലും മറ്റു പല നേതാക്കലെക്കളും ശരികള്‍ അദ്ദേഹത്തിനുണ്ട് എന്ന് ഞാന്‍ വിസ്വസിക്കുന്നൂ . . . ലാല്‍ സലാം സഖാവേ . . . .
പരീക്ഷാദിവസങ്ങളില്‍ തിരക്കിട്ട് പ്രഭാതഭക്ഷണം കഴിക്കുന്നതിനു പകരം ആവശ്യത്തിനു സമയമെടുത്ത് ആസ്വദിച്ച് കഴിക്കുക . പരീക്ഷാച്ചൂടില്‍ ഒരിക്കലും പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത് . മുട്ടയും അണ്ടിപ്പരിപ്പും കഴക്കുന്നതു ദിനം മുഴുവന്‍ ഊര്‍ജം പകരും . വയറു നിറയെ കഴിക്കാതെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുക . ഭക്ഷണം അമിതമാകുന്നതു ചിലപ്പോള്‍ ഉറക്കം വരാനിടയാക്കും .
> > > > " സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ . കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ . " ( 1 കൊരിന്ത്യര്‍ 11 : 6 ) < < < തല മറക്കുന്നതിനപ്പുറതു ' മൂടുപടമിടുന്നില്ലെങ്കില്‍ ' എന്നാണു പ്രയോഗം . അപ്പോള്‍ ' കര്‍ത്താവിന്റെ മണവാട്ടിമാര്‍ ' എന്തൊക്കെ മൂടണം ? മുഖം വരെ മൂടണ്ടേ ? ബൈബിള്‍ മലയാളീകരിച്ചപ്പോള്‍ പറ്റിയതായിരിക്കും . വിഷയത്തിലേക്ക് വന്നാല്‍ മനസ്സിലാക്കാവുന്ന ചില യാതര്ത്യങ്ങള്‍ ഉണ്ട് . ഈ അടുത്ത് തന്നെ നടന്ന ജോസഫ് - മാണി ലയനം തന്നെ അടുത്ത മന്ത്രി സഭയില്‍ വിദ്ധ്യാഭ്യാസം വകുപ്പ് കൈയ്യടക്കുവാനുള്ള ഒരു പൊറാട്ട് നാടകമാണെന്നാണ് വിലയിരുതപ്പെട്ടിട്ടുള്ളത് . വിദ്ധ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ശക്തമായി പ്രവര്‍ത്തിച്ചു തങ്ങളുടെ മത മേധാവിത്വം അരക്കിട്ടുറപ്പിക്കുവാനുള്ള ഹീന ശ്രമം തുറന്നു കാട്ടപ്പെടെണ്ടിയിരിക്കുന്നു . ഒരു സഖാവ് പറഞ്ഞത് : ജോസഫ് ഗ്രൂപ്പ് ജീവിതത്തില്‍ ഒരിക്കലും ഒരു മുസ്ലിം സഖാവിന് വോട്ട് ചെയ്യില്ല , അത് സ്വന്തം മുന്നണിയില്‍ പെട്ട ആളാണെങ്കിലും . ( മുവാറ്റ്പുഴയില്‍ സി പി എം സ്ഥാനാര്‍ഥി ഇസ്മയില്‍ തോല്‍ക്കുവാന്‍ പി സി തോമസിന് വോട്ട് ചെയ്തത് കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ തെളിവുകള്‍ സഹിതം പിടിക്കപ്പെട്ടത് ഓര്‍ക്കുമല്ലോ ) അത്രക്കുണ്ട് വര്‍ഗ്ഗീയത . അതിനു പി സി തോമസിനെ തന്നെ ഉപയോഗിച്ചു സി പി എം നല്‍കിയ മറുപടിയായി ആ പാര്‍ട്ടിയിലെ പിളര്‍പ്പിനെ കാണാം . . .
കിനാലൂർ സംഭവമാണ് കരീമിനെ പിന്നീട് വില്ലനാക്കിയത് സർവ്വേക്ക് വന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിച്ച സമരക്കാർ പോലീസുകാരുടെ അടി വാങ്ങി . അതോടെ വീൺറ്റും മാധ്യമ ലോകമുണർന്നു . പ്രശസ്ത നിഷ്പക്ഷ ഓഞ്ചിയം ജേർണലിസ്റ്റ് ഷാജഹാനാണ് അന്ന് ആശയ സമരം നയിച്ചത് സോഷ്യലിസ്റ്റ് ജനതയും മുസ്ലിം ലീഗുമൊക്കെ പിന്നീട് കൂടെയെങ്കിലും ജമായത്ത് ഇസ്ലാമിയും അതിന്റെ പോഷക സംഘടനയായ സോളിഡാരിറ്റിയുമായിരുന്നു സമരത്തിന് മുന്നിൽ നിന്നത് . പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി . പി . എമിന് ഓഞ്ചിയത്തൊക്കെ ഉണ്ടായ തിരിച്ചടി കിനാലൂർ മേഖലയിൽ ഉണ്ടാകും എന്ന് പല നിഷ്പക്ഷ മാധ്യമ പ്രവർത്തകരും പ്രവചിച്ചിരുന്നെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പായതോടെ സോളിയും ജമായത്തും കരീമിന് പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തു . അന്ന് കിനലൂർ കിനാലൂർ എന്ന് കരഞ്ഞവർ ഒന്നും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല . ജമായത്ത് പത്രത്തിന്റെയും വാരികയുടെയും ഒക്കെ താളുകളിൽ കരീമിനെതിരെ ഉറഞ്ഞു തുള്ളിയവരെയും കാണുന്നില്ല . സോളി സഹയാത്രികരായ ബി . ആർപിയോ നീലകണ്ഠനോ എന്തുകൊണ്ടാണ് ജമായത്ത് നിലപാടിനെ എതിർക്കാത്തത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
ഈജിപ്റ്റിലെ അക്രമം : ക്രൈസ്തവര്‍ പ്രതിഷേധറാലി നടത്തി കെയ്റോ : ഈജിപ്റ്റില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന മുസ്ലീം ആക്രമണത്തിനെതിരെ ക്രൈസ്തവര്‍ തലസ്ഥാന നഗരമായ കെയ്റോയില്‍ പ്രതിഷേധറാലി നടത്തി . തഹ്റീര്‍ സ്ക്വയറിനു സമീപം നടന്ന അക്രമത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും രണ്ടു ചര്‍ച്ചുകള്‍ അക്രമിക്കപ്പെടുകയുമുണ്ടായി . മുസ്ലീംക്രൈസ്തവ സംഘര്‍ഷത്തില്‍ 190 പേരെ കസ്റ്റഡിയിലെടുത്തതായി ഈജ്പ്റ്റിയന്‍ സൈന്യം പറഞ്ഞു . സംഘര്‍ഷത്തില്‍ നൂറുകണക്കിനു ആളുകള്‍ക്ക് പരിക്കേറ്റിരുന്നു . സംഭവത്തിനു ശേഷം ഞായറാഴ്ചയും നിരവധി ക്രൈസ്തവര്‍ പ്രസിഡന്റിന്റെ വസതിയ്ക്കു മുന്‍പില്‍ പ്രതിഷേധറാലി നടത്തിയിരുന്നു .
ക്ലാസിക്കല്‍ ഭാഷ നിര്‍ണ്ണയിച്ച വിദഗ്‌ധ സമിതിയില്‍ രാഷ്ട്രീയം ഇല്ലാതെ വരുമോ ? മലയാളത്തെയും തമിഴിനെയും തെലുങ്കിനെയും തമിഴില്‍ നിന്നുണ്ടാക്കിയതും അതില്‍ സംസ്കൃതവും ഇംഗ്ലീഷും കലര്‍ത്തിയതും ഹിന്ദിയെ ഉണ്ടാക്കിയതും രാഷ്ട്രീയമാണെങ്കില്‍ ഇതില്‍ മാത്രമായി എങ്ങനെ രാഷ്ട്രീയമില്ലാതെ വരും ? ക്ലാസിക്കല്‍ ഭാഷകളെക്കുറിച്ചുള്ള വിക്കി ലേഖനം വായിച്ചപ്പോള്‍ മനസ്സിലായത് ഇന്നും നിലനില്‍ക്കുന്ന ഭാഷകളെയല്ല , സമ്പന്നമായ മൃതഭാഷകളെപ്പറ്റിയും ഇന്നു നിലവിലുള്ളതില്‍ നിന്നു വളരെ വ്യത്യസ്തമായ പഴയരൂപങ്ങളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിശേഷണമെന്നാണ് . അപ്പോള്‍ ക്ലാസിക്കല്‍ തമിഴും ഇന്നത്തെ തമിഴും ഒന്നായിരിക്കില്ലല്ലോ . പോരാത്തതിനു വിക്കിയില്‍ കൊടുത്തിരിക്കുന്ന ക്ലാസിക്കല്‍ ഭാഷകളില്‍ തെക്കേയമേരിക്കയില്‍ നിന്നുള്ളതിനെല്ലാം മലയാളത്തെക്കാള്‍ പ്രായം കുറവു . അതേ സമയം , ക്ലാസിക്കല്‍ അല്ലെന്നു പറഞ്ഞാല്‍ ' സ്വത്വാഭിമാനത്തിന്റെ ശവപ്പെട്ടിയിലെ ആണിയടിയാകുമോ ? പഠിക്കാനും സാഹിത്യം വായിക്കാനും ആളുകുറയുമോ ? അങ്ങനെയാണെങ്കില്‍ എതിരന്‍ പറഞ്ഞതുപോലെ ഇംഗ്ലീഷിനും അതേ പ്രശ്നങ്ങളുണ്ടാകില്ലേ ? ക്ലാസിക്കല്‍ അല്ലെന്നു പറഞ്ഞാല്‍ അതു ഭാഷയെ പുച്ഛിക്കലാകുമോ ? ഉമേഷിന്റെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ ' ഇന്ദിരാഗാന്ധി എന്റെ അമ്മയെക്കാള്‍ മിടുക്കിയായിരുന്നു ' എന്നു പറഞ്ഞാല്‍ അമ്മയെ പുച്ഛിക്കലാകുമോ ? ഓ . എന്‍ . വി . പറഞ്ഞത് സമസ്ഥാനീയര്‍ എന്നായിരിക്കുമോ ? മാധ്യമക്കാരി പകര്‍ത്തിയതില്‍ തെറ്റുപറ്റിയതാവുമോ ? കാലിക്കട്ടര്‍ പറഞ്ഞതിനോടാണു യോജിപ്പ് . ക്ലാസിക്കും ക്ലാസിക്കലും രണ്ടും വിശേഷണങ്ങളാണ് . ഭാഷയുടെ കാര്യത്തില്‍ അര്‍ത്ഥവ്യത്യാസവുമുണ്ട് . മൃതിയും മൃത്യുവും ഒന്നല്ല എന്നു പ്രവാചകന്‍ പറഞ്ഞത് ആകെ ആശയക്കുഴപ്പമുണ്ടാക്കി . സംസ്കൃതത്തിലെ കാര്യമാണോ പറഞ്ഞത് ? മലയാളത്തില്‍ ഇതു രണ്ടു മരണം എന്ന അര്‍ത്ഥത്തില്‍ ഉപയോഗത്തിലുണ്ടല്ലോ ? അതു പാടില്ലെന്നാണോ ? ആന്റണി പറഞ്ഞ ഹീബ്രുവിന്റെ പുനരുജ്ജീവനത്തിനു വഴിതെളിച്ചത് വെറും അഭിമാനമോ അതോ മറ്റുള്ളവന്റെ നെഞ്ചത്താണെങ്കിലും സ്ഥാപിച്ചുവെച്ച രാഷ്ട്രീയസ്വത്വമോ ? രാഷ്ട്രീയപ്രവര്‍ത്തകരെയും ( നേതാവു വേണ്ട ) സാംസ്കാരികപ്രവര്‍ത്തകരെയും ( സാംസ്കാരികനായകന്‍ വേണ്ട ) ആത്മീയപ്രവര്‍ത്തകരെയും ( ആള്‍ദൈവം വേണ്ട ) പരിഹസിക്കുന്നത് അധമബോധത്തിനു വഴിതെളിക്കുമോ ? യോജിക്കാന്‍ കഴിയുന്നില്ല . ടിവിയില്‍ ദിവസവും രാഷ്ട്രീയക്കാരെ കളിയാക്കി വിഡ്ഢിച്ചിരി ചിരിക്കുന്ന അമേരിക്കക്കാരന്‍ അപ്പോള്‍ അധമബോധത്തിന്റെ കൂടാകേണ്ടതാണല്ലോ ? ആണിന്റെയും പെണ്ണിന്റെയും ജാക്കറ്റിന്റെ വ്യത്യാസവും അറിയാത്ത ഭാഷ സംസാരിക്കുന്ന മലയാളിയെ പരിഹസിക്കലും മറ്റൊരു ചര്‍ച്ചയ്ക്കു വകതരുമെന്നു തോന്നുന്നു . നൈറ്റി സായിപ്പിന് നിശാവസ്ത്രമായതുകൊണ്ട് മലയാളിയ്ക്കും അങ്ങനെയാവണമെന്നു ശഠിക്കുന്നതുപോലെയല്ലേ അത് ? അവിടെ പ്രവര്‍ത്തിക്കുന്നത് നമ്മുടെ അധമബോധമോ ആത്മാഭിമാനമോ ?
കൊച്ചുത്രേസ്യയുടെ ആ അവസാനം പറഞ്ഞ കണക്കെടുപ്പ് ഒഴിച്ച് ബാക്കികാര്യങ്ങളോട് യോജിക്കുന്നു . ആഗ്രഹപ്രകാരമുള്ള ധീരനായ ഒരു സുന്ദരകോമളവീരനെ കിട്ടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു . ധീരന്‍ എന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല . ഇന്നത്തെ നമ്മുടെ ചുറ്റുപാടുകളില്‍ സ്ത്രീധനം വേണ്ട എനിക്ക് പെണ്ണ് മതി എന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ കെട്ടാനായി മുന്നോട്ട് വരണമെങ്കില്‍ ആണ്‍കുട്ടിയ്ക്ക് ചില കടമ്പകള്‍ കടക്കേണ്ടതായുണ്ട് . മുന്‍പ് വന്ന കമന്റുകളില്‍ ചിലതില്‍ അതിനേക്കുറിച്ചൊക്കെ സൂചിപ്പിച്ചിട്ടുണ്ടന്ന് തോന്നുന്നു . സ്വന്തം കഴിവില്‍ വിശ്വാസവും പാര്‍ട്ട്ണര്‍ക്കും രക്ഷിതാക്കള്‍ക്കും തണലും നല്‍കാന്‍ താന്‍ പ്രാപ്തനാണന്ന് സ്വയം മനസ്സിലാക്കാനുള്ള കഴിവുമുണ്ടങ്കില്‍ ഏതൊരാണിനും സ്ത്രീധനമില്ലാതെ തന്നെ വിവാഹത്തിലോട്ട് നീങ്ങാം . അത് പല പെണ്‍കുട്ടികള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും സാന്ത്വനമേകും .
പ്രപഞ്ച സൃഷ്ടിയില്‍ കുരു പുറത്തായ , അല്ലെങ്കില്‍ സൃഷ്ടിക്ക് ശേഷം മാത്രം കുരു വച്ചുപിടിപ്പിച്ച ഒരേ ഒരു ഫലം കശുമാങ്ങ മാത്രമാണ് എന്നുമൊന്ന് ഓര്‍ക്കുക കശുവണ്ടിയെ കുറിച്ച് ഏതോ മഹാനായ ( മഹാനാണോ എന്ന് ആര്‍ക്കറിയാം ) കവി പാടിയിട്ടുണ്ട് . " അല്ലയോ കശുമാവേ നിനക്കു നാണമില്ലെ . പെണ്ണുങ്ങള്‍ പോവും വഴിയില്‍ ഇങ്ങനെ അണ്ടിയും തൂക്കി നില്‍ക്കാന്‍ " പാവം കശുമാവ് എത്ര പേരുടെ ആക്ഷേപം കേള്‍ക്കുന്നു . നല്ല ഒരു പോസ്റ്റ് ആശംസകള്‍
ഇതുപോലെ ഒരു ചിത്രത്തില്‍ ജയനുവേണ്ടിയും ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട് . എന്നാല്‍ , അതിന്റെ കാരണം വ്യത്യസ്തമായിരുന്നു . ചിത്രം ' അന്തഃപുരം . ' നസീര്‍ , ജയന്‍ , സീമ , അംബിക തുടങ്ങിയവര്‍ താരങ്ങള്‍ . ചിത്രത്തിന്റെ ജോലി മിക്കവാറും തീര്‍ന്നു . എന്നാല്‍ , ഒരു സീന്‍ തിരുവനന്തപുരത്തുവെച്ച് എടുക്കാനുണ്ട് . ജയനുംകൂടിയുള്ള കോമ്പിേനഷന്‍ സീന്‍ ആണ് . പക്ഷേ , ജയന് ഡേറ്റില്ല . ആ ചിത്രത്തില്‍ തന്റെ റോളിന്റെ പ്രാധാന്യം കുറഞ്ഞുപോയോ എന്നൊരു ആശങ്കയും ജയന് ഉണ്ടായിരുന്നു . ഏതായാലും ജയനുപകരം ഡ്യൂപ്പിനെവെച്ച് ആ സീന്‍ ചിത്രീകരിച്ചു . തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കൃഷ്ണകുമാര്‍ ജയനുമായി നല്ല സാമ്യമുള്ള ആളാണ് . അദ്ദേഹത്തെവെച്ചാണ് സീന്‍ ചിത്രീകരിച്ചത് . പടം റിലീസ് ആയതിന്റെ അടുത്തദിവസം സോമനെയും ബാലന്‍ കെ . നായരെയും കാണാനായി രാജശേഖരന്‍ ചെന്നൈയിലെ എ . വി . എം സ്റ്റുഡിയോയില്‍ പോയി . തുടര്‍ന്ന് സംഭവിച്ചത് രാജശേഖരന്‍തന്നെ പറയട്ടെ : ' ' ഞാന്‍ ചെല്ലുമ്പോള്‍ ഫേ്‌ളാറിന് പുറത്തുതന്നെ ബാലന്‍ കെ . നായര്‍ ഇരിപ്പുണ്ട് . അദ്ദേഹത്തെകണ്ട് സംസാരിച്ചശേഷം അകത്തുള്ള സോമനെ പുറത്തേക്ക് വിളിപ്പിച്ചു . ഞാന്‍ അകത്തുപോകാതിരുന്നത് ജയന്‍ അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് . ഡ്യൂപ്പിനെവെച്ച് പടം തീര്‍ത്തകാര്യം അദ്ദേഹം അറിഞ്ഞിരിക്കുമല്ലോ . സോമനുമായി സംസാരിച്ചശേഷം മടങ്ങാനൊരുങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ' അങ്ങനെയങ്ങ് പോയാലോ ' എന്ന് പിറകില്‍നിന്ന് ഒരു വിളി . അത് ജയനായിരുന്നു . ഞാന്‍ അടുത്തുചെന്നതും അദ്ദേഹം പറഞ്ഞു : ' പടം കണ്ട് പലരും എന്നെ വിളിച്ചിരുന്നു . റോള്‍ ചെറുതാണെങ്കിലും നന്നായിട്ടുണ്ടെന്ന് അവരൊക്കെ പറഞ്ഞു . ' പടം കാണാന്‍ ജയന്‍ താല്‍പര്യം കാണിച്ചപ്പോള്‍ അടുത്തദിവസം കാണിക്കാമെന്ന് ഞാന്‍ അറിയിച്ചു . അതനുസരിച്ച് അടുത്തദിവസം അതായത് ' അന്തഃപുരം ' റിലീസ് ആയതിന്റെ മൂന്നാം ദിവസം ഞാന്‍ ചിത്രത്തിന്റെ പ്രിന്റ് സംഘടിപ്പിച്ച് ജയന്‍ വരാന്‍ കാത്തിരിക്കുകയായിരുന്നു . അന്ന് ചെന്നൈക്കടുത്ത് ഒരു കടല്‍ത്തീരത്ത് ഒരു ഹെലികോപ്ടര്‍ സീന്‍ അടക്കമുള്ള ഫൈറ്റ്‌സീക്വന്‍സിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം . അതുകഴിഞ്ഞ് വൈകീട്ട് അദ്ദേഹം തിരിച്ചുവരുന്നതും കാത്തിരുന്ന എന്നെത്തേടിയെത്തിയത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയായിരുന്നു . ഞാനും സുഹൃത്തുക്കളും ചെന്നൈയില്‍ കോടമ്പാക്കത്തെ വിജയ ഹോസ്‌പിറ്റലിലേക്ക് ഓടി . ഞങ്ങള്‍ ആദ്യം കണ്ടത് ബാലന്‍ കെ . നായരെയായിരുന്നു . അദ്ദേഹം പരിക്കുപറ്റി കിടക്കുന്നതാണ് . അദ്ദേഹം പറഞ്ഞത് ജയന് ഒന്നും പറ്റിയിട്ടില്ലെന്നും അപകടത്തിനുശേഷം ജയന്‍ സ്വന്തം നടന്നുപോകുന്നത് താന്‍ കണ്ടു എന്നുമായിരുന്നു . അത് ശരിയുമായിരുന്നു . വീഴ്ചയില്‍നിന്ന് ജയന്‍ എഴുന്നേറ്റ് ഏതാനും ചുവടുകള്‍വെച്ച് വീണ്ടും വീഴുകയായിരുന്നു . എന്നാല്‍ , നടന്നുപോകുന്നതേ ബാലന്‍ കെ . നായര്‍ കണ്ടിരുന്നുള്ളൂ . ഞങ്ങള്‍ ജയന്റെ മൃതദേഹം പോയി കണ്ടു . അപ്പോഴും അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ക്കായില്ല . അന്ന് വിജയഹോസ്‌പിറ്റലിലെ ഡീന്‍ ആയിരുന്ന ഡോക്ടര്‍ അശോക രത്‌നത്തെ എനിക്ക് പരിചയമുണ്ടായിരുന്നു . അദ്ദേഹത്തെ കണ്ട് ജയന്‍ മരിച്ചുവോ എന്നത് ഒന്നുകൂടി ഉറപ്പുവരുത്താന്‍ ഞാന്‍ അഭ്യര്‍ഥിച്ചു . ഇ . സി . ജി അടക്കമുള്ള ഉപകരണങ്ങളെല്ലാം കൊണ്ടുവന്ന് അദ്ദേഹം ജയന്റെ ശരീരപരിശോധന ഒന്നുകൂടി നടത്തി . പിന്നെ ആ മരണം വിശ്വസിക്കാതെ നിവൃത്തിയില്ലെന്നായി . ' '
ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം എഴുതിയത് കണ്ട് താങ്കള്‍ ഒരു കമ്യൂണിസ്റ്റ് വിരോധിയാവും എന്ന് തെറ്റിദ്ധരിച്ചത് എന്റെ വലിയ പിഴ … .
കളിയുടെ സൂക്ഷ്മസൌന്ദര്യം മുഴുവന്‍ അനാവശ്യമാകുമ്പോള്‍ കളി വളരുകയാണോ വരണ്ടുപോവുകയാണോ എന്നു ചിന്തിക്കേണ്ടതുണ്ട് . ബാറ്റ്സ്മാന്റെ തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമായി ബൌളര്‍മാര്‍ ചുരുങ്ങിയാല്‍ ക്രിക്കറ്റും ബേസ്ബോളും തമ്മിലെന്തു വ്യത്യാസം . ബാറ്റ്സ്മാന്റെയും ബൌളറുടെയും മൌലികതയ്ക്കും മികവിനും എത്രത്തോളം മൂല്യമുണ്ടെന്നതാണ് ട്വന്റി 20 ഉയര്‍ത്തുന്ന വലിയ ചോദ്യം . ഒരു വെടിക്കെട്ട് ബാറ്റ്സ്മാനും പ്രതിഭയുടെ ഏറ്റവും മൂര്‍ത്തരൂപമായ സച്ചിനും തമ്മില്‍ ഈ കളിയില്‍ വ്യത്യാസമുണ്ടാകില്ലെന്നതാണ് ഏറ്റവും വലിയ ദുരന്തം . ഷെയ്ന്‍വാണും മുത്തയ്യ മുരളീധരനും ഇവിടെ കേമന്മാരാകുന്നതെങ്ങനെ ? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ക്രിക്കറ്റും പരിഷ്കരിക്കണം . അതിനു ചുക്കാന്‍പിടിക്കേണ്ടത് കളിയെയും കാലത്തെയും ക്രിക്കറ്റിനെയും ചരിത്രബോധത്തോടും യുക്തിഭദ്രതയോടും പ്രതിബദ്ധതയോടും കാണാന്‍ കഴിവുള്ളവരാകണം . അല്ലാതെ ക്രിക്കറ്റിന്റെ ദേശീയ , അന്താരാഷ്ട്ര സമിതികളെ നോക്കുകുത്തികളാക്കി , കാശില്‍ മാത്രം കണ്ണുവയ്ക്കുന്ന കളിനടത്തിപ്പുകാര്‍ക്ക് പരിഷ്കൃതമായ ക്രിക്കറ്റോ അതുളവാക്കുന്ന ആനന്ദമോ പ്രദാനംചെയ്യാനാവില്ല .
അപ്പോഴും നിര്‍ത്താതെ കഥ പറയുന്ന അരുവിയുണ്ട് ; മഴയൊഴിയവേ മാഞ്ഞുപോകുന്നത് . ഉണ്ടായിരുന്നെന്ന് പറയാന്‍ ഒരു ചെടിയുടെ ഓര്‍മ്മയില്‍ പോലും ഒരു വരിയും കുറിക്കാത്തത് . ഇന്നലെകളും നാളെകളും ഇല്ലാത്തത് . ഒരിടത്തു മരിച്ച് ഇനിയൊരിടത്ത് പുനര്‍ജനിച്ചിട്ടുണ്ടാവും ചിലപ്പോള്‍ . * ദിവസവും വന്ന് കുശലം പറഞ്ഞു പോകുന്ന നദിയുണ്ട് ; ഇന്നെന്താണെന്നു ചോദിച്ച് , അല്പനേരം സ്നേഹം പങ്കുവെച്ച് , നാളെ കാണാമെന്നു യാത്രപറഞ്ഞ് , അങ്ങനെ . നാളുകള്‍ പോകെ , മെലിഞ്ഞു തുലഞ്ഞ് അലഞ്ഞിടമാകെ പടര്‍ന്നിടമാകെ കളകള്‍ വന്ന് മൂടിപ്പോകുമ്പോള്‍ പണ്ടിവിടെ ഉണ്ടായിരുന്നതല്ലേയെന്ന് ഓര്‍ത്തോര്‍ത്ത് തലയാട്ടുമായിരിക്കും പുഴ നനവില്‍ വേരു പടര്‍ത്തിയിരുന്ന ഏതോ മരം . * * ഓളങ്ങളിളക്കാന്‍ മടിക്കുന്ന കടലുണ്ട് ; അന്തമില്ലാത്ത ആഴം ശാന്തതയുടെ പുഞ്ചിരിയില്‍ ഒളിപ്പിച്ച് , അടിത്തട്ടിലെ യുദ്ധങ്ങളുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാതെ നേര്‍ത്ത തിരകളാല്‍ മിണ്ടിയും പറഞ്ഞും . വര്‍ഷങ്ങളെന്നോ ദിവസങ്ങളെന്നോ എണ്ണുന്ന ദിനങ്ങള്‍ പോകെ മാന്ത്രികന്റെ വടി ചുഴറ്റലില്‍ മാഞ്ഞു പോകുന്ന പ്രാപ്പിടയെപ്പോല്‍ പെട്ടെന്നൊരു ദിനം കാണാതായിപ്പോകുന്നു ആഴം പറഞ്ഞ കടലും . * * * എങ്കിലുമെങ്കിലും എന്റെ പുഴയേ എന്റെ അരുവിയേ , കടലേ . . . നിന്നെ വറ്റിക്കാന്‍ വരം ചോദിച്ചിരുന്നില്ലെന്ന് ആരോടും പറയില്ല ഭൂമി ; കരയല്ലേ കണ്ണേയെന്ന് നെറുകില്‍ ചുംബിക്കുന്ന നീലാകാശത്തോടു പോലും . - കല്ലെന്നോ മണ്ണെന്നോ അല്ലാതെ എങ്ങനെയാണ് ഭൂമിയെ വായിച്ചെടുക്കുകയെന്ന് അതിനും ഒരു പക്ഷേ അറിയുന്നുണ്ടാവില്ല എന്നിരിക്കെ - * * ഇനിയൊരു നാള്‍ , മറ്റൊരു ഭൂമിയില്‍ നിന്നും നീയുണ്ടായിരുന്നോ എന്നന്വേഷിച്ചു വരുമായിരിക്കുമോ നടപ്പുറക്കാത്ത യന്ത്ര മനുഷ്യര്‍ , ബാക്കി വെച്ച അടയാളങ്ങളെ കളങ്കങ്ങളെന്ന് വിവര്‍ത്തനം ചെയ്യുമായിരിക്കുമോ ? ഇല്ലാതായിപ്പോയ ഏതോ നനവുകളെ ജലമെന്ന് പേരു വിളിക്കുമായിരിക്കുമോ ? *
നിര്‍മാതാക്കളോട് പറയാനുള്ളത് ? ബിഎംഡബ്ള്യുവിനോടാണെങ്കില്‍ റണ്‍ഫ്ളാറ്റ് ടയര്‍ തന്നെയാണ് ആകെയുള്ള പരാതി . സിറ്റിയുടേതാണെങ്കില്‍ ബോഡി തീരെ ലൈറ്റാണ് എന്നതാണൊരു പ്രശ്നം . ചെറിയ ഒരു മുട്ടല്‍പോലും സിറ്റിയുടെ ഭംഗിക്കു കോട്ടം വരുത്തും .
സനാതനാ ദുര്യൂന്റെ ബ്ലോഗില്‍ എന്റെ യക്ഷിക്കഥക്കിട്ട കുറിപ്പില്‍ പെരിങ്ങോടനും ദുര്യുവും തമ്മിലുള്ള സംവാദം സമയംകിട്ടുമ്പോളൊന്നു ശ്രദ്ധിക്കൂ . എഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ തന്റെ പക്ഷം ആണെന്നാണെന്റെ വിശ്വാസം . പക്ഷെ എഴുത്തിന്റെക്കുറിച്ചൊക്കെ അഭിപ്രായം പറയാന്‍ എനിക്ക് ധൈര്യം പോര . : ) മുരളിയേട്ടാ എനിക്ക് മുരളിയേട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറയുന്നത് ഒരു സാധാരണ പ്രയോഗമല്ലെ . ഭാഷക്ക് ഉപയോഗത്തില്‍ വരുന്ന പരിണാമങ്ങളെ ബോധപൂര്‍വം പ്രതിരോധിക്കേണ്ടതില്ല എന്നാണ് എന്റെയും തോന്നല്‍ . സനാതനന്‍ അതേ ഉദ്ദേശിച്ചുള്ളൂ എന്ന് മനസ്സിലാവുന്നു .
സാമൂഹ്യപാഠം : ഭരണം ഇനി യുവാക്കളെ ഏല്‍പ്പിക്കുക , വനിതകളേയും വേനല്‍ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടിലേക്കും കേരളം പ്രവേശിക്കുകയാണ് . സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ നാളുകളാണിനി . കൂട്ടായ തീരുമാനം വരും മുമ്പു സ്വന്തം തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ ചിലരൊക്കെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിക്കഴിഞ്ഞു . ബ്യൂട്ടി പാര്‍ലറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വലിയ സഹായമാണു നേതാക്കള്‍ക്ക് . സ്വന്തം പോക്കറ്റില്‍നിന്നു പടമെടുത്ത് അണികളുടേതെന്ന വ്യാജേന ( അങ്ങനെ അണികളൊന്നുമില്ല കേട്ടോ . നേതാക്കള്‍ക്കിപ്പോള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലെ അണികളേയും ഉണ്ടാക്കാം ) മണ്ഡലങ്ങള്‍ തോറും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയാണു നേതാക്കള്‍ . അവനവനെത്തന്നെ സ്‌നേഹിച്ചു നടക്കുന്ന നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടു കേരളത്തിലെ തെരുവുകള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു . വീട്ടുകാരെ മാറ്റിനിര്‍ത്തി മാസ്‌റ്റര്‍ ബെഡ് റൂം പോലും വിരുന്നുകാര്‍ക്കു നല്‍കേണ്ട ഗതികേടിലാണു യു . ഡി . എഫ് . അടുത്തകാലത്തായി യു . ഡി . എഫിലേക്കു ചെറുകിട പാര്‍ട്ടികളുടേയും ഒറ്റപ്പെട്ട നേതാക്കളുടേയും ഒഴുക്കായിരുന്നല്ലോ . ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ സുരക്ഷിതരായത് . ബാധ്യതയാവുന്നു എന്ന് ഇടതുപക്ഷത്തിനു തോന്നിയിരുന്നവരൊക്കെ സ്വയം ഒഴിഞ്ഞുപോയി . യു . ഡി . എഫ് . ആകട്ടെ ഉലയുന്ന വഞ്ചിയുടെ അവസ്‌ഥയിലാണ് . ഇടക്കാലത്തു യു . ഡി . എഫിന്റെ വിജയത്തെ സംബന്ധിച്ച അമിത പ്രതീക്ഷ കാരണം ആറ്റുവഞ്ചി ഉലയുന്ന തരത്തില്‍ തള്ളിക്കയറ്റമുണ്ടായി . യു . ഡി . എഫിന്റെ പേരില്‍ മുളങ്കാല് നാട്ടിയാലും ജയിച്ചു കയറുമെന്ന അമിത പ്രതീക്ഷ . മലപ്പുറം ജില്ലയിലൊക്കെ ചില ലീഗ് നേതാക്കള്‍ ഭാവി മന്ത്രിയായി പോലും സ്വയം തീരുമാനിച്ചു പേഴ്‌സണല്‍ സ്‌റ്റാഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നു കേട്ടു . യു . ഡി . എഫ് . നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇടതു പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ചുമക്കേണ്ടി വരുന്ന ഗതികേടാണ് . ചെറിയ ചെറിയ ഇടതുപ്രസ്‌ഥാനങ്ങള്‍ വലതുപക്ഷ പാര്‍ട്ടികളിലേക്കു ചേക്കേറുമ്പോള്‍ അണികളുടെ വന്‍ സന്നാഹത്തോടു കൂടിയൊന്നുമല്ല വരിക . താല്‍ക്കാലികമായി ചില ഓളങ്ങള്‍ ഉണ്ടാക്കുമെങ്കിലും കാലക്രമേണ ഈ അണികളൊക്കെ കൊഴിഞ്ഞുപോകും . അണികളില്ലാത്ത നേതാക്കള്‍ ബാധ്യതയായി തുടരുകയും ചെയ്യും . ഇടതുപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചു കോണ്‍ഗ്രസും ലീഗുമൊക്കെ പഠിക്കേണ്ട വലിയൊരു പാഠമുണ്ട് . ചില ഇടതുനേതാക്കള്‍ , കൃത്യമായി പറഞ്ഞാല്‍ സി . പി . എം . നേതാക്കള്‍ മാതൃ പാര്‍ട്ടിയുമായി കലഹിച്ചു പുറത്തു വരുമ്പോള്‍ അതിലൂടെ മാതൃ പ്രസ്‌ഥാനം തിരുത്തപ്പെടുമെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത് . സി . പി . എമ്മില്‍ നിന്നു വിട്ടുപോരുന്നവര്‍ തീര്‍ച്ചയായും കാതലായ നിലപാടുകള്‍ ഉള്ളവരായിരിക്കും . പാര്‍ട്ടിയുടെ മാഫിയാ ബന്ധങ്ങളോടും വലതുവല്‍ക്കരണത്തോടുമായിരിക്കും അവര്‍ കലഹിക്കുന്നത് . എന്നാല്‍ , നേതാക്കള്‍ യു . ഡി . എഫുമായി സന്ധി ചെയ്യുന്നതോടെ വിട്ടുപോന്ന അണികള്‍ മാനസികമായി തളരും . പിണറായി വിജയനു പകരം ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമൊക്കെയാണെന്ന് ഈ അണികള്‍ വിശ്വസിക്കുന്നില്ല . കാലക്രമത്തില്‍ അവര്‍ മാതൃ പാര്‍ട്ടയിലേക്കു മടങ്ങും . നേതാക്കള്‍ മാത്രം ഒരു ബാധ്യതയായി യു . ഡി . എഫില്‍ തുടരും . യു . ഡി . എഫിനും എല്‍ . ഡി . എഫിനും ഇടയില്‍ ഒരു ബദല്‍ അന്വേഷിച്ചു മുന്നോട്ടു പോകാന്‍ മാത്രം പ്രത്യയശാസ്‌ത്ര ബോധ്യവും നേതൃത്വപാടവും ഉള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍പകാലം സഹിച്ചു പിടിച്ചു നില്‍ക്കാനായാല്‍ തീര്‍ച്ചയായും ഒരു ബദലിനു സാധ്യതയുണ്ട് . ഇടത് ഏകോപനസമിതി അത്തരമൊരു ബദല്‍ ആവേണ്ടതായിരുന്നു . അതിനകത്തെ ചിലരുടെ പാര്‍ലമെന്ററി വ്യാമോഹം കാരണം വളരെ പെട്ടെന്നു തന്നെ അതിന്റെ ആന്തരിക ശക്‌തി ക്ഷയിച്ചുപോയി . ഇടക്കാലത്തു ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രതീക്ഷയോടെ ആ പ്രസ്‌ഥാനത്തെ ഉറ്റുനോക്കിയിരുന്നു . ഇനി വേറിട്ടു ചിന്തിക്കുന്ന മലയാളികളൊന്നും ഇടതുപക്ഷ ഏകോപനസമിതിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതില്ല . ഗൗരിയമ്മയുടേയും രാഘവന്റേയും ഒക്കെ പരീക്ഷണങ്ങളുടെ പരാജയം ഇടതു ഭൂമികയിലുണ്ട് . എം . ആര്‍ . മുരളിയുടേയും കൂട്ടരുടേയും ദയനീയ സ്‌ഥിതിയോര്‍ത്ത് ഇപ്പോള്‍ ചിരിക്കുന്നതു പിണറായി വിജയനായിരിക്കണം . അദ്ദേഹമിപ്പോള്‍ നല്ലൊരു പിതാവിനെപ്പോലെ ചിന്തിക്കണം . പഞ്ഞിമിഠായി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ അച്‌ഛനോടു കലഹിച്ചു കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാറില്ലേ ? തന്റെ മകന്‍ വിശപ്പടക്കാന്‍ വഴിയില്ലാതെ വല്ല റെയില്‍വേ സ്‌റ്റേഷനിലോ ബസ് സ്‌റ്റാന്‍ഡിലോ കിടക്കുകയാണെന്നറിയുമ്പോള്‍ അച്‌ഛന്റെ കരളലിയും . മകനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരും . അങ്ങനെ തിരിച്ചെത്തുന്ന ചില മക്കള്‍ പിതാവിന്റേയും വീടിന്റേയും അഭിമാനമാവുന്നതും നമുക്കറിയാം . യു . ഡി . എഫുമായി സന്ധിചെയ്‌തു ഭരണത്തിലേറാനായിരുന്നുവെങ്കില്‍ സി . പി . എമ്മിനകത്തു നിന്നു മുനിസിപ്പല്‍ ചെയര്‍മാനാവുന്നതായിരുന്നില്ലേ എം . ആര്‍ . മുരളിക്കു നല്ലത് . ഇടത് ഏകോപനസമിതിയുടേതു പ്രത്യയശാസ്‌ത്ര നിലപാടുകളല്ല എന്നു തോന്നുന്ന തരത്തിലാണ് അതിനകത്തുനിന്ന് ഉയരുന്ന ശബ്‌ദങ്ങള്‍ . കെ . എം . ഷാജഹാനു പോലും ഒറ്റുകാരന്റെ മുഖമാണല്ലോ ദൈവമേയെന്നു തോന്നിപ്പോവും . യു . ഡി . എഫ് . നേരിടുന്ന ഒരു പ്രതിന്ധി അതിന്റെ ദുര്‍ബലമായ പ്രതിപക്ഷ പോരാട്ടമായിരുന്നു . പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒട്ടേറെ വിഷയങ്ങളില്‍ ഇടപെട്ട വി . എസ് . മുഖ്യമന്ത്രിയായപ്പോള്‍ അത്തരം വിഷയങ്ങളില്‍ നിശബ്‌ദനായി . പെണ്‍വാണിഭം , പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു ക്രൂരമായി ചവിട്ടിത്തള്ളിയ സംഭവങ്ങള്‍ , ചന്ദനമാഫിയ , വിളച്ചിക്കാലയിലേയും കിഴക്കന്‍ പാലക്കാട്ടേയും ഫാക്‌ടറി മലിനീകരണ പ്രശ്‌നങ്ങള്‍ . . . തന്റെ തന്നെ സമര ഭൂതകാലങ്ങള്‍ മുഖ്യമന്ത്രിയായി വന്നപ്പോള്‍ അദ്ദേഹം തന്ത്രപരമായി മറന്നു . എന്നാല്‍ , ഇത്തരം കാതലായ പ്രശ്‌നങ്ങളെ ഏറ്റെടുത്തു മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ പരിമിതിയാണു പ്രതിപക്ഷത്തെ വെട്ടിലാക്കുന്നത് . തൊണ്ണൂറുകള്‍ക്കു ശേഷമുള്ള രാഷ്‌ട്രീയ പുത്രന്മാരുടെ ( ? ) പരിമിതികള്‍ വി . എസിന്റെ പുത്രനുമുണ്ട് . സ്വന്തം പിതാവിന്റെ ഭൂതകാല പോരാട്ടം പോലും സ്വാധീനിക്കാത്ത പണക്കൊതിയുള്ള പുത്രന്മാരുടെ സ്‌ഥാനത്തേ അരുണ്‍കുമാറും നില്‍ക്കൂ . എല്ലാ രാഷ്‌ട്രീയ നേതാക്കളുടെ പുത്രന്മാരും ചക്കാത്തില്‍ വിദേശയാത്ര നടത്തിക്കാണും . അരുണ്‍കുമാറിന്റെ പേരില്‍ മാത്രം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിട്ടും കാര്യമില്ല . മക്കാവു ദ്വീപിനെക്കുറിച്ചു കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞത് ആ രാജ്യത്തെ അപമാനിക്കലാണ് . ഏതൊരു രാജ്യത്തിനും അതിന്റെ സാംസ്‌കാരിക മഹിമകളുണ്ടാവും . ഇന്ത്യയില്‍ ധാരാളം ചുവന്ന തെരുവുകളുണ്ട് . ഇന്ത്യ കാണാന്‍ വരുന്ന വിദേശികളൊക്കെ ചുവന്നതെരുവിലേക്കു വരുന്നവരാണോ ? ഇതൊക്കെ വിലകുറഞ്ഞ ആരേപണങ്ങളാണ് . മറിച്ച് ലാവ്‌ലിന്‍ പോലുള്ള വിഷയങ്ങളില്‍ കുറ്റകരമാംവിധം പ്രതിപക്ഷം മൗനം പാലിച്ചു . പല വിഷയങ്ങളിലും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ഒത്തുകളിക്കുന്നു എന്ന തോന്നല്‍ പൊതുജനത്തിനുണ്ട് . കേരളത്തില്‍ യു . ഡി . എഫ് . സമരോത്സുകതയുള്ള പ്രതിപക്ഷമേ അല്ലായിരുന്നു . ആയിരുന്നുവെങ്കില്‍ ഒന്നാംതരം ജനകീയ നേതാവായ ഉമ്മന്‍ചാണ്ടിക്കു വി . എസ് . ഫാക്‌ടറിനെ ഈ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു വളരെ എളുപ്പത്തില്‍ റദ്ദു ചെയ്യാന്‍ കഴിയുമായിരുന്നു . വി . എസ് . കേവലം തന്റെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിച്ച് അട്ടിമറിച്ച ജനകീയ സമരങ്ങളെയായിരുന്നു ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത് . നമ്മുടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നേരിടുന്ന ഒരു വെല്ലുവിളി വൃദ്ധ നേതാക്കളാണ് . യുവാക്കളും സ്‌ത്രീകളും മാറ്റിനിര്‍ത്തപ്പെടുന്നു . സ്‌ത്രീവിരുദ്ധത വേദനിപ്പിക്കുന്ന രീതിയിലാണു നിലനില്‍ക്കുന്നത് . നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍ ജീര്‍ണിക്കുന്നതു കൂടുതല്‍ കാലം അധികാര സ്‌ഥാനങ്ങളിലിരിക്കുമ്പോഴാണ് . അധികാര സ്‌ഥാനങ്ങളില്‍ വരാത്തവരെ കണ്ടെത്തി അവതരിപ്പിച്ചുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് . പുതിയൊരു എം . എല്‍ . എ . , പുതിയൊരു മന്ത്രി എന്തു ചെയ്യും എന്നാണു പുതിയ കാലം ഉറ്റുനോക്കുന്നത് . യൂത്ത്‌കോണ്‍ഗ്രസിന്റേയും കെ . എസ് . യു . വിന്റേയും നേതാക്കള്‍ വൃദ്ധനേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ധീരത കാണിക്കുന്നു . ഒറ്റ എം . എല്‍ . എ . യ്‌ക്കും ഒറ്റ മന്ത്രിക്കും കഴിയുമെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ അവസരം നല്‍കരുത് . രണ്ടു ടേമില്‍ കൂടുതല്‍ കൊടുക്കാനേ പാടില്ല . വരുംകാലങ്ങളില്‍ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളേയും അധികാര വ്യവസ്‌ഥയേയും സര്‍ഗാത്മകമാക്കേണ്ടതു യുവാക്കളും വനിതകളുമാണ് . ഒരേ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും മുന്നണികളും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതും നന്നല്ല . പ്രസ്‌ഥാനങ്ങള്‍ക്കകത്തു ഫാസിസവും ജീര്‍ണതയും വര്‍ധിക്കും . സി . പി . എമ്മിന്റെ കാര്യത്തിലാണു കൂടുതലും സംഭവിക്കുക . പുരുഷന്‍ കടലുണ്ടിയെപ്പോലുള്ളവര്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി ഇരുന്നു എന്നത് ഈ സര്‍ക്കാരിന്റെ ബ്ലാക്ക് മാര്‍ക്കും സാംസ്‌കാരിക കേരളത്തിന്റെ അപമാനവുമാണ് . സാംസ്‌കാരിക രംഗത്ത് ഇത്രയ്‌ക്ക് അസഹിഷ്‌ണുത നിറഞ്ഞ ഒരു കാലം വേറെയില്ല . സി . പി . എമ്മിനോടു വിമര്‍ശനാത്മക നിലപാടെടുത്തതിന്റെ പേരില്‍ ഒന്നാംതരം എഴുത്തുകാരെ സാംസ്‌കാരിക സ്‌ഥാപനങ്ങളുടെ ഏഴയല്‍പ്പക്കത്തുപോലും അടുപ്പിക്കില്ല . മൂല്യം കുറഞ്ഞ അവസരവാദികള്‍ ആഘോഷിക്കപ്പെടുന്നു . പുരുഷന്‍ കടലുണ്ടിയെ പോലുള്ളവരുടെ കുടുംബസ്വത്തുകൊണ്ടല്ല കേരള സാഹിത്യ അക്കാദമി നടത്തുന്നത് . ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് . തുഞ്ചന്‍പറമ്പ് അടക്കമുള്ള സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ക്ക് ഇതു ബാധകമാണ് . എല്ലായിടത്തും അവസരവാദികള്‍ വന്നു നിറയുന്നു . ഇക്കാര്യത്തിലെങ്കിലും യു . ഡി . എഫ് . ഭേദമാണ് . വിമര്‍ശകരെ പോലും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിനും ലീഗിനുമൊക്കെ സാധിക്കും . കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്‌ഥാപനങ്ങള്‍ പു . ക . സ . പോലെ പാര്‍ട്ടി സ്വത്താവുന്നതു ചെറുത്തേ പറ്റൂ . കേരളത്തില്‍ സ്വതന്ത്ര നിലപാടുള്ള ബുദ്ധിജീവികളും എഴുത്തുകാരും ഈ സാംസ്‌കാരിക ഫാസിസത്തിനെതിരേ പോരാടുക തന്നെ വേണം . - പി . സുരേന്ദ്രന്‍
Download XML • Download text